Saturday, January 26, 2019

*कुलार्णवतन्त्रम्*
             *(കുലാർണവതന്ത്രം)*
                   *ഒന്നാം ഉല്ലാസം*

                       *ഭാഗം - 93*

_ശ്ലോകം - 110_

*अद्वैतं केचिदिच्छन्ति द्वैतमिच्छन्ति चापरे ।*
*मम तत्त्वं च जानन्ति द्वैताद्वैतविवर्जितं II*

(അദ്വൈതം കേചിദിച്ഛന്തി ദ്വൈത മിച്ഛന്തി ചാപരേ
മമതത്ത്വം ചജാനന്തി ദ്വൈതാദ്വൈത വിവർജ്ജിതം)

*അദ്വൈതമെന്നും ദ്വൈതമെന്നും ജ്ഞാന മാർഗ്ഗത്തെ ചിലർ വേർതിരിക്കുന്നു. ചിലർ അദ്വൈതത്തേയും ചിലർ ദ്വൈതത്തേയും അനുകൂലിക്കുന്നു. എന്നാൽ ദ്വൈതാദ്വൈതത്തെ - ദ്വൈതത്തേയും അദ്വൈതത്തേയും പരിത്യജിച്ചു കൊണ്ടുള്ള ദ്വൈതാ ദ്വൈതത്തെയാണ് ഞാൻ നിർദ്ദേശിക്കുന്നത്. ഈ വാസ്തവം ഇവരാരും അറിയുന്നില്ല.

Friday, January 25, 2019

സനാതനമായ വേദത്തിൽ പറയുന്ന ധർമ്മം എവിടെയുണ്ടോ അവിടെ വിഷ്ണുവും ഉണ്ട്. അതായത് വേദം ധർമ്മത്തിന്റെ സ്വരൂപമാകുന്നു. ധർമ്മാദി കാര്യങ്ങൾക്കായി ആവശ്യമായ നെയ്യ് പാൽ തയിർ മുതലായവ തരുന്നത് ഗോക്കളാണ്.  വേദങ്ങളെ പഠിച്ച് വേദോക്ത കർമ്മങ്ങളെ നടത്തുന്നവരാണ് ബ്രാഹ്മണർ. തപസ്സ്,  യജ്ഞം മുതലായവ ധർമ്മോപായങ്ങൾ. ഇങ്ങനെയാണ് ധർമ്മസ്വരൂപത്തെ സ്മൃതികളിൽ പറഞ്ഞിരിക്കുന്നത്. ആയതിനാൽ ഗോക്കളുടെ സഹായത്താൽ വിപ്രന്മാരാൽ നടത്തപ്പെടുന്ന തപസ്സ് യജ്ഞം മുതലായവയിൽ വിഷ്ണു സാന്നിദ്ധ്യം ഉണ്ട്. 

യാഗ യജ്ഞ ഹോമാദി  കർമ്മങ്ങളാണ് വിഷ്ണുവിന്റെ ആവിർഭാവത്തിന് ഹേതുവായിരിക്കുന്നത്. കാരണനാശം ഉണ്ടായാൽ കാര്യനാശവും  ഉണ്ടാകും. ആയതിനാൽ ഞങ്ങൾ ബ്രാഹ്മണർ, തപസ്സ്വികൾ, കർമ്മങ്ങളെ വിധിയനുസരിച്ച് നടത്തുന്നവരായ യാഗശീലന്മാർ, കർമ്മത്തിനുവേണ്ടുന്ന സാധനങ്ങൾ തരുന്ന ഗോക്കൾ മുതലായവരെയെല്ലാം ഏതു വിധേനയും നശിപ്പിക്കാം.  അവിടുത്തെ ആജ്ഞയുണ്ടായാൽ മതി.

ഇപ്രകാരം പറഞ്ഞ ശേഷം ശ്രീഹരിയുടെ വാസസ്ഥലം എവിടെയൊക്കെയാണെന്ന് പറയുന്നു:-

*വിപ്രാ ഗാവശ്ച വേദാശ്ച*
*തപസ്സത്യം ദമഃ ശമഃ*
*ശ്രദ്ധാ ദയാ തിതിക്ഷാ ച*
*ക്രൈവശ്ച ഹരേസ്തനുഃ*
(10.04.41)
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-93

യഥാ ചരതി കല്ല്യാണി
ശുഭം വായതി വാ ശുഭം
തഥൈവ ലഭതേ ഭദ്രേ കർതാ
കർമ്മജം ആത്മനഹ
ദുഃഖം വരുമ്പോൾ നമ്മൾ കാരണങ്ങൾ തേടുകയും വിശദീകരിക്കുകയും ചെയ്യുന്നു.അങ്ങനെ ചെയ്യുന്നതു കൊണ്ട് ശാന്തിയൊന്നും ഉണ്ടാകുന്നില്ല .പക്ഷേ പ്രതികരണങ്ങളെ കുറച്ചു നേരത്തേക്ക് തടഞ്ഞു നിർത്തുന്നു. ആ ദു:ഖത്തെ  കർമ്മമെന്ന് വിളിച്ച് അംഗീകരിക്കാൻ സഹായിക്കുന്നു.

ഭാഗവതത്തിൽ പറയുന്നു കർമ്മമെന്ന് കരുതിയാലും സമാധാനം ലഭിക്കുന്നില്ല .എന്നാൽ ജ്ഞാനത്താൽ മനസ്സ് അടക്കിയാൽ പിന്നെ ശാന്തിയടയാം സ്വരൂപത്തിലടയാം.

ദശരഥൻ പറയുന്നു ഞാൻ ഒരു കർമ്മം ചെയ്തിരുന്നു നിന്നെ വരിക്കുന്നതിനും മുൻമ്പ്. ഒരിക്കൽ കാട്ടിൽ വേട്ടയാടാൻ പോയി. അവിടെ 'ശബ്ദവേദി' എന്ന അപൂർവ്വമായ ഒരു അസ്ത്രം എന്റെ കൈവശം ഉണ്ടായിരുന്നു. ഒരു ശബ്ദത്തെ ലക്ഷ്യം വച്ച് അമ്പെയ്താൽ അത് കൃത്യമായി അതിന്റെ പ്രഭവസ്ഥാനത്ത് പോയി തറയ്ക്കും. എന്നാൽ അത് എവിടെ പ്രയോഗിക്കണം എന്ന് മാത്രം നിശ്ചയമില്ലായിരുന്നു ദശരഥന്. കാട്ടിൽ വേട്ടയാടുന്നതിനിടയിൽ ഒരു ആന നദിയിൽ നിന്ന് വെള്ളം കുടിക്കുന്നതു പോലെ ശബ്ദം കേട്ടു .അസ്ത്രത്തെ അവിടേയ്ക്കയച്ചു. അസ്ത്രം ആരുടേയോ മേൽ ചെന്ന് തറച്ചു ഒരു മനുഷ്യ രോദനം കേട്ടു. അവിടെ പോയി നോക്കിയപ്പോൾ ഒരു ഋഷി കുമാരൻ അമ്പേറ്റു കിടക്കുന്നു.

കുമാരൻ പറഞ്ഞു ഞാനാർക്കും ദ്രോഹം ചെയ്തിട്ടില്ല എന്റെ മേൽ ആരാണ് അമ്പ് വിട്ടത്. ദശരഥൻ ഞെട്ടലോടെ നിന്നു. കുമാരൻ ദശരഥനെ നോക്കി പറഞ്ഞു രാജൻ ഞാൻ ആർക്കും ദ്രോഹം ചെയ്യാതെ ഏകാന്തമായി ഈ വനത്തിൽ കഴിയുകയാണ്. എന്റെ മാതാപിതാക്കൾക്ക് കണ്ണ് കാണാത്തവരാണ്. അവർക്ക് ഞാനൊരു പുത്രനെ ആശ്രയമായുള്ളു. അവർ ദാഹിച്ചിരിക്കയാണ്. അവർക്ക് ദാഹജലം എടുക്കാൻ വന്ന എന്നെ അമ്പെയ്തല്ലോ രാജൻ. ഇങ്ങനെ കുറേ നേരം കരഞ്ഞു കുമാരൻ .ദശരഥൻ എന്തു ചെയ്യണമെന്ന്  അറിയാതെ ഭ്രമിച്ചു നിന്നു.

കുമാരൻ പറഞ്ഞു രാജൻ ഒരു സഹായം ചെയ്യാമോ നിങ്ങൾ അറിയാതെ ചെയ്ത താണെന്ന് മനസ്സിലായി .ഈ ബാണത്തെ എന്റെ ശരീരത്തിൽ നിന്ന് എടുത്ത് തരാമോ. ബാണം എടുത്താൽ മരണം നിശ്ചയമാണ് . ഈ ജല കുംഭത്തെ എന്റെ മാതാപിതാക്കൾക്ക് നല്കിയാലും .നടന്നതെല്ലാം പറഞ്ഞ് ക്ഷമായാചനം ചെയ്താലും. ഇല്ലെങ്കിൽ അവരുടെ ശാപം നിങ്ങളെ എരിച്ചു കളയും.

ദശരഥൻ, കുമാരൻ നിർദ്ദേശിച്ച പോലെ ജല കുംഭവുമായി ഋഷി കുമാരന്റെ മാതാപിതാക്കളുടെ അടുക്കലേയ്ക്ക് യാത്രയായി. കുമാരൻ ബാണം എടുത്തതും പ്രാണൻ വെടിഞ്ഞിരുന്നു. താങ്ങാനാകാത്ത ദു:ഖത്താൽ പതുക്കെ നടന്നു പോകുന്നു ദശരഥൻ. കണ്ണു കാണാത്ത മാതാപിതാക്കൾ കാൽ പെരുമാറ്റം കേട്ടതും ചോദിച്ചു. എത്ര നേരമായി മകനെ ജലമെടുക്കാൻ പോയിട്ട്. ഞങ്ങൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതു തെറ്റായിട്ട് എടുക്കരുത് . നീ അല്ലാതെ വേറെ ആശ്രയം ഇല്ല ഞങ്ങൾക്ക്. ഞങ്ങൾ എന്തെങ്കിലും കടുപ്പിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ നീ കോപിക്കരുത്. നീ നോക്കിയില്ലെങ്കിൽ വേറെ ആരു നോക്കാനാണ് ഞങ്ങളെ. ഇത് കേട്ട് ദശരഥൻ ദു:ഖത്താൽ നടുങ്ങി.

അദ്ദേഹം പറഞ്ഞു ഞാൻ നിങ്ങളുടെ മകനല്ല ഞാൻ ക്ഷത്രിയ രാജാവ് ദശരഥനാണ്. നടന്നതെല്ലാം ദശരഥൻ അവരോട് പറഞ്ഞു. ഞാൻ അറിയാതെ ഒരു ഹത്യ ചെയ്തിരിക്കുന്നു. വൃദ്ധൻ ഒരുപാട് നേരം കരഞ്ഞു. എന്നിട്ട് പറഞ്ഞു രാജൻ ഞാൻ നിങ്ങളെ ശപിക്കുകയില്ല. പക്ഷേ ഇതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്ക തന്നെ വേണം. എന്റെ ശാപമല്ല ഇത് നിങ്ങളുടെ വിധിയാണ്. ഇത് നിങ്ങളായിട്ട് വന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇതിനകം നിങ്ങൾ മരണപ്പെട്ടേനെ. എന്നാൽ അങ്ങ് തന്നെ ഇത് ഞങ്ങളെ അറിയിച്ചതിനാൽ അതുണ്ടായില്ല. എന്നാൽ നിങ്ങൾക്കും ഇതുപോലെ പുത്ര ശോകത്താൽ മരണം സംഭവിക്കും. അത് നിശ്ചയം.

ജീവിതത്തിൽ ഈ ക്രിയയുടെയും പ്രതിക്രിയയുടെയും തലത്തിന് മായ എന്നാണ് പേര്. ഇതിൽ നല്ല ജാഗ്രത പുലർത്തണം. ജപം ചെയ്ത് യോഗ ചെയ്ത് ഇതിൽ നിന്നൊക്കെ രക്ഷപ്പെടാം എന്ന് കരുതണ്ട. ഉത്തിഷ്ഠത ജാഗ്രത അത്ര തന്നെ.

സ്വരൂപത്തിൽ ഉണരുക. ശരീരത്തിന് ഈ ഭൂമിയിൽ അവശേഷിക്കുന്ന ചില കർമ്മങ്ങളുണ്ട് അത് എരിഞ്ഞ് പോകാൻ അനുവദിക്കുക . പുതിയ കർമ്മങ്ങൾ വന്നു ചേരാതെ ജാഗ്രത പുലർത്തുക. അതല്ലാതെ എന്ത് സാധന ചെയ്താലും കർമ്മത്തിൽ നിന്നും സംസാര ചക്രത്തിൽ നിന്നും മുക്തമാകില്ല. സ്വരൂപ നിഷ്ഠനായി അവശേഷിക്കുന്ന കർമ്മങ്ങൾ അടർന്നു പോകാനനുവദിക്കുകയും പുതിയ കർമ്മങ്ങൾ വന്നു ചേരാതെ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്. ആ ജാഗ്രത തന്നെയാണ് സാധന.

Nochurji 🙏 🙏
ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം."



ഏഷ := ഇവൻ
സർവേശ്വര:= സർവേശ്വരൻ ആകുന്നു
സർവജ്ഞ := എല്ലാം അറിയുന്നവൻ  ആകുന്നു
ഏഷ := ഇവൻ
അന്തര്യാമീ : = എല്ലാത്തിന്റെയും ഉള്ളിൽ  പ്രവേശിച്ചു അവയെ നിയന്ത്രണം ചെയ്യുന്നവൻ  ആകുന്നു.
ഏഷ := ഇവൻ
സർവസ്യ = എല്ലാത്തിന്റെയും
യോനി:= യോനിയും = ഉത്ഭവ സ്ഥാനവും
ഭൂതാനാം = ഭൂതങ്ങളുടെ
പ്രഭവാപ്യയൗ =  പ്രഭവവും( ഉത്പത്തി സ്ഥാനവും )അപ്യയ (ലയസ്ഥാനവും ) ആകുന്നു .

