Saturday, November 30, 2019

[30/11, 16:21] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀

ഭാഗം :14 കര്‍പ്പൂരപ്രിയന്‍

 അയ്യപ്പന്റെ പ്രസിദ്ധമായ മറ്റൊരു നാമമാണു കര്‍പ്പൂരപ്രിയന്‍. കര്‍പ്പൂരാരതിയും കര്‍പ്പൂരാഴിയും അയ്യപ്പനു പ്രിയങ്കരമായതുമൂലം ഭഗവാന്‍ കര്‍പ്പൂരപ്രിയന്‍ എന്നു പ്രസിദ്ധനായി. കര്‍പ്പൂരപ്രിയനേ ശരണമയ്യപ്പാ എന്നു നാം ശരണംവിളിക്കുകയും ചെയ്യുന്നു. ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ കൈകൂപ്പിത്തൊഴുതുരുകുമ്പോള്‍ പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍ വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ശബരിമലയിലെ കര്‍പ്പൂരസുഗന്ധം പോലെതന്നെ ഭക്തര്‍ക്കു പ്രിയങ്കരവുമായിക്കഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത പൂജാവസ്തുവാണു കര്‍പ്പൂരം. മാലയിടുന്നതുമുതല്‍ മലയാത്ര കഴിഞ്ഞു മാല അഴിക്കുന്നതുവരെയുള്ള എല്ലാ ചടങ്ങുകളിലും കര്‍പ്പൂരദീപം ആവശ്യമാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടുതൊഴുതു ശരണംവിളിച്ചു ഭക്തര്‍ മാലയിടുന്നു. തുടര്‍ന്ന് എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും കര്‍പ്പൂരദീപം കൊളുത്തി ശരണംവിളിച്ച് അയ്യപ്പനെ ആരാധിക്കണം. അയ്യപ്പനു മുന്നില്‍ സമര്‍പ്പിക്കാനായി ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു. മലയാത്രയ്ക്കു കെട്ടുനിറച്ചുകഴിഞ്ഞാല്‍ കര്‍പ്പൂരാരതി നടത്തി ഗുരുസ്വാമി കെട്ടുതാങ്ങിതരുന്നു. പിന്നീട്‌ തേങ്ങയുടച്ച്‌ യാത്രയാരംഭിക്കുന്ന അയ്യപ്പന്മാര്‍ വഴിയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചുവന്ദിക്കുന്നു. വിശ്രമശേഷം കെട്ടുവീണ്ടും ശിരസ്സിലേറ്റുന്നതിനുമുന്‍പും ആരതി ചെയ്യാറുണ്ട്. പമ്പയില്‍ മലകയറുമ്പോഴും കര്‍പ്പൂരം കത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ തിരക്കുമൂലവും സുരക്ഷാകാരണങ്ങളാലും പമ്പയിലും സന്നിധാനത്തും കര്‍പ്പൂരം കത്തിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ വഴിപാടുകളായി ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുവിധേയരായി കര്‍പ്പൂരാഴി നടത്താറുണ്ട്. അന്തസ്‌തേജോ ബഹിസ്‌തേജോഏകീകൃത്യാമിതപ്രഭം ത്രിധാദേവൈ പരിഭ്രാമ്യ കളദീപം നിവേദയേത് എന്ന്കര്‍പ്പൂരാരതി നടത്തുമ്പോഴും അഗ്നിജിഹ്വാംമഹാജിഹ്വാം സപ്തജിഹ്വാം നമാമ്യഹം ശാസ്തൃദേവമുഖംവന്ദേ വീതിഹോത്രം പ്രഭാകരം എന്ന്കര്‍പ്പൂരാഴി പ്രദക്ഷിണം ചെയ്യുമ്പോഴുംജപിക്കേണ്ടതാണ്. സന്നിധാനത്തു കൊടിമരത്തിനു സമീപം കര്‍പ്പൂരത്തറയില്‍ കര്‍പ്പൂരം സമര്‍പ്പിക്കുകയായിരുന്നു മുന്‍പ് പതിവ്. ഇന്നുകര്‍പ്പൂരത്തറയില്ല. തിരുമുറ്റത്തുണ്ടായിരുന്ന ആഴി പതിനെട്ടാം പടിക്കുതാഴേക്കു മാറ്റിയിരിക്കുന്നു. മാസപൂജകള്‍ക്കും മറ്റും നടതുറന്നാല്‍ ശ്രീകോവിലില്‍ നിന്നുംകൊളുത്തുന്ന ദീപം കൊണ്ടാണു ആഴിജ്വലിപ്പിക്കുന്നത്. നെയ്‌ത്തേങ്ങകളുടെ മുറികളും കര്‍പ്പൂരാദിസുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന്എരിയുന്ന ആഴിസന്നിധാനത്തെ സുഗന്ധപൂരിതമാക്കുന്നു. കര്‍പ്പൂരശബ്ദത്തിന്റെ അര്‍ത്ഥം ധാരാളമായി സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നത്(കൃവിക്ഷേപേ പുരി ആപ്യായനേ) എന്നാണ്. ഘനസാരം, ഹിമവാലുകാ, ചന്ദ്രസംജ്ഞം, സിതാഭ്രം എന്നിങ്ങനെ സംസ്‌കൃത ഭാഷയില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കര്‍പ്പൂരവൃക്ഷത്തില്‍ നിന്നാണുലഭിക്കുന്നത്. തണുപ്പു നല്‍കുന്നതും തിക്തരസത്തോടുകൂടിയതുമായ കര്‍പ്പൂരത്തിനു വാത, കഫ ജന്യരോഗങ്ങളെ ശമിപ്പിക്കുവാനുള്ളകഴിവുണ്ട്. അതിനാല്‍ ആയുര്‍വേദഔഷധങ്ങളില്‍ കര്‍പ്പൂരത്തിനും സ്ഥാനമുണ്ട്.കത്തിക്കുമ്പോള്‍ സുഗന്ധം പരത്തി ഒന്നുമവശേഷിപ്പിക്കാതെ (ഭസ്മം പോലും ഇല്ലാതെ)എരിഞ്ഞുതീരുന്നതാണു കര്‍പ്പൂരം. അയ്യപ്പസന്നിധിയില്‍ നിന്നെരിയുന്ന കര്‍പ്പൂരനാളങ്ങള്‍ക്കു സമമാകണം ഭക്തരും. ഭഗവാനു മുന്നില്‍ജ്ഞാനാഗ്നിയില്‍ എരിഞ്ഞ് ശുദ്ധീകരിക്കപ്പെട്ട് ലോകത്തിനു സുഗന്ധം പരത്തിവേണം ഓരോ മനുഷ്യനും മടങ്ങേണ്ടത്. അപ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ധാരാളമായി സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കര്‍പ്പൂരമായിമാറുന്നു. ആ കര്‍പ്പൂരം ഭഗവാനു ഏറ്റവും പ്രിയങ്കരവുമാകുന്നു

*തുടരും .....*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[30/11, 16:21] +91 94955 57148: 🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ*


*ഓം നമ:ശിവായ*


*5⃣ കേദാർനാഥ് ക്ഷേത്രം*

ഉത്തരാഖണ്ഡിൽ കേദാർനാഥ് ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്.

 കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം  12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.

 *ഐതിഹ്യം*

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

*2013-ലെ പ്രളയം*

ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.

*ക്ഷേത്രത്തിലേക്ക് എത്തിചേരാനുള്ള വഴികൾ*

*വിമാനമാർഗം*
അടുത്തുള്ള എയർ പോർട്ടുകൾ.
ഡറാഡൂൺ, ദൂരം 108 കി.മി.
ബുൻന്ദാർ, കുളു, ഹിമാചൽ പ്രദേശ്,ദൂരം 228 കി.മീ.

*റെയിവെ മാർഗം*
ഹരാ വാല സ്റ്റേഷനിൽ നിന്നും 107 കി.മി.
ദോയ് വാല സ്റ്റേഷനിൽ നിന്നും 110 കി.മി

*റോഡ് മാർഗം*
ഉത്തരാഖണ്ഡിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും റോഡ് മാർഗം കേദാർനാഥിൽ എത്തിചേരാം🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹
[30/11, 16:21] +91 94955 57148: *🚩🔥അയ്യപ്പ ചരിതം*🔥🚩

 *ഭാഗം - 1⃣5⃣*
   
  *🌷മണികണ്ഠൻ വനത്തിലേക്ക്*
🔥●●●●●●●ॐ═🔱═ॐ●●●●●●●🔥

        *മന്ത്രിയുടെ ഗൂഢോപദേശം അനുസരിച്ച് മഹാറാണി അതിശക്തമായ തലവേദനയാണെന്ന് അഭിനയിച്ച് ഞെരിപിരികൊണ്ട് നിലവിളിച്ചു തുടങ്ങി.*

         *വിവരമറിഞ്ഞ രാജശേഖരരാജൻ  ഉടൻതന്നെ അന്തപുരത്തിലേക്കു കുതിച്ചു സ്നേഹനിധിയായ പട്ടമഹിഷിയുടെ കിടപ്പുകണ്ട് അദ്ദേഹം അതീവ ദുഃഖിതനായി. മന്ത്രിയെ ആളയച്ചു വരുത്തിയ അദ്ദേഹം ഗദ്ഗദകണ്ഠനായി ഇപ്രകാരം പറഞ്ഞു.*         

           *"മന്ത്രി നമ്മുടെ പ്രിയപത്നിയുടെ ഈ അവസ്ഥ കണ്ടിരിക്കാൻ ഞാൻ ശക്തനല്ല. ഉടൻതന്നെ പ്രഗത്ഭവൈദ്യന്മാരെ വരുത്തി റാണിയുടെ ചികിത്സയ്ക്കുവേണ്ട ഏർപ്പാടുകൾ ചെയ്യുക."*

         *രാജശേഖരരാജൻ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കേ രാജകല്പന നിറവേറ്റാൻ മന്ത്രി വൈദ്യന്മാരെ കൂട്ടിക്കൊണ്ടുവരുവാനായി പുറപ്പെട്ടു.*                         

          *ഏറെ താമസിയാതെ, താൻ പറഞ്ഞു ചട്ടംകെട്ടിയ പ്രകാരം ചികിത്സ വിധിക്കാൻ പോന്ന വൈദ്യനേയും കൂട്ടി  മന്ത്രി അന്തപുരത്തിൽ എത്തി.*             

         *രോഗശയ്യക്കു സമീപം എത്തിയ വൈദ്യൻ രാജ്‌ഞിയെ ഏറെനേരം പരിശോധിക്കുന്നതായി അഭിനയിച്ചു. ഒടുവിൽ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചുള്ള ചികിത്സ അയാൾ വിധിച്ചു.*           

            *"രാജൻ, രോഗം അതികഠിനം ആണ്. ഈ രോഗശമനത്തിന് പുലിപ്പാൽ മാത്രമേ ഔഷധമായി ഉള്ളൂ."*

          *"എന്ത്? പുലിപ്പാലോ? !"*

             *അത്ഭുതവും പരിഭ്രാന്തിയും കലർന്ന സ്വരത്തിലുള്ള രാജാവിന്റെ ചോദ്യം കേട്ട വൈദ്യൻ അടിവരയിട്ടു പറഞ്ഞു;*   

       *"അതെ രാജൻ, മഹാറാണിയുടെ അതികഠിനമായ തലവേദന ശമിപ്പിക്കാൻ ചില ഔഷധങ്ങൾ പുലിപ്പാലിൽ ചേർത്തു കൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല."*

              *പുലിപ്പാൽ ലഭിച്ചില്ലെങ്കിൽ മഹാറാണിയുടെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല എന്നുള്ള വാർത്ത രാജാവിനെ ഏറെ ദുഃഖിതനും ഉൽക്കണ്ഠാകുലനുമാക്കി. ഘോരവനാന്തരങ്ങളിൽ ചെന്ന് പുലിപ്പാൽ കൊണ്ടുവരാൻ ആർക്കാണ് ധൈര്യമുണ്ടാവുക?  എന്തുചെയ്യണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലായ രാജാവ് ഇപ്രകാരം വിളംബരം ചെയ്തു.*                   

         *"രാജ്‌ഞിയുടെ രോഗശമനത്തിനായി പുലിപ്പാൽ കറന്നെടുത്ത്  കൊണ്ടുവരുന്നവർക്ക് ഒട്ടേറെ പാരിതോഷികങ്ങൾ നൽകുന്നതായിരിക്കും."*

           *വിളംബരം  മുറയ്ക്കു നടന്നെങ്കിലും ജീവനിൽ കൊതിയുള്ള ആരെങ്കിലും ആ സാഹസത്തിനു മുതിരുമോ? സമയം ചെല്ലുംതോറും മഹാറാണിയുടെ അസുഖം കൂടുതൽ കൂടുതൽ മൂർച്ഛിക്കുന്നതായി മന്ത്രി രാജാവിനെ അറിയിച്ചുകൊണ്ടിരുന്നു. രാജശേഖരരാജന്റെ അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പ്രയാസം തന്നെ.*                   

           *മാതാവിന്റെ രോഗവിവരം അറിഞ്ഞ മണികണ്ഠൻ ഉടൻതന്നെ രോഗശയ്യയ്ക്കു  സമീപമെത്തി. ഹരിഹരപുത്രൻ ആയ മണികണ്ഠസ്വാമിക്ക് കാര്യങ്ങളെല്ലാം ഗ്രഹിക്കാൻ കഴിഞ്ഞു. മുഖത്തു പുഞ്ചിരി വിടർത്തി മഹാരാജന്റെ  സമീപമെത്തി ഇപ്രകാരം പറഞ്ഞു.*                     

            *"അല്ലയോ പിതാവേ, ഞാൻ ജീവിച്ചിരിക്കുമ്പോൾ അങ്ങേയ്ക്ക് വ്യാകുലത എന്തിന്? ആജ്ഞാപിച്ചാലും! അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ ഞാൻ തന്നെ വനത്തിൽ ചെന്ന് പുലിപ്പാലുമായി ശീഘ്രം  മടങ്ങിയെത്താം. മാതാവിന്റെ അസുഖം മാറ്റേണ്ടത് പുത്രൻ എന്ന നിലയിൽ എന്റെ കർത്തവ്യമാണ്. "*

തുടരും.......

