Friday, November 30, 2018

ഹേമപ്രഖ്യാമിന്ദുഖണ്ഡാത്തമൌലിം_*
*_ശംഖാരീഷ്ടാഭീതിഹസ്താം ത്രിനേത്രം_*
*_ഹേമാബ്ജസ്ഥാം പീതവസ്ത്രാം പ്രസന്നാം_*
*_ദേവീം ദുർഗ്ഗാം ദിവ്യരൂപാം നമാമി._*🙏
*_സ്വർണ്ണനിറമുള്ളവളും ചന്ദ്രക്കലയണിഞ്ഞ ശിരസ്സുള്ളവളും ശംഖ്, ചക്രം, വരദമുദ്ര, അഭയമുദ്ര എന്നിവ കൈകളിൽ ധരിക്കുന്നവളും മൂന്ന് കണ്ണുകളുള്ളവളും സ്വർണ്ണതാമരപ്പൂവിൽ ഇരിക്കുന്നവളും മഞ്ഞപ്പട്ടുടുത്തവളും പ്രസന്നയും ദിവ്യരൂപത്തോടുകൂടിയവളുമായ ദുർഗാദേവിയെ ഞാൻ നമസ്കരിക്കുന്നു._*
“Sraddha” means “faith” “belief” “trust” an uncertain etymology, it seems to be composed of “Srad” which many translate as “heart” and “Dha” meaning “to put” “to place” as in “to put your heart into it” or to “place your heart”.
~
Sraddha is different from todays conception of “faith” and “belief” which is an imposition placed upon those travelling downstream to have “faith” and start swimming upstream. Ancient civilisations put their heart into their culture and natural surroundings, and their subsequent conclusions regarding the nature of life would be the real meaning of “Sraddha” being “that which they put their heart into".
~
In the Rig Veda “Sraddha” is the daughter of Surya the Sun God. She is the “faith” through which the fire of sacrifice is kindled, the ghee is offered, the wealth obtained and that which is offered morning, midday and night, a “faith” which is intimately connected to the Gods.
~
In Europe this “Srad” and “Sraddha” meaning “faith” “trust” becomes the Latin “ced” and “credo” meaning “to believe” “to trust”. The Sanskrit “S” becomes a European “C” and as often happens the Sanskrit “A” becomes a European “E” and so the “Sra-dha” becomes the Latin “cre-do”. From this comes the words “credible” “incredible” “credibility” “credulous” “credit” “discredit” “creed” “creedence” “grant” “credential”.
~
We also get “miscreant” meaning “pagan” “infidel” “non Christian” the “mis” meaning “wrong” as in “mis-take” and the “creant” is this Latin “credo” meaning “belief” the word meaning “the wrong belief” all of which are very much related to this Sanskrit “Sraddha” meaning “faith” “trust” “belief” and whose broader meaning is to “put ones heart into” as in “devotion”.(sanskrit the language of God)
~
“ Faith is the bird that feels the light when the dawn is still dark " - Sri Aurobindo.
*ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങൾ*
*സൂര്യഭഗവൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം,*
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം...എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാണ് ഈ ക്ഷേത്രം വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ ഒരു വലിയ ക്ഷേത്രത്തിനു വേണ്ട രൂപമോ വലുപ്പമോ ഒന്നുമില്ലെങ്കിലും ഇവിടം തേടിയെത്തുന്ന വിശ്വാസികളുടെ എണ്ണം കേട്ടാൽ അത്ഭുതപ്പെടും. അത്രയധികം ആളുകളാമ് കൺമുന്നിൽ നടക്കുന്ന അത്ഭുതങ്ങൾ നേരിട്ട് കാണാനായി തഞ്ചാവൂരിലെത്തുന്നത്. തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...
*വസിഷ്ഠേശ്വരർ ക്ഷേത്രം*
വസിഷ്ഠേശ്വരർ ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ പറ്റാത്ത പല കാര്യങ്ങളുമാണ് ഇവിടെ ഓരോ ദിവസവും അരങ്ങേറുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്.
*എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം*
എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം
തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചുവത്രെ. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവ അവരെ പ്രത്യക്ഷപ്പെട്ട് വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.
*തറ മുതൽ മേൽക്കൂരവരെ കല്ല്*
സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

*ചക്ര തീർഥം*
ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.
*സൂര്യനെത്തുന്ന മൂന്ന് ദിനങ്ങൾ*
ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ഇവിടെ എത്തുമത്രെ.
ആവണി മാസത്തിൽ(ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ ര്ശിമികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്.
ഉത്തരായനത്തിലെ പാൻങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം.
ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം
ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം
ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക)നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുകയാണത്രെ.
വിമാനയിൽ നിന്നും
വിമാനയിൽ നിന്നും
ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത
രഹസ്യമാണ്.
സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും
സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും
ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും.
നിർമ്മാണ വൈവിധ്യം
നിർമ്മാണ വൈവിധ്യം
ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്രയൊക്കെ വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്താനാവാത്ത നിഗൂഢതകളിൽ ഒന്നാണ് വസിഷ്ഠേശ്വരർ ക്ഷേത്രം
വ്യാഴത്തെ ആരാധിക്കാന്‍
വ്യാഴത്തെ ആരാധിക്കാന്‍
വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.

*എത്തിച്ചേരാൻ*
തമിഴ്നാട്ടിൽ ത‍ഞ്ചാവൂരിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ-മേലാറ്റൂർ റോഡിൽ തിരുക്കാരുഗാവൂറിലേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്. തഞ്ചാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്.
Kadappad. Native planet
അനുകമ്പ.
ശരീരത്തിന്റെ ഉടമ പരമാത്മാവായ ജീവന്‍ (ജീവാത്മാവ്) തന്നെയാണെങ്കിലും  ഞാന്‍ എന്ന ബോധം കടന്നുകൂടുന്ന മനസ്സ് അഹന്തയോടെ ഞാനാണ് ഉടമയെന്ന് അവകാശപ്പെടുന്നതാണ് ദുഃഖഹേതു. ഈ ഘട്ടത്തില്‍, യഥാര്‍ത്ഥ ഉടമയായ ജീവന്‍ സാക്ഷിരൂപം പൂണ്ട് എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന ഭാവത്തോടെ നോക്കിനില്‍ക്കുന്നു. വെറും സാക്ഷിഭാവത്തില്‍. ഈ ദുഃഖത്തില്‍ നിന്നും നിവൃത്തി നേടാന്‍ 
സവൈ നിവൃത്തിധര്‍മേണ വാസുദേവാനുകമ്പയാ
ഭഗവദ്ഭക്തിയോഗേന   തിരോധത്തേ ശനൈരിഹ
ശ്രീവാസുദേവന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് സാധ്യമാവുക. നിവൃത്തി ധര്‍മംകൊണ്ട് വാസുദേവാനുകമ്പ നേടാനാവും. ഭഗവദ് ഭക്തി ലഭിക്കുന്നതോടെ പതുക്കെ അഹങ്കാരം നശിക്കും. ഈ ഭക്തിയോഗം ലഭിക്കാന്‍ സമര്‍പണ ബുദ്ധിയോടെ ശ്രമിച്ചാല്‍ കാര്യനിവൃത്തിയാവും. അതിന് ഭഗവാന്റെ ഗുണങ്ങളെ കീര്‍ത്തിക്കുകയും ശ്രവിക്കുകയും ചെയ്യുക. ആ പരമാത്മാവിന്റെ പാദാരവിന്ദങ്ങളെ ഒരിക്കലെങ്കിലും അനുഭവത്തില്‍ ലഭിച്ചാല്‍ ആ ആത്മാവിനു ക്ലേശങ്ങളെല്ലാം ശമിക്കും
വാല്മീകി രാമായണം-38

