Monday, December 31, 2018

അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നിവയെക്കുറിച്ച് പറയുന്നു.
ത്രിരുന്നതം സ്ഥാപ്യ സമം ശരീരം
ഹൃദീന്ദ്രിയാണി മനസാ സന്നിവേശ്യ
ബഹ്മോഡുപേന പ്രതരതേ വിദ്വാന്‍
സ്രോതാംസി സര്‍വ്വാണി ഭയാവഹാനി
ശരീരത്തിലെ മൂന്ന് അംഗങ്ങളായ തല, കഴുത്ത് മാറിടം എന്നിവ ഉയര്‍ത്തി നേരെ സമമായി നിര്‍ത്തി ഇന്ദ്രിയങ്ങളെ മനസ്സ് കൊണ്ട് ഹൃദയത്തില്‍ നിയന്ത്രിച്ച് യോഗജ്ഞനായ ആള്‍ ഓംകാരമാകുന്ന തോണിയാല്‍ സംസാരത്തിലെ ഭയങ്കരങ്ങളായ എല്ലാ അലകളേയും കുത്തൊഴുക്കിനെയും മറികടക്കണം.
 രാജയോഗത്തിലെ ധ്യാനരീതി വിവരിക്കുന്നതിന്റെ ഭാഗമായി ആദ്യം ആസന രീതിയെക്കുറിച്ച് പറയുന്നു. ശരീരം നിവര്‍ന്ന് ഇരിക്കലാണ് പ്രധാനം. തലയും കഴുത്തും നേര്‍രേഖയില്‍ വരുന്ന വിധം ഇളകാതെ ഇരിക്കണം. ശരീരം ബലം പിടിക്കാതെ സുഖാസനത്തില്‍ ഇരിക്കണം.
മന്ത്രത്തിലെ ആദ്യ പാദത്തില്‍ ആസനത്തേയും രണ്ടാംപാദത്തില്‍ പ്രത്യാഹാരത്തേയും പറയുന്നു.ശരീരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മനസ്സിനേയും എളുപ്പത്തില്‍ നിയന്ത്രിക്കാം. ഇന്ദ്രിയങ്ങളും മനസ്സും ഒന്നിച്ച് ചേര്‍ന്നാലേ ധ്യാനം വേണ്ടവിധത്തിലാകൂ. ഇവയെ ഹൃദയത്തിലേക്ക് ചേര്‍ക്കുകയാണ് വേണ്ടത്. പിന്നെ പ്രണവ ഉപാസന ചെയ്യണം. ഓംകാരത്തെ തോണിയായി കണക്കാക്കണം. മനസ്സ് വിക്ഷേപങ്ങളടങ്ങി നിശ്ചലമാകണം. സംസാരസാഗരത്തിലെ കൂറ്റന്‍ തിരമാലകളെ മറികടക്കാന്‍ ഓംകാരമാകുന്ന വള്ളത്തെ പ്രയോജനപ്പെടുത്തണം. അവിദ്യാ-കാമ-കര്‍മങ്ങളാകുന്ന വലിയ കോളും അലമാലകളും തരണം ചെയ്ത് മറുകരയെത്താന്‍ ശക്തമായ വള്ളം തന്നെ വേണം. പ്രണവത്തോണിയുണ്ടെങ്കിലേ അടിയൊഴുക്കുകളെയൊക്കെ നേരിട്ട് ലക്ഷ്യത്തിനെത്താനാകൂ.
പ്രാണാന്‍ പ്രപീഡ്യേഹ 
സംയുക്തചേഷ്ടഃ
ക്ഷീണേ പ്രാണേ നാസികയോച്ഛ്വസീത
ദുഷ്ടാശ്വയുക്തമിവ വാഹമേനം
വിദ്വാന്‍ മനോ ധാരയേതാപ്രമത്തഃ
യോഗജ്ഞനായ സാധകന്‍ ശരീരത്തിന്റെ കര്‍മങ്ങളെല്ലാം നിയന്ത്രിച്ച് ഇന്ദ്രിയവ്യാപാരങ്ങളെ അടക്കി പ്രാണശക്തി ക്ഷയിക്കുമ്പോള്‍ വായ അടച്ച് പിടിച്ച് മൂക്കിലൂടെ പൂരക കുംഭക രേചക ക്രമത്തില്‍ ശ്വാസം നിയന്ത്രിക്കണം. മെരുക്കമില്ലാത്ത കുതിരകളെ പൂട്ടിയ തേരു പോലെ എല്ലായ്‌പ്പോഴും ജാഗ്രതയോടെ മനസ്സിനെ സംയമനം ചെയ്യണം.
'പ്രാണാന്‍ പ്രപീഡ്യ' എന്നാല്‍ അഷ്ടാംഗ യോഗത്തിലെ യമം എന്നതിനെയാണ് ഉദ്ദേശിക്കുന്നത്. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമം.
'സംയുക്ത ചേഷ്ടഃ' എന്നാല്‍ നിയമം ആണ്. ശാരീരിക കര്‍മങ്ങളെ നിയന്ത്രിക്കലാണത്. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങള്‍.
'നാസികയോച്ഛ്വസീത' എന്നത് പ്രണായാമത്തെയാണ് കുറിക്കുന്നത്. ഉള്ളിലേക്ക് ശ്വാസം എടുക്കുന്നത് പൂരകം. ഉള്ളില്‍ പിടിച്ച് നിര്‍ത്തുന്നത് കുംഭകം. പുറത്ത് വിടുന്നത് രേചകം.യമ നിയമങ്ങളാല്‍ മനസ്സിനെ അടക്കിയതിന് ശേഷമാണ് പ്രാണായാമം ചെയ്യേണ്ടത്. പ്രാണയാമം ഗുരു ഉപദേശം വഴി വേണം പരിശീലിക്കാന്‍.
മെരുക്കമില്ലാത്ത കുതിരകളെയാണ് രഥത്തില്‍ കെട്ടിയിരിക്കുന്നതെങ്കില്‍ സാരഥി വളരെ ജാഗ്രതയോടെയിരിക്കണം. അത് പോലെ ശരീരമാകുന്ന രഥത്തില്‍ കെട്ടിയ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ ബുദ്ധിയാകുന്ന സാരഥി നല്ലപോലെ നിയന്ത്രിക്കണം.
എല്ലാ മുന്നൊരുക്കങ്ങളോടെയും വേണം ഏതു കാര്യവും ചെയ്തു തുടങ്ങാന്‍. അല്ലാത്തപക്ഷം തുടങ്ങിവെച്ചത് പൂര്‍ത്തീകരിക്കുക എളുപ്പമാകില്ല. നാം ഒരു പ്രവൃത്തിയിലേക്ക് കടക്കാന്‍ പോകുന്ന കാലവും, കാലാവസ്ഥയും ശരിയോ എന്നറിയണം. ആ പ്രവൃത്തിയില്‍ നമ്മെ സഹായിക്കാന്‍ ബന്ധുബലമുണ്ടാകുമോ എന്നാരായണം. ദേശാവസ്ഥയെക്കുറിച്ചും  ലാഭ നഷ്ടങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. എല്ലാത്തിലും ഉപരി എന്തിനു മുതിരുന്നുവോ, അതിന് പ്രാപ്
തരാണോ എന്നും അതു ചെയ്യുവാനുള്ള നമ്മുടെ ശക്തിയും തിരിച്ചറിഞ്ഞിട്ടാകണം ഒരുക്കങ്ങള്‍. എങ്കിലേ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കൂ.
കഴിവിനനുസരിച്ച് കര്‍മം ചെയ്യുന്നതിനെക്കുറിച്ച് നീതിസാരം പറയുന്നതിങ്ങനെ
കഃ കാലഃ കാനി മിത്രാണി 
കോ ദേശഃ കൗ വ്യയാഗമൗ
കശ്ചാഹം കാ ച മേ ശക്തി-
രിതി ചിന്ത്യം മുഹുര്‍മുഹുഃ
ദേവഹൂതിയുടെ ഉദരത്തില്‍ വളരുന്ന കപിലാവതാരത്തെ സങ്കല്‍പിച്ച് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി.ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവഹൂതിക്ക് ആശ്വാസജനകമായ വിധം ചിലവാര്‍ത്തകള്‍ അറിയിച്ചു. കര്‍ദമ മഹര്‍ഷിക്ക് ജനിച്ച കന്യകമാരെ ആര്‍ക്കു വിവാഹം കഴിച്ചു നല്‍കണമെന്നതിന് ചില നിര്‍ദേശങ്ങളും മഹര്‍ഷിക്കു നല്‍കി. പുത്രിമാരെ മരീച്യാദി മഹര്‍ഷിമാര്‍ക്ക് കന്യാദാനം ചെയ്യണം.
ജ്ഞാനവിജ്ഞാന യോഗേന കര്‍മണാമുദ്ധരഞ്ജടാഃ
ഹിരണ്യകേശഃ പത്മാക്ഷഃ പത്മമുദ്രാപദാംബുജഃ
ഏഷ മാനവി തേ ഗര്‍ഭം പ്രവിഷ്ടകൈടഭാര്‍ദനഃ
അവിദ്യാ സംശയ ഗ്രന്ഥിം ചിത്വാഗാം വിചരിഷ്യതി
ഹേ ദേവഹൂതി, തൃപ്പാദങ്ങളില്‍ താമരയടയാളമുള്ള താമരക്കണ്ണന്‍ ശ്രീപത്മനാഭന്‍ നിന്റെ ഗര്‍ഭത്തില്‍ അവതാരം കൊണ്ട് വളരുന്നതായി ഞാന്‍ അറിയുന്നു. മധുകൈടഭന്മാരെ വധിച്ച് എന്റെ ഭയത്തെ നശിപ്പിച്ച ആ ജനാര്‍ദനന്‍ നിന്റെ ഉള്ളിലെ സംശയഗ്രന്ഥികളാകുന്ന അവിദ്യയെ നശിപ്പിച്ച് നിന്നില്‍ ജ്ഞാനവിജ്ഞാനാദികളെ പ്രകാശിപ്പിക്കും. യോഗ ശാസ്ത്രത്തെ സംബന്ധിച്ച് നിന്നില്‍ ഉണര്‍ന്നിട്ടുള്ള സംശയങ്ങളേയും ആ ഭഗവദ് ചൈതന്യം നശിപ്പിക്കും. അതിന്റെ വിശദമായ പടവുകള്‍ കടന്നുചെല്ലാന്‍ നിന്നെ സഹായിക്കും. ആ ഭഗവാന്‍ കപിലാചാര്യന്‍ എന്നും സാംഖ്യാചാര്യന്‍ എന്നും അറിയപ്പെടും. യോഗികളുടേയും സിദ്ധഗണങ്ങളുടേയും എല്ലാം നല്ല ഒരു ആചാര്യനായി അദ്ദേഹം ലോകത്ത് ജ്ഞാനപ്രകാശം പരത്തും.
