Saturday, March 30, 2019

 മുരളീരവം   



അതിമോഹമാണെങ്കിലും കണ്ണാ 
എനിക്കേറെയിഷ്ടം നിന്നെ 
പ്രണയിക്കുന്നൊരു ഗോപികയാകാൻ
നിൻ ഗോപികയാകാൻ

സ്വരമാധുരിയില്ലെങ്കിലും കണ്ണാ 
എനിക്കേറെയിഷ്ടം കീർത്തനങ്ങൾ പാടാൻ 
എൻ കണ്ണൻറെ നാമസങ്കീർത്തനങ്ങൾ പാടാൻ 

ലാസ്യനടനമറിയില്ലെങ്കിലും കണ്ണാ 
നിൻ രാസനടനത്തിൽ ഒരു 
ഗോപികയായി നൃത്തമാടാൻ ഏറെ മോഹം 

മോഹനരൂപയല്ലെങ്കിലും  കണ്ണാ നിൻ
വല്ലവിയാകാൻ മോഹം അതിമോഹം
അതിമോഹമാണെങ്കിലും കണ്ണാ 
എനിക്കേറെയിഷ്ടം നിന്നെ 
പ്രണയിക്കുന്നൊരു ഗോപികയാകാൻ
നിൻ ഗോപികയാകാൻ
കൃഷ്ണ പ്രേമമാവോളമറിയും
വൃന്ദാവന ഗോപികയാകാൻ
എൻറെ ശ്വാസവും ജീവനും പ്രണയവും 
നീമാത്രമല്ലേയെൻറെ കണ്ണാ 
കണ്ണാ.... എൻറെ വൃന്ദാവനേശ്വരാ...  കൃഷ്ണാ...



           *അശ്വമേധഖണ്ഡം*


*അദ്ധ്യായം  54*


*അനിരുദ്ധനും യാദവർക്കും ദ്വാരകയിൽ സ്വീകരണം*


       ശ്രീഗർഗ്ഗമുനി പറയുന്നു.  അതിനുശേഷം ഉഗ്രസേനന്റെ  ആജ്ഞയനുസരിച്ച് വസുദേവൻ മുതലായ  ശ്രേഷ്ഠ യാദവരും  വിജയ യാത്രകഴിഞ്ഞ് തിരിച്ചുവരുന്ന അനിരുദ്ധനെ സ്വീകരിക്കാനായി ദ്വാരകപുരിയിൽ നിന്ന് പുറപ്പെട്ടു.  അവരോടൊപ്പം ബലദേവൻ,  ശ്രീകൃഷ്ണൻ,  പ്രദ്യുമ്നൻ , ഉദ്ധവർ എന്നിവരുമുണ്ടായിരുന്നു.  ശ്രീകൃഷ്ണന്റെയും ബലരാമന്റെയും അമ്മമാർ തുടങ്ങിയ സ്ത്രീകൾ വിചിത്രമായ പല്ലക്കുകകളിൽ ഇരുന്നുകൊണ്ട് നഗരത്തിൽ നിന്ന് പുറത്തേക്കിറങ്ങി.  ശ്രീകൃഷ്ണൻറെ റാണിമാരും അവരോടൊപ്പം യാത്രയായി.  അനേകം കുമാരിമാർ ആനപ്പുറത്തിരുന്ന് കൊണ്ട് പുഷ്പങ്ങളും മുത്തുകളും വർഷിക്കാൻ പോയി.  വെള്ളം തളിക്കുന്ന സ്ത്രീകൾ ജലം നിറഞ്ഞ കലശങ്ങളുമായി പുറപ്പെട്ടു.  ബ്രാഹ്മണപത്നിമാർ ഗന്ധം,  പുഷ്പം , അക്ഷതം,  കറുക എന്നിവയുമായി പുറപ്പെട്ടു.  സൗന്ദര്യവതികൾ ആയ വാരാംഗനമാർ എല്ലാവിധത്തിലുമുള്ള ആഭരണങ്ങളും അണിഞ്ഞ് ശ്രീകൃഷ്ണഭഗവാന്റെ  മഹിമകൾ വർണിച്ചുകൊണ്ട് നൃത്തം ചെയ്യാനിറങ്ങി.  മുഴുവൻ യാദവരും ശംഖനാദം,  ദുന്ദുഭി,  വേദമന്ത്രം എന്നിവയുടെ ഘോഷത്തോടു കൂടി ഒരു ആനയെ മുമ്പിലാക്കി കൊണ്ട് ഗർഗാചാര്യൻ  മുതലായ മുനിമാരോടൊപ്പം പുറപ്പെട്ടു.  ദ്വാരകാപുരി ധ്വജപതാകകളാൽ അലംകൃതമായിരുന്നു.  വഴിയിലെല്ലാം സുഗന്ധജലം തളിയ്ക്കപ്പെട്ടിരുന്നു.  ഓരോ വീടുകളും തോരണങ്ങളാൽ അലംകൃതമായി.  ശ്രീകൃഷ്ണ ഭഗവാന്റെ നഗരം ഇന്ദ്രൻറെ അമരാവതിപുരി  പോലെ ശോഭിച്ചു.

         ഇപ്രകാരം നഗരത്തിൻറെ ശോഭ അവലോകനം ചെയ്തു കൊണ്ട് യാദവർ ശ്യാമകർണ്ണാശ്വത്തോടു കൂടി അനിരുദ്ധൻ സൈന്യത്താൽ ചുറ്റപ്പെട്ട സ്ഥലത്തെത്തി.  ബഹുമാന്യരായ എല്ലാരെയും കണ്ട് അനിരുദ്ധൻ തന്റെ രഥത്തിൽ നിന്നും താഴെയിറങ്ങി കുതിരയെ മുന്നിൽ നടത്തിക്കൊണ്ട് മറ്റു രാജാക്കന്മാർക്കൊപ്പം കാൽനടയായി യാത്രചെയ്തു് യദുകുല ആചാര്യനായ ഗർഗമുനിയെ  ആദ്യം നമസ്കരിച്ചു.  അതിനുശേഷം വസുദേവൻ,  ബലരാമൻ,  ശ്രീകൃഷ്ണൻ , പ്രദ്യുമ്നൻ എന്നിവരെ നമസ്കരിച്ച് കുതിരയെ അവർക്ക് സമർപ്പിച്ചു.  എല്ലാവരും പ്രസന്നനായി പ്രേമം നിറഞ്ഞ ഹൃദയത്തോടെ അനിരുദ്ധനെ ശുഭാശിർവാദം നൽകികൊണ്ട് ഇപ്രകാരം പറഞ്ഞു. വത്സാ! നീ ഒരുവർഷംകൊണ്ട് മുഴുവൻ ശത്രു രാജാക്കന്മാരെയും കീഴടക്കി കുതിരയെ തിരിച്ചു കൊണ്ട് വന്നതിലൂടെ ഒരു മഹത്തായ കാര്യം ചെയ്തിരിക്കുകയാണ്.

       അതുകേട്ട് അനിരുദ്ധൻ ഗർഗാചാര്യനെ നോക്കിക്കൊണ്ട് പറഞ്ഞു വിപ്രശ്രേഷ്ഠാ, അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഓരോ യുദ്ധത്തിലും ധാരാളം ശത്രുക്കളാൽ  പിടിക്കപ്പെട്ടിട്ടും ഈ അശ്വം അവരിൽ  നിന്നും മോചിതമായത്.  ഗുരുവിൻറെ അനുഗ്രഹം കൊണ്ട് മാത്രമേ മനുഷ്യന് സുഖം കിട്ടുകയുള്ളൂ. അതുകൊണ്ട് അവരവരുടെ ശക്തിക്കനുസരിച്ച് വിധിപൂർവ്വകം  ഗുരുവിനെ പൂജിക്കണം.

        അതിനുശേഷം മറ്റുളള എല്ലാ രാജാക്കന്മാരും ബലരാമന്റേയും  ശ്രീകൃഷ്ണ ഭഗവാന്റേയും  അടുത്തുവരികയും എല്ലാവരും പ്രസന്നരും  പ്രേമമഗ്നരുമായി വെവ്വേറെ  വീണ്ടും വീണ്ടും അവരുടെ  ചരണങ്ങളിൽ വീണ്   നമസ്കരിക്കുകയും ചെയ്തു.  ബലരാമനോടൊപ്പം ശ്രീകൃഷ്ണഭഗവാൻ ആ ഭൂപാലന്മാരെയെല്ലാം നതമസ്തകരായി  കണ്ടപ്പോൾ ചന്ദ്രഹാസൻ,  ഭീഷ്മർ,  ബിന്ദു,  അനുശാല്വൻ, ഹേമാംഗദൻ,  ഇന്ദ്രനീലൻ  എന്നീ രാജാക്കന്മാരെ വളരെ സന്തോഷത്തോടെ മാറോടണച്ചു . ശ്രീകൃഷ്ണ ഭക്തരെക്കാൾ  ശ്രേഷ്ഠരായി ഈ  ഭൂതലത്തിൽ വേറെ ആരും തന്നെയില്ല.

        അതിനുശേഷം ആ യാത്രയിൽ വിജയിയായി തിരിച്ചുവന്ന  അനിരുദ്ധനെ  ആനപ്പുറത്തിരുത്തി വസുദേവൻ മുഴുവൻ യാദവരോടും തന്റെ പുത്രപൗത്രന്മാരോടൊപ്പം കുശസ്ഥലിപുരിയിലേക്ക്  പോയി.  ആ സമയത്ത് ദേവാംഗനമാർ അവർക്കുമേൽ  പുഷ്പവൃഷ്ടി നടത്തുകയും ആനപ്പുറത്തിരിക്കുന്ന  കുമാരിമാർ രത്നങ്ങളും മുത്തുകളും വർഷിക്കുകയും ചെയ്തു.   നൃത്യം , വാദ്യം,  ഗീതം,  വേദമന്ത്രം എന്നീ ഘോഷങ്ങളാൽ നിമഗ്നരായി പിണ്ഡാരകക്ഷേത്രത്തിലേക്ക് പോയി ..എല്ലാ രാജാക്കന്മാരും യാദവരുടെ  ദേവദുർലഭമായ വൈഭവം  കണ്ടിട്ട് ആശ്ചര്യചകിതരായിത്തീർക്കുകയും സ്വന്തം  വൈഭവങ്ങളെ  നിന്ദിക്കുകയും  ചെയ്തു.  അവിടെ  ഇന്ദ്രതുല്യനും   അസിപത്രവ്രതം  അനുഷ്ഠിക്കുന്നവനും ,  ജിതേന്ദ്രിയനും ദീപ്തിമാനും  ആയ യദുകുലപതിയായ മഹാരാജാ ഉഗ്രസേനനും  കണ്ടു. കുശാസനത്തിൽ ഇരുന്നുകൊണ്ട് വളരെ സുന്ദരനായി കാണപ്പെട്ട അദ്ദേഹം യജ്ഞ നിർവഹണത്തിന് വേണ്ടി ആഭൂഷണങ്ങൾ മാറ്റി വച്ചിരിക്കുകയായിരുന്നു.  ഉഗ്രസേനന്റെ  കയ്യിൽ മൃഗശൃംഗമുണ്ടായിരുന്നു. കുശാസനത്തിൽ വിരിച്ച  കൃഷ്ണമൃഗത്തിന്റെ  തോലിൻമേൽ തന്റെ ഭാര്യയോടൊപ്പം അദ്ദേഹം ഇരിക്കുകയായിരുന്നു.  ധൃതം,  ഗന്ധം , അക്ഷരം എന്നിവയുപയോഗിച്ച് രാജാവ് അഗ്നിപൂജ നടത്തുകയായിരുന്നു.  അദ്ദേഹത്തോടൊപ്പം ഋഷികളും മുനിമാരും ഇരിക്കുന്നുണ്ടായിരുന്നു. 