നദി കടന്ന് വിശ്വാമിത്ര മഹർഷിയും കുമാരൻമാരും ഒരു വനത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇത്രയും നേരം അവർ നദിയും പക്ഷികളേയും ഒക്കെ കണ്ട് ആസ്വദിച്ചു വന്നു .ഈ വനത്തിൽ പ്രവേശിച്ചതും രാമന് തന്റെ സൂക്ഷ്മ സംവേദനശക്തതിയാൽ എന്തോ അനുഭവപ്പെട്ടു. വിശ്വാമിത്രനെ ഇടയ്ക്കിടയ്ക്ക് നോക്കി കൊണ്ടു രാമൻ നടന്നു. അദ്ദേഹത്തിനും മനസ്സിലായി രാമനെന്തോ ഗ്രഹിച്ചിരിക്കുന്നു എന്ന്.

അഹോ വനമിതം ദുർഘം ചില്ലികാ ഗണ സേയുതം ഭൈരവേഹി ശ്രാപതേഹി കീർണം ശകുന്തേഹി ദാരുണെ രവെ.

ഈ വനത്തിനുള്ളിൽ നിന്ന് എന്താണിത്ര ഭയങ്കരമായ ശബ്ദങ്ങൾ വരുന്നത്. വല്ലാത്ത ഒരു അശാന്തി നിലനില്ക്കുന്നു. രാമാ ഇവിടെയാണ് ഭയങ്കരിയായ താടകയുടെ വാസം. താടകയുടേയും മാരീചന്റെയും ഒക്കെ കഥ വിശ്വാമിത്രൻ രാമന് ചൊല്ലി കൊടുത്തു. താടകയെ നീ വധിക്കണം എന്നും നിർദ്ദേശിച്ചു. സ്ത്രീയെ വധിക്കാമോ എന്ന് രാമൻ. മഹർഷി ഉപദേശിച്ചു ഈ ലോകത്തിൽ ധർമ്മത്തിന് ഒരു നിയമം ഉണ്ട്. എല്ലാത്തിനേയും അഹിംസാത്മകമായി സമീപിക്കാൻ പറ്റില്ല. ഒരു രാജാവിന് രാജ്യഭരണം ധാർമ്മികമായി നടക്കണമെങ്കിൽ ചിലതൊക്കെ വേരോടെ അരിഞ്ഞു കളയണം. ചിലയിടത്ത് നല്ലതും ചീത്തയും നോക്കാതെ അനുശാസിക്കേണ്ടി വരും. അതു കൊണ്ട് ഇങ്ങനെ ഭയന്ന് ഭയന്ന് ഒന്നും ചെയ്യാൻ സാധിക്കില്ല. നതേ സ്ത്രീ വധകൃതേ ഘ്രണാകാര്യ നരോത്തമ. അവൾ സ്ത്രീയല്ല രാമാ അവളെ വെറുതെ വിട്ടാൽ സജ്ജനങ്ങളെയെല്ലാം കൊന്നു കളയും. വില്ല് കുലക്കുന്ന ശബ്ദം കേട്ടപ്പോഴെ എവിടെന്നോ വന്നു . ഭയങ്കരമായ രൂപം.

യക്ഷിണ്യ ഭൈരവം ദാരുണം വപു:
അപ്പോഴും കരുണ കാണിക്കുന്ന രാമനെ നോക്കി വിശ്വാമിത്രൻ പറയുന്നു ഒരു കരുണയും വേണ്ട രാമാ അസ്ത്രം ഏയു . അവളെ അവസാനിപ്പിച്ചേക്കു. അങ്ങനെ വിശ്വാമിത്രന്റെ വാക്കുകൾ അനുസരിച്ച് രാമൻ താടകയെ വധിച്ചു.

ഈ ധർമ്മോപദേശങ്ങൾ ചാണക്യ നീതിശാസ്ത്രത്തിൽ എടുത്തിരിക്കുന്നു. ദുഷിച്ചവന്റെ അടുക്കൽ ചെന്ന് നല്ലവൻ എന്ന് കരുതിയിരുന്നാൽ അവൻ അഹങ്കരിക്കും തിരിച്ച് നമ്മളെ വകവരുത്തുകയും ചെയ്യും. താടകയെ വധിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായി വിശ്വാമിത്രന്. തന്റെ പക്കലുള്ള ദിവ്യാസ്ത്രങ്ങളെ കുറിച്ച് രാമന് ഒന്നൊന്നായി പറഞ്ഞു കൊടുക്കുന്നു. ഓരോ മന്ത്രം ജപിച്ചു കഴിയുമ്പോൾ അതാത് അസ്ത്രങ്ങൾ മുന്നിൽ വന്ന് നിൽക്കുന്നു. 'മാനസാ മേ ഭവിഷ്യത്വം ' എന്റെ പ്രകൃതിയിൽ ലയിച്ചു കൊള്ളു എന്ന് അസ്ത്രത്തെ നോക്കി രാമൻ പറയുന്നു. സിദ്ധികൾ മാനസികമായ തലത്തിൽ ഇരുന്നാൽ നമുക്ക് ഗുണം ഉണ്ടാകില്ല മറിച്ച് പ്രകൃതിയിൽ ലയിക്കുകയാണെങ്കിൽ നമുക്ക് എപ്പോൾ ആവശ്യം വരുന്നു അത് താനെ പ്രകടമാകും. അങ്ങനെ എല്ലാ അസ്ത്രങ്ങളും രാമന്റെ പ്രകൃതിയിൽ ലയിച്ചു. പിന്നേയും പല കഥകളും ചൊല്ലി കൊടുത്തു കൊണ്ട് വിശ്വാമിത്ര മഹർഷിയും കുമാരൻമാരും യാത്ര തുടർന്നു.

Nochurji 🙏🙏

Thursday, November 29, 2018

◆ 20 വയസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും ഏതു വിദേശ രാജ്യവും ഒരുപോലെ ആയിരിക്കും കാരണം എവിടെയും ഇണങ്ങിച്ചേരാൻ വളരെ പെട്ടെന്ന് സാധിക്കുന്നു.

◆ 30 വയസ്സിൽ രാവും പകലും ഒരുപോലെ. ഏതാനും ദിവസത്തെ ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുകയേ ഇല്ല.

◆ 40 വയസ്സിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഒരുപോലെ – പഠിപ്പ് കുറഞ്ഞവർ കൂടുതൽ സമ്പന്നൻ ആയേക്കാം.