//////////////////////// ഏഷ := ഇവൻ
സർവേശ്വര:= സർവേശ്വരൻ ആകുന്നു
സർവജ്ഞ := എല്ലാം അറിയുന്നവൻ ആകുന്നു/////////////
പ്രാജ്ഞൻ സകലതും അറിയുന്നു .സാധാരണ സുഷുപ്തിയിൽ നാം ഒന്നും അറിയാറില്ല .എന്നാൽ ബോധത്തോടുകൂടെ പ്രാജ്ഞനിൽ വർത്തിക്കുന്നവൻ സകലതിന്റെയും അടിസ്ഥാനം അറിയുന്നു.അതായത് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള സ്വപ്നലോകവും ബാഹ്യലോകവും അവക്ക്ടിസ്ഥാനമായ സുഷുപ്തിസ്താനത്തു നിലകൊള്ളൂന്നതിനാൽ പ്രാജ്ഞാനു മറ്റുലോകങ്ങളെയും അറിയാൻ കഴിയുന്നു.ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സകലതും അയാളുടെ മേൽവിവരിച്ച രണ്ടു ലോകങ്ങൾ ആണ്. അതായത് ഈ പ്രാജ്ഞൻ സകലതും അതായത് എല്ലാ ലോകത്തെയും അറിയുന്നു .അപ്രകാരം അറിയുന്നതിനാൽ ഇവൻ തന്നെയാണ് "സർവേശ്വരൻ"..അതായത് എല്ലാ ലോകങ്ങൾക്കും ഈശ്വരൻ ആയിട്ടുള്ളവൻ എന്ന് അറിയപ്പെടുന്നതും...എന്തുകൊണ്ടാണ് ഇവൻ സർവേശ്വരൻ ആകുന്നത്‌ ?.ഈ സ്ഥാനത്തേക്ക് സാധകൻ എത്തുമ്പോൾ അയാൾ നേരിട്ട് മറ്റുള്ളവയുമായി ബന്ധപ്പെടുന്നു.കാരണം വ്യക്തികളും ചരാചരങ്ങളും താനും ഒക്കെ വെവ്വേറെ ആയി കാണപ്പെടുന്നത് വൈശ്വാനര ബാഹ്യ ലോകത്തിലും വ്യക്തിത്വം നിലകൊള്ളുന്ന സങ്കൽപ്പ തൈജസ ലോകത്തിലും മാത്രമാണ് .ബോധകേന്ദ്രം എല്ലാവർക്കും ഒന്നുതന്നെയാണ് യാണ് .അവിടെ ഞാനും നീയും എന്ന വ്യത്യാസങ്ങൾ ഇല്ല. അപ്പോൾ ഒരുവൻ തന്റെ ബോധകേന്ദ്രവുമായി കൂടുതൽ ബന്ധപ്പെടുംതോറും അയാൾക്ക്‌ മറ്റുള്ള എല്ലാ മനുഷ്യരും മൃഗങ്ങളും വൃക്ഷങ്ങളും ഒക്കെയായി താദാത്മ്യഭാവം ഏറിവരുകയും താൻ തന്നെയാണ് മറ്റുള്ളവരും ,മറ്റുള്ളവയും എന്ന് അനുഭവിക്കുവാൻ തുടങ്ങുന്നു. അപ്പോൾ ഒരുവനിൽ ആത്മീയതയുടെ പ്രധാന ഗുണവിശേഷങ്ങൾ ആയ സഹാനുഭൂതിയും കരുണയും സ്നേഹവും അറിയാതെ ഉയർന്നു വരുവാൻ തുടങ്ങുന്നു..ഞാൻ പറയുന്നതിനെക്കുറിച്ചു നിങ്ങൾ ബോധവാൻ ആകുന്നതു നമ്മുടെ ബോധം ഒന്നുതന്നെയായതുകൊണ്ട് മാത്രമാണ് .ആ ബന്ധം ആഴത്തിൽ എല്ലാവരുമായും അവിടെയുണ്ട്..മൃഗങ്ങളും ശത്രുക്കളുമായി പോലും അതവിടെയുണ്ട്.അതുകൊണ്ടാണ് നമുക്കവരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നത്.നാം നമ്മുടെ ഈ ബോധകെന്ദ്രത്തിന്റെ ബന്ധത്തി ലൂടെ ഒരു പട്ടിയെ നിരീക്ഷിക്കുക..അല്ലെങ്കിൽ ഒരു കാക്കയെ .അവ നമ്മോടു പറയാതെ പലതും പറയുന്നത് നമുക്കറിയുവാൻ സാധിക്കും.വ്യത്യാസം ഉപരിതലത്തിൽ ഉള്ളു എന്ന് നിരീക്ഷകന്റെ ബോധനിലവാരം അനുസരിച്ചു അറിയാൻ കഴിയും. അപ്പോൾ ...ക്രമേണ ഈ ധ്യാന പരിശീലനത്തിലൂടെ മറ്റു മനുഷ്യരുടെ ഉള്ളിലിരുപ്പുകൾ അവരെ ദൂരെനിന്നു കണ്ടാൽ പോലും അറിയുവാൻ കഴിയും. കാരണം രണ്ടു ബോധകേ ന്ദ്രങ്ങളും ഒന്നുതന്നെയാണ്.ദൈനം ദിന ജീവിതത്തിൽ ഇത് ഏറെ സഹായകമായിത്തീരുന്നതാണ് . .പ്രാജ്ഞൻ എല്ലാവരുടെയും എല്ലാലോകങ്ങളെയും അറിയുന്നവനാണ്. കാരണം എല്ലാവരുടെയും ദുഖങ്ങളുടെ, ആശയക്കുഴപ്പങ്ങളുടെ ഈ ലോകങ്ങളിൽനിന്നും പ്രാജ്ഞനിൽ ബോധം ഉറച്ചവൻ വ്യത്യസ്തനായിക്കൊണ്ട്നിലകൊള്ളുന്നു.അഗ്നി എങ്ങനെയാണോ മാലിന്യവുമായി ബന്ധപ്പെടുമ്പോഴും സ്വയം മലിനമാക്കപ്പെടാതിരിക്കുന്നത് അതുപോലെ എല്ലാ ലോകങ്ങളെയും നിരീക്ഷിച്ചുകൊണ്ട് എല്ലാവരുടെയും അടിയിൽ വ്യത്യാസങ്ങളില്ലാതെ ഒന്നായി കിടക്കുന്ന അവബോധകേന്ദ്രത്തിൽ നിലനിന്നുകൊണ്ട് സാധകൻ എല്ലാം അറിഞ്ഞുകൊണ്ട് ആനന്ദത്തിൽ രമിക്കുന്നു.....
ഭഗവദ് ഗീത :-ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18) --------------------------------------- പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ --------------------------------------യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) -----------------------------------------------------------------------------------------------ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ. -------------------------------------------------------------------------------------സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28) -----------------------------------------------------------------------------------ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വര‍നെ ആരാണോ ദര്‍ശിക്കുന്നത് അവ‍ന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).-----------------------------------------------------സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29)------------------------------------------------------------------------------ ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവ‍ന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവ‍ന്‍‌ പരമപദത്തെ അണയുന്നു.‍....തുടരും.
Read more on Blog- http://mandookyam.blogspot.in/
ശ്രീകൃഷ്ണ, കൃഷ്ണസഖ, വൃഷ്ണ്യഋഷഭാവനിധ്രുഗ്
രാജന്യ വംശദഹനാനപവര്‍ഗ്ഗവീര്യ
ഗോവിന്ദ ഗോപവനിതാവ്രജഭൃത്യഗീത-
തീര്‍ത്ഥശ്രവഃ, ശ്രവണമംഗള പാഹി ഭൃത്യാന്‍ (12-11-25)
ശൗനകന്‍ പറഞ്ഞു:
അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്‍ക്ക്‌ ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില്‍ ഞങ്ങള്‍ക്ക്‌ ധ്യാനം നടത്താമല്ലോ.
സൂതന്‍ പറഞ്ഞു:
വിശ്വാണ്ഡം ഒന്‍പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്‌ സ്ഥൂലധാതുക്കള്‍) എന്നിവ ചേര്‍ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ. വിശ്വപുരുഷന്റെ അവയവങ്ങളോരോന്നും ദ്യോതിപ്പിക്കുന്നതും അവയില്‍ അധിവസിക്കുന്നതുമായ ദേവതകളെപ്പറ്റി ഞാന്‍ നേരത്തെതന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബോധമെന്ന ജീവനാണ്‌ അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭം. അതിന്റെ പ്രഭയാണ്‌ ശ്രീവല്‍സം. ഗുണങ്ങള്‍ പൂമാലയാകുന്നു. വേദങ്ങള്‍ അദ്ദേഹത്തിന്റെ അരക്കെട്ടില്‍ ചുറ്റിയ വസ്ത്രം. ഓം (അ, ഉ, മ) എന്നത്‌ മൂന്നിഴകളുളള പൂണൂലത്രെ. സാംഖ്യവും യോഗവും കണ്ഠാഭരണങ്ങള്‍ . ബ്രഹ്മലോകമാണ്‌ കിരീടം . അപ്രകടിതാവസ്ഥയാണ്‌ സര്‍പ്പമെത്ത. പത്മാസനം സത്വം. പ്രാണനാണ്‌ വിശ്വപുരുഷന്റെ ഗദ. ശംഖ്‌ ജലത്തെയും ചക്രം അഗ്നിയെയും പ്രതിനിധീകരിക്കുന്നു. ആകാശം വാളും കാലം അസ്ത്രവുമാണ്‌. ആവനാഴി നിറയെ സകലജീവജാലങ്ങളുടെയും കര്‍മ്മഫലങ്ങള്‍ . മനസ്സാണ്‌ സാരഥി. സൂര്യപഥത്തിലുളള ഭഗവാനെ ആരാധിക്കുന്നതുമൂലം പൂജകള്‍ ഒന്നുകൊണ്ടുതന്നെ പാപങ്ങള്‍ ഇല്ലാതാവുന്നു.
ഭഗവാന്റെ കയ്യിലുളള താമരപ്പൂ ആറ് ലോകസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. വൈകുണ്ഠം കുടയാണ്‌. തന്റെ വാഹനമായ ഗരുഡന്‍ വേദമാണ്‌. അദ്ദേഹം സ്വയം യജ്ഞമാണ്, ബലിയുടെ ആത്മസത്ത. തന്റെ സ്വശക്തിയാണ്‌ ലക്ഷ്മി. വിശ്വസേനന്‍ ഭഗവാന്റെ പ്രഥമസേവകനും പൂജാവിധികളും തന്ത്രങ്ങളുമത്രെ. ദിവ്യശക്തികള്‍ അവിടുത്തെ സേവകരാണ്‌. അദ്ദേഹം നാലു രൂപങ്ങളോടെയാണ്‌ സങ്കല്‍പ്പിക്കപ്പെട്ടിട്ടുളളത്‌. വാസുദേവന്‍, സംകര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ – ഇവ യഥാക്രമം വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ ബോധാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.
അദ്ദേഹത്തെ പല രീതിയിലും വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒന്നു മാത്രം – ഭക്തന്റെ ആത്മസത്ത തന്നെ. പ്രഭാതകാലത്ത്‌ ഭഗവദ്ഭക്തന്‍ ഈ ശ്ലോകം ഉരുവിടണം. ‘കൃഷ്ണാ, അര്‍ജ്ജുനസുഹൃത്തേ, വൃഷ്ണികളില്‍ ഉത്തമനായുളളവനേ, ഗോവിന്ദാ, ദുഷ്ടരാജാക്കന്മാരെ നിഗ്രഹിച്ചവനേ, അനന്തശക്തിയുളളവനേ, ഗോപികമാരും മറ്റുളളവരും വാഴ്ത്തുന്ന മാഹാത്മ്യമേ, അവിടുത്തെ ഭക്തരെ സംരക്ഷിച്ചാലും.’ ഇതുമൂലം പരമപുരുഷനെ ഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ ഭക്തനു സാധിക്കും.
ശൗനകന്‍ പറഞ്ഞു:
ശ്രീഹരിതന്നെയായ സൂര്യദേവനെപ്പറ്റി പറഞ്ഞു തന്നാലും.
സൂതന്‍ പറഞ്ഞു:
ഭഗവാന്‍ ഹരിയുടെ അവതാരങ്ങളിലൊന്നാണെങ്കിലും മാമുനിമാര്‍ പല വിധത്തിലാണ്‌ സൂര്യനെ വിവരിച്ചിട്ടുളളത്‌. ഒന്നുതന്നെയെങ്കിലും, ശ്രീഹരിയെ കാലം, ആകാശം, കര്‍മ്മം, കര്‍മ്മി, ഉപകരണം, ക്രിയ, വേദം, ദ്രവ്യവസ്തുക്കളും കര്‍മ്മഫലങ്ങളും എന്നിങ്ങനെയെല്ലാം വര്‍ണ്ണിച്ചിട്ടുണ്ടല്ലോ. കാലമായി ഭഗവാന്‍ ഹരി സൂര്യദേവന്റെ രൂപത്തില്‍ പന്ത്രണ്ടു സൂര്യരാശികളായി മാസാമാസം പന്ത്രണ്ടു സേവകവൃന്ദങ്ങളുടെ അകമ്പടിയോടെ ചുറ്റിസഞ്ചരിക്കുന്നു.

Thursday, January 24, 2019

ഒരു വ്യക്തി ധ്യാനനിരതനാകുമ്പോൾ അവന്റെ അസ്വസ്ഥകളെല്ലാം ഇല്ലാതാകുന്നു, ചിന്തകൾ നിലയ്ക്കുന്നു, ശാരീരിക ചലനങ്ങൾ നിലയ്ക്കുന്നു, അവൻ ഒരു വെണ്ണക്കല്ല് പ്രതിമ പോലെയായി തീരുന്നു..... സമ്പൂർണ്ണ നിശ്ചലം.
ആ നിമിഷത്തിൽ അയാൾ ഒരു ഊർജ്ജതടാകമാകുന്നു. അങ്ങേയറ്റം ശക്തനാകുന്നു. ആരെങ്കിലും ധ്യാനിക്കുന്നത് കണ്ടാൽ അയാളുടെ സമീപത്ത് പോയി ഇരിക്കുക, അത് പ്രയോജനകരമായിരിക്കും.
ധ്യാനാവസ്ഥയിലിരിക്കുന്ന ഒരാളുടെ അരികിൽ ഇരിക്കുമ്പോൾ, നിങ്ങളും ധ്യാനത്തിലേയ്ക്ക് നീങ്ങും. അയാളുടെ ഊർജ്ജം നിങ്ങളെ നിങ്ങളുടെ കുത്തഴിഞ്ഞ അവസ്ഥയിൽ നിന്ന് പിടിച്ചു വലിക്കുന്നു. ധ്യാനമെന്നാൽ തികഞ്ഞ വിശ്രാന്തിയല്ലാതെ മറ്റൊന്നുമല്ല.

