Thursday, February 27, 2020

*പ്രസാദം*

നമ്മളിൽ ഒരു തവണയെങ്കിലും ക്ഷേത്രത്തിൽ പോകാത്തവർ ആരും തന്നെയില്ല. ക്ഷേത്രത്തിലെത്തി നാം ഭഗവാനെ തൊഴുതു കഴിഞ്ഞാൽ പിന്നെ നമ്മുക്ക് പ്രസാദം കിട്ടും.
ആദ്യം തീർഥം പിന്നെ ചന്ദനം അവസാനം പുഷ്പം ഇതിൽ ആദ്യം കിട്ടുന്ന തീർഥം നാം അൽപ്പം കുടിക്കും ബാക്കി തലയിൽ കുടയും.
പിന്നിട് കിട്ടുന്ന ചന്ദനം ആദ്യം നെറ്റിയിൽ തൊടും പിന്നെ തൊണ്ടയിൽ തൊടും പിന്നിട് നമ്മുടെ രണ്ടു കൈത്തണ്ടയിൽ തൊടുന്നു
പിന്നെ നെഞ്ചിൽ .അവസാനം അപൂർവ്വം ചിലർ ചെവിയിൽ തൊടുന്നത് കാണാം മേൽ പറഞ്ഞതുപോലെ എന്തിനും വേണ്ടിയാണ് നാം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല?
എന്നാൽ എതെങ്കിലും ഒരു വ്യക്തി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു മറുപടി നമുക്ക് കൊടുക്കാൻ കഴിയണം .

ചന്ദനം നെറ്റിയിൽ തൊടുന്നത് ബുദ്ധിശക്തിക്ക് വേണ്ടിയാണ്.

രണ്ടാമതായി തൊണ്ടയിൽ തൊടുമ്പോൾ ഭഗവാനോട് ഇങ്ങനെ പ്രാർഥിക്കുക ഭഗവാനെ എനിക്ക് മറ്റുള്ളവരോട് നല്ല വാക്കുകൾ ഉച്ചരിക്കാൻ കഴിയണമെയെന്ന്.
പിന്നെ കൈത്തണ്ടയിൽ തൊടുമ്പോൾ എന്റെ ഈ കൈകൾകൊണ്ട് നല്ല കർമ്മങ്ങൾ ചെയ്യാൻ പറ്റണമേയെന്ന്. പ്രർഥിക്കണം.
പിന്നെ നെഞ്ചിൻ തൊടുമ്പോൾ എന്റെ ഹൃദയം എല്ലാ ജീവജാലങ്ങളോടും ദയ കാട്ടാൻ കഴിയണമെന്ന് പ്രർഥിക്കുക.
പിന്നെ ചെവിയിൽ തൊടുംമ്പോൾ നല്ലതു കേൾക്കാൻ കഴിയണമെന്ന് പ്രാർത്ഥിക്കുക.ഭഗവാന്റെ പ്രസാദം വാങ്ങുന്നതിന് മുൻപ് നമ്മുടെ ശരീരം ശുദ്ധിയാവണം തീർത്ഥം തലയിൽ കുടയുന്നത് കൊണ്ട് കുളിച്ചതിന് തുല്യമായി നിത്യവും തീർത്ഥം സേവിക്കുകയാണങ്കിൽ ശരീരത്തിന് അസുഖങ്ങൾ ഉണ്ടാവില്ല. ഭഗവാന്റെ പാദത്തിൽ അർപ്പിക്കുന്ന പുഷ്പം നമ്മൾ തലയിൽ ചൂടുന്നു ഭഗവാന്റെ പാദം നമ്മുടെ ശിരസ്സിൽ വെച്ചതിന് തുല്യമായി


 '''' 1 ബുദ്ധിശക്തി ഉണ്ടാവാൻ
2 നല്ല വാക്കുകൾ ഉച്ചരിക്കാൻ
 3 നല്ല കർമ്മങ്ങൾ ചെയ്യാൻ വേണ്ടി
4 എല്ലാവരോടും ദയ തോന്നാൻവേണ്ടി
5 നല്ലതു കേൾക്കാൻ വേണ്ടി.. ഇങ്ങനെ ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും ഓരോ അർത്ഥമുണ്ട്... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
🕉🙏🏻
"ശാന്തി ആണ് ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത്...."
പക്ഷെ ഈ ലോകം ദ്വന്ദങ്ങൾ നിറഞ്ഞതാണ്... ചൂടുണ്ടെങ്കിൽ തണുപ്പുമുണ്ട്, പകലുണ്ടെങ്കിൽ രാത്രിയുമുണ്ട്, ആരോഗ്യം ഉണ്ടെങ്കിൽ അനാരോഗ്യം ഉണ്ട്...

സമ്പത്ത് ഉണ്ടെങ്കിൽ ദാരിദ്യം ഉണ്ട് സുഖമുണ്ടെങ്കിൽ ദുഖവും ഉണ്ട് ,സ്നേഹം ഉണ്ടെങ്കിൽ വിദ്വേഷവും ഉണ്ട്...

ഈ രണ്ട് അവസ്ഥകളിലൂടെയും കടന്നു പോകാൻ ബാധ്യതപ്പെട്ടിരിക്കുന്നവർ ആണ് നമ്മളെല്ലാം, എന്നാൽ ഗീത പറയുന്നു ഈ രണ്ട് അവസ്ഥകളേയും യോഗി ഒരു പോലെ കാണണം എന്ന്....

*തുല്യ നിന്ദാ സ്തുതിർ മൗനി*,
*ശീതോഷ്ണ സുഖ ദുഖദഃ* ,
*തഥാ മാനാപമാനയോ*...

അതായത് നിന്ദയേയും,  സ്തുതിയേയും, ചൂട് തണുപ്പ് എന്നിവയേയും മാനം അപമാനം എന്നിവയേയും സമമായി കാണണം എന്ന്...

കാരണം ഈ ദ്വന്ദങ്ങൾ മാറി മാറി വരും ,വന്നും പോയും ഇരിക്കും. എന്നാൽ അവ അനിത്യങ്ങൾ ആണ്... ശാശ്വതമല്ല

*ആഗമാ പായിനോ* *അനിത്യാഃ*
*സ്താം* *തിഥിക്ഷസ്യ ഭാരതഃ*

ഓരോ അവസ്ഥകൾ ദുഖങ്ങൾ ഓക്കെ കടന്നു വരുമ്പോൾ ഇതും കടന്നുപോകും ,ഇതും പോകും എന്ന ചിന്ത പുലർത്തിയാൽ മനസ്സിനു സമനില നേടാം... 

അതായത് ബാഹ്യ അന്തരീക്ഷം എങ്ങിനെ ആയിരുന്നാലും ശാന്തി ഉള്ളിലാണ് പുലർത്തേണ്ടത്...

" *സമത്വം യോഗമുച്യതേ* "
എന്നാണ് ഗീതയുടെ മതം...

ഗീതയിലുടനീളം ഇതു പല പ്രാവശ്യം പറയുന്നുണ്ട്....

ശ്രീമദ് ഭഗവദ് ഗീതാ ആരംഭിക്കുന്നത് തന്നെ ഒരു യുദ്ധക്കളത്തിൽ വെച്ചാണ്....

നിലവിളക്ക് കൊളുത്തി ചന്ദനത്തിരിയുടേയും പൂക്കളുടെയും സൗരഭം നിറഞ്ഞ മംഗളകരമായ ഒരു അന്തരീക്ഷത്തിൽ വെച്ചല്ല,  മറിച്ച് കുത്തും കൊലയും നടക്കാൻ പോകുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്....
അതായത് യുദ്ധക്കളത്തിലെ ഒരു യോദ്ധാവിനു് ശാന്തി കണ്ടെത്താമെങ്കിൽ ഒരു വീട്ടമ്മയ്ക്ക്, അദ്ധ്യാപകന്, സർക്കാരുദ്യോഗസ്ഥന്, വിദ്യാർത്ഥിക്ക്, ബിസിനസ്വകാരന് ശാന്തി കണ്ടെത്തുന്നത് എളുപ്പം ആണ് എന്നാണ് അതിന്റെ പാഠം...

ഇതിന് 4 കാര്യങ്ങളിൽ നിന്നും മുക്തി നേടിയാൽ മതി...

1) കർതൃത്വം (എല്ലാം ഞാൻ ചെയ്യുന്നു എന്ന ഭാവം)

2) ഭോക്തൃത്വം ( എല്ലാം ഞാൻ അനുഭവിക്കുന്നു എന്ന ഭാവം )

3) രാഗം ( ഇഷ്ടം )

4) ദ്വേഷം . ( വെറുപ്പ് )

കാരണം എല്ലാം ഭവാൻ ആണ് ചെയ്യുന്നത് ,ചെയ്യിക്കുന്നത്...

*ഈശ്വര സർവ്വ ഭൂതാനാം ഹൃദ്ദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ്വ ഭൂതാനാം യന്ത്രാരൂഡേണ മായയാ*

അർത്ഥം :-

എല്ലാവരുടേയും ഉള്ളിൽ ഇരുന്ന് കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ഞാൻ ആണ് അർജുനാ...
,
അതിനാൽ
അസംഗോഹം അസംഗോഹം അസംഗോഹം പുന പുന.

 എന്ന് ശങ്കരാചാര്യർ

സംഗമില്ലാതെ എല്ലാം ഈശ്വരനാണ് എന്ന് വിചാരം ചെയ്ത് ഉറപ്പിച്ചു കൊണ്ട്
(ഉള്ളിൽ) പുറത്ത് കർമ്മം ചെയ്യൂക .അല്ലാതെ ഒന്നിലും പ്രതികരിക്കാതെ എന്ത് അധർമം കണ്ടാലും നിസംഗത പുലർത്തലല്ല ശാന്തി...

"തസ്മാദ് സർവ്വേഷു
കാലേഷു മാമനുസ്മര്യ യുദ്ധ്യ ച... "

ദുഷ്ട വാസനകളെ - തള്ളിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുവാനുള്ള ഒരു അവസരം മാത്രമാണ് ഈ ജീവിതം...

കർമം ചെയ്യുമ്പോൾ തന്നെ നിസ്സംഗത്വം പുലർത്തലാണ് ശാന്തി...

