Wednesday, February 27, 2019

ഭാരതീയ സംസ്‌കൃതിയിലെ മഹോത്‌സവങ്ങളേറെയും തിന്മയ്ക്കു മേല്‍ നന്മയുടെ വിജയങ്ങളാണ്. നിറങ്ങള്‍ നിറഞ്ഞാടു വസന്തോത്സവമായ ഹോളിയുടെ ഇതിവൃത്തവും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും വിജയവുമാകുന്നു. അസുരരാജാവായ ഹിരണ്യകശിപുവിനെ നരസിംഹാവതാരമെടുത്ത മഹാവിഷ്ണു നിഗ്രഹിച്ചതിന്റെ ആഹ്ലാദപ്രകടനമാണ് ഉത്തരേന്ത്യയുടെ ഹോളി ആഘോഷം. 
ഹിരണ്യകശിപുവിന്റെ ആസുരചെയ്തികളില്‍  പ്രജകള്‍ മാത്രമല്ല, മകനായ പ്രഹ്ലാദന്‍ പോലും പൊറുതി മുട്ടയിരുന്നു. അസുരകുലത്തിലാണ് പിറന്നതെങ്കിലും വിഷ്ണുഭക്തനായിരുന്നു പ്രഹ്ലാദന്‍. അച്ഛന്‍ എത്ര തന്നെ ആവശ്യപ്പെട്ടിട്ടും വിഷ്ണുവിനെ ആരാധിക്കുതില്‍ നിന്ന്  പ്രഹ്ലാദന്‍ പിന്മാറിയില്ല. കഠിന ശിക്ഷകള്‍ നല്‍കിയിട്ടും അതിനു മാറ്റവുമുണ്ടായില്ല.
ഒടുവില്‍ പ്രഹ്ലാദനെ ഇല്ലതാക്കാന്‍ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക ഒരു മാര്‍ഗം കണ്ടെത്തി. പ്രഹ്ലാദനെ നയത്തില്‍ പാട്ടിലാക്കി ചിതയെരുക്കി അതിലിരുത്തി. ഹോളികയും ചിതയില്‍ പ്രഹ്ലാദനൊപ്പമിരുന്നു. തീപിടിക്കാത്ത മേലങ്കിയണിഞ്ഞാണ് ഹോളിക ഇരുന്നത്. എന്നാല്‍ തീയാളിപ്പടര്‍ന്നപ്പോള്‍ എരിഞ്ഞടങ്ങിയത് ഹോളിക. വിഷ്ണുഭക്തനായ പ്രഹ്ലാദന്‍ രക്ഷപ്പെട്ടത് കണ്ടിട്ടും ഹിരണ്യകശിപുവിന്റെ അഹങ്കാരത്തിന് ശമനം വില്ല. ഒഴുവില്‍ പാതി നരനും പാതിസിംഹവുമായി അവതരിച്ച് മഹാവിഷ്ണു ഹിരണ്യ കശിപുവിനെ മാറു പിളര്‍ത്തി കൊന്നു. പ്രജകളത് കൊണ്ടാടി. 
കൃഷ്ണന്റെ ബാലലീലകളോടും  ഹോളിയുടെ പുരാവൃത്തം  ബന്ധപ്പെട്ടിരിക്കുന്നു. പൂതന നല്‍കിയ വിഷം പുരട്ടിയ മുലപ്പാല്‍ കുടിച്ച ശേഷമാണ് ഉണ്ണിക്കണ്ണന്‍ കറുത്തു പോയതെന്നാണ് സങ്കല്പം. തന്റെ നിറം കറുത്തു പോയതിനാല്‍ വെളുത്തനിറമുള്ള രാധയും തോഴിമാരും തന്നോട് കൂട്ടൂകൂടുമോ എന്നോര്‍ത്ത് ഉണ്ണിക്കണ്ണന്‍ ഭയപ്പെട്ടു. ഇക്കാര്യം അമ്മ യശോദയോട് കണ്ണന്‍ പറഞ്ഞു.
അതുകേട്ട് ചിരിച്ച യശോദ , രാധയോട് ഇഷ്ടമുള്ള നിറമെടുത്ത് കണ്ണന്റെ മുഖത്ത് തേച്ചു കൊടുക്കാന്‍ പറഞ്ഞു. നിറമെടുത്ത് പരസ്പരംതേച്ചുകളിച്ചാണ് രാധ, കൃഷ്ണന്റെ പ്രിയസഖിയായി മാറിയത്. അതിന്റെ ഓര്‍മപുതുക്കത്രേ ഹോളി. ദശകുമാര ചരിതം പോലുള്ള പുരാണങ്ങളിലെല്ലാം ഹോളിയെക്കുറിച്ച് വിശദീരിക്കുന്നുണ്ട്. കാളിദാസകൃതികളിലും ഇതിന്റെ പരാമര്‍ശങ്ങളുണ്ട്.
 ഫാല്‍ഗുനത്തിലെത്തുന്ന ഹോളിയുടെ ഉത്സവലഹരി രണ്ടുനാള്‍ നീളും. ചിലയിടങ്ങളില്‍  ആഘോഷം ആറുനാള്‍ തുടരും. ഹോളിക്ക് തലേന്നാള്‍ രാത്രിയിലാണ് പ്രധാന ചടങ്ങായ ഹോളികാ ദഹനം. പ്രഹ്ലാദനെ ചതിച്ചു കൊല്ലാന്‍ ശ്രമിച്ച ഹോളികയെ പ്രതീകാത്മകമായി ദഹിപ്പിക്കുന്ന ചടങ്ങാണിത്.  ഹോളിക്ക് തെരുവീഥികള്‍ നിറങ്ങളാല്‍ നിറയും.
ജനങ്ങള്‍ പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞും നിറം കലക്കിയ വെള്ളം തളിച്ചുമാണ് ആഘോഷം. ഹോളിയെ മറ്റ് ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നതും ഇതാണ്.   ഉയരത്തില്‍ കെട്ടിത്തൂക്കിയിടുന്ന വെണ്ണക്കുടങ്ങള്‍ പിരമിഡിന്റെ രൂപത്തില്‍ കുട്ടികള്‍ ഒന്നിനു മീതെ ഒന്നായി കയറി നിന്ന്  തല്ലിപൊട്ടിക്കുന്നത് ഹോളിയിലെ പ്രധാനവിനോദമാണ്. പെണ്‍കുട്ടികള്‍ നിറങ്ങള്‍ വാരിയെറിഞ്ഞ് ആണ്‍കുട്ടികളെ ഇതില്‍ നിന്ന്  പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. കൃഷ്ണലീലയുടെ സ്മൃതികളാണ് ഇതിനു പിന്നില്‍.  ഹോളി ആഘോഷങ്ങളില്‍ അനുഷ്ഠാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നു തന്നെ പറയാം. എല്ലാം മറന്നുള്ള ആമോദമാണ് ഹോളി.  
 janmabhumi
ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല പരമാത്മാവിനെയാണ് നിശ്ചയിക്കുന്നതെന്നുള്ളത് അടുത്ത സൂത്രത്തിലും വിവരിക്കുന്നു.
സൂത്രം - ഭേദവ്യപദേശാച്ച
ഭേദവ്യപദേശാത് ച എന്നാല്‍ വേര്‍തിരിച്ച് കാണിക്കുന്നതുകൊണ്ടും.
ജീവാത്മാവിനും പരമാത്മാവിനും വ്യത്യാസം കല്‍പ്പിച്ചിട്ടുണ്ടെന്നുതു കൊണ്ട് എന്നര്‍ത്ഥം.
ജീവാത്മാവും പരമാത്മാവും വേറെയാണെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല കണക്കാക്കേണ്ടത്.
 'രസോ വൈ സ: രസം ഹ്യേ വായം ലബ്ധ്വാനന്ദീഭവതി' എന്ന ഉപനിഷദ്  വാക്യത്തില്‍ ജീവന്‍ ആനന്ദ സ്വരൂപിയായ ബ്രഹ്മത്തെ പ്രാപിച്ചേ ആനന്ദമുള്ളവനാകുന്നുള്ളൂ എന്ന് പറയുന്നു. ഇത് ജീവനെ ആനന്ദമയനി
ല്‍ നിന്ന് വേര്‍തിരിച്ച് കാട്ടുന്നതാണ്. അതിനാ
ല്‍ ജീവന്‍ ആനന്ദമയനല്ല.
 ആനന്ദമയന്‍ ജീവനല്ല എന്നുള്ളതിന് ഒരു യുക്തിയെക്കൂടി പറയുന്നു. ജീവാത്മാ- പരമാത്മാ ഐക്യത്തെപ്പറ്റി പറയുമ്പോള്‍ രണ്ടും ഒന്ന് തന്നെയാണ്. എന്നാല്‍ അജ്ഞാനപ്പെട്ടിരിക്കുമ്പോള്‍ ദേഹം ഇന്ദ്രിയം തുടങ്ങിയവയില്‍ അഭിമാനം ഉള്ള സമയത്ത്  ജീവനെ പരമാത്മാവില്‍ നിന്ന് വേറിട്ട് തന്നെ കാണണം. അജ്ഞാനം നശിപ്പിച്ച് ജ്ഞാനം കൊണ്ട് പരമാത്മാഭാവം പ്രാപിക്കുമ്പോള്‍ മാത്രമാണ് ജീവനും ഈശ്വരനും ഒന്നാകുന്നത്. അതുവരെ വേറെ തന്നെയായിരിക്കും. ഇവിടെ ആനന്ദമയ ശബ്ദത്താല്‍ സദ്‌രൂപമായ പരമാത്മാവിനെ മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. ആനന്ദമയനെ ഇത്തരത്തില്‍ വിവരിക്കുന്നതിലൂടെ സാംഖ്യ മതത്തിന്റെ പ്രധാനം എന്ന വാദത്തേയും ഖണ്ഡിക്കുന്നു.
 ബ്രഹ്മാനന്ദവല്ലിയിലെ വിവരണപ്രകാരം സുകൃതിയായ ജീവനാണ് പരമാത്മാവിന്റെ ആനന്ദരസത്തെ അനുഭവിക്കുന്നതെന്ന് പറയുന്നു. പാപിയായ ജീവന് ഇതിന് കഴിയില്ല. ജീവാത്മാവും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കുന്നതാണിത്. അതിനാല്‍ ആനന്ദമയന്‍ പരമാത്മാവ് തന്നെ.
ജഗത്കാരണം ബ്രഹ്മം തന്നെയാണെന്ന് അടുത്ത രണ്ടു സൂത്രങ്ങളിലൂടെയും വീണ്ടും സമര്‍ത്ഥിക്കുന്നു.
സൂത്രം- കാമാച്ച നാനുമാനാപേക്ഷാ
കാമാത് ച ന അനുമാന അപേക്ഷ- കാമിച്ചതുകൊണ്ടും അനുമാനത്തെ ആശ്രയിക്കേണ്ടതില്ല.
അവന്‍ കാമിച്ചുവെന്ന് പറയുന്നതു കൊണ്ട് അനുമാനത്തെ ആശ്രയിച്ചാലും പ്രധാനം ജഗത്കാരണമാകുകയില്ല.
കാമ ശബ്ദത്തെ പറയുന്നതിനാല്‍ പ്രകൃതിയില്‍ ആനന്ദമയ ശബ്ദാര്‍ത്ഥം യോജിപ്പിക്കേണ്ട ആവശ്യമില്ല.
ഉപനിഷത്തുക്കളില്‍ എവിടെയൊക്കെ ആനന്ദ ശബ്ദം ബ്രഹ്മത്തെ പറയുന്ന വാചകമായി ഉപയോഗിക്കുന്നുവോ അവിടെയൊക്കെ 'സോകാമയത ' എന്നത് കാണാം.
തൈത്തിരീയത്തില്‍ 'സോളകാമയത ബഹു സ്യാം പ്രജായേയ ഇതി'- ഞാന്‍ പലതായിത്തീരട്ടെയെന്ന് ആഗ്രഹിച്ചു എന്ന് പറയുന്നു.
പരമാത്മാവ് സൃഷ്ടി ധര്‍മ്മത്തെ ആഗ്രഹിച്ചു എന്ന് പറഞ്ഞതിനാല്‍ പ്രധാനത്തെ ജഗത്കാരണമാകാന്‍ പറ്റില്ല. അചേതനമായ ഒന്നിന് ആലോചിക്കുവാനോ സങ്കല്പിക്കുവാനോ സാധിക്കുകയില്ല. അവിദ്യകൊണ്ട് പരിച്ഛിന്നനായ ജീവനും പലതായിത്തീരട്ടെ എന്നാഗ്രഹിക്കുകയില്ല. അതിനാല്‍ ആനന്ദമയന്‍ പ്രധാനനോ ജീവനോ ആകുകയില്ല.
സൂത്രം - അസ്മിന്നസ്യ ച തദ്യോഗം ശാസ്തി
അസ്മിന്‍ അസ്യ ച തദ് യോഗം ശാസ്തി
ആനന്ദമയനില്‍ ജീവന് ഒന്നിച്ച് ചേരല്‍ ശാസിക്കുന്നു. ഉപനിഷത്തില്‍ തന്നെ ജീവാത്മാവിന് പരമാത്മാവുമായുള്ള ചേര്‍ച്ചയെ ശാസിക്കുന്നതുകൊണ്ടും.
ആനന്ദമയനില്‍ ജീവന് ഐക്യം വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ടും ആനന്ദമയന്‍ പ്രധാനമോ  ജീവനോ അല്ല.
ജ്ഞാനം നേടിക്കഴിഞ്ഞാല്‍ ജീവന്‍ ഐക്യം പ്രാപിക്കുന്നത് ബ്രഹ്മത്തോടാണ്. അതിനാല്‍ ഇവിടെ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.
 തൈത്തിരീയ ഉപനിഷത്തില്‍ പരമാത്മാവിനെ അറിയുന്ന വിദ്വാന്‍ ആനന്ദമയ ബ്രഹ്മത്തെ പ്രാപിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. 
ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായി ബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന് പറയുന്നു.
ഇങ്ങനെ ശ്രുതി വചനങ്ങള്‍ പരമാത്മാവിനെയാണ് ആനന്ദമയമായി സ്വീകരിച്ചിട്ടുള്ളത്.അതിനാല്‍ ആനന്ദമയന്‍ ജഡ പ്രകൃതിയോ പ്രധാനമോ ജീവനോ അല്ല. ആനന്ദമയനും ജഗത്കാരണവും ബ്രഹ്മം തന്നെയെന്ന് ഉറപ്പാക്കാം.
 janmabhumi
രണ്ടാമതായി പറയുന്ന മുദ്രയാണ് മഹാ ബന്ധം. ചെയ്യേണ്ട രീതിയാണ് ആദ്യം പറയുന്നത്.
പാര്‍ഷ്ണിം വാമസ്യ പാദസ്യ
യോനിസ്ഥാനേ നിയോജയേത്
വാമോരൂപരി സംസ്ഥാപ്യ
ദക്ഷിണം ചരണം തഥാ(3 - 19)
ഇടത്തെ കാലിന്റെ ഉപ്പൂറ്റി യോനിസ്ഥാനത്തു ചേര്‍ക്കുക. വലതുകാല്‍ ഇടത്തെ തുടയുടെ മേലെ വെക്കുക.
യോനിസ്ഥാനം എന്നാല്‍ ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യത്തിലുള്ള മര്‍മസ്ഥാനമാണ്. മൂലാധാരചക്രത്തിന്റെ സ്ഥാനവുമാണ്. മൂലബന്ധത്തിനും ഈ സ്ഥാനം തന്നെയാണ് കേന്ദ്രം. മൂലം എന്നാല്‍ മൂലാധാരം എന്നെടുക്കണം. മൂലബന്ധമെന്നാല്‍ മൂലാധാര ബന്ധം തന്നെയാണ്. 
പുരയിത്വാ തതോ വായും
ഹൃദയേ ചുബുകം ദൃഢം
നിഷ്പീഡ്യ യോനിമാകുഞ്ച്യ
മനോ മധ്യേ നിയോജയേത്(3-20)
പിന്നെ ശ്വാസം നിറച്ച് താടി നെഞ്ചില്‍ ചേര്‍ക്കുക. യോനിസ്ഥാനം സങ്കോചിപ്പിക്കണം. മനസ്സിനെ മധ്യത്തില്‍ ചേര്‍ക്കണം. പൂരകത്തോടെ താടി നെഞ്ചില്‍ ചേര്‍ക്കുന്നത് ജാലന്ധര ബന്ധം തന്നെ. യോനിസ്ഥാനം ചുരുക്കുന്നത് മൂലബന്ധവും. മനസ്സിനെ മധ്യത്തില്‍ ചേര്‍ക്കുക എന്നാല്‍ മധ്യനാഡിയില്‍, ഇഡാ-പിംഗളാ മധ്യത്തിലുള്ള സുഷുമ്‌നയില്‍ ആണ് മനസ്സിരിക്കേണ്ടത് എന്നാണര്‍ഥം. ഭ്രൂമധ്യത്തില്‍ എന്നും ചിലര്‍ അര്‍ഥം പറയുന്നുണ്ട്- ശാംഭവീ മുദ്രയിലെന്ന പോലെ. പക്ഷെ ബ്രഹ്മാനന്ദന് ആദ്യത്തേതാണ് സമ്മതം.
ധാരയിത്വാ യഥാ ശക്തി
രേചയേദ് അനിലം ശനൈ:
സവ്യാംഗേ തു സമഭ്യസ്യ
ദക്ഷാംഗേ പുനരഭ്യസേത്(3-21)
ശക്തിക്കനുസരിച്ച് കുംഭകം ചെയ്ത് സാവധാനത്തില്‍ ശ്വാസം പുറത്തു കളയുക. ഇടതു ഭാഗം പൂര്‍ത്തിയായാല്‍ വലതു ഭാഗത്തും ആവര്‍ത്തിക്കുക.
'ന ഹഠാത് ന ബലാത് ' (ബലം പ്രയോഗിച്ച് ചെയ്യരുത്) എന്ന് അന്യത്ര പറഞ്ഞിട്ടുണ്ട്. അതാണ് യഥാശക്തി (സാധിക്കുന്നതു പോലെ) എന്നു പറഞ്ഞത്. ഇടതു ഭാഗം ചെയ്താല്‍ വലതു ഭാഗവും ചെയ്യണം; മുന്നോട്ടു കുനിഞ്ഞു ചെയ്താല്‍ അതിന്റെ വിപരീതമായി മലര്‍ന്നും ചെയ്യണം. ഇത് ആസനത്തിന്റെ പൊതു നിയമമാണ്. അതാണ് ദക്ഷാംഗേ (വലതുവശത്ത്) പുനരഭ്യസേത് (ആവര്‍ത്തിക്കുക) എന്നു പറഞ്ഞത്.
മതമത്ര തു കേഷാഞ്ചിത്
കണ്ഠബന്ധം വിവര്‍ജ്ജയേത്
രാജദന്തസ്ഥ ജിഹ്വായാം
ബന്ധ: ശസ്‌തോ ഭവേദിതി(3-22)
ഇക്കാര്യത്തില്‍ ചിലരുടെ അഭിപ്രായം കണ്ഠ ബന്ധം വേണ്ട എന്നാണ്. രാജദന്തത്തില്‍ നാക്ക് ചേര്‍ത്താല്‍ മതി എന്നാണ്. അതായത് ജാലന്ധര ബന്ധത്തിലെ കഴുത്ത് നെഞ്ചോടു ചേര്‍ക്കുന്ന ഭാഗം ഒഴിവാക്കി പകരം നാക്ക് വായില്‍ മേലെ ഭാഗത്ത് മധ്യത്തിലുള്ള രണ്ടു പല്ലിന്റെ (രാജ ദന്തം)പിന്‍ ഭാഗത്ത്  ചേര്‍ത്താല്‍ മതി എന്ന്.
അന്തര്‍ കുംഭകം (അകത്തു ശ്വാസം പിടിച്ചു നിറുത്തല്‍) ജാലന്ധര ബന്ധം, മൂലബന്ധം, ശാംഭവീ മുദ്ര ഇവയൊക്കെ ചേര്‍ന്നതായ തിനാലാണ് ഇത് മഹാ (മഹത്തായ,വലിയ ) ബന്ധമായത്. മൂന്നു ബന്ധങ്ങളോടെ ബഹിര്‍ കുംഭകമായും ആവാമെന്ന് പിന്നീട് പറയുന്നുണ്ട്. 
ഇനി രണ്ടു ശ്ലോകങ്ങള്‍ കൊണ്ട് ഫലശ്രുതിയാണ് പറയുന്നത്.
അയം തു സര്‍വനാഡീനാം
ഊര്‍ധ്വം ഗതി നിരോധക:
അയം ഖലു മഹാബന്ധോ
മഹാസിദ്ധിപ്രദായക:(3-23)
ഇത് (ജിഹ്വാ - രാജദന്ത ബന്ധം) എല്ലാ നാഡികളുടെയും മേലോട്ടുള്ള ഗതി നിരോധിക്കും. മഹാബന്ധം മഹാസിദ്ധികള്‍ തരുന്നവ തന്നെ.
72000 നാഡികളുടെയും മേലോട്ടുള്ള ഗതി നിരോധിക്കപ്പെടും. സുഷുമ്‌ന മാത്രം ഊര്‍ധ്വഗതിയാവും. ജാലന്ധര ബന്ധത്തിന്റെ പ്രയോജനം സിരകളെ ബന്ധിക്കലാണ് (ബധ്‌നാതി ച സിരാജാലം) എന്ന് പി
ന്നീടു പറയുന്നുണ്ട്. അതേ പ്രയോജനം ജിഹ്വാ- രാജ ദന്ത ബന്ധത്തില്‍ കൈവരുമെന്നാണ് ഇവിടെ പറഞ്ഞു വെച്ചത്. അഷ്ടൈശ്വര്യ സിദ്ധികളെപ്പററി മുമ്പു സൂചിപ്പിച്ചിട്ടുണ്ട്.
കാലപാശ മഹാബന്ധ
വിമോചന വിചക്ഷണ:
ത്രിവേണീസംഗമം ധത്തേ
കേദാരം പ്രാപയേന്മന:(3 -24)
കാലന്റെ കയറു കൊണ്ടുള്ള വലിയ കെട്ടുപോലും പൊട്ടിക്കാന്‍ ഈ മുദ്ര കൊണ്ടു കഴിയും. ത്രിവേണീസംഗമം (പ്രയാഗം) പ്രാപിക്കും. മനസ്സ് കേദാരം (ഭ്രൂ മധ്യം) എന്ന ശിവസ്ഥാനം പ്രാപിക്കുകയും ചെയ്യും...janmabhumi