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു (176)

ജൂണ്‍ 18, 1936
ഭഗവാന്‍: അഹംവൃത്തിയാണ്‌ അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും ‘ഞാന്‍- ഞാന്‍’ എന്നു പ്രകാശിക്കും,. അത്‌ ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്‌. അനന്ദമയമായ കോശത്തില്‍ തോന്നുന്ന ആനന്ദവും വൃത്തിസ്വരൂപമാണ്‌. ‘ഞാന്‍ സുഖമായുറങ്ങി’ എന്നത്‌ വൃത്തിയുടെ അനുഭവമാകുന്നു. ജീവന്‍ ബുദ്ധിയില്‍ കൂടി ആനന്ദമയ കോശത്തിന്റെ അനുഭവത്തെ ഉണര്‍ത്തുകയാണ്‌. അതിനാല്‍ നിദ്രാസുഖം ബുദ്ധിവൃത്തിയില്‍പ്പെടും. അതിസൂക്ഷ്മവൃത്തിയാണത്‌. അനന്ദത്തിന്റെ അറിവിനെക്കൂടാതെ ആനന്ദാനുഭവമെന്ന സംസാരമേത്‌? ആനന്ദം ആത്മാവിന്റെ സ്വഭാവമത്രെ. പരാനന്ദാനുഭവവും ഏതോ അറിവിനെ സ്പര്‍ശിച്ചേ ഇരിക്കൂ. എന്നാല്‍ അത്‌ അതിസൂക്ഷ്മത്തെക്കാള്‍ സൂക്ഷ്മമായിരിക്കും.
വിജ്ഞാനം, ആത്മജ്ഞാനത്തെയും വിഷയജ്ഞാനത്തെയും കുറിക്കും. ആത്മാവ്‌ ശുദ്ധജ്ഞാനസ്വരൂപം. അഹന്തയുടെ സമ്പര്‍ക്കത്താല്‍ അത്‌ വിഷയജ്ഞാനമാകുന്നു. അഹന്തയു?ടെ ബന്ധം നീങ്ങിയാല്‍ പരമാത്മസ്വരൂപം വെളിപ്പെടും. അതിനെയും വിജ്ഞാനമെന്നു പറയും. വിജ്ഞാനമെന്ന വാക്ക്‌ വൃത്തി സംബന്ധത്തെ സൂചിപ്പിക്കുന്നു. അതിനാലാണ്‌ ജ്ഞാനി അതിസൂക്ഷ്മബുദ്ധിയാല്‍ സ്വസ്വരൂപത്തെ ബോധിക്കുന്നു എന്നും അത്‌ ശുദ്ധ സാത്വികമാണെന്നും പറയുന്നത്‌. വൃത്തികളായി ചിതറുന്ന മനസ്സ്‌ അശുദ്ധമനസ്സാണെന്നും ഏകാകാരമായി തന്നില്‍ത്തന്നെ നില്‍ക്കുന്ന മനസ്സ്‌ ശുദ്ധമനസ്സാണെന്നും പറയപ്പെടുന്നു. ശുദ്ധമനസ്സാണ്‌ ബ്രഹ്മം. ജ്ഞാനിയുടെ മനസ്സാണ്‌ ബ്രഹ്മം.
ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു. എന്ന്‌ മുണ്ഡകോപനിഷത്ത്‌. ഇപ്പറയുന്നതൊരു വിരോധാഭാസമായിത്തോന്നുന്നില്ലേ? ഇതിന്റെ അര്‍ത്ഥം ജ്ഞാനി ബ്രഹ്മസ്വരൂപിയാണെന്നതാണ്‌. ഈ അനുഭവത്തെ മനോവൃത്തിയില്‍ കൂടിയല്ലാതെ വെളിപ്പെടുത്താനൊക്കുമോ? അവന്‍ എപ്പോഴും അഖണ്ഡ ചിദാകാശത്തെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ്‌’ ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരും സനകാദിമുനീവരന്മാരും ശുകന്‍ തുടങ്ങിയ പരിപൂര്‍ണ്ണന്മാരും ജ്ഞാനികളും ഒരു നിമിഷം പോലും ബ്രഹ്മാകാരവൃത്തിയിലല്ലാതെയിരിക്കുന്നില്ല എന്നു മഹത്തുക്കള്‍ പറയുന്നത്‌.
ഈ ബ്രഹ്മാകാരവൃത്തിയെയും ഒരു വാക്കില്‍ കൂടിയേ പറയാനാവൂ. ഇവിടെയും ധ്യാനിക്കുന്നവന്‍, ധ്യാനിക്കപ്പെട്ടത്‌ എന്നു വസ്തു രണ്ടായി പിരിയുന്നു. അഖണ്ഡിതമായിരുന്നാല്‍ ധ്യാനമേത്‌? കടലില്‍ പതിച്ച നദി നദീസമുദ്രമായി നില്‍ക്കുമോ? അതുകൊണ്ട്‌ തന്നെ ‘ബ്രഹ്മാകാരവൃത്തി’യില്‍ മനസ്സിനു വൃത്തിയില്ലെന്നും അത്‌ ബ്രഹ്മം തന്നെയാണെന്നും ഉള്ളതിന്റെ ഇംഗിതാര്‍ത്ഥത്തെ വേണം മനസ്സിലാക്കാന്‍.
205. മി. കോഹന്‍: ഭഗവാന്‍ പറയുന്ന ഹൃദയത്തിനു തുടിപ്പുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെ അതിനെ അറിയാനൊക്കും.?
ഉ: തുടിച്ചുകൊണ്ടിരിക്കുന്ന സ്ഥൂല ഹൃദയം വേറെ, ഇത്‌ വേറെ. ഈ ഹൃദയത്തെ ആത്മാനുഭവസ്ഥാനമെന്നല്ലാതെ അങ്ങനെയുള്ളത്‌, ഇങ്ങനെയുള്ളത്‌ എന്നൊന്നും പറയാനൊക്കുകയില്ല.
എത്രയോ ദീപങ്ങള്‍ക്കും, ഫാനുകള്‍ക്കും മറ്റും ഒരു ഡയനാമോ ശക്തിയെ പ്രദാനം ചെയ്യുന്നതുപോലെ ആദിപരാശക്തിയൊന്നാണ്‌ എല്ലാ വൃത്തികള്‍ക്കും ശക്തിയെ കൊടുക്കുന്നത്‌.
ചോ: ‘ഞാന്‍ ഞാന്‍’ എന്ന അഖണ്ഡബോധത്തിന്റെ അനുഭവം എങ്ങനെയിരിക്കും?
ഉ: നിരന്തരമായ അഹംസ്ഫൂര്‍ത്തിയാണത്‌. കേവല ചിന്മയം.
ചോ: ആ അനുഭവമുണ്ടാകുമ്പോള്‍ അതാണിതെന്നു മനസ്സിലാകുമോ?
ഉ: ആവും. അതാ അനുഭവത്തെത്തന്നെ കാണിക്കും. അവിടെ ദേഹബോധമറ്റിരിക്കും. അതുതന്നെ അടയാളം.
ചോ: ധ്യാനത്തില്‍ ഹൃദയത്തെ ലക്ഷ്യമാക്കണമെന്നുണ്ടോ?
ഉ: ആത്മബോധത്തിനു വേണ്ടിയല്ലേ ധ്യാനിക്കുന്നത്‌. അതിനെ നമുക്കുള്ളിലല്ലേ കരുതുന്നത്‌. അതുകൊണ്ടതുള്ളിലാണെന്നു പറയേണ്ടിവരും. ഒടുവില്‍ ഹൃദയമെന്നത്‌ ബോധത്തിന്റെ മൂലസ്ഥാനമാണെന്നറിയും. അത്‌ ബോധസ്വരൂപമാണ്‌.
ചോ: അതെ, ഏതിനെപ്പറ്റി ധ്യാനിക്കണം?
ഉ: ധ്യാനിക്കുന്നവന്‍ ആരാണെന്നറിഞ്ഞു അവനോട്‌ ചേര്‍ന്നുകൊണ്ടാല്‍ പിന്നീട്‌ ധ്യാനം ആവശ്യമില്ല.
206. അലഹബാദ്‌ സര്‍വ്വകലാശാലയിലെ ഫിസിക്സ്‌ പ്രൊഫസര്‍ ബി.സി. ദാസ്‌:
ജീവനോട്‌ ചേര്‍ന്നു നിന്നുതന്നല്ലോ ബുദ്ധി ഉദിക്കുന്നതും മറയുന്നതും?
ഉ: ബുദ്ധി ആരുടേത്‌? ജീവന്റേത്‌. അതുകൊണ്ട്‌ ബുദ്ധി ഒരുപകരണമേ ആകുന്നുള്ളു.
ചോ: മരണത്തിനു ശേഷം ബുദ്ധി നിലച്ചിരിക്കുമോ?
ഉ: മരണത്തെപ്പറ്റി വിചാരിക്കുന്നതെന്തിന്‌? അനുദിനവും ഉറക്കത്തില്‍ എന്തു സംഭവിക്കുന്നു എന്നറിഞ്ഞുകൂടെ? ഉറക്കത്തില്‍ നമ്മുടെ അനുഭവമെന്താണ്‌?
ചോ: ഉറക്കം താല്‍ക്കാലികമാണല്ലോ. എന്നാല്‍ മരണമങ്ങനെയല്ലല്ലോ.
ഉ: രണ്ടുണര്‍വ്വുകള്‍ക്കിടയിലുള്ളതാണുറക്കം. അതുപോലെ രണ്ടു ജനനങ്ങള്‍ക്കിടയിലുള്ളത്‌ മരണവും. രണ്ടും താല്‍കാലികങ്ങള്‍ തന്നെ.
ചോ: ജീവന്‍ ശരീരത്തെ വിട്ടകലുമ്പോള്‍ അത്‌ ബുദ്ധിയെക്കൂടി കൊണ്ടുപോകുന്നുവോ എന്നാണ്‌ സംശയം.
ഉ: ശരീരത്തെ വേര്‍പിരിഞ്ഞാല്‍ ജീവന്‍ ഇല്ല. ശരീരത്തിനു വൈവിദ്ധ്യമുണ്ടായിരിക്കാം. സ്ഥൂലശരീരത്തെ വിട്ടാല്‍ ജീവന്‍ സൂക്ഷ്മശരീരത്തെ പറ്റിനില്‍ക്കുന്ന ഉറക്കത്തിലും സ്വപ്നത്തിലും എങ്ങനെയോ അതുപോലെ ബുദ്ധിക്ക്‌ മാറ്റം സംഭവിക്കുന്നില്ല.
ചോ: പിന്നീട്‌ ജീവോപാധി സൂക്ഷ്മശരീരമാണല്ലോ?
ഉ: ബുദ്ധിതന്നെ സൂക്ഷ്മശരീരം.
ചോ: അതെങ്ങനെ സൂക്ഷ്മശരീരമാവും?
ഉ: എന്തുകൊണ്ടാവുകയില്ല? ശരീരത്തെപ്പോലെ ബുദ്ധി കുടുസ്സായിരിക്കുകയില്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുകയാണ്‌. ബുദ്ധി കുറേ തത്വങ്ങളുടെ സംഘാതം മാത്രമാണ്‌. സൂക്ഷ്മശരീരവും മറ്റെന്താണ്‌?
ചോ: പക്ഷേ ബുദ്ധി ഒരുപാധിയല്ലേ?
ഉ: അതെ, പക്ഷെ ബുദ്ധിയെക്കൂടാതെ ഉപാധിയെ അറിയാനൊക്കുകയില്ലല്ലോ. അഞ്ചുകോശമുണ്ടെന്നു പറയുന്നതാര്‌? അത്‌ പറയുന്നത്‌ ബുദ്ധിയല്ലേ?
ഗാഢനിദ്ര അദ്വൈതാവസ്ഥയാണ്‌. വ്യഷ്ടിസമഷ്ടിഭേദങ്ങള്‍ക്കവിടെ പ്രസക്തിയുണ്ടോ? സര്‍വ്വഭേദങ്ങളെയും മറക്കുകയാണുറക്കം. ഇതില്‍ മാത്രം ആനന്ദം സ്ഫുരിക്കുന്നു. ആ ആനന്ദത്തെ നുകരാന്‍ നോക്കൂ. എത്ര വെടിപ്പായിട്ടു നിങ്ങള്‍ കിടക്ക വിരിക്കുന്നു? മൃദുവും മനോഹരങ്ങളുമായ ശയ്യോപകരണങ്ങളൊരുക്കുന്നു? സുഖനിദ്രയ്ക്ക്‌. അതായത്‌ ഈ ജാഗ്രത്തിനെ ഒന്നു മാറ്റി വയ്ക്കാന്‍! എങ്കിലും ഉറങ്ങിത്തുടങ്ങിയാല്‍ എത്ര സുരഭില സുമശയ്യയും നിങ്ങള്‍ക്കൊരുപയോഗവും ചെയ്യുന്നില്ല. ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ശ്രമങ്ങളെല്ലാം അജ്ഞാനത്തെ ഒഴിക്കാന്‍ മാത്രമാണെന്നാണ്‌.
സാധനയായി സര്‍വ്വാര്‍പ്പണം ഒന്നു മതിയാവും. നിങ്ങളെക്കൂടി നിങ്ങള്‍ സ്വന്തം ആദി (ആത്മ) സ്വരൂപത്തിനു വിട്ടുകൊടുക്കുക. വിട്ടുകൊടുക്കുന്നത്‌ നിങ്ങള്‍ക്കന്യമായ വല്ല ദൈവത്തിനുമാകരുത്‌. നമ്മുടെ ആദി നമ്മില്‍ത്തന്നെയാണ്‌. അതിന്‌ വിട്ടുകൊടുക്കുക., നിങ്ങള്‍ നിങ്ങളുടെ ആദിക്കന്യമാണെന്നു കരുതുന്നതിനാല്‍ ആദി എവിടെ എന്നു ചോദിക്കുമാറാകുന്നു. പഞ്ചസാരയ്ക്ക്‌ അതിന്റെ രസമറിയാനൊക്കുകയില്ലെന്നും അതിനാല്‍ രസിക്കാന്‍ വേറൊരാള്‍ ഉണ്ടായിരിക്കണമെന്നും ചിലര്‍ പറയുന്നു. അതുപോലെ ഒരു വ്യക്തി ബ്രഹ്മമായാല്‍ ബ്രഹ്മസുഖമനുഭവിക്കാന്‍ സാധ്യമല്ല. അതിനാല്‍ ഒരിടത്ത്‌ രമിക്കാന്‍ വേണ്ടി വ്യക്തിത്വം നിലനിറുത്തണമെന്നും മറുപക്ഷത്ത്‌ ബ്രഹ്മസ്വരൂപത്തെ പറ്റിക്കൊള്ളണമെന്നും പറയുന്നു. ഈശ്വരന്‍ പഞ്ചസാരയെപ്പോലെ അചേതനമാണോ? സര്‍വ്വാര്‍പ്പണത്തിനുശേഷം ഒരാളിനെങ്ങനെ വ്യക്തിത്വം നിലനിറുത്താനാവും? നിങ്ങള്‍ ആത്മാവില്‍ ചേരൂ! വ്യക്തിത്വം അവശേഷിക്കുന്നില്ല. നിങ്ങള്‍ ആദിയില്‍ തന്നോടുനില്‍ക്കുന്നത്‌ കാണാം. ആത്മാവെന്ന വാക്കിനെ ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്‌, തത്വം, ജീവന്‍, പരമാത്മാ എന്നെല്ലാത്തിനും അവ്യവസ്ഥിതമായി കുറിക്കാനുപയോഗിക്കുന്നതാണ്‌ സംശയങ്ങള്‍ക്കെല്ലാം കാരണം.
അതിനാല്‍ തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയുന്നതാണ്‌ ഭക്തി. വിശിഷ്ടാദ്വൈതികളും ഇതിനെ സമ്മതിക്കുന്നു. എന്നാലും ജീവാത്മാക്കള്‍ പരമാത്മാവിന്റെ അംശങ്ങളാണെന്നു പറയുന്ന ശീലത്തെ വിടുകയില്ല. പരിശുദ്ധമാക്കപ്പെട്ട ജീവാത്മാവിനെ പരമാത്മാവിനര്‍പ്പിക്കണം.
ശി‌ഷ്യൻ മറുപടിയും മേലായ ശ്രദ്ധയോടെ ആചാര്യചരണ ദ്വയത്തെ വണങ്ങിയിട്ട് ഉള്ളപ്രകാരം പരമാത്മാവിന്റെ സ്വസ്വരൂപത്തെക്കുറിച്ച് വിചാരിക്കുമ്പോൾ, സമസ്തവും സ്വസ്വരൂപമായിത്തന്നെ സിദ്ധിച്ച് സന്മാത്രാനുഭൂതിയെ പ്രാപിച്ചിരുന്നാലും ചിദനുഭവത്തെയും അരുളിച്ചെയ്യേണമെന്ന് പ്രാർത്ഥിചു.)
ആചാ: പ്രത്യക്ഷമായനുഭവിക്കപ്പെട്ട പ്രപഞ്ചത്തിനും പഞ്ചഭൂത ത്തെ ഒഴിചു പ്രത്യക്ഷപ്രമാണപ്രകാരം വേറാദരവു കാണുന്നില്ല. ഇങ്ങനെയിരിക്കുന്ന പഞ്ചഭൂതങ്ങൾക്കും ശാസ്ത്രങ്ങളാൽ ലക്ഷണം പറയപ്പെടുമ്പോൾ, പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവകൾ ക്രമമായി ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം എന്നീ ഗുണങ്ങളോടു കൂടിയവയാകുന്നു. അവയിൽ പൃഥ്വി തനിക്കുള്ള ഒരു ഗുണത്തോടുകൂടി മറ്റേ നാലു കാരണഗുണങ്ങളോടുകൂടിയതെന്നും, മറ്റുള്ള ഭൂതങ്ങളും അപ്രകാരം തന്നെയാകുന്നുവെന്നും നിരൂപിക്കപ്പെടും.
ഇവറ്റെ ശോധിക്കിൽ ഈ പൃഥ്വി ഗന്ധഗുണത്തോടുകൂടിയത് എന്നതിൽ ഗന്ധഗുണം ലക്ഷണമായും അതോടുകൂടിയ പൃഥ്വി ലക്ഷ്യമായും ഇരിക്കും (ഭവിച്ചു). "ഈ പൃഥ്വി" എന്നതിനാൽ ഇതുതന്നെ പൃഥ്വിയെന്നാകും. "ഇതെ"ന്നാലോ പ്രത്യക്ഷാനുഭൂതി വി‌ഷയമാകും. ഇങ്ങനെയാകുമ്പോൾ അപരോക്ഷമായുള്ള പൃഥ്വിയെന്നു കാണപ്പെടുകയാൽ അതിനെയും ശോധന ചെയ്താൽ മുൻപറഞ്ഞ പ്രകാരം അഞ്ചുഗുണങ്ങളോടുകൂടിയ പൃഥ്വിയായത്, "ഇതു ഗന്ധഗുണത്തോടുകൂടിയ പൃഥ്വി"യെന്ന അനുഭവത്തിൽ പ്രത്യക്ഷമോ അപ്രത്യക്ഷമോ? ഗന്ധഗുണം ഘ്രാണേന്ദ്രിയത്താലും രൂപഗുണം നയനേന്ദ്രിയത്താലും രസഗുണം രസനേന്ദ്രിയത്താലും സ്പർശഗുണം ത്വഗിന്ദ്രിയ ത്താലും ശബ്ദഗുണം ശ്രവണേന്ദ്രിയത്താലും ഗ്രഹിക്കപ്പെടും. ഇവറ്റെ ഒഴിച്ച് പ്രത്യക്ഷാനുഭൂതിസാമഗ്രി വേറെയില്ലാത്തതിനാൽ പൃഥ്വി ബഹിരിന്ദ്രിയങ്ങളാൽ കാണപ്പെടാതെ ആ അവസ്ഥയിൽ "ഇതു പൃഥ്വി"യെന്ന വ്യവഹാരബലംകൊണ്ട് പൃഥ്വീതത്ത്വം ബാധിക്കപ്പെട്ടാലും "ഇതെ"ന്ന ഭാനം ബാധിക്കപ്പെടുകയില്ല. അപ്രകാരം പൃഥ്വീതത്ത്വം പ്രത്യക്ഷത്തിലല്ലാതെ ആകുമ്പോൾ, എല്ലായിടത്തും ഗുണി ആധാരമായും ഗുണം ആധേയമായും, ആധാരം കൂടാതെ ആധേയം ഇരിക്കത്തക്കതല്ലാത്തതായും, സകലപ്രമാണങ്ങളാലും കാണപ്പെടുകയാൽ പൃഥ്വീതത്ത്വമാകുന്ന ഗുണി എന്ന ആധാരം പ്രത്യക്ഷത്തിൽ സിദ്ധിക്കായ്ക കൊണ്ട് ആ ഗുണങ്ങളും സിദ്ധിക്കത്തക്കതല്ലാത്തവ തന്നെയാണ്. മേലും പൃഥ്വി പ്രത്യക്ഷമായി പ്രകാശിക്കിൽ ആ ഗുണങ്ങളും പ്രകാശിക്കും. പൃഥ്വി മുൻപറഞ്ഞ പ്രകാരം ഇല്ലാത്തതുകൊണ്ട് വി‌ഷയപ്പെടാതെ മറഞ്ഞുപോയാൽ ആ ഗുണങ്ങളും മറകതന്നെചെയ്യും.
