BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, September 16, 2020
ആത്മാവ് ബ്രഹ്മം, പ്രാണൻ ആത്മാവിന്റെ ഛായ.
പ്രശ്നോപനിഷദ്.
സ്ഥൂലസുക്ഷ്മകാരണ ശരീരങ്ങളിൽ നിന്നും വേറിട്ടതും,പഞ്ചകോശങ്ങൾക്കതീതമായുള്ളതും,അവസ്ഥാത്രയസാക്ഷിയും, സച്ചിദാനന്ദ സ്വരൂപമായി എന്താണോ ഉള്ളത് അതാണാത്മ
(തത്വബോധം)
പഞ്ചതന്മാത്രകളുടെ സമഷ്ടി രാജസാംശമാണ് പ്രാണൻ
ആത്മ(ബ്രഹ്മം)ൽ നിന്നും ത്രിഗുണങ്ങളോടുകൂടിയ മായ,മായയിൽ നിന്നും സൂക്ഷ്മ മായ ആകാശം, ആകാശത്തിൽ നിന്നും വായു,വായുവിൽ നിന്നും അഗ്നി, അഗ്നിയിൽ നിന്നും ജലം,ജലത്തിൽ നിന്നും പൃഥ്വി...
തുടർന്നാണ് പഞ്ചഭൂതതന്മാത്രകളുടെ സമഷ്ടിരാജസാംശത്തിൽ നിന്നും പ്രാണൻ ഉണ്ടാകുന്നത്
(തത്വബോധം)
ആത്മ,പ്രാണൻ ഈ വാക്കുകൾ പല അർത്ഥത്തിലും പ്രയോഗിച്ച് കാണാം.
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് പ്രാണനും ആത്മാവും. പഞ്ചഭൂതനിർമ്മിതമായ ശരീരത്തിൽ പ്രാണൻ വായുവായിട്ടാണ് നിലകൊള്ളുന്നത്. ഈ പ്രാണനാണ് ശരീരത്തിൻറെ ഊർജ്ജം. എങ്ങനെയാണോ ഒരു യന്ത്രത്തെ ചലിപ്പിക്കാൻ വിദ്യുച്ഛക്തി അഥവാ ഇന്ധനം പ്രവർത്തിക്കുന്നുവോ അതുപോലെയാണ് പ്രാണനും ശരീര ത്തിൻറെ പല പ്രവർത്തികളിൽ വർത്തിക്കുന്നതും. ശരീരത്തിന് ആവശ്യമുള്ള ചൂട്, ദഹനശക്തി തുടങ്ങിയ ഇന്ദ്രിയ പ്രവത്തനങ്ങളെല്ലാം പ്രാണൻറെ ചുമതലയാണ്. പഞ്ചപ്രാണനുകൾക്കു പുറമെ അഞ്ചു ഉപപ്രാണനു കളും ശരീരത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ ജീവൻ എന്നത് ആത്മാവാണു. ശ്രീമദ് ഭാഗവതത്തിലും ഭഗവത് ഗീതയിലും ജീവനെ ചൈതന്യമായാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിൻറെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ജീവചൈതന്യമാണ്. ഉദാഹരണം ഉറങ്ങുന്ന ശരീരത്തെ ഉണർത്തുകയും, ഓർമശക്തിയെ വർദ്ധിപ്പിക്കുകയും എല്ലാം ആ ചൈതന്യത്തിൽക്കൂടിയാണ്. ഇത് ശരീരത്തിലെ നാഡീവ്യൂഹങ്ങൾ വഴി ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്നു. പ്രാണനും ആത്മാവും ഒന്നാണെന്നും രണ്ടല്ലെന്നുമാണ് ശാസ്ത്രം തെളിയിക്കുന്നത്. കാരണം ജീവൻ അഥവാ ചൈതന്യം വിട്ടുപോകുമ്പോൾ പ്രാണനും ഒന്നൊന്നായി ശരീരത്തെ വിടുന്നു. ആദ്യം ജീവൻ അഥവാ ആത്മാവ് വിടുമ്പോൾ, ശരീരത്തിലുള്ള പ്രാണൻ ഒന്നൊന്നായി പിൻവലിയുന്നു. ഒരു ശരീരത്തിൽ നിന്നും ജീവൻ വേർപെടുമ്പോൾ നിശ്ചിതകാലയളവുവരെ പ്രാണൻ ശരീരത്തിലുണ്ടായിരിക്കുo. ധനഞ്ജയൻ എന്ന അവസാനത്തെ പ്രാണൻ വേർപെടുമ്പോൾ ശരീരം ജഡമായി മാറും. അങ്ങനെയാണ് മരിച്ച ആളിൻറെ അവയങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ എടുത്ത് വേറെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്നതും.
Tuesday, September 15, 2020
Sunday, September 13, 2020
ഇന്ന് ശ്രദ്ധാഞ്ജലി
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായായിരുന്നും
വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു .പ്രശ്നമാർഗ്ഗവും ചമൽക്കാര ചിന്താമണിയും വ്യാഖ്യാനം ചെയ്തു.കൂടാതെ ജ്യോതിശാസ്ത്ര സുബോധിനി (ജ്യോതിർ ഗണിതം )എന്ന സ്വതന്ത്ര ഗ്രന്ഥവും ഉണ്ടു്.1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു.
തൃപ്പൂണിത്തുറ വിദ്യുൽ സദസ്സിൽ നിന്ന് പണ്ഡി രാജ ബിരുദവും ലഭിച്ചിട്ടുണ്ടു്.
കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന്‍ നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന്‍ പി. കേളുനായര്‍, റ്റി.സി. പരമേശ്വരന്‍ മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.
Saturday, September 12, 2020
#ഇന്ദിരാ_ഏകാദശി
സെപ്റ്റംബർ 13 ഞായർ (13/09/2020)
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഇന്ദിരാ ഏകാദശി, ഇന്ദിരാ ഏകാദശിയുടെ ഐതീഹ്യത്തെയും ആചരിക്കേണ്ട രീതിയെ പറ്റിയും വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജ് അംഗങ്ങൾക്ക് വേണ്ടിയുള്ള ചെറിയ വിവരണം ആണ് ഈ പംക്തി
സത്യൂഗ കാലഘട്ടത്തിൽ ഇന്ദർസേന എന്ന രാജാവ് മഹിഷ്മതി നഗരം ഭരിച്ചു. മാതാപിതാക്കൾ മരിച്ചു. ഒരു രാത്രിയിൽ മാതാപിതാക്കൾ കടുത്ത വേദനയും നരകത്തിൽ കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നം കണ്ടു. തന്റെ പൂർവ്വികരുടെ ദുരവസ്ഥയിൽ രാജാവ് വിഷമിച്ചു. നരകത്തിലെ പീഡനങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. തന്റെ മന്ത്രിമാരുമായും ബ്രാഹ്മണ പണ്ഡിതരുമായും അദ്ദേഹം സ്വപ്നം ചർച്ച ചെയ്തു - “രാജൻ! നിങ്ങളുടെ ഭാര്യയോടൊപ്പം ഇന്ദിര ഏകാദശി ഉപവസിക്കുകയാണെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് രക്ഷ ലഭിക്കും. ഈ ദിവസം, തുളസി ഇലകൾ ഉപയോഗിച്ച് ശാലിഗ്രാം പ്രഭുവിനെ ആരാധിക്കുകയും ബ്രാഹ്മണർക്ക് ഭക്ഷണവും സംഭാവനയും അർപ്പിക്കുകയും ചെയ്യുക. അവരുടെ അനുഗ്രഹത്താൽ നിങ്ങളുടെ മാതാപിതാക്കൾ സ്വർഗത്തിലേക്ക് പോകും. ”
അവരുടെ ഉപദേശത്തെത്തുടർന്ന് രാജാവ് ഭാര്യയോടൊപ്പം ഇന്ദിര ഏകാദശിയുടെ വ്രതം അനുഷ്ഠിക്കുന്നു. രാത്രിയിൽ അവൻ ഉറങ്ങുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: “രാജൻ! നിങ്ങളുടെ വ്രത സ്വാധീനത്തിൽ നിങ്ങളുടെ പൂർവ്വികർ രക്ഷ നേടി. ” അതിനുശേഷം, ഇന്ദിര ഏകാദശി വ്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.
ആയതിനാൽ വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജിലെ എല്ലാ അംഗങ്ങളും ലക്ഷ്മീ- നാരായണ പ്രീതിയും അതുവഴി വൈകുണ്ഠപ്രാപ്തിയും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ട്
ഇനി ഏകാദശിയുടെ മഹിമ എന്തെന്ന് കൂടി നോക്കാം
" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-
അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം... ഈ പുണ്യ നാളിൽ അമ്പലപ്പുഴ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.
ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. ആയതിനാൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽ വിവരിക്കുന്നത്.
ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിന് സാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..
ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.( വടക്കേടത്ത് ക്ഷേത്രം ഗ്രൂപ്പിലെ ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്.. ഈ പൂജ വ്രതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം) ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം.
ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... മഹാവിഷ്ണു ഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു...
ക്ഷേത്ര ദര്‍ശനവും വേണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം,ശ്രീമത് ഭാഗവതം, നാരായണീയം എല്ലാം കഴിയുന്നത്ര പാരായണം ചെയ്യണം...
#ഇന്ദിര_ഏകാദശി_വ്രത_മുഹൂർത്തം (ന്യൂഡൽഹി)
ഇന്ദിര ഏകാദശി അവസാനിക്കുന്ന സമയം:
13:30:21 to 15:58:35 on 14, സെപ്റ്റംബർ
സമയ ദൈര്‍ഘ്യം : 2 മണിക്കൂർ 28 മിനിറ്റ്
ഹരിവാസര അവസാനിക്കുന്നത്:
at 08:51:23 on 14, സെപ്റ്റംബർ
#മഹാലക്ഷ്മി_മന്ത്രം
”ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന്യ സമൃദ്ധിം ദേഹി ദേഹി നമ:”
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.
ഹരേ കൃഷ്ണാ...
Monday, August 31, 2020
യഥാര്‍ഥഗുരുവിന് പത്തുലക്ഷണങ്ങളാണ് പ്രാചീന ഭാരതം വിധിച്ചിരിക്കുന്നത്. അതിങ്ങനെ:
ആചാര്യന്‍
ഗുരു ഒന്നാമതായി ആചാര്യനാവണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതിനെ പ്രാവര്‍ത്തികനാക്കുന്നവനാണ് ആചാര്യന്‍. അഗാധമായ ചിന്തയും ഗവേഷണപടുതയും ആചാര്യനുണ്ടാവും. പ്രചാരകനാവരുത്.
വേദസമ്പന്നന്‍
അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റുന്നവനാകണം ഗുരു. വേദം ഗ്രഹിച്ചവന്‍ എന്നും പറയാം.
വിഷ്ണുഭക്തന്‍
യഥാര്‍ഥഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി ഉള്ളവനാകരുത്. വിഷ്ണുപദത്തിനര്‍ഥം വ്യാപനപ്രകൃതമുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിയുകയും അറിയിക്കയും വേണം. ഭക്തനാവണം ഗുരു എന്നു സാരം.
വിമത്സരന്‍
സദ്ഗുരുവിനൊരിക്കലും മാത്സര്യബുദ്ധി ഉണ്ടാവരുത്. ഗുരു ആരോടാണ് അഥവാ മത്സരിക്കുക? ശിഷ്യര്‍ യഥാബലം മത്സരിക്കട്ടെ. ഏതു മത്സരവും കോപവും മദവുമാണ് ഉല്‍പ്പാദിപ്പിക്കുക.
മന്ത്രജ്ഞന്‍
ഏതു മന്ത്രവും മനനം ആവശ്യപ്പെടുന്നു. മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്ക്കരിക്കുക എന്നര്‍ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.
മന്ത്രഭക്തന്‍
മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന്‍ മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവായിരിക്കണം.
മന്ത്രാര്‍ഥദന്‍
മന്ത്രദ്രഷ്ടാവും മന്ത്രഭോക്തനുമായതിനു ശേഷം മന്ത്രാര്‍ഥത്തെ മറ്റുളളവര്‍ക്ക് എപ്പോഴും പകര്‍ന്നു കൊടുക്കുന്നവനാകണം യഥാര്‍ഥ ഗുരു.
ഗുരുഭക്തന്‍
യഥാര്‍ഥഗുരു സ്വന്തം ഗുരുവിനെ നിരന്തരം വരിക്കുന്നവനാകണം. ധ്യാനിക്കുന്നവനാകണം.
