Friday, October 07, 2022


മേൽപ്പാഴൂർ മനയും ആദിശങ്കരനും : ചരിത്രം ഉറങ്ങുന്ന പിറവത്തിന് സ്വന്തമായി നൂറ്റാണ്ടുകൾ പഴക്കം ഉള്ള രണ്ട്  അമൂല്യ നിധികൾ... പാഴൂർ പടിപ്പുരയും മേൽപ്പാഴൂർ മനയും... "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന വയലാറിന്റെ ഗാനം അനശ്വരമാക്കുന്ന നിർമിതികൾ നിറഞ്ഞ  ഗ്രഹത്തുരുത്വം തുളുമ്പുന്ന  വാസ്തുകലയുടെയും സൃഷ്ടികളുടെയും  പ്രകൃതി ഒരുക്കുന്ന വിസ്മയകാഴ്ചകളുടെ അമൂല്യ ശേഖരം തന്നെയാണ് കേരളം എന്ന് തോന്നി പോയ  നിമിഷങ്ങൾ. ഗ്രഹത്തുരുത്വം തുളുമ്പുന്ന ഈ മന രണ്ട് നൂറ്റാറ്റാണ്ടുകളിലേക്ക് വിരൽ ചൂണ്ടുന്ന അമൂല്യ നിധിയാണ്.. പാഴൂർ പടിപ്പുരയില്ലേ സന്ദർശനത്തിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു ജഗദ്ഗുരു ആദിശങ്കരാചാര്യസ്വാമികൾ ജനിച്ച ഗൃഹം കാണണമെന്ന്. പലരും ധരിച്ചു വെച്ചിരിക്കുന്നത്‌ ഈ പുണ്യത്മാവ് ജനിച്ചത്‌ കാലടിയിൽ ആണെന്നാണു. അദേഹം വളർന്നത്‌ കാലടിയിൽ ആണെങ്കിലും ജനിച്ചത്‌ എറണാകുളം ജില്ലയിൽ,പിറവിത്തിനടുത്ത്‌ ചെറിയ ഗ്രാമമായ വെളിയനാട്‌ എന്ന സ്ഥലത്തുള്ള മേൽപാഴൂർ മനയിലാണു. അദ്ദേഹത്തിന്റെ മാതാവിന്റെ  വീടാണിത്‌. ഇപ്പോൾ ചിന്മയമിഷൻ ഏറ്റെടുത്ത്‌ ചിന്മയഫൗണ്ടേഷനായി പ്രവർത്തിച്ചു വരുന്നു. ആചാര്യസ്വാമികൾ ജനിച്ച ഇല്ലവും, മുറിയുമെല്ലാം അതേപടി സംരക്ഷിച്ചു വരുന്നു. പ്രശാന്തസുന്ദരമായ അന്തരീക്ഷം.

നമ്മൾ മൊബൈയിൽ ചാർജ്ജ്‌ ചെയ്യാറില്ലെ.... അതുപോലെ നമുക്ക്‌ നമ്മളെ തന്നെ ചാർജ്ജു ചെയ്യാനുള്ള കേന്ദ്രങ്ങളാണു ഇതൊക്കെ. നമ്മുടെ മക്കളേയും ഇടയ്കൊക്കെ കുടുംബസമേതം ഇതുപോലുള്ള പുണ്യകേന്ദ്രങ്ങളിലേക്‌ കൊണ്ടുപോകണം. എന്നിട്ട്‌ ശങ്കരാചാര്യസ്വാമികളേയുകുറിച്ചൊക്കെ അവർക്ക്‌ പറഞ്ഞുകൊടുക്കണം. നല്ലൊരു സംസ്കാരം അവരിൽ വളർത്തിയെടുക്കാൻ സാധിക്കും പവിത്രമായ ഒരിടമാണു ആദിശങ്കര നിലയം

ദിവ്യമായ മേൽപ്പാഴൂർ മന.

അദ്വൈത വേദാന്തത്തിന്റെ വക്താവ്‌ ആദിശങ്കരൻ പിറന്നുവീണ മന.

ആദിശങ്കരന്റെ നിര്‍മ്മലാത്മാവായ മാതാവ്‌ ആര്യാമ്പയുടെ മനയായിരുന്നു ഇത്‌.നൂറ്റാണ്ടുകൾ പിന്നിട്ട്‌, കാലത്തെ അതിജീവിച്ച്‌ ഇപ്പോഴും നിലനിൽക്കുന്നു ഈ 

ശാന്തി സങ്കേതം.എടക്കാട്ടുവയൽ  എന്ന ഗ്രാമത്തിലാണു ഈ വിശുദ്ധ സങ്കേതം നിലകൊള്ളുന്നത്‌.

മേൽപ്പാഴൂർ മനക്ക്‌ ആദിശങ്കര നിലയമെന്ന് നാമകരണം ചെയ്തത്‌ സ്വാമി ചിന്മയാനന്ദനാണ്‌. മനക്കുള്ളിൽ അതിപുരാതനമായ നാലുകെട്ട്.. അയ്യപ്പസ്വാമി ക്ഷേത്രം.. കുളപ്പുരമാളിക എന്നിവയുണ്ട്.. മരങ്ങളാൽ ചുറ്റപെട്ടു കിടക്കുന്ന ഇവിടുത്തെ കാറ്റിന്റെ കുളിർമ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 

ഈ പ്രാചീനമായ നാലുകെട്ട്‌ പുരാതന കേരളത്തിന്റെ ദീപ്‌തിമത്തായ ശില്പശാസ്ത്ര ചാതുര്യമാണു എടുത്തുകാട്ടുന്നത്‌.

1200 വർഷങ്ങൾ പിന്നിട്ടിട്ടും ഈ മനയുടെ അനുപമസൗന്ദര്യമുള്ള ശിൽപ ഭംഗി ഇപ്പോഴും ഈടുനില്ക്കുന്നു.

ഇവിടെ ഒരൽപം നേരം ധ്യാനം...മനസിന് കുളിർമയെക്കുന്ന മാസ്മാര സൃഷ്ടികൾ.. ഇവിടുത്തെ അന്തരീക്ഷം പുത്തൻ ഉണർവ്വേകും എന്ന കാര്യത്തിൽ സംശയം ഇല്ല


അങ്ങനെ ആദിശങ്കരാചാര്യർ ജനിച്ചു വളർന്ന തറവാടും തറവാടിനോട് ചേർന്ന് കിടക്കുന്ന അയ്യപ്പ സ്വാമി ക്ഷേത്രവും കുളവും കുളപ്പുരമാളികയും ഗ്രഹത്തുരുത്വം തുളുമ്പുന്ന നാലുകെട്ടും  കേരളത്തിന്റെ സംസ്‍കാരിക ചൈതന്യം വിളിച്ചു ഉണർത്തുന്ന മാസ്മരാ സൃഷ്ടികളും  കണ്ടു ആസ്വദിച്ചു മടങ്ങാൻ സാധിച്ചു... 


