Sunday, September 29, 2019

നവരാത്രിയിലൂടെ..

ഒന്നാം ദിനം : ശൈലപുത്രി

അമ്മേ നാരായണ...ശൈലപുത്രി ദേവി

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഒന്നാമത്തെ ഭാവമാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യ ദിവസമായ പ്രഥമയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ശൈലപുത്രി ഭാവത്തില്‍ ആരാധിക്കുന്നു.
ഹിമവാന്‍റെ മകളാണ് ശൈലപുത്രി (ശൈലം=പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹൈമവതി മാതാ (ഹിമവാന്‍റെ പുത്രി → ഹൈമവതി ) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം.
ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്‍റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്‍റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്‍റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്‍റെ അര്‍ദ്ധാംഗിനിയാണ്.

"വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം"
ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.
"വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ"

നവരാത്രി ഇന്ന് മുതൽ ( ഒമ്പതു ദിവസങ്ങളിലും ) ഓരോ നാമങ്ങൾ ചൊല്ലുവാനുള്ളത് ദിവസാടിസ്ഥാനത്തിൽ താഴെ ചേര്ക്കുന്നു.
ഒന്നാമത്തെ ദിവസം -ഓം ഹ്രീം നമഃ
രണ്ടാം ദിവസം -ഓം വേദാത്മികായൈ നമഃ
മൂന്നാം ദിവസം -ഓം ത്രിശക്തൈയ് നമഃ
നാലാം ദിവസം -ഓം സ്വസ്ഥായൈ നമഃ
അഞ്ചം ദിവസം -ഓം ഭുവനേശ്വര്യയ് നമഃ
ആറാം ദിവസം -ഓം മഹായോഗിനിയൈ നമഃ
ഏഴാം ദിവസം -ഓം സമപ്രിയായൈ നമഃ
എട്ടാം ദിവസം -ഓം ത്രികോണസ്ഥായൈ നമഃ
ഒമ്പതാം ദിവസം -ഓം ത്രിപുരാത്മികായൈ നമഃ..
ഈ നാമങ്ങൾ ഓരോ ദിവസം ഓരോന്ന് 108 വീതം ചൊല്ലുക.. ഈ വ്രത നിഷ്ഠയിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്ന് ഐശ്വര്യാഭിവൃദ്ധികൾ വന്നു ഭവിക്കും.. സർവോപരി ദേവീ കടാക്ഷം ഉണ്ടാവും...
സർവേശ്വരി ഏവരെയും അനുഗ്രഹിക്കട്ടെ...
ചതുശ്ലോകീ ഭാഗവതം :26

ബുദ്ധേ ജാഗരണം സ്വപ്ന:
സുഷുപ്തി: ഇതി വൃത്തയഃ

ജാഗ്രത്, സ്വപ്നം, സുഷുപ്തി:

ജാഗ്രത്തിൽ ശരീരം ണ്ട്, പ്രപഞ്ചം കാണപ്പെടുന്നു, ഞാൻ ണ്ട്....

സ്വപ്നത്തിൽ ശരീരം ഇല്ല.
സ്വപ്നം കാണാൻ *ഞാൻ* മാത്രമാണ് സാമഗ്രി... സ്വപ്നത്തിൽ മനസ്സ് മാത്രം
പ്രവർത്തിക്കുന്നു.

സുഷുപ്തിയില്, ശരീരവുമില്ലാ, മനസ്സില്ലാ, ഞാൻ എന്നുള്ള വ്യക്തിത്വവും  ഇല്ലാ...
അവിടെയും *ഞാൻ* ണ്ട്...


ശരീരവും മനസ്സും ഉള്ളപ്പോഴും ഞാൻ ണ്ട്..

ശരീരവും മനസ്സും ഇല്ലാത്ത -സുഷുപ്തി -deep sleep -സ്വപ്നം ഇല്ലാത്ത ഉറക്കം -
കിടന്ന ഉടനെ ഉറങ്ങി പോയി.. അപ്പോഴേക്കും 4 മണി ആയി..ല്ലേ? 
സമയം പോയതേ അറിയില്ല..

ഇപ്പൊ കിടന്നതേ ഉള്ളൂ അപ്പോഴേക്കും നേരം വെളിച്ചായി.. time ഒക്കെ കൈ ഞൊടിക്കുന്ന വേഗത്തിൽ പോയി..

സുഷുപ്തി...

ദേശകാലങ്ങൾ ഒന്നും അറിയുന്നില്ല, സുഷുപ്തിയിൽ.....

 ഈ സുഷുപ്തി എന്ന് പറയുന്ന അവസ്ഥ വളരെ വിസ്മയകരമായ അവസ്ഥ യാണ്..

നമ്മള്ക്ക് ജ്ഞാനം ഉണ്ടാവാൻ അതൊന്ന് മതി,
(വേണമെങ്കിൽ)----😊😊😊

നമ്മൾ ശ്രദ്ധിക്കുന്നില്ല, നമ്മൾ ഉറങ്ങി എന്ന് പറഞ്ഞു തള്ളിക്കളയുന്നു.. അത്രേ ഉള്ളു..

Deep sleep- സുഷുപ്തി -


ഏറ്റവും ആശ്ചര്യമായ ഒരു അവസ്ഥയാണ്..

നിങ്ങൾ 4മണിക്ക് എഴുന്നേൽക്കണം ന്ന് വിചാരിച്ചു, വളരെ ക്ഷീണിച്ചിട്ട് കിടന്നു, എന്ന് വച്ചു കൊള്ളുക..,  രാത്രിയില്... നല്ല തളർന്നിട്ടാണ് കിടന്നത്..
നല്ലവണ്ണം ഉറങ്ങിപ്പോയി..

അറിയാതെ ഒരു tipper lorry പോയി... അതാണ് ഏറ്റവും ബഹളം  ഉണ്ടാക്കുന്നത് !!!.....
ശബ്ദം കേട്ടിട്ട് ഒറക്കത്തിന്ന് എഴുന്നേറ്റു,
എഴുന്നേറ്റത് 2 മണിക്കാണ് !
വേഗം എഴുന്നേറ്റു,
ഓഹ് 4 മണിയായോ?
നല്ല ഉറക്കത്തിൽ നിന്ന് ആണ് എഴുന്നേറ്റത്,
നല്ല ഒറക്കം ണ്ട്..
deep sleep ന്ന് ആണ് എഴുന്നേറ്റത്..

അപ്പൊ Time piece നോക്കി....നോക്കിയപ്പോ  2മണിയേ ആയിട്ടുള്ളു 😊😊😊....  ഉള്ളിൽ എങ്ങനെ ഉണ്ടാവും?

എങ്ങനെ ഉണ്ടാവും??
ഞാൻ ഇത് മലയാളികളോട്. തമിഴരോട്, ഹിന്ദിക്കാരോട്, അമേരിക്കകാരോട് എല്ലാവരോടും ചോദിച്ചിട്ടുണ്ട്!!!😄😄

*എല്ലാവരുടെയും ഉത്തരം ഏറ്റവും സന്തോഷം ആയിരിക്കും* എന്നാണ്...

ഹാവൂ ഇനിയും 2 മണിക്കൂർ ണ്ട്, 😊😊തിരിച്ചു അങ്ങട് പോവാം.. ആലോചിച്ചൊന്നും ഇല്ലാ, ആലോചിച്ചു നോക്കുന്നൊന്നും ഇല്ലാ,  പുതച്ചു മൂടി കിടന്നു!!!😊😊
ല്ലേ?   

Universal experience, ആണത്.. ലോകത്തിൽ എവിടെ പോയാലും, എല്ലാർക്കും പറയാനുള്ളത് അതാണ്..
വളരെ സന്തോഷത്തോടെ പറയും അത്... 😄😄😄...
ഇത് പറയുമ്പോൾ തന്നെ എത്ര സന്തോഷം ആണ് എല്ലാവരുടെയും മുഖത്തു.... 😄😄...
ഈ deep sleep, ---
ഈ സുഷുപ്തി മാത്രം,  ആർക്കും ബോറടിക്കുകയേ ഇല്ലാ..

ലോകത്തിൽ ബാക്കിയൊക്കെ    ബോറടിച്ചു പോകുന്നു.. ഇത് മാത്രം നമുക്ക് ജനിച്ചത് മുതൽ തുടങ്ങിയ  entertainment ആണ്... ല്ലേ?

എന്തെങ്കിലും ഒക്കെ ബോറടിച്ചാല്, അതിന്റെ പരിഹാരം തന്നെ ഒറക്കം ആണ് !!!😄😄..അത് മാത്രം-- സമയമേ ഇല്ല നമുക്ക്.. അവിടെ സമയമില്ല, അത് മാത്രം വിരസത തോന്നുന്നില്ല..
എനിക്ക്,
ഒരു ചോദ്യം ചോദിക്കാനുള്ളത്,

സുഷുപ്തിയിൽ എന്ത് കൊണ്ട് ഈ ഒരു സുഖം?...
അവിടെ സുഖം ണ്ടോ?
ശ്രീ നൊച്ചൂർ ജി...
.
[29/09, 12:27] Reghu SANATHANA: Tattva Vivekah
  (An enquiry into the nature of
                      Truth)

    We hear of some of the Rishis of yore going into samādhi and remaining absorbed in meditation for years on end without food and water. What is samadhi and how does one attain it?

        ध्यतृध्याने परित्यज्य
             क्रमाद् ध्येयैकगोचरम्।
        निवातदीपवच्चित्तं
             समाधिरभिधीयते।।         (55)

55. Having renounced  gradually, the meditator and the meditation, the mind is merged in the object of meditation alone and is steady like a lamp protected from the wind ; it is then called samādhi.

    We undergo the three states of waking, dream and deep sleep each day. Most of us understand samādhi to be another state of experience which comes and goes. This understanding is not completely wrong, nor is it totally right.

   We have already seen that the waking, dream and deep sleep state get mutually negated, each experienced at one time and not another and they are therefore unreal. If samādhi is also only a state like the other three, its experience too would be unreal and so of not much value. For a practitioner who has experienced samādhi for a very brief period of time, the waking, dream and deep sleep would seem more real as they persist for a long period of time and are experienced each day.

Om. Swami Tejomayananda.
Will continue.
[29/09, 12:28] Reghu SANATHANA: सदाचारः

              SADĀCĀRAH

        By Adi Shankaracharya

      Māyā however enslaves the created beings (māyā dāsa) by her two powers. They are the veiling (āvarana sakthi), which veils the Truth, and the power of projection (vikshepa sakthi), which projects the false. This is referred to here as ignorance of the Self (Ātmā) or non-apprehension (ajñāna) and identification with non-Self (anātma) or misapprehension (anyathā jñāna). Ignorence, remaining the same, causes manifold misapprehensions like the superposition of happiness on objects and beings (sukha adhyāsa), the lending of the absolute reality to the world (jagati satyatva buddhi), duality of the individual and the Truth (jīva-brahma bheda), the feeling of finitude (jīva-bhāva or alpatā), desires for objects or beings (kāma), anger towards the obstacles in fulfilling desires (krodha), greed for more (lobha), sorrow at the loss of desired objects (shoka), attachment (āsakti), delusions (moha), fears (bhaya) etc. The list is indeed endless. In short, māya is calamitous for the ignorant individual (anarthakāri).

Om. Swamini Vimalananda.
Will continue.
[29/09, 12:28] Reghu SANATHANA: അപരോക്ഷാനുഭൂതി - 97

   അജ്ഞന്മാർ പ്രപഞ്ചം ഉണ്ടെന്ന് ധരിക്കുന്നതുകൊണ്ടു മാത്രം പ്രപഞ്ചം ഉള്ളതായിത്തീരുന്നില്ല.

   യഥാരജ്ജുംപരിത്യജ്യ
   സർപംഗൃഹ്ണാതിവൈഭ്രമാത്
   തദ്വത് സത്യമവിജ്ഞായ
   ജഗത്പശ്യതി മൂഢധീഃ        (95)

   എപ്രകാരമാണോ കയറിനെ മാറ്റി നിറുത്തിയിട്ട് ഭ്രമം നിമിത്തം സർപ്പത്തെ കാണാനിടവരുന്നത് അതുപോലെ അജ്ഞൻ സത്യമായ ബോധത്തെ മാറ്റി നിറുത്തിയിട്ട് ജഗത്തിനെ ഉള്ളതായി കാണുന്നു.

ജഗത്പശ്യതി മൂഢധീഃ

    അജ്ഞൻ ജഗത്തിനെ ഉള്ളതായി കാണുന്നു. എന്തിനെക്കുറിച്ചുള്ള അജ്ഞൻ? ജഗത്ഭ്രമത്തിന്റെ അധിഷ്ഠാനമായ സത്യത്തെക്കുറിച്ചുള്ള അജ്ഞൻ. ബോധമെന്ന അധിഷ്ഠാനത്തിലല്ലാതെ ജഗത്തിനൊരിക്കലും ഉള്ളതായിത്തീരാനേ സാദ്ധ്യമല്ല. ബോധാധിഷ്ഠാനമില്ലാതെ ജഗത്തില്ല. നേരെമറിച്ച് ജഗത്തില്ലാതായാലും അധിഷ്ഠാനം സ്വതന്ത്രമായി വിരാജിക്കും. അതുകൊണ്ടുതന്നെ ജഗത്ത് അധിഷ്ഠാനത്തിലെ ഭ്രമമാണെന്നു സിദ്ധിക്കുന്നു. കയറെന്ന അധിഷ്ഠാനത്തിലാണ് സർപ്പമുണ്ടെന്നു തോന്നുന്നത്. ആ സർപ്പത്തിന് കയറെന്ന അധിഷ്ഠാനത്തിലല്ലാതെ ഉള്ളതാകാൻ പറ്റുകയേയില്ല. അങ്ങനെയിരിക്കേ കയറിനെ മാറ്റി നിറുത്തിയിട്ട് മൂഢൻ സർപ്പത്തെ ഉള്ളതായി കരുതുന്നു. അതുപോലെയാണ് മൂഢൻ ബോധസത്യത്തെ മാറ്റി നിറുത്തിയിട്ട് ജഗത്തിനെ ഉള്ളതായി കരുതുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[29/09, 12:29] Reghu SANATHANA: വിവേകചൂഡാമണി-37

   സമ്യക് വിചാരതഃ സിദ്ധാ
   രജ്ജുതത്വാവധാരണാ
   ഭ്രാന്ത്യോദിതമഹാസർപ്പ
   ഭയദുഃഖവിനാശിനീ             (12)

12. ഭ്രാന്തിമൂലം കയറിൽ ആരോപിതമായ സർപ്പത്തിൽ നിന്ന് ഉണ്ടായിത്തീരുന്ന ഭയവും ദുഃഖവും, ശരിയായ വിചാരത്തിലൂടെ കയറിന്റെ ബോധം ഉണ്ടാകുമ്പോൾ (കയറാണ് സത്യം എന്നറിയുമ്പോൾ) നശിക്കുന്നു.

