Friday, January 31, 2020

കര്‍മങ്ങള്‍ കാമനപ്രേരിതങ്ങളാകരുത്

Thursday 30 January 2020 4:30 am IST
ശ്ലോകം 68

ശൃണുഷ്വാവഹിതോ വിദ്വന്‍
യന്മയാ സമുദീര്യതേ
തദേതത് ശ്രവണാത്  സദ്യോ
ഭവ ബന്ധാത്  വിമോക്ഷ്യതേ
വിദ്വാനായവനെ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. അത് കേട്ടാല്‍ സംസാര ബന്ധനത്തില്‍ നിന്ന് മുക്തനാവും. ഗുരുവിന്റെ ഉപദേശത്തെ ശ്രദ്ധയോടെ കേട്ട് അതിന്റെ ലക്ഷാര്‍ത്ഥത്തെ വിചാരം ചെയ്താല്‍ ജന്മസാഫല്യം നേടാമെന്ന് ശിഷ്യന് ഉറപ്പ് നല്‍കുന്നു. വെറുതേ കേട്ടതുകൊണ്ട് മാത്രം മുക്തി കിട്ടുമോ? 
അത്യുത്തമ അധികാരികളെ സംബന്ധിച്ചിടത്തോളം ശ്രവണം കൊണ്ടു തന്നെ മുക്തനാവാന്‍ കഴിഞ്ഞേക്കും. ഇവിടത്തെ ശിഷ്യന്‍ അത്തരമൊരാളാണ്. ഈ അവസ്ഥയിലേക്ക് ഉയര്‍ന്ന ഓരോ സാധകനും ഗുരുവിന്റെ ഉറപ്പ് ബാധകമാണ്. അല്ലാതെ കേട്ടാല്‍ മാത്രം മതി എങ്കില്‍ എല്ലാവരും മുക്തരാകുമായിരുന്നു. അധികാരികളില്‍ ഉത്തമ ,മന്ദ, അതിമന്ദ തുടങ്ങിയ നിലവാരത്തിലുള്ളവരും കണ്ടേക്കാം. വെറും ശ്രവണം കൊണ്ട് മുക്തി കിട്ടില്ല. ശ്രദ്ധയോടെ കേള്‍ക്കല്‍ ഒരു പ്രധാന കാര്യമാണ്.അങ്ങനെ ശ്രദ്ധിച്ചു കേള്‍ക്കാനുള്ള യോഗ്യത ശിഷ്യന് ഉണ്ടാകണം.
ശാസ്ത്രവാക്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ പരുക്കനായി തോന്നുമെങ്കിലും പിന്നീട് മണിനാദം പോലെ മധുരതരമായി തീരും. ശാസ്ത്ര ഉപദേശത്തെ വേണ്ടപോലെ കേള്‍ക്കാനുള്ള യോഗ്യത ശിഷ്യന്‍ സ്വയം ആര്‍ജിക്കണം. മനനം, ധ്യാനം, ഏകാഗ്രത, ഭക്തി, ആത്മനിയന്ത്രണം, ബ്രഹ്മചര്യം, ഉദ്ദേശ ശുദ്ധി, സദാചാരം എന്നിവ പരിശീലിക്കുന്നതിലൂടെ ആ നില കൈവരിക്കാം. കേള്‍ക്കുന്നതില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധയെ കൊടുക്കുന്ന തരത്തില്‍ അനന്യ ചിന്തയോടെ വേണം ശ്രവണം ചെയ്യാന്‍.'ശ്രുണുഷു അവഹിതോ...'എന്നത് ഇതിനെ കുറിക്കുന്നു.
 കേള്‍ക്കുന്നതിലെ സൂക്ഷ്മാര്‍ത്ഥത്തെയും ആദ്ധ്യാത്മിക സന്ദേശത്തേയും ഗ്രഹിക്കാനും കഴിയണം. ഗുരു ഉപദേശത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളലാണ് വേണ്ടത്. ഇതാണ് നല്ലൊരു ശിഷ്യന്റെ യോഗ്യത.
ബ്രഹ്മ നിഷ്ഠനായ ഗുരുവും അന്തഃകരണ ശുദ്ധി നേടിയ ശിഷ്യനും തമ്മിലാണ് ഇവിടെ സംവാദം നടക്കുന്നത്. അതിനാല്‍ തന്നെ ഗുരുവിന്റെ ഉപദേശം ശിഷ്യനെ സംസാര ബന്ധനത്തില്‍ നിന്ന് ഉടനെ തന്നെ മുക്തനാക്കുകയും ചെയ്യും.സമര്‍ത്ഥനായ ശിഷ്യന് അതിന് കഴിയുമെന്നത് ശ്രുതി സമ്മതവുമാണ്.

 ശ്ലോകം 69

മോക്ഷസ്യ ഹേതുഃ പ്രഥമോ നിഗദ്യതേ
വൈരാഗ്യമത്യന്തമനിത്യവസ്തുഷു
തതഃ ശമശ്ചാപി ദമസ്തിതിക്ഷാ
ന്യാസഃ പ്രസക്താഖില കര്‍മ്മണാം ഭൃശം
അനിത്യ വസ്തുക്കളില്‍ അത്യന്ത വൈരാഗ്യമാണ് മോക്ഷത്തിന് ഒന്നാമതായി വേണ്ടത്.തുടര്‍ന്ന് ശമം, ദമം,തിതിക്ഷ, എല്ലാ കര്‍മ്മങ്ങളേയും വെടിയല്‍ എന്നിവയും വേണംആത്മജ്ഞാനമുദിക്കണമെങ്കില്‍ സാധകന്റെയുള്ളില്‍  ഉണ്ടാകേണ്ട അവസ്ഥാവിശേഷങ്ങളെയാണ് ഇവിടെ പറയുന്നത്. അനിത്യങ്ങളായവയാണ് വിഷയവസ്തുക്കളെന്ന് മനസ്സിലാക്കി അവയിലുള്ള ആസക്തി വെടിയണം. 
പൂര്‍ണ വൈരാഗ്യമുദിക്കുമ്പോഴാണ് വിഷയങ്ങളോടുള്ള താല്പര്യം കുറയുകയും ആത്മജ്ഞാനത്തില്‍ രുചിയുണ്ടാവുകയും ചെയ്യുക. വിഷയങ്ങള്‍ ക്ഷണികങ്ങളും ദുഃഖപ്രദങ്ങളുമാണെന്ന് കണ്ട് വിരക്തി വന്നാല്‍ ശമം മുതലായവ താനേ വരും.
ഇന്ദ്രിയങ്ങളെ ക്ഷയിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും വിവേകിയായ സാധകന്‍ പിന്മാറും. അനാവശ്യമായി കളയുന്ന ആന്തരിക ശക്തിയെ സംഭരിച്ച് നില നിര്‍ത്താന്‍ വൈരാഗ്യം സഹായകമാകും. മനോനിയന്ത്രണവും ഇന്ദ്രിയനിയന്ത്രണവും നല്ല സഹനശേഷിയുമൊക്കെ സാധകന് വേണം.
എല്ലാ കര്‍മ്മങ്ങളേയും വെടിയുക എന്നാല്‍ കാമനാ പ്രേരിതമായുള്ള കര്‍മ്മങ്ങളില്‍ മുഴുകാതിരിക്കുക എന്നതാണ്. ബന്ധനത്തിന് കാരണമായതുകൊണ്ടാണ് സ്വാര്‍ത്ഥകര്‍മ്മങ്ങള്‍ വെടിയണമെന്ന് പറഞ്ഞത്. നിഷ്‌കാമ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ അന്തഃകരണ ശുദ്ധി നേടിയെടുക്കാനാവും.

ഉമാമഹേശ്വരസംവാദമായ് ഗുരുഗീത

Friday 31 January 2020 4:00 am IST
പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്‍മാരായിരുന്നു. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും അനുഭവിച്ചതും.
ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരംബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമഃ
മുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാല്‍ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവര്‍ ചുരുക്കമാണ്. 'സ്‌കന്ദപുരാണ'ത്തിലെഗുരുഗീത  എന്നപേരില്‍ അറിയപ്പെടുന്ന ഭാഗമാണിത.് മഹാഭാരതത്തിലെ ഭഗവദ്ഗീതപോലെ.
സ്‌കന്ദ പുരാണത്തിലുള്ള ഉമാമഹേശ്വര സംവാദത്തില്‍ നിന്നും ആവശ്യാനുസരണം സംസ്‌കരിച്ചതാണു ഗുരുഗീത. ഒരിക്കല്‍ നൈമിശാരണ്യത്തില്‍വച്ച്, ഗുരു തത്ത്വമറിയാനായി ആഗ്രഹിച്ചിരുന്ന കുറേമുനിമാരൊട് സൂത മഹര്‍ഷി ഉമാ മഹേശ്വരസംവാദം വിവരിച്ചുകൊടുക്കുന്ന രീതിയിലാണു ഗുരു ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പരമശിവനും പത്‌നിയായ പാര്‍വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവന്‍. മിക്കപ്പോഴും ധ്യാനസ്വഭാവത്തില്‍ കാണപ്പെടുന്ന പരമശിവനോട് പാര്‍വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവന്‍ നല്‍കുന്ന മറുപടിയാണ് മുകളില്‍ പറഞ്ഞ വരികള്‍.
പരമശിവന്‍ പറയുന്നു, 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാല്‍ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നില്‍ക്കുന്ന ഗുരുവിനെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.
തുടര്‍ന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാല്‍ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാല്‍ എന്തൊക്കെ ദോഷങ്ങളുണ്ടെന്നുമുള്ള പാര്‍വതിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് പരമശിവന്‍ നല്‍കുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികള്‍.
ഗുരുഗീത നല്‍കുന്ന സന്ദേശമിതാണ്: 
പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്‍മാരായിരുന്നു. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുര്‍ ദൈവം'എന്ന വരികള്‍ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാന്‍ കഴിയൂ, ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാന്‍ കഴിയൂ. അതുകൊണ്ട് ഗുരുഗീത ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാര്‍ഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലര്‍ത്തുകയാണ്.

ശാങ്കരവേദാന്തസാരം

Friday 31 January 2020 4:15 am IST
ദാസ്ഗുപ്ത ശാങ്കരവേദാന്തത്തിന്റെ വിവിധവശങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.  മനസ്സിന്റെ എല്ലാതരം കല്‍പനകള്‍ക്കുമതീതമായ ഒരു വ്യവസ്ഥയുടെ ഫലവും പ്രാണികളുടെ ദേശ, കാല, കാര്യകാരണബദ്ധവും ആയ കര്‍മ്മഫലങ്ങളെ ഉള്‍ക്കൊള്ളുന്നതും പലതരം വിഷയങ്ങളും അവയെ ആസ്വദിക്കുന്ന വിഷയികളും അടങ്ങുന്നതും നാമരൂപാത്മകവും ആയ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണമാണ് ബ്രഹ്മം. ഈ ബ്രഹ്മത്തിന്റെ ഉണ്മക്കു കാരണങ്ങള്‍ മൂന്നാണ്. (1) ഈ പ്രപഞ്ചം ഏതോ കാരണത്തില്‍ നിന്നും
പരിണമിച്ചുണ്ടണ്ടായതാകണം. പക്ഷേ ഉപനിഷത്തുകള്‍ മറ്റെല്ലാ വസ്തുക്കളും ഏതോ ഒരു കാരണത്തില്‍ നിന്നും ഉണ്ടണ്ടായവയാണെന്നു പറയുന്നു. അതുകൊണ്ട് ആ കാരണം ഈബ്രഹ്മമാകണം. ഈ ബ്രഹ്മമാകട്ടെ അകാരണമാണെന്നു കരുതിയേ തീരൂ. അല്ലെങ്കില്‍ കാരണത്തിന്റെ കാരണം തേടിയുള്ള പിറകോട്ടു പോകലിന് അന്ത്യമുണ്ടണ്ടാകുകയില്ല.
(അനവസ്ഥ,regressus ad infinitum) യുക്തിദോഷം സംഭവിക്കും. (2) ഈ പ്രപഞ്ചം ജഡവസ്തുവില്‍ നിന്നും ഉണ്ടണ്ടാകാന്‍ തരമില്ല. കാരണം അത് അത്രക്ക് ക്രമബദ്ധ (orderly) മാണ്. അപ്പോള്‍ അതിനു കാരണം ഒരു ബോധസത്തയാകണം. അതാകണം ഉപനിഷത്തുകളില്‍ പറയുന്ന ഈ ബ്രഹ്മം. (3) ഈ ബ്രഹ്മം എന്നത് ആത്മാവും ജ്ഞാനേന്ദ്രിയങ്ങളിലൂടെ ആത്മാവ് അറിയുന്ന വസ്തുക്കളുമായി പ്രകാശിക്കുന്ന കേവലസാക്ഷിബോധമാണ്. തന്മൂലം ഈ ബ്രഹ്മം നമ്മുടെ എല്ലാം അന്തസ്സത്തയായ ആത്മാവാണ്. അതിനെ നിഷേധിക്കാന്‍ ശ്രമിച്ചാലും സാധ്യമല്ല. നിഷേധിക്കുന്നവന്‍ ആത്മാവു തന്നെയാണല്ലോ. തന്നെ തനിക്കെങ്ങിനെ നിഷേധിക്കാന്‍ കഴിയും? നമ്മുടെ എല്ലാതരം അറിവിലും ഇതു സന്നിഹിതമായിരിക്കുന്നു. ബ്രഹ്മം എന്നാല്‍ ആചാര്യര്‍ക്ക് സച്ചിദാനന്ദമാണ്. അത് നമ്മുടെ എല്ലാം ആത്മാവാണ്. നമ്മുടെ ജാഗ്രദവസ്ഥയില്‍ ഞാനെന്നും എന്റേതെന്നും കരുതുന്ന അസംഖ്യം മായാവസ്തുക്കളുമായി നാം നമ്മുടെ ആത്മാവിനെ താദാത്മ്യപ്പെടുത്തുന്നു. സുഷുപ്ത്യവസ്ഥയിലാകട്ടെ ഈ പ്രാതിഭാസികസത്തകളുമായി യാതൊരു ബന്ധവും ഇല്ലാതെ നമ്മുടെ സ്വരൂപമായ ആനന്ദത്തെ ഭാഗികമായി സാക്ഷാല്‍ക്കരിക്കുന്നു. വ്യക്തിഗതമായ ഞാന്‍ എന്നത് കേവലം പ്രതീതി മാത്രമാണ്. അതിന്റെ യഥാര്‍ത്ഥസ്വരൂപം സച്ചിദാനന്ദമാണ്. സൃഷ്ടിക്കപ്പെട്ട എല്ലാം മായയാണ്. ഈ പ്രപഞ്ചം മായയാണെന്ന് അംഗീകരിച്ചുകൊണ്ടണ്ട്തന്നെ ഇതിനെ ലീലയായി, ക്രീഡാര്‍ത്ഥം ഈശ്വരന്‍
സൃഷ്ടിച്ചതാണെന്നും കരുതാം. പാരമാര്‍ത്ഥികദൃഷ്ടിയില്‍ പ്രപഞ്ചസ്രഷ്ടാവായ ഒരു ഈശ്വരന്‍ ഇല്ല. പ്രപഞ്ചം  പ്രത്യേകവ്യക്തികളായി നാമെല്ലാം കഴിയുന്നു എന്ന ബോധാവസ്ഥയില്‍ പ്രപഞ്ചസൃഷ്ടിസ്ഥിതികര്‍ത്താവായ ഒരു ഈശ്വരനെ സമര്‍ത്ഥിക്കാന്‍ കഴിയും.