ദേവഹൂതിയേയും കര്‍ദമനെയും അനുഗ്രഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ അപ്രത്യക്ഷനായി. ബ്രഹ്മനിര്‍ദേശമനുസരിച്ച് തന്റെ ഒന്‍പതു പുത്രിമാരെയും കര്‍ദമന്‍ മരീച്യാദികള്‍ക്ക് കന്യാദാനമായി നല്‍കി.
മരീചിക്ക് കലയേയും അത്രിക്ക് അനസൂയയേയും അംഗിരസിന് ശ്രദ്ധയേയും പുലസ്ത്യന് ഹവിര്‍ഭുവിനേയും നല്‍കി. പുലഹനായിക്കൊണ്ട് ഗതിയേയും ക്രുതുവിനായി ക്രിയയെയും നല്‍കി. ഖ്യാതിയെ ഭൃഗുവിനു ലഭിച്ചു. വസിഷ്ഠന് അരുന്ധതിയെയാണ് ലഭിച്ചത്. അഥര്‍വാവിന് നല്‍കിയത് ശാന്തിയെയാണ്.
കലയില്‍ വാസനയുള്ളവനാണ് മരീചി. ആരോടും അസൂയയില്ലാത്ത അനസൂയയെ ഭാര്യയായി ലഭിച്ചതില്‍ ബ്രഹ്മാവിന്റെ കണ്ണില്‍നിന്ന് ജനിച്ച അത്രിമഹര്‍ഷിയും സന്തുഷ്ടനാണ്. നേര്‍ക്കാഴ്ച കാണുന്നവനാണ് അത്രിമഹര്‍ഷി. വ്യക്തികളെ പല ദൃഷ്ടിയില്‍ നോക്കുന്ന പ്രകൃതം അത്രിമഹര്‍ഷിക്കില്ല. എല്ലാവരേയും ഒരേപോലെ, ഒരേ ദൈവത്തിന്റെ ചൈതന്യമായിക്കാണാനാണ് ആ മഹര്‍ഷിക്കിഷ്ടം. ഒരു നോട്ടത്തില്‍പോലും കരിങ്കണ്ണിന്റെ പ്രകൃതം മഹര്‍ഷിക്കില്ല.
ചതുര്‍വേദങ്ങളും നന്നായി അഭ്യസിച്ച് ജപിക്കുകയും പ്രയോഗിക്കുകയും ചെയ്തു വന്ന ഒരു ആചാര്യനായിരുന്നു അംഗിരസ്. ബ്രഹ്മാവിന്റെ മുഖത്തുനിന്നുല്‍ഭവിച്ച ഈ മഹര്‍ഷിക്ക് കര്‍മങ്ങളില്‍ നല്ല ശ്രദ്ധ ആവശ്യമായിരുന്നു.
ബ്രഹ്മാവിന്റെ ചെവിയില്‍നിന്നുല്‍ഭവിച്ച പുലസ്ത്യന്‍ യജ്ഞകര്‍മങ്ങള്‍ ഏറെ ചെയ്തുവന്നു. അതിനാല്‍ അഗ്നിസ്വരൂപയായ ഹവിര്‍ഭുവിനെ ഭാര്യയായി ലഭിച്ചു. ബ്രഹ്മനാഭിയില്‍നിന്നുണ്ടായ പുലഹന്‍ കര്‍മഗതിയെത്തന്നെയാണ് ഭാര്യയായി സ്വീകരിച്ചത്.  യാഗകര്‍മങ്ങള്‍ ചെയ്യുന്ന ക്രതുവിന് യാഗകര്‍മമാകുന്ന ക്രിയയെത്തന്നെ ലഭിച്ചു. ബ്രഹ്മാവിന്റെ ത്വക്കില്‍നിന്നു ജനിച്ച ഭൃഗുമഹര്‍ഷിക്ക് ആകാശത്തോളം പരപ്പുള്ള ഖ്യാതിയെ ഭാര്യയായി കിട്ടി.
വസിഷ്ഠന്‍ ശ്രേഷ്ഠനാണ്. ദേവപ്രീതികളുളവാക്കാന്‍ പാകത്തിന് ശ്രേഷ്ഠകര്‍മങ്ങള്‍ ചെയ്യുന്നവന്‍. പ്രകാശത്തെ നല്‍കുന്നവളാണ് അരുന്ധതി. ശ്രേഷ്ഠകര്‍മങ്ങള്‍ക്കുള്ള ഫലമായ ജ്ഞാന പ്രകാശത്തോടുകൂടിയവളാണ് അരുന്ധതി.
മംഗളം നല്‍കുന്നവനാണ് അഥര്‍വാവ്. മംഗളകര്‍മത്തിന് ചേരുന്നത് ശാന്തിയാണ്. അതിനാല്‍ അഥര്‍വാവിന് ശാന്തിയെ ലഭിച്ചു...ap jayasnkar
സദ്ഗുരുവിന്റെ പ്രത്യേക ഇരിപ്പു നിലയെ കുറിച്ചുള്ള ചില വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം...
ചില പ്രത്യേക ശാരീരിക നിലകള്‍ ചില പ്രത്യേക പ്രവര്‍ത്തികള്‍ക്കു യോജിച്ചതായിരിക്കുമെന്ന് യോഗശാസ്ത്രത്തില്‍ നമ്മള്‍ നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരളവോളം ജ്യാമിതീയമായ പൂര്‍ണത കൈവരിക്കും വിധത്തില്‍ സ്വന്തം ശരീരത്തെ കൈകാര്യം ചെയ്യുന്നതിനെയാണ് ഹഠയോഗ എന്നു പറയുന്നത്. നിങ്ങളുടെ ജ്യാമിതീയത സൃഷ്ടിയുടെ കൂടുതല്‍ വിപുലമായ ജ്യാമിതീയതയുമായി ഏകാവസ്ഥയിലാകുന്നു. എല്ലായ്‌പ്പോഴും ഏകാത്മകമായി, ഒരിക്കലും വേര്‍പെട്ട് പോകാത്ത അവസ്ഥ കൈവരിക്കുകയും ചെയ്യുന്നു. 
എത്ര മാത്രം സംതുലിതനാണെന്നും എത്രത്തോളം വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്ര മികവോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നുമുള്ളത്, നിങ്ങളുടെ ഏകാത്മകതയെ ആശ്രയിച്ചിരിക്കുന്നു. ആളുകള്‍, മരങ്ങള്‍, ജീവിതം എന്നിവയുമായോ, ചുറ്റുപാടുകളുമായോ ഉള്ള ഏകാത്മകതയാണ് ഈ ലോകത്തു നിങ്ങള്‍ എത്രത്തോളം ശാന്തവും സംഘര്‍ഷരഹിതവുമായി പ്രവര്‍ത്തിക്കുന്നു എന്നത് നിശ്ചയിക്കുന്നത്.
സംസാരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഇപ്രകാരം ഇരിക്കുന്നത്. സിദ്ധാസനം എന്ന ഒന്നുണ്ട്. ഇതിനു പല സവിശേഷതകളുമുണ്ട്. ലളിതമായ ഒരു സവിശേഷത നമ്മുടെ ഇടതുകാലിന്റെ ഉപ്പൂറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രം അക്കിലസ് എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ടെന്നതാണ്. അക്കിലസ് എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? 
നിങ്ങള്‍ സ്വന്തം അക്കിലസിനെ നിങ്ങളുടെ മൂലാധാരത്തില്‍ അഥവാ ഗുദത്തിനും വൃഷ്ണത്തിനും യോനിക്കുമിടയിലുള്ള ഭാഗത്തു വെക്കുക. ഈ  രണ്ടു ഭാഗങ്ങളും അന്യോന്യം സ്പര്‍ശത്തിലായിരിക്കുന്ന പക്ഷം നിങ്ങളിലുള്ള കാര്യങ്ങളും ശുദ്ധീകരിക്കപ്പെടും.ചിന്തകളും വികാരങ്ങളും ശുദ്ധമാകുകയും ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടാകുകയും ചെയ്യും.
അക്കിലസ് കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ഉപ്പൂറ്റിയിലൂടെ ഒരു അമ്പു തുളച്ചു കയറിയിട്ടാണെന്ന് കേട്ടിട്ടുണ്ടാകും. ഉപ്പൂറ്റിയില്‍ മുറിവേല്‍ക്കുന്നതു കൊണ്ട് ആരെങ്കിലും മരിക്കുമെന്ന് കരുതുന്നുണ്ടോ? എന്നാല്‍ അക്കിലസ് അങ്ങനെയാണ് മരിച്ചത്. അക്കിലസ്സിന് മുന്‍പ്, ഇന്ത്യയില്‍ ഇതേ രീതിയില്‍ മരണപ്പെട്ട ഒരാളുണ്ട്, കൃഷ്ണന്‍. ഇവിടെ പറഞ്ഞുവന്നത്, കേവലം തൊണ്ട പിളര്‍ക്കപ്പെടുകയോ ശിരസ്സ് തകര്‍ക്കപ്പെടുകയോ ചെയ്യുന്നതിന് പകരം, അതിവിദഗ്ധമായ രീതിയിലാണ് അവര്‍ കൊലചെയ്യപ്പെട്ടത് എന്നാണ്. തങ്ങളുടെ അക്കിലസ്സില്‍ മുറിവേറ്റതു കൊണ്ട് അവര്‍ക്കു മരിക്കേണ്ടി വന്നു. ശരീരത്തില്‍ ഒരു പ്രത്യേക ഊര്‍ജവ്യവസ്ഥയുണ്ട്. നിങ്ങളുടെ അക്കിലസ്സിനെ മൂലാധാരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് ഇരിപ്പുറപ്പിക്കുമ്പോള്‍ ഒരു സംതുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ ഒരു പക്ഷവും ചേരുകയില്ല.