◆ 50 വയസ്സിൽ അഴകും അഴകില്ലായ്‌മയും ഒരു പ്രശ്നമല്ല – പ്രായം ചർമ്മത്തിൽ തെളിയാൻ അഴകൊരു മാനദണ്ഡമല്ല.

◆ 60 വയസ്സിൽ പദവികൾ ബാധിക്കുന്നില്ല. – റിട്ടയർ ചെയ്താൽ പ്യൂണും മേലുദ്യോഗസ്ഥനും ഒരുപോലെ.

◆ 70 വയസ്സിൽ വലിയ വീടും ചെറിയ വീടും ഒരുപോലെ. സന്ധിവേദനകളും ആരോഗ്യപ്രശ്നങ്ങളും എത്ര വലിയ വീട്ടിലും നിങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നു.

◆ 80 വയസ്സിൽ സമ്പന്നനും ദരിദ്രനും ഒരുപോലെ. എത്ര പണമുണ്ടായാലും അതെങ്ങനെ ചിലവാക്കണം എന്നറിയുന്നില്ല.


◆ 90 വയസ്സിൽ ഉറക്കവും ഉണർച്ചയും ഒരുപോലെ.–    ഉണർന്നാലും എന്തു ചെയ്യുമെന്നറിയതെ അവിടെ തന്നെ കൂടുന്നു.


അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ...
ജീവിതത്തെ ലഘുവായി കാണുക ആസ്വദിക്കുക.

ലോകത്തു ബ്രഹ്മാണ്ഡ കാര്യങ്ങളൊന്നും പരിഹരിക്കാൻ ഇല്ല.

*എത്ര കിതച്ചോടിയാലും അവസാനം എല്ലാവരും ഒരുപോലെ തന്നെ ആണ്.*

🤔😜😄😘😀👏
ധര്‍മദേവാവതാരവും വ്യാസ പുത്രനുമായ വിദുരരോട് വ്യാസശിഷ്യനായ മൈത്രേയ മഹര്‍ഷി:..
 .ശരീരത്തിന്റെ ഉടമ പരമാത്മാവായ ജീവന്‍ (ജീവാത്മാവ്) തന്നെയാണെങ്കിലും ഇടയ്ക്ക് ഞാന്‍ എന്ന ബോധം കടന്നുകൂടുന്ന മനസ്സ് അഹന്തയോടെ ഞാനാണ് ഉടമയെന്ന് അവകാശപ്പെടുന്നതാണ് ദുഃഖഹേതു. ഈ ഘട്ടത്തില്‍, യഥാര്‍ത്ഥ ഉടമയായ ജീവന്‍ സാക്ഷിരൂപം പൂണ്ട് എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന ഭാവത്തോടെ നോക്കിനില്‍ക്കുന്നു. വെറും സാക്ഷിഭാവത്തില്‍. ഈ ദുഃഖത്തില്‍ നിന്നും നിവൃത്തി നേടാന്‍ 
സവൈ നിവൃത്തിധര്‍മേണ 
വാസുദേവാനുകമ്പയാ
ഭഗവദ്ഭക്തിയോഗേന 
തിരോധത്തേ ശനൈരിഹ
ശ്രീവാസുദേവന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് സാധ്യമാവുക. നിവൃത്തി ധര്‍മംകൊണ്ട് വാസുദേവാനുകമ്പ നേടാനാവും. ഭഗവദ് ഭക്തി ലഭിക്കുന്നതോടെ പതുക്കെ അഹങ്കാരം നശിക്കും. ഈ ഭക്തിയോഗം ലഭിക്കാന്‍ സമര്‍പണ ബുദ്ധിയോടെ ശ്രമിച്ചാല്‍ കാര്യനിവൃത്തിയാവും. അതിന് ഭഗവാന്റെ ഗുണങ്ങളെ കീര്‍ത്തിക്കുകയും ശ്രവിക്കുകയും ചെയ്യുക. ആ പരമാത്മാവിന്റെ പാദാരവിന്ദങ്ങളെ ഒരിക്കലെങ്കിലും അനുഭവത്തില്‍ ലഭിച്ചാല്‍ ആ ആത്മാവിനു ക്ലേശങ്ങളെല്ലാം ശമിക്കും
വൈക്കത്തഷ്ടമി.........30.11.2018.
വൈക്കത്തഷ്ടമി.
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ സദാശിവ ഭാവത്തിലുള്ളതാണ്. ശാന്തഭാവം നിറഞ്ഞ ഭഗവാന്‍ ഇവിടെ മഹാശിവലിംഗരൂപത്തില്‍ കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. പൂജകള്‍ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാന്‍ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നു.
രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും, പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് അര്‍ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കി ശാന്തനാക്കാന്‍ അവതരിച്ച കിരാതമൂര്‍ത്തിയായും വൈകിട്ട് കൈലാസത്തിലെ രത്‌നപീഠത്തില്‍ വാമാംഗത്തില്‍ പാര്‍വതീദേവിയെയും മടിയില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുത്തി ദര്‍ശനം നല്‍കുന്ന രാജരാജേശ്വരനായും. രാവിലത്തെ ദര്‍ശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദര്‍ശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദര്‍ശനം കൊണ്ട് കുടുംബസൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം.
വൈക്കത്തെ പ്രശസ്തമാക്കുന്നത് വൈക്കത്തഷ്ടമിയാണ്. ആചാരങ്ങള്‍കൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടും ഏറെ പ്രത്യേകതകളും, വ്യത്യസ്തതകളുമുള്ള ഉത്സവമാണ് വൈക്കം ക്ഷേത്രത്തിലേത്.  വൃശ്ചികമാസത്തിലെ അഷ്ടമി മഹോത്സവമാണ് ഉത്സവങ്ങളില്‍ പ്രധാനം. മറ്റ് ക്ഷേത്രങ്ങളിലേതു പോലെ  കൊടിയേറ്റും ആറാട്ടും അനുസരിച്ചല്ല അഷ്ടമി ഉത്സവം നടത്തുന്നത്. പന്ത്രണ്ട് നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ അവസാനദിവസം അഷ്ടമി വരുംവിധമാണ് ഉത്സവം നടക്കുന്നത്. 
വ്യാഘ്രപാദ മഹര്‍ഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അഷ്ടമിദര്‍ശനത്തിനുള്ളത്. കൃഷ്ണാഷ്ടമി ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ ശ്രീപരമേശ്വരന്‍ പാര്‍വതീസമേതനായി വ്യാഘ്രപാദ മഹര്‍ഷിക്കു ദര്‍ശനം നല്‍കി, ദുഃഖവിമോചനവും, അഭീഷ്ടസിദ്ധിയും പ്രദാനം ചെയ്തു. ഈ ധന്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം.
ഉത്സവത്തോടനുബന്ധിച്ച് രോഹിണി നാളില്‍ രാത്രി 11 മണിക്ക് വൈക്കത്ത് കൂടിപൂജ നടക്കുന്നു. ഈ സമയം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അന്നപ്രാശം നടത്തും. ഉദയനാപുരത്തപ്പന്‍ (സുബ്രഹ്മണ്യന്‍) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേക്ക് പോകും വഴി പിതാവിനെ കാണാന്‍ വൈക്കത്തെത്തുന്നു.
ഇരുവരുടെയും ബിംബങ്ങള്‍ അടുത്തുവച്ച് ശ്രീകോവില്‍ നടയടച്ച് പൂജയാരംഭിക്കുന്നു. ഇതേസമയം ശിവന്‍, പാര്‍വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തില്‍ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങള്‍ വൈക്കം ക്ഷേത്രത്തിലെ തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രം അറിവുള്ളതാണ്.    
ഉത്സവത്തിന്റെ ഏഴാം നാള്‍ ഋഷഭവാഹന എഴുന്നള്ളത്ത് നടത്തുന്നു. 50 മൂസ്സത് കുടുംബങ്ങളിലെ അവകാശികളായ പുരുഷന്മാരുടെ ചുമലിലേറിയാണ് അന്ന് ഭഗവാന്റെ എഴുന്നള്ളത്ത്. പത്ത് ആനകളും അകമ്പടി സേവിക്കും. പന്ത്രണ്ടാം ദിനമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് ഒരുമണിക്കൂര്‍ മുമ്പേ നട തുറക്കും. അഷ്ടമിനാളിലെ മഹാ നിര്‍മാല്യദര്‍ശനത്തിന് ഓരോ വര്‍ഷവും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. അന്ന് ക്ഷേത്രത്തില്‍ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാന്‍ ഉപവാസമനുഷ്ഠിക്കുന്നു എന്ന വിശ്വാസത്തിനാലാണിത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഗംഭീരസദ്യയുണ്ടായിരിക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിര്‍ബന്ധമാണത്രേ! 
അന്നു വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ദുഷ്ടന്മാരായ താരകാസുരനെയും ശൂരപത്മനെയും വധിച്ചശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തുന്ന സുബ്രഹ്മണ്യനെ മഹാദേവന്‍ കിഴക്കേ ആനക്കൊട്ടിലിലേക്ക് ആനയിക്കുന്നു. തുടര്‍ന്നാണ് വലിയ കാണിക്ക എന്ന ചടങ്ങ്. ആദ്യം വരുന്നത് കറുകയില്‍ കൈമളാണ്. തുടര്‍ന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിക്കുന്ന ഭക്തര്‍, അഷ്ടമിദിവസം ക്ഷേത്രത്തില്‍ വന്ന് തൊഴുതില്ലെങ്കില്‍ അത് അപകടകരമാണെന്ന് വിശ്വസിക്കുന്നു. 
ഇതും കഴിഞ്ഞാല്‍ 'വിടപറയല്‍' എന്ന ചടങ്ങാണ്. ഈ ചടങ്ങിനിടെ വൈക്കത്തപ്പന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകള്‍ വേദനാജനകമായ പല ശബ്ദങ്ങളുമുയര്‍ത്തും. വാദ്യോപകരണങ്ങളെല്ലാം നിര്‍ത്തി, വിളക്കണച്ച്, തികച്ചും മൗനത്തോടെ സുബ്രഹ്മണ്യന്‍ ഉദയനാപുരത്തേക്കും ശിവന്‍ ശ്രീകോവിലിലേക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേര്‍പാടോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേദിവസമാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റുവാന്‍ വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും ഉണ്ടാകും.
 വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ സദാശിവ ഭാവത്തിലുള്ളതാണ്. ശാന്തഭാവം നിറഞ്ഞ ഭഗവാന്‍ ഇവിടെ മഹാശിവലിംഗരൂപത്തില്‍ കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. പൂജകള്‍ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാന്‍ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നു.
രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും, പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് അര്‍ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കി ശാന്തനാക്കാന്‍ അവതരിച്ച കിരാതമൂര്‍ത്തിയായും വൈകിട്ട് കൈലാസത്തിലെ രത്‌നപീഠത്തില്‍ വാമാംഗത്തില്‍ പാര്‍വതീദേവിയെയും മടിയില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുത്തി ദര്‍ശനം നല്‍കുന്ന രാജരാജേശ്വരനായും. രാവിലത്തെ ദര്‍ശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദര്‍ശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദര്‍ശനം കൊണ്ട് കുടുംബസൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം...janmabhumi