സത്്സംഗം കൊണ്ട് പാപവര്‍ഗത്തില്‍ നിന്നുള്ള മോചനം ലഭ്യമാകുമെന്ന് കപില ഭഗവാന്‍ ദേവഹൂതിയോട് വ്യക്തമാക്കി. സജ്ജനങ്ങള്‍ ആരൊക്കെയാണെന്നും പറഞ്ഞു കൊടുത്തു. സത്സംഗം കൊണ്ട് ഭക്തിയുണ്ടാകും. ഭഗവല്‍കഥകള്‍ കേള്‍ക്കാനുള്ള താത്പര്യവും അവസരവും ഒരുങ്ങും. ഒരിക്കല്‍ കഥകള്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാനുള്ള താല്‍പര്യമുണ്ടാകും. 
 ഇതോടെ ഇന്ദ്രിയസുഖങ്ങള്‍ നശ്വരങ്ങളാണെന്നുള്ള അറിവു നേടാനാകും. നാം മുന്നില്‍ കാണുന്ന ലോകം തന്നെ നശ്വരമാണെന്ന് തിരിച്ചറിയും. ആലോകനം ചെയ്യാനാവുന്നതു കൊണ്ടാണ് ലോകം എന്ന പേരു തന്നെ വന്നത്. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചം. പഞ്ചഭൂതങ്ങളും നശിക്കുന്നതാണ്. ആ നിലയ്ക്ക് പഞ്ചഭൂത നിര്‍മിതമായ പ്രപഞ്ചവും നശിക്കുമെന്ന് ഉറപ്പ്. 
 പഞ്ചേന്ദ്രിങ്ങള്‍ കൊണ്ടുള്ള അറിവ് പ്രപഞ്ചം പോലെ തന്നെ നശ്വരമാണ്. പ്രപഞ്ചത്തെ നോക്കിക്കാണാനാണ് കണ്ണുകളും പ്രകാശവും എല്ലാം. പ്രപഞ്ചമില്ലെങ്കില്‍ കണ്ണുകളുടെ പ്രസക്തി തന്നെ നഷ്ടമാകുന്നു. പ്രപഞ്ചമില്ലെങ്കില്‍ നമ്മുടെ ശരീരവുമില്ല. നമ്മുടെ കണ്ണുകളുമില്ല, കാഴ്ചയുമില്ല. രൂപമുണ്ടെങ്കിലല്ലേ കാഴ്ചയ്ക്ക് പ്രസക്തിയുള്ളൂ. 
ഇത്തരം ചിന്തകള്‍ മുന്നോട്ട് പോകുമ്പോള്‍ ശരീരമില്ല. പിന്നെ ഞാനാര് എന്ന ചിന്തയിലേക്ക് നയിച്ചേക്കും. അപ്പോള്‍ നയിക്കുന്നതാര് എന്ന ചോദ്യവും കൂടിയാകുമ്പോള്‍ നാം ശരീരമല്ല, ആത്മാവാണെന്നും ആ ആത്മാവ് പരമാത്മാവ് തന്നെയെന്നും വ്യക്തമാക്കുന്നു. 
 ഇപ്പോള്‍  ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്റെ രചന തന്നെ. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം എന്റെ സൃഷ്ടിയാണ് എന്നു വരുമ്പോള്‍ ഞാന്‍ ഭഗവാന്‍ തന്നെയാണ്. ഇതാണ് യോഗം. അപ്പോള്‍ നാം യോഗമാര്‍ഗത്തിലാണ്. സത്സംഗം കൊണ്ട് നമുക്ക് യോഗമാര്‍ഗത്തിലെത്താന്‍ കഴിഞ്ഞു. സത്സംഗം ലഭിക്കും മുമ്പ് നാം ഭഗവാനില്‍ നിന്നും അന്യനായിരുന്നു. സത്സംഗം ലഭിച്ചതോടെ നാം അനന്യനായി. ഒന്നായിച്ചേര്‍ന്നു. നമ്മുടെ ശരീരത്തില്‍ ഇരുന്നു കൊണ്ടു തന്നെ പരമാത്മാവുമായി യോഗം പ്രാപിച്ച് പരമാനന്ദത്തെ അനുഭവിക്കാന്‍ സാധ്യമാകുന്നു. 
പ്രകൃതിയുടെ ഗുണങ്ങളെയെല്ലാം ജ്ഞാനവൈരാഗ്യങ്ങള്‍ കൊണ്ട് ഉപേക്ഷിച്ച്, ഭക്തിയാല്‍ സമര്‍പ്പിച്ച് എന്നില്‍ വിലയം പ്രാപിക്കാനാവുന്നു. 
'അസേവയായം പ്രകൃതേര്‍ഗുണാനാം 
 ജ്ഞാനേന വൈരാഗ്യ വിജൃംഭിതേന
 യോഗേന മയ്യര്‍പിതയാ ച ഭക്ത്യാ
 മാം പ്രത്യഗാത്മാനമിഹാവരുന്ധേ'   
 ഇവിടെ ഇരുന്നു കൊണ്ടു തന്നെ ഭക്തിയാല്‍ അത് സാധ്യമാകുന്നു. പ്രകൃതിയുടെ ഗുണങ്ങളെ വിട്ടുള്ള വൈരാഗ്യവും അതില്‍ നിന്നുണ്ടായ ജ്ഞാനവും ഭക്തിയുളവാക്കി, എന്നില്‍ അര്‍പ്പിത മനസ്സായി ആത്മസാക്ഷാത്ക്കാരം ലഭിക്കുന്നു. 
തനിക്ക് പരമാത്മാവില്‍ തിരിച്ചറിവുണ്ടായി. ഇതേ ശരീരത്തില്‍ തന്നെ ഭഗവാനെ പ്രാപിക്കാനുള്ള ശക്തിയുമാകുമെന്ന് കേട്ടതോടെ ദേവഹൂതി പ്രത്യേക അനുഭൂതിയിലായി. എനിക്ക് ഇത് സാധ്യമാകുമോ? മന്ദബുദ്ധിയായ എനിക്ക്, വെറുമൊരു സ്ത്രീയായ എനിക്ക് ഇത് സാധ്യമാകുമോ? വിശ്വസിക്കാനാവുന്നില്ല.  
ആനന്ദപരവശയായി ദേവഹൂതി കപില ഭഗവാന്റെ മറുപടിക്കായി കാതോര്‍ത്തു. കപിലഭഗവാനാകട്ടെ, തന്റെ ഈ അവതാരത്തിനുള്ള പാത്രമായി ഭവിച്ച ഈ അമ്മയോട് അതീവ സ്നേഹത്തോടെ സാംഖ്യം എന്ന തത്വശാസ്ത്രം ഭക്തിയോഗ വിതാനയോഗത്തോടെ വിവരിച്ചു. ഭഗവാനായിട്ടു പോലും തന്റെ ശരീരാവതാരത്തിന് ഗര്‍ഭപാത്രമൊരുക്കിയ അമ്മയോട് അതീവ സ്നേഹം ഉള്ളവനായിരുന്നു. മാതൃഭക്തിയെന്ന മര്യാദയേയും ഭഗവാന്‍ സ്വയം അനുഷ്ഠിച്ച് ലോകത്തിന് കാണിച്ചു കൊടുത്തു.
jayasankar ap
അര്‍ജ്ജുനനോട് ഗുരു കൃഷ്ണന്‍ വിവരിക്കുന്നു. ശിഷ്യനെ, അവന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് തുടക്കം. ''വളരെ പ്രസക്തമായ ചോദ്യം', 'ഏറെ പ്രധാനമായ ചോദ്യം', 'നല്ല ചോദ്യം' എന്നെല്ലാം വിശേഷിപ്പിച്ചാണ് മറുപടി. അല്ലാതെ, ചോദ്യം ചോദിച്ചയാളെ തിരുമണ്ടന്‍ എന്ന് ആക്ഷേപിച്ചല്ല ഈ അധ്യാപകന്‍ മറുപടി തുടങ്ങുന്നത്. സംബോധന ചെയ്യുന്നത്, 'കുരുശ്രേഷ്ഠ' എന്നാണ്. ചന്ദ്രവംശത്തിലെ ഏറ്റവും ശ്രേഷ്ഠനായ രാജാവായിരുന്നു കുരു. ചന്ദ്രവംശം പി
ല്‍ക്കാലത്ത് കുരുവംശം എന്ന് അറിയപ്പെട്ടതിന് കാരണം ആ രാജാവിന്റെ കര്‍മ്മശ്രേഷ്ഠത്വം കൊണ്ടാണ്. ഭരണനിപുണനായിരുന്ന, ജനക്ഷേമ തല്‍പരനായിരുന്ന, രാജ്യ സംരക്ഷകനായിരുന്ന കുരു, ഭരണാധിപനായിരുന്ന് മോക്ഷാവസ്ഥയിലെത്തിയ ആളാണല്ലോ. ആ പാരമ്പര്യത്തിലെ കണ്ണിയായ അര്‍ജ്ജുനനെ, കുരുശ്രേഷ്ഠാ എന്ന സംബോധനയിലൂടെ പൈതൃകം ഓര്‍മിപ്പിക്കുന്നു, ഭരണം, രാജ്യസംരക്ഷണം, ജനതാല്‍പ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നു. തുടര്‍ന്നാണ് താനാരാണെന്ന രഹസ്യം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞുതുടങ്ങുന്നത്.
കൃഷ്ണന്‍ പറയുന്നു:
''അഹം ആത്മാ ഗുഡാകേശ
അഹം ആദിഃ ച മധ്യം ച
ഭൂതാനാം അന്തഃ ഏവ ച''
എല്ലാ ജീവജാലങ്ങളിലും ഞാനാണുള്ളത്, അവയുടെ തുടക്കവും ഒടുക്കവും ഇടയ്ക്കും ഉള്ളത് ഞാന്‍ തന്നെയാണെന്നാണ് ഗുരു പറയുന്നത്. അതായത് അറിവിന്റെ അടിസ്ഥാന സ്വരൂപത്തെക്കുറിച്ച് ശിഷ്യന് പറഞ്ഞുകൊടുക്കുകയാണ്. അതിന്റെവ്യാപ്തി ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും സൂക്ഷ്മഭാവവും സ്ഥൂലഭാവവും ഗുരു വ്യക്തമാക്കുകയാണ്.
ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയാണ് എന്ന് കൃഷ്ണന്‍. വിശദീകരണം പോരെന്ന് തോന്നിയപ്പോള്‍ ഇത്ര കൂടിപ്പറഞ്ഞു, ഞാന്‍ തുടക്കവും ഒടുക്കവും ഇടയ്ക്കുള്ളതുമാണ്. അതാണല്ലോ സമഗ്രത.
അറിവ് അങ്ങനെയാണ്. അറിവാണ് എല്ലാം. അറിവ്, തിരിച്ചറിവ്, ഘടനയും സത്തയും അറിയല്‍, എല്ലാം ബ്രഹ്മമെന്ന ആത്യന്തിക അറിവില്‍ എത്തല്‍, എന്നിങ്ങനെയാണല്ലോ ജ്ഞാനവിജ്ഞാനങ്ങളുടെ വളര്‍ച്ച. ഖരവും ദ്രാവകവും വാതകവും തന്മാത്രകളാണ് എന്നതാണ് വസ്തുവിന്റെ അവസ്ഥയുടെ ആത്യന്തിക തിരിച്ചറിവ്. സര്‍വതിലും ഉള്ളത് ഈ തന്മാത്രയും. അതിന്റെ വിഘടനമാണ് അണുരൂപ ശക്തിയെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അതിനെ ജീവനെന്നോ ചൈതന്യമെന്നോ ആത്മാവെന്നോ എന്തെല്ലാം പേരിട്ടു വിളിച്ചാലും അതിലെല്ലാം ഉള്ളത് 'ഞാന്‍'തന്നെയാണ്.
ശിഷ്യന് അത് മികച്ച അറിവാണ്. സര്‍വ ഭൂതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് അറിവാണ്. ഗുരു തുടരുന്നു: ഞാനാണ് ആദി, ഞാനാണ് അന്ത്യം, ഞാന്‍ തന്നെയാണ് മധ്യവും. അങ്ങനെ കാലത്തെക്കുറിച്ചുള്ള വിജ്ഞാനവും ശിഷ്യന് നല്‍കുകയാണ്. സൃഷ്ടിയും സംഹാരവും സ്ഥിതിയും സംബന്ധിച്ച അറിവിലേക്കാണ് ശിഷ്യനെ ക്ഷണിക്കുന്നത്. ഭൂതവും വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച കാലജ്ഞാന ബോധവുമാണ് പകരുന്നത്.
തലതിരിക്കുന്ന ഈ തത്ത്വശാസ്ത്രത്തിനെ ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് അധ്യാപകന്‍. പഠിപ്പിക്കലിന്റെ മികച്ച മാതൃകയാണല്ലോ ഈ ക്ലാസ്സ്...janmabhumi
ആനന്ദമയം ബ്രഹ്മമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ ഭാഷ്യകാരനായ ആദിശങ്കരാചാര്യസ്വാമികളും വാര്‍ത്തികകാരനായ സുരേശ്വരാചര്യരും തമ്മില്‍ അല്പം വ്യത്യാസമുണ്ട്.
പഞ്ചകോശ വിവരണ സന്ദര്‍ഭത്തില്‍ ആനന്ദമയം ബ്രഹ്മമാണ് എന്ന് കല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് ആചാര്യ സ്വാമികളുടെ പക്ഷം. ആനന്ദമയകോശത്തിലെ മയട് പ്രത്യയത്തിന് മാത്രം പ്രാചുര്യ അര്‍ത്ഥം നല്‍കരുത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ നിന്നും വേറിട്ടതായ രീതിയാണ് സുരേശ്വരാചാര്യര്‍ സ്വീകരിച്ചത്. അത് ഇതുവരെ വിശദീകരിച്ചതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രചുരമായ ആനന്ദം ബ്രഹ്മമാണ് എന്ന് പറയുമ്പോള്‍ അല്പമായ ആനന്ദം വേറെ എന്തോ ആണെന്ന് വരും. ബ്രഹ്മമല്ലാതെ മറ്റൊന്ന് ലോകത്തിലില്ല.
ബ്രഹ്മപുച്ഛം പ്രതിഷ്ഠ എന്ന് ആനന്ദമയന്റെ അവയവങ്ങളെപ്പറ്റി പറയുമ്പോള്‍ ബ്രഹ്മത്തെ പ്രതിഷ്ഠയായ പുച്ഛമായി പറയുന്നു. ആനന്ദമയന്റെ അധിഷ്ഠാനമാണ് ബ്രഹ്മമെന്ന് കരുതണം.
 ആനന്ദമയനായ ആത്മാവ് വേറെയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. അന്തരാത്മാവിന്റെ ആന്തരതമ കോശമായി ആനന്ദമയനെ കരുതുന്നതാണ് ഉചിതം.
ബ്രഹ്മം തന്നെയാണ് വിഷയം എന്നതിനാല്‍ അതിന് പ്രാധാന്യമുണ്ട്. ആനന്ദമാണ് ബ്രഹ്മമെന്ന് തൈത്തിരീയത്തിലെ ബ്രഹ്മാനന്ദവല്ലി പലയിടത്തും വിവരിക്കുന്നുണ്ട്.
തുടര്‍ന്ന് ആനന്ദമയ ശബ്ദത്തെ പറയാതെ ബ്രഹ്മം എന്ന് മാത്രമാണ് പറയുന്നത്. പിന്നീട് അവസാനം ഭൃഗുല്ലിയില്‍ ബ്രഹ്മം ആനന്ദം തന്നെയെന്ന് പറയുന്നു. അതിനാല്‍ ആനന്ദമയന്‍ എല്ലാത്തിനും അധിഷ്ഠാനമായ ബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കാം.
അന്തരധികരണം
അടുത്ത രണ്ട് സൂത്രങ്ങളിലൂടെ ഏഴാമത്തേതായ അന്തരധികരണത്തെ പ്രതിപാദിക്കുന്നു.
സൂത്രം- അന്തസ്തദ്ധര്‍മ്മോപദേശാത്
ഉള്ളിലുള്ള പുരുഷന്‍ തന്റെ ധര്‍മ്മങ്ങളെ ഉപദേശിച്ചതിനാല്‍ ആദിത്യനിലും അക്ഷിയിലുമുള്ള പുരുഷന്‍ ബ്രഹ്മം തന്നെയാണ്. കാരണം അതിന്റെ ധര്‍മ്മങ്ങളെ ഉപദേശിക്കുന്നതിനാലാണിത്. 
ആദിത്യമണ്ഡലത്തിനകത്ത് എന്നത്  ഹൃദയാന്തര്‍ഭാഗത്ത് എന്നും അര്‍ത്ഥമെടുക്കാം.
അകത്തിരുന്ന് പരമാത്മാ ധര്‍മ്മ പ്രതിപാദനം നടത്തിയിരിക്കുന്നതിനാലാണ് ഇതെന്ന് അറിയണം.
ബൃഹദാരണ്യകത്തില്‍ പരമാത്മാവിനെ സര്‍വ അന്തര്യാമിയും സര്‍വാധാരനും സര്‍വ്വേശ്വരനുമെന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ പരമാത്മാവിനെ സൂര്യ മണ്ഡലത്തിലിരിക്കുന്നവനായും പറയുന്നു. ഈ പരമാത്മാ ധര്‍മ്മങ്ങളൊന്നും ജീവന് ചേരില്ല. അതിനാല്‍ വിജ്ഞാനമയനായി ഹൃദയത്തിലും ഹിരണ്‍ മയനായി സൂര്യനിലുമിരിക്കുന്ന ദേവനോ അഥവാ പുരുഷനോ പരമാത്മാവല്ലാതെ വേറൊന്നാവില്ല. അതിനാല്‍ ആനന്ദമയ ശബ്ദം പരമാത്മാവ് മാത്രമാണ്.
ആദിത്യമണ്ഡലപുരുഷനും അക്ഷിപുരുഷനും ഉപാസന, കര്‍മ്മം എന്നിവയിലൂടെ ഉത്കര്‍ഷം നേടും. ഇത് സംസാരിജീവനെ  ഉപാസിക്കാനാണോ പരമാത്മാവിനെ ഉപാസിക്കുവാനാണോ പറയുന്നത് എന്ന സംശയം ഉണ്ടാകാം. അത് ശരിയല്ല. സംസാരി ജീവനെയല്ല, അന്തരാത്മാവായി വിളങ്ങുന്ന പരമാത്മാവിനെയാണ് പറയുന്നത്. പരമപുരുഷന്റെ ധര്‍മ്മങ്ങളെ പിന്നീട് പറയുന്നു എന്നത് തന്നെ കാരണം. ആ പുരുഷന് 'ഉത്' എന്ന പേര് കിട്ടിയത് എല്ലാ പാപങ്ങളില്‍ നിന്നും മുക്തനായതിനാലാണ്.
 ശ്രുതിയില്‍  പുരുഷനെക്കുറിച്ച് പറയുന്നിടത്ത് തലമുടി, താടിരോമം എന്നീ വിശേഷണങ്ങള്‍ കാണുമ്പോള്‍ ജീവന്‍ ആണ് എന്ന് കരുതരുത്. പരമാത്മാവ് സാധകരെ അനുഗ്രഹിക്കാന്‍ ഇച്ഛകൊണ്ട് മായാമയരൂപം എടുക്കാറുണ്ട്. ഇത് സ്മൃതിയിലും കാണാവുന്നതാണ്.ഇങ്ങനെ ഏത് തരത്തില്‍ നോക്കിയാലും അന്തര്യാമിയായ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.
 janmabhumi
ജീവിതാവസാനത്തിൽ ഈ ലോകത്തിൽ നിന്നു പ്രയാണം ചെയ്തു യാതൊന്നിലാണോ ഒടുവിൽ വിലയം പ്രാപിക്കുന്നത്, അതാണ് ബ്രഹ്മം എന്നു വരുണൻ ഭൃഗു മഹർഷിക്ക് ഉപദേശം നൽകി. വരുണൻ ഉപദേശം ലഭിച്ച കിട്ടിയതിനുശേഷം ആ തത്ത്വം സാക്ഷാത്കരിക്കുന്നതിനുവേണ്ടി തപസ്സുചെയ്ത് 'അന്നം' ആണ് ബ്രഹ്മമെന്നു മനസ്സിലാക്കി വരുണനെ സമീപിച്ചു. ബ്രഹ്മത്തിന്റെ സ്ഥൂലരൂപം മാത്രമാണ് അന്നം എന്നു വിശദീകരിച്ചു വരുണൻ. വീണ്ടും തപസ്സ് ചെയ്ത് പ്രാണനാണ് ബ്രഹ്മമെന്നു മനസ്സിലാക്കിയ ഭൃഗുവിനെ വീണ്ടും തപസ്സുചെയ്യാൻ വരുണൻ ഉപദേശിച്ചു. തൽഫലമായി മനസാണ് ബ്രഹ്മമെന്നും, വീണ്ടും വിജ്ഞാനമാണ് ബ്രഹ്മമെന്നും, അവസാനം ആനന്ദമാണ് ബ്രഹ്മമെന്നും ഭൃഗു കണ്ടെത്തി. ആനന്ദമാണ് ബ്രഹ്മമെന്ന പരമതത്ത്വം എന്നു സാക്ഷാത്കരിച്ച ഭൃഗുവിൽ വരുണൻ സന്തുഷ്ടനായി എന്ന് തൈത്തിരിയോപനിഷത്തിൽ പറയുന്നു. ബ്രഹ്മതത്വാഭിന്നവുമായ ആനന്ദത്തെ ആസ്പദമാക്കിയാണ് ഈശ്വരനെ സച്ചിദാനന്ദസ്വരൂപനെന്നും മറ്റും ലക്ഷണപൂർവകം വർണ്ണിച്ചിട്ടുള്ളത്.