ശുചി
ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാകണം. ചിത്തശുദ്ധിയും ദേഹശുദ്ധിയും
നിര്‍ബന്ധമായുണ്ടാവണം.
പുരാണജ്ഞന്‍
പുരാണം എന്നും നവമായിരിക്കുന്നതാണ്. പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദേശിക്കുന്നവനുമാകണം
യഥാര്‍ഥഗുരു
പ്രജോപനിഷത്തിലെ പിപ്പലാദന്‍ യഥാര്‍ഥ ഗുരുവിന് രണ്ടു യോഗ്യതകള്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നു. ഗുരു ജ്ഞാനസിന്ധുവാവണം. രണ്ടാമത് ദയാസിന്ധുവും. അമരകോശം ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ; 'യസ്യജ്ഞാന ദയാസിന്ധോ...'.
Janmabhumi
Friday, August 28, 2020
*പരിവര്‍ത്തന ഏകാദശി*
*🌻29/08/2020 ശനിയാഴ്ച* 🌻
*ഭാദ്രപദത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവര്‍ത്തന ഏകാദശി. ഈ വര്‍ഷത്തെ പരിവര്‍ത്തന ഏകാദശി ഓഗസ്റ്റ് 29 ശനിയാഴ്ചയാണ്. ലക്ഷ്മീ ദേവീക്ക് ഏറെ പ്രിയപ്പെട്ട വ്രതമാണിത്. ഈ ദിവസം വിഷ്ണുഭഗവാന്‍ പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ ശയിക്കുമ്പോള്‍ പരിവര്‍ത്തനം ചെയ്യുന്നു (തിരിഞ്ഞുകിടക്കുന്നു). അതിനെയാണ് പരിവര്‍ത്തന ഏകാദശിയെന്നു പറയുന്നത്.*
*ഈ ദിവസം വിഷ്ണുപൂജയ്ക്കൊപ്പം ലക്ഷ്മീപൂജ ചെയ്യുന്നതും ഏറെ ഉത്തമമാണ്. ദേവീദേവന്‍മാരെല്ലാവരും സ്വര്‍ഗം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മഹാലക്ഷ്മീ പൂജ നടത്തിയ ദിവസമാണിത്. പരിവര്‍ത്തന ഏകാദശിവ്രതമെടുക്കുന്നതിലൂടെ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.*
*ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷം ആഹാരം കഴിക്കാം.*
*വ്രതം അവസാനിപ്പിക്കേണ്ടത് രാവിലെയാണ്. ഒരിക്കലും മദ്ധ്യാഹ്നത്തില്‍ വ്രതം അവസാനിപ്പിക്കരുത്. ഏതെങ്കിലും കാരണത്താല്‍ രാവിലെ പറ്റിയില്ലെങ്കില്‍ മദ്ധ്യാഹ്നത്തിന് ശേഷം വ്രതം അവസാനിപ്പിക്കാം. ഏകാദശി ദിവസം പകലുറക്കം പാടില്ല.
Sunday, August 23, 2020
ഒറ്റവരിയുത്തരം......
അഞ്ചാംക്ലാസിലെ ആദ്യദിനം വിമലടീച്ചർ കുട്ടികളേ പരിചയപ്പെടാനാരംഭിച്ചു.
സ്വയം പരിചയപ്പെടുത്തി അവർ തുടങ്ങി.
എന്റെ പേര് വിമല നിങ്ങളുടെ ക്ലാസ് ടീച്ചറാണ് പഠിപ്പിക്കുന്ന വിഷയം മലയാളം.
ഇനി നിങ്ങൾ ഓരോർത്തരായി എണീറ്റ്നിന്ന് നിങ്ങളുടെ പേര് പറയു.
റിതിക......, ദയ......., വർഷ...., മാളവിക..., അവന്തിക....., അനാമിക...., സാഹിറ...., ശ്രേയ....., ദിയ...., മിഴി....., സാറാ...., ഷാജിത....
അങ്ങനെ നീണ്ടു പെൺനിര....
ആകാശ്...., നീരജ്....., നിവിൻ...., അനൂപ്...., അഭിലാഷ്...., ബ്രിട്ടാസ്....,
ഫയാസ്...., അങ്ങനെ നീണ്ടു ആൺ നിര....
ആൺനിരയുടെ അവസാനം ഒരു കറുത്ത് മെലിഞ്ഞ ചെക്കൻ എണീറ്റ് ഉറക്കെ പറഞ്ഞു "നാരായണൻ"
ക്ലാസിലെ പുതുമയുള്ള പേരിന്നുടമകൾക്ക് ചിരിയടക്കാനായില്ല... അവരുറക്കെ ചിരിച്ചു...
നരായണൻ തല കുനിച്ചില്ല അവൻ ഇത്തിരികൂടി ഉച്ചത്തിൽ പറഞ്ഞു
അതേ എന്റെ പേരാണ് "നാരായണൻ"
ആ... പറച്ചിലിലെ മൂർച്ചയിലാകാം ചിരി തെല്ലടങ്ങി.
ടീച്ചർ ഇടപെട്ടു....നാരായണൻ... ഹായ് നല്ല പേര് എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് നാരായണൻ.
എന്റെ അച്ഛന്റെ പേരും നാരായണൻ എന്നാണ്.
ഇതൂടി കേട്ടപ്പം തെല്ലടങ്ങിയ ചിരി എരിഞ്ഞടങ്ങി.
വിമലടീച്ചർ എല്ലാവർക്കും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു
നിങ്ങളുടെ വീട്ടിൽ എന്തുണ്ട്....?
എല്ലാവരും അവരുടേതായ ഉത്തരങ്ങൾ ഈ പേപ്പറിൽ എഴുതുക.
ചിലരെഴുതി... എന്റെ വീട്ടിൽ ടീവിയുണ്ട്... ഫ്രിഡ്ജുണ്ട്... വാഷിങ്ങ് മെഷീനുണ്ട്... കുക്കിംഗ് ഗ്യാസുണ്ട്..
ഓവനുണ്ട്...
മറ്റു ചിലരെഴുതി.... എന്റെ വീട്ടിൽ മിക്സിയുണ്ട്... ഗ്രൈണ്ടറുണ്ട്... കാറുണ്ട്.. ബൈക്കുണ്ട്... സൈക്കിളുണ്ട്...
വേറേ ചിലരെഴുതി... എന്റെ വീട്ടിൽ കംമ്പ്യൂട്ടറുണ്ട്..... വീഡിയോഗയിമുണ്ട്
ഏസിയുണ്ട്.... വൈഫേയുണ്ട്... വാക്യംക്ലീനറുണ്ട്.
ഇനി ചിലരെഴുതി... എന്റെ വീട്ടിൽ കട്ടിലുണ്ട്.... കസേരയുണ്ട്... ദിവാൻ കോട്ടുണ്ട്..... ഡൈനിംഗ്ടേബിളുണ്ട്.
പിന്നെ ചിലരെഴുതി.. എന്റെ വീട്ടിൽ കാവലിന് നായയുണ്ട്... പുറംപണിക്ക്
ബംഗാളിയുണ്ട്... അടുക്കളപ്പണിക്ക് അമ്മിണിയുണ്ട്....
എഴുതിയപേപ്പർ ഓരോന്നായി വാങ്ങിയ ടീച്ചർ നാരായണന്റെ അടുത്തെത്തി... എഴുതിയ പേപ്പർ കമഴ്ത്തിവച്ച് അവൻ ചരിഞ്ഞ് ഡസ്ക്കിൽ മുഖമമർത്തിക്കിടക്കുന്നു.
ടീച്ചർ കൈനീട്ടിയപ്പോൾ അവനെഴുതിയ പേപ്പർ ടീച്ചർക്ക് നേർക്ക് നീട്ടി അവൻ.
ആ പേപ്പറിലെ ഒറ്റവരിയിലേയ്ക്ക് അവരൊന്നു കണ്ണോടിച്ചു.
"എന്റെ വീട്ടിൽ... അമ്മയുണ്ട് "
ഒരു നിമിഷം ടീച്ചർ അവനേയും ആ പേപ്പറിലെ ഒറ്റവരിയേയും മാറി മാറി നോക്കി .
മേശയ്ക്കരികിലേയ്ക്ക് നിങ്ങിയ ടീച്ചർ നാരായണനെ തന്റെ അരികിലേയ്ക്ക് വിളിച്ചു.
മറ്റ് കുട്ടികൾ കരുതിയത് ടീച്ചറവനേ ശകാരിക്കാനാകും വിളിച്ചതെന്ന്....
ടീച്ചറവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു "ഇവനാണ് നാരായണൻ നിങ്ങളുടെയൊക്കെ വീട്ടിൽ ഒരുപാടൊക്കെയുണ്ട് എന്നാൽ ഇവന്റെ വീട്ടിൽ ഒന്നേയുള്ളു...
" ഇവന്റെ അമ്മ..."
നിങ്ങളുടെ വീട്ടിലെ ആ എല്ലാറ്റിനും സമമാണ് ഇവന്റെ വീട്ടിലെ ആ അമ്മ.
നാരായണൻ നിങ്ങൾക്കെല്ലാം മുകളിലാണ്... പേരുകൊണ്ടും ... വസ്ത്രം കൊണ്ടും... ധനം കൊണ്ടുമല്ല
വ്യക്തിത്വം കൊണ്ടും... വിവേകം കൊണ്ടും...ക്ഷമാശീലം കൊണ്ടും...
അതിനാൽ നിങ്ങളുടെ ക്ലാസ്ടീച്ചറായ ഞാൻ നിങ്ങളെ നയിക്കാനുള്ള ലീഡർ സ്ഥാനം നാരായണനേ ഏൽപ്പിക്കുന്നു.
അപ്പോഴും നാരായണൻ തലകുനിക്കാതെ തന്റെ പിറക്ബഞ്ചിലേക്ക് നീങ്ങി.......
നൂറനാട് ജയപ്രകാശ്......
ഗായത്രിയൂടെ അർത്ഥം ഗായത്രീപുരശ്ചരണപദ്ധതിയിൽ ശങ്കരാചാര്യരും ഋഗ്വേദവ്യാഖ്യാനത്തിഅൽ സായണരൂം പറഞ്ഞിട്ടുണ്ട്. അതു ചുരുക്കി പറയാം ദേവസ്യ സവിതൂ: (ഈശ്വരനായ ആദിത്യന്റെ)തദ് വരേണ്യം ഭർഗ്ഗ: (ആ സ്വീകരിയ്ക്കേണ്ട ജ്യോതിസ്സിനെ )-വയം-ധീമഹി.ഞങ്ങൾ ധ്യാനിയ്ക്കുന്നൂ. യ:(ആ ആദിത്യൻ)ന: ധിയ: പ്രചോദയാൽ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിയ്യട്ടെ.ഭർഗ്ഗ: നപുംസകലിങ്ഗം "ധിയ:"ദ്വിതീയാബഹുവചനം കാരണം വ്യാഖ്യാനത്തിലൂണ്ടു. വേങ്ങക്കാട്
Saturday, August 22, 2020
ഓരോരുത്തര്‍ക്കും ശാരീരികമായും മാനസികമായും ബൗദ്ധികമായും ഒരുപാട് കഴിവുകള്‍ ഉണ്ടായിരിക്കും. അതിന്‍റെ പേരിലുള്ള പ്രശസ്തിയും നേട്ടങ്ങളും വളര്‍ത്തുന്നതിനു വേണ്ടി ജീവിതത്തില്‍ നമ്മുടെ പ്രവൃത്തിമണ്ഡലം വികസിക്കുന്നു. എന്നാല്‍ അവിടെ ആന്തരികമായി നമ്മുടെ ലോകം ചുരുങ്ങുകയാണു ചെയ്യുക! ഭൗതികമായി നമ്മുടെ ലോകം വികസിക്കുകയും ആന്തരികമായി ലോകം ചുരുങ്ങുകയും ചെയ്യുന്നതിന്‍റെ ലക്ഷണങ്ങളാണ് അശാന്തി! നിരാശ! ദുഃഖം! ക്രോധം! അസൂയ! അഹങ്കാരം! പുറത്തേയ്ക്കു നോക്കി അസ്വസ്ഥമാകുന്നത് നിര്‍ത്തേണ്ടിയിരിക്കുന്നു. ഇത്രയും നാള്‍ പുറത്തു നിന്നും കിട്ടാതിരുന്ന ശാന്തി ഇനി അകത്ത് അന്വേഷിക്കുക.
''കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം'' എന്ന് ആത്മോപദേശശതകത്തില്‍ ഗുരു ഉപദേശിക്കുന്നു.
എല്ലാ ഗുരുക്കന്മാരും സ്വജീവിതം കൊണ്ടു പഠിപ്പിച്ച പാഠം അതാണ്.