*_🌸ദേവി കുന്തി🌸-3⃣6⃣_*

*_“ജഗന്നാഥാ,  ഈ പ്രപഞ്ചമാകുന്ന ശരീരത്തിന് ആത്മാവായ ഭഗവാനേ, എന്റെ സ്വന്തക്കാരുമായുള്ള ബന്ധത്തിന്റെ കയറ് നീ അറുത്തു കളയൂ” എന്ന് ദേവി കുന്തി ദയനീയമായി ഭഗവാനോട് അപേക്ഷിക്കുകയാണ്._* *_നാം പ്രാർത്ഥിക്കുമ്പോൾ ആദ്യം നമ്മടെ കുടുംബം വീട്ടുകാർ അങ്ങനെ എല്ലാവരുടെയും രക്ഷക്ക് വേണ്ടി യാചിക്കുന്നു. കൃഷ്ണഭക്തർ ഭഗവാനോട് യാചിക്കേണ്ടതില്ല._* *_എന്നാൽ നമ്മുടെ സ്വാർത്ഥതയാണ് മുൻപ് വരുന്നത്. അതിനാൽ ദേവി കുന്തി ഭഗവാനോട് ഈ ബന്ധങ്ങളെ മുറിക്കൂ, എന്നാലേ_* *_കൃഷ്ണ-ഭക്തിയിൽ മാത്രം മുഴുകുവാൻ സാധ്യമാവുകയുള്ളു എന്ന് മനസ്സിൽ തോന്നുകയാണ്_*. *_നിർമ്മല ഭക്തി ഭഗവാന്റെ തൃപ്പാദത്തിലേക്ക് കയറുവാനുള്ള അടുത്ത പടിയാണ്. അതിനായി എല്ലാ ബന്ധങ്ങളും സ്വന്തം എന്നുള്ളതെല്ലാം_* *_ഉപേക്ഷിക്കണം. എന്നാലേ ഭഗവാന് മനസ്സിൽ_*
*_ഇരിപ്പാടം കൊടുക്കുവാൻ സാധിക്കുകയുള്ളൂ. മനുഷ്യ ജന്മം തന്നത് ഭഗവാനെ പിന്തുടർന്ന് ആ പരമാത്മാവിനെ_* *_അറിയുവാൻ വേണ്ടിയാണ്.  അതിനാൽ ആ പാതയിലേക്ക്_* *_നീങ്ങുവാൻ നമ്മെ_* *_പ്രോത്സാഹിപ്പിക്കുന്നു_*
*_കുന്തിദേവി_*

                  

         
◻◻◻◻◻◻◻◻◻◻◻
                  *അഭിഷേകം*
◻◻◻◻◻◻◻◻◻◻◻

ഹൈന്ദവ - പൗരാണിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ദേവതകള്‍ക്ക് വിശേഷ അവസരങ്ങളിലും, നിത്യേനയും ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേക വസ്തുക്കള്‍ ദേവതകള്‍, അവസരങ്ങള്‍ എന്നിവയനുസരിച്ച് നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ആയതിന്റെ അനുഷ്ഠാന ക്രമങ്ങളും പറയപ്പെട്ടിട്ടുണ്ട്.