സമത്വം യോഗ മുച്വതേ
ഏവർക്കുംമംഗളം ഭവിക്കട്ടെ... 
ഓം ശാന്തി ശാന്തി ശാന്തി....
*വിസർഗ്ഗസന്ധി*

സംസ്കൃതത്തിൽ പല തരം സന്ധികൾ ഉണ്ട്. അവയിൽ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ളതു വിസർഗ്ഗസന്നിയാണ്.
1.വിസർഗ്ഗത്തിനു ശേഷം ക ഖ പ ഫ ഇവ വന്നാൽ വിസർഗ്ഗത്തിനു യാതൊരു മാറ്റവും വരികയില്ല. ഉദാ:- ദുഃഖം തപഃഫലം.
2 ഹ്രസ്വമായ അകാരത്തിനു ശേഷം വരുന്ന വിസർഗ്ഗം പിന്നിൽ ഹ്രസ്വമായ അകാരം അല്ലാതെ മറ്റേതെങ്കിലും സ്വരം വന്നാൽ ലോപിക്കും.
ബാല: ആയാതി = ബാല ആയാതി.
നാരദ: ഉവാച = നാരദ ഉവാച.
NB. ഇങ്ങനെ വിസർഗ്ഗം ലോപിച്ചിടത്തു  പിന്നെ വീണ്ടും സന്ധിചേർക്കേണ്ട ആവശ്യമില്ല. നാരദ ഉവാച എന്നതിനെ നാരദോവാച ആക്കേണ്ടതില്ല.
3. ദീർഘമായ അകാരത്തിനു ശേഷം വരുന്ന വിസർഗ്ഗം പിന്നിൽ സ്വരമോ മൃദു അക്ഷരമോ വന്നാൽ ലോപിക്കും.
ബാലാ: അടന്തി = ബാലാ അടന്തി
ബാലാ: നമന്തി = ബാലാ നമന്തി.
4. മറ്റു സ്വരങ്ങൾക്കു ശേഷം വരുന്ന വിസർഗ്ഗം സ്വരമോ മൃദു അക്ഷരമോ പിന്നിൽ വന്നാൽ ർ എന്നാകും.
ഗുരു: ഏവ = ഗുരുരേവ.
ബഹി: ഗമനം = ബഹിർഗമനം.
5. പിന്നിൽ ച വന്നാൽ വിസർഗ്ഗം ശ് ആകും.
രാമ: ച = രാമശ്ച
6.പിന്നിൽ ത വന്നാൽ സ് ആകും.
നി: തേജ: = നിസ്തേജ:
7. സ: ഏഷ: എന്നിവയുടെ വിസർഗ്ഗം മിക്കപ്പോഴും ലോപിക്കും
സ: കരോതി = സ കരോതി.
8. പിന്നിൽ ര വന്നാൽ വിസർഗ്ഗം ലോപിക്കും അതോടൊപ്പം മുന്നിലുള്ള സ്വരം ദീർഘമാവുകയും ചെയ്യും.
ശിവാജി: രേജേ = ശിവാജീ രേജേ.
അന്ത: രാഷ്ട്രീയ = അന്താരാഷ്ട്രീയ.
9.മൃദു അക്ഷരങ്ങൾ പിന്നിൽ വന്നാൽ വിസർഗ്ഗം ഓ ആകും.
രാമ: ഗച്ഛതി = രാമോ ഗച്ഛതി.
10 ഹ്രസ്വ അകാരം വന്നാലും ഇങ്ങനെ തന്നെ. പക്ഷേ അകാരം അപ്രത്യക്ഷം ആവുകയും ചെയ്യും.
രാമ: അവദത് = രാമോവദത്.
ലോപിച്ച അകാരത്തിന് അവഗ്രഹം ഇടാറുണ്ട്.(രാമോ/വദത്).
ഗുരുവായൂർ വീണ്ടുമൊരു ഗജമോക്ഷത്തിന് സാക്ഷ്യം വഹിച്ചിരിയ്ക്കുന്നു.ഗജമോക്ഷം എന്നു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ഇന്ന് ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലിനകത്ത് നടന്ന ഒരു സംഭവത്തിന് ഗുരുവായൂർ പത്മനാഭന്റെ മരണവുമായി  ബന്ധമുണ്ട്. ഇന്ന് ഉച്ചപൂജയ്ക്ക് ശ്രീകോവിലിൽ അലങ്കാരം ചാർത്തിയ ഓതിക്കൻ തിരുമേനിയ്ക്ക് ആദ്യം മനസ്സിൽ വന്ന രൂപം ഗജേന്ദ്ര മോക്ഷമായിരുന്നു എന്നാൽ രൂപം ചെയ്ത് വന്നപ്പോൾ ബിംബത്തിൽ ഗരുഡനെ വരയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല അപ്പോൾ അദ്ദേഹം ആ രൂപത്തെ കോലമേന്തിയ ആനയുടെ രൂപമാക്കി മാറ്റി ആനയുടെ പുറത്ത് ഭഗവാൻ നിൽക്കുന്നതു പോലെയായിരുന്നു അലങ്കാരം ഉച്ചയ്ക്ക് 12.30 തിന് നട തുറന്നതു മുതൽ ഭക്തർ ഭഗവാനെ ഈ രൂപത്തിലാണ് കണ്ടു തൊഴുതിരുന്നത്. ഉച്ചയ്ക്ക് 2.15 ന് മുമ്പായി നട അടച്ചു ഏകദേശം നട അടച്ച അതേ സമയത്തു തന്നെയാണ് പത്മനാഭന്റെ മരണവും സംഭവിച്ചത്.ഉച്ചപൂജയ്ക്ക് ഉള്ള അലങ്കാരം തന്നെയാണ് രാത്രി തൃപ്പു ക കഴിഞ്ഞ് നട അടയ്ക്കുന്നത് വരെയും രാവിലെ നിർമ്മാല്യത്തിനും ഭക്തർ കണ്ടു തൊഴുന്നത്. ഞങ്ങൾ അത്താഴപൂജയ്ക്ക് ശേഷമുള്ള ശീവേലിയുടെ ഭജനസംഘത്തിൽ പെടുന്നവരാണ് അതുകൊണ്ട് തന്നെയാവണം ഞങ്ങൾക്കും ഭഗവാനെ ഇന്ന് ഈ രൂപത്തിൽ കണ്ടു തൊഴുവാൻ സാധിച്ചു.കൃഷ്ണ ഗുരുവായൂരപ്പ അങ്ങ് എന്നും ഭക്തർക്ക് മുന്നിൽ ഓരോ ലീലകൾ ആടികൊണ്ടേ ഇരിയ്ക്കുകയാണ്🙏🏻🙏🏻🙏🏻
ഭഗവാനും ഭക്തനും
 ------------------------------------------------------

ശ്രീ ശുക ബഹ്മശ്രീ പരീക്ഷിത്ത് രാജാവിന് ഭാഗവതത്തിലെ ഭഗവാന്റെ കഥകൾ പറഞ്ഞുകൊ ണ്ടിരിക്കുമ്പോൾ ഒരു സന്ദർഭം വന്നപ്പോൾ പരീക്ഷിത്ത് മഹാരാജാവ് മഹർഷിയോട് ചോദിച്ചു. മഹർഷേ ഞാൻ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഭഗവാൻ ശിവനെ പൂജിക്കുന്നവർക്ക് വളരെ സമ്പത്ത് ഉണ്ടാവുമെന്ന് എന്നാൽ മഹാവിഷ്ണുവിനെ ഭജിക്കുന്നവർ ദരിദ്രൻ ആകുമെന്ന് എന്താണിതിന് കാരണം. പരീക്ഷിത്തിന്റെ ചോദ്യം കേട്ടപ്പോൾ മഹർഷി പറഞ്ഞു ഹേ!രാജൻ  അങ്ങ് ചോദിച്ച ഇതേ ചോദ്യം തന്നെ നിന്റെ മുത്തച്ഛന്മാരായ പാണ്ഡവർ രാജാസൂയയാഗത്തിന്റെ ദിവസം ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. ഭഗവാനെ കൃഷ്ണാ .ഞങ്ങൾ കേട്ടിട്ടുണ്ട് ഭഗവാൻ ശിവശങ്കരനെ ഭജിക്കുന്നവർക്ക് വൻ സമ്പത്ത് ഉണ്ടാവുന്നു എന്നാൽ അങ്ങയെ ഭജിക്കുന്നവർ ദരിദ്രരാവുന്നു എന്താണിതിന് കാരണം പാണ്ഡവരുടെ ചോദ്യം കേട്ടപ്പോൾ ഭഗവാൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു അർജുനാ ഞാൻ എന്റെ ഭക്തനെ അനുഗ്രഹിക്കണമെന്ന് വെച്ചാൽ ക്രമേണ അവന്റെ സമ്പത്തെല്ലാം ഞാൻ അപഹരിച്ചിരിക്കും അങ്ങനെ എല്ലാം നഷ്ടപ്പെടുമ്പോൾ ബന്ധുക്കളും സ്വജ്ജനങ്ങളും അവനെ ഉപേക്ഷിക്കും അങ്ങനെ എല്ലാ ബന്ധനങ്ങളും വിടുമ്പോൾ പിന്നെ അവന് വേറെ വഴിയില്ല മനസാകെ അസ്വസ്ഥമാകുമ്പോൾ അവന് പിന്നെ ഒറ്റ വഴിയെ ഉള്ളൂ അവൻ എന്നെ ശരണം പ്രാപിക്കാൻ തുടങ്ങും

 അതോടുകൂടി അവന് എന്നിൽ ഭക്തി വർദ്ധിക്കും ഭക്തി വർദ്ധിച്ചു കഴിഞ്ഞാൽ പിന്നീട് അവൻ എന്നിൽ എത്തിച്ചേരും പിന്നീടവന് ജനനമരണങ്ങളില്ല.......... ഇവിടെ ഒരാൾക്ക് ഭൗതികനേട്ടവും മറ്റൊരാൾക്ക് ആദ്ധ്യാത്മിക ഉയർച്ചയും ഉണ്ടാവുന്നു ഭൗതിക നേട്ടം ഏറെനാൾ നിലനിൽക്കില്ല അത് ഒരുനാൾ നശിക്കും ഭൗതിക നേട്ടംകൊതിക്കുന്നവർ വീണ്ടും വീണ്ടും അനേകായിരം യോനികളിൽ ജനിക്കാൻ ഇടവരുന്നു ആ ജന്മങ്ങളിലെല്ലാം പലവിധത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും അനുഭവിച്ചു മരിക്കുന്നു വീണ്ടും ജനിക്കുന്നു. പുനരപി ജനനം പുനരപി മരണം എന്നാൽ ആധ്യാത്മികതലത്തിൽ ഉയർന്നവർ ഈ ജന്മം കൊണ്ട് തന്നെ ഭഗവാനിലെത്തുന്നു. നിങ്ങൾ ശിവഭക്തരായാലും വിഷ്ണു ഭക്തരായാലും. നിങ്ങളുടെ ഉപാസന മൂർത്തിയെ നല്ലവണ്ണം ഭജിക്കുക പണത്തോട് ഒട്ടി നിൽക്കാതെ ഭഗവാനോട് ഒട്ടി നിൽക്കുക. ഇവിടെ പൊതുവേ കൃഷ്ണ ഭക്തന്മാരെ ഭഗവാൻ പലവിധത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും നൽകി അവരെ പരീക്ഷിക്കാറുണ്ട് എന്തിനേറെ പറയുന്നു നിങ്ങളെ എടുത്തിട്ട് കുടയും നിങ്ങൾ അതിലൊന്നും തോറ്റുപോവരുത് എന്തു സംഭവിച്ചാലും ഭഗവാനേ കൈവിടാതെ മുറുകെ പിടിച്ച് ആ പരീക്ഷണത്തിലെല്ലാം വിജയിക്കണം തന്റെ പ്രിയ ഭക്തരെയാണ് ഭഗവാന് സങ്കടപ്പെടുത്താൻ ഇഷ്ടം ഭഗവാന്റെ ഓരോ പരീക്ഷണത്തിലും ഓരോ പടി നമ്മളെ ഉയർത്തുകയാണെന്ന് മനസ്സിലാക്കണം ഭഗവാൻ ഇങ്ങനെയൊക്കെ ആണെങ്കിലും ഏതാപത്തിലും തന്റെ ഭക്തരുടെ കൂടെ ഉണ്ടാവും ഭഗവാന്റെ കാരുണ്യം പറഞ്ഞറിയിക്കാൻ വിഷമമാണ്.