കൊക്കില്‍നിന്ന് പഠിക്കാനുണ്ട്

Tuesday 1 January 2019 2:35 am IST
പ്രകൃതി ഗുരുവാണ്. ജീവിതം ഗുരുവാണ്. അറിവ് ഗുരുവാണ്. പ്രകൃതിയില്‍ ജീവിച്ച് അറിയുന്നതാണ് ഗുരുത്വത്തിന്റെ ഗൗരവം. അങ്ങനെയാണ് പക്ഷികള്‍, മരങ്ങള്‍, വള്ളികള്‍, മൃഗങ്ങള്‍ എല്ലാം നമുക്ക് വഴിതെളിക്കുന്നത്. 
പക്ഷികളില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. കാക്കയും കൊക്കുമെല്ലാം മാതൃകയാകുന്ന പ്രസിദ്ധമായ ഉപദേശമുണ്ടല്ലോ, നല്ല വിദ്യാര്‍ഥികള്‍ക്കുള്ള ലക്ഷണമായിപ്പറയുന്നത്- കാക്കയുടെ നോട്ടം, കൊക്കിന്റെ ധ്യാനം... അതുപോലെ കൊക്കിനെ അനുകരിക്കാന്‍ മറ്റുചിലതുകൂടിയുണ്ട്.
പ്രവൃത്തിയില്‍ കൊക്കിനെപ്പോലെയാകണം; രൂപത്തിലും സ്വഭാവത്തിലും. കൊക്കിനെ ശ്രദ്ധിച്ചിട്ടില്ലേ. നീണ്ട ശരീരം വളച്ചൊടിച്ച് വടിപോലെ ഒതുക്കിവെക്കാന്‍ കൊക്കിനു കഴിയും. അതേപോലെ സ്വന്തം മനസിനേയും. കാലത്തിനും സമയത്തിനും ദേശത്തിനും അനുസരിച്ച് ഏറ്റവും യുക്തിപൂര്‍വം പെരുമാറാന്‍ കൊക്കിന് കഴിയുന്നു. ഏത്ര പ്രകോപനമുണ്ടായാലും കൊക്ക് സൂക്ഷ്മമായി ചിന്തിച്ചുറച്ച് ഇന്ദ്രിയങ്ങളെ അടക്കിയിരിക്കാന്‍ ശീലിച്ചിട്ടുണ്ട്. കാലവും ദേശവും നോക്കി ദേശാന്തരം ചെയ്യാനും, വലിയമീനിനെ കാണുമ്പോള്‍ കൊക്കിലൊതുങ്ങില്ലെങ്കില്‍ വിട്ടുകളയാനും ഒതുങ്ങുന്നെങ്കില്‍ കൊക്കിലാക്കാനുമുള്ള അതിന്റെ കഴിവ് മാതൃകാപരംതന്നെയാണ്. അതുകൊണ്ടാണ് ഈ ഗുണങ്ങള്‍ കൊക്കില്‍നിന്ന് പഠിക്കണമെന്ന് നീതിസാരം പറയുന്നത്: 
ഇന്ദിയാണിച സംയമ്യ
ബകവല്‍ പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വകാര്യാണി സാധയേല്‍
ലഘുത്വമാരോഗ്യമലോലുപത്വം
വര്‍ണപ്രസാദഃ സ്വരസൗഷ്ഠവം ച
ഗന്ധഃ ശുഭോ മൂത്രപുരീഷമല്പം
യോഗപ്രവൃത്തിം പ്രഥമാം വദന്തി
ശരീരത്തിനുണ്ടാകുന്ന ലാഘവം, ആരോഗ്യം വളരെ നന്നായിരിക്കുക, ലൗകിക വിഷയങ്ങളില്‍ ആസക്തിയില്ലാതിരിക്കുക, ശരീരകാന്തി, ആരേയും ആകര്‍ഷിക്കുന്ന സ്വരമാധുര്യം, നല്ല വാസന, മലവും മൂത്രവും കുറച്ച് മാത്രമായിരിക്കുക തുടങ്ങിയവയാണ് യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നയാളുടെ യോഗ സാഫല്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.
 യോഗാഭ്യാസം ചെയ്യുന്നവര്‍ക്ക് ശരീരത്തിന്റെ കനം കുറഞ്ഞു വരുന്നതായി അനുഭവപ്പെടും. ദുര്‍മേദസ്സെല്ലാം പോയി നല്ല ആരോഗ്യത്തോടെയിരിക്കും. വിഷയങ്ങളിലുള്ള ആസക്തി കുറയുകയും ചെയ്യും. ആന്തരിക സൗന്ദര്യം പുറത്തേക്കും പ്രകടമാകുന്നതിനാല്‍ ദേഹം വെട്ടിത്തിളങ്ങുന്നതു പോലെയുണ്ടാകും. ശബ്ദം സുന്ദരമായിരിക്കുകയും ശരീര സുഗന്ധം ഉണ്ടാകുകയും ചെയ്യും. അകത്ത് മാലിന്യങ്ങള്‍ കുറവായതിനാല്‍ മലം, മൂത്രം എന്നിവയുടെ അളവും കുറവായിരിക്കും.
യഥൈവ ബിംബം മൃദയോപലിപ്തം
തേജോമയം ഭ്രാജതേ തത് സുധാന്തം
തദ്വാത്മതത്ത്വം പ്രസമീക്ഷ്യ ദേഹീ
ഏകഃ കൃതാര്‍ത്ഥോ ഭവതേ വീതശോകഃ
മണ്ണ് പുരണ്ട ഒരു ലോഹബിംബമോ പാത്രമോ നന്നായി വൃത്തിയാക്കിയെടുക്കുമ്പോള്‍ മിന്നിത്തിളങ്ങുന്നു. അതുപോലെ സംസാരത്തില്‍ മങ്ങിക്കിടക്കുന്ന ജീവന്‍ യഥാര്‍ഥമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുമ്പോള്‍ ഏകനും കൃതാര്‍ത്ഥനും ദുഃഖമില്ലാത്തവനുമായിത്തീരുന്നു.
അഴുക്കും പൊടിയും പറ്റിക്കിടന്ന ഒന്നിനെ വൃത്തിയാക്കിയെടുക്കുമ്പോള്‍ അതിന്റെ ശരിയായ തിളക്കം പുറത്തു വരുന്നതുപോലെ, ആത്മതത്വത്തെ സാക്ഷാത്കരിക്കുമ്പോള്‍ ജീവന്റെ ശരിയായ ചൈതന്യ വിശേഷം പു
റത്തു പ്രകടമാകും.
യോഗാഭ്യാസത്തിന്റെ ഫലത്തെയാണ് ഇവിടെ വിവരിച്ചത്. ആത്മസ്വരൂപത്തിന്റെ എല്ലാ ഗുണങ്ങളും സാക്ഷാത്കാരത്തിലൂടെ ജീവന് കൈവരുന്നു.
യദാത്മതത്ത്വേന തു ബ്രഹ്മതത്ത്വം
ദീപോപമേനേഹ യുക്തഃ പ്രപശ്യേത്
അജം ധ്രുവം സര്‍വതത്തത്വെര്‍ വിശുദ്ധം
ജ്ഞാത്വാ ദേവം മുച്യതേ സര്‍വപാശൈഃ
എപ്പോഴാണോ ഒരു യോഗി ഈ ജീവിതത്തിന്റെ ദീപം
പോലെ പ്രകാശമാനമായ ആത്മതത്വത്താല്‍ ബ്രഹ്മ തത്വത്തെ ദര്‍ശിക്കുന്നത് അപ്പോള്‍ ധ്രുവവും എല്ലാ തത്വങ്ങളില്‍ നിന്നും വിശുദ്ധനും ആയ ദേവനെ അറിഞ്ഞ്, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാവുന്നു. ജീവാത്മാവും പരമാത്മാവും സഗുണ ഈശ്വരനും ഒന്ന് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ മന്ത്രം. ആത്മാവ്, ബ്രഹ്മം, ദേവന്‍ എന്നീ മൂന്ന് ഭാവങ്ങളെ ഇവിടെ കാണാം.
എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ജീവാത്മാവിനെ ആദ്യം അറിയണം. അത് തന്നെയാണ് സമഷ്ടിയായി നിറഞ്ഞിരിക്കുന്ന പരമാത്മാവെന്ന് സാക്ഷാത്കരിക്കണം. ആ പരബ്രഹ്മം തന്നെയാണ് ഈശ്വരനെന്നും അറിയണം. ഇങ്ങനെയായാല്‍ ലക്ഷ്യം നേടി. എല്ലാ സംസാരബന്ധനങ്ങളില്‍ നിന്നും മുക്തനായിത്തീരുകയും ചെയ്യും.
ഏഷോ ഹ ദേവഃ പ്രദിശോളനു സര്‍വാഃ
പൂര്‍വോ ഹ ജാതഃ സ ഉ ഗര്‍ഭേ അന്തഃ
സ ഏവ ജാതഃ സ ജനിഷ്യമാണഃ
പ്രത്യങ്ജനാസ്തിഷ്ഠതി സര്‍വതോമുഖഃ
ഈ ദേവന്‍ എല്ലാ ദിക്കുകളിലും ഇടയ്ക്കുള്ള ദിക്കുകളിലും വ്യാപിച്ചിരിക്കുന്നു. ഏറ്റവും ആദ്യമുണ്ടായ ഹിരണ്യഗര്‍ഭന്‍ ഈ ദേവനാണ്. ഗര്‍ഭത്തിലിരിക്കുന്നവനും ജനിച്ചവനും ജനിക്കാനിരിക്കുന്നതുമെല്ലാം ഈ ദേവന്‍ തന്നെ. എല്ലാ ജനങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ഈ ദേവന്‍ എങ്ങും മുഖമുള്ളവനാണ്.
പരമാത്മാവ് തന്നെയാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. ഹിരണ്യഗര്‍ഭന്‍ മുതല്‍ ഉണ്ടായതെല്ലാം ഇനിയുണ്ടാകാന്‍ പോകുന്നതും പരമാത്മാവല്ലാതെ മറ്റൊന്നല്ല. വ്യഷ്ടിയിലും സമഷ്ടിയിലും അതല്ലാതെ മറ്റൊന്നില്ല. എല്ലാ ജീവികളുടേയും മുഖം പരമാത്മാവിന്റെയാണ് അതിനാല്‍ അത് എങ്ങും മുഖമുള്ളതായിയിരിക്കുന്നു.
യോ ദേവോ അഗ്‌നൗ യേളപ്‌സു
യോ വിശ്വം ഭുവനമാവിവേശ
യ ഓഷധീഷു യോ വനസ്പതിഷു
തസ്‌മൈ ദേവായ നമോ നമഃ
അഗ്നിയിലും വെള്ളത്തിലും കുടികൊള്ളുന്നവനും ലോകം മുഴുവന്‍ പ്രവേശിച്ചിരിക്കുന്നവനും ഓഷധികളിലും വനസ്പതികളിലും (ചെടി, വൃക്ഷം) വസിക്കുന്നവനുമായ ദേവന് വീണ്ടും വീണ്ടും നമസ്‌കാരം.
വിശ്വം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ബ്രഹ്മചൈതന്യത്തെയാണ് നമസ്‌കരിക്കുന്നത്. ആദരവിനേയും അദ്ധ്യായത്തിന്റെ അവസാനത്തെയും കാണിക്കാനാണ് 'നമോ നമഃ' എന്ന് പറഞ്ഞത്.