ഈ ചരിത്രവിസ്മയങ്ങൾ നമ്മുക്ക് സംരക്ഷിക്കാം 


നന്ദി നന്ദി നന്ദി.. തുടരും 


Photo/video: Arun Ettumanoor

 *തങ്ങൾ തികച്ചും കുറ്റമറ്റവരെന്ന ഭാവേനയാണ്, പലരും അന്യരെ കുറ്റം പറയാറുള്ളത്. നാം നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞുനോക്കിയാൽ, മാറ്റാരിലും കാണാത്ത അനേകം കൂറ്റങ്ങളും ദൗർബല്യങ്ങളും, നമ്മിലുണ്ടെന്നുള്ള യാഥാർത്ഥ്യം, നമ്മൾക്ക് ബോധ്യമാകും. കുറ്റങ്ങൾ  ആരെപ്പറ്റി പറയുന്നുവോ, അയാളേക്കാളധികം ക്ഷതമേൽക്കുന്നത് കുറ്റങ്ങൾ പറയുന്ന ആളിനാണ്. കുറ്റങ്ങൾ പറയുന്നതുകൊണ്ട്, മുറിവുകൾ കരിയുകയില്ല. അത് എപ്പോഴും മനുഷ്യബന്ധങ്ങളെ വിച്ഛേദിക്കുകയും, വലിച്ചുകീറുകയും മാത്രമേ ചെയ്യൂ. അത് ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കുകയില്ല.  പ്രശ്നങ്ങൾ സങ്കീർണമാക്കുകയേയുള്ളൂ. സ്വന്തം കണ്ണിൽ തടിയിരിക്കെ, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുവാൻ, നാം എന്തിനു പണിപ്പെടുന്നു. നമ്മളിൽ കുറ്റമില്ലാത്തവർ, അപരനെ കല്ലെറിയട്ടെ. ശുഭദിനം. ദൈവം അനുഗ്രഹിക്കട്ടെ*

 വേദങ്ങളിൽ ധാരാളം കാണുന്ന ഒരു മന്ത്രമാണ്.



തദ്വിഷ്ണോ: പരമം പദം



സദാ പശ്യന്തി സൂരയ:



ദിവീവ ചക്ഷുരാതതം.




ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ കണ്ണ് ഭഗവാന്റെ പദത്തിലായിരിക്കും. നമ്മൾ പറയും ദൃഷ്ട്ടി ഉറച്ചില്ല എന്നു. അച്ഛനമ്മമാർ വളരെ കഷ്ടപ്പെട്ടു കുഞ്ഞിന്റെ ദൃഷ്ടിയെ ഭൗതികത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും എന്നൊരു വ്യാഖ്യാനം ഉണ്ട്.

കുറെ പ്രായമായാൽ കണ്ണ് എപ്പോഴും ഭൗതിക വസ്തുക്കളിൽ ആയിരിക്കും

 

ഇന്ന് പ്രദോഷം🌄*


*ഇന്ന് കറുത്ത പക്ഷത്തിലെ പുണ്യ പ്രദോഷ ദിനം.*


*പാർവ്വതി ദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാൻ നടരാജഭാവത്തിൽ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തിലെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യകൾ.ഒന്ന് കൃഷ്ണപക്ഷത്തിൽ മറ്റേത് ശുക്ലപക്ഷത്തിൽ.ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന ത്രയോദശി തിഥികളെ പ്രദോഷം എന്ന് പറയുന്നു.പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം ശിവരാത്രി മാത്രമാണ്.*


 *മാസത്തിൽ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതം അനുഷിക്കുന്നത് ആഗ്രഹങ്ങൾ സാധിക്കാൻ ഉത്തമമാണ്.*


*പ്രദോഷത്തിന്റെ തലേദിവസം മത്സ്യമാംസാദി ഭക്ഷണങ്ങൾ ഒഴിവാക്കി വ്രതം തുടങ്ങണം.പ്രദോഷ ദിവസം ഉദയത്തിൽ തന്നെ കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക.*


*സന്ധ്യാവേളയിൽ ശിവക്ഷേത്രദർശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂർത്തിയാക്കണം.അന്ന് പകൽ യാതൊരു ഭക്ഷണവും കഴിക്കരുത്.ചില ചിട്ടകളിൽ സന്ധ്യയോടെ വ്രതം മുറിക്കുന്നു.ചില സമ്പ്രദായത്തിൽ പിറ്റേദിവസം രാവിലെ തീർത്ഥം സേവിച്ച് പൂർത്തിയാക്കാം.ഇതിൽ നിങ്ങൾക്ക് സൗകര്യപ്രദമായത് സ്വീകരിക്കാം.*


*പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളിൽ എല്ലായ്പ്പോഴും ജപിക്കണം.ശിവപുരാണം,അഷ്ടോത്തര ശതനാമാവലി,സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം.ശിവക്ഷേത്രദർശനം നടത്തി ധാര,കൂവളമാല,പിൻവിളക്ക് എന്നീ വഴിപാടുകൾ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്.ജന്മജന്മാന്തരമായുള്ള പാപങ്ങൾ തീരുന്നതിനും ദുരിതങ്ങൾ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും പ്രദോഷ വ്രതം ഏറെ ഉത്തമമാണ്.*


*വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് പ്രദോഷ സന്ധ്യാവേള പുണ്യകാലം. ഈ സമയത്ത് ക്ഷേത്രത്തിൽ ആരാധനയും അഭിഷേകവും നടത്തണം.ശിവലിംഗം പോലെ ശക്തിയുള്ളതാണ് അതിനു മുന്നിൽ ഭഗവാനെ നോക്കി ശയിക്കുന്ന നന്ദിദേവനും. നന്ദിയുടെ അനുമതി ഇല്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ ആർക്കും പ്രവേശിക്കാനാകില്ല;ആരാധിക്കുവാനും കഴിയില്ല.അതിനാലാണ് നന്തിദേവനെ തൊഴുതശേഷം ശാന്തിക്കാർ ശ്രീകോവിലിൽ പ്രവേശിക്കുന്നത്.ഭക്തർ നന്തിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ചിട്ട് സങ്കടങ്ങൾ ശ്രീപരമേശ്വരനോട് പറഞ്ഞാൽ അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും.കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും.*


*സദാസമയവും സങ്കടഹരനായ പരമശിവൻ പ്രദോഷ സമയത്ത് സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും.അതിനാൽ പ്രദോഷ വേളയിൽ ഭക്തർ എന്ത് തന്നെ ആവശ്യപ്പെട്ടാലും ഭഗവാൻ തരും.എല്ലാ പ്രദോഷ വ്രത ദിനങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്.സർവ്വാഭീഷ്ടസിദ്ധിക്കായി ഈ ദിനം മറക്കാതിരിക്കുക.*


_*💐ഓം നമഃ ശിവായ🌸*_


*🔥ഓം ശിവം* *ശിവകരം ശാന്തം*

*ശിവാത്മാനം ശിവോത്തമം*

*ശിവ മാർഗ്ഗ പ്രണേതാരം*

*പ്രണതോസ്മി സദാശിവം⚜️*


*🚩വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ* *ജഗൽകാരണം വന്ദേ* *പന്നഗഭൂഷണം മൃഗധരം*