                അനിരുദ്ധൻ  മുതലായ യാദവർ വാഹനങ്ങളിൽ നിന്നിറങ്ങി യജ്ഞക്കുതിരയെ മുന്നിൽ നിർത്തിക്കൊണ്ട് പ്രസന്നരായി മഹാരാജാവിനെ വെവ്വേറെ  നമസ്കരിച്ചു.  അതിനുശേഷം യാദവരാജൻ ഉഗ്രസേനൻ ആ മുഴുവൻ രാജാക്കന്മാരെയും യാദവരെയും തന്റെ കഴിവിനനുസരിച്ച് സൽക്കരിച്ചു.   അതുകഴിഞ്ഞ്  അനിരുദ്ധൻ വേഗത്തിൽ,  ഉഗ്രസേനനെ  നമസ്കരിച്ചത് രണ്ടുകയ്യും കൃപ്പിക്കൊണ്ട് എല്ലാവരും കേൾക്കുന്ന വിധത്തിൽ ജംബുദ്വീപിന്റെ സ്വാമിയായ  അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു. 

         മഹാരാജൻ!  ഇവരെ നോക്കിയാലും! നരപതിമാരിൽ ശ്രേഷ്ഠനായ രാജാ ഇന്ദ്രനീലൻ  വളരെ പ്രേമത്തോടെ താങ്കളുടെ ചരണങ്ങളിൽ  വീണിരിക്കുകയാണ്.  താങ്കൾ അദ്ദേഹത്തെ ദേവതമാരെപ്പോലെ എഴുന്നേൽപ്പിച്ചാലും ! ഹോമാംഗദൻ, അനുശ്വാലൻ,   ബിന്ദു,  ചന്ദ്രഹാസൻ , ഭീഷ്മർ  എന്നിവരും താങ്കളുടെ സമീപത്ത് വന്നിരിക്കുകയാണ്.  താങ്കൾ ഇവരെ കടാക്ഷിച്ചാലും  എൻറെ രക്ഷകനായ സാംബൻ  വന്നിരിക്കുകയാണ്. അദ്ദേഹത്തെ നോക്കിയാലും !  ശ്രീരുദ്രദേവനാൽ  കൊല്ലപ്പെട്ടിരുന്ന എന്നെയും  വീണ്ടും ജീവിപ്പിച്ച ശ്രീ കൃഷ്ണഭഗവാനേയും അവിടുന്നു ദർശിച്ചാലും !  ഇപ്രകാരം രുദ്രനാൽ കൊല്ലപ്പെടുകയും ശ്രീകൃഷ്ണ കൃപകൊണ്ട് പുനരുജ്ജീവിപ്പിക്കുകയും ചെയ്യപ്പെട്ട സുനന്ദനും  അതുപോലെ ശ്രീകൃഷ്ണ കൃപകൊണ്ട് മാത്രം ഇവിടെ തിരിച്ചെത്തിയിരിക്കുന്ന മറ്റ് യാദവരെയും കണ്ടാലും. നിർവിഘ്നം തിരിച്ചുവന്ന ഈ യജ്ഞകുതിരയേയും താങ്കൾ യുദ്ധം ചെയ്യാനായി തന്നിരുന്ന വാളിനേയും തിരിച്ചു   വാങ്ങിയാലും . താങ്കൾക്ക് നമസ്കാരം!


       അനിരുദ്ധന്റെ ഈ വാക്കുകൾ കേട്ടിട്ട് യാദവരാജൻ ഉഗ്രസേനൻ  വളരെ പ്രസന്നനായി.   അദ്ദേഹം അനിരുദ്ധനെ പ്രശംസിച്ച് മറ്റുള്ള രാജാക്കന്മാരെയും യഥായോഗ്യം ആശിർവദിച്ചു.  ആ രാജാക്കന്മാരെയും പൂജിച്ചത് അദ്ദേഹം ദേവവ്രതനായ ഭീഷ്മരോട് ഇപ്രകാരം പറഞ്ഞു.  ഭീഷ്മരെ!  വരൂ എന്നോടൊപ്പം ഹൃദയത്തോട് ഹൃദയം ചേർക്കൂ.  ഇത്രയും പറഞ്ഞ് യദുകുലനാഥൻ ഉഗ്രസേനൻ എഴുന്നേറ്റ് അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു. 
 അതിനുശേഷം ദാനമാനങ്ങളാൽ ബഹുമാനിക്കപ്പെട്ട ആ രാജക്കന്മാർ യാദവരോടൊപ്പം വളരെ സന്തോഷവാനായി ദ്വാരകയിലേക്ക് പല വീടുകളിലായി താമസിക്കാൻ തുടങ്ങി 


   അതിനുശേഷം അനിരുദ്ധൻ സാംബൻ  മുതലായവരോടൊപ്പം വന്നിരിക്കുന്നതു കണ്ടിട്ട് ദേവകി , രോഹിണി, രുഗ്മവതീ  മുതലായ പൂജനീയ സ്ത്രീകൾ അവരെ മാറോടുചേർത്ത് ആനന്ദമഗ്നരായി.  സുരൂപാ,  രോചനാ,   ഉഷ എന്നിവരും വളരെ പ്രസന്നരായി. സാംബനെ പ്രശംസിക്കുന്നത് കേട്ടിട്ട്  ദുര്യോധന പുത്രി ലക്ഷ്മണ ആനന്ദാശ്രുക്കൾ പൊഴിച്ചു വളരെ സന്തോഷവതിയായി.  സേനാസഹിതം അനിരുദ്ധൻ  തിരിച്ചുവന്നത് ദ്വാരകയിലെ വീടുതോറും മംഗളോത്സവം ആഘോഷിക്കപ്പെട്ടു.