ചട്ടമ്പിസ്വാമികള്‍ക്ക് സകല കലകളിലും അറിവും പ്രയോഗ വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. എന്നാല്‍ ആ മഹാത്മാവിന്‍റെ ജീവിതം ലോകത്തോട് പറയുന്നത് എന്താണെന്നോ? അറിയുക എന്നതിനപ്പുറം മറ്റൊന്നും വേണ്ട! ഒന്നും തന്‍റെതാക്കി അഭിമാനിക്കുകയോ അംഗീകാരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന നിസാരലക്ഷ്യത്തിലേയ്ക്ക് ജീവിതം ചുരുങ്ങിയില്ല. ഭൗതികമായ യാതൊരു നേട്ടത്തിലും ശ്രദ്ധചെല്ലാതിരിക്കുന്നു.
മനസ്സ് ആന്തരിക സത്യത്തില്‍ ചെന്നടങ്ങിയാല്‍ അങ്ങനെയാണ്. പിന്നെ നിസാരവിഷയങ്ങളുടെ പുറകേ പോകില്ല! അതുണ്ടാകുന്നതു വരെ ഒരാളുടെ മനസ്സ് നിസാരങ്ങളായ ഭൗതിക വിഷയങ്ങളുടെ ചിന്തയാല്‍ അശാന്തമായിരിക്കും. ആത്മസത്യത്തെയല്ലാതെ പുറത്തുള്ള മറ്റൊന്നിനേയും പിന്തുടരാതിരിക്കുന്നിടത്ത് ആത്മശാന്തിയുണ്ട്. നാം ആരെക്കുറിച്ചാണ് എന്തിനെക്കുറിച്ചാണ് ചിന്തിച്ച് ദുഃഖിക്കുന്നത് ? ദുഃഖവും പ്രശ്നവും ഉണ്ടാക്കുന്നതെല്ലാം നമുക്ക് പുറത്തുള്ള നിസാരവിഷയങ്ങളാണ്. എപ്പോള്‍ വേണോ നഷ്ടപ്പെടാവുന്ന പേര്, പ്രശസ്തി, അംഗീകാരം, ധനം, സൗന്ദര്യം, ബന്ധങ്ങള്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ ചിന്തയിലെ വിഷയങ്ങള്‍. ഇവയെ വിട്ട് ആത്മസത്യത്തെ കുറിച്ച് ചിന്തിക്കുന്നതായാല്‍ അവിടെയാണ് ശാന്തി അനുഭവപ്പെടുക! കുഞ്ഞു മനസ്സുകളുടെ കുഞ്ഞു ലോകങ്ങള്‍ തമ്മിലാണ് പ്രശ്നങ്ങള്‍ എല്ലാം സൃഷ്ടിക്കുന്നത്. അകംലോകം വികസിക്കുന്തോറും ഗര്‍ഭത്തിലേയ്ക്ക് എന്നപോലെ പുറംലോകമെല്ലാം ഉള്ളടങ്ങുന്നതു കാണാം! ആ ചിന്നാഭിയില്‍ ചെന്നടങ്ങണം!
.....ആടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ!'' ('ജനനീനവരത്നമഞ്ജരി'-ശ്രീനാരായണഗുരു)
ഓം
കൃഷ്ണകുമാർ
വിനായകി ദേവി
*പുരാണത്തിൽ പ്രഥമ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൂർത്തിയാണ് വിനായകൻ അഥവാ ഗണപതി. എന്നാൽ അധികമാർക്കും അറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത മൂർത്തിയാണ് വിനായകി.*
ബുദ്ധിയുടെയും സിദ്ധിയുടെയും മൂർത്തിയായ ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ദേവത പല പേരുകളിലായി അറിയപ്പെടുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ വിനായക,ഗജാനന, വിഘ്നേശ്വര, ഗണേശ തുടങ്ങിയവയുടെ സ്ത്രീത്വങ്ങളായി സങ്കൽപ്പിച്ചു പോരുന്നു.
പൊതുവെ തടിച്ചുരുണ്ട ശരീരപ്രകൃതിയിൽ സങ്കൽപ്പിക്കപ്പെടുന്ന ഗണപതിയിൽ നിന്ന് വ്യത്യസ്തയായി വിനായകി മെലിഞ്ഞ ശരീരപ്രകൃതവും യജ്ഞോപവീതയും, കഴുത്തിൽ നെഞ്ചിനു കുറുകെ രണ്ട് ആഭരണങ്ങളും ധരിച്ചിരിക്കുന്നവളാണ്.
വിനായകിയുടെ മുമ്പിലെ രണ്ടു കൈകളിൽ അഭയ വരദ മുദ്രകളും പുറകുവശത്തെ കൈകളിൽ ഒരു വാളും ഒരു കുരുക്കും(പാശം) വഹിച്ചിരിക്കുന്നു. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു.
വിനായകിയെ ആരാധിക്കുന്ന ക്ഷേത്രം ഭാരതത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം സ്ഥാണുമാലയപെരുമാളിന്റെ ക്ഷേത്രത്തിലാണുള്ളത്.
വിവാഹ തടസ്സം, സന്താന തടസ്സം, ദാമ്പത്യകലഹം എന്നിവ മാറിക്കിട്ടുന്നതിന് കൺകണ്ട മാർഗ്ഗമാണ് വിനായകിയെ ഭജിക്കുക എന്നത്.
വിനായകിയെ ഭജിക്കണമെന്നുള്ളവർ വെള്ളിയാഴ്ചകളിലോ പൗർണമി നാളിലോ ഭജനം തുടങ്ങണം. കാലത്ത് കുളിച്ച് രക്ത ചന്ദനം, ഭസ്മം എന്നിവ ധരിച്ച് ആദ്യം വിനായകനെ സ്മരിച്ചിട്ട് വിനായകിയെ പ്രാർഥിക്കുക.
ഋഷി - ഗണക ഋഷി:
ഛന്ദസ്സ് - ഗായത്രി ഛന്ദ:
ദേവത - ശ്രീവിനായകി ദേവതാ
ധ്യാനം
ഓം രക്തവർണ്ണാം ചതുർഭുജാം ത്രിനേത്രാം ചന്ദ്രശേഖരാം
ഗജാസ്യാം ചണ്ഡരോഗാഗ്നീം പാശാങ്കുശധരാം സുവം
വരദാഭയങ്കരാം ദേവീം ഗണേശാങ്കാസ്ഥിതാം പരാം
ധ്യായേത് വിനായകീം ദേവീം സർവ്വകാമഫലപ്രദാം
വിനായകി മൂലമന്ത്രം
ഓം ശ്രീം ശ്രീം ശ്രീം ഗം ഗം ഗം വിനായകിയ്യൈ നമഃ
വിനായകി ഗായത്രീമന്ത്രം
'അതുല്യ നാരീരൂപായ വിദ്മഹേ
ഗജവക്ത്രായ ധീമഹീ
തന്നോ വിനായകി പ്രചോദയാത്'
Friday, August 21, 2020
ഉള്ളിൽ കള്ളമൊന്നും ഒളിക്കാനില്ലാത്തയാൾ സൂര്യനെ പോലെയാണ്! ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പ്രകാശിച്ചു നിൽക്കും. കാപട്യമാണ് നമ്മുടെ സ്വയം പ്രകാശത്തെ മറയ്ക്കുന്ന മൂടുപടം. കാപട്യം രാഹുവിനെ പോലെ നിഴൽ വീഴ്ത്തുന്നു!
മനസ്സിൽ കള്ളത്തരം ഇല്ല എന്നുണ്ടെങ്കിൽ ഏതൊരാൾക്കും നേർക്കു നേർ നോക്കാനും നേർക്കുനേർ സംസാരിക്കാനും സാധിക്കും. ഉള്ളിൽ കള്ളമുണ്ടാകുമ്പോഴാണ് നാം ലോകത്തിനു മുന്നിൽ നിന്ന് ഒളിക്കാൻ തുടങ്ങുന്നത്. നേരായ വഴിയാണ് എപ്പോഴും നല്ലത്. കാപട്യം കടന്നുവരുമ്പോൾ നമ്മുടെ ഓരോ ചലനവും ഓരോ വാക്കും അസ്വാതന്ത്ര്യത്താൽ തടയപ്പെടുന്നു. അങ്ങനെ ഭയംകൊണ്ട് നാം ഇടനിലക്കാരെ നിർത്തി സംസാരിക്കുകയും ലോകത്തിനു മുന്നിൽ നിന്നും മുഖം മറച്ചിരിക്കുകയും ചെയ്യും. നാം എവിടെ നിന്നൊക്കെ ഒളിച്ചോടാൻ ശ്രമിക്കുന്നു? ആരിൽ നിന്നെല്ലാം മുഖംമറയ്ക്കാൻ ശ്രമിക്കുന്നു? അത്രമാത്രം രഹസ്യങ്ങളിൽ പെട്ട് നാം വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുകയാണ് എന്നർത്ഥം! അങ്ങനെയാണെങ്കിൽ നമുക്ക് ജീവിതത്തിൽ ഒരിക്കലും ശാന്തി കിട്ടുകയില്ല. തലയുയർത്തി നിന്ന് ലോകത്തെ ശാന്തമായി നോക്കാനുള്ള പരിശുദ്ധി നമുക്കുണ്ടാകണം.
നമുക്ക് വേണ്ടി ലോകത്തോട് സംസാരിക്കാൻ മറ്റൊരാളെ ഏർപ്പെടുത്തേണ്ടുന്ന ഭയം നമ്മെ ബാധിക്കാതെ നോക്കണം. അതിന് വളഞ്ഞവഴിയേ പോകാതെ നേരായ വഴിയേ പോകണമെന്നുമാത്രം. ഗൃഹനാഥൻ തൻറെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നത് നേരായ വഴിയാണ്. എന്നാൽ ഭാര്യയോട് ഏതു നേരവും നിർദ്ദയമായി പെരുമാറുകയും അന്യസ്ത്രീയോട് പ്രിയം പറയുകയും അനുരക്തനാകുകയും ചെയ്യുന്നുവെങ്കിൽ അത് വളഞ്ഞ വഴിയാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഭരണം നടത്തുമ്പോൾ അത് നേരായ വഴിയാണ്. എന്നാൽ സ്വന്തം ക്ഷേമത്തിനായി ഭരണം നടത്തുമ്പോൾ അത് വളഞ്ഞ വഴിയാണ്. അങ്ങനെ വളഞ്ഞവഴിയേ പോകുമ്പോഴാണ് നമുക്ക് വേണ്ടി സംസാരിക്കാൻ "യുക്തിപൂർവം കള്ളം പറയാൻ പഠിച്ച ഇടനിലക്കാർ" ആവശ്യമായി വരുന്നത്. കള്ളം ചെയ്യാനും, കള്ളം സ്ഥാപിക്കാനും നമുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു. എന്നാൽ നമ്മിൽ സത്യമുണ്ടെങ്കിലാകട്ടെ എവിടെയും ഒറ്റയ്ക്ക് തലയുയർത്തി നിൽക്കാം, സൂര്യനെപ്പോലെ! അതാണ് ആത്മവിശ്വാസം! "സത്യധർമ്മാദികളിൽ നിഷ്ഠയുള്ളവർക്ക് മൃത്യുഭയം പോലും കാണില്ല" എന്നാണ് വിഭീഷണൻ പറയുന്നത്. നേരായ വഴിയിലൂടെ നമുക്ക് ഈശ്വരൻറെ അടുത്തെത്തിച്ചേരാൻ സാധിക്കുന്നു. വളഞ്ഞവഴിയിലാകട്ടെ ഓരോ നിമിഷവും നമ്മുടെ പരിശുദ്ധിയെ മൂടുന്ന ദുർവാസനകൾ വന്നു നിഴലായ് നിറയുന്നു! പരിശുദ്ധിയിലൂടെയാണല്ലോ ഈശ്വരദർശനം സാദ്ധ്യമാകുന്നത്. ജീവിതത്തിലെപ്പോഴും സത്യം പറയാൻ ശ്രമിക്കുക, സത്യം ചെയ്യാൻ ശ്രമിക്കുക. ഒറ്റയ്ക്കായാൽ പോലും സത്യം വിട്ടുകളയാതിരിക്കുക. സ്വന്തം ദൗർബല്യങ്ങൾക്കു വേണ്ടി സത്യം വിട്ടുകളയുന്നവനില്ല ഈശ്വരദർശനം!
ഓം
Thursday, August 20, 2020
From the tak of Sri Nochurji.