 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
*ഗുരുവായൂർ ക്ഷേത്രം - നാഴികക്കല്ലുകൾ*

*• ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് 5000 വർഷത്തെ പഴക്കമുണ്ടെന്ന് പറയുന്നു.*

*• 1030 - ശ്രീകോവിലും മണ്ഡപവും പുതുക്കി.*

*• 1058 - കൂത്തമ്പലവും നാലമ്പലവും പുനർനിർമ്മിച്ചു*

*• 12ആം നൂറ്റാണ്ടിൽ പടിഞ്ഞാറെ ഗോപുരം നിർമ്മിച്ചു.*

*• 1587 - നാരായണീയം രചിച്ചു.*

*• 1638 - ശ്രീകോവിൽ പുതുക്കി നിർമ്മിച്ചു.*

*• 1716 - ഡച്ചുകാർ പടിഞ്ഞാറെ ഗോപുരം തീയിട്ടു*

*• 1747 - ഗോപുരം പുനർനിർമ്മിച്ചു.*

*• 1757 - സാമൂതിരിപ്പാട്‌ ക്ഷേത്രം ട്രസ്റ്റിയായി. മല്ലിശ്ശേരി സഹട്രസ്റ്റിയായി.*
*• 1789 - ടിപ്പുവിന്റെ ആക്രമണം : ഉത്സവ വിഗ്രഹം അമ്പലപ്പുഴയിലേക്ക് മാറ്റി.*

*• 1836 - ദീപസ്തംഭം സ്ഥാപിച്ചു.*

*1842 - കിഴക്കേഗോപുരം പുനർനിർമ്മിച്ചു.*

• *1922 - ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തി.*

*• 1930 - സാമൂതിരി മുഖ്യ അധികാരിയായി ഭരണസമിതി രൂപവത്കരിച്ചു.*

*• 1931 - ഗുരുവായൂർ സത്യാഗ്രഹം. 12 ദിവസം ക്ഷേത്രം അടച്ചിട്ടു.*

*• 1946 - എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം.*

*• 1952 - സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു.*

*• 1970 - ക്ഷേത്രം അഗ്നിബാധയിൽ നശിച്ചു.*
*• 1971 - ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്നു.*

*• 1971 - ക്ഷേത്രം പുനർനിർമാണത്തിനു തറക്കല്ലിട്ടു.*

*• 1971 - മേൽശാന്തിയെ തിരഞ്ഞെടുക്കാൻ ആദ്യ നറുക്കെടുപ്പ്.*

*• 1974 - നാലമ്പലത്തിൽ ആദ്യമായി വൈദ്യുതിവിളക്ക് തെളിഞ്ഞു.*

*• 1975 - ശീവേലി എഴുന്നെള്ളിപ്പിനുള്ള സ്വർണത്തിടമ്പ് കൊണ്ടുവന്നു.*

*• 1975 - ക്ഷേത്രത്തിനകത്ത് ചെമ്പൈ സംഗീതോത്സവം തുടങ്ങി.*

*• 1976 - ക്ഷേത്രക്കുളത്തിൽ വൈദ്യുതാഘാതം. ഏഴുപേർ മരിച്ചു.*

*• 1976 - ഗജരാജൻ ഗുരുവായൂർ കേശവൻ ചരിഞ്ഞു.*

*• 1977 - ക്ഷേത്രം ശ്രീകോവിൽ സ്വർണം പൂശി.*

*• 1978 - ശ്രീകോവിലിന്റെ സ്വർണത്താഴികക്കുടം സ്ഥാപിച്ചു.*

*• 1979 - സത്രം ബ്ലോക്ക്‌ (ഫ്രീ സത്രം) പണിതു.*

*• 1981 - പാഞ്ചജന്യം ഗസ്റ്റ്ഹൌസ് തുടങ്ങി.*

*• 1981 - ശ്രീകോവിലിന് ആദ്യത്തെ സ്വർണവാതിൽ വഴിപാട്.*

*• 1983 - പ്രസാദഊട്ട് തുടങ്ങി.*

*• 1983 - ശ്രീവൽസം ഗസ്റ്റ്ഹൗസ് തുടങ്ങി.*

*• 1985 - കൌസ്തുഭം ഗസ്റ്റ്ഹൗസ് ആരംഭിച്ചു.*

*• 1986 - ദേവസ്വം ആശുപത്രി തുടങ്ങി*

*• 1987 - മേല്പത്തൂർ ഓഡിറ്റോറിയം പണിതു.*

*• 1992 - സ്വർണപ്പഴുക്കാമണ്ഡപം നിർമ്മിച്ചു.*

 *1997 - തെക്കേനടയിൽ ദേവസ്വം ഓഫീസ് ആരംഭിച്ചു.*

*• 2000 - ശ്രീകോവിലിന്റെ മുൻഭാഗം സ്വർണം പൂശി.*

*• 2001 - ദശാവതാരം കൊത്തിയ കിഴക്കേഗോപുരവാതിൽ സമർപ്പണം.*

*• 2004 - ക്ഷേത്രമതിൽക്കകത്ത് ദർശനത്തിന് ഫ്‌ളൈഓവർ സ്ഥാപിച്ചു.*

*• 2006 - ക്ഷേത്രം നാഴികമണി വടക്കേ ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിച്ചു.*
വിവേകചൂഡാമണി -- 187

33. അനാത്മനിരൂപണം

     ദേഹേന്ദ്രിയപ്രാണ
     മനോऽഹമാദയഃ
     സർവ്വേ വികാരാഃ
     വിഷയാഃ സുഖാദയഃ 
     വ്യോമാദിഭൂതാ-
     ന്യഖിലം ച വിശ്വം 
     അവ്യക്തപര്യന്ത-
     മിദം ഹ്യനാത്മാ                     (122)
   
   ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ, മനസ്സ് -- അഹങ്കാരം തുടങ്ങിയവയും, അവയുടെ സകല വികാരങ്ങളും, വിഷയങ്ങളും, സുഖാദ്യനുഭവങ്ങളും, ആകാശാദി മഹാഭൂതങ്ങളും, അവ്യക്തം വരെയുള്ള വിശ്വം മുഴുവനും "അനാത്മാവു തന്നെയാണ്.

     മായാ മായാകാര്യം സർവ്വം
     മഹാദാദിദേഹപര്യന്തം
     അസദിദമനാത്മതത്വം
     വിദ്ധി ത്വം മരുമരീചികാകല്പം.
                                                        (123)     

      മായയും മായാകാര്യങ്ങളായ "മഹത്” തൊട്ട് ദേഹം വരെയുള്ള സകലതും അനാത്മാവാണെന്നും മരുമരീചികപോലെ അസത്താണെന്നും അറിയുക.

    അനാത്മാവിന്റെ സ്വരൂപമെന്താണ്, എന്തെല്ലാം ഘടകങ്ങൾ ചേർന്നതാണ് എന്നും മറ്റും ഇതുവരെയായി നിരൂപണം ചെയ്ത കഴിഞ്ഞു. ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ, മനസ്സ്, അഹങ്കാരം, സുഖദുഃഖാദി വികാരങ്ങൾ, വിഷയങ്ങൾ, പഞ്ചമഹാഭൂതങ്ങൾ, അവ്യക്തം വരെയുള്ള ദൃശ്യപ്രപഞ്ചം -- ഇവയെല്ലാം അനാത്മാ* വാണ്.

    ബാഹ്യമോ ആന്തരികമോ ആയി നമുക്കനുഭവവിഷയമാകുന്ന സകലതും -- വാസനയടക്കം അവ്യക്തം ഉൾപ്പെടെയുള്ള സകല പ്രപഞ്ചവും ആത്മാവിൽനിന്ന് ഭിന്നമാകയാൽ, "അനാത്മാവ്" തന്നെ. ആത്മസ്വരൂപം അറിയാത്ത അവസ്ഥയിൽ 'മായ'യാൽ സൃഷ്ടിക്കപ്പെട്ടതാണ് അനാത്മാവ്. 'ഉണയില്ലാത്തത്' എന്നാണ് 'മായ'യ്ക്കർത്ഥം. ഉണ്മയില്ലാത്തതിൽ നിന്ന് വല്ലതും ഉണ്ടായി എന്നു വന്നാൽ അതിനും ഉണ്മയുണ്ടാവാൻ വയ്യല്ലോ. ഇവയ്ക്കൊന്നും യഥാർത്ഥത്തിൽ ഉണ്മയില്ലെങ്കിലും വ്യവഹാരദശയിൽ, വ്യാമോഹം ഹേതുവായി, ഉള്ളതുപോലെ നമുക്കനുഭവമുണ്ടുതാനും. അവ വെറും ഭ്രമപ്രതിഭാസം മാത്രമാണ്.

       കാനൽജലം നാം 'കാണുന്നു'ണ്ടെങ്കിലും അതിന് ഉണ്മയില്ല. അതുപോലെ, അനാത്മവസ്തുക്കളായ ദൃശ്യപ്രപഞ്ചം മുഴുവനും അസത്താണ്, മനസ്സിന്റെ വെറും ആകസ്മികമായ തോന്നലുകൾ മാത്രമാണ്.

     സത്യത്തെ അറിയുന്നതിന് അസത്പദാർത്ഥങ്ങളെ നിഷേധിക്കുകയും അവയ്ക്കതീതമാകുകയും വേണം. അടുത്ത ശ്ലോകം മുതൽ ശങ്കരൻ അനുഭവവേദ്യമായ പരമാത്മസ്വരൂപത്തെക്കുറിച്ച് വിവരിക്കുകയാണ്.

* ഗീതയിൽ, ഇതിനെ 'ക്ഷേത്ര'മെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഗീത-xiii 5-ഉം, 6-ഉം ശ്ലോകങ്ങൾ നോക്കുക. പഞ്ചമഹാഭൂതങ്ങളും -- അഹങ്കാരം, ബുദ്ധി, അവ്യക്തം, പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ്, അഞ്ച് ഇന്ദ്രിയ വിഷയങ്ങൾ, ഇച്ഛ, ദ്വേഷം, സുഖം, ദുഖം, സംഘാതം, ചേതന, ധൃതി ഇവയെല്ലാമാണ് ക്ഷേത്രം. അവയുടെ വികാര പരിണാമങ്ങൾ സംക്ഷിപ്തമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

Wednesday, February 26, 2020

(67) ശ്രീഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ.

ആചാര്യവരണം,മുളയിടൽ എന്നിവക്ക് ശേഷം അടുത്ത ദിവസം ദീപാരാധനക്ക് ശേഷം "പ്രാസദ ശുദ്ധി " നടത്തുന്നു.

പ്രാസദം എന്നാൽ കാണുമ്പോൾ പ്രസാദത്തെ സന്തോഷത്തെ ഉണ്ടാക്കുന്നത് എന്നാണർത്ഥം. അപ്പോൾ പ്രാസദം ശില്പ കലകളാലും ,കപോല മാല, ഭൂത മാല, എന്നിവയാലും, ചുമർചിത്രങ്ങളാലും അലംകൃതമായിരിക്കും.

അതെ . ശ്രീ ഗുരുവായൂർ കണ്ണന്റെ ശ്രീകോവിലിന്റെ പ്രാസദ ഭഗമായ, തറ ഭിത്തി, സോപാനപടികൾ, ഓവ്,  എന്നിവയെല്ലാം കലകളാൽ അലംകൃതമാണ്.