 *_ശ്രീകൃഷ്ണകൃപാസാഗരം_*

✍🏻 സനൂപ് പാലപ്ര,
         സുജാസദാശിവൻ
                     
 *_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*

✿❁═══❁★🔥🚩🔥★❁═══❁✿


മുറജപം

മുറജപം
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ്‌ മുറജപം. ഇതിന്റെ ആരംഭം കുറിച്ചത്‌ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവാണ്‌. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌. ഇതിന്റെ കാർമികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്‌ഡ്യത്യമുള്ള ബ്രഹ്മണന്മാർ) ഒത്തു ചേരുന്നു. അൻപത്തിയാറ്‌ ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട്‌ മുഖരിതമായിരിക്കും. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം ഓത്തന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുണ്ട്‌, കൂട്ടത്തിൽ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കൾ പോലുമുണ്ട്‌ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. മുറജപ പര്യവാസനഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ്‌ എഴുന്നള്ളി ശ്രീ പത്മനാഭ സ്വാമിക്ക്‌ ഒരു ആനയെ നടക്കിരുത്തുന്നു. അവസാനമായി മുറജപം നടന്നത്‌ 1936 ൽ ആണ്‌.
രാജ്യത്തിന്റെ അഭിവൃദ്ധിക്കും പ്രജകളുടെ ക്ഷേമത്തിനും വേണ്ടി 1744 ജൂലൈ 5 ന് മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങിവച്ചതാണ് ഈ ചടങ്ങ്.
ചരിത്രം
മുറജപത്തിന്റെ തുടക്കത്തെ കുറിച്ച് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാർ ആയിരുന്ന ‘’’ശ്രീ ശങ്കുണ്ണി മേനോൻ’’’ എഴുതിയ ‘’ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ദി ഏർള്യസ്റ്റ് ടൈംസ്’’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ചടങ്ങുകൾ
വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുന്നത്. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നുപറയുന്നത്. മുറജപത്തിനായി വൈദികർ ഒത്തുകൂടുന്നതിനാൽ, അവിടെ വെച്ച് സാമുദായികമായി ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തമ്പ്രാക്കളുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കും. തമ്പ്രാക്കളുടെ വിധിയാണ് അന്തിമമായി കണക്കാക്കുന്നത്. 
പങ്കാളികൾ
തെക്കൻ മലബാറിലെ വൈദിക ബ്രാഹ്മണരാണ് പ്രധാനമായും മുറജപത്തിൽ പങ്കെടുക്കുക. മുറജപത്തിനായി രാജാവ് നീട്ട് (ക്ഷണക്കത്ത്) അയക്കുന്നത് തിരുന്നാവായ, തൃശ്ശൂർ യോഗങ്ങളിലെ വാധ്യാന്മാർക്കും തൈക്കാട്, ചെറുമുക്ക്, കൈമുക്ക് മുതലായ വൈദികർക്കും തെക്കേടത്ത് ഭട്ടതിരിക്കും ആണ്. രാജാവിന്റെ പ്രതിനിധി നേരിട്ടു പോയി ക്ഷണിക്കേണ്ടുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയാണ്.
പടിത്തരം
മുറജപത്തിന് വരുന്ന ബ്രാഹ്മണരുടെ ഭക്ഷണം മുതലായുള്ള നിത്യച്ചെലവുകളാണ് 'പടിത്തരം' എന്നു പറയുന്നത്. 
ബ്രാഹ്മണർ :- ആഢ്യൻ
പടിത്തരം :- ഏഴേകാലും കോപ്പും
ബ്രാഹ്മണർ :- വാധ്യാൻ, വൈദികൻ, ഭട്ടതിരി
പടിത്തരം :- പണം പതിഗ്രഹം, 32 സാളഗ്രാമ കൂട്ടദാനം
ബ്രാഹ്മണർ :- തമ്പ്രാക്കൾ
പടിത്തരം :- പതിനാറരയും കോപ്പും, സ്വർണമോതിരവും, മാലയും പതക്കവും സാൽവയും.
സമ്മാനം വെള്ളിത്തളികയിൽ വെച്ച് തമ്പ്രാന്റെ മുന്നിൽ രാജാവ് നമസ്‌കരിക്കുന്ന ചടങ്ങും നിലവിലുണ്ടായിരുന്നു.
പേരിനു പിന്നിൽ
മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണിവിടെ അർത്ഥമാക്കേണ്ടത്. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കിന്റെ അർത്ഥം.
ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയാണ് മുറജപത്തിൽ ഉരുവിടുന്നത്. 56 ദിവസം നീളുന്ന ഈ യജ്ഞത്തെ 7 ആയി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഒരു മുറ.
നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ‘നിധി കണ്ടെത്തലും’ മറ്റുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുവല്ലോ. ക്ഷേത്രത്തിന് വന്നുപെട്ട വിവിധങ്ങളായ ദുര്യോഗങ്ങളുടെ പ്രശ്‌നചിന്തയില്‍ ദേവജ്ഞര്‍ ഒരു കാര്യം എടുത്തു പറഞ്ഞത് ‘പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മുറജപം മുടങ്ങിയത് വലിയ പ്രയാസങ്ങള്‍ക്ക് ഹേതുവായിട്ടുണ്ട്’ എന്നാണ്. പുതിയ തലമുറക്കാരില്‍ പലരും അന്നാണ് ‘മുറജപം’ എന്ന വാക്ക് ആദ്യമായി കേട്ടത്. സകലവിശ്വത്തെയും മൂലപ്രകൃതിയില്‍ നിന്നു സൃഷ്ടിച്ച ആദിനാരായണനായ ഭഗവാന്റെ വാണിയായ പരമപവിത്രവേദങ്ങളെ മുഴുവനും ഒരുമുറ പാരായണം ചെയ്യുന്നതാണ് മുറജപം. വേദ മന്ത്രങ്ങളാണ് മുറജപത്തില്‍ വിനിയോഗിക്കുക. ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെയുള്ള വേദവ്യാഖ്യാന ഭാഗങ്ങളെ സാധാരണയായി മുറജപത്തില്‍ ഉള്‍പ്പെടുത്താറ് പതിവില്ല. കാരണം ഈശ്വരവാണിയായ വേദമന്ത്രങ്ങള്‍ക്കുമുന്നില്‍ മനുഷ്യകൃതമായ ആരണ്യകങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും എന്തു പ്രസക്തി എന്ന് പ്രാചീനഋഷിമാര്‍ ചിന്തിച്ചിരിക്കാം.
പ്രശസ്തമായ മുണ്ഡകോപനിഷത്തില്‍ ഇങ്ങനെ പറയുന്നതു കാണാം: ‘അഗ്നിയാണ് അവന്റെ മൂര്‍ദ്ധാവ്, സൂര്യചന്ദ്രന്മാര്‍ ഇരുകണ്ണുകളാണ്, ദിക്കുകളാണ് അവന്റെ ചെവികള്‍, വേദങ്ങളാണ് അവന്റെ വാണി’. ഈശ്വരന്റെ വാക്ക് വേദമെന്നു കണ്ടെത്തിയ പ്രാചീനഋഷിവര്യന്മാര്‍ അതുകൊണ്ടുതന്നെ വേദം കേള്‍ക്കുന്നതും ചൊല്ലുന്നതും പരമപുണ്യകര്‍മമാണെന്നു പറഞ്ഞു. മന്ത്രംതന്നെ ഋഷിയാണ്, മന്ത്രം ഗുരുവുമാണ് എന്ന് ത്രികാലജ്ഞാനികളായ ആദിമഋഷിമാര്‍ തങ്ങളുടെ ശിഷ്യരോട് പറഞ്ഞു. ഇതെല്ലാം തിരിച്ചറിഞ്ഞ ഒരു ദിവ്യപുരുഷന്‍ ഏകദേശം രണ്ടു നൂറ്റാണ്ടിനു മുമ്പ് ജീവിച്ചിരുന്നു. സാക്ഷാല്‍ ജൈമിനി മഹര്‍ഷിക്കു ശേഷം ഭാരതം കണ്ട ഏറ്റവും മഹാനായ ഋഷിവര്യന്‍-മഹര്‍ഷി ദയാനന്ദ സരസ്വതി.
അദ്ദേഹം പറഞ്ഞു: ”വേദം പഠിക്കുകയും പഠിപ്പിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കുകയും എല്ലാ ശ്രേഷ്ഠന്മാരുടെയും പരമധര്‍മമാണ്”.
മഹര്‍ഷി ദയാനന്ദന്റെ വാക്കുകളാണ്.
കാശ്യപാശ്രമവും മുറജപവും
കാശ്യപാശ്രമം എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നു മുതല്‍ ഏഴുവരെ മുടങ്ങാതെ മുറജപം നടത്തണമെന്ന ഒരു സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ആശ്രമം എല്ലാ വര്‍ഷവും മുറജപം സംഘടിപ്പിക്കുന്നത്. എല്ലാത്തിന്റെയും സംയോജകനും സംഘാടകനും ഭഗവാന്‍തന്നെയായതിനാല്‍ നടത്തിപ്പിന് ഇന്നുവരെ ചെറിയ ഒരു തടസ്സംപോലും ഉണ്ടായിട്ടില്ല; വേദഭഗവതിയുടെ കാരുണ്യാതിരേകം എന്നല്ലാതെ എന്തു പറയാന്‍?
എന്തിനാണ് കര്‍ക്കടകമാസത്തില്‍ മുറജപം നടത്തുന്നത്? മാനം തെളിഞ്ഞ ചിങ്ങത്തിലോ വസന്തത്തിന്റെ ആഗമനം വിളിച്ചോതുന്ന ചൈത്ര വൈശാഖങ്ങളിലോ നടത്തുന്നതല്ലേ കൂടതല്‍ നല്ലത്?
ഏറ്റവും പ്രയാസപ്പെടുന്ന സമയത്തുവേണം ഏറ്റവും നല്ല കാര്യം ചെയ്യുവാന്‍ – ഇത് ആചാര്യന്മാരുടെ ശിക്ഷണമാണ്. ശാരീരികമായും മാനസികമായും ധനപരമായും കാലാവസ്ഥാപരമായും ഏറെ പ്രയാസം നേരിടുന്ന സമയം, സകല പ്രയാസങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഈശ്വരവാണിയെ ആശ്രയിക്കുകയല്ലാതെ എന്താണ് വഴി? വേദങ്ങളുടെ അലൗകിക നാദം ശ്രോതാക്കളുടെ ഹൃദന്തങ്ങളെ ചയനം ചെയ്ത് സോമരസത്തിന്റെ ഉറവകളെ സൃഷ്ടിക്കുമെന്ന് ആലങ്കാരികഭാഷയില്‍ ആചാര്യന്മാര്‍ പറയുന്നു. ശ്രോത്രേന്ദ്രിയങ്ങളിലൂടെ ഹൃദയത്തിലേക്കിറങ്ങി ആനന്ദത്തിന്റെ അദ്ഭുതലോകങ്ങളെയാണ് വേദമന്ത്രജപം ഒരുക്കുക.
വേദം പുറത്തല്ല, പുസ്തകത്തിലുമല്ല, അകത്താണ് എന്ന് ഋഷിമാര്‍. അനന്തസാധ്യതകളുടെ അദ്ഭുതസൃഷ്ടിയായ മനുഷ്യനിലെ കഴിവുകളെ ആവിഷ്‌കരിക്കുവാന്‍ വേദമന്ത്രത്തെപ്പോലെ മറ്റൊന്നിനും ശക്തിയില്ല, ഈ മന്ത്രങ്ങളുടെ മായികശക്തിയില്‍ മോഹിതനായല്ലേ സ്വാമി വിവേകാനന്ദന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പോലും പറഞ്ഞത് ‘വേദപാഠശാല സ്ഥാപിക്കണമെന്നത് എന്റെ ആഗ്രഹമാണ്’ എന്ന്. എന്തിന് വേദപാഠശാല എന്ന ശിഷ്യന്റെ ചോദ്യത്തിന് ആ പുണ്യാത്മാവിന്റെ മറുപടി ഇങ്ങനെ: ‘അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ വേദപഠനം കൊണ്ടേ സാധിക്കൂ.’
വേദമുറജപം വിശ്വസിക്കാനുള്ളതല്ല, അവിശ്വസിക്കാനുമുള്ളതല്ല; അനുഭവിക്കാനും ആനന്ദിക്കാനുമുള്ളതാണ്. ഹൃദയപദ്മത്തിലെ കൃഷ്ണവര്‍ണത്തെ അകറ്റുന്ന മുരളീരവമാണ് മന്ത്രധ്വനികള്‍. എന്തിനാണ് ഈശ്വരാവതാരവര്‍ണനകള്‍ക്ക് അതിന്റെ രചയിതാക്കള്‍ ഇത്രമേല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്? അതെല്ലാം കഥകള്‍ മാത്രമാണെന്ന് നമുക്കറിയാം. എങ്കിലും ഏതൊരു അവതാരകഥയുടെയും പിന്നില്‍ ധര്‍മസംരക്ഷണം- വേദസംരക്ഷണം എന്ന ലക്ഷ്യം സൂക്ഷ്മദൃക്കുകള്‍ക്ക് കണ്ടെത്താം. അങ്ങനെ വരുമ്പോള്‍ വേദങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുവിന്റേതാണ്. ഏതൊന്നിനെ സംരക്ഷിക്കുവാന്‍ ഭഗവാന്‍ വിഷ്ണുവിന് അവതരിക്കേണ്ടിവന്നുവോ, ആ പരിശുദ്ധ വേദങ്ങളെ ഹൃദയത്തിലേറ്റി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് കാശ്യപാശ്രമം സ്വീകരിച്ചിട്ടുള്ളത്.
ലോകം കലാപകലുഷിതമാണ്. മനുഷ്യമനസ്സുകള്‍ കലാപഭൂമിയാണ്. ‘ആടിനെ വെട്ടുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടുന്നു’ എന്നാണ് പലരും എഴുതാറുള്ളത്. ഒരു ആടിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ലാഘവത്തോടെ വെട്ടാം എന്നാണ് ഇതില്‍ പറയുന്ന ആദ്യത്തെ കാര്യം. ഋഷിമാര്‍ ചൊല്ലിയത് ശാന്തിമന്ത്രങ്ങളാണ്. സൂര്യലോകം, അന്തരീക്ഷലോകം, ഭൂലോകം, ജലം, ഔഷധികള്‍, സസ്യലതാദികള്‍ എന്നുവേണ്ട കല്ലും മുള്ളും ശാന്തിയരുളട്ടെ എന്നാണ് വേദമന്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആര്‍ക്കാണ് ശാന്തിമന്ത്രം ചൊല്ലാന്‍ അവകാശം? ദുര്‍ബലനാണോ? തീര്‍ച്ചയായുമല്ല. ബലവാനു മാത്രമേ ശാന്തിമന്ത്രം ചൊല്ലാന്‍ അര്‍ഹതയുള്ളൂ. ബലം എന്നതുകൊണ്ട് കായികശക്തിയെ മാത്രമല്ല വിവക്ഷിച്ചിട്ടുള്ളത്, ആത്മശക്തിയാണ്. ബലമില്ലാത്തവന് ആത്മാവുപോലും അപ്രാപ്യമാണ് എന്ന് ഉപനിഷത്ത.
Hindu way of life. Source. 

Powered by Blogger.


ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ട കാലം


  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശി ആര്? എട്ടര യോഗത്തിനോ, രാജാവിനോ? അതല്ല സര്‍ക്കാരിനോ? ജനവരി 31ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പ്രസ്താവനകളുടെയും അവകാശവാദങ്ങളുടെയും ഘോഷയാത്രയാണിപ്പോള്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ സമിതിയോ ഉണ്ടാക്കി സര്‍ക്കാര്‍ മൂന്നു മാസത്തിനകം ഏറ്റെടുക്കണമെന്നാണ് കോടതി വിധി. ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെന്ന് നേരത്തേതന്നെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളതാണ്.
കോടതി വിധിക്കെതിരെ പരമോന്നത കോടതിയില്‍ രാജകുടുംബം ഹര്‍ജി നല്‍കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. അതിനിടയില്‍ പദ്മനാഭസ്വാമി ക്ഷേത്രം 'എട്ടര യോഗ'ത്തിന്റെ വകയാണെന്ന് വൈദിക സുരക്ഷാസമിതി പ്രസ്താവന പുറപ്പെടുവിച്ചു. അവരുടെ വാദത്തില്‍ എട്ട് പോറ്റിമാരും രാജാവും ചേര്‍ന്ന സഭയാണ് പണ്ട് ക്ഷേത്രം ഭരിച്ചിരുന്നത്. രാജാവിന് 'അര' അല്ലെങ്കില്‍ 'പകുതി' സ്ഥാനമേ ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ വാദിക്കുന്നു. ഇതിന് ബദലായി വൈഷ്ണവ സഭയുടെ ഒരുഭാഗം രംഗത്തു വന്നു. ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിനാണെന്നും 'അര' എന്ന വാക്ക് രാജാധികാരത്തിന്റെ തമിഴ് പദമായ 'അരശ്ശി' യെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വിവരിച്ചു. ശ്രീപദ്മനാഭക്ഷേത്രവും വില്വമംഗലം സ്വാമിയുമായുള്ള ബന്ധംകൊണ്ടാണ് പുഷ്പാഞ്ജലി സ്വാമിയാരന്മാരെ അവരോധിച്ചതെന്നും അല്ലാതെ അദ്ദേഹത്തിന് പ്രത്യേക അവകാശമില്ലെന്നും വൈഷ്ണവ സഭയുടെ പ്രസ്താവനയില്‍ പറയുന്നു.

ഏതായാലും തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇന്നും ഉത്തരം കിട്ടാതെ വിവാദമായി നില്‍ക്കുന്ന എട്ടര യോഗം, അര എന്ന വാക്കിന്റെ അര്‍ഥം തുടങ്ങിവയ്ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. വാദങ്ങള്‍ എന്തായാലും ഒരു കാര്യം ഉറപ്പാണ്. ക്ഷേത്രം നടത്തിപ്പുകാരായ എട്ടര യോഗവും ക്ഷേത്രവസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും (എട്ടുവീട്ടില്‍ പിള്ളമാരുടെ കാര്യത്തിലും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കം ഉണ്ട്) ഒരു വശത്തും വേണാട് രാജാവ് മറുഭാഗത്തുമായി പണ്ടും അവകാശത്തര്‍ക്കം നടന്നിരുന്നു. അത് ആഭ്യന്തര യുദ്ധമായി മാറുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണ്.

ഇതിന്റെ ഫലമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങുക മാത്രമല്ല, ക്ഷേത്രം അടച്ചിടുകവരെ ചെയ്തിട്ടുണ്ട്. 1672-1677 വരെ വേണാട് ഭരിച്ചിരുന്ന ആദിത്യവര്‍മ്മയുടെ കാലത്താണ് ഇത് സംഭവിച്ചത്.

1729-ല്‍ തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട് രാജാവായതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇരുമ്പുമുഷ്ടിയും ഉരുക്ക് ഹൃദയവും ഉണ്ടായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നിഗ്രഹിച്ച് പുതിയ ഭരണസമ്പ്രദായത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കാലത്തോടെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആധുനീകരണം ആരംഭിച്ചതും.
തൈക്കാട് കേശവ (കേചവന്‍) നെക്കൊണ്ട് കോട്ടകെട്ടിയും കാക്കച്ചിമല (തമിഴ്‌നാട്) യില്‍ നിന്ന് വലിയ തേക്കുമരം വെട്ടിക്കൊണ്ടുവന്ന് കൊടിമരം തീര്‍ത്തും തിരുമല കുന്നില്‍നിന്നും ഒറ്റശില വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം നിര്‍മിച്ചും മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രം പുനരുദ്ധരിച്ചു.