ഒരു ചെറുകഥ .🌹
പണ്ട് ഒരു രാജാവിന്റെ രാജസദസ്സിൽ പ്രഗത്ഭരായ 5 പണ്ഡിതാഗ്രേസരന്മാരായ കവികൾ ഉണ്ടായിരുന്നു . അവരുടെ പേരുകൾ യഥാക്രമം ഭട്ടി, ഭാരവി,ഭിക്ഷു, ഭീമസേനൻ, ഭുക്കുണ്ഡൻ എന്നിങ്ങനെ ആയിരുന്നു.കാലംചെല്ലുംതോറും അവരിൽ ഓരോരുത്തരായി മരിച്ചു പോയി . അവസാനം ഭുക്കുണ്ഡൻ എന്ന കവി മാത്രം അവശേഷിച്ചു. അങ്ങനെ ഇരിക്കെ ഭുക്കുണ്ഡൻ എന്തോ വലിയ ഒരു തെറ്റ് ചെയ്തതായി രാജാവിനെ ആരോ അറിയിക്കുന്നു.അതിന്ടെ പേരിൽ രാജാവ് ഭുക്കുണ്ഡന് വധശിക്ഷ വിധിക്കുകയം ചെയ്യുന്നു.7 ദിവസത്തിനകം വധശിക്ഷ നടപ്പാക്കാനും കല്പനയായി. പിറ്റേദിവസം തന്നെ ഭുക്കുണ്ഡൻ ഒരു കവിത എഴുതി രാജാവിന് സമർപ്പിച്ചു. ആ കവിത ഇങ്ങനെയാണ്. "ഭട്ടിർനഷ്ടോ,ഭാരവിശ്ചാപി നഷ്ട, ഭിക്ഷുർ നഷ്ടോ, ഭീമസേനോപി നഷ്ട. ഭുക്കുണ്ഡോഹം, ഭൂപതി ത്വം ഹി രാജൻ, ഭ,ഭാ- - വള്യാം അന്തക സന്നിവിഷ്ട ." എന്നാണ്. അതിന്റെ അർത്ഥം ഭട്ടി, ഭാരവി, ഭിക്ഷു, ഭീമസേനൻ എന്നീ നാലു കവികളും മരിച്ചു. ഇനി ഭുക്കുണ്ഡൻ എന്ന ഞാനാണ് മരിക്കാൻ പോകുന്നത്. അത് കഴിഞ്ഞാൽ ഭൂപതി യായ അങ്ങും മരിക്കും. എന്തുകൊണ്ട് എന്നാൽ കാലൻ ഇപ്പോൾ പിടികൂടീരിക്കുന്നത് ഭ,ഭാ,ഭി,ഭീ,ഭു,ഭൂ എന്ന വള്ളിയിൽ ആണ്. അതായത് ഭുക്കുണ്ഡൻ മരിച്ചാൽ അടുത്ത ഊഴം ഭൂപതി ക്കാണ്. അതുകൊണ്ട് എന്നെ കൊല്ലാതെ ഇരുന്നാൽ അങ്ങയും മരിക്കില്ല.കാരണം ഞാൻ മരിച്ചിട്ടേ അങ്ങ് മരിക്കയുള്ളൂ.ഈ വാക്കുകൾ രാജാവിന്റെ മനസ്സിൽ തട്ടുകയും, ഭുക്കുണ്ഡന്ടെ വധശിക്ഷ റദ്ദാക്കി അദ്ദേഹത്തിനേ രാജസദസ്സിലേ മഹാകവി പട്ടം നൽകി ആദരിക്കുകയും ചെയ്തു എന്നാണ് കഥ.
Wednesday, August 19, 2020
നമ്മുടെ പ്രശ്നം ശാരീരികമാണെങ്കിൽ അത് ശരീരംകൊണ്ടേ പരിഹരിക്കാൻ കഴിയൂ. പ്രശ്നം മാനസികമാണെങ്കിൽ മനസ്സുകൊണ്ടേ പരിഹരിക്കാൻ കഴിയൂ. സാമ്പത്തികമാണ് പ്രശ്നമെങ്കിൽ സമ്പത്തുകൊണ്ടും ആണ് പരിഹരിക്കാൻ കഴിയുക. എന്നാൽ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും മനസ്സുകൊണ്ടും പരിഹരിക്കാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നമെങ്കിലോ? അതെങ്ങനെയാണ് മനസ്സിലാകുന്നത്? ഒരു പ്രശ്നം ഒരു തവണയല്ലേ പരിഹരിക്കേണ്ടത്? ഒരേ പ്രശ്നംതന്നെ വീണ്ടും വീണ്ടും പരിഹരിക്കേണ്ടിവന്നാലോ! അതിനർത്ഥം രോഗത്തെ അല്ല രോഗ ലക്ഷണങ്ങളെയാണ് നാം പരിഹരിച്ചു എന്നു പറയുന്നത് എന്നാണ്. രോഗമുള്ളിടത്തോളം കാലം രോഗലക്ഷണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനെ നമ്മുടെ പരിഹാരങ്ങളെല്ലാം താല്ക്കാലികം മാത്രമായിപ്പോകുന്നു.
എന്താണ് രോഗം? അജ്ഞാനമാണ് രോഗം. എന്താണ് അജ്ഞത? ഭൗതികമായ സുഖഭോഗങ്ങളും, ശാരീരികവും മാനസികവുമായ അവസ്ഥകളും അസ്ഥിരമാണ്എന്നതറിയാതെ അവയിൽ നിന്നും സ്ഥിരമായ സുഖം തേടി ദുഃഖിക്കുന്നു എന്നതാണ് അജ്ഞത. പരിഹാരം എന്നത് അന്തിമമായിരിക്കണം. വിവേകാനന്ദസ്വാമികൾ പറയുന്നത്- "ഒരാളുടെ പ്രശ്നം കുറച്ചു ദിവസത്തേയ്ക്കോ മാസങ്ങളോളമോ ഒരു വർഷത്തേയ്ക്കോ പരിഹരിക്കാനായാൽ അതെല്ലാം നല്ലതു തന്നെയാണ്. എന്നാൽ ഒരാളുടെ പ്രശ്നം എന്നെന്നേയ്ക്കുമായി പരിഹരിക്കാനായാൽ അതാണ് ഏറ്റവും ശ്രേഷ്ഠം." ഒരാളുടെ ദാരിദ്ര്യം കണ്ട് അയാൾക്ക് ഇടയ്ക്കിടയ്ക്ക് പണം കൊടുക്കുന്നതിനേക്കാൾ അയാൾക്ക് ഒരു സ്ഥിരവരുമാനത്തിനുള്ള ജോലി നൽകുന്നതു പോലെയാണത്. സഹായമെന്നാൽ ഒരാളെ നമ്മിൽത്തന്നെ എന്നെന്നേയ്ക്കുമായി ബന്ധിച്ചിടുന്നതല്ല, നമ്മിൽ നിന്നും എന്നെന്നേയ്ക്കുമായി സ്വതന്ത്രമാക്കുകയാണ്. ശരീരംകൊണ്ടോ മനസ്സുകൊണ്ടോ ധനംകൊണ്ടോ അല്ലാതെ ആനന്ദം കണ്ടെത്തുവാൻ കഴിയുന്നു എങ്കിൽ അത് സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം നേടുകയാണ് വിദ്യാഭ്യാസത്തിൻറെ അന്തിമമായ ലക്ഷ്യം. അനുഭവങ്ങളിലൂടെ വിദ്യ വെളിപ്പെടുന്നുണ്ട്.
ശരീര സുഖങ്ങളോ അതിനോടുള്ള മനസ്സിൻറെ ആഭിമുഖ്യമോ നമ്മെ എന്നെന്നേയ്ക്കുമായി ശരീരത്തിൽ ബന്ധിച്ചിടുകയേ ഉള്ളൂ. അതിനാൽ തന്നെ നാം നിരന്തരം പ്രശ്നത്തിലുമായിരിക്കും, ജന്മങ്ങളോളം! ഇതിൽ നിന്നും എന്നെന്നേയ്ക്കുമായി സ്വതന്ത്രരാകുകയാണ് അന്തിമ പരിഹാരം. ശരീരത്തിലിരുന്നുകൊണ്ടു തന്നെ ശരീര സുഖങ്ങളുടെ നിസാരതയും അസ്ഥിരതയും ബോധിക്കണം. ശരീരത്തിലിരുന്നുകൊണ്ടുതന്നെ ശരീരത്തിന് അതീതമായ ആനന്ദത്തെ അനുഭവിക്കുകയും വേണം. സ്വാതന്ത്ര്യത്തിൻറെ പ്രകാശം അപ്പോഴാണ് തെളിയുക! നിലനിർത്താൻ കഴിയാത്ത സുഖത്തിനുവേണ്ടിയുള്ള ശരീരത്തിലെ ബന്ധനമാണ് മരണം. അമരത്വമെന്നത് ശരീരത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. ആത്മാനുഭൂതിയാണത്. നിത്യാനന്ദകരമായത് മറ്റൊന്നുമല്ല!
ഓം
krishnakumar
എത്ര ഭംഗിയുള്ള കടലാസുകൊണ്ട് പൊതിഞ്ഞാലും മാലിന്യമാണതിനുള്ളിലെങ്കിൽ നാം അതിൽ ആകൃഷ്ടരാകില്ലല്ലോ! അതുപോലെയാണ് ശരീരത്തിൻറെ കാര്യവും. കറുപ്പെന്നോ വെളുപ്പെന്നോ സുന്ദരമെന്നോ വിരൂപമെന്നോ ഉള്ള വ്യത്യാസമില്ല, എല്ലാ ശരീരവും മാലിന്യത്തിൻറെ പുറംമോടിയാണ്. ശരീരത്തിനുള്ളിലുള്ള മാലിന്യങ്ങളെ തൊലികൊണ്ട് മൂടിയിരിക്കുന്നു. മാലിന്യത്തെ മൂടിയിരിക്കുന്ന ചർമ്മത്തെയാണ് നാം കണ്ട് മോഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്! മനസ്സിനുള്ളിലെ മാലിന്യത്തെ ഭംഗിവാക്കുകൾ കൊണ്ടും പുഞ്ചിരികൊണ്ടും മൂടുന്നു. അങ്ങനെ നാം ലോകത്തിൻറെ ഉള്ളറിയാതെ കാണുന്ന പുറംമോടികളിൽ ആകൃഷ്ടരാകുന്നു! സ്വാർത്ഥമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സ്വന്തം ഉള്ള് ലോകത്തെ അറിയിക്കാതിരിക്കാനുള്ള പുറംമോടികൾ കൂട്ടുന്നതിൽ നമ്മളും ശ്രദ്ധിക്കുന്നു.
പ്രായത്തെയും മാലിന്യത്തെയും മറയ്ക്കാനുള്ള ശ്രമം മാത്രമാണ് മാനസികവും ശാരീരികവുമായ എല്ലാ സൗന്ദര്യവർദ്ധക ശ്രമങ്ങളും! ശരീരത്തെ നാം എത്ര സ്നേഹിക്കാൻ ശ്രമിക്കുമോ അത്രമാത്രം അത് വിരക്തി സമ്മാനിക്കുകയേയുള്ളൂ. ഒന്നുകിൽ ദുർഗന്ധം കൊണ്ട് അല്ലെങ്കിൽ പ്രായംകൊണ്ട് അതുമല്ലെങ്കിൽ മരണംകൊണ്ട് അത് വിരക്തിയാണ് സമ്മാനിക്കുക. അതിനാൽ പ്രായത്തെയും സൗന്ദര്യത്തെയും ശ്രദ്ധിച്ച് ശരീരത്തെ സംബന്ധിച്ചുള്ള അമിതമായ ആശങ്കകളും മോഹങ്ങളും നിരാശകളും വളർത്തുന്നത് അവിവേകമായിരിക്കും!