Tuesday, February 26, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 18
ഭാഗവതത്തിൽ പറഞ്ഞു കുമതി മഹര ഥാ ആത്മവിദ്യയാ: ചരണ രതി ഹി: പരമ സ്യതസ്യമേ സ്തു . അർജ്ജുനന്റെ കുമതി എന്നു വച്ചാൽ ബുദ്ധിയിലുള്ള കുഴപ്പം, perversion, misunderstanding അത് നീക്കാനായിട്ട് ആത്മവിദ്യയാ കുമതി മഹരത്. ആത്മവിദ്യകൊണ്ട് ബുദ്ധിയെ ഒന്നു തെളിപ്പിച്ചു വിട്ടു. വേറെ ഒന്നും ചെയ്തില്ല. ആത്മവിദ്യകൊണ്ട് ബുദ്ധിയിലൊരു തെളിച്ചമുണ്ടാക്കി അർജ്ജുനന് . ആത്മവിദ്യ എന്തു ചെയ്യുന്നു? ശ്രദ്ധയെ മനസ്സിൽ നിന്നും ആത്മാവിലേക്ക് തിരിച്ചുവിടുന്നു. ശ്രദ്ധ ശരീരത്തിലാണെങ്കിൽ ശരീരത്തിന് എന്തെങ്കിലും വന്നാൽ ദു:ഖിക്കും. ശ്രദ്ധ മനസ്സിലാണെങ്കിലോ മനസ്സിന്റെ ചാഞ്ചല്യം ഒക്കെ ദു:ഖിപ്പിക്കും . ശ്രദ്ധ സ്വരൂപത്തിലാണെങ്കിൽ ശരീരത്തിന് എന്തു വേണങ്കിൽ വരട്ടെ മനസ്സിന് എന്തു വേണങ്കിൽ സംഭവിക്കട്ടെ ദു:ഖിക്കില്ല. 
(നൊച്ചൂർ ജി )
sunil namboodiri
*ശ്രീമദ് ഭാഗവതം 72*
യത് ദ്യക്ഷരം നാമ ഗിരേരിതം നൃണാം
സകൃത് പ്രസംഗാദ് അഘമാശു ഹന്തി തത്
പവിത്രകീർത്തിം തമലംഘ്യശാസനം 
ഭവാനഹോ ദ്വേഷ്ടി ശിവം ശിവേതര:
ശിവം എന്നാൽ മംഗളം. ശിവദ്വേഷം ചെയ്യണ അങ്ങേയ്ക്ക് മംഗളം വരോ. വേദത്തിൽ യജുർവേദം വളരെ പ്രധാനം. യജുർവേദത്തിൽ തന്നെ രുദ്രം വളരെ പ്രധാനം. രുദ്രത്തിൽ 'നമസ്സോമായ ച' എന്ന അനുവാകം വളരെ പ്രധാനം. അതിലും 'തത്ര പഞ്ചാക്ഷരീ പുണ്യ തത്രാപി ശിവ ഇതി അക്ഷരം ദ്വയം. സകൃത് പ്രസംഗാദ്'.
ഒരേ ഒരു പ്രാവശ്യം ശിവ എന്ന് പറഞ്ഞാൽ മതീന്നാണ് ദേവി പറയണത്. അഘമാശു ഹന്തി. സകല പാപങ്ങളും അസ്തമിച്ചു പോകുന്നു. സകല ദുഖങ്ങളും നിവൃത്തമാവുന്നു. അങ്ങനെ ഉള്ള ആ ശിവനെ ദ്വേഷിക്കണുവല്ലോ.
പവിത്രകീർത്തിം തമലംഘ്യശാസനം.
അങ്ങ് ശിവേതരൻ ആണ്. ശിവദ്വേഷം ഉള്ള ആളെയാണ് ശിവേതരൻ എന്ന് പറയാ. മംഗളം വിട്ടു പോയ ആള്. ഈ ശരീരം ഇനി വെച്ച് കൊണ്ടിരിക്കാൻ താത്പര്യമില്ല. പറഞ്ഞാൽ കേൾക്കാതെ അവിടെ നിന്ന് ഇറങ്ങി വരുമ്പോ എപ്പഴും സതി എന്ന് വിളിക്കണ ഭഗവാൻ *ദാക്ഷായണി* എന്ന് വിളിച്ചു. ഇനി മേലാൽ ആ വിളി എനിക്ക് കേൾക്കാൻ വയ്യ.
ഗോത്രം ത്വദീയം ഭഗവാൻ വൃഷധ്വജോ
ദാക്ഷായണീത്യാഹ യദാ സുദുർമ്മനാ:
വ്യപേതനർമ്മസ്മിതമാശു തദ്ധ്യഹം
വ്യുത്സ്രക്ഷ്യ ഏതത് കുണപം ത്വദംഗം.
അങ്ങയുടെ അംഗത്തിൽ നിന്നുണ്ടായ ഈ കുണപം, ഈ ശവത്തിനെ ഞാനിതാ ഉപേക്ഷിക്കുന്നു. എന്ന് പറഞ്ഞ് ഭഗവാനെ ധ്യാനിച്ചു കൊണ്ട് ദേവി ദേഹത്യാഗം ചെയ്തു. ഈ വാർത്ത അറിഞ്ഞ് ഭഗവാൻ ഉഗ്രതാണ്ഡവം ചെയ്തു.
ക്രുദ്ധ: സുദഷ്ടോഷ്ഠപുടസ്സ ധൂർജ്ജടിർ-
ജ്ജടാം തടിദ്വഹ്നിസടോഗ്രരോചിഷം
ഉത്കൃത്യ രുദ്രസ്സഹസോത്ഥിതോ ഹസൻ
ഗംഭീരനാദോ വിസസർജ്ജ താം ഭുവി.
തലയിൽ നിന്ന് ഒരു പിടി രോമം പറിച്ചെടുത്ത് നിലത്ത് അടിച്ചു. അതിൽ നിന്നും ഒരു ഉഗ്ര ഭൈരവാകൃതി ആയിട്ട് ഒരു സത്വം മുമ്പില് ആവിർഭവിച്ചു. ഭഗവാന്റെ തന്നെ അംശം ആയിട്ട്. എന്ത് ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് വന്നു. ചെന്ന് യാഗശാല ഒക്കെ നശിപ്പിച്ചു. ദക്ഷന്റെ തല വെട്ടി അഗ്നിയിൽ ഇട്ടു. ഇതിന് കൂട്ട് നിന്ന ഋഷികൾ ക്കും കണക്കിന് കിട്ടി. ദേവന്മാർക്കും കിട്ടി.
ശിവദ്വേഷത്തോട് കൂടെ തുടങ്ങിയ യാഗം ആ യജ്ഞത്തിൽ അഹങ്കാരം വന്നാൽ ആ കർത്താവിന് തന്നെ നാശം വന്നു പോകണു. ദേവന്മാരൊക്കെ ബ്രഹ്മാവിന്റടുത്ത് പോയി പ്രാർത്ഥിച്ചു യാചിച്ചു. എങ്ങനെ എങ്കിലും ദക്ഷന് തല വെച്ചു കൊടുക്കണം. യാഗം പൂർത്തി ചെയ്യണം. എല്ലാവരും കൈലാസത്തിലേക്ക് തന്നെ പോവാണ്. പേടിച്ചു പേടിച്ചു പോകുന്നു. എങ്ങനെ ചെന്ന് പറയും. സതിയെ പിരിഞ്ഞിരിക്കണ ശിവനെ എങ്ങനെ മുമ്പില് കാണും. കോപത്തിലായിരിക്ക്വോ അതോ താണ്ഡവത്തിലായിരിക്കോ എന്നൊക്കെ പേടിച്ച് പേടിച്ചാണ് ചെല്ലണത്. കൈലാസം പരമപ്രശാന്തം ആയിട്ടിരിക്കണു. ഭൂതഗണങ്ങളുടെ ചേഷ്ഠയും ബഹളവും ഒന്നൂല്ല്യ അവിടെ. വളരെ പ്രശാന്തമായിട്ടിരിക്കണു.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad
ഭഗവദ് ഗീതാ - സാംഖ്യയോഗം - 19
അപ്പൊ ശ്രദ്ധ യെ സ്വരൂപത്തിലേക്ക് തിരിച്ചുവിടാനായിട്ട് ഭഗവാൻ ആദ്യമേ പറഞ്ഞു അർജ്ജുനാ അറിവ് ഉള്ളവര് ദു:ഖിക്കില്ല. 
'' അശോച്യാനന്വ ശോചസ്ത്വം
പ്രജ്ഞാ വാദാംശ്ച ഭാഷ സേ
ഗതാസൂനഗതാ സൂംശ്ച
നാനുശോചന്തി പണ്ഡിതാ: "
ശോകം എന്നുള്ളത് അജ്ഞാനത്തിന്റെ ലക്ഷണമാണ്. ജീവിച്ചിരിക്കു ന്നവരെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ അറിവുള്ളവർ ദു:ഖിക്കില്ല. കാരണം ദു:ഖിച്ചിട്ട് കാര്യം ഇല്ല. ജീവിച്ചിരിക്കു ന്നവരെക്കുറിച്ച് നമ്മള് ദു:ഖിക്കും ല്ലേ? കുടുംബത്തിലുള്ളവരൊക്കെ നമ്മള് വിചാരിച്ച മാതിരി ആവുന്നില്ല മക്കള് പറഞ്ഞാ കേൾക്കുന്നില്ല ഭർത്താവ് ശരിയില്ല ഭാര്യ ശരിയില്ല ഓഫീസ് ശരിയല്ല ഗവർമെന്റ് ശരിയില്ല നാട് ശരിയില്ല എന്തൊക്കെ ദു:ഖം മാ ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ദു:ഖം. എന്നാ വല്ലതും ശരിയാക്കാൻ പറ്റുമോ? അവനവനെ ശരിയാക്കാൻ പറ്റുന്നില്ല . ഒന്നു ആലോചിച്ചു നോക്കൂ .ഒരു കാപ്പി കുടി ഉപേക്ഷിക്കണം എന്നു വിചാരിച്ചിട്ട് ഒരു 6 വർഷം ആയി ഒരാള്. എല്ലാ വർഷവും ജനുവരി ഒന്നാം തീയ്യതി റെസെലൂഷൻ എടുക്കും ഈ വർഷം കാപ്പി കുടിക്കാൻ പാടില്ല എന്ന് അന്ന് ഉച്ചക്ക് തന്നെ കുടിക്കും . ചെയ്യാൻ പറ്റിണില്ല അപ്പൊ മറ്റുള്ളവരുടെ കാര്യത്തിൽ പ്രവൃത്തിച്ചിട്ട് അവരെ ക്കുറിച്ച് ദു:ഖിച്ചിട്ട് വല്ല പ്രയോജനം ഉണ്ടോ? അയാള് പറഞ്ഞു 6 വർഷം പരിശ്രമിച്ചു കാപ്പി കുടി ഉപേക്ഷിക്കാൻ. എന്നിട്ട് 6 വർഷം കഴിഞ്ഞ് കണ്ടപ്പോൾ ചോദിച്ചു എന്തായി? അദ്ദേഹം പറഞ്ഞു ഉപേക്ഷിച്ചു, എന്താണ് , ഉപേക്ഷിക്കണം എന്നുള്ള ആഗ്രഹത്തെ ഉപേക്ഷിച്ചു. അപ്പൊ സ്വന്തം ശരീരത്തിൽ തന്നെ നമ്മള് പറഞ്ഞാൽ കേൾക്കുന്നില്ലാ എന്നിരിക്കുമ്പോൾ മറ്റുള്ളവരുടെ ശരീരം അത്ര പെട്ടന്ന് പറഞ്ഞാൽ കേൾക്കുമോ? അപ്പൊ അവരെക്കുറിച്ച് ആലോചിച്ചിട്ട് ദു:ഖിച്ചിട്ട് കാര്യം ഇല്ല. എല്ലാവരുടെ ജീവിതത്തേയും നിയന്ത്രിച്ചു കൊണ്ട് ഒരു സർവ്വേശ്വരൻ ഉണ്ട്. അത് അംഗീകരി ച്ചാൽ തന്നെ മനസ്സിനു സമാധാനം ഉണ്ടാവും. ജഗത്ത് മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തി, നമ്മുടെ ശരീരത്തിനെയും അതു നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു മറ്റുള്ളവരുടെ ശരീരത്തിനെയും അത് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരുടെയും ശരീരത്തിന്റെ നിയന്താവായി അവന്റെ ഹൃദയത്തിൽ ഇരുന്ന് നിയന്ത്രിച്ചു അവനെ കൊണ്ടിരിക്കുന്നത് ഭഗവാനാണ് എന്ന് അറിഞ്ഞാൽ നമ്മള് ആരെയും കുറ്റവും പറയില്ല. എന്നു വച്ചാൽ അവരെ ഒന്നും നന്നാക്കാൻ പോവില്ല എന്നർത്ഥം.
(നൊച്ചൂർ ജി )