നേപ്പാളിലെ ഗണ്ഡകീ നദിതീരത്തുനിന്ന് കൊണ്ടുവന്ന പതിനായിരം സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് 'കടുശര്‍ക്കര യോഗ'ത്തില്‍ ശ്രീപദ്മനാഭന്റെ വിഗ്രഹം തീര്‍ത്തു. ഗോപുരത്തിന്റെ പണിക്ക് 6000 കൂലിക്കാരും 100 ആനകളും 4000 കല്‍പ്പണിക്കാരും ഉണ്ടായിരുന്നു. 1750 ജനവരി 18 (?)ന് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഉള്‍വാള്‍ ശ്രീപദ്മനാഭ വിഗ്രഹത്തിന് മുമ്പില്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന്റേതാണെന്നും താനും അനന്തരാവകാശികളായ രാജാക്കന്മാരും 'ശ്രീപദ്മനാഭദാസന്മാര്‍' എന്ന് അറിയപ്പെടുമെന്നും പദ്മനാഭന്റെ ട്രസ്റ്റി എന്ന നിലയിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രഖ്യാപിച്ചു. ഈ നടപടിയെയാണ് 'തൃപ്പടിദാനം' എന്ന് പറയുന്നത്. ഇതോടെ ശ്രീപദ്മാഭസ്വാമിക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണസിരാകേന്ദ്രവും ഭരണഘടനയും എല്ലാമായി മാറി. ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തി ശ്രീപദ്മനാഭദാസന്മാരായിട്ടാണ് അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മവരെ രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി ആയതോടെ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മമഹാരാജാവ് 'രാജപ്രമുഖന്‍' ആയി. പിന്നീട് കേരള സംസ്ഥാനം വന്നതോടെ അധികാരം നഷ്ടപ്പെട്ട് അദ്ദേഹം സാധാരണ പൗരനായി മാറി. എങ്കിലും കാലത്തിന്റെ നിയോഗം ഏറ്റുവാങ്ങി രാജ്യവും അധികാരവും ഒന്നും ഇല്ലെങ്കിലും മരണംവരെ അദ്ദേഹം ശ്രീപദ്മനാഭദാസനായി ജീവിച്ചു. മഹാരാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യമായ പ്രിവിപേഴ്‌സ് എടുത്തുകളഞ്ഞിട്ടും ഒരു പരിഭവമോ പരാതിയോ അദ്ദേഹം കാട്ടിയില്ല.

ആ വാര്‍ത്ത അറിഞ്ഞ ഉടന്‍ കൊട്ടാരത്തിന് മുകളില്‍ ഉയര്‍ത്തിയിരുന്ന കൊടി എടുത്തുമാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 1991 ജൂലായ് 19 രാത്രി 78-ാം വയസ്സില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ അനുജനും ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഇളയ രാജാ'വായി അംഗീകരിച്ചിരുന്ന ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മതാചാരപ്രകാരമുള്ള ചടങ്ങുകളോടെ ശ്രീപദ്മനാഭദാസനായി ക്ഷേത്രത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു.

ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രധാനവും പതിനെട്ട് പുരാണങ്ങളില്‍ ആറ് (6) എണ്ണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതും സംഘകാല കൃതികളില്‍ മാത്രമല്ല നൂറ്റുണ്ടുകള്‍ക്കുമുമ്പുള്ള സാഹിത്യകൃതികളിലും സന്ദേശകാവ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതുമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം തിരുവനന്തപുരത്തിന്റെ തിലകക്കുറിയാണ്. ഇവിടുത്തെ ആറാട്ടിന് കുതിരപ്പുറത്ത് കൊണ്ടുപോകാറുള്ള കര്‍ണാടിക് നവാബിന്റെ പച്ചക്കൊടിയും കടപ്പുറത്ത് ആറാട്ട് നടക്കുമ്പോള്‍ രാജാവിന് സംരക്ഷണം നല്‍കുന്ന മത്സ്യത്തൊഴിലാളികളുമെല്ലാം മതസൗഹാര്‍ദത്തിന്റെ മേന്മ വിളംബരംചെയ്യുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും ആറുവര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള മുറജപവും ലക്ഷദീപവും നവരാത്രി ഘോഷയാത്രയും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിന് ഭംഗംവരാത്ത നടപടികള്‍ ആണ് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള സജ്ജീകരണങ്ങളാണ് സര്‍ക്കാരും രാജകുടുംബവും കൂടി ചേര്‍ന്ന് ആലോചിച്ച് നടപ്പിലാക്കേണ്ടത്.

അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാളിനുശേഷം ഭരണഘടന അനുസരിച്ച് 'രാജാവ്' ഇല്ലെന്നും അതിനാല്‍ നിയമാനുസൃതമായ ട്രസ്റ്റോ സമിതിയോ രൂപവത്കരിച്ച് ക്ഷേത്രഭരണം കൈമാറണമെന്നുമാണ് കോടതിവിധി. ഇതില്‍ സുപ്രീംകോടതിയുടെ നിലപാട് എന്താണെന്ന് പിന്നീടേ അറിയു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവും അതിന്റെ സ്വത്തുക്കളും സംരക്ഷിക്കണമെന്നും അവിടെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ക്ഷേത്രം പുരോഗതി കൈവരിക്കണമെന്നുമുള്ളതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല.

Sandeep das

Friday, November 29, 2019

രണ്ട് വർഷം മുൻപ് ട്രെയിൻ യാത്രയിൽ നടത്തിയ ഒരു ചാറ്റിംഗ്
🌸🌸🌸🌸🌸🌸🌸
ഇന്ന് ട്രെയിൻ യാത്രക്കിടക്ക് നടത്തിയ ചാറ്റിങ്ങ്

 ഏകാദശി ദിവസം അരി ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ കാരണം എന്താ... ?
ഉത്തരം
നമുടെ ശാസ്ത്രങ്ങൾ പറയുന്നത് മൂന്നു തരം ഉപവാസ വ്രത രീതികൾ ഉണ്ട് അതിൽ ഒന്നാണ് കൃച്ഛദോജ്യം ഭക്ഷണം കുറക്കൽ: നിത്യം കഴിക്കുന്ന ഭക്ഷണമാണെങ്കിൽ വിശപ്പിനനുസരിച്ച് കഴിക്കാൻ  തോന്നും
അത് ആദ്ധ്യാത്മിക സാധനക്കും  ആത്മീയ ചിന്തകൾക്കും വിഘാതമാകും. മറ്റൊരാഹാരം (ഗോതമ്പ് etc) ആണെങ്കിൽ നിത്യ ഭക്ഷണത്തിന്റെ അളവിൽ കഴിക്കാനാകില്ല എന്നതുകൊണ്ടാണ് അരി ഒഴിവാക്കാൻ പറയുന്നത്. ഉഴുന്നും അങ്ങനെ തന്നെ. ഉഴുന്ന് കഫവർദ്ധക മായ 'ഒന്നായതിനാലും കഫം മനസിന്റെ ഉന്മേഷത്തെ കുറക്കുന്നതായതു കൊണ്ടുമാണ് ഉഴുന്ന് ഉപേക്ഷിക്കണം എന്ന് അനുശാസിക്കുന്നത് ' ഉള്ളി മുതലായവ തി ഷ്ണഗുണമുള്ളവയും രജോ സ്വഭാവത്തെ വർദ്ധിപ്പിക്കുന്നതിനാൽ വ്രത വേളയിൽ അവയും വർജിക്കണം
മാത്രമല്ല കഴിക്കുന്ന ഭക്ഷണം ഉദരത്തിന്റെ നാലിലൊന്ന് മാത്രമായി പരിമിതപ്പെടുത്തണം അതും മനോനിയന്ത്രണത്തിനും ഏകാഗ്രതക്കും ആവശ്യമാണ്
ചോദ്യം
അപ്പോൾ ഈ  ച്ചിട്ട എന്നും ആയി കൂടെ?
ഉത്തരം
അതാണ് വേണ്ടത്
ചോദ്യം
എന്തിനാ idakku മാത്രമാക്കുന്നത്?

ഉത്തരം
നിത്യവും ആത്മീയ അനുഷ്ഠാനങ്ങൾചെയ്യാൻ  കഴിയാത്തവർക്കാണ് വ്രതാദികൾ

ക്രമേണ മാനസിക പക്വത എത്തിയാൽ ഇലകൾ വായു, ജലം എന്നി വ മാത്രമാക്കി തപോവ്രതത്തിലേക്ക് ഉയരും -അത് രണ്ടാം  വ്രതം
പാർവ്വതിക്ക് അപർണ എന്ന പേരു വന്നത് ഇലകൾ മാത്രം ഭക്ഷിച്ച് തപോവ്രതം നടത്തിയതിനാലാണ്

വ്രതം മൂന്നാമത്തേത് - പ്രായോപവേശം മരണം വരെ ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കുക - ഈശ്വര ചിന്തയോടെ ഭീഷ്മർ ശരശയ്യയിൽ കിടന്ന് ചെയ്തതും ' പരീക്ഷിത്ത് മഹാരാജാവ് ചെയ്തതും ഇതാണ്
ചോദ്യം
അപ്പോൾ ആരാ ആത്മീയൻ?
ഉത്തരം
സ്വന്തം ഉണ്മ കണ്ടെത്തുന്നവൻ ആത്മീയൻ
ചോദ്യം
ഉണ്മ means ബ്രഹ്മം ?
ചോദ്യം
അതേ
താൻ തന്നെ വിശ്വമെന്ന് അനുഭവിച്ചറിയൽ
ചോദ്യം
nàmmude asthithwam arinjalum nam purakilek valikappedan karanamentha?
ഉത്തരം
കർമ്മ വാസനകൾ : അത് ചരടിൽ കെട്ടിയ കല്ലിനെ എന്ന പോലെ ' നമ്മെ കറക്കുന്നു 'ചരടു പൊട്ടിയാൽ കല്ല് പോകുന്ന പോലെ  തിരിച്ചു വരവില്ലാത്ത 'യാത്ര നമുക്കും 'ഇതു തന്നെ അല്ലേ യഥാർത്ഥത്തിൽ EMc 2 എന്ന സിദ്ധാന്തം
ചോദ്യം
pls describe
ഉത്തരം
E Energy M_Mass c velocity if an object moves  with definit mass and velocity of light then it will be in the form of energy
ഇതു തന്നെ പുരാണങ്ങൾ പറയുന്ന ജീവന്മുക്താവസ്ഥ - യോഗസമാധി എന്നിവ
ചോദ്യം - ഇപ്പറഞ്ഞത് ഒന്നു കൂടി വിശദമാക്കാമോ ?
ഉത്തരം
നാം നമ്മുടെ ഒരു frequency യിൽ സഞ്ചരിക്കന്നു. അപ്പോൾ ' നാം ഉണ്ട് പക്ഷെ നാം എപ്പോൾ പ്രപഞ്ചത്തിന്റെ ഫ്രീക്വൻസിയിൽ ജീവിക്കന്നുവോ അപ്പോൾ നാമില്ല അനന്ത പ്രപഞ്ചം മാത്രം അതെE=Mc2
അതായത്
No mind there no body no knowledge no ego no self sense
No knowledge no knower that is salvation

ശങ്കർജി കൊടകര
[29/11, 21:13] +91 94955 57148: 🎀♾♾♾♾💗♾♾♾♾🎀
                     *🕊തത്വമസി🕊*
🎀♾♾♾♾💗♾♾♾♾🎀

*ഭാഗം :13*   

അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.

ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു.


തുടരും ......

 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[29/11, 21:13] +91 94955 57148: 🎀♾♾♾♾❣♾♾♾♾🎀
             *👣ശരണപാതയിൽ👣*
🎀♾♾♾♾🙏♾♾♾♾🎀

*പരമ്പര-അദ്ധ്യായം-13*

മണ്ഡലമാസമായി പൂജനീയമായിരിക്കുന്നത് വൃശ്ചികമാസവും ധനുമാസവുമാണ്. വൃശ്ചികത്തിനര്‍ത്ഥംതേള്‍ എന്നാണ്. ശബരിമല വ്രതാനുഷ്ഠാനം വൃശ്ചികം മുപ്പതു ദിവസവും, ധനു പതിനൊന്നു ദിവസവുമാണ്. ധനുസ്സ് എന്നാല്‍ വില്ല് എന്നാണ്. വില്ലും തേളും പൂര്‍ണ്ണമായും ആദ്ധ്യാത്മിക പ്രതീകമാണ്.

ശ്രീ അയ്യപ്പന്റെ ലീലാവിലാസങ്ങളില്‍ തേളിനും വില്ലിനും മഹനീയ സ്ഥാനമുണ്ട്. വിഷ ജീവിയാണ് തേള്‍അല്ലെങ്കില്‍ വൃശ്ചികം. ഇത് തന്റെ എതിരാളിയെ ആക്രമിയ്ക്കുന്ന സ്വഭാവം ഉള്ളതാണ് ധനുസ്സ്.ആക്രമിയ്ക്കാനുള്ള ആയുധമാണ്. അയ്യപ്പന്‍ പുലിപ്പാലു തേടിയാത്രചെയ്യുന്നു. രാജകൊട്ടാരത്തിലെ അധര്‍മ്മ തന്ത്രങ്ങളായിരുന്നു അതിനുകാരണം. പിന്നില്‍ നിന്നു വിഷം കുത്തിവച്ചമന്ത്രിയും രാജപത്‌നിയും മറ്റും വൃശ്ചികത്തെ പ്രതിനിധാനം ചെയ്യുന്നു. അയ്യപ്പന്‍ അമ്പും വില്ലും കൊണ്ട് മുന്നോട്ടുള്ള വിജയങ്ങള്‍ കൊയ്‌തെടുക്കുന്നു.

തന്റെ ഓജസ്സും തേജസ്സും മലമുകളില്‍ സ്ഥാപിച്ചതും, അമ്പയച്ചതുകൊണ്ടുതന്നെ. വൃശ്ചികം –ധനുരൂപങ്ങള്‍ ഇപ്രകാരം സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ജ്യോതിഷപരമായി വൃശ്ചികം അഷ്ടമ (8-ആം) രാശിയാണ്. കൂടാതെ ചൊവ്വയുടെ രാശിയുമാണ്. എട്ടുംചൊവ്വയും ആയുസ്സിന് ദോഷം ചെയ്യുന്നു.

ഈദോഷകാലത്തെ തരണം ചെയ്യാനും, ആയുര്‍ദൈര്‍ഘ്യത്തിനും വൃശ്ചികത്തിലെ അയ്യപ്പ ഭജനം മോക്ഷപ്രദം തന്നെ. 9ാം ഭാവമായ ധനുരാശി ഭാഗ്യഭാവത്തിന്റെയാണ്. കഷ്ടതകളും നഷ്ടങ്ങളും സഹിച്ച് ഭാഗ്യ ഭാവത്തിലെത്തിയാല്‍ സര്‍വ്വ സിദ്ധികളും മേന്മകളും കൈവരുമെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

*തുടരും......*

*ശുഭം*
🎀✿═══❁★☬ॐ☬★❁═══✿🎀
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[29/11, 21:13] +91 94955 57148: 🙏🌹🌹🙏🌹🌹🙏🌹🌹🙏

*ഭൂതനാഥോപാഖ്യാനം: ഭാഗം 3*

🌺🌸🌺🌸🌺🌸🌺🌸🌺🌸🌺🌸

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ🙏

മഹാവിഷ്ണുവും മഹാദേവനും തമ്മിലുള്ള സംവാദവും ഭൂതനാഥന്റെ അവതാരവര്‍ണ്ണനയുമാണ് മൂന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യം. ഭൂതനാഥന്റെ പാദപങ്കജങ്ങള്‍ സ്മരിച്ചുകൊണ്ട് സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി.

മീനകുണ്ഡലങ്ങളണിഞ്ഞ മഹാവിഷ്ണു സുന്ദരിയായ യുവതിയായി മാറി അസുരന്മാരെ മോഹിപ്പിച്ചു എന്ന വൃത്താന്തം മീനകേതനരിപുവായ മഹാദേവന്‍ അറിഞ്ഞു. ആ മോഹിനീരൂപം കാണാന്‍ ആഗ്രഹം ഉണ്ടായ മഹേശ്വരന്‍ വിഷ്ണു സന്നിധിയിലെത്തി.