എന്നാൽ ഗുണി അപ്രത്യക്ഷനായാലും ഗുണം പ്രത്യക്ഷമായിരിക്കകൊണ്ട് ഗുണിയും ഇരിക്കാമല്ലോ എങ്കിൽ, ഇതു പ്രത്യക്ഷമോ അനുമാനമോ? പ്രത്യക്ഷമെങ്കിൽ അനുമാനം ചേരുകയില്ല എന്ന പ്രമാണത്താൽ, "ഇതു പൃഥ്വി" എന്ന പ്രയോഗം നി‌ഷേധിക്കപ്പെടും. അനുമാനമെന്നു വരുകിൽ പ്രത്യക്ഷാനുഭൂതിയെ ഇട്ട് (വിധിച) പഞ്ചേന്ദ്രിയങ്ങളായ അഞ്ചു സാക്ഷികളിൽ ഒരോരോ സാക്ഷിയാൽ നിർണ്ണയിക്കപ്പെട്ടാലും നന്നാലു സാക്ഷികളാൽ ഗുണശേ‌ഷവും ബാധിക്കപ്പെടുക കൊണ്ട് ഗുണങ്ങളും സ്വയം സിദ്ധിക്കൽ കൂടാതെ ഗുണിയായും സാധിക്കാൻ ശക്തിയില്ലാത്തവനായിപ്പോകും. എന്നാൽ ഗുണിയായ പൃഥ്വിയായും അതിൻ ഗുണമായ ഗന്ധാദിയായും പ്രകാശിച്ച ഭാനം അനുഭവിക്കപ്പെടുന്നല്ലോ? ആ വിധ ഭാനം ഏതു വസ്തുവിന്റേതായിരിക്കാം? അതും പൃഥ്വി, അതിൻ ഗുണം, ഇവ രണ്ടും ബാധിക്കപ്പെട്ടതുപോലെ ബാധിക്കപ്പെടുമോ എന്നു നോക്കിയാൽ, ഈ "പൃഥ്വി ഗന്ധഗുണമുള്ളതായി പ്രകാശിക്കുന്നു" എന്നുള്ള പ്രത്യക്ഷാനു ഭൂതിയിൻ പ്രകാശബലം കൊണ്ടു ഒരു വസ്തു പ്രകാശിക്കയും പ്രകാശിക്കാതിരിക്കയും ചെയ്യേണ്ടതായിരിക്കയാൽ പൃഥ്വിയും തദ്ഗുണവും ബാധിക്കപ്പെട്ടതിനാൽ അവകളായി പ്രകാശിച്ച പ്രകാശം ബാധിക്കപ്പെടുകയില്ല. എങ്ങിനെയെന്നാൽ, സർപ്പമായി പ്രകാശിച്ച രജ്ജുവിൽ ഇതു സർപ്പമെന്ന വ്യവഹാരം കൊണ്ടു സർപ്പം പ്രകാശിച്ചുവെങ്കിലും വിവേകബലത്താൽ ഇതു സർപ്പമല്ലെന്നു സർപ്പം നി‌ഷേധിക്കപ്പെട്ടാലും "ഇതെ"ന്ന ഭാനം രജ്ജുവെ സംബന്ധിച്ചു നി‌ഷേധിക്കപ്പെടാതെ പ്രകാശിച്ചതു പോലെ, ഇവിടെയും "ഇതെ"ന്ന പ്രകാശം ബാധിക്കപ്പെടാതെ പ്രകാശിച്ചിരിക്കും. "ഇതെ"ന്നതു ജ്ഞാനരൂപമാകയാലും, "പൃഥ്വി" എന്നതും അതിൻ ഗുണമെന്നതും ജഡമാകയാലും, സർപ്പമായി പ്രകാശിച്ച സർപ്പഭാനം ആ ആരോപിതസർപ്പത്തെ ഇടവിടാതെ വ്യാപിച്ച് അതു ബാധിക്കപ്പെടുമ്പോൾ ഇതു സർപ്പമല്ലെന്നുള്ള വ്യവഹാരത്താൽ ഭവിച്ച സർപ്പാഭാവത്തെയും ഇടവിടാതെ വ്യാപിച്ചു പ്രകാശിക്കും പ്രതീതിയിനാൽ അവകളെ എതിരിടാതിരിക്കിൽ ഇതെന്ന പ്രകാശമാത്രമായി പ്രകാശിച്ചതു പോലെ, ഇവിടെയും, "ഇതെ"ന്ന ചിത്പ്രകാശം മാത്രമായി പ്രകാശിച്ചിരിക്കും.
എന്നാൽ രജ്ജുസർപ്പമെന്നപോലെ, ഗുണിയായ പൃഥ്വിയും അതിൻ ഗുണമായ ഗന്ധാദിയും പ്രത്യക്ഷാനുഭൂതിയിൽ ആരോപിതമായി പറയുന്നത് നീതിയാകുമോ എന്നാൽ, പ്രത്യക്ഷത്തിൽ ബാധിക്കപ്പെട്ടും പ്രതീതിയിൽ കാണപ്പെട്ടും ഉള്ള വസ്തു ആരോപിതമായിട്ടുള്ളതാകുന്നു എന്നതു പ്രബലന്യായമായിരിക്കയാൽ, ആ വിധ ന്യായം എവിടെയിരിക്കുന്നോ അവയെല്ലാം ആരോപിതമാകുന്നു എന്നതിൽ ദോ‌ഷം സിദ്ധിക്കയില്ല. ആകയാൽ പ്രതീതി മാത്രമായി തോന്നിയ ഭാവാഭാവങ്ങളായ വി‌ഷയങ്ങൾ പ്രകാശിക്കുമ്പോഴും നി‌ഷേധിക്കപ്പെടുമ്പോഴും ആരോപിതമായ ജഡാംശം തോന്നിമറയും എന്നല്ലാതെ അപ്രകാരം പ്രകാശിച്ച പ്രകാശം "ഇതെ"ന്ന ജ്ഞാനരൂപമായിരിക്കയാൽ ബാധിക്കപ്പെടുകയില്ല. ഇങ്ങനെയാകുമ്പോൾ പൃഥ്വിയായി പ്രകാശിക്കണമെങ്കിലും നി‌ഷേധിക്കപ്പെടുമ്പോൾ തദഭാവമായി പ്രകാശിക്കണമെന്നു വരികിലും പൃഥ്വീതത്ത്വമായത് തനിക്കനന്യമായ പ്രകാശത്തിൻ ബലം കൊണ്ടുതന്നെ പ്രകാശിക്കണം. ആ പ്രകാശവും നീക്കമില്ലാതെ തന്നെ വ്യാപിച്ചിരിക്കണം. ഇപ്രകാരമേ മറ്റുള്ള ഭൂതങ്ങളും പ്രകാശിക്കണമെങ്കിൽ അന്യോന്യം വിരുദ്ധങ്ങളായ വികാരങ്ങളോടുകൂടിയതായിരിക്ക യാൽ അവകൾ വികാരികളായ ഭേദത്തോടുകൂടിയവയായും അവയോടു കലർന്നു നിന്നു പ്രകാശിപ്പിച്ച നിർവികാരമായ ഭാനം ഏകമായും ഇരിക്കണം.
അപ്രകാരമാകയാൽ, ഭാനം ഏകമായും നിരാകാരമായുമിരിക്കുന്നു. ഭൂതങ്ങൾ വികാരികളായും ഭിന്നങ്ങളായും ഇരിക്കുന്നു. അവകൾ എവിടെയും അണുമാത്രമെങ്കിലും താങ്കളിൻ പ്രകാശവ്യാപകം ഇല്ലാതെ പോയാൽ അവിടം പ്രകാശിക്കയില്ല. അഗ്നിയുടെ വ്യാപകത്തിൽ അതിന്നു വിരുദ്ധമായ തമോ വ്യാപകം സിദ്ധിക്കാത്തതുപോലെ, ജഡത്തിൽനിന്നും വേറായതുകൊണ്ട് സദ്രൂപമായ ചിത്പ്രകാശം ജഡമായ പൃഥ്വിയെ നിരന്തരമായി വ്യാപിച്ചിരിക്കുമ്പോൾ സവികാരമായ ജഡമാകുന്ന അന്ധകാരം ഉദിപ്പാനിടമില്ലാതെ വിട്ടു പോകും. ജഡത്വം വിട്ടാൽ ആ ജഡത്വത്തെ ഒഴിച്ചു തനിക്കു വേറെ രൂപമില്ലാത്തതിനാൽ പൃഥ്വിയും സ്വരൂപം കൂടാതെ ഭാനമാത്രമായി നിശ്ശേ‌ഷമായി വിട്ടുപോകും. തദഭാവവും അപ്രകാരം തന്നെ നീങ്ങിപ്പോകും. തദ്ഗുണവും അപ്രകാരമേ ആകും. ഇങ്ങനെ പൃഥ്വീതത്ത്വം ഭാനമായി അനുഭവിക്കപ്പെട്ടാൽ അങ്ങിനെതന്നെ മറ്റുള്ള ഭൂതങ്ങളും ആയിപ്പോകും. അവിടെയും ഇതു പഞ്ചഭൂതം എന്ന വ്യവഹാരപ്രകാശബലത്താൽ "ഇതെ"ന്ന ജ്ഞാനപ്രകാശമാത്രം പഞ്ചഭൂതങ്ങളായി ഭവിച്ച വ്യാപകത്തെയും അവ ബാധിക്കപ്പെടുമ്പോൾ അവയുടെ അഭാവമായി ഭവിച്ച വ്യാപകത്തെയും, തനതു വ്യാപകത്തിന്നു വേറില്ലാതെ സ്വവ്യാപകമാത്രമായി പ്രകാശിച്ച്, ഇതെന്ന ജ്ഞാനപ്രകാശ മാത്രം അഖണ്ഡവ്യാപകമായി അനുഭവത്തിൽ വരും.
ഈ വിധം ഇതെന്ന അഖണ്ഡ ചിത്പ്രകാശാനുഭൂതിയിൽ നിന്നും മുൻ പ്രതീതി മാത്രമായി തോന്നിയ ദൃശ്യമായ പഞ്ചഭൂതങ്ങളെയും അവറ്റിൻ ഗുണങ്ങളെയും കല്പനയാൽ എതിരിടുമ്പോൾ അവകളും "ഇതെ"ന്ന പൂർണ്ണചിത്പ്രകാശത്തിൽ ഭവിച്ചിരിക്കും. ആ വിധം പ്രതീതിയെ സങ്കല്പത്താൽ അഭിമുഖപ്പെടാതിരിക്കിൽ അവ തോന്നാതെ പ്രകാശമാത്രമായി സ്വരൂപം കൂടാതെ നീങ്ങിപ്പോകും. ഭവിച്ച അംശം ഭ്രാന്തിയെ സംബന്ധിച്ചതായും പ്രകാശിച്ച അംശം ഭാനത്തെ സംബന്ധിച്ചതായും ശോഭിക്കും. ഭാനം ആരോപിതമായ ഏതു വസ്തുവും രൂപീകരിച്ചു പ്രകാശിപ്പാൻ കാരണമില്ലായ്കയാൽ സകലത്തിനും ചിദ്രൂപഭാനം തന്നെയാണ് വാസ്തവമായ സ്വരൂപമാകുന്നത്. ഇങ്ങനെ പ്രകാശിക്കുന്ന രൂപം ഏതു വസ്തുവിനിലയോ, അതു വന്ധ്യാപുത്രനെന്നപോലെ അവസ്തുവെന്നായിപ്പോകും. ഇപ്രകാരം "ഇതെ"ന്ന അഖണ്ഡചിദ്രൂപഭാനത്തിന് അന്യമായ ഏതും അവസ്തുവായി ഭവിക്കിൽ അവസ്തുവെ വസ്തു വെന്നപോലെ ഭവിപ്പിക്കാൻ കാരണമായിനിന്ന ഭ്രാന്തിയെ ശോധിക്കേണ്ടതായി വരും. ഭ്രാന്തിയെന്നതു ഒന്നിനെ മറ്റൊന്നായി കാണിക്കുന്ന ശക്തിയോടുകൂടിയ മനസ്സെന്ന കല്പനാവൃത്തിയാകും. ആ വിധ മനസ്സു "ഇതെ"ന്ന അഖണ്ഡ ചിദ്ഭാനത്തെ ഒഴിച്ച് അന്യമോ അതുതന്നെ താനോ? അതു എവിടെ നിന്നു ഏതുവിധം പ്രകാശിക്കുന്നു? ഈ ഭാനത്തെക്കൂടാതെ അതിന്നു വേറെ ആശ്രയമില്ലാത്തതിനാൽ ഇതിൽ നിന്നും തന്നെ പ്രകാശിക്കണം. അപ്രകാരം പ്രകാശിക്കിലും ഭാനത്തിന്നു അന്യമെന്നു വരികിൽ ജഡമായി മുൻപറഞ്ഞ പ്രകാരം അവസ്തുവാകും. ഭാനം തന്നെ രൂപമെങ്കിൽ ഭാനം നിർവികാരമാകയാൽ കല്പനയ്ക്കു ഇടയാകയില്ല. അതിനെ കല്പനാവൃത്തിയാകുന്ന മനസ്സെന്നും പറഞ്ഞുകൂടാ.
മേലും അഖണ്ഡചിദ്ഭാനത്തിൽ, ഊഹിചു നോക്കുമ്പോൾ, "ഇതെ"ന്ന ഒരു ഉപാധി കാണപ്പെടുന്നു. അതു ഭാനത്തെ ചേർന്നതോ മനസ്സിനെ സംബന്ധിച്ചതോ? ഭാനത്തെ സംബന്ധിച്ചിരിക്കിൽ അതിനെയും പരിശോധിക്കേണ്ടതാണ്. "ഇതെ"ന്നു പ്രകാശിപ്പതിൽ "ഇതെ"ന്നു ചൂണ്ടപ്പെടുകയാൽ ചൂണ്ടപ്പെടുന്ന സ്വഭാവം ദൃശ്യമായ ജഡത്തിന്നല്ലാതെ ചിദ്ഭാനത്തിനു സിദ്ധിക്കയില്ല. എന്നാൽ ചിദ്ഭാനസംബന്ധ ത്താൽ പ്രകാശിക്കുന്നതാണെന്നു വരികിൽ നിർവികാരമായ ചിദ്ഭാനം അസംഗിയാകയാൽ തൽസംബന്ധവും ഇതിന്നു സിദ്ധിക്കയില്ല. ഇങ്ങനെയായാൽ അഖണ്ഡമായി പ്രകാശിക്കുന്ന ചിദ്ഭാനത്തിൽ ഇതെന്നു ചൂണ്ടപ്പെടുന്നതായ കുറിപ്പ് അഖണ്ഡമായിരിക്കയാൽ ആ അഖണ്ഡക്കുറിപ്പു തന്നെ ഇതെന്നു ഉപാധിയായി കാണപ്പെടുകയാൽ, അതിനെയും സ്വയം വ്യാപിച്ചു നോക്കുകിൽ ഇദം ചിത്പ്രകാശത്താൽ വൃത്തിയില്ലാതെ ചിദ്ഭാനമാത്രമായി ശേ‌ഷിക്കും. അങ്ങിനെ നീങ്ങുകിൽ സ്വയംഭാനമായ ചിത്ത് അഖണ്ഡമായിട്ടെങ്കിലും കുറിക്കപ്പെടാതെ മഹാമനൗമായി പ്രകാശിക്കും. വ്യവഹാരത്താൽ മുൻപറഞ്ഞ ഇതെന്ന വൃത്തി പ്രതീതിമാത്രമായി ഉദിക്കുന്നതെന്നുവരുകിൽ സ്വരൂപത്തിൽ ഇതെന്ന വൃത്തിയില്ലായ്കയാൽ ഇതിന്റെ അഭാവത്തെത്തന്നെ സ്വപ്രകാശത്തിന്റെ അഭാവമായി കുറിക്ക (നിർണ്ണയിക്ക)പ്പെടുകിൽ അവിടെ അഹമെന്ന വൃത്തിയെ ഭവിപ്പിക്കും (ഉണ്ടാക്കും). അപ്രകാരം ഉദിച്ച് അഹന്താസംബന്ധത്താൽ ഞാൻ, എന്റേതു എന്നുള്ള രണ്ടു വിധമാകും. ഞാൻ, എന്റേതു എന്നുള്ള കല്പന വരണമെന്നു വരുകിൽ അതു മനസ്സിനെത്തന്നേ സംബന്ധിക്കൂ. ആകയാൽ നിർണ്ണയിപ്പാൻ കഴിയാതെ ശൂന്യം പോലുള്ള മനസ്സിന്റെ ഒരു ഭാഗമായ വൃത്തി അഹംകാരമെന്നും ബഹിർമുഖമായി കുറിക്കപ്പെടുന്ന ഒരു വൃത്തി ഇതെന്നും ആകുന്നു. മുമ്പ് "ഇതെ"ന്ന വൃത്തി ചിദ്ഭാനമാത്രമായി നി‌ഷേധിക്കപ്പെട്ടതുപോലെ ശൂന്യം പോലുള്ള ഇദം വൃത്തിയുടെ അഭാവമായ അഹംവൃത്തിയേയും ജഡമായിക്കണ്ട് ആ വിധ ജഡത്വം സ്വപ്രകാശത്തിൽ ഉദിക്കാൻ അവസരമില്ലായ്കയാൽ അതിനെ കാലത്രയത്തിലും അവസ്തുവായി നി‌ഷേധിക്കിൽ ലയമെന്ന സ്വരൂപമറ്റ് ഇദം വൃത്തിയായി ഭവിപ്പും ഉത്പത്തിനാശത്തിനു അവസരമില്ലാതെ കാലത്രയത്തിലും അവസ്തുവായി ഭവിച്ച്, സ്വപ്രകാശത്തിനന്യമായിലാതെ നീങ്ങിപ്പോകും. ഇപ്രകാരം അനുഭവിച്ചാലും.
(ഇപ്രകാരം ആചാര്യൻ അരുളിച്ചെയ്തപ്പോൾ ശി‌ഷ്യൻ അപ്രകാരമേ പഞ്ചഭൂതങ്ങളെയും സ്വരൂപമില്ലാതെയാക്കിക്കണ്ട്, അതിൽ ഉള്ളും വെളിയും വ്യാപിച്ചിരുന്ന സ്വപ്രകാശഭാനത്തെ പ്രത്യഗ്രൂപനായ താനായിക്കണ്ട്, തന്നിൽ ഇദമെന്നും അഹമെന്നും ഉള്ള ഉദയത്തിനു കാരണമായിരുന്ന അഖണ്ഡ വൃത്തിയാകുന്ന മനസ്സിനെ ലയരൂപമായും സ്ഫൂർത്തിരൂപമായും ഉള്ളതായിട്ടു നോക്കി, അതിനേയും സ്വസ്വരൂപത്താൽ നി‌ഷേധിച്ച്, സ്വയം പ്രത്യഗ്ബ്രഹ്മപ്രകാശമായി പ്രകാശിച്ച്, കാലത്രയത്തിലും ഖണ്ഡാഖണ്ഡവിനിർമുക്തമായ ചിദ്ജ്യോതി യാകുന്ന തന്നെയൊഴിച്ച് രണ്ടാം വസ്തുവില്ലെന്നു ചിദാനന്ദ സുധാസിന്ധുവിൽ മുങ്ങിയവനായി ഭവിച്ചു.)
wiki
*[ഗണപതി ]*