"ശരീരമാണ് ഞാൻ" എന്ന തോന്നലാണ് മനസ്സിലെ ഒന്നാമത്തെ അശുദ്ധി! ''ഞാൻ ശുദ്ധവും അനശ്വരവുമായ ആത്മചൈതന്യമാണ്'' എന്ന മന്ത്രമാണ് വിശുദ്ധിയിലേയ്ക്കുള്ള വഴി. പുണ്യപാപങ്ങൾ രോഗദുഃഖങ്ങളായി നമ്മുടെ ശരീരത്തിനും മനസ്സിനും ഏറ്റുകൊണ്ടിരിക്കും. കർമ്മബന്ധം ഒടുങ്ങുന്നതിനനുസരിച്ച് ഇന്ദ്രിയങ്ങൾ അല്പാല്പമായി ക്ഷയിച്ചു ശരീരം നശിച്ചുകൊണ്ടിരിക്കുകയാണ്. മലിനവും നാശോന്മുഖവുമായ ഈ ശരീരത്തെ മിനുക്കുവാൻ എടുക്കുന്ന സമയം വ്യർത്ഥമാണെന്നറിഞ്ഞ് അധികം സമയം ആത്മാവിൻറെ വിശുദ്ധി അറിയുവാൻ ചെലവഴിക്കേണ്ടതുണ്ട്. ശരീരത്തിനു വേണ്ടി 'നിത്യകർമ്മങ്ങൾ' ചെയ്യാം എന്നല്ലാതെ 'കാമ്യകർമ്മങ്ങൾ'ക്കുവേണ്ടി അമിതമായി ശരീരത്തെ ആശ്രയിക്കുന്നത് അജ്ഞതയാണെന്ന് വ്യക്തമാകുന്നു. അത് നിരാശയ്ക്കും ആശങ്കയ്ക്കും സ്വാർത്ഥതയ്ക്കും വഴിവയ്ക്കും. മലിനമായ ശരീരവും മലിനമായ മനസ്സും അശാന്തമാണ്! ശരീരത്തിലല്ല, ആത്മാവിലാണ് സ്വസ്ഥത! ശരീരത്തിലല്ല ആത്മാവിലാണ് സൗന്ദര്യം! അവിടെയാണ് സത്യം! അവിടെയാണ് ഈശ്വരൻ! ആത്മവിശുദ്ധിയെ പ്രാപിക്കാനുള്ള അസ്വസ്ഥതയാണ് ഉണ്ടാകേണ്ടത്! മറ്റ് അസ്വസ്ഥതകളെല്ലാം അജ്ഞാനജന്യമാണ്. ശരീരത്തെ കർമ്മഗതിക്കനുസരിച്ച് നാം സൃഷ്ടിച്ചതാണ്. ആത്മസത്യമാകട്ടെ സൃഷ്ടിക്കപ്പെട്ടതല്ല, അത് നിത്യസത്യമായിരിക്കുന്നു. എന്നതിനാൽ നശിച്ചുകൊണ്ടിരിക്കുന്ന, ഉണ്ടായി നിലനിന്ന് മറയുന്ന ശരീരത്തിലല്ല ആശ്രയം, ഒരേയൊരാശ്രയം അനശ്വരചൈതന്യമായ ആത്മകേന്ദ്രത്തിലാണ്!
ഓം
krishnakumar
Saturday, August 15, 2020
⭐⭐⭐⭐⭐⭐⭐⭐⭐
*അവതാര കീർത്തനം*
======================
അംബുജായത ലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കന്മാഷാപഹ പിൻപാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ ....
ആഴിതന്നിൽമുഴുകിയ വേദത്തെ
മീ ളുവാനൊരു മീനായിച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമൻപൊടു കാണണം ഗോവിന്ദ....
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോൾ
കച്ഛ പാകൃതി കൈകൊണ്ടുമേവിടും
വിശ്വവ്യാപിയെ കാണുമാറാകണം ...
ഈഷലെന്നിയേ സൂകര വേഷമായ്
ദ്വേഷിച്ചിടും ഹിരണ്യാക്ഷനെ ക്കൊന്നു
ധാത്രിചക്രത്തെ വീണ്ടു കൊണ്ടെന്നോടു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ ....
ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്രെപ്രഹ്ലാദ സേവിതനായിട്ടു
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ ....
ഊഢമോദം മഹാബലി തന്നൊടു
ഗൂഢമായി ചെന്ന് മൂന്നടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂർത്തിയെ
സേവിച്ചീടുമാറാകണം ഗോവിന്ദ ....
എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാ കൃതി
കണ്ണിൽ കാണുമാറാകണം ഗോവിന്ദ ...
ഏണനേർമിഴി ജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണുംനേരം പിരിയാതെ യെൻ മുൻപിൽ
കാണുമാറരുളീടണം ഗോവിന്ദ ...
ഐയ്യോ ഹസ്തിനമായ പുരിപുക്കു
കയ്യിൽമേവും കലപ്പയിൽ കോരീട്ടു
പയ്യവേ എറിവാൻ തുനിയും ബല
ഭദ്രരാമനെ കാണണം ഗോവിന്ദ ...
ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ്
ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും
പെട്ടെന്നൻപോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ ....
ഓർക്കിലെത്രയും പേടിയാമിനിമേൽ
കൽക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛ രെയൊക്കെയും
വെക്കം കൊൽവതും കാണണം ഗോവിന്ദ ...
ഔവ്വിധമായ പത്തവതാരവും
ചൊവ്വോടെ ചൊൽവനാർക്കു കഴിയുന്നു
ദൈവമേ താവകാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ .....
അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടൻ
അന്ത്യകാലത്തു മുക്തിയെ നൽകുവാൻ
ബന്ധുനീയല്ലാതില്ലമേ ഗോവിന്ദ ....
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിതാനന്ദ രൂപ സനാതന
ഉച്ചരിക്കയായ് വരേണം നിൻ നാമങ്ങൾ
വിശ്വനായക വിഷ്ണോ നമോസ്തുതേ....
⭐⭐⭐⭐⭐⭐
*മായ*
🕉🕉🕉🕉🕉🕉🕉🕉🕉🕉
സ്വാമിമാരൊക്കെ പറയത്തില്ലേ--എല്ലാം മായയാണെന്ന് എന്താണ് മായ?
മക്കള്‍ മായാ ജാലം എന്നു കേട്ടിട്ടില്ലേ. ഒരിടത്ത്-അങ്ങു വടക്കെങ്ങാണ്ട്-ഒരു നമ്പീശനുണ്ടായിരുന്നു. പേരു മറന്നു പോയി. വല്ല്യ ഇന്ദ്രജാലക്കാരനായിരുന്നു. ഒരു കുഴപ്പം മാത്രം. രണ്ട് കാലേലും മലപോലെ മന്ത്. പക്ഷേ പ്രസിദ്ധനാണ്.
ഒരു ശിവരാത്രിദിവസം. അമ്മ വിളിച്ചു പറഞ്ഞു--മോനേ ഇന്ന് ഉറക്കം ഇളയ്ക്കാന്‍ നിന്റെ എന്തെങ്കിലും ഒരു സൂത്രം കാണിക്ക്. ദേ അയലത്തുകാരെല്ലാം വന്നിട്ടുണ്ട്.
ഓ വയ്യമ്മേ. ഞാനിവിടെങ്ങാനും ഒന്നു കിടക്കട്ടെ--എന്നു പറഞ്ഞു കൊണ്ട് നമ്പീശന്‍ കിടക്കാന്‍ പോയി.
അതാ ആകാശത്തു നിന്നും ഒരു എഴുത്ത്--ഒരു ചരടില്‍ കെട്ടി മുകളില്‍നിന്നും വന്നതാണ്. ആരോ അതെടുത്ത് വായിച്ചു. നമ്പീശനുള്ളതാണ്. ഇന്ദ്രന്റെയാണ് കായിതം.
ഏതിന്ദ്രന്‍ --കിട്ടുവാണ്.
ദേവേന്ദ്രന്‍ --അല്ലാതേതിന്ദ്രന്‍ . ദേവലോകത്ത് ദെവാസുര യുദ്ധം. നമ്പീശന്‍ ഉടന്‍ എത്തണം. ഇതാണ്ആജ്ഞ.
അങ്ങനെ തന്നെ വേണം--ആതിരയുടെ സന്തോഷം--ആ അമ്മ പറഞ്ഞാ കേക്കാഞ്ഞിട്ടാ.
നമ്പീശന്‍ വളരെ വൈമനസ്യത്തോടെ എഴുനേറ്റു--ഉടന്‍ ഒരു നൂലേണി- ആകശത്തില്‍ നിന്നും വന്നു. അതില്‍ കയറി നമ്പീശന്‍ പോയി. സൂക്ഷിക്കണേ മോനേ--അമ്മ വിളിച്ചുപറഞ്ഞു.
യുദ്ധത്തിന്റെ ആരവം. പെരുമ്പറശബ്ദം-ശംഖനാദം--ആള്‍ക്കാരുടെ അലര്‍ച്ച--അങ്ങിനെയിരുന്നപ്പോള്‍ ആരുടേയോ ഒരു തല വന്നു മുറ്റത്തുവീണു. രക്തം അവിടെ വ്യാപിച്ചു--അതാ കൈകാലുകള്‍--തലകള്‍--യുദ്ധം പൊടി പൊടിക്കുകയാണ്--മുറ്റം മുഴുവന്‍ രക്തം തളം കെട്ടിക്കിടക്കുന്നു. ശിവരാത്രിക്കാര്‍ സംഭ്രമത്തോടെ കാഴ്ച കാണുകയാണ്. അയ്യോ-അതെന്താണ്--ഒരു മന്തുകാല്‍--അതാ മറ്റേക്കാലും--പുറകേ നമ്പീശന്റെ തലയും--അമ്മ ബോധം കെട്ടുവീണു. ആള്‍ക്കാര്‍താങ്ങി എടുത്തു മുഖത്തു വെള്ളം തളീച്ചു. എന്റെ മോനേ എന്നു പറഞ്ഞ് അവര്‍ കണ്ണു തുറന്നു--നോക്കിയത്--നമ്പീശന്റെ മുഖത്തേക്ക്-
നീ--നീ അവര്‍ വാക്കുകള്‍ക്കു പരതി.
അതേ അമ്മേ ഞാന്‍ തന്നെ. ആവതില്ലാത്തോരൊന്നും ഈ ഇന്ദ്രജാലം കാണരുത്. നമ്പീശന്‍ പറഞ്ഞു.
അപ്പം അതു സൂത്രമായിരുന്നോ--ആതിരയ്ക്കുസംശയം
https://chat.whatsapp.com/JHHUHIYeYTq5rixUmlW1Pv
അതേ മോളേ--ഇതുപോലാ നമ്മള്‍ ഈ കാണുന്നതെല്ലാം ശരിക്കുള്ളതല്ല. ഉദാഹരണത്തിന് വെള്ളം എടുക്കാം. കുടിക്കാം--കുളിക്കാം--ചെടിനനയ്ക്കാം--പക്ഷെ അത് ശരിക്കും എന്താണ്? വൈദ്യുതി കടത്തിവിട്ടാല്‍ രണ്ടു വാതകങ്ങളാകും--ഹൈഡ്രജനും, ഓക്സിജനും--വെറുതേ ചൂടാക്കിയാലോ ആവിയാകും--ഇനി തണുപ്പിച്ചാലോ--ഐസുകട്ടയാകും--വെള്ളമാണെന്നു പറഞ്ഞ സാധനം. ഇതുപോലാണ് പ്രപഞ്ചത്തിലേ എല്ലാം--ഇതാണ് ബ്രഹ്മസ്സത്യം--ജഗന്‍ മിഥ്യ എന്നു ശങ്കരാചാര്യര്‍ പറഞ്ഞത്. അതു പഴഞ്ചനാണെന്നു പറയുന്നവര്‍ക്ക് “ മാറ്റര്‍ ക്യാന്‍ നൈതര്‍ ബി ക്രിയേറ്റഡ്- നോര്‍ ബി ഡിസ്റ്റ്റോയ്ഡ്”( പുതിയ വസ്തുക്കള്‍ ഉണ്ടാക്കാനോ-ഉള്ളത് ഇല്ലാതാക്കാനോ കഴിയില്ല) എന്ന തത്വം മോഡേണ്‍ സയന്‍സിന്റേതാണേ--
അറിയില്ല-അഥവാ-മനസ്സിലായില്ല എന്നു ധരിച്ചാല്‍ മതി. ആകെ ഒരു വസ്തുവേ ഉള്ളു. അതു പലരൂപത്തില്‍ കാണുന്നു--ഇതാണ് അപ്പൂപ്പനറിയാവുന്ന മായ.
അപ്പൂപ്പാ ഈ മായയേക്കുറിച്ച് പറഞ്ഞത് അങ്ങോട്ടു ശരിക്കു മനസ്സിലായില്ല. രാം കുട്ടനാണ്.
പറഞ്ഞ ഈ എനിക്കുതന്നെ മുഴുവനങ്ങോട്ടു മനസ്സിലായില്ല. അതുകൊണ്ട് നീ വിഷമിക്കണ്ടാ. ആട്ടെ എന്താ നിന്റെ സംശയം.
ശരിക്കും പറഞ്ഞാല്‍ എന്റെ സംശയം എന്താണെന്നാണ് എന്റെ സംശയം. ബ്രഹ്മ സ്സത്യം എന്നു പറഞ്ഞതില്‍ എന്താണു സത്യം? മിഥ്യ-മായയാണെന്നു മനസ്സിലായി.