പുരഹരന്‍ മാധവനോടു പറഞ്ഞു:’കല്യാണനിധിയായ വിഷ്‌ണോ, അങ്ങയുടെ ശൃംഗാരമയമായ മായാരൂപം കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. കാരുണ്യപൂര്‍വ്വം ആ രൂപം എനിക്കു കാട്ടിത്തരിക’. ശിവവചനം കേട്ട് തന്റെ മോഹിനീരൂപം കാണിക്കുന്നതിനായി മഹാവിഷ്ണു അപ്രത്യക്ഷനായി. അതിമനോഹരമായ ഒരു ഉദ്യാനം ശിവനുമുന്നില്‍ ആവിര്‍ഭവിച്ചു. ഇത്രയും മനോഹരമായ ഒരു പൂങ്കാവനം ഇതിനു മുന്‍പ് താന്‍ കണ്ടിട്ടില്ല എന്നു ശിവനു തോന്നി.

സൗരഭ്യം പൊഴിക്കുന്ന നിരവധി പുഷ്പങ്ങളും മന്ദമായിവീശുന്ന മാരുതനും ആടുന്ന മയിലുകളും പാടുന്ന കുയിലുകളും ഓടുന്ന മാന്‍പേടകളും മൂളുന്ന വണ്ടുകളും തടാകങ്ങളില്‍ നീന്തിക്കളിക്കുന്ന അരയന്നങ്ങളും എല്ലാംചേര്‍ന്ന് അതിമനോഹരമായിരുന്നു ആ ഉദ്യാനം.

ഉദ്യാനത്തിനുള്ളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പകത്തിന്റെ ചുവട്ടില്‍ മാണിക്യ നിര്‍മ്മിതമായ പന്ത് എറിഞ്ഞുകളിച്ചു നില്‍ക്കുന്ന പൂര്‍ണ്ണയൗവനയുക്തയായ മോഹിനിയെ മഹാദേവന്‍ കണ്ടു.
മോഹിനിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലുമാവുകയില്ല.

അതിനാല്‍ ആ സൗന്ദര്യത്തെക്കുറിച്ച് ഒരുനാവ് മാത്രമുള്ള താന്‍ വര്‍ണ്ണിക്കാന്‍ ഉദ്യമിച്ചാല്‍ അത് ഭോഷത്വം ആയിരിക്കും. അംഗജനെ (കാമദേവനെ) അഗ്നിനേത്രത്താല്‍ ചുട്ടുകരിച്ച് അംഗനമാരില്‍ ഏറ്റവും വൈരാഗ്യത്തോടെവാഴുന്ന അംഗജരിപുവായശിവന്റെ മനസ്സിളക്കിയ മോഹിനിയുടെ സൗന്ദര്യം വര്‍ണ്ണിക്കേണമോ? എന്ന് സൂതന്‍ മഹര്‍ഷിമാരോടു പറയുന്നു.

മോഹിനിയെ കണ്ടു മോഹിതനായ മഹാദേവന്‍ ദേവിയെ ആലിംഗനം ചെയ്യാന്‍ ഉദ്യമിച്ചു. എന്നാല്‍ ദേവി അവിടെനിന്നും ഓടിമാറി. ലീലാലോലുപയായ ദേവിയെ ഒടുവില്‍ ശിവന്‍ തന്റെ കരവലയത്തിലാക്കി ആലിംഗനം ചെയ്തു. ശിവമോഹിനി സംഗമത്തില്‍ സമസ്തദേവകളും വിസ്മയം പൂണ്ടു.

ഇരുവരുടെയും വിയര്‍പ്പുതുള്ളികളും ശിവവീര്യവും ഒന്നുചേര്‍ന്ന് ഒരുസുന്ദരരൂപം ആവിര്‍ഭവിച്ചു. അങ്ങിനെ ആവിര്‍ഭവിച്ച പുരാതനവും ചിദ്‌സ്വരൂപവും പുണ്യപൂര്‍ണ്ണവുമായ താരകബ്രഹ്മരൂപത്തെ ഞാന്‍ ഭജിക്കുന്നു.

പന്തളഭൂപന്റെ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണതയായും മഹിഷിയുടെ മദം പോക്കുവാനായും ആണു താരകബ്രഹ്മം അവതരിച്ചത്. പലപല കാരണങ്ങളാല്‍ ആ ദിവ്യമൂര്‍ത്തി കൈക്കൊള്ളുന്ന അവതാരങ്ങള്‍ക്കു കണക്കില്ല. ശുദ്ധനും, അദ്വയനും, സ്വയം ജ്യോതിസ്വരൂപനും, അവ്യയനും, പരനും,സത്യസ്വരൂപനും, ആനന്ദമയനുമാണു സാക്ഷാല്‍ താരകബ്രഹ്മം. എന്നാലും ആ പരമകാരുണ്യവാന്‍ സഗുണസ്വരൂപം കൈക്കൊണ്ടത് കലികാലത്തുള്ളവരുടെ മഹാഭാഗ്യമാണ്.

*##LV##*

🌺🌸🌺🌸🌺🌸🌺🌸🌺🌸🌺🌸
*നമ:ശിവായ മന്ത്രരഹസ്യം* -   

➖➖➖➖➖➖➖➖➖➖➖
                 *4 ാം ഭാഗം*
➖➖➖➖➖➖➖➖➖➖➖*


☘ ഓം നമഃശിവായ☘*


*ശിവോ ബ്രഹ്മാദി രൂപ: സ്യാത് ശക്തി ഭി: തി സൃഭി:* *സഹ അഥവാ തുര്യമേവ സ്യാത് നിർഗുണം ബ്രഹ്മ തത്പരം* .


*ശിവൻ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ശക്തികളോടുകൂടിയ ഥാക്രമം ബ്രഹ്മാവ് വിഷ്ണു, രുദ്രൻ എന്നീ മൂന്നു രൂപങ്ങൾ ധരിക്കുന്നു. പ മാത്മാവിന്റെ മാത്രം കർമ ക്ഷേത്രമാണ് സൃഷ്ടി, സ്ഥിതി, സംഹാരമെന്നിവ. ഈ മൂന്നിനും കൂടി ജഗദ് വ്യാപാരമെന്നു പറയുന്നു.പരമാത്മാവിന്റെ ശബള രൂപമാണിവിടെ വർണിച്ചത്. യസ്മിൻ സർവം ശേതേ തസ്മിൻ - ഏതിലാണോ സർവവും ശയിക്കുന്നത്-സ്ഥിതി ചെയ്യുന്നത് - അത് ശിവൻ.ആ ശബള രൂപത്തിൽ ജഗദ് വ്യാപാരം നടത്തുന്നു.ഇതിനപ്പുറം ശുദ്ധസ്വരൂപം നിർഗുണമാണ്.സാധകൻ തന്റെ തുരീയാവസ്ഥയിൽ നിർഗുണനും നിരാ കാരനും സർവവ്യാപിയുമായ ശിവനെ സാക്ഷാത്കരിക്കുന്നു.പരമാത്മാവിന് അവസ്ഥാത്രയങ്ങളോ അതിനപ്പുറം തുരീയമോ ഇല്ല. ജീവന്റെ നിലയിൽ നിന്നു നോക്കുമ്പോൾ അവനങ്ങനെ ധരിക്കുന്നുവെന്നു മാത്രം.നമസോ ന മനേശക്തി: നമനം ധ്യാനമേവ ച .ങേന്താത്താദാത്മ്യ സംബന്ധ: കഥ്യതേപ്രത്യഗാത്മനോ:- നമ ശബ്ദത്തിന് നമിക്കുക എന്നർഥം.നമനം ധ്യാനം തന്നെ ചതുർഥി വിഭക്തിയുടെ അവസാനം കൊണ്ട് ജീവാത്മാവിന്റെ താദാത്മ്യ സംബന്ധത്തെപ്പറയുന്നു. നമിക്കുക എന്നത് തന്നെയാണ് ധ്യാനം. വിഷയ സുഖാസ്വാദനമാണ് അഹന്തക്കു കാരണം. വിഷയ സുഖത്തിൽ താത്പര്യമില്ലാതാവുന്നതോടെ വിനയമുണ്ടാവുന്നു. നമ്രത അഹന്തയെ ഹനിക്കുന്നു. ചിത്തം ധ്യാന സജ്ജമാവുന്നു. ധ്യാനം നിർ വിഷയം മന:( സാംഖ്യം 6.25) മനസ്സിനെ വിഷയരഹിതമാക്കുകയാണ് ധ്യാനം.രൂപം, രസം, ഗന്ധം, സ്പർശം, ശബ്ദം എന്നിവയാണ് വിഷയങ്ങൾ. മനസ്സ് വൃത്തി രഹിതമാവുമ്പോൾ വിഷയവിമുക്തി സംഭവിക്കുന്നു. ശിവായ എന്നതിലെ ങേ പ്രത്യയം ജീവാത്മാവിന് പരമാത്മാവുമായുള്ള താദാത്മ്യ സംബന്ധത്തെ കാണിക്കുന്നു. താദാത്മ്യ ബന്ധം വ്യാപ്യ  വ്യാപക ബന്ധമാണ്. പ്രണവോ ധനു: ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് .( മുണ്ഡകം 2.2.4) പ്രണവം വില്ലാണ്. ജീവാത്മാവാണ് ശരം ബ്രഹ്മം ലക്ഷ്യമാണ്.ലക്ഷ്യത്തെ വേധിക്കണം. ശരം പോലെ തന്മയനാവണം, ഏകാഗ്രമാവണം.ലക്ഷ്യമായ പരമാത്മാവിൽ ചിത്തമേകാഗ്രമായ വൻ പരമാത്മാവിൽ സ്ഥിതി ചെയ്യുന്നു. ആ പരമാത്മാവ് തന്റെ ഓരോ കോശങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്ന അനുഭവമുണ്ടാവുന്നു. ഈ വ്യാപ്യ വ്യാപ കാ നുഭവമാണ് തന്മയീഭാവം*

      ☘*ഓം നമ:ശിവായ☘

*(തുടരും)*

*✍ അറിവാണ് ശക്തി*
*ബാർബരീകൻ*

മഹാഭാരതത്തിന്റെ വീരൻ വീര ബാർബരീകൻ ആയിരുന്നു. ധർമ്മയുദ്ധത്തിന്റെ ഏക ദൃക്‌സാക്ഷി,
ഭാരതയുദ്ധം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ,
മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും വീരനായ ധർമ്മയോദ്ധാവ്.
പക്ഷേ കേട്ട കഥകളിലെ നായകന്മാർ അർജുനനും, ഭീമനും, കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും, ദൃഷ്ടധ്യുമ്നനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും ഇതിഹാസത്തെ ജ്വലിപ്പിച്ചു നിർത്തിയ ധർമ്മിഷ്ഠനായ  യോദ്ധാവ് ആയിരുന്നു ബാർബരീകൻ.

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോൽകചൻ, ആ ഘടോൽകചന്റെ പത്നി പ്രാഗ് ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും തർക്കശാസ്ത്രത്തിലും അതിനിപുണയായ മൗർവി, തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്തിരുന്നു. അപ്രകാരം ഘടോൽകചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വപത്നിയാക്കി. അവരുടെ പുത്രനാണ് വീരബാർബരികൻ, ഭീമസേനന്റെ പൗത്രൻ.

ചെറുപ്പത്തിൽ അമ്മയിൽ നിന്നും ആയോധനകലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച അതിസമർത്ഥനായ ബാർബരികൻ തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി ദ്വാരകയിലേക്ക് പുറപ്പെട്ടു. ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ട് ഈ മൂന്ന് അസ്ത്രവും ബാർബരികന്റെ അടുത്ത് തിരിച്ചെത്തും എന്നതാണ് രീതി.

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലം കൂട്ടാൻ ഭീമൻ മകൻ ഘടോൽകചനെ ക്ഷണിക്കാൻ, വനാന്തർ ഭാഗത്തേക്ക് പുറപ്പെട്ടു. വായു പുത്രനായ വൃകോദരന് വനമദ്ധ്യത്തിൽ വെച്ച് ആരോഗ്യദൃഡഗാത്രനായ ഒരു വനവാസി യുവാവിനോട് യുദ്ധം ചെയ്യേണ്ടി വന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമില്ലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച ഭീമനെ വളരെ വേഗം തന്നെ ആ യുവാവ് കീഴടക്കി. അത്ഭുതപരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നെ നേരിട്ട യോദ്ധാവിന്റെ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു. ആ പരിചയപെടലിൽ അവർ ഒരു കാര്യം മനസിലാക്കി, പൗത്രനും മുത്തശ്ശനും തമ്മിൽ നടത്തിയ യുദ്ധമായിരുന്നു അത് എന്ന സത്യം.

ക്ഷമചോദിച്ച ബർബരീകനെ വാത്സല്യത്തോടെ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ വരവിന്റെ ഉദ്ദേശവും വരാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകപതിയായ വാസുദേവൻ തേരാളിയായിവരുന്ന കുരുക്ഷേത്രത്തിൽ പിതാവ്  ഘടോൽക്കചനൊടൊപ്പം പോകണം എന്ന് അപ്പോഴേ തീരുമാനിച്ച ബാർബരീകൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പും നടത്തി തുടങ്ങി.

യുദ്ധത്തിന് പോകാൻ അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബാർബരീകരനോട് അമ്മ ഏത് പക്ഷത്ത് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു.

"എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം" എന്ന് അമ്മയോട് വാക്കുപറഞ്ഞു.

ആ സമയത്ത് പാണ്ഡവ പക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബലർ ആയിരുന്നു അതായിരുന്നു ബാർബരീകരൻ ഉദ്ദേശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌  ചർച്ചകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ യുധിഷ്ഠിരനോട് അർജുനൻ പറഞ്ഞു വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത് എന്ന്.

ഇത് കേട്ട ബാർബരീകൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു പറഞ്ഞു. "മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള  നിമിഷങ്ങൾ മതി."
ബാർബരീകരന്റെ വെറും വീരവാദം എന്ന് കരുതി ബാക്കിയുള്ളവർ പുഞ്ചിരിച്ചപ്പോൾ കൃഷ്ണൻ മാത്രം അർത്ഥഗർഭമായി ബാർബരീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അർജ്ജുനനോട് പറഞ്ഞു "അവനതിനു കഴിയും. അവനു മാത്രം."
ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾക്ക് അത്ഭുതമായി. കൃഷ്ണൻ വിശദമായി പറഞ്ഞുകൊടുത്തു. ബാർബരീകന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.
ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് ഒരു നിമിഷം കൊണ്ട് വധിച്ച കഥയും കൃഷ്ണൻ പറഞ്ഞു കൊടുത്തു.

യുദ്ധം ജയിക്കാൻ ഇതു മതിയാകും എന്ന് ഉറച്ചു വർധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു. പക്ഷെ കൃഷ്ണൻ മാത്രം ചിന്താനിമഗ്നനായി ഇരുന്നു.

ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ആയ ഭഗവത് സ്വരൂപനും ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നു.

ബാർബരീകരനെ പരീക്ഷിക്കാനായി ഭഗവാനും തീരുമാനിച്ചു. നിനക്കു ഏതു പക്ഷത്തു യുദ്ധം ചെയ്യാനാണ് താല്പര്യം.
അമ്മയോട് പറഞ്ഞത് പോലെ തന്നെ "എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം" ഭഗവാനോടും പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല.

അതായത് യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞപോലെ ആദ്യത്തെ തവണ ദുർബലരായ പാണ്ഡവർക്ക് വേണ്ടി കൗരവരെ എല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും, അപ്പോൾ പശ്ചാത്താപത്തിൽ അടുത്ത  തവണ ദുർബലരായി മരണപ്പെട്ട കൗരവർക്കു വേണ്ടി പാണ്ഡവരെ എല്ലാം ഇല്ലാതാക്കും. ഇത് ധർമ്മസംസ്ഥാപനത്തിന് ചേർന്നതാകില്ല എന്ന് കൃഷ്ണന് അറിയാമായിരുന്നു.
ഇത് മനസിൽ വെച്ചു കൊണ്ടു ഭഗവാൻ ഒരു ആൽമരം കാണിച്ച് ബാർബരീകനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരം ഇടാൻ പറയുന്നു. എന്നിട്ട് ബാർബരികൻ കാണാതെ ഒരില സൂത്രത്തിൽ ചവിട്ടിപ്പിടിച്ചു. എല്ലാ ഇലയിലും സുഷിരമിട്ടു അസ്ത്രം ഭഗവാന്റെ കാലിനടിയിലെ ഇലയ്ക്ക് വേണ്ടി മുന്നിൽ വന്നു. അങ്ങ് കാല് മാറ്റിയാലേ ആ ഇല മുറിക്കാൻ പറ്റൂ എന്ന് ബാർബരീകൻ പറഞ്ഞു. ആ അസ്ത്രത്തിനാണെങ്കിൽ ഭഗവാന്റെ കാലിൽ തുളഞ്ഞു കയറാനും കഴിയാതെ വന്നു. കാലുമാറ്റാൻ ആവശ്യപ്പെട്ട ബാർബരീകന്റെ ശക്തിയ റിഞ്ഞ കൃഷ്ണൻ യുദ്ധത്തിന് മുൻപ് യുദ്ധത്തിന് തയാറായി വന്ന ഒരു യോദ്ധാവിന്റെ ബലി ചോദിക്കുന്നു. വന്നത് ഭഗവാൻ കൃഷ്ണനാണെന്ന് മനസിലാക്കിയ ബാർബരീകൻ ഭഗവാൻ ഉള്ള ഭാഗം ശക്തമാണെന്നും മനസിലാക്കി, അതിനാൽ  സ്വന്തം ബലി ഭഗവാന്റെ സുദർശന ചക്രത്താൽ സംഭവിക്കണം എന്ന് പറഞ്ഞു. അപ്രകാരം തന്നെ ഭഗവാനും ചെയ്തു.

