Saturday, March 05, 2022

 ദക്ഷിണാമൂർത്തി* ( *ശിവൻ* )🛕🪔


പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.


ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.


ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.


ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.


ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 

''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 


ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:


''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''


(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)


മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.


ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.


“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”


എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്.🙏

Wednesday, March 02, 2022

 *മാധവന്റെ മായാലീല *

       *************


ഒരിക്കൽ, തപോനിധിയായ ദുർവ്വാസാവ് മഹർഷി വ്രജത്തിൽ ചെന്നു. ശ്രീകൃഷ്ണദർശനമായിരുന്നു ഉദ്ദേശ്യം. ലതാകുഞ്ജനിബിഡമായ യമുനാതടത്തിൽ ആ ഋഷിപ്രൗഢൻ ശ്രീകൃഷ്ണഭഗവാനെക്കണ്ടു. അപ്പോൾ, ലീലാലോലനായ നന്ദകിശോരൻ സമവയസ്കരോടൊപ്പം വിനോദകേളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുട്ടികളോടൊത്ത്, ചേറാണ്ടും പൊടിയണിഞ്ഞും മുടിയഴിഞ്ഞും വസ്ത്രമിഴിഞ്ഞും ഓടിക്കളിക്കുന്ന നന്ദജനെക്കണ്ട് മുനി വിസ്മിതനായി. ഇക്കാണുന്ന ശ്രീകൃഷ്ണൻ ഈശ്വരനോ? എങ്കിൽ, കുട്ടികളുമായിങ്ങനെ കേളിയാടുമോ? ഇല്ല, ഈ കുട്ടി നന്ദഗോപന്റെ പുത്രൻമാത്രം!  ഒരിക്കലും പരാത്പരനായ ഭഗവാനല്ല. ദുർവ്വാസാവ് ഇപ്രകാരം മോഹിതനായി ചിന്തിച്ചിരിക്കവേ, അദ്ദേഹത്തെ  ശ്രീകൃഷ്ണൻ കണ്ടു. ഉടൻതന്നെ ഭഗവാൻ ഓടിച്ചെന്ന് മാമുനിയുടെ അങ്കതലത്തിൽ കയറിയിരുന്നു. പിന്നീട്, മടിയിൽ നിന്നിറങ്ങി ദൂരെചെന്ന്  തിരിഞ്ഞ്, ബാലസിംഹമെന്നപോലെ ഒന്നു ചിരിച്ചു.ചിരിച്ചുകൊണ്ടിരുന്ന ഭഗവാന്റെ ശ്വാസവേഗത്താൽ മുനി, ഭഗവാന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. അവിടെ നിബിഡവനമായ മറ്റൊരുലോകം കണ്ട്  ആശ്ചര്യഭരിതനായി.) മഹർഷി അവിടെ പരിഭ്രമിച്ചു നടന്നു. അപ്പോൾ ഒരു പെരുമ്പാമ്പ് അദ്ദേഹത്തെ വിഴുങ്ങി.   അതിനുള്ളിൽ പല ബ്രഹ്മാണ്ഡങ്ങൾ! പല ലോകങ്ങൾ! ഗുഹകൾ! ദ്വീപുകൾ! മുനി നടന്നുനടന്നു ഒരു പർവ്വതത്തിലെത്തി.) ആ പർവത സാനുവിൽ ദുർവ്വാസാവ് തപസ്സുചെയ്തു.  അനേകവർഷം! അപ്പോൾ, ഭയങ്കരമായ ഒരു പ്രളയമുണ്ടായി. ഭൂമി സമുദ്രത്തിൽ മുങ്ങിപ്പോയി. ഒപ്പം മഹർഷീഷശ്വരനും പർവതവും വെള്ളത്തിലായി. ആ സമുദ്രജലപ്രവാഹത്തിലൂടൊഴുകി മുനി വലഞ്ഞു.  എവിടെയും ജലം! എങ്ങും ഒരന്തവും കണ്ടില്ല. അങ്ങനെ ആയിരം യുഗങ്ങൾ കഴിഞ്ഞു. മുനി കണ്ടു. ആ മഹാണ്ഡത്തിൽ കാണായ ഒരു പർവതത്തിൽ ചെന്ന് ശ്രീഹരിയെ സ്മരിച്ചുകൊണ്ട് ചുറ്റും നോക്കി. എങ്ങും ജലമയമായിക്കണ്ട് അദ്ഭുതാധീനനായി. നിറഞ്ഞുകണ്ട ജലരാശിയിൽ അനേകമനേകം ബ്രഹ്മാണ്ഡങ്ങൾ കാണുമാറായി. അതിനുമപ്പുറം വിരജാ നദിയൊഴുകുന്നതായും കണ്ടു. ജലത്തിലൂടെ സഞ്ചരിച്ച മുനി വിരജാ നദി കടന്ന് മറുകരപറ്റി. അവിടെ നിന്നു നോക്കിയപ്പോൾ വൃന്ദാവനം കണ്ടു.  ഗോവധർനാചലവും യമുനാപുളിനവും കണ്ടു. യമുനാതടസ്ഥമായ ഒരു വള്ളിക്കുടിലിൽ മഹർഷി പ്രവേശിച്ചു. അദ്ഭുതം! അവിടെ സർവബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണഭഗവാൻ! ഗോലോകപതിയും പരിപൂർണ്ണതമനുമായ  ശ്രീരാധാപതിയെ മുന്നിൽക്കണ്ട് ദുർവ്വാസാവു മഹർഷി ആനന്ദപുളകിതനായി.


മുനീശ്വരനെക്കണ്ട് ഭഗവാൻ ഹരി ഒന്നു ചിരിച്ചു. അപ്പോൾത്തന്നെ ദുർവ്വാസാവ് ശ്രീകൃഷ്ണന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. പുറത്തുവന്നപ്പോൾ യമുനാതീരത്തു കുളിച്ചുകൊണ്ടിരുന്ന നന്ദകുമാരനെക്കണ്ടു. കാളിന്ദീ തടത്തിൽ ചങ്ങാതികളൊത്തു കളിച്ചുകൊണ്ടിരുന്ന കൃഷ്ണനെ മുന്നിൽ കണ്ടപ്പോൾ മഹർഷി വിസ്മയപരതന്ത്രനായി.


പരമാത്മാവായ കൃഷ്ണൻ തന്നെയാണ് നന്ദനന്ദനെന്നു മനസ്സിലാക്കിയ ദുർവ്വാസാവ്, അഞ്ജലീബദ്ധനായി നമസ്ക്കരിച്ച് സ്തുതിച്ചു. പലപാട് സ്തുതിച്ചശേഷം അഹം നശിച്ച ദുർവാസാവ്, ഭഗവാന്റെ അനുജ്ഞയും അനുഗ്രഹവും വാങ്ങി, ബദര്യാശ്രമത്തിലേക്കുപോയി. 


ഉൽക്കൃഷ്ടതപോധനനെങ്കിലും അസമീക്ഷ്യകാരിയായ ഒരു മുനിയാണ്  ദുർവ്വാസാവ്. ക്ഷിപ്രകോപം അദ്ദേഹത്തിന്റെ അപാകമനസ്സിന്റെ  പ്രത്യക്ഷനിദർശനമാണ്. കാമക്രോധവിവർജ്ജിതരും ദ്വന്ദ്വഭാവനിർമുക്തരുമാണ് സ്ഥിതപ്രജ്ഞരായ മുനീശ്വരന്മാർ. അവർ അദൈ്വതീഭാവത്തിനതീതരാകയാൽ, ‘, അവരുടെ മനസ്സ് അസ്പന്ദമായിരിക്കും. കണ്ടമാത്രയിൽ ഒന്നിനെപ്പറ്റി സംശയിക്കുക, അവരുടെ രീതിയല്ല. എന്നാൽ, ആ രീതിയായിരുന്നില്ല ദുർവ്വാസാവിന്. വ്രജവനവിഹാരിയായ ശ്രീകൃഷ്ണനെ കണ്ടപ്പോൾ ആ മുനിക്ക് ഭേദചിന്തയാണുണ്ടായത്. ഭേദഭാവം ആരുടെയും വസ്തു ദർശന സാമർഥ്യമില്ലാതാക്കും. മഹർഷിക്ക് ഗോലോകനാഥനെ ഗോപാലബാലനായേ കാണാൻ കഴിഞ്ഞുള്ളൂ. വാസ്തവദൃഷ്ടി മൂടിക്കളയുന്ന അജ്ഞാനത്തിന് (മായയ്ക്ക് ) മാമുനി വശംവദനായിപ്പോയി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന’ സത്യത്തെ കാണാൻ, ഋഷിയായിരുന്നിട്ടും, അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗോകുലബാലന്മാരുമായി കളിച്ചുരസിക്കുന്ന ശ്രീകൃഷ്ണനെ കേവലം നന്ദകുമാരനായി കാണാനേ കഴിഞ്ഞുള്ളൂ. ‘രജ്ജൂഖണ്ഡത്തിങ്കൽ പന്നഗബുദ്ധി’യുണ്ടാക്കാൻ മായയ്ക്കുള്ള കഴിവ് അപാരം തന്നെ!


സംശയാലുവായി നിന്ന മുനിയുടെ അങ്കതലത്തിലേക്കോടിവന്നിരുന്നശേഷം ഇറങ്ങിദൂരെപ്പോയി നിന്ന് ചിരിച്ച ശ്രീകൃഷ്ണന്റെ നാസാദ്വാരത്തിലേക്ക് ദുർവ്വാസാവ്, ബലാൽ, കയറിപ്പോയി! മുനി മാധവന്റെ മായാലീലകൾക്ക് അധീനനനായി എന്നു സാരം! അങ്ങനെയാവുന്ന വ്യക്തിയുടെ മനസ്സ് വിചിത്രമായ കല്പനകളിൽ മുഴുകും. അയഥാർത്ഥങ്ങളായ അനവധി കാഴ്ചകൾ കാണും! ‘യാ മാ സാ മായ!’ എന്നാണല്ലോ. വാസ്തവമല്ലാത്തവയെക്കാണുന്ന ആ മായയ്ക്ക് യതിവര്യർപോലും വിധേയമാകുന്നത് കഷ്ടംതന്നെ. ഭഗവാന്റെ നാസാദ്വാരത്തിൽ പ്രവേശിച്ച മുനി അനവധി വിചിത്രലോകങ്ങൾ കണ്ടു.  എന്നുവച്ചാൽ, മായിയുടെ മായാജാലത്തിൽപ്പെട്ട് പലതും അനുഭവിച്ചു എന്നുസാരം. പല പല  ബ്രഹ്മാണ്ഡങ്ങളും അവിടെ, പലതരം പർവ്വതങ്ങളും ഗുഹകളും നികുഞ്ജങ്ങളും നദികളും മുനിവര്യൻ ദർശിച്ചു. മുൻപൊരുളറിയാതെ കുഴങ്ങിപ്പോയി. അദ്ദേഹം മായാബദ്ധനും ഐന്ദ്ര്യാനുസാരിയുമായ ഒരു സാധാരണപുരുഷനായി  മാറിപ്പോയി.


അപ്പോൾ, മഹർഷിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. ഈ പെരുമ്പാമ്പ് കാലത്തിന്റെ പ്രതീകമാണ്. മായാബദ്ധനായി കുറച്ചുകാലം കാലം കഴിച്ചപ്പോൾ മുനിക്ക് പുനശ്ചിന്തുയണ്ടായി. മനഃപരിപാകത്തിന് ദീർഘകാലം ആവശ്യമാണെന്നുസാരം. ആ പാമ്പിന്റെ ഉള്ളിലിരുന്ന് ദുർവ്വാസാവ് പല പല കാഴ്ചകൾ കണ്ടു. മായയിൽ മുഴുകിയ വ്യക്തി കാലം കഴിയുമ്പോൾ, ക്രമേണ തിരിച്ചറിവിലേക്കും വരും. കാലം പലതരം പരിണാമങ്ങൾക്ക് കാരണമാകാറുണ്ടല്ലോ! തുടർന്ന്, ശരണാഗതിയിലൂടെ രക്ഷോപാധിതേടും. ആ രീതി ദുർവ്വാസാവിനുണ്ടായ അനുഭവത്തിലും കാണാം. വിചിത്രലോകങ്ങൾ കണ്ട് വിസ്മിതനായ മുനി പിന്നീട് കണ്ടത്, ആ വിചിത്രകാഴ്ചകൾക്കിടയിൽ, ഒരു പർവ്വതത്തെയാണ്. ദുർവ്വാസാവ് അതിന്റെ സാനുപ്രദേശത്തിരുന്ന് തപസ്സാരംഭിച്ചു. മായാബന്ധം വിട്ട് ഉണരുന്ന ബുദ്ധിയുടെ യത്നമാണ് തപസ്സ്. പുരാണകഥകളിൽ പരാമൃഷ്ടങ്ങളാകുന്ന  പർവ്വതങ്ങൾ പലതും ബുദ്ധിയുടെ പ്രതീകങ്ങളായി നിരീക്ഷിക്കാവുന്നതാണ്.  ഗോവർദ്ധനോദ്ധാരണാദി സന്ദർഭങ്ങളിലും ആവക ചിന്തകൾക്കവസരമുണ്ട്. താന് ചെന്നെത്തിയിരിക്കുന്നത് ഒരപകടത്തിലാണെന്നു തോന്നുമ്പോഴാണ് ഒരാൾ, രക്ഷാമാർഗ്ഗം ചികയുന്നത്. ജന്തുക്കൾപോലും. 


ദുർവ്വാസാവിന്റെ തപസ്സു മുറുകി. ഭഗവാനിൽ ശരണം പ്രാപിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് തോന്നിത്തുടങ്ങി. ഉണ്ടായ ഭേദചിന്ത കുറയാൻ തുടങ്ങി. തപസ്സിൽ  നിന്നുണർന്നപ്പോൾ കണ്ടതോ, സർവ്വത്ര ജലം! വ്യക്തിചിന്തം മായക്കാഴ്ചകൾ വിട്ട് ഭക്തിയിൽ മുഴുകിയെന്നതാണ് ജലമയമെന്ന പ്രതീകം വിശദമാക്കുന്നത്. സാക്ഷാൽ പ്രളയം (പ്രലയം) തന്നെ. ആ പ്രളയത്തിന്റെ ഭൂമിയും പർവ്വതവുമെല്ലാം മുങ്ങുന്നു. ഭക്തിയിൽ മുങ്ങിയ ഭക്തൻ സർവ്വവും ഒന്നായി കാണുന്നു. ‘ അന്യഥാശരണം നാസ്തി ത്വമേവശരണം മമ’ എന്നുറയ്ക്കുന്ന ഭക്തൻ മറ്റൊന്നും  കാണാൻ സാധിക്കുകയില്ല. താനും ഭഗവാനുമായുള്ള പ്രലയത്താൽ (പ്രകർഷേണലയം) അന്യഭാവങ്ങളെല്ലാമൊടുങ്ങുന്നു.


