Tuesday, October 30, 2018

ഏതൊരുവനാണോ മരണസമയത്തു ദുഖിക്കാതെ മരണത്തെ വരിക്കുന്നതു അവനു മരണാനന്തര ജീവിതം സുഖകരമായിരിക്കും.
അർജ്ജുന ഉവാച
കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭി : പ്രതിയോത്സ്യാമി
പൂജാർ ഹാ വരിസൂദന?
ഗുരൂ നഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീ ഹ ലോകേ
ഹത്വാർത്ഥ കാമാം സ്തു ഗുരൂ നി ഹൈ വ
ഭുഞ്ജീയ ഭോഗാൻ രുധിര പ്രദിഗ്ധാൻ
ഭഗവാനെ അങ്ങു മധുസൂദനനാണ് മധു ഒരു അസുരനാണ് കൊല്ലാം അത് കൊണ്ട് കുഴപ്പം ഇല്ല. പക്ഷേ എന്റെ മുമ്പില് നില്ക്കണത് അസുരന്മാരല്ല. ഗുരുക്കന്മാരാണ്.  'കഥം ഭീഷ്മം' ദുര്യോധനനൊക്കെ പോട്ടെ ഈ നിൽക്കണതാരാ, എന്റെ മുതുമുത്തശ്ശനും മഹാത്മാവുമായ ഭീഷ്മര് ഒരു വശത്ത് നിൽക്കുണൂ, എനിക്കു അസ്ത്രവിദ്യ പഠിപ്പിച്ച ദ്രോണാചാര്യര് മററു വശത്ത് നിൽക്കുണൂ, അവരെ ഒക്കെ പുഷ്പം കൊണ്ട് പൂജിക്കണ്ടവരാ. അസ്ത്രം കൊണ്ട് അവരെ ഞാൻ എങ്ങിനെ നേരിടും? അവരാരാ 'പൂജാർഹൗ ' ഇവരെ രണ്ടു പേരെയും ആണ് മുഖ്യമായിട്ടു പറയുന്നത്. പൂജിക്കേണ്ടവരാണ് അവര്. ഹേ അരി സൂദനനായ ഭഗവാനേ, ശത്രുക്കളെ കൊന്നിട്ടുള്ളവനാണ് അരി സൂദനൻ . പക്ഷേ ഇവരൊന്നും എന്റെ ശത്രുക്കളല്ലല്ലോ? ഇവരോട് ഞാൻ എങ്ങിനെ യുദ്ധം ചെയ്യും?  ഈ ഗുരുക്കന്മാരെ കൊന്നിട്ട് ഭോഗം അനുഭവിച്ചാൽ രക്തം പുരണ്ട ഭോഗമായിരിക്കും അത്. അതു കൊണ്ട് ഇവരെ കൊല്ലാതെ ഭിക്ഷാംദേഹിയായിട്ട് നടന്നാലും വേണ്ടില്ല. അർജ്ജുനന്റെ ഭാവം ഒക്കെ ശുദ്ധമാ . ഇവരൊക്കെ അർത്ഥ കാമന്മാരാണ് ശരി. എന്നാലും അർത്ഥ കാമന്മാരായിട്ടാണ് എന്റെ മുമ്പില് നില്ക്കണത് എങ്കിലും അവരെ കൊല്ലാൻ പാടില്ല. രക്തം പുരണ്ട ഭോഗങ്ങളായിരിക്കും അനുഭവിക്കണത്. എന്നു പറഞ്ഞാലും ഭഗവാന്റെ മുഖം നമ്മളൊന്ന് ഭാവന ചെയ്യണം.അർജ്ജുനൻ ഇതൊക്കെ പറയുമ്പോൾ മഹാത്മാക്കളെ നമ്മള് കണ്ടിട്ടുണ്ടെങ്കിൽ ആ ഒരു ഭാവം നമുക്ക് മനസ്സിലാവും. നമ്മള് പറയും അവര് ഇങ്ങനെ ഇരിക്കും. നിർവ്വികാരനായിട്ട് ഇരിക്കും. നമ്മള് പറയണ അർത്ഥമില്ലാത്ത വാക്കുകളൊക്കെ അവരിൽ ചെന്ന് തട്ടിയിട്ട് യാതൊരു വിധ ഇഫക്ടും ഉണ്ടാക്കാതെ തിരിച്ച് നമ്മളിലേക്കു തന്നെ വരും. ബൗൺസ് ആയി ഇങ്കട് വരും. വരുമ്പോ  ഓരോരിക്കൽ ബൗൺസ് ആയി വരുമ്പളും നമുക്ക് മനസ്സിലാകും നമ്മള് വിഡ്ഢിത്തം വിളമ്പുകയാണ് എന്ന്. കുറെ നേരം പറയുമ്പോ മനസ്സിലാവും കാരണം എന്താണ് അവിടെ നിശ്ചലമാണ് . ഒന്നിനും റെസ്പോൺസി ല്ല. ഭഗവാൻ റെസ്പോൺസി ല്ലാതെ ഇരിക്കാണ്. അപ്പൊ ഭഗവാന്റെ സമ്മതമില്ലാ എന്ന് അർജ്ജുനന് കുറച്ചു കുറച്ചു മനസ്സിലായി തുടങ്ങി.
ന ചൈത ദ്വിദ്മ : കതരന്നോ ഗരീയ :
യദ്വാ ജയേ മ യദി വാ നോ ജ യേയു:
യാ നേവ ഹത്വാ ന ജിജീവി ഷാ മ:
തേ / വ സ്ഥിതാ: പ്രമുഖേ ധാർത്ത രാഷ്ട്രാ:
ഒരു ശ്ലോകത്തിലും കൂടി പറഞ്ഞു. ഭഗവാനേ ഏതാണ് ശ്രേഷ്ഠമെന്ന് എനിക്കറിയില്ല . അവര് നമ്മളെ ജയിക്കോ നമ്മള് അവരെ ജയിക്കോ എന്ന് പറയാൻ പറ്റില്ല. ആരെ കൊന്നിട്ടാണോ ഞങ്ങള് ജീവിക്കാൻ ആഗ്രഹിക്കാത്തത് അവര് ഇതാ എന്റെ മുമ്പില് നിൽക്കുണൂ. ഇവരെ ഒക്കെ കൊന്നിട്ട് ജീവിച്ചാൽ ഒരു സമാധാനാവും ഉണ്ടാവില്ല. അതു കൊണ്ട് ജീവിക്കാനേ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അർജ്ജുനന് തനിക്ക് എന്തോ കുഴപ്പം ഉണ്ട് എന്നു മനസ്സിലായി. അത് വളരെ പ്രധാനമായ ഒരു സ്റ്റേജ് ആണ് അല്ലേ? ഭ്രാന്തു പിടിച്ചിട്ടു ഡോക്ടറുടെ അടുത്ത് പോയാൽ  ഭ്രാന്തനു ഭ്രാന്തു ഉണ്ടെന്ന് തോന്നി തുടങ്ങിയാൽ പകുതി ഭ്രാന്ത്ഗുണം ഉണ്ട് എന്നർത്ഥം. അല്ലെങ്കിൽ ഭ്രാന്തന്മാര് ഒരിക്കലും സമ്മതിക്കില്ല അവർക്കു ഭ്രാന്ത് ഉണ്ട് എന്ന്. അവര് പറയും ബാക്കി ഉള്ളവർക്ക് ഒക്കെ ഭ്രാന്താണ് എന്നു പറയും. അപ്പൊ അല്പം നമുക്ക് വ്യാധി ഉണ്ട് എന്നു തോന്നണത് വളരെ പ്രധാനം. അപ്പൊ അർജ്ജുനന് തോന്നി തുടങ്ങി തനിക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന്. അല്ലെങ്കിൽ തോന്നി ല്യ അല്ലേ? അങ്ങനെ ഉള്ള ആളെ വേണം പഠിപ്പിക്കാൻ. One who knows that he knows not is humble teach him , ന്നു പറയും one who knows not that he knows not is arrogant leave him, one who knows that he knows is wise learn from him ന്നു പറയും . അറിയില്ല എന്ന് അറിയണത് ഒരു സ്റ്റേജ് ആണ്. അറിയില്ല എന്ന് അറിയാത്തവരുണ്ടല്ലോ . അവർക്ക് വാസ്തവത്തിൽ അറിയില്ല , പക്ഷേ അറിയില്ല ന്നും അറിയില്ല അറിയും ന്നു വിചാരിച്ചിരിക്കും . അവർക്ക് ഉപദേശിക്കാൻ പാടില്ല. ഉപദേശിച്ചാൽ ഒരു പ്രയോജനവും ഉണ്ടാവില്ല. യാതൊരു വിധത്തിലും പ്രയോജനപ്പെടില്ല. കുരങ്ങനെ ഉപദേശിച്ച പോലെയാവും. പഴേ ചാതക കയില് കുരങ്ങന് തീയ്യുണ്ടാക്കണം എന്ന് ആഗ്രഹം വന്നൂത്രേ. അപ്പൊ കുറെ ഉണങ്ങിയ ഇല കൂട്ടി വച്ചിട്ട് കുരങ്ങൻ ഒരു മിന്നാമിനുങ്ങിനെ പിടിച്ച് അതിൽ വച്ചു തീയാണ് എന്ന് വിചാരിച്ചിട്ട് ഊതി ഊതി ഊതിക്കൊണ്ടിരുന്നു. അപ്പൊ അവിടെ ഇരിക്കുന്ന ഒരു കുരുവി പറഞ്ഞു ഡോ കുരങ്ങാ അത് മിന്നാമിനുങ്ങാണ് അത് തീ പിടിക്കില്ല എന്നു പറഞ്ഞു. കുരങ്ങൻ പറഞ്ഞു നീ മിണ്ടാതിരിക്ക ടീ. എനിക്കറിയാം.പിന്നെയും ഊതി. കുരുവിക്കു പാവം വിഷമം കുരങ്ങൻ ഇങ്ങനെ കഷ്ടപെടുന്നുവല്ലോ . അപ്പൊ നല്ലവണ്ണം പറഞ്ഞു കൊടുത്തു ഡോ അതു തീയല്ല മിന്നാമിനുങ്ങാണ് . അതൊരു പ്രാണി യാ ണ് .അത് തീയൊന്നും പിടിക്കില്ല അതില് തീയ്യില്ല. കുരങ്ങൻ പറഞ്ഞു എ ടീ തീ കണ്ടാൽ എനിക്കറിയാം നിന്റെ ഉപദേശം വേണ്ടാട്ടൊ. പിന്നെയും കുരുവി പറഞ്ഞു . പറഞ്ഞപ്പൊ കുരുവിയെ പിടിച്ച് നിലത്ത് ഒരടി . ഈ കുരങ്ങന്റെ കൈ കൊണ്ട് കുരുവിക്ക് മരണം. കാരണം എന്താ വിവരം കെട്ട ആളെ ഉപദേശിക്കാൻ പോയാൽ അതാ കുഴപ്പം. അറിയില്ല എന്ന് അറിയില്ല . അറിയില്ലാ എന്ന് അറിഞ്ഞാലോ ഒരു താഴ്ചവരും അപ്പൊ ഉപദേശം സ്വീകരിക്കാൻ തയ്യാറാകും ല്ലേ ? അതു കൊണ്ടു വലിയ പ്രയോജനം ഉണ്ടാകും അതുകൊണ്ട് വലിയ അനുഗ്രഹം ഉണ്ടാവും. ഇന്നലെ രമണ മഹർഷിയുടെ കഥ പറയുമ്പോൾ പറഞ്ഞൂലോ കാവ്യ കണ്ഡഗണപതി മുനി , മഹാ പണ്ഡിതനായിരുന്നു അദ്ദേഹം. സകല ശാസ്ത്രങ്ങളും പഠിച്ച അദ്ദേഹത്തിനു തന്നെ പത്തായിരക്കണക്കിനു ശിഷ്യന്മാരു ണ്ടായിരുന്നു. അവർക്കൊക്കെ അദ്ദേഹം മന്ത്ര ദീക്ഷ കൊടുത്തിരുന്നു, ശാസ്ത്രം പഠിപ്പിച്ചിരുന്നു. അങ്ങനെയുള്ള മഹാത്മാവാണ് രമണമഹർഷിയുടെ മുന്നില് ചെന്ന് ഭഗവാനെ ഞാൻ ശാസ്ത്രങ്ങള് മുഴുവൻ പഠിച്ചു.കഠിനമായി തപസ്സു ചെയ്തു, യോഗ സാധനകളൊക്കെ ചെയ്തു കുണ്ഡലിനീ ശക്തിയുടെ പ്രവാഹം പോലും അനുഭവിച്ചിട്ടും എനിക്കു സമാധാനം ഇല്ല. യഥാർത്ഥ തപസ്സ് എന്താണ് എന്നു മഹർഷി യോടു ചോദിച്ചതുകൊണ്ട് ആ വിനയത്തിന്റെ ഫലമായിട്ട് വലിയ സംഭവം ഉണ്ടായി അത്ര വർഷം വർത്തമാനം പറയാത്ത രമണമഹർഷി ആദ്യമായിട്ട് വായ തുറന്ന് ആ മഹാ ഉപദേശം വെളിയിൽ വിട്ടു.
കാവ്യ കണ്ഠൻ ചോദിച്ചതുകൊണ്ടാണ് ഞാൻ ആര് എന്ന ആത്മവിചാരമാർഗ്ഗത്തിനെ ആദ്യമായി തുറന്നു വച്ചത്. അതിന്റെ ഫലം എന്താ ഇത്രയും സൂഷ്മമായ അറിവിന്റെ മണ്ഡലത്തിൽ പോയിട്ടും ഗണപതിമുനിക്ക് പോരാ എന്നു തോന്നി. തനിക്ക് ശരിക്ക് കിട്ടിയിട്ടില്ല വസ്തു എന്ന് തോന്നിയ വിനയത്തിന്റെ പരിണതഫലമാണ് ലോകത്തിനു വലിയ അനുഗ്രഹം ഉണ്ടാക്കിയത്. അപ്പൊ അറിയില്ല എന്നതുണ്ടല്ലോ, എനിക്കറിയില്ല ന്നുള്ള അവസ്ഥ. എനിക്കറിയില്ല എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ അറിഞ്ഞോളാം എന്ന മട്ടല്ല. വിവേകാനന്ദ സ്വാമിയുടെ ഉള്ളിൽ നരേന്ദ്രനാഥ ദത്തയായിട്ടിരിക്കുമ്പോൾ അറിയില്ല എന്നുള്ളത് തീ പോലെ വന്നു. എന്ത് അറിയില്ല ഈശ്വരനുണ്ടോ ഇല്ലയോ എന്നറിയില്ല .ഈശ്വനുണ്ടാവട്ടെ ഇണ്ടാവാതിരിക്കട്ടെ എനിക്കെന്താ . ഉണ്ണണം ഉറങ്ങണം ഇപ്പൊ ഈശ്വരൻ ഉണ്ടായിട്ടെന്താ പ്രയോജനം ന്നുള്ള മട്ടാ ആണെങ്കിലോ ? ഇതൊന്നും ഉണ്ടാവില്യാ യി രു ന്നു. നരേന്ദ്രനാഥ് ദത്ത 17 വയസ്സുള്ള കുട്ടി ഈശ്വരനുണ്ടോ എന്ന ന്വേഷിച്ച് തലക്ക് തീ പിടിച്ച പോലെ നടന്നു. ഈശ്വരനെ കണ്ടെത്താൻ പറ്റുമോ? മഹർഷി ദേവേന്ദ്രനാഥ ടാഗോർ, രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛൻ ഗംഗയുടെ ഉള്ളില് ബോട്ട് നിർത്തിയിട്ട് ആരെങ്കിലും തന്നെ ഡിസ്റ്റർ ബ് ചെയ്യാതിരിക്കാനായിട്ട് ഒരു കുടില് ബോട്ടില് കെട്ടിയിട്ട് ആ ബോട്ടിലിരുന്ന് ധ്യാനിക്കുകയായിരുന്നു. അപ്പൊ ആരോ പറഞ്ഞു അദ്ദേഹത്തോടു ചെന്നു ചോദിക്കൂ എന്ന്. നരേന്ദ്രനാഥൻ ഗംഗയിൽചാടി നീന്തിപ്പോയി ബോട്ടില് കയറി ധ്യാനിച്ച് കൊണ്ടിരിക്കണ ആളെ പോയി തട്ടി വിളിച്ചു . നോക്കണെ എത്ര ഉത്ഘടമാണ് . തട്ടി വിളിച്ചിട്ട് ചോദിച്ചു അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന്? കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാ തുടങ്ങി അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ തനിക്കു വേണങ്കിൽ കാണാൻ പറ്റും.തന്റെ കണ്ണ് യോഗിയുടെ കണ്ണു പോലെ ഉണ്ട്. അതിലൊന്നും അദ്ദേഹം വീണില്ല . ഇതൊരു ടെക നിക് ആണേ നമ്മള് ആരെങ്കിലും ചോദ്യം ചോദിക്കുക ആണെങ്കിലെ നമ്മളു ഉത്തരം അറിയില്ലെങ്കിൽ ചോദിക്കണ ആളെ നല്ല വണ്ണം പുകഴ്ത്തണം . നിങ്ങളുടെ മുഖം കണ്ടാൽ തന്നെ എന്തൊരു തേജസ്സ് അയാള് കയറി ഇറങ്ങുമ്പോഴേക്കും നമുക്ക് പോകാം. ഉത്തരം അറിയില്ലെങ്കിൽ ചോദ്യം ചോദിച്ച ആളെ ഒന്നു പുകഴ്ത്തണം. ഇങ്ങനെ ഒരു ചോദ്യം ആരും ചോദിച്ചിട്ടില്ല ആദ്യത്തെ വാക്ക് അതാണ്. അപ്പൊ ഉള്ള് കിളിർന്ന് അയാള് ചോദിച്ചതേ മറന്നു പോകും.നരേന്ദ്രനാഥൻ ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചതും ദേവേന്ദ്രനാഥാടാഗോർ കുറച്ചു നേരം തത്ര പിത്ര കളിച്ചു. കണ്ണ് യോഗി ടെ പോലെ ഉണ്ട് തനിക്ക് വേണങ്കിൽ കാണാൻ കഴിയും അടുത്തിരിക്കൂ എന്നൊക്കെ പറഞ്ഞു. അപ്പോ അദ്ദേഹത്തിന് തൃപ്തിയായില്ല. അരിയെ ത്രെ എന്നു ചോദിച്ചാൽ പയറിങ്ങാഴി എന്നു പറയുന്ന കൂട്ടത്തില്. ഈ ചോദിച്ച ചോദ്യം വേറെ കിട്ടിയ ഉത്തരം വേറെ. ഈ ഉത്കണ്ഠയോടുകൂടെ സത്യം കണ്ടെത്താനുള്ള ജിജ്ഞാസയോടുകൂടെയാണ് രാമകൃഷ്ണ പരമഹംസരുടെ മുമ്പില് ചെന്നു ഈശ്വരനെ അങ്ങു കണ്ടിട്ടുണ്ടോ? അതിനു ശ്രീരാമ പരമഹംസര് പറഞ്ഞ ഉത്തരം വിവേകാനന്ദ സ്വാമി പിന്നീടു പറയുന്നു ആ വാണി ഞാനെവിടെയോ കേട്ട വാണിയാണ്. ഞാൻ കണ്ടിട്ടുണ്ട് കുഞ്ഞേ ഞാൻ അറിയും തന്നെ എങ്ങനെ കാണുന്നുവോ അതിനേക്കാൾ അടുത്ത് എന്നിൽ ഞാനായി' സ്വരൂപമായി ഞാൻ കണ്ടിട്ടുണ്ട്. മാത്രമല്ല തനിക്ക് വേണമെങ്കിൽ കാണിച്ചു ത രാനും പറ്റും . ഒരു സബ്ജക്റ്റീവ് എക്സീ പിരിയൻസ് അല്ല തനിക്ക് വേണങ്കിൽ കാണിച്ചു തരാനും പറ്റും തയ്യാറാണെങ്കിൽ. വിവേകാന്ദ സ്വാമി പിന്നീട് ഇത് പറയുന്നു
വേദാഹം ഏതം പുരുഷം മഹാന്തം
ആദിത്യവർണ്ണം തമസസ് തുപാരെ