അങ്ങനെ യുദ്ധം ചെയ്യാൻ വന്ന ബാർബരികൻ അവസാനം ഭഗവാനോട് ഈ യുദ്ധം കാണാനുള്ള അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു. തലയറ്റിട്ടും ഭഗവാൻ ബാർബരികനെ കുരുക്ഷേത്ര ഭൂമി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടു ഇങ്ങനെ അരുളിച്ചെയ്തു.

"ധർമ്മാധർമ്മങ്ങൾ കൂട്ടിമുട്ടുന്ന ഈ മഹായുദ്ധ ഭൂമിയിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നീ ആണ് ഈ യുദ്ധത്തിന്റെ ഏകസാക്ഷിയും."

ഭാരത യുദ്ധം അവസാനിക്കാറായപ്പോൾ ഗാന്ധാരി ഭഗവാനെ ശപിക്കുമ്പോൾ ഭഗവൻ ഗാന്ധാരിയോട് പറയുന്നുണ്ട് ബാർബരികനെകുറിച്ച്, ധർമ്മ സംസ്ഥാപനത്തിനു വേണ്ടി മാത്രമേ ഞാൻ നിലകൊണ്ടിട്ടുള്ളൂ എന്നും അതുകൊണ്ടാണ് ഞാൻ ബാർബരികനെ മുക്തി നൽകി സാക്ഷിയാക്കിയതും, അല്ലെങ്കിൽ ഏകപക്ഷീയമായി ഈ യുദ്ധത്തിൽ ബാർബരികൻ കാലം നിറഞ്ഞേനേ എന്നും പറയുന്നു.

പിന്നീട് ഗാന്ധാരി ബാർബരികനോട് സാക്ഷി വിസ്താരം നടത്തുമ്പോൾ ബാർബരികൻ പറയുന്ന ഒരുകാര്യമുണ്ട്.

ഈ യുദ്ധത്തിൽ ഞാൻ ഒരാളുടെ രൂപം മാത്രമാണ് കണ്ടത്. രണ്ടു പക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കും ഒരേ ഒരു രൂപമായിരുന്നു. അവിടെ അർജുനനും ഭീമനും ദുര്യോധനനും ഒന്നും ഇല്ലായിരുന്നു, എല്ലാം  ഭഗവാൻ മാത്രമായിരുന്നു. എല്ലാവരും ഭഗവാന്റെ പ്രതിരൂപങ്ങളുമായിരുന്നു. വേദനിക്കുന്നതും വിജയഭേരിമുഴുക്കുന്നവനും ഒരാൾ തന്നെ.

*സംഭവാമി യുഗേ യുഗേ*

ജ്ഞാനികളുടെ ആദിത്യലോകപ്രാപ്തി

Friday 29 November 2019 5:34 am IST
നാലാം അദ്ധ്യായം രണ്ടാം പാദം, രശ്മ്യധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.സൂത്രം  -രശ്മ്യനുസാരീ
ബ്രഹ്മസാക്ഷാത്കാരം നേടിയ ജ്ഞാനികള്‍ ദേഹം വെടിഞ്ഞ് ആദിത്യന്റെ രശ്മികളെ അനുസരിച്ച് ആദിത്യ ലോകത്തെത്തി പിന്നെ ബ്രഹ്മലോകം പ്രാപിക്കുന്നു. സൂര്യ ലോക ദ്വാരത്തിലൂടെയാണ് ബ്രഹ്മലോക പ്രാപ്തി നേടുന്നത്.ജ്ഞാനികളും അജ്ഞാനികളും ദേഹം വെടിഞ്ഞ ശേഷം പോകുന്ന മാര്‍ഗ്ഗത്തെയാണ് ഇവിടെ കാണിക്കുന്നത്. ബ്രഹ്മരന്ധ്രത്തിലൂടെയാണ് ജ്ഞാനികളുടെ ജീവന്‍ പുറത്ത് പോകുന്നത്.ജ്ഞാനികള്‍ ദേവയാന മാര്‍ഗ്ഗത്തിലൂടെ സൂര്യ ലോകത്തെത്തുന്നു. സൂര്യ ലോകമാണ് ബ്രഹ്മലോകത്തിലേക്കുള്ള പ്രവേശന വാടം.
അജ്ഞാനികള്‍ ദേഹത്തിലുള്ള മറ്റ് നാഡികളിലൂടെ പുറത്ത് പോയി ധൂമ മാര്‍ഗ്ഗത്തിലൂടെ ചന്ദ്ര ലോകത്തെത്തുന്നു. പക്ഷേ തിരിച്ചു വരേണ്ടി വരും. പുനര്‍ജന്മത്തിനായി ഈ ലോകത്തിലേക്ക് തന്നെ മടങ്ങും .ഇതാണ് പിതൃയാന മാര്‍ഗ്ഗം. സുര്യ ലോകത്തെത്തുന്നവര്‍ക്ക് തിരിച്ചുവരവില്ല. അവര്‍ നേരെ ബ്രഹ്മ ലോകത്തിലേക്ക് പോകുന്നു. ബ്രഹ്മവിദ്യാബലമില്ലാത്തവര്‍ക്ക് സൂര്യ ലോകത്തെത്തിയാലും തിരികെ വരണം.
സൂത്രം - നിശി നേതി ചേന്ന സംബന്ധസ്യ യാവദ്ദേഹഭാവിത്വാദ്ദര്‍ശയതി ച
രാത്രിയില്‍ സൂര്യരശ്മികളില്‍ കൂടി പോകാന്‍ സാധിക്കുകയില്ലല്ലോ എന്നാണെങ്കില്‍ അത് ശരിയല്ല. സൂര്യരശ്മികളും ദേഹത്തിലെ നാഡികളും തമ്മിലുള്ള സംബന്ധം എത്രയും കാലം ദേഹം നിലനില്‍ക്കുന്നുവോ അത്രയും കാലം ഉണ്ടാകും എന്ന് ശ്രുതിയില്‍ പറയുന്നു.സൂര്യലോകത്തിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പൂര്‍വപക്ഷവും അതിനുള്ള സമാധാനവും ഇവിടെ പറയുന്നു. ജ്ഞാനികള്‍ ദേഹം വെടിയുമ്പോള്‍ സൂര്യരശ്മികളിലൂടെ ജീവന്‍ സൂര്യ ലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞതിനെ പൂര്‍വപക്ഷം ചോദ്യം ചെയ്യുന്നു. ജ്ഞാനി മരിക്കുന്നത് രാത്രിയിലാണെങ്കില്‍ എങ്ങനെ സൂര്യരശ്മികളിലൂടെ പോകാനാകും. രാത്രി സൂര്യസാന്നിധ്യമില്ലല്ലോ...
മനുഷ്യ ശരീരത്തിലെ നാഡികളും സൂര്യരശ്മികളും തമ്മിലുള്ള ബന്ധമാണ്. രാത്രിയില്‍ സൂര്യനെ പ്രത്യക്ഷമായി കാണുന്നില്ല എങ്കിലും ജ്ഞാനിയുടെ ജീവന് സൂര്യരശ്മികളിലൂടെ സൂര്യ ലോകത്തെത്താന്‍ വിഷമമുണ്ടാകില്ല. ആദിത്യ മണ്ഡലത്തെ ഭേദിച്ച് ബ്രഹ്മലോകത്തെത്താനും തടസ്സമില്ല. ശരീരമാകുന്ന വ്യഷ്ടിയിലും പ്രപഞ്ചമാകുന്ന സമഷ്ടിയിലും സൂര്യരശ്മികള്‍ ഒരു പോലെ വ്യാപിക്കുന്നുവെന്ന് ഛാന്ദോഗ്യ ഉപനിഷത്തില്‍ പറയുന്നുണ്ട്.
ദക്ഷിണായനാധികരണം രണ്ടാം പാദത്തിലെ അവസാനത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം -അതശ്ചായനേ/പി ദക്ഷിണേ
അതു കൊണ്ട് തന്നെ ദക്ഷിണായന കാലത്തും ശരീരം വെടിയുന്ന ജ്ഞാനി ബ്രഹ്മ പദത്തെ പ്രാപിക്കുന്നു. മനുഷ്യ ശരീരത്തിലെ നാഡികളും സൂര്യരശ്മികളും തമ്മിലുള്ള ബന്ധം കാരണം രാത്രിയിലേത് പോലെ തന്നെ ദക്ഷിണായന കാലത്തും ദേഹം വെടിയുന്ന ജ്ഞാനികള്‍ പരമപദത്തിലെത്തും.
ജ്ഞാനിയുടെ മുക്തിയ്ക്ക് ദക്ഷിണായന കാലം തടസ്സമേയല്ല. ഒരിക്കല്‍ ആത്മജ്ഞാനം നേടിയ ജീവന് പിന്നെ അതഃപതനമില്ല. ഭീഷ്മര്‍ എന്തിനാണ് ദേഹം വെടിയാനായി ഉത്തരായണ കാലം കാത്ത് കിടന്നത് എന്ന ചോദ്യമുണ്ടായേക്കാം. ഭീഷ്മര്‍ അഷ്ട വസുക്കളില്‍ ഒരാളായിരുന്നു. ശാപം കാരണം ഭൂമിയില്‍ പിറന്നതാണ്. അദ്ദേഹത്തിന് സ്വര്‍ഗ്ഗത്തില്‍ പോയി വസുക്കളോടൊപ്പം ചേരണം. ദക്ഷിണായന കാലം സ്വര്‍ഗ്ഗത്തിലെ രാത്രിയാണ്. ആ സമയം കഴിയാന്‍ വേണ്ടിയാണ് ശരശയ്യയിലായിട്ടും കാത്ത് കിടന്നത്. കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞതു പോലെ ജ്ഞാനിക്ക് ദക്ഷിണായന കാലത്ത് മരിക്കുന്നത് അമൃതത്വത്തെ നേടാന്‍ തടസ്സമാകില്ല. സാധരണ ജീവന്‍മാര്‍ക്ക് ദക്ഷിണായന കാലത്തെ മരണം വീണ്ടും ജനിക്കാനിട വരുത്തും.
സൂത്രം  -യോഗിന: പ്രതി ച സ്മര്യതേ സ്മാര്‍ത്തേ ചൈതേ
യോഗികളെ കുറിച്ചാണ് സ്മൃതികള്‍ പറയുന്നത്.ഇവ സ്മാര്‍ത്തങ്ങളാണ്.
ദക്ഷിണായനത്തിലും രാത്രിയിലും ശരീരം വെടിയുന്നവര്‍ വീണ്ടും സംസാരത്തിലേക്ക് മടങ്ങിവരുന്നതായി ഭഗവദ് ഗീതയില്‍ പറയുന്നു. ഇവിടെ അതിന് വിരുദ്ധമായി പറയുന്നതെന്തെന്ന് സംശയമുണ്ടാകാം.ഗീതയില്‍ യോഗികളെ കണക്കിലെടുത്താണ് ഉത്തരായണ, ദക്ഷിണായന ഗതികളെപ്പറ്റി പറയുന്നത്. അത് ജ്ഞാനികളെ ഉദ്ദേശിച്ചല്ല. ജ്ഞാനി എല്ലായ്‌പ്പോഴും മുക്തനാണ്. കാലമോ ദേശമോ ഒന്നും അയാളുടെ മുക്തിക്ക് തടസ്സമാകില്ല. പുനരാവൃത്തിയുള്ളതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ സ്മൃതിയുടെ കല്പനയാണ്. ശ്രുതി അങ്ങനെ പറയുന്നില്ല. ശ്രുതിയിലും സ്മൃതിയിലും എന്തെങ്കിലും കാര്യം വ്യത്യസ്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ശ്രുതിയാണ് പ്രമാണമായി സ്വീകരിക്കേണ്ടത്. എങ്ങനെയായാലും ജ്ഞാനിയ്ക്ക് ബ്രഹ്മപദപ്രാപ്തി തന്നെ ലഭിക്കും.ഇതോടെ നാലാമദ്ധ്യായത്തിലെ രണ്ടാം പാദം അവസാനിച്ചു.

സപ്തശ്ലോകീഗീത

Friday 29 November 2019 6:11 am IST

ഒന്ന്
കവിം പുരാണമനുശാസിതാര-
മണോരണീയാം സമനുസ്മരേഭ്യഃ
സര്‍വസ്യധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃപരസ്താത്  
(അധ്യായം 8,  അക്ഷരബ്രഹ്മയോഗം, ശ്ലോകം 9)
അന്വയം
കവിം പുരാണം അനുശാസിതാരം
അണോഃ അണീയാംസം സര്‍വസ്യ
ധാതാരം അചിന്ത്യരൂപം തമസഃ
പരസ്താത്  ആദിത്യവര്‍ണം ച 
പുരുഷം അനുസ്മരേത്
അന്വയാര്‍ഥം: സര്‍വജ്ഞനും മുമ്പിലേയുള്ളവനും സകലനിയാമകനും അണുവിനേക്കാള്‍ ഏറ്റവും അണുവായവനും എല്ലാറ്റിന്റെയും പരമാശ്രയമായവനും അചിന്ത്യരൂപനും അജ്ഞാനത്തില്‍നിന്നും അകന്നവനും സൂര്യതേജസ്സിയുമായ പരമാത്മാവിനെ നിരന്തരമായി ധ്യാനിക്കുമോ (അവന്‍ പരമാത്മാവിനെ പ്രാപിക്കുന്നു.)
പരിഭാഷ:അര്‍ജുനന്‍ എട്ടാം അധ്യായമായ അക്ഷരബഹ്മയോഗത്തില്‍ ഏഴു സംശയങ്ങള്‍ ഉന്നയിച്ചു. ബ്രഹ്മം, അധ്യാത്മം, കര്‍മം, അധിഭൂതം, അധിയജ്ഞം, ദേഹത്തില്‍ അധിയജ്ഞന്റെ സ്ഥിതി എന്നിവകളെക്കുറിച്ചുള്ള         സന്ദേഹങ്ങള്‍ക്ക് ഭഗവാന്‍ വിശദീകരണം നല്‍കുകയാണ്. ഇവയുടെ സാമാന്യ സ്വരൂപം ഇങ്ങനെ സംഗ്രഹിക്കാം. ബ്രഹ്മമെന്നാല്‍ പരമാത്മാവ്. അതുതന്നെ പ്രത്യഗാത്മാവായി തോന്നുന്നത് അധ്യാത്മം. അധ്യാത്മം അഥവാ ജീവാത്മാവിന്റെ ആവശ്യമെന്ന് ഭാവിച്ചുള്ള വ്യാപാരം കര്‍മം. കര്‍മത്തിന്റെ ഫലം അധിഭൂതം. ഭൂതത്തിന്റെ ജീവാത്മസ്ഥാനമായ പുരുഷന്‍  അധിദൈവം. ദൈവത്തിനു വേണ്ടിയുള്ള പ്രവൃത്തി അധിയജ്ഞം.
 നാനാരൂപമായി പ്രതിഭാസിക്കുന്നതെല്ലാം പരമാത്മാവു തന്നെയെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു. സര്‍വജ്ഞനും അനാദിയും സൃഷ്ടി രചയിതാവും സര്‍വ നിയന്താവുമായി അണുവിന്റെയും അണുവിനു പോലും ആശ്രയമായി നിലകൊള്ളുകയും മനസ്സ്, ബുദ്ധി തുടങ്ങിയ ഇന്ദ്രിയങ്ങളാല്‍ ചിന്തിച്ചെടുക്കാന്‍ കഴിയാത്തതുമായ പരമാത്മാവ് സൂര്യതുല്യമായ ദീപ്തിയാല്‍ അജ്ഞാനാന്ധകാരത്തെ നീക്കുന്നു.
'കവി' ശബ്ദം 'നിര്‍മാതാവ്' ( ുീല ോമസലൃ) എന്നയര്‍ഥത്തില്‍ ഋഗ്വേദത്തിലും യജുര്‍വേദത്തിലും കാണാം. 'കോക വീതി' - എല്ലാമറിയുന്നവന്‍ കവി. 'കൗതി ഇതി' -ശബ്ദിക്കുന്നവന്‍-  കവി എന്നും വ്യുല്‍പത്തി.അനുസ്മരണം, ഈശ്വരസ്മരണം അതായത് നാമസ്മരണ. ഇതത്രെ ഏറ്റവും നല്ല സാധന. അജ്ഞാതം അനാദിയും അനന്തവുമാണ്. സൂര്യതേജസ്വി അജ്ഞാനാന്ധകാരത്തെ അകറ്റുന്നു. 'ആദിത്യവര്‍ണം തമസഃ പരസ്താത്' എന്നത് വേദമന്ത്രമാണ്. പുരുഷസൂക്തത്തില്‍ ഈ മന്ത്രം കാണാം.
(തുടരും...)
ദേവി തത്ത്വം-52