അനേകയുഗങ്ങൾ ആവിധം കഴിച്ചുകൂട്ടിയ ദുർവ്വാസാവ് പിന്നെയും പല പല ബ്രഹ്മാണ്ഡങ്ങൾ കണ്ടു. അവിടെച്ചെന്ന മാമുനി യമുനാ വ്രജദൃശ്യങ്ങൾ കണ്ടു. യമുനാതടത്തിലെ വള്ളിക്കുടിലിൽ രാധാപതിയായ ശ്രീകൃഷ്ണനേയും കണ്ടു. ഭക്തപരായണനായ ഭഗവാൻ ഭക്തനെ പരീക്ഷിച്ച് പ്രീതനായി, സ്വയം പരീക്ഷിച്ച്, അനുഗ്രഹിക്കുക പതിവാണ്. ഇക്കഥയിലും അതാണ് സംഭവിച്ചത്.  മായാബന്ധനത്തിൽ നിന്ന് മോചിതനായി ഭഗവദ്ദർശനം നേടി ആനന്ദമനുഭവിക്കുകയാണ് ദുർവ്വാസാവ്. അഥവാ ദുർവാസാവിന്റെ വിശുദ്ധമായ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ, ഭക്തനെ അനുഗ്രഹിച്ച് ദർശനം നല്കിയെന്നർത്ഥം!


ദുർവ്വാസാവ്, യമുനാദതടത്തിൽ വള്ളിക്കുടിലിൽ ശ്രീകൃഷ്ണനെ കണ്ടു. ഈ വള്ളിക്കുടിൽ മനസ്സുതന്നെയാണ്. യമുനയാകട്ടെ ഭക്തിപ്രതീകവും. ഭക്തിനദീതീരം ഭഗവാന്റെ വസതിയാണ്. യമുനാതടനികുഞ്ജത്തിൽ ശ്രീകൃഷ്ണൻ വസിക്കുകയായിരുന്നല്ലോ?  ഭക്തമാനസത്തിൽ ഭഗവാൻ നിത്യവാസം ചെയ്യുന്നു എന്നാണിതിന്നർത്ഥം! അപ്പോൾ, ഭക്തനുണ്ടാകുന്ന ആനന്ദം അനവദ്യമായ അനുഭൂതിയാണ്. ദുർവ്വാസാവു ചെയ്ത ശ്രീകൃഷ്ണസ്തുതിയിൽ ആ അനഘാനന്ദത്തിന്റെ നിറവുകാണാം. ഭേദചിന്തയാൽ മായയിൽ മുഴുകിക്കണ്ട  ദുർവ്വാസാവല്ല, ഈ സന്ദർഭത്തിൽ. ശ്രീകൃഷ്ണഭഗവാനെ യമുനാതടത്തിൽ വീണ്ടും കണ്ടപ്പോൾ, ദുർവ്വാസാവ്, ആ പരാൽപ്പരനെ അഞ്ജലീബദ്ധനായി നമസ്കരിച്ചു. നന്ദകുമാരൻ സാക്ഷാൽ ശ്രീകൃഷ്ണനാണെന്നുറച്ച് ആനന്ദം അനുഭവിച്ചു.


ദുർവ്വാസാവിന്റെ നമസ്കാരം വിവേകമാർന്ന മനസ്സിനെ വ്യക്തമാക്കുന്ന വസ്തുവിവേകംതന്നെ.


‘ബാലം നവീന ശതപത്ര വിശാലേ നേത്രം

ബിംബാധരം സഘനമേഘ രുചിം മനോജ്ഞം

മന്ദസ്മിതം മധുരസുന്ദരമന്ദയാനം

ശ്രീനന്ദനന്ദനമഹം മനസാ സ്മരാമി’-


ദുർവ്വാസാവിന്റെ ഈ സ്തുതിയിൽ ഭക്തി തുളുമ്പിയൊഴുകുകയാണ്. ഈ ബാലൻ നന്ദനന്ദനൻ മാത്രമാണ് ഈശ്വരനല്ല എന്നുഭാവിച്ച മുനി ‘ ശ്രീനന്ദനന്ദനമഹം മനസാസ്മരാമി’ എന്നു പറയുമാറ് മാറി. ഭക്തൻ ഭഗവാനെ,  അംഗപ്രത്യംഗവർണ്ണനയിലൂടെ, എത്ര സ്തുതിച്ചാലും മതിവരുകയില്ല. അതുപോലെതന്നെ, ഭഗവാന്റെ ഓരോ ചലനവും. ‘രൂപം മധുരം വചനം മധുരം’ എന്നു തുടങ്ങി, ‘മധുരാധിപതേരഖിലം മധുരം’ എന്നുവരെ സങ്കല്പിച്ചേ ഭക്തൻ തൃപ്തനാവൂ! ദുർവ്വാസാവും ഭിന്നനല്ല.


. മദം ശമിക്കുമ്പോൾ മാത്രമേ തിരിച്ചറിവുണ്ടാകൂ. ശ്രീകൃഷ്ണമായയിൽ പെട്ടുപോയ ദുർവ്വാസാവിന് തത്ത്വമറിയാൻ വളരെ കഷ്ടപ്പെടേണ്ടിവന്നു. പാപിയേയും തങ്കലേക്കാകർഷിക്കുക എന്ന തത്ത്വപ്രപഞ്ചനമാണ്  കൃഷ്ണലീലകളുടെ പൊരുൾ! അഹമ്മാനിതയോടെ എത്തുന്നവരെ ‘അഖിലം ഞാനിതെന്നപടി’ തോന്നിച്ച് ആനന്ദമനുഭവിപ്പിക്കുകയാണ് അതിന്റെ രീതി. കൃഷ്ണമായയിൽ നിന്ന് ദുർവ്വാസാവ് പഠിച്ചതും അതുതന്നെ. തുടർന്ന് തിരുനാമപ്പഴും, നാവിന്മേൽ, പിരിയാതിരിക്കണമെന്ന ചിന്തയോടെ ‘കൃഷ്ണനാമജാലങ്ങളെ  ജപിപ്പൂതും ചെയ്തു’ മാമുനി! അദ്ദേഹം ബദര്യാശ്രമത്തിലേക്കാണു പോയത്. തപസ്സിന്റേയും സന്ന്യാസത്തിന്റെയും ലക്ഷ്യസ്ഥാനമാണത്. ബ്രഹ്മതത്ത്വമറിഞ്ഞ വ്യക്തി ആനന്ദമയമായ മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് ആരാധന നടത്തിക്കൊണ്ടേയിരിക്കും. ഈശ്വരസ്തുതിയുടെ അനുസ്യൂതി കാണിക്കാനാണ് ബദര്യാശ്രമത്തിലേക്കുപോയി എന്നു പറഞ്ഞിരിക്കുന്നത്. ഭക്താഗ്രണിയായ ഉദ്ധവനും ശ്രീനാരദനും നരനാരയണന്മാരും സുദീർഘകാലം തപം ചെയ്ത പുണ്യഭൂമിയാണല്ലോ ബദരികാശ്രമം!🙏

 *Eleven Rudras of Lord Shiva*

                               Rudra Avatar of Lord Shiva is a well-known form of Shiva in Hindu Dharma. He is often associated with a mighty hurricane. Rudra literally means a tempest and is the term used by many as the other name of the entity Shiva, his most violent and furious form, to be specific. He is one of the three celestial beings believed to have created the universe.

                             Hindu scriptures like Shiva Purana, Vishnu Purana, Matsya Purana, and Bhagavad Gita use the word Rudra to coin the eleven forms of Shiva (Ekadasha-Rudras) brought to life to end the cruelty and tyranny of rakshasas on earth and heaven. Different scriptures have different origin stories of these Rudras. 

*Shiva Purana*

                 Let us first look at the origin of the Rudras according to  Shiva Purana, Chapter 3 Shatrudra Samhita’s, Section 17.Indra, the god of thunder, ruled the deities in a city called Amaravati Puri. Back in those days, the devathas had to fight many a time with the rakshasas for justice.  In one such battle, the rakshasas defeated Indra and his army of gods, and forced them to flee from the city. The deities were scared and in despair, they went to Indra’s father, Maharishi Kashyapa’s Ashram. He was furious at the deeds of the rakshasas and promised that he would find a solution to the problem.

                             Maharishi went to Kashipuri with the motive to meditate and seek an audience with Shiva himself: he established a Shiva-Linga and started his meditation. Soon, Shiva appeared before him and asked him to make a wish. Kashyapa told Shiva that the rakshasas had defeated Indra and taken over Amravati. He requested Shiva to be born as his son and offer justice to the gods as their protector. Shiva uttered the words, “Tathastu!” (So be it), and disappeared.

                         In ecstasy, Kashyapa returned to his ashram and explained the entire incident to the gods who were immensely pleased. In course of time, Kashyapa’s wife, Surabhi, gave birth to 11 sons. These were the 11 forms of Shiva known as Rudras. The entire world were pleased with their birth. Their names were Kapali , Pingala ,Bheema,Virupaksha, Vilohita, Shastra, Ajapaada, Ahirbudhnya, Shambhu,Chanda  and  Bhava.

                 These 11 Rudras, meant for the protection of gods, were skilled in combat and warfare. They decimated the rakshasas and re-enthroned Indra as the rightful King of the Gods; since then, they have been permanently positioned in the city to protect it from rakshasas and aid the gods in their fight against  evil and darkness.

*Rudras in other Scriptures*

                             In Matsya Purana, the Rudras were the children of Kashyapa and Surabhi,  However, different names for the Rudras have been used : the 11 Rudras as per this text are Nirriti, Shambhu, Aparajita, Mrigavyadha, Kapardi, Dahana, Khara, Ahirabradhya, Kapali, Pingala, and Senani.

                 In Vishnu Purana, quite contradictorily, the Rudras aren’t associated with Shiva, but with Brahma. They’re said to have been created out of the rage of Brahma. The names of the Rudras, in this scripture, are Manyu, Manu, Mahmasa, Mahan, Siva, Rtudhvaja, Ugraretas, Bhava, Kama, Vamadeva, and Dhrtavrata.

                        Like any other deity or characters from an epic or ancient story, there exists ambiguity regarding the origin, names, and functions of these Rudras. However, it cannot be denied that they were fierce warriors forged to protect the Earth and the Gods and bring peace to the whole existence. Praying to the Rudras is worshipping and propitiating Shiva Himself.

Tuesday, March 01, 2022

 ശിവരാത്രി ശാസ്ത്രമോ .....? ശിവ രാത്രിയില്‍  ചന്ദ്രന്‍ ശോഷിക്കും  സസ്യ ജീവ ജാലങ്ങളില്‍ ഹലാഹല  ദോഷം   ഉണ്ടാകും   ......


എന്താണ് ഹലാഹലം ?  ഏകാദശി മുതല്‍ അമാവാസി വരെ  പ്രകൃതിയില്‍ ഉണ്ടാകാറുള്ള പഞ്ചഭൂത മലിനീകരണം. 


അതിനു തെളിവുകള്‍ ഉണ്ടോ ? അതൊക്കെ വിശ്വാസമാണ്  ചിലത് പറയാം


അതിനെന്തിനു  ഉറക്കം ഒഴിക്കണം.......... ? ഉറക്കം മാത്രമല്ല ഒരിക്കല്‍ മാത്രം കരിക്കിന്‍ വെള്ളമോ ജലപാനമോ മാത്രമേ പാടുള്ളൂ .........


ശിവരാത്രിയുടെ സനാതന  ശാസ്ത്രം അറിഞ്ഞതും പഠിച്ചതും പങ്കു വെയ്ക്കാം    ........... ?


മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത്  ഒട്ടുമിക്കആഘോഷങ്ങളും    ആചാരങ്ങളും ചന്ദ്രനുമായി ബന്ധപ്പെട്ടു കിടക്കുന്നു   . പലമതങ്ങളുടെയും  ആചാരങ്ങളിലും ചന്ദ്രപ്പിറവി നോക്കാറുണ്ട്  .     ഏകാദശി മുതല്‍ ധനുമാസത്തിലെ  തിരുവാതിരയില്‍ തുടങ്ങി  വാസന്ത പഞ്ചമിയും കടന്നു  ശ്രാവണമാസത്തിലെ ഗുരു പൂര്‍ണ്ണിമനുകര്‍ന്നും   കൃഷ്ണ പക്ഷത്തിലെ ജന്മാഷട്ട്മിയില്‍ മതിമറന്നു സന്തോഷിക്കുന്നതും ചന്ദ്രനെ ആസ്പദമാക്കി കൊണ്ട് തന്നെയാണ്,കര്‍ക്കിടകത്തില്‍ കറുത്തവാവിലും ചന്ദ്രനാണ് പ്രധാനം.

തുരുവാതരിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നുകരാന്‍ അംഗനമാര്‍  രാത്രിയും ആടിയും പാടിയും രാത്രി കഴിച്ചു കൂട്ടുന്നു .

  .ശിവരാത്രി ആഘോഷത്തിലും കറുത്തവാവിലെ  ചന്ദ്രന്‍ ഉണ്ട്.


പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .


സനാതന ധര്‍മ്മത്തിന്‍റെ  അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന്  വരച്ചുകാട്ടുന്ന ഭാഗം ഉണ്ട് പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്‍റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും  ശിവ രാത്രിയെ നമുക്ക്  വിശേഷിപ്പിക്കാം.


 .

  ചന്ദ്ര മ  മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .

 |

ചന്ദ്ര മ  മന’സോ ജാതഃ | ചക്ഷുസ്   സൂര്യോ’ അജായത |

മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാവായര’ജായത ||

നാഭ്യാ’ ആസീദന്തരി’ക്ഷo  | ശീര്‍ഷ്ണോ  ദ്യൗഃ സമ’വര്‍ത്തത  |

പദ്ഭ്യാം ഭൂമിര്‍ ദിശ;   ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||


ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചന്ദ്ര മ  മന’സോ ജാതഃ ;;ചന്ദ്രനെ  മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു


 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’ അജായത | '' കണ്ണ് സൂര്യനായും ജനിച്ചു .


മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന്‍ സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം അഗ്നിയുടെ നാളം  പോലെ തെളിഞ്ഞും മങ്ങിയും   ഇന്ദ്രീയം പോലെയും   (പ്രാണാവയുര ’ജായത ||) പ്രാണന്‍ വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു.


 പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി  കൊടുക്കേണ്ടി വന്നു.


ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ദിവസത്തിലെ പ്രത്യേകത  ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍

പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും    ജോതിഷമെന്ന   ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം '''ഹലാഹല'''' ദോഷമുണ്ടാകും .


 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും . ജലരൂപത്തിൽ അല്ലാത്ത ഭക്ഷണങ്ങൾ  കഴിക്കരുത് വിശപ്പിനു ഒരിക്കല്‍ മാത്രം പന്ത്രണ്ടു മണിക്ക് മുന്നേ   കഴിക്കുക സഹനശക്തിയുള്ളവര്‍ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചു കഴിയുക .  വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല. 


   നവമിയില്‍  ചതുര്‍ഥി  ചതുര്‍ ദശിയില്‍ വരും അത്തരം  തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍  ചന്ദ്രനില്‍  ഘാതക ദോഷമുള്ളതിനാല്‍ വിനായ ചതുർത്ഥിയിൽ  രാത്രി ചന്ദ്രനെ നോക്കരുത്      ഇനിയും  ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ /  ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട്   ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്.