സ്വാമി അഭയാനന്ദ

ഭാരത മഹിമ (തുടര്‍ച്ച)

പി.വി.കൃഷ്ണന്‍ കുറൂര്‍
Tuesday 1 January 2019 2:40 am IST
ഭൂപത്മത്തിന്നു കര്‍ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ 
അതിലുത്തമം ഭാരത ഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മബീജമതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ ബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണയം
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നാലരുമോര്‍ക്കണം
ഭൂമിയാകുന്ന താമരയുടെ അല്ലിപോലെ (കര്‍ണിക) സ്ഥിതിചെയ്യുന്ന പര്‍വതശ്രേഷ്ഠന്‍ (മഹാമേരു പര്‍വതം) ഈ ജംബുദ്വീപിലാണുള്ളത്. ജംബുദ്വീപില്‍ ഒന്‍പതു ഖണ്ഡങ്ങളുണ്ട്. അതില്‍ ഏറ്റവും ഉത്തമമായ പ്രദേശമാണ് ഭാരതഭൂമി. സര്‍വാദരണീയരായ മഹാമുനിമാര്‍ ഈ ഭാരതഭൂമിയെ കര്‍മക്ഷേത്രമെന്ന് വിളിക്കുന്നു. ബ്രഹ്മലോകത്തുള്ളവര്‍ക്കുപോലും കര്‍മബീജം ഇവിടെനിന്നു മാത്രമേ ലഭിക്കുകയുള്ളൂ. മോക്ഷകാരകമായ കര്‍മവും ഭാരതഭൂമിയില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അത്രയ്ക്ക് മഹത്വമുള്ളതാണ് ഈ ഭാരതമെന്ന് എല്ലാവരും ഓര്‍മിക്കണം.
ഭാരതത്തെ കര്‍മക്ഷേത്രമെന്ന് ഭാഗവതത്തിലും ഉദ്‌ഘോഷിക്കുന്നുണ്ട് (അഞ്ചാം സ്‌കന്ധം). ജംബുദ്വീപിനെ ഒന്‍പത് ഖണ്ഡങ്ങളായി വിഭജിച്ച്, ആഗ്നീധ്ര മഹാരാജാവ് തന്റെ ഒന്‍പത് മക്കള്‍ക്കായി കൊടുത്തുവത്രെ. അതില്‍ അജനാഭം എന്ന ഖണ്ഡം ഭരിച്ചത് നാഭി എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു, ഋഷഭ ദേവന്‍ എന്ന പേരില്‍ അവതരിച്ചു. ഋഷഭ ദേവന് ഇന്ദ്രന്റെ പുത്രിയായ ജയന്തിയില്‍ ജനിച്ച മകനാണ് ഭരതന്‍. ഭരതന്‍ ഭരിച്ചതുകൊണ്ടാണ് അജനാഭത്തിന് ഭാരതം എന്ന പേരു വന്നത്.
നേരത്തേ, മഹാമേരു പര്‍വതത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഈ പര്‍വതം സ്വര്‍ഗവാസികളുടെ വിഹാര സ്ഥലമാണത്രെ. ശ്രീകൃഷ്ണ വിലാസം മഹാകാവ്യത്തിന്റെ ഒന്നാം സര്‍ഗത്തില്‍ മഹാമേരു പര്‍വതത്തെ വിസ്തരിച്ച് വര്‍ണിക്കുന്നുണ്ട്.
സര്‍വ്വജീവജാലങ്ങളിലെന്നപോലെ മനുഷ്യനിലും ഞാനെന്ന ‘അഹം’ ഭാവം അങ്കുരിച്ചത് അനാദിയായകാലത്തുതന്നെയാണ്. മനുഷ്യന്റെ ആദിപിതാവായ വാനരനും എത്രയോ മുമ്പുണ്ടായ അമീബയില്‍പോലും അതിന്റേതായ രീതിയില്‍ ഞാനെന്ന ‘അഹംഭാവം’ അങ്കുരിച്ചിരുന്നു. എന്തിനു നീട്ടുന്നു ബ്രഹ്മത്തില്‍ ത്രിപുടീഭാവം ഉണ്ടായതുതന്നെ മറ്റൊന്നിനെ അറിയാനുള്ള ആഗ്രഹത്തിന്റെ സംശയരൂപത്തിലണല്ലോ. അങ്ങിനെ അറിയേണ്ട വസ്തുവിനെപ്പറ്റിയുള്ള സംശയരൂപത്തിലുള്ള ചിന്ത യാതൊന്നില്‍ നിഴലിച്ചുവോ, അതാണല്ലോ ആദ്യത്തെ ‘ഞാന്‍’. ആ ചെറിയ സംശയത്തിന്റെ ആദികര്‍ത്താവായ ഞാന്‍ എന്ന അഹം യുഗയുഗാന്തരമായി അമീബയിലൂടെ, മത്സ്യവര്‍ഗ്ഗത്തിലൂടെ, തവളവര്‍ഗ്ഗത്തിലൂടെ, പറവകളിലൂടെ ഇഴജന്തുക്കളിലൂടെ, സസ്തനികളിലൂടെ വളര്‍ന്ന് മനുഷ്യനില്‍ എത്തിനില്‍ക്കുമ്പോഴാണ് ഞാന്‍ ആര്? എന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ചിന്ത വേദകാലമനുഷ്യന്‍ മുതലേ തുടങ്ങിയിരുന്നുവെന്ന് വേദാദിഗ്രന്ഥങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ആ വേദകാല മനുഷ്യന്‍ തന്റെ മൂലാഭാവചിന്താപരീക്ഷണശാലയിലെ അത്യൂന്നത ശാസ്ത്രജ്ഞന്മാരായിരുന്നു. താന്‍ ആരെന്നു ചിന്തിക്കുകയും, തന്റെ മൂലരൂപത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നതിനുള്ള കാരണമന്വേഷിക്കുന്നതിലും വീണ്ടും തിരിച്ച് അതിലേയ്ക്ക് ലയിക്കുന്നതിനുള്ള മാര്‍ഗ്ഗമന്വേഷിക്കുന്നതിലും അതില്‍ വിജയിക്കുന്നതിലും മറ്റെന്നെത്തേക്കാളും അവര്‍ വിജയിച്ചിരുന്നു. ആ വിജയകാഹളത്തിന്റെ സുവര്‍ണ്ണരേഖകള്‍ ആണ് ഇന്ന് നമുക്ക് കിട്ടിയിട്ടുള്ള അമൂല്യമായ ഉപനിഷത്തുകള്‍.  വേദങ്ങളുടെ പൂര്‍വ്വാര്‍ദ്ധം കര്‍മ്മഭാഗവും ഉത്തരാര്‍ത്ഥം ജ്ഞാനഭാഗവും ആണ്. വേദങ്ങളുടെ അന്ത്യഭാഗമെന്ന അര്‍ത്ഥം വരുന്ന വേദാന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വേദാന്തങ്ങള്‍ തന്നെയാണ് ഉപനിഷത്തുകള്‍.
ഉപനിഷത്തുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം അടുത്ത് വസിക്കുന്നത് എന്നാണ്. എന്തിനടുത്ത് വസിക്കുന്നത്? എന്നാണെങ്കില്‍ ആത്മാന്വേഷകന്റെ സൂഹൃത്ത് എന്ന നിലയില്‍ ആത്മാന്വേഷകന്റെ അടുത്ത് അഥവാ ആത്മാവിന്റെ അടുത്ത് എന്ന് ഉത്തരം പറയാം.
സത്യവും ജ്ഞാനവുംആയ വിദ്യയാണല്ലോ ഉപനിഷത്തുകള്‍. ഉപനിഷത്തുകള്‍ ആത്മാവിനെപ്പോലെ ജ്ഞാനമാണെന്നിരിക്കെ രണ്ടും തമ്മിലെന്താണു വ്യത്യാസം? വ്യത്യാസം ഉണ്ടെന്നു പറയാം. ഉപനിഷത്തും ആത്മാവിനെപ്പോലെ ബ്രഹ്മം തന്നെ. അതിനെ ഗ്രഹിക്കുന്നതും പഠിക്കുന്നതും ബ്രഹ്മസായൂജ്യത്തിനു കാരണമാകും.
ഈ ഉപനിഷത്തുകള്‍ 1008 എണ്ണമുണ്ടെന്നു പറയപ്പെടുന്നു. ഇവയില്‍ 108 എണ്ണത്തോളമേ നമുക്കു ലഭ്യമായിട്ടുള്ളൂ. അവയില്‍ തന്നെ ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്‍ക്കുമാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ആത്മാന്വേഷണമാണ് ഉപനിഷത്തുകളുടെ പ്രതിപാദ്യവിഷയം ആ ആത്മാവാകുന്ന ഒന്നിനെപ്പറ്റിയുള്ള അന്വേഷണം ഓരോ ഉപനിഷത്തിലും ഓരോ രീതിയിലാണെന്നു കാണാം. അങ്ങനെ ആത്മാന്വേഷണത്തിന്റെ വിവിധങ്ങളായ ഓരോ വസ്തുക്കള്‍ ആണ് ഓരോ ഉപനിഷത്തും എന്നു പറയുന്നതില്‍ തെറ്റില്ല. മാര്‍ഗ്ഗം ഭിന്നങ്ങളെങ്കിലും ലക്ഷ്യം ഒന്നുതന്നെയായ ഉപനിഷത്തുകള്‍ പലകാലങ്ങളായി എഴുതപ്പെട്ടിട്ടുള്ളവയാണ്. ചിലവ വേദങ്ങളെപ്പോലെതന്നെ വേദകാലത്തുണ്ടായവയാണ് ചിലവ ഇതിഹാസകാലത്തും മറ്റുചിലവ പുരാണകാലത്തിനുശേഷം ഉണ്ടായവയാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായത് എന്നറിയപ്പെടുന്നത് ആദിശങ്കരാചാര്യ സ്വാമികളുടെ ഗുരുവായ ഗോവിന്ദഗുരുവിന്റെ ഗുരുവായ ഗൗഡപാദാചാര്യ സ്വാമികള്‍ എഴുതിയ മാണ്ഡൂക്യകാരിക അഥവാ ഗൗഡപാദകാരികയാണെന്നു തോന്നുന്നു. ഭൂമിയിലെ പ്രതിപാദന രീതിയിലുള്ള പ്രത്യേകതകൊണ്ടും ഭാഷാപ്രയോഗ വ്യത്യാസങ്ങള്‍കൊണ്ടും മറ്റും ഇവയിലെ കാലവ്യത്യാസം മനസ്സിലാക്കാം.
ഉപനിഷത്തുകളിലെ പ്രതിപാദന രീതിക്കും വ്യത്യാസം ഉണ്ട്. ഈശാവാസ്യോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ സ്വയം പ്രകാശിതമാകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കഠോപനിഷത്തിലാകട്ടെ ദേവനായ ഗുരു മനുഷ്യനായ ശിഷ്യന് ഉപദേശിക്കുന്ന രീതിയിലാണ്, ഭര്‍ത്താവായ യാജ്ഞവല്ക്യമുനി ഭാര്യയായ മൈത്രേയിക്കുപദേശിക്കുന്ന രീതിയിലാണ് ബൃഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്‍ തന്റെ ദാസഭക്തനായ ശ്രീഹനുമാന് ഉപദേശിക്കുന്ന രീതിയിലാണ് മുക്തികോപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. ദേവനായ ശ്രീപരമശിവന്‍ തന്റെ മകനായ ശ്രീസുബ്രഹ്മണ്യസ്വാമിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് തേജബിന്ദൂപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. വരുണന്‍ തന്റെ മകന്‍ ഭൃഗുവിനെ ഉപദേശിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന രീതിയിലാണ് മുണ്ഡകോപനിഷത്ത് എഴുതിയിരിക്കുന്നത്. ഇനി സര്‍വോപനിഷത്ത് സംഗ്രഹമായ ശ്രീമത് ഭഗവത്ഗീത തന്നെ പരമാത്മാവായ ശ്രീകൃഷ്ണന്‍ തന്റെ സഖാവായ അര്‍ജ്ജുനന് ഉപദേശിക്കുന്ന രീതിയിലാണല്ലോ പ്രതിപാദിക്കപ്പെടുന്നത്. ഇങ്ങിനെ ഉപനിഷത്തുകള്‍ ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ആഖ്യാനവിശേഷതയും ഉണ്ട്. ഇങ്ങനെയൊക്കെ വ്യത്യാസമുണ്ടെങ്കിലും ‘ഏതദ്ധ്യേതക്ഷരം ബ്രഹ്മഃ ഏതദ്ധ്യേതക്ഷരം പരം’ എന്ന രീതിയില്‍ ക്ഷയിക്കാത്തതും പരമവുമായ ബ്രഹ്മത്തെ ആധാരമാക്കിയിട്ടുള്ള പഠനമാണ് എല്ലാ ഉപനിഷത്തിലും കാണുന്നത്.