ഒരു ബ്രാഹ്മണന് വേദാദ്ധ്യയനം ആണ് വിദ്യാഭ്യാസം. എന്നാൽ ബംഗാൾ പോലത്തെ സ്ഥലങ്ങളിൽ കാര്യമായ വേദാദ്ധ്യയനമില്ല. അല്പം തന്ത്രവും, പൂജാ വിധികളൊക്കെ പഠിക്കും. ചിലപ്പോൾ അല്പം സംസ്കൃതവും. വേദം പണ്ടേ ഉത്തര ഭാരതത്തിൽ നിന്ന് പടിയിറങ്ങിയിരുന്നു. വേദം സംരക്ഷിക്കപ്പെട്ടത് പഞ്ച ദ്രാവിഡത്തിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കർണ്ണാടകം എന്നീ സ്ഥലങ്ങളിലാണ് വേദം സംരക്ഷിക്കപ്പെട്ടത്. അതിൽ കേരളത്തിലെ സമ്പ്രദായം അല്പം വ്യത്യസ്തമാണ്. വിവേകാനന്ദ സ്വാമികൾ പറയുന്നുണ്ട് ബംഗാളിൽ തന്ത്രം കാരണം വേദം നഷ്ടപ്പെട്ടു പോയി. വേദത്തെ തിരികെ കൊണ്ട് വരണം എന്ന്. ശ്രീ രാമകൃഷ്ണനെ അന്നത്തെ പാഠശാലയിൽ കൊണ്ടാക്കിയപ്പോൾ അദ്ദേഹത്തിന് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. എനിക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് കിട്ടിയാലാണോ സമ്പൂർണ്ണ സംതൃപ്തിയുണ്ടാകുന്നത് അത് സാധിക്കുമോ? എനിക്ക് പാരമാർത്ഥികമായ ഹിതം ഉണ്ടാകുമോ. വളരെ പ്രശ്നം പിടിച്ച ചോദ്യമാണ് കാരണം ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ നമ്മൾ സമൂഹത്തിൽ നിന്ന് പുറത്ത് ചാടേണ്ടി വരും.  എന്നു വച്ചാൽ സമൂഹത്തിനുള്ളിൽ ഇരിക്കണമെങ്കിൽ വിവരമുണ്ടാകാൻ പാടില്ല. 😊

സമൂഹം പരസ്പരം അംഗീകരിച്ച കുറേ കാര്യങ്ങളുണ്ട്. അവനവനും പ്രയോജനപ്പെടില്ല മറ്റുള്ളവർക്കും പ്രയോജനപ്പെടില്ല. ആത്യന്തികമായ ശാന്തിക്കോ നിർവൃതിക്കോ കാരണമല്ല. ഞാൻ നിങ്ങളെ ഒരു മെസ്മിറിസം ചെയ്യും നിങ്ങൾ തിരിച്ച് എന്നെയും ഒരു മെസ്മിറിസം ചെയ്യും. പരസ്പരം collective mutual hypnotism. അങ്ങനെയാണെങ്കിലേ നമുക്ക് സമൂഹത്തിലിരിക്കാൻ സാധിക്കുകയുള്ളു. ഇതിനാലാണ് അച്ഛനമ്മമാർക്ക് കുട്ടികളിൽ അല്പ ദൈവ വിശ്വാസമൊക്കെ കാണുമ്പോൾ പേടിയാകുന്നത്. കാരണം അത് സാമൂഹിക ജീവിതത്തിന് പറ്റില്ല എന്നൊരു ധാരണയുണ്ട്. ശ്രീരാമകൃഷ്ണന് അന്ന് വിദ്യാഭ്യാസം ഒന്നും നടന്നില്ല. എങ്കിൽ എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ എന്ന് കരുതി ഒരു ജോലിക്കായാണ് കൽക്കത്തയിൽ കൊണ്ടാക്കിയത്. അവിടെ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ദക്ഷിണേശ്വര അമ്പലത്തിൽ പൂജാരിയാണ്. എന്തെങ്കിലും ദക്ഷിണ വാങ്ങി പൂജ ചെയ്തു കൊടുക്കുന്നത് ഇഷ്ടമല്ലാതിരുന്ന ശ്രീരാമകൃഷ്ണന് ഏട്ടന്റെ ഈ ജോലിയും ഇഷ്ടമല്ലായിരുന്നു. പിന്നെ ആ ജോലി ഏറ്റെടുത്തേ തീരു എന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം പറഞ്ഞു വിഗ്രഹത്തിലുള്ള  ആഭരണങ്ങളൊക്കെ ആരെങ്കിലും സൂക്ഷിക്കുമെങ്കിൽ പൂജാരിയാകാം എന്ന്.

രാമകൃഷ്ണ ദേവന് മനസ്സിൽ മറ്റൊരു ചോദ്യം ഉദിച്ചു. വെറുതെ എന്തെങ്കിലും പറഞ്ഞ് പൂജ ചെയ്യാൻ അദ്ദേഹത്തിന് താല്പര്യമില്ല. താൻ പൂജ ചെയ്യുന്നത് ആരെയാണ്? എന്താ ഈ വസ്തു. ഭാഗവതത്തിൽ പറയുന്നു ഭക്തിയുടെ ആദ്യ പടി അഛായാമേവ ഹരയേ പൂജാംവ്യ ശ്രദ്ധയേഹതേ ന തക് ഭക്തേശു ച അന്യേശു ച ഭക്ത പ്രാകൃത സ്മൃതഃ പ്രാകൃതമായ ഭക്തി എങ്ങനെയെന്നാൽ ഈ വിഗ്രഹത്തിൽ സ്വാമിയുണ്ട് അവിടെ ആവാഹനം ചെയ്യും, പൂജ ചെയ്യും, അതോടെ കഴിഞ്ഞു. പൂജാ മൂർത്തിയിൽ ശ്രദ്ധ ഉണ്ടാകുമ്പോൾ അതിനെ കുറിച്ചുള്ള ചോദ്യം ഉദിക്കയാണുള്ളിൽ. എന്തിനെയാണ് ഞാൻ പൂജ ചെയ്യുന്നത്. വാസ്തവത്തിൽ ഈ അംബിക സത്യമാണോ. വളരെ സ്ഥൂലമായ തലത്തിൽ നിന്നു കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. രാമകൃഷ്ണ ദേവന് അനേകം ഭക്തി ഗാനങ്ങളറിയാം. ബംഗാളിൽ ഒരു പാട് കാളീ ഭക്തൻമാരുണ്ടായിരുന്നു. അതിലൊരാളായിരുന്നു രാമപ്രസാദ് . അദ്ദേഹം കാളിയോട് സംവാദം ചെയ്യുന്നതായിട്ടുള്ള അനേകം പാട്ടുകളുണ്ട്. ഈ പാട്ടുകളൊക്കെ ശ്രീരാമകൃഷ്ണന് കാണാപാഠം അറിയാമായിരുന്നു. ഈ ദിവ്യൻമാരൊക്കെ കാളിയെ കണ്ടിരിക്കുന്നു. അതു കൊണ്ട് തനിക്കും കാണാൻ സാധിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. വളരെ നിഷ്കളങ്കമായ ഒരു ആഗ്രഹമാണ് .ഈ വിഗ്രഹത്തിൽ കാളിയെ പ്രത്യക്ഷമായി കാണുക. ഇത്തരത്തിൽ ഒരു വിഗ്രഹത്തിൽ നിന്നുമാണ് ശ്രീരാമകൃഷ്ണന്റെ യാത്ര ആരംഭിക്കുന്നത്.

Nochurji 🙏🙏
[29/11, 15:18] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
       *ഭാഗവതം നിത്യപാരായണം*
*ഇരുപത്തഞ്ചു് കലകള്‍, സദ്‍ധര്‍മ്മവര്‍ണ്ണന*
                *ഭാഗവതം (58)*

*അനാദിരത്മാ പുരുഷോ നിര്‍ഗ്ഗുണഃ പ്രകൃതേഃ പരഃ*
*പ്രത്യഗ്ധാമാ സ്വയം ജ്യോതിര്‍വിശ്വം യേന സമന്വിതം (3-26-3)*

*അന്തഃ പുരുഷരൂപേണ കാലരൂപേണ യോ ബഹിഃ*
*ശമന്വേത്യേഷസത്ത്വാനാം ഭഗവാനാത്മമായയാ (3-26-18)*

*കപിലന്‍ തുടര്‍ന്നുഃ*

ഭക്തിമാര്‍ഗ്ഗം വിജ്ഞാനമാര്‍ഗ്ഗത്തിന്റെ ശത്രുവല്ല. മറിച്ച്‌ അവ രണ്ടും വേര്‍പിറിയാനാവാത്ത
സുഹൃത്തുക്കളത്രെ. ഒരുവനെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്ന ആ വിജ്ഞാനത്തിന്റെ
സ്വഭാവത്തെപ്പറ്റി ഞാന്‍ വിശദീകരിക്കാം. ആത്മാവ്, ഉളളില്‍ വസിക്കുന്നുതും എന്നെന്നും നിലനില്‍ക്കുന്നുതും ഭൗതികവസ്തുക്കളാല്‍ വിശദീകരിക്കാപ്പെടാനാവാത്തതുമത്രെ. ഈ വിശ്വത്തെ മുഴുവന്‍ പ്രകാശമാനമാക്കാന്‍ ഹൃദയത്തില്‍ നിറഞ്ഞുനിന്നു്‌ പ്രഭചൊരിയുന്നത്‌ ഈ ആത്മാവത്രെ. എല്ലായിടവും നിറഞ്ഞുവിളങ്ങുന്ന പരമാത്മാവ്‌ വസ്തുവകകളില്‍നിന്നു്‌ തുലോം ഭിന്നമാണെങ്കിലും ദ്രവ്യവസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. ഒരു വ്യക്തി സ്വപ്നം കാണുകയോ ഭാവന ചെയ്യുകയോ ചെയ്യുന്നുതുപോലെയാണ്‌ ആത്മാവും ദ്രവ്യവുമായുളള കൂടിച്ചേരല്‍. ഈ ദ്രവ്യത്തിനാവട്ടെ മൂന്നു സൂക്ഷ്മാവസ്ഥകളുണ്ട്‌.

സ്വയം സര്‍വ്വസ്വതന്ത്രമെങ്കിലും ദ്രവ്യത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ടതുപോലെ ആത്മാവ്‌ തികച്ചും
ഭൗതികവസ്തുക്കളും നിറഞ്ഞിരിക്കുന്നു. നാടകശാലയിലെ വേദിയില്‍ നടക്കുന്ന നാടകത്തിലെ വികാരം ഉള്‍ക്കൊളളുന്ന, കാണിയെപ്പോലെയാണത്‌. വിശ്വനിര്‍മ്മിതിക്കായുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ധാതുക്കള്‍ എപ്പോഴും രൂപഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത്‌ വിശ്വചരിത്ര സംഭവങ്ങള്‍ തന്നെയല്ലേ? സനാതനമായ ആത്മാവ്‌ സര്‍വ്വസാക്ഷിയായി ഈ സംഭവങ്ങളാല്‍ ബാധിക്കപ്പെടാതെയാണെങ്കില്‍ക്കൂടി സ്വാര്‍ജ്ജിതമായ അജ്ഞാനത്താല്‍ വസ്തുക്കളുമായി താദാത്മ്യം പ്രാപിച്ച്‌ കാര്യകര്‍ത്തൃത്വഭാവവും ഭോക്തൃഭാവവും കൈക്കൊളളുന്നു.

കര്‍ത്തൃത്വഭാവം ജനനമരണങ്ങളേയും സുഖദുഃഖങ്ങളേയും വരുത്തുന്നു. പ്രകൃതിയാണ്‌ (ദ്രവ്യം, വസ്തു) ആത്മാവിന്റെ ഈ ഭാവങ്ങള്‍ക്കു കാരണം. പ്രകൃതിക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രകാശവും ലഭിക്കുന്നുത്‌ ആത്മാവില്‍ നിന്നത്രെ. എന്നാലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളേയും സംഭവങ്ങളേയും സ്വാംശീകരിക്കുമ്പോള്‍ മാത്രമേ പ്രകൃതിയിലെ സംഭവങ്ങള്‍ ആത്മാവിന്റേതാകുന്നുളളൂ. ഈ ഭാവന ആത്മാവിന്റെ സ്വന്തം നിര്‍മ്മിതിയായ അജ്ഞാനത്തിന്റെ സന്തതിയത്രേ.

ഇനി പ്രകൃതിയെപ്പറ്റി ഞാന്‍ വിശദീകരിക്കാം. അത്‌ പ്രധാന എന്നും പറയപ്പെടുന്നു. സത്വം, രജസ്, തമസ് എന്നീ സ്വഭാവങ്ങളോടുകൂടിയ ഊര്‍ജ്ജമത്രേ അത്‌ (ആണവം, വിദ്യുത്കാന്തം, ഗുരുത്വാ കര്‍ഷണം). പ്രകൃതി സ്വയം കാര്യവും കാരണവുമത്രേ (കോഴിയും, മുട്ടയും). മാറ്റങ്ങള്‍ മാത്രമേ പ്രകൃതിയില്‍ മാറ്റപ്പെടാതായുളള ഒരു നിയമമായുളളൂ. എപ്പോഴും ജനനവും, മരണവും, ഉണ്ടാക്കലും, ഉടയ്ക്കലും, സൃഷ്ടിയും, സംഹാരവും പ്രകൃതിയിലുണ്ട്‌. പഞ്ചഭൂതങ്ങള്‍, അഞ്ചു് സൂക്ഷ്മധാതുക്കള്‍, നാലുമടങ്ങുളള ആന്തരേന്ദ്രിയങ്ങള്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയാണ്‌ ഇരുപത്തിനാലു കലകള്‍. ഇരുപത്തഞ്ചാമത്തെ കലയായ കാലം, ആത്മാവിന്റെ, പുരുഷന്റെ, ദൈവത്തിന്റെ, ശക്തിയത്രെ. ഭഗവാന്‍ സ്വയം കാലമാണ്‌. പ്രധാനയില്‍ ധാതുക്കളും, ഇന്ദ്രിയങ്ങളും, വസ്തുക്കളും ഉണ്ടാകുന്നു. ഭഗവാന്‍ എല്ലാ വസ്തുവകകളിലും ജീവികളിലും പുരുഷനായും, ആത്മാവായും പുറമേ കാലമായും നിലകൊളളുന്നു.

ഈ ഇരുപത്തിയഞ്ച് കലകളേയും നേരിട്ടു സാക്ഷാല്‍ക്കരിക്കുന്നു ഒരുവന്‌ കര്‍ത്തൃത്വഭാവത്തിന്റേയും ഭോക്തൃഭാവത്തിന്റേയും പിടിയില്‍നിന്നും മോചനംകിട്ടുന്നു. തദ്വാരാ പാപവും ദുഃഖവും ഒഴിയുകയും ചെയ്യുന്നു.