ജോതി ശാസ്ത്രം പഠിക്കും മുന്‍പ് എനിക്കും ഇതറിയില്ലായിരുന്നു   ജോതിഷികളും വേദ പഠിതാക്കളും  മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്‍റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം   മരുന്ന് ശേഖരിക്കുകയുള്ളൂ  ഇല്ലെങ്കില്‍ ഫലിക്കില്ല   .


രിക്ത തിഥിയില്‍ വരുന്ന ചതുര്‍ഥിയില്‍ അതായത് വിനായക ചതുര്‍ഥി ദിനവും   വായു  ജലം ഇലകള്‍ ഇവയില്‍   ഔഷധ ഗുണനിലവാരം കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്‍ഥിയില്‍     മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ് പ്രധാനം


  ഭൈഷജ്യ   ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്‍ഥിയില്‍ രാത്രി     ഗണപതിക്ക്  അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന  ഹോമാഗ്നിയിലെ   ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ   ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .


ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും  ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം  ഭസ്മത്തില്‍ ഉണ്ട്  ചെടികള്‍ക്ക്  വളമായിട്ടാണങ്കിലും  ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട്    വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് .  അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍  വിഭൂതി  വിശുദ്ധ നായകനും വിനായകനുമാണ്


 അത് കൊണ്ട് ഭംസ്മം എന്ന വിനായകന്‍ ജലത്തില്‍ അലിയും അത് ചതുര്‍ഥിയില്‍ നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം  പ്രതിമ കടലില്‍  നിമജ്ജനംചെയ്യും മുന്‍പ്   ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം   വിനായക ചതുര്‍ഥിയെ ഒന്ന് കൂടി   വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന്  തോന്നുന്നു..


 ഭക്തി ശാസ്ത്രമല്ല   . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്

ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്


ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?


അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ വിശ്വാസം

പണ്ടൊക്കെ  പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട്  കടിയേറ്റവന്‍റെ ചെവിയില്‍ രണ്ടു പേര്‍  ഊതും, ചിലപ്പോള്‍ ഏറെ  പേര്‍ ദേഹം മുഴുവനും  ഊതേണ്ടി വരും ഹലാഹലം  എന്നാണ് ഈ ചികിത്സ  വിധിയുടെ പേര്.. അവന്‍ കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട്  കോലാഹലം തീര്‍ക്കണംഅപ്പോൾ ഉറക്കം വരില്ല  .


ശിവ രാത്രിയില്‍ പ്രകൃതിയിലെ  ഹലാഹല വിഷവും തീരണം  രുദ്രഹോമം നടത്തുക   മന്ത്രത്തിനായി  ശ്രുരുദ്രം  ചൊല്ലുക  അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും   ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.


രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .


 .രുദ്രം യോഗ ശാസ്ത്രത്തിലെ  മഹാപ്രാണായാമമാണ്.


 മഹാദേവന്‍  യോഗയിലെ  യോഗീശ്വരനും .


ആയതിനാല്‍ ഒരു ദിനം ശിവനില്‍  ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .


ശാരീരിക ബന്ധം പാടില്ല 

 ബീജദാനം പാടില്ല  ദമ്പതികള്‍ ഒന്നിച്ചു ശയിക്കരുത്  ഒരുമിച്ചാലേ ആ സ്വകാര്യത  നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി ജീവിക്കുക  അതും കൂടിയാണ്  ശിവരാത്രി.


ഉറക്കം ഒഴിക്കല്‍ മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ്.


  .മദ്യത്തിനും ഹലാഹലം എന്ന് പേരുണ്ട് മദ്യം ഏറെ സംസാരിപ്പിക്കുന്നു അതും ഒഴിവാക്കണം  .


ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു  തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.


.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല  വിഷവും തീരണം  .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .


ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍  ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട്   ഭാഗവതവത്തിൽ  മേല്പ്പറഞ്ഞ  കാഴ്ചപ്പാടുകള്‍   പറയുന്നില്ല  അതിനു കൂടി ഒരു വിവരണം പറയാം  .


എന്‍റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം 


സമുദ്ര മഥന സമയത്ത്   ശിവന്‍ കാളകൂട വിഷം വിഴുങ്ങി എന്നതല്ലേ ശിവരാത്രിയുടെ പിന്നിലുള്ള വസ്തുത .


അതൊന്നും എതിര്‍ക്കുന്നില്ല  അതും ശരിയാണ് വേലിയേറ്റവും ഇറക്കവും ചന്ദ്രനാല്‍ ഉണ്ടാകുന്ന സമുദ്ര മഥനം തന്നെയാണ് കടയുന്ന വസ്തുവില്‍ വിഷം ഉണ്ടങ്കില്‍ കടയപ്പെടുന്ന ഉപകരണത്തിലും ഉണ്ടാകും .


 ഭീമാകാരമായ ഒരു ഗ്രഹത്തെ മുടിയിലെ  ആഭരണമായി   ചൂടാന്‍ സാധിക്കുമെങ്കില്‍ ശിവ രൂപം എത്ര വലുതാണ്‌ ശിവന്‍  പ്രപഞ്ചം തന്നെയാണെന്ന് വേദ ചിന്തയുള്ള  ഭക്തരും ചിന്തിക്കട്ടെ.


മറ്റൊന്ന്  ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് എല്ലാ ദേവന്മാര്‍ക്കും ജന്മ ദിനമുണ്ട് പക്ഷെ ശിവഭഗവാന് ജന്മദിനമില്ല ജനിക്കാത്തത് മരിക്കില്ല നശിക്കില്ല .


 പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള്‍ വേദത്തിലേക്കു  ഉയരണം.


ഭാഗവതത്തില്‍ കാള കൂട വിഷമുണ്ടോ ഉണ്ട്  യോഗയെയും പുനര്‍ജന്മം എന്നിവയെയും  കുറിക്കുന്നതു കൂടിയാണ്  ഭാഗവതം .

മനസ്സാണ് പാലാഴി

മന്ധമേരു  പര്‍വ്വതം ശ്വസന ക്രീയക്ക്‌ ഉപയോഗിക്കുന്ന നാസികയാണ്.

വാസുകി തള്ളവിരലും ചെറുവിരലും ചേര്‍ന്ന നാഗരൂപമാകുന്നു  ആകുന്നു അതിനു തലയും വാലുമുണ്ട്


ദേവന്‍ ഇടത്തെ നാസികദ്വോരവും അസുരന്‍ വലത്തെ നാസിക ദ്വോരവും

 കടയല്‍ എന്നത് പ്രാണയാമമെന്ന  ധ്യാനം ആകുന്നു


ഹലാഹലം എന്നത് .ധ്യാനം കൊണ്ട് ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും  അകന്നു പോകുന്ന  വിഷവ്സതുക്കള്‍ തന്നെ.


അപ്പോള്‍ നീല കണ്ഠം എന്താണ് ,, തൊണ്ടയിലെ  തൈറോട് ഗ്രന്ഥിയിലെ പ്രധിരോധ ശക്തിയാണ്  നാഗത്തെ പോലെ നമുക്കും കണ്ഠനാളിയില്‍   വിഷമുണ്ട്‌ വിഷത്തെ തടയാനുള്ള കഴിവുണ്ട്  യോഗയില്‍ അത് നന്നായി പ്രവര്‍ത്തിക്കും തത്ത്വമസി പോലെ  നമ്മളും നീലകണ്ഠന്‍ തന്നെയാണ് ഈശ്വരനില്‍ എന്തൊക്കെ ഉണ്ടോ അത് സൃഷ്ട്ടിയിലും  നമ്മിലും ഉണ്ട്


ധ്യന്യന്തര മഹര്‍ഷി ആരാണ് . ധ്യാനം ഏറെ നാള്‍ ചെയ്കയാല്‍  അന്തരഫലമായി അമൃതിന്‍റെ ഗുണം  ലഭിക്കും അന്തരം എന്നാല്‍ അവസാനം എന്നാണല്ലോ യോഗനിദ്രയുടെ അന്തരം അമൃത് ലഭിക്കും  ധ്യന്യന്തര മഹര്‍ഷി അമൃത് കുംഭം കൊണ്ട് വന്നു എന്നത് നമ്മിലെ യോഗയുടെയും ധ്യാനത്തിന്റെയും ശക്തിയാണ്  .


അമൃതത്വം ഉള്ളവന്‍ എന്നും  ഉയര്‍ന്നു നില്ക്കും .


ഇനി പറയാനുള്ളത് നമ്മള്‍ പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ  അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത് തന്നെ   വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക്  ചൊല്ലാന്‍ സാധിക്കട്ടെ.


ന =നഭസ്സു

മ =മനസ്സ്

ശി = ശിരസ്സ്‌

വ = വചസ്

യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ

   

ഓം നമോ ഭഗവതേ’ രുദ്രായ ||

നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ


   നമോ ഭഗവതേ രുദ്രായ എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു


ANILVAIDIK  8281404225

 ശിവാലയഓട്ടം 


ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം.'ചാലയം ഓട്ടം' എന്നും ഇത് അറിയപ്പെടുന്നുണ്ട് കുംഭമാസത്തിൽ ശിവരാത്രിദിവസം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്. (തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം 

എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ).

ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചു തൊഴുന്നതു പാപമോചനത്തിനുള്ള ഒരു മാർഗ്ഗമാണെന്നു വിചാരിക്കപ്പെട്ടുവരുന്നു. ഇതിലേക്കായി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഒരുദിവസംകൊണ്ടു കുളിച്ചുതൊഴുന്നതിനായി യത്നിക്കുന്നവരെ "ചാലയം ഓട്ടക്കാർ" എന്നു വിളിക്കുന്നു. ചാലയം എന്നതു ശിവാലയം എന്നതിന്റെ തത്ഭവമാണെന്നു വിചാരിക്കാം.


ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. 

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.


ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ "ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.

വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.


ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു.ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത ്.


1. തിരുമല ശിവക്ഷേത്രം


ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമായ ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ് ഈ ക്ഷേത്രം പണ്ട് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം.

2. തിക്കുറിച്ചി ശിവക്ഷേത്രം


താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം.


3. തൃപ്പരപ്പ് ശിവക്ഷേത്രം


കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് തൃപ്പരപ്പ്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രം. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. ക്ഷേത്രത്തിനു ഒന്പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. തിക്കുറിച്ചിയില്‍ നിന്നും കളിയല്‍ വഴിയും കുലശേഖരം വഴിയും ക്ഷേത്രത്തിലെത്താം.


4. തിരുനന്തിക്കര ശിവക്ഷേത്രം


നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് ക്ഷ്ത്രത്തിന്റെ നിര്‍മ്മാണം. നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.


5. പൊന്മന ശിവക്ഷേത്രം


പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. പൊന്മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.


6. പന്നിപ്പാകം ശിവക്ഷേത്രം


നെല്‍വയലുകള്‍ക്ക് മധ്യത്തിലാണ് പന്നിപ്പാകം ക്ഷേത്രം. അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപത്തായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.


7. കല്‍ക്കുളം ശിവക്ഷേത്രം


ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമായി കല്ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരം എന്ന് പേരിടുകയും ചെയ്തു. പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രമാണിത്. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.


8. മേലാങ്കോട് ശിവക്ഷേത്രം


കാലകാല രൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട്. പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.


9. തിരുവിടൈക്കോട് ശിവക്ഷേത്രം


'വിടൈ' എന്നാല്‍ 'കാള' എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം.


10. തിരുവിതാംകോട് ശിവക്ഷേത്രം


പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.


11. തൃപ്പന്നിക്കോട് ശിവക്ഷേത്രം


മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.


12. തിരുനട്ടാലം ശിവക്ഷേത്രം

ചരിത്ര പ്രസിദ്ധമായ ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.

 *108 ശിവ നാമങ്ങൾ*


ഹര ഹര മഹാദേവാ !!!!

ഓം ശിവായഃ നമഃ

ഓം മഹേശ്വരായഃ നമഃ

ഓം ശംഭേവ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായഃ നമഃ

ഓം വാമദേവായഃ നമഃ

ഓം വിരൂപാക്ഷായഃ നമഃ

ഓം കപർദ്ദിനേ നമഃ

ഓം നീലലോഹിതായഃ നമഃ

ഓം ശങ്കരായഃ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായഃ നമഃ

ഓം ശിപിവിഷ്ടായഃ നമഃ

ഓം അംബികാനാഥായഃ നമഃ

ഓം ശ്രീകണ്ഠായഃ നമഃ

ഓം ഭക്തവത്സലായഃ നമഃ

ഓം ഭവായഃ നമഃ

ഓം ശർവ്വായഃ നമഃ

ഓം ത്രിലോകേശായഃ നമഃ

ഓം ശിതികണ്ഠായഃ നമഃ

ഓം ശിവപ്രിയായഃ നമഃ

ഓം ഉഗ്രായഃ നമഃ

ഓം കപാലിനേ നമഃ

ഓം കാമാരയേ നമഃ

ഓം അന്ധകാസുരസൂദനായഃ നമഃ

ഓം ഗംഗാധരായഃ നമഃ

ഓം ലലാടാക്ഷായഃ നമഃ

ഓം കാലകാലായഃ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായഃ നമഃ

ഓം പരശുഹസ്തായഃ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായഃ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായഃ നമഃ

ഓം ത്രിപുരാന്തകായഃ നമഃ

ഓം വൃഷാങ്കായഃ നമഃ

ഓം വൃഷഭാരൂഢായഃ നമഃ

ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ

ഓം സാമപ്രിയായഃ നമഃ

ഓം സ്വരമയായഃ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായഃ നമഃ

ഓം സർവ്വജ്ഞായഃ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നിലോചനായഃ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായഃ നമഃ

ഓം സോമായഃ നമഃ

ഓം പഞ്ചവക്ത്രായഃ നമഃ

ഓം സദാശിവായഃ നമഃ

ഓം വിശ്വേശ്വരായഃ നമഃ

ഓം വീരഭദ്രായഃ നമഃ

ഓം ഗണനാഥായഃ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസ്സേ നമഃ

ഓം ദുർധർഷായഃ നമഃ

ഓം ഗിരീശായഃ നമഃ

ഓം ഗിരിശായഃ നമഃ

ഓം അനഘായഃ നമഃ

ഓം ഭുജംഗഭൂഷണായഃ നമഃ

ഓം ഭർഗ്ഗായഃ നമഃ

ഓം ഗിരിധന്വിനേ നമഃ

ഓം ഗിരിപ്രിയായഃ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമഥാധിപായഃ നമഃ

ഓം മൃത്യുഞ്ജയായഃ നമഃ

ഓം സൂക്ഷമതനവേ നമഃ

ഓം ജഗത് വ്യാപിനേ നമഃ

ഓം ജഗത്ഗുരവേ നമഃ

ഓം വ്യോമകേശായഃ നമഃ

ഓം മഹാസേനജനകായഃ നമഃ

ഓം ചാരുവിക്രമായഃ നമഃ

ഓം രുദ്രായഃ നമഃ

ഓം ബുധപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർബുധ്ന്യായഃ നമഃ

ഓം ദിഗംബരായഃ നമഃ

ഓം അഷ്ടമൂർത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സാത്വികായഃ നമഃ

ഓം ശുദ്ധവിഗ്രഹായഃ നമഃ

ഓം ശാശ്വതായഃ നമഃ

ഓം ഖണ്ഡപരശവേ നമഃ

ഓം അജായഃ നമഃ

ഓം പാശവിമോചകായഃ നമഃ

ഓം മൃഡായഃ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായഃ നമഃ

ഓം മഹാദേവായഃ നമഃ

ഓം അവ്യയായഃ നമഃ

ഓം ഹരയേ നമഃ

ഓം പൂഷദന്തഭിദേ നമഃ

ഓം അവ്യഗ്രായഃ നമഃ

ഓം ദക്ഷാധ്വരഹരായഃ നമഃ

ഓം ഹരായഃ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായഃ നമഃ

ഓം സഹസ്രാക്ഷായഃ നമഃ

ഓം സഹസ്രപദേ നമഃ

ഓം അപവർഗ്ഗപ്രദായഃ നമഃ

ഓം അനന്തായഃ നമഃ

ഓം താരാകായഃ നമഃ

ഓം പരമേശ്വരായഃ നമഃ

 🪔🛕 *ദക്ഷിണാമൂർത്തി* ( *ശിവൻ* )🛕🪔


പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.


ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.


ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.


ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.


ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 

''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 


ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:


''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''


(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)


മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.


ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.


“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”


എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്.🙏

Saturday, February 19, 2022

 ഈ ഭൂമിയിൽ പ്രാരബ്ദ കർമ്മം അനുഭവിക്കാൻ ജനിക്കുന്ന ഓരോ ജീവനേയും എത്രയും പെട്ടന്ന് തന്നിലേക്ക് ചേർക്കാനാണ് ഭഗവാൻ ആഗ്രഹിക്കുന്നതു. അതിനു വേണ്ടി നമുക്ക് വിഷമങ്ങളും അസുഖങ്ങളും തരും. അത് കൃപയാണെന്നു കരുതി ഭക്തിയോടെ അതിനെ നേരിട്ടു സന്തോഷത്തോടെ ജീവിക്കുക.

Tuesday, January 25, 2022

 "ബ്രഹ്മസത്യം ജഗന്മിഥ്യ ജീവോ ബ്രഹ്മൈവ നാ പര" എന്നതാണ്  ശങ്കരവേദാന്തത്തിന്റെ

അടിസ്ഥാനപ്രമാണങ്ങൾ.

ബ്രഹ്മം സത്യമാവുന്നു;ജഗത്ത്  മിഥ്യയാണ് ; ജീവാത്മാവ് ബ്രഹ്മംതന്നെ.സത്യമെന്നാൽ സ്വരൂപത്തിൽനിന്നും

ഒരിയ്ക്കലും മാറ്റമില്ലാത്തത് എന്നർത്ഥം

ലോകത്തിലെ സകല ചരാചരങ്ങളും പരിവർത്തനവിധേയമാണ് അക്കാരണത്താൽ ജഗത്ത് മിഥ്യയാകുന്നു. 

ജീവാത്മാവ് യഥാര്‍ത്ഥത്തില്‍ പരമാത്മാവുതന്നെയാണ്.

      വാസ്തവത്തിൽ ആത്മാവ് ഒരു പദാർത്ഥമല്ല. അതിനു രൂപ ഭേദങ്ങൾ സംഭവിയ്ക്കുന്നുമില്ല മനോബുദ്ധിശരീരങ്ങളാണ് നാമെന്ന അന്ധവും ഭ്രാന്തിജനകവുമായ തെററിദ്ധാരണ അജ്ഞാന (മായ) യില്‍ നിന്നും ഉണ്ടാകുന്നതാണ്. ബ്രഹ്മ ജ്ഞാനംകൊണ്ടേ മായയെ തരണംചെയ്യാൻ സാധിയ്ക്കു.

ജ്ഞാനം മാത്രമാണ് മോക്ഷസാധനം.

ബ്രഹ്മ ജ്ഞാനത്തിനുളള വഴികളാണ് നാം തേടേണ്ടത്. 

ഗംഗയിലോ സമദ്രത്തിലോ സ്നാനംചെയ്ത് അനേകകോടി പുണ്യകർമ്മങ്ങളും

ദാനധർമ്മങ്ങളും അനുഷ്ടിച്ചാലും ശരി, ജ്ഞാനലബ്ധികൂടാതെ മോക്ഷം സുകരമല്ല.

കർമ്മംകൊണ്ട് മോക്ഷം സാദ്ധ്യമല്ലെന്ന് ശ്രീശങ്കരൻ വ്യക്തമാക്കിയീട്ടുണ്ട്.

അനിത്യമായകർമ്മത്തിന്

എങ്ങനെ നിത്യഫലങ്ങുളുളവാക്കാൻ സാധിക്കും?

ആത്മജ്ഞാനിയ്ക്ക് കർമ്മമില്ലെന്നും

അദ്ദേഹം പ്രസ്താവിയ്ക്കുന്നു.

വേദപ്രതിപാതിതമായ പ്രവൃത്തി, നിവൃത്തി എന്നീ മാർഗ്ഗങ്ങളിൽ രണ്ടാമത്തെ താണ് പൂര്‍ണതനേടാനുളള

മാർഗ്ഗമായി ശ്രീശങ്കരന്‍ 

കാണുന്നത്. 

    മോക്ഷേച്ഛ ഉണ്ടാകുന്നതുവരെ കർമ്മങ്ങൾ  അനുഷ്ഠിയ്ക്കുന്നതിൽ തെറ്റില്ല. എന്നാല്‍ കർമ്മമാർഗ്ഗം മോക്ഷത്തിന്സഹായകമല്ലെന്നും നാം ധരിക്കണം

ആഗ്രഹങ്ങൾ വിചാരങ്ങളെ സൃഷ്ടിയ്ക്കുന്നുവെന്നും

വിചാരങ്ങളാണ് നമ്മെ കർമ്മപന്ഥാവിലേയ്ക്ക് തളളിവിടുന്നതെന്നും നമുക്കറിയാം.

മനസ്സുംബുദ്ധിയും തെളിയുന്തോറുംകർമ്മത്തിനുളള ആഗ്രഹം താനെ നിലച്ചുപേവും;.വിവേകത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടും. വിവേകം വർദ്ധിയ്ക്കുമ്പോൾ ശാശ്വതശാന്തിയുടെ അനുഭവം സിദ്ധമാവും.

   ശാശ്വതശാന്തി ലഭിച്ചവൻ ജീവന്‍ന്മുക്തനും സർവ്വതന്ത്രസ്വതന്ത്രനുമായിത്തീരുന്നു.

മർത്ത്യലോകത്തിൽ അവൻ അമർത്ത്യനായിജീവിയ്ക്കും.

തന്നില്‍ കുടികൊളളുന്ന ബ്രഹ്മത്തിൻറെ അനുഭൂതിയുണ്ടായ ഒരു ജ്ഞാനി, ദുഃഖമെന്തെന്ന്പിന്നെ അറിയുകയെ ചെയ്യുന്നില്ല.

അവിടെ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും അവസാനിയ്ക്കുന്നു.

              ശങ്കര

വേദാന്തപ്രകാരം ബ്രഹ്മവും ആത്മാവും

ഒന്നുതന്നെയാണ്.

ശ്രീശങ്കരൻ സത്യത്തെ പാരമാർത്ഥികമെന്നും

വ്യാവഹാരികമെന്നും

രണ്ടായിതരംതിരിച്ചിരിയ്ക്കുന്നു. ബ്രഹ്മംഅദ്വൈയിതവും

ബന്ധരഹിതവുമാണെന്നത് പരമസത്യം. എന്നാല്‍

വ്യാവഹാരികദൃഷ്ടിയിൽ

ബ്രഹ്മം ദൈവമായുംലോകകാരണമായുംകാണപ്പെടുന്നത്

"മായ"കൊണ്ടാണ്.അദ്വൈദസങ്കൽപ്പത്തിൽ ദൈവത്തിന്നു സ്ഥാനം നൽകിയീട്ടുണ്ട്. ഈ പ്രപഞ്ചത്തിനാധാരമായ ദൈവവും നമ്മളില്‍ അടങ്ങിയീട്ടുളള ചൈതന്യവുംഒന്നാണെന്നാണ് ശങ്കരമതം .

ബ്രഹ്മജ്ഞാനംസിദ്ധിയ്ക്കുമ്പോൾ കർത്തവ്യബോധങ്ങൾ നശിയ്ക്കും.ആത്മാവ് സച്ചിദാനന്തത്തിൽ ലയിയ്ക്കും; ജീവിതത്തിന്ന് അർത്ഥവും വ്യാപ്തിയുമുണ്ടാവും; ആത്മാവിന് അമരത്വം കൈവരും.

 ആദി ശങ്കര ജയന്തി...

ഭഗവത് പാദങ്ങളിൽ...പ്രണാമങ്ങൾ...🙏🙏🙏

സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം അസ്മത് ആചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം.


പെരിയാറിന്റെ തീരത്ത് കാലടിയിലുള്ള ഒരു നമ്പൂതിരി കുടുംബത്തിലാണ് ശങ്കരാചാര്യർ ജനിച്ചത്‌. കുട്ടിക്കാലത്ത് തന്നെ സന്യാസം സ്വീകരിച്ച ശങ്കരൻ

അനേകം യാത്രകൾ നടത്തുകയും നർമ്മദ തീരത്ത്  വച്ച് ഗൌഡപാദ ഗുരുവിന്റെ ശിഷ്യനായ ഗോവിന്ദപാദ ഗുരുവിനെ കാണുകയും , ഗുരുവായി സ്വീകരിക്കുകയും ചെയ്തു.ഗോവിന്ദ പാദരിൽ നിന്ന് അദ്വൈത വേദാന്തം പഠിച്ചു. തുടർന്ന് പ്രയാഗയിലേക്ക് പോവുകയും കുമാരിലഭട്ടനെ സന്ദർശിക്കുകയും ചെയ്തു.


മീമാംസാ പണ്ഡിതനായ മണ്ഡന  മിശ്രനെ വാദത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് കാശ്മീരിലെത്തിയ ശ്രീ ശങ്കരൻ സകലരേയും പരാജയപ്പെടുത്തി സര്‍വജ്ഞ പീഠം കയറുകയും ചെയ്തു.


ബ്രഹ്മമാണ് സത്യം , ജഗത്ത് മിഥ്യയാണ്. ജീവൻ തന്നെയാണ് ബ്രഹ്മം, മറ്റൊന്നുമല്ല. (ബ്രഹ്മസത്യം ജഗൻ മിഥ്യാ, ജീവോ ബ്രഹ്മൈവ നാപര )

ഉപനിഷത്തുകളും ഭഗവദ്ഗീതയുമാണ് അദ്വൈത വേദാന്തത്തിനടിസ്ഥാനം.

പ്രപഞ്ചത്തിൽ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെന്നാണ് അദ്വൈത

വേദാന്തത്തിന്‍റെ അടിസ്ഥാനം.


ശ്രീ ശങ്കരൻ ജീവാത്മാവിനെ ബ്രഹ്മാംശമായി കാണുകയും എല്ലാ ഭൗതിക

വസ്തുക്കളെയും മായയായി കണക്കാക്കുകയും ചെയ്തു. തന്റെ സന്ദേശങ്ങൾ

പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശങ്കരാചാര്യർ വടക്ക് ബദരീനാഥിൽ

(ഉത്തരാഖണ്ട്‌ സംസ്ഥാനം )ജ്യോതിർ മഠവും, കിഴക്ക് പുരിയിൽ(ഒറീസ്സ)

 ഗോവർധന മഠവും , പടിഞ്ഞാറ് ദ്വാരകയിൽ( ഗുജറാത്ത്) ശാരദാ മഠവും,

തെക്ക് ശൃംകേരി മഠവും (കർണാടക ), സ്ഥാപിച്ചു.


കേരളത്തിൽ അദ്ദേഹം സ്ഥാപിച്ച മഠങ്ങളാണ് തൃശ്ശൂരിലെ വടക്കേമഠവും,

നടുവിലെ മഠവും, എടയിലെ മഠവും, തെക്കേ മഠവും.


ഈ മഠങ്ങളിലെ ആദ്യകാല ആദ്ധ്യക്ഷന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ

ആന്ദഗിരി , സുരേശൻ, ഹസ്താമലകൻ, പദ്മപാദൻ എന്നിവരായിരുന്നു.ശങ്കരൻ  ചില ബുദ്ധ മത തത്വങ്ങൾ കൂടി ഉൾപ്പെടുത്തി ഹിന്ദുമതത്തെ

പരിഷ്കരിച്ചു. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രീ ശങ്കരൻ സന്യാസി സംഘങ്ങൾ രൂപികരിച്ചിരുന്നു , അതുകൊണ്ട് ചിലർ അദ്ധേഹത്തെ

പ്രച്ഛന്നബുദ്ധൻ എന്ന് വിശേഷിപ്പിച്ചിരുന്നു. വിവേക ചുഡാമണി,ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി തുടങ്ങിയ സ്വതന്ത്ര കൃതികളും

ഒട്ടേറെ ഭാഷ്യങ്ങളും ശ്രീ ശങ്കരന്റേതായിട്ടുണ്ട്‌.


ഹൈന്ദവവിശ്വാസപ്രകാരം BC 788 - 820കാലഘട്ടത്തിൽ ജീവിച്ചിരുന്നസന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർകേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തി്ക്കൊണ്ടിരുന്ന യാഥാസ്ഥിതികഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.


ശങ്കരാചാര്യരുടെ ജീവചരിത്രം 


ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ.


അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു.


നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യ.


കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി.


പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു.


മുന്നൂറിലധികം സംസ്കൃത ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു.


വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.


ജീവചരിത്രം

ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ.


മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്),


ചിദ്‌വിലാസീയ ശങ്കര വിജയം  (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്),


അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല),


കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നുകരുതപ്പെടുന്നു) എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ.


ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്.


ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.


ജനന തീയതി

ആദിശങ്കരന്റെ ജനനതീയതിയെക്കുറിച്ച് തർക്കങ്ങൾ നിലവിലുണ്ട്.


788–820  പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്.


ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല.


ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് .


509 - 477 സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ).


686 സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്.


44-12 - ആദിശങ്കരൻ ജനിച്ചത് ദക്ഷിണേന്ത്യയിലുള്ള ചിദംബരത്തിൽ ക്രിസ്തുവിനു മുമ്പ് 44 ൽ ആയിരുന്നുവെന്നും, ക്രിസ്തുവിനുമുമ്പ് 12 ൽ മരണമടഞ്ഞുവെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു.


ജനനം


മധ്യകേരളത്തിൽ അങ്കമാലിക്കടുത്തുള്ളപൂർണ്ണാ നദിക്ക്(പെരിയാർ) സമീപമുള്ള ഷാസലം(കാലടി) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു.


രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌) അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു.


അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു.ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ.  ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു.


പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത്‌ പാഴൂർ എന്ന ഇല്ലത്തു നിന്ന്‌ 'മഖപണ്ഡിതൻ'എന്ന ബ്രാഹമണന്റെ മകളായ ആര്യാംബ(ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു.


വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽ പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു.


കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.


മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം.


ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).


മൂന്ന്‌ വയസ്സായപ്പോൾ അക്ഷരാഭ്യാസം നേടി,  വായിക്കാനും ശങ്കരൻ പ്രാപ്തനായിരുന്നു.


ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്.


ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ്‌ ശ്രീശങ്കരൻ കാണിച്ചത്‌.


സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്.


സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു.


ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി.


ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.


എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്നു.


രാജശേഖരനും ശ്രീശങ്കരനും


ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ (*ചേരമൻ പെരുമാൾ നായനാർ*).


ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീശങ്കരൻ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് എട്ട് വയസ്സായ ആ പണ്ഡിതനായ ബാലനെ പറ്റി രാജശേഖരൻ കേട്ടറിഞ്ഞു അദ്ദേഹം ശങ്കരനെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാനായി തന്റെ മന്ത്രിയെ പറഞ്ഞയച്ചുവെങ്കിലും ശ്രീശങ്കരൻ ക്ഷണം നിരസിക്കുകയായിരുന്നു.


ഒടുവിൽ രാജാവ് തന്നെ ശങ്കരന്റെ ഇല്ലത്തേക്ക് എഴുന്നള്ളി 10000 സ്വർണ്ണനാണയങ്ങൾ നൽകി. താൻ രചിച്ച മൂന്ന് നാടകങ്ങൾ ശങ്കരനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ശങ്കരൻ നാട്ടുരാജാവിന്റെ സമ്മാനം സ്വീകരിച്ചില്ല.പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വിയോഗസമയത്തും ഇവർ തമ്മിൽ കണ്ടിരുന്നു.


സന്യാസം


ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു.


ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറും (പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു.


ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി.


തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.


കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്.


സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപ്പെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു.


ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു.


വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്.


മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവും നിരാശയും എല്ലാം കൂടിക്കലർന്ന സാധാരണ ജീവിതം തന്നെയാണ്‌. സന്യസിക്കാനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു.


കാലടിയിൽ ഒരു ചെറിയ കുളിക്കടവിന്‌ ഇന്നും “*മുതലക്കടവ്*” എന്നാണ്‌ പേര്‌.


അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി.


ഗോവിന്ദപാദൻ എന്ന യോഗിയെക്കുറിച്ച് അറിഞ്ഞ ശങ്കരൻ അദ്ദേഹത്തെ അന്വേഷിച്ച് നടന്നു. വേദത്തെ നാലായി പകുത്ത വേദവ്യാസന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട പണ്ഡിതനായിരുന്നു ഗോവിന്ദപാദർ എന്നാണ്‌ വിശ്വാസം  (വേദവ്യാസൻ-ശ്രീശുകൻ-ഗൗഡപാദർ-ഗോവിന്ദാചാര്യർ-ശ്രീശങ്കരൻ).


നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന 10 ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു.


അവ ദശശ്ലോകി എന്നറിയപ്പെടുന്നു.

അവയിലെ ആദ്യ ശ്ലോകം ഇങ്ങനെയാണ്‌.


ന ഭൂമിർന തോയം ന തേജോ ന വായുഃ

ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ

അനേകാന്തികത്വാത് സുഷുപ്ത്യേകസിദ്ദഃ

തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം


(“ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല, വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത,എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണു ഞാൻ”)


ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി.


ഒരിക്കൽ ഒരു വർഷക്കാലത്ത് 5 ദിവസം തുടർച്ചയായി നിന്ന പേമാരിയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി.


വളരെ നേരത്തെ ധ്യാനത്തിനു ശേഷമാണ്‌ ഗോവിന്ദാചാര്യർ ഇക്കാര്യം മനസ്സിലാക്കുന്നത് എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം.


അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.


കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു.


അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു.


തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്.


മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും...


ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ

യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ

സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്

ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ


ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ.


ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.


ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനഃപാഠമാക്കാൻ കഷ്ടപ്പെട്ട് ഉരുവിട്ട്‌ കൊണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച്‌ ശ്ലോകങ്ങൾ നിർമ്മിച്ച്‌ ചൊല്ലി. അതാണ്‌ ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട്‌ എന്ത്‌ പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കും അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന്‌ ഉപദേശിക്കുന്ന കൃതിയാണ്‌ അത്‌.


ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു


മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച


ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത്.


ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ (ഉമിത്തിയിൽ) പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.


മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു.


ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു.


ദിഗ് വിജയം


കാലടിയിൽ സ്ഥാപിച്ചിട്ടുള്ള ഗോപുരം

ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു.


ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്‌വിജയം എന്നാണ് അറിയപ്പെടുന്നത്.


ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്.


ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി.


ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണ്ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു.


എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. *തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു*. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു.


പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോകർണ്ണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഒരു സ്തോത്രം രചിച്ചു.

ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം. ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്.


ഗോകർണ്ണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്)


പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി. (എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.)


പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.


സർവജ്ഞപീഠ ലബ്ധി


കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം. ദേവി ഇവിടെ വച്ച് ആദിശങ്കരനു ദർശനം നൽകി എന്നു വിശ്വാസം

ആദി ശങ്കരൻ കാശ്മീരിലെസർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു.


മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌.


ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.


മരണം


കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുള്ള ശങ്കരാചാര്യരുടെ പ്രതിഷ്ഠ

ശങ്കരൻ പിന്നീട് കേദാർനാഥിൽ പോവുകയും തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു.


അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌.


കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌.

https://www.facebook.com/shethra.aajarangal

Sunday, December 12, 2021

ഏകാത്മതാമന്ത്രം"_*

⛳⛳⛳⛳⛳⛳⛳

യംവൈദികാഃമന്ത്രദൃശഃപുരാണാഃ


ഇന്ദ്രംയമംമാതരിശ്വാനമാഹുഃ

വേദാന്തിനോനിര്‍വചനീയമേകം

യംബ്രഹ്മശബ്ദേനവിനിര്‍ദിശന്തി


ശൈവായമീശംശിവഇത്യവോചന്‍

യംവൈഷ്ണവാവിഷ്ണുരിതിസ്തുവന്തി

ബുദ്ധസ്തഥാര്‍ഹന്നിതിബൌദ്ധജൈനാഃ

സത്ശ്രീഅകാലേതിചസിക്ഖസന്തഃ


ശാസ്തേതികേചിത്പ്രകൃതികുമാരഃ

സ്വാമീതിമാതേതിപിതേതിഭക്ത്യാ

യംപ്രാര്‍ത്ഥയന്തേജഗദീശിതാരം

സഏകഏവപ്രഭുരദ്വിതീയഃ


ഓംശാന്തിഃ   ശാന്തിഃ   ശാന്തിഃ

__________________________


അര്‍ത്ഥം:

മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍, ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നും, വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ;


ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ;


ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ്; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .

നമസ്തേ 🙏🏻.. സംഘത്തിന്റെ സമന്വയ ബൈഠക് കളിൽ പ്രാർത്ഥന ഈ മന്ത്രം ആണ് . ആയതിനാൽ എല്ലാവരും ഇതു പഠിച്ചു വച്ചാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻

Saturday, December 04, 2021

 According to psychologists, there are four types of intelligence:* 


1) Intelligence Quotient (IQ)

2) Emotional  Quotient (EQ)

3) Social Quotient (SQ)

4) Adversity Quotient (AQ)


1. Intelligence Quotient (IQ): this is the measure of your comprehension ability- to solve maths; memorize things and recall subject matters.


2. Emotional Quotient (EQ): this is the measure of your ability to maintain peace with others; keep to time; be responsible; be honest; respect boundaries; be humble, genuine and considerate.


3. Social Quotient (SQ): 

This is the measure of your ability  to build a network of friends and maintain it over a long period of time.


People that have higher EQ and SQ tend to go farther in life than those with high IQ but low EQ and SQ. Most schools capitalize in improving IQ level while EQ and SQ are played down.


A man of high IQ can end up being employed by a man of high EQ and SQ even though he has an average IQ.


Your EQ represents your character; your SQ represents your charisma. Give in to habits that will improve these three Qs but more especially your EQ and SQ.


EQ and SQ make one manage better than the other. 


Pls don't teach children only to have higher IQ , but also to have higher EQ and SQ.


Now there is a 4th one :

A new paradigm


4. The Adversity Quotient (AQ): 

The measure of your ability to  go through a rough patch in life and come out without losing your mind.


AQ determines who will give up in face of troubles and may abandon their families. 

In the current context of Corona, many professionally successful people are going thru bouts of Depression. Because they haven't seen and thus are unprepared for Adversity.


To parents:

Expose children to other areas of life than academic. They should adore manual work, sport and art .


Develop their EQ, SQ and AQ. They should become multifaceted human beings able to do things independently of the parents.


*Finally, do not prepare the road for the children. Prepare the children for the road.*

 *അഗ്നിപുരാണം*

🍒🍒🍒🍒🍒🍒


വേദങ്ങളില്‍ പ്രതിപാദിക്കപ്പെ ടുന്ന ഒരു മുഖ്യദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിക്കാണ്. അഷ്ടദിക്പാല കരില്‍ ഒരാളായ അഗ്നി തെ.കി. ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.


പരമപുരുഷന്റെ മുഖത്തു നിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. മനുവിന്റെ അഭിപ്രായത്തില്‍, അഗ്നിയുണ്ടായത് ജലത്തില്‍ നിന്നാണ്. വായുവില്‍നിന്നാ ണ് എന്നു വേദാന്തസൂത്രങ്ങ ളില്‍ പറയുന്നു. അംഗിരസ്സി ന്റെ പുത്രന്‍, ശാണ്ഡില്യമഹര്‍ ഷിയുടെ പൗത്രന്‍, ബ്രഹ്മാവി ന്റെ ജ്യേഷ്ഠപുത്രന്‍ എന്നെ ല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തന്‍മൂലം അദ്ദേഹം ദൈവ ത്തിന്റെ (സിയൂസ്) കോപത്തി നു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തില്‍ പറയുന്നു.


'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍ കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.


'മന്ത്രഹീനം ക്രിയാഹീനം


ഭക്തിഹീനം ഹുതാശയ


യദ്ഹുതം തുമയാദേവ


പരിപൂര്‍ണം തദസ്തുമേ'


മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെ സഫലമാക്കിത്ത രേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്. സായണഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ഥത്തില്‍ വ്യാഖ്യാനിച്ചിട്ടു ണ്ട്. ദേവന്‍മാരുടെ സന്ദേശ ഹരന്‍, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നവന്‍, ദേവന്‍മാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരി ക്കുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാ ണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നു ണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാന്‍ വേദാന്തികള്‍ സ്വീകരിച്ചിട്ടുണ്ട്.


അഗ്നികള്‍. അഗ്നി ആദിയില്‍ ഒന്നുമാത്രമായിരുന്നു. പിന്നീട് ത്രിത്വം (ത്രേത) എന്ന അവസ്ഥയെ പ്രാപിച്ചു. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദാക്ഷിണാത്യന്‍ എന്നിങ്ങനെ ഉദ്ദിഷ്ട കര്‍മഭേദമനുസരിച്ച് മൂന്ന് അഗ്നികളെക്കുറിച്ചു പ്രസ്താവമുണ്ട്. കര്‍മപരിസമാപ്തിയില്‍ മറ്റു അഗ്നികളെ ഗാര്‍ഹപത്യനില്‍ സമാഹരിച്ച് ഏകീഭവിപ്പിക്കുന്നു. ഗാര്‍ഹപത്യനില്‍നിന്ന് ആഹവനീയാഗ്നിയെ സമ്പാദിച്ചു ദേവതോദ്ദേശ്യകമായ കര്‍മത്തിന് ആധാരമാക്കുന്നു. തെ. ഭാഗത്തു പ്രതിഷ്ഠിക്കുന്ന ദാക്ഷിണാത്യന്‍ ആഭിചാരകര്‍മത്തിനുവേണ്ടിയുള്ളതാണ്. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദക്ഷിണന്‍, സഭ്യന്‍, ആവസ്ഥ്യന്‍, ഔപാസനന്‍ എന്നിങ്ങനെ അഗ്നി ആറാണെന്ന് പറയപ്പെടുന്നുണ്ട്. മൂന്ന് അഗ്നിരൂപണങ്ങള്‍ വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിലുള്ള സാധാരണമായ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണ് ആ മൂന്നു രൂപങ്ങള്‍. സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൗത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.


പുരാണങ്ങളില്‍ പല സ്ഥലത്തായി അഗ്നിദേവന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം കഥ പ്രസിദ്ധമാണ്. പ്രീതനായ അഗ്നി വരുണനില്‍നിന്നു ഗാണ്ഡീവം വില്ല് വാങ്ങി അര്‍ജുനനു കൊടുത്തനുഗ്രഹിക്കുന്നുണ്ട്. പ്രാവിന്റെ വേഷമെടുത്ത് ശിബിചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ചെന്നത് അഗ്നിയായിരുന്നു. ഗൌതമശാപംകൊണ്ട് നിര്‍വൃഷണനായിത്തീര്‍ന്ന ഇന്ദ്രന് ആടിന്റെ വൃഷണം നല്കിച്ചതും അഗ്നിയായിരുന്നു. സുബ്രഹ്മണ്യ ജനനത്തിനു ഹേതുഭൂതമായ ശിവബീജം എടുത്തുകൊണ്ടുപോയി അഗ്നി ഗംഗയെ ഏല്പിച്ചു. അഗ്നിദേവന്റെ അനുഗ്രഹത്താലാണ് നളന്‍ നല്ല പാചകക്കാരനായിത്തീര്‍ന്നത്. പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജുനന്റെ കൈകള്‍ വെട്ടിയ സംഭവത്തിലും ബൃഹസ്പതിയും വരുണനും തമ്മിലുള്ള കലഹം അവസാനിപ്പിച്ചതിലും ഉത്തങ്കനെ ഗുരുദക്ഷിണ യഥാസമയം കൊണ്ടു ചെന്നെത്തിക്കുന്നതിനു ശക്തനാക്കിയതിലും അഗ്നിക്ക് മര്‍മപ്രധാനമായ പങ്കുണ്ട്. ജ്വാലാമയികളായ ഏഴുജിഹ്വകള്‍ അഗ്നിക്കുണ്ട്. അഗ്നിദേവന്റെ രഥചക്രങ്ങളില്‍ ഏഴു വായുക്കള്‍ അധിവസിക്കുന്നു. കുതിരകളുടെ നിറം ചുവപ്പാണ്. ആട് അഗ്നിയുടെ മറ്റൊരു വാഹനമാണെന്നും പറയാറുണ്ട്.