    'കർമ്മത്തിലൂടെ ആത്മസാക്ഷാത്കാരം എന്തുകൊണ്ട് സാദ്ധ്യമല്ല? സമ്യക് വിചാരത്തിലൂടെ അതെങ്ങനെ സാദ്ധ്യമായിത്തീർന്നു?' എന്ന വസ്തുതയെ പ്രസിദ്ധമായ 'രജ്ജു- സർപ്പ' ദൃഷ്ടാന്തത്തിലൂടെ ഇവിടെ വ്യക്തമാക്കുന്നു. വസ്തു സ്വരൂപത്തെ (സത്യത്തെ) ക്കുറിച്ചുള്ള  അജ്ഞതയിൽ നിന്ന് സംജാതമാകുന്ന 'നാമരൂപ'വിഭ്രാന്തി, ആധാരമായ വസ്തുസ്വരൂപം കണ്ടുപിടിക്കുമ്പോൾ  നീങ്ങുന്നവിധം ശിഷ്യനെ ബോധിപ്പിക്കാൻ, ഈ ദൃഷ്ടാന്തം  വേദാന്തത്തിൽ പലപ്പോഴും ഉദ്ധരിക്കാറുണ്ട്. കയറിനെ കയറായി തന്നെ കാണുന്നവന്ന്, പാമ്പുകടിയുടെ പീഡയോ ഭയമോ ഉണ്ടാവാൻ വയ്യല്ലോ. പക്ഷേ, യാത്രക്കാരൻ, ഇരുട്ടിൽ കയറിൻ കഷ്ണം കാണുമ്പോൾ പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നു. കയറിന്റെ സത്യാവസ്ഥ അറിയാതെ പോയതാണ് സർപ്പഭ്രാന്തിക്ക് കാരണം.

    ഈ ഭ്രാന്തി നിലനിൽക്കും കാലമത്രയും, 'ഭ്രാന്തിസർപ്പ' ദംശനമേറ്റ വ്യക്തി ശരിക്കും പാമ്പുകടി ഏറ്റാലുണ്ടാവുന്ന പീഡ അനുഭവിക്കുന്നു! മാത്രമല്ല, രക്തത്തിൽ വിഷം വ്യാപിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾപോലും അയാളിൽ കണ്ടുതുടങ്ങും!! വന്നുപെട്ടിരിക്കുന്ന വിഭ്രാന്തിയെക്കുറിച്ച് വിചാരം ചെയ്യാൻ സുഹൃത്തുക്കൾ അയാളെ ഉപദേശിക്കുന്നു. ഹിതകാംക്ഷികളായ മിത്രങ്ങളും ബന്ധുജനങ്ങളും അയാളെ സമീപിച്ച് പറയുന്നു :--- ഹേയ്, ഇതൊരു കഷ്ണം കയറു മാത്രമാണ്; പാമ്പല്ല. സുഹൃജ്ജനങ്ങളിൽ വിശ്വാസമുള്ളതുകൊണ്ട് അവർ പറയുന്നതു സത്യമായിരിക്കാം എന്നയാൾ ഊഹിക്കുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

Saturday, September 28, 2019

രസഭാരതി (അഭിനവ ഭാരതി രസാധ്യായം ) മലയാള പരിഭാഷയും ടിപ്പണിയും -വേദബന്ധു. (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം )
  💫💫💫💫💢💫💫💫
" രസോ വൈ:സാ രസം ഹ്യേവയം ലബ്ദ്വാ/നന്ദീ ഭവതി. എന്നാണു 'രസം' എന്ന സംജ്ഞയെപ്പറ്റി  ലോകത്തിലാദ്യമായി പറയപ്പെട്ട വാക്യം. തൈത്തീരിയോപനിഷത്തിലെ ശിക്ഷാവല്ലിയിലുള്ളതാണീ വാക്യം.

"ഏഷാം ഭൂതാനാം പൃഥ്വിവി രസ:
 പൃഥ്വിവ്യാം ആപോ രസ:
ആപ ഓഷധയോ രസ:
ഓഷധീനാം പുരുഷോ രസ:
പുരുഷസ്യ വാഗ്‌ രസ:
വാച ഋഗ്‌ രസ:
ഋചസ്സാമരസ:
സാമ്ന ഉദ്ഗീതോ രസ: " എന്നിങ്ങനെ രസത്തിന്റെ ഭാവവിപര്യയങ്ങളെപ്പറ്റി ചാന്ദഗ്യോപനിഷത്തും പറയുന്നു.

"വാക്യം രസാത്മകം കാവ്യം "എന്ന് വിശ്വനാഥ കവിരാജൻ (സാഹിത്യ ദർപ്പണം ) കാവ്യത്തിലെ രസത്തിനെയും വ്യവച്ഛേദിയ്ക്കുന്നു.
 എന്നാൽ ഇവിടെ പറയാനുദ്ദേശിയ്ക്കുന്ന കാര്യം ഇതൊന്നുമല്ല. ഇതൊന്നുമല്ല എന്നു പറഞ്ഞാൽ അത്‌ പൂർണ്ണമായും ശരിയുമല്ല.ഇതെല്ലാം കൂടിച്ചേർന്ന ' നാട്യരസം ' എന്ന തീർത്തും അനുഭൂതിദായകമായ രസാനുഭവത്തെപ്പറ്റി അതുകൊണ്ടുതന്നെ പറയുക ദുഷ്കരമാണു.അതേ സമേയം പറയാതിരിയ്ക്കാനുമാവില്ല. മുകളിലുദ്ധരിച്ച ഛാന്ദോഗ്യോപനിഷത്ത്‌ വാക്യം അതിനെ സാധൂകരിയ്ക്കുന്നു.

" വിഭാവാനുഭാവവ്യഭിചാരീ സംയോഗാദ്രസനിഷ്പത്തി " എന്നാണു നാട്യശാസ്ത്രമെഴുതിയ ഭരതമുനി രസത്തെ നിർവ്വചിച്ചിട്ടുള്ളത്‌. ആ രസത്തെ 8തരത്തിൽ വ്യവച്ഛേദിച്ച്‌ പറയാനും അദ്ദേഹം ശ്രദ്ധിച്ചു. (നവരസം എന്നാണു പൊതുവെ അറിയപ്പെടുന്നതെങ്കിലും ശാന്തരസം ഒരു രസമല്ല എന്നൊരു വാദം ആദ്യകാലം മുതൽ നിലവിലുണ്ട്‌.അതു പിന്നീട്‌ കൂട്ടിച്ചേർത്തതാവാനും സാധ്യതയുണ്ട്‌. നാട്യശാസ്ത്രം ആറാമധ്യായത്തിലാണു രസം ചർച്ചയ്ക്കെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ആ അധ്യായമാണു നാട്യശാസ്തത്തിലെ പ്രമുഖ അധ്യായമെന്നും പറയാം.

നാട്യശാസ്തവ്യാഖ്യാതാക്കളിൽ പ്രമുഖൻ അഭിനവഗുപ്തൻ തന്നെ. അദ്ദേഹത്തിന്റെ അഭിനവഭാരതിയെ കവച്ചു വെയ്ക്കുന്നൊരു വ്യാഖ്യാനം ഇതുവരെയുണ്ടായിട്ടില്ല.ഉണ്ടാവുകയുമില്ല. നാട്യശാസ്ത്രത്തിനു  നൂറുകണക്കിനു വ്യാഖ്യാനങ്ങൾ പിന്നീടുണ്ടായിട്ടുണ്ട്‌. പക്ഷേ അഭിനവഭാരതി എന്നും അവയ്ക്കൊക്കെ എത്രയോ മുകളിൽ തന്നെ നിൽക്കുന്നു.

 മേൽപ്രസ്താവിച്ചപോലെ ആ രസാധ്യായത്തിന്റെ മലയാള വിവർത്തനവും ടിപ്പണിയും കൂടി ചേർന്നതാണു താഴെ ചേർത്ത പുസ്തകത്തിലെ ഉള്ളടക്കം.പണ്ഡിതന്മാരിലെ പണ്ഡിതനായിരുന്ന സ്വർഗ്ഗീയ വേദബന്ധുവാണു ഇതിന്റെ വിവർത്തനം നിർവ്വഹിച്ചിട്ടുള്ളത്‌. കാവ്യ,നാടക,വൈദികശാസ്ത്രങ്ങളെല്ലാം ഒരു പോലെ കൈകാര്യം ചെയ്തിരുന്ന വേദബന്ധുവിന്റെ ഈ പരിഭാഷ അതുകൊണ്ടുതന്നെ മറ്റുള്ളവയിൽ നിന്നും ഒരു പടി മുൻപിലാണു. വിഷയം സാങ്കേതികമാകയാൽ ഇതിലെ  ഭാഷ ക്ലിഷ്ടമാണു.അതുകൊണ്ടുതന്നെ 'തട്ടിമുട്ടി 'ഒപ്പിച്ചുമാറുന്ന വർത്തമാനകാല നാട്യപണ്ഡിതന്മാർക്ക്‌ ഈ പുസ്തകം തികച്ചും അപ്രാപ്യമാകാൻ സാധ്യതയുണ്ട്‌.
സുപ്രഭാതം

ഏവർക്കും നവരാത്രി ആശംസകൾ

ഭൂതപ്രപഞ്ചത്തിൻ സൃഷ്ടിസ്ഥിതിലയം
ബ്രഹ്മ വിവർത്തമായ് സംഭവിച്ചീടുന്നു
മായാപ്രഭാവത്താൽതത്വം മറന്നിഹ
മാനവൻ സംസാരക്കാട്ടിലലയുന്നു.
മുക്തിക്കുപായമായ്മാമുനിവര്യന്മാർ
ഘോരവനങ്ങളിലുഗ്രതപം ചെയ്തു

ലോക വൈവിദ്ധ്യത്തിന്നാധാര സത്തയെ
അദ്വൈത തത്വമായ് ബോധിച്ചു മുക്തരായ്
കാരുണ്യമോടവർ കാലാതിവർത്തിയാം
സാരവിജ്ഞാനത്തെ വിസ്തരിച്ചോതിനാൻ
ആയതനാദിയാം വേദങ്ങളായിട്ടു
പാരിതിനെന്നെന്നും ജ്യോതിയരുളുന്നു

ഏകമാം കാരണഭൂതമാം ബ്രഹ്മത്തെ
മാതൃഭാവത്തിലുമാരാധിച്ചീടുവാൻ
ആഗമദർശികളാകും ഋഷി വൃന്ദം
ദേവീപുരാണവുമോതീ മഹത്തമം
ദുർഗ്ഗയും ലക്ഷ്മിയുമക്ഷര മാതാവും
ആരാധ്യരെന്നവരാദേശം നൽകിനാൻ

ഒൻപതു രാത്രങ്ങളമ്മയെ പൂജിച്ചു
സായുജ്യം പുൽകുവാൻ ശ്രദ്ധ പുലർത്തണം.
മൂന്നു ദിനങ്ങളിൽ ദുർഗ്ഗയെ പൂജിച്ചു
കല്മഷ ശാന്തിയെ സ്വന്തമാക്കീടണം
ലക്ഷ്മീ പ്രസാദമായ് നേടണം സദ്ഗുണം
അക്ഷരരൂപിണിജ്ഞാനം പകരട്ടെ

ദുർഗ്ഗേ മഹേശ്വരീ ദുർഗതി നാശിനീ
കല്മഷം നീക്കാൻ തുണയ്ക്കണം ശങ്കരീ
കർമ്മയോഗത്തിന്റെ പാഠം പഠിച്ചു ഞാൻ
നിൻ പാദപൂജയിങ്ങാദരാൽ ചെയ്യുന്നു
കാളീ പ്രപഞ്ചത്തിൻ കല്യാണകാരിണീ കാമക്രോധാദികളെല്ലാമകറ്റണേ

*ഓം ശ്രീ ദുർഗ്ഗായൈ നമഃ*

ദേവീസുരേശ്വരീ വിഷ്ണുപ്രിയേലക്ഷ്മീ
സദ്ഗുണ സമ്പദ്പ്രദായിനീ മാധവീ
സത്യ മഹിംസയും ഭൂതാനുകമ്പയും
മൗനവും ദാനാദി ദൈവീ ഗുണങ്ങളും
നിർല്ലോഭമെന്നിൽ വളർത്തണമമ്പികേ
നിൻ പാദപദ്മത്തെയാശ്രയിക്കുന്നു ഞാൻ

*ഓം ശ്രീ  ലക്ഷ്മൈ നമഃ*

തത്വജിജ്ഞാസയുദിക്കാൻ കനിയണം
വേദ സ്വരൂപിണീ മാതേ സരസ്വതീ
മായിക ലോകത്തിന്നാധാര സത്തയാം
വാണീ മഹേശ്വരീ സങ്കട നാശിനീ
ബന്ധന മുക്തിക്കു നിൻ പദപങ്കജം
ഭക്ത്യാനമിക്കുന്നു ജ്ഞാനപ്രദായികേ

*ഓം ശ്രീ സരസ്വത്യൈ നമഃ*


പ്രേമാദരപൂർവ്വം
സ്വാമി. ആദ്ധ്യാത്മാനന്ദ
*ശ്രീമദ് ഭാഗവതം 288*

കിമിഹ ബഹുഷഡങ്ഘ്രേ ഗായസിത്വം ഹേ

ഹേ ആറുകാലീ, നീ എന്താ പാട്ട് പാടണത്?