                            *തുടരും*
🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
[29/11, 15:18] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
            *ശിവാനന്ദലഹരി*

*ത്വത്പാദ‍ാംബുജമര്‍ച്ചയാമി പരമം ത്വ‍ാം ചിന്തയാമ്യന്വഹം*
*ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ |*
*വീക്ഷ‍ാം മേ ദിശ ചാക്ഷുഷീം സകരുണ‍ാം ദിവ്യൈശ്ചിരം പ്രാര്‍ത്ഥിത‍ാം*
*ശംഭോ ലോകഗുരോ മദീയമനസഃ സൌഖ്യോപദേശം കുരു || 29 ||*

വിഭോ! – ഹേ പ്രഭോ!; ത്വത്പാദ‍ാംബുജം – അങ്ങയുടെ പദകമലത്തെ; അര്‍ച്ചയാമി; – ഞാന്‍ അര്‍ച്ചിക്കുന്നു; പരമം ത്വ‍ാം – ഉത്കൃഷ്ടമായ നിന്തിരുവടിയെ; അന്വഹം ചിന്തയാമി – ദിവസംതോറും ഞാന്‍ സ്മരിക്കുന്നു; ഈശം ത്വ‍ാം – ലോകേശ്വരനായ നിന്തിരുവടിയെ ശരണം; വ്രജാമി – ശരണം പ്രാപിക്കുന്നു; വചസാ വാക്കുകൊണ്ട്; ത്വ‍ാം ഏവ യാചേ – നിന്തിരുവടിയോടുതന്നെ അര്‍ത്ഥിക്കുന്നു; വിഭോ! – സൗഖ്യത്തിന്നു നിദാനമായുള്ളോവേ! ദിവ്യൈഃ – ദേവലോകത്തുള്ളവരാ‍ല്‍; ചിരം – പ്രാര്‍ത്ഥിത‍ാം വളരെക്കാലമായി പ്രാര്‍തിക്കപ്പെട്ടതായും; സകരുണ‍ാം – ദയവാര്‍ന്നതുമായ; ചാക്ഷുഷീം വീക്ഷ‍ാം – തൃക്കണ്ണുകള്‍കൊണ്ടുള്ള കടാക്ഷത്തെ; മേ ദിശ – എനിക്കു നല്കിയാലും; ശംഭോ! ലോകഗുരോ! – ഹേ ശംഭോ! ഭക്തനനോപദേശക!; മദീയമനസഃസൗഖ്യോപദേശം – എന്റെ മനസ്സിന്നു നിത്യാനന്ദം ലഭിക്കുന്നതിന്നുള്ള ഉപദേശത്തെ; കുരു – ചെയ്തരുളിയാലും.

ഹേ ദേവ! പരാല്‍പരനായ ഭവാന്റെ പദകമലത്തെ ഞാ‍ന്‍ എപ്പോഴും അര്‍ച്ചിക്കുന്നു; അങ്ങയെ ഞാന്‍ അനുദിനവും സ്മരിക്കുന്നു; ലോകേശ്വരനായ നിന്തിരുവടിയെ ശരണം പ്രാപിക്കുകയും വാക്കുകൊണ്ട് അര്‍ത്ഥിക്കുകയും ചെയ്യുന്നു; നാകവാസികളാല്‍ ചിരകാലമായി പ്രാര്‍ത്ഥിക്കെപ്പെട്ടതും കരുണയാര്‍ന്നതുമായ കടാക്ഷത്തെ എനിക്ക് നല്‍കിയാലും! അല്ലേ ലോകഗുരോ! എനിക്ക് നിരതിശയാനന്ദസുഖത്തിന്നുള്ള മാര്‍ഗ്ഗമെന്തെണ് ഉപദേശിച്ചരുളിയാലും.

                            *തുടരും*
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

Thursday, November 28, 2019

[28/11, 22:26] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം :66

ദർപ്പണ മണ്ഡപം.... എല്ലായിടത്തും കണ്ണാടി....

ഒരു ദർപ്പണമണ്ഡപത്തിൽ ഒരു ദിവസം ഒരു നായ കയറി... വാതിലും അടഞ്ഞു..

നായ മുൻപില് നോക്കുമ്പോൾ ഒരു പത്ത്‌ മുപ്പത് നായ നിൽക്കുന്നു !!!
അത് കുരച്ചു... ആ രൂപവും കുരച്ചു... തിരിച്ചു പോവാൻ നോക്കുമ്പോ എവിടുന്നോ നായ്ക്കൾ ഒക്കെ കുരക്കുന്നു.. മുകളിലും നായ..
വശത്തിലും നായ... ചോട്ടിലും നായ.... നായ കുരച്ചു കുരച്ചു തളർന്നു പോയി... കൊറേ കഴിഞ്ഞപ്പോ ഒരാള്  വന്നു നായയെ തൂക്കി പൊറത്താക്കി...

അയാള് നല്ല വണ്ണം അലങ്കരിച്ചു വന്നു പലേ പോസിലും നിന്ന് ആസ്വദിച്ചു...
ഇതും ഞാൻ ആണ്... ഇതും ഞാൻ ആണ്.. ഇതും ഞാൻ ആണ്..

ഇതാണ് ജ്ഞാനിക്കും അജ്ഞാനിക്കും ഉള്ള വ്യത്യാസം....

ജ്ഞാനിയുടെ സ്ഥിതിയിൽ

യസ്മിൻ  സർവ്വാണി ഭൂതാനി
ആത്മൈവ അഭൂത്     വിജാനത:

യസ്തു സർവ്വാണി ഭൂതാനി
ആത്മന്യേവ  അനുപശ്യതി
സർവ്വഭൂതേഷു ച ആത്മാനം തതോ ന വിജുഗുപ്സതേ...

ഭാഗവതം പറയുന്നു....
സർവ്വ ഭൂതേഷു യത് പശ്യേത് 
ഭഗവദ് ഭാവം  ആത്മനഃ

എല്ലാത്തിലും ഭഗവത് സ്വരൂപത്തിനെ... ഭഗവദ് ഭാവത്തിനെ കാണുക...

ആത്മാവിൽ നിന്ന് അന്യമായി ഒന്നും കാണുന്നില്ലെങ്കിൽ അവന് രാഗമില്ല... ദ്വേഷമില്ല... അവന് മനസ്സ് ചലിക്കുന്നില്ല....
മനസ്സ് എവിടെയൊക്കെ പോയാലും
യത്ര യത്ര മനോ യാതി
തത്ര തത്ര സമാധയ.

മനസ്സ് എവിടെ പോയാലും അയാള്ക്ക് ജ്ഞാന സമാധിയാണ്....

ശ്രീ നൊച്ചൂർ ജി
[29/11, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 349*

വേട്ടക്കാർ കാട്ടിൽ  ശബ്ദം ണ്ടാക്കണത് കേട്ടിട്ട്, മാൻ ഓടി ഓടി ഓടി അവരുടെ  വലയിൽ കുടുങ്ങും. വേട്ടക്കാര് ഒരു പ്രത്യേക രീതിയിൽ ശബ്ദം ണ്ടാക്കി മാനിനെ പിടിക്കും. അതുപോലെ യാണ്  ഗ്രാമ്യഗീതവും. സംഗീതം മാത്രല്ലാ നമ്മളുടെ  വർത്തമാനത്തിലും അതേ. 
നമുക്ക് ഭാഷ വളരെ മുഖ്യമാണ്. മലയാളത്തിൽ ആരെങ്കിലുമൊക്ക എന്തെങ്കിലുമൊക്കെ പറയാണെങ്കിൽ പതുക്കെ നമ്മള് ചെവി ഇങ്ങനെ നീട്ടും. അതേ സമയം തെലുങ്കിലാണ് പറയണതെങ്കിൽ നമുക്ക് മനസ്സിലാവില്ലെങ്കിൽ കുഴപ്പമേ ഇല്ല്യ.

അപ്പോ ഭാഷയ്ക്ക്, ശബ്ദത്തിന്  ഒരു അർത്ഥം കല്പിച്ച് ആ അർത്ഥത്തിൽ മനസ്സ് വ്യാപരിച്ചും സമനില തെറ്റും. ഉദാഹരണത്തിന്  എന്റെ മുമ്പില് ഒരാൾ വന്നിട്ട്  ചിരിച്ചു കൊണ്ട് ഫ്രഞ്ചില് ചീത്ത പറഞ്ഞാൽ ഞാനെന്തു വിചാരിക്കും? അദ്ദേഹം എന്റെ പ്രഭാഷണം വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞതാവും എന്ന് വിചാരിച്ച് ത്യാങ്ക്യൂ പറയും. അർത്ഥമേ ഇല്ല്യ.   പറഞ്ഞത് എന്താണെന്ന് അറിഞ്ഞാലേ എനിക്ക് അർത്ഥം ഉള്ളൂ. അറിഞ്ഞിട്ടില്ലെങ്കിൽ ഒന്നൂല്ല്യ.

അപ്പോ യോഗികളുടെ ഒരു മാർഗമാണ്,
 *ഒരു ശബ്ദത്തിനും ഒരു അർത്ഥം*  *കൊടുക്കാതെ ഇരിക്കാ.*
 *അത് ഒരു സാധന ആണ്.*
 *എല്ലാം ശബ്ദബ്രഹ്മം.* 
 *യാതൊന്നു കേൾപ്പതതു*
 *നാരായണശ്രുതികൾ!*
 *എന്ന് ആന്തരികമായി ഒരു സാധന* *പരിശീലിക്കാണെങ്കിൽ,*
വെളിയിൽ നിന്ന് വരുന്ന ശബ്ദം വാക്കുകൾ ഒന്നിനും പ്രത്യേകിച്ചൊരർത്ഥവും നമ്മൾ കല്പിക്കാതെ *മനസ്സ് സമനിലയിൽ ഇരിക്കും* എന്ന് പഠിച്ചു.

ശബ്ദസ്പർശ..
കുരംഗം (ആന).
ആന സ്പർശത്തിന്.
 *ആന* കാണാൻ വലിയ മൃഗം ആണെങ്കിലും *സ്പർശത്തിന്* വളരെ  സെൻസിറ്റീവ് ആണ്.  പിടിയാനയെ തൊടാനുള്ള ആഗ്രഹം കാരണം പുറകേ ഓടി ഓടി കുഴിയില് വീഴും.
പിടിയാനയെ വെച്ചു കൊണ്ട് തന്നെ ഈ ആനയെ മെരുക്കി എടുക്കുകയും ചെയ്യും.
ഈ സ്പർശസുഖത്തിനുള്ള ആഗ്രഹം കാരണം ആനയും സമനില തെറ്റണു.
മനുഷ്യന് അടിമയാവണു.
 *സ്പർശത്തിന് അടിമയാകരുത്*
 *എന്ന്  ആനയിൽ നിന്ന് പഠിച്ചു.*
ശ്രീനൊച്ചൂർജി
 *തുടരും. ..*
വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ ഏതു ക്ഷാമകാലത്തേയും ധൈര്യപൂര്‍വ്വം നേരിടാമെന്നായിരുന്നു. പശുവുണ്ടെങ്കില്‍ കുട്ടികള്‍ പട്ടിണി കിടന്നു മരിക്കില്ലെന്നുറപ്പ്‌. സ്വാഭാവികമായും പശുവിന്‌ ഒരു കുടുംബത്തില്‍ അമ്മയുടെ സ്ഥാനമായിരുന്നു. വാസ്‌തവം പറഞ്ഞാല്‍ ഒരു പോറ്റമ്മ. അമ്മയുടെ മുലപ്പാല്‍ വറ്റിയാല്‍ പിന്നെ കുഞ്ഞിന്റെ ചുണ്ടു നനഞ്ഞതും വയറു നിറഞ്ഞതും വീട്ടിലെ പശുവിന്റെ പാല്‍കൊണ്ടായിരുന്നു. ആ ഒരമൃതം നുകര്‍ന്ന്‍ ജീവന്‍ നിലനിര്‍ത്താത്തവരായി ആരുണ്ട് നമ്മുടെ കൂട്ടത്തില്‍! ജീവന്‍ പ്രദാനം ചെയ്യുന്ന ഗോമാതാവ്‌, അത്യധികം പാവനമായ ഒരു ജീവി തന്നെ, സംശയം വേണ്ട. അവളുടെ കുഞ്ഞിന്‌ കുടിച്ചു വളരാനുള്ള പാലാണ്‌ അവള്‍ നമ്മുടെ രക്ഷയ്ക്കായി വിട്ടുതരുന്നത്‌. സത്യത്തില്‍ നമ്മള്‍ അവളുടെ പാല്‍ ബലമായി കവര്‍ന്നെടുക്കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ ശരീരത്തിനെ ഏറ്റവുമധികം പരിപോഷിപ്പിക്കുന്ന പശുവിന്‍ പാല്‍, അപ്പോള്‍ പിന്നെ, അതു തരുന്ന പശു നമ്മുടെ രണ്ടാമത്തെ അമ്മയല്ലെങ്കില്‍ പിന്നെ ആരാണ്‌!
അതുകൊണ്ട് പശുവിന്‌ നമ്മുടെ സംസ്‌ക്കാരത്തില്‍ അത്യധികം മഹനീയമായൊരു സ്ഥാനമാണ്‌ കല്‍പിച്ചിരിയ്ക്കുന്നത്‌. പാലുമാത്രമാണോ? മനുഷ്യരാശി വളത്തിനായി എന്നും ഏറ്റവും ആശ്രയിച്ചിരിക്കുന്ന ചാണകം, ഗോമൂത്രം അവള്‍ തരുന്നതല്ലേ? എന്തിനേറെ പറയുന്നു, അവളുടെ കാലശേഷം സ്വന്തം തോല്‍പോലും മനുഷ്യന്റെ ഉപയോഗത്തിനായി അവള്‍ ദാനം ചെയ്യുന്നു.
മറ്റൊരു കാരണം കൂടിയുണ്ട്‌. പശുവിന്റെ സ്വഭാവത്തിനും മനോഭാവത്തിനും മനുഷ്യന്റേതുമായി ഏറെ സാദര്‍ശ്യമുണ്ട്. നമ്മുടെ സുഖദുഃഖങ്ങളുടെ നേരെ ഏറ്റവുമധികം പ്രതികരിക്കുന്ന മൃഗം പശുവാണ്‌. നമ്മള്‍ ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവിക്കുന്നുവെന്നു കണ്ടാല്‍ അവളുടെ കണ്ണും നിറഞ്ഞൊഴുകും. അതുകൊണ്ടു കൂടിയാണ്‌ പശുവിനെ കൊല്ലരുത്‌ എന്ന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ പറഞ്ഞു വെച്ചിട്ടുള്ളത്‌. മനുഷ്യമനസ്സ് പോലെയാണ് ഏറെക്കുറെ പശു മനസ്സും.
isha
പാദമേതാണ് ? ശിരസ്സേതാണ് ?
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘പാദമേതാണ് ? ശിരസ്സേതാണ് ?’ (ശ്രീരമണ തിരുവായ്മൊഴി)
ഇന്ന് മദ്ധ്യാഹ്നം മൂന്നു മണിക്ക് ഒരു ഭക്തന് ഭഗവാനെ സമീപിച്ചു “സ്വാമീ! എനിക്കൊരാഗ്രഹമുണ്ട്, ഭഗവാന്റെ പാദത്തില് എന്റെ ശിരസ്സ്‌ വെച്ച് നമസ്കരിക്കണം. ഭഗവാന് അനുഗ്രഹിച്ചാലും” എന്ന് പറഞ്ഞു. “ഓ! ഹോ! അതാണോ ആഗ്രഹം! നല്ലത് തന്നെ. എന്നാല് പാദമേതാണ് ? ശിരസ്സേതാണ് ? ” എന്നായി ഭഗവാന്. ഉത്തരമില്ല. അല്പം കഴിഞ്ഞു ഭഗവാനരുളി “താനെവിടെ ലയിക്കുന്നുവോ, അതാണ് പാദം. ” ആ സ്ഥാനം എവിടെയാണ് ? എന്ന് ചോദിച്ചു ആ ഭക്തന്. . എവിടെയാണ് എന്നോ ? തന്നില്ത്തന്നെയുണ്ട്. ‘ഞാന്’ ‘ഞാന്’ എന്ന് വിജ്രുംഭിച്ച അഹംഭാവമാണ് ശിരസ്സ്‌. ആ അഹം വൃത്തി എവിടെ ലയിക്കുന്നുവോ അതാണ്‌ ഗുരുപാദം. ” എന്നരുളി ഭഗവാന്.
“മാതാ, പിതാ, ഗുരു, ദൈവം ഈ ക്രമാനുസാരം ഭക്തി വേണമെന്ന് പറയുന്നുവല്ലോ. തന്നില് ലയമായാല് ഭക്തിയില് സേവിക്കുക എങ്ങിനെ സാധ്യമാവും ? ” എന്ന് പറഞ്ഞു ആ ഭക്തന്. തന്നില് ലയിക്കുക എന്നാല് എന്താണര്ത്ഥം ? ആ ഭക്തിയെ വിശാലമാക്കുക എന്നതാണ്. എല്ലാം തന്നില് തന്നെയുള്ളതല്ലേ ? അതുകൊണ്ട് തന്റെ സ്ഥാനത്തില് താന് നിന്നാല് ഇതിനെയെല്ലാം വിസ്തീര്ണമാക്കാന് ശക്തിയുണ്ടാകും. “തന്റെ സ്ഥാനത്തില് താന് ലയിക്കുക എന്നത് ബുദ്ധി കൊണ്ട് അന്നമയാദികോശങ്ങളെ നീക്കിക്കളഞ്ഞു അതില്പിന്നെ ബുദ്ധിയെക്കൂടി നീക്കിക്കളയുക എന്നതാണോ ?
എന്ന് ചോദിച്ചു ആ ഭക്തന്. ബുദ്ധിയെ വിട്ടു എവിടെക്കാണ്‌ പോകേണ്ടത് ബുദ്ധിയെ അതിന് സ്ഥാനത് നിര്ത്തുകയാണ് തന്നെ അറിയുക എന്നത്. പുറമേ നിന്നുളവാകുന്നതായ വിഷയാദികള് എല്ലാം നീക്കം ചെയ്യുവാനായി ബുദ്ധിയെ ഒരു വടി പോലെ പിടിക്കണം. മലിനബുദ്ധി, അമലിനബുദ്ധി എന്ന് രണ്ടു തരത്തിലുണ്ട്. അന്ത:ക്കരണ കാര്യങ്ങളായ വിഷയങ്ങളോട് കൂടിയുള്ളപ്പോള് ‘ മലിനബുദ്ധി’ എന്ന് പറയുന്നു.
അതിന്നു തന്നെ മനസെന്നും, അഹങ്കാരമെന്നും പേരുകളുണ്ട്. ആ വിഷയാദികളെ നീക്കം ചെയ്യുവാന് ഊതുകോല് പോലെയുള്ള “ഞാന്” എന്ന അഹംസ്ഫുരണക്ക് “അമലിന” ബുദ്ധി എന്ന പേര്. ആ സ്ഫുരണയെ പിടിച്ചു കൊണ്ട് ബാക്കിയുള്ള വിഷയ വിചാരങ്ങളെല്ലാം നീക്കം ചെയ്താല് ഉള്ളത് പോലെ കാണും” എന്നരുളി ഭഗവാന്.
ആ ബുദ്ധിയെ ആത്മാവില് ഐക്യം ചെയ്യേണമെന്നാണോ ? ” എന്ന ചോദ്യം. “ഐക്യം ചെയ്യുവാന് എവിടെ നിന്നെങ്കിലും കൊണ്ട് വരേണ്ട വസ്തുവല്ലല്ലോ ? തന്നിലാണ് ഉള്ളത്.
ആത്മാവിന്റെ സ്ഫുരണയാണ് ബുദ്ധി. ആ ബുദ്ധിയാല് അചഞ്ചലമായ ആത്മാവിനെ അറിഞ്ഞു കൊണ്ടാല് താന് താനായി നില്ക്കും. ആ ബുദ്ധിയെയാണ് ചിലര് ശക്തി എന്നും ചിലര് അഹമെന്നും പറയുന്നത്. ഏതോ ഒന്നെന്നു വിചാരിച്ചു കൊള്ളുക. പുറമേ വിജ്രുംഭിച്ചതെല്ലാം നീക്കം ചെയ്യുവാനായി ബുദ്ധിയെ വശമാക്കണം. വിടാതെ പിടിക്കണം” എന്നരുളി..
അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹാന്തേ തവ സാന്നിധ്യം,
ദേഹിമേ പരമേശ്വരം."