എന്ന് ഉപനിഷദ് ഋഷി , വേദകാലത്തിലുള്ള ഋഷി ഏതൊരു വാക്കു ഉച്ചരിച്ചുവോ " അഹം പുരുഷം വേദ" ആ പരമപുരുഷനെ ഞാൻ അറിയുന്നു . എന്നു പറഞ്ഞില്ലേ അതേ ബലത്തോടു കൂടിയാണ് ഞാൻ കണ്ടിട്ടുണ്ട് കുട്ടീ എന്നു പറഞ്ഞത് എന്നാണ്. അപ്പൊ അതിന് പുറകില് എന്താ കാരണം ? എവിടുന്നു നരേന്ദ്രനാഥിനു ഇത് കിട്ടി? ഉള്ളിൽ തീ പോലെ തനിക്ക് അറിയില്ല എന്നുള്ളത് വന്നു . അല്ലാതെ അറിയില്ല എന്നുള്ളത് വെറും ഒരു thought അല്ല. വിശപ്പു പോലെ it is a n Urge. അപ്പൊ അറിയില്ല എന്നുണ്ടെങ്കിൽ എന്താവും. വിശക്കുണുണ്ടെങ്കിൽ എന്താവും വിശക്കുണൂ വിശക്കുണൂ എന്നു പാട്ടു പാടി കൊണ്ടിരിക്കോ? വിശക്കുമ്പോ വിശപ്പിനെ ക്കുറിച്ച് പോയ ട്രി എഴുതാ , എഴുതോ? ഇല്ല വിശക്കുമ്പോൾ വിശപ്പിനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ എഴുതിയ കവിത തരുന്നു ഞാൻ വായിച്ചു കൊണ്ടിരിക്കുമോ? എനിക്കു വിശക്കുണൂ വിശപ്പിനെക്കുറിച്ച് മഹാകവികൾ എന്തൊക്കെ എഴുതിയിട്ടുണ്ട്? ക്കുറിച്ച് ലേഖനം വായിക്കുണൂ എന്നു വച്ചാൽ എന്താ അ ർ ത്ഥം വിശന്നിട്ടില്ല എന്നർത്ഥം ല്ലേ? വിശക്കണ സമയത്ത് ഇതൊന്നും പ്രയോജനപ്പെടില്ല. ഊണ് തന്നെ വേണം. അതുപോലെ ഉള്ളിൽ യഥാർത്ഥത്തിൽ വിഷമ സ്ഥിതി ഉണ്ടെങ്കിൽ you have reached the zenith of suffering. അപ്പൊ ശാന്തിക്കു വേണ്ടി യോഗാവസ്ഥക്കു വേണ്ടി ഈശ്വരനു വേണ്ടി ആ ദർശനത്തിനു വേണ്ടി കിടന്നു പിടയും. അത് കണ്ടെത്തുന്നവരെ നില്ക്കില്ല. ടെക നിക് ഒന്നും ചോദിക്കില്ല പിടയും . പിടഞ്ഞാൽ ആ പിടയിൽ നിന്നും നമ്മൾ നീന്താൻ പഠിക്കും. വെള്ളത്തിലെടുത്തിട്ടാൽ നീന്താൻ പഠിക്കണപോലെ ആ പിടച്ചിലിൽ നിന്നും നീന്താൻ പഠിക്കും. സത്യത്തിനെ കണ്ടെത്താനുള്ള വഴി നമ്മള് കണ്ടെത്തും. ഇവിടെ ഇപ്പൊ അർജ്ജുനന്റെ ഉള്ളിൽ പിടച്ചില് തുടങ്ങി
( സാംഖ്യയോഗം - നൊച്ചൂർ ജി )
*ശബരിമലയാത്ര​*
ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല.
*അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും*.
പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല.
*ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ* ‘*തത്വമസി*’ *ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്*.
ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. *ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു*.
ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും *പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്*.
എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്.
മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. *ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്*.
വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല.
*അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്*
*എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക*.
അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. *ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്*.
എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. *ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്*. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. *ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം*. തുടര്‍ന്ന് *പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി*.
മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്*.
*അഴുത*
കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. *അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്*.
അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം പ്രവേശിക്കും. അഴുത ഇറങ്ങി മുക്കുഴിയിൽ എത്തും അവിടെ വിരിവെക്കും. ശേഷം കരിമലകയറ്റം കാട്ടാനകൾ ധാരാളം ഉണ്ടു്. കരിയിലാം തോട്ടിൽ വന്ന് മനസ് കരിയില പോലെ ഭാരം കുറയണം. ശേഷം വലിയാനവട്ടം ചെറിയാനവട്ടം കഴിഞ്ഞ് പമ്പയിൽ എത്തി പമ്പാ സ്നാനവും പമ്പാ സദ്യയയും കഴിഞ്ഞ് നീലിമല കയറി അപ്പാച്ചി മെട് കഴിഞ്ഞ് ശബരീപീഠത്തിൽ എത്തി ശരം കൊത്തിയിൽ വന്ന് നമ്മളിലെ തിൻമകളെ നശിപ്പിക്കാൻ കൊണ്ടുവന്ന, തിൻമകൾ നശിച്ചെങ്കിൽ ശരം ശരം കൊത്തിയിൽ ഉപേക്ഷിച്ച് പരിപാവനമായ ആ സത്യമായ പൂർണ്ണതയുടെ പതിനെട്ടുപടി കയറി ചെല്ലുമ്പോൾ തത്വമസി എന്ന അത്യുന്നത ഭാവത്തിലേക്ക് ഉയർന്ന് ഭഗവാനിൽ സ്വയം അലിഞ്ഞു ചേരുന്ന നെയ്യഭിഷേകം ചെയത് ആ ചൈതന്യം ഏറ്റ് തിരികെ വന്ന് ലോക നൻമക്കായി ജാതി മത ഭേദമില്ലാതെ അറിവു പകരുവാൻ ഉതകു മാറ് ഈ വർഷത്തെ ശബരിമല തീർത്ഥാടനം അനുഭവവേദ്യമാകാൻ ഏവർക്കും കഴിയു മാറാകേണമേ എന്ന് പ്രാർത്ഥിക്കുന്നു. കർശ്ശനമായ വൃതാനുഷ്ടാനങ്ങൾ ചെയ്യാൻ ശക്തിയില്ലാത്തവർ ആ പരിപാവനമായ പുണ്യഭൂമിയെ ഒരു picnic spot ആയി പോയി നശിപ്പിക്കരുത്. പോകുന്നവർ കർശനമായ നിഷ്ഠകൾ പാലിക്കണം. എങ്കിൽ ഒരു പുതുമ ഒരോ യാത്രയിലും അനുഭവവേദ്യമാകും.... ആ ചൈതന്യം നമ്മളിൽ തെളിയുവാൻ, പ്രകാശിക്കാൻ കഴിയുമാറാകേണമേ.... സ്വാമി ശരണം....
'''ഇന്ന് മാനവസമുദായത്തില്‍ എവിടെയും ഒരു അസ്വസ്ഥത പരന്നുപിടിച്ചതായി അനുഭവപ്പെടുന്നുണ്ട്. യോജിച്ചിരിക്കേണ്ടവരെല്ലാം ഈ അസ്വസ്ഥത നിമിത്തം പരസ്പരം സ്നേഹവും വിശ്വാസവും ഇല്ലാതെ പിണങ്ങി കഴിയുന്നു. രാജ്യത്തെ നിയന്ത്രിക്കുന്ന സര്‍ക്കാരിന്‍റെ ആഫീസുകളില്‍പോലും ഉദ്യോഗസ്ഥന്മാര്‍ അവരുടെ ജോലികള്‍ ചെയ്യാതെ സമരകാഹളം മുഴക്കുന്നു. മതാനുഷ്ഠാനങ്ങളാണ് ഈ അസ്വസ്ഥതയ്ക്കെല്ലാം മുഖ്യകാരണമെന്നു പുരോഗമനവാദികള്‍ പ്രഖ്യാപിക്കുന്നു. പഴയ മതാനുഷ്ഠാനങ്ങളും ധര്‍മ്മനിയമങ്ങളും മാറ്റി പുതിയ വ്യവസ്ഥകളും ഭൗതികോത്കര്‍ഷത്തിനുതകുന്ന ആചാരവിചാരങ്ങളും നടപ്പില്‍വരുത്തണമെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു. അതിനു സമരമല്ലാതെ മറ്റു ഒരു മാര്‍ഗ്ഗവുമില്ലെന്നും ആണ് നവീന സിദ്ധാന്തം.
പക്ഷേ നിലവിലുള്ള നിയമങ്ങളോ മതാനുഷ്ഠാനങ്ങളോ സാമ്പത്തികസ്ഥിതിയോ മാറിയതുകൊണ്ടു മാത്രം സുഖപൂര്‍ണ്ണമായ ഒരു ഭാവി വരുമെന്ന് മഹാത്മാക്കളാരും കരുതിയിട്ടില്ല. ധര്‍മ്മത്താല്‍ നിയന്ത്രിതമല്ലാത്ത അര്‍ത്ഥവും കാമവുംകൊണ്ട് ശാശ്വതസമാധാനം ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. അസ്വസ്ഥതയ്ക്ക് പ്രധാന കാരണം അധാര്‍മ്മികവും അനിയന്ത്രിതവുമായ ഭോഗാസക്തിയാണെന്ന് എല്ലാ മഹാപുരുഷന്മാരും ലോകത്തോടുപദേശിച്ചിട്ടുണ്ട്. അമേരിക്ക മുതലായ രാജ്യങ്ങളിലെ കോടീശ്വരന്മാരും അഭ്യസ്തവിദ്യരുമായ ആളുകള്‍ അവിടെയുള്ള മാദകങ്ങളായ ലൗകികഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് ഭാരതത്തിലെ ക്ഷേത്രങ്ങളിലും മറ്റു പുണ്യസ്ഥലങ്ങളിലും നിത്യസുഖം തേടി നടക്കില്ലായിരുന്നല്ലോ! അതിനര്‍ത്ഥം ആധുനികവിദ്യാഭ്യാസവും ആവശ്യത്തില്‍ അധികം പണവും സുഖസൗകര്യങ്ങളുമൊന്നും അല്ല മനുഷ്യന് ശരിയായ ശാന്തി നല്‍കുന്നത് എന്നാണ്.
അസ്വസ്ഥതയ്ക്ക് കാരണം അടക്കുവാന്‍ ആകാത്ത വിഷയാസക്തിയും അധാര്‍മ്മികമായ ജീവിതചര്യയുമാണെന്നറിഞ്ഞ് അത് പരിഹരിക്കാതെ ആധുനിക മനുഷ്യരിലധികംപേരും മദ്യം, മാംസം, മൈഥുനം മുതലായ വിഷയങ്ങളില്‍ മാത്രം അത്യാസക്തിയോടെ വര്‍ത്തിക്കുന്നു. അതിനു വേണ്ടി അധികധനം വേണ്ടിവരുന്നതിനാല്‍ പണത്തിനായി അശാന്തരായി ആസുരീയമായ മാര്‍ഗ്ഗങ്ങളും സമരങ്ങളും അവര്‍ സ്വീകരിക്കും. ദൈവികമായ ശക്തികൊണ്ടുവേണം ഈ ആസുരീയതയില്‍ നിന്നും മാറി ലോകത്തിനു ശാന്തി ലഭിക്കാനുള്ളത്.
ക്ഷേത്രത്തിന് സമുന്നതമായ സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തില്‍ ശാസ്ത്രീയമായി പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്ന ബിംബത്തില്‍ ഈശ്വരന്‍ അര്‍ച്ചാവതാരമെടുത്ത് ഭക്തരെ അനുഗ്രഹിക്കുമെന്നാണ് തന്ത്രശാസ്ത്രം ഉപദേശിക്കുന്നത്.
ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം, കാരുണ്യം, മാധുര്യം തുടങ്ങിയ ഉത്തമഗുണങ്ങളോടുകൂടിയതാണ് സഗുണപരമേശ്വരന്‍. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചു രൂപത്തില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്ന് തന്ത്രശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ അനന്തശായിയാണ് പരാരൂപം. സംഘര്‍ഷണനും പ്രദ്യുമ്നനും അനിരുദ്ധനും വ്യൂഹരൂപവും മത്സ്യകൂര്‍മ്മാദ്യവതാരങ്ങള്‍ വിഭവരൂപവും ആണ്. വിവിധ പ്രതിമകളില്‍ക്കൂടി പ്രകാശിക്കുന്ന ദിവ്യചൈതന്യം അര്‍ച്ചാരൂപവും ഉള്ളില്‍ ഇരുന്ന് ജീവികളെ നിയന്ത്രിക്കുന്നത് അന്തര്യാമിരൂപവുമാണ്. ഇതുപോലെ തന്ത്രശാസ്ത്രം അനുസരിച്ചുള്ള എല്ലാ ദേവന്മാര്‍ക്കും അഞ്ച് രൂപങ്ങള്‍ ഉണ്ട്.
ഇവയില്‍ അര്‍ച്ചാരൂപം ഒഴിച്ചുള്ള മറ്റു നാല് ഈശ്വരഭാവങ്ങള്‍ എല്ലാപേര്‍ക്കും ഒരുപോലെ സാക്ഷാല്‍ക്കരിക്കാനാകില്ല. എന്നാല്‍ അര്‍ച്ചാരൂപം എപ്പോഴും എല്ലാപേര്‍ക്കും സമാരാദ്ധ്യമായി വിജയിച്ചരുളുന്നു. ഇതുകൊണ്ട് ക്ഷേത്രങ്ങളിലെ അര്‍ച്ചാവതാരത്തിന്‍റെ പ്രാധാന്യം ശാസ്ത്രവും മഹാന്മാരും അംഗീകരിച്ചിട്ടുണ്ടെന്നു കാണാം.
തന്ത്രശാസ്ത്രം അനുസരിച്ച് നിര്‍മ്മിച്ചിട്ടുള്ള ദേവവിഗ്രഹമാണ് അര്‍ച്ച. മന്ത്രസിദ്ധനായ തന്ത്രി ഉത്തമമായ ആ ദേവതാവിഗ്രഹത്തില്‍ വിധിപൂര്‍വ്വം ഈശ്വരചൈതന്യത്തെ ആവാഹിക്കുമ്പോള്‍ അതില്‍ ഈശ്വരന്‍ ദേവതാരൂപത്തില്‍ ആവിര്‍ഭവിക്കുന്നു. അതാണ് അര്‍ച്ചാവതാരം.
മൂര്‍ത്തി, വിഗ്രഹം, പ്രതിരൂപം, ശില്പം, ലിംഗം തുടങ്ങി പല പേരുകളും അര്‍ച്ചയ്ക്കുണ്ട്.
സാത്വികം, രാജസം, താമസം എന്ന് ദേവപ്രതിമകള്‍ മൂന്നു വിധത്തിലുണ്ട്. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ച് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വിഗ്രഹം സാത്വികം. നാനാതരത്തിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വരദാഭയമുദ്രകളോടെ വാഹനങ്ങളില്‍ ഇരിക്കുന്നതായ വിഗ്രഹം രാജസം. ആയുധംകൊണ്ട് ദുഷ്ടന്മാരെ നിഗ്രഹിക്കുന്ന വിഗ്രഹം താമസവും ആകുന്നു.
ഈശ്വരപ്രസാദം കൊണ്ട് അന്തഃകരണശുദ്ധി ഉണ്ടാകുന്നു എന്നതിനാല്‍ കൂടുതലായി ക്ഷേത്രാരാധനയുടെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ട കാലമാണിത്. നമ്മുടെ സര്‍വ്വ ശ്രേയസിനും നിദാനമായി നിലകൊള്ളുന്നത് പുണ്യക്ഷേത്രങ്ങളാണ്. അവ പുഷ്ടിപ്പെടണം, ഹിന്ദുധര്‍മ്മത്തെ പ്രകാശിപ്പിക്കുന്ന വിദ്യാലയങ്ങളാകണം. അതു നിലനിര്‍ത്തുന്നതിനു വേണ്ടി ധര്‍മ്മസംസ്ഥാപകനായ ഭഗവാന്‍ എല്ലാ ജനങ്ങളെയും പ്രേരിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'''''
(ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ വാക്കുകള്‍, തീര്‍ത്ഥവാണി, ഭാഗം മൂന്ന്).
krishnakumar kp