തെക്ക് ഭാഗത്തെ ഭിത്തിയിലെ ചുമർചിത്രങ്ങൾ ശിവമയമാണ്. അവിടെ ഉണ്ണിഗണപതി, ബാല മുരുകൻ,ശങ്കര മോഹനം, കിരാതം, നടരാജനടനം, തുടങ്ങിയ ചുമർ ചിത്രങ്ങൾ പഞ്ചവർണ്ണത്താൽ അലംങ്കരിച്ചിരിക്കുന്നു.

ശ്രീകോവിലിന്റെ ചുമരിന്റെ മുകൾ ഭാഗം ഭൂതമാല, കപോല മാല എന്നിവയാൽ അലംകൃതമാണ്. അതിന് മുകളിൽ, എല്ലാറ്റിനം സാക്ഷിയായി , സദാശിവമൂർത്തിയുടെ സുന്ദരമായ ഒരു പ്രതിമയും ഉണ്ട്.

ഇപ്രകാരം വിവിധ അലങ്കാരങ്ങളോടുകൂടിയ പ്രാസാദം കാണുമ്പോൾ ആർക്കാണ് പ്രസദം ഉണ്ടാകാതിരിക്കുക?

കണ്ണനിരിക്കുന്ന, ശ്രീകോവിലിന്റെ ഗർഭഗൃഹം, അതിന് ചുറ്റുമുള്ള ഇടനാഴിക, മുഖമണ്ഡപം, പുറത്തെ പ്രാസാദം എന്നിവ വൃത്തിയാക്കി മന്ത്രപൂർവ്വം, ക്രിയാ പൂർവ്വം, പലതരം അനുയോജിമായ ദൃവ്യങ്ങളാൽ ശുദ്ധി ചെയ്യുന്ന ക്രിയക്ക് പ്രാസദ ശുദ്ധി എന്ന് പറയുന്നു
നൂല്ല്, മാല, മുഷ്ടി,ഗോമയ ജലം, കടുക്, ഗോമയം പഞ്ചഗവ്യം, പുഷ്പം, അക്ഷതം, ദർഭാഗ്രം, മുള പൊട്ടിയ വിത്ത് എന്നിവയാണ് ശുദ്ധി ദ്ര വ്യങ്ങൾ.

പ്രാസദ ശുദ്ധിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ.9048205785.
🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി ക്കണ്ണന്റെ ഒരു ദിനം.( 66).
കണ്ണന്റെ ഉത്സവവിശേഷങ്ങൾ.

മുളയിടലും, പൂജയും :-

ഗുരുവായൂർ ക്ഷേത്രത്തിൽ അമ്പാടി കണ്ണൻ നൃത്തം വെച്ച് കൃഷ്ണനാട്ടത്തിന്റെ ചുവടുകൾ വെച്ച് ശ്രീ മാനവേദൻ തമ്പുരാന് ദർശനം നൽകിയ ഒരു അറയുണ്ട്. ആ മുറിക്ക് (Room) നൃത്തം എന്ന് പറയുന്നു. സകലകലാവല്ലഭനായ ഉണ്ണിക്കണ്ണന്റെ ഇഷ്ട കലയാണ് കൃഷ്ണനാട്ടം.വില്വമംഗലം സ്വാമിയാരുടെ അകമഴിഞ്ഞ അനുഗ്രഹാശിസുകൾ കൊണ്ട് സാമൂതിരിക്ക് കണ്ണനെ കാണാനും സ്പർശിക്കാനുമുള്ള ഭാഗ്യം ലഭിച്ചു.അന്ന് കൈവന്ന ഒരു വർണ്ണമയിൽപ്പീലി കഷ്ണനാട്ടത്തിന്റെ കൃഷ്ണ കിരീടത്തിന് അലങ്കാരമായി. ഈനൃത്ത മുറിയുടെ കിഴക്ക് വശത്താണ് മുളയറ.ദിനംപ്രതി നന്നായി വളരുന്ന മുളകൾ കണ്ട് കണ്ണൻ നൃത്തം വെക്കും. കൃഷ്ണ ഭക്തന്മാരായ വില്വമംഗലം സ്വാമിയാരുടേയും, വർണ്ണമയിൽ പ്പീലിയും ആലേഖനം ചെയ്ത ഒരു ചുമർചിത്രം ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.

മുളയറ സൂര്യപ്രകാശം തട്ടാത്ത വിധത്തിൽ മറച്ച് കെട്ടി തോരണങ്ങൾ കെട്ടി അലങ്കരിക്കുന്നു.

മുളയിടുന്ന സ്ഥലം നൂല്ലും, മേഖലയും കൊണ്ട് കെട്ടി വേർതിരിക്കും.

മുളയിടൽ കഴിഞ്ഞാൽ നിത്യവും ത്രികാല പൂജ ഉണ്ടാകും. ഓതിക്കന്മാരാണ് നിത്യപൂജ കഴിക്കുന്നത്.
അഷ്ടഗന്ധവും, മഞ്ഞളും ചേർത്ത ജലം കൊണ്ട് എല്ലാ ദിവസവും നനക്കണം.

ഓരോ ദിവസവും ഓഷധീശനായ, നക്ഷത്രാധിപതിയായ, സോമദേവനേയും, പരിപാലന കർത്താവായ വിഷ്ണുവിനേയും പൂജിക്കുന്നു.
ഓരോ ദിവസവും രാത്രി പൂജ കഴിഞ്ഞാൽ ഏഴ് ഗ്രഹങ്ങൾക്ക് ബലി തൂവണം.

ബലിഗ്രഹദേവതകൾ:

1. ഭൂതഗ്രഹം
2. പിതൃ ഗ്രഹം
3. യക്ഷഗ്രഹം
4. നാഗഗ്രഹം
5. ബ്രഹ്മ ഗ്രഹം
6.ശിവഗ്രഹം
7. വിഷ്ണുഗ്രഹം.
ഇപ്രകാരം ഭൂതപിതൃയക്ഷനാഗബ്രഹ്മ ശിവ വിഷ്ണുപര്യന്തം ബലിതൂവി മുളപൂജ നിർവ്വഹിക്കുന്നു.
3. പ്രാസാദ ശുദ്ധി.വിവരണം അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.
വായുപുരാണം" സംക്ഷേപ സുന്ദര കാന്ടത്തിലെ മുപ്പത്തേഴാം ശ്ലോകം ആണിത് (ഫലശ്രുതിയിലെ രണ്ടാം ശ്ലോകവും).
ആയുഷ്യം ആരോഗ്യകരം യസായം 
സൌബ്രത്രുകം ബുദ്ധികരം ശുഭം ച ,
സ്രോതവ്യ മേതന്‍ നിയമേന 
സദ്ബിരഖ്യാനമോജസ്കരംര്‍ഹിദി കാമൈ ., 36

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" 37

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ ,
രഘുനാധായ നാഥായ സിതായ പതയെ നമ : 38
Is it correct. 

*Put AC at 24+ degrees and put the Fan on.*
📣📣📣📣📣📣📣📣
Very useful information sent by an executive engineer from EB:
Correct use of AC:
As hot summer has started and we use  Air conditioners regularly, let us follow the correct method.

Most people have a habit of running their ACs at 20-22 degrees and when they feel cold, they cover their bodies with blankets. This leads to double loss. HOW  ???

Do you know that the temperature of our body is 35 degrees Celsius? The body can tolerate temperature ranging from 23 degrees to 39 degrees easily. It is called human body temperature tolerance.

When the Room temperature is lower or higher, the body  reacts, by sneezing, shivering, etc.

When you run the AC at 19-20-21 degrees, room temperature is much lower than the normal body temperature and it starts the process called hypothermia in the body which affects blood circulation, whereby, blood supply in some parts of the body is not adequate. There are many disadvantages in  long term such as arthritis etc.

Most of the time there is no sweating when AC is ON, so the toxins of the body can not come out and in the long term, cause risk of many more diseases, such as skin allergy or itching, high blood pressure etc.

When you run AC at such low temperatures, it's  compressor continuously works on full energy, even if it is 5 stars, excessive power is consumed & it blows money from your pocket.

What is the best way to run AC ?? Set up Temperatures for 24 Degrees or more.
You don't get any benefit by  first setting Temperature of AC to 20 - 21 and then wrap the sheet/ thin Quilt around you.
It is always better to run AC at 24+ degrees and put the fan on at  slow speed. 28 plus degrees is better.

This will cost less electricity and your body temperature will also be in the range and there will be no ill effect on your health.

Another advantage of this is that the AC will consume less electricity, the blood pressure on the brain will also decrease and Saving will ultimately help reduce the effects of global warming. How ??

Suppose you save about 5 units per AC per night by running AC on 24+ Degree and other 10 lakh houses also do like you then we save 5 million units of electricity per day.

At the regional level this savings can be crores of units per day.

Please consider the above and do not run your AC at all below 24 degrees. Keep your body and environment healthy.

Forwarded in Public Interest
Ministry for Power
and Energy. GOI.
👏👏👏👏👏👏👏👏
*Forward share.*
👍👍👍👍👍👍👍👍
*Put AC at 24+ degrees and put the Fan on.*
📣📣📣📣📣📣📣📣
Very useful information sent by an executive engineer from EB:
Correct use of AC:
As hot summer has started and we use  Air conditioners regularly, let us follow the correct method.

Most people have a habit of running their ACs at 20-22 degrees and when they feel cold, they cover their bodies with blankets. This leads to double loss. HOW  ???

Do you know that the temperature of our body is 35 degrees Celsius? The body can tolerate temperature ranging from 23 degrees to 39 degrees easily. It is called human body temperature tolerance.

When the Room temperature is lower or higher, the body  reacts, by sneezing, shivering, etc.

When you run the AC at 19-20-21 degrees, room temperature is much lower than the normal body temperature and it starts the process called hypothermia in the body which affects blood circulation, whereby, blood supply in some parts of the body is not adequate. There are many disadvantages in  long term such as arthritis etc.

Most of the time there is no sweating when AC is ON, so the toxins of the body can not come out and in the long term, cause risk of many more diseases, such as skin allergy or itching, high blood pressure etc.

When you run AC at such low temperatures, it's  compressor continuously works on full energy, even if it is 5 stars, excessive power is consumed & it blows money from your pocket.

What is the best way to run AC ?? Set up Temperatures for 24 Degrees or more.
You don't get any benefit by  first setting Temperature of AC to 20 - 21 and then wrap the sheet/ thin Quilt around you.
It is always better to run AC at 24+ degrees and put the fan on at  slow speed. 28 plus degrees is better.

This will cost less electricity and your body temperature will also be in the range and there will be no ill effect on your health.

Another advantage of this is that the AC will consume less electricity, the blood pressure on the brain will also decrease and Saving will ultimately help reduce the effects of global warming. How ??

Suppose you save about 5 units per AC per night by running AC on 24+ Degree and other 10 lakh houses also do like you then we save 5 million units of electricity per day.

At the regional level this savings can be crores of units per day.

Please consider the above and do not run your AC at all below 24 degrees. Keep your body and environment healthy.

Forwarded in Public Interest
Ministry for Power
and Energy. GOI.
👏👏👏👏👏👏👏👏
*Forward share.*
👍👍👍👍👍👍👍👍
🌳🌞അമരകോശം🌛🌏

ആദിത്യവിശ്വവസസ്തുഷിതാഭാസ്വരാനിലാഃ।
മാഹാരാജികസാദ്ധ്യാശ്ച രുദ്രാശ്ച ഗണദേവതാഃ॥ 10

ആദിത്യാഃ- 12 ആദിത്യന്മാർ
മിത്രൻ, വരൂണൻ, ഇന്ദ്രൻ, ദക്ഷൻ, അംശ, ആര്യമാൻ, ഭഗ, വിവസ്വത്,  ത്വഷ്ട്ര,പൂസഃ, ധരണി, യമൻ.