*_ധൃതപാശാങ്കുശകല്പകലതികാസ്വരദശ്ച ബീജപൂരയുത :_*

*_ശശിശകലകലിതമൌലി സ്ത്രീലോചനോ fരുണഹനുശ്ച ഗജവദന:_*

*_ഭാസുരഭൂഷണദീപ്തോബൃഹദുദര :പദ്മവിഷ്ടരോ ലളിത :_*

*_ധ്യേയോ f നായതദോ :പദ സരസീരുഹ :സമ്പദേ സദാ മനുജൈ :_*🙏

▫▫▫▫▫▪▫▫▫▫▫

*_പാശം, അങ്കുശം, കല്പലത ,സ്വന്തം കൊമ്പ്, നാരങ്ങ, എന്നിവ കൈകളിൽ ധരിക്കുന്നവനും ശിരസ്സിൽ ചന്ദ്രക്കലയണിഞ്ഞവനും മൂന്നു കണ്ണുകളുള്ളവനും ചുവന്നകവിൾത്തടത്തോട്കൂടിയ ആനയുടെ മുഖമുള്ളവനും തിളങ്ങുന്ന ആഭരണങ്ങളെ കൊണ്ട് ശോഭിക്കുന്നവനും വലിയ വയറും നീളംകുറഞ്ഞ കൈകാലുകളുള്ളവനും സുന്ദരനും താമരപ്പൂവിൽ ഇരിക്കുന്നവനുമായ ഗണപതി ഭഗവാൻ സമ്പത്തിനായിക്കൊണ്ട് മനുഷ്യരാൽ എല്ലായിപ്പോഴും ധ്യാനിക്കപ്പെടണം._*
*अद्वैतन्तु शिवेनोक्तं क्रियायासविवर्जितम् ।*
*गुरुवक्त्रेण लभ्येत नान्यथागमकोटिभि : I।*

(അദ്വൈതന്തു ശിവേനോക്തം ക്രിയായാസ വിവർജിതം
ഗുരുവക്ത്രേണലഭ്യേത നന്യഥാഗമകോടിഭി :)

*അദ്വൈതവാദിയായ ശിവന്റെ നിർദ്ദേശപ്രകാരം കർമ്മത്തിലൂടേയോ തപസ്സിലൂടെയോ അദ്വൈതജ്ഞാനം ലഭിക്കുകയില്ല. അത് ഗുരുവിന്റെ പാവനവാണിയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ആഗമ കോടികൾ പോലും ഇക്കാര്യത്തിൽ നിഷ്ഫലവും നിരർത്ഥകവുമത്രേ
*ശ്രീമദ് ഭാഗവതം 41*

പരീക്ഷിത്തിന്റെ രാജ്യത്തിൽ ഭഗവാൻ പോയതോടുകൂടെ കലി പതുക്കെ പതുക്കെ പതുക്കെ കാല് വെച്ചു. കലി,, ഒട്ടകം. അറബിയുടെ കൂടാരത്തിൽ പോയപ്പോൾ ഒട്ടകത്തിനെ പുറത്തു നിർത്തി അത്രേ അറബി. ഒട്ടകം പറഞ്ഞാ കേൾക്കിണില്ല്യ. അറബി കൂടാരം നിർമ്മിക്കുമ്പോ ഒട്ടകം സഹായിച്ചില്ല്യ. അറബി മെനക്കെട്ടു ഒരു കൂടാരം കെട്ടി. അപ്പോ ഒട്ടകം പറഞ്ഞു പുറത്തു തണുക്കുണു. ഞാൻ ഇത്തിരി മൂക്ക് ഉള്ളിലിട്ടോട്ടെ ചോദിച്ചു. വേണ്ടാ അറബി പറഞ്ഞു .ഒട്ടകം യാചിച്ചു ശരി ഇട്ടു കൊള്ളൂ. കുറച്ച് കഴിഞ്ഞപ്പോ തല ഇടട്ടെ ന്നായി. ഇട്ടിട്ടാണേ ചോദിക്കണത് .പിന്നെ കഴുത്ത് പിന്നെ പൂഞ്ഞ പതുക്കെ കൈയ്യ്, കാല്, തല അറബി പുറത്ത്.