Monday, October 29, 2018

*രാസലീല 53*

രമണൻ എന്നാ രമിപ്പിക്കുന്നവൻ ഓരോ ക്ഷണത്തിലും പുതിയതായിട്ടുള്ളവൻ എന്നൊക്കെ അർത്ഥം രമണ പദത്തിന്. ഏതിനെ കണ്ടുകഴിഞ്ഞാൽ നമുക്ക് പരമാനന്ദം ഉണ്ടാവുമോ അതിനാണ് രമണൻ എന്ന് പേര്. പിംഗളയും ഭഗവാനെ സ്മരിച്ചത്

സന്തം സമീപേ രമണം രതിപ്രദം
വിത്തപ്രദം നിത്യം ഇവം വിഹായ
അകാമദം ദു:ഖ ഭയാദി ശോക
മോഹപ്രദം തുച്ഛമഹം ഭജേത്യഹാം
എന്നാണ്.
ഹൃദയത്തിലുള്ള ആത്മാവിനാണ് രമണൻ എന്ന് പേര്. അപ്പോ

ഹാ നാഥ രമണ പ്രേഷ്ഠാ
പ്രേഷ്ഠാ ന്നാ പ്രിയതമൻ.
ക്വാസി ക്വാസി മഹാഭുജ ദാസ്യാസ്തേ കൃപണായാ മേ
ഇവിടെ രാധിക ദേവി പാടുകയാണ്. ഞാൻ അവിടുത്തെ ദാസി ആണ്. കൃപണ ആണ് .കൃപണ ന്ന്വാച്ചാൽ ഉള്ളിലുള്ള ഭഗവദ് അനുഭവം നഷ്ടപ്പെട്ടവരൊക്കെ കൃപണന്മാരാണ്.

ദാസ്യാസ്തേ കൃപണായാ മേ സഖേ ദർശയ സന്നിധിം

ആ വാക്കൊക്കെ നോക്കണം. എന്റെ മുമ്പില് വരൂ എന്ന് പറഞ്ഞില്ല. ഭഗവാൻ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടൂ എന്ന് പറഞ്ഞില്ല. അവിടുത്തെ സാന്നിദ്ധ്യം എനിക്ക് തരൂ എന്നാണ്. സാന്നിദ്ധ്യം ആണ് മുഖ്യം. വ്യക്തിരൂപത്തിലുള്ള ആവിർഭാവം പോലുമല്ല. എനിക്കാ സാന്നിദ്ധ്യം വേണം. ഭഗവാൻ ന്ന് വെച്ചാൽ എന്താ സന്നിധി ആണ് ഭഗവാൻ. വ്യക്തി അല്ല. പക്ഷെ വ്യക്തി ആയി ഭഗവാൻ ആവിർഭവിക്കുമ്പോഴും സാന്നിദ്ധ്യം ആണ് മുഖ്യം. ഗുരുവായൂരപ്പന്റെ മൂർത്തി എല്ലാവരും കാണണണ്ട്. പക്ഷേ ഭക്തൻ കാണുന്നതും സാധാരണ ആളുകൾ കാണുന്നതും തമ്മിൽ എന്താ വ്യത്യാസം. മൂർത്തി ആണ് മുഖ്യമെങ്കിൽ എല്ലാവരും കാണണ്ടല്ലോ. പോണവരൊക്കെ കാണണ്ടല്ലോ. ക്യൂവില് നില്ക്കണവരൊക്കെ കാണണ്ട്. എന്തോ നോക്കിയിട്ട് പോകണു. നമ്മളെ എന്താ ഗുരുവായൂരപ്പൻ ആകർഷിക്കാത്തത് .നേത്രൈ ശ്രോത്രൈശ്ചപീത്വാ ഒന്നും പറ്റണില്ല്യ ല്ലോ. എന്താ, സന്നിധിയെ കണ്ടില്ല്യ. ഭഗവാൻ അവിടെ രൂപത്തിൽ നില്ക്കണതൊക്കെ കണ്ടു. ചിലപ്പോ പൂജിക്കുന്നവർക്കേ ഭാവം വരിണില്ല്യല്ലോ. ല്ലേ. അടുത്ത് പോയി തൊട്ട് അഭിഷേകം ചെയ്ത് അർച്ചിച്ച് ഒക്കെ പൂജചെയ്യുന്നവൻ സന്നിധി കണ്ടാൽ അവിടെ തന്നെ മോഹിച്ചു പോവും. സന്നിധി കണ്ടാൽ ഒരു പക്ഷെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും മോഹിച്ചു പോവും. സാന്നിദ്ധ്യത്തിനെ അനുഭവിച്ചാൽ നേരിട്ട് കാണണമെന്നേയില്ല്യ. സാന്നിദ്ധ്യം ആണ് മുഖ്യം. അതാണിവിടെ രാധാദേവി

സന്നിധിം ദർശയാ

അവിടുത്തെ സാന്നിദ്ധ്യത്തിനെ എനിക്ക് തരൂ ഭഗവാനേ. സാന്നിദ്ധ്യമുണ്ടെങ്കിൽ അമ്പലത്തിനുള്ളിലേക്ക് പോണംന്നില്ല്യ. ഭഗവാന്റെ സന്നിധിയെ അനുഭവിക്കാൻ കഴിയുമെങ്കിൽ എവിടെ ഇരുന്നും ആവാം. ശ്രീകോവിൽ മുമ്പിലാണ് സാന്നിദ്ധ്യം വരുന്നതെങ്കിൽ അങ്ങനെ ചെയ്യാ. സന്നിധിം ദർശയേ. സന്നിധി കാണിച്ചു തരൂ ഭഗവാനേ. എന്ന് ഭഗവാനോട് പ്രാർത്ഥിക്കാണ്. അങ്ങനെ ഭഗവാനെ വിളിച്ചു കൊണ്ട്

തന്മനസ്ക: തദ് ആലാപാ: തദ്വിചേഷ്ടാ: തദാത്മികാ:
തദ് ഗുണാനേവ ഗായന്ത്യോ നാത്മാഗാരാണി സസ്മരു:
അന്വിച്ഛന്ത്യോ ഭഗവതോ മാർഗ്ഗം ഗോപ്യ: അതിദൂര:
ദദൃശു: പ്രിയവിശ്ലേഷമോഹിതാം ദു:ഖിതാം സഖീം
തതോഽവിശൻ വനം ചന്ദ്രജ്യോത്സ്നാ യാവദ്വിഭാവ്യതേ
തമ: പ്രവിഷ്ടമാലക്ഷ്യ തതോ നിവവൃതു: സ്ത്രിയ

ഉള്ളിലേക്ക് ആ കാട്ടിലേക്ക്, ആരണ്യകത്തിലേക്ക് പ്രവേശിച്ചു. ഹരിയെ അന്വേഷിച്ചു. ആരണ്യകം ഉപാസന കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇന്ന ഉപാസന ചെയ്യുക.തപസ്വീ പുണ്യോ ഭവതി ആരണ്യകം അവസാനിക്കുന്നത് അങ്ങനെ ആണ്. തപസ്വി ആയിട്ട് തീരും. എങ്ങനെ ഒക്കെ ജീവിക്കണം എന്ന് ആരണ്യകം പറഞ്ഞു തരും.ന്നൊക്കെ ശ്രുതി പറയണു അങ്ങനെ ആരണ്യകത്തിലേക്ക് പ്രവേശിച്ചു. പക്ഷേ എന്താ അവിടെ കണ്ടത്. തസ്മിൻ നിയമവിശേഷാ: അനേകം നിയമങ്ങള്. ഇന്ന ഇന്ന വിധത്തിൽ തപസ്സ് ചെയ്യൂ ഇന്ന ഇന്ന വിധത്തിൽ ആരാധന ചെയ്യൂ. ദിവസം ഭിന്നാക്ഷം കഴിക്കൂ. നാലാമത്തെ യാമം വരെ കാത്തിരുന്നു ജലപാനം ചെയ്യൂ. ഇതൊക്കെ അനുഷ്ഠിച്ച് തപോനിഷ്ഠനായിത്തീർന്ന് ആ ആരണ്യകത്തിലേക്ക്

തതോ ഽവിശൻ വനം ചന്ദ്ര ജ്യോത്സ്നാ

ചന്ദ്രപ്രകാശത്തിനെ അനുഗമിച്ചു കൊണ്ട് ഗോപികകൾ ആരണ്യകത്തിലേക്ക് പ്രവേശിച്ചു. പക്ഷേ കുറച്ചു ദൂരം ചെന്നപ്പോ ഇരുട്ട് കാണുന്നു അവിടെ. ആരണ്യകത്തിലേക്ക് പ്രവേശിച്ച സാധകന്റെ സ്ഥിതിയും അതാണ്. തപസ്സ് സാധന എന്നൊക്കെ പറഞ്ഞ് എവിടെയെങ്കിലും പോയി നമ്മൾ ബുക്ക്സ് ഒക്കെ വാങ്ങിക്കും. മെഡിറ്റേഷൻ യോഗ. എന്നിട്ട് തുടങ്ങും. ഏകാന്തത്തിൽ ഇരുന്ന് ഇത്ര ജപിക്കുക. മെഡിറ്റേഷൻ ചെയ്യാ പ്രാണായാമം ചെയ്യാ ഉള്ളില് അന്വേഷിക്കാ ആദ്യം ഈ സാധന ഒക്കെ വളരെ എളുപ്പാണെന്ന് വിചാരിക്കും. ക്ഷിപ്രം ഹി
കർമ്മം തുടങ്ങിയവയൊക്കെ ലോകത്തില് പെട്ടെന്ന് സിദ്ധിക്കും. അതുപോലെ ഭഗവാനേയും

മാനുഷേ ലോകേ സിദ്ധിർ ഭവതി കർമ്മജ.