അഗ്നിസംരക്ഷണം. അഗ്നിയെ കെടാതെ സൂക്ഷിക്കുക എന്നതു ഭാരതീയരുടെ ഇടയില്‍ മാത്രമല്ല മറ്റു രാജ്യക്കാരുടെ ഇടയിലും പതിവായിരുന്നു. അഗ്നിയുണ്ടാക്കുന്ന വിദ്യ ഓരോ രാജ്യത്ത് ഓരോ കാലത്ത് ഓരോ വിധത്തിലായിരുന്നു; എങ്കിലും രണ്ടാമതുണ്ടാക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ ഉണ്ടാക്കിയ അഗ്നിയെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിച്ചുവന്നു. സമൂഹത്തിന്റെ ഈ ആവശ്യത്തെ മതത്തിന്റെ പരിവേഷം അണിയിക്കുകയാണു പല രാജ്യങ്ങളും ചെയ്തത്. ടാസ്മേനിയ, കൊറിയ എന്നീ ദേശങ്ങളിലെ ജനങ്ങള്‍ ഒരിക്കലും ഗൃഹത്തിലെ അഗ്നി കെടാന്‍ സമ്മതിക്കാറില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അഗ്നിസംരക്ഷണം ഒരു മതാചാരംപോലെ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ രാജ്യക്കാര്‍ പോകുന്നിടത്തെല്ലാം സ്വന്തം അഗ്നി കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. പുതിയ ഗൃഹങ്ങളിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ "മുത്തച്ഛനു സ്വാഗതം എന്നുച്ചരിച്ചുകൊണ്ടാണത്രെ റഷ്യയിലെ ഗ്രാമീണര്‍ അഗ്നിയെ കൊണ്ടുപോയിരുന്നത്. ശുദ്ധമായ അഗ്നിയെ അശ്രദ്ധമൂലം കെട്ടുപോകാന്‍ ഇടയാക്കിയ സ്ത്രീകള്‍ക്ക് വധശിക്ഷപോലും റോമാക്കാര്‍ നല്കിയിരുന്നതായി പറയപ്പെടുന്നു. അഗ്നിയെ ഒരു ദേവനായി കരുതി ആദരിച്ചിരുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമല്ല ഇതരരാജ്യങ്ങളിലും അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ തെളിവുകളുണ്ട്.


യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധംവരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്. (നോ: അഗ്നിസാക്ഷികം). ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. ശൈവം, ശാക്തം, കൗമാരം, ഗാണപത്യം, വൈഷ്ണവം, സൗരം എന്നീ ആറുവിധം ദേവാരാധനാസമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതരരാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.


അഗ്നിപൂജ. അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജ. മറ്റു ദേവന്‍മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ചെയ്യുന്ന പൂജയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകന്‍ മുതലായ പേരുകള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. വിവാഹാവസരങ്ങളില്‍ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയര്‍ന്നു സ്വര്‍ഗത്തിലെത്തുന്നു. തീയില്‍ തുപ്പുന്നതു നിഷിദ്ധമായ കര്‍മമായി പറഞ്ഞിട്ടുണ്ട്. ഭൂതപ്രേതാദിബാധകളില്‍ നിന്ന് മനുഷ്യരെയും ദേവന്‍മാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികള്‍ ഇഷ്ടകാര്യസിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാന്‍ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകള്‍ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വര്‍ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ അഗ്നിയെ ഉപാസിക്കുന്നു.


സരതുഷ്ടമതത്തിലും അഗ്നിയെ ദേവനായിക്കരുതി ആരാധിച്ചുവരുന്നുണ്ട്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിന് അഗ്നിയെ ഉപയോഗിക്കുന്നതില്‍ ആ മതക്കാര്‍ തികച്ചും ഭിന്നാഭിപ്രായക്കാരാണ്. സ്വര്‍ഗത്തിലെ വെളിച്ചത്തി ന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവര്‍ അഗ്നിയെ കരുതുന്നത്. സര്‍വജന്തുക്കളുടെയും ജീവന്‍ അഗ്നിയാണ്. അഹുരമസ്ദയുടെ പുത്രനാണ് അഗ്നി. മൃത ശരീരമോ ചാണകമോ അഗ്നിയില്‍ നിക്ഷേപിക്കുന്ന തു മരണശിക്ഷ വിധിക്കത്ത ക്കവണ്ണം വലിയ പാപമായി സരതുഷ്ട്രന്‍മാര്‍ കരുതുന്നു. എന്നാല്‍ അവരുടെ അഗ്നി സ്തുതികള്‍ക്കു ഹിന്ദുക്ക ളുടെ അഗ്നിപൂജയോടു സാദൃശ്യമുണ്ട്....🙏

 അറുപത്തിനാല്ഗ്രാമങ്ങൾ

(കേരള ചരിത്രം)

:പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയാണ് കേരളമെന്നും ആ ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർക്ക് ദാനം നല്കിയെന്നുമാണ് ഐതീഹ്യകഥ, എന്നാൽ ചരിത്രപരമായി പറയുമ്പോൾ കൊടും കാടായിരുന്ന ഈ മലനാടിനെ പരശുരാമനും ശിഷ്യരും കൂടികാട് വെട്ടിതെളിച്ച് ജനവാസ യോഗ്യമാക്കി, പരശു എന്നാൽ മഴു, മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളത്തെ സൃഷ്ടിച്ചു എന്ന് പറയുന്നത് കാവ്യാത്മകമാണ്, കൊടും കാടിനെയും കവി ഭാഷയിൽ സമുദ്രം എന്ന് പറയാറുണ്ട്, അങ്ങനെ കൊടും കാടായ ഭൂമിയെ മഴുവിനാൽ വെട്ടിതെളിച്ച്  വീണ്ടെടുത്ത പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് ജനങ്ങളെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തുകയും ഗ്രാമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തുവെന്ന് പറയാം, പരശുരാമനാൽ വീണ്ടെടുക്കപ്പെട്ട കേരള ഭൂമിയെ പരശുരാമ ക്ഷേത്രമെന്നും പറയുന്നു, കേരളോല്പത്തിയിലും ഇത് പരാമർശിക്കുന്നു, കേരളോല്പത്തി കഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമാണ്, ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ചത്.ഇതിൽ മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ആധുനിക കേരളത്തിൽ ഉൾപ്പെടുന്നു, ബാക്കി മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ഇന്നത്തെ കർണാടക സംസ്ഥാനത്തിലുമാണ്, എന്നാൽ യഥാർത്ഥ ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ AD ഏഴാം നൂറ്റാണ്ടോടു കൂടി സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം 8,9 നൂറ്റാണ്ടുകളോടു കൂടി 64 ഗ്രാമങ്ങൾ സ്ഥാപിച്ചതായി കരുതുന്നു, ആധുനിക ചരിത്രകാരൻമാർ കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്നും ഗ്രാമ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ ചരിത്രം ശരിവെക്കുന്നു, എന്നാൽ എവിടെ നിന്നാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് എന്ന് ചരിത്രകാരൻമാർക്കിടയിലും നമ്പുതിരിമാർക്കിടയിലും തർക്ക വിഷയമാണ്, ആന്ധ്രാപ്രദേശിലെ കൃഷ്ണാനദി തീരം, ഗോദാവരി തീരം, കർണാടകത്തിലെ കുടക് ദേശം വഴി, തഞ്ചാവൂർ വഴി പാലക്കാടൻ ചുരമിറങ്ങി വന്നു എന്ന വാദങ്ങൾ, ഗുജറാത്തിലെ സൗരാഷ്ട്രയിൽ നിന്നും കുടിയേറി എന്ന വാദങളും നിലനില്ക്കുന്നുണ്ട്, ഐതീഹ്യത്തിൽ പരശുരാമൻ ആഡ്രയിലെ ബ്രാഹ്മണരെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തിയതായി പറയുന്നു, എന്നാൽ ചരിത്രകാരൻമാർ കൂടുതൽ ആധികാരികമായി പറയുന്നത് സൗരാഷ്ട്രയിൽ നിന്നുള്ള കുടിയേറ്റം ആണ്.കാരണം അറുപത്തിനാല് ഗ്രാമങ്ങളിൽ അധികവും കടൽക്കര, സമതല പ്രദേശമാണ്, അതുവഴിയുള്ള സഞ്ചാര പാത എളുപ്പവുമാണ്,ആന്ധ്രാ , തമിഴ്കുടിയേറ്റമായിരുന്നെങ്കിൽ അധികവും മലയോര മേഖല ആയിരുന്നേനെ, മാത്രമല്ല അത് പ്രയാസകരവുമാണ്, 


പുരാണ ഇതിഹാസങ്ങളിലും കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ കഴിയും, ആദികാവ്യമായരാമായണത്തിലെ കിഷ്കിന്ധാകാണ്ഡം നാല്പത്തിയൊന്നാം സർഗത്തിൽ കേരളത്തെ കുറിച്ച് പരാമർശമുണ്ട്' തെക്കെ ദിക്കിലേക്ക് പോകുന്ന വാനരൻമാരോട് സുഗ്രീവൻ അവിടത്തെ രാജ്യങ്ങളെ കുറിച്ച് പറയുമ്പോൾ "നദീം ഗോദാവരീം ചൈവ 'സർവ മേവാനർവശ്യത' തഥൈവആന്ധ്രാൻ ച 'പൗഡ്രംൻ ച ചോളാൻ പാണ്ഡ്യാൻ കേരളാൻ " എന്നാണ് പറയുന്നത്, മഹാഭാരതത്തിലെ ആദിപർവം, സഭാപർവം, വനപർവം, ദ്രോണപർവം തുടങ്ങിയ വിവിധ അധ്യായങ്ങളിലും കേരളത്തെ പറ്റി പരാമർശമുണ്ട്, ഭാഗവത പുരാണത്തിൽ 'രുക്മണി സ്വയംവരത്തിൽ പങ്കെടുക്കാനായി തെക്കെ ദിക്കിൽ നിന്നും ചോളനും പാണ്ഡ്യനും കേരളനും (ചേരനും) വിദർഭ രാജധാനിയിൽ സന്നിഹിതരായിരിക്കുന്നതായി പറയന്നു, കൂടതെ പതിനെട്ടു പുരാണങ്ങളിൽപ്പെട്ടെ ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെ പറ്റി പരാമർശമുണ്ട്, അത്രത്തോളം കാലപഴക്കം ഉണ്ട് കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിന്, ഒന്നാം ചേരസാമ്രാജ്യകാലത്താണ് മഹാഭാരത യുദ്ധം നടന്നതെന്ന് കരുതപ്പെടുന്നു,ചേരമാൻ ഉതിയൻ എന്ന ആദ്യ ചേരരാജാവ് മഹാഭാരത യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാനായി കേരളത്തിൽ നിന്ന് സൈന്യത്തെ വിട്ട് കൊടുത്തതായും പറയപ്പെടുന്നു, മറ്റൊരു കഥയുള്ളത് കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ക്ംരവർക്കും പാണ്ഡവർക്കും ഭക്ഷണം നല്കിയതായും അങ്ങനെ 'ചേരമാൻ ഉതിയന് 'പെരുഞ്ചോറ്റുതിയൻ' എന്ന വിശേഷണം ലഭിച്ചതെന്നും പറയപ്പെടുന്നു, പെരുഞ്ചോറ്റു സദ്യ നടത്തിയതായി സംഘകാല തമിഴ് കൃതിയായ 'അകനാനൂരിൽ ' പ്രസ്താവിച്ചിരിക്കുന്നു, രണ്ടാം ചേരസാമ്രാജ്യകാലത്താണ് ബ്രാഹ്മണ കുടിയേറ്റവും അറുപത്തിനാല് ഗ്രാമ സ്ഥാപനവും ഉണ്ടാകുന്നത്,


ബ്രാഹ്മണ ഗ്രാമ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ചരിത്രരേഖകളിൽ ഒന്ന് തിരുവട്ടൂർ ലിഖിതമാണ്, തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ശിവക്ഷേത്രത്തിലെ സോപാനപടിയുടെ ഇരുവശത്താണ് ഈ ശിലാലിഖിതം ഉള്ളത്, ഈ ശിലാശാസനം പത്താം ശതകത്തിലേതാണ്, "മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് 24 ബ്രാഹ്മണരെ കൊണ്ട് വന്ന് ഇവിടെ കുടിയിരുത്തിയതായി ഇതിൽ പറയുന്നു ", ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ചുള്ള പ്രധാന ചരിത്രരേഖയാണിത്, പുതിയ ബ്രാഹ്മണ ഗ്രാമങ്ങൾ നിലവിൽ വരുന്ന രീതിയെ കുറിച്ച് ഈ ലിഖിതത്തിൽ നിന്ന് മനസിലാക്കാം, ലിഖിതത്തിൻ്റെ ആദ്യഭാഗം നഷ്ടപ്പെട്ട് പോയിട്ടുള്ളതിനാൽ ആരാണ് ഗ്രാമം സ്ഥാപിച്ചത് എന്നോ കൃത്യമായ കാലം ഏതൊന്നോ അറിയാൻ കഴിയില്ല, ഈ ശിലാശാസനത്തിൽ രാമൻ ചേമാനി എന്ന മൂഷികവംശ രാജാവിനെ കുറിച്ച് പരാമർശമുണ്ട്,


AD 1100 ന് ശേഷം അതായത് പെരുമാക്കാൻ മാരുടെ ഭരണത്തിന് ശേഷം പൂർണ്ണമായി ബ്രാഹ്മണ മേധാവിത്വം നിലവിൽ വരുകയും അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കാം,, അങ്ങനെ ഭൂമിയും ക്ഷേത്ര വകകൾ ദേവസ്വം എന്ന പേരിലും ബ്രാഹ്മണരുടെ ആധിപത്യത്തിൽ വരികയും, പുതിയ നിയമ സംഹിതകൾ ഉണ്ടാക്കുകയും ചെയ്തു. ജാതി വ്യവസ്ഥകൾ നിർണയിക്കപ്പെടുകയും ചെയ്തു, കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ഗ്രാമമായി പരിഗണിക്കുന്ന പെരുംഞ്ചെല്ലൂരിനെ (തളിപ്പറമ്പ്)യാഗഭൂമിയായി സംഘകാല തമിഴ് കൃതിയായ 'അകനാനൂറിൽ 'പരാമർശിക്കുന്നുണ്ട്, 

അറുപത്തിനാല് ഗ്രാമങ്ങളെ പറ്റി ഐതീഹ്യങ്ങളും ചരിത്രങ്ങളും ഇങ്ങനെ വാദപ്രതിവാദതർക്കങ്ങളായി ചരിത്രകാരൻ മാർക്കിടയിൽനിലനില്ക്കുന്നു, അതിനെ എല്ലാം മാറ്റി നിർത്തി കൊണ്ട് നമുക്ക് ആ പ്രാചീന ഗ്രാമങ്ങൾ ഏതൊക്കെയെന്ന് അറിയാൻ ശ്രമിക്കാം, പലർക്കും അത് അറിയില്ല. ചിലത്കേട്ടിട്ടുണ്ടാകാം.എന്നാൽ അറുപത്തിനാല് ഗ്രാമപേരും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്, പൗരാണിക കേരളത്തിലെ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ആ പ്രാചീന ബ്രാഹ്മണ ഗ്രാമങ്ങളുടെ പേര് പുതിയ തലമുറയുടെ അറിവിലേക്കായി പങ്ക് വെയ്ക്കുന്നു,