കിമിഹ ബഹുഷഡങ്ഘ്രേ ഗായസിത്വം യദൂനാം
അധിപതിം അഗൃഹാണാം അഗ്രതോ ന: പുരാണം

ഞങ്ങളാരാ? അവനെ ചിന്തിച്ചു ചിന്തിച്ച് വീടും കുടുബോം ഇല്ലാതായി ഞങ്ങൾക്ക്😔. ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ടാ.
അവന്റെ  ഒരു പുരാണവും ഇവിടെ വെച്ച് പറയണ്ടാ. എന്തെങ്കിലുമുണ്ടെങ്കിൽ അവന്റെ അന്ത:പുരത്തിൽ ചെന്നു പറഞ്ഞോളാ.
ആ കപടരുചിരഹാസം കണ്ടു മയങ്ങി പോകാത്തവരാരുണ്ട്!

ഇടയ്ക്ക് ഭക്തിയോടുകൂടെ ചില വാക്കുകളും ഗോപികൾ പറയണു. ഇത്രയൊക്കെ പരിഭവം പറഞ്ഞിട്ടും ഗോപികൾ പറയാണ്.

ഇവന്റെ കഥകൾ കേട്ടാൽ എത്ര ആനന്ദമായിട്ടിരിക്കണു!!
കേൾക്കുമ്പോൾ മധുരം. പീയൂഷം പോലെ ണ്ട്🥰. പക്ഷേ കേൾക്കാൻ കൊള്ളില്യ. ഇവനാർക്കെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ? ശൂർപ്പണഖ എന്നൊരു സ്ത്രീ. അവളെന്തോ കണ്ട് ഒന്ന് ആശ വെച്ചു. അതിന് അവളുടെ മൂക്ക് മുറിച്ച് ചെവി മുറിച്ച് സകലതും മുറിച്ച്  വിട്ടു.

മഹാബലി എന്നൊരു രാജാവ്. അദ്ദേഹത്തിന് ഇന്ദ്രസേനൻ എന്നൊരു പേര് ണ്ട്. നാട്ടുകാര് ബലശാലി ആയതു കൊണ്ട് ബലി ബലി മഹാബലി എന്നൊക്കെ വിളിച്ചു.
ആ പേരിലുള്ള അപകടം മനസ്സിലാക്കിയില്യ അദ്ദേഹം. മൂന്നടി മണ്ണ് കൊടുത്താൽ കൊടുത്തത് വാങ്ങിക്കൊണ്ട് പോകരുതോ. കൊടുത്ത സമയത്ത് എന്താ പേര് ചോദിച്ചു. മഹാബലി എന്ന് പറഞ്ഞു.
അതുകൊണ്ട് അദ്ദേഹത്തിനെ ബലികഴിച്ചു🤭.

ബലിമപി ബലിമത്ത്വാവേഷ്ടയദ്ധാങ് ക്ഷവദ്യ:

കൊടുത്ത സാധനം വാങ്ങിച്ചു കൊണ്ട് പോയാൽ വേണ്ടില്ല്യ.  കൊടുക്കുന്നവനെ എടുത്ത് വിഴുങ്ങിയാലോ. നേദ്യം കൊടുത്താൽ സ്വാമി നേദ്യം കഴിക്കണം. നേദ്യം കൊടുക്കണ ആളെ കഴിച്ചാലോ, എടുത്തു വിഴുങ്ങിയാലോ. ഈ ബലി കൊടുത്ത സാധനത്തിനെ എടുത്തത് പോരാതെ ബലിയെ എടുത്ത് വിഴുങ്ങിയിരിക്കണു!.

മതി മതി മതി ഈ കണ്ണനുമായിട്ടുള്ള സഖ്യമേ ഞങ്ങൾക്ക് വേണ്ട. ഈ കറുപ്പായിട്ടുള്ളവരെ വിശ്വസിക്കാനേ പാടില്ല്യ.

അല അസിത സഖ്യൈ:
ഈ അസിതനുമായിട്ടുള്ള സഖ്യം ഞങ്ങൾക്ക് മതിയായി.

എന്നാലോ, അവന്റെ കഥ കേൾക്കാതിരിക്കാൻ പറ്റ്വോ.😚
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 
[28/09, 21:05] Reghu SANATHANA: *ശ്രീ ബാലാഷ്ടകം.....*

  വേലാതിലംഘൃ കരുണേ വിബുധേന്ദ്രവന്ദ്യേ
        ലീലാവിനിര്‍മിതചരാചരഹൃന്നിവാസേ ।
        മാലാകിരീടമണികുണ്ഡല മണ്ഡിതാംഗേ 
ബാലാംബികേ മയി നിധേഹി   കൃപാകടാക്ഷം ॥ 1॥

        കംജാസനാദി-മണിമഞ്ജു-കിരീടകോടി-
        പ്രത്യുപ്തരത്ന-രുചിരഞ്ജിത-പാദപദ്മേ ।
        മഞ്ജീരമഞ്ജുലവിനിര്‍ജിതഹംസനാദേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 2॥

        പ്രാലേയഭാനുകലികാകലിതാതിരംയേ
      പാദാഗ്രജാവലിവിനിര്‍ജിതമൌക്തികാഭേ ।
        പ്രാണേശ്വരി പ്രമഥലോകപതേഃ പ്രഗല്‍ഭേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 3॥

        ജംഘാദിഭിര്‍വിജിതചിത്തജതൂണിഭാഗേ
        രംഭാദിമാര്‍ദവകരീന്ദ്രകരോരുയുഗ്മേ ।
        ശമ്പാശതാധികസമുജ്വലചേലലീലേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 4॥

        മാണിക്യമൌക്തികവിനിര്‍മിതമേഖലാഢ്യേ
        മായാവിലഗ്നവിലസന്‍മണി പട്ടബന്ധേ ।
        ലോലംബരാജിവിലസന്നവരോമജാലേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 5॥

           ന്യഗ്രോധപല്ലവതലോദരനിംനനാഭേ
        നിര്‍ധൂതഹാരവിലസത്കുചചക്രവാകേ ।
        നിഷ്കാദിമഞ്ജുമണിഭൂഷണഭൂഷിതാംഗേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 6॥

        കന്ദര്‍പചാപമദഭംഗ കൃതാതിരംയേ
        ഭ്രൂവല്ലരീവിവിധചേഷ്ടിത രംയമാനേ ।
        കന്ദര്‍പസോദരസമാകൃതിഫാലദേശേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 7॥

        മുക്താവലീവിലസദൂര്‍ജിതകംബുകണ്ഠേ
        മന്ദസ്മിതാനനവിനിര്‍ജിതചന്ദ്രബിംബേ ।
        ഭക്തേഷ്ടദാനനിരതാമൃതപൂര്‍ണദൃഷ്ടേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 8॥

        കര്‍ണാവലംബിമണികുണ്ഡലഗണ്ഡഭാഗേ
        കര്‍ണാന്തദീര്‍ഘനവനീരജപത്രനേത്രേ ।
        സ്വര്‍ണായകാദിമണിമൌക്തികശോഭിനാസേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 9॥

        ലോലംബരാജിലലിതാലകജാലശോഭേ
        മല്ലീനവീനകലികാനവകുന്ദജാലേ ।
        ബാലേന്ദുമഞ്ജുലകിരീടവിരാജമാനേ
        ബാലാംബികേ മയി നിധേഹി കൃപാകടാക്ഷം ॥ 10॥

      ബാലാംബികേ മഹാരാജ്ഞീ വൈദ്യനാഥപ്രിയേശ്വരീ ।
        പാഹി മാമംബ കൃപയാ ത്വത്പാദം ശരണം ഗതഃ ॥ 11॥

॥ ഇതി സ്കാന്ദേ വൈദ്യനാഥമാഹാത്മ്യേ ശ്രീബാലാംബികാഷ്ടകസ്തോത്രം സമ്പൂര്‍ണം ॥
[28/09, 21:06] Reghu SANATHANA: ശ്രീവിഷ്ണുകവചസ്തോത്രം ॥

ഹരിശ്ചന്ദ്രഃ -
ബ്രഹ്മന്‍ ശ്രീവിഷ്ണുകവചം കീദൃശം കിം പ്രപാലകം ।
കേനോക്തം ക ഋഷിശ്ഛന്ദഃ ദൈവതം കീദൃശം മുനേ ॥

അഗസ്ത്യഃ -
ഹരിശ്ചന്ദ്ര പ്രവക്ഷ്യാമി ശൃണുഷ്വാവഹിതോഽധുനാ ।
ശ്രീവിഷ്ണുകവചം ദിവ്യം രഹസ്യം സര്‍വഗോപിതം ॥

സൃഷ്ട്യാദൌ കമലസ്ഥായ ബ്രഹ്മണേ ഹരിണോദിതം ।
കാരുണ്യേന മമ പ്രോക്തം ബ്രഹ്മണോ ക്ഷീരസാഗരേ ॥

ഗോപനീയം പ്രയത്നേന ഭവതാ ച ജയപ്രദം ॥

അസ്യ ശ്രീവിഷ്ണുകവചസ്തോത്രമഹാമന്ത്രസ്യ -
ബ്രഹ്മാ ഋഷിഃ - അനുഷ്ടുപ് ഛന്ദഃ, ശ്രീമന്നാരായണോ ദേവതാ,
ശ്രീമന്നാരായണപ്രസാദസിദ്ധ്യര്‍ഥേ ജപേ വിനിയോഗഃ ।
ഓം കേശവായ അങ്ഗുഷ്ടാഭ്യാം നമഃ ।
ഓം നാരായണായ തര്‍ജനീഭ്യാം നമഃ ।
ഓം മാധവായ മധ്യമാഭ്യാം നമഃ ।
ഓം ഗോവിന്ദായ അനാമികാഭ്യാം നമഃ ।
ഓം വിഷ്ണവേ കനിഷ്ഠികാഭ്യാം നമഃ ।
ഓം മധുസൂദനായ കരതലകരപൃഷ്ഠാഭ്യാം നമഃ ॥

ഓം ത്രിവിക്രമായ ഹൃദയായ നമഃ ।
ഓം വാമനായ ശിരസേ സ്വാഹാ ।
ഓം ശ്രീധരായ ശിഖായൈ വഷട് ।
ഓം ഹൃഷീകേശായ കവചായ ഹും ।
ഓം പദ്മനാഭായ നേത്രാഭ്യാം വൌഷട് ।
ഓം ദാമോദരായ അസ്ത്രായ ഫട് ।
ഭൂര്‍ഭുവസ്യുവരോമിതി ദിഗ്ബന്ധഃ ॥

ധ്യാനം ।
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം,
വിശ്വാകാരം ഗഗനസദൃശം മേഘവര്‍ണം ശുഭാങ്ഗം ।
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗംയം,
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ॥

മേഘശ്യാമം പീതകൌശേയവാസം ശ്രീവത്സാങ്ഗം കൌസ്തുഭോദ്ഭാസിതാങ്ഗം ।
പുണ്യോപേതം പുണ്ഡരീകായതാക്ഷം, വിഷ്ണും വന്ദേ സര്‍വലോകൈകനാഥം ॥

സശങ്ഖചക്രം സകിരീടകുണ്ഡലം സപീതവസ്ത്രം സരസീരുഹേക്ഷണം ।
സഹാരവക്ഷസ്ഥലശോഭികൌസ്തുഭം, നമാമിവിഷ്ണും ശിരസാചതുര്‍ഭുജം ॥

ഓം പൂര്‍വതോ മാം ഹരിഃ പാതു പശ്ചാത് ശ്രീഃ സദക്ഷിണേ ।
ശ്രീകൃഷ്ണ ഉത്തരേ പാതു ശ്രീ ഗോ വിഷ്ണുശ്ച സര്‍വശഃ ॥

ഊര്‍ധ്വം മേ നന്ദനീ പാതു അധസ്താത് ശാര്‍ങ്ഗഭൃത് സദാ ।
പാദൌ പാതു സരോജാങ്ഗീ അങ്ഗേ പാതു ജനാര്‍ദനഃ ॥

ജാനുനീ മേ ജഗന്നാഥഃ ഊരൂ പാതു ത്രിവിക്രമഃ ।
ഗുഹ്യം പാതു ഹൃഷീകേശഃ പൃഷ്ഠം പാതു മമാവ്യയഃ ॥

പാതു നാഭിം മമാനന്തഃ കുക്ഷിം രാക്ഷസമര്‍ദനഃ ।
ദാമോദരോ മേ ഹൃദയം വക്ഷഃ പാതു നൃകേസരീ ॥

കരൌ മേ കാലിയാരാതിഃ ഭുജൌ ഭക്താര്‍തിഭഞ്ജനഃ ।
കണ്ഠം കാലാംബുദശ്യാമഃ സ്കന്ധൌ മേ കംസമര്‍ദനഃ ॥

നാരായണോ മേഽവ്യാന്നാസാം കര്‍ണൌ മേ ച പ്രഭഞ്ജനഃ ।
കപാലം പാതു വൈകുണ്ഠഃ ജിഹ്വാം പാതു ദയാനിധിഃ ॥

ആസ്യം ദശാസ്യഹന്താവ്യാത് നേത്രേ മേ പദ്മലോചനഃ ।
ഭ്രുവൌ മേ പാതു ഭൂമാ ച ലലാടം മേ സദാച്യുതഃ ॥

മുഖം മേ പാതു ഗോവിന്ദഃ ശിഖാം ഗരുഡവാഹനഃ ।
മാം ശേഷശായീ സര്‍വേഭ്യോ വ്യാധിഭ്യോ ഭക്തവത്സലഃ ॥

പിശാചാഗ്നിജ്വരേഭ്യോ മാം ആപദ്ഭ്യോഽവതു മാധവഃ ।
സര്‍വേഭ്യോ ദുരിതേഭ്യശ്ച പാതു മാം പുരുഷോത്തമഃ ॥

ഇദം ശ്രീവിഷ്ണുകവചം സര്‍വമങ്ഗലദായകം ।
സര്‍വരോഗപ്രശമനം, സര്‍വശത്രുവിനാശനം ॥

ഏവം ജജാപ തത്കാലേ സ്യാത്പരശ്ചാക്ഷരം പരം ।
ത്രിസ്സന്ധ്യം യഃ പഠേച്ഛുദ്ധഃ സര്‍വത്ര വിജയീ ഭവേത് ॥

ഇതി ശ്രീവിഷ്ണുകവചസ്തോത്രം സമ്പൂര്‍ണം
നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮



നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.

ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി  എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്.  ഒന്‍പതു  ദിവസങ്ങള്‍ തുടര്‍ച്ചയായി  വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.

ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം, സൌന്ദര്യ ലഹരി മുതലായവാ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം  ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം
ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം

ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍
മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.

ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു. ഓരോ ദിവസത്തെയും ആരാധാനാ ഭാവവും മന്ത്രങ്ങളും തലേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നവരാത്രി വ്രതം ഒന്നാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢


നവരാത്രിയുടെ ഒന്നാം ദിവസം ബാലസ്വരൂപണീ ഭാവ ത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

നവരാത്രിയുടെ രണ്ടാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.

കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി
വയ്ക്കപ്പെട്ടിരിക്കുന്നു

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:”

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.

നവരാത്രിയുടെ മൂന്നാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍  അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍  ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്  ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം.

കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

നവരാത്രി വ്രതം നാലാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി. മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”

നവരാത്രി വ്രതം അഞ്ചാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢
https://chat.whatsapp.com/LOSQ6PSTgbYH6vVLXiK93n


നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് .

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു.
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്.

രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

നവരാത്രി അഞ്ചാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം.

കാളികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

നവരാത്രി വ്രതം ആറാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് .

ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ

നവരാത്രി ആറാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം.

ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

നവരാത്രി വ്രതം ഏഴാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും  ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ

വര്ധനമൂര്‍ധ്വജാ  കൃഷ്ണാ കാളരാത്രിര്‍ഭയംകരീ” 

നവരാത്രി ഏഴാം  ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.

ശാംഭവീ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

നവരാത്രി എട്ടാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.

എട്ടാം ദിവസത്തില്‍  ദേവീ ഉപാസനയ്ക്കുള്ള മന്ത്രം

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”

നവരാത്രി എട്ടാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.

ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം

നവരാത്രിയുടെ  ഒന്‍പതാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം


🥀🥀🥀🥀🥀🥀🥀🥀🥀🥀
🌾🌾🌾🌾🌾🌾🌾🌾🌾🌾
ദേവി തത്ത്വം-12

ദേവി മാഹാത്മ്യത്തിൽ അഞ്ചാം അദ്ധ്യായത്തിൽ കുറേ ശ്ലോകങ്ങൾ വരുന്നുണ്ട്. യാ ദേവി സർവ്വ ഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിത സ്മൃതി രൂപേണ സംസ്ഥിത ശക്തി രൂപേണ സംസ്ഥിത എന്നിങ്ങനെ നമ്മുടെ ഉള്ളിൽ manifest ആകുന്ന പല രൂപത്തിലും അംബികയെ വന്ദിക്കുന്നു.

ദേവി ആരാണ്? എനിക്ക് ഒരു സമയം വിശപ്പുണ്ടാകുന്നുണ്ടെങ്കിൽ വിശപ്പിന്റെ രൂപത്തിൽ ആ ശക്തിയാണ് അവതാരമെടുത്തിരിക്കുന്നത്. നമുക്ക് ദേവി മാഹാത്മ്യം ശരിക്ക് അറിയാമെങ്കിൽ വിശപ്പ് വരുമ്പോൾ വിശപ്പിന്റെ രൂപത്തിൽ ആ ശക്തിയെ നമ്മൾ കണ്ട് വിശപ്പെന്ന അനുഭവത്തോട് കൂടി തന്നെ നമുക്ക് സമാധി അനുഭവം ഉണ്ടാകണം.

ബുദ്ധിയിൽ ഓർമ്മയുണ്ടാകുമ്പോൾ ആ ഓർമ്മയുടെ രൂപത്തിൽ ദേവിയാണ് ആവിർഭവിക്കുന്നത്. ഉറക്കം വരുമ്പോൾ നിദ്രാ രൂപേണ സംസ്ഥിത എന്ന ദേവി ഉള്ളിൽ ആവിർഭവിക്കും. ഇത് മുഴുവനും പ്രകൃതിയാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് കാണാം ഞാനെന്നുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം എവിടെയാണുള്ളത്. ഒന്ന് ചിന്തിച്ച് നോക്കു. എന്റെ ഉള്ളിൽ നടക്കുന്ന എല്ലാ പ്രക്രിയയും പ്രകൃതിയുടെയാണ്. കൈയ്യും കാലും ചലിക്കുന്നത് പ്രകൃതിയാണ്. ഉറക്കം വരുന്നത് പ്രകൃതിയാണ്. ഉണരുന്നതും പ്രകൃതിയാണ്. ഇതൊക്കെ പ്രകൃതിയുടെ മണ്ഡലമാണ്. അതിനകത്ത് ഞാനെന്നുള്ള വികാരമുണ്ടാകുന്നു ആ വികാരവും പ്രകൃതിയാണ്. ഇതൊക്കെ ചെന്ന് ലയിച്ച് ചേർന്നിട്ട് സുഖമായുറങ്ങുന്നു സുഷുപ്തിയിൽ. ഒന്നുമറിയുന്നില്ല ഒരാവരണം മാത്രമുണ്ട് അതും പ്രകൃതിയാണ്.

ഈ പ്രകൃതി എവിടെയാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് ആ നിശ്ചലമായ അധിഷ്ഠാനത്തിനെയാണ് നമ്മൾ ബ്രഹ്മമെന്നോ ശിവമെന്നോ ഗീതയിൽ അക്ഷര പുരുഷനെന്നോ ഒക്കെ പറയുന്നത്. അവിടെ നമ്മൾ നിത്യ സ്വതന്ത്രരാണ്. പ്രകൃതിയിൽ നമ്മൾ നിത്യ ബദ്ധരാണ്. പ്രകൃതിയുടെ ഉള്ളിൽ ആർക്കും സ്വതന്ത്രരാകാൻ സാദ്ധ്യമല്ല. ശരീരത്തിന്റെ മണ്ഡലത്തിൽ നമ്മൾ സ്വാതന്ത്ര്യത്തിന് ശ്രമിക്കുന്നുണ്ട് എന്നാൽ സാദ്ധ്യമല്ല. ദേഹത്തിനെ പൂർണ്ണമായും സ്വതന്ത്രമാക്കാൻ നമുക്ക് സാദ്ധ്യമല്ല. ദേഹം എങ്ങനെ വന്നു എന്ന് നമുക്കറിയില്ല. നമ്മൾ ജനിച്ച് കുറച്ച് നാൾ കഴിയുമ്പോൾ നാം ദേഹത്തോടിരിക്കുന്നു എന്നറിയുന്നു. ഇതെങ്ങനെ വന്നു, എങ്ങനെ പ്രവർത്തിക്കുന്നു, ഇതെപ്പോൾ പോകും എന്നൊന്നും അറിയില്ല.

Nochurji🙏🙏
Malini dipu 
ഹരി ഓം!
നാരദ ഭക്തി സൂക്തം

അദ്ധ്യായം - 6
ഭാഗം-2

*സൂത്രം-61-തുടർച്ച*

ഭഗവാനിൽ നിന്നും ഭിന്നമായ ഒരു അസ്തി
ത്വം തനിക്കില്ല എന്നാണു് യഥാർത്ഥ
ഭക്തൻ പ്രഖ്യാപിക്കുന്ന
ത്. ഞാൻ സർവ്വസ്വവും
നാരായണ തൃപ്പാദത്തിൽ സമർപ്പി
ച്ചു കഴിഞ്ഞു. എനിക്ക്
ഭഗവാനിൽ നിന്ന് ഭിന്ന
മായ ഒരു അസ്തിത്വ
മേയില്ല.തന്റെ എല്ലാ
ആശങ്കകളും ഭഗവാന്റെ തു മാത്രമാണ്. ആ ഭക്തൻ ദു:ഖത്തെയും
സാക്ഷീ ഭാവത്തിൽ
വീക്ഷിക്കുന്നു .
"നിവേദിത ആത്മലോ കാ വേദശീല" നായിട്ടാ
ണ് ആ ഭക്തൻ നില
കൊള്ളുന്നത്‌. അതായത് ആത്മസ്വരൂ
പിയായ ഭഗവാനിൽ
നിവേദിക്കപ്പെട്ട ലൗലിക
ദൈവിക വ്യാപാരത്തോടു കൂടി
യവനാണ് താൻ എന്നാണ് അയാളുടെ
ഭാവം.

സദാ ഈ ഭാവത്തിൽ
വർത്തിക്കുന്ന ഭക്തന്
വൈരാഗ്യബുദ്ധിയും
സമർപ്പണത്തിലുള്ള
ആനന്ദവും ആത്മനി
വേദനത്തിനുള്ള
തൃപ്തിയും ഉദിക്കുന്നു.
          തുടരും ........

ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ;
                            കഥ തുടരുന്നു......
^^^^^^^^^^^^^^^^^^^^^^!!!^^^^^^^^^^^^^^^^^^^^
      വൃന്ദാവനവിഹാരിയായ കൃഷ്ണനെ കാണാഞ്ഞ്, ആ വേർപാടിനെക്കുറിച്ച് പറഞ്ഞു വിലപിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ മുമ്പിൽ അല്പം കഴിഞ്ഞപ്പോൾ, മന്ദഹാസാഞ്ചിതവദനനായി ആ തൂനിലാവിൽ, നന്ദനന്ദനൻ ഓടക്കുഴലും വിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. കാണാനുള്ള ഭാഗ്യം സിദ്ധിക്കുമോ എന്നു സംശയിച്ചുകൊണ്ടിരുന്ന ആ ഗോപവരാംഗനകൾ കൃഷ്ണനെ വീണ്ടും കണ്ടപ്പോൾ പരമാനന്ദപാരാവാരത്തിൽ ആമഗ്നരായി ചോദിച്ചു:--
       
         " കൃഷ്ണാ! ഞങ്ങളുടെ സർവ്വസ്വവുമായ കണ്ണാ! ഞങ്ങളെ എരിതീയിലെറിഞ്ഞിട്ട് അങ്ങ് എവിടെ പോയിരുന്നു? "

       ചിരിച്ചകൊണ്ട് ചിന്മയൻ പറഞ്ഞു:--
            ' നിങ്ങളുടെ സ്നേഹവും ഭക്തിയും വിരഹപാരവശ്യവും കാണുവാനുള്ള കൗതുകം കൊണ്ട് ഞാനിവിടെത്തന്നെ മറഞ്ഞുനിൽപ്പുണ്ടായിരുന്നു '.

              ' കൃഷ്ണാ! ഇനിയും ഞങ്ങളെ വലയ്ക്കല്ലേ.....!
       ഭഗവാൻ ആ ഭക്തകളെ സന്തോഷിപ്പിക്കുവാനായി തൻറെ അവതാരത്തിൽ ഏറ്റവും ശ്രേഷ്ഠമായ രാസക്രീഡ്യ്ക്കായി ഒരുങ്ങി. ആകാശത്തിൽ ' ജയ ജയ കൃഷ്ണാ; കൃഷ്ണാ! ജയ ജയ ഗോപികാരമണാ! ' എന്നുള്ള ദേവസ്തുതികൾ കേൾക്കപ്പെട്ടു. 

      കൃഷ്ണൻ തൻറെ പീലിത്തിരുമുടി മുറുക്കിക്കെട്ടി, പീതാംബരം അഴിച്ചു വീണ്ടും വരിഞ്ഞുമുറുക്കിയുടുത്തു, കൈവളകളും കാൽച്ചിലമ്പുകളും ക്രീഡാവേളയിൽ ഊരിവീഴാത്തവണ്ണം ഉറപ്പിച്ചു. മെയ്യാഭരണങ്ങളും യഥാസ്ഥാനങ്ങളിൽ അണിഞ്ഞു. ഓടക്കുഴൽ അരക്കെട്ടിൽ കാഞ്ചിയുടെ ഇടയിൽ തിരുകി. മുഗ്ദ്ധാംഗികളായ ഗോപകാമിനികളും ആസമയം തങ്ങളുടെ വസ്ത്രാഭരണാദികളാൽ ശരീരം ഭംഗിയായി അലങ്കരിച്ചു. 