*വന്ദേ പശൂനാം പതിം*

*വന്ദേ സൂര്യ* *ശശാങ്കവഹ്നിനയനം*

*വന്ദേ മുകുന്ദ പ്രിയം*

*വന്ദേ* *ഭക്തജനാശ്രയം ച വരദം*

*വന്ദേ ശിവം ശങ്കരം🪔*🙏

Thursday, October 06, 2022

 ഒരു വിറകു കത്തുമ്പോൾ അത് താനേ കെട്ടടങ്ങുന്നു. ആ വിറകിന് സ്വയം ആ കർമ്മത്തെ തടയാനുള്ള ശക്തിയില്ല. ഈ അവസ്ഥയിലാണ് ജഡപ്രകൃതിയെ നാം തിരിച്ചറിയുന്നത്. അതുപോലെയാണ് നമ്മുടെ കർമ്മങ്ങളും. പുണ്യമെന്നും പാപമെന്നും പറയുന്ന രണ്ട് ഫലങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ച് നാം സുഖമോ ദുഃഖമോ അനുഭവിച്ച് തീർക്കുന്നു. അനുഭവിച്ചാൽ തീരുന്നതാണ് കർമ്മഫലം എന്നതിനാൽ അത് ജഡപ്രകൃതിയാണ്. അനുഭവത്തിൽ വന്നുതുടങ്ങിയത് അനുഭവത്തിലെത്താതെ തീരുകയില്ല എന്നതുകൊണ്ടും അവ ജഡപ്രകൃതിയുടെ ലക്ഷണമായിരിക്കുന്നു. അപ്പോൾ ചൈതന്യമായിട്ടുള്ളത് എന്താണ്? ഈ ജഡപ്രകൃതിയെ അറിയുന്നവൻ ആരാണെന്നു ശ്രദ്ധിക്കൂ. പുറത്തേയ്ക്കു നോക്കുന്ന കണ്ണുകൾ അകത്തേയ്ക്ക് തിരിയേണ്ടതുണ്ട്. അകമുഖമായ് അറിയേണ്ടതുണ്ട്.


"അകമുഖമായറിയായ്കിൽ മായയാം വൻ-

പക പലതും ഭ്രമമേകിടുന്നു പാരം." (ആത്മോപദേശശതകം) 


മുന്നിൽ കത്തിത്തീരുന്നതൊക്കെയും ജഡപ്രകൃതിയാണ്. സ്വന്തം ശരീരമുൾപ്പെടെ തപിച്ചു കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണല്ലോ? ഉള്ളിൽ കത്താതെ നിലകൊള്ളുന്നതെന്താണോ അതാണ് അഗ്നിക്കും സൂര്യനും ചന്ദ്രനും കാലത്തിനും കർമ്മത്തിനും സാക്ഷി. സാക്ഷിയായവന് കർമ്മബന്ധമില്ല. ജീവിതത്തിൽ എപ്പോഴൊക്കെ നിസഹായതയും ബുദ്ധിശൂന്യതയും അബദ്ധവും അനുഭവപ്പെട്ടിട്ടുണ്ടോ അതിൽ നിന്ന് ജഡപ്രകൃതിയെയാണ് തിരിച്ചറിയേണ്ടത്. അല്ലാതെ സ്വന്തം കഴിവുകേടിനെയോ ബുദ്ധിമോശത്തെയോ കർമ്മദോഷത്തെയോ കാലദോഷത്തെയോ മറ്റുള്ളവരെയോ പഴിച്ചിട്ടു കാര്യമില്ല. ബുദ്ധിയുണ്ടെങ്കിൽ ബുദ്ധിമോശം സംഭവിക്കില്ല. സംരക്ഷിക്കാനുള്ള ശക്തിയുണ്ടെങ്കിൽ ബന്ധങ്ങളോ ധനമോ ആരോഗ്യമോ നമ്മുടെ അനുവാദം കൂടാതെ നഷ്ടപ്പെട്ടു പോകില്ല. വരുന്നതും പോകുന്നതും കാലധർമ്മത്തിനനുസരിച്ചാണ്. നാം നമ്മുടെ ധർമ്മം ചെയ്യുന്നു എന്നു കരുതി മുന്നിലെന്താണോ ചെയ്യാനുള്ളത് അത് ചെയ്തു തീർക്കുന്നു. അതിലപ്പുറം ഫലത്തിൽ നമുക്ക് അധികാരമില്ല. ഇപ്പോൾ നമുക്ക് പ്രാരബ്ധവശാൽ കർമ്മമുണ്ട് എന്നതിനാൽ നാം ഈ കർമ്മത്തിന് അധികാരികളായിരിക്കുന്നു എന്നുമാത്രം.


മുന്നിൽ കത്തിത്തീരുന്നതിൽ നശിച്ചുപോകുന്നതല്ല ആത്മാവ്. എന്നതിനാൽ നശിച്ചുകൊണ്ടിരിക്കുന്ന കർമ്മബന്ധങ്ങളെ ശരീരത്തിൻറെ നാശമെന്നല്ലാതെ ആത്മാവിൻറെ നാശമെന്ന് ആരും കരുതരുതല്ലോ? ആരാണോ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ കർമ്മം കൊണ്ടോ നമ്മുടെ ഏറ്റവും അടുത്തുണ്ടായിരിക്കുന്നത് അവരെ നാം ബന്ധുക്കളെന്നും കൂട്ടുകാരെന്നും സഹപ്രവർത്തകരെന്നും അയൽക്കാരെന്നും നാട്ടുകാരെന്നും പറയുന്നു. എന്നാൽ ആരാണോ അകലയോ അടുത്തോ അല്ലാതെ എപ്പോഴും അനുഭവത്തിൽത്തന്നെ ഞാൻ എന്ന അറിവായ് ഉണ്ടായിരിക്കുന്നത് അത് ശരീരമല്ല. അകലം മുഴുൻ ശരീരത്തിലോ മനസ്സിനോ കർമ്മങ്ങളിലോ ആണ്. 


എരിഞ്ഞുതീരുന്ന ജഡപ്രകൃതി ഈ ശരീരമാണ്. ആ ആത്മാവല്ല! 'ഈ' എന്നും 'ആ' എന്നും പറഞ്ഞ് നാം നമ്മിൽ നിന്ന് ആത്മാവിന് ദൂരം കല്പിക്കുന്നതുകൊണ്ടു മാത്രമാണ് ആത്മാവ് കണ്ടെത്തപ്പടേണ്ട അകലെയുള്ള ഈശ്വരനാണെന്ന് തോന്നുന്നത്. അടുത്തുവരുന്നതായും എരിഞ്ഞുതീരുന്നതായും തോന്നുന്നതെല്ലാം ശരീരം മാത്രമാണ്. ആത്മാവ് എപ്പോഴും സാക്ഷിയായി ഇവിടെ സന്നിഹിതമാണ്. എന്തിനെയാണോ നാം മുന്നിൽ ലാഭമെന്നും നഷ്ടമെന്നും കാണുന്നത്? എന്തിനെയാണോ നാം മുന്നിൽ പുണ്യഫലമെന്നും പാപഫലമെന്നും കാണുന്നത്? രണ്ടും ഒന്നുപോലെ ജഡപ്രകൃതിയാണ്. അവ ഫലം തന്നു നശിക്കുന്നു. മുന്നിൽ കാണുന്ന ഈ ശരീരനിഷ്ഠമായ പുണ്യപാപങ്ങളെ സത്യമെന്നു കരുതി അവയുടെ പുറകേ പരിഹാരങ്ങളുമായി പോകുമ്പോൾ അത് മായയുടെ ഭ്രമം മാത്രമാണ്. സത്യമെന്താണെന്ന് ഈ ജഡദൃശ്യങ്ങളെ വിട്ട് അകമുഖമായി അറിയേണ്ടതുണ്ട്. അപ്പോൾ ഭ്രമമകന്ന് ആത്മസത്യം വെളിപ്പെടുന്നു.