കർമ്മം കൊണ്ടുള്ള കാര്യങ്ങളൊക്കെ ലോകത്തില് പെട്ടെന്ന് പെട്ടെന്ന് സിദ്ധിക്കും. അതേപോലെ ഭഗവാനേയും കിട്ടുംന്ന് വിചാരിച്ച് ഉപാസന തുടങ്ങും. പക്ഷേ കുറേ കഴിയുമ്പോഴാണ് മനസ്സിലാവണത് അന്തർമുഖമായ ഈ ഉപാസന നമ്മള് വിചാരിക്കണ പോലെയല്ല. അതിന് ഇന്ന ഇന്നതൊക്കെ ചെയ്താൽ ഇന്ന ഇന്നതൊക്കെ കിട്ടും ന്ന് പറയാൻ പറ്റില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. ...*
ചിത്ശക്തി ജഡവുമായി സമ്പർക്കം വരുമ്പോൾ ചിത്തമായി മാറുന്നു. ചിത്തം ജഡവുമായി സമ്പർക്കമില്ലാതെ സ്വരൂപത്തിലിരിക്കുമ്പോൾ അത് ചിത്ശക്തിയായിതീരുന്നു.ശ്രീ നൊച്ചൂർജി 
കാക്കശ്ശേരി ഭട്ടതിരി.
സമാവര്‍ത്തനത്തിനു മുമ്പു തന്നെ കാക്കശ്ശേരി ഭട്ടതിരി  സര്‍വജ്ഞനായി തീര്‍ന്നിരുന്നു. അതിനാല്‍ മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ ബ്രഹ്മസമാജത്തില്‍ ഉദ്ദണ്ഡശാസ്ത്രികളെ വാദിച്ചു ജയിക്കാന്‍ കാക്കശ്ശേരി പോകണമെന്ന് മലയാള ബ്രാഹ്മണരെല്ലാം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. സഭ കൂടുന്ന ദിവസം ഭട്ടതിരി തളി ക്ഷേത്രത്തിലെത്തി. 
ഉദ്ദണ്ഡശാസ്ത്രികള്‍ വാദത്തിനിറങ്ങുമ്പോള്‍ ഒരു തത്തയെയും കൂടെ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയാണ്് ഈ തത്ത. ഭട്ടതിരിയാകട്ടെ ഈ വിവരമറിഞ്ഞ് തന്റെ ഭൃത്യനോട് ഒരു പൂച്ചയെ കൊണ്ടുവരാന്‍ പറഞ്ഞു.  ഉണ്ണിയായ ഭട്ടതിരിയെ കണ്ട തമ്പുരാന്‍, ഉണ്ണി വാദത്തില്‍ ചേരാനാണോ വന്നതെന്ന് കൗതുകത്തോടെ അന്വേഷിച്ചു. അതേ എന്ന് ഭട്ടതിരി ഉത്തരം നല്‍കി. ഉദ്ദണ്ഡശാസ്ത്രികളുള്‍പ്പെടെ അനേകം യോഗ്യന്മാര്‍ അപ്പോള്‍ സഭയിലുണ്ടായിരുന്നു. 
ഭട്ടതിരിയെ കണ്ട  ശാസ്ത്രികള്‍, ' ആകാരോ ഹ്രസ്വ:  എന്നു പറഞ്ഞു. ഉടനെ അതു തിരുത്തിക്കൊണ്ട് ഭട്ടതിരി ഇങ്ങനെ  മറുപടി നല്‍കി.' നഹി നഹ്യാകാരോ ദീര്‍ഘ: അകാരോ ഹ്രസ്വ: ' 
 കുട്ടിയായ ഭട്ടതിരിയെ കണ്ടിട്ടാണ് ശാസ്ത്രികള്‍ ആകാരം(ശരീരം)  ഹ്രസ്വം ( നീളം കുറഞ്ഞത്)  എന്നു പറഞ്ഞത്. എന്നാല്‍ ഭട്ടതിരി അര്‍ഥമാക്കിയത് മറ്റൊന്നായിരുന്നു. അതായത്, ആകാരം, ' ആ'  എന്ന അക്ഷരം ദീര്‍ഘമാണ്, ഹ്രസ്വമല്ലെന്ന് വിവക്ഷ. ഇതുകേട്ട ശാസ്ത്രികള്‍ ലജ്ജിച്ച് തലതാഴ്ത്തി.
 വാദം ആരംഭിക്കാറായപ്പോള്‍ ശാസ്ത്രികള്‍ തന്റെ കിളിയെ എടുത്തു മുമ്പില്‍ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂ
ച്ചയെയും എടുത്ത് മുമ്പില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ തത്ത നിശ്ശബ്ദയായി. തത്ത മിണ്ടാതായപ്പോള്‍ ശാസ്ത്രി തന്നെ വാദം തുടങ്ങി. ശാസ്ത്രികള്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് കാക്കശ്ശേരി യുക്തി കൊണ്ട്് ഖണ്ഡിച്ചു. വാദത്തിലെല്ലാം തോറ്റ ശാസ്ത്രികളോട് , ഇനി വാദിക്കണമെന്നില്ലെന്ന് തമ്പുരാന്‍ പറഞ്ഞു. 'രഘുവംശ' ത്തിലെ ആദ്യ ശ്ലോകത്തിന് നിങ്ങളിലാരോണോ അധികം അര്‍ഥം പറയുന്നത്, അവര്‍ വിജയിക്കും എന്നും തമ്പുരാന്‍ പറഞ്ഞു. ശാസ്ത്രികള്‍ ആ ശ്ലോകത്തിന് നാലു വിധത്തില്‍  അര്‍ഥം നല്‍കി. അതു കേട്ടപ്പോള്‍ ഇതില്‍ കൂടുതല്‍ മറ്റാര്‍ക്കും പറയാനാവില്ലെന്നും ശാസ്ത്രികള്‍ തന്നെ വിജയിച്ചെന്നും സഭയിലുള്ളവര്‍ കണക്കു കൂട്ടി. എന്നാല്‍ കാക്കശ്ശേരി ഭട്ടതിരി ആ ശ്ലോകത്തിന് വ്യക്തമായും പൂര്‍ണമായും വിവരിച്ചു നല്‍കിയത് എട്ട് അര്‍ഥങ്ങളായിരുന്നു. ശാസ്ത്രികള്‍ അങ്ങനെ വാദത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു. കിഴി നൂറ്റെട്ടും ഭട്ടതിരി വാങ്ങുകയും ചെയ്തു. 
വയോവൃദ്ധര്‍ക്കുള്ള കിഴിക്ക് അര്‍ഹത എനിക്കാണ്, എന്നോളം വൃദ്ധരായവര്‍ ഇവിടെയില്ല എന്ന് പറഞ്ഞ് വൃദ്ധര്‍ക്കുള്ള നൂറ്റൊമ്പതാമത്തെ കിഴിക്കായി ശാസ്ത്രികള്‍ അവകാശവാദമുന്നയിച്ചു. വയസ്സു കൂടുതലുള്ളവര്‍ക്കാണ് നല്‍കേണ്ടതെങ്കില്‍ അതിനര്‍ഹത എന്റെ ഭൃത്യനാണെന്ന് കാക്കശ്ശേരി ഭട്ടതിരിയും  പറഞ്ഞു. അങ്ങനെ ഉദ്ദണ്ഡശാസ്ത്രികള്‍ക്ക് ആ കിഴിയും നഷ്ടമായി.  ഭട്ടതിരിയുടെ വിജയം മലയാള ബ്രാഹ്മണര്‍ മതിമറന്ന് ആഘോഷിച്ചു. 
 പിന്നെയും പലയിടങ്ങളില്‍ വെച്ച് ശാസ്ത്രികളും ഭട്ടതിരിയും തമ്മില്‍ വാദങ്ങളുണ്ടായെങ്കിലും ഒന്നിലും ശാസ്ത്രികള്‍ക്ക് വിജയിക്കാനായില്ല. 
ഒരിക്കല്‍ കിഴി വാങ്ങിയതോടെ തുടര്‍ന്നങ്ങോട്ടും ആണ്ടുതോറും കിഴി വാങ്ങുന്നത്  ഭട്ടതിരി തന്നെയായിരുന്നു.  
സമാവര്‍ത്തനം കഴിഞ്ഞതോടെ  ഇല്ലത്തു തന്നെ താമസിക്കുന്ന പതിവില്ലായിരുന്നു ഭട്ടതിരിക്ക്. അദ്ദേഹം ദേശാടനത്തിലായിരുന്നു പലപ്പോഴും. ഒരിക്കല്‍ ഭട്ടതിരി പരദേശത്തൊരു സത്രത്തില്‍ ഇരിക്കുമ്പോള്‍ പലദേശക്കാരും ജാതിക്കാരുമായ ഒട്ടേറെ വഴിപോക്കര്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടായി. വിവരമറിഞ്ഞെത്തിയ  സര്‍ക്കാരുദ്യോഗസ്ഥര്‍ ഇരുകൂട്ടരെയും ഹാജരാക്കാന്‍ സേവകരോടു പറഞ്ഞു. ഇരു കൂട്ടരും ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ തങ്ങളുടെ സങ്കടമറിയിക്കുകയും നിര്‍ദോഷികളാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.  നിങ്ങള്‍ക്ക് ദൃക്‌സാക്ഷികളുണ്ടോ എന്നു ചോദിച്ച ഉദ്യോഗസ്ഥരോട് സത്രത്തിലൈാരു മലയാളി ഇരിപ്പുണ്ട്, അദ്ദേഹം എല്ലാം കണ്ടും കേട്ടും ഇരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.  
ഉദ്യോഗസ്ഥര്‍ ഭട്ടതിരിയോട് വിവരങ്ങളാരാഞ്ഞു. എനിക്ക് അവരുടെ ഭാഷ അറിഞ്ഞുകൂട, എങ്കിലും അവര്‍ പറഞ്ഞ വാക്കുകള്‍ പറയാമെന്ന് ഭട്ടതിരി പറഞ്ഞു. തമിഴ്, സംസ്‌കൃതം, തെലുങ്ക്, മറാഠി, ഹിന്ദുസ്ഥാനി, കന്നഡ തുടങ്ങിയ ഭാഷകളില്‍ അവര്‍ പറഞ്ഞ വാക്കുകളെല്ലാം അദ്ദേഹം അവിടെ പറഞ്ഞു. ലഹളയ്ക്കിടയില്‍ ഒരുപാടുപേര്‍ പറഞ്ഞ വാക്കുകളെല്ലാം ഓര്‍ത്തു വെച്ച് ഭട്ടതിരി പറഞ്ഞതില്‍ നിന്നും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. 
തീണ്ടലും തൊടീലുമൊന്നുമില്ലാത്ത വ്യക്തിയായിരുന്നു ഭട്ടതിരി. ആരു ഭക്ഷണം നല്‍കിയാലും ഭക്ഷിക്കും. എല്ലാവരെയും തൊടും. പിന്നീട് ക്ഷേത്രങ്ങളിലും  കയറും. കുളിയില്‍ പോലും വലിയ നിഷ്ഠയില്ലായിരുന്നു. ഇത് മലയാള ബ്രാഹ്മണര്‍ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ഭട്ടതിരിയെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കയറ്റില്ലെന്ന് അവര്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിനു മുമ്പില്‍ അവര്‍ക്ക് അങ്ങനെ പെരുമാറാന്‍ സാധിച്ചിരുന്നില്ല. 
ഒരിക്കല്‍ തളിക്ഷേത്രത്തില്‍ വാദത്തിനെത്തി ജയിച്ചു മടങ്ങുന്ന വേളയില്‍ ബ്രാഹ്മണരുമായി ഇങ്ങനെയൊരു ചോദ്യോത്തരമുണ്ടായി. 
ബ്രാഹ്മണര്‍:  ആപദി കിം കരണീയം
ഭട്ടതിരി: സ്മരണീയം ചരണയുഗളമംബായാ: 
ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ?
ഭട്ടതിരി: ബ്രഹ്മാദീനപി ച കിങ്കരീകുരുതേ
 'ആപത്തില്‍ എന്താണ് ചെയ്യേണ്ടത'് എന്നായിരുന്നു ബ്രാഹ്മണരുടെ ചോദ്യം. 'ദേവിയുടെ പാദങ്ങളെ സ്മരിക്കണം'. എന്ന് ഭട്ടതിരിയുടെ ഉത്തരം. '  ആ പാദത്തെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും'   എന്ന് പിന്നത്തെ ചോദ്യം.  ' അത് ബ്രഹ്മാവ്  മുതലായവരെക്കൂടിയും ഭൃത്യരാക്കും'  എന്നായിരുന്നു മറുപടി. ഭട്ടതിരിയെ വര്‍ജിക്കാനായിരുന്നു ആ ചോദ്യോത്തരം.