   *സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു*


✍ കൃഷ്ണശ്രീ 

Friday, March 29, 2019

അഭയമായ് പാദാരവിന്ദങ്ങള്‍

Friday 29 March 2019 3:30 am IST
നാല്‍പ്പത്തിയെട്ടാം ദശകം: (നളകൂബേരനും മണിഗ്രീവനും മോക്ഷം)
വൈശ്രവണപുത്രന്മാരായ നളകൂബരും മണിഗ്രീവനും സ്ഥലകാലബോധം മറന്ന് നഗ്നരായി സ്ത്രീകളുമായ രമിച്ചിരുന്നപ്പോള്‍ അവിടെയെത്തിയ നാരദമുനി അവരെ മരുതുമരങ്ങളായി പോകട്ടെയെന്ന് ശപിക്കുകയും അഹങ്കാരവും വിവേകശൂന്യതയും നിറഞ്ഞ മരങ്ങളായിതീര്‍ന്ന അവര്‍ക്ക് അങ്ങയുടെ സ്പര്‍ശംകൊï് ബുദ്ധിയും വിവേകവും സിദ്ധിക്കുമെന്ന ശാപമോക്ഷം ലഭിക്കുകയും ചെയ്തു. അങ്ങനെ ഉരലില്‍ കെട്ടിയ ദാമോദരനായി അങ്ങ്, രïുമരുതുമരങ്ങള്‍ക്കിടയിലൂടെ ഉരലുമായി കടന്നപ്പോള്‍ കടപുഴകിവീണമരങ്ങളില്‍ നിന്ന് മഹാതേജസ്വികളായ നളകൂബരും മണിഗ്രീവനും പുനര്‍ജനിച്ച് അങ്ങയെ വന്ദിച്ചു. അങ്ങയുടെ മാതാപിതാക്കള്‍ അങ്ങയെ ആനന്ദത്തോടെ ഗൃഹത്തിലേക്കാനയിച്ചു. അങ്ങനെ യക്ഷന്മാര്‍ക്കു ശാപമോക്ഷം കൊടുത്ത ഗുരുവായൂരപ്പാ അടിയന്റെ രോഗം അകറ്റേണമേ.
നാല്‍പ്പത്തിയൊമ്പതാം ദശകം: (വൃന്ദാവന വിവരണം) ഉരലുമായി കൃഷ്ണന്‍ മരങ്ങള്‍ക്കിടയിലൂടെ പോയപ്പോള്‍ മരം കടപുഴകിവീഴുന്നത് ദുര്‍നിമിത്തമാണെന്ന് ധരിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാന്‍ ആഗ്രഹിച്ച വേളയില്‍ ഉപനന്ദന്‍ എന്ന ഗോപശ്രേഷ്ഠന്‍ വൃന്ദാവനത്തില്‍ താമസമാക്കുന്നതാണുത്തമം എന്നു നിര്‍ദ്ദേശിച്ചു. എല്ലാവരും അതു സ്വീകരിച്ച് കാനനഭംഗിയാസ്വദിച്ച്, കാളിന്ദിയുടെ സാമീപ്യചൈതന്യം കൊïും, മനോഹരമായ വൃന്ദാവനത്തിലെത്തി. എല്ലാ സൗന്ദര്യത്തോടുംകൂടി പ്രശോഭിക്കുന്ന വൃന്ദാവനവര്‍ണനയും കൃഷ്ണ-ബലരാമന്മാരുടെ കളിയും വിവരിച്ച് മേല്‍പുത്തൂര്‍ തന്റെ രോഗം മാറ്റേണമേ എന്നു ഗുരുവായൂരപ്പനോടു പ്രാര്‍ത്ഥിക്കുന്നു.
അന്‍പതാം ദശകം: (വത്സ-ബക അസുരന്മാരുടെ വധം) വൃന്ദാവനത്തില്‍ സര്‍വതും മറന്ന് പ്രകൃതിയെപ്പോലും കോരിത്തരിപ്പിച്ചുകൊï് അങ്ങ് ഗോപബാലന്മാരോടൊത്ത് കളിച്ചു ചിരിച്ചുനടന്നു. പശുക്കുട്ടികളുമായി കളിച്ചു നടന്നപ്പോള്‍ പശുക്കുട്ടിയുടെ വേഷത്തില്‍ വന്ന പത്മാസുരനെ തിരിച്ചറിഞ്ഞ് അവനെ ചുഴറ്റിയെറിഞ്ഞു കൊന്ന്, പശുക്കളെ രക്ഷിച്ചു. അതിലാനന്ദിച്ച് പ്രകൃതിയില്‍ ലയിച്ച് കളിയുടെ ക്ഷീണത്തില്‍ വെള്ളം കുടിക്കാന്‍ ഗോപബാലന്മാര്‍ കാളിന്ദിയില്‍ പോയപ്പോള്‍ ഭീമാകാരനായ ഒരു കൊക്ക് (ബകന്‍) അങ്ങയെ വിഴുങ്ങികൊല്ലാന്‍ ശ്രമിച്ചു. ആ ബകന്റെ കൊക്കുകള്‍ പിളര്‍ന്ന് അങ്ങ് ബകാസുരനെ വധിച്ചു. ഗുരുവായൂരപ്പാ അങ്ങെന്റെ രോഗദുഃഖങ്ങളകറ്റേണമേ.
അമ്പത്തിയൊന്നാം ദശകം: (അഘാസുരമോക്ഷം) വനത്തില്‍ കളിച്ചുകൊïിരുന്ന വേളയില്‍ അഘാസുരന്‍ സര്‍പവേഷം ധരിച്ച് അങ്ങയുടെ വഴി തടഞ്ഞു. ഗോപബാലന്മാരും പശുക്കുട്ടികളും ഈ പെരുമ്പാമ്പിന്റെ വായിലകപ്പെട്ടപ്പോള്‍ അങ്ങും വായ്ക്കുള്ളില്‍ പ്രവേശിച്ച് ഭീമാകാരം പൂï് അഘാസുരനെ നിഗ്രഹിച്ച് അവന്റെ ആത്മാവിനെ തന്നിലേക്കെടുത്തു. അതിനുശേഷം ഗോപബാലന്മാരുമായി അങ്ങ് ഏറിയ സന്തോഷത്തോടെ വനഭോജനമായി ഭക്ഷണം കഴിച്ചാസ്വദിച്ചു. ആനന്ദചിത്തനായ ഗുരുവായൂരപ്പാ അവിടുന്ന് എന്നെ രക്ഷിക്കേണമേ.
അമ്പത്തിരïാം ദശകം: (ബ്രഹ്മാവിന്റെ അഹങ്കാര ശമനം) അങ്ങ് കാട്ടില്‍ കളിച്ചുരസിച്ചു നടക്കുന്ന വേളയില്‍ ബ്രഹ്മാവ് മായയാല്‍ പശുക്കുട്ടികളേയും ഗോപബാലന്മാരേയുമെല്ലാം മറച്ചു. അങ്ങു തന്നെ അവരായി രൂപംപ്രാപിച്ചു എന്നു മാത്രമല്ല പലതായി രൂപം പ്രാപിച്ച് അങ്ങയെ അവര്‍ ഗൃഹങ്ങളിലേക്ക് കൊïുപോയി. അങ്ങനെ എല്ലാവരും അങ്ങുതന്നെയാണെന്ന് പ്രദര്‍ശിപ്പിച്ച് ബ്രഹ്മാവിനെ പാഠം പഠിപ്പിച്ചു.  അങ്ങ് എന്നേയും രക്ഷിക്കേണമേ.
അമ്പത്തിമൂന്നാം ദശകം: (ധേനുകാസുരവധം) ബാല്യകാലം കഴിഞ്ഞ അങ്ങ് ബലരാമനോടൊപ്പം ശ്രീദാമാവിന്റെ നിര്‍ദ്ദേശപ്രകാരം ധേനുക വനത്തിലേക്കുപോയി. ബലരാമന്‍ കരിമ്പനകള്‍ ബലമായി കുലുക്കിയപ്പോള്‍ പനങ്കായ്കളും പനമരത്തിലധിവസിച്ചിരുന്ന ധേനുകാസുരനും താഴേക്ക് ചാടി വീണു. ബലരാമന്‍ ആ അസുരനെ വധിച്ചു. അയാളുടെ അസുരന്മാരായ ബന്ധുക്കളേയും അങ്ങ് വധിച്ചു. ഗോപബാലന്മാര്‍ അങ്ങയോടൊത്ത് പനമ്പഴങ്ങള്‍ ഭക്ഷിച്ചു ബാക്കി ഫലങ്ങള്‍ ബാലന്മാര്‍ ഗൃഹത്തിലേക്കു സംതൃപ്തിയോടെ കൊïുപോയി. ബന്ധുക്കള്‍ക്ക് സന്തോഷത്തോടെ പങ്കുവച്ചു. ഗുരുവായൂരപ്പാ അവരെ സന്തോഷിപ്പിച്ച അങ്ങ് എന്റെ രോഗം മാറ്റിത്തരേണമേ.
അമ്പത്തിനാലാം ദശകം: (ഗരുഡനു ലഭിച്ച ശാപം)
 അങ്ങയുടെ വാഹനമായ ഗരുഡന്‍ കാളിന്ദിയിലെ മത്സ്യത്തെ ഭക്ഷിക്കുന്നതു കï സൗരഭി എന്ന മഹര്‍ഷി ഈ ജീവികളെ തിന്നാല്‍ നീയും മരിക്കുമെന്ന് ഗരുഡനെ ശപിച്ചു. ഗരുഡനു നീക്കിവെച്ച ഭക്ഷണം കാളിയന്‍ അഹങ്കാരം മൂലം ഭക്ഷിച്ചു. അതില്‍ പ്രതിഷേധിച്ച ഗരുഡന്‍ ശക്തിയായി ചിറകിട്ടടിച്ചപ്പോള്‍ ഗരുഡന് പ്രവേശനം നിഷേധിക്കപ്പെട്ട കാളിയന്‍  കാളിന്ദിയിലഭയം തേടി. കാളിയന്റെ വിഷം മൂലം, സമീപമുള്ള വൃക്ഷങ്ങളും, പക്ഷികളും, വേനല്‍ചൂടു സഹിക്കാതെ കാളിന്ദി ജലംപാനം ചെയ്ത, പശുക്കളും മറ്റും മരിച്ചുവീണു. അവരെ പുനര്‍ജനിപ്പിക്കാനായി അങ്ങ് അമൃതധാരപോലെയുള്ള ജലസ്രോതസ്സുïാക്കി. എല്ലാവരും അങ്ങയെ സ്തുതിച്ചു. കാരുണ്യവാനായ ഗുരുവായൂരപ്പാ എന്റെ രോഗപീഡകളകറ്റേണമേ.
(നാരായണീയം സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന്)

സത്യം ജ്ഞാനം അനന്തം ബ്രഹ്മ'

Friday 29 March 2019 3:31 am IST
ഭൂമാധികരണം
ഭൂമാവായ ബ്രഹ്മത്തെക്കുറിച്ചുള്ള ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളാണുള്ളത്.
സൂത്രം - ഭൂമാ സംപ്രസാദാ ദധ്യുപദേശാത്
സുഷുപ്തിയില്‍ അനുഭവിക്കുന്നതിനേക്കാള്‍ അധികമായ ആനന്ദത്തെ പറഞ്ഞിരിക്കുന്നതിനാല്‍ .
ഭൂമാവ് എന്നാല്‍ ബ്രഹ്മം എന്നര്‍ത്ഥം. എന്തെന്നാല്‍ സുഷുപ്തിയില്‍ ആനന്ദമനുഭവിക്കുന്ന ജീവനേക്കാള്‍ വലിയ ധര്‍മ്മം അതിനുണ്ടെന്ന് പറഞ്ഞിക്കുന്നതിനാലാണിത്.
 ഛാന്ദോഗ്യോപനിഷത്തില്‍ നാരദ - സനത് കുമാര സംവാദത്തില്‍ 'യോ വൈ ഭൂമാ തത് സുഖം നാല്പസുഖമസ്തി, ഭൂ മൈവ സുഖം യത്ര നാന്യത് പശ്യതി നാന്യത് ശൃണോതി നാന്യത് വിജാനാതി സ ഭൂമാ അഥ യത്രാന്യത് പശ്യതി അന്യത് ശൃണോതി അന്യദ് വിജാനാതി തത് അല്പം '  
ഭൂമാവാണ് സുഖം. അല്പത്തില്‍ സുഖമില്ല.അതിനാല്‍ ഭൂമാവിനെ അറിയണം. എവിടെ വേറൊന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്തത് അതാണ്  ഭൂമാവ്. മറ്റൊന്നിനെ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത് അത് അല്പമാണ്.
 ഇവിടെ 'ഭൂമാവ് ' എന്ന് പറഞ്ഞത് പ്രാണനെയോ ജീവാത്മാവിനെയോ ഉദ്ദേശിച്ചാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
സനത് കുമാരന്‍ ഉപദേശത്തില്‍ വാക്ക്, മനസ്സ് , സങ്കല്പം, ചിത്തം തുടങ്ങിയവയെ ക്രമത്തില്‍ മുകളിലേക്കും സൂക്ഷ്മവുമായി പറഞ്ഞ് അവയ്ക്ക് മേലേ പ്രാണനെ ഉപാസിക്കാന്‍ പറയുന്നു. അതിന് ശേഷം മറ്റൊന്നിനെ പറയുന്നില്ല. അതുകൊണ്ട് പ്രാണനെയാണ് സുഖകാരണമായി പറയുന്നതെന്നാണ് ഇവരുടെ വാദം. അല്ലെങ്കില്‍ പ്രാണനെന്ന് വിളിക്കാറുള്ള ജീവാത്മാവിനെയുമാകാം. പ്രാണനിലാണ് എല്ലാം സമര്‍പ്പിച്ചിരിക്കുന്നത് എന്ന ശ്രുതിവാക്യവും പ്രമാണമായി ഉദ്ധരിക്കുന്നു.
'പ്രാണോ വാവ ആശയാ ഭൂയാന്‍.................. പ്രാണേ സര്‍വ്വം സമര്‍പ്പിതം' .  ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ നടുക്കുള്ള നാഭിയില്‍ ചേര്‍ത്തിക്കുന്നത് പോലെ എല്ലാം പ്രാണനില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എല്ലാറ്റിനേയും നിലനിര്‍ത്തുന്ന പ്രാണന്‍ ഭൂമാവെന്ന് കരുതാമെന്നാണ് വാദം.
പ്രാണന്റെ സഹായത്തോടെ ശരീരത്തെ നിലനിര്‍ത്തുന ജീവനേയും ഭൂമാവായി കരുതാം. മന്ത്രത്തില്‍ ഭൂയാന്‍ എന്ന് ബഹുവചനം പറഞ്ഞിരിക്കുന്നതിനാല്‍ പരമാത്മാവിനെയല്ല എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് സൂത്രം. ഭൂമാവാകാന്‍ അര്‍ഹത പരമാത്മാവിന് മാത്രമാണ്. അത് പ്രാണനോ ജീവനോ അല്ല.
സൂത്രത്തില്‍ സംപ്രസാദന്‍ എന്ന് പറഞ്ഞത് പ്രാണനെയാണ്. സുഷുപ്തിയില്‍ ജീവന്‍ വളരെ നന്നായി പ്രസാദിക്കുന്നതിനാല്‍ സംപ്രസാദന്‍ എന്ന് വിളിക്കുന്നു. സുഷുപ്തിയിലും പ്രാണന്‍ സന്തോഷത്തോടെ തന്റെ പ്രവര്‍ത്തനം ചെയ്യുന്നു. അങ്ങനെയുള്ള പ്രാണനെയും അതിക്രമിച്ചാണ് ഉപദേശം.
സനത് കുമാര മഹര്‍ഷി പ്രാണന്‍ വരെയാണ് ഉപദേശിക്കുന്നത്. അത് കൊണ്ട് ആത്മജ്ഞാനം പൂര്‍ത്തിയാകുന്നില്ല. ഇതിനും മീതെ ഒന്ന് ഉണ്ടെന്ന് ഉപദേശിക്കുന്നുണ്ട്.
പ്രാണനെ അതിര്‍ത്തിയാക്കി അതിവാദത്തെ പറയുന്നു. സത്യം പറയുന്നയാളാണ്
അതിവദിക്കുന്നത്. സത്യം എന്നാല്‍ ബ്രഹ്മം. അത് മാത്രമാണ് മാറ്റമില്ലാതെ എന്നുമുള്ളത്.
തൈത്തിരീയത്തില്‍ 'സത്യം ജ്ഞാനം അനന്തം ബ്രഹ്മ' എന്ന് പ്രസ്താവമുണ്ട്.
പ്രാണനെ അതിക്രമിച്ച സത്യം അത് പരബ്രഹ്മമാണ്. അതാണ് ഭൂമാവാണ്.
ദുഃഖത്തിന്റെ മറുകരയില്‍ എത്തിക്കുമെന്ന് പറഞ്ഞാണ് നാരദ -സനത് കുമാര സംവാദം തീരുന്നത്. പ്രാണ ഉപാസന കൊണ്ട് ദു:ഖം തീരുകയില്ല. ആത്മജ്ഞാനം കൊണ്ടു മാത്രമേ ദു:ഖത്തെ മറികടക്കാന്‍ കഴിയൂ. 'തരതി ശോകമാത്മവിത് '. ഇങ്ങനെ ഭൂമാവിനെ ദുഃഖത്തിനപ്പുറമുള്ള സുഖമാണ് എന്ന് പറയുന്നതിനാല്‍ ഭൂമാവ് പരമാത്മാവ് തന്നെയാണ്.