      വൃന്ദാവനത്തിലെ സുന്ദരകാളിന്ദീ സൈകതത്തിൽ----- പാലൊളിപ്പൂച്ചന്ദ്രികയിൽ  --- ഒരു ഗോപസുന്ദരിയ്ക്ക് ഒരു സുന്ദരകൃഷ്ണൻ എന്നവിധം വട്ടത്തിൽ ഈരണ്ടുപേരായി നിന്നുകൊണ്ട് നൃത്തഗീതങ്ങളോടൂകൂടി രാസക്രീഡ ആരംഭിച്ചു. എത്ര ഗോപികളുണ്ടോ അത്രയും കൃഷ്ണനും അവിടെ കാണപ്പെട്ടു. സർവ്വേന്ദ്രിയങ്ങളേയും ആനന്ദിപ്പിക്കുന്ന ആ രാസക്രീഡ, നഭോവീഥിയിൽ നിന്നുകൊണ്ട് അമരന്മാരും അമരനാരികളും നാരദാദിദേവമാമുനിവൃന്ദങ്ങളും വീക്ഷിച്ചു പരമാശ്ചര്യസ്തബ്ധരായി.  
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!°°°°°°!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
      നടുക്ക് ആത്മാരാമനായി സാക്ഷാൽ കൃഷ്ണൻ ഒന്നിലും ബന്ധമില്ലാതെ അദൃശ്യനായി അതിനു സാക്ഷ്യം വഹിച്ചുകൊണ്ട് നിന്നു, ഗോപികൾ പാടുമ്പോൾ, ഗോപകുമാരൻ അവരുടെ ഗാനങ്ങൾക്കനുസരിച്ച് വേണുവിൽ ശ്രുതിമുഴക്കിക്കൊണ്ടിരുന്നു. 

      എത്ര കൃഷ്ണനവിടെയുണ്ടോ  ----അത്ര വേണുനാദങ്ങളും അവിടെ മുഴങ്ങി. സംഗീതം അവസാനിച്ചപ്പോൾ നൃത്തം ആരംഭിച്ചു .ഓരോ ഗോപിയും ഓരോ കൃഷ്ണുമായി ബഹുവിധങ്ങളായ നൃത്തങ്ങൾ ബാഹുക്കൾ കോർത്തുപിടിച്ചുകൊണ്ട് ഉല്ലാസസല്ലീലമായി നടിച്ചു. ആസമയം, ചേലകളും മുലക്കച്ചകളും തലമുടിക്കെട്ടുകളും ഉലഞ്ഞഴിഞ്ഞത് അവർ അറിഞ്ഞില്ല. 

      പരസ്പരം ചുംബിച്ചും ആശ്ലേഷിച്ചും, കൈകൾ കോർത്ത് തിരിഞ്ഞുമറിഞ്ഞ് ആടിക്കളിച്ചും , താളത്തിനൊത്ത് കിങ്കിണികൾ മുഴക്കിച്ചവിട്ടിയും, നൃത്തം ചെയ്യുന്ന അവസരത്തിൽ, അതൊന്നും അവർ ഗൗനിച്ചില്ല. ഉടുതുണി അഴിഞ്ഞാലും മുലക്കച്ച പോയാലും, അവരുടെ ആത്മരമണൻറെ മുമ്പിലല്ലേ നഗ്നകളായി നിൽക്കുന്നത്? കാളിന്ദീതീരത്തു വച്ച്  വസ്ത്രാപഹരണവേളയിൽ അവരുടെ നഗ്നത കണ്ടവനല്ലേ കാർമുകിൽവർണ്ണൻ. അവർ ആടുന്നു, പാടുന്നു, ചുംബിക്കുന്നു, ആശ്ലേഷിക്കുന്നു !!!!!

       ഭഗവാന്റെ രാസക്രീഡ ദർശിച്ച് അംബരാന്തഗോളങ്ങൾ പോലും ചലിക്കാതെ സ്തംഭിച്ചു നിന്നുപോയി. പാലാഴിയിൽ പള്ളികൊള്ളുന്ന സാക്ഷാൽ താമരസാക്ഷൻപോലും ഞെട്ടിയുണർന്നു. തന്നിൽത്തനെയുള്ള കൃഷ്ണമായയുടെ വൈഭവം; എന്ന് അദ്ദേഹം ഉള്ളിൽ നിനച്ചു വീണ്ടും പള്ളിക്കുറുപ്പു തുടർന്നു. 

      രാസക്രീഡ കഴിഞ്ഞു വിയർപ്പുകൾ നിറഞ്ഞ ശരീരത്തോടുകൂടി എല്ലാവരും കാളിന്ദിയിൽ ഇറങ്ങി കുളിച്ചു ദേഹശുദ്ധിവരുത്തി. പിന്നീട് ജലക്രീഡകളാൽ ജലജാക്ഷൻ ആ ലലനാമണികളെ പലവിധത്തിലും ആനന്ദിപ്പിച്ചു. ഭക്തകളായ അവരുടെ അഭിലാഷം ഭഗവാൻ അങ്ങനെ സാധിതമാക്കിത്തീർത്തു. ഓരോ ഗോപസ്ത്രീയ്ക്കും അവളുടെ കൂടെ രാസക്രീഡയാടുന്ന കൃഷ്ണനെയല്ലാതെ, മറ്റൊരു ഗോപിയുടെകൂടെ വൃത്തം ചെയ്യുന്ന കൃഷ്ണനെ കാണാൻ കഴിഞ്ഞിരുന്നില്ല. കൃഷ്ണൻ തന്നോടുകൂടിമാത്രമേ രാസക്രീഡ ആടിയിട്ടുള്ളൂ; എന്ന് ഓരോ ഗോപനാരിയും വിചാരിച്ച്, ആത്മാനന്ദ നിർവൃതിസുഖം നേടി. അതുതന്നെയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. 

      അമ്പിളി അസ്തമിക്കുന്നതിനുമുമ്പ്, ആയർകുലമടവാർമണികൾ ആമോദത്തോടെ അവരവരുടെ വസതികളിലേക്ക് തിരിച്ചുപോയി.( തുടരും)
***********************************************
ചോദ്യം:- രാസക്രീഡയിൽ മുഴുകിയിരുന്ന ഓരോ ഗോപിക്കും തൻറെകൂടെയല്ലാതെ, മറ്റൊരു ഗോപിയുടെ കൂടെ നൃത്തംചെയ്യുന്ന കൃഷ്ണനെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ട്?
*************************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
*************************************************
[28/09, 09:25] Dija Many Fb: സാധരണയായി നമ്മൾ പുഷ്പാഞ്ജലിയാണ് പിറന്നാൾ ദിനത്തിൽ എല്ലാവരും കഴിക്കാറുള്ള വഴിപാട്. എന്നാൽ പിറന്നാൾ ദിനത്തിൽ കഴിപ്പീക്കേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ശിവന് ധാരയാണ്.
ശിവന് ധാര വഴിപാടായി നൽകുന്നത് ഐശ്വര്യവും ആരോഗ്യവും പ്രധാനം ചെയ്യും. ജലധാരയാണ് സാധാരണ ഗതിയിൽ വഴിപാട് നടത്താറുള്ളത്. ക്ഷീരധാരയും ഇളനിർധാരയും നടത്താവുന്നതാണ്. ധാരയുടെ പ്രസാദം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ആയൂരാരോഗ്യ സൌഖ്യത്തിന് ഉത്തമമാണ്.

ധാര നടക്കുന്ന സമയത്ത് ജന്മനക്ഷത്രക്കാർ ക്ഷേത്രത്തിൽ തന്നെ ഉണ്ടാകുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ ധാരനടക്കുന്ന സമയത്ത് പഞ്ചാക്ഷരീ മന്ത്രം ജപിക്കണം....
ഹരി ഓം
[28/09, 09:54] +91 96337 25634: അശ്രുകണം... 💧

തൊട്ടതെല്ലാം പൊന്നാക്കുന്ന സമർഥനായ ഒരു സ്വർണപണിക്കാരന്റെ ആല... ! എവിടെ നിന്നോ ഞാനറിയാതെ ആ തീചൂളയിലേക്ക് കാലിടറി വീണു..... ഭയവിഹ്വലതയോടെ തലയുയർത്തി നോക്കുമ്പോൾ... ചുറ്റും തീജാലങ്ങൾ.... ! ഒന്നും മനസിലാകുന്നില്ലല്ലോ... ചുട്ടുനീറിപുകയുന്നു....നിസ്സഹായതയോടെ, ഉറക്കെയുറക്കേ കരയവേ,..നിയതിയുടെ ആദൃശ്യകരങ്ങൾ എന്നെ മാറ്റുരച്ചു നോക്കിയോ....? ആ മുഖത്തു എന്തോ ഒരു അസംതൃപ്തി പോൽ.... ! "പോരാ... തിളക്കമായിട്ടില്ല.... വീണ്ടും അഗ്നിയിൽ സ്ഫുടം ചെയ്തെടുക്കണം "...വീണ്ടും അഗ്നിപരീക്ഷണത്തിന്റെ നൈരന്തര്യങ്ങളിലേക്ക് ഞാൻ.... ഹൃദയം വിങ്ങിക്കരഞ്ഞു.... !

കാലം കടന്നു പോയി...ഞാൻ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി ഉരുകിയൊലിച്ചു കൊണ്ടിരുന്നു.... ഒട്ടനവധി സ്വർണകട്ടകൾ അഗ്നി ദേവനാൽ പരിശുദ്ധമാക്കപ്പെടുന്നതും അദ്ദേഹത്തിന്റെ ഹൃദയം കൃതാർഥമാവുന്നതുമെല്ലാം ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു....ഒടുവിൽ, ഞാനില്ലാതെയാവുന്ന ആ വേദന കണ്ടിട്ടോ, എന്തോ, ആ കണ്ണുകൾ സജലങ്ങളായോ...? തുള്ളികളായി അടർന്ന ആ കാരുണ്യം തപിക്കുന്ന എന്റെ ഹൃദയത്തിന് കുളിർമഴയായി.... !

ക്ഷമിക്കണമെ....!അവിടുത്തെ ഹൃദയം ഒരിക്കലും വേദനിക്കരുതെ... അങ്ങയുടെ സങ്കല്പത്തിനൊത്ത് രൂപമാകുംവരെ, ആ കൈകളിൽ ഞാൻ സുരക്ഷിതയാകും വരെയും... ഈ ചൂടിന്റെ കാഠിന്യമെനിക്കസഹ്യമെങ്കിലും.... എന്റെ ശക്തി അവിടുന്നാണ്....  അവിടുത്തെ സ്നേഹം മാത്രമാണ്.... !