പിറ്റേന്ന് ബ്രാഹ്മണര്‍ ഒത്തുകൂടി ഭഗവതിയെ പൂജിച്ച് പലവിധ മന്ത്രങ്ങളോടെ പുഷ്പാഞ്ജലി ചെയ്ത് ആപത്് നിവൃത്തിക്കായി പ്രാര്‍ഥിച്ചു. അങ്ങനെ നാല്പത് ദിവസത്തെ ഭഗവത് സേവ കഴിഞ്ഞു. നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെയെത്തി. പുറത്തു നിന്നു കൊണ്ട്, കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഒരാള്‍ വെള്ളം കൊണ്ടു വന്നു കൊടുത്തു. ഭട്ടതിരി അതെടുത്ത് കുടിച്ച ശേഷം പാത്രം കമിഴ്ത്തി വെച്ചു. എനിക്ക് ഭ്രഷ്ടുണ്ട്, ഞാന്‍ അങ്ങോട്ട് കയറി ആരെയും തൊട്ട് അശുദ്ധമാക്കുകയില്ലെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം അവിടെ നിന്ന് പോയി. അതില്‍പ്പിന്നെ ഭട്ടതിരിയെ ആരും കണ്ടിട്ടില്ല. അദ്ദേഹം മരിച്ചതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല. അദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ചും വ്യക്തമായ അറിവില്ലെങ്കിലും കൊല്ല വര്‍ഷം അറുനൂറിനും എഴുനൂറിനും ഇടയിലാണെന്ന് അനുമാനിക്കുന്നു.  ഭട്ടതിരിയുടെ കാലശേഷം പിന്നീട് ആ ഇല്ലത്ത് പുരുഷന്മാരാരും ഇല്ലാത്തതിനാല്‍ ക്രമേണെ കാക്കശ്ശേരി ഇല്ലം അന്യം നിന്നുപോയി.
ശാസ്ത്രീയ നാമം:   Myristica Fragrans
സംസ്‌കൃതം:  ജാതിഫല, മാലതി, മാലതീഫല
തമിഴ്: ജാതിക്കായ്
എവിടെ കാണാം:  ദക്ഷിണേന്ത്യയില്‍ ഉടനീളം 
നാണ്യവിളയായി കൃഷി ചെയ്യുന്നു. വനത്തിലും കാണപ്പെടുന്നു. 
പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 
ഔഷധ പ്രയോഗങ്ങള്‍: ജാതിക്കാ പരിപ്പ് 30 ഗ്രാം നന്നായി ഉണക്കിപ്പൊടിച്ച്, അരലിറ്റര്‍ വേപ്പെണ്ണ, അരലിറ്റര്‍ എള്ളെണ്ണ, അരലിറ്റര്‍ ഒലീവെണ്ണ എന്നിവയില്‍ ചാലിച്ച്, ചെറുചൂടോടെ സന്ധികളില്‍  വാതനീര് ഉള്ളിടത്ത് തേച്ചാല്‍ ശമനം ലഭിക്കും. ആമവാതത്തിന്റെ വേദന ശമിക്കാനും ഇതേ പ്രയോഗം നല്ലതാണ്. ജാതിക്കാ പരിപ്പ് 30 ഗ്രാം,  30 ഗ്രാം, വയമ്പ് 15 ഗ്രാം, അയമോദകം 15 ഗ്രാം, ഇന്തുപ്പ്  5 ഗ്രാം, ഗ്രാമ്പൂ   10 ഗ്രാം, ആര്യവേപ്പില 100 ഗ്രാം എന്നിവ ഉണക്കിപ്പൊടിച്ച് പല്ലു തേച്ചാല്‍ മോണപഴുപ്പ്, പല്ലു വേദന( ഗന്ധശൂല )  എന്നിവ മാറും. ഇളകിയ പല്ല് ഉറയ്ക്കും. കേടുള്ള പല്ലുകള്‍ കൂടുതല്‍ കേടാവാതെ സംരക്ഷിക്കാനും നല്ലതാണ്.
 20  ഗ്രാം ജാതി പരിപ്പ് , 50 മില്ലി തേനി
ല്‍ അരച്ച്, ദിവസം രïു നേരം കഴിച്ചാല്‍ എല്ലാത്തരം വയറുവേദനയ്ക്കും വയറിളക്കത്തിനും ശമനം ലഭിക്കും. കുട്ടികള്‍ക്ക്  ഇതിന്റെ മൂന്നിലൊന്നേ നല്‍കാവൂ. മൃഗങ്ങളിലെ വയറിളക്കത്തിനും ഇത് നല്ലതാണ്. അളവ് മൂന്നിരട്ടിയാക്കി വേണം നല്‍കാന്‍. 
നെഞ്ചില്‍ കഫം കെട്ടി, ഒച്ചയടഞ്ഞു പോ
കുന്ന അവസ്ഥയില്‍ ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ, ചുക്ക്, കുരുമുളക്, തിപ്പലി, അരത്ത, മുത്തങ്ങാക്കിഴങ്ങ്, പുഷ്‌ക്കരമൂലം, കരിഞ്ചീകരകം, ഏലക്ക, അക്കിക്കറുക, ആശാളി എന്നിവ സമം എടുത്ത് പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ പുഴുങ്ങി അരച്ച്, തേനും  ഒപ്പം ബ്രാïി അല്ലെങ്കില്‍ റം ചേര്‍ത്ത്  നെഞ്ചിലും കഴുത്തിലും പുറത്തും തേച്ചാല്‍ കഫക്കെട്ട് പെട്ടെന്ന് ഭേദമാകും. 
ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് ജാതിക്ക. 
ശിവപാര്‍വതിമാര്‍ വിവാഹാനന്തരം എല്ലാവരേയും വന്ദിച്ചു. വിശ്വകര്‍മാവിനേയും മഹാവിഷ്ണുവിനേയും ബ്രഹ്മദേവനേയും ആദിമൂലഗണേശനേയും ആദിപരാശക്തിയേയും സപ്തര്‍ഷികളേയും വന്ദിച്ചു. ചടങ്ങുകളെല്ലാം പൂര്‍ത്തിയായി അവര്‍ ശ്രീകൈലാസത്തിലേക്കു ഗമിച്ചു.
നേരത്തെ വാക്കുകൊടുത്തതുപോലെ തന്നെ, ഒട്ടും താമസിക്കാതെ, അവര്‍ വിന്ധ്യപര്‍വതം കടന്ന് അഗസ്ത്യകൂടത്തിലെത്തി അഗസ്ത്യമഹര്‍ഷിയേയും ലോപാമുദ്രയേയും കണ്ട് സന്തോഷം പങ്കിട്ടു. ദക്ഷിണാമൂര്‍ത്തിയായ ഗുരുദേവനെയും ലോകമാതാവിനേയും അഗസ്ത്യമഹര്‍ഷി നമസ്‌കരിച്ചു. അതേസമയം മഹര്‍ഷിവര്യനെ ശ്രീപരമേശ്വരനും വന്ദിച്ചു. പരസ്പരം സംസാരിച്ചു. അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഉമാമഹേശ്വരര്‍ കൈലാസത്തിലേക്കു മടങ്ങി.
ശ്രീകൈലാസത്തില്‍ അവര്‍ സുഖജീവിതം തുടങ്ങി. ദിവസങ്ങളും ആഴ്ചകളും പക്ഷങ്ങളും മാസങ്ങളുമെല്ലാം ഏറെ കടന്നുപോയി.താരകാസുരന്റെയും ശൂരപത്മാസുരന്റേയും ഉപദ്രവങ്ങള്‍ താങ്ങാന്‍ കഴിയാതെ ദേവകള്‍ വിഷമിച്ചുകൊണ്ടിരുന്നു.
ശിവകുമാരന്‍ പിറന്നിട്ടില്ല. ശിവകുമാരനു മാത്രമേ ഈ അസുരന്മാരെ വധിക്കാനാകൂ എന്നാണ് പണ്ടുവരം നല്‍കിയിരിക്കുന്നത്. ദിനംപ്രതി ഈ അസുരന്മാരുടെ ഉപദ്രവം കൂടിവരികയാണ്. ഇനി എന്താ ചെയ്യുക? അടിയന്തിരമായി എന്തെങ്കിലും ചെയ്‌തേ പറ്റൂ. ദേവന്മാര്‍ പരസ്പരം കൂടിയാലോചിച്ചു. എന്താണൊരു മാര്‍ഗം? ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കുശേഷം ബ്രഹ്മദേവന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. ആരെങ്കിലും ഒരാള്‍ ശ്രീകൈലാസത്തില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വിവരം അറിയണം. ആരാണ് പോകാന്‍ പറ്റിയത്. എവിടെയും ഓടിയെത്താന്‍ സ്വാതന്ത്ര്യം വായുദേവനുണ്ട്. അതിനാല്‍ വായുദേവനായിരിക്കും ഉചിതമെന്ന് ബ്രഹ്മദേവന് തോന്നി.
ഹേ, വായുദേവാ, അങ്ങ് ജഗത്പ്രാണനാണ്. എല്ലാ പ്രാണികളുടേയും പ്രാണനാണ്. അങ്ങ് അഗ്രഗണ്യനാണെന്ന് വേദങ്ങളിലും ശ്രവിച്ചിട്ടുണ്ട്. അതിനാല്‍ അങ്ങ് പരമയോഗ്യനാണ്. ദേവകാര്യത്തിനായി അങ്ങുതന്നെ വേഗം കൈലാസത്തില്‍ പോയി വിവരങ്ങള്‍ അന്വേഷിച്ചുവരൂ.
ബ്രഹ്മദേവന്റെ വാക്കുകളെ കേട്ട് വായുദേവന് പേടി തുടങ്ങി.അല്ലയോ വിധാതാവേ, ശ്രീകൈലാസത്തില്‍ ചെന്ന് കാര്യാന്വേഷണങ്ങള്‍ നടത്താന്‍ പാകത്തിന് ഞാന്‍ ശക്തനല്ല. എന്നെ എല്ലാവരും ജഗത്പ്രാണന്‍ എന്നുപറയുന്നുണ്ടെങ്കിലും സത്യത്തില്‍ എന്റെ പ്രാണന്‍ ശിവനാണ്. ആ പരമേശ്വരന് പരീക്ഷിക്കാന്‍ പാകത്തിന് ഞാന്‍ പ്രാപ്തനല്ല.
വായുദേവാ, അങ്ങെന്താണ് ഇങ്ങനെ ഭയപ്പെടുന്നത്.അല്ലയോ ബ്രഹ്മദേവാ, പണ്ട് ദേവകാര്യത്തിനുവേണ്ടിത്തന്നെയാണ് കാമദേവന്‍ ശ്രീപരമേശ്വരന്റെ മുന്നിലേക്കു പോയത്. പക്ഷേ, ശിവകോപത്തിനാല്‍ കാമദേവന്റെ ശരീരം ഭസ്മമായി. മൃത്യുഞ്ജയമൂര്‍ത്തിയുടെ മുന്നില്‍ ചെന്ന മാരന്‍ മൃത്യുവിനിരയായി. നഷ്ടം രതീദേവിക്ക്. ഇതെല്ലാം ഓര്‍ക്കുമ്പോഴാണ് എന്റെ ഭയപ്പാട്. അതുകൊണ്ടാണ് അങ്ങയുടെ ഈ നിയോഗം ഒരു ശാപംപോലെ എനിക്കു തോന്നുന്നത്.
ഹേ, ജഗത്പ്രാണാ, അങ്ങ് അങ്ങയുടെ ശക്തിയേ മറക്കുന്നു. പണ്ട് ആദിശേഷനെപ്പോലും വെല്ലുവിളിച്ചവനാണ് നീ. മഹാമേരു ശൃംഗങ്ങളെ കറക്കിപ്പിഴുതെടുത്ത് സമുദ്രത്തില്‍ വലിച്ചെറിഞ്ഞതും നീ മറന്നുപോയോ? പിന്നെ ജഗത്പ്രാണനായ അങ്ങേക്ക് ഈ ദേവന്മാരുടെ പ്രാണന്റെ കാര്യത്തിലും ഉത്തരവാദിത്വമില്ലേ? പ്രപഞ്ചത്തിന്റെ അഷ്ടദിക്പാലകന്മാരില്‍ ഒരാളാണ് അങ്ങ് എന്നതും ഓര്‍ക്കണം. അതിനാല്‍ തര്‍ക്കം പറയാതെ വേഗം കാര്യം സാധിച്ചുവന്നാലും.