കണാദന്‍

Friday 31 January 2020 4:36 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ 
വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് കണാദന്‍ പരമാണുവാദിയായ ദാര്‍ശനികനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'വൈശേഷിക സൂത്രം'. ഇതിന്റെ പത്ത് അധ്യായങ്ങളില്‍ ഓരോന്നിലും രണ്ട് ആഹ്നികങ്ങള്‍ അടങ്ങിയിരിക്കുന്നു. കണാദന്‍ വൈദേശിക സൂത്രരചനയുടെ ഉദ്ദേശ്യങ്ങളേയും പ്രയോജനങ്ങളേയും കുറിച്ച് ഗ്രന്ഥത്തിന്റെ ആദ്യസൂത്രത്തില്‍ തന്നെ ഇപ്രകാരം സ്പഷ്ടമാക്കിയിട്ടുണ്ട്.  'ഇപ്പോള്‍ ഞാന്‍ ധര്‍മത്തെക്കുറിച്ചുള്ള അന്വേഷണത്തെ വ്യാഖ്യാനിച്ചിരിക്കുന്നു. ഏതൊന്നില്‍ നിന്നാണോ അഭിവൃദ്ധിയും മോക്ഷപ്രാപ്തിയും സിദ്ധിക്കുന്നത്, അതു തന്നെയാണ് ധര്‍മം. ഈ ധര്‍മപ്രതിപാദനത്തിന് പ്രമാണം വേദങ്ങളാണ്'. ഇദ്ദേഹം പ്രപഞ്ചതത്വങ്ങളെ ആറു പദാര്‍ഥങ്ങളായി തരംതിരിച്ചിരിക്കുന്നു. ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം എന്നിവയാണ് അവ. പിന്നീട് ഈ ഗ്രന്ഥത്തിന് ഭാഷ്യം രചിച്ച പ്രശസ്തപാദന്‍ ഇതില്‍ 'അഭാവ' മെന്ന ഒരു പദാര്‍ഥത്തെക്കൂടി ചേര്‍ക്കുകയുണ്ടായി. വൈശേഷികദര്‍ശനം പരമാണുവാദത്തിനും, ക്രിയാസംബന്ധിയായ ശാസ്ത്രീയ വിശ്ലേഷണത്തിനും പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുക

Friday 31 January 2020 4:45 am IST
ശ്ലോകം 70

തതഃ ശ്രുതിസ്തന്‍മനനം സതത്ത്വ-
ധ്യാനം ചിരം നിത്യ നിരന്തരം മുനേഃ 
തതോളവികല്പം പരമേത്യ വിദ്വാന്‍
ഇഹൈവ നിര്‍വ്വാണസുഖം സമൃച്ഛതി

നന്തരം ഗുരുവില്‍ നിന്ന് വേദാന്തവാക്യത്തെ ശ്രവിക്കണം. കേട്ടതിനെ മനനം ചെയ്ത് ഉറപ്പിക്കണം. തുടര്‍ന്ന് പരമതത്ത്വത്തെ ഇടവിടാതെ വളരെക്കാലം നിത്യമായി ധ്യാനിക്കണം. ഇങ്ങനെയായാല്‍ വിദ്വാനും മുനിയുമായ സാധകന്‍ പരമമായ നിര്‍വികല്പാവസ്ഥയെ നേടി ഈ ജന്മം തന്നെ നിര്‍മാണസുഖം അനുഭവിക്കുന്നു.
സംസാരബന്ധനത്തില്‍ വിമുക്തനായി പരമമായ കൈവല്യ പദത്തെ നേടാന്‍ അനുഷ്ഠിക്കേണ്ട വിവിധ ഉപായങ്ങളെക്കുറിച്ചാണ് ആചാര്യ സ്വാമികള്‍ ഇവിടെ പറയുന്നത്. വിരക്തനായ  സാധകന് വേണ്ട ആന്തരസാധനകളെ ഇവിടെ വിവരിക്കുന്നു.
വിഷയങ്ങളില്‍ താല്പര്യമില്ലാത്തവനും ശമം മുതലായ ഗുണങ്ങളുള്ളയാളുമാണ് ശ്രവണത്തിന് അധികാരി. ഗുരുമുഖത്ത് നിന്ന് ഒരു ഉപനിഷത്തെങ്കിലും സാധകന്‍ നല്ലപോലെ കേള്‍ക്കണം. വേദാന്തവാക്യം കേട്ടതിനെ മനനം ചെയ്യണം. വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥത്തെ നിര്‍ണയം സാധിക്കുന്ന തരത്തില്‍ യുക്തിപൂര്‍വ്വം വിചാരം ചെയ്യുന്നതാണ് മനനം.
 തുടര്‍ന്ന് നടക്കേണ്ടത് നിരന്തരമായ ധ്യാനമാണ്. ശരീരം മുതലായവയിലുള്ള മിഥ്യാഭിമാനങ്ങളെ നീക്കി, സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന് നിരന്തര ഭാവനയാണ് ധ്യാനം.  വളരെക്കാലം നന്നായി ധ്യാനത്തെ അനുഷ്ഠിക്കണം. ധ്യാനത്തെ പറയുന്നിടത്ത് ചിരം, നിത്യം, നിരന്തരം എന്നിങ്ങനെ ഉപയോഗിച്ചത് വളരെ ശ്രദ്ധേയമാണ്.
 വളരെക്കാലം ധ്യാനം അഭ്യസിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ പരമ നിര്‍വികല്പാവസ്ഥയായ സ്ഥിതപ്രജ്ഞത്വത്തെ നേടാം. അത് നിര്‍വ്വാണ സുഖത്തെ അനഭവമാക്കും.
 മനോവൃത്തികള്‍ കെട്ടടങ്ങിയ അവസ്ഥയാണ് നിര്‍വ്വാണം. സ്വസ്വരൂപമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുന്നതോടെ ചിന്തകളുടെ പ്രവാഹമായ മനസ്സ് നിലയ്ക്കുന്നു. പുതിയ ചിന്തകളൊന്നും ഉദിക്കാതാവുന്നു. ചിത്തവൃത്തികളെല്ലാം കെട്ടടങ്ങിയ ഈ അവസ്ഥയാണ് നിര്‍വാണം അഥവാ നിര്‍വികല്പ സമാധി.
 ധ്യാനിക്കുന്ന വേളയില്‍ “ഞാന്‍ ധ്യാനിക്കുന്നു  ധ്യേയ വസ്തുവില്‍ വിലയിക്കാറായി എന്ന തോന്നല്‍ നേരിയ തോതിലെങ്കിലും ഉണ്ടെങ്കില്‍ അതിനെ സവികല്പമായ സമാധി എന്ന് പറയുന്നു. ധ്യാനിക്കുക എന്നത് നിശ്ശേഷം നിലച്ച് ധ്യാനിക്കുന്നയാളുടെ വ്യക്തിത്വം ആത്മസ്വരൂപത്തില്‍ ലയിച്ച് ഒന്നായ അവസ്ഥയെയാണ് നിര്‍വികല്പ സമാധി എന്ന് പറയുന്നത്. ബ്രഹ്മാനന്ദത്തെ അനുഭവമാക്കുന്ന നിര്‍വ്വാണസുഖം ഇവിടെ ഈ ജന്മത്തില്‍ തന്നെ നേടാമെന്നും വ്യക്തമാക്കുന്നു.

ശ്ലോകം 71

യദ്‌ബോദ്ധവ്യം തവേദാനീം 
ആത്മാനാത്മ വിവേചനം
തദുച്യതേ മയാ സമ്യക് 
ശ്രുത്വാത്മന്യവധാരയ
ആത്മാ അനാത്മാവിവേചനം എന്താണെന്ന് വിസ്തരിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരാം. അത് നീ അറിയേണ്ടതാണ്.വളരെ ശ്രദ്ധയോടെ കേട്ടറിയൂ.
നേരത്തേ ശിഷ്യന്‍ ആത്മാവിനേയും അനാത്മാവിനേയും കുറിച്ച് ചോദിച്ചതിന്റെ ഉത്തരമാണ് ഇനി ഗുരു ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. എന്താണ് ആത്മാവ് എന്നതും ആത്മാവല്ലാതെയുള്ളതെന്തെന്നും ആദ്യം അറിയണം. പിന്നെ  വേര്‍തിരിക്കണം.ആത്മ, അനാത്മ വിവേചനം എങ്ങനെ നടത്താമെന്നും ഇനി വ്യക്തമാക്കുന്നു. അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്.
148. താന്‍ നാദത്തെ ധ്യാനിക്കുകയാണ്‌. അത്‌ ശരിയാണോ എന്ന്‌ ഒരു ഗുജറാത്തി ഭക്തന്‍ ചോദിച്ചു.

ഉ: മനസ്സിനെ ഏകാഗ്രമാക്കിത്തീര്‍ക്കാന്‍ ഉപദേശിക്കപ്പെട്ടിട്ടുള്ള പല മാര്‍ഗ്ഗങ്ങളിലൊന്നാണ്‌ നാദാനുസന്ധാനം. അതിനെ പലരും ശ്ലാഘിക്കുന്നുണ്ട്‌. കുഞ്ഞിനെ താരാട്ട്‌ പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും. ദൂരയാത്ര കഴിഞ്ഞു വരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വരസന്നിധിയിലാനയിക്കുകയും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും. ഈ അനുഭവം ഉണ്ടായാല്‍ അഭ്യാസത്തെ മതിയാക്കരുത്‌. കാരണം നമ്മുടെ ലക്ഷ്യമതല്ല. തന്റെ ലക്ഷ്യം താന്‍ താന്‍ തന്നെയായിരിക്കണം. താന്‍ തന്നെത്തന്നെ പ്രാപിച്ചില്ലെങ്കില്‍ അത്‌ ലയത്താല്‍ വിലയിക്കും. ലയം വന്നാലും സാക്ഷിയെ ലക്ഷ്യമാക്കണം. നാദാനുസന്ധാനം സ്വരൂപജ്ഞാനത്തോടുകൂടിയതായിരുന്നാല്‍ നാദം തന്മയമായി ചിന്മയമായി പ്രകാശിക്കും. അങ്ങനെയുള്ള നാദാനുസന്ധാനത്താല്‍ ഏകാഗ്രത സംഭവിക്കുന്നു.
[31/01, 13:51] Sadashivan Kalarikkal: *#യഥാർത്ഥ_ഭക്തി_ഭാവം*
🙏🌹🌺🌸💐🌹🙏
പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു
"പ്രഹ്ളാദാ... എന്തു വരമാണ് വേണ്ടതെന്നു പറയൂ"
വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു
"അടിയന് ഒന്നും വേണ്ട ഭഗവാനേ" പ്രഹ്ളാദവചനം
ഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം, ഇത് വേണം എന്നൊക്കെയാണ് എപ്പോഴും  കേട്ടിട്ടുള്ളത്. ഇതെന്താ ഇങ്ങനെ?
ഭഗവാൻ വീണ്ടും പറഞ്ഞു; "എന്തെങ്കിലും ചോദിക്കൂ.... അങ്ങനെ ചോദിക്കണമെന്നുണ്ട് പ്രഹ്ളാദാ".. ഈ ഭഗവത് വാക്യം ഒന്നുകൂടി കേട്ടപ്പോൾ, പ്രഹ്ളാദൻ ധർമ്മസങ്കടത്തിലായി. എൻ്റെ ഭഗവാനോട്  എന്ത് ചോദിക്കാൻ! ഞാൻ എല്ലാം സമർപ്പിച്ച, എല്ലാത്തിലും നിറഞ്ഞു നിൽക്കുന്ന, എൻ്റെ ശ്രീഹരിയോട് എന്താണ് ചോദിക്കുക?...!
വീണ്ടും ഭഗവാൻ നിർബന്ധിച്ചു; "പ്രഹ്ളാദാ.... ചോദിക്കൂ " നിറഞ്ഞ മനസോടെ പ്രഹ്ളാദൻ പറഞ്ഞു "ഭഗവാനേ, ലക്ഷ്മീവല്ലഭാ.. എനിക്ക്
ഒരേയൊരു വരംമതി. എന്തെങ്കിലും എനിക്ക് വേണമെന്നുള്ള തോന്നൽ ഉണ്ടാകരുത്. ആ വരം മാത്രംമതി".
ഇവിടെ അത്യദ്ഭുതമായി ഭഗവാൻ അനുഗ്രഹവർഷം ചൊരിയുകയാണ് പ്രഹ്ളാദനിൽ. ഒന്നും എനിക്ക് ആഗ്രഹമില്ല എന്നുപറയുന്ന ഈ ഭക്തനാണ് ഭഗവാന് പ്രിയപ്പെട്ടവൻ.

പ്രഹ്ലാദന് തന്റെ കുട്ടിക്കാലത്ത് നാരായണ ഭക്തനായതു കൊണ്ട് മാത്രം  സ്വന്തം അച്ഛനിൽ നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം  ഭഗവാനെ ഭജിക്കുക മാത്രമാണ് പ്രഹ്ലാദൻ ചെയ്തത്. ഭജനം നിർത്തി ഭഗവാനോട് എന്തെങ്കിലും സഹായം ചോദിക്കാൻ അമ്മ"കയാതു" നിർബന്ധിക്കും.  "മോനേ പ്രഹ്ളാദാ നിന്റെ നാരായണനോട് സഹായം ചോദിക്കൂ, നീ വിളിച്ചാൽ വരില്ലേ നിന്റെ ഭഗവാൻ? എന്നിട്ടും എന്തേ നീ ഈ വേദനകളെല്ലാം സഹിക്കുന്നു" ഇത് കേട്ട് കൊച്ചു പ്രഹ്ളാദൻ നിഷ്കളങ്കമായ തന്റെ ചുണ്ടുകൾ വിടർത്തി പറഞ്ഞു "അമ്മാ.... രക്ഷിക്കേണ്ടവന് രക്ഷിക്കണമെന്ന ബോധം ഉള്ളിടത്തോളം കാലം രക്ഷിക്കണേ എന്നു വിളിച്ചു കരയണോ?". ഇതാണ് പ്രഹ്ളാദ ഭക്തി. പൂർണ്ണമായ സമർപ്പണമാണ് ഭക്തി. തന്റെ ഭക്തന് എന്ത്, എപ്പോൾ വേണമെന്ന് ഭഗവാനറിയാം. രക്ഷിക്കേണ്ടവന് ആ ബോധം ഉണ്ട്. സമയമാകുമ്പോൾ വരും... കൺപാർത്തിരുന്നാൽ മാത്രം മതി.... ചോദിച്ചാലെ തരൂ, ചോദിച്ചില്ലെങ്കിൽ തരില്ല എന്നത് മനുഷ്യ സ്വഭാവമാണ്. ഈശ്വരഭാവമല്ല. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് എന്താണ്???കീർത്തിക്കൽ മാത്രം....

ഈ രണ്ട് സംഭവങ്ങളിലൂടെയും കൊച്ചു പ്രഹ്ളാദൻ  നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ശുദ്ധമായ, നിഷ്കളങ്കമായ ഭക്തിയെ കുറിച്ചാണത്. അതു കൊണ്ടാണ് നാരദമഹർഷി ഭക്തന്മാരുടെ പേരുകൾ തയ്യാറാക്കിയപ്പോൾ ആദ്യത്തെ പേര് പ്രഹ്ളാദൻ എന്ന് എഴുതിയത്. നാരദ ശിഷ്യനാണല്ലോ പ്രഹ്ളാദൻ. ഗുരുവിൽ നിന്ന് കേട്ടാണ് നാരായണ നാമ മഹിമ പ്രഹ്ലാദൻ പഠിച്ചത്. ഭക്തിയുടെ കാര്യത്തിൽ ആ ഗുരുവിനെപോലും പരാജയപ്പെടുത്തിയ ഇത്തരം ശിഷ്യന്മാരുടെ പാരമ്പര്യമാണ് നമ്മുടേത്. അവർ വിജയിച്ചത്  കായികശക്തിയുടേയും, സൈന്യബലത്തിൻ്റെയും കരുത്തിലല്ല, മറിച്ച്   പൂർണ്ണസമർപ്പണത്തിലൂടെ മാത്രമാണ്. അതാണ് യഥാർത്ഥ ഭക്തി ഭാവം.       🙏🌹🌺🌸💐🌹🙏
[31/01, 13:51] Sadashivan Kalarikkal: ബ്രഹ്മത്തെ അറിഞ്ഞവനാണു് ബ്രാഹ്മണൻ.ആ ബ്രഹ്മചൈതന്യത്തെ.... ഇഷ്ടദേവനെ പൂജ ചെയ്തുകൊണ്ടിരിക്കെ പ്രാണന്‍ വിഷ്ണുപദത്തിൽ ലയിക്കുക. അപൂര്‍വതയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ച പുണ്യത്മാവാണ് ഭാഗവതഹംസമെന്ന് പുകൾപെറ്റ ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരി .ഒരു പുരുഷായുസ്‌ മുഴുവന്‍ ഋഷി തുല്യനായി  ജീവിച്ച്‌ വിജ്ഞാനത്തിന്റെ മഹാനിധി സമസ്ത ജീവ ജാലങ്ങൾക്കും ദാനംചെയ്ത ആധ്യാത്മിക ശ്രേഷ്ഠനായിരുന്നു മള്ളിയൂര്‍ തിരുമേനി.
അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരിയുടേയും അമ്മ ആര്യാ അന്തര്‍ജനത്തിന്റെയും സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1921 ല്‍ ജന്മമെടുത്തു. എട്ടാം വയസ്സില്‍ ഉപനയനവും പിന്നീട് സമാവര്‍ത്തനവും വിധിപ്രകാരം നടന്നു.ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു.
14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ക്ഷേത്രജോലിയും പഠനവും ഉറക്കക്കുറവുമെല്ലാം അദ്ദേഹത്തെ രോഗാതുരനാക്കി.
വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭത്തിൽ ഇനി മഹാവൈദ്യന്‍ തന്നെ ശരണമെന്ന് തീർച്ചയാക്കി സുകൃതയായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛ വാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ!

പണ്ഡിതനും മഹാഭക്തനും ശ്രേഷ്ഠഗുരുവരനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഭജനവുമായുണ്ടായിരുന്നു. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണിയായിരുന്നു.
പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. ഭാഗവതാചാര്യനായ പടപ്പനമ്പൂതിരി ആ പുണ്യസങ്കേതത്തില്‍ വച്ച് ശങ്കരനെന്ന ശിഷ്യന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍ പണം ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ദക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി  കൈവശം ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാനാണെങ്കിൽ പണവുമില്ല. ഒടുവില്‍ ഭക്തപ്രിയനായ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.
മഹാഭക്തയായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ ഭക്തിയാൽ നിറഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അനുഗ്രഹം. പലരും  ഭംഗിയായി എന്ന് പ്രശംസിച്ചപ്പോൾ ...... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു.... ആ മിഴികളിൽ ഭഗവാനോടുള്ള പ്രാർത്ഥന അശ്രുക്കളായി പ്രവഹിച്ചു.