1) ഗോകർണം

2) ഗോമടം

3) കാരാവള്ളി

4) കല്ലൂർ

5) എപ്പാത്തൂർ

6) ചെപ്പാനൂർ (ചെമ്പന്നൂർ)

7) കാടലൂർ

8 ) കല്ലന്നൂർ

9 ) ആര്യഞ്ചെറ(കാര്യച്ചിറ)

10) വാര്യഞ്ചെറ(വൈയ്യർച്ചിറ)

11 ) തൃക്കണ്ണി (തൃക്കാണി)

12 ) തൃക്കട്ട (തൃത്താടം)

13 ) തൃക്കൺ പാലം

14) തൃച്ചോല (തൃച്ചമ്പേരൂർ)

15) കൊല്ലൂർ

16) കോമളം (കോമലം)

17 ) വെള്ളാര

18) വെങ്ങാട്

19) പെൻകരം (പെവെത്തട്)

20) ചൊങ്ങൊട് ( ചെങ്ങോടം)

21 ) കോടീശ്വരം (കോഡടീശ്വരം)

22) മഞ്ചേശ്വരം (മഞ്ചീശ്വരം)

23) ഉടുപ്പ് ( ഉടുപ്പി)

24)ശങ്കരനാരായണം

25) കോട്ട (കൊട്ടം)

26) ശ്രിവല്ലി

27) മൊറ

28) പഞ്ച

29 ) പിട്ടല (ഇട്ടലി)

30 ) കുമാരമംഗലം

31) അനന്തപുരം

32) കഞ്ചുപുരം (കർണ്ണപുരം)

( ഈ 32 ഗ്രാമങ്ങൾ ഇന്ന് കർണാടകത്തിലാണ് )

33) പയ്യന്നൂർ

34) കരിക്കാട്

35 ) പെരുഞ്ചെല്ലൂർ (തളിപറമ്പ്)

36 ) ഈശാനമംഗലം

37) ആലത്തൂർ

38) കരിങ്കോളം (കരിത്തൊളം )

39) ശുകപുരം ( പന്നിയൂർ, മാണിയൂർ)

40) ചൊവ്വരം

41) ശിവപുരം (തൃശ്ശിവപേരൂർ, തൃശൂർ)

42) പെരുമനം (പെരുവനം)

43) ഇരിങ്ങാണിക്കുടം (ഇരിഞ്ഞാലക്കുട)

44) പറപ്പൂർ (പറവൂർ)

45 ) ഐരാണിക്കുളം

46) മൂഷികക്കുടം (മൂഴിക്കുളം)

47 ) അടവൂർ (അടപ്പൂർ)

48) ചെങ്ങനാട് (ചെങ്ങമനാട്)

49) ഉളിയന്നൂർ

50 ) കലുതനാട് ( കഴുതനാട്)

51) കുഴയൂർ (കളപ്പൂർ)

52 ) ഇളിഭിയം (ഇളിഭ്യം)

53) ചമ്മുന്ദ ( ചെമ്മണ്ട)

54) ആവട്ടിപ്പുത്തൂർ (ആവട്ടത്തൂർ)

55) കാടക്കറുക (കാടമറുക് ,കാടമുറി)

56) കിടങ്ങൂർ

57) കാരനെല്ലൂർ (കുമാരനെല്ലൂർ)

58) കവിയൂർ

59) ഏറ്റുമാണിയൂർ (ഏറ്റുമാനൂർ)

60 ) നിമ്മണ്ണ ( നിൽമണ്ണ)

61) അൻമണി ( വെൺമണി)

62 ) അൻമലം (ആറൻമുള )

63) തിരുവില്ലായി (തിരുവല്ല)

64 ) ചെങ്ങണിയൂർ (ചെങ്ങന്നൂർ)

 (കേരളത്തെ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർ ആ ഗ്രാമങ്ങളിൽ ആധിപത്യവും അധികാരവും സ്ഥാപിച്ചതിനെ പറ്റിയും ഗ്രാമങ്ങളുടെ പേരും വിവരിക്കുന്നതാണ് ഈ ലേഖനം ,അല്ലാതെ കേരളത്തിലെ ആദിമ മനുഷ്യരെ പറ്റിയോ. കേരളത്തിൽ മനുഷ്യരുടെ ഉത്ഭവത്തെ പറ്റിയോ അല്ല ലേഖനം, തെറ്റിദ്ധാരണകൾ വേണ്ട, ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ച് മാത്രമാണ് പോസ്റ്റ്, )

(അനീഷ് PG, ചാലക്കുടി)

Friday, December 03, 2021

 വയസ്സാകുമ്പോൾ വ്യാധി വരുന്നത് ഭഗവാന്റെ ഒരു അനുഗ്രഹം ആണ്. വ്യാധി കൂടുമ്പോൾ സ്വയമായും ബന്ധുക്കളും വിചാരിക്കും കിടന്ന് കഷ്ടപെടാതെ മരിച്ചാൽ മതിയെന്നു. അങ്ങനെ മരണം ആഗ്രഹിക്കുന്ന ഒരു അവസ്‌ഥ എല്ലാവർക്കും വരും.

Thursday, November 25, 2021

 *ജീവിതാഭിനയം*


   _ഭാഗം 8_


സുഷുപ്തി / ഗാഢനിദ്ര എന്ന വിസ്മയാവസ്ഥ പ്രതിദിനം നാം ആസ്വദിക്കുന്നു. സുഷുപ്തിയും, സ്വപ്നാവസ്ഥയുമൊക്കെ നൽകുന്ന പാഠങ്ങൾ തത്വചിന്തയിൽ പ്രധാനമാണ്. സുഷുപ്തിയെ മറന്ന് ജാഗ്രത്തിൻ്റെ ഉത്തരവാദിത്വ ഭാരങ്ങൾ പേറുന്നുവെന്നതാണ് ജീവിതത്തിൻ്റെ ദൗർഭാഗ്യം. ഒരാൾ സുഷുപ്തിയിലാരുമല്ലാത്ത അവസ്ഥയിലാവുന്നു. ദേശ കാല പരിധിക്കപ്പുറത്തുള്ള ആനന്ദം മാത്രമാണ് സുഷുപ്തിയിലെ അനുഭവം. നിരുപാധികമായ ഉൺമയിലേക്ക് ഉന്മുഖരാവാൻ സുഷുപ്ത്യവസ്ഥാ ചിന്തനം സഹായിക്കും. സ്വാനുഭൂതി സമ്പന്നന്മാരായ ഋഷീശ്വരന്മാർ സുഷുപ്തി വിഷയകമായി അവതരിപ്പിച്ചിട്ടുള്ള പാഠങ്ങൾ മനന വിധേയമാക്കാൻ ഉത്സാഹിക്കണം.


സുഷുപ്തിയിൽ നിന്ന് ജാഗ്രത്തിലേക്കുണരുന്നതോടെ  വ്യത്യസ്ത വ്യക്തിവിശേഷങ്ങളായി മാറി മാറി അഭിനയിക്കാനുള്ള  ദൗത്യമാണ് വന്നു ചേരുന്നത്.  സ്വരൂപത്തെ ആവോളം ഓർമിച്ചു കൊണ്ട് ദൗത്യങ്ങൾ നിർവ്വഹിക്കാൻ കഴിയണം. അപ്പോൾ ജീവിതാഭിനയം ഏറ്റെടുത്ത ഭാരമാവില്ല, മറിച്ച് ആവിഷ്കാര നിർവൃതി സമ്പന്നമാവും.


*പ്രതികരണങ്ങൾ മറുപടികൾ*


S :-

ആദ്യം ജീവിതത്തിൽ അഭിനയത്തെക്കുറിച്ച് കേട്ടപ്പോൾ അങ്ങിനെയൊന്നും ചെയ്യാറില്ലല്ലോ എന്നാണ് തോന്നിയത്.

പക്ഷെ പിന്നീട് വിശകലനം  ചെയ്യുമ്പോൾ ബന്ധങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്നതിന് അങ്ങിനെ ചെയ്യാറുണ്ടെന്ന് മനസ്സിലായി, പക്ഷെ കഷ്ടപ്പെട്ട് ചെയ്യുന്നതല്ല മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ട് അവരെ വേദനിപ്പിക്കാതിരിക്കാനും ചെയ്യുന്നതാണ്


സ്വാമി :-

ജീവിതമുണ്ടോ അത് അഭിനയമാണ് എന്നതാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ട കാര്യം. അവിടെ സ്വാത്മാനന്ദം പണയം വെക്കാതിരിക്കാനും, മറ്റുള്ളവർക്ക് വേദന നൽകാതിരിക്കാനും കരുതൽ പുലർത്തുന്നത് ഉത്തമം.  


A :-

1. അഭിനയ കല എന്ന വിഷയത്തിൽ എൻ്റെ ഒരു നിരീക്ഷണം പങ്കുവെക്കട്ടെ.

നമ്മുടെ പുരാണേതിഹാസങ്ങളിൽ  ദൈവിക സമ്പത്തിയുള്ള ശ്രീരാമചന്ദ്രൻ, ശ്രീകൃഷണൻ എന്നീ അവതാരങ്ങളെല്ലാം അഭിനയമില്ലാതെ ഋജുത്വ പാതയിൽ മുന്നേറുന്നു. 

ആസുരിക സമ്പത്തിയുളള രാവണൻ, ഭിക്ഷുവായി അഭിനയിച്ച് സീതയെ അപഹരിച്ചു. മാരീചൻ പൊൻമാനായി അഭിനയിച്ച് സീതാദേവിയെ മോഹിപ്പിച്ചു.  വാത്സല്യമേറിയ മാതാവായി അഭിനയിച്ച് ശ്രീകൃഷ്ണനെ വധിക്കാൻ പൂതന സമീപിച്ചു. വയറുവേദന അഭിനയിച്ച്  വളർത്ത് മാതാവ് ശ്രീ. അയ്യപ്പ സ്വാമിയെ പുലിപ്പാൽ ശേഖരിക്കാൻ ഘോരവനത്തിലേക്ക് അയച്ചു.


2. സൂക്ഷ്മ തലത്തിൽ ഓരോരുത്തരും ഏകമായ ആത്മാവിന്റെ ആവിഷ്കാര നടന പ്രക്രിയയിലെ കഥാപാത്രങ്ങളാണെന്ന തത്വം അംഗീകരിക്കാമെന്ന്  കരുതുന്നു.


സ്വാമി :- 

1. ശ്രീരാമനും, ശ്രീകൃഷ്ണനും, എല്ലാം അഭിനയിക്കുകയായിരുന്നു. അവതാരമെടുക്കുക എന്നതു തന്നെ അഭിനയ നിശ്ചയത്തോടെയുള്ള ഇറങ്ങി വരവല്ലേ. അതിനു പിറകിൽ കാരുണ്യം പുലർത്തിപ്പോന്നുവെന്നതാണ് മാതൃക. രാവണാദികൾക്ക് പ്രേമാദരാനുകമ്പ ഉള്ളിലുണ്ടായിരുന്നില്ല. സങ്കുചിത സ്വാർത്ഥം അവരെ ഭരിച്ചു എന്നതാണ് ന്യൂനത.

 

2. തീർച്ചയായും ഈ ബോധ്യം അഭിനയത്തെ ശ്രേഷ്ഠമാക്കും. 


Aj :-

ബോധപൂർവ്വം തന്നെ അന്തഃ പ്രവണതകളെ തൃപ്തിപ്പെടുത്തി ജീവിച്ചു കൂടെ?

അല്ലെങ്കിൽ വാസന ചുരുളഴിയുന്നതെങ്ങനെ?


സ്വാമി :-

ബോധപൂർവ്വം എന്നതുകൊണ്ട് *ആത്യന്തിക ലക്ഷ്യബോധം + പ്രേമാദരാനുകമ്പ - ഈ ചേരുവ ഉറപ്പാക്കണം.* അങ്ങിനെ വരുമ്പോൾ അന്തഃ പ്രവണതകൾ പൂർണമായും അടിച്ചമർത്തുകയോ, നിഷേധിക്കുകയോ ചെയ്യില്ല. ജീവിത വൈവിധ്യമാകട്ടെ നിലനില്ക്കുകയും ചെയ്യുന്നു.

(യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേർജ്ജുന

കർമേന്ദ്രിയൈർകർമയോഗം അസക്തഃ സ വിശിഷ്യതേ. (ഭഗവദ്ഗീത 3/ 7 ) 

ആരൊരാളാണോ, ഇന്ദ്രിയങ്ങളെ വിവേക യുക്തമായ മനസ്സുകൊണ്ട് നിയന്ത്രിച്ച് കർമേന്ദ്രിയങ്ങളാൽ കർമയോഗം അനുഷ്ഠിക്കുന്നത്, ആ അനാസക്തൻ ശ്രേഷ്ഠനാകുന്നു)


Al :-

1. അഭിനയ ജീവിതം എന്നത് മറ്റുള്ളവരെ പറ്റിച്ച് നടക്കുന്ന ജീവിതമാണെന്ന മുൻവിധി തിരുത്തി, *അഭിനയജീവിതമേയുള്ളൂ എന്ന വിശാലമായ തിരിച്ചറിവിലേക്ക്*  നയിച്ചതിന് നന്ദി.


2. ഈ വേഷപ്പകർച്ച ചിലരുടെ കാര്യത്തിൽ വളരെ  സങ്കീർണ്ണമായി മാറുകയാണ്.

എന്തായാലും ഒരു പാട് വേഷപ്പകർച്ചകൾ ദിവസവും കാണാറുണ്ട്. അത്ഭുതപ്പെടാറുണ്ട്. .... 

എല്ലാം അഭിനയം തന്നെയാണ്. എന്നാൽ ആ അഭിനയം സങ്കീർണ്ണവും ദുഃഖദായകവും ആവാൻ കാരണം childhood experiences, heridiary, trauma etc ആണെന്നു മനസിലാക്കണം എന്നു വ്യക്തമായി. സങ്കീർണതയെ കുറച്ചു കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് മനഃശാസ്ത്രരംഗത്ത് നടക്കേണ്ടത്. അതൊരുത്തമ സേവനമായിരിക്കും.

കൂട്ടത്തിൽ  Real Self നെക്കുറിച്ചു കൂടി ഒരു പരിചയപ്പെടുത്തൽ സാധിച്ചാൽ അത് കൂടുതൽ ഉപകാരവും ആശ്വാസവും ആവും .....


സ്വാമി: -

1. ഈ വിശാലമായ തിരിച്ചറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉദ്യമിക്കൂ. അഭിനയം നന്നാക്കാനുതകുന്ന (സ്വാത്മാനന്ദം നിലനിർത്തിക്കൊണ്ടുള്ള ആവിഷ്ക്കാരം) ചർച്ചകൾ നടക്കട്ടെ. 