sunil namboodiri
വിഷ്ണുസഹസ്രനാമം
<><><><><><><><><><><><
356 - ശരഭഃ - ശരം ശരീരം ജീർണിച്ചുപോകുന്ന വസ്തു. ശീര്യമാണം ( നശിക്കുന്നത് ) എന്നതിൽ നിന്നാണ് ശരീരം എന്ന വാക്കുണ്ടാകുന്നത്. ' ശരം' എന്ന് അതിനാൽ ശരീരത്തെ പറയുകയും ചെയ്യുന്നു. ഭ പ്രകാശിക്കുന്നത് നശിക്കാത്ത ആത്മാവ്, ശരീരത്തിൽ ജീവാത്മാവിനെ ഇരുത്തി ശരീരത്തിനു പ്രാണശക്തി നൽകി രണ്ടിനെയും ബന്ധിക്കുന്ന ശക്തിയാണ് ഭഗവാൻ. ജീർണിക്കുന്ന ശരീരത്തിൽ അതിനെ പ്രകാശിപ്പിച്ച് സ്വപ്രകാശതത്ത്വത്താൽ വാഴുന്നതിനാൽ ശരഭൻ. ആത്മാവിൻ്റെ ആവരണമായ അല്ലെങ്കിൽ പർപ്പിടമായ ശരീരത്തിൽ ഉള്ളിൽ ഇരുന്ന്. പ്രകാശിക്കുന്നവൻ ശരഭൻ.
357 - ഭീമഃ - സർവ്വത്തെയും ഭയപ്പെടുത്തന്നതിനാൽ ഭീമൻ, സന്മാർഗ്ഗവർത്തികൾ ഒഴികെ മറ്റെല്ലാവരും ഭഗവാനെ ഭയപ്പെടുന്നു. ആസുരീയ പ്രകൃതമുളളവർക്ക് സദാ ഭഗവാനെ ഭയമാണ്.
"ഘോരാകാര വരാഹരൂപധരനായ് ദൈത്യൻ ഹിരണ്യാക്ഷന-
പ്പാരാവാരനിമഗ്നമാക്കിയ ധരാമുദ്ധൃത്യ ദംഷ്ട്രോപരി
വീരൻ ദാനവനെപ്പദപ്രഹരമൊന്നാലേ ഹനിച്ചുള്ളൊരാ
കാരം ഭാവനചെയ്വവൻ ത്രിഭുവനം വെല്ലുന്നു വീര്യത്തിനാൽ"
"( ഹരിസുധാലഹരി)
ഭയം ജനിപ്പിക്കുന്ന വരാഹരൂപം സ്വീകരിച്ച് ഹിരണ്യാക്ഷൻ എന്ന അസുരനെ ഒറ്റചവിട്ട് കൊണ്ട് ഹനിച്ചവൻ .
ഭയം ഉണ്ടാക്കുന്ന നരസിംഹശരീരം സ്വീകരിച്ചിട്ട് അസുരനെ കൊന്ന്, ചുവന്ന കടക്കണ്ണുകളോടും, കെട്ടുപിണഞ്ഞ സടകളോടും, രക്തം കൊണ്ട് നനഞ്ഞ മുഖത്തോടും കൂടിയുള്ളവനായ ചക്രായുധൻ,
358 - സമയജ്ഞഃ - സൃഷ്ടി സ്ഥിതി സംഹാരകാലങ്ങളെ അറിയുന്നവൻ, സർവ്വ ഭൂതങ്ങളിലും സമത്വ യാജന (യജ്ഞ) മായിരിക്കുന്നതിനാൽ സമയജ്ഞൻ, ഷഡ് സമയങ്ങളെ അറിഞ്ഞവൻ സമയജ്ഞൻ..rajeev kunnekkat
ഹനുമത് പ്രഭാവം-10
ആജ്ഞനേയ ശക്തി എന്നത് നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ഒരു കാര്യമല്ല. ഒരു പക്വമായ ജീവനെ അനുഗ്രഹിക്കാൻ ഈശ്വരീയ ശക്തികൾ എല്ലാ കാലത്തും ഉണ്ടാകും. എവിടെയെല്ലാം രാമനെ ഭജിച്ചിരിക്കുന്നുവോ അവിടെയെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്.
യെത്ര യെത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്തകാഞ്ചലീം
ബാഷ്പ വാരിം പരിപൂർണ്ണ ലോചനം
മാരുതിം നമത രാക്ഷസാന്തകം
രാമചരിതമാനസം വടക്കേന്ത്യയിൽ മന്ത്രം പോലെയാണ്. അതിൽ ഹനുമാൻ ചാലിസ വളരെ പ്രസിദ്ധം. ബാധയുപദ്രവം ഉണ്ടെങ്കിൽ പോലും ഹനുമാൻ ചാലിസ ചൊല്ലി തലയിൽ വെള്ളം ഒഴിക്കാറുണ്ട്. ഹനുമാനെന്നാൽ എന്താണ്. ഒരു വൈദ്യുത കമ്പിയിൽ നിറയെ വൈദ്യുതി പ്രവഹിക്കുന്നതു പോലെ ഹനുമാനുള്ളിൽ നിറയെ രാമ നാമമാണ്.
ഹനുമാനെന്നാൽ ഒരു ശക്തി സാക്ഷാൽ പരമേശ്വരനെന്ന് പറയാം. വാല്മീകി രാമായണത്തിൽ ഹനുമാൻ ലങ്കയിൽ സീത ദേവിയെ കണ്ടതിന് ശേഷം അക്ഷയ കുമാരനേയും വധിച്ച് നാശനഷ്ടങ്ങൾ വരുത്തിയ വാർത്തയറിഞ്ഞ് രാവണൻ പറഞ്ഞു ബാലിയേയും സുഗ്രീവനേയും ഞാൻ കണ്ടിരിക്കുന്നു. കേവലം ഒരു കുരങ്ങിന്റെ ശക്തിയല്ല ഇത്.
വാനരോയമിതി ശ്രുത്വ നൈവ ശുദ്ധ്യതീ മന
ഇത് കുരങ്ങാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ സമയം ഇന്ദ്രജിത് കെട്ടിപൂട്ടി ഹനുമാനെ അവിടേയ്ക്ക് കൊണ്ടു വന്നു. ഹനുമാനെ കണ്ട് രാവണൻ പെട്ടെന്നെഴുന്നേറ്റ് നിന്നു.
കിമേശ ഭഗവാൻ നന്ദീഭവേത് സാക്ഷാത് ഇഹാഗതഹ
നന്ദികേശനല്ലേ വന്നിരിക്കുന്നത്. വലിയ ശിവ ഭക്തനായ രാവണന് അങ്ങനെയാണ് അനുഭവപ്പെട്ടത്. നന്ദികേശനെപ്പോലെ ഹനുമാനും ശിവാംശമാണ്.
ഹനുമാന് അരുണ വർണ്ണമാണ്, സുവർണ്ണ വർണ്ണം. അതി പാടലാനനം കാഞ്ചനാദ്വി അരുണ വിഗ്രഹം. അരുണ വർണ്ണം ഹൃദയത്തിന്റെ വർണ്ണമാണ്. അരുണാചലം, ഹൃദയം തന്നെയാണത്. അരുണാം കരുണാം തരംഗിതാക്ഷി. ദേവിയ്ക്കും അരുണ വർണ്ണമാണ്. അൻമ്പിന് അഥവാ സ്നേഹത്തിന് ചുവപ്പ് നിറം വരും. ഉത്തര ഭാരതത്തിൽ ലാൽ എന്ന് കുട്ടികളെ വിളിക്കുന്നത് ഇതിനാലാണ്.
Nochurji 
malini dipu
*ശ്രീമദ് ഭാഗവതം 71* 