ഓംകാരമൂര്‍ത്തിയായ മഹാദേവന്‍

Friday 29 March 2019 3:50 am IST
മധ്യപ്രദേശില്‍ നര്‍മദ, കാവേരി നദികളുടെ സംഗമസ്ഥാനത്തെ കൊച്ചു ദ്വീപായ ശിവപുരിയിലാണ് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ഓംകാരേശ്വരപ്രതിഷ്ഠയുള്ളത്. ഓംകാരേശ്വരനെന്നാല്‍ ഓംകാരനാഥത്തിന്റെ ദേവന്‍. 
മധ്യപ്രദേശിലെ രണ്ടുജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നാണ് ഓംകാരേശ്വര ക്ഷേത്രം. ഓംകാരേശ്വരന്‍ കുടികൊള്ളുന്ന ശിവപുരി ദ്വീപിന്റെ ആകൃതിയും ഓംകാര രൂപത്തിലാണ്. മന്‍ദത്തയെന്നും ദ്വീപിന് പേരുണ്ട്.  നര്‍മദാ നദിക്കരയിലെ അമലേശ്വരക്ഷേത്രത്തിനും തുല്യ പ്രാധാന്യമുണ്ട്. രണ്ടു ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകള്‍ക്ക് ജ്യോതര്‍ലിംഗ പ്രഭാവമുണ്ടെന്നാണ് വിശ്വാസം. 
വിന്ധ്യപര്‍വതത്തിന്റെ അധിപനായ വിന്ധ്യന്‍ ഒരിക്കല്‍ അറിഞ്ഞോ അറിയാതേയോ ചെയ്തു പോയ പാപങ്ങളെല്ലാം തീരാന്‍ ശിവനെ പ്രാര്‍ഥിച്ച് പൂജ തുടങ്ങി.  മണ്ണും മണലും ചേര്‍ത്ത് ത്രികോണാകൃതിയിലുള്ള ഒരു ജ്യാമിതീയ രൂപമുണ്ടാക്കി,  അതില്‍ ശിവലിംഗം സ്ഥാപിച്ചായിരുന്നു വിന്ധ്യന്റെ പൂജ. ഇതില്‍ സംപ്രീതനായ ശിവന്‍  ഓംകാരേശ്വരന്‍, അമലേശ്വരന്‍ എന്നിങ്ങനെ രണ്ടു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. വിന്ധ്യനുണ്ടാക്കിയ മണ്‍രൂപം ഓം ആകൃതിയില്‍ ദ്വീപായി പരിണമിച്ചു. അതിലെ പ്രതിഷ്ഠ ഓംകാരേശ്വരനായി അറിയപ്പെട്ടു. ക്ഷേത്രത്തില്‍ പാര്‍വതിയുടേയും അഞ്ചുമുഖങ്ങളുള്ള ഗണപതിയുടേയും പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ശില്പചാതുരിയും ദ്വീപിന്റെ പ്രകൃതിഭംഗിയും ചേതോഹരമാണ്. 
 ഓംകാരേശ്വരത്താണ് ആദിശങ്കരന്‍ തന്റെ ഗുരുവായ ഗോവിന്ദപാദരെ കണ്ടുമുട്ടിയതെന്നു പറയപ്പെടുന്നു. ശിഷ്യനും ഗുരുവും കണ്ടുമുട്ടിയ ഗുഹയ്ക്ക് ആദിശങ്കര ഗുഹയെന്നാണ് പേര്.  ക്ഷേത്രത്തിനു താഴെയുള്ള ഈ ഗുഹയില്‍ ആദിശങ്കരന്റെ പ്രതിഷ്ഠ കാണാം.

അമൃതിനാല്‍ ശാപമോക്ഷം

Friday 29 March 2019 3:52 am IST
വിശ്വാമിത്രന്‍ പാലാഴിമഥനത്തിന്റെ കഥ തുടര്‍ന്നു. ഏകാഗ്രതയോടെ അത്  കേട്ടിരുന്നു രാമലക്ഷ്മണന്മാര്‍. പാലാഴിമഥനത്തില്‍ കടകോല്‍ ആയി ഉപയോഗിച്ചത് മന്ഥര പര്‍വതമായിരുന്നു. കടയുന്നതിനിടെ കടകോല്‍ പാലാഴിയില്‍ താണു പോയി. വിഷ്ണുഭഗവാന്‍ കൂര്‍മമായവതരിച്ച് പര്‍വതം പൊക്കിയെടുത്തു. മഥനത്തിനിടെ പയഴയതും പുതിയതുമായി ഒട്ടേറെ വസ്തുക്കളാണ് പാലാഴിയില്‍ നിന്ന് ഉയര്‍ന്നു വന്നത്. 
അവയെല്ലാം ദേവന്മാരും അസുരന്മാരും മൂര്‍ത്തിത്രയങ്ങളും സ്വന്തമാക്കി. മദ്യം ഉത്ഭവിച്ചപ്പോള്‍ അത് അസുരന്മാരെടുത്തു. ഏറ്റവും ഒടുവിലാണ് അമൃത് പ്രത്യക്ഷപ്പെട്ടത്. അതും അസുരന്മാര്‍ കൈയടക്കി. ഈ ചതി മനസ്സിലാക്കിയ വിഷ്ണു  ഭഗവാന്‍ മോഹിനീവേഷം പൂണ്ട് അസുരന്മാരുടെ അടുത്തെത്തി നയത്തില്‍ അമൃത് കൈക്കലാക്കി. ദേവന്മാര്‍ അതുഭക്ഷിച്ച്  ശാപവിമുക്തരായി. ഇതോടെ കോപാന്ധരായ അസുരന്മാര്‍ ദേവന്മാരെ ആക്രമിക്കാനെത്തി.
ദേവന്മാര്‍ വിഷ്ണുവിനെ മുന്‍നിര്‍ത്തി അസുരന്മാരെ നേരിട്ടു. ശക്തിശാലിയായ ബാലിയുടെ സഹായത്തോടെ ദൈത്യന്മാരെ തോല്‍പ്പിച്ചു. വിഷ്ണുവിന്റെ മോഹിനീരൂപത്തില്‍ ശിവന്‍ ആകൃഷ്ടനായി. ശിവന് മോഹിനിയില്‍ പിറന്ന മകനാണ് ശാസ്താവ്. വൈഷ്ണവ, രൗദ്രശക്തികള്‍ സമന്വയിച്ച തേജസ്സായ ശാസ്താവ് പിറന്നത് ഈ പുഷ്പവനത്തിലാണ്. ഇതിനടുത്ത് ശരവണം എന്നൊരു പുണ്യഭൂമിയുണ്ട്. ഗംഗാദേവിക്കും വായുഭഗവാനും താങ്ങാനാവാതെ പോയ ശിവന്റെ രേതസ്സ് തങ്ങി നിന്ന് സുബ്രഹ്മണ്യന്‍ ജനിച്ചത് ശരവണത്തിലായിരുന്നു. 
കഥയെല്ലാം കേട്ട് രാജകുമാരന്മാരും വിശ്വാമിത്രനും അന്ന് പുഷ്പവനത്തില്‍ തങ്ങി. പിറ്റേന്ന് അവര്‍ ഗംഗാതീരത്ത് എത്തിച്ചേര്‍ന്നു. പവിത്രയായ ഗംഗാനദിയെ കണ്ട് വിസ്മയിച്ചു നിന്ന രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന്‍ ഗംഗാവതാര കഥ പറഞ്ഞു തുടങ്ങി. ..janmabhumi
ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 4
ക്ഷേത്രജ്ഞൻ ക്ഷേത്രവുമായിട്ടുള്ള ബന്ധം കേവലം അവിദ്യാകല്പിതമാണ്. അവിദ്യകൊണ്ടുള്ളതാണ് ക്ഷേത്രത്തിനും ക്ഷേത്രജ്ഞനും തമ്മിലുള്ള ബന്ധം. ഇതു രണ്ടും വേറെ വേറെ എന്നറിഞ്ഞാൽ തന്നെ ജ്ഞാനം പൂർണ്ണമായി എന്നാണു ഭഗവാൻ ഇനി പറയാൻ പോണത്. 
''ക്ഷേത്ര ക്ഷേത്രജ്ഞയോർ ജ്ഞാനം യത്തത് ജ്ഞാനം മതം മമ "
അപ്പൊ ഈ ദേഹത്തിന് ജനനമുണ്ട്, വളർച്ചയുണ്ട്, മരണമുണ്ട്. മരിക്കുമ്പോൾ മാത്രം എന്തിനു പ്രത്യേകിച്ച് ദു:ഖിക്കണം? ഭഗവാൻ ചോദിക്കണത് അതാ. ഒരു കുട്ടി ജനിച്ചിട്ട് 10 വർഷം കഴിഞ്ഞാലും അതേ മാതിരി ഇരുന്നാലും നമുക്ക് ഇഷ്ടമാവുമോ? 10 വർഷം കഴിഞ്ഞിട്ടും അമ്മയുടെ മടിയിൽതന്നെ കിടക്കാണെങ്കിൽ ഇഷ്ടാവില്ല. അതിന് കൗമാരം വരണം.കൗമാരപ്രായത്തിലേ എപ്പോഴും ആണെങ്കിൽ നമ്മൾ എന്തു പറയും മെന്റെ ലി റിട്ടാ ഡഡ് എന്നു പറയും. യൗവനം വരണം. യൗവനം വന്നിട്ട് 50 വയസ്സിലും യുവാവായി നടിച്ചാലോ തരം കിട്ടിയാൽ ആളുകള് തല്ലും അല്ലേ? വാർദ്ധക്യം വരണം അപ്പൊ വാർദ്ധക്യവും വരണം അതേപോലെ ഒരു വലിയ റിലീഫ് ആണ് മരണവും. ശരിക്കു പറഞ്ഞാൽ മരിക്കാൻ ആഗ്രഹിക്കും ജീവൻ . മരണത്തിനെക്കുറിച്ചു മുൻകൂട്ടി ചിന്തിച്ചിട്ടാണ് നമ്മള് പേടിക്കണത്. മരിക്കണ സമയത്ത് ആരും പേടിക്കില്ല. മരണത്തെക്കുറിച്ച് മുൻകൂട്ടി ഭാവന ചെയ്യുമ്പോഴാണ് ഭയം. മരണം വരണ സമയമാകുമ്പോൾ ജീവന് ഒന്നു പോയി കിട്ടിയാൽ വേണ്ടില്ല എന്നു തോന്നും . അതിന് അപ്പാൾ വേണ്ട അറിവ് ഭഗവാൻ കൊടുക്കും . അപ്പൊ ധീരന്മാർ ഈ മരണത്തിനെക്കുറിച്ച് ആലോചിച്ച് പേടിക്കില്ല എന്നു പറഞ്ഞു. പിന്നെ ജീവിച്ചിരിക്കുമ്പോൾ ഉള്ള ദുഃഖമാണ് ശീതം, ഉഷ് ണം, സുഖം, ദുഃഖം ഇതൊക്കെ. ഇതൊക്കെ ഭഗവാൻ പറഞ്ഞു തിതിക്ഷ എന്ന ഒരു ഗുണം വളർത്തി എടുക്കണം എന്നു പറഞ്ഞു .
( നൊച്ചൂർ ജി).