"സകലവുമുള്ളതുതന്നെ തത്വചിന്താ-

ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;

അകമുഖമായറിയായ്കിൽ മായയാം വൻ-

പക പലതും ഭ്രമമേകിടുന്നു പാരം."


കടപ്പാട് 

Wednesday, October 05, 2022

 നിരന്തമായി കർമ്മം ചെയ്യുന്നത് കർമ്മ രോഗമാണ്. പക്ഷെ കർമ്മം ആസക്തി ഇല്ലാതെയും ഫലേച്ഛ കൂടാതെയും ചെയ്യുക ആണ് എങ്കിൽ അത് കർമ്മ യോഗം ആണ്.

 ഞാൻ ഈശ്വരൻ ആണെന്ന് പറഞ്ഞാൽ ഈശ്വരൻ മാത്രമേ ഉള്ളു. ഞാനില്ല എന്ന് അർത്ഥം.

If I say that I am brahmam ( God) that means there is only GOD.I am not existing.

Tuesday, October 04, 2022

 सर्वेषां कृते विद्यारम्भदिनशुभाशंसा:। 


श्री गुरुभ्यो नमः। 


सरस्वति नमस्तुभ्यं

वरदे कामरूपिणि।

विद्यारम्भं करिष्यामि

सिद्धिर्भवतु मे सदा।।


हरि: श्री गणपतये नमः। अविघ्नमस्तु। हरि:  🕉️।।

 *വിജയദശമി* 


അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകള്‍ വിജയദശമി 
ആശംസകള്‍
വിജയദശമിയും വിദ്യാരംഭവും 
************************************************
ശരദ് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി. 
മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്. ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ആറു നാഴിക മാത്രമേ ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ് . പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട് . ആദ്യമായി ഒരു ബാലനോ ബാലികക്കോ വിദ്യാരംഭം നടത്തേണ്ടത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ്. നാലാം വയസ്സില്‍ പാടില്ല . ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. പിതാവോ ഗുരുക്കന്മാരോ കുട്ടിയെ മടിയിലിരുത്തിയാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ചും ചില സമുദായങ്ങളില്‍ വിദ്യാരംഭം നടത്തുന്നുണ്ട് . വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സ്വാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്. ജീവിത യാത്രയില്‍ ശത്രുസംഹാരിണിയായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് തമോ ഗുണങ്ങളെ അഥവാ തടസ്സങ്ങളെ തരണം ചെയ്ത് മഹാലക്ഷ്മിയുടെ കൃപയാല്‍ രജോഗുണം അഥവാ ഐശ്വര്യം സമ്പാദിച്ച് സത്വഗുണത്തിലെത്തി ജീവിത വിജയംവരിക്കുക എന്ന ആശയമാണ് ഈ അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളിലെ ആരാധനാരീതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. വിത്തവും വിദ്യയും ശാന്തിയും ആ പരബ്രഹ്മരൂപിണി പ്രദാനം ചെയ്യുന്നു. ദേവിയെ ഉപാസിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടശ്വൈര്യദായിനിയാണ്. ആയിരം അശ്വമേധത്തിന്റെ പുണ്യമാണ് നവരാത്രിയിലെ  മന്ത്രജപമായ നവാക്ഷരി കൊണ്ട് സിദ്ധിക്കുന്നത്. ഭക്തരുടെ ഭാവത്തിനനുസരിച്ച് ഭക്തിയോ ഭുക്തിയോ മുക്തിയോ ദേവി പ്രസാദമായി നല്കുന്നു. 
വിജയദശമി ദിവസം എല്ലാവരിലും ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല്ലരീതിയില്‍ സദ് രൂപത്തില്‍ പ്രകാശിക്കട്ടെ .🙏


സരസ്വതി നമസ്തുഭ്യം വരദേ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ...🙏

Sunday, October 02, 2022

 ശ്രീ മഹാദേവ്യേ നമഃ 🙏🙏

 ഇംഗ്ലണ്ടിലെ പണ്ഡിതനായ Mr. Somerset Maugham രമണ മഹർഷിയെ കണ്ട് ചോദിച്ചു മായാദേവിയുടെ സഹായം ഇല്ലാതെ ഈശ്വരന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പറയുന്നു. ഇതൊന്നു വ്യാഖ്യാനിക്കാമോ. മഹർഷി പറഞ്ഞു SHE യിൽ HE ഉണ്ട്. പക്ഷെ HE യിൽ SHE ഇല്ല.


 ദേവിയുടെ അനുഗ്രഹം ഇല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല.


ദേവീമാഹാത്മ്യത്തിൽ പറയുന്നു "പത്നീ മനോരമ ദേവീ". ഭാര്യയെ ദേവിയായി കരുതി ജീവിക്കണം

 *പ്രഭാതചിന്തകൾ*

🪷🪷🪷🪷🪷🪷🪷


*ഈശ്വര നിച്ഛയം*

 

ഈശ്വര ഹിതം മാത്രമേ സംഭവിക്കുകയുള്ളു....പക്ഷേ നാം തെറ്റായ കർമങ്ങൾ ചെയ്തിട്ട് അത് ദൈവ ഹിതമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ....ഈശ്വരൻ ഒരിക്കലും തെറ്റായ കർമ്മം ചെയ്യാൻ കൂട്ടുനിൽക്കുകയില്ല..സത് ഗുണങ്ങൾ മാത്രമേ ഈശ്വരീയമായിട്ടുള്ളു.. മറ്റുള്ളതെല്ലാം ആസൂരിക ശക്തികളാണ്...ദുഷ്‌ക്കർമ്മങ്ങൾ ആസുര ഭാവമാണ്..ദുഷ്ക്കർമ്മങ്ങൾ ചെയ്യുന്ന ഇടത്ത് ഈശ്വരൻ വസിക്കുന്നില്ല..അവിടെ ദുഷ്ട ശക്തികൾ വസിക്കുന്നു..


ദുഷ്‌ക്കർമ്മം ചെയ്യുന്ന വ്യക്തി.. ഏതു ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല..എന്ത് വഴിപാട് നടത്തിയിട്ടും കാര്യമില്ല....എന്നിട്ട് എല്ലാം ഈശ്വര ഹിതം എന്ന് വിശ്വസിച്ചിട്ട് എന്താണ് കാര്യം...നാം ചെയ്യുന്ന കർമ്മങ്ങളുടെ ഫലം നമുക്ക് തന്നെ തിരിച്ചു കിട്ടും .. ഇന്ന് ഒരാളെ ദ്രോഹിക്കാൻ ഒരു കർമ്മം ചെയ്തു എന്നിരിക്കട്ടെ.. നാളെ അതിൻ്റെ കർമ്മഫലം നാം അനുഭവിച്ചേ തീരു...