എന്നും, ശ്രീകൃഷ്ണ പാദങ്ങളിൽ

Friday, September 27, 2019

_*ശ്രീരാമകൃഷ്ണോപദേശം*_

ഉപാധികളില്ലാത്ത ഭക്തിയാണ് പ്രേമഭക്തി. അല്പ സമയംപോലും ഇത്തരം ഭക്തർക്ക് ഭഗവദ് സ്മരണ മാറുകയില്ല. സർവ്വ പ്രവൃത്തികളും ഒരേ ബിന്ദുവിൽ കേന്ദ്രികരിച്ചാണ്. ഗോപികമാരെ നോക്കൂ ശ്രീകൃഷ്ണനെ അക്രൂരൻ രഥത്തിലിരുത്തി മഥുരക്ക് കൊണ്ടുപോകാൻ പുറപ്പെട്ടു. ഇതു കണ്ട് ഗോപികൾ രഥചക്രത്തെ കെട്ടിപ്പിടിച്ചു, ചിലർ തേരിനു മുൻപിൽ കിടപ്പായി. ശ്രീകൃഷ്ണൻ സ്വേഛയാ പോകുന്നതാണെന്ന് അവർ അറിയിരുന്നില്ല. ശ്രീകൃഷ്ണന്റെ പദവിയോ മറ്റു സ്ഥാനമാനങ്ങളോ ഒന്നും ഗോപികളുടെ മനസ്സിൽ വിഷയമല്ല. കറകളഞ്ഞ പ്രേമഭക്തി മാത്രം. രാധ സ്വന്തം കൈകളെ കൊണ്ട് ശ്രീകൃഷ്ണന്റെ ചിത്രമെഴുതി. പക്ഷേ കാലുവരച്ചില്ല . മഥുരക്ക് ഓടിപ്പോയാലോ എന്നു പേടിച്ച്. എന്തൊരു ഭാഗ്യമാണ് ഈ ഭക്തി നോക്കൂ.
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  190
അപ്പൊ സുഖം വേണം എന്നു ജീവൻ നിശ്ചയിക്കണം ഒന്നാമത്തെ സ്റ്റെപ്പ്.രണ്ടാമത്തെ സ്റ്റെപ്പ് സുഖത്തിനു വിരോധിയായ വസ്തുക്കളെ ഒന്നുകിൽ കഴിയുമെങ്കിൽ ധൈര്യമുണ്ടെങ്കിൽ തള്ളി മാറ്റാ അതിനെയാണ് സന്യാസം എന്നു പറയാ . തള്ളിമാറ്റാൻ കഴിവില്ലെങ്കിൽ അതു കൊണ്ട് ആന്തരികമായി ബാധിക്കപ്പെടാതെ നില്ക്കാ ഇതിനു യോഗം എന്നു പേര് രണ്ടു മാർഗ്ഗം. സന്യാസം എന്താണ്? വലിച്ചെടുത്ത് എറിയാ.രണ്ടാമത്തെ മാർഗ്ഗം യോഗം എന്താണ്? അതുമായിട്ടു ബാധിക്കപ്പെടാതെ നിൽക്കാ. രണ്ടു മാർഗ്ഗം ആണ് ഉള്ളത്. ഈ രണ്ടു മാർഗ്ഗത്തിൽ ആദ്യത്തെ മാർഗ്ഗത്തിനെ ഭഗവാൻ ആദ്യം പറഞ്ഞു.രണ്ടാമത്തെ മാർഗ്ഗത്തിനെയാണ് ഭഗവാൻ ഇവിടെ പറയണത്. ഈ യോഗ മാർഗ്ഗത്തിൽ പതുക്കെ പതുക്കെ പരിശീലിച്ചു വന്നാലും മതി എന്നാണ്. ഉള്ളിൽ ലക്ഷ്യബോധം ഉറപ്പിച്ചിട്ട് സഞ്ചരിക്കാ. ലക്ഷ്യം ലൗകികമായിട്ടൊന്നും അല്ല നമ്മുടെ സ്വത്ത് എവിടെ ഉണ്ടോ നമ്മളുടെ മനസ്സ് അവിടെ ഉണ്ടാവും. നമ്മുടെ സ്വത്ത് പാക്കറ്റിൽ ആണെങ്കിൽ പാക്കറ്റിൽ എപ്പോഴും ശ്രദ്ധ ഉണ്ടാവും. നമ്മുടെ സ്വത്ത് ബാങ്കിലാണെങ്കിൽ ബാങ്കിനെക്കുറിച്ച് ആലോചിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ സ്വത്ത് ഓഫിസിലാണെങ്കിൽ ഓഫീസിനെക്കുറിച്ച് ചിന്തിക്കും. നമ്മുടെ സ്വത്ത് ആന്തരികമായ ശാന്തി ആണെങ്കിലോ അതു നഷ്ടപ്പെടുത്താതെ എപ്പോഴും  അതിൽ ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും. ഭഗവാൻ പറയണത് നിങ്ങളുടെ സ്വത്ത് എന്താണെന്ന് ആദ്യം നിശ്ചയിക്കൂ. നിങ്ങളുടെ സ്വത്ത് പണമോ പ്രസിദ്ധിയോ ശരീരാരോഗ്യമോ കുടുംബ സൗഖ്യമോ ലോകത്തിൽ എന്തെങ്കിലും ആണെങ്കിൽ ഒരു കാര്യം ഞാൻ പറയാം ഇതു വരെ ആർക്കും ഈ വക കാര്യങ്ങളിലൊന്നും പെർഫക്ട് ആയിട്ടിരിക്കാൻ പറ്റിയിട്ടില്ല. അതു കൊണ്ട് കുടുബ ജീവിതത്തിൽ എപ്പോഴും സൗഖ്യമായിട്ടിരിക്കാ എന്നുള്ളത് സാധ്യമല്ല പണം എപ്പോഴും വച്ചു കൊണ്ടിരിക്കാ എന്നുള്ളതും സാധ്യമല്ല. ആരോഗ്യമായിട്ടിരിക്കാ എന്നുള്ളതും സാധ്യമല്ല .ഇത് ഒന്നും ഉറപ്പ് പറയാൻ പററണ കാര്യം അല്ല . പക്ഷേ നിങ്ങളുടെ ശ്രദ്ധ ആത്മാവിലാണെങ്കിൽ ശാന്തിയിലാണെങ്കിൽ , ശാന്തിയാണ് ആത്മാവിന്റെ സ്വരൂപം. ശാന്തിയിലാണെങ്കിൽ അത് നഷ്ടപ്പെടാതെ രക്ഷിക്കുവാനുള്ള വഴി പറഞ്ഞു തരാം. അതിനെ യോഗം എന്നു പറയുന്നു. അത് ശാശ്വതമാണ് അതൊന്നും നഷ്ടപ്പെട്ടു പോവൂല്യാ എത്രകണ്ട് നേടിയോ അത് അങ്ങനെത്തന്നെ നിൽക്കും . ഒരിക്കലും നഷ്ടമാവില്ല അതിന് റിയാക്ഷനും ഇല്ല. നേരെ മറിച്ച് സുഖത്തിനൊക്കെ റിയാക്ഷനും ഉണ്ട്. നമ്മള് വല്ലാതെ സുഖിച്ചാൽ അത് കഴിഞ്ഞാൽ അടുത്തത് ഡിപ്രഷൻ വരും. ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പൊ ഈ സത്സംഗത്തിൽ തന്നെ ചിലര് ഇമോഷണലി റിയാക്റ്റ് ചെയ്യും. സപ്താഹം ഒക്കെ കഴിയുമ്പോൾ വല്ലാത് ആനന്ദിച്ച് തുള്ളിയും ആടിയും ഒക്കെ ചെയ്ത് അത് കഴിയുമ്പോൾ ഒരു ഡിപ്രഷൻ ആവും. ചിലപ്പൊ ഭജനക്ക് ഒക്കെ വല്ലാതെ നർത്തനം ചെയ്യും ലഹരി കാണിക്കും അത് കഴിഞ്ഞാൽ ഡിപ്രഷൻ ആയിരിക്കും. എന്തിനും മേലെ കയറിയാൽ ചുവട്ടില് വരും. അത് പ്രകൃതിയുടെ നിയമമാണ്. മേപ്പട്ട് പോയാൽച്ചുവട്ടിലേക്ക് വരും. ഭഗവാൻ പറയണത് അങ്കടും ഇങ്കടും പോവാതെ അങ്കട് നില്ക്കാ നിൽക.നിലക്ക് നിന്നാൽ മലക്ക് സമം. ഈ ഇമോഷൻ, മനസ്സാണ്  ഈ മേലോട്ടും താഴോട്ടും പോകുന്നത്. എവിടെ ഒക്കെ എക്സൈറ്റുമെന്റ് ഉണ്ടോ അവിടെ ഒക്കെ മനസ്സുണ്ട് . ഇത് അറിഞ്ഞിട്ട് ശാന്തിയില് ഗ്രഡേഷനേ ഇല്ല. ശാന്തിയില് ഏറ്റക്കുറവ് ഒന്നും ഇല്ല . ശാന്തി പൂർണ്ണമാണ്.ശാന്തി ആത്മാവിന്റെ സ്വരൂപമാണ് എന്ന് അറിഞ്ഞ് ആന്തരികമായ ആ ശാന്തിയെ നേടിയിട്ട് അതിനെ നഷ്ടപ്പെടാതെ രത്നം പോലെ സൂക്ഷിക്കണം. ബാക്കി ഒക്കെ എന്തു വേണങ്കിലും ആവട്ടെ ഒക്കെ നഷ്ടമാകും പണം പോവാണെങ്കിൽ പോട്ടെ, പേരും പ്രശസ്തിയും ഒക്കെ നഷ്ടമാവാണോ നഷ്ടമാകട്ടെ നമ്മുടെ ശരീരത്തിൽ കൈയ്യും കാലും മുറിഞ്ഞുപോവുന്നുവോ പോട്ടെ എന്തൊക്കെ പോയാലും ഈ ഉള്ളിലുളള എന്റെ വലിയ സമ്പത്തായിട്ടുള്ള ശാന്തി, ആ ശാന്തിയെ ഇനി മേലാൽ ഞാൻ നഷ്ടപ്പെടുത്തി കളയില്ലാ എന്നു തീരുമാനിക്കാ . ഇതിൽ ചിലപ്പോൾ നമുക്ക് സ്വാർത്ഥതയാണോ എന്നൊക്കെ തോന്നിപ്പോവും സ്വാർത്ഥതയാണെങ്കിൽ ആ സ്വാർത്ഥത ഇരിക്കട്ടെ എന്നു വക്കാ. നമുക്ക് ചിലപ്പോൾ വേണ്ടപ്പെട്ടവർക്ക് വല്ലാത്ത വിഷമം വരുമ്പോൾ ഇത് നടുവില് വരും ശാന്തമായിട്ടു നിൽക്കണം എന്നു തോന്നും അപ്പൊ ലോകത്തിലുള്ളവര് കരയുമ്പോൾ നമ്മള് കരയാതിരുന്നാൽ ശരിയാവുമോ എന്നു തോന്നും അപ്പോൾ കരയാതെ നിന്നു നോക്കാ. സ്വാർത്ഥമായി ശാന്തിയെ പിടിച്ചു നിർത്തിയിട്ട് ആ കരയണ ആളെ ഒന്നു പോയി തൊടൂ .അയാൾക്ക് വലിയ അനുഗ്രഹമാവും. കൂടെകരയുന്നവരെക്കാളും ശാന്തമായി നിൽക്കണവർ അടുത്തു വന്നു നിന്നാൽ അയാൾക്ക് ആശ്വാസം ഉണ്ടാവും. അപ്പോൾ മനസ്സിലാവും നമ്മളുടെ സ്വാർത്ഥതയാണ് ലോകത്തിന് ഏറ്റവും വലിയ ഗുണം. ശാന്തിയെ പിടിക്കണതിൽ സ്വർത്ഥത.അത് ഏറ്റവും വലിയ നിസ്വാർത്ഥതയാണ്.ഈ ഒരു കാര്യം നിശ്ചയിച്ച് എന്റെ ജീവിത ലക്ഷ്യം ശാന്തി ആണെന്നും ഏത് അവസ്ഥയിലും , ഏതു ദ്വന്ദങ്ങളിലും, എന്തൊക്കെ ഉണ്ടായാലും ഈ ഉള്ളിലുള്ള ഈ വലിയ സമ്പത്തിനെ ഇനി മേലാൽ നഷ്ടപ്പെടുത്തി കളയില്ല എന്ന് തീരുമാനിച്ച് ശ്രദ്ധയെ സദാ അവിടെ വച്ചു കൊണ്ടിരിക്കുന്നവൻ വടക്കുനോക്കിയന്ത്രം പോലെ ജീവിതം എങ്ങോട്ട് ഒഴുകിയാലും ബുദ്ധി ഈ ശാന്തിയെ രക്ഷിക്കുന്നതിലാണ് എന്നത് ആർക്കുണ്ടോ അയാളുടെ ജീവിത നിശ്ചയം വ്യവസായാത്മികാ ബുദ്ധി എന്ന് ഭഗവാൻ അടുത്ത ശ്ലോകത്തില് പറയുണൂ. ഗീതയിൽ വഴികാട്ടി ശ്ലോകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ആണ് ഇത്.
(നൊച്ചൂർ ജി )
Sunil Namboodiri 
ഭഗവാന്റെ  സ്പർശനം

🌾🌾🌾🌾🌾🌾🌾🌾

ഒരുവന്റെ സ്ഥൂലശരീരം പരമദിവ്യോത്തമ പുരുഷനായ ഭഗവാൻറെ സ്പർശത്താൽ അനുഗ്രഹിക്കപ്പെടുന്ന പക്ഷം അവൻറെ ശരീരം ആധ്യാത്മിക ശരീരമായി മാറുകയും അവന് സ്വഗൃഹത്തിലേക്കു , ഭഗവദ്ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയുകയും ചെയ്യും. ഗജേന്ദ്രന്റെ ശരീരത്തിൽ ഭഗവദ്സ്പർശം ഉണ്ടായതിനാൽ അവന് ഒരു ആധ്യാത്മിക ശരീരം ലഭ്യമായി.ധ്രുവ മഹാരാജാവും ഇതുപോലെ ആദ്ധ്യാത്മിക ശരീരം സ്വീകരിക്കുകയുണ്ടായി.'അർച്ചനാ പദ്ധതി '    അഥവാഭഗവദ്വിഗ്രഹത്തിന്റെ  നിത്യാരാധന ഒരുവന് നിത്യവും പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ദർശിക്കുവാൻ ഉള്ള അവസരം ലഭ്യമാക്കുന്നു. ഇപ്രകാരം അത് അവന് ഒരു ആദ്ധ്യാത്മിക ശരീരം ലഭിക്കുവാനും ഭഗവദ്ധാമത്തിലേക്ക് തിരികെ പോകുവാനും മതിയായ ഭാഗ്യം ഉളവാക്കുന്നു. പരമോന്നതനായ ഭഗവാൻറെ ശരീരം സ്പർശിക്കുന്നതിലൂടെ മാത്രമല്ല അദ്ദേഹത്തിൻറെ ലീലകളെക്കുറിച്ച് ശ്രവിക്കുന്നതിലൂടെയും മഹിമകൾ കീർത്തനം ചെയ്യുന്നതിലൂടെയും പാദപങ്കജങ്ങൾ ദർശിക്കുന്നതിലൂടെയും അദ്ദേഹത്തിന് ആരാധനകൾ അർപ്പിക്കുന്നതിലൂടെയും- മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭഗവാന് സേവനമനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ എല്ലാ ഭൗതിക മാലിന്യങ്ങളിൽനിന്നും പരിശുദ്ധികരിക്കപ്പെടുന്നു. പരമോന്നതനായ ഭഗവാനെ ദർശിക്കുന്നതു ഫലം ഇതാണ്. പരിശുദ്ധ ഭക്തനായ ഒരുവൻ (അന്യാഭിലാഷിതാ ശൂന്യം)-ശാസ്ത്രത്തെയും പരമദിവ്യോത്തമ പുരുഷനായ ഭഗവാന്റേയും വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വൻ, നിശ്ചയമായും നിർമ്മലനായി തീരും. അവൻ ഗജേന്ദ്രനെ പോലെ ഒരു ആദ്ധ്യാത്മിക ശരീരം സ്വീകരിക്കുകയും ഭവനത്തിലേക്ക് ഭഗവത്ധാമത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നു.

 ഭാവാർത്ഥം/ ശ്രീമദ്ഭാഗവതം .8 .4. 6
ദേവി തത്ത്വം-11

ആദ്യം സത്യത്തിനെ കണ്ടെത്തണമെങ്കിൽ സകല ചലനങ്ങളിൽ നിന്നും അചലമായ സത്യത്തിലേയ്ക്ക് തിരിച്ച് ചെല്ലണം. എന്നിട്ട് ആ സ്റ്റാറ്റിക് പ്രതലത്തിൽ നിന്നും അഥവാ നിശ്ചലമായ തലത്തിൽ നിന്നും സചലമായ മണ്ഡലത്തിലേയ്ക്ക് തിരിച്ച് വന്ന് ശരണാഗതി ചെയ്യുമ്പോഴാണ് ജീവന്റെ അദ്ധ്യാത്മ യാത്ര പൂർണ്ണമാകുന്നത്. സ്വരൂപത്തിനെ അറിഞ്ഞിട്ട് സ്വധർമ്മത്തിന് വഴങ്ങി കൊടുക്കുമ്പോൾ ജീവന്റെ അഹങ്കാരം നിശ്ശേഷം ഇല്ലാതായി തീരും. സ്വരൂപത്തെ അറിഞ്ഞ് കഴിഞ്ഞാലേ ശക്തി അതിന്റെ യഥാർത്ഥ സ്വരൂപത്തെ കാണിച്ച് തരുകയുള്ളു. അപ്പോഴാണ് നമുക്ക് മഹാമായ എന്നാൽ എന്താണെന്നും ഈ വിദ്യാ ശക്തി എന്താണെന്നും ഒക്കെ തെളിഞ്ഞ് കാണുകയുള്ളു.

