BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, November 28, 2023
ശുഭ ചിന്ത.
ആയുസ്സിന്‍റെ നീളത്തെക്കാള്‍ ക
ര്‍മ്മങ്ങളിലെ നന്മയാണ് ജീവിത
ത്തിന്‍റെ ധന്യത.
ഈശ്വരൻ്റെ വരദാനമായ ഈമനു
ഷ്യജന്മം അലസമായി ജീവിക്കാ
തെ ആസ്വദിച്ചു ജീവിക്കുക.
നമ്മുടെ വ്യക്തിപരവും, സാമൂഹി കവുമായ സങ്കൽപ്പങ്ങൾക്കും, ജീ
വിതത്തിനും, ചിറകുനൽകുന്നത് നല്ലചിന്തകൾ മാത്രമാണ്. പ്രവർ
ത്തിയിലൂടെയും,വാക്കിലൂടെയും, നാം ഓരോരുത്തരും അത് പ്രകടി
പ്പിച്ചാൽ ജീവിതം സന്തോഷത്തോ
ടെ കൊണ്ടു പോകാം.
🙏🙏🙏
ശുഭദിനം നേരുന്നു.
_*ഇരുപതാംനൂറ്റാണ്ടിൽ ഭാരതംകണ്ട ഏറ്റവും വലിയ മഹാതപസ്വി 'മഹാസന്യാസിവര്യൻ കാഞ്ചിപരമാചാര്യർ:*_
-------------------------------------
*ഭൂമിയിൽ നടമാടിയ ദൈവം എന്ന് ലോകംവാഴ്ത്തിയ കാഞ്ചി പരമഗുരു ശ്രീചന്ദ്രശേഖരേന്ദ്ര* *സരസ്വതി സ്വാമികൾ, കാഞ്ചിമുനിവർ, കാഞ്ചിപരമാചാര്യ,*
*കാഞ്ചിമഹാപെരിയവർ, മഹാസ്വാമി എന്നീ പേരുകളിൽ സ്വാമി അറിയപ്പെട്ടു,*
*ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ രണ്ടാം പിറവിയായും, കാഞ്ചി കാമാക്ഷിദേവിയുടെ മനുഷ്യരൂപമായും മഹാഗുരുവിനെ ഭക്തർ ദർശിച്ചു,*
*ശ്രീശങ്കരന് ശേഷം അദ്ദേഹത്തിൻ്റെ അതേ ഗുണകർമ്മങ്ങളോടുകൂടി പിറവി കൊണ്ട ഒരേയൊരു ശ്രീശങ്കരമഠാധിപതിയാണ് ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ, അദ്ദേഹത്ത് മുമ്പും പിമ്പും ഇതുപോലെ മറ്റാരും ഭൂമിയിൽ പിറവി കൊണ്ടിട്ടില്ല, അതിനാൽ സ്വാമിയെ ആദിശങ്കരൻ്റെ രണ്ടാം ജൻമമായി ഭക്തർ വിശ്വസിക്കുന്നു,*
*ആദിശങ്കരനെ പോലെ കന്യാകുമാരി മുതൽ ഹിമാലയം വരെ പദയാത്ര നടത്തിയത് ആധുനിക ഭാരതത്തിലെ ഒരേയൊരു കാഞ്ചിപരമഗുരു മാത്രം, ശ്രീശങ്കരസ്വാമികൾക്ക് എട്ട് ഭാഷയാണ് വശമുണ്ടായതെങ്കിൽ ശ്രീചന്ദ്രശേഖരന്ദ്രസ്വാമികൾ പത്ത് ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു,*
*ജീവിതരേഖ:*
*തമിഴ്നാട്ടിലെ ആർകാട് ജില്ലയിൽ വിഴുപുരത്ത് 1894 മെയ് 20ന് (അനിഴം നക്ഷത്രത്തിൽ )പരമഗുരു ജനിച്ചു, കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുടിയേറിയ സ്മാർത്തബ്രാഹ്മണകുടുംബമാണ്, അച്ചൻ സുബ്രഹ്മണ്യ ശാസ്ത്രി ജില്ല അധികാരി സ്ഥാനം വഹിച്ചിരുന്നു,, അമ്മ മഹാലക്ഷ്മിഅമ്മാൾ സംഗീതജ്ഞയായിരുന്നു, ഇവരുടെ രണ്ടാമത്തെ മകനാണ് പരമാചാര്യ, പൂർവ്വനാമം സ്വാമിനാഥൻ ശാസ്ത്രി.*