പാല്‍ - ആയുര്‍ വര്‍ധനവിന്

വാഴപ്പഴം - കാര്‍ഷിക അഭിവൃദ്ധിക്ക്

വെള്ളം - മനസ്സമാധാനത്തിന്

നാരങ്ങ - മൃത്യു ഭീതി അകലാന്‍

എണ്ണ,നെല്ല് - വിഷജ്വരം മാറാന്‍

പഞ്ചാമൃതം, പാല്‍ - ധനലാഭം, സര്‍വ്വ ഐശ്വര്യം

തേന്‍ - ശബ്ദ സൌകുമാര്യം

ഭസ്മം - സര്‍വ്വ നന്മ

തൈര് - സന്താന സൌഭാഗ്യം

ചന്ദനം - ജീവിത ഉന്നതിക്ക്

ചന്ദനാദിതൈലം - രോഗ ശാന്തിക്ക്

കലാശാഭിഷേകം - ആഗ്രഹ സാഫല്യം

പനിനീര് - വിദ്യാ ലാഭം

നെയ് - ഐശ്വര്യ സാഫല്യം, ഗൃഹ ലബ്ധി

◻◻◻◻◻◻◻◻◻◻◻
                    *ശുഭം*
◻◻◻◻◻◻◻◻◻◻◻
🙏 *General knowledge on Hindu Religion* 🙏

*1. ത്രിലോകങ്ങള്‍ ഏതെല്ലാം ?*
സ്വര്‍ഗം ,ഭൂമി, പാതാളം
*2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?*
സത്വഗുണം ,രജോഗുണം , തമോഗുണം
*3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?*
സൃഷ്ടി ,സ്ഥിതി , സംഹാരം
*4. ത്രികരണങ്ങള്‍ ഏതെല്ലാം ?*
മനസ്സ്, വാക്ക് , ശരീരം
*5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?*
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
*6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?*
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
*7. ചതുരുപായങ്ങള്‍ എന്തെല്ലാം ?*
സാമം ,ദാനം, ഭേദം ,ദണ്ഡം
*8. ചതുര്‍ദന്തന്‍ ആര് ?*
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
*9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?*
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
*10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?*
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
*11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?*
അരയന്നം (ഹംസം)
*12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?*
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
*13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?*
ഓം
*14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?*
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
*15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?*
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
*16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?*
പരാശരനും സത്യവതിയും
*17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?*
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
*18. പഞ്ചഭൂതങ്ങള്‍ ഏവ ?*
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
*19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?*
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
*20. പഞ്ചലോഹങ്ങള്‍ ഏവ ?*
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
*21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?*
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
*22. പഞ്ചദേവതകള്‍ ആരെല്ലാം ?*
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
*23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?*
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
*24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?*
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
*25. ദാരുകന്‍ ആരാണ് ?*
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
*26.ഉദ്ധവന്‍ ആരായിരുന്നു ?*
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
*27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?*
പൂതന
*28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?*
സാന്ദീപനി മഹര്‍ഷി
*29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?*
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
*30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?*
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
*31. പഞ്ചബാണങ്ങള്‍ ഏവ ?*
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
*32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?*
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
*33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?*
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
*34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?*
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
*35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?*
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
*36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?*
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
*37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?*
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
*38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?*
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
*39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?*
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
*40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?*
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
*41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?*
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
*42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?*
ദക്ഷിണേശ്വരം കാളിക്ഷേത്രം
*43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?*
അംബ, അംബിക, അംബാലിക
*44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?*
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
*45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?*
സനാതന മതം - വേദാന്തമതമെന്നും .
*46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?*
വിശ്വകര്‍മ്മ്യം
*47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?*
നിരണത്ത് മാധവപണിക്കര്‍ .
*48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?*
ഗോവിന്ദഭാഗവദ്പാദര്‍.
*49. സപ്താശ്വാന്‍ ആരാണ് ?*
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
*50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?*
ഓംകാരം
*51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?*
തന്ത്രശാസ്ത്രം
*52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?*
രുദ്രയാമളം
*53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?*
കുളാര്‍ണ്ണവ തന്ത്രം
*54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?*
നിഗമ ശാസ്ത്രം
*55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?*
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
*56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?*
ആഗമ ശാസ്ത്രം
*57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?*
ദാരുമയി
* ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?*
മുഖം
*59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?*
2895
*60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?*
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.