എ.പി.ജയശങ്കര്‍
ഗണേശ കഥകള്‍

യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് നല്‍കുന്ന ഉപദേശത്തെ ഉപസംഹരിക്കുന്നു

ഉപനിഷത്തിലൂടെ -297
Tuesday 30 October 2018 2:40 am IST
സാ ഹോവാച മൈത്രേയി, അത്രൈവ മാ ഭഗവാന്‍........
ഭഗവാനേ, ഇപ്പോള്‍ അങ്ങ് എന്നെ മോഹത്തില്‍ വീഴ്ത്തിയിരിക്കുന്നു. എനിക്കിതൊന്നും മനസ്സിലാകുന്നില്ല എന്ന് മൈത്രേയി പറഞ്ഞു. മൈത്രേയിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് യാജ്ഞവല്‍ക്യന്‍ ചൂണ്ടിക്കാട്ടി. ഈ ആത്മാവ് മാറ്റമില്ലാത്തതും ഒരിക്കലും നാശമില്ലാത്ത സ്വഭാവത്തോടു കൂടിയതുമാണ്.
 ജീവജാലങ്ങള്‍ പ്രത്യേകം പേരോട് കൂടി ഉണ്ടാകുന്നുവെന്നും നശിക്കുമ്പോള്‍ അവയ്ക്ക് പേരില്ലാതാകുമെന്നും പറഞ്ഞതാണ് മൈത്രേയിക്ക് മനസ്സിലാകാതിരുന്നത്. അതുകൊണ്ടാണ് തനിക്ക് തെറ്റിദ്ധാരണ ഉണ്ടായി എന്ന അര്‍ത്ഥത്തില്‍ മോഹിപ്പിച്ചു എന്ന് പറഞ്ഞത്.
 യത്ര ഹി ദ്വൈതമിവ ഭവതി തദിതര  ഇതരം പശ്യതി......
അറിവില്ലായ്മ കാരണം എപ്പോള്‍ ദ്വൈതമെന്ന പോലെ തോന്നുന്നുവോ അപ്പോള്‍ ഒരാള്‍ മറ്റൊരാളെ കാണുന്നു. അപ്പോള്‍ അയാള്‍ മറ്റൊന്നിനെ മണക്കുന്നു. മറ്റൊന്നിന്റെ രസം ആസ്വദിക്കുന്നു. മറ്റൊരുത്തനോട് സംസാരിക്കുന്നു. മറ്റൊന്നിനെ കേള്‍ക്കുന്നു. മറ്റൊന്നിനെ വിചാരിക്കുന്നു. മറ്റൊന്നിനെ സ്പര്‍ശിക്കുന്നു. മറ്റൊന്നിനെ അറിയുന്നു.
എപ്പോള്‍ ഇയാള്‍ക്ക് എല്ലാം സ്വന്തം ആത്മാവ് തന്നെയായി തീര്‍ന്നിരിക്കുന്നുവോ അപ്പോള്‍ എന്തുകൊണ്ട് എന്തിനെ മണക്കും? എന്തുകൊണ് എന്തിന്റെ രസമറിയും? എന്തുകൊണ്ട് ആരോട് സംസാരിക്കും? എന്തുകൊണ്ട് എന്തിനെ കേള്‍ക്കും? എന്തുകൊണ്ട് എന്തിനെപ്പറ്റി വിചാരിക്കും? എന്തുകൊണ്ട് എന്തിനെ സ്പര്‍ശിക്കും.? എന്തുകൊണ്ട് എന്തിനെ അറിയും?
എന്തുകൊണ്ട് ഇതിനെയെല്ലാം അറിയുന്നുവോ അതിനെ എന്തുകൊണ്ട് അറിയും?
ഇതു തന്നെയാണ് നേതി നേതി എന്ന് വിവരിച്ച ആത്മാവ്.
 അഗൃഹ്യനായതിനാല്‍ അത് ഗ്രഹിക്കപ്പെടുന്നില്ല. അശീര്യനായതിനാല്‍ അത് ശീര്‍ണ്ണമാക്കുന്നില്ല. അസംഗനാകയാല്‍ അത് ആസക്തനല്ല. ബദ്ധനല്ലാത്തതിനാല്‍ അത് ദു:ഖിക്കുന്നില്ല .അത് ഒരിക്കലും നശിക്കുന്നില്ല. വിജ്ഞാതാവിനെ എന്തുകൊണ്ട് അറിയാന്‍ കഴിയും?
ഇങ്ങനെ എല്ലാ അനുശാസനങ്ങളും നിനക്ക് ഞാന്‍ പറഞ്ഞു തന്നു. ഈ ആത്മ ദര്‍ശനം മാത്രമാണ് അമൃതത്വ സാധകം. ഇങ്ങനെ മൈത്രേയിയെ ഉപദേശിച്ച ശേഷം യാജ്ഞവല്‍ക്യന്‍ സന്ന്യസിച്ച് വീട് വിട്ടു പോയി.
ആഗമ പ്രധാനമായി മധു കാണ്ഡത്തിലും ഉപപത്തി പ്രധാനമായി യാജ്ഞവല്‍ക്യകാണ്ഡത്തിലും ബ്രഹ്മതത്വത്തെ പറഞ്ഞു.ആത്മനിഷ്ഠയെന്നും അമൃതത്വമെന്നും വിശേഷിപ്പിക്കുന്ന ആ പരമലക്ഷ്യത്തിലേക്കുള്ള വഴിയാണ് സന്ന്യാസം. ഇങ്ങനെ സന്ന്യാസത്തില്‍ അവസാനിക്കുന്ന ബ്രഹ്മവിദ്യയുടെ വിവരണം അവസാനിപ്പിച്ച് യാജ്ഞവല്‍ക്യന്‍ സന്ന്യാസിയായി യാത്രയായി. വി ജഹാര എന്നാല്‍ സന്ന്യാസത്തിന് പുറപ്പെട്ടു എന്ന് മനസ്സിലാക്കണം.
ഇതോടെ അഞ്ചാം ബ്രാഹ്മണം കഴിഞ്ഞു.ആറാം ബ്രാഹ്മണത്തില്‍  യജ്ഞവല്‍ക്യ കാണ്ഡത്തിലെ ഗുരുശിഷ്യ പരമ്പരയെ പറയുന്നു.
അഥ വംശ: പൗതിമാഷ്യോ  ഗൗപവനാത്..........
പൗതിമാഷ്യന്‍ ഗൗപവനില്‍ നിന്ന് ഗൗപവനന്‍ പൗതിമാഷ്യനില്‍ നിന്ന് പൗതിമാഷ്യന്‍ ഗൗപവന നില്‍ നിന്ന് ഗൗപനന്‍ കൗശികനില്‍ നിന്ന് കൗശികന്‍ കാണ്ഡിന്യനില്‍ നിന്ന് കാണ്ഡിന്യന്‍ ശാണ്ഡില്യനില്‍ നിന്ന് ശാണ്ഡില്യന്‍ കൗശികനി
ല്‍ നിന്നും ഗൗതമനില്‍ നിന്നും ഈ അറിവിനെ നേടി.
 ആഗ്‌നിവേശ്യാത്, ആഗ്‌നിവേശ്യോ ഗാര്‍ഗ്യാത്................
പരമേഷ്ഠീ ബ്രഹ്മണ:, ബ്രഹ്മസ്വയം ഭൂ ബ്രഹ്മണേ നമഃ
ഗൗതമന്‍ ആഗ്‌നിവേശ്യ നില്‍നിന്ന് ആഗ്‌നിവേശ്യന്‍ ഗാര്‍ഗ്യനില്‍ നിന്ന്.ഗാര്‍ഗ്യന്‍ ഗാര്‍ഗ്യനി
ല്‍ നിന്ന്. ഗാര്‍ഗ്യന്‍ ഗൗതമനില്‍ നിന്ന് ഇങ്ങനെ ആ ആചാര്യ പരമ്പര ചെന്നെത്തി നില്‍ക്കുന്നത് സനാതനന്‍ സനഗന്‍ എന്നിവരിലൂടെ പരമേഷ്ഠിയായ ബ്രഹ്മത്തിലാണ്.
ബ്രഹ്മം സ്വയംഭൂവാണ്. ബ്രഹ്മത്തിന് നമസ്‌കാരം.
ഇതോടെ ആറാം ബ്രാഹ്മണവും തീര്‍ന്നു
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
ക്ഷേത്രങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പൂജാ പാത്രങ്ങൾ ( പൂജാ വട്ടങ്ങൾ )
ആവണപലക
പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.
നിലവിളക്ക്
തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.
കൊടിവിലക്ക്
ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്.
കരവവിളക്ക്
ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക്
ദീപാരാധന തട്ട്
3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും.
ശംഖും ശംഖുകാലും
ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു.ഇവ പൂജക്ക് ഉപയോഗിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖ്കാല്.
മണി (ഘണ്ട)
പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രെ പൂജാ മണിനാദം.
കിണ്ടി
പൂജയ്ക്ക് വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്റെ പ്രതീകം.
ധൂപക്കുറ്റി
അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.
പൂപാലിക
പൂജക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു വെക്കുവാന്‍ വേണ്ടിയുള്ള പാത്രം.
ചാണയും, ചന്ദന ഓടവും
ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്‌. ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.
പവിത്രം
രണ്ടിഴ ദര്‍ഭപുല്ലുകൊണ്ട് പവിത്രകെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതു കൈയ്യിലെ മോതിരവിരലില്‍ അണിയുന്നു.
കലശകുടം
സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍പൂജിക്കാനുപയോഗിക്കുന്നു. കലശകുടം
ഭൌതികശരീരത്തിന്റെയും അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറക്കുന്ന ജലം ജീവ ചൈതന്യത്തിന്റെയും പ്രതീകത്വം വഹിക്കുന്നു.
ധാരക്കിടാരം
ധാര ചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.
ജലദ്രോണി
ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു.
പ്രാണീതൊടം
ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
പൂവട്ടക
ചെമ്പ്കൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.
വീശുപാള
ഹോമാഗ്നി വീശി കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍ പാള വലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുഉണ്ടാക്കുന്നത്.
സ്രുവം
ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.
ജുഹു
ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.
p.m.n.namboodiri
ശ്രീഭഗവാനുവാച....
ശ്രദ്ധാ വാനനസൂയശ്ച ശൃണുയാദപി യോ നരഃ
സോപി മുക്തഃ ശുഭ‍ാംല്ലോകാന് പ്രാപ്നുയാത്പുണ്യകര്‍മണ‍ാം (71)
ശ്രദ്ധയോടെയും, അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേള്‍ക്കുന്നത് അവന്‍ മുക്തനാകുകയും പുണ്യകര്‍മ്മം ചെയ്തവര്‍ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.
കച്ചിദേതച്ഛ്രുതം പാര്‍ഥ ത്വയൈകാഗ്രേണ ചേതസാ
കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്തേ ധനഞ്ജയ (72)
ഹേ പാര്‍ഥ, നീ ഏകാഗ്രചിത്തനായി ഇതെല്ല‍ാം കേട്ടുവോ? നിന്റെ അജ്ഞാനവും മോഹവും നഷ്ടമായോ?
''ശതാബ്ദങ്ങളായി മതിക്കപ്പെട്ടുവരുന്ന ഈ ഭാരതീയവ്യവസ്ഥകളെ കുറിച്ചുള്ള എന്‍റെ മതിപ്പ് പ്രായമേറുന്തോറും ഏറിവരുകയാണ്. ഇവയില്‍ പലതും നിഷ്പ്രയോജനവും വ്യര്‍ത്ഥവുമാണെന്ന് ഞാന്‍ വിചാരിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ പ്രായമേറുന്തോറും അവയില്‍ ഒന്നിനെപ്പോലും അവഹേളിക്കുവാന്‍ എനിക്ക് ധൈര്യം കുറഞ്ഞുവരുകയാണ്. അവയോരോന്നും ശദാബ്ദങ്ങളിലൂടെ കടന്നുവന്ന അനുഭവങ്ങളുടെ മൂര്‍ത്തീഭാവമത്രേ.....
ഏതുഭക്ഷണമാണ് എനിക്ക് നല്ലതെന്ന് എന്‍റെ അനുഭവമാണ് എന്നെ പഠിപ്പിക്കുന്നത്. അതിനാല്‍ എന്‍റെ മാര്‍ഗ്ഗം തടസ്സപ്പെടുത്താതിരിക്കുക.....
ഇന്നലെയുണ്ടായ ഒരു പയ്യന്‍, മറ്റന്നാള്‍ മരിക്കാന്‍ പോകുന്നവന്‍ വന്ന് എന്നോട് പറയുകയാണ്, എന്‍റെ കര്‍മ്മപരിപാടികളൊക്കെ മാറ്റാന്‍. അതും കേട്ട് ഞാന്‍ അവന്‍റെ ആശയങ്ങള്‍ക്കനുസരിച്ച് എന്‍റെ ചുറ്റുപാടുകളെ മാറ്റിയാല്‍ ഞാന്‍ മാത്രമാണ് വിഢ്ഢിയാകുക! പല രാജ്യങ്ങളില്‍നിന്നും നമുക്ക് കിട്ടുന്ന ഉപദേശങ്ങളില്‍ മിക്കതും ഇത്തരത്തിലുള്ളതാണ്. ഈ പണ്ഡിതമാനികളോടു പറയൂ - ഉറപ്പുള്ള ഒരു സമൂഹം നിങ്ങള്‍ സ്വയം കെട്ടിപ്പടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഉപദേശം ഞാന്‍ കൈക്കൊള്ളാം. രണ്ടുദിവസം തികച്ച് ഒരാശയം വച്ചുപുലര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല! തമ്മില്‍ കലഹിച്ച് പരാജയപ്പെടുകയാണ്. നിങ്ങള്‍ വസന്തശലഭങ്ങളെപ്പോലെ ജനിച്ച് അഞ്ചുനിമിഷംകൊണ്ടു തുലയുകയാണ്. കുമിളകള്‍ പോലെ ഉയര്‍ന്ന് തകരുന്നു. ഞങ്ങളെപ്പോലെ ഉറച്ച ഒരു സമുദായത്തെ ആദ്യം പണിതെടുക്കുക. സ്വശക്തിക്കു മാന്ദ്യം തട്ടാതെ പത്തിരുപതുനൂറ്റാണ്ടുകളിലൂടെ നിലകൊള്ളുന്ന നിയമങ്ങളും സ്ഥാപനങ്ങളും ആദ്യം തയ്യാറാക്കുക. പിന്നെയാകാം എന്‍റെ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുന്നതും നിങ്ങളുടെത് സ്വീകരിക്കുന്നതും. അതുവരെ സുഹൃത്തേ തലതിരിഞ്ഞ ഒരു പയ്യന്‍ മാത്രമാണ് നിങ്ങള്‍''
(വിവേകാനന്ദസ്വാമികള്‍)
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന് ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...