*1905 ൽ പതിനൊന്നാം വയസിൽ സ്വാമിയുടെ ഉപനയനകർമ്മം നടന്നു, 1906 ൽ അന്നത്തെ കാഞ്ചി കാമകോടിപീഠം മഠാധിപതി സമാധി ആയതിനെ തുടർന്ന് അമ്മ മഹാലക്ഷ്മിയുടെ അടുത്ത ബന്ധുവായ ഒരുസ്വാമി അറുപത്തി ഏഴാമതു മഠാധിപതിയായി ചുമതലയേറ്റു, എന്നാൽ അധികം താമസിക്കാതെ അദ്ദേഹത്തിന് ശരീരസുഖമില്ലാതെ തളർന്ന് കിടപ്പിലായി. അമ്മയും ബാലനായസ്വാമിനാഥനും കാഞ്ചിയിൽ താമസിച്ച് മഠാധിപതിയെ പരിചരിച്ചിരുന്നു, കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹം സമാധിയായി.*
*അന്ന് കാഞ്ചി കാമകോടി പീഠം പുതിയ മഠാധിപതിയായി തിരഞ്ഞെടുത്തത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള സ്വാമിനാഥനെയാണ്.*
*1907 ഫെബ്രുവരി 13ന് കാഞ്ചി കാമകോടി പീഠത്തിൻ്റെ അറുപത്തി എട്ടാമതു ആചാര്യനായി ബാലസ്വാമിനാഥൻ അഭിഷിക്തനായി.* *ചരിത്രത്തിലാദ്യ സംഭവമാണ് ഒരു ചെറുബാലൻ ശ്രീ ശങ്കരമoത്തിൻ്റെ അധിപതിയായത്.*
*ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ എന്ന നാമം സ്വീകരിച്ചു.*
*ആ കൊച്ചുസ്വാമി പിന്നീട് ലോകം മുഴുവൻ അറിയപ്പെടുന്ന കാഞ്ചിപരമാചാര്യരായി മാറിയത് ചരിത്രം.*
*1907 തൊട്ട് 1909 വരെ രണ്ട് വർഷം മoത്തിൽ താമസിച്ച് വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണോതിഹാസങ്ങൾ പഠിച്ചു. 1911 മുതൽ 1914 വരെ കാവേരി തീരത്തുള്ള മഹേന്ദമംഗലം ഗ്രാമത്തിൽ താമസിച്ചു. ഇക്കാലം കൊണ്ട് മഹാസ്വാമി സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചെടുത്തു.*
*ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശില്പശാസ്ത്രം, ആയൂർവേദം, സംഗീതം എന്നിവയിൽ അതീവ പാണ്ഡിത്യംനേടി.* *ചിത്രരചനയിലും മികവ് കാട്ടി സ്വാമി.*
*ഇംഗ്ലീഷ് സാഹിത്യവും അദ്ദേഹം പഠിച്ചു, സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഉറുദു, ഹിന്ദി, അറബി ,ഇംഗ്ലിഷ്, ഫ്രഞ്ച് എന്നി പത്ത് ഭാഷകളിൽ പ്രാവിണ്യം നേടി മഹാഗുരു കാഞ്ചിപരമാചാര്യർ.*
*1914 ൽ കുംഭകോണത്തു തിരിച്ചെത്തി സ്വാമികൾ, ഭാരതത്തിൻ്റെ തത്വശാസ്ത്രങ്ങൾ, സനാധനധർമ്മം എന്നിവയെ പറ്റി ഗ്രന്ഥങ്ങൾ രചിച്ചും പ്രഭാഷണം നടത്തിയും ലോകമെങ്ങും പ്രചരിപ്പിച്ചു, ജാതി /മത വ്യത്യാസമില്ലാതെ അദ്ദേഹത്തെ പിൻതുടർന്നവർ ഏറെ. അദ്ദേഹത്തിൻ്റെ കീർത്തി ലോകമെങ്ങും പരന്നു. ക്രൈസ്തവ, ഇസ്ലാമിക വിശ്വാസികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.*