നന്ദി
പരമാത്മാവായി ഭഗവാന്‍ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ നമുക്ക് ഒരു കര്‍മവും ചെയ്യാന്‍ കഴിയില്ല.
അത്തരം ആള്‍ ദുര്‍മ്മതിയാണ് (18-16)
ഗീതയും ശ്രീമദ് ഭാഗവതവും അധ്യയനം ചെയ്തു ഗുരുനാഥന്മാരില്‍ നിന്നും ഭഗവത്തത്ത്വജ്ഞാനം നേടാത്തവന്റെ ബുദ്ധി യഥാര്‍ത്ഥാവസ്ഥ മനസ്സിലാക്കാന്‍ ഒരുങ്ങുകയില്ല. അത്തരം ബുദ്ധിയുള്ള വ്യക്തിയെ ഭഗവാന്‍ ദുര്‍മ്മതി എന്നുവിളിക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്‍ എന്നും അവിവേകി എന്നും ദുഷ്ടബുദ്ധി എന്നും അര്‍ത്ഥം.
ശിവാജി മഹാരാജാവിന്റെ കാലത്ത് രാത്രി Raigad ൽ കോട്ടവാതിൽ അടച്ചു കഴിഞ്ഞാൽ ആർക്കും പുറത്തേക്ക് പോകുവാൻ കഴിയില്ലായിരുന്നു. ഗ്രാമത്തിൽ നിന്ന് ഹീരാബായ് എന്ന് പേരുള്ള ഒരു അമ്മ പാൽ കൊണ്ടുവന്നിരുന്നു, തിരിച്ചുപോകാൻ വൈകി, കോട്ടവാതിൽ അടച്ചതിനാൽ പുറത്തുകടക്കാനായില്ല. വീട്ടിൽ തന്റെ കുഞ്ഞ് അമ്മിഞ്ഞപ്പാലുകുടിക്കാനാവാതെ ഉറങ്ങാതെ കിടന്നു കരയുമല്ലോ എന്നോർത്തപ്പോൾ അമ്മക്ക് വെറുതെയിരിക്കാനായില്ല. ചുറ്റും പരക്കം പാഞ്ഞുനടന്ന ആ അമ്മ, ഒരുഭാഗത്ത് കല്ലിളകിപ്പോയ മതിൽ കണ്ടപ്പോൾ അതിൽ പിടിച്ചു കയറിയിട്ട് അപ്പുറം കടക്കുമ്പോൾ രാജഭടന്മാർ തടയാൻശ്രമിച്ചു. കൂട്ടാക്കാതെ അവർ ആ വഴിയേ രക്ഷപ്പെട്ടു വീട്ടിലെത്തി. രാജഭടന്മാർ വിവരം രാജാവിനെ അറിയിച്ചു. ഒരു സ്ത്രീക്ക് പുറത്തുകടക്കാൻ സാധിക്കുമെങ്കിൽ, ശത്രുക്കൾക്ക് കോട്ടക്കകത്തേക്ക് കടക്കുവാനും വഴിയൊരുക്കിയേക്കാമല്ലോ. പിറ്റേന്ന് ആ അമ്മ പാലും കൊണ്ട് പതിവുപോലെ വന്നപ്പോൾ ശിവാജി മഹാരാജിനെ മുഖം കാണിക്കാൻ ഉത്തരവായി. രാജാവ് ഈ അമ്മയേയും കൊണ്ട് ഭടന്മാർ കാണിച്ചുകൊടുത്ത കല്ലിളകിയിരിക്കുന്ന ഉയർന്ന മതിലിന്നപ്പുറം കാണുവാൻ പാകത്തിന് ഒരു സ്ഥലത്തുപോയിനിന്നു. അമ്മയോട് താന് കേട്ടകാര്യങ്ങൾ സത്യമാണോ എന്നാദ്യം ചോദിച്ചു. തന്റെ കുഞ്ഞ് വിശന്നു കരയുന്ന രംഗം ഓർത്തപ്പോൾ മതിലുചാടിയതാണെന്നവർ സമ്മതിച്ചു. അതിനുശേഷം മതിലിന്നപ്പുറത്തേക്ക് രാജാവ് ദൂരദർശിനിയിലൂടെ അമ്മക്ക് അവർ മതിലിനപ്പുറം കുത്തനെയുള്ള ദുർഘടം പിടിച്ച ഇറക്കമുള്ള (ചെങ്കുത്തായ മലയിറക്കം) കാണിച്ചുകൊടുത്തു. താൻ കഴിഞ്ഞദിവസം ഈവഴിയാണ് കടന്നുപോയി വീട്ടിലെത്തിയതെന്ന് ആ അമ്മക്ക് പോലും വിശ്വസിക്കാനായില്ല.
മുകളിലെഴുതിയ സംഭവം Raigad ൽ നടന്നതാണ്. ഹീരാബായുടെ ഓർമ്മക്കായി ശിവാജി മഹാരാജ് ഒരു light house (അവിടെത്തന്നെ) അവരുടെ പേരിൽ പണിതീർത്തിട്ടുണ്ട്. Light house മറ്റുള്ളവർക്ക് നേരായ മാർഗ്ഗദർശനം നൽകുന്നതാണല്ലോ, അകലേക്കൂടി കടന്നുപോകുന്ന കപ്പലുകൾക്കുപോലും! ഹീരാബായിയും നമുക്കൊരു വഴികാട്ടി തന്നെ!
 
 മാതൃവാത്സല്യം എന്നത് ത്യാഗത്തിന്റെ പ്രതീകം. ഈ പ്രപഞ്ചം നിലനിൽക്കുന്നത് തന്നെ മാതൃവാത്സല്യത്തിന്റെ ബലത്തിലാണ്. vanajaravi nair 
Vana💕
ആത്മാവിനെപ്പറ്റിയും അനാത്മാവിനെപ്പറ്റിയും ഒരു ജ്ഞാനവും ഇല്ലാത്തവനും ഭൗതികസുഖങ്ങളോട് സ്‌നേഹവും ഉള്ള വ്യക്തി, ധര്‍മാനുസൃതമല്ലാത്ത കര്‍മങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെ നിലനില്‍പ്പിനുവേണ്ടി, സന്ന്യാസത്തിന് യോഗ്യതയുള്ളവര്‍പോലും അധാര്‍മികകര്‍മങ്ങള്‍ ആചരിച്ചേക്കാം. അതിനെ തടയുവാന്‍ വേണ്ടിയാണ് വേദങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും കര്‍മം നിഷേധിക്കുന്നത്- സ്ത്രീസുഖഭോഗത്തിനും മാംസം ഭക്ഷിക്കുന്നതിനും, മദ്യപിക്കാനും സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അവരുടെ അത്യാഗ്രഹം, വിവാഹത്തിലൂടെയും, യാഗങ്ങളിലൂടെയും സൗത്രാമണി (അമിതമായ സോമപാനത്തിനുള്ള പ്രായശ്ചിത്തമായിട്ട് ചെയ്യുന്ന യാഗമാണ് സൗത്രാമണി . ശ്രൗതസൂത്രങ്ങൾ പ്രകാരം സൗത്രാമണി ഒരു ഹവിർയാഗമാണ്. ഈ യാഗത്തിലെ പ്രധാന ദേവൻ ഇന്ദ്രനും , പ്രധാന ഹോമവസ്തു സുര എന്ന മദ്യവുമാണ് . ഔഷധവീര്യമുള്ള പലവിധമായ വസ്തുക്കളിട്ടു വാറ്റിയെടുത്ത മദ്യമാണ് സുര. സുത്രാമാവ് എന്നാൽ ഇന്ദ്രനെന്നും സൗത്രാമണി എന്നാൽ "ഇന്ദ്രനെ സംബന്ധിച്ചത്" എന്നുമാണ് അർത്ഥം.)  മുതലായ ക്രതുകളിലൂടെയും കുറച്ചു കുറച്ചുകൊണ്ടുവന്ന്, ഹൃദയശുദ്ധിവന്ന്, ജ്ഞാന ലഭാത്തിനുള്ള യോഗ്യത നേടാന്‍ വേണ്ടിയാണ് കര്‍മങ്ങള്‍ ചെയ്യണം എന്ന് വേദങ്ങളിലും, ഭഗവാന്‍ ഈ ഗീതയിലും നിര്‍ബന്ധിക്കുന്നത്.
അര്‍ജുനന്‍ സര്‍വകര്‍മങ്ങളും ത്യജിക്കണം എന്ന് ഭഗവാന്ന് അഭിപ്രായമില്ല. ത്യാഗത്തിന് യോഗ്യതയുള്ളവര്‍- ഭഗവാനില്‍നിന്ന് മുഖംതിരിച്ച് നില്‍ക്കുന്നവര്‍, കര്‍മം ത്യജിച്ച്, വസുദേവ പുത്രനായ ശ്രീകൃഷ്ണ ഭഗവാന്‍ മാത്രമാണ് ഭജനീയന്‍ എന്ന ജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.
ഒരുവൻ ഈ ജന്മം കൊണ്ട് സ്വയത്തമാക്കുന്ന വിദ്യ അടുത്ത ജന്മത്തിലും അത് അവന് തുണയായിത്തീരും.
പൂർവ്വജന്മാർജ്ജിതമായ സംസ്കാരമായി പരിണമിച്ച് ധന്യത നൽകും.വിദ്യ തനിക്കും താൻ ജീവിക്കുന്ന ഈ ലോകത്തിനും സന്തോഷവും വെളിച്ചവും നൽകുന്നതിനാൽ വിദ്വാന്മാർക്ക് പിന്നെയും പിന്നെയും പഠിക്കാൻ ഉത്സാഹമുണ്ടാകുന്നു ഇക്കുട്ടരെ ലോകം വാഴ്ത്തപ്പെടുന്നു.
നാശമില്ലാത്ത കൊടുക്കും തോറും ഏറിടുന്ന ഒരേയൊരു സമ്പത്ത് വിദ്യമാത്രം. *☂വിദ്യാധനം സർവ്വധനാൽ പ്രധാനം*
കൊണ്ടു പോകില്ല ചോരന്മാർ                    കൊടുക്കുന്തോറും മേറിടും.
മേന്മ നൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം.
സ്വേ സ്വേ കര്‍മണ്യഭിരതഃ
സംസിദ്ധിം ലഭതേനരഃ
 (അധ്യായം 18, ശ്ലോകം 45)
(വര്ണാശ്രമോചിത കര്‍മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിക്കുന്ന മനുഷ്യന്‍. ജ്ഞാനത്തിനുള്ള യോഗ്യത  നേടുന്നു)