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമുണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള ആഗ്രഹം  കുറഞ്ഞിട്ടില്ലായിരുന്നു. രണ്ടു വര്‍ഷത്തോളം പഠനം തുടര്‍ന്ന് നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവയെല്ലാംഅവിടെ  നിന്നുപഠിച്ചു. അപ്പോഴാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ അദ്ദേഹംഭജനം തുടങ്ങി.
ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതിയ്ക്കു മുന്നിൽ ഭജനം പാർത്തു.
ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗ ചിന്ത ഇടയ്ക്ക് വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു.
ആശ്രിതവത്സലനായ ഭഗവാന്റെ കഥാമൃതം ഭക്തനിൽ നിന്നു ശ്രവിച്ചപരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് ഉന്നതിയിലേക്കുള്ള പ്രയാണമായിരുന്നു . ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

കോട്ടയം ജില്ലയിലെ കുറുപ്പുന്തറയ്ക്കടുത്തുള്ള മള്ളിയൂരില്ലവും ഉണ്ണിക്കണ്ണനെ മടിയിലേന്തിയ മഹാഗണപതിയുടെ ക്ഷേത്രവും ശങ്കരന്‍ നമ്പൂതിരിയുടെ ജന്മംകൊണ്ടും കര്‍മം കൊണ്ടും തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. അതിലളിതമായ ജീവിതം നയിച്ചിരുന്ന മള്ളിയൂരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഭാഗവതസത്രം ലോകമാകെ വ്യാപിച്ചത്‌ അതിവേഗമായിരുന്നു.

രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തി ലോകമാകെ ശ്രദ്ധിക്കുന്ന ആധ്യാത്മിക തേജസ്സായി അദ്ദേഹം വളര്‍ന്നു. പണ്ഡിതന്മാരുടെ വ്യക്തിപ്രഭാവവും സത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സംഖ്യയും കാണുമ്പോള്‍ അദ്ദേഹം കൈവരിച്ച ധര്‍മപ്രചരണത്തിന്റെ വ്യാപ്തി മനസ്സിലാകും.
2011 ഓഗസ്റ്റ്‌ 2ന് തൊണ്ണൂറാം വയസ്സിൽ കോട്ടയം കുറുപ്പന്തറയിലെ വസതിയിൽ വെച്ച് അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങളിൽ വിലയം പ്രാപിച്ചു.. അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം ,
കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്‌നപുരസ്‌കാരം ,
ഗുരുവായൂർ ഭാഗവത വിജ്ഞാന സമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം ,
ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം  എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങളും ആദരവുംആ മഹാത്മാവിന് ലഭിച്ചിട്ടുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം സത്സംഗങ്ങളും സപ്താഹങ്ങളും സത്രങ്ങളുമിന്ന്‌ നടക്കുന്നുണ്ടെങ്കില്‍ ഇതിനെല്ലാം പ്രേരണയായത്‌ മള്ളിയൂര്‍ തുടങ്ങിവച്ച ഭാഗവതസത്രമാണെന്ന്‌ പറയേണ്ടിവരും. ജാതിമതഭേദമന്യേ എല്ലാവരുടെയും ആദരവ്‌ നേടിയ മള്ളിയൂര്‍ തിരുമേനി മനുഷ്യസമൂഹത്തിന്റെ അഭിമാനമാണ്‌.
സംഘര്‍ഷംനിറഞ്ഞ മനസുകള്‍ക്ക്‌ ആശ്വാസവും ശാന്തിയും സമാധാനവും പകര്‍ന്നുകൊടുത്ത്‌ ആത്മസായുജ്യത്തിന്റെ നിറവിലേക്ക്‌.... നന്മയുടെ പാതയിലേക്ക് സമൂഹത്തെ അദ്ദേഹം കൈപിടിച്ചാനയിച്ചു.

കപടതയില്ലാതെ സ്വതസിദ്ധമായ സുന്ദരമന്ദഹാസത്തോടെയാണ്‌ ആ മഹാത്മാവ് പെരുമാറിയിരുന്നത് . സർവ്വ ചരാചരങ്ങളിലും ദേവചൈതന്യത്തെ ദര്‍ശിക്കുന്ന ആ ഗുരുനാഥന്റെ മഹത്ത്വം എത്ര വര്‍ണിച്ചാലും അധികമാവില്ല.
മഹാഭാഗവതം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യവും ദുര്‍ഗ്രഹവുമാണെന്ന വിശ്വാസം പരക്കെ ജനങ്ങളില്‍ പരന്നിരുന്ന സന്ദര്‍ഭത്തിലാണ്‌ മള്ളിയൂര്‍ തിരുമേനി സപ്താഹയജ്ഞവുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്തത്‌ .
ഭാഗവത കഥകള്‍ വളരെ സരളവും ലളിതവുമായി വ്യാഖ്യാനിച്ച്‌ വിശദീകരിച്ചപ്പോള്‍ അവാച്യമായ ആനന്ദാനുഭൂതി ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു. പണ്ഡിതന്മാര്‍ മാത്രം കേള്‍ക്കാന്‍ എത്തുമായിരുന്ന സപ്താഹയജ്ഞങ്ങള്‍ പിന്നീട്‌  സാധാരണ ഭക്തജനങ്ങൾക്കും പ്രാപ്യമായി.

കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങള്‍ക്ക്‌ ശക്തിപകര്‍ന്ന ചരിത്രപ്രധാനമായ വഴിത്തിരുവുകളായി സപ്താഹയജ്ഞങ്ങള്‍മാറി.
ഭാഗവത സന്ദേശം ലളിതമായ രീതിയിൽ പാമരന്‌ പോലും മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു നല്‍കാനുള്ള മള്ളിയൂരിന്റെ കഴിവ്‌ ,മറ്റാർക്കും അനുകരിക്കാന്‍പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നുവെന്നതിന് ഉദാഹരണമാണ് ഭക്തർ അദ്ദേഹത്തിന് നൽകിയ ആദരവ്.ആത്മീയജ്ഞാനത്തിന്റെ പരമോന്നതിയിലായിരുന്നു ആ മഹാഗുരുവിന്റെ സ്ഥാനം. ദാരിദ്ര്യത്തില്‍ നിന്ന്‌ തുടങ്ങിയ ജീവിതം ഭഗവാനില്‍ സമര്‍പ്പിക്കുമ്പോള്‍ മള്ളിയൂര്‍ തിരുമേനി അറിവിന്റെയുo വിജ്ഞാനത്തിന്റെയും വിനയത്തിന്റെയുമെല്ലാം സമാനതകളില്ലാത്ത കോടീശ്വരനായിരുന്നു.. പലകോടിയില്‍ ഒരാള്‍ എന്നതുപോലുള്ള ജന്മമായിരുന്നു ഭാഗവതഹംസമായ
മള്ളിയൂർ തിരുമേനിയുടേതെങ്കിലും അതിന്റെ മാഹാത്മ്യമറിഞ്ഞ ഭക്തർ ഒട്ടേറെയാണ്.

ഭഗവാന്‍ തന്ന ജീവിതം ഭഗവാന്‌ മുന്നില്‍ത്തന്നെ സമര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച മഹാജ്ഞാനിയുടെ.... മഹാഗുരുവിന്റെ  സ്മരണക്കുമുന്നില്‍ ശതകോടി പ്രണാമം........

കടപ്പാട്:
അറിവുകൾ പകർന്നു തന്ന എല്ലാവർക്കും...

Thursday, January 30, 2020

*🎼വിവേകചൂഡാമണിയില്‍ നിന്നും*

*🎼പഞ്ചപ്രാണന്മാർ*

സ്വർണ്ണം ജലം മുതലായവ വികാരഭേദം കൊണ്ട് പലതായിത്തീരുന്നതുപോലെ ഏകനായ പ്രാണൻതന്നെ വൃത്തിഭേദത്താൽ പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ എന്നിങ്ങനെ വിവിധ രൂപത്തിൽ വ്യവഹരിക്കപ്പെട്ടുവരുന്നു.

പ്രാണശബ്ദത്തിന് ശ്വാസമെന്നോ വായുവെന്നോ അർത്ഥം കല്പിച്ചുകാണാറുണ്ട്-
അത് ശരിയല്ല. ആദ്ധ്യാത്മികശാസ്ത്രത്തിന്റെ സാങ്കേതികഭാഷയിൽ പ്രാണന് ജീവശക്തിയെന്നാണർത്ഥം. വിവിധങ്ങളായ ശാരീരികപ്രവർത്തനങ്ങളുടെ രൂപത്തിൽ ഓരോ വ്യക്തിയിലും അത് പ്രകടമാവുന്നു. പ്രധാനമായി പ്രാണവൃത്തികൾ അഞ്ചു വിധത്തിലാണ്.
*01*
 വിഷയഗ്രഹണം (പ്രാണവൃത്തി),
*02*
വിസർജ്ജനം (അപാനവൃത്തി)
*03*
ദഹനം (വ്യാനവൃത്തി)
*04*
വിതരണം (സമാനവൃത്തി)
*05*
ചിന്തനം (ഉദാനവൃത്തി) ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും
ഭിന്നനാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നത് അതിന്റെ വൃത്തിഭേദത്താലും വികാരഭേദത്താലുമാണ്. പ്രവൃത്തികൾക്കനുസരിച്ച് പേരുകൾ പറയുന്നുവെന്നുമാത്രം.

വാർദ്ധക്യം കൂടുന്നതിനനുസരിച്ച് പ്രവർത്തനശേഷി ചുരുങ്ങി
വരുന്നതായും ദേഹത്തിൽ പ്രകടമായിരുന്ന സർവ്വശക്തികളും മരണത്തോടെ നിലയ്ക്കുന്നതായും നാം കാണുന്നുണ്ടല്ലോ. അഞ്ചു
തരത്തിലുള്ള പ്രാണചേഷ്ടകളാണ് ശരീരഘടനയെ വ്യവസ്ഥപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമെന്ന് പറയാം.

സ്ഥൂലമായ ബഹിഃകരണങ്ങളേയും സൂക്ഷ്മമായ അന്തഃകരണങ്ങളേയും കൂട്ടിഘടിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും പ്രവർത്തനക്ഷമങ്ങളാകുന്നത്
അന്തഃകരണവുമായുള്ള വേഴ്ചയാലാണല്ലോ. പ്രാണനാണത് നിർവഹിക്കുന്നത്. സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ മദ്ധ്യത്തിൽ വർത്തിക്കയാലും അവ രണ്ടുമായി ബന്ധപ്പെടുകയാലും ചില ആചാര്യന്മാർ പ്രാണനെ സ്ഥൂലശരീരത്തിൽ പെടുത്തുന്നു. വേറെ ചിലർ സൂക്ഷ്മശരീരത്തിലും പെടുത്തുന്നു. പ്രാണന്റെ ഒരു ഭാഗം സ്ഥൂലശരീരത്തിലും, മറുഭാഗം സൂക്ഷ്മശരീരത്തിലും ബന്ധിക്കപ്പെട്ടിരിക്കയാൽ ഈ രണ്ടു പക്ഷവും ശരിയാണ്.
 
സ്വർണ്ണംതന്നെ വികാരഭേദത്താൽ വള മാല കമ്മൽ എന്നിവയായിത്തീരുന്നു. രൂപത്തിന്റേയും ഉപയോഗത്തിന്റേയും വ്യത്യാസമനുസരിച്ച് പേര് മാറി എന്നേ ഉള്ളൂ. ജലം തന്നെ അല നുര പത ഹിമം ആവി എന്നിങ്ങനെ പലതായി കാണപ്പെടുന്നു. അതുപോലെ ഏകനായ പ്രാണൻ (ജീവശക്തി) വ്യാപാരവ്യത്യാസം ഹേതുവായി പ്രാണാപാനാദി അഞ്ചു വിധത്തിൽ വ്യവഹരിക്കപ്പെട്ടുവരുന്നു.

(സ്വാമി ചിന്മയാനന്ദ)
വിവേകചൂഡാമണി - 49
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുക

ശ്ലോകം 70
തതഃ ശ്രുതിസ്തന്‍മനനം സതത്ത്വ-
ധ്യാനം ചിരം നിത്യ നിരന്തരം മുനേഃ
തതോളവികല്പം പരമേത്യ വിദ്വാന്‍
ഇഹൈവ നിര്‍വ്വാണസുഖം സമൃച്ഛതി

അനന്തരം ഗുരുവില്‍ നിന്ന് വേദാന്തവാക്യത്തെ ശ്രവിക്കണം. കേട്ടതിനെ മനനം ചെയ്ത് ഉറപ്പിക്കണം. തുടര്‍ന്ന് പരമതത്ത്വത്തെ ഇടവിടാതെ വളരെക്കാലം നിത്യമായി ധ്യാനിക്കണം. ഇങ്ങനെയായാല്‍ വിദ്വാനും മുനിയുമായ സാധകന്‍ പരമമായ നിര്‍വികല്പാവസ്ഥയെ നേടി ഈ ജന്മം തന്നെ നിര്‍വ്വാണസുഖം അനുഭവിക്കുന്നു.

സംസാരബന്ധനത്തില്‍ വിമുക്തനായി പരമമായ കൈവല്യപദത്തെ നേടാന്‍ അനുഷ്ഠിക്കേണ്ട വിവിധ ഉപായങ്ങളെക്കുറിച്ചാണ് ആചാര്യ സ്വാമികള്‍ ഇവിടെ പറയുന്നത്. വിരക്തനായ  സാധകന് വേണ്ട ആന്തരസാധനകളെ ഇവിടെ വിവരിക്കുന്നു.

വിഷയങ്ങളില്‍ താല്പര്യമില്ലാത്തവനും, ശമം മുതലായ ഗുണങ്ങളുള്ളയാളുമാണ് ശ്രവണത്തിന് അധികാരി. ഗുരുമുഖത്ത് നിന്ന് ഒരു ഉപനിഷത്തെങ്കിലും സാധകന്‍ നല്ലപോലെ കേള്‍ക്കണം. വേദാന്തവാക്യം കേട്ടതിനെ മനനം ചെയ്യണം. വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥത്തെ നിര്‍ണയം സാധിക്കുന്ന തരത്തില്‍ യുക്തിപൂര്‍വ്വം വിചാരം ചെയ്യുന്നതാണ് മനനം.

തുടര്‍ന്ന് നടക്കേണ്ടത് നിരന്തരമായ ധ്യാനമാണ്. ശരീരം മുതലായവയിലുള്ള മിഥ്യാഭിമാനങ്ങളെ നീക്കി, സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന നിരന്തര ഭാവനയാണ് ധ്യാനം.  വളരെക്കാലം നന്നായി ധ്യാനത്തെ അനുഷ്ഠിക്കണം.  ധ്യാനത്തെ പറയുന്നിടത്ത് ചിരം, നിത്യം, നിരന്തരം എന്നിങ്ങനെ ഉപയോഗിച്ചത് വളരെ ശ്രദ്ധേയമാണ്.

വളരെക്കാലം ധ്യാനം അഭ്യസിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ പരമ നിര്‍വികല്പാവസ്ഥയായ സ്ഥിതപ്രജ്ഞത്വത്തെ നേടാം. അത് നിര്‍വ്വാണ സുഖത്തെ അനഭവമാക്കും.

മനോവൃത്തികള്‍ കെട്ടടങ്ങിയ അവസ്ഥയാണ് നിര്‍വ്വാണം. സ്വസ്വരൂപമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുന്നതോടെ ചിന്തകളുടെ പ്രവാഹമായ മനസ്സ് നിലയ്ക്കുന്നു. പുതിയ ചിന്തകളൊന്നും ഉദിക്കാതാവുന്നു.  ചിത്തവൃത്തികളെല്ലാം കെട്ടടങ്ങിയ ഈ അവസ്ഥയാണ് നിര്‍വാണം അഥവാ നിര്‍വികല്പ സമാധി.

ധ്യാനിക്കുന്ന വേളയില്‍ ഞാന്‍ ധ്യാനിക്കുന്നു  ധ്യേയ വസ്തുവില്‍ വിലയിക്കാറായി എന്ന തോന്നല്‍ നേരിയ തോതിലെങ്കിലും ഉണ്ടെങ്കില്‍ അതിനെ സവികല്പമായ സമാധി എന്ന് പറയുന്നു. ധ്യാനിക്കുക എന്നത് നിശ്ശേഷം നിലച്ച് ധ്യാനിക്കുന്നയാളുടെ വ്യക്തിത്വം ആത്മസ്വരൂപത്തില്‍ ലയിച്ച് ഒന്നായ അവസ്ഥയെയാണ് നിര്‍വികല്പ സമാധി എന്ന് പറയുന്നത്. ബ്രഹ്മാനന്ദത്തെ അനുഭവമാക്കുന്ന നിര്‍വ്വാണസുഖം ഇവിടെ ഈ ജന്മത്തില്‍ തന്നെ നേടാമെന്നും വ്യക്തമാക്കുന്നു.

ശ്ലോകം 71
യദ്‌ബോദ്ധവ്യം തവേദാനീം
ആത്മാനാത്മ വിവേചനം
തദുച്യതേ മയാ സമ്യക്
ശ്രുത്വാത്മന്യവധാരയ

ആത്മാ അനാത്മാവിവേചനം എന്താണെന്ന് വിസ്തരിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരാം.  അത് നീ അറിയേണ്ടതാണ്. വളരെ ശ്രദ്ധയോടെ കേട്ടറിയൂ.