sunil namboodiri
ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണൻ രണ്ട് വ്യത്യസ്ത അലങ്കാരത്തിൽ പ്രഭാതത്തിൽ ദർശനമേകി... അതിരാവിലെ തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്, വനമാലയാൽ അലങ്കരിച്ച്, തിരുമേനിയിൽ ആഭരണ ശോഭയും, പാവ് മുണ്ടുടുത്ത് പുഞ്ചിരി തൂകി നിൽക്കുന്ന രൂപം ... അതി മനോഹരം...... അതിന് ശേഷം നാലമ്പലത്തിൽ ശുദ്ധിയായതിനു ശേഷം പീതാംബരപട്ട് ഉടുത്ത്, പൊന്നോടക്കുഴൽ പിടിച്ച്, കാർമുകിൽ വർണ്ണനായി നിൽക്കുന്ന മനോഹര ദൃശ്യം ഹരേ ഹരേ......
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം ഏഴ്
" സ ഏഷ വൈശ്വാനരോ വിശ്വരൂപ: പ്രാണോfഗ്നിരുദയതേ, തദേതദ്‌ ഋചാഭ്യുക്തം "
ആദിത്യ ഭഗവാൻ വൈശ്വാനരനായ അഗ്നിയുടെ രൂപത്തിലും പ്രാണ രൂപത്തിലും പ്രത്യക്ഷമാകുകകയും ചെയ്യുന്നു. ഈ കാര്യം വേദമന്ത്രത്താലും പറയപ്പെട്ടിട്ടുണ്ട്.
ഗുരുവായൂരപ്പനിൽ ശരണാഗതി ചെയ്യ്താൽ സർവ ദേവതാപ്രീതി ഉണ്ടാവുമത്രെ! അമ്പലത്തിൽ ഇടത്തരികത്തമ്മയായി ദേവിയും പാർവതി സമ്മേതനായി മഹാദേവനും എന്നും വസിക്കുന്നുണ്ടത്രെ!... ആഞ്ഞം തിരുമേനിക്ക് ഉദരരോഗം വന്നപ്പോൾ ഭഗവാന് നിവേദ്യച്ച നിവേദ്യ ചോറ് കഴിച്ച് അസുഖം മാറ്റിയ ത്രെ! ... അമ്പലത്തിലെ താഴിക കുടത്തിലൂടെ പതിക്കുന്ന സൂര്യ ചന്ദ്രകിരണങ്ങളിലെ ഊർജ്ജം ഭഗവൽ നാമാമൃതമായി കൂട്ടിക്കലർത്തി ഭക്തന്മാരിലും പ്രവഹിക്കുന്നുവത്രെ! അതല്ലെ ഗുരുവായൂരിൽ ഇത്ര തിരക്കും ഇവിടെ വന്ന് കണ്ണനെ ഒരു നോക്ക് കണ്ടാൽ മനസ്സിന് സമാധാനവും കിട്ടുന്നുണ്ടല്ലോ.... ഹരേ ഹരേ...
" കംസവംശവിനാശായ കേശിചാണൂര ഘാതിനേ
വൃഷഭധ്വജവന്ദ്യായ പാർത്ഥസാരധയേ നമ: "
ശരീരാദി അഭിമാനം നശിപ്പിച്ച് ഭക്തിയിലൂടെ പാർത്ഥസാരഥി ഭാവത്തിലൂടെ നേർവഴികാട്ടിതരുന്ന ഗുരുവായൂരപ്പാ ശരണം.
sudhir chulliyil
ഭഗവാനും ധർമ്മസങ്കടമോ ?
നമ്മൾ മനുഷ്യർക്കൊക്കെ ജീവിതത്തിൽ ധർമ്മസങ്കടത്തിലാകുന്ന അവസ്ഥകൾ ഉണ്ടാകാം. പക്ഷെ ഇവിടെ വിഷയം ഭഗവാന് ഉണ്ടായ ഒരു ധർമസങ്കടമാണ്. നമുക്ക് പതുക്കെ ഭഗവാനും രുഗ്മിണീ ദേവിയും കൂടി ചതുരംഗം കളിച്ചിരിക്കുന്ന മുറിയിലേക്ക് കടന്ന് ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് ഒക്കെ കണ്ടു മനസ്സിലാക്കാം.
ഭഗവാനും രുഗ്മിണീദേവിയും രസം പിടിച്ച് വാശിയോടെ ചതുരംഗക്കളിയിൽ മുഴുകിയിരിക്കുന്നു. രുഗ്മിണീദേവി ഒരു ചൂത് നീക്കി, ഇനി ഭഗവാന്റെ ഊഴം. ചതുരംഗക്കളം നോക്കി ആലോചനാ നിമഗ്നനായി ഇരിക്കുന്ന ഭഗവാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്
കൈകൾ പിന്നിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി. രുഗ്മിണീ ദേവിക്ക് ഒന്നും മനസ്സിലായില്ല. ഭഗവാന്റെ കൂടെ നടന്ന് ദേവി ചോദിച്ചു:
" എല്ലാവരുടേയും അസ്വസ്ഥതകൾ നശിപ്പിച്ച്. സ്വസ്ഥത നൽകുന്ന അങ്ങ് എന്താണിങ്ങനെ അസ്വസ്ഥനായി കാണപ്പെടുന്നത്? അത് കണ്ട് എനിക്കും അസ്വസ്ഥത "
ഭഗവാൻ മൊഴിഞ്ഞു: " പ്രിയേ, എന്റെ ഭക്തയായ, പാണ്ഡവപത്നിയായ ദ്രൌപദി ആപത്തിൽ അകപ്പെട്ടിരിക്കുന്നു. വലിയ സദസ്സിന് മുന്നിൽ രജസ്വലയായ ദ്രൌപദിയെ ദുര്യോധനാജ്ഞ പ്രകാരം ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യുന്നു."
രുഗ്മിണി അത്ഭുതപ്പെട്ടു ചോദിച്ചു:
"കൃഷ്ണ , ഭക്തവത്സലനായ അങ്ങ് എന്താണ് ദ്രൌപദിയെ രക്ഷിക്കാൻ അമാന്തം കാണിക്കുന്നത്?"
കൃഷ്ണൻ പറഞ്ഞു:
"രുഗ്മിണീ, ഞാൻ ധർമ്മസങ്കടത്തിലാണ്. എനിക്ക് ദ്രൌപദിയെ സഹായിക്കണമെന്നുണ്ട്. പക്ഷെ ദ്രൗപദി അതാ എന്നെ ശരണാഗതിയടയുന്നതിനു പകരം സ്വന്തം കൈകളാൽ വസ്ത്രം പിടിച്ച് അതിശക്തിമാനായ ദുശ്ശാസനന്റെ ഉദ്യമത്തെ തടയാൻ ശ്രമിക്കുന്നു. എന്നെ വിളിക്കുന്നതു വരെ, എന്റെ സഹായം ദ്രൌപദിക്ക് വേണമെന്ന് തോന്നി എന്നെ സർവഥാ ആശ്രയിക്കുന്നതുവരെ ഞാനെങ്ങനെ അവിടെ ചെല്ലും? സഹായഹസ്തം നീട്ടുമ്പോൾ അത് അഭയം ആഗ്രഹിക്കുന്ന കൈകളുമായി കോർക്കണം. ദ്രൌപദിയുടെ കൈകൾ എന്റെ കൈകളിൽ കോർക്കാൻ ഇനിയും സ്വതന്ത്രമായിട്ടില്ല. അതാ , ആദ്യം രണ്ടു കൈകൾ കൊണ്ടും വസ്ത്രം പിടിച്ചിരുന്നു. ഇപ്പാൾ ഒറ്റ കയ്യാൽ വസ്ത്രം പിടിച്ച മറ്റേ കൈ എന്റെ നേർക്ക് നീട്ടിയിരിക്കുന്നു. രണ്ട് കൈകളും എന്റെ നേരെ നീട്ടുന്ന നിമിഷം ഞാൻ ഹസ്തിനപുരത്തെത്തും തുഗ്മിണീ . ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു. അതു വരെയും രക്ഷിക്കണമെന്നുണ്ടെങ്കിലും ഞാൻ ധർമ്മസങ്കടമനുഭവിച്ച് കഴിയുന്നു.
അതാ, അവസാനം രണ്ടു കൈകളും തലക്കു മുകളിൽ കൂപ്പി ദ്രൌപദി എന്നെ ആശ്രയിച്ചിരിക്കുന്നു. എന്റെ ധർമ്മസങ്കടവും തീർന്നു. ഞാൻ പോയി വരാം രുഗ്മിണീ "
മറ്റൊരു കമനീയകൃഷ്ണൻ രുഗ്മിണിയുമായി ചതുരംഗക്കളി തുടങ്ങിയപ്പോൾ നമ്മളൊക്കെ ഭഗവാനെ ധർമ്മസങ്കടത്തിലാക്കിക്കൊണ്ട് ബുദ്ധിമുട്ടിക്കുന്ന രംഗങ്ങൾ ഒന്നൊന്നായി ഓർമയിൽ മിന്നി മറഞ്ഞു. ശാപഗ്രസ്തനായ ഗജേന്ദ്രനും നമ്മളും ഒക്കെ ദ്രൌപദി മാർ തന്നെ! കൃഷ്ണനെ സദാ സങ്കടത്തിലാക്കുന്ന അപരാഭക്തർ!
യാ ത്വരാ ദ്രൗപദീത്രാണേ
യാ ത്വരാ ഗജരക്ഷണേ
മയ്യ്യാർത്തേ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ
എല്ലാ ത്രാണനങ്ങളും അത്ര ത്വരിതമായിരുന്നോ? ആർത്തനായാൽ പോരാ, ആർത്തി തീർക്കാൻ ആർത്തിഹരനെ
അന്യഥാ ആശ്രയിക്കണം. അതിന് അനുഗ്രഹിക്കണേ! അതുവരെ ഭഗവാനടക്കം എല്ലാവർക്കും സങ്കടം തന്നെ, കാരണം നമ്മുടെ അഹങ്കാരമാണത്രെ ഭഗവാന്റെ സങ്കടം.
സങ്കടഹരണ വെങ്കടരമണ!
ശ്രീകൃഷ്ണാർപ്പണമസ്തു.
savithri puram
*ശ്രീമദ് ഭാഗവതം 104*
പ്രകർഷേണ ആരബ്ധം ആണ് പ്രാരബ്ധം. നമുക്ക് മൂന്ന് അമ്പ് ഉണ്ടെന്നു കരുതുക.