Wednesday, November 28, 2018

സാവിത്രി വ്രതം
അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.
ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്.
"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം.
മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനുഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം. പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി.
"പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും, പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത്" .
സാവിത്രീ ധ്യാന മന്ത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
സപ്തകാഞ്ചന വർണ്ണാഭാം
ജ്വലന്തിം ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ 
സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം
രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം
ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം 
കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച
പ്രദാത്രീം സർവ സമ്പദാം
വേദാധിഷ്ഠാതൃദേവിം ച
വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച   
ഭജേതാം വേദമാതരം".
                   
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം.
ആരാണോ സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. (ഭാരതീയ ചിന്തയിലെ അംഗങ്ങൾ, ഹ്രിദിസ്ഥമാക്കുക, ഉരുവിടുക)
ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.
ധ്യാനം
ॐ➖➖➖➖ॐ➖➖➖➖ॐ
“സച്ചിദാനന്ദസ്വരൂപേ ത്വം
മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം 
പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ
പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ
പ്രസന്നാ ഭവ സുന്ദരീ
നിത്യേ നിത്യപ്രിയേദേവി
നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച
പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം 
മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി
പ്രസന്നാഭവ  സുന്ദരി
വിപ്രപാപേധ്മദാഹായ
ജ്വാലദഗ്നിശിഖോപമേ       
ബ്രഹ്മതേജഃപ്രദേ ദേവി
പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ
യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ
ഭസ്മീഭൂതം ഭവിഷ്യതി”
അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു.
ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"
സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു.
സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.
സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്.
ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.
പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്? മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല.
നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്.
ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും.
യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.
അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.
ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെ നൽകുകയാണ്.
ഇങ്ങനെ പറഞ്ഞ് സത്യവാന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  "അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും"
യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം.
ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി  തീരുമെന്നാണ് വിശ്വാസം..സാവിത്രി വ്രതം
അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.
ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്.
"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം.
മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനുഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം. പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി.
"പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും, പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത്" .
സാവിത്രീ ധ്യാന മന്ത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
സപ്തകാഞ്ചന വർണ്ണാഭാം
ജ്വലന്തിം ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ 
സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം
രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം
ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം 
കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച
പ്രദാത്രീം സർവ സമ്പദാം
വേദാധിഷ്ഠാതൃദേവിം ച
വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച   
ഭജേതാം വേദമാതരം".
                   