നാം ഈശ്വരനിൽ വിശ്വസിക്കുന്നു എങ്കിൽ ഈശ്വരൻ നമ്മെ സംരക്ഷിക്കുന്നു...ഈശ്വര വിശ്വാസം ഉള്ളവരിൽ ഈശ്വര ഹിതം മാത്രമേ നടക്കുകയുള്ളൂ.... എന്നാല് ഈശ്വരനിൽ വിശ്വസിക്കുന്നവർക്ക് ഒരുപാട് ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വരുന്നു..എന്താണ് ഇതിനു കാരണം..ജന്മനാ നാം ഈശ്വരനിൽ വിശ്വസിക്കുന്നില്ല...നമുക്ക് അറിയില്ല എന്താണ് ഏതാണ് ഈശ്വര വഴി..കഠിനമായ പരീക്ഷണങ്ങളും തരണം ചെയ്തു മാത്രമേ ഈശ്വരൻ നമ്മെ ചേർത്ത് നിർത്തു..അതുവരെ നാം ചെയ്ത പാപകർമ്മങ്ങൾ.. അതിൻ്റെ ഫലങ്ങൾ ദുരനുഭവമായി ഭവിക്കുന്നു..ശരിക്കും ഈശ്വരനെ വിശ്വസിക്കുന്നവൻ ഏതു ദുഃഖങ്ങൾ വന്നാലും ഈശ്വരനിൽ നിന്നും പിന്മാറുകയോ..ഈശ്വരനെ പഴി പറയുകയോ ചെയ്യുന്നില്ല...അവരെ മാത്രമേ ഈശ്വരൻ്റെ ശരിയായ ഭക്തരായി ഈശ്വരൻ കരുതുന്നുള്ളു...ബാക്കി എല്ലാവരും കാര്യം കാണാൻ മാത്രമേ ഈശ്വരനെ വിളികുന്നുള്ളു


എന്നാല് ഈശ്വരൻ ആരെയും കൈവിടുന്നില്ല.. നമ്മിലെ ദുഷ്കർമ്മ വാസനകൾ അകറ്റാൻ ഈശ്വരൻ നമുക്ക് നല്ല വഴി കാണിച്ചു തരും ആരുടെയെങ്കിലും വാക്കിലൂടെ പ്രവർത്തിയിലൂടെ എന്നിട്ടും നാം മനസ്സിലാക്കുന്നില്ല....തിരിച്ചടി കിട്ടുമ്പോൾ ചിലരൊക്കെ ഈശ്വരനെ വിളിക്കും..ഈശ്വര വിശ്വാസം വരും.. അതും ഈശ്വര ഹിതം തന്നെ..നമ്മുടെ കർമ്മങ്ങൾ നല്ലതാക്കാം..എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാം.. ഏതും അവസാനം ഈശ്വര ഹിതം പോലെ സംഭവിക്കും ദുഷ്ട നിഗ്രഹം പോലും.... ദുഷ്ക്കർമ്മങ്ങളുടെ കർമ്മഫലം പോലും ഈശ്വര നിച്ചയമാകുന്നൂ..


എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.


🙏

 🌻💧 *ചിന്താ പ്രഭാതം* 💧🌻



*നമ്മുടെ പ്രവൃത്തിയുടെയും സ്വഭാവത്തിന്റെയും ചില വശങ്ങള്‍ മാത്രമേ മറ്റുള്ളവര്‍ കാണുകയുള്ളൂ. അതില്‍നിന്ന് അവര്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ നാം വകവെക്കേണ്ടതില്ല.*


*മറ്റുള്ളവരുടെ പ്രശംസയല്ല, മനസ്സിനുള്ള സംതൃപ്തിയാണ്, പ്രവൃത്തിയുടെ ഫലം എന്നറിയുമ്പോള്‍ അത് നമുക്ക് ആശ്വാസമുണ്ടാക്കാതിരിക്കയില്ല.*


*നാം ആശിക്കുന്നതെല്ലാം നമുക്ക് സാധിച്ചു എന്ന് വരില്ല.എന്നാല്‍ കൈയില്‍ വരുന്നത് സംതൃപ്തിയോടെ ആസ്വദിക്കുവാന്‍ ശീലിക്കണം.*


*നിറഞ്ഞുകവിയുന്ന ആത്മവിശ്വാസം, പ്രതിബന്ധങ്ങളോടു മല്ലിടുവാനുള്ള നെഞ്ഞുറപ്പ്, നേട്ടത്തിനുള്ള അളവറ്റ മോഹം, ആത്മാര്‍ത്ഥത നിറഞ്ഞ ആര്‍ദ്രത - ഇതെല്ലാമുള്ള മനുഷ്യനെ നൈരാശ്യം സമീപിക്കുകയില്ല.*



🌻 *ശുഭദിനം നേരുന്നു* 🌻

 _*നവഗ്രഹസ്തോത്രം*_ 

🌞🌞🌞🌞🌞🌞🌞🌞🌞

*ജപാകുസുമസങ്കാശം*

*കാശ്യപേയം മഹാദ്യുതിം*

*തമോരീം സര്‍വ്വപാപഘ്നം*

*പ്രണതോസ്മി ദിവാകരം*


*ദധിശംഖതുഷാരാഭം*

*ക്ഷീരോദാര്‍ണവസംഭവം*

*നമാമി ശശിനം സോമം*

*ശംഭോര്‍മ്മകുടഭൂഷണം*


*ധരണീഗര്‍ഭസംഭൂതം*

*വിദ്യുത് കാന്തിസമപ്രഭം*

*കുമാരം ശക്തിഹസ്തം തം*

*മംഗളം പ്രണമാമ്യഹം*


*പ്രിയംഗുകലികാശ്യാമം*

*രൂപേണാപ്രതിമം ബുധം*

*സൗമ്യം സൗമ്യഗുണോപേതം*

*തം ബുധം പ്രണമാമ്യഹം*


*ദേവാനാം ച ഋഷീണാം ച*

*ഗുരും കാഞ്ചനസന്നിഭം*

*ബുദ്ധിഭൂതം ത്രിലോകേശം*

*തം നമാമി ബൃഹസ്പതിം*


*ഹിമകുന്ദമൃണാളാഭം*

*ദൈത്യാനാം പരമം ഗുരും*

*സര്‍വ്വശാസ്ത്രപ്രവക്താരം*

*ഭാര്‍ഗ്ഗവം പ്രണമാമ്യഹം*


*നീലാഞ്ജന സമാഭാസം/സമാനാഭം*

*രവിപുത്രം യമാഗ്രജം*

*ഛായാമാര്‍ത്താണ്ഡസംഭൂതം*

*തം നമാമി ശനൈശ്ചരം*


*അര്‍ദ്ധകായം മഹാവീര്യം*

*ചന്ദ്രാദിത്യവിമര്‍ദ്ദനം*

*സിംഹികാഗര്‍ഭസംഭൂതം*

*തം രാഹും പ്രണമാമ്യഹം*


*പലാശപുഷ്പസംകാശം*

*താരകാഗ്രഹമസ്തകം*

*രൗദ്രം രൗദ്രാത്മകം ഘോരം*

*തം കേതും പ്രണമാമ്യഹം*


*ഇതി വ്യാസമുഖോദ് ഗീതം*

*യ: പഠേത് സുസമാഹിത:*

*ദിവാ വാ യദി വാ രാദ്രൗ*

*വിഘ്നശാന്തിർഭവിഷ്യതി*


*നരനാരീനൃപാണാം ച*

*ഭവേത് ദു:സ്വപ്നനാശനം*

*ഐശ്വര്യമതുലം തേഷാം*

*ആരോഗ്യം പുഷ്ടിവര്‍ദ്ധനം*


*ഗ്രഹനക്ഷത്രജാ: പീഢാ:*

*തസ്കരാഗ്നിസമുദ്ഭവാ:*

*താ: സര്‍വ്വാ: പ്രശമം യാന്തി*

*വ്യാസോ ബ്രൂതേ ന സംശയ:*

 _*ഓം ആദിത്യായ നമഃ*_ 

 _*ഇതി വ്യാസവിരചിതം നവഗ്രഹസ്തോത്രം സമ്പൂർണ്ണം*_ 


ॐॐॐॐॐॐॐॐॐॐॐॐॐॐॐ

 🌸പതിനാല് ലോകങ്ങൾ🌸


🌸ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.