*ആദിശങ്കരാചര്യർക്ക് ശേഷം 'ജഗദ്ഗുരു' എന്ന് ലോകം വിളിച്ച, അംഗീകരിച്ച ഒരേയൊരു സന്യാസിശ്രേഷ്ടനാണ് കാഞ്ചിപരമാചാര്യർ.*
*ആദിശങ്കരനെ പോലെ മഹാ ജ്ഞാനിയായി വിളങ്ങി നിന്നു. പരമാചാര്യ, രാജ്യത്ത് പലയിടങ്ങളിലായി സനാധന ധർമ പാഠശാലകൾ ആരംഭിച്ചു, വേദ ശാലകൾ ആരംഭിച്ചു.*
*സാധാരണയായി മഠാധിപതികൾ ചക്രവർത്തിമാരെപ്പോലെ പല്ലക്കിലും രഥത്തിലും, ആലവട്ട, വെഞ്ചാമര' മുത്തുകുടകളോടെയാണ് യാത്ര ചെയ്യാറ്, എന്നാൽ കാഞ്ചിപരമഗുരു ഒരിക്കൽ പോലും പല്ലക്കിൽ യാത്ര ചെയ്തിട്ടില്ല, സ്വാമിക്ക് മുമ്പും പിമ്പും വന്ന ആചാര്യൻമാർ എല്ലാവരും രഥത്തിലോ പല്ലക്കിലോ ആണ് യാത്ര ചെയ്തിരുന്നത്.*
*സ്വാമി ഒരിക്കൽ പോലും മറ്റ് വാഹനങ്ങളിലും കയറിയിട്ടില്ല, പദയാത്ര മാത്രം, സ്വാമികൾ ഭാരതം മുഴുവൻ സഞ്ചരിച്ചത് ആദി ശങ്കരനെ പോലെ തന്നെ പദസഞ്ചാരിയായാണ്.*
*ലൗകീക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച ഒരു സന്യാസി എങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു കാഞ്ചിപരമാചാര്യ, എന്നാൽ അദ്ദേഹത്തിൻ്റെ സമകാലികരായ സന്യാസിമാരോ അതിന് ശേഷം വന്നവരോ അദ്ദേഹത്തിൻ്റെ വഴി പിൻതുടർന്നിട്ടുണ്ടോ എന്നത് സംശയമാണ്.*
*1919ൽ ആണ് മഹാത്മഗാന്ധി കാഞ്ചി മഹാസ്വാമിയെ സന്ദർശിച്ചത്, ആ ദിവ്യതേജസ് കണ്ട മാത്രയിൽ ഭാരതത്തിൻ്റെ രാഷ്ട്രപിതാവ് കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു, അന്ന് മഹാഗുരുവിന് വയസ് ഇരുപത്തിയഞ്ച് മാത്രം, മഹാത്മാവിൻ്റെ മകൻ്റെ പ്രായംപോലും ഇല്ല ആചാര്യസ്വാമിക്ക്.*
*രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് അന്ന് കടൽ മാർഗ്ഗം റെയിൽവേ ഗതാഗതം ഉണ്ട്, രാമേശ്വരത്ത് എത്തിയ മഹാഗുരു റെയിൽ പാളത്തിലൂടെ നടന്ന് ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു, പരമാചാര്യ പോയി തിരിച്ച് വരുന്നതുവരെ അതു വഴിയുള്ള റെയിൽ ഗതാഗതം അന്നത്തെ ബ്രിട്ടീഷ് ഗവർമെൻ്റ് നിർത്തിവെച്ചു !*
*രാമേശ്വരത്ത് നിന്നാണ് മഹാഗുരു കാശിയിലേക്ക് പദയാത്ര പുറപ്പെട്ടത്, സ്വാമി നടന്ന് പോകുന്ന വഴിയിലെല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു അതത് ദേശവാസികൾ.*