.ശ്രീഭഗവാനുവാച
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്ഗ്യമകീര്ത്തികരമര്ജുന..2. (2)

ശ്രീ ഭഗവാന് പറഞ്ഞു: അര്ജുനാ, വിഷമഘട്ടത്തില് ആര്യന്മാര്ക്ക് ചേരാത്തതും സ്വര്ഗ്ഗം നല്കാത്തതും അകീര്ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?
...അങ്ങനെ അര്ജ്ജുനന്റെ മാനസികമായ തളര്ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഉപദേശിച്ചു .ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല..
പണ്ട് ചേദിരാജ്യം വാണിരുന്ന ഉപരിചരന്‍ എന്ന രാജാവ് ധര്‍മ്മിഷ്ഠനും സത്യവാനുമായിരുന്നു. അദ്ദേഹത്തിന്റെ തപസ്സില്‍ പ്രീതനായ ഇന്ദ്രന്‍ സ്ഫടികനിര്‍മ്മിതമായ ഒരു വിമാനം സമ്മാനമായി നല്‍കി. ആ വിമാനത്തില്‍ ആകാശമാര്‍ഗ്ഗെ സദാ സഞ്ചരിച്ചിരുന്ന രാജാവിന് 'ഉപരിചരന്‍' എന്ന പേരും ഉണ്ടായി. നാനാ ദിക്കിലും പുകള്‍ പെറ്റ രാജാവിന്റെ ഭാര്യ ഗിരിക എന്ന രാജ്ഞിയായിരുന്നു. അവര്‍ക്ക് മഹാപരാക്രമികളും തേജസ്സുറ്റവരുമായ അഞ്ചു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ഓരോരോ നാടുകളുടെ ചുമതലയുള്ള രാജാക്കന്മാരായിരുന്നു. ഒരിക്കല്‍ രാജ്ഞി ഋതുകാലം കഴിഞ്ഞ് പുത്രലാഭത്തിനായി തന്റെ നാഥനെ സമീപിച്ചു. എന്നാല്‍ അന്ന് വനത്തില്‍ വേട്ടയ്ക്ക് പോകാനായിരുന്നു രാജാവിന്റെ പിതാവു നിര്‍ദ്ദേശിച്ചത്. തന്റെ പ്രിയയെ മനസ്സില്‍ വിചാരിച്ചുകൊണ്ടാണെങ്കിലും രാജാവ് പിതാവിന്റെ ആജ്ഞയനുസരിച്ച് വനത്തിലേക്ക് പോയി. അതാണല്ലോ ഗുരുത്വം. വനത്തില്‍ വച്ച് സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ അതിസുന്ദരിയായ രാജ്ഞിയെ സ്മരിച്ചപ്പോള്‍ത്തന്നെ രാജാവിന് സ്ഖലനമുണ്ടായി. ആ രേതസ്സ് അദ്ദേഹം ഒരു വടപത്രത്തിലാക്കി. ഈ രേതസ്സിനെ നഷ്ടപ്പെടുത്തുക വയ്യ, എന്ന ചിന്തയില്‍ തന്റെ രാജ്ഞിക്ക് അതെത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാജ്ഞിയില്‍ രേതസ്സ് ഉള്‍ക്കൊള്ളാന്‍ പറ്റിയ മുഹൂര്‍ത്തം ചിന്തിച്ചുറപ്പിച്ച അദ്ദേഹം ഒരാലിലപ്പൊതിയില്‍ അത് സൂക്ഷിച്ചു വച്ചു. അപ്പോള്‍ അവിടെയിരുന്ന ഒരു പരുന്തിനെ വിളിച്ച് ഈ പൊതി കൊട്ടാരത്തിലെത്തി ഭാര്യയെ ഏല്‍പ്പിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. ഋതുസ്‌നാനശുദ്ധയായി നില്‍ക്കുന്ന രാജ്ഞി ഗിരികയെത്തന്നെ എല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരുന്ത് തന്റെ കൊക്കില്‍ പൊതിയും തൂക്കി ആകാശത്തിലൂടെ പോകുമ്പോള്‍ മറ്റൊരു പരുന്തിനെ കണ്ടു. കൊക്കില്‍ തൂക്കിക്കൊണ്ടുപോകുന്നത് മാംസമാണെന്ന് കരുതി ആ പരുന്ത് പാറിയടുത്തു വന്ന് അതിനോട് പോരിടാന്‍ തുടങ്ങി. അവര്‍ തമ്മിലുള്ള ഈ സംഗരത്തിനിടക്ക് ആലിലപ്പൊതി താഴെ യമുനാ നദിയില്‍ വീണുപോയി. പരുന്തുകള്‍ പോരാട്ടം നിര്‍ത്തി അവരവരുടെ വഴിക്ക് പോയി. പണ്ട് യമുനയില്‍ സന്ധ്യാവന്ദനത്തിനെത്തിയ ഒരു ബ്രാഹ്മണനെ അദ്രിക എന്ന് പേരായ ഒരപ്‌സരസ്സ് വശീകരിക്കാന്‍ ശ്രമിച്ചു. തന്റെ പ്രാണായാമത്തിനു തടസ്സം വരുത്തിയ അവളെ ബ്രാഹ്മണന്‍ 'നീയൊരു മത്സ്യമായിത്തീരട്ടെ' എന്ന് ശപിച്ചിരുന്നു. ആ മത്സ്യരൂപിണിയായ അപ്‌സരസ്സ് പരുന്തിന്റെ കൊക്കില്‍ നിന്ന് താഴെ വീണ രേതസ്സ് വിഴുങ്ങി. കാലം ഏകദേശം പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മുക്കുവന്റെ വലയില്‍ അവള്‍ പെട്ടു. മുക്കുവന്‍ ആ മീന്‍ മുറിച്ചപ്പോള്‍ അതില്‍ നിന്നും രണ്ടു ശിശുക്കള്‍ പുറത്തുവന്നു. ഒരാള്‍ സുഭഗനായ ഒരാണ്‍കുട്ടി. മറ്റേത് സുന്ദരിയായ ഒരു പെണ്‍കുട്ടിയും. മുക്കുവന്‍ കുട്ടികളെ രാജാവിന് കാഴ്ചവച്ചു. രാജാവ് ആണ്‍കുട്ടിയെ മാത്രമേ എടുത്തുള്ളൂ. മത്സ്യന്‍ എന്ന പേരില്‍ അയാള്‍ പ്രശസ്തനായി. മഹാതേജസ്വിയായ അയാള്‍ ഉപരിചരനെപ്പോലെ പരാക്രമശാലിയുമായിരുന്നു. ആ മുക്കുവന് രാജാവ് തിരികെ കൊടുത്ത പെണ്‍കുട്ടിയാണ് മത്സ്യഗന്ധിഎന്നപേരില്‍ പ്രശസ്തയായ കാളി. അവള്‍ ആ മുക്കുവക്കുടിലില്‍ വളര്‍ന്നു. സുന്ദരിയായ കാളി അച്ഛനെ പരിചരിച്ചു കൊണ്ട് ജീവിച്ചുവരവേ അവളില്‍ മനോജ്ഞമായ കൌമാരം സമാഗതമായി. മീനായിരുന്ന അദ്രികയ്ക്ക് എന്ത് സംഭവിച്ചുവെന്ന മുനിമാരുടെ ചോദ്യത്തിന് ഉത്തരമായി സൂതന്‍ ഇങ്ങിനെ കഥ തുടര്‍ന്നു: 'ആ ബ്രാഹ്മണന്‍ ശപിച്ചപ്പോള്‍ അദ്രിക കരഞ്ഞു സങ്കടം പറഞ്ഞു. അപ്പോളദ്ദേഹം ശാപമോചനമാര്‍ഗ്ഗം അവള്‍ക്ക് പറഞ്ഞുകൊടുത്തു. 'എന്റെ ശാപത്താല്‍ നീ മീനാകുമെങ്കിലും രണ്ടു മനുഷ്യക്കുട്ടികള്‍ നിന്നില്‍ നിന്നും ജനിക്കുന്നതോടെ നിനക്ക് ശാപമോക്ഷമാകും'. കുട്ടികള്‍ പിറന്നതോടെ അദ്രികയ്ക്ക് ശാപനിവൃത്തി വന്നു. മത്സ്യരൂപം മാറി ദിവ്യരൂപം ധരിച്ച് അവള്‍ വീണ്ടും അപ്‌സരസ്സായി സ്വര്‍ഗ്ഗലോകത്തേക്ക് പോയി.  
'ഇതെന്റെ കര്‍മ്മ ഫലമാണ്. ഇനിയെന്താണ് കരണീയം എന്ന് നിങ്ങള്‍ ഉപദേശിച്ചാലും. മൃത്യുവിനെ തടുക്കാനാവില്ല എന്നത് നിശ്ചയം എങ്കിലും ബുദ്ധിയുള്ളവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമല്ലോ. മണി, മന്ത്രം, ഔഷധം എന്നിവയുടെ പ്രാഗത്ഭ്യം അറിയുക എളുപ്പമല്ല. പണ്ട് സര്‍പ്പം കടിച്ചു മരിക്കാരായ ഭാര്യക്ക് തന്റെ അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച ഒരു ബ്രാഹ്മണനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അയാളുടെ കൈവശം ഒരു ദിവ്യമണി ഉണ്ടായിരുന്നുവത്രേ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞു നിഷ്‌ക്രിയരായിരിക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ആവില്ല. ഭൂമിയിലോ ലോകങ്ങളിലെ എവിടെയെങ്കിലും ഈശ്വരവിശ്വാസം മാത്രം വെച്ചുകൊണ്ട് ജീവിക്കുന്ന ആരെങ്കിലുമുണ്ടോ? വിരക്തനായ സന്യാസിപോലും ഭിക്ഷാന്നം സ്വീകരിച്ചാണ് ജീവിക്കുന്നത്. ഗൃഹസ്ഥന്‍മാരുടെ ദയവിലാണ് അവര്‍ കഴിയുന്നത്. പ്രയത്‌നം ചെയ്യാതെ വായില്‍ നിന്നും വയറ്റില്‍ എന്തെങ്കിലും ചെല്ലുന്നതെങ്ങിനെ? പ്രയത്‌നം ചെയ്തിട്ടും ഫലമില്ലെങ്കില്‍ മാത്രമേ, ഇത് വിധിയാണ് എന്ന് വിചാരിക്കാനാവൂ.' അപ്പോള്‍ മന്ത്രിമാര്‍ രാജാവിനോട്, തന്റെ ഭാര്യക്ക് അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച മുനിയുടെ കഥ തങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു. രാജാവ് കഥ ചുരുക്കി വിവരിച്ചു. 'ഭൃഗു മഹര്‍ഷിയുടെ ഭാര്യ അതിസുന്ദരിയായ പുലോമയാണ്. അവരുടെ പുത്രന്‍ ച്യവനന്‍. ച്യവനന്‍ ശര്യാതിയുടെ പുത്രിയായ സുകന്യയെ വിവാഹം ചെയ്തു. അവരുടെ പുത്രന്‍ പ്രമതി. അദ്ദേഹത്തിന്റെ പത്‌നിയാണ് പ്രാതപി. അവര്‍ക്ക് രുരു എന്ന് പേരായ ഒരു പുത്രനുണ്ടായി. അദ്ദേഹം മഹാ താപസനായിരുന്നു. അക്കാലത്ത് ലോകവിശ്രുതനായിരുന്ന സ്ഥൂലകേശന്‍ എന്നൊരു ധര്‍മ്മാത്മാവും അവിടെ ജീവിച്ചിരുന്നു. ദേവനാരിയായ മേനക ആയിടയ്ക്ക് നദിക്കരയില്‍ കളിയാടവേ, വിശ്വവസുവില്‍ നിന്നും ഗര്‍ഭം സ്വീകരിച്ചു. അവള്‍ സ്ഥൂലകേശന്റെ ആശ്രമത്തില്‍പ്പോയി പ്രസവിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ചു. 'പ്രമദ്വര' എന്ന് പേരിട്ട് സ്ഥൂലകേശന്‍ ആ പെണ്‍കുട്ടിയെ വളര്‍ത്തി. യഥാകാലം പൂര്‍ണ്ണവളര്‍ച്ചയെത്തിയ അവളെക്കണ്ട് രുരു കാമപരവശനായിത്തീര്‍ന്നു.
janmabhumi
 ജലന്ധരനെന്ന അസുരന്‍ സിന്ധുസമുദ്രത്തില്‍ നിന്ന് ഉണ്ടായി. സമുദ്രത്തില്‍ നിന്ന് ജനിച്ചതുകൊണ്ട് മഹാലക്ഷ്മിയുടെ സഹോദരന്‍ എന്ന പദവിയും അയാള്‍ക്ക് ലഭിച്ചു. അയാളുടെ പത്‌നിയുടെ പാതിവ്രത്യശക്തികൊണ്ട് അവള്‍ ഒരിക്കലും വിധവയാകില്ല എന്നൊരു നേട്ടവും അസുരനുണ്ടായി. ജലന്ധരന്‍ ഉഗ്രതപസ്സുകൊണ്ട് അതിപരാക്രമിയായി, ഉപദ്രവകാരിയുമായി. ജലന്ധരനെ കൊല്ലാന്‍ ഒരു ശക്തിക്കും സാധ്യമല്ല. അഹങ്കാരിയായ ജലന്ധരന്‍ ദേവന്മാരെയെല്ലാം തോല്‍പിച്ച് വിഷ്ണുവുമായി പോരിനൊരുങ്ങി. അളിയനായതുകൊണ്ട് വിഷ്ണു പലപ്രാവശ്യം തോറ്റുകൊടുത്തു. നാരദന്‍ ഒരിക്കല്‍ അവന്റെ അടുക്കലെത്തി പാര്‍വതിയുടെ അന്യാദൃശമായ രൂപസൗന്ദര്യം വര്‍ണിച്ചുകേള്‍പ്പിച്ചു. പാര്‍വതിയില്‍ മോഹമുദിച്ച ജലന്ധരന്‍ രാഹുവിനെ ശിവന്റെയടുക്കല്‍ പറഞ്ഞയച്ച് പാര്‍വതിയെ തന്റെയടുക്കലെത്തിക്കാന്‍ ശിവനോട് ആജ്ഞാപിച്ചു. ഇരുവരും തമ്മില്‍ യുദ്ധമുണ്ടായി. മായാവിയായ ജലന്ധരന്‍ പാര്‍വതിയെ ശിവരൂപത്തില്‍ പ്രാപിക്കാന്‍ ശ്രമിക്കുന്നതായറിഞ്ഞ വിഷ്ണു പാര്‍വതിയോട് ഒരു താമരക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയംനോക്കി വിഷ്ണു ജലന്ധരന്റെ രൂപംപൂണ്ട് അവന്റെ ഭാര്യ വൃന്ദയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി രമിച്ചു. വൃന്ദയുടെ പാതിവ്രത്യം നഷ്ടപ്പെട്ടതോടെ ജലന്ധരന്റെ പകുതി ശക്തി നഷ്ടപ്പെട്ടു. പിന്നീട് ശിവന്റെയും വിഷ്ണുവിന്റെയും ശക്തികള്‍ കൂടിച്ചേര്‍ന്ന് ഒരായുധമായി സൃഷ്ടിച്ചതാണ് ശാസ്താവ്. ജലന്ധരനെ നിഗ്രഹിച്ചശേഷം ശാസ്താവ് ഗരുഡാദ്രിയില്‍ തപസ്സുചെയ്തു വാണു. വൃന്ദയുമായി വിഷ്ണു കൂടിച്ചേര്‍ന്ന സഥലമാണ് വൃന്ദാവനം എന്നറിയപ്പെടുന്നത്. പിന്നീട് സത്യം മനസ്സിലാക്കിയ വൃന്ദയ്ക്ക് പശ്ചാത്താപമുണ്ടായി. അവള്‍ ദേഹത്യാഗം ചെയ്ത് വിഷ്ണുവില്‍ ലയിച്ചു. മരിക്കുന്നതിനുമുമ്പ് 'കല്ലായിത്തീരട്ടെ'യെന്ന് വിഷ്ണുവിനെ വൃന്ദ ശപിച്ചു. 'നീ ചെടിയായിത്തീരട്ടെ'യെന്ന് വിഷ്ണു തിരിച്ചും ശപിച്ചു. ശാപം നിമിത്തം വിഷ്ണു സാളഗ്രാമമയിത്തീര്‍ന്നു. വൃന്ദ തുളസിച്ചെടിയായി ഭവിച്ചു. വഞ്ചിക്കപ്പെട്ട വൃന്ദ ശപിച്ചതുകൊണ്ടാണ് സീതയെ രാവണന്‍ അപഹരിച്ചതെന്നും പറയപ്പെടുന്നു. ശാസ്താവിനെ സംബന്ധിച്ച ഈ കഥയെ പലതരത്തില്‍ വര്‍ണിച്ച് അനേകരൂപത്തിലാക്കി. വൈഷ്ണവവും ശൈവവുമായ ശക്തികളില്‍നിന്ന് ഉണ്ടായ മറ്റൊരു ശക്തിയാണ് ശാസ്താവ്. ധര്‍മ്മങ്ങളെ ശാസിക്കുന്നവനായതുകൊണ്ട് ധര്‍മ്മശാസ്താവെന്നും വിളിക്കപ്പെട്ടു.
janmabhumi
സന്ന്യാസിയില്‍ കാണുന്നത് ഭൗതിക സുഖഭോഗങ്ങളുടെ ത്യാഗം ആണ്. ഭൗതികസുഖങ്ങളില്‍ അഭിരമിക്കുന്നവരോടൊപ്പം എപ്പോഴും ദുഃഖവും പ്രശ്നങ്ങളും വഴക്കും കേസുകളും ഉണ്ടാകും.
എന്നതിനാല്‍ മനുഷ്യന്‍റെ ദുഃഖം അകറ്റുവാന്‍ വേണ്ടുന്ന പ്രായോഗിക മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക എന്നത് ഭൗതിക സുഖങ്ങള്‍ ത്യജിച്ച ഒരാള്‍ക്ക് മാത്രം സാധിക്കുന്നതാണ്. മനുഷ്യന്‍റെ പ്രധാനദുഃഖത്തെ ജ്ഞാനവചസ്സുകളാല്‍ ഇല്ലാതാക്കുന്നു എന്നതിനാല്‍ത്തന്നെ അവരെ എല്ലാക്കാലത്തും എല്ലാപേരും ഈശ്വരതുല്യം സന്ന്യാസികളായി ആദരിച്ച് ആരാധിച്ചിരുന്നു. വിവേകാനന്ദസ്വാമികള്‍ പറയും- ''ഭാരതം ആദര്‍ശങ്ങളെ കുറിച്ച് പറയുക മാത്രം അല്ല ചെയ്തിട്ടുള്ളത്. ത്യാഗം പ്രയോഗത്തില്‍ വരുത്തുകയും, പ്രത്യക്ഷപ്രമാണങ്ങളായി ആള്‍രൂപങ്ങളായിത്തന്നെ ആദര്‍ശങ്ങളെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അത്തരം എത്രയോ ഗുരുക്കന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാകും.''
മനസ്സാ വാചാ കര്‍മ്മണാ ഏകാഗ്രമായ ജ്ഞാനോന്മുഖമായ നിഷ്ഠയാണ് തപസ്സ്. അതിന്‍പ്രകാരം ശാരീരികം, മാനസികം, വാചികം ആയ തപസിനെ കുറിച്ച് 'ഭഗവദ്ഗീത'യില്‍ വിവരിക്കുന്നുണ്ട്.
ദേവന്മാരെയും ഗുരുക്കന്മാരെയും നിന്ദിക്കാതെ ആദരിക്കുക, യഥാവിധി അവരെ പൂജിക്കുക, കപടമില്ലാതെ പെരുമാറുക, രേതസ്സ് നഷ്ടപ്പെടുത്താതിരിക്കുക, പരദ്രോഹം ചെയ്യാതിരിക്കുക എന്നിവ ദേഹംകൊണ്ട് ചെയ്യേണ്ട തപസ്സാകുന്നു.
ആരെയും ദ്വേഷിക്കാതെ തനിക്കുണ്ടാകുന്ന ശീതോഷ്ണങ്ങളെയും പ്രശ്നങ്ങളെയും പ്രതികാരബുദ്ധിയോടെ കാണാതെ സ്വന്തം കര്‍മ്മഫലമായ പ്രാരബ്ധമായി കണ്ട് സഹിക്കുകയും, അതിനാല്‍ ആരിലും വികാരവിക്ഷേപം ഉണ്ടാക്കാതെ സത്യം, പ്രിയം, ഹിതം ആയി സംസാരിക്കുകയും, സദാ വാക്കുകളില്‍ ഈശ്വരവിചാരം തത്ത്വവിചാരം എന്നിവ പുലര്‍ത്തുകയും ചെയ്യുക എന്നത് വാങ്മയതപസ്സാണ്.
മനസ്സ് സദാ പ്രസന്നമാകണം. അതിന് ഈശ്വരതത്ത്വവിചാരങ്ങള്‍വിട്ട് അന്യമായ ഭൗതിക വിഷയങ്ങളില്‍ മനസ്സിനെ അലയുവാന്‍ വിടാതിരിക്കുക എന്നത് മാനസ്സികതപസ്സാണ്.
ഈ നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ ബലംപ്രയോഗിച്ച് തന്നില്‍ പരിശീലിക്കുന്നതാണ് സന്ന്യാസിയുടെ രീതി എന്നല്ല. ഇത്തരം ലക്ഷണങ്ങള്‍ ഒത്തിണങ്ങിയവരാണ് സന്ന്യാസികള്‍ എന്നു കരുതണം. ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി ഈശ്വരജ്ഞാനത്തെ ത്യാഗം ചെയ്യുന്നത് ലൗകികന്‍. ഈശ്വരജ്ഞാനത്തിനായി ഭൗതികസുഖം ത്യാഗം ചെയ്യുന്നത് സന്ന്യാസി.
വിവേകാനന്ദസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, രമണമഹര്‍ഷി, ശ്രീനാരായണഗുരു എന്നീ യുഗപുരുഷന്മാരുടെ വാക്കുകള്‍ മുഴുവന്‍ പരിശോധിച്ചു നോക്കൂ. അവ ആദ്യന്തം ഏകത പുലര്‍ത്തുന്നതു കാണാം. കാരണം ആ മഹാത്മാക്കള്‍ ഒരു തത്ത്വം സാക്ഷാല്‍ക്കരിക്കുകയും അതില്‍ അടിയുറച്ചു നിന്നുകൊണ്ട് ലോകത്തോടു സംസാരിക്കുകയും ചെയ്തു എന്നതാണ്. എന്നതിനാല്‍ ഒരിക്കല്‍ പറഞ്ഞതൊന്നും പിന്നീട് മാറ്റിപ്പറയേണ്ടിവരില്ല.
ഈ പശ്ചാത്തലത്തില്‍ ജ്ഞാനത്തില്‍ ശ്രദ്ധയോ അനുഭവമോ ഉറച്ചിട്ടില്ലാത്ത കപടസന്ന്യാസികളെ നാം തിരിച്ചറിയണം. ഭൗതികലോകത്തിലെ ഗുണത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന മനസ്സ് ലൗകികബദ്ധനായ ഒരു ലൗകികന്‍റെ ലക്ഷണം ആണ്. അവരുടെ വാക്കുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇന്നത്തെപോലെതന്നെ എല്ലാകാലത്തും ഇത്തരം കപടസന്ന്യാസിമാര്‍ ലോകത്തില്‍ വിപരീതാചരണങ്ങള്‍കൊണ്ട് ആ സമ്പ്രദായത്തിന് കളങ്കം ചാര്‍ത്തുന്നുണ്ട്. അവര്‍ ഭൗതികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളില്‍ ഒരുപോലെ അറിവു നേടാതെ തെറ്റായ നിര്‍ദ്ദേശങ്ങളിലൂടെ സമൂഹത്തിലും നാശം വിതയ്ക്കുന്നു.
യഥാര്‍ത്ഥ സന്ന്യാസിയുടെ പാദങ്ങളില്‍ ശങ്കകൂടാതെ നമസ്ക്കരിക്കുവാന്‍ നമുക്ക് ഇത്തരം ലക്ഷണങ്ങള്‍ മതിയാകും. അതുവരെ നമുക്ക് ഈശ്വരന്‍റെ പാദങ്ങളില്‍ നിത്യവും നമസ്ക്കരിക്കാം.
ഓം...krishnakumar kp