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം.
ആരാണോ സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. (ഭാരതീയ ചിന്തയിലെ അംഗങ്ങൾ, ഹ്രിദിസ്ഥമാക്കുക, ഉരുവിടുക)
ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.
ധ്യാനം
ॐ➖➖➖➖ॐ➖➖➖➖ॐ
“സച്ചിദാനന്ദസ്വരൂപേ ത്വം
മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം 
പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ
പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ
പ്രസന്നാ ഭവ സുന്ദരീ
നിത്യേ നിത്യപ്രിയേദേവി
നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച
പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം 
മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി
പ്രസന്നാഭവ  സുന്ദരി
വിപ്രപാപേധ്മദാഹായ
ജ്വാലദഗ്നിശിഖോപമേ       
ബ്രഹ്മതേജഃപ്രദേ ദേവി
പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ
യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ
ഭസ്മീഭൂതം ഭവിഷ്യതി”
അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു.
ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"
സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു.
സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.
സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്.
ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.
പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്? മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല.
നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്.
ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും.
യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.
അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.
ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെ നൽകുകയാണ്.
ഇങ്ങനെ പറഞ്ഞ് സത്യവാന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  "അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും"
യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം.
ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി  തീരുമെന്നാണ് വിശ്വാസം..
മൂകാംബികയിലെ സ്വയംഭൂവിൽ സുവർണ്ണ രേഖ ഉള്ള പോലെ ഭാരതത്തിൽ മറ്റൊരു സുവർണ്ണ രേഖ യു ളള ഒരേ ഒരു സ്വയംഭൂ ഉള്ളത് കാശ്മീരിലെ ശാരദാദേവീ ക്ഷേത്രത്തിലാണത്രെ..
മൂകാംബികയിലെ സരസ്വതി മണ്ഡപത്തിലെ ഉയർന്ന പീഠത്തിൽവച്ച് ദേവിയെ പൂജിക്കുന്നത് ശാരദാദേവീ (മഹാസരസ്വതി) ഭാവത്തി
ൽ ആണ്.. 
വിവേകാനന്ദൻ ശാരദാ ക്ഷേത്രത്തിൽ മണിക്കൂറുകളോളം ധ്യാനത്തിലിരുന്ന ശേഷം ക്ഷേത്രത്തെക്കുറിച്ച് വളരെയധികം വിഷമത്തോടെ പറഞ്ഞിട്ടുണ്ട്.
ഭാരതത്തിന്റെ ശിരസ്സാണ് വൈദേശിക ആക്രമണങ്ങളാൽ തകർന്നതെന്നും , ഈ ക്ഷേത്രത്തെ നവീകരിച്ച് അതിന്റെ പ്രൗഢി തിരിച്ച് കൊണ്ടു വരുമ്പോൾ മാത്രമേ ഭാരതം അതിന്റെ ആത്മീയ ഉയർച്ചയുടെ പഴയ പാതയിൽ തിരിച്ചെത്തു എന്നൊക്കെ..
ഭാരതം: പരിവ്രാജകന്മാരുടെ,തീർത്ഥങ്ങളിൽ നിന്ന് തീർത്ഥങ്ങളിലേക്ക് അനാദി കാലം മുതൽ അലഞ്ഞു നടക്കുന്നവരുടെ പുണ്യ ഭൂമി ; ഭിക്ഷക്കാരായ സാധുക്കളെ 'മഹാരാജ്' എന്നു വിളിക്കുന്ന സംസ്‌കൃതി........ കുട്ടിക്കാലം മുതൽ എന്റെ രാഷ്ട്രത്തെക്കുറിച്ച് കേട്ട് ഉള്ളിൽ കയറിയ അറിവ്.
ശ്രീ പരമേശ്വരന്റെ തിരുസന്നിധി കാണുവാൻ കൈലാസം നോക്കി നടന്നു അപ്പോളാണ് അതിർത്തിയിൽ തടഞ്ഞു അവർ പറയുന്നത് മഹാദേവൻ ഇന്ന് ചൈന സ്വദേശി ആണ്, അതിർത്തികടക്കണമെങ്കിൽ അര ലക്ഷത്തിലേറെ ടാക്സ് കൊടുക്കണമത്രേ.
ശ്രീ ശങ്കരാചാര്യ സ്വാമികൾ സർവജ്ഞപീഠം കയറിയ ഓരോ വാതിൽക്കലും പണ്ഡിത ശ്രേഷ്ഠർ അണിനിരന്നിരുന്ന ശാരദപീഠം കാണുവാൻ അങ്ങോട്ട് നടന്നു വഴിയിൽ തടഞ്ഞു കൊണ്ട് ബി എസ് എഫ് പറഞ്ഞു അവിടം പാക് ഒക്കുപ്പൈഡ് കാശ്മീരിൽ ആണ് അങ്ങോട്ട് കടത്തിവിടാൻ ഇപ്പോൾ പറ്റില്ലത്രേ.
സീതാമാതാവിന്റെ ജന്മസ്ഥലം കാണുവാൻ ജനക്പുരയിലേക്ക് വണ്ടി കയറി പക്ഷെ വഴിയിൽ വെച്ച് അവർ തിരിച്ചറിയൽ രേഖകൾ ചോദിച്ചു , അത് നേപ്പാളിൽ ആണത്രേ.
സിദ്ധപാരമ്പര്യത്തിൽ നാല് പ്രധാനതീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവിക്ഷേത്രം കാണുവാൻ മലകയറുവാൻ ചെന്നപ്പോൾ ഫോറെസ്റ്റ് ഗാർഡ് തടഞ്ഞു വർഷത്തിൽ ഒരു ദിവസം മാത്രമേ അവിടേക്കു പ്രവേശനം ഉള്ളൂ അത്രേ.
അഗസ്ത്യാർകൂടത്തിലൂടെ ഉള്ള ഒരു തീർത്ഥയാത്രക്ക് ഇറങ്ങിയപ്പോൾ ആണ് അങ്ങോട്ടുള്ള പ്രവേശനത്തിന് ഓൺലൈനിൽ നറുക്കെടുപ്പ് വിജയിക്കണം എന്നു അറിയുന്നത്.
മഹാരാഷ്ട്രയിലെ എതെങ്കിലും അഘോരിമാരുടെകൂടെ ശവപ്പറമ്പുകളിൽ കുറച്ചു കാലം കഴിക്കാൻ ചെന്നപ്പോൾ ആണ് അന്ധവിശ്വാസ നിരോധന നിയമ പ്രകാരം അവിടെ അഘോരിമാരെ വിലക്കിയത്രേ.
പുണ്യമായ നർമ്മദാപരിക്രമണം നടന്നു തീർക്കാൻ ഇറങ്ങിയപ്പോൾ ആണ് അതിലെ പ്രധാന സ്ഥാനങ്ങൾ നർമ്മദാ അണക്കെട്ടിന് ഉള്ളിൽ ആയിപ്പോയെന്നും ആ വഴിക്കു ഇനി പോകാൻ ആവില്ലന്നും അറിയുന്നത്.
തിരുവണ്ണാമലയിൽ വനത്തിൽ പോയി മൗനമായി ആയി ഇരിക്കാം എന്നു കരുതിയപ്പോളാണ് മാവോയിസ്റ്റ് സാധ്യത പറഞ്ഞു പോലീസ് ഇറക്കി വിട്ടത്.
എത്രയോ പുരാതന മഹാക്ഷേത്രങ്ങളുടെ അരികിൽ ചുട്ടെടുത്ത കല്ല് പാകിയ വരാന്തയിൽ സ്വസ്ഥമായി ചാരികിടന്നാൽ വൈകുന്നേരമാകുമ്പോൾ എഴുനേൽപ്പിച്ചു വിടാൻ കാരണം അവ ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ ആണത്രേ.
കന്യാകുമാരി ദേവിയുടെ രഥം സഞ്ചരിച്ചിരുന്ന ആ ബൃഹത് കരിങ്കല്ല് രാജാമണ്ഡപത്തിലൂടെ ഒന്ന് നടക്കാൻ കൊതിച്ചെത്തിയപ്പോൾ അവ ഇന്ന് വാണിഭ സംഘങ്ങൾക്ക് വാടകയ്ക്ക് എടുത്തിരുക്കുകയാണ് അത്രേ.
ഇനി മുറിയിൽ അടച്ചു ഇരിക്കാ൦ ..ആർക്കും ഒരു ശല്യവും ഇല്ലാതെ... പക്ഷെ കുറെ കാലം അടച്ചു ഇരുന്നാൽ 'ഇന്റെലിജെൻസിൽ' നിന്നും വന്നു , പുറത്തൊന്നും പോകാതെ ഇവിടെ രഹസ്യമായി എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചക്കാം ...
കണ്ണടച്ചാൽ ഉള്ളിലേക്ക് അറിവ് താനേ ഒഴുകിയെത്തുന്ന ഭാരതഭൂവിന്റെ ഉള്ളിൽ ഭയം ഗ്രസിക്കാൻ തുടങ്ങുന്നുവോ?
ഈ അരക്ഷിതാവസ്ഥ എല്ലാം സുരക്ഷയാണ് എന്നും അല്ലെങ്കിൽ പണ്ട് ആക്രമിക്കപ്പെട്ട ചരിത്രം ആവർത്തിക്കും എന്നുമെല്ലാം ആശ്വസിക്കാം
പക്ഷെ
പരിവ്രജനം കുറ്റം കൃത്യമാകുന്നുവെങ്കിൽ, അസാധ്യമാകുന്നുവെങ്കിൽ വികസനത്തിന് വഴിമുടക്കിയാണ് അതെന്നു കരുതുന്നുവങ്കിൽ ഹിമ-സാഗരങ്ങൾക്കിടയിൽ ഉള്ള ഈ പ്രദേശത്തിന് മറ്റൊരു പേരിടുന്നതാണ് നല്ലതു...'ഭാരതം' ചേരില്ല..
PS : ഇതിലെ പ്രശ്നങ്ങൾക്ക് രാജ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുതൽ അനേക ന്യായങ്ങൾ ഉണ്ടെന്നു അറിയാം, ...പക്ഷെ ദുഃഖം പങ്കുവെച്ചു എന്നു മാത്രം.
മേൽപ്പറഞ്ഞ ചില പുണ്യ സങ്കേതങ്ങളിലേക്കു രഹസ്യ മാർഗ്ഗങ്ങൾ ഉള്ളതും ഇതര മത ആരാധനാലയങ്ങൾ ആയി മാറിയ പല കേന്ദ്രങ്ങളും,മനപ്പൂർവ്വം വിസ്മരിക്കുന്നു....vishnu