🌸പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. 1. ഭൂലോകം, 2.ഭുവർ ലോകം, 3.സുവർ ലോകം, 4.മഹർ ലോകം, 5.ജനർലോകം, 6.തപോലോകം, 7.സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.


ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ 1.പാതാളം, 2.രസാതലം, 3.മഹാതലം, 4.തലാതലം, 5.സുതലം, 6.വിതലം , 7.അതലം എന്നിവയാണ്.


🌸സത്യലോകം


പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ് 

പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിന്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.


🌸തപോലോകം


ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.


🌸ജനർലോകം


ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .


🌸മഹർലോകം


മഹർ ലോകത്തിന്റെ സ്ഥാനം ജനർ ലോകത്തിന്റെ തൊട്ട് താഴെയാണ്. ശ്രീ മഹാവിഷ്ണുവിന്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.


🌸സുവർലോകം


സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിന്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.


🌸ഭുവർലോകം


ഭുവനമഹർഷിയാണ് ഭുവർ ലോകത്തിന്റെ നാഥൻ . ശ്രീ പരമശിവന്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.


🌸ഭൂലോകം [ ഭൂമി ]


മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ശ്രീ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.


🌸അതലലോകം


ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് അതലലോകം. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിന്റെ അധിപൻ.


🌸വിതലംലോകം


ഹാകേശ്വരന്റെ വാസസ്ഥാനമാണ് വിതലം ശ്രീ പരമശിവന്റെ അവതാരമാണ് ഹാടകേശ്വരൻ. ശ്രീ ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.

ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ശ്രീ ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.


🌸സതലലോകം


മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സതലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. ശ്രീ മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.


🌸തലാതലലോകം


മയന്റെ ആസ്ഥാനമായ തലാതലമാണ് അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നു ഈ അസുരൻ.


🌸മഹാതലലോകം


തലാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിന്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്. കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ,ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്. ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ ശ്രീമഹാവിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.


രസാതലലോകം


രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹ്ലാദാന്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.


🌸പാതാളംലോകം


പാതാളം അണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. ഇത് രസാതലത്തിന്റെ തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള. നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു. വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ ശ്രീ അനന്തൻ എന്ന ശ്രീ ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിന്റെ മൂലസ്ഥാനത്താണ്.


🌸ഈരേഴ് ലോകങ്ങളും ആയിരം  ഫണങ്ങളുള്ള ശ്രീ ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം🌸🙏🏻

 *ഈ വർഷം സരസ്വതീപൂജ 4 ദിവസം; വിദ്യാരംഭത്തിന് അത്യുത്തമം*

ഒക്ടോബർ 2ഞായർ 6.47.32, വൈകിട്ട്.


ഭാരതത്തിലെ ആചാര - അനുഷ്ഠാനങ്ങൾ വിവരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീ ജനന്തദേവനാൽ സമാഹരിക്കപ്പെട്ട 'സ്മൃതി കൗസ്തുഭം'. നവരാത്രി പൂജാവിധിയിൽ പൂജവയ്പ്പ്, ഗ്രന്ഥപൂജ ആരംഭിക്കേണ്ട കാലത്തെക്കുറിച്ച് പറയുന്നത് “കന്യാ സംസ്ഥ രവാവിഷേ യാ ശുക്ലാ തിഥിരഷ്ടമി തസ്യാം രാത്രൗ പൂജിതവ്യാ മഹാവിഭവ വിസ്തരൈഹി ഇതി. അഥോത്ര രാത്രി പൂജാ പ്രധാനം തദംഗം...” അതായത്, കന്നിമാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി ദിവസം വരുന്ന ആ രാത്രിയിൽ വിശേഷ വിധികളോട് കൂടി പൂജകൾ നടത്തണം. എന്നുവച്ചാൽ ഈ വർഷത്തെ ഇപ്രകാരമുള്ള അഷ്ടമി തിഥി രാത്രിയിൽ വരുന്നത് ഒക്ടോബർ 2 ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാത്രിയിൽ അഷ്ടമി തിഥി ലഭ്യമല്ല. ഞായറാഴ്ച വൈകിട്ട് 6 മണി 47:32 സെക്കന്റ് മുതൽ തിങ്കളാഴ്ച വൈകിട്ട് 4 മണി 38.01 സെക്കന്റ് വരെയാണ് അഷ്ടമി തിഥി.


അപ്പോൾ ആചാര്യന്മാർ പറഞ്ഞിട്ടില്ലാത്ത ഒരു ദിവസം പൂജവയ്പ്പ് നടത്താനും ഗ്രന്ഥപൂജ നടത്താനും പാടില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. അതുകൊണ്ടാണ് 2022 ലെ പൂജവയ്പ്പ്, ഒക്ടോബർ 2 കന്നി 16 ഞായർ വൈകിട്ട് നടത്തണമെന്ന് ആവശ്യപ്പെടുന്നത്.


*പൂജ വയ്പ്പ്*


2022 ഒക്ടോബർ 02 (1198 കന്നി 16) ഞായറാഴ്ച

(ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെയ്പ്പ്)


*ദുർഗ്ഗാഷ്ടമി*


2022 ഒക്ടോബർ 03 (1198 കന്നി 17) തിങ്കളാഴ്ച


*മഹാനവമി, ആയുധപൂജ*


2022 ഒക്ടോബർ 04 (1198 കന്നി 18) ചൊവ്വാഴ്ച

വൈകിട്ട് 

*വിജയദശമി, പൂജയെടുപ്പ്*

2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ പൂജയെടുപ്പ്. പൂജയെടുപ്പിനുശേഷം വിദ്യാരംഭം.


*വിദ്യാരംഭം*


*#2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ 09.07 വരെ ഉത്തമം. അതിൽ തന്നെ രാവിലെ 07.14 വരെ അത്യുത്തമം*


*പൂജവയ്പ്പിന്റെ ജ്യോതിഷ നിയമം* 


അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം. പൂജയെടുപ്പ് - വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.


*വിദ്യാരംഭം ക്ഷേത്രത്തിൽ അത്യുത്തമം*


കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാം ഭാവത്തിൽ വ്യാഴവും അതോടൊപ്പം ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമില്ലാതെയും നിൽക്കുന്ന സാരസ്വതയോഗം ഈ വർഷവും ലഭ്യമല്ലാത്തതിനാൽ വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെ ചെയ്യുന്നതാണ് അത്യുത്തമം. ബുധനാഴ്ചയിലെ സൂര്യോദയം മുതൽ ഒരു മണിക്കൂർ വരെയുള്ള ബുധ കാലഹോരയിൽ എല്ലാ ആഴ്ചകളിലെയും എന്നതിലുപരി ഈ ദിവസം ബുധൻ അതീവബലവാനായി നിൽക്കുന്നു. അതിനാൽ #രാവിലെ_07:14 വരെയുള്ള വിദ്യാരംഭം അത്യുത്തമം ആയിരിക്കും.