( धाता, मित्रः अर्यमा, शक्रः, वरुणः, अंशः,
भगः, विवस्वान्, पूषा, सविता, त्वष्टा, विष्णु)

വിശ്വാഃ – വിശ് പ്രവേശനേ എന്ന ധാതുവിൽ നിന്ന്, ശ്രാദ്ധത്തിൽ പ്രവേശിക്കുന്നവർ, പതിമൂന്നുപേർ.

വസവഃ – വസ നിവാസേ, കൂട്ടത്തോടെ വസിക്കുന്നവർ , അഷ്ടവസുക്കൾ ഓരോ പുരാണങ്ങളിൽ വ്യത്യസ്തമായിട്ടായി കാണുന്നു
- धरः, ध्रुवः, सोमः, अहः, अनिलः, अनलः
प्रत्यूषः, प्रभासः।

തുഷിതാഃ – തുഷ് സന്തോഷമായിരിക്കുന്നവർ, മുപ്പത്തി ആറുപേർ.

ആഭാസ്വരാഃ – സർവത്ര സർവ്വദാ സർവതഃ ഭാസന്തേ പ്രാകാശിക്കുന്നവർ, ഭാസ് ദീപ്തൌ ധാതുവിൽ നിന്ന്, അറുപത്തിനാലുപേർ.

അനിലാഃ – ഏഭിഃ ദേവൈഃ ജീവരാശയഃ പ്രാണയുക്താഃ ഭവന്തി, തേ , അന് പ്രാണനേ എന്ന ധാതുവിൽ നിന്ന്, ജീവരാശികളെ പ്രാണനോടെ നിലനിർത്തുന്നവർ, നാല്പത്തൊമ്പത് പേർ.

മാഹാരാജികാഃ –മഹത്തായ വരിയോടെ കൂടിയവർ, മഹാരാജ പദവി ലഭിച്ചവർ, മുപ്പത്താറുപേർ.

സാദ്ധ്യാഃ – സിദ്ധിഃ യേഷാം അസ്തി ഇതി, ആരാധ്യന്തേ പൂജ്യന്തെ തേ, സിദ്ധിയുള്ളവർ, ആരാധിക്കപ്പെടുന്നവർ, പന്ത്രണ്ട് പേർ.

രുദ്രാഃ –രോദയന്തി അസുരാൻ, അസുരന്മാരെ ശിക്ഷിക്കുന്നവർ, ദുഃഖാദ് ദ്രാവയന്തി, ദുഃഖത്തിനെ നീക്കുന്നവർ,  പതിനൊന്ന് രുദ്രന്മാർ.
हरः , बहुरूपः, त्र्यम्बकः, अपराजितः,
वृषाकपिः, शम्भुः, कपर्दिः, रैवतः, मृगव्याधः, शर्वः, कपालिः।

ഗണദേവതാഃ – ഗണത്തോടെയുള്ളദേവന്മാരാണ് ഇവർ

ഇത്രയും ദേവന്മാരുടെ പര്യായങ്ങൾ ആകുന്നു.
[26/02, 06:07] +91 94955 57148: ഹരിനാമകീർത്തനം-106

    ളത്വംകലർന്നിതു
    ലകാരത്തിനപ്പരിച്ചു 
    തത്ത്വം നിനയ്ക്കിലൊരു
    ജീവത്വമുള്ളു തവ
    കത്തുന്ന പൊന്മണിവിളക്കെന്ന
    പോലെ ഹൃദി
    നില്ക്കുന്ന നാഥ
    ഹരിനാരായണായ നമഃ         (63) 

   സംസ്കൃതഭാഷയിൽ  'ല' എന്ന അക്ഷരത്തിന് 'ള' എന്ന ഉച്ചാരണം വന്നു ചേരുന്നു. സത്യം വിചാരം ചെയ്തറിഞ്ഞാൽ പരമാത്മാവിനു വന്നു ചേർന്ന ഈ ജീവഭാവം അതുപോലെയേ കരുതാനുള്ളു. സമാധിയിൽ ജ്വലിക്കുന്ന മണിദീപം പോലെ പരമാത്മസ്വരൂപം കൈക്കൊണ്ട് ഹൃദയത്തിൽ തെളിയുന്ന അല്ലയോ ഭഗവൻ ഹരിനാരായണനായ അങ്ങേക്കു നമസ്കാരം.

 മണിദീപം പോലെ

  സംസ്കൃതഭാഷയിൽ :ല' എന്ന അക്ഷരത്തിനും 'ള' എന്ന അക്ഷരത്തിനുമുള്ള വ്യത്യാസമേ ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ളു. ഈ അക്ഷരങ്ങൾക്ക് ഉച്ചാരണോപാധിയിൽ മാത്രമേ ഭേദമുള്ളു. ആലോചിച്ചാൽ അർത്ഥപ്രതീതിയിൽ 'ല'യും 'ള'യും ഒന്നുതന്നെ. അതുകൊണ്ടാണല്ലോ ലളയോരഭേദഃ എന്നു പ്രസിദ്ധിവന്നത്. അതുപോലെ തത്വം വിചാരംചെയ്തറിഞ്ഞാൽ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ. അന്തഃകരണോപാധി മാത്രമാണ് ഭേദത്തിന്റെ തോന്നലിനു കാരണം. അന്തഃകരണോപാധിയെ യോഗപരിശീലനം കൊണ്ട് ഒഴിച്ചുമാറ്റിയാൽ ഹൃദയതലത്തിൽ ജീവാത്മാവുതന്നെ നിശ്ചലമായി ജ്വലിച്ചുനിൽക്കുന്ന മണിദീപം പോലെ പരമാത്മരൂപം കൈക്കൊണ്ടു തെളിയുകയും ചെയ്യും. ഭഗവാൻ ഗീതയിൽ പ്രഖ്യാപിക്കുന്നതു നോക്കുക

   യഥാ ദീപോനിവാതസ്ഥാ
   നേംഗതേ സോപമാ  സ്മൃതാ
   യോഗിനോ യതചിത്തസ്യ 
   യുജ്ജതോയോഗമാത്മനഃ
                                            (ഗീത, 6-19)

   ചിത്തം ഉപശമിപ്പിച്ച് സമാധിയിൽ മുഴുകുന്ന യോഗിക്ക് കാറ്റില്ലാത്തിടത്തു കത്തുന്ന ദീപമെന്നപോലെ നിശ്ചലമായി ആത്മാവു പ്രകാശിക്കുന്നു. നിവാതദീപത്തിനു പകരം ആചാര്യൻ പൊൻമണിവിളക്കെന്നു കൽപ്പിച്ചത് അത്യന്തം ഉചിതമായിട്ടുണ്ടെന്നു കാണേണ്ടതാണ്. പൊൻമണി വിളക്ക് നിശ്ചലമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ലളയോരഭേദം (ലീലാതിലകം) പോലെ ജീവാത്മപരമാത്മൈക്യം അനുഭവിച്ചറിയേണ്ടതാണെന്നു താത്പര്യം.

  ആത്മതത്ത്വം തെളിച്ചെടുക്കാനുള്ള ഉപായമാണ് മന്ത്രസാധന. ധ്വനി മയങ്ങളായ മന്ത്രങ്ങളെല്ലാം ബോധവസ്തുവിൽ നിന്നും രൂപംകൊള്ളുന്നവയാണെന്ന് നാൽപ്പത്തഞ്ചാം പദ്യത്തിന്റെ വ്യാഖ്യാനത്തിൽ നാം പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആചാര്യൻ തന്റെ കീർത്തനത്തിൽ  ആവർത്തിക്കുന്നത് നാരായണായനമഃ എന്ന മന്ത്രമാണ്. ഈ മന്ത്രം സപ്താക്ഷരിയാണ്. ഇതും ആ പരമാത്മാവിൽ നിന്നും രൂപം കൊള്ളുന്ന മന്ത്രമാണെന്നും ഇതിനെ അവലംബിച്ചാലും പരമാത്മാവിന്റെ പൊരുൾ അറിയാറാകുമെന്നുമാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.
[26/02, 06:07] +91 94955 57148: വിവേകചൂഡാമണി -- 186

32. കാരണശരീരവും അതിന്റെ സ്വഭാവവും (120-121)

       അവ്യക്തമേതത്
       ത്രിഗുണൈർനിരുക്തം
       തത് കാരണം നാമ
       ശരീരമാത്മനഃ
       സുഷുപ്തി രേതസ്യ
       വിഭക്ത്യവസ്ഥാ 
       പ്രലീനസർവ്വേന്ദ്രിയ
       ബുദ്ധിവൃത്തിഃ                      (120)

     'ത്രിഗുണാത്മികം' എന്ന് നിർവചിക്കപ്പെട്ട ഈ 'അവ്യക്ത'ത്തെ ജീവന്റെ 'കാരണശരീര'മെന്നു പറയുന്നു. സകല ഇന്ദ്രിയങ്ങളുടേയും മനോബുദ്ധികളുടേയും വൃത്തികൾ മുഴുവനും ലയിച്ച സുഷുപ്തിയാണ് കാരണശരീരത്തിന്റെ സ്വന്തമായ അവസ്ഥ.

       സർവ്വപ്രകാര
       പ്രമിതിപ്രശാന്തിഃ
       ബീജാത്മനാവസ്ഥിതിരേവ
       ബുദ്ധേഃ
       സുഷുപ്തിരേതസ്യ
       കില പ്രതീതിഃ
       കിഞ്ചിത് ന വേദ്മീതി
       ജഗത് പ്രസിദ്ധേഃ                 (121)

     സർവ്വപ്രകാരത്തിലുള്ള അറിവുകളുമടങ്ങി മനസ്സ് ബീജരൂപത്തിൽ സ്ഥിതിചെയ്യുന്നതുതന്നെ സുഷുപ്തി. ഈ അവസ്ഥയിൽ 'ഞാൻ ഒന്നും അറിഞ്ഞില്ല' എന്ന അനുഭവം എല്ലാവർക്കുമുണ്ട് എന്ന് പ്രസിദ്ധമാണല്ലോ.

      ത്രിഗുണങ്ങളെക്കുറിച്ച് (111 മുതൽ 119 വരെയുള്ള ശ്ലോകങ്ങളിൽ) സവിസ്തരം പ്രതിപാദിച്ചശേഷം, ആചാര്യശങ്കരൻ 'അവ്യക്തം' എന്ന് വിശേഷിപ്പിക്കുന്ന 'കാരണശരീര'ത്തെ നിരൂപണം ചെയ്യുകയാണ്.

     അവ്യക്താവസ്ഥയിലിരിക്കുന്ന സത്വരജസ്തമോഗുണങ്ങൾ ചേർന്നതാണ് കാരണശരീരം. ജാഗ്രദവസ്ഥയിൽനിന്നും, സ്വപ്നാവസ്ഥയിൽനിന്നും വിരമിക്കുമ്പോൾ ജീവൻ നിലകൊള്ളുന്നത് സുഷുപ്തിയിലാണ്. ജാഗ്രത്തിലേയും സ്വപ്നത്തിലേയും അനുഭവങ്ങൾ ബീജരൂപത്തിൽ അവ്യക്തമായി, സുഷുപ്തിയിലുണ്ട്. ബീജരൂപത്തിലുള്ള വാസനകൾ വികസിച്ച് സൂക്ഷ്മശരീരത്തിലൂടെയും സ്ഥൂലശരീരത്തിലൂടെയും വ്യക്തമായിത്തീർന്നതാണ്, യഥാക്രമം സ്വപ്നവും, ജാഗ്രത്തും. സുഷുപ്ത്യവസ്ഥയിൽ ഇവ, ബീജരൂപത്തിൽ, അവ്യക്തമായി സ്ഥിതിചെയ്യുന്നു.