ഒരസ്ത്രം ആവനാഴിയിൽ ണ്ട്.
ഒന്ന് വില്ലിൽ വെച്ച് വലിച്ചിരിക്കണു.
ഒരസ്ത്രം വിട്ടു കഴിഞ്ഞു.
ഇതില് ആവനാഴിയിൽ ഉള്ളതാണ് *സഞ്ചിതം* . വില്ലിൽ വെച്ച് വലിച്ചതാണ് *ആഗാമി*.
വിട്ടു കഴിഞ്ഞതാണ് *പ്രാരബ്ധം.*
ഈ വിട്ടു കഴിഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ല്യ.
ആവനാഴിയിൽ ഉള്ളത് ഉപയോഗിക്കാതെ നശിപ്പിച്ച് കളയാം.
വില്ലിൽ വെച്ച് വലിച്ചതും നശിപ്പിച്ച് കളയാം.
പക്ഷേ ,വിട്ടു കഴിഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ല്യ.
അതുപോലെ ആണ് ഈ മൂന്നു കർമ്മങ്ങളും. നമ്മൾ അറിയാതെ അടങ്ങി കിടക്കണ കർമ്മങ്ങൾ ണ്ട്. ഇനി ചെയ്യാൻ സാധ്യത ഉള്ള കർമ്മങ്ങൾ(ആഗാമി ) വാസന രൂപത്തിലും ആഗ്രഹങ്ങളുടെ രൂപത്തിലും അവിടവിടെ കിടക്കുന്നത് കാണാം.
പ്രാരബ്ധമായി മുമ്പില് പ്രത്യക്ഷപ്പെട്ടും ചിലത് കാണാം. ഈ ശരീരം തന്നെ പ്രാരബ്ധമായി പ്രത്യക്ഷപ്പെട്ടതാണ്. പൂർവ്വജന്മത്തിൽ ഇങ്ങനെ ഒരു ശരീരം വേണം എന്ന വാസന പ്രബലമായതിന് അനുസരിച്ച് ഈ ശരീരം രൂപം പൂണ്ട് വന്നിരിക്കണു. ഇനി അതിനെ ഒന്നും ചെയ്യാൻ പറ്റില്ല്യ. എത്ര വ്യക്തമായ ശാസ്ത്രം!!
ഇത്ര വ്യക്തമായി നമുക്ക് ഋഷികൾ തന്നിട്ടും അതൊന്നും ഉപയോഗിക്കാതെ ഹൈഡ്രജൻ പ്ലസ് ഓക്സിജൻ, വാട്ടർ എന്ന് കാണാപാഠം പഠിച്ച് നടക്കാ. ഒരു വിധത്തിലും നമുക്ക് പ്രയോജനപ്പെടാത്ത വിദ്യയിലാണ് നമ്മുടെ ശ്രദ്ധ മുഴുവൻ.
ആരംഭിച്ചു കഴിഞ്ഞതാണ് പ്രാരബ്ധം.
അപ്പോ പ്രാരബ്ധം തുടങ്ങി കഴിഞ്ഞതാണെങ്കിൽ എവിടെ രക്ഷ. അത് അനഭവിക്കേ നിവൃത്തിയുള്ളൂ. പിന്നെ എന്തിനാ ഈ വേദാന്തം എന്ന് ചോദിച്ചാൽ ശങ്കരാചാര്യർ പറഞ്ഞു. അമ്പ് വിട്ടു കഴിഞ്ഞു. കാര്യം ശരി. ഒരു ലക്ഷ്യം വെച്ചിട്ടാണ് അമ്പ് വിട്ടത്. ആ ലക്ഷ്യത്തിനെ അവിടെ നിന്ന് എടുത്ത് മാറ്റിയാൽ ഈ അമ്പ് എവിടെ പോയി കൊള്ളും. അമ്പിനെ തിരിച്ചെടുക്കേണ്ട. അമ്പിന് കൊള്ളാൻ ഒരു ലക്ഷ്യം ഇല്ലെങ്കിൽ പുഷ്പം പോലെ പോയി വീഴും. കുറേ ദൂരം പോയി അതിന്റെ momentum കഴിഞ്ഞാൽ അത് പോയി വീഴും.
ആ ലക്ഷ്യം ന്താ? *പ്രാരബ്ധം* അനുഭവിക്കാനുള്ള ആ ലക്ഷ്യം *അഹങ്കാരം* ആണ്. അഹങ്കാരം ഉണ്ടെങ്കിലേ ഈ അനുഭവത്തിന് ബലം ണ്ടാവുള്ളൂ. അഹങ്കാരം ഇല്ലെങ്കിൽ എന്ത് അനുഭവം വന്നാലും പല്ലിതുടെ വാല് പിടയുന്നത് പല്ലി കണ്ടു കൊണ്ടിരിക്കുന്നത് പോലെ തന്റെ ഉള്ളിലുള്ള അനുഭവത്തിനെ താൻ കണ്ടു കൊണ്ടിരിക്കും. ഒന്നിലും തനിക്ക് reaction ഇല്ല്യ. ഇങ്ങനെ വരാൻ പാടില്ലായിരുന്നു എന്നില്ല്യ. വന്നു എന്നുള്ളതിൽ വിഷമം ഇല്ല്യ.
ആരബ്ധം അശ്നന്ന് അഭിമാനശൂന്യ:
ഭയം പ്രമത്തസ്യ വനേഷ്വപി സ്യാദ്
യത: സ ആസ്തേ സഹഷട്സപത്ന:
ജിതേന്ദ്രിയസ്യ ആത്മരതേർബുധസ്യ
ഗൃഹാശ്രമ: കിം നു കരോത്യവദ്യം.
ഇന്ദ്രിയനിഗ്രഹം ഇല്ലാത്ത ആൾക്ക്, വാസനാക്ഷയം വരാത്ത ആൾക്ക്, കാട്ടിൽ ചെന്നിരുന്നാലും ഭയം സ്യാദ്. അവിടെയും വിഷയങ്ങളെ കുറിച്ചുള്ള പേടി ണ്ടാവും . ന്താ? വിഷയം പുറത്ത് ഇല്ലല്ലോ, ഉള്ളിലാണല്ലോ. ചെറിയകുട്ടികൾക്ക് വാസനകളൊന്നും പ്രബലമാവാത്തത് കൊണ്ട് വിഷയങ്ങളെ കുറിച്ച് പേടി ഇല്ല്യ. വയസ്സാവുന്തോറും ആ ഭയം എവിടെ നിന്ന് വരുന്നു? നമ്മളുടെ ഉള്ളിലുള്ള വാസനയാ. അപ്പോ കാട്ടിൽ ചെന്നിരുന്നാലും രക്ഷ ഇല്ല്യ.
എന്നാൽ,
യ: ഷട് സപത്നാൻ വിജിഗീഷമാണോ
ഗൃഹേഷു നിർവ്വിശ്യ യതേത പൂർവ്വം
അത്യേതി ദുർഗ്ഗാശ്രിത ഊർജ്ജിതാരീൻ
ക്ഷീണേഷു കാമം വിചരേദ്വിപശ്ചിത്.
നല്ല ഒരു ഉപദേശം. ആദ്യം തന്നെ ഗൃഹവും മറ്റും ഉപേക്ഷിച്ച് പുറത്തേക്ക് ഇറങ്ങിയാൽ അതിന് ഇവിടെ ഭഗവാൻ പ്രിയവൃതന് പറഞ്ഞു കൊടുക്കുന്നത് *കോട്ടയ്ക്ക് പുറത്തു വന്ന് ശത്രുക്കളോട് യുദ്ധം ചെയ്യുന്നതു പോലെ ആണെന്നാണ്.* കോട്ടയ്ക്ക് അകത്തിരുന്ന് യുദ്ധം ചെയ്യുമ്പോ ഒരു വശത്ത് മാത്രേ യുദ്ധം ചെയ്യേണ്ടൂ. കോട്ട ഇവർക്ക് ആക്രമണം വരാതെ ഇവരെ രക്ഷിച്ചു കൊള്ളും. പക്ഷേ കോട്ടയ്ക്ക് പുറത്തു വന്ന് യുദ്ധം ചെയ്യുമ്പോ എല്ലാവശത്തു നിന്നുമുള്ള ആക്രമണത്തിന് ഇവർ വിധേയമാവും.
അതേപോലെ പക്വം ആവുന്നതിന് മുന്പ് പുറത്തിറങ്ങി വന്നാൽ എല്ലാവിധ വിഷയങ്ങളുടെ നടുവിലും കുടുങ്ങി എല്ലാ വശത്ത് നിന്നും ആക്രമണം ണ്ടാവും.
അതുകൊണ്ട് പ്രിയവൃതാ, തനിക്ക് ജ്ഞാനം വേണമെങ്കിൽ ഭഗവദ്പ്രാപ്തി വേണമെങ്കിൽ ഇപ്പൊ ഇരിക്കുന്നത് ഗൃഹസ്ഥാശ്രമത്തിലാണ്. അവിടെ ഇരുന്നു കൊണ്ട് ആരംഭിക്കാ.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad
ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് ഗുരുവായൂരപ്പൻ " പീതാംബരം കരവിരാജിത ശംഖം ചക്ര കൌമോദകി സരസിജം കരുണാസമുദ്രം രാധാ സഹായമതി സുന്ദരമന്ദഹാസം വാതാലേശമനിശം ഹൃദി ഭാവയാമി" എന്ന രുപത്തിൽ ഭക്തർക്ക് ദർശനമേകി. അതിസുന്ദരനായി വളരെ ചെറിയ സ്വരൂപ ദർശനം കണ്ടാൽ കംസന്റെ കാരാഗൃഹത്തിൽ ദേവകി ദേവിക്ക് കാണിച്ച ഭാവമാണോ ന്ന് തോന്നിപോകും.
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം ഏട്ട്
" വിശ്വരൂപം ഹരിണം ജാതവേദസം
പരായണം ജ്യോതിരേകം തപന്തം
സഹസ്രരശ്മി: ശതധാ വർത്തമാന:
പ്രാണ: പ്രജാനാമുദയത്യേഷ സൂര്യ: "
വിശ്വരൂപനും സർവ്വത്തിനും ആധാരഭൂതനും ജാതവേദസ്സും സർവ്വജ്ഞനും അദ്വിതിയനും തപിപ്പിക്കുന്നവനും ആയിരം കിരണങ്ങൾ ഉള്ളവനും ജനങ്ങൾക്ക് പ്രാണനുമായ സൂര്യൻ ഉദിക്കുന്നു.
ഗുരുവായൂരപ്പാ ആശ്രയിക്കുന്നവരെ കൈവിടാത്ത, കൽപ്പവൃക്ഷം പോലെ ചോദിച്ചതെല്ലാം നൽകുന്ന, ഇനി നമ്മൾ മറന്നാലും നമ്മളെ മറക്കാത്ത കരുണാസാഗരാ
" വേണുവാദനശീലായ ഗോപാലായാഹിമർദ്ദിനേ
കാളിന്ദീകുലലോലായാ ലോല കുണ്ഡലദാരിണേ" ശ്രീ ഗുരുവായൂരപ്പാ അങ്ങക്ക് കോടി കോടി നമസ്ക്കാരം.
sudhir chulliyil