യദി വ്രജിഷ്യസ്യതി അതിഹായ മദ്വചോ 
ഭദ്രം ഭവത്യാ ന തതോ ഭവിഷ്യതി.
 
ഹേ ഭദ്രേ, ഭദ്രകാളി എന്ന് ദേവിക്കൊരു പേര്.  മംഗളമായ കാളി ആണ് ഭദ്രകാളി. പക്ഷേ ഇപ്പോഴത്തെ പോക്ക് ഭദ്രം ല്ല. ഇപ്പൊ പറഞ്ഞാൽ കേൾക്കാതെ പോകാണെങ്കിൽ,

ഭദ്രം ഭവത്യാ ന തതോ ഭവിഷ്യതി 
ഇതിൽ നിന്ന് ഭദ്രം വരില്ല്യ. 
സ്വജനത്തിൽ നിന്നും അപമാനം ണ്ടായാൽ മരണത്തിന് കാരണമായിട്ട് തീരും. 

ഏതാവദുക്താ വിരരാമ ശങ്കരാ.
എന്ന് പറഞ്ഞ് ശിവൻ ചുമ്മാ ഇരുന്നു.

സതി യ്ക്ക് പോകണോ വേണ്ടയോ എന്ന് സന്ദേഹം. 

സുഹൃദ്ദിദ്യഷു: പരിശങ്കിതാ ഭവാ-
ന്നിഷ്ക്രാമതീ നിർവ്വിശതീ ദ്വിധാഽഽസ സാ.

കുറച്ച് മുന്നോട്ടു നടക്കും. വീണ്ടും തിരിച്ചു വരും. വീണ്ടും പോകും. പിന്നെ തിരിച്ചു വരും .അങ്ങനെ സന്ദേഹപ്പെട്ട് നില്ക്കാണ്. 

പിത്രോരഗാത് സ്ത്രൈണവിമൂഢധീർഹാൻ 
പ്രേമ്ണാഽഽത്മനോ യോഽർദ്ധമദാത് സതാംപ്രിയ:

ഏതൊരു ഭർത്താവാണോ പ്രേമം കൊണ്ട് തന്നെ തന്നെ പകുത്തു കൊടുത്തത്, ആ ഭർത്താവിനെ വിട്ട് സതി ഇതാ പിരിഞ്ഞു പോയി. ഇതിന് മൂഢത എന്നല്ലാതെ എന്ത് പറയാനാ. ദേവി അവിടെ നിന്ന് ഇറങ്ങി പോയി. ഭൂതഗണങ്ങൾ കുറച്ച് പേര് പുറകെ ചെന്നു കൊണ്ടാക്കാനായിട്ട്. യാഗശാലയിൽ യാഗം നടന്നു കൊണ്ടിരിക്കണു. ആരും തിരിഞ്ഞു നോക്കിയില്ല്യ. ദേവി വന്നിറങ്ങി. എല്ലാവരും തിരിഞ്ഞിരുന്നു. ദക്ഷനെ പേടിച്ചിട്ട്. ദേവി ദക്ഷന്റടുത്തേയ്ക്ക് ചെന്നു. ദക്ഷൻ ഗൗരവമായിട്ട് നിന്നു. ദക്ഷനോട് ചൊദിച്ചു. അച്ഛൻ ആരോടാ ദേഷ്യപ്പെടണത്. 

നമ്മള് ആരോടെങ്കിലും ദേഷ്യപ്പെടുമ്പോ അവര് നമ്മളുടെ ദേഷ്യത്തിനെ മാനിച്ചാലല്ലേ ദേഷ്യപ്പെടുന്നതിന് അർത്ഥം ഉള്ളൂ. തൂണിനോട് ആരെങ്കിലും ദേഷ്യപ്പെടോ ചീത്ത പറയോ? യാതൊരു വിധത്തിലും ബാധിക്കപ്പെടാത്ത ആളെ എങ്ങനെ ചീത്ത പറയും?

ത യസ്യ ലോകേഽസ്തു അതിശായന: പ്രിയ:
തഥാപ്രിയോ ദേഹ ഭൃതാം പ്രിയാത്മന:

ദേഹം ധരിച്ച് കൊണ്ടിരിക്കുന്ന എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ടത് എന്താ? ചോദിച്ചാ ഓരോരുത്തരും ഓരോന്നാവും പറയാ. അച്ഛനെയാണിഷ്ടം എന്റെ അമ്മയെ ആണിഷ്ടം .എന്റെ മതം ആണിഷ്ടം എന്റെ പൊസിഷൻ ആണിഷ്ടം ഇങ്ങനെ ഓരോന്ന് പറയും. പക്ഷേ അവസാനം ആരാ ന്ന് ചോദിച്ചാൽ എല്ലാവർക്കും അവനവനെ ആണിഷ്ടം. എല്ലാവരിലും അവനവന്റെ പ്രതിബിംബം കാണുമ്പോൾ ആ വ്യക്തിയിൽ ഇഷ്ടം. ഏത് വസ്തുവിലും പ്രിയം ണ്ടാവണത് ആത്മാവിന് വേണ്ടീട്ടാണ്. ആ വസ്തുവിൽ ആത്മാവിനെ കാണുമ്പോഴാണ് പ്രിയം ണ്ടാവാ. ആ ആത്മാവാണ് ശിവൻ. 

സതി ദക്ഷനോട് ചോദിക്കാ അങ്ങേയ്ക്ക് എങ്ങനെ ശിവനോട് ദ്വേഷം വെയ്ക്കാൻ പറ്റും? ശിവൻ അങ്ങയുടെ ആത്മാവാണ്. അന്തര്യാമി ആണ്. അറിവില്ലാത്തതുകൊണ്ട് അവിടുന്ന് ശിവദ്വേഷം ചെയ്യണു. ശവത്തിനെ ആത്മാവെന്ന് കരുതിയ ആൾ ശിവത്തിനെ ദ്വേഷിക്കുന്നതിൽ ആശ്ചര്യം ഒന്നൂല്ല്യ. ശിവം രണ്ടേ രണ്ടക്ഷരം. വേദത്തിന്റെ അന്തര്യാമി.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad
*ശ്രീമദ് ഭാഗവതം 73* 

തസ്മിൻ മഹാ യോഗമയേ മുമുക്ഷുശരണേ സുരാ:
ദദൃശു:ശിവം ആസീനം ത്യക്താമർഷമിവാന്തകം 
സനന്ദനാദ്യൈ: മഹാസിദ്ധൈ: ശാന്തൈ: സംശാന്തവിഗ്രഹം
ഉപാസ്യമാനം സഖ്യാ ച ഭർത്രാ ഗുഹ്യകരക്ഷസാം.
വിദ്യാതപോയോഗപഥമാസ്ഥിതം തമധീശ്വരം 
ചരന്തം വിശ്വസുഹൃദം വാത്സല്യാത് ലോകമംഗളം.
ലിംഗം ച താപസാഭീഷ്ടം ഭസ്മദണ്ഡജടാജിനം 
അംഗേന സന്ധ്യാഭ്രരൂചാ ചന്ദ്രലേഖാം ച ബിഭ്രതം 
ഉപവിഷ്ടം ദർഭമയ്യാം ബൃസ്യാം ബ്രഹ്മ സനാതനം 
നാരദായ പ്രവോചന്തം പൃച്ഛതേ ശൃണ്വതാം സതാം 
കൃത്വോരൗ ദക്ഷിണേ സവ്യം പാദപത്മം ച ജാനുനി 
ബാഹും പ്രകോഷ്ഠേഽക്ഷമാലാമാസീനം തർക്കമുദ്രയാ 
തം ബ്രഹ്മനിർവ്വാണസമാധിമാശ്രിതം 
വ്യൂപാശ്രിതം ഗിരിശം യോഗകക്ഷാം 
സലോകപാലാ മുനയോ മനൂനാം
ആദ്യം മനും പ്രാജ്ഞലയ: പ്രണേമു:

അത്ഭുതകരമായ വർണ്ണന ആണ്. മഹായോഗപീഠത്തിൽ ഭഗവാൻ ദക്ഷിണാമൂർത്തി ആയിട്ട് തന്നെ ഇരിക്കുന്നു. വലതുകാൽ ഇടതുകാൽ മേൽ വെച്ച് ചിന്മുദ്രയോടുകുടെ, തപസ്വികൾക്ക് വേണ്ട വേഷത്തൊടു കൂടെ, സന്ധ്യാകാലത്തിലെ സൂര്യനെ പ്പോലെ പ്രകാശിച്ചു കൊണ്ട്, സന്ധ്യാഭ്രരുചാ ചന്ദ്രലേഖാം ച ബിഭ്രമം. ചന്ദ്രലേഖ ശിരസ്സില് ധരിച്ച്, സനകൻ സനന്ദനൻ സനാതനൻ സനത്കുമാരൻ മുതലായ മഹാസിദ്ധന്മാർ ചുറ്റും കൂടിയിരിക്കുന്നു. കുബേരൻ വന്ന് ഉപാസിച്ചു കൊണ്ടിരിക്കുന്നു. നാരദമഹർഷി മുമ്പില് ഇരിക്കുന്നു. ഭഗവാനേ, ബ്രഹ്മം എന്താണെന്ന് പറഞ്ഞു തരൂ എന്ന് ചോദിക്കുന്നു. ഭഗവാൻ നാരദമഹർഷിക്ക് പറഞ്ഞു കൊടുക്കാണ്. 

ഈ കാണുന്ന വിശ്വം ണ്ടല്ലോ, അത് കണ്ണാടിയിൽ കാണുന്ന ഒരു നഗരം പോലെ ആണ്. സ്വപ്നവേളയിൽ ഉള്ളിൽ കാണുന്നത് പുറമേക്ക് എന്നതുപോലെ കാണപ്പെടും. പക്ഷേ വാസ്തവത്തിൽ തന്നിലാണ് കാണുന്നത്.

ഒരു ബീജത്തിൽ നിന്നും ഒരു അങ്കുരം ണ്ടായി ഒരു വലിയ വടവൃക്ഷം ണ്ടാവണത് പോലെ ഈ ചിത്തത്തിനകത്ത് ഈ പ്രപഞ്ചം മുഴുവൻ ബീജരൂപത്തിൽ കിടക്കണു. പിന്നീട് ദേശകാലങ്ങളോട് കൂടെ വിചിത്രമായിട്ട് പൊന്തി വരണു. ഈ പ്രപഞ്ചത്തിന് മുഴുവൻ ആശ്രയസ്ഥാനമായ 'സത്യം' എപ്പോഴും ഉള്ളില് ണ്ട് ണ്ട് എന്നുള്ള അനുഭവരൂപത്തിൽ കിടക്കണു.

ഒരു കുടത്തിന്റെ ഉള്ളിൽ ഒരു വിളക്ക് വെച്ച് അനേക ദ്വാരങ്ങൾ ഉണ്ടാക്കിയാൽ ആ ദ്വാരത്തിലൂടെ ഈ വിളക്കിന്റെ പ്രകാശം പുറത്തേക്ക് വരുന്നതുപോലെ സർവ്വേന്ദ്രിയങ്ങളിലൂടെയും അന്തര്യാമി ആണ് വിഷയങ്ങളെ ഗ്രഹിച്ച് കൊണ്ട് പുറമേക്ക് പ്രകാശിക്കണത്. ഈ സത്യം അറിയാത്തവർ ശരീരം ആണ്, മനസ്സ് ആണ്, ബുദ്ധി ആണ്, പ്രാണൻ ആണ്, ശൂന്യം ആണ് എന്നൊക്കെ ആത്മാവിനെ തെറ്റിദ്ധരിക്കുന്നു. 

രാഹു, സൂര്യനേയും ചന്ദ്രനേയും ബാധിക്കുന്നതുപോലെ സുഷുപ്തി അവസ്ഥയിൽ ഈ ജീവൻ അജ്ഞാനാവരണം കൊണ്ട് മൂടപ്പെട്ട് ഉള്ളിൽ ഉറങ്ങിക്കിടക്കണു. വീണ്ടും കാര്യകാരണത്തോടുകൂടെ പ്രപഞ്ചം പൊന്തി വരണു. 