ഇതുപോലെ ആണ് കലി. പതുക്കെ പതുക്കെ പതുക്കെ ഉള്ളിലേക്ക് ഓരോന്നായി നുഴഞ്ഞു .ഓരോരോ വിഷയങ്ങളായി നമുക്ക് ആകർഷണം കൊണ്ട് വന്ന് കൊണ്ട് വന്ന് തരും. ഇങ്ങനെ കലി പരീക്ഷിത്തിന്റെ രാജ്യത്തില് കടക്കാനായി നില്ക്കാണ്. പരീക്ഷിത്ത് കലിയെ നിഗ്രഹിക്കാൻ വാളും കൊണ്ട് പോയി .അപ്പോ കലി പരീക്ഷിത്തിന്റെ  കാലിൽ വീണു നമസ്ക്കരിച്ചു.

ഇനി ഇപ്പൊ എന്തു ചെയ്യും? കാലിൽ വീണു നമസ്ക്കരിച്ചു കലി പറഞ്ഞു. എന്നെ കൊല്ലരുത്. ശരി, കൊല്ലണില്ല്യ വേറെ എവിടെയെങ്കിലും പോയി ഇരിക്കൂ. ഗൾഫ് രാജ്യത്തില് പോയിരിക്കൂ. അമേരിക്കയിൽ പോയിരിക്കൂ. എവിടെ എങ്കിലും പോയിരിക്കൂ. നമ്മുടെ ഭാരതദേശത്ത് വേണ്ടാ, പോ.

കലി പറഞ്ഞു സ്വാമീ, ഞാൻ അവിടെയൊക്കെ ഇപ്പൊ തന്നെ ആയിക്കഴിഞ്ഞു. എനിക്ക് നിങ്ങളുടെ നാട്ടിലും സ്ഥാനം തരണം  എവിടെ എങ്കിലുമൊക്കെ ഇരിക്കണം. അതെന്റെ ധർമ്മം ആണ്.
കലി എന്താ? രജോഗുണം തമോഗുണം ഒക്കെ തന്നെ കലി .രാഗദ്വേഷകാമകോപങ്ങളൊക്കെ തന്നെയാണ് കലി. കലി എന്നൊരു മൂർത്തരൂപം സൃഷ്ടിക്കുന്നു എന്നേ ഉള്ളൂ. എല്ലാവരുടെയും ഉള്ളിലുള്ള അജ്ഞാനം തന്നെ കലി.

കലി ഇരിക്കാൻ സ്ഥലം ചോദിച്ചു. പരീക്ഷിത്ത് കുറച്ച് കുറച്ച് സ്ഥാനം ഒക്കെ കല്പിച്ചു കൊടുത്തു കലിക്ക്. ആദ്യം കൊടുത്തത് *ദ്യൂതം*, ചൂത് കളിക്കാ  എന്താ കളി അഞ്ച് വെച്ചാൽ പത്ത് ഇങ്ങനേ വട്ടം കറക്കി കൊണ്ടിരിക്കും .പഴയ ഉത്സവത്തിന് ഒക്കെ പോയി കഴിഞ്ഞാൽ 25 പൈസ കൊടുത്താൽ അമ്പത് പൈസാ അങ്ങനെ ആളുകൾ മെനക്കെട്ടു വട്ടത്തിൽ നില്ക്കണ്ടാവും. അത് ഇതിന്റെ ചെറിയരൂപം. ഇത് പോയി പോയി വലിയ വലിയ ബിസിനസ്സ് ഒക്കെ അതാണ്. അതെല്ലാം ദ്യൂതമാണ്. അവിടെ കലി ഉണ്ടെന്നാണ്. നമ്മുടെ ശ്രദ്ധ മുഴുവൻ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം. കള്ളം പറയാണല്ലോ ദ്യൂതത്തിൽ മുഖ്യം. അഡ്വർട്ടൈസ്മെന്റും ഒക്കെ അങ്ങനെ ആണല്ലോ. ഇത്ര നീളം ഉള്ള ഒരു കോല്. എന്തിനാ പല്ല് കുത്താൻ. എന്നിട്ട് പരസ്യം ഇടും ഇതില്ലാതെ ജീവിക്കാൻ പറ്റില്ല്യ എന്ന് രണ്ടു പേർ സംസാരിക്കണപോലെ. കള്ളം. കള്ളം പറഞ്ഞു പ്രചരിപ്പിക്കാ. ഇതൊക്കെ ദ്യൂതം ആണ്. അവിടെ കലി ണ്ട് സൂക്ഷിച്ചോളുകാ ന്നാണ്.

 *പാനം* ,  മദ്യപാനം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്ഥലത്തും കലി ണ്ട്. എന്താച്ചാൽ ബുദ്ധി പതുക്കെ പതുക്കെ ക്ഷയിച്ചു പോകും. വിവേകം ക്ഷയിച്ചു പോകും.

 ദ്യൂതം പാനം സ്ത്രിയ: *സ്ത്രീകൾ* ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടാൽ അവിടെ കലി ണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകളെ ആശ്രയിച്ചാണ് സമൂഹം നില്ക്കണത്. സ്ത്രീകൾ ദുഷിച്ചാൽ സമൂഹം നശിച്ചു പോകും.അത് പ്രത്യക്ഷമായി നമുക്ക് കാണാം. സ്ത്രീകളിലാണ് നമ്മുടെ ധർമ്മം നില്ക്കുന്നത്. ഇപ്പൊ സ്ത്രീകളെ ഒക്കെ ആണ് പതുക്കെ പതുക്കെ കലി പിടിച്ചിരിക്കണത്. രാത്രി ജോലി പകല് ജോലി രാവും പകലും ജോലി. വീട് നോക്കാൻ സമയം ഇല്ല്യ കുട്ടികളെ നോക്കാൻ സമയം ഇല്ല്യ.

ഇതൊക്കെ സാധകന്മാർക്കുള്ള സൂചന ആണ്. അല്ലാതെ സമൂഹനിയമം മാറ്റാനല്ല. സമൂഹത്തിൽ സ്ത്രീകളൊന്നും അങ്ങനെ പാടില്ല്യ എന്ന് പറയല്ല. ഇത് നമ്മൾ സാധകരോട് പറയണതാണ്. നമ്മുടെ ഭക്തി സാധനയ്ക്ക് അത് തടസ്സം ണ്ടാക്കും. സമൂഹത്തിനെ നന്നാക്കുക ആദ്ധ്യാത്മികമേ അല്ല. സമൂഹം നായയുടെ വാൽ ആണ്. അത് നിവർത്തിയാൽ വളയും അപ്പോ സമൂഹം നന്നാക്കൽ അല്ലാ ഇത്. സ്ത്രീ കളെ നന്നാക്കലോ ഒന്നുമല്ല. കാരണം സമൂഹമേ ഇല്ല്യ ഇവിടെ. പിന്നെ നമുക്ക് സൂചന ആണ്. ശാന്തി വേണോ ഇതിൽ നിന്ന് ഒഴിഞ്ഞു നില്ക്കാ എന്നാണ്.

 *സൂനാ* ഹിംസ നടക്കുന്ന സ്ഥലം. അവിടെയും കലി ണ്ട്. യത്ര അധർമ്മശ്ചതുർവിധ: പോരാ കലി പിന്നെയും തല ചൊറിഞ്ഞു നിന്നു. അപ്പോ ജാത രൂപം , *സ്വർണ്ണം* കൊടുത്തു. സ്വർണ്ണത്തിൽ ഇരുന്നോളുക. സ്വർണ്ണം കിട്ടിയപ്പോ കലിക്ക് സന്തോഷമായി. അതിന്റെ പേരിൽ എത്ര യുദ്ധം എത്ര ബഹളം എന്തൊക്കെ നടക്കണു ല്ലേ.ഈ നാല് സ്ഥലങ്ങൾ കൊടുത്ത് കലിയെ ഒഴിപ്പിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi Prasad 
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-92

പ്രസാദയേ ത്വാം കൗസല്ല്യേ
രചിതോയം മയാജ്ഞലിഹി
വത്സലാ ച നൃശംസാ ച
ത്വം ഹി നിത്യം പരേഷ്വപി
ദശരഥൻ പറയുന്നു ഞാൻ നിനക്ക് ദ്രോഹം ചെയ്തിരിക്കുന്നു കൗസല്ല്യേ. ഈ നിലയിൽ ഞാനൊരിക്കലും നിന്നെകൊണ്ടു വന്നു നിർത്തരുതായിരുന്നു. പക്ഷേ അങ്ങനെ ഒരു നില വന്നു ചേർന്നിരിക്കുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇതൊന്നും ഞാൻ മനപൂർവ്വം ചെയ്തതല്ല. എന്നാൽ ഋഷികൾ ഒരു ശാസ്ത്രം പറയുന്നുണ്ട്.

ഭർത്താ ദുകലു നാരിണാം ഗുണവാൻ നിർഗുണോപിവ ധർമ്മം ഭിമൃഷമാനാനാം പ്രത്യക്ഷം ദേവി ദേവതം

ഒരു ഭർത്താവ് ഗുണമുള്ളവനോ നിർഗുണനോ ദുഷ്ടനോ നല്ലവനോ എന്തും ആയി കൊള്ളട്ടെ അയാളെ വരിക്കുമ്പോൾ അവൾ മോക്ഷത്തിനായാണ് വരിക്കുന്നത്. എവിടെയെങ്കിലും പൂർണ്ണ സമർപ്പണം അനിവാര്യമെന്ന് ഋഷികൾ പറയുന്നു . ഒരു സ്ത്രീക്ക്  ആശ്രയം മുഖ്യമായതിനാൽ, പ്രത്യേകിച്ച് കർമ്മവിധാനമൊന്നും സ്ത്രീക്ക് വിധിച്ചിട്ടില്ല. എല്ലാ കർമ്മങ്ങളും ഭർത്താവിനായി കൊണ്ട് നിർവ്വഹിച്ച് ഭർത്താവിന് സമർപ്പിക്കേണ്ടതാണ്. എന്നാൽ ഭർത്താവ് ചെയ്യുന്നതിന്റെ കർമ്മ ഫലങ്ങൾ ഭാര്യയ്ക്കും വന്നു ചേരുന്നതാണ്. അതിനാൽ ഭാര്യ ഭർത്താവിൽ ശരണാഗതി ചെയ്യേണ്ടതാണ്. ഒരു ഭർത്താവാണ് ഭാര്യക്ക് പ്രത്യക്ഷ ദൈവമായിരിക്കുന്നത്. അതിനാൽ ധർമ്മത്തെ മാനിക്കുന്ന നീ ഇനിയും ഇങ്ങനെ വാക്കുകൾ കൊണ്ട് എന്നെ നോവിക്കരുത്.

ഞാൻ ഇപ്പോൾ തന്നെ വ്രണത്തിൽ ഉപ്പ് തേച്ച പോലെ ഉള്ള് നീറി നിൽക്കുകയാണ്. അതിനാൽ കൈ കൂപ്പി യാചിക്കയാണ് എന്നെ ഇനിയും ഉപദ്രവിക്കരുത്.
പ്രസീദ ശിരസ്സാ യാചേ
ഭൂമൂനി പതിതാസ്മിതേ
യാചിതാ സ്മിഹാ ദേവ
ഛന്ദ വ്യാഹം നഹി ത്വയാം

കൗസല്ല്യ ഇത് കേട്ട് മിഴിച്ചിരുന്നു. ശോകം വരുമ്പോൾ ധർമ്മം അധർമ്മം എല്ലാം വിസ്മരിക്കും. രാഗദ്വേഷങ്ങൾ ഉള്ള ഒരുവന് തന്റെ മുന്നിൽ ഉള്ള വസ്തുതകൾ കാണാൻ സാധിക്കില്ല. സംഘം വന്നാൽ പിന്നെ ഏതു വസ്തുവിനേയും ,നമ്മൾ കൊടുക്കുന്ന നിറങ്ങളോടെയാണ് കാണുന്നത് അല്ലാതെ അതിന്റെ സത്യാവസ്ഥ ദർശിക്കാൻ സാധിക്കാതെ പോകുന്നു.

കൗസല്യ നമസ്കരിച്ചു കൊണ്ട് പറഞ്ഞു ഞാൻ മഹാപാപം ചെയ്തുവല്ലോ. എപ്പോളും തന്നെ പ്രസാദിപ്പിക്കുന്ന ഭർത്താവ് .അങ്ങനെയുള്ള ഭർത്താവിന് എന്ത് തെറ്റിന്റെ പേരിലായാലും അദ്ദേഹം തൊഴുത് ക്ഷമ ചോദിക്കാൻ ഇടയുണ്ടാക്കരുതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അത് ഒരു സ്ത്രീക്ക് മഹാപാപമാണ്.

നൈഷാഹിസാ സ്ത്രീ ഭവതി
ശ്ലാഘനീയേന ധീമതാം
ഉഭയോർ ലോകയോർ ലോകേ
പത്യാ യാ സംപ്രസാദ്യതേ
ശോകമാണ് എന്നെ ഈ നിലയിലെത്തിച്ചത് .
ശോകോ നാശയതേ ധൈര്യം
ശോകോ നാശയതേ ശ്രുതം
ശോകോ നാശയതേ സർവ്വം
നാസ്തി ശോകസമോ രിപുഹു.
ഒരു പാട് ശാസ്ത്രങ്ങൾ, ഗ്രന്ഥങ്ങൾ വായിച്ചാലും ,സത്സംഗങ്ങൾ ചെയ്താലും ശോകം ആ അറിവിനെ ഒക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കുന്നു. അതിനാൽ ശോകം പോലെയൊരു ശത്രു വേറെയില്ല. ശോകത്തിനാൽ എന്റെ ധർമ്മം ഞാൻ മറന്നു. എന്നോട് ക്ഷമിച്ചാലും എന്ന് പറഞ്ഞ് ദശരഥനെ നമസ്കരിച്ചു കൗസല്ല്യ.