ങാ- പറയാം. ഈ സത്യവും, മിഥ്യയും ഇരട്ടസ്സഹോദരങ്ങളാണ്. കണ്ടാല്‍ ഒരു പോലിരിക്കും. സ്വഭാവം വിപരീതവും. മിഥ്യ എന്നു വച്ചാല്‍--കള്ളം, നുണ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇവരേ തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു വഴിയേ ഉള്ളൂ. സത്യം വെള്ളക്കുപ്പായമേ ഇടൂ. മിത്ഥ്യ നിറപ്പകിട്ടുള്ള വസ്ത്രങ്ങളും. ഇവരുടെ സ്വഭാവ വിശേഷം കൊണ്ട്, സത്യത്തിന് സമൂഹത്തില്‍ വിലയും, മിഥ്യയ്ക്ക് പുച്ഛവും ലഭിച്ചു. മിഥ്യയ്ക്ക് അസൂയ. എങ്ങിനെ എങ്കിലും ഇവനേ പറ്റിക്കണം എന്നായി വിചാരം.
അങ്ങനെ ഇരിക്കെ ഒരിക്കല്‍ രണ്ടു പേരും കൂടി കുളിക്കാന്‍ പോയി. നദിയിലിറങ്ങി കുളിച്ചിട്ട് മിഥ്യ പെട്ടെന്ന് കയറി സത്യത്തിന്റെ വേഷം--കുളിക്കാന്‍ നേരമഴിച്ചുവച്ചത്--എടുത്തണിഞ്ഞ് സ്ഥലം വിട്ടു. പാവം സത്യം-കുളിച്ചു കേറിയപ്പോള്‍ തുണിയില്ല. മിഥ്യയുടെവേഷം ഇടാന്‍ പറ്റുമോ!
ഇപ്പോഴും തുണി യില്ലാതെ ഒളിച്ചു നടപ്പാണ്. ഉജാലയിട്ടു വെളുപ്പിച്ച വേഷവും ധരിച്ച് നുണ-സത്യത്തിന്റെ സ്ഥാനത്തും. നഗ്നനായി വെളിയിലിറങ്ങാന്‍ വയ്യാതായ സത്യത്തിന് ഇരിക്കാന്‍ സത്യസ്വരൂപന്‍ ഒരു സ്ഥലം കല്പിച്ചു. ജീവജാലങ്ങളുടെ ഉള്ളില്‍. കണ്ടു പിടിക്കണമെങ്കില്‍ അകത്തേക്കു നോക്കണം.
സത്യം ഒളിവിലായതോടുകൂടി പിന്നെ കള്ളത്തിന്റെ ഭരണമായി. ഈ കാണുന്നതെല്ലാം സത്യമെന്ന് ആളുകള്‍ വിശ്വസിച്ചു. നിനക്കറിയാമോ--പണ്ട് ഹിരണ്യാക്ഷനേ കൊന്ന് ഭൂമിയേ വീണ്ടെടുത്ത ശേഷം മഹാവിഷ്ണു, കുറേ നാള്‍ പന്നിയായി ഒന്നു ജീവിച്ചുകളയാമെന്ന് തീരുമാനിച്ചു. മന്വന്തരങ്ങള്‍ കഴിഞ്ഞിട്ടും വൈകുണ്ഠം കാലി. ലൊകത്തിലെ ക്രമസമാധാന പാലനത്തിനുള്ള ആഭ്യന്തരമന്ത്രിയല്ലേ മഹാവിഷ്ണു. ഇന്ദ്രനാണെങ്കില്‍ എന്നും പ്രശ്നം. പുള്ളി ഓടി ബ്രഹ്മാവിനേയും, മഹാദേവനേയും ഒക്കെ കണ്ട് പരാതി ബോധിപ്പിച്ചു. കണ്ടു പിടിക്കാന്‍ ഏകംഗക്കമ്മിഷനായി നാരദരേ നിയോഗിച്ചു.
നാരദര്‍ ഭൂമിയില്‍ മുഴുവന്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു അഴുക്കു ചാലില്‍ ആയിരക്കണക്കിന് ഭാര്യാ-പുത്രാദികളുമായി കക്ഷിയേ കണ്ടു പിടിച്ചു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഈ സുഖ സൌകര്യങ്ങള്‍ വിട്ട് താനെങ്ങോട്ടും ഇല്ലെന്ന് കക്ഷി തീര്‍ത്തു പറഞ്ഞു.
നാരദര്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍--ഹിരണ്യാക്ഷനേ ഓടിച്ചപോലെ ഒറ്റ പാച്ചില്‍. നാരദര്‍ ജീവനും കൊണ്ട് ഓടി--ആപോക്കില്‍ പാവത്തിന്റെ തബുരുവും പോയെന്നാ കേഴ്.വി
അത്ര ശക്തമാമോനെ ഈ മായാ ബന്ധം. അവസാനം വിഷ്ണുവിനേ രക്ഷിക്കാന്‍ സംഹാരരുദ്രനു തന്നെ വരേണ്ടി വന്നു. അദ്ദേഹം തന്റെ ശൂലം കൊണ്ട് ആ പന്നിയുടെ മസ്തകം പിളര്‍ന്നാണ് വിഷ്ണുവിനേ മോചിപ്പിച്ചത്. ഇതാണ് മായാബന്ധത്തില്‍ പെട്ടവരുടെ കഥ. വല്ലോം പുടികിട്ടിയോ? ഇല്ലെങ്കില്‍ അവനവൻ്റെ അകത്തേക്കു നോക്ക്
കടപ്പാട്🙏
*🕉ശ്രീപള്ളിയറേശ്വരിശരണം*
*☆☆☆☆ദേവസേനാപതി☆☆☆☆*
🦚🦚🦚🦚🦚🦚🦚🦚🦚🦚
*☆☆வெற்றிவேல்வீரவேல்☆☆*
ചക്രവ്യൂഹവും പദ്മവ്യൂഹവും
മഹാഭാരതത്തിലെ രണ്ട് സേനാ വ്യൂഹങ്ങളെ പലപ്പോഴും പല പണ്ഡിതരും പരസ്പരം മാറി പരാമർശിക്കുന്നത് കാണാറുണ്ട്. ചക്രവ്യൂഹവും പദ്മവ്യൂഹവുമാണത്. ഇത് രണ്ടും ഒന്നാണെന്നും ചിലർ പറയുന്നതും കേൾക്കാറുണ്ട്. എന്നാൽ അവയുടെ വ്യത്യാസങ്ങൾ ആണ് ഇവിടെ പങ്ക് വയ്ക്കുവാൻ ഉദ്ദേശിക്കുന്നത്.
18 നാൾ നീണ്ട ഒരു മഹായുദ്ധമാണ് മഹാഭാരത യുദ്ധം. ഇരുപക്ഷത്തുമായി ചത്തുവീണ മനുഷ്യരുടെ കണക്ക് ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്യും. യുദ്ധത്തിൽ പങ്കെടുത്തവരുടെ അക്ഷൗഹണിക്കണക്ക് 135 കോടി ജനതയുള്ള ഇന്നത്തെ കാലത്ത് ഇരുന്ന് ചിന്തിച്ചാൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വലിയൊരു ശതമാനവും ചത്തൊടുങ്ങിയതായി കരുതേണ്ടി വരും. കഥയിലെ കണക്കുകൾക്ക് അതിശയോക്തിയുണ്ടാകാമെങ്കിലും അവയ്ക്കപ്പുറമുള്ള വ്യൂഹ നിർമ്മിതിയെക്കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്.
ചക്രവ്യൂഹം
--------------------
മഹാഭാരത യുദ്ധത്തിൽ ചമയ്ക്കപ്പെട്ടതിൽ ഏറ്റവും അപകടകാരിയായ ഒരു വ്യൂഹമാണ് ചക്രവ്യൂഹം. യുദ്ധതന്ത്രങ്ങളിലേക്കും വച്ച് ഏറ്റവും തീക്ഷ്ണമായ സേനാവ്യൂഹമാണത്. ശത്രു സേനയെ ആശയക്കുഴപ്പത്തിലാക്കി ക്ഷണ നേരം കൊണ്ട് തകർത്തടിക്കാൻ പറ്റുന്ന സേനാവ്യൂഹം. ദ്രോണാചാര്യരുടെ ഏറ്റവും മികച്ച യുദ്ധ തന്ത്രം. മഹാഭാരത യുദ്ധകാലത്ത് ചക്രവ്യൂഹം ഒരു പോലെ ചമയ്ക്കാനും തകർക്കുവാനും അറിയുന്നവരായി കേവലം ആറ് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരശുരാമൻ, ദ്രോണാചാര്യര്, ഭീഷ്മപിതാമഹൻ, ശ്രീകൃഷ്ണനൻ, അർജ്ജുനൻ, ശ്രീകൃഷ്ണ പുത്രനായ പ്രദ്യുമ്നൻ എന്നിവർ മാത്രം. പരശുരാമ ശിഷ്യനെങ്കിലും, അർജ്ജുനനെ വല്ലുന്ന വില്ലാളിയെങ്കിലും കർണ്ണന് അന്യമായിരുന്നു ഈ വിദ്യ. അർജുന പുത്രൻ അഭിമന്യുവിന് ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കാനറിയാം, എന്നാൽ ആപത്ത് പിണഞ്ഞാൽ തിരികെ പുറത്തേക്ക് കടക്കുവാൻ അറിയുമായിരുന്നില്ല.
പത്മവ്യൂഹം പ്രതിരോധാത്മകമെങ്കിൽ ചക്രവ്യൂഹം ആക്രമണാത്മകമാണ്.
എന്തിനേയും തച്ച് തകർക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പോലെയാണത്. പാഞ്ഞടുക്കും. ക്ഷണ നേരം കൊണ്ട് ശത്രു സേനയെ ഛിന്ന ഭിന്നമാക്കും. അതിൽപ്പെട്ടുകഴിഞ്ഞാൽ പിന്നെ രക്ഷയില്ല. നില കിട്ടാത്ത ചുഴി കണക്കെ ആഴത്തിലേക്ക് വലിച്ചെടുക്കും. തിരിച്ചു വരാനാകാത്ത വിധം മുങ്ങിത്താഴുമതിൽ. പ്രതിരോധിക്കാൻ ഒരവസരവും നൽകാതെ ശത്രു സേനയെ നാമാവശേഷമാക്കും. കാട്ടുതീപോലെ ആളിപ്പടരും. അത്രമേൽ ദുഷ്കരവും ആപൽക്കരവുമാണത്.
ചക്രവ്യൂഹത്തെ ഭേദിക്കുക എളുപ്പമല്ല. ഭേദിച്ചോലോ പുറത്ത് കടക്കുക അതിലേറെ ദുഷ്കരം. ഒന്നിച്ചൊട്ടാകെ കറങ്ങിക്കൊണ്ടിരുക്കുന്ന നിരവധി പോരാളികളെ ഒരേസമയം നേരിടേണ്ടി വരും. ഭ്രമാത്മകമായൊരു ചുഴിയിലകപ്പെട്ടത് മാതിരി വിഭ്രമിപ്പിക്കും അകത്ത് കടന്നാൽ. സ്ഥലകാല ബോധം നഷ്ടപ്പെടാതെ മുന്നോട്ട് പോകണം. ആ ചുഴലിയുടെ പ്രഭവ കേന്ദ്രത്തെ തകർത്താൽ ഗതി തെറ്റിയ ചുഴലി പോലെ സ്വയം എരിഞ്ഞടങ്ങുമത്. ഏറ്റവും മികച്ച പോരാളിക്ക് മാത്രം സാധ്യമാകുന്ന യുദ്ധ തന്ത്രം. മരം തുരക്കുന്ന വണ്ട് കണക്കെ വേണം അതിനെ തുരക്കാൻ. കണ്ണിൽ കണ്ടതിനെയെല്ലാം തച്ച് തകർക്കാൻ വരുന്ന ആ ചുഴലിയെ ഒരേ സമയം പ്രതിരോധിക്കുകയും അതേ സമയം തന്നെ ആക്രമിക്കുകയും വേണം. എങ്കിലേ മുന്നോട്ടുള്ള വഴി തുറക്കപ്പെടുകയുള്ളൂ. ഇതിലേതെങ്കിലുമൊന്ന് നിമിഷ നേരത്തേക്കെങ്കിലുമൊന്ന് വൈകിയാല്‍ അതിന്റെ നിലയില്ലാക്കയത്തിലേക്ക് താണമർന്ന് ആ യോദ്ധാവ് നാമാവശേഷമാകും.