അച്ഛൻ, മകൻ, ഗുരു, ശിഷ്യൻ, യജമാനൻ, ദാസൻ, ഭൃത്യൻ, സ്വാമി എന്നിങ്ങനെയുള്ള ഭേദത്തോടു കൂടെ ഈ പ്രപഞ്ചം ത്രിപുടികളോടു കൂടെ കാണപ്പെടുന്നു. വിചാരം ചെയ്യുന്ന ആളുകൾക്ക് ബാല്യം കൗമാരം യൗവ്വനം വാർദ്ധക്യം എന്നീ അവസ്ഥകളൊക്കെ ശരീരത്തിന് മാറി വരുമ്പോഴും ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെയുള്ള അവസ്ഥകളൊക്കെ ശരീരത്തിന് മാറി വരുമ്പോഴും ഇതിലൊന്നും മാറാതെ ഞാൻ ണ്ട് എന്നുള്ള അനുഭവരൂപത്തിൽ, 'ഞാൻ' 'ഞാൻ' എന്ന അനുഭവരൂപത്തിൽ ഒരു വസ്തു മാറാതെ പ്രകാശിക്കുണു. ആ വസ്തുവിനെ ഉള്ളിൽ കണ്ടെത്തിയവർക്ക് അതിൽ നിന്നും പൊന്തുന്ന ഈ അപരാപ്രകൃതി മുഴുവനും ഈശ്വരസ്വരൂപമായിട്ട് കാണാൻ പറ്റും. ഭൂമി ആയിട്ടും ജലം ആയിട്ടും അഗ്നി ആയിട്ടും വായു ആയിട്ടും ആകാശമായിട്ടും സൂര്യനായിട്ടും ചന്ദ്രനായിട്ടും ഉള്ളില് ചേതന ആയിട്ടും നില്ക്കുന്നത് ഒരേ വസ്തു ആണെന്ന് കാണാൻ സാധിക്കും. ഈ തത്വം നല്ലവണ്ണം ചിന്തിച്ച് അർത്ഥത്തിനെ മനനം ചെയ്ത് അത് മറ്റുള്ളവരോടും പറഞ്ഞ് ക്രമേണ തത്വം കരതലാമലകം പോലെ പ്രകാശിക്കും. അഷ്ടസിദ്ധികളും അവരുടെ മുമ്പിൽ ആവിർഭവിക്കും. ഇങ്ങനെ ദക്ഷിണാമൂർത്തി സ്തോത്രം. 

ദക്ഷിണാമൂർത്തി ആയി ഭഗവാൻ പറഞ്ഞിട്ടോ പറയാതെയോ നാരദാദികൾക്കും സനന്ദസനകാദികൾക്കും ഈ തത്വത്തിനെ ഉപദേശിച്ചു കൊണ്ട് ബ്രഹ്മനിർവ്വാണസമാധിസുഖസ്വരൂപനായി നില്ക്കുന്നു. അവിടെ സതി ഉണ്ടായതോ ശരീരത്യാഗം ചെയ്തതിന്റെ യാതൊരു ലക്ഷണവും ഇല്ല്യ. ബ്രഹ്മനിഷ്ഠനായി  ദക്ഷിണാമൂർത്തി ആയിട്ടിരിക്കുന്ന ഭഗവാനെ കണ്ട് വന്ദിച്ചു ദേവതകളൊക്കെ പ്രാർത്ഥിച്ചു ദേവന്മാരൊക്കെ പേടിച്ചു വന്നതാണ്. പക്ഷേ ഇവിടെ വന്ന്  അവരുടെ മനസ്സൊക്കെ ശാന്തമായി. ആ ദേവന്മാർക്ക് ഭഗവാൻ അനുഗ്രഹിച്ചു പറഞ്ഞു. ഞാൻ ആരോടും ദ്വേഷം വെച്ചിട്ടില്ല്യ. ദക്ഷൻ അദ്ദേഹത്തിന്റെ കർമ്മഫലം അനുഭവിച്ചു. ദക്ഷന് വീണ്ടും ആടിന്റെ തല വെച്ച് കൊടുത്തു യാഗം പൂർത്തി ചെയ്തു.

ഭഗവാൻ മഹാവിഷ്ണു അവിടെ ആവിർഭവിച്ചു. ഭഗവാനെ എല്ലാ ദേവതകളും സ്തുതിച്ചു. വിഷ്ണു ഭഗവാൻ തന്നെ പറഞ്ഞു. 
 *അഹം ബ്രഹ്മാ ച ശർവ്വശ്ച ജഗത: കാരണം പരം* 
ഞാനും ബ്രഹ്മാവും ശിവനും ഈ ജഗത്തിന് കാരണം ആണ്. അദ്വിതീയമായ ബ്രഹ്മത്തിൽ ശിവൻ വിഷ്ണു മുതലായ ഭേദങ്ങളെ ഒക്കെ കാണുന്നു. 
 *തസ്മിൻ ബ്രഹ്മണി അദ്വിതീയേ കേവലേ* *പരമാത്മനി* 
 *ബ്രഹ്മരുദ്രൗ ച ഭൂതാനി* *ഭേദേനാജ്ഞോഽനുപശ്യതി* .
ഈ ഭേദം കാണുന്നത് അജ്ഞാനം കൊണ്ടാണ്. അങ്ങനെ ഭേദം കാണുന്ന ആളുകൾക്ക് ശാന്തി ണ്ടാവില്ല്യ. ആർക്കാണോ സകലദേവതകളോടും 
 *ത്രയാണാം ഏകഭാവാനാം യോ ന പശ്യതി വൈ ഭിദാം* 
മൂന്നിനേയും ആര് ഒന്നായി കാണുന്നുവോ അത് മാത്രം പോരാ 
 *സർവ്വഭൂതാത്മനാം ബ്രഹ്മൻ,* 
എല്ലാ ഭൂതങ്ങളോടും എല്ലാവരുടെയും അന്തര്യാമി ഒരു വസ്തു ആണെന്ന് കാണുന്ന ആൾക്ക് 
  സ: ശാന്തിം അധിഗച്ഛതി
അങ്ങനെ ഉള്ള ആൾക്കേ ശാന്തി ണ്ടാവുള്ളൂ. എന്ന് ഭഗവാൻ തന്നെ വന്ന് ഇവിടെ ഉപദേശിച്ചു.

അങ്ങനെ, 
ഇദം പവിത്രം പരമേശചേഷ്ടിതം 
യശസ്യം ആയുഷ്യം അഘൗഘമർഷണം 
യോ നിത്യദാഽഽകർണ്യ നരോഽനുകീർത്തയേദ് 
ധുനോത്യഘം കൗരവ ഭക്തി ഭാവത:
അങ്ങനെ ഭഗവാന്റെ  പരമേശ്വര ലീല.

സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad
ശ്രീമദ് ഭാഗവതം 74* 

സ്വായംഭൂമനുവിന് രണ്ട് പുത്രന്മാർ. പ്രിയവ്രതൻ ഉത്താനപാദർ . ഭാഗവതത്തിൽ പല പേരുകളും അർത്ഥവത്തായിട്ടുള്ള പേരുകളാണ്. ആ പേരൂകളിൽ അവരുടേതായ എന്തെങ്കിലും ഒരു സൂചന ണ്ടാവും. പ്രിയവ്രത ചരിത്രം അഞ്ചാമത്തെ  സ്കന്ധം ആരംഭത്തിൽ വരുന്നു. പ്രിയവ്രതൻ എന്നാല്‍ പ്രിയമായിട്ടിരിക്കുന്നത് വ്രതം ആയിട്ട് എടുത്തിട്ടുള്ള ആള്. ഭഗവദ് ഭക്തി ചെയ്യുന്നതേ വ്രതം ആയി എടുത്തിട്ടുള്ള ആള്. ഉത്താനപാദൻ എന്ന് വെച്ചാൽ അഖണ്ഡാനന്ദസ്വാമി ഒരു അർത്ഥം പറയണത് പാദം എന്നാൽ കാല് സാധാരണ എങ്ങനെയാ വേണ്ടത്. കാല് ചുവട്ടില് തല മുകളിലാണ്. അതാണ് നേരായ വഴി. തല ചുവട്ടിലും കാല് മുകളിലും ആയാൽ എങ്ങനെ ണ്ടാവും. എന്ന് വെച്ചാൽ ജീവിതത്തിൽ ആദർശങ്ങൾ അല്പം തല കീഴായാൽ ഉത്താനപാദൻ ആയി.

ഉത്താനപാദന് രണ്ടു പത്നികൾ. സുരുചിയും സുനീതിയും. സുരുചി എന്നാൽ രുചിക്കണത്, ഇഷ്ടപ്പെടണത് നീതി എന്ന് വെച്ചാലോ തപസ്സ്. സാധാരണ ല്ലാർക്കും ഏതാ ഇഷ്ടപ്പെടാ. രുചിയോ തപസ്സോ. രുചി ആണെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടും. സുരുചിയുടെ പുത്രൻ ഉത്തമൻ. സുനീതിയുടെ പുത്രൻ ധ്രുവൻ.

ധ്രുവൻ എന്നാൽ നിത്യം എന്നാണർത്ഥം. നിത്യം ആയിട്ടുള്ളത് ധ്രുവം. അനിത്യമായിട്ടുള്ളത് അധ്രുവം. ഉപനിഷത് പറയണു അറിവുള്ളവർ ഇതിനെ രണ്ടിനേയും വേർതിരിച്ച് അധ്രുവത്തിനെ മാറ്റി നിർത്തി ധ്രുവത്തിനെ സ്വീകരിക്കും. നിത്യമായിട്ടുള്ളതിനെ സ്വീകരിക്കും. ഇവിടെ ഉത്താനപാദന് സുരൂചിയോടാണ് വളരെ പ്രിയം. സുരുചിയുടെ പുത്രനാണ് ഉത്തമൻ. 

വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ സാധാരണ ഒരു പതിവ് ആദ്യം ഒരു കുട്ടി ജനിക്കുമ്പോ വളരെ  ലാളിക്കും. രണ്ടാമത്തെ കുട്ടി ണ്ടായാൽ ആ കുട്ടിയുടെ മേലെ ആയിരിക്കും ശ്രദ്ധ. ചെറിയ കുട്ടി വളരെ സാമർത്ഥ്യം ഉള്ള കുട്ടി ആണ്. മൂത്ത കുട്ടി പോരാ ഇങ്ങനെ കുറേ പ്രാവശ്യം പറയുന്തോറും ഈ കുട്ടിക്ക് മനസ്സില് വിഷമം ണ്ടായി തുടങ്ങും. ഒരു ഭേദവും കാണിക്കാതെ കുട്ടികളെ വളർത്തണം. 

ഇവിടെ സുരുചിയുടെ പുത്രനായ ഉത്തമനെ മടിയിൽ വെച്ച് കൊണ്ട് ഒരു ദിവസം രാജാവ് ഇരിക്കാണ്. സുനീതിയുടെ പുത്രനായ ധ്രുവന് അച്ഛന്റെ മടിയിൽ ഇരിക്കണമെന്ന് കുട്ടിക്ക് ആശ. കുട്ടി ഓടി വരണു. അഞ്ച് വയസ്സുള്ള കുട്ടി. നിക്കും അച്ഛന്റെ മടിയിൽ ഇരിക്കണം. ഓടി വരാണ്. മടിയിൽ കയറി ഇരിക്കാൻ പുറപ്പെട്ടപ്പോ സുരുചി വലിച്ചു ചോട്ടിലിട്ടു. പാവം കുട്ടി അനിയൻ കയറി ഇരിക്കണു. തനിക്കും കയറി ഇരിക്കണം. അത്രേ ള്ളൂ. നമ്മുടെ കാലുഷ്യം ഒക്കെ നമ്മൾ കുട്ടികളുടെ മേലെ ആരോപിക്കും. അവൾ പറയണത് 

ന വത്സ: നൃപതേ: ധിഷ്ണ്യം ഭവാനാരോഡുമർഹതി 

കുഞ്ഞേ, ഇപ്പൊ അച്ഛന്റെ മടിയിൽ കയറി ഇരുന്ന് നാളെ സിംഹാസനത്തിൽ കയറി ഇരിക്കാം എന്ന് മോഹിക്കണ്ടാട്ടോ. 

ന ഗൃഹീതോ മയാ യത്ത്വം കുക്ഷാവപി നൃപാത്മജ: 

എന്റെ വയറ്റിൽ വന്ന്  നീ ജനിച്ചാലേ അച്ഛന്റെ മടിയിൽ ഇരിക്കാൻ പറ്റൂ. നിനക്ക് അത്ര ആഗ്രഹം ണ്ടെങ്കിലേ പോയി തപസ്സ് ചെയ്യൂ. 

തപസാ ആരാധ്യ പുരുഷം തസ്യൈവ അനുഗ്രഹേണ മേ 
ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം 