നേരത്തേ ശിഷ്യന്‍ ആത്മാവിനേയും അനാത്മാവിനേയും കുറിച്ച് ചോദിച്ചതിന്റെ ഉത്തരമാണ് ഇനി ഗുരു ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. എന്താണ് ആത്മാവ് എന്നതും ആത്മാവല്ലാതെയുള്ളതെന്തെന്നും ആദ്യം അറിയണം. പിന്നെ  വേര്‍തിരിക്കണം. ആത്മ, അനാത്മ വിവേചനം എങ്ങനെ നടത്താമെന്നും ഇനി വ്യക്തമാക്കുന്നു.  അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്.
Sudha Bharath 

Wednesday, January 29, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  226
അപ്പൊ ഈ നൂറ്റി ക്കണക്കിനുള്ള കൗരവർ അജ്ഞാനത്തിന്റെ സന്തതികളാണ്. ധൃതരാഷ്ട്ര രെ വച്ചു കൊണ്ടാണ്  ഗീതയുടെ ആരംഭം. ആദ്യത്തെ അധ്യായത്തിന്റെ പേരോ  അർജ്ജുന വിഷാദയോഗം.വിഷാദത്തിൽ നിന്നാണ് അദ്ധ്യാത്മവിദ്യ തന്നെ ആരംഭിക്കുന്നത്, ദു:ഖത്തിൽ നിന്ന്, സുഖത്തിൽ നിന്ന് ആരംഭിക്കാം പക്ഷേ പാരഡോക്സ് അധ്യാത്മജീവിതം പലപ്പോഴും ദു:ഖത്തിന്റെ തുടർച്ചയാണ്. ദു:ഖത്തിൽ നിന്നാണ് അദ്ധ്യാത്മജീവിതം ആരംഭിക്കുന്നത്. അതുകൊണ്ടാണ് മഹാത്മാക്കൾ പലരും ഞങ്ങൾക്ക് ദുഃഖം വരുകയാണെങ്കിൽ ധാരാളം വരട്ടെ എന്നു പ്രാർത്ഥിച്ചിട്ടുള്ളത് . ഭാഗവതത്തിൽ ഒക്കെ ''കുന്തി വിപദ: ശന്തുനശശ്വത് തത്ര തത്ര ജഗദ്ഗുരോ ഭവതോദർശനം യൽസ്യാദ് അ പുനർ ഭവ ദർശനം " അപ്പൊ ദു:ഖം, വിഷാദം , ആ വിഷാദം സത്സംഗത്തോടു കൂടെ ചേരുമ്പോൾ വിഷാദം യോഗമായിട്ടുമാറും. വിഷാദം ദു:സംഗത്തോടു കൂടെ ചേരുമ്പോൾ വിഷാദം രോഗമായിട്ടുമാറും . നമ്മള് എവിടെ കാലുവച്ചിരിക്കുന്നു അത്രേ വ്യത്യാസം ഉള്ളൂ .വിഷാദം സത്സംഗത്തിന്റെ കൂടെ ചേരുമ്പോൾ , അർജ്ജുനനും വിഷാദം വന്നു, കർണ്ണനും വിഷാദം വന്നു, ദുര്യോധനനും വിഷാദം വന്നു. ദുര്യോധനന്റെ സംഗം ശകുനിയോട് ആണ്. അത് ദ്രോഹമായിട്ടുമാറി. യോഗമാ യി മാറുന്നതിനു പകരം തനിക്കും മറ്റുള്ളവർക്കും ദ്രോഹമായിട്ടുമാറി. ഇവിടെ വിഷാദം യോഗമായിട്ടുമാറാണ് കൃഷ്ണനുമായിട്ടുള്ള സംഗത്തില്. ആ വിഷാദത്തിന്റെ പരിണിത ഫലമായിട്ട് കർമ്മത്തിനെ ഉപേക്ഷിച്ചു അർജ്ജുനൻ.ഞാൻ കർമ്മം ചെയ്യില്ല നല്ലൊരു ലക്ഷണം ആണ് . വിഷാദം വരുമ്പോൾ "you should not act " ഉള്ളില് തെളിച്ചം വരുന്നതുവരെ , നമുക്ക് റെഡ് ലൈറ്റ് കാണുമ്പോൾ റോട്ടിൽ വണ്ടി ഓടിക്കാൻ പാടില്ല നിർത്തണം .ഗ്രീൻ സിഗ്നൽ കണ്ടിട്ടേ വണ്ടി പോവാൻ പാടുള്ളൂ . അതേപോലെ അകമെ ശരി അല്ലെങ്കിൽ അല്പം കർമ്മം ഒന്നു നിർത്തിയിട്ട് അകമേക്ക് ഒന്ന് ശരിയാക്കുക.എന്നിട്ട് വണ്ടി ഓടിക്കാ, വീണ്ടും വണ്ടി എടുക്കുക കർമ്മത്തിലേക്ക് വീണ്ടും കടക്കാ കുഴപ്പ ഇല്യാ. ഇത് പണ്ട് ഋഷികളുടെ സമ്പ്രദായം ആണ്.കർമ്മത്തിന് അത്യധികം പ്രസക്തി നമ്മള് കൊടുത്തിട്ടില്ല .
(നൊച്ചൂർ ജി )
Sunil Namboodiri 
ഭഗവദ്ഗീത -കർമയോഗം -പ്രഭാഷണം 05

പ്രകൃതമല്ലാത്തതായിട്ടുള്ള ചില disorders... അതിൽ നിന്നാണ് ആഗ്രഹങ്ങൾ ഉണ്ടാകുന്നത്... അല്ലെങ്കിൽ ആഗ്രഹം ഒന്നും വേണ്ടാ, ഭഗവാൻ തന്നെ ഗീതയില് പറയുന്നത് എന്താ എന്ന് അറിയ്വോ? 

ആഗ്രഹിക്കാതെയിരുന്നാലും നിനക്ക് എന്ത് എന്തൊക്കെ വേണോ അതൊക്കെ  ഞാൻ ചെയ്തു തന്നോളാം...

ചെയ്തു തന്നോളാം ന്ന് വെച്ചാൽ  കൃഷ്ണൻ എന്തോ partiality കാണയ്ക്കുന്നതല്ല ഭക്തരോട്...

പ്രകൃതിയിൽ എല്ലാ ജീവികൾ ക്കും  ഭഗവാൻ  അത്‌ ചെയ്യുന്നുണ്ട്...

പ്രകൃതിയിൽ
ആഗ്രഹിക്കാതെ തന്നെ എല്ലാ പ്രാണികൾക്കും അവരവർക്ക്‌  ജനിച്ചത് മുതൽ എന്തൊക്കെ വേണോ അതൊക്കെ തന്നെ...
 പ്രകൃതിക്ക് അതീതമായ   ശക്തി, കൊടുത്ത് കൊണ്ടിരിക്കുന്നു...

 പക്ഷേ മനുഷ്യന് മാത്രം ആഗ്രഹത്തിന്റെ പഴം തിന്നത് കൊണ്ട്.... ആഗ്രഹത്തിന്റെ വൈഷമ്യം അകമേക്ക് കയറിയത് കൊണ്ട്.. പിന്നെ ആഗ്രഹിക്കുക.. ആഗ്രഹം പൂർത്തിയാക്കുക....
ആഗ്രഹിക്കുക... ആഗ്രഹം പൂർത്തിയാക്കുക...

ഇതാണ്
പ്രതീകാരം യാഥേ :
സുഖമിതി വിപര്യസിതി ജനാഃ

അവസാനം ഈ ആഗ്രഹം തന്നെ ഒരു ദുഃഖമായിട്ട് മാറുന്നു...

അഥവാ ഈ ദുഃഖം തീരാൻ ഒരുവഴിയുമില്ലാത്ത ഒരു സ്ഥിതി വരുമ്പോഴാണ്,  അര്ജുനനെപ്പോലെ നമ്മള് ഭഗവാനോട് ചോദിക്കുക..

കഴിഞ്ഞ അധ്യായത്തിൽ അർജുനൻ ചോദിച്ചു :

ഭഗവാനെ ഒരു വിധത്തിലുള്ള ദുഃഖം കൊണ്ടും ബാധിക്കപ്പെടാത്ത ഒരു സ്ഥിതി ഉണ്ടോ?

സദാ ശാന്തമായിട്ടുള്ള ഒരു സ്ഥിതി ഉണ്ടോ?

എങ്ങനെ ഒരു മനുഷ്യന് പൂർണനായിട്ടു ഇരിക്കാൻ സാധിക്കും?

സ്ഥിത പ്രജ്ഞസ്യ കാ ഭാഷാ:

സ്ഥിതപ്രജ്ഞൻ എന്നൊരു വാക്ക് ഭഗവാൻ അതിനുമുൻപ് ഗീതയിലെവിടെയും പ്രയോഗിച്ചില്ല...

 ആ ചോദ്യം തന്നെ കാണിക്കണത്.... അര്ജുനന് ഈ കാര്യങ്ങളൊക്കെ  നല്ലവണ്ണം അറിയാം....

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ
സ്ഥിതധീ: കിം പ്രഭാഷേത
കിമാസീത വ്രജേത കിം

സ്ഥിതപ്രജ്ഞൻ... ഉത്തമഭക്തൻ.... യോഗി... ഗുണാതീതൻ എന്നൊക്കെ ഗീതയില് പല പേര് മാറി മാറി വരും... ആള് ഒന്ന് തന്നെ....

പേര് മാത്രം മാറി മാറി വരും..

സ്ഥിതപ്രജ്ഞന് എന്തൊക്കെ ലക്ഷണങ്ങള് പറഞ്ഞോ അതൊക്കെ തന്നെ ഭക്തന് ലക്ഷണങ്ങള് ആയിട്ട് 12ആം അദ്ധ്യായത്തില് പറയും..

അത്‌ തന്നെ ഗുണാതീതന് ലക്ഷണം ആയിട്ട് പറയും..

അത്‌ തന്നെ ജ്ഞാനിക്ക് ലക്ഷണം ആയിട്ട് പറയും..
യോഗിക്കു ലക്ഷണം ആയിട്ട് പറയും...  .....

ശ്രീ നൊച്ചൂർ ജി


Ki

രഞ്ജിത് സിംഹ്

Wednesday 29 January 2020 4:15 am IST
മുസുനൂരീനായകൗ തൗ പ്രതാപഃ ശിവഭൂപതിഃ
രണജിത് സിംഹ ഇത്യേതേ വീരാ വിഖ്യാതവിക്രമാഃ
പഞ്ചാബിലെ രാജാവായിരുന്ന ഇദ്ദേഹം ജമ്മു, കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേര്‍ത്ത് പഞ്ചാബിനെ ശക്തവും ഐശ്വര്യപൂര്‍ണവുമായ രാജ്യമാക്കി. ഹരിസിംഗ് നല്‍വ, ജോരാവര്‍ സിങ് തുടങ്ങിയ സൈന്യാധിപന്മാരുടെ നേതൃത്വത്തില്‍ സുസംഘടിതമായ സൈന്യത്തിന്റെ സഹായത്തോടെ ഇദ്ദേഹം തന്റെ സാമ്രാജ്യത്തെ തിബറ്റിന് പടിഞ്ഞാറുഭാഗത്തേയ്ക്കും സിന്ധിന് വടക്കോട്ടും ഖൈബര്‍ ചുരം മുതല്‍ യമുനാനദിയുടെ പടിഞ്ഞാറേ തീരം വരേയും വിസ്തൃതമാക്കിക്കൊണ്ട് രാഷ്ട്രത്തിന് രാഷ്ട്രീയവും ഭൗഗോളീകവുമായ ഐക്യം പ്രദാനം ചെയ്തു. മതപരമായ സ്വാര്‍ഥതകളില്‍ നിന്നും മുക്തമായിരുന്ന അദ്ദേഹത്തിന്റെ ഭരണം ജനനന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു. തന്റെ രാജ്യത്ത് ഗോഹത്യ പൂര്‍ണമായും നിരോധിച്ച ഇദ്ദേഹം തന്റെ സ്വാധീനത്താല്‍ അഫ്ഗാനിസ്ഥാനിലെ ഭരണാധികാരി മുഖേന അവിടെയും ഗോഹത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മുഹമ്മദ് ഗസ്‌നി കൊള്ളയടിച്ച സോമനാഥക്ഷേത്രത്തിലെ അമൂല്യമായ കവാടം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി, പ്രയത്‌നിച്ചതും ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളൊന്നും തന്നെ വിലപ്പോയില്ല.

(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

ശിവാജി

Tuesday 28 January 2020 4:38 am IST
മുസുനൂരീനായകൗ തൗ പ്രതാപഃ ശിവഭൂപതിഃ
രണജിത് സിംഹ ഇത്യേതേ വീരാ വിഖ്യാതവിക്രമാഃ
ബിജാപൂരിലെ ആദില്‍ശാഹി രാജസദസ്സിലെ സാമന്തനായിരുന്ന ശാഹ്ജിഭോണ്‍സ്ലേയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശിവാജിയുടെ മനസ്സില്‍ ബാല്യത്തില്‍ തന്നെ മാതാവായ ജീജാബായി സ്വധര്‍മത്തെയും സ്വദേശത്തെയും പൈതൃകത്തെയും കുറിച്ച് അഭിമാനം വളര്‍ത്തുകയും മുസ്ലീംദുര്‍ഭരണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും രാഷ്ട്രത്തെ മുക്തമാക്കാനുള്ള പ്രേരണ ജനിപ്പിക്കുകയും ചെയ്തു. ദാദാജി കോംഡദേവനെപ്പോലെയുള്ള ഒരു ധീരയോദ്ധാവില്‍ നിന്ന് ശാസ്ത്രവിദ്യ അഭ്യസിക്കുക കൂടിയായപ്പോള്‍ ശിവാജിയുടെ മനസ്സിലെ ഈ ദേശഭക്തിയും വിദേശശക്തികളോടുള്ള വിരോധവും ഒന്നുകൂടി ശക്തമായി. അതിനാല്‍ ശിവാജി പതിനാറു വയസ്സില്‍ തന്നെ കൃഷിയിലൂടെ ജീവിതവൃത്തി കഴിച്ചിരുന്ന മലയോരവാസികളായിരുന്ന മാവലന്മാരുടെ മനസ്സില്‍ ദേശസ്‌നേഹവും ശൗര്യവും വളര്‍ത്തി. അവരുടെ സഹായത്തോടെ തോര്‍ണക്കോട്ട പിടിച്ചടക്കി, സ്വാതന്ത്ര്യസമരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആ പരമ്പര 
പിന്നീടും അണയാതെ തുടര്‍ന്നു. മുഗള്‍ സൈന്യാധിപനായ ശായിസ്താഖാനെ പരാജയപ്പെടുത്തുക, അഫ്‌സല്‍ഖാന്റെ വധം, ഔരംഗസീബിന്റെ തടവറയില്‍ നിന്ന് യുക്തി പൂര്‍വം ഒളിച്ചോടുക, ജയസിംഹന് കുറിക്കു കൊള്ളുന്ന കത്തുകള്‍ വഴി അദ്ദേഹത്തിന്റെ മനസ്സില്‍ സ്വദേശത്തെയും സ്വധര്‍മത്തേയും കുറിച്ച് അഭിമാനവും സ്‌നേഹവും വളര്‍ത്തുക, തുടങ്ങിയ പ്രവൃത്തികളെല്ലാം ശിവാജിയുടെ സാഹസം, നയതന്ത്രജ്ഞത, കൗശലം,രണചാതുരി, സംഘടനാപാടവം, എന്നീ ഗുണങ്ങളുടെ ശ്രേഷ്ഠ ഉദാഹരണങ്ങളാണ്. തന്റെ 53 വര്‍ഷത്തെ ആയുസ്സിനുള്ളില്‍ തന്നെ അദ്ദേഹം ചെറുതും വലുതുമായ 36 യുദ്ധങ്ങളില്‍ വിജയം കൈവരിച്ചു കൊണ്ട് ഹൈന്ദവസ്വരാജ്യം സ്ഥാപിക്കുക വഴി, ഹിന്ദുസമാജത്തിനാകമാനം ഒരു നവചൈതന്യം പകര്‍ന്നു. രാജഖജനാവ്, അച്ചടിശാല, എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ദേശസ്‌നേഹത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭരണചാതുരിയും ദൃശ്യമാണ്. ഈ പ്രത്യേകതകളെല്ലാം തന്നെ ഛത്രപതി ശിവാജിയെ ഒരു യുഗപുരുഷനാക്കി മാറ്റുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ  'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