ഒരു ബിന്ദുവില്‍ തുടങ്ങി പുറത്തേക്ക് എന്ന ക്രമത്തിൽ ശക്തമായി കറങ്ങുന്ന
ആറു ചുറ്റുള്ള ചക്രം. അകത്തേക്ക് കടക്കാനോരേയൊരു മാർഗ്ഗം. അകത്തെ
ബിന്ദുവാണ് പ്രഭവകേന്ദ്രം. അവിടെ നിന്നാണ് ചക്രത്തിന്റെ ഗതി നിശ്ചയിക്കപ്പെടുന്നത്. അതിന് ചുറ്റും നിരവധി മഹാരഥികൾ ചക്രത്തിന്റെ നിയന്ത്രണം വഹിക്കും. അവർക്ക് ചുറ്റും അനേകം അതിരഥികൾ, അവർക്ക് ചുറ്റും അനേകശതം അർദ്ധരഥികൾ, അവർക്ക് ചുറ്റും അനേക സഹസ്രം രഥികൾ, അതിനു ചുറ്റും അതിലിരട്ടി കുതിരപ്പട, ആനപ്പട, കാലാൾപ്പട. പതിനഞ്ച് അക്ഷൗഹണിപ്പടയെ വരെ ഉൾക്കൊള്ളിക്കാൻ പ്രാപ്തമായ വലിയൊരു വ്യാസം ആ ചക്രത്തിനുണ്ടാകും. ഈ സേനയെ മുഴുവന്‍ തകർത്താലെ അകത്തെ പ്രഭവ കേന്ദ്രത്തെ ആക്രമിക്കാന്‍ സാധിക്കു. അകത്തേക്ക് കടക്കാനൊരൊറ്റ തുറന്ന മാർഗ്ഗം മാത്രം. അതുവഴി കടന്നാല്‍ നേരെ കയറി ചെല്ലുന്നത് മൂന്നാമത്തെ ദളത്തിലേക്ക്. അവിടെയാണ് വിഭ്രമാത്മകമായ വ്യൂഹം ചമയ്ക്കലിന്റെ ആദ്യ കടമ്പ. വലംപിരിയായി വൃത്ത ചംക്രമണത്തിനനുസൃതമായി മുന്നോട്ട് കുതിക്കുക. ചുറ്റിലും കറങ്ങിക്കൊിരിക്കുന്ന സേനയ്ക്ക് നേരെ ശരവർഷം ചൊരിഞ്ഞ് കൊണ്ട് വേണം ഓരോ ചലനവും. ആ മാർഗ്ഗത്തിന്റെ അറ്റത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാലാമത്തെ ദളത്തിലേക്ക് കടക്കുക. ഭ്രമകൽപനകൾക്കിടം നൽകാതെ മുന്നോട്ട് കുതിച്ചാൽഅതിനറ്റം അഞ്ചാം ദളത്തിലേക്കു തുറക്കുന്ന വലംപിരി വളവ്. വീണ്ടും ശര വർഷം ചൊരിഞ്ഞ് കൊണ്ട് കുതിക്കുക. അതിനറ്റം വീണ്ടും ഭ്രമാത്മകമായി ആറാം ദളത്തിലേക്ക് ഇടംപിരി വളവ്. അവിടെവരെയെത്തിയാൽ ചക്രവ്യൂഹത്തിന്റെ പാതി ഘട്ടം പിന്നിട്ടു. അവിടെ നേരിടേണ്ടി വരിക അർദ്ധ രഥികളെയാണ്. പിന്നെ ഇടത് പിരിമാത്രം മനസില്‍ വച്ച് പാർശ്വങ്ങളിൽ നിന്നുള്ള ശരവർഷത്തെ പേമാരികണക്കിന് പ്രതിരോധിച്ച് തിരിച്ചടിച്ച് കൊണ്ട് മുന്നേറുക. ഏറ്റവും ദൈർഘ്യമേറിയ പാതയാണത്. അർദ്ധരഥികൾ അതിരഥികൾക്ക് വഴിമാറുന്ന ഘട്ടമെത്തുമ്പോൾ ആക്രമണം കനക്കും. ആറാം ദളത്തിൽ നിന്ന് ഊളിയിട്ട് നേരെ കടക്കുന്നത് ചക്രത്തിന്റെ പ്രഭവ കേന്ദ്രത്തിനടുത്ത് രണ്ടാം ദളത്തിലേക്കാണ്. ഇടം പിരി വളവിലൂടെ വീണ്ടും കുതിച്ചാൽ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന എറ്റവും ശക്തിമത്തായ മൂന്ന് വൃത്തങ്ങൾ കണക്കെ മഹാരഥികളുടെ അതി ശക്തമായ ആക്രമണം. ആ പാതയ്ക്കൊടുവിൽ ആണ് മഹാ ചക്രത്തിന്റെ പ്രഭവ കേന്ദ്രം. യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ ആ പ്രഭവ കേന്ദ്രത്തെ തകർക്കുക. ലോകമൊട്ടാകെ ചുറ്റിലും നിന്ന് നമുക്കെതിരെ യുദ്ധം ചെയ്യുന്ന പ്രതീതിയാകും ആ ഘട്ടത്തിൽ. ചക്രത്തിന്റെ ആണിക്കല്ലിളക്കി പുറത്ത് കടന്നാൽചക്രം തകരും. വ്യൂഹം നാമാവശേഷമാകും. ശത്രു നിഷ്പ്രഭമാകും.
യുധിഷ്ഠരനെ വധിച്ച് വിജയമുറപ്പിക്കാൻ ഉള്ള
ദുര്യോധനൻ്റെ അന്ത്യശാസനത്തെ തുടർന്ന് മഹാഭാരത യുദ്ധത്തിലെ പതിമൂന്നാം നാൾ ദ്രോണർ ചമച്ച യുദ്ധതന്ത്രമായിരുന്നു ചക്രവ്യൂഹം. ഈ വ്യൂഹം തകർക്കാൻ സാധിക്കുന്ന അർജുനനെ തന്ത്രപൂർവ്വം യുദ്ധഭൂമിയുടെ മറ്റൊരു ഭാഗത്തേക്കകറ്റിയാണ് ദ്രോണർ ഈ വ്യൂഹം നിർമ്മിക്കുന്നത്. വ്യാസഭാരതത്തിൽ വ്യൂഹ നിർമ്മിതിയെ വിവരിക്കുന്നതിങ്ങിനെയാണ്.
ചെങ്കൊടിയേന്തി, ചുവപ്പ് വേഷം ധരിച്ച്, ചുവന്ന മാലകളും ഭൂഷണങ്ങളും ധരിച്ച്, രക്തചന്ദനം ധരിച്ച് എല്ലാവരും പോരാടുവാൻ ഒരുങ്ങി. അങ്ങിനെ ശക്തരായ പതിനായിരം വില്ലാളികൾ വന്നു. ദുര്യോധന പുത്രൻ ലക്ഷ്മണനെ മുന്നിൽ നിർത്തി. പടയുടെ നടുക്ക് ദുര്യോധനൻ നിന്നു. കർണ്ണനും, കൃപരും, ദുശ്ശാസനനും, ദ്രോണാചാര്യരും, ജയദ്രഥനും, അശ്വത്ഥാമാവും, ശകുനിയും, ശല്യരും, ഭൂരിവസും, അടക്കമുള്ള മഹാരഥൻമാരും, ദുര്യോധന സഹോദരൻമാരായ മുപ്പത് കൗരവരും പടപൊരുതി. ( ദ്രോണ പർവ്വം /വ്യാസ ഭാരതം / വിദ്വാൻ. കെ.പ്രകാശം/DC books)
ചക്രവ്യൂഹത്തിനകത്തേക്ക് ഒറ്റയ്ക്ക് പൊരുതിക്കയറിയ 16 വയസ് മാത്രം പ്രായമുള്ള അർജ്ജുന പുത്രൻ അഭിമന്യു ആ വ്യൂഹത്തിനകത്ത് പ്രഭവകേന്ദ്രം വരെയെത്തിയെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. ധർമ്മയുദ്ധമായിത്തുടങ്ങിയ മഹാഭാരത യുദ്ധം എല്ലാ ധർമ്മ മര്യാദകളേയും ഉല്ലംഘിക്കുന്നത് അത് മുതൽക്കാണ്.
പദ്മവ്യൂഹം
--------------------
പതിമൂന്നാം നാളിൽ സാധിക്കാത്തത് പതിനാലാം നാളിൽ സാധിക്കുമെന്ന് ഉറപ്പിച്ചാണ് ദുര്യോധനൻ യുദ്ധത്തിനിറങ്ങിയത്. ദുര്യോധനൻ്റെ ആ ഉറപ്പിന് കാരണം രണ്ടുണ്ടായിരുന്നു.
1 സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിക്കുവാൻ കഴിഞ്ഞില്ല എങ്കില്‍ തീയിൽ ചാടി ആത്മാഹുതി ചെയ്യുമെന്നായിരുന്നു തലേന്നാൾ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്.
2. ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് ജയദ്രഥന് വരപ്രാപ്തിയുണ്ടായിരുന്നു. അതായത് രണ്ടിൽ എന്ത് സംഭവിച്ചാലും അർജ്ജുനൻ്റെ അന്ത്യമന്നാണ് എന്ന് ദുര്യോധനാദികൾ ഉറപ്പിച്ചിരുന്നു. അർജുനനില്ലാത്ത പാണ്ഡവ സേനയ്ക്ക് പിന്നെന്ത് പ്രസക്തി..!
ചക്രവ്യൂഹം ഏത് ശത്രുവിനേയും ഒറ്റയടിക്ക് തച്ച് തകർക്കാൻ പ്രാപ്തമായ ആക്രമണാത്മകമായ ഒരു വ്യൂഹമായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വില്ലാളികളുടെ നിരയ്ക്ക് പോലും തകർക്കാനാകാത്തതാണ് പദ്മവ്യൂഹത്തിൻ്റെ ഘടന. അത്രമേൽ പ്രതിരോധാത്മകമാണ് എന്നാൽ ദ്രോണർ പദ്മവ്യൂഹത്തിന് അൽപ്പം കൂടി കരുത്ത് കൂട്ടിയാണ് നിർമ്മിച്ചത്.അതിനായി പകുതി ശകട വ്യൂഹവും പകുതി പദ്മവും ചേര്‍ന്ന ഒരു മഹാവ്യൂഹമാണ് അദ്ദേഹം ചമച്ചത്. അതും പോരാഞ്ഞ് പദ്മവ്യൂഹത്തിന്‍റെ മദ്ധ്യത്തിലായി ഒരാളാലും ഭേദിക്കാനാകാത്ത ഒരു ഗര്‍ഭഗൃഹവും അതിനുള്ളില്‍ ആരാലും അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ അർജ്ജുനനോട് എതിരിടാൻ തക്ക കരുത്തുള്ള ആറു മഹാരഥന്മാരെ നിർത്തി. 12 വിളിപ്പാട് നീളത്തിലും (48 മൈല്‍) 5 വിളിപ്പാട് വീതിയിലും (20 മൈല്‍) പരന്ന് കിടന്ന ആ മഹാ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു.
ശകട മുഖത്ത് ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഇടത് വശത്തെ ദളങ്ങളിൽ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതു വശത്ത് ദുര്യോധനനും വികര്‍ണ്ണനും ലക്ഷക്കണക്കിന് സേനാ ബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നിൽ കൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ കരുത്തുറ്റ ലക്ഷം പടയാളികളും. പത്മത്തിന്‍റെ നടുവിലെ ഗര്‍ഭഗ്രഹത്തില്‍ മാത്രം 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും നിന്നു. അതിനകത്തെ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത് അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. അവരുടെയെല്ലാം നടുക്ക് ജയദ്രഥന്‍ സ്വന്തം പടയ്ക്കൊപ്പം ഒരിക്കലും അര്‍ജ്ജുനന് തൊടാനാകില്ല എന്ന ധൈര്യത്തോടെ നിലയുറപ്പിച്ചു.