കാളിദാസന്‍

Thursday 28 November 2019 3:20 am IST
ബിരസാ സഹജാനന്ദോ രാമാനന്ദസ്തഥാ മഹാന്‍ 
വിതരന്തു സദൈവതേ ദൈവീം സദ്ഗുണസമ്പദം 
സംസ്‌കൃതത്തിലെ ശ്രേഷ്ഠ കവിയും നാടകകൃത്തുമായ കാളിദാസന്‍ വിക്രമാദിത്യന്റെ സമകാലികനായിരുന്നു. ക്രിസ്തുവിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നും അല്ല ഗുപ്തകാലത്താണെന്നും മതഭേദങ്ങളുമണ്ട്. കാളിദാസന്‍ വിദുഷിയായ ഒരു രാജകുമാരിയെ വിവാഹം കഴിച്ചുവെന്നും പിന്നീട്   കാളിദാസന്‍ ഒരു പാമരനാണെന്ന് മനസ്സിലാക്കിയ രാജകുമാരി അദ്ദേഹത്തെ അപമാനിച്ചയച്ചുവെന്നും, അതില്‍ അതീവ ദുഃഖിതനായ കാളിദാസന്‍ സരസ്വതീദേവിയെ ഉപാസിച്ച് വരംനേടി കാവ്യകലയില്‍ നിപുണനായി എന്നും ഐതിഹ്യമുണ്ട്. ഇദ്ദേഹത്തിന്റെ രഘുവംശം, കുമാരസംഭവം, മേഘദൂതം, ഋതുസമാഹാരം എന്നീ നാലുമഹാകാവ്യങ്ങളും, അഭിജ്ഞാന ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിങ്ങനെ മൂന്നു നാടകങ്ങളും പ്രസിദ്ധമാണ്. അഭിജ്ഞാന ശാകുന്തളം വായിച്ച ജര്‍മന്‍ കവി ഗോഥേ അത്യന്തം വികാരപരവശനായി. അദ്ദേഹത്തിന്റെ രചനകളില്‍ ഭാരതീയ സംസ്‌കാരം നിറഞ്ഞു നില്‍ക്കുന്നു. പ്രേമത്തിന്റെ ലളിതവും ഉദാത്തവുമായ രൂപത്തെ കലാത്മകമായി ചിത്രീകരിക്കുന്നതില്‍ കാളിദാസന്‍ പ്രസിദ്ധന്‍ ഉപമാ അലങ്കാരത്തില്‍ അദ്ദേഹത്തെ കവച്ചു വയ്ക്കുന്ന മറ്റൊരു കവിയില്ല.
                                       (ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

അമൃതത്വം നേടുന്ന ജ്ഞാനി

Thursday 28 November 2019 3:27 am IST
കലാപ്രളയാധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം - താനി പരേ തഥാ ഹ്യാഹ
പ്രാണനും ഇന്ദ്രിയങ്ങളും മനസ്സും പരമാത്മാവില്‍ ലയിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്താവസ്ഥയിലും ജീവനെ വിട്ടു പിരിയാതിരിക്കുന്ന പ്രാണനും ഇന്ദ്രിയങ്ങളും മനസ്സുമെല്ലാം പ്രാരബ്ധം തീരും വരെ ദേഹത്തെ നിലനിര്‍ത്തും. ആജീവന് ഞാനെന്നോ എന്റെ ശരീരമെന്നോ ഉള്ള ഭാവം ഉണ്ടാകില്ല.പ്രാബ്ധം ഒടുങ്ങുമ്പോള്‍ ജീവന്‍ അവയോടു കൂടി ശരീരം വിട്ട് പരമാത്മാവില്‍ ലയിക്കുന്നു. മുണ്ഡകോപനിഷത്ത് ഇത് വ്യക്തമാക്കുന്നു.
അവിഭാഗാധികരണം
ഇതിലും ഒരു സൂത്രം മാത്രം.
സൂത്രം - അവിഭാഗോ വചനാത്
ഒരു വിഭാഗവും ശേഷിക്കുന്നില്ല. ശ്രുതി വാക്യങ്ങള്‍ അങ്ങനെ പറയുന്നതിനാല്‍ . പുരുഷനെ അനുഗമിക്കുന്ന  ഇന്ദ്രിയങ്ങള്‍ മുതലായ 14 കലകളും പരമാത്മാവില്‍ ലയിച്ച് ചേരുന്നുവെന്നും പിന്നെ ഒന്നും അവശേഷിക്കില്ലെന്നും ശ്രുതിയില്‍ പറയുന്നുണ്ട്. 
പ്രശ്‌നോപനിഷത്തില്‍ 'സ യഥേമാഃ നദ്യ സ്യന്ദമാന......... ഏഷോ/കലോ/മൃതോ ഭവതി'   സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന നദികള്‍ സമുദ്രത്തിലെത്തുമ്പോള്‍ അതുമായി ചേരുകയും നാമരൂപങ്ങള്‍ ഇല്ലാതായി സമുദ്രമെന്ന പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്യുന്നു. അതുപോലെ പുരുഷനില്‍ നിന്നുള്ള 16 കലകള്‍ പുരുഷനിലേക്ക് നീങ്ങി പുരുഷനില്‍ ലയിച്ച് നാമരൂപങ്ങളെ വിട്ട് പുരുഷന്‍ എന്ന പേരിനാല്‍ അറിയപ്പെടുന്നു. അങ്ങനെ കലകളെല്ലാം തന്നില്‍ ലയിക്കുമ്പോള്‍ പുരുഷന്‍ കലകളില്ലാത്തവനായും അമൃതനായും മാറുന്നു. ജ്ഞാനി എല്ലാ കലകളോടും കൂടി ഒന്നിച്ച് പരമാത്മാവില്‍ ലയിക്കുകയാണ് ചെയ്യുന്നത്. അവിടെ ജീവനെന്നോ കലകളെന്നോ വിഭജനമില്ല.
തദോകോളധികരണം
സൂത്രം  തദോകോഗ്രജ്വലനം തത് പ്രകാശിത ദ്വാരോവിദ്യാസാമര്‍ത്ഥ്യാത്തച്ഛേഷ ഗത്യനുസ്മൃതിയോഗാച്ചഹാര്‍ദ്ദാനുഗൃഹീത: ശതാധികയാദേഹത്യാഗം ചെയ്യുന്ന ആത്മാവിന്റെ വാസസ്ഥാനമായ ഹൃദയത്തിന്റെ അഗ്രഭാഗത്ത് പ്രകാശമുണ്ടാകുന്നു. അതിനാല്‍ പ്രകാശിതമായ പുറം ദ്വാരത്തോടു കൂടിയ ജ്ഞാനി താന്‍ അഭ്യസിച്ച ബ്രഹ്മവിദ്യയുടെ പ്രഭാവത്താലും ബ്രഹ്മലോകത്തിലേക്ക് പോകുന്ന സംസ്‌കാര യോഗം കൊണ്ടും ഹൃദയത്തിലിരിക്കുന്ന പരമാത്മാവിനാല്‍ അനുഗ്രഹീത നരി നൂറ്റി ഒന്നാമത്തെ നാഡിയായ സുഷുമ്‌നയിലൂടെ പുറത്ത് പോകുന്നു.
 മരിക്കാറായാല്‍ ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം സൂക്ഷ്മ ശരീരത്തില്‍ ഒന്നിക്കുന്നു. അപ്പോള്‍ ഹൃദയാഗ്രത്തില്‍ പ്രകാശമുണ്ടാകും. ആ പ്രകാശത്തില്‍ ജ്ഞാനിയ്ക്ക് പുറമേക്കുള്ള വഴി തെളിഞ്ഞു കാണും. ബ്രഹ്മവിദ്യ പ്രഭാവത്താല്‍ സുഷുമ്‌നയിലൂടെ ദേഹം വിട്ട് അമൃതത്വം നേടുന്നു. അജ്ഞാനികള്‍ മറ്റ് നാഡികളിലൂടെ പുറത്ത് പോയി സംസാരത്തിലേക്ക് മടങ്ങും.
 ഛാന്ദോഗ്യത്തില്‍ 'ശതം കൈകാഹൃദയസ്യ....... ഉത്ക്രമണേ ഭവന്തി'
സുഷുമ്‌നാ നാഡിയിലൂടെ പോകുന്ന ജ്ഞാനിയെ പിന്തുടരുന്ന ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം മുക്താത്മാവിന്റെ കൂടെ ബ്രഹ്മത്തില്‍ ലയിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു.

ത്രിപുരന്മാര്‍ക്കായി ഇനി അമൃത് ബാക്കിയില്ല

Thursday 28 November 2019 3:51 am IST
ത്രിപുരാസുരനിഗ്രഹം ആര്‍ക്കും ക്ഷിപ്രസാധ്യമല്ല. കാരണം ത്രിപുരാസുരന്‍ ശിവഭക്തനാണ്. മൃത്യുഞ്ജയമൂര്‍ത്തിയായ സാക്ഷാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹമുള്ളിടത്തോളം ത്രിപുരന്മാര്‍ക്കുമരണമില്ല. - ശ്രീനാരദമഹര്‍ഷിയുടെ വാക്കുകളെ സ്മരിച്ചുകൊണ്ട് സൂതന്‍ വിശദീകരിച്ചു.
അതിനാല്‍ മഹാവിഷ്ണുവിന്റെ മായയിലൂടെ ത്രിപുരാസുരനെ മോഹിതനാക്കണം. ത്രിപുരന്മാര്‍ മൂര്‍ത്തിത്രയത്തെയും തള്ളിപ്പറയുന്ന അവസ്ഥവരണം. ബ്രഹ്മാവിനെ നിഷേധിക്കാന്‍ ത്രിപുരര്‍ക്ക് വലിയ പ്രയാസമുണ്ടാകില്ല. വിഷ്ണുവിനെ ഭയപ്പാടോടെയെങ്കിലും നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്‌തേക്കാം. എന്നാല്‍ ശ്രീപരമേശ്വരനെക്കുറിച്ച് മറിച്ചെന്തെങ്കിലും പറയാന്‍ ത്രിപുരര്‍ക്ക് എളുപ്പമല്ല. 
'അഥ ദൈത്യാഃ മഹാവിഷ്ണു മായയാമോഹിതാഭൃശം 
ത്യക്ത്വാ വിഭൂതി, രുദ്രാക്ഷ, ശിവപൂജാ, ശ്രുതി സ്മൃതി'
എന്ന് സ്‌കന്ദ പുരാണത്തില്‍ പറയുന്നു. ഒരുമഹാശില്‍പ്പിയുടെ സഹായവും ത്രിപുരന്മാര്‍ക്കുണ്ടെന്ന് ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു. അസുരന്മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അമൃത് നിറച്ച ഒരു കുളത്തില്‍ മുക്കിയെടുത്ത് അവരെ ഉണര്‍ത്തിയെടുക്കാന്‍ അസുരശില്‍പ്പിക്ക് കരുത്തുണ്ട്. ആയിരംകൊല്ലം കൂടുമ്പോഴാണ് ത്രിപുരങ്ങളും ഒരുമിച്ചുചേരുക. ഈ സന്ദര്‍ഭത്തില്‍ മാത്രമേ ഇവരെ വധിക്കാനാകൂ.
ഇതെല്ലാം മൂര്‍ത്തിത്രയവും മറ്റുദേവന്മാരും ഒത്തുചേര്‍ന്ന് കൂടിയാലോചിച്ചു. ഓരോ പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു. 
അസുരശില്‍പ്പി ഒരുക്കിയ അമൃതാല്‍ നിറയ്ക്കപ്പെട്ട കുളത്തിനരികില്‍ ഒരുദിവസം ഒരു പശുവും കിടാവും നടന്നെത്തി. പുല്ലുമേഞ്ഞ് നടക്കുകയായിരുന്നു ആ പശുവും കിടാവും. പക്ഷിമൃഗാദികള്‍ക്ക് അല്‍പ്പം അതിസ്വാതന്ത്ര്യമുണ്ടല്ലൊ. അതിനാല്‍ പുല്ലുമേഞ്ഞുനടന്ന ആ പശുവിനെയും കിടാവിനെയും അസുരന്മാര്‍ അത്ര ശ്രദ്ധിച്ചില്ല. മഹാവിഷ്ണുതന്നെയാണ് പശുവിന്റെ രൂപത്തില്‍ വന്നത്. കിടാവായി വന്നത് ബ്രഹ്മദേവന്‍ തന്നെയെന്ന് ശ്രീമദ് ഭാഗവതം പറുന്നു. ഈ പശുവും കിടാവും കൂടി പുല്ലുതിന്നശേഷം ആ കുളത്തിലിറങ്ങി അമൃതപാനം നടത്തി. ആ കുളത്തിലെ (അമൃതസരസ്സിലെ) അമൃതുമുഴുവന്‍ വറ്റി. 
'വത്സ ആസീത്തദാ ബ്രഹ്മാ സ്വയം വിഷ്ണുരയം ഹി ഗൗ
പ്രവിശ്യത്രിപുരം കാലേ രസകൂപാമൃതം പപൗ'
എന്നാണ് ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. കൂര്‍മവും വരാഹവും നരസിംഹവും ഹയഗ്രീവനുമെല്ലാമായ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന് പശുരൂപവും ക്ഷിപ്രസാധ്യം തന്നെ. വത്സസ്‌തേയത്തിലൂടെ ബ്രഹ്മാവിനെ കളിപ്പിച്ച ശ്രീഹരിബ്രഹ്മാവിനെ തന്റെ മായയിലൂടെ ഒരു വത്സമാക്കി മാറ്റിയതില്‍ അതിശയപ്പെടാനില്ലല്ലൊ. ത്രിപുരന്മാരെ വധിക്കാനുള്ള സമയം അടുത്തപ്പോഴേക്കും അമൃതുമുഴുവന്‍ വറ്റിയത് ഈശ്വരനിശ്ചയം.
മറ്റ് ദേവന്മാരെല്ലാം ശ്രീപരമേശ്വരനെ സഹായിക്കാന്‍ മഹാരുദ്രന്റെ അടുത്തുതന്നെയുണ്ടായിരുന്നു. ശ്രീ ഗണേശന്‍ തൊട്ടടുത്തുതന്നെ നിന്നു.