ഈ നൃപാസനം വേണംന്ന് ആഗ്രഹം ണ്ടെങ്കിൽ ഭഗവാനെ തപസ്സ് കൊണ്ട് ആരാധിക്കാം. ഭഗവാനെ ആരാധിക്കൂ എന്ന് ശത്രുക്കൾ പറഞ്ഞാൽ പോലും നമ്മൾ സ്വീകരിക്കും. പക്ഷേ ഇവൾ രണ്ടാമത് പറഞ്ഞ വാക്ക്, ആരാധിച്ച് എന്റെ ഗർഭത്തിൽ വന്ന് ജനിക്കാ. ഭഗവാനെ ആരാധിച്ചാൽ പിന്നെ ഗർഭത്തിൽ പ്രവേശിക്കേണമോ. ആ ആരാധന മുടക്കിയതിന്റെ ഫലം ആണ് ഗർഭത്തിൽ വന്നു വീണതേ. പക്ഷേ ഇവൾ പറയണത് ആരാധിച്ചിട്ട് എന്റെ ഗർഭത്തിൽ വന്ന് ജനിക്കാ. കുട്ടി കരഞ്ഞു കൊണ്ട് ഓടി. കുട്ടിക്ക് സഹിക്കവയ്യ. കുട്ടി കരഞ്ഞു കൊണ്ടേ അമ്മയുടെ അടുത്തേയ്ക്ക് ഓടി. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad
അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കരുണാമയനായ ഭഗവാനേ, വാക്കുകള്‍ക്കു വിശദീകരിക്കാന്‍ കഴിയാത്ത പരമസത്യത്തെ അങ്ങ് എനിക്കു വെളിവാക്കിത്തന്നു. പഞ്ചഭൂതങ്ങള്‍ ബ്രഹ്മത്തില്‍ അലിഞ്ഞുചേരുകയും ആത്മാവിന്‍റെയും പ്രകൃതിയുടെയും യാതൊരു ലാഞഛനംപോലുമില്ലാതെ അങ്ങയില്‍ ലയിക്കുകയും ചെയ്തു കഴിയുമ്പോള്‍ അങ്ങ് മാത്രം അവശേഷിക്കുന്നു. ഈ രഹസ്യം ഒരു ലുബ്ധനെപ്പോലെ അങ്ങയുടെ ഹൃദയത്തില്‍ ഇത്രയും നാള്‍ അങ്ങ് ഒളിച്ചു സൂക്ഷിച്ചു. വേദങ്ങള്‍ക്കുപോലും പങ്കിട്ടുകൊടുത്തിട്ടില്ലാത്ത അങ്ങയുടേ അന്തരംഗരഹസ്യം അങ്ങ് എനിക്കു പ്രകടമാക്കിത്തന്നിരിക്കുന്നു. നിമിഷനേരംകൊണ്ട് ആത്മജ്ഞാനത്തെപ്പറ്റിയുളള അറിവ് അങ്ങ് എനിക്കു പ്രദാനം ചെയ്തു. ഇതിനുവേണ്ടിയല്ലെ പരമശിവന്‍പോലും സര്‍വ്വസൗഭാഗ്യങ്ങളും സംത്യജിച്ച് കൊടും തപസ്വിയായിത്തീര്‍ന്നത്? അങ്ങയെ കൈവരിച്ചശേഷം അങ്ങയില്‍നിന്നും ഞാന്‍ ഭിന്നനാണെന്നു സങ്കല്പിച്ച് ഇപ്രകാരം സംസാരിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? അജ്ഞതയുടേയും മതിഭ്രമത്തിന്‍റേയും വെളളപ്പൊക്കത്തില്‍ മുങ്ങിമയങ്ങിക്കിടന്ന എന്നെ അങ്ങ് അതില്‍നിന്നും മോചിപ്പിച്ചു. ഈ വിശ്വത്തില്‍ എനിക്ക് അങ്ങല്ലാതെ മറ്റാരുമില്ല. എന്നിട്ടും ഞാന്‍ അങ്ങയെ പ്രത്യേകമായി കാണുകയും സംസാരിക്കാന്‍ ഒരുമ്പെടുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമല്ലെ? എന്‍റെ വ്യക്തിത്വത്തില്‍ അഹങ്കാരം മുറ്റിനിന്നതുകൊണ്ട് ഞാന്‍ കീര്‍ത്തിമാനായ കിരീടിയാണെന്നും കൗരവര്‍ എന്‍റെ ബന്ധുക്കളാണെന്നും വിചാരിച്ചു. അതിനുപരിയായി കൗരവരെ കൊല്ലുന്നത് പാപമാണെന്ന ദുഃസ്വപ്നത്തില്‍ ആണ്ടിരുന്നു. അപ്പോഴാണ് അങ്ങ് അതില്‍നിന്ന് എന്നെ ഉണര്‍ത്തിയത്. ഞാന്‍ ഗന്ധര്‍വലോകത്തു നിന്ന് ദാഹജലം തേടി മരീചികയുടെ പിന്നാലെ ഓടുകയായിരുന്നു. വെറും പഴന്തുണികൊണ്ടുണ്ടാക്കിയ പാമ്പിന്‍റെ കടിയേറ്റ് എന്‍റെ ശരീരമാകെ വിഷം വ്യാപിച്ചു പുളയുന്നതായി എനിക്കുതോന്നി. മതിഭ്രാന്തുകൊണ്ട് മരിക്കാന്‍ തുടങ്ങിയ ഒരാത്മാവിനെ ആത്മനാശത്തില്‍നിന്ന് അങ്ങ് രക്ഷിച്ചു.
സ്വന്തം മുഖത്തിന്‍റെ പ്രതിച്ഛായ പൊട്ടക്കിണറ്റില്‍ കണ്ട സിംഹം അലറിക്കൊണ്ട് അതിന്‍റെ നേരെ എടുത്തുചാടിയ തരത്തിലുളള വിഡ്ഢിത്തമായിരുന്നു എന്‍റേത്. സപ്തസാഗരങ്ങളും ഭൂമിയെ വിഴുങ്ങിയാലും ആകാശംതന്നെ ഇടിഞ്ഞുവീണാലും ഞാന്‍ എന്‍റെ സ്വജനങ്ങളുമായി യുദ്ധം ചെയ്യുകയില്ലെന്ന് തീരുമാനിച്ചു. അനിയന്ത്രിതമായ അഹന്തകൊണ്ട് പിടിവാശിയുടെ പടുകുഴിയിലേക്ക് ഞാന്‍ തലകുത്തനെ പതിക്കുകയായിരിന്നു. ഈ അവസരത്തില്‍ അങ്ങ് എന്‍റെ അടുത്തുണ്ടായിരുന്നത് എത്ര നന്നായി! മറ്റാര്‍ക്കാണ് എന്നെ രക്ഷപ്പെടുത്താന്‍ കഴിയുക! ഒന്നുമല്ലാത്ത ഞാന്‍ എല്ലാം തികഞ്ഞവാനാണെന്നു കരുതി. ഇല്ലാത്ത ബന്ധുക്കളെ ഉളളവരായി കണ്ടു. ഈ ഭ്രാന്തില്‍നിന്നെല്ലാം മോചനം നല്‍കിയത് അങ്ങാണ്. അരക്കില്ലത്തില്‍ കിടന്ന് എരിഞ്ഞു ചാകാന്‍പോയ സമയം അങ്ങ് ഞങ്ങളെ രക്ഷിച്ചില്ലെ? അത് ശരീരത്തിന്‍റെ രക്ഷ മാത്രമായിരുന്നു. ഇപ്പോഴാകട്ടെ ആത്മനാശത്തില്‍ നിന്നാണ് അങ്ങ് രക്ഷിച്ചിരിക്കുന്നത്. ഹിരണ്യാക്ഷന്‍ ഭൂമിയെ അപഹരിച്ച് തന്‍റെ കക്ഷത്തിലൊതുക്കി സമുദ്രത്തിന്‍റെ അടിയില്‍ ഒളപ്പിച്ചതുപോലെ, വഴിപിഴച്ച എന്‍റെ മര്‍ക്കടമുഷ്ടി എന്‍റെ ബുദ്ധിയെ അപഹരിച്ച് അജ്ഞതയുടെ അഗാധഗര്‍ത്തത്തില്‍ തളളിയിട്ടു. അങ്ങയുടെ പ്രഭാവംകൊണ്ടാണ് എന്‍റെ ബുദ്ധി എനിക്കു തിരികെ ലഭിച്ചത്. അങ്ങേയ്ക്ക് എന്നോടുളള കാരുണ്യതിരേകം നിസ്സീമമാണ്. അത് വര്‍ണ്ണനാതീതമാണ്. അങ്ങ് എന്‍റെ ജീവനെ രക്ഷിച്ചുവെന്നു മാത്രമെ എനിക്കു പറയാനാവൂ. അങ്ങ് എനിക്കുവേണ്ടി ക്ലേശിച്ചത് നിഷ്ഫലമായില്ല. എന്‍റെ അജ്ഞാനത്തെ നശിപ്പിക്കുന്നതിന് അങ്ങേയ്ക്ക് സാധിച്ചു. ആനന്ദരസരസ്സില്‍ വിരിഞ്ഞുനില്‍ക്കുന്ന അരവിന്ദത്തെപ്പോലെയുളള ലോചനങ്ങളില്‍നിന്നു ലഭിക്കുന്ന ചേതോഹരമായ കടാക്ഷം ആരെയാണ് മതിമോഹത്തില്‍നിന്നു മുക്തരാക്കാത്തത്? പ്രഭോ, ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടെ കാരുണ്യവലയത്തിലായിരിക്കുന്നു. ഞാന്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. എന്‍റെ മോഹങ്ങളെല്ലാം അകന്നുപോയതില്‍ ആശ്ചര്യമുണ്ടോ? അങ്ങയുടെ തൃപ്പാദസ്പര്‍ശനം എന്‍റെ അജ്ഞതയെ ദൂരീകരിച്ചിരിക്കുന്നു...sreyas
ഇങ്ങനെ വര്‍ണവിഹിതവും വര്‍ണബാഹ്യവുമായ കര്‍മവ്യവസ്ഥകളെല്ലാം പ്രതിപാദിച്ചശേഷം, വ്യാസദേവന്‍ അനുരഞ്ജനവും സാന്ത്വനവുമായി പറയുന്ന കാര്യം അത്യന്തം ശ്രദ്ധേയമാണ്.മനുഷ്യരാരും പ്രവര്‍ത്തിയ്ക്കുന്നത് ഉള്‍പ്രേരണയാലാണ്. ഈ പ്രേരണകള്‍ പ്രവൃത്തികൊണ്ടും തത്ഫലാനുഭവംകൊണ്ടും ഉപശമിച്ചുവരുന്നതാണ് അവസാനലക്ഷ്യം. ദേഹത്തിനു പ്രായമാകുന്തോറും, പ്രവര്‍ത്തനശേഷി കുറയുമല്ലോ. അതിനൊത്തെങ്കിലും മന:പ്രേരണയും ഉപശമിയ്ക്കണം.പൂര്‍ണമനസ്സോടെ ചെയ്യുന്ന എന്തു പ്രവൃത്തിയും ക്രമത്തില്‍ പ്രവൃത്യതീതമായ നൈഷ്‌കര്‍മ്യത്തിലെത്തിയ്ക്കും. ബ്രാഹ്മണനും ചെന്നണയുന്നത് അതിലാണ്. നിര്‍ഗുണത്വമാണിത്. തുടക്കത്തില്‍, കാഴ്ചയില്‍, കുറെക്കാലം, വര്‍ണക്കാര്‍തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടാലും, നദികളെല്ലാം ഒഴുകിയൊഴുകിച്ചെന്ന് അവസാനം ഒരേ സമുദ്രനിരപ്പില്‍ അണയുന്നതുപോലെത്തന്നെയാണ് പ്രവര്‍ത്തകമനസ്സുകളുടേയും പ്രയാണം. പ്രവൃത്തി ബാഹ്യമാണ്. അതിനു കാരണമാകുന്ന മനസ്സ് ദേഹത്തിനുള്ളിലും. അതിനു കൈവരിക്കാനുള്ളതാണ് പാകം, പക്വത. ഗുണപ്രേരിതവും ഗുണാത്മകവുമാണ് പ്രവൃത്തി. അതിനാല്‍ നേടാനുള്ളതോ, നിര്‍ഗുണത്വവും. ഇത് എല്ലാവര്‍ക്കും ഒരുപോലെ സിദ്ധിയ്ക്കുന്നുപോലും!അപ്പോള്‍ പ്രവൃത്തിയെച്ചൊല്ലിയുള്ള വൈവിധ്യഗണന നിരര്‍ഥകമാ       കുന്നില്ലേ, ഉച്ചനീചത്വം എവിടെപ്പോയി? ഇത്തരം സാര്‍വത്രികമായ മനഃപരിപാകം എങ്ങനെ സംഭവിക്കുന്നുവെന്നോ?ഒരേ വിളഭൂമിയില്‍ വീണ്ടുംവീണ്ടുമിറക്കുന്ന വിത്തും, തുടര്‍ന്നുള്ള വിളവെടുപ്പും ആ കൃഷിഭൂമിയെ അവസാനം നിര്‍വീര്യമല്ലേ ആക്കുന്നത്? വീര്യക്കുറവിനാല്‍ വിതച്ച വിത്തുപോലും നഷ്ടപ്പെട്ടെന്നുള്ള നില വന്നേക്കും. ആശകളുടെ വിളനിലമാണ് മനസ്സ്. ആശ നിറവേറിയ സന്തോഷാനുഭവവും ഇതേ മനസ്സാണ് നല്കുന്നത്. മേല്ക്കുമേലുള്ള ആശനിറവേറ്റലും സന്തോഷവും കാരണം മനസ്സില്‍ ആശയറ്റു വിരാഗത ഉളവാകുന്നു. ഇനി ആശതൊടുത്തുവിട്ടു നിറവേറ്റുകയെന്ന വിള വയ്യെന്നും വേണ്ടെന്നുമുള്ള നില വരുന്നു. വിരാഗതയും ആശയില്ലായ്മയും സ്വാഭാവികമാണ്. പിശുക്കുപിടിച്ചു സുഖഭോഗങ്ങള്‍ അനുഭവിയ്ക്കുന്ന മനസ്സില്‍ ഈ പാകം സംഭാവ്യമല്ല.നെയ്ത്തുള്ളിയാലാളുന്ന തീ നെയ്‌വീഴ്‌തേ കെടുംനെയ്യ് തുള്ളിതുള്ളിയായി ഒഴിയ്ക്കുമ്പോള്‍ തീ അതേറ്റു ജ്വലിച്ചു പൊങ്ങിക്കൊണ്ടേയിരിയ്ക്കും. മറിച്ച്, അതേ നെയ്യ് ധാരാളമായൊഴിച്ചാലോ, അഗ്നി കെട്ടുപോകും. ആശനെയ്യ് ഏല്ക്കുന്ന ചിത്താഗ്നിയുടെ ഗതിയും ഇതുതന്നെ.അതുകൊണ്ട് സ്വഭാവസഹജമായ കര്‍മ്മ മുറകള്‍ പിന്തുടര്‍ന്നു ജീവിയ്ക്കുന്ന എല്ലാവര്‍ക്കും കര്‍മ്മ പരിപാകവും നൈഷ്‌കര്‍മ്യവും നേടാന്‍ തുല്യസാധ്യതയുണ്ടെന്നു പറഞ്ഞു വ്യാസദേവനും ശ്രീമദ്ഭാഗവതവും വര്‍ണവിഹിതകര്‍മ്മനിര്‍വചനം സമാപിപ്പിയ്ക്കുന്നു. കൂട്ടത്തില്‍ സുപ്രധാനമായ ഒരു പ്രസ്താവനകൂടി ചെയ്യുന്നുണ്ട്, എത്ര വിലപ്പെട്ടതാണിത്!ദേഹത്തിലെ ഏകകങ്ങള്‍ (സെല്ലുകള്‍) വഴി വര്‍ണപ്രേരണകളും കര്‍മമുറകളും പിന്തുടര്‍ച്ചയായിത്തീരാമെന്നതു ശരിതന്നെ. അതങ്ങനെത്തന്നെ നടന്നുകൊള്ളട്ടെ. പ്ലാവില്‍നിന്ന് അതേ ഗുണവിശേഷങ്ങളുള്ള പ്ലാത്തൈകളുണ്ടാവുന്നപോലെയാണ് ഈ വ്യവസ്ഥയും.തരംതിരിവ് ഗുണലക്ഷണങ്ങളിന്മേലേ ആകൂപക്ഷേ മനുഷ്യന്റെ കാര്യത്തില്‍ ജന്മമല്ല, ജന്മത്തെത്തുടര്‍ന്നു ദൃശ്യമാകുന്ന പ്രേരണാകര്‍മങ്ങളാണ് പ്രമാണം.  