കഠോപനിഷത്തില്‍ ധര്‍മ്മദേവനും, മൃത്യുദേവനുമായ യമന്റെ അടുത്ത് നചികേതസ് എന്ന ബാലന്‍ എത്തിച്ചേരുന്നു. അവനുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് കഠം എഴുതപ്പെട്ടിരിക്കുന്നത്. ബ്രഹ്മവിദ്യ പഠിക്കാന്‍ വേണ്ട ശ്രദ്ധാവൈരാഗ്യാദികള്‍ തന്റെ ശിഷ്യനാവാന്‍ വന്നിരിക്കുന്നവനുണ്ടോ എന്ന് ആദ്യമായി ശിഷ്യനെ പരീക്ഷിക്കുന്നു. ശിഷ്യന്‍ തൃപ്തനെന്നു കണ്ടിട്ട് വിദ്യയേപ്പറ്റി ഉപദേശം തുടങ്ങുന്നു. വിദ്യ പരയെന്നും, അപരയെന്നും രണ്ടുവിധത്തിലുണ്ടെന്നും അതില്‍ പരാവിദ്യയാണ് മോക്ഷമാര്‍ഗ്ഗത്തിനുള്ള വിദ്യയെന്നും അപരാവിദ്യ ഉദരപൂരണത്തിലുള്ള അവിദ്യയാണെന്നും പറയുന്നു. വിദ്യയിലൂടെ അക്ഷരബ്രഹ്മത്തില്‍ എത്തിച്ചേരുന്നതിലുളള മാര്‍ഗ്ഗങ്ങള്‍ ഓരോന്നായി വിശദീകരിക്കുന്നു. അതിനായിജ്ഞാനിയായ ഗുരുവിനെ സ്വീകരിക്കേണമെന്നും ആ ഗുരു അവിദ്യയില്‍വര്‍ത്തിക്കുന്നവനും ജ്ഞാനാന്ധനാകരുതെന്നും പറയുന്നു. അങ്ങിനെയായാല്‍ വഴിയറിയാത്ത അന്ധനെ വഴിയറിയാത്ത മറ്റൊരന്ധന്‍ നയിക്കുന്നതുപോലെ ലക്ഷ്യപ്രാപ്തിയില്‍ എത്താതെ ജന്മം നശിച്ചുപോകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് തടസ്ഥാദി ലക്ഷണങ്ങള്‍ വിശദീകരിക്കുന്നു. ബ്രഹ്മം ഇങ്ങിനെയൊക്കെയുള്ളതാണെങ്കിലും എന്തുകൊണ്ട് നമുക്ക് അനുഭവയോഗ്യമാകുന്നില്ല? അതിന്റെ കാരണവും പറയുന്നു. സ്വയംഭൂവായ ബ്രഹ്മം തന്നെ മനസ്സിലാക്കാതിരിക്കാന്‍ ഇന്ദ്രിയങ്ങളെ ഹനിച്ചെന്നും അങ്ങനെ ഹനിച്ചതുകൊണ്ട് അവ ഒരു വശത്തേക്കു മാത്രം അതായത് പുറത്തേക്കുമാത്രം തുറക്കുന്നവയായിത്തീര്‍ന്നു. അകത്തേക്ക് അടഞ്ഞിരിക്കുന്ന സ്വഭാവം ഇന്ദ്രിയങ്ങള്‍ക്കുള്ളതുകൊണ്ട് ഉള്ളിലിരിക്കുന്ന ബ്രഹ്മഭാവത്തെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവയോഗ്യമാകുന്നില്ല. അതുകൊണ്ട് ധീരനായ ഉത്തമനായ മനുഷ്യന്‍ ക്ലേശം സഹിച്ചും പുറത്തേക്കു തുറന്നതായ ഇന്ദ്രിയത്തെ പുറത്തേക്ക് അടച്ചും അകത്തേക്ക് തുറന്നും ഉള്ളിലിരിക്കുന്ന ആത്മാവിനെ കാണാന്‍ ശ്രമിക്കണം എന്നു പറയുന്നു. അങ്ങനെ അന്തര്‍സ്ഫുരണങ്ങളായ ഇന്ദ്രിയങ്ങളെകൊണ്ടും അന്തരാത്മാവിനെ കാണാന്‍ സാധിക്കുന്നു.
ഓരോ ശരീരത്തില്‍ ജീവാത്മാവെന്നും പരമാത്മാവെന്നും വ്യത്യാസസ്വഭാവത്തില്‍ പറയപ്പെടുന്നതായ ആത്മാക്കള്‍ വെയിലും, നിഴലും പോലെ ഒരേ ആത്മാവിന്റെ തന്നെ പ്രതിഭയാണെന്നും വെയിലിനെ ആശ്രയിച്ച നിഴലുപോലെ പരമാത്മാവിനെ ആശ്രയിച്ച അവിദ്യ സ്വരൂപമായ നിഴലാണ് ജീവാത്മാവെന്നും വിശദീകരിക്കുന്നു. അതുപോലെ പരമാത്മാവില്‍ ലയിക്കാന്‍ വെമ്പുന്ന ജീവാത്മാവിനെ അമ്പിനോടും വില്ലിനോടും താരതമ്യപ്പെടുത്തുന്നു. പ്രണവമന്ത്രമാകുന്ന ഉപനിഷത്ത് പ്രസിദ്ധമായവയില്‍ ജീവാത്മാവാകുന്ന അമ്പിനെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തെ അപ്രമത്തേനവേധിയില്‍ ജീവാത്മാവ് പരമാത്മാവാകുന്ന പരമ ലക്ഷ്യത്തില്‍ തറച്ച് ബ്രഹ്മസായൂജ്യം ലഭിക്കും എന്നാണ് ഈ മനോഹരമായ ഉപമകൊണ്ട് ഉപനിഷത്തുകാരന്‍ വിശദീകരിക്കുന്നത്.
യാതൊരുവനാണോ തന്റെ മനസ്സിലിരിക്കുന്ന സര്‍വകാമക്രോധ ലോഭമോഹാദികളായ മനോമാലിന്യങ്ങളെ ജ്ഞാനയോഗം വഴി നശിപ്പിക്കുന്നത് അവന്‍ ബ്രഹ്മസായൂജ്യം പ്രാപിക്കുന്നു. അതുപോലെതന്നെ യാതൊരുവനാണോ അവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഹൃദയഗ്രന്ഥിയെ യോഗാദി പ്രക്രിയകള്‍കൊണ്ട് ഭിന്നമാക്കുന്നത് അവനും ബ്രഹ്മസായൂജ്യം ലഭിക്കുന്നു. യോഗികള്‍ അംഗുഷ്ഠമാത്ര പരിണാമിയായ പുരുഷനെ (ജീവനെ) ഹൃദയമദ്ധ്യത്തില്‍ യോഗത്താല്‍ ദര്‍ശിക്കുന്നെന്നും ആ അംഗുഷ്ഠരൂപി സൂര്യനുതുല്യം പ്രകാശിക്കുന്നതും സങ്കല്പാഹങ്കാരാദികളോടു കൂടിയ ജീവഗ്രന്ഥിയാണെന്നും, അങ്ങിനെയുള്ള ആ ജീവഗ്രന്ഥിയെ യോഗശാസ്ത്രപ്രകാരം പൊട്ടിച്ച് ജീവന് പരമമായ ബ്രഹ്മസായൂജ്യത്തില്‍ ലയിക്കാമെന്നും കഠോപനിഷത്തിലൂടെ ധര്‍മ്മരാജാവായ യമന്‍ തന്റെ ശിഷ്യനായ നചികേതസിന് ഉപദേശിക്കുന്നു.
മുണ്ഡകോപനിഷത്തില്‍ മറ്റൊരുവിധത്തിലാണ് ബ്രഹ്മസായൂജ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു. അതിനു മറുപടി നല്‍കുന്നതിപ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ ഈ ക്കാണായതെല്ലാം ഉണ്ടാകുന്നത് യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം. ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെവിടുന്നു. ഭൃഗുവിനോടു പറയുന്നു. വീണ്ടും തപസിനുശേഷം മനസ്സിലായി പ്രാണനാണു ബ്രഹ്മം എന്ന് കാരണം പ്രാണന്‍ ഉണ്ടായപ്പോഴാണല്ലോ ജീവികള്‍ ഉണ്ടായത്. പ്രാണന്‍കൊണ്ടാണല്ലോ വര്‍ത്തിക്കുന്നത് പ്രാണന്റെ നാശമാണല്ലോ ജീവനാശവും, അതുകൊണ്ട് പ്രാണന്‍ ബ്രഹ്മമാകുന്നു എന്ന് കഠിനമായ തപസ്സിനുശേഷം ഗുരുവിനോടുപറഞ്ഞു. ഗുരു പറഞ്ഞു പോരാ മകനേ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു തപസ്സിനായിപ്പോയി. കഠിന തപസ്സുകൊണ്ട് വീണ്ടും ഭൃഗുവിന് മനസ്സിലായി മനസ് ബ്രഹ്മമാകുന്നു എന്ന്. കാരണം മനസ്സുണ്ടാകുമ്പോഴാണല്ലോ സര്‍വ്വതിലും ഞാനെന്ന ഭാവം ഉണ്ടാകുന്നത്. മനസ്സുകൊണ്ടുതന്നെ വര്‍ത്തിക്കുകയും മനസ്സിനുള്ളില്‍ നശിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട് മനസ്സ് ബ്രഹ്മമാകുന്നു എന്ന്. ഗുരുവിനെ ധരിപ്പിച്ചു. ഗുരു പോരാ മകനേ വീണ്ടും തപസ്സു ചെയ്യൂ എന്നു വീണ്ടും കഠിനമായ തപസ്സുകൊണ്ട് ഭൃഗുവിനു മനസ്സിലായി വിജ്ഞാനം നശിച്ചാല്‍ സര്‍വ്വതും നശിക്കുകയും ചെയ്യുന്നല്ലോ അതുകൊണ്ട് വിജ്ഞാനം ബ്രഹ്മം ആകുന്നൂവെന്ന് ഗുരുവിനെ ധരിപ്പിച്ചു.ഗുരുപറഞ്ഞു പോരാ മകനെ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞൂ ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.
ഇവിടെ മുണ്ഡകത്തില്‍ ബ്രഹ്മത്തെ നാം സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അതിന് പക്വതയെത്തിയ ഗുരുവിന്റെ ആവശ്യവും സഹിഷ്ണുതയും താല്പര്യബോധവും വൈരാഗ്യവും അത്യന്താപേക്ഷിതമാണ്. ബ്രഹ്മജ്ഞാന സമ്പാദനത്തിന് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവ ഇല്ലാതെ ഒരു കാരണവശാലും ആ സ്ഥാനത്ത് എത്തിപ്പറ്റുകയില്ല.
ഇനി മറ്റൊരുപനിഷത്തുണ്ട്. ബ്രഹ്മഭാവത്തെത്തന്നെ വിശദമായി വിവരിക്കുന്നു. പദാര്‍ത്ഥ പരിമാണു ആറ്റമാണെന്നു കണ്ടിട്ട് വീണ്ടും അതിനെ പരിഛേദിച്ചിട്ട് അതിലെയും സൂക്ഷ്മഘടകങ്ങള്‍ ന്യൂക്ലിയസും ഇല്‌ക്ട്രോണും മറ്റുമാണെന്നു വിശദീകരിച്ച് സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്നതുപോലെ എല്ലാം ബ്രഹ്മമാണ് അഥവാ പ്രണവമാണ് എന്നു മനസ്സിലാക്കിയ ഋഷികള്‍ അതിനെ വീണ്ടും വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. ശബ്ദാടിസ്ഥാനത്തില്‍ അ,ഉ,മ എന്നും മനസ്സിന്റെ തലത്തില്‍ ജാഗ്രത്, സ്വപ്തം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെയും ഈശ്വരന്റെ തലത്തില്‍ വൈശ്വാനരന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ അവസ്ഥകളും മറ്റും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്യുന്നു. മാണ്ഡൂക ഉപനിഷത്തില്‍ അവയെ പരസ്പരം ബന്ധിച്ച് വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉപനിഷത്തുകളുടെ രാജാവ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന മാണ്ഡൂക്യോപനിഷത്ത് അവയെ വിശദമായി വിശകലനം ചെയ്യാന്‍ ഗൗഡപാദാചാര്യര്‍ ഗൗഡപാദകാരിക തന്നെ എഴുതുകയുണ്ടായി. ഈ മാണ്ഡൂക്യകാരികയും ഒരു പ്രത്യേക ഉപനിഷത്തായി ഗണിക്കപ്പെട്ടുപോരുന്നു. ബ്രഹ്മഭാവത്തിന്റെ പരമാണു രൂപത്തിലേക്കിറങ്ങിച്ചെയ്യുന്ന ബ്രഹ്മസൂക്ഷ്‌മോപാസന ഈ മാണ്ഡൂക്യോപനിഷത്തിലാണ് വിവരിക്കപ്പെടുന്നത്.
ഇങ്ങനെ ഓരോ ഉപനിഷത്തും ഓരോ വിധത്തിലാണ് ബ്രഹ്മത്തെ അഭിമുഖീകരിക്കുന്നത്. മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ബ്രഹ്മപ്രാപ്തിതന്നെയാണെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ. എല്ലാ ഉപനിഷത്തുകളുടെയും ആഖ്യാനവിഷയം ബ്രഹ്മം തന്നെ....punyabhumi