യോഗങ്ങളിലെ രാജാവ്

Wednesday 29 January 2020 4:00 am IST
താവദാകാശ സങ്കല്‌പോ
യാവച്ഛബ്ദഃ പ്രവര്‍ത്തതേ
നിഃശബ്ദം തത്പരം ബ്രഹ്മ
പരമാത്മേതി ഗീയതേ  4  101
ശബ്ദം പ്രവര്‍ത്തിക്കുവോളമേ ആകാശത്തിന്റെ സങ്കല്പമുള്ളൂ. പരബ്രഹ്മം നിശ്ശബ്ദമാണ്. അതു തന്നെ പരമാത്മാവും. ശബ്ദം അനാഹത ധ്വനി തന്നെ. അതുള്ളിടത്തോളം ആകാശത്തിന്റെ സങ്കല്പമുണ്ടാവും. ആകാശത്തിന്റെ തന്മാത്ര, സൂക്ഷ്മരൂപം ആണല്ലൊ ശബ്ദം. ശബ്ദമാണാദ്യമുണ്ടായത്. 'ഗുണ ഗുണിനോ രഭേദഃ' എന്നു പ്രമാണമുണ്ട്. ശബ്ദം ഗുണവും ആകാശം ഗുണിയുമാണ്. അവയ്ക്കഭേദമുണ്ട്, തുല്യതയുണ്ട്. ശബ്ദം ലയിച്ചാല്‍ ആകാശവും ലയിക്കുമെന്നു താല്പര്യം. സര്‍വ വൃത്തികളും ലയിക്കുമ്പോള്‍ സ്വരൂപത്തില്‍ അവസ്ഥാന  മുണ്ടാവുകയും ബ്രഹ്മാനുഭൂതിയുണ്ടാവുക യും ചെയ്യും.
യത് കിഞ്ചിന്നാദരൂപേണ
ശ്രൂയതേ ശക്തിരേവ സാ
യസ്തത്ത്വാന്തോ നിരാകാരഃ
സ ഏവ പരമേശ്വരഃ  4  102
നാദരൂപത്തില്‍ കേള്‍ക്കുന്നതൊക്കെ ശക്തിയാണ്.  തത്വങ്ങള്‍ ലയിക്കുമ്പോഴുള്ള നിരാകാരന്‍ പരമേശ്വരന്‍ തന്നെ. തത്വങ്ങള്‍ അഞ്ചാണ്  പഞ്ചഭൂതങ്ങള്‍. ആകാശം, വായു, അഗ്‌നി, ജലം, ഭൂമി. അവയുടെ തന്മാത്രകള്‍ യഥാക്രമം ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയും. ഇവയില്‍ ഏറ്റവും സ്ഥൂലമായത് ഭൂമിയും ഏറ്റവും സൂക്ഷ്മമായത് ആകാശവും അതിന്റെ സൂക്ഷ്മതരമായ ശബ്ദവുമാണ്. അതിനുമപ്പുറത്തെത്തിയാലേ ലയമുണ്ടാവൂ.
ആത്മാവ് സത്തോ അസത്തോ അല്ല. നാം ആത്മാവില്‍ നിന്ന് ഭിന്നനാണെന്നു വിചാരിക്കുന്നു. സത്യത്തില്‍ ഒന്നാണെ ങ്കിലും ആ ബോധമില്ല. വൃദ്ധന് തനിക്ക് ഒരു കുട്ടിക്കാലമുണ്ടായിരുന്നെന്ന ബോധമില്ല. കാരണം ആ ഓര്‍മ്മ നഷ്ടപ്പെട്ടു പോയി. കടലിലെ തിരകള്‍ കടലില്‍ നിന്നു വ്യത്യസ്തമാണെന്നു തോന്നും. എന്നാല്‍ അവ ഭിന്നങ്ങളല്ല. അദ്വൈതത്തില്‍ രണ്ടുതരം ചിന്താപദ്ധതി യുണ്ട്. ബോധമേയുള്ളൂ. ശക്തിയെന്നത് മായ മാത്രമാണ്. ഉള്ളതല്ല. ചിത്ത്, ബ്രഹ്മം കര്‍മമോ മാറ്റമോ ഇല്ലാത്ത ശുദ്ധജ്ഞാനമാണ്. ലോകം മിഥ്യയാണ്.
ചിത്ത്, ബോധവും പ്രകൃതി ( സൃഷ്ടി ശക്തി)യുമാണ്. അതു കൊണ്ട് സൃഷ്ടിയും സത്യമാണ്.  ഇത് രണ്ടാമത്തെ പദ്ധതി. ഏതായാലും ആത്മാവ് പൂര്‍ണത തന്നെ. ഇവിടെ നാദാനുസന്ധാനം എന്ന ഭാഗം അവസാനിച്ചു.

സര്‍വേ ഹഠലയോപായാഃ
രാജയോഗസ്യ സിദ്ധയേ
രാജയോഗ സമാരൂഢഃ
പുരുഷഃ കാലവഞ്ചകഃ   4  103
എല്ലാ ഹഠലയ ഉപായങ്ങളും  രാജയോഗത്തിന്റെ സിദ്ധിക്കു വേണ്ടിയാണ്. രാജയോഗം സിദ്ധിച്ചവന്‍ മൃത്യുഞ്ജയനാണ്. ഹഠയോഗവും രാജയോഗവും തമ്മില്‍ എന്താണ് വ്യത്യാസം എന്നത് വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. ആസനക്ലാസിന് ഹഠയോഗക്ലാസ് എന്നു പറയാറുമുണ്ട്. പാതഞ്ജല യോഗദര്‍ശനത്തെ രാജയോഗമെന്നു വിളിക്കാറുണ്ട്. അതില്‍ ആസന പ്രാണായാമങ്ങളും ധ്യാന  സമാധികളും പറയുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു വ്യക്തത തരുന്നതാണ് ഈ ശ്ലോകം.
ഈ ഗ്രന്ഥത്തില്‍ നാല് അധ്യായങ്ങളാണ്, പാദങ്ങളാണ്. ആസനം, കുംഭകം (പ്രാണായാമം), മുദ്ര, സമാധി എന്നിങ്ങനെ. ആദ്യത്തെ മൂന്നും ഹഠോപായങ്ങളാണ്. അവ പ്രധാനമായും ശാരീരികമാണ്. നാലാമത്തെ പാദം സമാധിയെപ്പറ്റിയാണ്. നാദാനുസന്ധാനം, ശാംഭവീമുദ്ര മുതലായവ.
ഇവയെല്ലാറ്റിന്റെയും ആത്യന്തിക ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് മനസ്സിന്റെ, ചിത്തത്തിന്റെ സര്‍വ വൃത്തികളും നിരോധിക്കുക എന്നതു തന്നെ.  'യോഗഃ ചിത്തവൃത്തി നിരോധഃ' എന്ന പതഞ്ജലി മുനിയുടെ യോഗ നിര്‍വചനം ഇവിടെ യോജിച്ചുവരുന്നു. അതാണ് രാജയോഗം. 
ഇതാണ് യോഗസൂത്രങ്ങള്‍ക്ക് ഭാഷ്യം ചമച്ചപ്പോള്‍ വ്യാസന്‍ സൂത്രങ്ങളില്‍ നേരിട്ടു പരാമര്‍ശമില്ലാത്ത അഞ്ചു ചിത്തഭൂമികകളെപ്പറ്റി പറഞ്ഞത്. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം എന്നിവ. ചിത്തവൃത്തി നിരോധത്തിലൂടെ നിരുദ്ധഭൂമികയില്‍, ചിത്തത്തിന്റെ നിരുദ്ധാവസ്ഥയില്‍ എത്താന്‍ കഴിയണം. അതാണ് സാദ്ധ്യം, അതു തന്നെ രാജയോഗം.
പ്രസിദ്ധമായ അഷ്ടാംഗ യോഗത്തെ പരിചയപ്പെടുത്തുന്നതിന്റെ തൊട്ടുമുമ്പുള്ള സൂത്രത്തില്‍ പതഞ്ജലി അഷ്ടാംഗ യോഗത്തിന്റെ ഉദ്ദേശ്യവും പ്രയോജനവും വെളിപ്പെടുത്തുന്നുണ്ട്. യോഗാംഗാനുഷ്ഠാനത്താല്‍ 'അശുദ്ധിക്ഷയ'മാണ് ഫലം പറഞ്ഞത്. അതില്‍ നിന്ന് ജ്ഞാന ദീപ്തിയും വിവേകഖ്യാതിയും. ഈ ലക്ഷ്യമാണ് രാജയോഗം. ഈ ലക്ഷ്യം നേടിയവനെയാണിവിടെ 'രാജയോഗ സമാരൂഢന്‍' എന്നു വിളിക്കുന്നത്. ആരൂഢനെന്നാല്‍ ആരോഹണം ചെയ്തവന്‍, കയറിയിരുന്നവന്‍. സമാരൂഢനെന്നാല്‍ സമ്യക്കായി, വേണ്ടവണ്ണം കയറിയവന്‍ എന്നര്‍ഥമായി.
മററുള്ളവരൊക്കെ 'ആരുരുക്ഷു' മാത്രമെ ആകുന്നുള്ളു. ഇവരെപ്പറ്റിയാണ് ഗീതയില്‍ 'ആരുരുക്ഷോര്‍ മുനേര്‍ യോഗം കര്‍മ കാരണം ഉച്യതേ ' എന്നു പറഞ്ഞത്. ആരുരുക്ഷു എന്നാല്‍ ആരോഹണം ചെയ്യാന്‍ ഇച്ഛിക്കുന്നവന്‍. അവന് കര്‍മം വേണം. എന്നാല്‍ 'യോഗാരൂഢസ്യ തസ്യ ഏവ' (അവന്‍ തന്നെ യോഗാരൂഢനായാല്‍) ശമമാണ് വേണ്ടത് എന്നും ഭഗവാന്‍ പറഞ്ഞു വെച്ചു. അതു കൊണ്ടു തന്നെയാണ് ഭഗവത് ഗീത 'യോഗശാസ്ത്ര'മായത്.
യോഗാരൂഡന്‍ കാലനെ വഞ്ചിക്കാന്‍, മൃത്യുവിനെ ജയിക്കാന്‍ കെല്പുള്ളവനാണ്. ആ യോഗമാണ് യോഗങ്ങളിലെ രാജാവ്  രാജയോഗം.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

ശങ്കരാചാര്യരുടെ വേദാന്തവിചാരം

Wednesday 29 January 2020 4:30 am IST
ങ്കരാചാര്യരുടെ തന്നെ അഭിപ്രായത്തില്‍, ഒന്നാമധ്യായത്തിലെ ആദ്യത്തെ നാലു സൂത്രങ്ങളും രണ്ടാമധ്യായത്തിലെ ആദ്യത്തെ രണ്ടു പാദങ്ങളുമൊഴിച്ചാല്‍ ബാക്കി സൂത്രങ്ങളെല്ലാം ഉപനിഷദ്വാക്യങ്ങലുടെ വ്യാഖ്യാനങ്ങളാണ്. അദ്വൈതവേദാന്തമതത്തെ വിശദീകരിക്കുവാന്‍ ശങ്കരാചാര്യര്‍ സ്വീകരിച്ച പദ്ധതി, എല്ലാ തരത്തിലും പൂര്‍ണ്ണവും സുഘടിതവുമായ ഒരു ഭൗതികാതീതസിദ്ധാന്ത (ാലമേുവ്യശെര)െ മാണ് വേദാന്തം എന്നു തെളിയിക്കാനുള്ള തരമല്ലായിരുന്നു. മറിച്ച് ഉപനിഷദ്വാക്യങ്ങളെല്ലാം,
ബ്രഹ്മം ആത്മാവാണെന്നും അതു മാത്രമാണ് ഏകസത്യം എന്നും, സമര്‍ത്ഥിക്കുന്നവയാണെന്ന തരത്തില്‍ വ്യാഖ്യാനിക്കലായിരുന്നു. രണ്ടാം അധ്യായത്തിലെ ഒന്നാം പാദത്തില്‍, അദ്ദേഹം, തന്റെ അദ്വൈതമതത്തിനെതിരായി സാംഖ്യപക്ഷത്തു നിന്നും വരാവുന്ന എതിര്‍പ്പുകള്‍ക്കു മറുപടി നല്‍കാന്‍ ശ്രമിക്കുന്നു. അദ്വൈതമതസ്ഥാപനത്തിനു തടസ്സമായിത്തോന്നുന്ന ചില പ്രശ്‌നങ്ങള്‍ സത്യത്തില്‍ അങ്ങനെയല്ല എന്നും കാണിക്കുന്നു. രണ്ടാം അദ്ധ്യായത്തിനെ രണ്ടാം പാദത്തില്‍ അദ്ദേഹം സാംഖ്യം, യോഗം, ന്യായവൈശേഷികം, ബൗദ്ധം, ജൈനം, ഭാഗവതം, ശൈവം എന്നിവയെ നിരാകരിക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ട് അധ്യായങ്ങളുടെയം ആദ്യത്തെ നാലു സൂത്രങ്ങളുടേയും ഭാഷ്യഭാഗങ്ങളില്‍ ശാങ്കരസിദ്ധാന്തത്തിന്റെ പ്രധാനമര്‍മ്മങ്ങള്‍ ഉള്ളടങ്ങുന്നു. ശേഷം ഭാഗങ്ങള്‍ പ്രധാനമായും സൂത്രങ്ങളുടെ നിഗമനം ഉപനിഷത്സിദ്ധാന്തങ്ങളുമായി തീര്‍ത്തും ഏകതാനമാണ് എന്നു കാണിക്കുകയാണ് ചെയ്യുന്നത്.
യുക്തിക്ക് ശങ്കരാചാര്യര്യര്‍ തന്റെ ചിന്താപദ്ധതിയില്‍ പരമപ്രാധാന്യം നല്‍കുന്നില്ല ; വെളിപ്പെട്ട വേദഭാഗങ്ങളായ ഉപനിഷത്തുകളുടെ ശരിയായഅര്‍ത്ഥം ബോധ്യപ്പെടുത്തുവാന്‍ ഉള്ള സഹായി എന്ന നിലക്കുള്ള രണ്ടാം സ്ഥാനമേ അതിനു നല്‍കിക്കാണുന്നുള്ളൂ എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. യുക്തികൊണ്ടു മാത്രം പരമസത്യത്തെ അറിയുവാന്‍ കഴിയില്ല. ഒരു വാദി യുക്തിസഹം എന്നു ബോധ്യപ്പെടുത്തുന്ന ഒന്നിനെ കൂടുതല്‍ കഴിവുള്ള മറ്റൊരു വാദി യുക്തിവിരുദ്ധമാണതെന്നു തെളിയിക്കുന്നു. അതിനെ മറ്റൊരു വാദിക്കു തെറ്റെന്നു സമര്‍ത്ഥിക്കാനും കഴിയുന്നു. തന്മൂലം യുക്തിയും വാദവും കൊണ്ട് ഒരു തീര്‍ച്ചയിലെത്താന്‍ കഴിയുകയില്ല. ഉപനിഷദ്വാക്യങ്ങളില്‍ മാത്രമേ പരമസത്യം കാണാന്‍ കഴിയൂ. ഹേതു, വിശകലനം,നിഗമനം എന്നിവ ഉപനിഷത്തുകളുടെ ശരിയായ അര്‍ത്ഥത്തെ അറിയാന്‍ ഉപയോഗിക്കുകയാണു വേണ്ടത്.
ആചാര്യരുടെ ഈ നിലപാടുപ്രകാരം വേദാന്തം യുക്തിഭദ്രമായ ഒരു ഭൗതികാതീതസിദ്ധാന്ത (ാലമേുവ്യശെര)െ മാണ് എന്നു തെളിയിക്കേണ്ട ബാധ്യതഅദ്ദേഹത്തില്‍ നിക്ഷിപ്തമായില്ല. അതിന്റെ സത്യത്വം യുക്തിഭദ്രതയെ അല്ല മറിച്ച് ഉപനിഷത്തുകളുടെ പ്രാമാണികതയെ ആണ് ആശ്രയിക്കുന്നത്. പക്ഷേ സത്യം ഒരിക്കലും അനുഭവത്തിനു വിരുദ്ധമാകില്ല. അതുകൊണ്ട് ആചാര്യരുടെ ഉപനിഷദ്‌വ്യാഖ്യാനം ശരിയെങ്കില്‍ അവ അനുഭവവിരുദ്ധമാകാന്‍ തരമില്ല.
അങ്ങനെ തന്റെ ഉപനിഷദ്വ്യാഖ്യാനം യുകതിസഹവും അനുഭവത്തിന് അവിരുദ്ധവുമാണ് എന്നു കാണിക്കേണ്ട ചുമതല അദ്ദേഹത്തിനുമേല്‍ വന്നു. തന്റെ വ്യാഖ്യാനം മാത്രമാണ് ഉപനിഷത്തുകളോടു തികച്ചും നീതി പുലര്‍ത്തുന്നത് എന്നു ബോധ്യപ്പെടുത്തുന്നതിലും, ആ വ്യാഖ്യാനത്തിന് അനഭവവുമായി ഉണ്ടെന്നു തോന്നുന്ന ചില പൊരുത്തക്കേടുകളെ ഏതെങ്കിലും തരത്തില്‍ വിശദീകരിച്ചു കാണിക്കുന്നതിലും കൂടുതലൊന്നും താന്‍ ചെയ്യേണ്ടതായിട്ടില്ല എന്നു ശങ്കരാചാര്യര്‍ കരുതി. ആധുനികനിര്‍വചനപ്രകാരമുള്ള ഒരു തത്വചിന്ത
എഴുതുകയോ, സമര്‍ത്ഥനായ ഒരു ചിന്തകനെപ്പോലെ ശരിയെന്നു തെറ്റിദ്ധരിപ്പിക്കുംവിധം ഒരു പദ്ധതി നെയ്‌തെടുക്കുകയോ അല്ല അദ്ദേഹം ചെയ്തത് മറിച്ച് ഉപനിഷത്തുകളില്‍ പഠിപ്പിക്കുകയും വെളിവാക്കുകയും ചെയ്ത മുഴുവന്‍ സത്യത്തേയും നമുക്കു നല്‍കുകയാണ് ശങ്കരാചാര്യര്‍ചെയ്തത് എന്നു ദാസ്ഗുപ്ത വിലയിരുത്തുന്നു. ആത്യന്തികപ്രാമാണ്യം യുക്തിയിലല്ല വേദത്തിലാണ് കുടികൊളളുന്നത്.
*സുഭാഷിതം*

*മോഹം ജഹി മഹാമൃത്യും ദേഹദാരസുതാദിഷു*
*നം ജിത്വാ മുനയോ യാന്തി തദ്വിഷ്ണോഃ പരമം പദം*         