*ജയ ജയശങ്കര...*
*ഹര ഹര ശങ്കര... പാടി കൊണ്ട് ശിഷ്യഗണങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.* *നാട്ടുരാജാക്കൻമാരും മറ്റും അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിച്ചു. പദയാത്ര ഹൈദരാബാദ് എത്തിയപ്പോൾ ഹൈദരാബാദ് നൈസാം നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഹൈദരാബാദ് നഗരം കൊടിതോരണങ്ങളാൽ അലങ്കരിച്ച് ഉത്സവ പ്രതീതിയിൽ ആറാടി. നൈസാമിൻ്റെ ആവശ്യപ്രകാരം ഒരു ദിവസം ഹൈദരാബാദിൽ വിശ്രമിച്ച ശേഷം മഹാഗുരു കാശിയിലേക്ക് പദയാത്ര തുടർന്നു.*
*ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.*
*യാത്രകൾ കഴിഞ്ഞ്കാഞ്ചി മഠത്തിൽ സ്ഥിരതാമസമാക്കിയ പരമഗുരുവിൻ്റെ ആഹാരം കഞ്ഞിയും പയറും ആയിരുന്നു, ഒരു ദിവസം കഞ്ഞിക്കൊപ്പം കഴിക്കാൻ അച്ചിങ്ങപയർ തോരനും ഉണ്ടായി.*
*സ്വാമിജിക്ക് തോരൻ ഇഷ്ടപ്പെട്ടു, അത് പാചകകാരനോട് പറയുകയും ചെയ്തു, മoത്തിലെ തോട്ടത്തിൽ ഉണ്ടായ പയറാണ്.*
*പിറ്റേ ദിവസവും അച്ചിങ്ങപയർ തോരൻ തന്നെ ..*
*മൂന്നാമത്തെ ദിവസവും അതു തന്നെ ഭക്ഷണം വന്നപ്പോൾ 'എന്താ ഇങ്ങനെ എന്ന് സ്വാമികൾ ആരാഞ്ഞു.*
*"ഗുരുവിന് അച്ചിങ്ങപയർ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നല്ലോ 'അതിനാലാണ് പാകം ചെയ്തതെന്ന പാചകകാരൻ്റെ മറുപടി കേട്ട് മഹാഗുരു ഞെട്ടിപ്പോയി.*
*വേഗം സ്വാമിജി എഴുന്നേറ്റ് മoത്തിലെ ഗോശാലയിൽ എത്തുകയും അവിടെ താഴെ കിടന്ന ചാണകം എടുത്ത് നാക്കിൽ തേയ്ക്കുകയും ചെയ്തു."ഒരു സന്യാസിയായ താൻ അച്ചിങ്ങപയറിൻ്റെ രുചി അറിഞ്ഞിരിക്കുന്നു, "*
*അച്ചിങ്ങപയർ രുചിയോടെ ആസ്വദിച്ച് കഴിച്ചത് ഒരു പാപമായി കണ്ടാണ് അദ്ദേഹം നാക്കിൽ ചാണകം തേച്ചത്, പിന്നിട് മഹാസമാധി വരെ അദ്ദേഹം കഞ്ഞിയും ചെറുപയറും മാത്രമാണ് കഴിച്ചിരുന്നത്.*
*പരമാചാര്യരുടെ ഭക്തയായിരുന്നു വിഖ്യാത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മി. സുബ്ബമ്മ ഗുരുവിനെ ദർശിക്കാൻ പോകുമ്പോഴല്ലാം ആചാരപ്രകാരം പതിനെട്ട്മുഴം പുടവ ചുറ്റിയാണ് പോയിരുന്നത്. ഒരു ദിവസം പരമഗുരു പറഞ്ഞു 'സുബ്ബലക്ഷ്മി സാധാരണ പെൺകളെ പോലെ വേഷം ധരിക്കുന്നതാണ് നല്ലത് എന്ന് ' അതിനു ശേഷം സുബ്ബലക്ഷ്മിയമ്മ പതിനെട്ടുമുഴം പുടവ ചുറ്റിയിട്ടില്ല.*