ഭഗവാൻ യോഗക്ഷേമ ശക്തി എന്നൊക്കെ ഗീതയിൽ പറയുന്നത് കാണാം. ഈശ്വരൻ ,ഭഗവാൻ എന്നൊക്കെ പുല്ലിംഗത്തിൽ പറയുന്നതും വാസ്തവത്തിൽ ശക്തി തന്നെയാണ്. ശിവനെന്ന് പറഞ്ഞാലും അത് ശക്തി തന്നെയാണ്. ശൈവ സിദ്ധാന്തത്തിൽ രണ്ട് പദങ്ങളുണ്ട് ശിവനെന്നും, ശിവമെന്നും. ശിവൻ എന്നുള്ളത് ശക്തിയുടെ ഉള്ളിലാണ്. അതിന് നാമമുണ്ട്, രൂപമുണ്ട്, സഗുണമാണ്. ശിവം എന്നുള്ളത് ശുദ്ധ നിർഗ്ഗുണമായ തത്ത്വമാണ്.

സകല വികാരങ്ങളോടു കൂടി നമ്മൾ വിഷ്ണുവെന്ന് പറഞ്ഞാലും ശിവനെന്ന് പറഞ്ഞാലും എന്തൊക്കെ തന്നെ പേര് പറഞ്ഞാലും അതൊക്കെ ശക്തി തന്നെയാണ്. അതൊക്കെ ആ ദേവി തത്ത്വം തന്നെയാണ്. ആ ദേവി തത്ത്വത്തിന്റെ ഉള്ളിൽ നമ്മുടെ concept of god ഒക്കെ പെടും. ഈശ്വരനെ കുറിച്ചുള്ള എല്ലാ ഭാവനകളും മായയുടെ ഉള്ളിലാണ്. നമ്മുടെ ശരീരവും, മനസ്സും, ഞാനെന്നുള്ള അഹങ്കാരവും പ്രകൃതിയുടെ ഉള്ളിലാണ്. നമ്മുടെ ഓരോ ചലനവും പ്രകൃതിയിലാണ്. ഞാനെന്ന് പറയുന്ന ഈ അഹങ്കാരവും പ്രകൃതിയുടെ തന്നെ ഒരു ഭാവമാണ്.

മഹാഭൂതാനി അഹങ്കാരോ ബുദ്ധിരവ്യക്ത മേവ ച
അഹങ്കാരം പ്രകൃതിയുടെ ഉള്ളിലാണ്.

Nochurji🙏🙏
Malini dipu 
അഹംസ്ഫുരണവും അഹംവൃത്തിയും....

ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 27, 1936

മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു.

രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍ വിഷയാദികളെ കൂടാതെ ആത്മാവിനെ മാത്രം മുന്‍നിര്‍ത്തി തോന്നുന്ന അഹംവൃത്തിയെ ‘അഹംസ്ഫുരണം’ എന്ന് പറയും.

ജ്ഞാനിക്ക് ഇതു സ്വഭാവമാണ്. ഇതിനെ ജ്ഞാനമെന്നോ ഭക്തിയെന്നോ പറയാം. ഇതു ആദ്യം ജാഗ്രത്തിലുണ്ടായാല്‍ പിന്നീട് മറ്റവസ്ഥകളിലും തുടര്‍ന്നുണ്ടാവും.

ഈ വൃത്തിയെ അഖണ്ഡാകാരവൃത്തി എന്നു പറയും. വൃത്തി സാധാരണ മനോമയമാണ്. എന്നാല്‍ അഖണ്ഡാകാരവൃത്തി മനസ്സിനും അതീതമായി നില്‍ക്കുന്നു. ജ്ഞാനികള്‍ക്കിതു നിരന്തരമായി സംഭവിക്കുന്നു. അഹം വൃത്തി പരിപൂര്‍ണ്ണമല്ല. അഖണ്ഡാകാര വൃത്തിയായ ആത്മസ്ഫുരണ അന്യമറ്റ പരിപൂര്‍ണമാണ്.

സന്ദര്‍ശകര്‍ തമ്മില്‍

“പരമ്പരാഗതമായ അദ്ധ്യാത്മജ്ഞാനം നമ്മുക്കുണ്ടായിരുന്നിട്ടും അതില്ലാത്ത അന്യനാട്ടുകാരാണല്ലോ നമ്മെക്കാള്‍ എളുപ്പത്തില്‍ ഭഗവാന്‍റെ ജ്ഞാനം ഗ്രഹിക്കുന്നത്.”

ഭഗവാന്‍: ദര്‍ശനം ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് ദര്‍ശനം ഉണ്ടാകുന്നത്. അവര്‍ക്ക് ആ വഴിയിലാണ് താല്‍പര്യം കൂടുതല്‍. അവര്‍ ഇവിടെ കേള്‍ക്കുന്ന അറിവില്‍ സ്വന്തം അറിവിനെ കൂട്ടിക്കലര്‍ത്തുന്നില്ല. അവര്‍ ഒന്നുതൊട്ടാല്‍ അതിലുറച്ചു നില്‍ക്കും. അതാണവരുടെ ഗുണം.

നാം അറിവോടുകൂടി നമ്മുടെ ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം. അപ്പോള്‍ മരണഭയം നമ്മെ തീണ്ടുന്നില്ല. ജാഗ്രത്തിലും സുഷുപ്തിയിലും താനുണ്ട്. നമ്മുക്കൊരിക്കലും ബോധരഹിതനായിരിക്കാന്‍ സാധ്യമല്ല. പ്രപഞ്ചബോധത്തെ പ്രമാണമാക്കിക്കൊണ്ടാണ് സുഷുപ്തിയില്‍ നമുക്ക് ബോധമില്ലാതിരുന്നു എന്ന് പറയുന്നത്.

ശരീരാദി പ്രപഞ്ചം നമ്മില്‍ വേരൂന്നി നില്‍ക്കുകയാണ്. അതിനാല്‍ ഈ ആപേക്ഷിക (പ്രപഞ്ചം) ജ്ഞാനത്തെ നാം ആത്മാവായി കരുതുന്നു. ഉറക്കത്തില്‍ തനിക്കു ബോധമില്ലാതിരുന്നുവെന്നാരെങ്കിലും അപ്പോള്‍ പറയുന്നുണ്ടോ? ഇപ്പോള്‍ അങ്ങനെ പറയുന്നു.

 ഇതിനെയാണ് ആപേക്ഷിക ബോധമെന്നു പറയുന്നത്. അതിനാല്‍ അവന്‍ പറയുന്നത് ആപേക്ഷികബോധമാണ്, സാക്ഷാല്‍ ജ്ഞാനമല്ല. ബോധം ഈ ആപേക്ഷികബോധത്തിനും അബോധത്തിനും അതീതമാണ്.

തിരുവാചകം പ്രാരംഭത്തില്‍

“ഇമവെട്ടുന്നേരംപോലുമെന്നുള്ളം വിട്ടുമാറാ-
തനിശമങ്ങിരുന്നീടുമീശന്‍ തന്‍പാദം വാഴ്ക”
എന്നു പറഞ്ഞിട്ടുള്ളതില്‍ നാലത്യുന്നത ജ്ഞാനികളുടെ ജ്ഞാനവും ഒന്നായി നില്‍ക്കുന്നു.

1) ഒരേ ഓര്‍മ്മ 2) വൃത്തിപ്പെടാത് തവിചാരം 3) അഹന്തയുടെ ഇല്ലായ്മ. 4) ആത്മാവിന്‍റെ നിത്യത്വം ഇവയെല്ലാം ഒന്നുതന്നെ.

ഏതു നിമിഷവും ഈശ്വരന്‍ മനസ്സിനെ വിട്ടുമാറി നില്‍ക്കുന്നില്ല. നിങ്ങളാണ് മനസിനെ അവനില്‍ നിന്നും മാറ്റി വിഷയങ്ങളിലലയാന്‍ വിടുന്നത്‌. ഇതെത്ര നിന്ദ്യം!
💥✨💥✨💥✨💥✨💥✨💥

            *💫 നവഗ്രഹങ്ങൾ💫*

                             *ഭാഗം-1*

💥✨💥✨💥✨💥✨💥✨💥

          *_സൂര്യൻ ,ചന്ദ്രൻ ,ചൊവ്വ (കുജൻ) ,ബുധൻ ,വ്യാഴം ,ശുക്രൻ ,ശനി ,രാഹു ,കേതു തുടങ്ങിയ ഒമ്പതു ഗ്രഹങ്ങളെയാണ് നവഗ്രഹങ്ങൾ എന്നു പറയുന്നത്. ഈ ഒമ്പതു ഗ്രഹങ്ങൾക്കും അവരുടെ ശക്തിയും അധിദേവതമാരുമുണ്ട്. ഗ്രഹദോഷസമയത്ത് അധിപനേയും ശക്തിയേയും ആരാധിക്കുന്നതിലൂടെ വിശിഷ്ട ഫലം ഉളവാകുന്നതാണ്. മറ്റുഗ്രഹങ്ങൾക്കുകൂടി വെളിച്ചം നൽകുന്ന നവഗ്രഹങ്ങളിൽ മുഖ്യനായ സൂര്യൻ ഭാരതീയ സങ്കല്പമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ടു ആദിത്യന്മാരിൽ ഒരാളാണ്. സൂര്യൻ അതി വിസ്താരമേറിയ രഥത്തിൽ കയറി സഞ്ചരിക്കുന്നതായാണ് പൗരാണിക സങ്കല്പം._*

              *_സൂര്യന്റെ രഥത്തിന് ഒരു ചക്രവും ആ ചക്രത്തിന് പന്ത്രണ്ടു കാലുകളുമുണ്ട്. ഒരു ചക്രമെന്നു പറയുന്നത് ഒരു വർഷവും ,പന്ത്രണ്ടുകാലുകൾ പന്ത്രണ്ടു മാസവുമാണ്. ഈ രഥത്തിന്റെ മൂന്നു നാഭികളെന്നു പറയുന്നത് മൂന്ന് ചാതുർമ്മാസികളെക്കുറിക്കുന്നു. സൂര്യരഥത്തിന് ആറ് അരപ്പട്ടകൾ ആറ് ഋതുക്കളെയാണ് സൂചിപ്പിക്കുന്നത്. സാരഥി അരുണ ദേവനും. കുതിരകൾ ഗായത്രി ,ബൃഹതി ,ഉഷ്ണിക്ക് ,ജഗതി ,ത്രിഷ്ടുപ്പ് ,അനുഷ്ടുപ്പ് ,പംക്തി എന്നീ ആറു ഛന്ദസ്സുകളാണ്._*

        *_രാത്രിക്ക് ഉഷയെന്നും പകലിന് വ്യുഷ്ടി എന്നുമാണ് പറയുന്നത്. ഉഷയുടെയും വ്യുഷ്ടിയുടെയും ഇടയിലുള്ള കാലമാണ് സന്ധ്യ .'' സൂര്യോജ്യോതി'' എന്നു തുടങ്ങുന്ന മന്ത്രത്തോടു കൂടിയാണ് അഗ്നിഹോത്രത്തിൽ ഒന്നാമത്തെ ആഹുതി ഹോമിക്കപ്പെടുന്നത്. അതു കൊണ്ട് സൂര്യൻ അനേകായിരം രശ്മികളോടുകൂടി പ്രകാശിക്കുന്നു. അറുപതിനായിരത്തിലധികം വരുന്ന ബാലഖില്യന്മാർ എന്ന മുനികുമാരന്മാരെയാണ് സൂര്യന്റെ അംഗരക്ഷകരായി കരുതുന്നത്. ഇങ്ങനെയുള്ള സൂര്യന്റെ അധിദേവത ശിവഭഗവാനും ,ശക്തി ജ്ഞാനശക്തിയുമാണ്. ജ്ഞാനശക്തിയാണ് കർമ്മബന്ധങ്ങളിൽ നിന്നും ജീവനെ മോചിപ്പിക്കുന്നത്. സൂര്യഗ്രഹം ജാതകത്തിൽ ദോഷകരമായി നിൽക്കുന്ന പക്ഷം ആ വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളും ഔദ്യോഗിക പ്രശ്നങ്ങളും ഉണ്ടാകും .അത് അയാളുടെ ആരോഗ്യത്തെ ബാധിക്കുകയും നാനാവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഈ ദോഷങ്ങൾ അകലുവാൻ സൂര്യനെ പ്രീതിപ്പെടുത്തുന്ന മൂന്ത്രം ചൊല്ലുന്നത് ഏറെ അനിവാര്യമാണ്._*

_ആദിത്യ മന്ത്രം (ഞായറാഴ്ച)_

*_ജപാകുസുമസങ്കാശം_*
*_കാശ്യപേയം മഹാ ദ്യുതിം_*
*_തമോഘ്നം സർവ്വപാപഘ്നം_*
*_ഭാസ്കരം പ്രണമാമ്യഹം_*

                   *തുടരും ,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
💥✨💥✨💥✨💥✨💥✨💥
*ഉപനിഷത്തുകള്‍*

ദക്ഷിണാമൂർത്ത്യുപനിഷത്ത്

ശിവതത്ത്വപ്രതിപാദകമായ ഉപനിഷത്താണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. ശിവമൂർത്തി ഭേദമായ ദക്ഷിണാമൂർത്തിയെയാണ് ഇതിൽ ജ്ഞാന-യോഗ സാധനയുടെ ആധാരമായി സ്വീകരിച്ചിരിക്കുന്നത്.