ജീവൻ സുഷുപ്തിയിലാവുമ്പോൾ ഇന്ദ്രിയമനോബുദ്ധികൾ
പ്രവർത്തിക്കുന്നില്ല -- അവ താല്ക്കാലികമായി ലയം പ്രാപിച്ചിരിക്കുകയാണ്. ആത്മസ്വരൂപമോ, വിഷയ-വികാര-വിചാരങ്ങളോ ഒന്നും തന്നെ വ്യക്തമല്ലാത്തതിനാൽ ആണ് ആ അവസ്ഥയെ 'അവ്യക്തം' എന്ന് പറയുന്നത്. ചുരുക്കത്തിൽ സത്യസ്വരൂപത്തെ അറിയാതിരിക്കുന്ന അവസ്ഥയാണത്. 'ഞാൻ ഒന്നും അറിയുന്നില്ല' എന്നതാണ് ഇപ്പോൾ ജീവന്റെ അനുഭവം, വെറും അജ്ഞാനം മാത്രമാണ് ഈ അവസ്ഥയുടെ സ്വഭാവം. ബുദ്ധി ലയം പ്രാപിച്ചിരിക്കുകയാൽ,    ബുദ്ധിവൃത്തികൾ മൂലം പ്രകടമാവുന്ന ബാഹ്യലോകവും    അപ്പോൾ ഇല്ല -- അവയും അവ്യക്തത്തിൽ ലയിക്കുന്നു. ലോകത്തിലെല്ലായിടത്തും സകല ജീവികൾക്കും ഗാഢസുഷുപ്തിയിലെ അനുഭവം 'സർവ്വ അറിവുകളുടേയും അഭാവ'മാണ്. അജ്ഞാനം മാത്രമായ -- ഈ അവിദ്യാസ്വരൂപമായ -- ഈ  അവസ്ഥയാണ് 'കാരണശരീരം.'

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

Tuesday, February 25, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ അമ്പാടി കണ്ണന്റെ ഒരു ദിനം (65)കണ്ണന്റെ ഉത്സവ വിശേഷങ്ങൾ:
2.മുളയിടൽ .
സഹസ്രകലശങ്ങളിൽ ഏറ്റവും ശ്രേഷ്oമായ  ബ്രഹ്മകലശത്തിനു ചുറ്റും വെക്കുവാൻ വേണ്ടിയുള്ള മുളകൾ വളർന്ന് പാകമാകാൻ വേണ്ടി തന്ത്രി ഏഴ് ദിവസം മുമ്പ് അങ്കുരാരോപണം നടത്തുന്നു.

അങ്കുരാരോപണ പൂജക്ക് വേണ്ടതായതെല്ലാം ആചര്യ നിർദ്ദേശപ്രകാരം ക്ഷേത്രം കീഴ്ശാന്തി പരികർമ്മിമാർ ഒരുക്കി വെക്കുന്നു.

മുളയറ വൃത്തിയാക്കി മന്ത്രപൂർവ്വം ശുദ്ധി ചെയ്താൽ മുളിയിടുവാനുള്ള പതിനാറ് പാലികൾ വെക്കുവാനുള്ള പത്മം ഇടുന്നു. അരിപ്പൊടിയും മഞ്ഞപ്പൊടിയും ഉപയോഗിച്ച് തയ്യാറാക്കിയ പതിനാറ് പത്മപീoങ്ങളിൽ നെല്ല് വിരിച്ച് കുറുമ്പുലിട്ടു് പീഠം വിരിക്കുന്നു.

പീഠത്തിന് മുകളിൽ, പതിനാറ് മുളമ്പാലികകൾ മന്ത്രപൂർവ്വം ജലം കൊണ്ട് കഴുകി, മന്ത്രനൂല്ല് കെട്ടി തളിര് ആലിലയും മാവിലയും,കറുകയും കെട്ടി അലങ്കരിച്ച് അഗ്നി കോണു മുതൽ ഈശാന കോണു വരെ യഥാവിധി ക്രമത്തിൽ വെക്കുന്നു.

പാലികയിൽ എല്ലാം തന്നെ ആദ്യം പുററുമണ്ണ് അതിന് മുകളിൽ മണൽ, അതിനു പരി ചാണക പൊടി എന്നിവ ക്രമത്തിൽ നിറക്കണം.

ദർഭ പുല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂർച്ചം പാലികയുടെ നടുക്ക് ഉർദ്ധ്വാഗ്രമായി വെക്കണം.

കൂർച്ചം ഇഡ, പിംഗള സുഷുമ്നാ നാഡീ പ്രതീകങ്ങളും, ഭർഭാഗ്രം സഹസ്രാര പ്രതീകവുമാണ്.

മുള ദ്രവ്യങ്ങൾ എല്ലാം ഒന്നിച്ച് കൂട്ടി പാലുകൊണ്ടും ,ജലം കൊണ്ടും മന്ത്രപൂർവ്വം കഴുകണം..

പിന്നീട് മുഹൂർത്ത പ്രായശ്ചിത്തങ്ങൾ ചെയ്ത് ബീജാങ്കുരദേവതമാരുടെ പ്രീതിക്കായി നാന്ദീ മുഖം ചെയ്യണം.

ബീജങ്ങൾ നിറച്ച പാത്രത്തിന് പാത്ര പൂജയും, ബീജങ്ങളിൽ സോമപൂജയും ചെയ്യുന്നു

മുളദ്രവ്യങ്ങളും, ദ്രവ്യ ദേവതാ സങ്കൽപ്പവും.
1. നവര...... ആദിത്യൻ
2.ഉഴുന്ന്................ ഇന്ദ്രൻ
3. യവം....... ..      ബ്രഹ്മാവ്
4. തിന..................സ്കന്ദൻ
5. എള്ള്:................ യമൻ
6. തുമര............... വായു,
7. മുതിര.............. അഗ്നി.
8.ചെറുപയർ..... വിഷ്ണു
9. കടുക്............. ശിവൻ
10. അമര.........ശ്രീഭഗവതി
11. ചാമ........... സോമൻ
12.വലിയപയറ്..വരുണൻ.
എന്നിവയാണ് പന്ത്രണ്ട് മുള ദ്രവ്യങ്ങൾ
മുളയിടൽ വിവരണം തുടരും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785

Corona virus

AS RECEIVED: The new NCP coronavirus may not show sign of infection for many days, how can one know if he/she is infected. By the time they have fever and/or cough and goes to the hospital, the lungs is usually 50 % Fibrosis and it's too late!

Taiwan experts provide a simple self-check that we can do every morning:

Take a deep breath and hold your breath for more than 10 seconds. If you complete it successfully without coughing, without discomfort, stuffiness or tightness etc it proves there is no fibrosis in the lungs, basically indicating no infection.

In critical times, please self-check every morning in an environment with clean air!

SERIOUS EXCELLENT ADVICE by Japanese doctors treating COVID-19 cases.  Everyone should ensure your mouth & throat is moist, never DRY. Take a few sips of water every 15 mins at least. WHY?  Even if the virus gets into your mouth...drinking water or other liquids will WASH them down through your oesophagus and into the stomach. Once there in tummy...your stomach ACID will kill all the virus. If you don't drink enough water more regularly...the virus can enter your windpipes and into the LUNGS. That's very dangerous.
Pls send and share with family, friends and everyone about this ! Take care everyone n may the world recovers from corona virus soon. May all be well n happy 🙏
#ഗർഭാധാനസംസ്‌കാരം:
ബ്രഹ്മചര്യാശ്രമത്തിനുശേഷം യഥാവിധി വിവാഹിതരാകുന്ന ദമ്പതികള്‍ സത്സന്താ നത്തിനു വേണ്ടി വ്രതാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രജോവീര്യങ്ങളെ ശുദ്ധവും ശക്തിമത്തുമാക്കി സംരക്ഷിക്കുവാനുള്ള വിശുദ്ധാഹാരവും വിചാരവും ശീലിക്കണം. നിര്‍മ്മലവും സുപ്രസന്നവുമായ മനോഭാ വൈക്യം ഇരുവര്‍ക്കും ഉണ്ടാവുന്ന കാലത്തു വിധിപ്രകാരം ഗര്‍ഭാധാനം നിര്‍വ്വഹിക്കണം. നിഷേകം, പുത്രേഷ്ടി എന്നീ പേരുകളിലും
ഗര്‍ഭധാന സംസ്‌കാരം അറിയപ്പെടുന്നു.

#പുംസവനം: ഗര്‍ഭധാനശേഷം രണ്ടാം മാസ ത്തിലോ മൂന്നാം മാസത്തിലോ ഭാര്യാഭര്‍ ത്താക്കന്മാര്‍ അനുഷ്ഠിക്കേണ്ടുന്ന സംസ്‌കാ രമാണിത്. അനന്തരഗര്‍ഭധാനകാലം വരെ ദമ്പതികള്‍ ഒരുപോലെ ബ്രഹ്മചര്യം ദീക്ഷിക്കു മെന്ന പ്രതിജ്ഞയോടുകൂടി ധരിച്ച ഗര്‍ഭം പൂര്‍ണ്ണമായി ഒരു സത്സന്താനത്തിനുതക ത്തക്കവിധം സംരക്ഷിക്കണം. ഗര്‍ഭിണിയുടെ മനസ്സു നല്ല വിചാരങ്ങളാലും ശരീരം വിശുദ്ധാ ഹാരൗഷധികളാലും പരിപുഷ്ടമാവണം.

 നാടകം, സിനിമ മുതലായവയും മദമാത്സ ര്യാദി വികാരങ്ങളും വര്‍ജ്ജിക്കണമെന്നു തൊട്ട് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടുന്ന പല കാര്യങ്ങളും ഈ സംസ്‌കാരത്തില്‍ നിഷ്‌ക ര്‍ഷിച്ചിട്ടുണ്ട്.

#സീമന്തോന്നയനം: ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറും, സിരാബന്ധവും മറ്റും ഓജസ്സു റ്റതായി പോഷിപ്പിക്കുന്നതിനു നാലാം മാസ ത്തിലോ ആറാം മാസത്തിലോ അനുഷ്ഠി ക്കപ്പെടുന്ന സംസ്‌കാരമാണിത്. മാതാവിന്റെ മാനസ്സികപ്രവണതകളും ആഹാര രസാംശ വും ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌കത്തിലും ശരീരത്തിലും വ്യാപരിക്കും. അതുകൊണ്ട് ശിശുവിന്റെ ക്ഷേമവും നന്മയും കാംക്ഷി ക്കുന്ന ഏതൊരു മാതാവും യഥാവിധി സീമ ന്തോന്നയന സംസ്‌കാരമനുഷ്ഠിക്കണം.