Thursday, March 28, 2019

ഹരി ഓം!
അദ്ധ്യായം-1
ഭാഗം - 3

*പ്രേമ ഭക്തി*

*ഭക്തിയുടെ നിർവ്വചനങ്ങൾ*

[സൂത്രം - 15 മുതൽ
24 വരെ ]

ഭക്തിയുടെ നിർവചനം
വ്യത്യസ്തമായ ലക്ഷണങ്ങളോടുകൂടി
യാണ് വിവരിക്കപ്പെട്ടിരി
ക്കുന്നത്.

1) പരാശരപുത്രൻ ഇങ്ങനെയാണ് ഭക്തിയെ നിർവ്വചിക്കു
ന്നത്. "ഭഗവത്പൂജാദികളിലുള്ള അനുരാഗം ".

2) ഗർഗ്ഗമുനിയുടെ അഭി
പ്രായം, "ഭഗവദ് കഥാ ശ്രവണത്തിലുള്ള
അത്യാസക്തി ".

3) മഹർഷി ശാണ്ഡില്യ
മതപ്രകാരം ."യാതൊരു
തടസ്സവും ഇല്ലാത്ത അനുസ്യൂതമായ
ആത്മരതി "

4) നാരദമഹർഷിയുടെ
അഭിപ്രായം " അഖില
കർമ്മങ്ങളും ഭഗവാനിൽ പ്രേമപൂർ
വ്വമുള്ള അർപ്പണവും
ഭഗവദ് വിരഹത്തിൽ
പരമ വ്യാകുലത,
അസഹനീയമായ വേദന."

ഭക്തിയുടെ നിർവ്വചനങ്ങൾ വിവിധ
മായിത്തന്നെ ഇരുന്നാലും ഭഗവദ്
പ്രേമ ഭക്തിക്ക് ഉത്ത
മോദാഹരണം വ്രജ
ഗോപി മാരുടെ ഭക്തി
തന്നെയാണ് എന്നാണ് നാരദന്റെ അഭിപ്രായം.

അവരുടെ പ്രേമ ഭക്തിയിൽ ഭഗവദ് മഹിമയെപ്പറ്റി വിസ്
മരണം എന്ന ദോഷം ഇല്ല. ഈ വിസ്മരണദോഷം 
അവരുടെ ഭക്തിക്ക്
ഉണ്ടായിരുന്നുവെങ്കിൽ
അവരുടെ പ്രേമം ജാര
നോടുള്ള കാമമായി
തരംതാഴ്ത്തപ്പെടുമായി
രുന്നു.

ജാര സ്നേഹത്തിൽ 
പരസ്പര സുഖത്തെ
പ്രദാനം ചെയ്യുന്നതിൽ
തനിയ്ക്ക് സുഖം ഉണ്ടാ
കണമെന്നില്ലല്ലോ.
പഞ്ചമുഖ #ഹനുമാൻ

പഞ്ചമുഖ ഹനുമാൻറെ രൂപം നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. പക്ഷെ എങ്ങിനെയാണ് ആ രൂപം ഹനുമാന്‌ കിട്ടിയത്‌..?? പലർക്കും ആ കഥ ‌ അറിയില്ല. 
രാമരാവണയുദ്ധം നടക്കുന്ന സമയം. ഒരിക്കൽ പാതാള വാസികളായ അഹി രാവണനും, മഹിരാവണനും കൂടി ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്ഥരാക്കി പാതാളത്തിലേക്ക്‌ കൊണ്ടുപോയി..!! 

മായാജാലങ്ങൾ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാർ..!! 
രാമലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാൻ, അവർ പാതാളത്തിലുണ്ടെന്ന് എന്ന് മനസ്സിലാക്കി..!! പാതാളത്തിലേക്ക്‌ ചെന്ന ഹനുമാൻ അവരുടെ കോട്ട വാതിലിൻറെ കാവല്ക്കാരനായ മകരധ്വജനെ കണ്ടുമുട്ടി..!! പാതി വാനരനും, പാതി ഉരഗരൂപവും ആയിരുന്നു മകരധ്വജന്..!! 

യഥാർത്ഥത്തിൽ അദ്ദേഹം ഹനുമാന്റെ പുത്രൻ തന്നെ ആയിരുന്നു..!! ദ്രോണഗിരി പർവ്വതം എടുത്തു ഹനുമാൻ പറക്കുന്നതിനിടയിൽ കടലിൽ വീണ ഒരുതുള്ളി വിയർപ്പിൽ നിന്നാണ് പോലും മകരധ്വജൻ ജനിക്കുന്നത്..!! എന്നാൽ ആ ബന്ധത്തിന്റെ പേരിൽ മകരധ്വജൻ തന്റെ കർത്തവ്യം മറക്കുന്നില്ല..!! ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു

..!! മകരധ്വജനെ കാരാഗ്രഹത്തിൽ അടച്ചശേഷം, ഹനുമാൻ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു...
എന്നാൽ അവരുടെ മായാജാലങ്ങൾക്ക് മുൻപിൽ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല..!! 
ആ അസുരന്മാരുടെ വർദ്ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകളാണെന്ന് ഹനുമാന് മനസ്സിലായി..!!

 ഒരേസമയത്ത് ആ അഞ്ചു വിളക്കുകളും കെടുത്തിയായ മാത്രമേ അവരെ വധിക്കാൻ കഴിയൂ...!! കാലവിളംബം കൂടാതെ തന്നെ ഹനുമാൻ പഞ്ചമുഖരൂപം സ്വീകരിച്ചു..!! വരാഹമൂർത്തി വടക്കും, നരസിംഹ മൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ്വദിക്കിലേക്കും ദർശിച്ചുകൊണ്ടുള്ള പഞ്ചമുഖം ആയിരുന്നു അത്..!! ഒരേസമയം അഞ്ചു മുഖങ്ങളും കൂടി അഞ്ച് വിളക്കുകളും ഊതിക്കെടുത്തുന്നു...!! 

തുടർന്ന് അഹി-മഹി രാവനന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുന്നു..!! മകരധ്വജനെയും കാരാഗ്രഹത്തിൽ നിന്നും മോചിതനാക്കി പാതാളത്തിൻറെ അധിപനായി വാഴിക്കുന്നു...!!

 പഞ്ചമുഖ ഹനുമാൻ പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത്. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം.

രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പോലും ഹനുമാന് ബാധകമല്ലെന്നും ആണ് ഭക്തരുടെ വിശ്വസം.

അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട് രൂപത്തെ "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹ മൂർത്തി വടക്കും, നരസിംഹ മൂർത്തി തെക്കും, ഗരുഡൻ പശ്ചിമ ദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. 

അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ രൂപം സ്വീകരിച്ചത്.
ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമാന് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
ഹരേ ഗുരുവായൂരപ്പാ ശരണം
പ്രഭാത്തിൽ കണ്ണന്റെ പുഞ്ചിരി തൂകി നിൽക്കുന്ന തിരുമുഖം, ചുററും പലേ വർണ്ണങ്ങൾ ചേർത്ത ഉണ്ട മാലയാൽ അലങ്കരിച്ച്, തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച് നിൽക്കുന്ന അതി മനോഹര രൂപം കണ്ണാ......
പ്രഹ്ലാദൻ ഭഗവാനെ സ്തുതിക്കുമ്പോൾ പറയും ജീവിതം എന്നത് അപ്രിയമായത് ലഭിക്കുകയും പ്രിയമായത് കിട്ടാതെയുമുള്ള നിരാശയാണ്. അപ്രിയമുള്ള വ്യക്തി, പദവി, വസ്തു, സാഹചര്യങ്ങൾ ഇങ്ങനെയുള്ളതിനോട് ജീവിക്കുക. പ്രിയമുള്ളത് കിട്ടാതെ വരുക പ്രഹ്ലാദൻ തന്റെ ജീവിതം ഓർത്ത് പറഞ്ഞതാണെങ്കിലും നമ്മളെ സംബന്ധിച്ചും ഇത് സാധാരണമാണ്. എന്നാൽ ഈ ജീവിതത്തിൽ തളരാതെ കണ്ണന്റെ തൃപ്പാദങ്ങളെ ആശ്രയിക്കുന്നുവോ അവരെ ഭഗവാൻ സംരക്ഷിക്കുന്നു. ഭഗവൽ അനുഭൂതിയാണ് ശ്വാശ്വതമായിട്ടുള്ളത് അതിന് ഭക്തിയോടെ ഉള്ള ജീവിതം നയിക്കേണ്ടത് അനിവാര്യമാണ്.
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം ആറ്
" അഥാദിത്യ ഉദയത് പ്രാചീം ദിശം പ്രവിശതി തേന പ്രാച്യാൻ പ്രാണാൻ രശ്മിഷു സന്നിധത്തേ, യദ്ദക്ഷിണാം യത് പ്രതിചിം യദുദിചിം യദധോ യദൂർദ്ധ്വം ദിശോ യത് സർവം പ്രകാശയതി തേന സർവാൻ പ്രാണാൻ രശ്മിഷു സന്നിധത്തേ "
സൂര്യൻ തന്റെ രശ്മികളിലൂടെ പ്രാണനെ പ്രവേശിപ്പിക്കുന്നു.കിഴക്ക് നിന്ന് പടിഞ്ഞാറ് അസ്തമിക്കുമ്പോഴേക്കും ഈ പ്രകാശരശ്മികൾ മുഖേന പ്രാണൻ വസ്തുവിന് വേണ്ട വിധത്തിൽ എല്ലാ ഭാഗത്തും അനുഭവപ്പെടുന്നു.
ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന വിധത്തിലാണ് ക്ഷേത്ര നിർമാണം എന്ന് മഹാത്മാക്കൾ പറയും. ഉഷപൂജ കഴിഞ്ഞ് ശീവേലിക്ക് മുമ്പ് സൂര്യരശ്മികൾ കൊടിമരത്തിന് വശങ്ങളിലൂടെ കാണാം. ഗുരുവായൂരപ്പന്റെ ദർശനം ആര്യോഗപ്രദമാണെന്ന്‌ ഭട്ടതിരിപ്പാട് നാരായണീയ രചനയിലൂടെയും അനുഭവത്തിലൂടെയും നമ്മൾക്ക് കാണിച്ചു തന്നുവല്ലോ. ആ വാതാലേശനെ സ്മരിച്ച് ഭഗവൽ കൃപാകടാക്ഷത്തോടെ നമ്മൾക്കും ഭഗവൽ വിചാരത്തോടെ ആര്യോഗ്യ പ്രദമായ ജീവിതം നയിക്കാൻ സാധിക്കുമാറാകട്ടെ..
sudhir chulliyil
*കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ*

കോടിക്കണക്കിന് ഭക്തര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്.

 ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
*1. ഗുരുവായൂർ ക്ഷേത്രം - തൃശൂർ*

 ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു കൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കണ്ണനെന്ന് കേൾക്കുമ്പോൾ തന്നെ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ഗുരുവായൂർ ക്ഷേത്രം തന്നെ. ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു

 കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

 ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്.

 ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.

 വഴിപാടുകൾ:

 വഴിപാടുകളുടെ കാര്യത്തിൽ ഗുരുവായൂർ അമ്പലം മുൻപന്തിയിലാണ്. പുരുഷസൂക്തം, ഭാഗ്യസൂക്തം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. 

പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ നൽകുന്നു. ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങി വിവിധയിനം പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. 

 *2. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം - ആലപ്പുഴ*

 ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വം പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. 

അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും അറിയാത്തവർ ആയിട്ടാരും തന്നെ ഉണ്ടാകില്ല. ഇതു രണ്ടും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. 

 വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത് എന്ന് ഐതിഹ്യങ്ങൾ പറയുന്നുണ്ട്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും ശ്രദ്ധിച്ചു. 

എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായതെന്നാണ് ഐതീഹ്യങ്ങ‌ൾ പറയുന്നത്.

*3. പാര്‍ത്ഥസാരഥി ക്ഷേത്രം, അടൂര്‍*

 കേരളത്തിലെ പഴക്കമേറിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് അടൂരുള്ള പാർത്ഥസാരഥി ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്താറുള്ള ക്ഷേത്രങ്ങളിൽ പ്രശസ്തമാണ് ഈ കൃഷ്ണക്ഷേത്രം. 

കൃഷ്ണനെ പാര്‍ത്ഥസാരഥിയുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ഗണപതിയും, ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

 എല്ലാവര്‍ഷവും നടന്നുവരുന്ന പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനവിശേഷം. അലങ്കാരങ്ങളണിഞ്ഞ ഒന്‍പത് ആനകളെയാണ് ക്ഷേത്രമുറ്റത്ത് അണിനിരത്തുക. അത് എല്ലാ വർഷവും ഉണ്ടാകും താനും.

 ഇതിനോടനുബന്ധിച്ച് വര്‍ണശബളമായ ഘോഷയാത്രയും നടക്കും. ഘോഷയാത്രയുടെ അവസാനം ക്ഷേത്രത്തിൽ അരങ്ങേറുന്ന ഉത്സവം കേളികേട്ടതാണ്. മറ്റൊരു പ്രധാന ഉത്സവം നടക്കുന്നത് കൃഷ്ണന്റെ ജന്മദിവസമായ അഷ്ടമി രോഹിണി നാളിലാണ്. ഈ സമയത്തും ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.

*4. തിരുവമ്പാടി ക്ഷേത്രം - തൃശൂർ*

 തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. 

തൃശ്ശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായിട്ടാണ് ഈ കൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നുണ്ട്. 

 *5. തിരുനാവായ നാവമുകുന്ദ ക്ഷേത്രം - മലപ്പുറം*

മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പുണ്യപുരാതന ക്ഷേത്രമാണ് തിരുനാവായ മുകുന്ദ ക്ഷേത്രം. ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് 

ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയപ്പെടുന്നുണ്ട്.

 ഷൊര്‍ണ്ണൂര്‍ – കുറ്റിപ്പുറം റൂട്ടിൽ സഞ്ചരിച്ചാലും ഈ സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്.        ഇടക്കുളത്തു നിന്നും ഒരു മൈല്‍ തെക്കോട്ട് മാറി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. 

 *6. തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം - കിളിമാനൂർ*

 വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം.  

 തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. 

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ക്ഷേമ ഐശ്വര്യങ്ങള്‍ക്കും ദാരിദ്ര്യ ശമനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും യജ്ഞശാലയില്‍ അരി, അവല്‍, മലര്‍ എന്നിവ കൊണ്ട് പറ നിറയ്ക്കല്‍ നടത്തുന്നതിനും അവസരമുണ്ടായിരിക്കും.

*7. കടലായി ശ്രീകൃഷ്ണക്ഷേത്രം - കണ്ണൂർ*

കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്കടലായി ശ്രീകൃഷ്ണ ക്ഷേത്രം. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. 

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം.
'ശിവാനന്ദലഹരി ' ⚜*_

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

_*"ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം*_
_*ഭിത്വാ മഹാബലിഭിരീശ്വരനാമമന്ത്രൈഃ |*_
_*ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി*_
_*യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്‍ത്ഥാഃ || "*_ 72 ||

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ശിവ! – യേ പരമശിവ! യാതൊരുവന്‍; ധ്യാനാഞ്ജനേന – ധ്യാനമാകുന്ന അഞ്ജനംകൊണ്ട്; സമവേഷ്യ – നന്നായി നോക്കികൊണ്ട്; ഈശ്വരനമമന്ത്രൈഃ – ഈശ്വരന്റെ നാമമന്ത്രങ്ങളാകുന്ന; മഹാബലിഭിഃ – പൂജോപഹാരങ്ങളോടുകൂടി; തമഃപ്രദേശംഭിത്വാ – അജ്ഞാനമാകുന്ന ഇരുളടര്‍ന്ന; ആവരക – പ്രദേശത്തെ ഭേദിച്ച് (കഴിച്ചു); ദിവ്യാശ്രിതം – ദിവ്യശക്തിയുള്ളവരാ‍ല്‍ സേവിക്ക(കാത്തുരക്ഷിക്കപ്പെട്ടതും); ഭുജഭൂഷണം – സര്‍പ്പത്താലലങ്കാരിക്കപ്പെട്ടതുമായ തേ നിന്തിരുവടിയുടെ; പാദപദ്മം – പാദപങ്കജമാകുന്ന നിധിയെ; ഇഹ – ഈ ലോകത്തില്‍ ‍; ഉദ്വഹന്തി – പ്രാപിച്ച് അനുഭവിക്കുന്നുവോ; തേ കൃതാര്‍ത്ഥാഃ – അവരാണ് ഭാഗ്യശാലികള്‍ ‍.

_*'അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലിക‍ള്‍.'*_

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

                  _*ശങ്കരാചാര്യർ*_

ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 3

ഭാഗവതത്തിൽ ദക്ഷന്റെ തലയെടുത്ത കഥയുണ്ട്. എന്നിട്ട് ആടിന്റെ തല വച്ച് കൊടുത്തു. ഇനി സയൻസ് ഭാവിയിൽ അതൊക്കെ ചെയ്യും. തലയൊക്കെ മാറ്റിവക്കും. എന്നാലും തല പോയാലും ഞാൻ ബാധിക്ക പ്പെടില്ല. തലയൊക്കെ ഒരു എക്ട്രാഫിറ്റിങ് ആണ് എന്നാണ് യോഗികൾ പറയണത്. എന്താ അതിന് തെളിവ്? എല്ലാവരും പറയണത് യോഗാനുഭവം സഹസ്രാരത്തിൽ ഉണ്ടാവും എന്നാണേ. മൂലാധാരത്തിൽ നിന്നും കുണ്ഡലിനീ ശക്തി പ്രവഹിച്ച് സഹസ്രാരത്തിൽ എത്തിയാൽ പൂർണ്ണമായി. രമണമഹർഷി ശഠിച്ചു. പൂർണ്ണമാവില്ല എന്നാണ്. സഹസ്രാരത്തിൽ നിന്നും ആ ശക്തി അവസാനം ഹൃദയസ്ഥാനത്തിൽ വന്ന് അടങ്ങണം. എന്നു മഹർഷിയുടെ ഒരു വാദമായിരുന്നു. അപ്പൊ കാവ്യഖണ്ഡ മുനി ചോദിച്ചു. അപ്പൊ ഭഗവാനെ യോഗികൾ അങ്ങനെ പറയുന്നുണ്ടല്ലോ ? സഹസ്രാരത്തിൽ എത്തിയതുകൊണ്ടു പൂർണ്ണമാവും എന്ന്- സ ഹസ്രാരത്തിൽ എത്തിയാലും പൂർണ്ണമാവില്ല. ജീവൻ മുക്തന് അത് ഹൃദയത്തിൽ വന്ന് അടങ്ങണം. ശിരസ്സാണല്ലോ ആത്മ സ്ഥാനം എന്ന് വാദിക്കുന്നുണ്ടല്ലോ ചിലര് എന്നു പറഞ്ഞു കാവ്യഖണ്ഡ മുനി. അപ്പൊ മഹർഷി മുമ്പില് ഇരിക്കണ ഒരാളെ കാണിച്ചു കൊടുത്തു . മുമ്പില് കുറെ പേർ ഇരിക്കുണൂ അതിൽ ഒരാള് ഉറങ്ങി ഇങ്ങനെ വീഴാ, തല ഇങ്ങനെ തൂങ്ങാ, അപ്പൊ കാവ്യഖണ്ഡനോട് പറഞ്ഞു അത് ആത്മസ്ഥാനം ആണെങ്കിൽ ഇങ്ങനെ വീഴുമോ? അത് ജഡമായതുകൊണ്ടാണ് ഇങ്ങനെ വീഴണത്. പിന്നെ കുറച്ച് കഴിഞ്ഞ് ഞെട്ടി എഴുന്നേറ്റു അയാള്. ഇപ്പൊ എന്തുകൊണ്ട്  എഴുന്നേറ്റു അയാള് ഇവിടുന്ന് എവിടുന്നോ ഒരു കണക്ഷൻ വീണ്ടും ഉണ്ടായി. ഇലക്ട്രിസിററി ഇവിടുന്ന് ഉണ്ടായപ്പോൾ വീണ്ടും എഴുന്നേറ്റു. ആ കണക്ഷൻ കട്ട് ആയപ്പോൾ അത് ഇങ്കട് വീണു. അപ്പൊ ഹൃദയസ്ഥാനത്തുനിന്നാണ് ഈ ശക്തി ശിരസ്സിലേക്ക് പ്രവഹിക്കുന്നത് . ശിരസ്സ് അല്ലാ സ്ഥാനം. ശിരസ്സ് മുറിച്ച് കളഞ്ഞാൽപ്പോലും, യുദ്ധത്തിൽ ഒക്കെ തല വെട്ടിക്കളഞ്ഞാൽ കബന്ധം കിടന്ന് പിടയും. തലയില്ലാത്ത ശരീരം കിടന്ന് പിടയും. അപ്പൊ തല ഞാനല്ല. കൈയ്, കാല്, തല ഒന്നും ഞാനല്ല. ഇന്ന് ഇപ്പൊ കാർഡിയാക്ക് സർജറി ഒക്കെ ചെയ്യുന്നു. ഹാർട്ടിനെ കുറച്ച് നേരം നിർത്തിയിട്ട് സർജറി ചെയ്ത ശേഷം ഇളക്കിവിടും. ഹാർട്ട് നിന്നപ്പോൾ ആള് മരിച്ചിട്ട് വീണ്ടും ജീവിച്ചുവോ? ഒന്നുല്യ. ഒപ്പറേഷൻ കഴിഞ്ഞ ആളുകളോട് ചോദിച്ചാൽ ഉറങ്ങിയ മാതിരി ഉണ്ടായിരുന്നു എന്നു പറയും. അത്രേ ഉള്ളൂ. അവര് മരിച്ചിട്ടൊന്നും ജീവിച്ചതല്ല. അപ്പൊ ഹാർട്ട് നിന്നതുകൊണ്ടും ആള് പോണതൊന്നും ഇല്ല. അപ്പൊ ശരീരത്തിൽ ഒരു ഭാഗവും ഞാനല്ല. ശരീരം ഞാൻ വസിക്കുന്ന ഒരു വീട് . ദേഹം വീട് അതിൽ വസിക്കുന്ന ദേഹി ഞാൻ. തല്ക്കാലം ഇപ്പൊ ഇങ്ങനെ ഇരിക്കട്ടെ അറിവ്. ദേഹത്തില് ഇരിക്കുണൂ എന്നാണ് നമ്മുടെ ആദ്യത്തെ അറിവ്. ക്ഷേത്രം ശരീരം ക്ഷേത്രജ്ഞൻ ആത്മ. 
(നൊച്ചൂർ ജി ).
sunil namboodiri