ഒന്നാം സൂക്തം[തിരുത്തുക]

ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത്‌ ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ
ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.

രണ്ടാം സൂക്തം[തിരുത്തുക]

സർവം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്
സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌.
അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാൻ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിണ്റ്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന്‌ ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം.[1]
ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.

മൂന്നാം സൂക്തം[തിരുത്തുക]

ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ
ഉണർന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊൻപത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ്‌ ഏഴ്‌ അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നൽകുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങൾ. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്‌.

നാലാം സൂക്തം[തിരുത്തുക]

സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ തൈജസോ ദ്വിതീയഃ പാദഃ
സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ്‌ തൈജസൻ, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ന ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസൻ. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.

അഞ്ചാം സൂക്തം[തിരുത്തുക]

യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ
ന കഞ്ചന സ്വപ്നം പശ്യതി തത്‌ സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക്‌ ചേതോമുഖഃ പ്രാജ്നസ്‌തൃതീയ പാദഃ
മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.

ആറാം സൂക്തം[തിരുത്തുക]

ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം 
ഇതാണു സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.
ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌.
ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌. ഈ അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ.

ഏഴാം സൂക്തം[തിരുത്തുക]

ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ 
ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.
ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.
ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.

എട്ടാം സൂക്തം[തിരുത്തുക]

എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു.
സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി
ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌.

ഒൻപതാം സൂക്തം[തിരുത്തുക]

ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,
ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.
ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു.

പത്താം സൂക്തം[തിരുത്തുക]

സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ
സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.

പതിനൊന്നാം സൂക്തം[തിരുത്തുക]

സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര
മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ
സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.

പന്ത്രണ്ടാം സൂക്തം[തിരുത്തുക]

അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.
നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു.
നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട്‌ ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന്‌ ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്‌...wiki
എല്ലാം ഉൾകൊള്ളുന്ന ജീവിതം.ജീവിതത്തിൽ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിക്കണം.
ശിവൻ  സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്.  
ശിവൻ ചുടല ഭസ്മം ദേഹത്ത് പുരട്ടി  കഴുത്തിൽ പാമ്പുമായി നടക്കുന്നതായ വിവരണങ്ങളുണ്ട്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ  ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്.  sadguru