Sunday, October 28, 2018

മനസ്സുതന്നെ ബ്രഹ്‌മാവ്; മനസ്സുതന്നെ വിഷ്ണു, മനസ്സുതന്നെ രുദ്രൻ... അത് സൃഷ്ടി നടത്തുകയും, നിലനിർത്തുകയും, അവസാനം അതിൽത്തന്നെ ലയിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ നടത്തുന്ന ഈ മനസ്സുതന്നെ, അവസാനം അതിന്റെ ഉറവിടമാകുന്ന ഹൃദയത്തിൽ (അനന്താവബോധം) ലയിക്കുകയും ചെയ്യുന്നു. 
2. നിങ്ങൾ നിങ്ങളെ കൊടുക്കൂ; നിങ്ങൾ ഭഗവാനായിത്തീരും!!!
"ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം"
- രമണ മഹർഷി
കാര്യം ഇത്രമാത്രം സിമ്പിൾ ആണ്; പക്ഷേ, മനസ്സും ബുദ്ധിയും പറയുന്നു, കുറെയേറെ അറിയാനുണ്ടെന്ന്; അതെല്ലാം അറിഞ്ഞുകഴിഞ്ഞാലേ പൂർണ്ണമാകൂ എന്ന്‌. എന്നിട്ട് എല്ലാം ചേർത്ത് കുഴച്ചുമറിച്ച്, ചെളിക്കുണ്ടിൽ കിടന്നുകളിക്കുന്ന മൃഗങ്ങളെപ്പോലെ, കുണ്ടിൽ നിന്നും രക്ഷപ്പെടാനാവാതെ അതിൽത്തന്നെ അമർന്നുപോകുന്നു.
ഞാനുദിയാതുള്ള നിലയ്
ഞാനതുവായുള്ള നിലയ്.... അവിടെ പൂർണ്ണമല്ലാതെ മറ്റെന്തിനാണ് നിലനില്പുള്ളത്!
നിങ്ങൾ നിങ്ങളെ കൊടുക്കൂ; നിങ്ങൾ ഭഗവാനായിത്തീരും!!!.
3. ആത്മീയ യാത്രയിൽ യുക്തിയാണോ ഭാവനയാണോ വേണ്ടത്?
രണ്ടും മനസ്സിന്റെയാണ്... രണ്ടുകൊണ്ടും കാര്യമായ പ്രയോജനമുണ്ടാവുകയില്ല.
സ്വന്തം യുക്തിയെയും ഭാവനയെയും വിട്ട്, ശ്രേഷ്ഠനെന്നു പൊതുവെ അഭിപ്രായമുള്ള ഒരാചാര്യന്റെ മഹദ്‌വചനങ്ങളെ ഈശ്വരവചനമായിട്ടെടുത്ത്, തന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണെങ്കിൽ കൂടി, "എന്നെക്കാൾ എത്രയോ ശ്രേഷ്ഠതലത്തിൽ നിൽക്കുന്ന മഹദ് വ്യക്തിയാണ് ആചാര്യൻ; ആചാര്യന്റെ വാക്കുകൾ ശരിയാകാതെ തരമില്ല; എന്റെ വിവേകശക്തിയെ ആചാര്യന്റെ വചനങ്ങളോട് സന്നിവേശിപ്പിക്കുകയാണ് വേണ്ടത്" എന്നറിഞ്ഞു, അതിലേക്കായി പരിശ്രമിക്കുകയാണ് വേണ്ടത്. തീർച്ചയായും, കാലക്രമേണ ആചാര്യവചനങ്ങൾ സ്വയം സത്യമായി പരിണമിക്കും; അത് അനുഭവമാവുകയും ചെയ്യും.
നിങ്ങൾക്ക് ഒരു മഹദ്സന്നിധിയിൽ എത്രകണ്ട് അടക്കം സംഭവിക്കുന്നുവോ, അത്രയും നിങ്ങൾക്ക് ഉയർച്ചയുണ്ടാകും. നിങ്ങളുടെ വിനയമാണ് നിങ്ങളുടെ വിജയം. അതിനാൽ ഏറ്റവും മികച്ചതിൽ ഏറ്റവും മികച്ച ശിഷ്യനാവുക. ശിഷ്യന്റെ ഏറ്റവും വലിയ ഗുണം നിഷ്കാമമായ ഗുരുഭക്തിയും ആ പാദങ്ങളിൽ പൂർണ്ണമായ അടക്കവുമാണ്.
4. മനസ്സിനെ കുരുക്കിടാൻ...
മനസ്സ് വലിയൊരു തന്ത്രശാലിയാണ്; അതിന്റെ വരുതിക്ക് മനുഷ്യനെ കൊണ്ടുവരാനുള്ള പലവിധ കുരുക്കുകളും അതിന്റെ കൈവശമുണ്ട്. അതിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടുനിൽക്കുക എന്നത് സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം തുലോം കഠിനം തന്നെ!
മനസ്സിനോട് ശണ്ഠ കൂടാതെ, അതിനെ മയക്കാൻ കരുത്തുനേടുന്ന ധീരൻ മാത്രം വിജയിക്കുന്നു. "നേരിട്ടെതിർത്താൽ എതിർക്കുന്നയാളുടെ പകുതി ശക്തി ബാലിയിലേക്കു പോകും" എന്നുപറഞ്ഞതുപോലെ, മനസ്സിനോട് നേരിട്ടെതിർക്കാൻ ചെന്നാൽ അതു നമ്മെ തറപറ്റിക്കും, പിച്ചിച്ചീന്തി ദൂരെയെറിയും.
നിലത്തേക്കെറിയുന്ന ഒരു പന്ത് എത്ര വേഗത്തിൽ താഴേക്കെറിഞ്ഞുവോ അതിനേക്കാൾ ഇരട്ടിവേഗത്തിൽ ഇങ്ങോട്ടുതന്നെ തിരിച്ചുവരും; അതുപോലെ മനസ്സിനോട് ശണ്ഠകൂടാനോ കൂട്ടുപിടിക്കാനോ നടക്കണ്ടാ....മറിച്ച് തന്ത്രപൂർവ്വം മറഞ്ഞുനിന്നുകൊണ്ടുവേണം, അതറിയാതെത്തന്നെ അതിനു കുരുക്കിടാൻ..... അതിനെ മറിഞ്ഞുനിന്നുകൊണ്ട്, "അതെന്ത്?", "എന്തുകൊണ്ട്?" എന്ന് അതിന്റെ ഉറവിടത്തിലേക്കന്വേഷിച്ചു ചെല്ലുന്നതിലൂടെ മാത്രമേ അതിനെ കുരുക്കിടാൻ സാധിക്കൂ. അതിനെ കുരുക്കിട്ട് നിയന്ത്രിച്ചുകഴിഞ്ഞാൽ പിന്നെ പരമശിവൻ സർപ്പത്തെ എടുത്തു കഴുത്തിലണിഞ്ഞപോലെ മനസ്സിനെ നമുക്കൊരലങ്കാരമായി മാറ്റാം..
5. യോഗി ഒന്നിനെയും ഭയപ്പെടുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഒരു നൃത്തരൂപമാണ് കുംഭാട്ടം. നർത്തകി, പുറത്തെ താളമേളങ്ങൾക്കനുസരിച്ച് തകർപ്പൻ നൃത്തമാടുമ്പോഴും ശ്രദ്ധ തലയിലിരിക്കുന്ന ലോഹക്കുടത്തിലായിരിക്കും; അതിനെ വീഴാതെ കാത്തുസംരക്ഷിക്കും.
സത്യസ്ഥിതിയെ പ്രാപിച്ച ആൾ, ലോകത്ത് ഏതൊക്കെ തലത്തിലിരുന്നാലും സാഹചര്യമനുസരിച്ചുള്ള സ്ഥാനമാനങ്ങൾ വഹിച്ചുകൊണ്ട് പലവിധ കർമ്മങ്ങളിൽ ഏർപ്പെട്ടാലും, ശ്രദ്ധ മുഴുവൻ സമയവും അന്തരാത്മാവായി കുടിയിരിക്കുന്ന ഭഗവാനിലായിരിക്കും. അയാൾ ഒരു കർമ്മത്തെയും ഭയപ്പെടുന്നില്ല, ഒന്നിൽനിന്നും ഒളിച്ചോടുന്നില്ല; ബന്ധങ്ങളെയും അയാൾ കാര്യമാക്കുന്നില്ല, ഒന്നിനെയും അയാൾ ഭയപ്പെടുന്നില്ല! ശരീരം അതിന്റെ നിയതമായ കർമ്മങ്ങളിൽ മുഴുകും, യോഗി ആനന്ദചിത്തനായി അന്തർഹൃദയത്തിൽ വസിക്കും..
6.
ആത്മസൂര്യൻ
ആത്മാവിനെ അറിയൽ ആണ് ആത്മീയത; അതിനെ അറിയണമെങ്കിൽ ആദ്യം സ്വന്തം മനസ്സെന്തെന്നറിയണം. അതിനെ അറിയുന്ന യാത്രയിൽ അതിന്റെ അടുത്തേക്കടുക്കുംതോറും അതു മാഞ്ഞുപോകാൻ തുടങ്ങും; അവസാനം അതു അതിന്റെ ഉറവിടത്തിൽ പോയി മറയും; തത്‌സ്ഥാനത്ത് മറ്റൊന്നു പ്രകാശിക്കും. അതുതന്നെ ആത്മ!
ഉള്ളി തൊലിപൊളിക്കുന്നപോലെയാണ് മനസ്സിനെക്കുറിച്ചുള്ള (എന്താണ് മനസ്സ് എന്ന) അന്വേഷണം! ഓരോ ചിത്തവൃത്തിവരുമ്പോഴും അതിന്റെ പുറകിലേക്ക് പൊയ്പോയി മനസ്സിനെ അതിന്റെ മൂലത്തിൽ അന്വേഷിച്ചുചെന്നാൽ മനസ്സ് എന്ന ഇരുട്ട് (ആവരണം) മറയും; സർവ്വം പ്രകാശിപ്പിക്കുന്ന വെളിച്ചത്തിന്റെ മണ്ഡലമാണത്. ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചപോലത്തെ ആ ബോധമണ്ഡലത്തിൽ അല്പമായ ഇരുട്ടിനു പിടിച്ചുനിൽക്കാൻ സാധിക്കുമോ! സൂര്യന് ഇരുട്ടിനെ കാണാൻ സാധിക്കുമോ!!.
7. 
സത്യം ബോധിക്കുന്നത് കൈഞൊടുക്കുന്ന വേഗത്തിലാണ്
എല്ലാ ജീവന്മാരെയും ഭഗവാനാകുന്ന ഒരു കേന്ദ്രവസ്തു, ഒരു മഹാകാന്തം കണക്കെ, അതിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മനസ്സ് എന്ന ഒരു വൻമല ജീവനാകുന്ന ഇരുമ്പുസൂചിക്കും ഭഗവാനാകുന്ന കാന്തത്തിനും ഇടയിൽ നിൽക്കുന്നതുകൊണ്ട് ആകർഷണം അറിയുന്നില്ല. ആകർഷണം അനുഭവപ്പെടണമെങ്കിൽ വളരെ പ്രയാസപ്പെട്ട് ആ വൻമലയെ പടിപടിയായി ഇടിച്ചുനിരത്തി മണ്ണ് കോരിമാറ്റേണ്ടിയിരിക്കുന്നു. മുഴുവൻ മണ്ണും പ്രയത്നിച്ചു മാറ്റിക്കഴിഞ്ഞാൽ ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം വേഗത്തിൽ ആ ഇരുമ്പുസൂചിയെ കാന്തം ആകർഷിച്ചു തന്നിലേക്ക് ചേർക്കും.
സത്യം ബോധിക്കുന്നത് കൈഞൊടുക്കുന്ന വേഗത്തിലാണ്; തടസ്സം ഒന്ന് മാറിക്കിട്ടുകയേ വേണ്ടൂ..
8. 
"പ്രപഞ്ചത്തിലെ സകലതും ഈശ്വരൻ...ഈശ്വരൻ...." എന്നുപറഞ്ഞുനടന്ന എന്നിലും അങ്ങുതന്നെ വന്നിരുന്ന്, അവസാനം എന്നിൽ ഒരു ഞാൻ ഇല്ലാതായിത്തീർന്നു..
9. ഭയമെന്തിന്?
ഭാവിയെക്കുറിച്ചാണ് മനുഷ്യൻ ഏറ്റവുമധികം ഭയപ്പെടുന്നത്; ഇതാവട്ടെ ശുദ്ധ അറിവില്ലായ്മയും. മനുഷ്യനുമാത്രമേ ഇത്തരത്തിൽ ഭയമുള്ളൂ. "താൻ പ്രയത്നിച്ചതുകാരണമാണ് തനിക്കെല്ലാം നേടാൻ സാധിച്ചത്; താനില്ലെങ്കിൽ സർവ്വത്ര പ്രളയം" എന്ന ചിന്തയാണ് ഭയത്തിനു മുഖ്യഹേതു. തന്റെ പ്രയത്നത്തിനുപുറകിൽ ഒരു മഹാശക്തിയുടെ സാന്നിധ്യമുണ്ടായതുകൊണ്ടു മാത്രമാണ് തനിയ്ക്ക് വേണ്ടത്ര ഉയർച്ചയുണ്ടായത്, ആ മഹാശക്തിതന്നെ പലപല മാർഗ്ഗങ്ങളിലൂടെ തന്നിലൂടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് തനിക്കാവശ്യമായിട്ടുള്ള എല്ലാം ലഭിച്ചത്; താനില്ലെങ്കിലും ഇവിടെ ആ ശക്തിതന്നെയാണ് പ്രവർത്തിക്കാൻ പോകുന്നത്, അതിനാൽ എന്തു സംഭവിക്കേണ്ടതായിട്ടുണ്ടോ അതു ഭംഗിയായിത്തന്നെ നടക്കും.... എന്ന വിചാരം ഉള്ളിലുണ്ടായിക്കഴിഞ്ഞാൽ ഭയവും അവസാനിച്ചു.
സ്വശരീരത്തെ കരുതിയാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ ആശങ്ക; ആ ശരീരവുമായി ബന്ധപ്പെട്ടതുകൊണ്ടാണല്ലോ ബന്ധങ്ങളുണ്ടായതും ആ ബന്ധങ്ങളെച്ചൊല്ലി നമുക്കു പലവിധ ആശങ്കകൾ ഉണ്ടാകുന്നതും. ഇപ്പറഞ്ഞ ശരീരത്തിന്റെ കാര്യത്തിലാണെങ്കിലും, നമ്മുടെ ഒരു നിയന്ത്രണത്തിലുമല്ല അതിരിക്കുന്നത്. ഞാൻ കരുതിയപോലെയല്ല എനിയ്ക്ക് ഈ ശരീരമുണ്ടായത്, ഞാനാഗ്രഹിച്ചിട്ടുമില്ല ഈ ശരീരമുണ്ടായത്. ശരീരസംബന്ധിയായി എനിയ്ക്ക് ഒരു നിയന്ത്രണവും സാധ്യവുമല്ല; അതിനു അസുഖങ്ങൾ വരേണ്ടിടത്ത് അസുഖം വരും, അതുമായി ബന്ധപ്പെട്ട പലവിധ സുഖദുഃഖങ്ങൾ ഉണ്ടാകും. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. എന്റെ ഒരുവിധ നിയന്ത്രണത്തിലുമില്ലാത്ത ഒന്നിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തലപുകച്ചിട്ടെന്തു കാര്യം!
സാഹചര്യങ്ങൾ എന്താവശ്യപ്പെടുന്നുവോ അതിനനുസരിച്ച് ചെയ്യാനുള്ളത് ചെയ്യുക; ദുഃഖിച്ചതുകൊണ്ടോ വിഷമിച്ചതുകൊണ്ടോ ഒരുവിധ പ്രയോജനവുമില്ല. എന്താണോ ആ ശരീരത്തിൽ സംഭവിക്കാനുള്ളത് അതു സംഭവിക്കുകതന്നെ ചെയ്യും. ഈ ശരീരം എന്റെയല്ല, അതു പ്രകൃതിയുടേതാണ്. പ്രകൃതിക്കനുസരിച്ച് അതു ചലിക്കുന്നു; പ്രകൃതിക്കനുസരിച്ച് അതിനു ഉയർച്ചതാഴ്ചകൾ സംഭവിക്കുന്നു; പ്രകൃതിക്കനുസരിച്ചുതന്നെ, അതൊരിക്കൽ, പൂർണ്ണമായും ഇവിടെനിന്നും വിടവാങ്ങുകയും ചെയ്യും.
ഞാനാവട്ടെ, എന്റെ കുടുംബമാവട്ടെ, ഞാനുമായി ബന്ധപ്പെട്ട സമൂഹമാവട്ടെ, ഈ ലോകംതന്നെയാവട്ടെ...എല്ലാം ഒരു നിയതിക്കനുസരിച്ചു മാത്രം ചലിക്കുന്നു. സംഭവിക്കേണ്ടതെന്തോ അതു സംഭവിച്ചേ ഒക്കൂ; അതുമാത്രമേ സംഭവിക്കുകയുമുള്ളൂ. വ്യക്തി എത്രകണ്ട് തുള്ളിച്ചാടിയാലും വ്യാകുലനായാലും ഇക്കാര്യത്തിൽനിന്നും അശേഷം വ്യതിചലിക്കുകയുമില്ല. ഇതു പ്രപഞ്ചസത്യമാണ്; ആ സത്യത്തെ മാറ്റിമറിക്കാൻ മനുഷ്യനെന്നല്ല മറ്റൊരു ശക്തിക്കും സാധ്യവുമല്ല. ഭയപ്പെട്ടതുകൊണ്ടോ ഭയപ്പെടാതിരുന്നതുകൊണ്ടോ അതിനൊരുവിധ മാറ്റമുണ്ടാകാൻ പോകുന്നുമില്ല. അതിനാൽ ഇപ്പോൾ എങ്ങനെയോ അങ്ങനെത്തന്നെയിരിക്കുക; ചെയ്യാൻ സാധിക്കുന്നതു ചെയ്യുക; എന്നിട്ട് ഒരുവിധ ചിന്തയുമില്ലാതെ വന്നുഭവിക്കുന്നതിനു സാക്ഷിയായിട്ടിരിക്കുക; അതേ മനുഷ്യന് ചെയ്യാനുള്ളൂ...
letting go
മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥയാണിത്. താനില്ലാതെ വീട്ടില്‍ ഒന്നും നടക്കില്ല എന്ന് കരുതി അവര്‍ക്കായി ജീവിച്ചിരുന്ന കുടുംബ നാഥ എന്നാല്‍ വീട്ടില്‍ കണ്ട് കാഴ്ച്ച കണ്ട് ഞെട്ടുന്ന സ്ഥിതിയാണുണ്ടായത്.

കഥാകാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥയിലേയ്ക്ക് കടക്കാം. ഇഷ്ടമായെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാം.

എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്.

മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു.

അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു.

ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി.

മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു.

ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി.

ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു.

ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, വസ്ത്രങ്ങൾ വൃത്തിയാക്കപ്പെടിലെന്ന്, മുറ്റം കരിയില കൊണ്ടു നിറയുമെന്ന്, ഈ വീട് ഉണരുകയായോ ഉറങ്ങുകയോ ഇല്ലെന്ന് ഞാൻ കരുതിയിരുന്നു.

അവയൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. ഈ വീടിനു ഒരു മാറ്റമേയൊള്ളു. ഇവിടെ ഞാനില്ലെന്നൊരു മാറ്റം മാത്രം.

എന്റെ മക്കളും ഭർത്താവും സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോഴും ഞാൻ ഭയപ്പെട്ടത് എന്റെ മക്കൾ, എന്റെ ഭർത്താവ് അവരെങ്ങനെ ഞാനില്ലാതെ ജീവിക്കുമെന്നായിരുന്നു.

പുറത്തു എവിടെയെങ്കിലും പോയാൽ ഓടിയെത്തിയിരുന്നത് ഞാനില്ലാതെ എന്റെ വീടില്ല എന്നൊരു ചിന്തയിലായിരുന്നു പക്ഷെ ഇന്നു…

ഞാൻ മരിച്ച അന്നു അലമുറയിട്ടു കരഞ്ഞ മക്കൾ ഇന്ന് മാറിയിക്കുന്നു. ‘നീ ഇല്ലാതെയെങ്ങനാ ഇന്ദു ഞാൻ ജീവിക്കുക’ എന്നു ചോദിച്ച ജയേട്ടനും ആ സങ്കടത്തിൽ നിന്നൊക്കെ മാറി. ഇവരെയൊക്കെ ഓർത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി.

കുടുംബത്തിന് വേണ്ടി, സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചു ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്.- ജീവിക്കാതെ മരിക്കുന്നവർ.