*ഓഫീസ്സുകളും മറ്റും ഒഴിവാക്കണം*


 ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂർത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തിൽ മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസ്സുകളിലും മറ്റും കച്ചവട സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെ 09.07 വരെയുള്ള ശുഭമുഹൂർത്തത്തിൽ ഈ വർഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. തിരക്കേറിയ ക്ഷേത്രങ്ങളിൽ മുഹൂർത്തസമയം ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. ക്ഷേത്രങ്ങളിലെ മുഹൂർത്ത ആചാരങ്ങൾ നമ്മൾ പരാതിയില്ലാതെ പാലിക്കാൻ ശ്രമിക്കണം.


*ഇത്തവണ പൂജയെടുപ്പ് നാലാം ദിവസം*


കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ അതായത് വെളുത്തവാവിലേയ്ക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറു നാഴികയോ അതിൽ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാൾക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാൽ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വർഷങ്ങളിൽ വിജയദശമി വരുന്നത് അടുത്ത മാസത്തിലാകാം. 2015 ൽ വിജയദശമി തുലാം മാസത്തിലായിരുന്നു. 2018 ലെ വിദ്യാരംഭവും തുലാം മാസത്തിലായിരുന്നു. 2019ലെ വിദ്യാരംഭം കന്നിയിൽ ആയിരുന്നു. ഈ വർഷത്തെ പൂജയെടുപ്പ് നാലാം ദിവസം ആകുന്നു. ക്ഷേത്രങ്ങളിൽ പൂജവയ്പ്പ്, വിദ്യാരംഭം ഇവ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവക്കാൻ ശ്രമിക്കാവുന്നതാണ്.


*മുഹൂർത്തഗണനം നടത്താതെ ചെയ്യാം*


 കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്തഗണനം നടത്തിയും വിദ്യാരംഭം നടത്താം. ക്ഷേത്രങ്ങളിലും സ്വന്തം വീട്ടിലും മാത്രമാണ് മുഹൂർത്തം നോക്കാതെ വിജയദശമി ദിവസം വിദ്യാരംഭം നടത്താവുന്നത്. നിത്യനിദാനവും നിത്യപൂജയുമില്ലാത്ത മറ്റൊരു സ്ഥലത്ത് വിദ്യാരംഭം നടത്തണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നക്ഷത്രവുമായുള്ള ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം.


*സ്വർണ്ണമോതിരം കൊണ്ട് എഴുതിക്കണം*


 ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിൽ കുഞ്ഞിന്റെ വിരൽപിടിച്ച് "ഹരിശ്രീ ഗണപതയേ നമഃ എന്നും സ്വർണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

. വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.


കടപ്പാട്.

Sunday, September 25, 2022

 🔥നവരാത്രി വ്രതം ഒന്നാം ദിവസം ഇന്ന് 🔥

നവരാത്രിയുടെ ഒന്നാം ദിവസമായ ഇന്ന് (26 .09 .2022    തിങ്കൾ) ബാലസ്വരൂപണീ ഭാവത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്.വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം.

സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്.

ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

വന്ദേ വാഞ്ഛിതലാഭായ 

ചന്ദ്രാര്‍ധാകൃതശേഖരാം

വൃഷാരൂഢാം ശൂലധരാം 

ശൈലപുത്രീം യശസ്വിനീം 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.... 🙏

 _*ക്ഷേത്രചൈതന്യം നശിക്കതിരിക്കൻ അനുഷ്ഠികെണ്ട കർമ്മങ്ങൾ*_



*ക്ഷേത്ര ചൈതന്യ വർധനയ്ക്ക് തന്ത്രസമുച്ചയത്തിൽ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളിൽ പരമ പ്രധാനമായിട്ടുള്ളതിൽ ആചാര്യന്റെ (തന്ത്രിയുടെയും മേൽശാന്തിയുടെയും) തപശ്ശക്തി കഴിഞ്ഞാൽ രണ്ടാമത്തേതായി പറയുന്നത് വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റു മൂന്നുകാര്യങ്ങൾ. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നത്.*


*ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങൾകൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം, വേദപുഷ്പാജ്ഞലി, വാരമിരിക്കൽ മുതലായ വേദോപാസനകൾകൊണ്ട് ദേവപ്രീതിയും ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കർമ്മികൾക്കുള്ള വെച്ചു നമസ്‌കാരവും, അതുപോലെ തന്നെ ക്ഷേത്രചൈതന്യ വർധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനയും.*


*വേദസംഹിതമുഴുവൻ ഒരു മുറ ദേവസാന്നിദ്ധ്യത്തിൽ ജപിച്ച് ആ നെയ്യ് നിവേദ്യത്തിൽ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നതാണ് മുറജപം. വേദം സംഹിത, പദം, ക്രമം എന്നതുകളിൽ ക്രമ പാഠമായി വേദത്തിലെ പത്തുഋക്ക് മുഖമണ്ഡപത്തിൽ ഇരുന്ന് ഉറക്കെ സ്വരിച്ചുച്ചൊല്ലി ദേവനെ കേൾപ്പിക്കുന്നതാണ് വാരമിരിക്കൽ.*


*പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായ ശേഷം മുറജപം ശുചീന്ദ്രത്തും തുടർന്ന് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം മുതൽ ആറാറുകൊല്ലം കൂടുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ. മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യൻ ഹോമാചാരത്തിൽ അനുജപക്കാരൻ തുടർന്നിരുന്നു വേദം ജപിക്കുകയും ഹോമക്കാരൻ ഋഷിച്ഛന്ദോദേവതകൾ സഹിതം ചൊല്ലി ഋചം പ്രതി (ഓരോഋക്കം) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം) ഒരാൾ പിഴയ്ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂർ ക്ഷേത്രത്തിൽ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതൽ ക്ഷേത്രത്തിന്റെ ഐശ്വര്യം വർധിച്ചിട്ടുണ്ട്.*


*പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗ്രാമക്കാർ ധനു ഒന്ന് മുതൽ ഈശ്വരസേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സർക്കാർ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.*


*അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹൻ ഭട്ടത്തിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും ആയിരം മുറ അഭിഷേകവും നടത്തിയ ശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.  ക്ഷേത്രചൈതന്യം നിലനിർത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.*


*ഭക്തജന സംഘങ്ങളാൽ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും ചൈതന്യ സംവർദ്ധകങ്ങളായ ആചാരങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു.*

*ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലകളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാർ ക്ഷേത്രഭരണ കമ്മറ്റിയിലും ഉത്സവകമ്മറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂർവം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകൾ അന്യമായി കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാ ജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്രസങ്കൽപ്പം തന്നെ കീഴ്‌മേൽ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആചാരത്തിൽ അപചയം സംഭവിച്ചാൽ കലഹവും ആയുർനാശം പോലും സംഭവിക്കുമെന്നതറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങൾ അനുഷ്ഠിക്കുന്നത്.*


*പണ്ടുള്ള ഊരായ്മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാൽ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകൾ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ ആരും മുൻഗാമികളുടെ കർമ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.*🙏

Saturday, September 24, 2022

 അന്നാത്‍ ഭവന്തി ഭൂതാനി:


അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:


അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.