Sunday, December 30, 2018

ശരണാഗതി !
രാധേകൃഷ്ണാ
ഗതി ഇല്ലാത്തവര്‍ക്ക് ഒരേ ഗതി ശരണാഗതി !
ലോകത്തില്‍ വളരെ സുലഭമായ
ഒരു മാര്‍ഗ്ഗം ശരണാഗതി !
എല്ലാര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപായം
ശരണാഗതി !
ഏതു സ്ഥലത്തും, ഏതു നേരത്തും ഫലം
നല്‍കുന്നതു  ശരണാഗതി !
തീര്‍ച്ചയായും എല്ലാ വിഷയങ്ങളിലും നന്മ മാത്രം
തരുന്നതാണ് ശരണാഗതി !
എനിക്കു ഒന്നും അറിയില്ല എന്നു ഭഗവാന്‍
കൃഷ്ണനോടു സമ്മതിക്കുന്നത്
തന്നെയാണ് ശരണാഗതി !
നിന്നെ പൂര്‍ണമായും വിശ്വസിക്കുന്നു എന്നു ഭഗവാന്‍
കൃഷ്ണന്‍റെ പക്കല്‍ നമ്മേ സമര്‍പ്പിക്കുന്നതാണ്
ശരണാഗതി !
എങ്ങനെ ഒരു കുട്ടി തന്നെ തന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവോ
അതു പോലെ ഭഗവാന്‍റെ പക്കല്‍ നമ്മേ
സമര്‍പ്പിക്കുന്നതാണ് ശരണാഗതി !
ഒരു കസേരയില്‍ ഇരിക്കുമ്പോള്‍ ഏങ്ങനെ അതിനെ
ദൃഡമായി വിശ്വസിക്കുന്നുവോ അതു പോലെ
കൃഷ്ണനെ ദൃഡമായി വിശ്വസിക്കുന്നതാണ്‌
ശരണാഗതി !
ലോകത്ത് നീ ആരുടെയൊക്കെ മേല്‍ എത്രയോ വിശ്വാസം
വൈക്കുന്നില്ലേ അതിനെ ഒക്കെക്കാള്‍ എത്രയോ അധികം
കൃഷ്ണനെ വിശ്വസിച്ചാല്‍ അതാണ്‌ ശരണാഗതി !
ഒന്നിനെ കുറിച്ചും ആകുലതയില്ലാതെ ഇരിക്കാനാണ്
ശരണാഗതി !
ഭാവിയെ കുറിച്ചു ആധിയില്ലാതെ ജീവിക്കാനാണ്
ശരണാഗതി !
പൂര്‍വ ജന്മ കര്‍മ്മ വിനയെ കുറിച്ചു
ഭയപ്പെടാതിരിക്കാനാണ് ശരണാഗതി !
മനസ്സില്‍ യാതൊരു ഭാരവും ഇല്ലാതെ എപ്പോഴും
ആനന്ദത്തോടെ ഇരിക്കാനാണ് ശരണാഗതി !
ബാല്യത്തില്‍ എങ്ങനെ യാതൊരു വ്യാകുലതയും
ഇല്ലാതെ ഇരുന്നോ അതു പോലെ ഇരിക്കാനാണ്
ശരണാഗതി !
നമുക്ക് കൃഷ്ണന്‍ അല്ലാതെ വേറെ ഒരു ബന്ധു ഇല്ല എന്നു
മനസ്സിലാക്കി ഭഗവാനില്‍ ചുമതല എല്പ്പിക്കുന്നതാണ്
ശരണാഗതി !
എന്തു നടന്നാലും, എന്തു വന്നാലും,
എല്ലാം എന്‍റെ കൃഷ്ണനു അറിയാം, അവന്‍ എന്നെ
തീര്‍ച്ചയായും രക്ഷിക്കും, എന്തു  വന്നാലും എന്നെ
കൈ വിടുകയില്ല എന്ന ഉറച്ച വിശ്വാസം ഇരിക്കുന്നതാണ്
ശരണാഗതി !
എന്‍റെ ജീവിതത്തെ കുറിച്ചു
എനിക്കു യാതൊരു സംശയമില്ല,
എനിക്കു ഒരു വ്യാകുലതയില്ല,
എനിക്കു ഒരു ഭയമില്ലാ
എനിക്കു ഒരു ചിന്തയില്ല
എന്ന ഭാവത്തില്‍ ശ്രീഹരിയായ കൃഷ്ണനെ നമ്മുടെ
അഭ്യുതായകാംക്ഷിയായിട്ടു സ്വീകരിക്കുന്നതാണ്
ശരണാഗതി !
ഒരു ഉടുപ്പോ, വാച്ചോ, ചെരുപ്പോ അല്ലെങ്കില്‍ വേറെ
എന്തെങ്കിലും വസ്തുവോ തനിക്കായിട്ടു ഒരു
ഇഷ്ടം എന്നില്ലാതെ തന്‍റെ യജമാനന്റെ ഇഷ്ടത്തിനൊത്ത്
ഇരിക്കുന്നത് പോലെ നാമും നമ്മുടെ യജമാനനായ
കൃഷ്ണന്‍റെ ഇഷ്ടത്തിനൊത്തു ഇരിക്കുന്നതാണ്
ശരണാഗതി !
ശരണാഗതി ചെയ്തു നോക്കു !
നിന്‍റെ ജീവിതം രസകരമായിരിക്കും !
നിന്‍റെ ജീവിതം ശാന്തമായിരിക്കും !
നിന്‍റെ ജീവിതം ഭദ്രമായിരിക്കും !
നിന്‍റെ ജീവിതം ആഹ്ലാദപൂര്‍വ്വം ആയിരിക്കും !
നിന്‍റെ ജീവിതം നിനക്കു ഇഷ്ടപ്പെടും !
നിന്‍റെ കൃഷ്ണന്‍റെ പക്കല്‍ മാത്രം ശരണാഗതി ചെയ്യു !
വേറെ ആരുടെ പക്കല്‍ ചെയ്താലും പ്രശ്നമാണ് !
കടപ്പാട്
ആത്മീയ ചര്യ
ഒന്ന് - ജിജ്ഞാസ: ജീവിതത്തിൽ ശാശ്വതമായ സുഖമന്വേഷിച്ച് പല പല വസ്തുക്കളുമായി ഇടപഴകി, അവയിലൊക്കെ വ്യവഹരിച്ചുനോക്കി. സുഖമുണ്ടാവുമെന്നു കരുതി പല കർമ്മങ്ങൾ ചെയ്തുനോക്കി; ചിലതിൽനിന്നും അല്പകാലത്തേക്ക് ഒരു സുഖമൊക്കെ കിട്ടി, എന്നാൽ കാലക്രമേണ അതും ദുഖത്തിന് വഴിമാറി. അങ്ങനെ, അന്വേഷിച്ചുനടന്ന ശാശ്വതമായൊരു സുഖം ഈ ലോകത്തുനിന്നും ഉണ്ടാവില്ലെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. ആ ഒരു തിരിച്ചറിവാകുന്ന വൈരാഗ്യമേർപ്പെട്ടു. അങ്ങനെയെങ്കിൽ സുഖം എന്ന അനുഭവം ഒരിക്കലും ഇല്ലേ എന്ന അന്വേഷണമായി; അങ്ങനെ ചിലരില്നിന്നൊക്കെ അറിയാൻ കഴിഞ്ഞു ശാശ്വതമായ സുഖം ഉണ്ട് എന്ന്, അങ്ങനെ അനുഭവിച്ചവർ ഇവിടെ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട് എന്ന്. അങ്ങനെ ശാശ്വതമായ ആ സുഖത്തിനുവേണ്ടി മറ്റെന്തും ത്യജിക്കാൻ തയ്യാറായി, അതിലേക്ക് ഒരു നിശ്ചയം ഏർപ്പെട്ടു. ഇതാണ് ജിജ്ഞാസ.
രണ്ട് - സാധന: നിലത്തിൽ കൃഷി ഇറക്കുന്നതിനു മുമ്പായി നിലത്തിലുള്ള കുറ്റിക്കാടുകളും കളകളും പറിച്ചുമാറ്റി, നിലം നല്ലപോലെ ഉഴുതുമറിച്ചിട്ടു. ശാശ്വതമായ വസ്തുസത്യം ബോധ്യപ്പെടണമെങ്കിൽ ആദ്യം ഉള്ളം ശുദ്ധമാകണം; ഇങ്ങനെ ഉള്ളം ശുദ്ധമാക്കുന്ന നാമപജാദി ജീവിതാനുഷ്ഠാന പദ്ധതികൾ ആണ് സാധന.
മൂന്ന് - ഗുരുലാഭം: ശാശ്വതവസ്തുലാഭത്തിനായി ഉള്ളം ശുദ്ധമാക്കിവച്ച ജീവന്റെയടുത്തേക്കു ആ പരമസത്യംതന്നെ ഏതെങ്കിലും ആചാര്യന്റെ രൂപത്തിൽ ഈ ജീവന്റെയടുത്തേക്കു വരും; എന്നിട്ട് ഒരുക്കിവച്ച ഹൃദയമാകുന്ന നിലത്തു ഒളിഞ്ഞുകിടക്കുന്ന ആത്മസ്വരൂപമാകുന്ന വിത്തിനെ കാണിച്ചുകൊടുക്കുന്നു. അത് കാണുന്ന നിമിഷം ജീവന് ഗുരുലാഭം ഉണ്ടായെന്നു പറയാം.
നാല് - ധ്യാനം: ആത്മീയാചര്യയിലെ ഏറ്റവും സുപ്രധാനമായ സംഗതി. ഗുരുപദേശം കൊണ്ട് കാണപ്പെട്ട വസ്തുവിത്തിനോട് അഗാധമായ പ്രണയവും ആദരവും ശരണാഗതിയും ഉണ്ടായി, അതിനോട് പരമഭക്തിയാകുന്ന വെള്ളമൊഴിച്ച്, ആ വസ്തുവിനോട് നിത്യനിരന്തരശ്രദ്ധയാകുന്ന വളമിട്ടുകൊടുത്ത്, പുറമെനിന്നും ഇനിയൊന്നും ഉള്ളിലേക്ക്‌കടക്കാത്തവിധം വൈരാഗ്യമാകുന്ന വേലി കെട്ടിത്തിരിച്ച് ആ വിത്തിനെ വളർത്തിവലുതാക്കുന്ന സുപ്രധാനമായ അനുഷ്ഠാനമാണ് ധ്യാനം. ശ്രദ്ധയും ഭക്തിയും വൈരാഗ്യവും ഒരുപോലെ കൂടിച്ചേർന്ന ധ്യാനത്തിലൂടെ ആ വിത്ത് പതിയെ പൊട്ടിമുളയ്ക്കുകയും, പിന്നെ ആദ്യം ഒരു കുഞ്ഞുചെടിയായും പിന്നെ ചെറിയൊരു മരമായും വളരുന്നു. ധ്യാനം പുരോഗമിക്കുംതോറും ആ മരം തഴച്ചു വളർന്നു വൻ വടവൃക്ഷമായിത്തീരുന്നു. അതോടെ ഈ ജീവബോധമാകുന്ന ശരീരത്തെപ്പോലും പിളർന്നുകൊണ്ട് ആ വൃക്ഷം പുറത്തേക്കും വ്യാപിക്കുന്നു. ഈ വടവൃക്ഷം പിന്നീട് ലോകർക്കാകമാനും താങ്ങും തണലും സംരക്ഷണവും നൽകുന്നു. ആ വൃക്ഷത്തിൽനിന്നും സച്ചിദാനന്ദബോധമയമായ തേനൂറുന്ന പഴം രുചിയോടെ ഭക്ഷിച്ച് അതിന്റെ നിത്യാനന്ദം എല്ലാവരും അനുഭവിക്കുന്നു.
ധ്യാനം എന്നാൽ ഒരു നിശ്ചിതസമയത്തെ നിലത്തു ചമ്രം പടിഞ്ഞിരുന്നു ചെയ്യുന്ന ഒരു പ്രത്യേക കർമ്മം മാത്രമല്ല; സ്വരൂപശ്രദ്ധയും അതിനോടുള്ള അടങ്ങാത്ത പ്രണയഭാവവും നിരന്തരം ഉണ്ടാവണം.അതിനാൽത്തന്നെ ധ്യാനം ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണെന്നു പറയപ്പെടുന്നു. ജ്ഞാനമെന്നാൽ ഉള്ളിലെ, ഈ നാനാപ്രപഞ്ചത്തിലെ സകലമാനവസ്തുക്കളുടെയും പൊരുളായിരിക്കുന്ന ഒരു വിത്തിനെ തന്നിൽ കണ്ടെത്തുന്നത് ആണെങ്കിൽ ധ്യാനം ആ വിത്തിനെ ശ്രദ്ധയോടെ പരിചരിച്ച് വളർത്തി വലുതാക്കി അതിന്റെ ഫലമാകുന്ന അമൃതാനന്ദത്തിനെ പാനം ചെയ്തു രസിക്കുന്ന അത്ഭുത പദ്ധതിയാണ്. അതിനാൽത്തന്നെ ധ്യാനം (സ്വരൂപശ്രദ്ധ) ഏറ്റവും പ്രധാനപ്പെട്ടതാകുന്നു.
sudha.bharat.
*ശ്രീമദ് ഭാഗവതം 16*

 നിഗമകല്പതരിതോർഗളിതം ഫലം
 ശുകമുഖാദ് അമൃത ദ്രവ സംയുതം.
 പിബത ഭാഗവതം രസം ആലയം
 മുഹുരഹോ രസികാ ഭുവിഭാവുകാ:

നിഗമകല്പതരിതോർഗളിതം.
വേദത്തിന് നിഗമം എന്ന് പേര്. സംശയം കൂടാതെ ഭഗവാനിലേക്ക് നമ്മളെ ഗമിപ്പിക്കുന്നതുകൊണ്ട് അതിന് നിഗമം എന്ന് പേര്.
ആ വേദത്തിൽ നിന്നും വേദത്തിനെ ഒരു വൃക്ഷമായി സങ്കല്പിക്കാണെങ്കിൽ  വൃക്ഷം എന്തിനാ ഫലം കിട്ടാൻ ല്ലേ ഇപ്പൊ പെട്ടെന്ന് ഫലം കിട്ടണം. നമ്മൾ ഉള്ളപ്പോ തന്നെ കിട്ടണം. ഫലമാണ് മുഖ്യം. വൃക്ഷത്തിന്റെ സാരം മുഴുവൻ ഫലത്തിലാണ്.