#ജാതകർമ്മം: ജനിച്ച ശിശൂവിന്റെ പൊക്കി ള്‍ക്കൊടി ഖണ്ഡിക്കുന്നതിനുമുന്‍പ് നട ത്തപ്പെടുന്ന സംസ്‌കാരം. കുഞ്ഞിന്റെ നാവി ല്‍ സ്വര്‍ണ്ണം കൊണ്ട് 'ഓം 'എന്നെഴുതുകയും വേദമന്ത്രോച്ചാരണപൂര്‍വ്വം ആശംസിക്കുക യും ചെയ്യുന്നതാണു ഈ സംസ്‌കാരത്തിന്റെ മുഖ്യചടങ്ങ്. നാമകരണം: ജനനശേഷം 11ാം ദിവസത്തിലോ 101ാം ദിവസത്തിലോ ശിശു വിനു പേരുവിളിക്കുന്ന സംസ്‌കാരമാണിത്. ഐശ്വര്യം, വിദ്യാ, ബലം, സേവനം ഇത്യാദി ഗുണങ്ങളെ വ്യജ്ഞിപ്പിക്കുന്ന പേരു വിളി ക്കേണ്ടതാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കു ലളിതകോമളമായ, രണ്ടോ മൂന്നോ അക്ഷ രത്തിലധികപ്പെടാത്ത പേരുവിളിക്കണം. ഈ സംസ്‌ക്കാരകര്‍മ്മത്തിന്റെ അവസാനം ഇതില്‍ പങ്കെടുത്ത ബന്ധുമിത്രാദികള്‍ ശിശുവിനെ ഇപ്രകാരം ആശീര്‍വ്വദിക്കുന്നു:

ഹേ ബാലക! ത്വമായുഷ്മാന്‍ വര്‍ചസ്വീ തേജസ്വി ശ്രീമാന്‍ ഭുയാ:

ഹേ ബാലക! നീ ആയുഷ്മാനും, വിദ്യാസമ്പ ന്നനും, ധര്‍മ്മാത്മാവും, പുരുഷാര്‍ത്ഥിയും, പ്രതാപിയും, പരോപകാരിയും, ശ്രീമാനുമായി ഭവിയ്ക്കട്ടെ.

#നിഷ്‌ക്രമണം: ശിശൂവിനു മൂന്നോ നാലോ മാസം തികയുമ്പോള്‍ ഗൃഹാന്തര്‍ഭാഗത്തു നിന്നു പുറത്തുകൊണ്ടുവന്ന് പ്രാതഃകാലത്ത് സൂര്യരശ്മിയും സന്ധ്യാസമയത്തു ചന്ദ്രികാ പ്രകാശവും കൊള്ളിക്കുന്ന സംസ്‌കാരമാ ണിത്. തുറസ്സായ സ്ഥലത്തു എടുത്തുകൊ ണ്ടുപോയി ചുറ്റിവരുമ്പോള്‍
'ത്വം ജീവ ശരദഃ ശതം വര്‍ദ്ധമാനഃ' എന്നെല്ലാവരും ആശംസിക്കുന്നു.

#അന്നപ്രാശനം: ശിശൂവിന്റെ ആറാം മാസ ത്തില്‍ ജന്മതിഥിക്കു ചോറൂണു കഴിപ്പിക്കുന്ന സംസ്‌കാരം. തേന്‍, നെയ്യ്, തൈര്‍ ഇവ മൂന്നും കലര്‍ത്തി വിധിപ്രകാരം ഈശ്വരനു നിവേദിച്ച അന്നമാണ് ശിശുവിനു നല്‍കേണ്ടത്.

ഹിന്ദുധര്‍മ്മപരിചയം
വിവേകചൂഡാമണി -- 185

       വിശുദ്ധസത്വസ്യ
       ഗുണാഃ പ്രസാദഃ   
       സ്വാത്മാനുഭൂതി
       പരമാ പ്രശാന്തിഃ
       തൃപ്തിഃ പ്രഹർഷഃ
       പരമാത്മനിഷ്ഠാ
       യയാ സദാനന്ദ-
       രസം സമൃച്ഛതി                    (119)

     
      പ്രസന്നത, സ്വാത്മാനുഭൂതി, പരമപ്രശാന്തി, തൃപ്തി, പ്രഹർഷം,
പരമാത്മനിഷ്ഠ -- ഇവയാണ്
ശുദ്ധസത്വത്തിന്റെ ഗുണങ്ങൾ. തന്മൂലം ശാശ്വതമായ ആനന്ദം അനുഭവിക്കാം.

    രജസ്തമോഗുണങ്ങളാകുന്ന മാലിന്യം നീക്കിയാൽ സാധകൻ പരിശുദ്ധനായിത്തീരും -- അയാളുടെ അന്തഃകരണം ശുദ്ധ സത്വത്താൽ നിറയും. ഇത്തരമൊരു നില കൈവന്ന യോഗി ആത്മസാക്ഷാത്കാരം നേടി ശാശ്വതമായ പരമാനന്ദമനുഭവിക്കുന്നു. ഈ പരമപദവി അധിരോഹണം ചെയ്താൽ യാതൊരു ദുഖവും യോഗിയെ ഒരിക്കലും സ്പർശിക്കുകയില്ല. അതുകൊണ്ടാണ് അയാൾ ശാശ്വതമായ ആനന്ദം അനുഭവിക്കുന്നുവെന്ന് പറയുന്നത്. ഇന്ദ്രിയാതീതമായ ഈ പരമോത്കൃഷ്ടാനുഭൂതിയെ ഏതാനും വിശിഷ്ടപദങ്ങളെക്കൊണ്ട് ഈ  ശ്ലോകത്തിൽ സൂചിപ്പിക്കുന്നു.

   സ്വാത്മാനുഭൂതി: -- വിക്ഷേപത്തിന് കാരണമായ രജസ്സും ആവരണത്തിന് കാരണമായ തമസ്സും ശുദ്ധസത്വത്തിൽ ഇല്ല. അങ്ങനെ ബുദ്ധി സ്വച്ഛനിർമ്മലമാവുകയാൽ, ആത്മസ്വരൂപം സാക്ഷാത്കരിക്കപ്പെടുന്നു.

പരമപ്രശാന്തി: -- മനസ്സിൽ അശാന്തി (വിക്ഷേപം) സൃഷ്ടിക്കുന്ന രജോഗുണം ഇല്ലാത്തതിനാൽ, സ്വാത്മാനുഭൂതിയിൽ യാതൊരു തരത്തിലുള്ള അശാന്തിയും ഉണ്ടാവാൻ വയ്യ. പരമമായ പ്രശാന്തിയാണ് ആ അനുഭൂതി.

തൃപ്തി : -- സകല ആഗ്രഹങ്ങളും ശമിക്കുകയാൽ സാധകന് പരമസന്തുഷ്ടി അനുഭവപ്പെടുന്നു. അപരിപൂർണ്ണതാബോധത്തിന്റെ സൂചനകളാണല്ലോ ആഗ്രഹങ്ങൾ. സ്വാത്മാനുഭൂതിയിൽ പരമമായ പ്രശാന്തി അനുഭവിക്കുമ്പോൾ അപൂർണ്ണതാബോധം (താൻ പരി പൂർണ്ണനല്ല എന്ന തോന്നൽ) ഉണ്ടാവുകയില്ല. ആഗ്രഹങ്ങളുദിക്കാത്ത പരിപൂർണ്ണതയിൽ -- ഈശ്വരീയാനുഭൂതിയിൽ -- മാത്രമേ സംതൃപ്തി അനുഭവിക്കുവാൻ കഴിയു.

പ്രഹർഷം : -- അജ്ഞാനദശയിൽ വിഷയസമ്പർക്കംമൂലം ലഭ്യമാകുന്ന സുഖം പോലെയുള്ളതല്ല ആത്മസാക്ഷാത്കാരത്തിലുള്ള ആനന്ദം. പ്രകൃഷ്ടമായ ആത്മാനന്ദം, രാഗലോലുപമായ മനസ്സിൽ ഉദയം ചെയ്യുന്ന സുഖദുഃഖങ്ങൾക്കെല്ലാം അതീതമാണ്.

പരമാത്മനിഷ്ഠ: -- സത്യമായ സ്വസ്വരൂപം അറിയാത്തതുകൊണ്ടാണ്, നാം ഇന്ദ്രിയമനോബുദ്ധികളിലൂടെ 'വിഷയ-വികാര വിചാര'ങ്ങളിൽ സുഖത്തെ അന്വേഷിച്ചുകൊണ്ടലയുന്നത്. ഈ ഉപാധികൾക്ക് (ശരീരമനോബുദ്ധികൾക്ക്) അതീതമായിത്തീരുന്നതോടെ, ബാഹ്യവിഷയങ്ങളോ, ആന്തരിക
വികാരവിചാരങ്ങളോ ഒന്നും
തന്നെ അവശേഷിക്കുന്നില്ല. രജസ്തമോഗുണങ്ങളുടെ വിക്ഷേപ - ആവരണജന്യങ്ങളായ വാസനകൾ നീങ്ങുമ്പോൾ ജീവൻ, യഥാർത്ഥത്തിൽ 'പരമാത്മാവാണ് ഞാൻ' എന്നറിഞ്ഞ് അതായിത്തീരുന്നു. അതിൽപ്പിന്നെ 'ദേഹോऽഹം ബുദ്ധി' (ശരീരമനോബുദ്ധികളിൽ താദാത്മ്യഭാവം) എന്നതുണ്ടാവില്ല. അത്തരം യോഗിക്ക്, പരമാത്മാവിൽ അവ്യഭിചാരിണിയായ സുദൃഢഭക്തി സ്വാഭാവികമായിത്തീരുന്നു. ഇങ്ങനെ, ബുദ്ധിയെ സത്വശുദ്ധമാക്കി, ശാശ്വതമായ പരമാനന്ദരസം യോഗി അനുഭവിക്കുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

Monday, February 24, 2020

വിവേകചൂഡാമണി - 72
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

നിദ്രയിലെ നിരപേക്ഷ ആനന്ദം

ശ്ലോകം 107
യത് സുഷുപ്തൗ നിർവ്വിഷയ ആത്മാനന്ദോ/നുഭുയതേ
ശ്രുതി പ്രത്യക്ഷ മൈതിഹ്യമനുമാനം ച ജാഗ്രതി

നല്ല ഉറക്കത്തിൽ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും, പ്രത്യക്ഷവും, ഐതിഹ്യവും, അനുമാനവും പ്രമാണങ്ങളാണ്.

ഉറക്കത്തിൽ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം.  അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ അറിയാൻ കഴിയാത്തത്.  ഉറക്കത്തിൽ എല്ലാ ദുഃഖങ്ങളുടെയും അഭാവമാണ്. ദുഃഖങ്ങൾ ഉണ്ടാക്കുന്നത് ഇന്ദ്രിയമനോബുദ്ധികളുടെ പ്രവർത്തനമാണ്.

ഉണർന്നിരിക്കുമ്പോൾ നമുക്ക് വളരെ പ്രിയങ്കരമായ കാണലും കേൾക്കലുമൊക്കെ ഉറക്കത്തിൽ അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളിലൂടെ വിഷയ സുഖം അനുഭവിക്കാൻ ഉറക്കത്തിൽ സാധിക്കില്ല.