2. ഒന്നാമത്തെ സംഗതി സങ്കീർണ്ണതകളുണ്ട് എന്ന് മനസ്സിലാക്കാനും, അംഗീകരിക്കാനുമുള്ള ബുദ്ധിമുട്ടാണ്. *പരിഹരിക്കാൻ കഴിയും എന്ന വസ്തുതയും പലർക്കും അറിയില്ല.* അതു കൊണ്ട് ഉള്ള സങ്കീർണ്ണതകളെ കൂടുതൽ കലുഷിതമാക്കി ജീവിതത്തെ ഉന്തിതള്ളി നയിക്കുന്ന അവസ്ഥയുണ്ടാവുന്നു. 

അവരവർക്കു തന്നെ പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ഇക്കാര്യത്തിൽ സമർത്ഥരായവരുടെ സഹായം തേടാൻ സങ്കോചം പുലർത്തേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ *സാനുകമ്പം ഇടപെടുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ ചില ഉചിതമായ ഔഷധങ്ങൾ (Medicines) നിർദ്ദേശിക്കുന്നെങ്കിൽ അതും സ്വാഗതാർഹമാവണം.* 

ശരീരത്തിനു രോഗം വരുമ്പോൾ  പരിഗണനയും, ചികിത്സയും നൽകുന്നതു പോലെയാണ് മനസ്സിൻ്റെ കാര്യത്തിലും എന്ന് സമൂഹം അംഗീകരിക്കുന്നില്ലെന്നത് സങ്കടകരമാണ്. എത്രയോ കുടുംബങ്ങൾ ഈ വൈകല്യം കൊണ്ട് നരകാവസ്ഥയിലേക്ക് അധഃപതിച്ചു പോവുന്നുണ്ട്. 


 *മനഃശാസ്ത്ര വിദഗ്ധർക്ക് അനുകമ്പയോടൊപ്പം സുഷുപ്ത്യവസ്ഥാ അവബോധം / ആത്മീയ തത്വബോധം കൂടി ഉണ്ടായാൽ ഇടപെടലുകളെ കൂടുതൽ സഫലമാക്കാൻ സാധിക്കും.*  


 (തുടരാം ... )


പ്രേമാദരപൂർവ്വം

സ്വാമി അദ്ധ്യാത്മാനന്ദ

26th November 21

Wednesday, November 24, 2021

 . മുണ്ട് മാഹാത്മ്യം....

..............

ഉടനടിയുടുക്കാം ഉട നടിയഴിക്കാം

 മുടുക്കാം മറിച്ചു മുടുക്കാം

തുടക്കാം വിരിക്കാം പുതക്കാം കിടക്കാം

തലയിലും കെട്ടാം തരുവതിൽ കേറാം.

മടിയിലോ ചെറിയ ചില സാധനം വക്കാം

എളിയിലോ ചെറിയ ചില സാധനം തിരു കാം .

ദാനം കൊടുക്കാം പാപം കുറക്കാം

വിനയം നടിക്കാം സ്ഥാനം പിടിക്കാം.

മന്ത്രിക്കുടുക്കാം തന്ത്രിക്കുടുക്കാം

തറ്റുമുടുക്കാം താറു മുടുക്കാം.

ഭാരം വഹിക്കാം ഭാണ്ഡമതു കെട്ടാം

ഭാര്യക്കു നൽകി സ്നേഹവും നേടാം

പാടത്തു ടുക്കാം പന്തലുകെട്ടാം

പല തരക്കാർക്കുള്ള കൊടിയുമുണ്ടാക്കാം.

കാവിയാക്കീടുകിൽ കാശിക്കു പോകാം

കരിനിറമാക്കുകിൽ കരിമലയിലേറാം.

കൈകാൽ മുറിഞ്ഞാൽ കീറിയതു കെട്ടാം

കേശമു വെട്ടുകിൽ ക്ലേശം കുറക്കാം.

കദനമതു വന്നാൽ കരിംകൊടിയാക്കാം

കൗതുകമായൊരു കൗപീനമാക്കാം

അടിയിലുമുടുക്കാം അരയിലും കെട്ടാം

അഗ്നി പകരുവാൻ തിരിയും തെറുക്കാം.

കാറ്റിനതുവീശാം കായം തുടയ്ക്കാം

കാലം കഴിഞ്ഞാൽ നിലവും തുടയ്ക്കാം.

ദേഹി വെടിഞ്ഞാൽ ദേഹവും മൂടാം

ദേഹണ്ഡക്കാർക്കഹോപാലുമരിക്കാം.

തൊട്ടിലുകെട്ടിയാൽ കുട്ട്യേക്കിടത്താം

തവിടുപൊടിയായാൽ തീവെട്ടിയാക്കാം

" മാറ്റു" കുറയുകിൽ" മാറ്റ" തുമാക്കാം

വീണ്ടും കുറഞ്ഞാൽ മറ്റു പലതുമാക്കാം.

നസ്രാണി സ്ത്രീക്ക് ഞ്ഞൊറിഞ്ഞു മൃടുക്കാം

നൂലങ്ങെടുത്താൽ പൂണൂലുമാക്കാം.

കോപ്പി

വെട്ടേണ്ട തയ്ക്കേണ്ട ബട്ടണും തയ്ക്കേണ്ട

വെട്ടിയെടുത്താൽ കൈലേസുമാക്കാം.

ബന്ധിച്ചു നിർത്തുവാൻ" ബൽട്ട"തുംവേണ്ട

ബന്ധു ജനങ്ങൾക്കു നൽകിയാൽ പുണ്യം

പല പല വിധമുള്ള മുണ്ടേ ജയ ജയ

ആചന്ദ്ര താരം ജയ ജയ ജയ ജയ.

...........................

 ആരാണ് ദൈവം? ദ്യോവില്‍ അഥവാ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോടാണ് പ്രാര്‍ത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തു കൊള്ളണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. ഭാരത ചിന്തയിലെ മര്‍ക്കട കിശോര ന്യായം, മാര്‍ജാരകിശോര ന്യായം എന്നിവ ഇവിടെ സ്മരണാര്‍ഹമാണ്. പിതാവിന്‍റെ അഥവാ മാതാവിന്‍റെ വിരലുകളില്‍ പിടിച്ചു കുഞ്ഞു നടക്കുന്നത് മര്‍ക്കട കിശോര ന്യായം. കുരങ്ങിന്റെ കുഞ്ഞു അമ്മയെ പിടിച്ചു ചെര്‍ന്നിരുന്നാണ് സഞ്ചാരം.എന്നാല്‍ പൂച്ച തന്റെ കുഞ്ഞിനെ സ്വയം കടിച്ചു പിടിച്ചു നടക്കുന്നു. ഇത് മാര്‍ജാര കിശോര ന്യായം. ദൈവത്തെ നാമല്ല മറിച്ച് ദൈവം നമ്മെ പിടിച്ചു നടത്തട്ടെ. അതാണ്‌ കൂടുതല്‍ സുരക്ഷിതം.

 *മകരവിളക്കിന്‍റെ സന്ദേശം* 

ശബരിമലയുടെ തത്വം തന്നെ സമത്വമാണ്...പ്രപഞ്ചത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഊര്‍ജ്ജം സഞ്ചയിക്കപ്പെട്ടു കുടികൊള്ളുന്ന സ്ഥാനമാണ് ശബരിമല.....നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളായ പതിനെട്ടുപടികളും ചവിട്ടി സന്നിധാനത്തിലെത്തുന്ന ഭക്തന്‍ ഇവിടെ ഭഗവാനാകുന്നു..ലോകത്തൊരിടത്തും ഇത്തരമൊരു ദേവതാ സങ്കല്പം നിലനില്‍ക്കുന്നുണ്ടോയെന്നറിയില്ല... ഭക്തനും ദേവനും ഒന്നായിത്തീരുന്ന സമത്വസുന്ദരമായ ആരാധനാപുണ്യം ശബരിമലയിലല്ലാതെ എവിടെയാണ് കാണാന്‍ കഴിയുക.. ഇവിടെയിരുന്നു നോക്കുമ്പോള്‍ സമുദ്രത്തിലെ തിരമാലകള്‍ പോലെ ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന ഭക്തജനസഞ്ചയത്തെയാണ് കാണാന്‍ കഴിയുക...ഏവരുടെയുമുള്ളില്‍ ഒരേ ചിന്തയും ഒരേ വികാരവും മാത്രം...സ്വാമി അയ്യപ്പ ദര്‍ശനം എന്ന ഒറ്റ ലക്‌ഷ്യം മാത്രം. ഈ ഭക്തപ്രവാഹം അതിന്‍റെ പാരമ്യത്തിലെത്തുന്നത് മകര സംക്രമനാളിലാണ്...ശബരിമല ക്ഷേത്രത്തിന്‍റെ ചരിത്രം കേള്‍ക്കായ കാലം മുതല്‍ നിലനിന്നുപോരുന്ന ആചാരമാണ്...മകര സംക്രമ പൂജ പരശുരാമന്‍ ശബരിമലയില്‍ ശാസ്തൃവിഗ്രഹം പ്രതിഷ്ഠിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിച്ചു പോരുന്നു ..,ഒരു കാലത്ത് കാട്ടു കള്ളന്മാര്‍ നശിപിച്ച ക്ഷേത്രം പുനരുദ്ധീകരിച്ച സ്വാമി അയ്യപ്പന്‍... ഇവിടെ തപസ്സിനിരുന്നെന്നും ഒരു മകര സംക്രമ നാളില്‍ അദ്ദേഹം ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്നും മറ്റൊറു വിശ്വാസമുണ്ട്..ശബരിമല ക്ഷേത്രം കുടികൊള്ളുന്ന മലനിരകള്‍ മറ്റു പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ...അതില്‍പെട്ട ഒരു മലയാണ് പൊന്നമ്പലമല പൊന്നമ്പലമേട് എന്നും അറിയപ്പെടുന്ന ഈ മലയിലാണ് ശബരിമലയുടെ മൂലസ്ഥാനം കുടികൊള്ളുന്നതെന്നാണ് വിശ്വാസം..


പ്രാചീനകാലം മുതല്‍ യോഗീശ്വരന്മാരായ മുനിവര്യന്മാര്‍ എകാഗ്രചിത്തരായ് പൊന്നമ്പലമേട്ടില്‍ തപസ്സനുഷ്ടിക്കുകയും വര്‍ഷത്തിലൊരു തവണ മകരസംക്രമനാളില്‍ ശാസ്ത്ര്യപാദങ്ങളില്‍ ദീപാരാദന നടത്തുകയും ചെയ്തുപോന്നിരുന്നു ...ഇതിന്‍റെ പിന്തുടര്‍ച്ചയത്രേ ഇന്നും നിലനില്‍ക്കുന്ന മകരസംക്രമപൂജ. ദക്ഷിണായനത്തില്‍നിന്ന് സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ പുണ്യദിനത്തില്‍ കാലപുരുഷന്‍റെ നേത്രംപോലെ കിഴക്ക് ചക്രവാളത്തില്‍ ഉദിച്ച് പൊങ്ങുന്ന നക്ഷത്രവും മകരജ്യോതിസ്സായി കരുതി ആരാധിക്കപ്പെടുന്നു. പ്രപഞ്ചത്തില്‍ കാണുന്ന സകലതിനെയും ചരാചരങ്ങളായാലും മനുഷ്യ മനസ്സിന് ഉള്‍കൊള്ളാവുന്നതിനുമപ്പുരമുള്ള ശക്തിയായാലും ആരാധിച്ചുപോന്ന രീതിയാണ് ഭാരതസംസ്കാരം ...അപ്രകാരമുള്ള ഒരു സങ്കല്‍പ്പ ആരാധന രീതിയായിരിക്കനം മകരജ്യോതിസ്സിനു പിന്നിലുള്ളത്. ശബരിമല സന്നിധാനത്തും പരിസരത്തും ഒത്തുചേരുന്ന ലക്ഷകണക്കിന് ഭക്തരുടെ അകമഴിഞ്ഞ വിശ്വാസം കേന്ദ്രീകരിക്കുന്ന ബിന്ദുവാണ് മകരജ്യോതിസ്സ്..സ്വാഭാവികമായും അവിടെ ചൈതന്യശക്തി വര്‍ദ്ധിക്കുന്നു . മകരസംക്രമ പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്ന് ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കെഴുന്നെള്ളിപ്പിനാണ് മകരവിളക്ക് എന്ന് പറയുന്നത്...


മകരമാസത്തിലെ ആദ്യ ദിനങ്ങളില്‍ നടക്കുന്ന ഈ എഴുന്നെള്ളത്താണ് യഥാര്‍ഥത്തില്‍ മകരവിളക്ക് എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങിയത്...വിളക്കുപൂജ ,വിളക്കെഴുന്നള്ളിപ്പ് ,വിളക്കിനെഴുന്നള്ളിപ്പ് ഇവയെല്ലാം ദേവീപൂജയുമായി അഭ്യേദ്യമായ ബന്ധമുള്ള വാക്കുകളാണ് . ശബരിമല ധര്‍മ്മശാസ്താവ് സര്‍വ്വലോക ശാസ്താവാണ് ...ധര്‍മ്മത്തെ നിരന്തം പരിപാലിച് അധര്‍മ്മികളെ ശരിയായ് പാതയില്‍ എത്തിച്ച് നയിക്കുന്നവനാണ് ശാസ്താവ്...പലരും കരുതുന്നപോലെ അദ്ദേഹം ആരെയും ശിക്ഷിക്കാറില്ല...പകരം അധര്‍മ്മചാരികളെ പരിവര്‍ത്തനം വരുത്തി ധര്‍മ്മ മാര്‍ഗ്ഗത്തില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്...


"സുഹൃദം സര്‍വ്വഭൂതാനാം സര്‍വ്വലോക മഹേശ്വരം " എന്നാണു


സര്‍വ്വ ഭൂതങ്ങളുടെയും ചരാചരങ്ങളുടെയും സുഹൃത്താണ് ശാസ്താവ്...അതേസമയം സര്‍വ്വലോകത്തിന്‍റെയും മഹേശ്വരനുമാണ്...ഇപ്രകാരം വാണരുളുന്ന ശാസ്താവിന്‍റെ സന്നിധാനത്തുനിന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ദുഖഭാരം ഇറക്കിവയ്ക്കുവാന്‍ എത്തുന്ന ലക്ഷങ്ങള്‍ക്കൊപ്പം ശാസ്ത്ര്യപാദപൂജയിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ശാന്തത ലോക നന്മയ്ക്കായി ഭാവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു . എന്തിനും ഏതിനും ലാഭം കൊയ്യാനുള്ള വ്യഗ്രതയില്‍ ജീവിതം തന്നെ മറന്നുപോകുന്ന ആധുനിക മനുഷ്യന്‍റെ മനസ്സില്‍ സഹജീവികളോട് ഒരല്‍പം പരിഗണന ഉണ്ടാകുവാന്‍ അയ്യപ്പസ്വാമി തന്നെ അനുഗ്രഹിക്കട്ടെ...മകരവിളക്കിന്‍റെ മഹത്തായ സന്ദേശവും ഇത് തന്നെയാണ്...


*( ലേഖനം : ..ബ്രഹ്മശ്രീ കണ്oരര് രാജീവര്‌ ..താഴമണ്‍ മഠം ..ശബരിമല തന്ത്രി )🙏*