    *ദേഹം, ഭാര്യ, പുത്രൻ എന്നിവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ ജയിച്ച് കീഴടക്കൂ. ദേഹാദികളിലുള്ള മോഹം കളഞ്ഞ് മുനികൾ പരമമായ വിഷ്ണുപദം പ്രാപിക്കുന്നു.*

    *ദേഹത്തിലുള്ള ആസക്തിയും* *അഭിമാനവും മൂലം അതിന്റെ* *സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ കൂടുതൽ വിഷയവസ്തുക്കൾ തേടുന്നതിലും നേടുന്നതിലുമായിരിക്കും പ്രായേണ സാമാന്യജനങ്ങളുടെ നിരന്തരശ്രമം*. *ഭോഗ്യവസ്തുക്കൾ കൂടുന്തോറും ജീവിതം സുഖസമ്പൂർണ്ണമാണെന്നാണവരുടെ ധാരണ. 'ദേഹം' എന്നതു കൊണ്ട് സ്ഥൂലശരീരത്തെ  മാത്രമല്ല ഉദ്ദേശിക്കുന്നത്. സൂക്ഷ്മശരീരവും (മനസ്സും ബുദ്ധിയും) കൂടി അതുൾക്കൊള്ളുന്നു. 'ദേഹത്തിലുള്ള മോഹം വെടിയു' എന്നതിന് ശരീരമനോബുദ്ധികളിലുള്ള താദാത്മ്യാഭിമാനം വെടിയു എന്നർത്ഥമാണ്.*
(വിവേകചൂഡാമണി)
മാനസീകമായ വിഗ്രഹാരാധന

🍁🍁🍁🍁🍁🍁🍁🍁

പണ്ട് പ്രതിഷ്ഠനാ പുരം എന്ന നഗരത്തിൽ ഒരു ബ്രാഹ്മണൻ പാർത്തിരുന്നു ദരിദ്രനായിരുന്നെങ്കിലും അതിൽ നിരാശയില്ലാത്തവനും നിഷ്ക്കളങ്കനുമായിരുന്നു അവൻ. ഒരുനാൾ ബ്രാഹ്മണരുടെ ഒരു സഭയിൽ, ക്ഷേത്രത്തിലെ വിഗ്രഹാരാധന എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചു നടന്ന ഒരു സംവാദം അവൻ കേൾക്കുകയുണ്ടായി. വിഗ്രഹത്തെ മനസ്സിനുള്ളിലും ആരാധിക്കാമെന്നും ആ സംവാദത്തിൽ അയാൾ ശ്രവിച്ചു. ആ സംഭവത്തിനുശേഷം ബ്രാഹ്മണൻ ഗോദാവരി നദിയിൽ സ്നാനം ചെയ്ത് മനസ്സിനുള്ളിൽ വിഗ്രഹാരാധന ചെയ്തു തുടങ്ങി. അദ്ദേഹം ആദ്യം മനസ്സിനുള്ളിലെ സങ്കൽപ ക്ഷേത്രം ധ്യാനത്തിൽ കഴുകി ശുദ്ധിയാക്കി. അനന്തരം ഭാവനയിൽത്തന്നെ ആരാധനയ്ക്കുള്ള ജലം പുണ്യനദികളിൽ നിന്ന് സ്വർണ കുംഭങ്ങളിലും വെള്ളിക്കുടങ്ങളിലും നിറച്ചു കൊണ്ടുവന്നു. ആരാധനയ്ക്കാശ്യമായ വിലപ്പെട്ട അനുസാരികൾ ശേഖരിച്ച്, വിഗ്രഹത്തെ സ്നാനം ചെയ്യിക്കുന്നതു മുതൽ ആരതി ഉഴിയുന്നതു  വരെയുള്ള പൂജകൾ വിധിപ്രകാരം നിർവഹിച്ചു. അങ്ങനെ നിത്യവും സങ്കൽപ പൂജയിലൂടെ അവൻ അടിക്കടി വർദ്ധിച്ച ആനന്ദം അനുഭവിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ കടന്നുപോയി. ഒരുനാൾ അവൻ വിഗ്രഹത്തിനു നിവേദിക്കുന്നതിനു വേണ്ടി മനസ്സിൽ ഹൃദ്യമായ പായസം നെയ്യുപയോഗിച്ച് പാചകം ചെയ്തു. അവനാ ആ പായസം മനസ്സുകൊണ്ട് സ്വർണത്തളികയിൽ കൃഷ്ണനു സമർപ്പിച്ചു. പെട്ടെന്ന് പായസത്തിനു ചൂടു കൂടുതലാണെന്നു തോന്നിയ അവനത് വിരൽ കൊണ്ടൊന്നു തൊട്ടു നോക്കി. പെട്ടെന്ന് പായസത്തിന്റെ ചൂടുകൊണ്ട് വിരൽ പൊള്ളിയതായി  തോന്നുകയും ബ്രാഹ്മണൻ വേദനിച്ചു നിലവിളിക്കാൻ തുടങ്ങുകയും ചെയ്തു. ആ സമയം വൈകുണ്ഠത്തിലിരുന്ന് അതു  കാണുകയായിരുന്ന വിഷ്ണുഭഗവാൻ മന്ദഹസിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ പത്നിയും ഭാഗ്യദേവതയുമായ ലക്ഷ്മീദേവി ഭഗവാന്റെ പുഞ്ചിരിയുടെ കാരണമന്വേഷിച്ചു. വിഷ്ണുഭഗവാൻ അപ്പോൾ തന്റെ സഹായികളെ വിളിച്ച് ആ ബ്രാഹ്മണനെ വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ ആജ്ഞാപിച്ചു. അപ്രകാരം ആ ബ്രാഹ്മണന് സാമീപ്യ മുക്തി അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ സമീപത്ത് ശാശ്വതമായി ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

( ശ്രീമദ് ഭാഗവതം, 7. 5. 23. 24/ ഭാവാർത്ഥം)

Tuesday, January 28, 2020

വിവേകചൂഡാമണി - 47
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനർത്ഥങ്ങൾക്കു കാരണം അജ്ഞാനമെന്ന രോഗാണു

ശ്ലോകം 66
തസ്മാത് സര്‍വ്വപ്രയത്‌നേന
ഭവബന്ധ വിമുക്തയേ
സ്വേനൈവ യത്‌നഃ കര്‍ത്തവ്യോ
രോഗാദേരിവ പണ്ഡിതൈഃ

അതിനാല്‍, രോഗം മുതലായവയെ ഇല്ലാതാക്കാനായി അറിവുള്ളവര്‍ ചെയ്യുന്നതു പോലെ സാധകന്‍ സംസാര മോചനത്തിനായി എല്ലാ തരത്തിലും സ്വയം പ്രയത്‌നം നടത്തേണ്ടതാണ്.

രോഗം, വിശപ്പ് തുടങ്ങിയവ വന്നാല്‍ താന്‍ തന്നെ അവയെ ദൂരീകരിച്ചതുകൊണ്ടേ ഫലമുണ്ടാവുകയുള്ളൂ. നമുക്കുവേണ്ടി മറ്റൊരാള്‍ മരുന്ന് കഴിച്ചതുകൊണ്ടോ പഥ്യം ആചരിച്ചതുകൊണ്ടോ കാര്യമില്ല. എന്റെ വിശപ്പ് മാറാന്‍ ഞാന്‍ തന്നെ ഭക്ഷണം കഴിക്കണം.

നാം ഓരോരുത്തരും രോഗബാധിതരെപ്പോലെയാണ് ഈ സംസാരത്തില്‍ കഴിയുന്നത്.  അജ്ഞാനമാകുന്ന രോഗാണുക്കളുടെ പിടിയില്‍ പെട്ടിരിക്കുകയാണ് നാം; ഇതില്‍ നിന്ന് പുറത്തു വരാനാകണം.

ആരോഗ്യം എന്നത് നമ്മുടെ സ്വാഭാവികമായ അവസ്ഥയാണ്. അത് തകരാറിലാകുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗാണുക്കളെ നീക്കം ചെയ്യലാണ് പ്രധാന കാര്യം. അതിന് ഓരോ ആളും സ്വയം പ്രയത്‌നിക്കണം.  അജ്ഞാനമാകുന്ന രോഗാണുക്കളാണ് നമ്മുടെ എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം.   നമ്മുടെ സ്വതവേ ഉള്ള ആദ്ധ്യാത്മിക ബലവീര്യങ്ങളേയും ദിവ്യ മഹിമയേയും പൂര്‍ണത്വത്തേയുമെല്ലാം അത് മറച്ചുകളയും, തളര്‍ത്തിയിടും. അതിനാല്‍ അജ്ഞാന രോഗം മാറുക തന്നെ വേണം.

ഒരേ രോഗം വന്നവര്‍ ഒരേ മരുന്ന് ഒരേ അളവില്‍ കഴിച്ചതുകൊണ്ട് മാത്രം രോഗം മാറുകയില്ല. രോഗത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മരുന്ന് കഴിക്കേണ്ട അളവും ക്രമവും ഒക്കെ വേറെയായിരിക്കും. മരുന്നിനോടൊപ്പം പഥ്യമുള്‍പ്പടെ പലതും ചെയ്യുകയും വേണം.

സ്വയം നിയന്ത്രണം; ആത്മനിയന്ത്രണമാണ് സംസാര രോഗം വന്നാല്‍ പാലിക്കേണ്ടത്.  വളരെ കരുതലോടെ വേണം ഈ രോഗത്തെ കാണാനും അതില്‍ നിന്ന് മറികടക്കാനും.  അറിവുള്ളവരില്‍ നിന്ന് പ്രതിവിധിയെ അറിഞ്ഞ് സാധകന്‍ സ്വയം പ്രയത്‌നം ചെയ്യണം.

ഇനി ശിഷ്യൻ ചോദിച്ച ചോദ്യത്തെ അഭിനന്ദിച്ച് ഗുരു അതിന് ഉത്തരം പറയാന്‍ തുടങ്ങുകയാണ്.

16. ശിഷ്യന്റെ ചോദ്യത്തെപ്പറ്റി ചര്‍ച്ച

ശ്ലോകം 67
യസ്ത്വയാദ്യ കൃതഃ പ്രശ്‌നോ വരീയാന്‍ ശാസ്ത്രവിന്മതഃ
സൂത്രപ്രായോ നിഗൂഢാര്‍ത്ഥോ ജ്ഞാതവ്യശ്ച മുമുക്ഷുഭിഃ

നീ ഇപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ വളരെ ശ്രേഷ്ഠവും ശാസ്ത്രജ്ഞാനികള്‍ പുകഴ്ത്തുന്നതുമാണ്. വളരെ ചുരുക്കി സൂത്ര രൂപത്തിലുള്ളതും നിഗൂഢാര്‍ത്ഥത്തിലുള്ളതുമായ ഇവയെ മുമുക്ഷുക്കള്‍ അറിയേണ്ടതാണ്.

കോ നാമ ബന്ധഃ ...  എന്താണ് ബന്ധനം?  എന്നു തുടങ്ങി ഏഴ് ചോദ്യങ്ങള്‍ ശിഷ്യന്‍ ചോദിച്ചിരുന്നു. ഇതിനെ ഗുരു പുകഴ്ത്തുകയാണ്. ഇവ ശാസ്ത്രം അറിയാവുന്നവര്‍ക്ക് മാത്രമേ ചോദിക്കാനാവൂ. ചോദിക്കേണ്ട രീതിയില്‍ വളരെ ചുരുക്കിയാണ് ചോദിച്ചിരിക്കുന്നത്.  അറിയേണ്ട കാര്യങ്ങളെപ്പറ്റി നന്നായി ചോദിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മുമുക്ഷുക്കള്‍ അറിയേണ്ടതുതന്നെയാണിവ.  ഗുരുവിനോട് ചോദ്യം ചോദിക്കാന്‍ കിട്ടുന്ന അവസരം ദുരുപയോഗപ്പെടുത്തുന്നവരെയും വേണ്ടതുപോലെ ചോദിക്കാത്തവരേയും കാണാം. തന്റെ പാണ്ഡിത്യ പ്രകടനം നടത്താന്‍ വെമ്പുന്നവരും കുറവല്ല.

എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണമെന്നതിനൊക്കെ ഇവിടത്തെ ശിഷ്യന്‍ മാതൃകയാണ്. ചിലയാളുകള്‍ക്ക് ഗുരുസന്നിധിയില്‍ ചോദ്യം ചോദിക്കാന്‍ പോലുമാകില്ല.  എന്നാല്‍ നല്ലപോലെ ചിന്തിച്ച് കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ ശിഷ്യന്‍ ചോദിച്ചത് ഗുരുവിനെ തൃപ്തനാക്കി.

കൂരിരുട്ടില്‍ കിണറ്റില്‍ വീണയാള്‍ അവിടെ നിന്ന് കരകയറാന്‍ രക്ഷിക്കണേയെന്ന് വിളിച്ച് കരയും പോലെയാണ് സംസാരമാകുന്ന പൊട്ടക്കിണറ്റില്‍ വീണു കിടക്കുന്ന ശിഷ്യന്റെ അവസ്ഥ. ആ ദുരിതത്തില്‍ നിന്ന് രക്ഷനേടാനായി ഗുരുവിനെ വിളിച്ച് കരയുകയാണ്.  അനാവശ്യമായതൊന്നും അപ്പോള്‍ ചോദിക്കാന്‍ തോന്നുകയില്ല. തന്റെ രക്ഷയാണ് പ്രധാനം.

ശിഷ്യന്റെ ചോദ്യങ്ങള്‍ വളരെ ഗഹനവും നിഗൂഢമായ അര്‍ത്ഥത്തോടു കൂടിയതുമാണ്. വിചാരശീലര്‍ക്ക് മാത്രമേ ഇത് മനസ്സിലാകൂ. സൂക്ഷ്മ വിചാരം ചെയ്യുന്നവര്‍ക്കും സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തരാവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ ഈ ചോദ്യങ്ങളിലും ചര്‍ച്ചകളിലും താല്പര്യമോ രസമോ ഉണ്ടാവുകയുള്ളൂ.
Sudha Bharath 
ഈ തെറ്റും  ശരിയും എനിക്കും മറ്റു പലർക്കും ഉപകാരപ്പെടും - തീർച്ച ...

തെറ്റ്                         ശരി

അങ്ങിനെ               അങ്ങനെ
അടിമത്വം               അടിമത്തം
അതാത്                  അതത്
അഥപതനം           അധഃപതനം
അദ്യാപകൻ           അധ്യാപകൻ
അനന്തിരവൻ        അനന്തരവൻ
അനുഗ്രഹീതൻ   അനുഗൃഹീതൻ
അപേക്ഷാത്തീയതി അപേക്ഷത്തീയതി
അല്ലങ്കിൽ               അല്ലെങ്കിൽ
അവധാനത           അവധാനം
അസ്തികൂടം          അസ്ഥികൂടം
അസന്നിഗ്‌ദം          അസന്ദിഗ്ദ്ധം
അസ്ഥിവാരം         അസ്തിവാരം
ആണത്വം               ആണത്തം
ആദ്യാവസാനം      ആദ്യവസാനം
ആധുനീകരിക്കുക
ആധുനികീകരിക്കുക
ആവർത്തി             ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുക    ആവർത്തിക്കുക
ആസ്വാദ്യകരം         ആസ്വാദ്യം
ആഴ്ചപതിപ്പ്           ആഴ്ചപ്പതിപ്പ്
ഇങ്ങിനെ                  ഇങ്ങനെ
ഉത്‌ഘാടനം              ഉദ്ഘാടനം
എങ്ങിനെ                 എങ്ങനെ
ഏകകണ്ഠേന          ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഏകകണ്ഠ്യേന        ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഐക്യമത്യം              ഐകമത്യം
ഐശ്ചികം               ഐച്ഛികം
ഓരോന്നുവീതം      ഒന്നുവീതം / ഓരോന്ന്
ഓരോ പുസ്തകങ്ങളും       ഓരോ പുസ്തകവും
കണ്ടുപിടുത്തം          കണ്ടുപിടിത്തം
കയ്യക്ഷരം                 കൈയക്ഷരം
കയ്യാമം                      കൈയാമം
കയ്യെഴുത്ത്               കൈയെഴുത്ത്
കവയത്രി                  കവയിത്രി
കളയിപ്പിക്കുക         കളയിക്കുക
കാട്ടാളത്വം         ''       കാട്ടാളത്തം
കീഴ്‌കോടതി            കീഴ്‌ക്കോടതി
കുടിശിഖ                  കുടിശ്ശിക
കുട്ടിത്വം                     കുട്ടിത്തം
കൈചിലവ്               കൈച്ചെലവ്
ക്രിത്രിമം                    കൃത്രിമം
ഗൂഡാലോചന         ഗൂഢാലോചന
ചിലവ്                      ചെലവ്
ചുമന്ന                      ചെമന്ന
ചുമര്                       ചുവര് 
ചുമതലാബോധം   ചുമതലബോധം
ചെങ്ങാത്തം            ചങ്ങാത്തം
ചെയ്യിപ്പിക്കുക         ചെയ്യിക്കുക
ജടം                          ജഡം
ജന്മിത്വം                   ജന്മിത്തം
തത്വം                       തത്ത്വം
തത്വമസി                തത്ത്വമസി
തയാർ                    തയ്യാർ
തീപിടുത്തം            തീപ്പിടിത്തം
തീയ്യതി                   തീയതി, തിയ്യതി
തെരഞ്ഞെടുപ്പ്      തിരഞ്ഞെടുപ്പ്
ദിനപ്പത്രം                ദിനപത്രം
ദിവസ്സേന               ദിവസേന
ദൈന്യത                 ദൈന്യം
ദ്വിഭാര്യാത്വം            ദ്വിഭാര്യത്വം
നിവർത്തി              നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം)
നിവൃത്തിക്കുക        നിവർത്തിക്കുക
പണ്ടുകാലം              പണ്ട്
പരിതസ്ഥിതി           പരിതഃസ്ഥിതി
പിന്നോക്കം              പിന്നാക്കം
പുനഃപ്പരിശോധന    പുനഃപരിശോധന
പ്രവർത്തി                 പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
പ്രവൃത്തിക്കുക       പ്രവർത്തിക്കുക
പ്രാരാബ്ദം               പ്രാരബ്‌ധം
പ്രസ്ഥാവന              പ്രസ്താവന
പ്രാസംഗികൻ.          പ്രസംഗകൻ
ബഹുഭാര്യാത്വം        ബഹുഭാര്യത്വം
മനഃസ്സാക്ഷി       മനഃസാക്ഷി, മനസ്സാക്ഷി
മുഖാന്തിരം              മുഖാന്തരം
മുതലാളിത്വം           മുതലാളിത്തം
മുന്നോക്കം              മുന്നാക്കം
യഥാകാലത്ത്         യഥാകാലം
യാദൃശ്ചികം            യാദൃച്ഛികം
രക്ഷകർത്താവ്     രക്ഷാകർത്താവ്
രാഷ്ട്രീയപരമായ     രാഷ്ട്രീയമായ
രാപ്പകൽ                   രാപകൽ
വളർച്ചാനിരക്ക്        വളർച്ചനിരക്ക്
വിഡ്‌ഡിത്വം             വിഡ്‌ഢിത്തം
വിഡ്‌ഢിത്വം             വിഡ്‌ഢിത്തം
വിദ്യുശ്ചക്തി           വിദ്യുച്ഛക്തി
ശുപാർശ               ശിപാർശ
ശൃംഘല                 ശൃംഖല
സത്യാഗ്രഹം          സത്യഗ്രഹം
സദാകാലവും        സദാ, എക്കാലവും
സർവതോന്മുഖം        സർവതോമുഖം
സാന്മാർഗികപരം       സാന്മാർഗികം
സാമുദായികപരം       സാമുദായികം
സാമൂഹികപരമായ     സാമൂഹികമായ
സാമ്രാട്ട്                        സമ്രാട്ട്
സാമ്പത്തികപരമായ   സാമ്പത്തികമായ
സൃഷ്ടാവ്                    സ്രഷ്ടാവ്
സ്വതവേ                      സ്വതേ
ഹാർദ്ദവം                   ഹാർദം 

ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, ഫോൺ: 04712518792

ഗായന്തം ത്രായതേ


                   ഗായത്രിയും കുടുംബജീവിതവും 



               നിഗമാരാമത്തിലെ പാവനസുന്ദരങ്ങളായ മന്ത്രപുഷ്പങ്ങളിൽ ഗായത്രി അതിപ്രാധാന്യം അലങ്കരിക്കുന്നു .മാനവബുദ്ധിയെ  പ്രചോദിപ്പിച്ചു കൊണ്ട് അനാദികാലമായി ഗായത്രി  ധർമത്തെ അനസ്യൂതം നയിച്ചുകൊണ്ടിരിക്കുന്നു .വ്യക്തിയുടെ സർഗാത്മകതയെയും ചിത്ശക്തിയെയും പ്രചോദിപ്പിക്കാൻ ഗായത്രിക്ക് കഴിവുണ്ടെന്ന് ഓരോ ഭാരതീയനും ഉറച്ചു വിശ്വസിക്കുന്നു ,എന്നുമാത്രമല്ല പൂർവീകാനുഭവവും അങ്ങിനെ തന്നെയാണ് .അതുകൊണ്ട് തന്നെ വേദാരംഭകപൂർവമായി ഗായത്രി മന്ത്രദീക്ഷയും തത്ജപവും നമ്മുടെ സംസ്കാരത്തിന്റെ അനിവാര്യഘടകമായി വർത്തിക്കുന്നു . ഗായത്രി ഉപാസന വേദോപാസന തന്നെയാണ് ,വേദം മാനവന്റെ ജീവിതലക്ഷ്യമായി യാതൊന്നിനെ ചൂണ്ടി കാണിക്കുന്നുവോ ആയതിലേക്ക് ഉയരുവാൻ ഗായത്രിമാതാവ് നമ്മെ എല്ലാ അർത്ഥത്തിലും സഹായിക്കുന്നു ..ഒരമ്മ കുഞ്ഞിനെയെന്നപോലെ .
              'ഗായന്തം ത്രായതേ ഇതി ഗായത്രി'  ..അതായത്  ഗാനം ചെയ്യുന്നവനെ,ഉപാസന ചെയ്യുന്നവനെ ത്രാണനം ചെയ്യിക്കുന്നതാണ് ഉയരത്തിലേക്ക് നയിക്കുന്നതാണ് ഗായത്രി  എന്ന് ശബ്ദസ്തോമമഹാനിധി യിൽ വ്യുല്പത്തിയെ പറയുന്നു .ഉപാസിക്കുന്നവന്റെ ഇന്ദ്രിയങ്ങളെ ത്രാണനം ചെയ്യിക്കുന്നതിനാൽ ഗായത്രി എന്ന് പറയപ്പെടുന്നു എന്ന് തന്റെ ബൃഹദാരണ്യക ഭാഷ്യത്തിൽ  'തത്പ്രയോക്തൃ ഗയത്രാണാത് ഗായത്രി ഇതി ' എന്നിപ്രകാരം ശ്രീമത് ശങ്കരാചാര്യസ്വാമികൾ അർഥം പറയുന്നു .ഇതിൽ നിന്നെല്ലാം നമുക്ക് ഒരു വസ്തുത വ്യക്തമാകുന്നു ആർ ആചരിക്കാൻ തയ്യാറാകുന്നുവോ അവർക്കാണ് ഫലം ലഭിക്കുക . അതുകൊണ്ട് നാം ശാസ്ത്രീയമായിആചരിക്കുകയാണ്ചെയ്യേണ്ടത്.      എന്താണ്ഉപാസന?    ഭാഷ്യകാരൻ വിശദീകരിക്കുന്നു. ‘ഉപാസനം നാമ യഥാശാസ്ത്രം ഉപാസസ്യ അര്‍ത്ഥസ്യ വിഷയീകരണേന സാമീപ്യം ഉപഗമ്യ  തൈലധാരാവത് സമാനപ്രത്യയപ്രവാഹേണ ദീര്‍ഘകാലം യദ് ആസനം തദ് ഉപാസനം’ . ശാസ്ത്രീയമായി ഉപാസ്യവിഷയത്തെ സാമീപ്യപെടുത്തി ‌തൈലധാര പോലെ അന്തഃക്കരണത്തില്‍ഒരേ പ്രത്യയപ്രവാഹം നിലനിര്‍ത്തി ദീര്‍ഘസമയം ഇരിക്കുന്നതിനെയാണ് ഉപാസന എന്ന് പറയുന്നത്.  മന്ത്രജപം നാമജപം സ്തോത്രജപം കീര്‍ത്തനം തുടങ്ങിയവയെല്ലാം ഉപാസനയായി ചെയ്യാവുന്നതാണ്.നമ്മുടെ മനസ്ഥിതിയാണ് ഇവയെയൊക്കെ ഉപാസനയാക്കിതീര്‍ക്കുന്നത് എന്നു പറയാം.അതുകൊണ്ടുതന്നെ ഉപാസന എന്താണ്, എന്തിനാണ്,എങ്ങിനെയാണ് എന്നിപ്രകാരം ശാസ്ത്രീയമായി അറിഞ്ഞു ചെയ്യേണ്ടതുണ്ട്.അതിനായി നാം നമ്മെക്കുറിച്ച് അല്പം ചിന്തിക്കേണ്ടിയിരിക്കുന്നു സ്വമഹിമയെ തിരിച്ചറിയാന്‍കഴിയുമ്പോഴാണ് ഓരോ വ്യക്തിയും സമൂഹവും ജീവിതവിജയത്തെ നേടുന്നത്.                         വിശ്വമംഗളത്തെ സങ്കല്‍പ്പിക്കുകയും പ്രായോഗികമാക്കാനുള്ള പദ്ധതികളെ ഉപദേശിക്കുകയും ചെയ്തവരാണ് നമ്മുടെ പൂര്‍വര്‍ഷിമാര്‍‘ഭദ്രമിച്ഛന്ത ഋഷയഃ’.....ഭദ്രം ഇഛ്ചിക്കുന്നവരായ ഋഷിമാര്‍, അവര്‍ സത്യദ്രഷ്ടാക്കളായിരുന്നു “ഋഷയോ സത്യദ്രഷ്ടാരഃ” .അവര്‍തന്നെയാണ് സ്വജീവിതമഹിമയാല്‍ഈശ്വരനാദമായ വേദമന്ത്രങ്ങളെയും ദര്‍ശിച്ചത്.ആ ഋഷിമാര്‍ലോകത്തിനു മുഴുവന്‍നല്‍കിയ ഏറ്റവും മഹത്വപൂര്‍ണമായ കാഴ്ച്ചപാടാണ് ധര്‍മ്മം. നാം പരിപാലിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെതുകക്കാണ് ധര്‍മ്മം എന്നു പറയുന്നത്.  ജീവന്‍റെ സ്വാഭാവികപ്രവണതകളായ കാമത്തെയും അര്‍ത്ഥത്തെയും ധര്‍മ്മത്തില്‍ബന്ധിച്ചുകൊണ്ട് ജീവിക്കാന്‍ഋഷി ആഹ്വാനം ചെയ്തു. എങ്കില്‍മാത്രമേ യഥാര്‍ത്ഥ ഉന്നതിയെ പ്രാപിക്കാന്‍കഴിയൂ,__  “ധര്‍മ്മേണ ഗമനമൂര്‍ധ്വം”. എന്താണ് യഥാര്‍ത്ഥ ഉന്നതി?ലളിതമായി പറഞ്ഞാല്‍ആന്തരികമായ സ്വസ്ഥതയോടെ ഈലോകത്തില്‍ശ്രേഷ്ഠമായി ജീവിക്കാന്‍കഴിയുന്നതാണ് യഥാര്‍ത്ഥ ഉന്നതി.  അതിനു നമ്മെ സഹായിക്കുന്നത് ധര്‍മ്മം മാത്രമാണ്. “ആത്മനഃ പ്രതികൂലാനി പരേഷാം ന സമാചരേത്” തനിക്കു പ്രതിക്കൂലമായത് മറ്റുള്ളവര്‍ക്കും ചെയ്യരുത് –എന്ന് വ്യാസഭാഗവാന്‍ധര്‍മ്മത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ഉപദേശിച്ചു. “ യഃ പ്രാണിനാം സാക്ഷാത് അഭ്യുദയനിശ്രേയസഹേതുഃ സ ധര്മ്മഃ”-യാതൊന്നാണോ ജീവികളുടെ ശരിയായ ഉത്കര്‍ഷത്തിനും ആത്യന്തിക സമാധാനത്തിനും ഹേതുവാകുന്നത് അതാണ്‌ധര്‍മ്മം..എന്ന് ആചാര്യഭാഗവത്പാദര്‍ഭഗവത്ഗീതാ ഭാഷ്യത്തില്‍ധര്‍മ്മത്തെ വിശദീകരിക്കുന്നു.  “സുഖസ്യമൂലം ധര്മ്മഃ” സുഖത്തിന്റെ കാരണം ധര്‍മ്മമാണ് –എന്ന്ചാണക്യന്‍ തന്‍റെ സൂത്രഗ്രന്ഥത്തില്‍ഒന്നാമതായി പറയുന്നു.
      ധര്‍മ്മം മാത്രമാണ് ആത്യന്തികമായ ശാന്തിക്കും സമാധാനത്തിനും ഹേതുവാകുന്നത് എന്ന് ആധുനികരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്, ശാന്തിയെ അന്വേഷിച് ലോകം മുഴുവന്‍ഭാരതീയ ദര്‍ശനങ്ങളിലേക്ക് അഥവാ  വൈദിക ആശയങ്ങളിലേക്ക് ഉറ്റുനോക്കുന്നു .മതാന്ധതയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ വൈദിക ആശയങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലോകം ഏറെകുറെ  മനസിലാക്കികൊണ്ടിരിക്കുകയാണ്. ഋഷി നമുക്ക് നല്‍കിയ ധര്‍മ്മസങ്കല്‍പത്തെയും അതിനെ പ്രായോഗികമാക്കാനുള്ള കുടുംബസങ്കല്പത്തെയും , എല്ലാ കർമ്മങ്ങളെയും യജ്ഞഭാവനയോടെ ആചരിക്കാൻ ഓര്‍മ്മിപ്പിച്ച  ഋഷിമാരുടെ പാദപദ്മങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് വൈദിക ആശയങ്ങളെ കൂടുതൽ ആഴത്തിലും പരപ്പിലും അറിഞ്ഞ്‌ ആചരിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത കൂടിയാണ്.
   കുടുംബജീവിതത്തില്‍ നിത്യവും നാം ചെയ്യേണ്ടുന്ന പഞ്ചമഹായജ്ഞങ്ങളെ യഥായോഗ്യം അനുഷ്ടിക്കുമ്പോള്‍മാത്രമേ നമ്മുടെ പൂര്‍വീകമഹിമയുടെ നൈരന്തര്യം,അച്ചടക്കവും കെട്ടുറപ്പുമുള്ള കുടുംബബന്ധങ്ങള്‍, ആത്മബലവും ഐശ്വര്യവുമുള്ള വ്യക്തികള്‍തുടങ്ങിയ നാം അഭിലഷിക്കുന്ന തരത്തിലുള്ള നിലനില്‍പ്പും വികാസവും നമുക്ക് സംഭവിക്കുകയുള്ളൂ.അതായത് നമുക്ക് നമ്മളായി നിലനിന്നുകൊണ്ടുള്ള വികാസമാണ് വേണ്ടത്.  “ ആചാരഃപ്രഥമോ ധര്‍മ്മഃ ” ആചരണമാണ് പ്രഥമമായ ധര്‍മ്മം. അറിഞ്ഞാച്ചരിക്കുന്ന വ്യക്തിക്കും സമൂഹത്തിനും മാത്രമേ നിലനില്‍പ്പും വികാസവുമാകുന്ന നൈരന്തര്യം സംഭവിക്കുകയുള്ളൂ.
എന്താണ് പഞ്ചമഹായജ്ഞങ്ങള്‍.. “.അധ്യാപനം ബ്രഹ്മയജ്ഞം പിതൃയജ്ഞസ്തു തര്‍പ്പണം ദൈവോ ഹോമോ ബലിര്‍ഭൌതോ നൃയജ്ഞോ/തിഥിപൂജനം” എന്നിങ്ങനെ മനുസ്മൃതിയില്‍വ്യക്തമാക്കുന്നു.; 
ഋഷിമാര്‍തന്ന അറിവുകളെ  നാം സാംശീകരിച്ചു പ്രയോഗികമാക്കുകയും അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ആത്മബോധം അറിവുള്ളതും അഭിമാനമുള്ളതുമായി നിലനില്‍ക്കൂ.അതിനായികൊണ്ട് നിത്യവും അല്‍പ്പസമയം ചെയ്യുന്ന സ്വാദ്ധ്യായമാണ്,വൈദിക ധാര്‍മിക പഠനപാഠനങ്ങളാണ് ബ്രഹ്മയജ്ഞം. ഇതിലൂടെയാണ് നാം ഋഷിമാരോടുള്ള പ്രതിബദ്ധത പുലര്‍ത്തുന്നത്.  
ജീവിച്ചിരിക്കുന്ന പിതൃക്കളെ ആദരവോടെ ശുശൂഷിക്കുകയും ശരീരം വെടിഞ്ഞവര്‍ക്ക് ശ്രാദ്ധം ചെയ്യുകയും അടുത്ത തലമുറയെ നമ്മുടെ പാരമ്പര്യത്തിലെ ശ്രേഷ്ഠമായ കണ്ണികളാക്കി സ്നേഹാദരവുകള്‍പകര്‍ന്നു നല്‍കി  വളര്‍ത്തുകയും ചെയ്യുന്നതാണ്  പിതൃയജ്ഞം. ഇത് പിതൃപരമ്പരയോടു ചെയ്യുന്ന പ്രതിബദ്ധതയാണ്.
നിത്യാഗ്നിഹോത്രമാണ് ദൈവയജജ്ഞം  ഇത് വാസ്തവത്തില്‍ഈശ്വരോപാസന തന്നെ. നിര്‍ഗുണനും നിരാകാരനുമായ ഈശ്വരനെ സഗുണ സാകാര ഭാവത്തില്‍കാണുമ്പോള്‍അത് ദേവതാസങ്കല്പ ഹേതുവാകുന്നു  ഈ തലത്തിലെ ഉപാസനയുള്ളൂ, പാരിന്നടിക്കല്ല് പാര്‍ത്തുകണ്ടറിഞ്ഞ വൈദികഋഷി ഈ പ്രപഞ്ചത്തില്‍നിന്നന്ന്യമായ ഏതെങ്കിലും ഈശ്വരനെയല്ല അനുഭവിച്ചുപദേശിച്ചത്, മറിച്ച് സര്‍വവ്യപിയും സത്ചിദാനന്ദസ്വരൂപവുമായ സത്യത്തെയാണ്‌.ഈ ഈശ്വരന്‍റെ അഭിന്നമായ ശക്തിയുടെ ആവിഷ്കാരമായ പ്രപഞ്ചത്തില്‍ഓരോ പ്രതിഭാസവും ഈശ്വര അഭിന്നമായി ദര്‍ശിക്കുന്നിടത്താണ് ശരിയായ ഈശ്വരോപാസന നടക്കുന്നത്.അത് വാസ്തവത്തില്‍ ത്യാഗമാണ്,പ്രേമമാണ്,സമ്യക്ദര്‍ശനമാണ് വളര്‍ത്തുന്നത്...മറ്റൊരു രീതിയില്‍പറഞ്ഞാല്‍സ്വരൂപതയാ നാം ഈശ്വരാഭിന്നന്മാര്‍തന്നെ എന്നാല്‍ ആ ആത്മബോധത്തിലേക്ക് ഉയരുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന നമുക്ക് നമ്മില്‍തന്നെയുള്ള ഒരുപാട് കഴിവുകളേയും സാധ്യതകളെയും പ്രോജ്വലിപ്പിക്കേണ്ടതുണ്ട്, “നായമാത്മാ ബലഹീനേന ലഭ്യഃ” ബലഹീനനാല്‍ ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് ഉപനിഷത്തും അരുളുന്നു. ഈ ലോകജീവിത വിജയത്തിനും ഇത്തരം ഓജസ്തേജസ്‌ബലം വീര്യം മേധാ ജ്ഞാനം തുടങ്ങി എത്രയോ ഗുണങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.അതിനു നമ്മെ ശരിയായ സങ്കല്‍പ്പത്തോടു കൂടിയ ഉപാസന സഹായിക്കുന്നു. ശാസ്ത്രീയമായി ചെയ്യുന്ന ക്ഷേത്രോപാസനയും ദൈവയജ്ഞം തന്നെ. വൈയ്യക്തികമായി ചെയ്യുന്ന നാമ – മന്ത്ര ജപങ്ങളെല്ലാം ദൈവയജ്ഞമായി ഗണിക്കപ്പെടുന്നു. ആത്യന്തികമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മയുടെ സാംശീകരണം തന്നെയാണ്. ഇതിലൂടെ നമ്മിലെ ദേവതകളോടും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അധിനിയമങ്ങളായ ദേവതകളോടും നാം പ്രതിബദ്ധത പുലര്‍ത്തുന്നു.
നമ്മുടെ ചുറ്റുപാടുമുള്ള ജീവികളോടു നാം ഭൂതദയ വളര്‍ത്തുമ്പോഴേ ഈശ്വരന്‍സര്‍വ്വത്തിന്‍റെയും സ്രഷ്ടാവാണെന്ന വാസ്തവത്തോട് നാം നീതി പുലര്‍ത്തുന്നുള്ളൂ. ഇത്തരത്തില്‍നാം ഭക്ഷിക്കുന്നതിലൊരു പങ്ക് സഹജീവികളായ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും നല്‍കി തൃപ്തി പറ്റുന്നതാണ്  ഭൂതയജ്ഞം.പ്രകൃതിയെയും മറ്റും ചൂഷണം ചെയ്യാതെ ജീവിക്കാനുള്ള ബാല പാഠങ്ങളാണ് ഈ യജ്ഞത്തിലൂടെ നല്‍കപ്പെടുന്നത്. ഇന്ന് ലോകത്തില്‍നടമാടുന്ന എല്ലാ അസന്തുലിത മാനസികാവസ്ഥക്കും കാരണം ചെറുപ്പകാലങ്ങളില്‍ലഭിക്കേണ്ടതായ  സമ്യക്ദര്‍ശനം ലഭിക്കാത്തതാണ്. ഭൂത യജ്ഞം ഭാവാത്മകമായി ചെയ്യുമ്പോഴാണ് നാം പ്രകൃതിയോടും സഹജീവികളോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കുന്നത്.
അതിഥിപൂജനമാണ് മനുഷ്യയജ്ഞം.അതായത് ഗൃഹത്തിലേക്ക് വരുന്നവരെ യഥാദരം സ്വീകരിച്ച് ഉപചാരങ്ങളെ ചെയ്ത് ആവശ്യമെങ്കില്‍അന്നപാനാദികളോടെ തന്നെ സേവിക്കുന്നതാണ് ആതിഥ്യമര്യാദ.ഇത് നമ്മില്‍വലിയ പാരസ്പര്യം വളര്‍ത്തുന്നു.മാത്രമല്ല വളര്‍ന്നു വരുന്ന കുട്ടികളിലും പെരുമാറ്റ മര്യാദകളെ വളര്‍ത്തുന്നു. ഇതിലൂടെ നാം മാനുഷിക പ്രതിബദ്ധത നിറവേറ്റുകയാണ് ചെയ്യുന്നത്.ഇത് തികച്ചും ശാസ്ത്രീയമായ ഒരു ജീവിതപദ്ധതിയാണ്. നിത്യവും പഞ്ചമഹായജ്ഞങ്ങളെ ചെയ്യുന്ന ഒരു കുടുംബം തികച്ചും സന്തുഷ്ടവും ഐശ്വര്യപൂര്‍ണവുമായിരിക്കും.
  വൈദിക ഋഷിയുടെ ദീര്‍ഘദൃഷ്ടിയെ എവിടെ നമ്മള്‍കൈവെടിഞ്ഞുവോ അവിടെയെല്ലാം നാം പരാജയപെട്ടിട്ടെയുള്ളൂ എന്ന് തിരിച്ചറിഞ്ഞ്, വേദത്തിലേക്കുള്ള നമ്മുടെ പദക്രമം ദ്രുതഗതിയിലാക്കുകഎന്നതാണ് നമ്മുടെ കര്‍ത്തവ്യം.അതിനായി നമുക്ക് വേദോപാസന വേണം,വേദം നമ്മുടെ മാതാവാണ്,ആ അമ്മയുടെ സ്വരൂപം ഗായ്ത്രിയാണെന്നു ഗണിക്കപെടുന്നു. “ഗായത്രി വാ ഇദം സര്‍വം ഭൂതം യദിതം കിംച ”- ഛാന്ദോഗ്യോപനിഷത് പ്രപഞ്ചം ഗായത്രിമയം എന്നുള്ള വേദപ്രഖ്യാപനത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക്‌പോയാല്‍“തസ്യ നിശ്വസിതം ഏതത് ഋഗ്വേദോ യജുര്‍വേദോ.... .അഥര്‍വാന്‍ഗിരസഃ ” . ഈശ്വരന്‍റെ നിശ്വാസം പോലെ അവനില്‍നിന്നും വേദങ്ങള്‍ആവിഭവിച്ചു എന്ന പ്രമാണത്തിലെത്തിചേരുന്നു. അതായത് ഈശ്വരനില്‍നിന്ന് അന്ന്യയല്ല വേദം. വേദസ്വരൂപമായ ഗായത്രിയും. പരമാത്മാവിന്റെ അനന്യമായ ശക്തിയായി നാം ഗായത്രിമാതാവിനെ കാണുന്നു. വേദത്തിന്‍റെ പരമജ്ഞാനതലത്തെ ബോധിപ്പിക്കുന്നതാണ് ഗായത്രി   “ ഗായത്രീ പ്രത്യക്ബ്രഹ്മൈക്യബോധികാ”-- എന്ന് ആചാര്യസ്വാമികള്‍ഭാഷ്യത്തില്‍അരുളി ചെയ്യുന്നു. അതുകൊണ്ട് സര്‍വസിദ്ധിപ്രദായിനിയായ ഗായത്ര്യുപാസന നമുക്ക് ചിത്തശുദ്ധികരമായി തീരുമെന്നതില്‍സംശയമില്ല.അതുകൊണ്ട് കുഞ്ഞുനാളിലേ ഗായത്രിജപം ഒരു സാധനയായി സ്വീകരിക്കുകയാണ് വേണ്ടത്,അത് നമ്മുടെ ഇന്ദ്രിയ മനോ ബുദ്ധികളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.. “ഗയാന്‍ ത്രായതേ ഇതി ”- വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളെ ത്രാണനം ചെയ്യുന്നത്—എന്ന് ഭാഷ്യകാരന്‍വ്യക്തമാക്കുന്നു.
     എന്നാല്സ്വാത്വികരായ ഏവർക്കും ആച്ചരിക്കാവുന്ന പല വൈദിക അനുഷ്ടാനങ്ങളും കാലവിഗതിയിൽ സങ്കുചിതമാക്കപെട്ടതുപോലെ ഗായത്ര്യുപാസനാ വിഷയത്തിലും വളരെ വലിയ തെറ്റിദ്ധാരണകൾ ഇടക്കാലത്ത് വന്നിരുന്നു.ഇന്നും അതിൽ പലതും നിലനില്ക്കുന്നത്  അനർത്ഥകരമാണെന്ന് ഖേദപൂർവ്വംഓർമ്മിപ്പിക്കട്ടെ .ഒന്നാമതായി നാം മനസിലാക്കേണ്ടുന്നത് ഈശ്വരപ്രോക്തമായ വേദം സങ്കുചിതമാക്കപെടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഈശ്വരനല്ലമറിച്ച്,  സ്ഥാപിതതാത്പര്യങ്ങളായിരിക്കാനേ വഴിയുള്ളൂ .യുക്തിഭദ്രമല്ലാത്ത വാദഗതികൾ ആരുപറഞ്ഞാലും സ്വീകരിക്കേണ്ട ഗതികേട് നമുക്കുണ്ടാവരുത്.ഏതു വസ്തുതയും തീര്ച്ചപെടുത്തുന്നതില്ശ്രുതി യുക്തി അനുഭവങ്ങള്ആയിരിക്കണം നമുക്ക് പ്രമാണം. “ സ്തീശൂദ്രൌ നാധീയതാം” എന്നൊരു സൂതവാക്യം ഉപയോഗിച്ച് ,  ഈശ്വരന്പോലും കല്പ്പിക്കാത്ത ലിംഗവ്യത്യാസവും ജാതി കല്പ്പനയും ഗായത്ര്യുപാസനക്ക് വിധിക്കുന്നവര്ഈശ്വരന്റെ സര്വാത്മഭാവത്തെയാണ് നിഷേദ്ധിക്കുന്നത് എന്നോര്ത്താല്നല്ലത്യജുര്വേദത്തിലെ അധ്യായം 26. മന്ത്രം  പറയുന്നു_    “ യഥാ ഇമാം വാചം കല്യാണീം ആവദാനി ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ  അര്യായ  സ്വായ  അരണായ ”... മഗളകരമായ വേദമൊഴികള്ജനങ്ങള്ക്ക്ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്രന്മാര്കും ഭൃത്യന്മാര്ക്കും സ്ത്രീകള്ക്കും അതിശൂദ്രന്മാര്ക്കും ...വേണ്ടി പറയുന്നു.എന്നിപ്രകാരം വേദം തന്നെ പറയുന്നുആധുനികരും വിജ്ഞന്മാരുമായ എത്രയോ ആചാര്യന്മാരാല്  വിഷയം ചര്ച്ച ചെയത്  സ്ഥാപിക്കപെട്ടതാണ്ആശ്വലന്തുടങ്ങിയ ഒട്ടനവധി ഋഷിമാരോട് ശാസ്ത്രവാദത്തില്വിജയിച്ച യാജ്ഞവല്ക്യ മഹര്ഷിയോട് ഗാര്ഗി എന്ന ബ്രഹ്മവാദിനിയായ സ്ത്രീ സംവദിക്കുന്ന വേദഭാഗം ജ്ഞാനചൂഡാമണിയായി  ഗണിക്കപ്പെടുന്നു. മാത്രമല്ലഎത്രയെത്ര ദേവതകള്സ്തീരൂപത്തില്ആരാധിക്കപ്പെടുന്നുണ്ട്,  ഇതിഹാസങ്ങളിലും മറ്റും ധര്മ്മസംവാദ ഭാഗങ്ങളില്എത്രയോ സ്ത്രീകള്പ്രത്യക്ഷപ്പെടുന്നുണ്ട്, “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ യത്രൈതാസ്തു  പൂജ്യന്തേ സര്വാസ്താ നിഷ്ഫലാഃ ക്രിയാഃ ” –എന്ന് മനു ഉപദേശിച്ചത് മറന്നാല്ഫലം കഷ്ടമായിരിക്കും.   വിഷയത്തില് ചട്ടമ്പിസ്വാമി തിരുവടികളുടെ വേദാധികാരനിരൂപണമെന്ന ഗ്രന്ഥം മാത്രം മതി നമ്മളില്‍വെളിച്ചം വീശാന്‍.
 