ഇവയൊന്നും ഉറക്കത്തിൽ പ്രവർത്തിക്കുന്നില്ല; അതിനാൽ ദുഃഖങ്ങളുമുണ്ടാകില്ല. വിഷയങ്ങളില്ലെങ്കിലും എല്ലാവരും ഉറക്കത്തിൽ സുഖത്തെ അനുഭവിക്കുന്നുണ്ട്. വിഷയങ്ങളില്ലാത്ത അവസ്ഥയെ നിർവിഷയ ബോധമെന്നു പറയും. എന്നാൽ അപ്പോൾ ആത്മബോധമുണ്ടെന്ന് പറയാനാവില്ല. ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ പ്രവർത്തിക്കാത്തതിനാൽ കർതൃത്വ-ഭോക്‌തൃത്വ അഭിമാനങ്ങൾ ഉറങ്ങുമ്പോൾ ഉണ്ടാകില്ല. കാരണ ശരീരം എന്ന പേരിൽ അറിയപ്പെടുന്ന അവിദ്യയാണ് അപ്പോൾ. ദുഃഖങ്ങളൊന്നുമില്ലാത്തതിനാൽ സുഖമെന്ന് നാം പറയുന്നു. ഉറക്കമെഴുന്നേറ്റ് വന്നയാൾ സാധാരണ പറയാറില്ലേ, ''ഒന്നുമറിഞ്ഞില്ല... സുഖമായുറങ്ങി'' എന്ന്.

ഏതു സാഹചര്യത്തിൽ ഏതു സ്ഥലത്ത് കിടന്നുറങ്ങിയാലും നന്നായി ഉറങ്ങിയ ഏതൊരാളും ഇങ്ങനെ പറയും. പുറമെയുള്ള ഒന്നുമല്ല ആ ഉറക്കത്തെ സുഖകരമാക്കിയത്. ഒന്നിനെയും ആശ്രയിക്കാത്ത, നിരപേക്ഷമായ ആനന്ദമാണ് അതിനു  പിന്നിൽ. ശ്രുതിവാക്യങ്ങൾ ഇതിന് പ്രമാണമാണ്. നാം ഓരോരുത്തരും പ്രക്ത്യക്ഷമായി ഇതനുഭവിക്കുന്നുമുണ്ട്.  പൂർവ്വികർക്കെല്ലാം ഇതുതന്നെയായിരുന്നു അനുഭവം. ഐതിഹ്യം ഇതിനെ വ്യക്തമാക്കുന്നു. അനുമാനത്തിലൂടെ ഇത് ശരിയെന്ന് ബോധ്യമാവുകയും ചെയ്യും. സുഷുപ്തിയിലെ സുഖം ആത്മാനന്ദത്തിന്റെ വളരെ ചെറിയ കണികയെന്ന് ഈ പ്രമാണങ്ങൾ തെളിയിക്കുന്നു. ഉറങ്ങും മുമ്പും ഉണർന്ന ശേഷവും ദുഃഖമാണ്, എന്നാൽ ഉറക്കത്തിൽ സുഖാവസ്ഥയും. ദുഃഖം ഒട്ടുമില്ല. സുഖം തന്നിൽ തന്നെയാണ്, വിഷയങ്ങളിലോ വസ്തുക്കളിലോ അല്ല എന്ന് ശ്രുതി, പ്രത്യക്ഷ, ഐതിഹ്യ, അനുമാനങ്ങളിലൂടെ വ്യക്തമാക്കുന്നു.
Sudha Bharath 
🏜️
       _ഒരു ചെറുകഥയെന്നോണം_
_സാധാരണക്കാരായ എന്റെ പ്രിയപ്പെട്ട പ്രവാസി  സഹോദരങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു..._

"മക്കളെ കൊണ്ട് വായിപ്പിക്കുക".

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്കുറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിന് വീണ്ടും ഒരു കാരണമായി. ഞാൻ വളരുന്നതോടൊപ്പം അച്ഛനോടുള്ള  അകാരണമായ അകൽച്ചയും വളരുകയായിരുന്നു.

എൻജിനീയറിങ് പഠനം കഴിഞ്ഞ ഉടനെ  അച്ഛൻ എനിക്കൊരു വിസ  ശരിയാക്കി. ദുബായിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി. നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയ ഭേദകമായിരുന്നെങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ദുബായ് എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരൻ 'സെയ്ദ്ക്കാ'യ്‌ക്കൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അച്ഛന്റെ കണ്ണുകളിൽ ഈറനണിയുന്നുണ്ടായിരുന്നു.

സെയ്‌ദ്ക്കായെ പരിചയപ്പെടുത്തി, നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും ഹ്രസ്വമായ  മറുപടികൾ മാത്രം നൽകി.
 
ഞാൻ  ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടിട്ട് അവർ തിരിച്ചുപോയി.

സെയ്ദ്ക്കാ താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും  ഇക്കാനെ വിളിച്ച് പറഞ്ഞാൽ മതി എന്നും പറഞ്ഞ് അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു.
 
 ഏ.സി. മുറിയിൽ ഇരുന്നുള്ള ജോലി, അത്യാധുനിക സൗകര്യങ്ങളുള്ള താമസം എല്ലാമുണ്ടായിട്ടും നാട് വിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

ഒരു രാത്രി പോലും അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത  എന്നോട് അച്ഛൻ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.

ഇതുപോലുള്ള സുഖപ്രദമായ ജീവിതത്തിൽ മതിമറന്നിട്ടാവണം അച്ഛൻ രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ മാത്രം ഞങ്ങളെ കാണാൻ നാട്ടിൽ വരാറുണ്ടായിരുന്നത്... ഇവിടെ കൊണ്ടു വിട്ടു പോയിട്ട് ഒരാഴ്ചയായി.... അച്ഛൻ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടിക്കൂടി വന്നു.

അമ്മയെ കാണാതെ എനിക്കിനി ജീവിക്കാൻ വയ്യ. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ  ഞാൻ സെയ്ദ്ക്കായെ വിളിച്ചു. "ഇക്കാ എനിക്കിനി  ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ വയ്യ...  എത്രയും പെട്ടെന്ന് നാട്ടിൽ പോയേ പറ്റൂ... ഇക്ക അച്ഛനോട് എനിക്കുവേണ്ടി സംസാരിക്കണം"

"മോൻ എന്താ ഈ പറയുന്നത്. മോന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ ഇത്രയും നല്ല ഒരു ജോലി തരപ്പെടുത്തിയത്. മോൻ കുറച്ചു സമാധാനമായിരിക്കൂ... ആദ്യമൊക്കെ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും. പതുക്കെ ഈ വിഷമമെല്ലാം മാറി  ശരിയാകും... "സെയ്ദ്ക്കായുടെ സമാധാന ശ്രമം പാഴായി.

"ഇല്ല ഇക്കാ... എനിക്ക് പോയേ പറ്റൂ. ഇക്ക എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കിൽ ഞാൻ അച്ഛനോട് പറയാതെ ജോലി രാജി വെയ്ക്കും തീർച്ച."
 
"ശരി... മോൻ രണ്ടുദിവസം കൂടി സമാധാനിക്കൂ. വെള്ളിയാഴ്ച നമുക്ക് അച്ഛന്റെ അടുത്ത് പോയി സംസാരിക്കാം".

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്  ഞങ്ങൾ പുറപ്പെട്ടു. രണ്ടു മണിക്കൂറോളം സഞ്ചരിച്ച് പട്ടണത്തിൽ നിന്നും ഒരുപാട് അകലെയായി  ഒരു ലേബർ ക്യാമ്പിന്റെ മുന്നിൽ വണ്ടി നിർത്തി.

ലേബർ ക്യാമ്പിലെ നിരയായി പണിത മുറികളിൽ  ഒന്നിലേക്ക് സെയ്ദ്ക്കാ എന്നെ കൂട്ടിക്കൊണ്ട് പോയി. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകൾക്കിടയിൽ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്. കട്ടിലുകൾക്ക് മുകളിലെ അഴികളിൽ  മുഷിഞ്ഞതും അല്ലാത്തതുമായ തുണികൾ കൊണ്ട് തോരണം തൂക്കിയിട്ടിരിക്കുന്നു.

 അച്ഛൻ "സൈറ്റിൽ" ആണെന്നും വരാറായെന്നും അച്ഛന്റെ സഹമുറിയരിൽ ഒരാളായ അന്യഭാഷ സംസാരിക്കുന്ന ഒരാൾ പറഞ്ഞറിഞ്ഞു. വെള്ളിയാഴ്ചകളിൽ  പോലും അച്ഛൻ ലീവ് എടുക്കാറില്ലത്രെ. അതിന് എക്സ്ട്രാ സാലറി കിട്ടും.

"അത് അച്ഛന്റെ കട്ടിലാണ്. മോൻ  അവിടെ ഇരുന്നോളൂ" മൂലയിലുള്ള കട്ടിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്ദ്ക്കാ  പറഞ്ഞു.

മൂന്നടി വീതിയുള്ള ഒരു കട്ടിൽ, തലഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു ചെറിയ കബോർഡ് ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ  മേൽ ഞാനും അമ്മയും കൂടിയുള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ, ടൈഗർ ബാം, പിന്നെ കുറച്ചു മരുന്നുകളുടെ കവറുകളും അലസമായിട്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കിക്കാണുകയായിരുന്നു. അമ്പരപ്പ് മാറും മുൻപേ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം. 
..ർ..ർ...ർ....ർ......ർ.... 
"നിങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ...??? എന്തു പറ്റി മോനേ...? എന്തെങ്കിലും അത്യാവശ്യം....??"
 
ഞാൻ അച്ഛനെ നോക്കി. തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു. മുഷിഞ്ഞ ഒരു 'കവറോൾ '(boiler suite) ആണ് വേഷം. മരുഭൂമിയിലെ പൊടിമണലിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം. കൺപീലികളിൽ പോലും വെളുത്ത മണൽ തങ്ങി നിൽക്കുന്നത് കാണാം.

വെളുത്ത മുണ്ടും ഷർട്ടുമിട്ട് പെർഫ്യൂം പൂശി ചുണ്ടിൽ വില കൂടിയ സിഗരറ്റുമായി നിൽക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല.

ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു.

"എന്റെ മേല് മുഴുവൻ വിയർപ്പും പൊടിയും ആണെടാ..." (അദ്ദേഹത്തിന്റെ തൊണ്ട ഇടറിയിരുന്നു.) എന്നും പറഞ്ഞു അച്ഛൻ എന്നെ ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു. ഇരുപത്തഞ്ചു വർഷങ്ങളായി  കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി.

അച്ഛന്റെ കൈകൊണ്ട് ഒരു. സുലൈമാനിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയപ്പോൾ സെയ്ദ്ക്കാ ചോദിച്ചു "മോനേ ഇനി പറ... നാട്ടിലേക്കു തിരിച്ചുപോവാനുള്ള ഏർപ്പാടുകൾ  ചെയ്യണോ...?"

"വേണം ഇക്കാ... പക്ഷേ എനിക്കല്ല... എന്റെ അച്ഛനു വേണ്ടി... കുടുംബത്തിനായി ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ.... നമ്മുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ..."

 ~~~~~~~~~~~~~~~~~~
   
      വീട്ടുകാരുടെ സന്തോഷം കാത്തു സൂക്ഷിക്കാനായി സ്വന്തം കഷ്ടപ്പാടുകൾ മറച്ചുവെക്കുന്ന..., കുബ്ബൂസും പച്ചത്തൈരും കഴിച്ചിട്ട് 'ഞങ്ങടെ ഓണസദ്യ ഗംഭീരമായിരുന്നു' എന്ന് വീട്ടിൽ വിളിച്ചു പറയുന്ന... സാധാരണക്കാരായ പ്രവാസികൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു...

 🙏🙏🙏
( കടപ്പാട് )