ദശരഥൻ പറഞ്ഞു അവനവന്റെ കർമ്മ ഫലം അനുഭവിച്ചല്ലേ പറ്റു. എന്റെ കർമ്മ ഫലം ഞാൻ അനുഭവിക്കുന്നു.

Nochurji 🙏 🙏

Wednesday, January 23, 2019

മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന എത്രയോയോഗികളും ജ്ഞാനികളും കഠിന തപശ്ചര്യചെയ്തും ഉപവാസം, ഉറക്കംഒഴിവാക്കുക തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിച്ചിട്ടുപോലും ഇന്ദ്രിയ നിഗ്രഹം ചെയ്യാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട ചരിത്രം ഇതിഹാസ പുരാണങ്ങളില്‍ നമുക്കു വായിക്കാന്‍ കഴിയും വിവേക പൂര്‍വ്വ ഭൗതിക വിഷയങ്ങളുടെ ദോഷം ചിന്തിച്ചും പരപദം നോടുമെന്നുറപ്പിച്ചും ഇന്ദ്രിയങ്ങളെ ജയിക്കാന്‍ ശ്രമിച്ച മഹാമുനികളുടെ മനസ്സനെ ഇന്ദ്രിയങ്ങള്‍ ഭൗതികസുഖത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി താഴ്ത്തിയിട്ടുണ്ട്. അതിഘോരമായ തപശ്ചര്യയില്‍  ഏര്‍പ്പെട്ടിരുന്ന വിശ്വാമിത്രമഹര്‍ഷിയുടെ  മനസ്സിനെ മേനക എന്ന അപ്‌സരസ്ത്രിയുടെ സാന്നിദ്ധ്യവും സൗരഭ്യവും ഉപയോഗച്ച് ഇന്ദിയങ്ങള്‍ പരാജയപ്പെടുത്തിയ ചരിത്രവും നമുക്കോര്‍ക്കാം. ''ഇന്ദ്രിയാണി പ്രമാഥീനി-ഇന്ദ്രിയങ്ങളുടെ സ്വഭാവം വിവേകത്തെ നശിപ്പിച്ച് മനസ്സിനെ തകിടം മറിക്കുക എന്നതാണ് എന്ന് ഭഗവാന്‍ പറയുന്നത് അതുകൊണ്ടാണ്. സദ്ഗുണ പൂര്‍ണ്ണമായ പ്രവൃത്തികളെപ്പോലും ഇന്ദ്രിയങ്ങള്‍ ആയുധമാക്കിയ കഥ ശ്രീമദ് ഭാഗവതത്തിലുണ്ട്. ഭരത മഹാരാജാവ് കൊട്ടാരത്തോടും രാജ്യത്തോടും ഭാര്യാപുത്രന്മാരോടുള്ള മമതാ ബന്ധവും സ്‌നേഹവും ഉപേക്ഷിച്ച് ഗണ്ഡകീനദിയില്‍ കുളിച്ചും ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ധ്യാനിച്ചും പൂജിച്ചും ഭഗവദ് ഭജനത്തില്‍നിന്നുണ്ടാവുന്ന ആനന്ദത്തില്‍ മുഴുകി ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുഴയുടെ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയും മരണത്തേടു മല്ലടിച്ച് ഒരുകൊച്ചുമാന്‍കുട്ടിയോട് അദ്ദേഹത്തിനുണ്ടാകുന്ന കാരുണ്യം എന്ന സദ്ഗുണം ഉള്ളില്‍ കവിഞ്ഞൊഴുകിയത്. ഭഗവാനെ ധ്യാനിക്കുന്നതില്‍നിന്നും വിരമിച്ച്് ആ മാന്‍കുട്ടിയുടെ ലാളനത്തിലും പോഷണത്തിലും സംരക്ഷണത്തിലും ആമഗ്നനായി ത്തീര്‍ന്നു. ഒടുവില്‍ മരണസമയത്തും മാന്‍കുട്ടിയെ തന്നെ ചിന്തിച്ച് ചിന്തിച്ച് മരണമടഞ്ഞ് അടുത്തജന്മത്തില്‍ മാന്‍കുട്ടിയായിത്തീര്‍ന്നു. അങ്ങനെ നാം പാടി പുകഴ്ത്തുന്ന സര്‍വഭൂതദയ എന്ന സദ്ഗുണത്തെ ഇന്ദ്രിയങ്ങള്‍ രാജാവിന്റെ  വിവേകത്തേയും ഭക്തിയോഗാനുഷ്ഠാനത്തേയും നശിപ്പിക്കാന്‍ ഒരായുധമാക്കി മാറ്റി.
രജോഗുണം ശരീരത്തലത്തിലൊട്ടകെ ഓടിനടക്കുമ്പോള്‍, അവന്‍ കര്‍മ്മങ്ങള്‍ ചെയ്ത് കോലാഹലം സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റ് ഉര്‍വ്വിയിലുള്ള എലാറ്റിനെയും ചുഴറ്റി ആകാശത്തിലേക്ക് ഉയര്‍ത്തുന്നതുപോലെ അവന്‍ ഇന്ദ്രിയങ്ങളെ യഥേഷ്ടം വിഷയസുഖങ്ങളില്‍ വിഹരിക്കുനതിനായി സ്വന്തന്ത്രമാക്കിവിടന്നു. പരസ്ത്രീ പരദാരാദികളില്‍ ചിന്തിക്കാതെ കാമാതുരനാകുന്ന അവന്‍ അതൊന്നും ശാസ്ത്രവിരുദ്ധമാണെന്നു ചിന്തിക്കാതെ, എവിടെയും എന്തും മേഞ്ഞ് നടക്കുന്ന മേഷങ്ങളെപ്പോലെ പെരുമാറുന്നു. അവന് അപ്രാപ്യമായ കാര്യങ്ങള്‍ മാത്രം അവന്‍റെ ലോഭചിന്തയില്‍ നിന്ന് രക്ഷപ്പെടുന്നു. അവന്‍ എന്തു സാഹസകര്‍മ്മങ്ങളും ചെയ്യാന്‍ മുതിരുന്നു. അശ്വമേദയാഗങ്ങള്‍, ക്ഷേത്രനിര്‍മ്മാണം തുടങ്ങി അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു. വലിയ നഗരങ്ങളും വിസ്താരമായ ജലാശയങ്ങളും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചു വിപുലമായ കാനനങ്ങളും സൃഷ്ടിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളുന്നു. അപ്പോഴും ഇഹലോകത്തിലും പരലോകത്തിലും സന്തോഷം ലഭിക്കുന്നതിനുള്ള അവന്‍റെ അഭിലാഷത്തിന് അറുതി ഉണ്ടാകുന്നില്ല. ആയതമായ ആഴിക്കുപോലും അടക്കാന്‍ കഴിയാത്തതും ഘോരാനലന്‍റെ ദഹനശക്തിക്കുപോലും ദഹിപ്പിക്കാന്‍ കഴിയാത്തതുമാണ് അവന്‍റെ അന്തരംഗത്തിലുള്ള അമേയവും വിക്രാന്തവുമായ വിഷയസുഖേച്ഛ. അവന്‍റെ ഇച്ഛാതുരത അവന്‍റെ ചിന്തയെക്കാള്‍ വേഗത്തില്‍ കുതിക്കുന്നു. അതു പാരൊക്കെ പരതി നടന്നാലും അവന് സംതൃപ്തി ലഭിക്കുകയില്ല. രജോഗുണം പ്രബലപ്പെട്ടു നില്‍ക്കുന്ന ഒരുവനില്‍ കാണുന്ന ലകഷ്ണങ്ങളാണ് ഇതെല്ലാം . സര്‍വ്വ സുഖഭോഗങ്ങളെയും തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തിക്കൊണ്ട്, ഒരു യാചകന്‍ ആഡംബരങ്ങളോടും കൂടി രാജകൊട്ടാരത്തിലിരുന്നാലും അവന്‍ രാജാവാകുമോ? ധനവാന്‍റെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെ വഹിച്ചുകൊണ്ട് പോകുന്ന കാളകള്‍ക്ക് വൈക്കൊല്ലല്ലാതെ മറ്റെന്തിങ്കിലും തിന്നാന്‍ കിട്ടുമോ? അതുപോലെ രജോഗുണി, ലൌകിക കാര്യങ്ങളില്‍ മുഴുകി വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ആളുകളുടെ കൂട്ടത്തിലായിരിക്കും. മരണശേഷം ചെന്നു ചേരുക. ചുരുക്കിപറഞ്ഞാല്‍ അവന്‍ രജോഗുണവാസനകളുടെ വെള്ളപ്പൊക്കത്തില്‍ മുങ്ങുമരിക്കുമ്പോള്‍ അവന്‍റെ ലോഭവും മോഹവും ഉള്‍പ്പെടെയുള്ള എല്ലാ വാസനകളും ചേര്‍ന്ന് പുതിയ ശരീരത്തോടുകൂടി കൂടി കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു.
ഇതേ വിധത്തില്‍ സത്വഗുണത്തേയും രജോഗുണത്തേയും വിഴുങ്ങി തമോഗുണം ആധിപത്യം പുലര്‍ത്തുമ്പോഴുള്ള ഒരുവന്‍റെ സ്ഥിതി ഞാന്‍ വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക. . അവന്‍റെ മനസ്സ് ചന്ദ്രപ്രകാശമില്ലാത്ത അമാവാസിരാത്രിയിലെ ആകാശം പോലെ ഇരുണ്ടതായിരിക്കും. അവന്‍റെ അന്തഃകരണം വിചാരശൂന്യവും അനുത്സുകവും നിസ്തേജവുമായിരിക്കും. വിവേകവും അവിവേകവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവന്‍റെ ശക്തി നിശ്ശേഷം നശിച്ചിരിക്കും ഒരു ചാളയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍ കൂമ്പാരം പോലെ അവന്‍റെ ഇന്ദ്രിയങ്ങളുടെ അങ്കണത്തില്‍ ദുരാചാരങ്ങളുടെ കൂമ്പാരം കാണാം. അവന്‍റെ ബുദ്ധിയുടെ മൃദുത്വം ഇല്ലാതായി അത് കല്ലിനേക്കാള്‍ കഠിനമുള്ളതായിത്തീരുന്നു. അവന്‍റെ ഓര്‍മ്മശക്തി ദാരിദ്രമാകുന്നു. മൗഡ്യം അവനില്‍ സജീവമായിരിക്കും. മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ മരണത്തോടുകൂടി മാത്രമേ അവന്‍ അവസാനിപ്പിക്കുകയുള്ളൂ. ദുഷ്കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ലാദിക്കുന്നു. നിഷിദ്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങള്‍ എപ്പോഴും വിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും അവന്‍റെ ശരീരം ചാഞ്ചാടും; സന്നിപാതജ്വരമില്ലെങ്കിലും അവന്‍ പിച്ചും പേയും പറയും; കാമുകനല്ലെങ്കിലും അവന്‍ ഉന്മത്തനെപ്പോലെ പ്രലപിക്കും അവന്‍റെ മനസ്സ് ഉന്മാദാവസ്ഥയിലാകാതെ തന്നെ മായാമോഹം കൊണ്ട് മൂഡമാകും, ചുരുക്കിപ്പറഞ്ഞാല്‍ തമോഗുണത്തിന്‍റെ സ്വഭാവങ്ങളാണ് ഇതെല്ലാം. അത് സ്വപ്രയത്നം കൊണ്ട് കൂടുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഈയവസരത്തില്‍ അവന് മരണം സംഭവിച്ചാല്‍ തമോഗുണത്തിന്‍റെ എല്ലാ വാസനകളോടും കൂടി അവന്‍ വീണ്ടും ജനിക്കുന്നു. ഒരു കടുകുമണി വിതച്ചാല്‍, അതിന്‍റെ രൂപം നശിച്ചു അതില്‍ നിന്ന് മുളച്ചുവളരുന്ന ചെടിയില്‍ കടുകല്ലാതെ മറ്റെന്താണ് വിളയുക? ഒരു അഗ്നിജ്വാലയില്‍ നിന്ന് കൊളുത്തുന്ന വിളക്ക്, അഗ്നി അണഞ്ഞുപോയാലും, എല്ലാറ്റിനെയും എരിക്കുന്ന അഗ്നിയുടെ സ്വഭാവം നിലനിര്‍ത്തുകയില്ലേ? അതുപോലെ അന്തഃകരണത്തില്‍ തമോഗുണത്തിന്‍റെ ഭാരവും പേറിക്കൊണ്ടു ജീവിച്ചിരുന്ന ഒരുവന്‍ അതെ ഗുണം തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും വീണ്ടും ജനിക്കുന്നത്. ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്. തമോഗുണം അധികരിച്ചു നില്‍ക്കുമ്പോള്‍ മരിക്കുന്ന ഒരുവന്‍ മൃഗത്തിന്‍റെയോ പക്ഷിയുടെയോ വൃക്ഷത്തിന്‍റെയോ കൃമികീടങ്ങളുടെയോ വംശത്തില്‍ ജനിക്കുന്നു.
ജ്ഞാനിയുടെ കുടുംബത്തില്‍ ജനിക്കുന്ന സത്ത്വഗുണിയുടെ സത്ത്വശുദ്ധി, ജ്ഞാനബുദ്ധിയെ അസാധാരണമായി വര്‍ദ്ധിപ്പിക്കുന്നു. അത് (ജ്ഞാനബുദ്ധി) വിവേകത്തിന്‍റെ മുകളില്‍ പരന്നു കിടക്കുന്നു. പിന്നീട് മഹാദാദി തത്ത്വങ്ങളില്‍ നിന്ന് അനുക്രമമായി ഉടലെടുത്ത ജഗത്തിന്‍റെ എല്ലാ തത്ത്വാംശങ്ങളെപ്പറ്റിയും ചിന്തനം ചെയ്യുകയും അവസാനം ജ്ഞാനബുദ്ധിയോടൊപ്പം അവന്‍റെ ആത്മാവ് ബ്രഹ്മസ്വരൂപത്തില്‍ ലയിക്കുകയും ചെയ്യുന്നു. ഈ ബ്രഹ്മസ്വരൂപം വേദാന്തശാസ്ത്രപ്രകാരമുള്ള *—– 36 തത്ത്വങ്ങള്‍ക്കുമപ്പുറത്ത് സ്ഥിതിചെയ്യുന്ന മുപ്പത്തിഏഴാമത്തെ തത്ത്വമാണ്; സംഖ്യന്മാരുടെ ഇരുപത്തിനാല് സിദ്ധാന്തങ്ങള്‍ക്കും ഉപരിയായ ഇരുപത്തിയഞ്ച് സിദ്ധാന്തമാണ്‌; ത്രിഗുണങ്ങള്‍ക്ക് മതീത്മായ നാലമത്തെ ഗുണമാണ്. ഇതാണ് പരംപൊരുള്‍. ഇത് പരമോന്നതവും എല്ലാറ്റിലും എല്ലാമും ആണ്.
ഒരുവന്‍ സത്വഗുണം ഉയര്‍‍ന്നുനില്‍ക്കുമ്പോള്‍ മരിക്കാന്‍ ഇടയായാല്‍ അവന്‍ എവിടെയാണ് എത്തിച്ചേരുക? ഒരു സത്വഗുണി ലൗകികസുഖങ്ങളുടെ ഗേഹമായ ശരീരം ഉപേക്ഷിക്കുമ്പോള്‍ സത്വഗുണവും കൂടെക്കൊണ്ട് പോകുന്നു. അപ്രകാരമുള്ളവന്‍ സത്വഗുണത്തിന്‍റെ മൂര്‍ത്തിയായിത്തീരുന്നു. . ജ്ഞാനികളുടെ കുടുംബത്തില്‍ അവന്‍ വീണ്ടും ജനിക്കുന്നു. 
മാഘകവിയുടെ കാലം ഏതാണ്ട്ഏഴാം നൂറ്റാണ്ടില്‍ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ പ്രസിദ്ധകൃതി ആയ 20 സര്ഗങ്ങള്‍ ഉള്ള മാഘം അഥവാ ശിശുപാലവധം എന്ന കാവ്യത്തിലെ ഒന്‍പതു സര്ഗങ്ങള്‍ പഠിച്ചുകഴിയുംപോളെക്ക് തന്നെ സംസ്കൃതത്തില്‍ അറിയാത്ത ഒന്‍പതു വാക്കുകള്‍ പോലും ഉണ്ടാവില്ല എന്നാണു പറയാറ്.: നവസര്ഗഗതേ മാഘേ നവ ശബ്ദോ ന വിദ്യതേ” അത്രയും പോരെങ്കില്‍
“ഉപമാ കാളിദാസസ്യ ഭാരവേരര്‍ഥഗൌരവം- ദണ്ടിന:പദലാളിത്യം മാഘേ സന്തി ത്രയോ ഗുണാ:” കാളിദാസന്റെ ഉപമ, ഭാരവികവിയുടെ അര്‍ത്ഥഗൌരവം, ദണ്ടിയുടെ പദലാളിത്യം എന്നീ മൂന്നു ഗുണങ്ങളും മാഘത്തില്‍ ഉണ്ടെന്നു സാരം.കാളിദാസരഉപമയെപറ്റിപറയുകയുണ്ടായല്ലോ.ഭാരവികവിയുടെ അര്‍ത്ഥഗൌരവത്തെ പറ്റിയും ദണ്ടിയുടെ പദലാളിത്യത്തെപറ്റിയും പിന്നൊരിയ്ക്കല്‍ പറയാന്‍ ശ്രമിയ്ക്കാം.പണ്ടത്തെ ഗുരുകുലസംപ്രദായമനുസരിച്ചുള്ള സംസ്കൃതപഠനരീതിയില്‍, സിദ്ധരൂപം,ക്രിയാരൂപങ്ങള്‍ശ്രിരാമോദന്തം,ശ്രീകൃഷ്ണവിലാസം, രഘുവംശം എന്നിവയൊക്കെ കഴിഞ്ഞ ശേഷം മാത്രമേ മാഘം തുടങ്ങാറുള്ളു താനും.കാരണം മുന്‍പറഞ്ഞ നവ........വിദ്യതേ” തന്നെ.ഈ കാഠിന്ന്യത്തെ സൂചിപ്പിയ്ക്കാന്‍ ഇങ്ങിനെ പറയാറുണ്ട്:
മാഘത്തിലെ ആദ്യശ്ലോകം നോക്കാം:
“ശ്രിയ:പതി: ശ്റീപതി വാസിതും ജഗത്ജ്ജഗന്നിവാസോ വസുദേവസദ്മനി വസന്‍
ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം മുനിം ഹരി:”
ശ്രിരാമോദന്തം പോലെ അത്ര എളുപ്പം അല്ല ഈ ശ്ലോകം അന്വയിക്കാന്‍ എന്ന് സംസ്കൃതവിദ്യാര്‍ഥികളോട് പറയണ്ട ആവശ്യം ഇല്ല. ചുരുക്കത്തില്‍ അര്‍ത്ഥം ഇതാണ്:”വസുദേവരുടെ ഗൃഹത്തില്‍ താമസിയ്ക്കെ ശ്രി കൃഷ്ണന്‍ നാരദമുനി ആകാശത്തുനിന്നു അവതരിയ്ക്കുന്നതു കണ്ടു.”പക്ഷെ ഇതിലെ”ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം” എന്ന സമസ്തപദം അത്ര ചെറുത്‌ അല്ലാലോ.അതിനെ കളി ആക്കാന്‍ ആയി “എന്തോ ഒന്നു അവതരിയ്ക്കയോ, ആകാശത്ത്നിന്നു വീഴുകയോ ഉണ്ടായി എന്ന് മനസ്സിലായി കാരണം :ദ്ധി” എന്നൊരൊച്ച കേട്ടൂ. അനവധി നേരം എടുത്തു താനും” എന്ന് ശ്ലോകം കേട്ടപോഴെ മനസ്സിലായി.എന്ന് കളിയാക്കി പറയാറും ഉണ്ട്......k.naayanan
ഈ ദേഹത്തില് സര്വ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനാത്മകമായ പ്രകാശം എപ്പോഴുണ്ടാകുന്നവോ അപ്പോള് സത്ത്വഗുണം വര്ദ്ധിച്ചിരിക്കുന്നുവെന്നു അറിയേണ്ടതാകുന്നു.