  അഷ്ടാക്ഷരപാദത്രയീ എന്ന ഗായത്രി ഛന്ദസ്സിലുള്ള സവിതൃ സംബന്ധിയായ സാവിത്രീ മന്ത്രത്തെ വിശ്വാമിത്രഋഷി ദര്‍ശിചതാണ്. സാവിത്രിയും ഗായത്രിയും തമ്മില്‍വാസ്തവികഭേദം ഇല്ല, ഗായത്രി ചന്ദസ്സിന്റെ പ്രാധാന്യം കൊണ്ട് ഈ പേരില്‍അറിയപെട്ടു എന്നറിയണം. ഗായത്രി മന്ത്രത്തിനു പല ആചാര്യന്മാരും വ്യത്യസ്തങ്ങളായ രീതിയില്‍വിശദമായ വ്യാഖ്യാനങ്ങള്‍നല്‍കിയിട്ടുണ്ട് ശ്രദ്ധയോടെ പഠിക്കേണ്ടവയാണ് അവ ,ഏറ്റവും ലളിതമായി പറഞ്ഞാല്‍
   “ തത് സവിതുര്‍ വരേണ്യം
   ഭര്‍ഗോ ദേവസ്യ ധീമഹി
   ധിയോ യോ ന: പ്രചോദയാത് ”

സവിതു: ദേവസ്യ  ---  സവിതാവായ ദേവന്‍റെ
യ: ----             യാതൊരു
വരേണ്യം     -----    ശ്രേഷ്ഠമായ
ഭര്‍ഗ: -----           തേജസ്സിനെ
ധീമഹി  ----         ഞങ്ങള്‍ധ്യാനിക്കുന്നുവോ 
തത് ---             അത്
ന:   ----            ഞങ്ങളുടെ
ധിയ: ---            ബുദ്ധിവൃത്തികളെ
പ്രചോദയാത് ---      പ്രചോദിപ്പിക്കട്ടെ.
 
ഇപ്രകാരം അര്‍ഥം ഗ്രഹിക്കാം.  

ഏതായാലും അര്‍ത്ഥഗ്രാഹ്യത്തോടെ നമ്മുടെ നിത്യകര്‍ത്തവ്യമായ ദൈവയജ്ഞരൂപമായ ഉപാസന ഗായത്രീമയിയാകുംബോള്‍വാസ്തവത്തില്‍അത് ബ്രഹ്മയജ്ഞവും കൂടെ ആയിത്തീരുന്നു.  ഓംകാരത്തോടും  വ്യാഹൃതിയോടും കൂടി ചെയ്യുന്ന ഗായത്രി മന്ത്രം ആചാര്യനില്‍നിന്ന് യഥാവിധി ദീക്ഷിച്ച്   “ദീര്‍ഘകാല നൈരന്തര്യ സത്കാരാസേവിതോ ദൃഢഭൂമി: ” എന്ന്  യോഗസൂത്രകാരന്‍നിര്‍ദേശിക്കുന്നപോലെ  ദീര്‍ഘകാലം നൈരന്തര്യത്തോടെ സത്കാര്യ ബുദ്ധിയോടുകൂടി അനുഷ്ടിക്കുന്നവന് മനസ്സിന്‍റെ ശുദ്ധിയും ബലവും വര്‍ദ്ധിക്കുകയും  സങ്കല്‍പ്പശക്തിയുള്ളവനായിത്തീര്‍ന്ന് ജീവിത വിജയം നേടാന്‍സാധിക്കുകയും ചെയ്യുമെന്നുള്ളതില്‍സംശയമില്ല. ഉപാസനായുക്തനു മാത്രമേ ശാസ്ത്രബോധവും ധര്‍മ്മബോധവും ആഴത്തില്‍വേരോടുകയുള്ളൂ. നാം ലോകത്തിനു മാതൃകയാവേണ്ടത് സ്വജീവിതത്തില്‍ധര്‍മ്മാചരണത്തെ ചെയ്തു സകല മേഖലകളിലും വിജയിച്ചു കൊണ്ടായിരിക്കണം.  നമ്മുടെ അടുത്ത തലമുറയെയും നാം ശാസ്തീയമായി വളര്‍ത്തണം അതിനു നമുക്ക് ശാസ്ത്ര ബോധം അനിവാര്യമാണ്. ഒന്നോര്‍ക്കുക, വിജയത്തിന്‍റെ മന്ത്രമാണ് ഋഷിപരമ്പര നമുക്ക് നല്‍കിയത്,പരാജയത്തിന്‍റെതല്ല. അതുകൊണ്ട് നാം അറിവും ആചരണവും ഒത്തുചേര്‍ന്നവരായി ജീവിതവിജയം നേടുമ്പോഴാണ് അവര്‍പ്രസാദിക്കുന്നത് എന്നുകൂടി സൂചിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

  
        നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ





            സ്നേഹാദരപൂര്‍വം,
                          ബ്രഹ്മചാരി വേദചൈതന്യ
                           അദ്വൈതാശ്രമം
                            കൊളത്തൂര്‍