ജന്മത്തിനനുസരിച്ച പ്രേരണാബലമില്ലെന്നുവന്നാല്‍, അത് അസ്വീകാര്യമായ അപവാദമെന്നേ പറയാവൂ. അതുപോലെ, ജന്മം മറ്റെവിടെയോ ആകട്ടെ, തുടര്‍ന്നു ദൃശ്യമാകുന്ന പ്രേരണകള്‍ എങ്ങനെയിരിയ്ക്കുന്നുവെന്നാണ് നോക്കേണ്ടത്.ബ്രാഹ്മണലക്ഷണങ്ങള്‍തുടങ്ങി ഏതേതും ആരാരില്‍ എവിടെവിടെ കണ്ടാലും, അവരവര്‍ അതാതു വര്‍ണങ്ങളില്‍പ്പെട്ടവരാണെന്നുവേണം കണക്കാക്കാന്‍. എത്ര അസന്ദിഗ്ധമായ പ്രസ്താവനയും മാനദണ്ഡവുമാണിത്. ഈയൊറ്റ വിജ്ഞാപനംമതി സര്‍വതെറ്റിദ്ധാരണകളും നീങ്ങി വര്‍ണ്ണനിര്‍ണ്ണയകാര്യത്തില്‍ ആശയത്തെളിച്ചമുണ്ടാകാന്‍.ബ്രാഹ്മണവംശത്തില്‍ ജനിച്ച നാലു ശിശുക്കളില്‍ ബ്രാഹ്മണപ്രേരണകളുണ്ടാകുന്നതാണ് ക്രമം; എന്നാല്‍ അങ്ങനെയല്ലാതേയും വരാം. അവരില്‍ ആര്‍ക്കെന്തു വാസനാബലമാണോ കാണുന്നത്, അവരെ ആ വര്‍ണക്കാരായി വേണം കാണാന്‍. ഋഷഭരാജന് ഉണ്ടായ പുത്രന്മാര്‍ ഒന്നിലധികം വര്‍ണക്കാരാണല്ലോ. അപ്പോള്‍ ബ്രാഹ്മണബ്രാഹ്മണരോടൊപ്പം, ബ്രാഹ്മണക്ഷത്രിയരും, ബ്രാഹ്മണവൈശ്യരും, ബ്രാഹ്മണശൂദ്രരുമുണ്ടാകാന്‍ എപ്പോഴും ഇടയുണ്ട്. ഇതുപോലെ ക്ഷത്രിയവൈശ്യകുടുംബങ്ങളിലും ജന്മകര്‍മ്മക്കലര്‍പ്പുകള്‍  കാണാം. ഇങ്ങനെ ശൂദ്രബ്രാഹ്മണന്‍, ശൂദ്രക്ഷത്രിയന്‍, ശൂദ്രവൈശ്യന്‍, ശൂദ്രശൂദ്രന്‍ എന്നിവരും സംഭവിയ്ക്കാം. ഇതു വളരെ സ്വാഭാവികമാണ്. ദേഹംകൊണ്ടും ജന്മംകൊണ്ടുമുള്ള വര്‍ണ്ണമാണ് പെട്ടെന്നു പരാമര്‍ശിക്കപ്പെടുക; എന്നാല്‍ ഗുണകര്‍മങ്ങള്‍കൊണ്ടുള്ളതാണ് പരിഗണിക്കേണ്ടത്. ഇതു സുഗമമാക്കാനും, അതുവഴി ഓരോരുത്തനേയുംകൊണ്ട് ഉന്നമനപ്രയത്‌നം നടത്തിയ്ക്കുന്നതിനുമാണ് ശാസ്ത്രം ഇത്തരം അപഗ്രഥനം നടത്തുന്നതെന്നറിയുന്നപക്ഷം നമ്മുടെ മൂല്യനിര്‍വചനദൗത്യം സഫലമായി. വര്‍ണ്ണാശ്രമങ്ങള്‍ സമാജത്തില്‍ എക്കാലത്തും കുത്തനേയും വിലങ്ങനേയുമുള്ള വിഭജനങ്ങളായി നില്ക്കും. ഇതു സമാജത്തെ അനവധി അഴികളുള്ള ചക്രത്തെപ്പോലെ കെട്ടുറപ്പും ഈടുറ്റതുമാക്കുന്നു. പ്രേരണാകര്‍മ്മങ്ങളെ ആധാരമാക്കി രൂപപ്പെടുന്ന ഈ ചക്രത്തിന്റെ അഴികള്‍ കുറഞ്ഞുപോകയോ ദുര്‍ബ്ബലമാകയോ ചെയ്താല്‍, അതു ചക്രത്തിന്റേതെന്നപോലെ, സമാജത്തിന്റെ മുന്നേറ്റത്തിനും വിഘാതംവരുത്തും. എങ്ങനെ നോക്കിയാലും അത് അഭികാമ്യമല്ല. സ്ത്രീപുരുഷവ്യത്യാസങ്ങള്‍പോലെയുള്ള വര്‍ണ്ണവ്യവസ്ഥകള്‍ ശാസ്ത്രകാരന്മാര്‍ കെട്ടിച്ചമച്ചതല്ല. വിവേകപ്രയോഗത്താല്‍ കണ്ടെത്തിയ പ്രകൃതിസിദ്ധാന്തങ്ങളും വ്യവസ്ഥകളുമാണ് ഇവയൊക്കെ. ഉള്ളതിനെ തിരിച്ചറിയുന്നതാണല്ലോ വിവേകം. ദേഹം നശ്വരമാണെന്നു പറയുമ്പോള്‍, അതു പറയുന്നവന്‍ ദേഹത്തെ നശ്വരമാക്കുന്നുണ്ടോ? അതിനുള്ളിലുള്ളതാകട്ടെ അനശ്വരമായ ആത്മദീപ്തിയും എന്നു കൂട്ടിച്ചേര്‍ക്കുന്ന തത്ത്വദര്‍ശി, ദേഹത്തില്‍ അനശ്വരാത്മാവിനെ തിരുകിയിറക്കുന്നുവെന്നു പറയാമോ? അതുപോലെതന്നെ പ്രകൃതിരചനയായ മനുഷ്യരാശിയിലെ സ്ഥൂലവും സൂക്ഷ്മവുമായ വ്യത്യാസങ്ങളെ ക്രോഡീകരിച്ച് അതില്‍ അധിഷ്ഠിതമായ ജീവിതക്രമങ്ങള്‍ വെളിപ്പെടുത്തുന്നതും. ഇതുവിട്ടൊന്നും ആരോപിക്കാനോ അപവാദംപറയാനോ ഇതിലില്ല. മറിച്ചുചിന്തിക്കുന്നത് അനര്‍ഥകരമാണ്.വര്‍ണ്ണം നാലേ ഉള്ളു. ജാതിയോ ആയിരക്കണക്കിലും. അതുകൊണ്ടുതന്നെ മനസ്സിലാക്കിക്കൂടേ, ജാതിചിന്തയും ജാതിവിഭജനവുമൊക്കെ ശാസ്ത്രം വിഭാവനംചെയ്യുന്നതല്ലെന്ന്?
ലോകവ്യവഹാരങ്ങളില്‍ ഒരുവനെ വ്യഗ്രമാക്കുന്ന മനസ്സ്, അതൊന്നും ലക്ഷ്യനിര്‍വഹണത്തിന് ഉതകുന്നില്ലെന്നു കാണുമ്പോള്‍, ലോകത്തില്‍ നിന്നു പിന്‍വലിയാനും ശക്തമാണ്. ദൃശ്യാഭിമുഖ്യം ഉദിക്കുന്ന മനസ്സില്‍, ദൃഗാഭിമുഖ്യവും സാധ്യമാണ്. ഒന്നു പുറത്ത് ആരമണം കണ്ടെത്താന്‍, മറ്റേതാകട്ടെ അതിനെ അകത്തുതന്നെ തിരിച്ചറിയാനും. ഇക്കാര്യത്തില്‍ ബുദ്ധിയാണ് മനസ്സിനെ ഉപദേശിയ്ക്കാന്‍. അത് എത്രകാലേ, എത്ര സത്യയുക്തമായി, ചെയ്യുന്നുവെന്നാണ് മുഖ്യം. മനുഷ്യന്റെ ഉള്‍സത്തയുടെ സ്വരൂപംതന്നെ സുഖമാണെന്ന് അജഗരവൃത്തന്‍ പ്രഹ്ലാദനൃപനെ ബോധ്യപ്പെടുത്തുന്നു. ഈ ആത്മസുഖം പ്രവൃത്തിനിരതമാകുന്ന മനസ്സിനു നഷ്ടപ്പെടുകയാണുപോലും. മനസ്സ് നിഷ്‌ക്രിയവും നിശ്ചലവുമായാലോ, ആത്മതലത്തില്‍ ഒന്നായിച്ചേരും. അതോടെ അനായാസസുഖം കവിഞ്ഞൊഴുകയായി. ഈ വസ്തുത അറിഞ്ഞനുഭവിക്കുന്നതിനാല്‍, താന്‍ ആഗ്രഹപൂര്‍വം ഒന്നുംചെയ്യാതെ, ദേഹം ജനിക്കാനും നിലനില്ക്കാനും കാരണമായ പ്രവാഹമേതോ അതില്‍ പൊന്തിക്കിടക്കമാത്രമാണ്. പ്രാരബ്ധമാണ് ദേഹനിലനില്പിന്റെ പിന്നിലെങ്കില്‍, കാറ്റു മണത്തെയെന്നപോലെ അതു ദേഹഗതിയെ നയിച്ചുകൊള്ളട്ടെ, മുനിയുടെ വീക്ഷണം എത്ര അനുഭവസിദ്ധം! ഈ ആന്തരമായ ആത്മസുഖം സാധാരണക്കാര്‍ക്കു ലഭ്യമാകാതിരി യ്ക്കാനും തക്ക കാരണമുണ്ട്. സര്‍വശക്തമായ ആത്മചേതന, സ്വയം മറഞ്ഞുനില്ക്കാനുള്ള അജ്ഞാനത്തെ രചിയ്ക്കുന്നു. ജലാശയത്തെ അതുമൂലമുണ്ടാകുന്ന പായല്‍തന്നെ ആകെ മൂടുന്നപോലെയാണ് ആത്മാവിലുള്ള അജ്ഞാനാവരണവും. പായല്‍കാരണം ജലാശയം തെളിഞ്ഞുകാണാനാവാതെ, ദാഹംതീര്‍ ക്കാന്‍ മരീചികയെ തേടിപ്പോകുംപോലെയാണ്, മനുഷ്യര്‍ ഉള്ളിലെ സുഖരൂപിയായ ആത്മാവിനെ വിട്ടുകളഞ്ഞു നശ്വരദൃശ്യപ്പകിട്ടുകളിലേയ്ക്കു കുതിയ്ക്കുന്നതെന്നു മുനി യുക്തിസഹമായി പ്രഹ്ലാദനോടു പറയുന്നു. താന്‍ ഇക്കാര്യത്തില്‍ മോഹിതനല്ല, വൃഥാപ്രയത്‌നത്തിനു മുതിരുന്നുമില്ലത്രെ! ധനലോഭമാണ് മനസ്സിനെ കീഴടക്കി ഭരിക്കുന്ന മുഖ്യശക്തി. അജഗരനിഷ്ഠന് ഇതോടുള്ള സമീപനവും അതിവിശിഷ്ടമാണ്. പണമുള്ളവര്‍ ഇന്ദ്രിയജയമുള്ളവരാകില്ല. തിന്നുംകുടിച്ചും മതിമറന്നു കൂത്താടാന്‍ അവര്‍ക്കു ലജ്ജയില്ല. പണഭാരം അവരുടെ ഉറക്കം ഹരിക്കുന്നു. ചുറ്റുമുള്ളവരെയെല്ലാം, മക്കളെപ്പോലും സംശയത്തോടെ നിരീക്ഷിപ്പിക്കുന്നതാണ് ധനക്കൊഴുപ്പ്. അതിനാല്‍ താന്‍ അത് ഒട്ടും അഭിലഷിക്കുന്നില്ലെന്നാണ് മുനിയുടെ നിലപാട്. ധനമല്ലാത്ത സമ്പാദ്യങ്ങളും തന്റെ മനസ്സിനു പ്രലോഭനമല്ലപോലും. അതിലും മുനിപുംഗവനു തന്റേതായ വിലയിരുത്തലും വിവേകവുമുണ്ട്. തേനീച്ച എത്ര കഷ്ടപ്പെട്ടാണ് പൂന്തോട്ടങ്ങളും ഒറ്റപ്പൂക്കളും തേടിച്ചെന്നു തേന്‍ ശേഖരിച്ചുകൊണ്ടുവരുന്നത്. എന്നിട്ടോ? മനുഷ്യന്‍ മണത്തറിഞ്ഞുവന്നു നിര്‍ലജ്ജം നിസ്സങ്കോചം അതു തട്ടിയെടുക്കുന്നു. പണക്കാരനെ കൊന്നുപോലും പണം തട്ടാന്‍ മടിക്കാത്തവരെ കാണാം. അങ്ങനെവരുമ്പോള്‍, വിശേഷബുദ്ധിയുള്ളവന്‍ ലോഭം വെടിയണമോ, അതോ അതിന്നിരയായി വീഴണമോ? ലോകപ്രവൃത്തികളെല്ലാം വേണ്ടെന്നുവെച്ചാല്‍ എങ്ങനെ ദേഹം നിലനില്ക്കുമെന്നതിനും അജഗരവൃത്തനു മറുപടിയുണ്ട്. ഭൂമുഖത്തുള്ള സര്‍വജീവികളുടെ ശരീരവും നിലനില്ക്കുന്നതു ഭക്ഷണംകൊണ്ടാണ്. ഓരോന്നിനും അത് ഓരോ തരമാണെന്നേയുള്ളു. ഇഴഞ്ഞു മെല്ലെ നീങ്ങുന്ന പെരുമ്പാമ്പും ഇതില്‍പ്പെടും. ഓടിച്ചെന്ന് ഇരപിടിയ്ക്കാന്‍ ഇതിനു കഴിയില്ല. ദൈവം അങ്ങനെയാണ് പെരുമ്പാമ്പിനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് അത് എന്തു ചെയ്യുന്നു? ഇഴഞ്ഞിഴഞ്ഞുചെന്നു കിടക്കുന്നിടത്തുതന്നെ കിടക്കും. വല്ല ആഹാരവും അടുത്തു വന്നുചേര്‍ന്നാല്‍, അതു കഴിയ്ക്കും. ആഹാരത്തിനുവേണ്ടി പ്രയത്‌നിക്കില്ല. മലമ്പാമ്പ് ചെയ്യുന്ന അതേ രീതി തനിക്കും ആയിക്കൂടേ എന്നാണ് അജഗരവൃത്തന്റെ ചോദ്യവും ഉത്തരവും. യാദൃച്ഛികത്വമാണ് അടിമുടി ഈ വൃത്തി. യാദൃച്ഛികത സര്‍വോത്തമവ്രതം യദൃച്ഛയാ പിണഞ്ഞ ജന്മം, യദൃച്ഛയാ പിണയാന്‍പോകുന്ന ദേഹ പതനം. ഇവക്കിടയിലെ ജീവിതദശയും അതേ യാദൃച്ഛികതതന്നെ നോക്കട്ടെ. എവിടംവരെപോയി ജീവിതനിരൂപണം, മനോദാര്‍ഢ്യം, ഉപേക്ഷാബുദ്ധി, നിസ്സംഗത! മുനിദേവന്‍ കൂട്ടിച്ചേര്‍ക്കുന്നു, യദൃച്ഛയാ വരുന്ന ആഹാരത്തിലുമുണ്ട് തികഞ്ഞ അനിശ്ചിതത്വം. മാത്രമല്ല കിട്ടുന്നതുതന്നെ ചിലപ്പോഴൊക്കെ വളരെ കുറച്ചേ ഉണ്ടാകൂ. ചില സമയം വളരെയധികമായെന്നും വരാം. ലഭിയ്ക്കുന്നതു പലപ്പോഴും രുചിപ്രദമായെന്നും വരില്ല. സ്‌നേഹാദരവോടെയാണ് ചിലപ്പോള്‍ ആഹാരം വന്നെത്തുക. മറ്റു സമയങ്ങളില്‍ അപമാനധിക്കാരത്തോടെയാകും. വയറുനിറഞ്ഞതിനുശേഷവും പലപ്പോഴും ചിലത് എത്തിപ്പെടും. അതും വേണ്ടെന്നുവെയ്ക്കാറില്ല. ഇരിപ്പിലും കിടപ്പിലും വസ്ത്രധാരണത്തിലും അങ്ങനെത്തന്നെ. ഭൂമിയിലാകും ചിലപ്പോള്‍ കിടക്കുന്നത്. അല്ലെങ്കില്‍ കല്ലിനുമുകളില്‍, അതുമല്ലെങ്കില്‍ വെണ്ണീറിലാകും. ചിലര്‍ അപേക്ഷിച്ചാല്‍ മാളികയില്‍ കട്ടിലിലായെന്നും വരാം. പട്ടുമെത്തയിലും ഉറങ്ങിക്കൂടായ്കയില്ല. കുളിച്ചുകുറിതൊട്ട് അലങ്കൃതനാവുന്ന ദിവസങ്ങളുണ്ടാകും. തേരിലും ആനപ്പുറത്തും കുതിരമേലും രഥത്തിലും കയറിപ്പോകുന്ന അവസരങ്ങളും ഇല്ലാതില്ല. ഇതൊക്കെ വിട്ടു പ്രേതത്തെപ്പോലെയും സഞ്ചരിച്ചെന്നു വരാം.