സര്വ്വദ്വാരേഷു ദേഹേഽസ്മിന്
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്
വിവൃദ്ധം സത്ത്വമിത്യുത...(BG.14.11.)
Importance of chanting Vishnu Sahasranamam.

Every person has a Slokam from Vishnu Sahasranama Sthothram, based on his or her birth star and paadam. On chanting that Slokam everyday, the person attains spiritual and material benefits. To know what is your Slokam you have to follow the method explained here:

In Vishnu Sahasranama Sthothram, there are 108 slokas. Totally there are 27 stars, list of which is given below. Each star or nakshatram has 4 paadas. Each person is born in one of the paadas. Therefore totally there are 108 paadas, in one-to-one correspondence with the 108 slokas of Vishnu Sahasranaama Sthothram. Your slokam is that which corresponds to the serial number of paadam in which you are born. For example, if your star is Rohini, paadam is 3rd, your slokam no. = Ashwini 4 +Bharani 4 + Kruttika 4 + Rohini 3 = 15th slokam of Vishnu Sahasranaama Sthothram, which is "Lokaadhyakshassuraadhyaksho..."

This is the list of nakshathras and the sets of slokam numbers for each star:
1) Ashwini - 1-4
2) Bharani - 5-8
3) Kruttika - 9-12
4) Rohini - 13-16
5) Mrugasira - 17-20
6) Ardra - 21-24
7) Punarvasu - 25-28
8) Pushyami - 29-32
9) Aaslesha - 33-36
10) Magha - 37-40
11) Purva Phalguni - 41-44
12) Uttara Phalguni - 45-48
13) Hasta - 49-52
14) Chitra - 53-56
15) Swati - 57-60
16) Vishakha - 61-64
17) Anuradha - 65-68
18) Jyeshttha - 69-72
19) Moola -73-76
20) Purva Ashaadha - 77-80
21) Uttara Ashaadha - 81-84
22) Sravanam 85-88
23) Dhanishttha - 89-92
24) Shathabhisham - 93-96
25) Purva Bhaadrapada - 97-100
26) Uttara Bhaadrapada - 101-104
27) Revati - 105-108

Vishnu Sahasranaama Sthothram has the power to activate Sahasraara Chakra, cause Atmajnaana and Brahmajnaana. To attain Moksha, one's Sahasraara Chakra must be fully opened. Daily concentrated reading of VSS will activate the Kundalini and other Chakras too. VSS contains the 1008 names of the Bhagawan. It was compiled by Sage Veda Vyaasa, and is a part of Mahaabhaaratam. In Mahaabhaaratam, it is told by Bheeshma on his 'ampasayya' to Yudhishtthira (Dharma Raaja) who wanted to know what is the way to attain Moksha..., who asks "ko dharmassarvadharmaanaam bhavatah pramo mataha, kim japan muchyate jantur janmasamsaarabandhanaat ," meaning, which is the greatest dharma and by chanting what do we attain Moksha. Bheeshma chants the VSS to Pandavaas who were present before him at that time.
*ശ്രീമദ് ഭാഗവതം 40*

ആചാര്യസ്വാമികൾ ശിവാനന്ദലഹരിയിൽ പറയണു ഒരേ ഒരു സൂര്യൻ അമാവാസി ദിനത്തിലെ  ഇരുട്ടിനെ നേരം വെളുക്കുമ്പോഴേക്കും ഇല്ലാതാക്കുന്നു. അങ്ങയെ ശാസ്ത്രങ്ങൾ കോടിസൂര്യപ്രഭ എന്നൊക്കെ പറയണുവല്ലോ. എന്നിട്ടും എന്താ എന്റെ ഉള്ളിലുള്ള ഇരുട്ട് പോകാത്തത് എന്ന്. അത്ര കട്ട പിടിച്ച് ഇരുട്ട് ഉണ്ട്. ആ ഇരുട്ടും പോകും. ക്രമേണ രാഗദ്വേഷമില്ലാത്ത ആ ജ്ഞാനം കൊണ്ട് ഇല്ലാതാകുമ്പോ ഉള്ളിലുള്ള ഭഗവദ് സ്വരൂപം പ്രകാശിക്കും.

ഇപ്പൊ അർജുനന് ഉണ്ടായപോലെ. ഉണ്ടായി ന്ന് മാത്രല്ലാ,

വിശോകോ ബ്രഹ്മസമ്പത്ത്യാ
മനസ്സ് ബ്രഹ്മത്തിൽ ലയിച്ചു.

ഉള്ളിലുള്ള പ്രജ്ഞയിൽ മഹാവാക്യത്തിന്റെ ഉൾപൊരുളായ പ്രജ്ഞയിൽ മനസ്സ് ലയിച്ച് ഇല്ലാതായി. ശോകം പോയി.

വിശോകോ ബ്രഹ്മസമ്പത്ത്യാ സംഛിന്നദ്വൈതസംശയ:

ദ്വൈതപ്രപഞ്ചം ഉണ്മ ആണെന്നോ ഞാൻ എന്ന ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നോ എനിക്കിനി പ്രത്യേകിച്ച് എന്തെങ്കിലും നേടാനുണ്ടെന്നോ ഉള്ള ഭ്രമം വിട്ടു പോയി .അഖണ്ഡമായ ഒരു ബോധം മാത്രമേ ഉള്ളൂ എന്ന അനുഭവം ണ്ടായി.

ലീനപ്രകൃതി:
സൂക്ഷ്മശരീരം എങ്ങോ പോയി മറഞ്ഞു.

നൈർഗുണ്യാദ്, സത്വരജസ്തമോഗുണങ്ങളൊക്കെ വിട്ടു. അതിനെ കടന്നു നിന്നു .

അലിംഗത്വാദ്
ഉള്ളിലുള്ള ലിംഗശരീരം വിട്ടു പോയത് കൊണ്ട്,

അസംഭവ:
ഇനി സംഭവം ഇല്ല്യ.
ഇനി ഒരു ജനനം ഇല്ല്യ. ഇനി ഒരു സംഭവിക്കൽ ഇല്ലാതായി തീർന്നു.

കുന്തീദേവി ഭഗവാനോട് ചോദിച്ചു. ഭഗവാനേ എനിക്ക് അങ്ങയുടെ സ്വരൂപാനന്ദം വേണം. കുന്തിക്കും ഭഗവാനത് കൊടുത്തു.

നിശമ്യ ഭഗവന്മാർഗ്ഗം സംസ്ഥാം യദു കുലസ്യ ച
സ്വ: പഥായ മതിം ചക്രേ നിഭൃതാത്മാ യുധിഷ്ഠര:
പൃഥാപി അനുശ്രുത്യ ധനഞ്ജയോദിതം
നാശം യദൂനാം ഭഗവദ്ഗതിം ച താം.

കുന്തി രണ്ടു വരം ആണ് ചോദിച്ചത്. ഒന്ന്, യദുക്കളോടും മറ്റുമുള്ള ബന്ധം വിട്ടു പോകണം. രണ്ട് ,ഭഗവദ് അനുഭവം വേണം. യദുക്കളൊക്കെ നശിച്ചു പോയി എന്നുള്ള വാർത്തയും അർജുനനിൽ നിന്ന് കേട്ടു. ഭഗവാൻ നാശം ഇല്ലാത്ത വസ്തു ആണെന്നും,

അഹം ആത്മാ ഗുഢാകേശ സർവ്വഭൂതാശയസ്ഥിത:

നമ്മുടെ ഉള്ളിലുള്ള എപ്പോഴും അനുഭവത്തിൽ ഒളിഞ്ഞിരിക്കുന്ന സച്ചിദാനന്ദമയമായ വസ്തു ആണെന്നും അർജുനനിൽ നിന്ന് കേട്ടു. ഇവിടെ അർജുനൻ കുന്തി യ്ക്ക് ഒരു ഗുരു ആയിത്തീർന്നു. ഭഗവാൻ അർജുനന് വിളക്ക് കൊടുത്തു. ആ വിളക്ക് ഇപ്പൊ  കുന്തിക്കും കിട്ടി.

പൃഥാപി അനുശ്രുത്യ ധനഞ്ജയോദിതം
നാശം യദൂനാം ഭഗവദ്ഗതിം ച താം
ഏകാന്ത ഭക്ത്യാ ഭഗവതി അധോക്ഷജേ

ഭഗവാനോട് ഏകാന്ത ഭക്തിയോടുകൂടി,

നിവേശിതാത്മാ
മനസ്സിനെ സമാധി സ്ഥിതിയിൽ വെച്ച് കൊണ്ട്,

ഉപരരാമ സംസൃതേ:
സംസാരത്തിൽ നിന്നും ഉപരമിച്ചു.

പഞ്ചപാണ്ഡവന്മാർ ഓരോരുത്തരായി വിട്ടു പോയി. ഇങ്ങനെ മഹാപ്രസ്ഥാനം അവസാനിച്ചു .പരീക്ഷിത്ത് രാജാവായി തീർന്നു.
ശ്രീനൊച്ചൂർജി
 *തുടരും. ..*