മാർക്കണ്ഡേയമുനിയുടെ ഉപദേശം

ചിരഞ്ജീവിയായ മാർക്കണ്ഡേയമുനി ശൗനകാദിമഹർഷിമാർക്ക് ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. പരമരഹസ്യമായ ശിവതത്ത്വജ്ഞാനമാണ് തന്റെ ചിരഞ്ജീവിഭാവത്തിനു കാരണമെന്ന് ഇദ്ദേഹം അറിയിക്കുന്നു. ശിവജ്ഞാനലബ്ധിക്ക് ആരാധ്യനായ ദേവൻ ദക്ഷിണാമൂർത്തിയാണെന്നു നിർദ്ദേശിച്ചിട്ട് ആരാധനാക്രമവും ഛന്ദസ്സ്, ന്യാസം, ധ്യാനം തുടങ്ങിയ യോഗചര്യകളും വിശദീകരിക്കുന്നു. ദക്ഷിണാമൂർത്തിസ്തുതിപരമായ കൃതികൾക്ക് ഈ ഉപനിഷത്തിലെ മന്ത്രങ്ങളും ധ്യാനങ്ങളും പ്രചോദകങ്ങളായതായി കരുതാം. ഒരു മന്ത്രവും ധ്യാനവും ഇതാണ്:

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം പ്രജ്ഞാം പ്രയച്ഛസ്വ സ്വാഹാ.

ഈ മേധാദക്ഷിണാമൂർത്തി മന്ത്രത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ്സ് ഗായത്രിയും ദേവൻ ദക്ഷിണാമുഖനുമാണ്.

സ്ഫടികരജതവർണം, മൌക്തികീമക്ഷമാലാം
അമൃതകലശവിദ്യാം ജ്ഞാനമുദ്രാം കരാഗ്രേ
ദധതമുരഗകക്ഷം, ചന്ദ്രചൂഡം ത്രിനേത്രം
വിധൃതവിവിധഭൂഷം ദക്ഷിണാമൂർത്തിമീഡേ

എന്നതാണ് ഈ മന്ത്രത്തോടുചേർന്ന ധ്യാനം. (സ്ഫടികമണി പോലെയും വെള്ളിപോലെയും ധവളവർണത്തോടുകൂടിയവനും മുത്തുചേർന്ന അക്ഷമാലയും കരാഗ്രത്തിൽ അമൃതകലശവിദ്യയാകുന്ന ജ്ഞാനമുദ്രയും ധരിക്കുന്നവനും ഉരഗം, ചന്ദ്രക്കല, മൂന്നാംതൃക്കണ്ണ് എന്നിവയോടുകുടിയവനും വിവിധതരം ആഭരണങ്ങൾ ധരിച്ചിട്ടുള്ളവനുമായ ദക്ഷിണാമൂർത്തിയെ ഞാൻ സ്തുതിക്കുന്നു.)

ഓം സഹനാവവതു, സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി
നാവധീതമസ്തു, മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

(പരബ്രഹ്മസ്വരൂപനായ ഈശ്വരൻ ഗുരുശിഷ്യന്മാരായ നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ. നമുക്കു രണ്ടുപേർക്കും ഉപജീവനത്തിനുള്ള സന്ദർഭമുണ്ടാക്കട്ടെ. നാം രണ്ടുപേരും ഒന്നിച്ച് സാമർഥ്യം ആർജിക്കട്ടെ. നമ്മുടെ അധ്യയനം തേജോമയമായിരിക്കട്ടെ. നമുക്ക് പരസ്പരം വിദ്വേഷം ഉണ്ടാകാതിരിക്കട്ടെ) എന്ന ശാന്തിപാഠത്തോടെയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. ബ്രഹ്മാവർത്തത്തിൽ മഹാഭാണ്ഡീരം എന്ന ആൽവൃക്ഷത്തിന്റെ ചുവട്ടിൽ ദീർഘകാലം നീണ്ടുനില്ക്കുന്ന മഹായജ്ഞം നടത്തുന്നതിനെത്തിയതായിരുന്നു ശൌനകാദിമുനിമാർ. അവിടെ ചിരഞ്ജീവിയായ മാർക്കണ്ഡേയനെ കണ്ട മുനിമാർ തത്ത്വജിജ്ഞാസുക്കളായി അദ്ദേഹത്തെ സമീപിച്ച് അല്ലയോ മഹർഷേ അങ്ങ് ആനന്ദം മാത്രമനുഭവിച്ചുകൊണ്ട് ചിരഞ്ജീവിയായിരിക്കുന്നതിന്റെ രഹസ്യം ഞങ്ങൾക്കുപദേശിക്കണം എന്നഭ്യർഥിച്ചു. പരമമായ ശിവതത്ത്വജ്ഞാനമാണ് തന്റെ ചിരഞ്ജീവിതത്തിനും ആനന്ദാനുഭവത്തിനും കാരണമെന്നു പറഞ്ഞ മുനി ആ ശിവതത്ത്വം മഹർഷിമാർക്ക് ഉപദേശിക്കുന്നു. ദക്ഷിണാമൂർത്തിയായി സച്ചിദാനന്ദസ്വരൂപനായി വർത്തിക്കുന്ന ആ ശിവനെ പ്രത്യക്ഷനാക്കുന്നതിന് അറിഞ്ഞിരിക്കേണ്ട മന്ത്രങ്ങളും ആ മന്ത്രങ്ങളുടെ ഋഷി, ദേവത, ന്യാസവിശേഷങ്ങൾ തുടങ്ങിയവയും മാർക്കണ്ഡേയമുനി ഉപദേശിക്കുന്നു.

 ശ്രീമേധാദക്ഷിണാമൂർത്തി മന്ത്രം

ആദ്യം ഉപദേശിക്കുന്ന ശ്രീമേധാദക്ഷിണാമൂർത്തി മന്ത്രത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ്സ് ഗായത്രിയും ദേവത ദക്ഷിണാസ്യനുമാണ്.

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛസ്വാഹാ

എന്ന ചതുർവിംശാക്ഷര (24 അക്ഷരം) മനുമന്ത്രമാണിത്. ഈ മന്ത്രോച്ചാരണത്തോടൊപ്പം ചൊല്ലേണ്ട ദക്ഷിണാമൂർത്തി ധ്യാനവുമുണ്ട്. തുടർന്ന്

ഓം അഃ ദക്ഷിണാമൂർത്ത്യന്തരഃ ഓം

എന്ന മന്ത്രവും

മുദ്രാം ഭദ്രാർഥദാത്രീം

എന്നാരംഭിക്കുന്ന ധ്യാനവും അടുത്തതായി

ഓം ബ്രൂം നമഃ ഹ്രീം ഐം ദക്ഷിണാമൂർത്തയേ ജ്ഞാനം ദേഹി സ്വാഹാ

എന്ന മന്ത്രവും

ഭസ്മവ്യാപാണ്ഡുരാംഗഃ

എന്ന് ആരംഭിക്കുന്ന ധ്യാനവും പിന്നീട്

ഓം ഹ്രീം ശ്രീം സാംബശിവായതുഭ്യം സ്വാഹാ

എന്ന മന്ത്രവും

വീണാം കരൈഃ പുസ്തകമക്ഷമാലാം

എന്ന് ആരംഭിക്കുന്ന ധ്യാനവും അവസാനമായി
ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദിസിദ്ധിദായിനേ, മായിനേ നമഃ വാഗീശായ മഹാജ്ഞാനസ്വാഹാ

എന്ന മന്ത്രവും മുദ്രാപുസ്തക വഹ്നിനാഗവിലസദ്ബാഹും എന്ന് ആരംഭിക്കുന്ന ധ്യാനവും ഉപദേശിക്കുന്നു. അവസാനം ഉപദേശിച്ച മന്ത്രത്തിന്റെ ഋഷി വിഷ്ണുവും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത ദക്ഷിണാമുഖനുമാണ്. മൗനമുദ്രയോടുകൂടി, ശിവതത്ത്വവും തന്റെ ജീവാത്മാവും ഏകമാണെന്ന ബോധത്തോടെ വൈരാഗ്യഭക്തിസമന്വിതമായി നിഷ്ഠയോടെയുള്ള ധ്യാനമനനനിദിധ്യാസങ്ങളാൽ മോഹാന്ധകാരമകന്ന് ജ്ഞാനാനന്ദ സ്വരൂപമായ ശിവതത്ത്വം ഉദയം ചെയ്യുന്നതായി മാർക്കണ്ഡേയമുനി മഹർഷിമാർക്ക് ഉപദേശം നൽകുന്നു. തത്ത്വജ്ഞാനരൂപവും ബ്രഹ്മപ്രകാശകവുമായ ബുദ്ധിതന്നെയാണ് ദക്ഷിണ എന്ന പദത്താൽ വിവക്ഷിതമായിരിക്കുന്നത്. ശിവതത്ത്വ സാക്ഷാത്കാരത്തിനഭിമുഖമായ ബുദ്ധിയെ പ്രദാനം ചെയ്യുന്ന ഈ ശിവമൂർത്തിയാണ് ദക്ഷിണാമുഖൻ എന്നു പ്രകീർത്തിക്കപ്പെടുന്നത്.

ശേമുഷീ ദക്ഷിണാപ്രോക്താ സാ യസ്യാഭീക്ഷണേമുഖം
ദക്ഷിണാഭിമുഖഃ പ്രോക്തഃ ശിവോസൌ ബ്രഹ്മവാദിഭിഃ

സൃഷ്ടികർമത്തിനു തയ്യാറായ ബ്രഹ്മാവ് ദക്ഷിണാമൂർത്തിയുടെ ഉപാസനയാലാണ് അതിനുള്ള ശക്തി നേടിയത് എന്നും പരമ രഹസ്യമായ ശിവതത്ത്വവിദ്യയെ അധ്യയനം ചെയ്യുന്നവർ സർവപാപങ്ങളിൽനിന്നു മുക്തരായിത്തീരുമെന്നും കൈവല്യപദം നേടുമെന്നുമുള്ള മന്ത്രസിദ്ധിയുടെ മഹത്ത്വപ്രസ്താവനയോടെയാണ് ഉപനിഷത്ത് അവസാനിക്കുന്നത്.
വെളിച്ചമേ നയിച്ചാലും

മധുഛന്ദാ വിശ്വാമിത്ര ഋഷി, അഗ്നിര്‍ ദേവത, ഗായത്രീ ഛന്ദ, ഷഡ്ജ സ്വര
ഓം അഗ്നിമീളെ പുരോഹിതം
യജ്ഞസ്യദേവമൃത്വിജം
ഹോതാരം രത്നധാതമം
ഋഗ്വേദം (1.1.1.) ആദ്യ മന്ത്രം
അന്വയം:
പുരോഹിതം.   യജ്ഞസ്യ ദേവം ഹോതരം.   രത്നധാതമം.  അഗ്നിം ഈളെ.  (ഈള്ഹേ – ഈഡ്ഏ)
അര്ത്ഥം:
പുരോഹിതനും, യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക് കാരണഭൂതനും മഹാദാനിയും
രത്നനിര്മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്തുതി പാഠം ചെയ്യുന്നു
ആചാര്യനരേന്ദ്രഭൂഷന്റെ ലഘു വ്യാഖ്യാനം:
ഋഗ്വേദത്തിന്റെ ആദി മന്ത്രമാണിത്. അഗ്രണി അഥവാ ആദിശക്തിയായ അഗ്നിയെ സ്തുതിക്കുകയും അഗ്നിയുടെ വിവിധഭാവങ്ങളെയും ഗുണഗണങ്ങളെയും വ്യഞ്നിപ്പിക്കുന്ന വിശേഷണ പദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്‌ ഈ മന്ത്രം.  ഈ രീതിയില്‍ വേണം ജഗത്തിലെ വിവിധ ശക്തികളെ ഈശ്വരിയമായി ദര്‍ശിക്കാനും ഗണിക്കാനും അഗ്നി എന്ന സംജ്ഞയുടെ വിശേഷണങ്ങളാണ് മറ്റ് അഞ്ചു പദങ്ങള്‍. അഗ്നി പുരോഹിതനാണ്, യജ്ഞത്തിന്റെ ദേവനും ഋതുക്കളെ നിയതമാക്കുന്നവനും ഹോതാ(ദാതാ)വും രത്നങ്ങളെ നിര്മിക്കുനവനും ആകുന്നു. എല്ലാത്തിനും മുന്‍പേ ഉണ്ടായിരുന്നതിനാല്‍ പുരോഹിതന്‍. സൃഷ്ടിയജ്ഞത്തിന്റെ പ്രകാശകനും സൃഷ്ടിയിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നവനും ആകയാല്‍ യജ്ഞദേവന്‍.  ഋതുക്കളെ കവിതയിലെ ചന്ദസ്സു പോലെ നിയതമാക്കി സ്രിഷികാവ്യം രചിച്ചിരിക്കയാല്‍ ഋത്വിക്ക്. തനിക്കുവേണ്ടി ഒന്നും ഉണ്ടാക്കാതെ എല്ലാം സൃഷ്ടിച്ചു സ്വപ്രജകളായ ജീവാത്മക്കള്‍ക്ക് നല്‍കുന്നതിനാല്‍ ഹോതാവ്.  സമസ്ത ജഗത്തിനും രത്നഖനിയാണ്. സുര്യചന്ദ്രനക്ഷത്രാദികളും ജല ഭുമിവായ്‌വാദികളും രത്നങ്ങളാണ്. അവയെ നിര്‍മ്മിച്ച് ധാരണം ചെയ്കയാല്‍ രത്നധാതമം. അവന്‍ അഗ് + നി = ഗതിയില്‍ നയിക്കുന്ന അഗ്നിയകുന്നു. നേര്‍വഴിക്കു എന്നെ നയിച്ചാലും അഗ്നേ എന്നാ വൈയക്തിക പ്രാര്‍ത്ഥനയുമായി വേദം ആരംഭിക്കുന്നു. അനെകാര്‍ത്ഥങ്ങള്‍ ഈ മന്ത്രത്തില്‍ അന്തര്‍നിഹിതമാണ്.