അതേപോലെ വേദമാകുന്ന വൃക്ഷത്തിന്റെ സാരം എന്താ മൃത്യോർമാഅമൃതം ഗമയാ. മരണത്തിന്റെ വക്ത്രത്തിൽ നിന്നും അമൃതാനുഭവത്തിലേക്ക് നമ്മളെ എത്തിക്കാനാണ് വേദം. പക്ഷേ ആ തത്വം വേദത്തിൽ നിന്നും എടുക്കാൻ വളരെ വിഷമമാണ്. ബാക്കി ഒക്കെ നമ്മൾ എടുക്കും. വേദത്തില് സാധാരണ സുഖം ണ്ടാവട്ടെ മംഗളം ണ്ടാവട്ടെ അങ്ങനെ ഉള്ള മന്ത്രം ണ്ട്. സ്വർഗ്ഗായലോകായ ച അങ്ങനെ പലവിധത്തിലുള്ള മന്ത്രങ്ങളും ണ്ട്. നമ്മൾ ഏതെടുക്കും.

ശിവാനന്ദസ്വാമികളുടെ ഒരു ശിഷ്യൻ സ്വാമി വെങ്കിടേശാനന്ദ. അദ്ദേഹത്തിനോട് ഒരാള് ചോദിച്ചു. സ്വാമി, ഈ പുരാണങ്ങളിലൊക്കെ പറയണ്ടല്ലോ ഈ തപസ്സ് ചെയ്യുന്ന ആളുകളുടെ മുമ്പിൽ രംഭാ, തിലോത്തമ, ഊർവ്വശി, മേനക ഇവരൊക്കെ വന്നു നർത്തനം ചെയ്തുവെന്ന്. സത്യമാണോ സ്വാമീ. അതേ സത്യമാണ്. ഇക്കാലത്തും അങ്ങനെ ഒക്കെ ഉണ്ടാവോ. സ്വാമി പറഞ്ഞു. ഉം ഇക്കാലത്തും ണ്ടാവും. എന്നാ നിക്കും തപസ്സ് ചെയ്യണം. അപ്പൊ തപസ്സ് ചെയ്യണത് ഭഗവാനെ പ്രാർത്ഥിക്കലല്ല. വഴിയിലെന്തെങ്കിലുമൊക്കെ കിട്ടിയാൽ പെറുക്കി എടുത്തു കൊണ്ട് പോവാനോ ല്ലേ. ആ പെറുക്കി എടുക്കുന്നത് ലക്ഷ്യത്തിനേക്കാളും ആകർഷകമായിട്ടാണ് ഇവിടെ ഇരിക്കണത്.

അപ്പോ വേദത്തില് ഇങ്ങനെ പെറുക്കി എടുക്കാനൊക്കെ ണ്ടാവും. അതിൽ നിന്ന് ലക്ഷ്യത്തിനെ, അമൃതാനുഭവത്തിനെ ആരെടുക്കാൻ പോകുന്നു.ഭഗവദ് പ്രാപ്തിക്ക് വേണ്ടി ആര് യത്നിക്കാൻ പോണു. അതുകൊണ്ടാണ്

മുഹ്യന്തി യത് വേദ വാദിന:

വേദവാദികൾ പോലും മോഹിച്ചു പോകുന്നു.

അതുകൊണ്ടാണ്,

യാമിമാം പുഷ്പിതാം വാചം
പ്രപദ്യന്തവിപശ്ചിത:
വേദവാദരതാ: പാർത്ഥാ
നാന്യ ദസ്തീതി വാദിന:
കാമാത്മാന: സ്വർഗ്ഗപരാ:
ജന്മകർമ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യ ഗതിം പ്രതി

എന്നൊക്കെ ഭഗവാൻ ഗീതയില് ചീത്തവിളിച്ചത്.

വേദത്തിന്റെ ലക്ഷ്യം മറന്ന് ഭോഗത്തിനും ഐശ്വര്യത്തിനും മാത്രമായി വേദമന്ത്രം ഉപയോഗപ്പെടുത്തി. അതിന് കാരണം വേദമല്ല. ഇയാളുടെ വാസനയ്ക്ക് അനുസരിച്ച് വേദമന്ത്രത്തിനെ ഉപയോഗപ്പെടുത്തി. ഇപ്പൊ ഭാഗവതസപ്താഹം പോലും അങ്ങനെ ആണല്ലോ. ഭാഗവതം പാരമാർത്ഥിക വിദ്യ ആണെങ്കിൽ പോലും രുഗ്മിണി കല്യാണത്തിന് മകൾക്ക് കല്യാണം കഴിയേണ്ടതുകൊണ്ട് തിരക്ക് കൂട്ടും.

അപ്പോ എന്താ നമ്മളുടെ വാസനയ്ക്കനുസരിച്ച് പെറുക്കി എടുത്തു കൊണ്ട് വരും. കൃഷ്ണാവതാരത്തിന് കുട്ടികൾ ഉണ്ടാവാൻ വേണ്ടി തിരക്ക് കൂട്ടും. എന്തൊക്കെ ഉണ്ടോ നമ്മളുടെ വാസനയ്ക്കനുസരിച്ച് നമ്മൾ വസ്തുവിനെ പറക്കി എടുക്കും. അങ്ങനെ ഉള്ളതുകൊണ്ട് തന്നെ ആണ് നിഗമകല്പതരോർഗളിതം ഫലം. വേദമാകുന്ന വൃക്ഷത്തിൽ നിന്നും നല്ല പഴുത്ത പഴം അതിന്റെ സാരം അതിന്റെ essence. അത് ഒരു കിളി കൊത്തി ചോട്ടിലിട്ടു.
ശുകമുഖാദ് അമൃതദ്രവസംയുതം
ശുകാചാര്യർ അദ്ദേഹം എന്തിനാ ഇപ്പൊ ഇതിന് മിനക്കെട്ടതെന്ന് വെച്ചാൽ സംസാരിണാം കരുണയാ:
കാരുണ്യം കൊണ്ട് സംസാരികൾക്കായി പറഞ്ഞു അത്രേ.

 രാമകൃഷ്ണദേവൻ ഒരു ഉദാഹരണം പറയും. മൂന്ന് പേര് നടന്നു പോകുന്നു. വിശപ്പ് എവിടെയും ഭക്ഷണം കിട്ടാനില്ല്യ. ഒരിടത്ത് ചെന്നപ്പോ വളരെ ഉയർന്ന ഒരു മതില്. അതിന്റെ മേലേക്ക് കയറി അങ്ങട് എന്താ ഉള്ളതെന്ന് നോക്കാം. ഒരാള് മിനക്കെട്ട് കയറി. കയറിയതും അങ്ങട് നോക്കുമ്പോ നല്ല തോട്ടം. മധുരമായ പഴങ്ങൾ. സരസ്സ്. ധാരാളം ജലം. ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ ണ്ട്. എല്ലാ സുഖസാമഗ്രികളും ണ്ട്. തിരിച്ചും മറിച്ചും നോക്കില്ല്യ ചാടി. ചോട്ടിൽ നില്ക്കുന്ന രണ്ടാള് കണ്ടു. അയാൾക്ക് എന്തോ കിട്ടിണ്ട് എന്നറിഞ്ഞു. രണ്ടാമത്തെ ആള് പറഞ്ഞു. ഞാൻ മുകളിൽ പോയി നോക്കീട്ട് പറയാം  ട്ടോ. ഇയാള് മെനക്കെട്ടു മുകളിൽ കയറി നോക്കിയപ്പോ കണ്ടു. വളരെ സമൃദ്ധം. താഴെ നോക്കി മറ്റയാളോട് പറഞ്ഞു. ഇവിടെ എല്ലാംണ്ട് ട്ടോ. വേണംങ്കിൽ വരൂ ന്ന് പറഞ്ഞു ചാടി. മൂന്നാമത്തെ ആള് തീരുമാനിച്ചു അവിടെ പോയിട്ട് കാണണം. ആ സമൃദ്ധി കണ്ട് തിരിച്ചു വന്ന് ഇവിടെ ഉള്ളവരോടൊക്കെ പറയണം. ഒരു കാരുണ്യം. ആ കാരുണ്യത്തിനെ ബലമായി വെച്ച് കൊണ്ട് ഇദ്ദേഹം അവിടെ കയറിയിട്ട് അവിടെ ക്കെ കണ്ടു. അല്പം കുറച്ച് ഭക്ഷിച്ചു ഇഷ്ടായി. ന്നിട്ട് ഇങ്ങട് ചാടി .ആ ഇങ്ങട് ചാടുന്ന ആളുകളാണ് ജീവന്മുക്തന്മാരായ ആചാര്യന്മാരായ ശ്രീശുകമഹർഷിയെ പോലുള്ളവർ. സംസാരിണാം കരുണയാ:  കരുണ കൊണ്ട് സംസാരികൾ ദുഖിക്കുന്നതു കണ്ട് ഇങ്ങടേക്ക് വരുന്നവരാണ് അവർ.
ശ്രീനൊച്ചൂർജി
 *തുടരും. ...*