ലോകത്തിലെ ഏതൊരു ശക്തിക്കും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത് അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ തൊടാൻ പോലും കഴിയില്ലാ എന്ന് വ്യക്തം. കൌരവസേന ജയമുറപ്പിച്ച് തന്നെ പതിനാലാം ദിവസം കുരുക്ഷേത്ര ഭൂമിയിലിറങ്ങി. പക്ഷേ ഭഗവാനൊപ്പമുണ്ടെങ്കിൽ എന്താണ് അസാധ്യമായുള്ളത്...? കൃഷ്ണൻ എന്ന ഒരൊറ്റ കരുത്തിന് മുന്നിൽ ദ്രോണരുടെ ആരാലും തകർക്കാനാകാത്ത വ്യൂഹം പോലും വിറച്ചു. പതിനാലാം നാളിൽ ജയമുറപ്പിച്ച കൗരവ സേനയെ അമ്പരപ്പിച്ച് കൊണ്ട് ആ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ അർജ്ജുനൻ ജയദ്രഥനെ വധിച്ചു. ജയദ്രഥൻ്റെ ശിരസ് നിലത്ത് പതിച്ചത് അർജ്ജുനൻ്റെ കയ്യ് കൊണ്ടല്ല എന്നതിനാൽ ശിരസ് നൂറ് കഷ്ണങ്ങളായി തകരുമെന്ന ശാപത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. രണ്ടും കൃഷ്ണൻ്റെ വിദ്യകൾ.
⛳⛳⛳⛳⛳⛳⛳⛳⛳⛳⛳⛳⛳
copy
Sunday, August 09, 2020
Fibre in juice or whole fruit

Is fruit juice healthier than whole fruit?
Category: Health
Published: December 2, 2013
No, fruit juice is not healthier than whole fruit in general. Even if the juice is freshly squeezed on the spot, drinking the juice is less healthy than eating the fruit whole. You may be tempted into thinking that since fruit juice comes straight from the fruit, they must be nutritionally equivalent. But such thinking is wrong. There are two main reasons for this discrepancy.

Whole fruits are significantly healthier than fruit juice. Public Domain Image, source: Christopher S. Baird.
First, the pulp and skin of the fruit that is left behind is high in dietary fiber. Dietary fiber plays a larger role than just promoting regular bowel movements. When you eat a fruit whole, the dietary fiber in the pulp binds to the natural sugar in the fruit as it travels through your gastrointestinal tract. This binding action makes it harder and take longer for your body to absorb the sugar. As a result, the fruit's sugar accumulates in your blood at a lower and slower rate if you eat the fruit whole than if you drink straight fruit juice. This process lets your body use the sugar more as a direct energy source. In contrast, drinking straight fruit juice leads to a spike in blood sugar. Sensing that you have more sugar than you need, your body quickly releases insulin, leading to a large amount of the sugar in your blood being converted to fat and glycogen. In this way, the blood sugar spike leads to a blood sugar dip (unless more food is eaten), leaving you hungry again. And being hungry makes you eat more. In this way, drinking pure fruit juice leads to poorer regulation of blood sugar and increased calorie consumption, when compared to eating whole fruits. People who are especially sensitive to blood sugar levels may even suffer headaches, weakness, and irritability after drinking fruit juice, whereas these symptoms do not arise when eating the fruits whole.
A study lead by L. F. Burroughs published in the American Journal of Clinical Nutrition states, "Healthy volunteers ingested sugar-equivalent meals of oranges and orange juice and of grapes and grape juice. Satiety, assessed by two subjective scoring systems, was greater after whole fruit than after juice and the return of appetite was delayed. With oranges, as previously reported with apples, there was a significantly smaller insulin response to fruit than to juice and less postabsorptive fall in plasma glucose." Interestingly, a study lead by H. H. Stratton and published in the journal Pediatrics found that, "Among children who were initially either at risk for overweight or overweight, increased fruit juice intake was associated with excess adiposity gain, whereas parental offerings of whole fruits were associated with reduced adiposity gain."
Secondly, the pulp and skin of many fruits tends to be high in vitamins and other nutrients. Extracting just the juice leaves behind much of these nutrients. For instance, oranges are a rich source of flavonoids, but much of the flavonoids are stored in the pulp and not the juice.
The presence of dietary fiber and other nutrients in the fruit's skin and pulp therefore makes whole fruit significantly healthier than fruit juice. For instance, a study lead by Qi Sun of the Harvard Medical School and published in the British Medical Journal found that:
Replacing each three servings/week of fruit juice consumption with the same amount of total or individual whole fruits, the risk of type 2 diabetes in the pooled analysis was 7% (95% confidence interval 4% to 9%) lower for total whole fruits, 33% (24% to 40%) lower for blueberries, 19% (14% to 24%) lower for grapes and raisins, 14% (11% to 18%) lower for apples and pears, 13% (9% to 16%) lower for bananas, and 12% (8% to 17%) lower for grapefruit after adjustment for personal factors, lifestyle, and the modified alternate health eating index score (figure). Additionally, we found that replacing fruit juice with oranges, peaches, plums, and apricots was also associated with a lower risk of type 2 diabetes: 18% (8% to 28%) lower for prunes, 11% (5% to 16%) lower for peaches, plums, and apricots, and 8% (4% to 12%) lower for oranges.
While drinking 100% fruit juice is certainly healthier than drinking soda pop or fruit-flavored beverages with artificial sweeteners, nothing beats drinking a cup of water and eating a whole fruit raw.
Topics: dietary fiber, digestion, fruit, fruit juice, fruit pulp, insulin, whole fruit
Read More Questions
Submit a Question
About this Website
Facebook
Twitter
Faculty Website
സൂര്യസാരഥിയായ അരുണന്‍റെ പുത്രനായ കഴുകനാണ് സമ്പാതി. ശ്യേനിയാണ് സമ്പാതിയുടെ മാതാവ്. നാമെല്ലാം ജീവിക്കുന്നു എന്ന് വിചാരിക്കുന്ന ആത്മാക്കളാണല്ലോ. ശരീരം ജഡവും ആത്മാവ് നിത്യവും.
കിഷ്കിന്ധാ കാണ്ഡത്തിൽ സമ്പാതി, ചന്ദ്രമാ എന്ന ഋഷീശ്വരന്റെ വാക്കുകളിലൂടെ ഒരു ശിശുവിന്റെ ഗർഭാധാനം മുതൽ പിറവി വരെയുള്ള വളർച്ചാ ഘട്ടങ്ങളും വളരെ വിശദമായി, പാശ്ചാത്യപഠനങ്ങൾ ഭാരതത്തിലെ ത്തുന്നതിനും നൂറ്റാണ്ടുകൾ മുമ്പേ വിവരിക്കുന്നു.
ഇന്ന് നാം നമ്മുടെ അടുത്ത തലമുറയെ ഉന്നത വിദ്യാഭ്യാസം നൽകി ജീവസന്ധാരണത്തിനുള്ള പണം ലഭിക്കാൻ ഒരു തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നു. ജോലി ലഭിച്ചാൽ എല്ലാം തികഞ്ഞവനാണ് എന്ന മിഥ്യയിൽ സ്വന്തം ക ർമ്മങ്ങളേ പോലും മറന്ന് പണത്തിന്റെ ലഹരിയിൽ ജീവിക്കുന്നു. കുട്ടിക്കാലത്ത് സഹോദരനായ ജടായുവുമായി സമ്പാതി മത്സരിച്ചു പറക്കുമായിരുന്നു. ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാ നിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണ വേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഫലത്തിൽ സമ്പാതി വാക്യത്തിലെ ഉയരത്തിലേക്കു ള്ള പറക്കൽ. പക്ഷെ സൂര്യതാപത്താൽ ചിറകുകൾ കരിഞ്ഞു പോകുന്നത് അന്നേരം അറിയുന്നില്ല. ഔദ്യോഗിക ജീവിത ശേഷം അവരവരുടെ കർമ്മങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു, സ്വന്തമായി എന്നു വിചാരിക്കുമ്പോൾ, ഫലത്തിൽ ഭാരതീയ ചിന്താഗതിയനുസരിച്ച്, വാനപ്രസ്തമെന്ന ജീവിതസായാഹ്നത്തിലെത്തുമ്പോൾ, കഴിഞ്ഞ തലമുറയിലെ – നിലവിലെ മുതിർന്നവരുടെ തലമുറ - ആൾക്കാർ സ്വസ്ഥത – സാമ്പത്തികമായും ശാരീരികമായും ഇല്ലാത്തവരായി മാറുന്നു എന്നും സമ്പാതി പറഞ്ഞു തരുന്നു - മകനായ സുപാർശ്വൽ വേണം ആഹാരം കൊടുക്കാനും സഞ്ചരിക്കാൻ സഹായിക്കാനും എന്ന സ്ഥിതി.
അറിവു നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിക്കാൻ സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. സംസാര സാഗരം ചാടിക്കടക്കുകയെന്ന ദുഷ്ക്കരകര്‍മ്മം ചെയ്യാനായി നമ്മിൽ എല്ലാവരിലും കഴിവുകൾ ഉണ്ടെന്നതും, വാനരില്‍ സാഗരോല്ലംഘനത്തിന് ആത്മവിശ്വാസമുണര്‍ത്തുന്നതു വഴി ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. മനുഷ്യരായി പിറന്ന എല്ലാവർക്കും ജനനം മുതൽ മരണം വരെ ഊര്‍ജ്ജസ്വലരായി പറന്ന് വിഹായസ്സില്‍ മറയാം എന്ന് സമ്പാതി എന്ന കഥാപാത്രം സ്വജീവിതം കഥനത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
ലക്ഷ്മണ രേഖ
പല രാമായണത്തിലും രാമകഥ പല വിധത്തിലാണ് നിബന്ധിച്ചിട്ടുള്ളത്. പ്രധാന കഥയിൽ തന്നെ പല വ്യത്യാസങ്ങളും കാണുന്നുണ്ടെങ്കിലും അന്ത:സ്വത്തയ്ക്ക് മാറ്റമില്ലാതെത്തന്നെ ഓരോ മഹാത്മാക്കളും രാമായണത്തെ അറ്റം വരെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷ്മണൻ ആശ്രമത്തിന് ചുറ്റും തൻ്റെ അമ്പിൻ്റെ മുനകൊണ്ട് ഒരു രേഖ വരക്കുന്ന ചിത്രമൊന്നും എവിടെയും കണ്ടിട്ടില്ല .
രാമചരിത മാനസം എന്ന തുളസീദാസക്ര്‌തമായ രാമായണത്തിൽ ലങ്കാകാണ്ഡം എന്ന കാണ്ഡത്തിൽ ബാലീ പുത്രനായ അംഗദൻ ലങ്കയിൽ വരുന്നതും രാവണൻ അടക്കം എല്ലാവരും ഭയഭീതി തരാവുന്ന രംഗവും, എല്ലാം സവിസ്തരം അതീവ ഭംഗിയോടെ വരച്ചുവെച്ചിട്ടുണ്ട്. അംഗദൻ തിരിച്ചുപോയ ശേഷം രാവണ സമക്ഷത്തിലെത്തിയ മണ്ഡോദരി രാവണനോട് പറയുന്നു --- രാമനുമായി ശത്രുത വേണ്ട , യുദ്ധത്തിന് തുനിയണ്ട ,
അംഗദൻ എന്ന വെറുമൊരു ദൂതൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് -
ലക്ഷ്മണൻ വരച്ച ആ ഒരു രേഖ പോലും ലംഘിക്കാൻ കഴിയാത്ത നിങ്ങളാണോ രാമനുമായി വൈരം വെക്കുന്നത് തുടങ്ങി മണ്ഡോദരിയുടെ സാരോപദേശങ്ങൾ കരഞ്ഞ് പറഞ്ഞ് വർണ്ണിക്കുന്നുണ്ട്. അതിലെ രണ്ട് വരി ഇതാ :
कंत समुझि मन तजहु कुमतिही
सोह न समर तुमहि रघुपतिही
रामानुज लघु २ेख खचाई
सोउ नहिं नाघेहु असि मनुसाई
രാമാനുജ് ലഘു
രേഖ് ഖചായീ -
രാമാനുജ് = രാമൻ്റെ അനുജൻ
ലഘു - ചെറുതായൊരു
രേഖ് - രേഖ - വര
ഖചായീ - വലിച്ചു
രാമൻ്റെ അനുജൻ ഒരു വര വരച്ചു, അതുപോലും ഉല്ലംഘിക്കാൻ കഴിയാത്ത നിങ്ങൾ ആണോ കുമനസുമായി നടക്കുന്നത് .. അത് ത്യജിക്കൂ = ഇത്യാദി കുറേ പറയുന്നുണ്ട് '
ഇതാണ് ലക്ഷമണ രേഖയ്ക്കുള്ള പ്രമാണം'
പലപ്പോഴായി ഈ ഗ്രൂപ്പിലും മറ്റ് പല ഗ്രൂപ്പുകളിലും പലരും എഴുതിയിട്ടുള്ളതാണ് ഈ ഒരു രേഖയെ കുറിച്ച്.
സംശയത്തിനുള്ള നിവാരണമായെന്ന് കരുതട്ടെ !!
വിജയൻ
Subscribe to:
Posts (Atom)