ഹരി  ഓം

 പുല- വാലായ്മ

ഒരുവ്യക്തിയുടെ മരണത്തെത്തുടർന്ന് അവരുടെ ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധിയാണ് പുല . ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു. ഇതിനെ വാലായ്മ എന്നു പറയുന്നു. പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്. 


മിക്ക സമുദായക്കാർക്കിടയിലും പുലയുടെ ആചരണം നിലവിലുണ്ട്. പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും നിഷിദ്ധമായി കരുതപ്പെടുന്നു. 


മരണം സംഭവിച്ചാൽ ഉണ്ടാകുന്ന പുലയുടെ ആചരണവും ,കാലാവധിയും പല സമുദായക്കാർക്കും പല കണക്കിലാണ്. മുനിമാർക്ക് ഒരു ദിവസവും ,ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യനും ശൂദ്രനും പന്ത്രണ്ടും  മറ്റുള്ളവർക്ക് പതിനാറും ദിവസങ്ങളാണ്  പുല.ഇതിന് പ്രാദേശികമായ ആചരണ വ്യത്യാസം ഉണ്ട് . കുടുബ കാരണവരും സാമുദായിക ആചാര്യന്മാരും ഉപദേശിക്കുന്നതും സ്വീകരിച്ച് വരാറുണ്ട്.


ഗുരുനാഥനിൽ നിന്നും മനസ്സിലാക്കിയ ഒരു ശ്ലോകം താഴെ ചേർക്കുന്നു ...


"സന്ധ്യാശുദ്ധിർമുനീനാം തു

ദ്വിജാനാം ദശ ഏവ ച

ഏകാദശ തു ഭൂപാനാം

ദ്വാദശ വൈശ്യശൂദ്രയോ:

മാസാർദ്ധം കുല ഹീനാനാം

ജന്മമൃത്യോശ്ച സർവ്വദാ. "


ഇതുപോലെ ഡോ.കെ.ബാലകൃഷ്ണ വാര്യരുടെ അനുഷ്ഠാന വിജ്ഞാനകോശത്തിൽ എല്ലാവർക്കും 10 ദിവസമാണ് നിർദേശിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത് സർവ്വസമ്മതമല്ല എന്ന് തോന്നുന്നു.


ബ്രാഹ്മണർ, ശില്പികൾ, ഗണകർ മുതലായ സമുദായക്കാർ അച്ഛൻ താവഴിയിലും,


നായർ, ഈഴവർ മുതലായ സമുദായക്കാർ അമ്മത്താവഴിയിലുമാണ് ആശൗചം കൊള്ളുന്നത്. ഇതു കൂടാതെ നേരിട്ട് രക്ത ബന്ധത്തിൽ അച്ഛന്റെയും അമ്മയുടേയും താവഴിയിൽ ആശൗചം ആചരിക്കണം.

(അറിവുള്ളവർ സമുദായ പേര് കമന്റ് ചെയ്താൽ ചേർക്കാവുന്നതാണ്)


ഏഴ്തലമുറ ആശൗചം കൊള്ളണമെന്നാണ് കണക്ക്.


ആശൗചം അറിഞ്ഞ സമയം മുതൽ ആചരിച്ചാൽ മതി.


 ഈ കാലയളവിന്റെ അന്ത്യത്തിൽ പുല മാറാൻ ശുദ്ധികർമങ്ങൾ നടത്തിപ്പോരുന്നു.


അതുപോലെ ഒരു സ്ത്രീ പ്രസവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു. 'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പറയാറുണ്ട്.


ആർത്തവ കാലവും അശുദ്ധി കാലമായി കണക്കാക്കി ആചരിക്കുന്ന പതിവുണ്ട്.

ഗരുഡപുരാണത്തിൽ ഇപ്രകാരം പറയുന്നു.


"ഋതുകാലേ തു നാരീണാം

ത്യജേദ്ദിന ചതുഷ്ടയം

താവന്നാ ലോകയേദ്വക്‌ത്രം

പാപം വപുഷി സംഭവേദ്

സ്നാത്വാ സതൈലം നാരീ തു

ചതുർത്ഥേഹനി ശുദ്ധ്യതി

സപ്താഹാദ് പിതൃദേവാനാം

ഭവേദ്യോഗ്യാ വ്രതാർച്ചനെ "


ആർത്തവ കാല സ്ത്രീ നാല് ദിവസം കഴിഞ്ഞ് തേച്ച് കുളിച്ച് ശുദ്ധമാകുന്നുവെന്നും ഏഴ് ദിവസം കഴിഞ്ഞാൽ പിതൃപൂജയും (ബലി കർമ്മം മുതലായവ) ദേവപൂജയും നടത്താൻ യോഗ്യയാവുന്നു എന്നും പറയുന്നു.


നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളും ആരാധനയും ഉള്ള കാലത്തോളം ഈ ആചരണങ്ങളും പാലിച്ച് പോകേണ്ടതുണ്ട്. സാമാന്യ ജനങ്ങളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.

മേൽ സൂചിപ്പിച്ചതിൽ വല്ല മാറ്റലും ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞാൽ മാറ്റി ചിന്തിക്കാവുന്നതാണ്.


ആചരണങ്ങൾക്ക് ഒരു ഏകീകരണം ഉണ്ടാകുന്നത് നല്ലതെന്ന് തോന്നലാണ് ഇത് എഴുതാൻ കാരണം.


ഡോ.എം.പി ഗിരീഷ് നമ്പ്യാർ

 ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു

1 - ജാഗ്രദാവസ്ഥ അനുഭവിക്കുന്ന  സ്ഥൂലശരീരം

2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന  ലിംഗശരീരമാണ്  പുനർജന്മത്തിനു കാരണം. അതു പോലെ ലിംഗശരീരനാശമാണ്  മോക്ഷത്തിന്നു കാരണം

3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം.

ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും,  മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മജ്ഞാനേന്ദ്രിയങ്ങളുമാണ്.   മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം  വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച്, പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരു സ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ  കുലത്തിൽ, അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത്  മനുഷ്യകുലത്തിലാകാം, അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....      

ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ്. ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും.  അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ,  കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി.  എന്നാൽ ഈ നിഷ്കാമകർമ്മം  സാധാകരണക്കാർക്ക് എളുപ്പമല്ല.  അതുകൊണ്ടാണ്  കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ.  ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം, ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം.... 

ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ  (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ  ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ.  ഉപനിഷത്തുകളെല്ലാം  ആത്മാവിന്റെ ഏകത്വത്തിനാണ്  ഊന്നൽ  നൽകുന്നത്. ഈ  തത്ത്വം ഉൾക്കൊണ്ടാൽ  ഭയവും ഭേദബുദ്ധിയും അകലും. നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും. ഭഗവാനോടുള്ള  നിസ്തുല  പ്രേമമാണ്  ഭക്തിസ്വരൂപം.  സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി. അതിന് "സർവ്വംഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ് ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടി വരും...  ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനംകൊണ്ടതുനശിക്കും.  ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ  കർത്തൃത്വവും ഭോക്തൃത്ത്വവും  ഇല്ലാതായിതീരും അവയില്ലെങ്കിൽ പിന്നെ  ജീവന്റെ നിലനില്പ് എവിടെ? ആ സ്ഥിതിമോക്ഷവും.