*ഐക്യരാഷ്ട്രസഭയിൽ എംഎസ് സുബ്ബലക്ഷ്മിയമ്മ പാടിയ "മൈത്രീം ഭജതേ ... എന്ന് തുടങ്ങുന്ന കീർത്തനം രചിച്ചത് കാഞ്ചിപരമഗുരുവാണ്,*
*തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും,*
*വിശുദ്ധ മദർ തേരേസയും കാഞ്ചിപരമാചാര്യരെ സന്ദർശിച്ചിട്ടുണ്ട്.*
*" ജ്ഞാനദീപം' എന്നാണ് പരമഗുരുവിനെ മദർ തേരേസ വിശേഷിപ്പിച്ചത്.*
*ജവഹർലാൽ നെഹ്റു, സി രാജഗോപാലാചാരി, ഏ പി ജെ അബ്ദുൾ കലാം, ഇന്ദിര ഗാന്ധി,* *രാജീവ് ഗാന്ധി, ശങ്കർ ദയാൽ ശർമ്മ ,കെ ആർ നാരായണൻ,*
*സത്യസായി ബാവ ,ശ്രീ ശ്രീ രവിശങ്കർ, അമിതാബ് ബച്ചൻ, ബിർലാ കുടുംബം, ജെ ആർ ടി ടാറ്റാ, ദീരുബായ് അംബാനി, അടൽ ബിഹാരി വാജ്പേയ്,* *ലതമങ്കേഷ്കർ ,*
*രജനികാന്ത്,* *കമലഹാസൻ ,*
*കരുണാനിധി,* *ജയലളിത,എം ജി ആർ തുടങ്ങി ഭാരതത്തിലെ രാഷ്ടീയ, സാമൂഹിക, കലാസാംസ്കാരിക, ആത്യാത്മിക രംഗത്തെ വിശിഷ്ടരായ വ്യക്തികൾ കാഞ്ചി പരമാചാര്യരെ നേരിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചിട്ടുള്ളവരാണ്.*
*1994 ജനുവരി 8 ന് നൂറാം വയസിൽകാഞ്ചി പരമഗുരു ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾമഹാസമാധിയായി, 87 വർഷം മഠാധിപതിയായിരുന്ന ഏക സന്യാസിശ്രേഷ്ടൻ, പതിമൂന്നാം വയസിൽ ആചാര്യനായി 87 വർഷക്കാലം ശ്രീ ശങ്കരമoത്തെ നയിച്ചു.* *ആദിശങ്കരന് കഴിയാതെ പോയത് രണ്ടാം ജൻമത്തിൽ പൂർത്തിയാക്കി.*
*പരമഗുരുവിൻ്റെ ജീവൻ നിശ്ചലമായപ്പോൾ അന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഘടികാരവും നിശ്ചലമായി, സമയം ഉച്ചകഴിഞ്ഞ് 2:58 PM ഇപ്പോഴും മOത്തിലെ പരമഗുരുവിൻ്റെ മുറിയിൽ കാണാം ആ ഘടികാരം.*
*പരമഗുരുവിനെ പറ്റി സംസ്കൃതത്തിലും തമിഴ്, തെലുങ്ക് ഭാഷയിലും ധാരാളം കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.*
*'ദൈവത്തിൻ്റെ കുറൾ ' എന്ന പേരിൽ അദ്ദേഹത്തിൻ്റെ സനാധനധർമ്മ തത്വങ്ങളെ പുസ്തകമാക്കിയിട്ടുണ്ട്, ഇംഗ്ലീഷ് അടക്കം പല ഭാഷകളിലേക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.*
*പരമഗുരുവിൻ്റെ ജയന്തി ' അനുഷം മഹോത്സവമായി 'ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ എല്ലാ വർഷവും കൊണ്ടാടുന്നു.*
_*ജയ ജയശങ്കര...*_
_*ഹര ഹര ശങ്കര....*_ 🙏
*കടപ്പാട്*
*♨️കര്‍മ്മവും കര്‍മ്മഫലവും..♨️*
എന്താണ് കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്.
നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ് കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ് അഥവ മുദ്രകളാണ് കര്‍മ്മം.
*ദുഷ് കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാകുന്നു. എന്നാല്‍ സദ് കര്‍മ്മങ്ങള്‍ കൊണ്ട് സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു*.
പാപം എന്നാല്‍:
ഒരു പ്രവര്‍ത്തി ( *മനസാ* *വാചാ* *കര്‍മ്മണാ* എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ *പാപമായി തീര്‍ന്നിടും*.
പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനടിസ്ഥാനം.
വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂനമര്‍ദ്ദം എന്ന് നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. *നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു..*
തന്മൂലം നമുക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവും, ദുരിതങ്ങളും സംഭവിക്കുന്നു.
*ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലായിരിക്കുമല്ലോ..*.
ഇവിടെ ഈശ്വര വാദികളുടേയും നിരീശ്വര വാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ.
ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്.
*ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു, ഒരേ വായു ശ്വസിക്കുന്നു*.
കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. *നിങ്ങള്‍ വിതക്കുന്നത് നിങ്ങള്‍ കൊയ്യും.*
*നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല* എന്ന് ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച് പറയുന്നു.
പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച് ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന് കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു.
*പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന് പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു*.
അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്.
1.പ്രതിക്രിയ,2.അകര്‍മ്മം
*അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്*.
ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട് ഒരു കാര്യം ചോദിച്ചാല്‍ *അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്*.
നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു.
*ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മപാപങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം അകര്‍മ്മങ്ങളില്‍ നിന്ന് സ്വതന്ത്രരാകാം.അഷ്‌ടാംഗയോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മപാപങ്ങളെ ഇല്ലാതാക്കാം*.
കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്.
*പ്രാരാബ്‌ധ കര്‍മ്മം, സഞ്ചിത കര്‍മ്മം, ആഗാമി കര്‍മ്മം*.
*പ്രാരാബ്‌ധ കര്‍മ്മം*:
തുടങ്ങിവെച്ചത് അഥവാ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം.
*ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല*. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന് അര്‍ത്ഥം.
എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്. *എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന് സാരം*.
*ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതനാണ്*.
നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക് അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച് നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. *അതു കൊണ്ട് പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ് എന്ന് പറയപ്പെടുന്നു*.
*സഞ്ചിത കര്‍മ്മം*:
*ശേഖരിക്കപ്പെട്ടത് അഥവ കൂട്ടി വെക്കപ്പെട്ടത് എന്നര്‍ത്ഥം*.
കഴിഞ്ഞ ജന്മത്തില്‍ അഥവാ പൂര്‍വ്വ ജന്മത്തില്‍ നിന്ന് ഈ ജന്മത്തിലേക്ക് കൊണ്ടു വരപ്പെട്ടത് എന്നര്‍ത്ഥം.
*ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു*.
വാസന ഒരു സൂക്ഷ്‌മമായ കര്‍മ്മമാണ്. *ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ് നമ്മുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്നത്*.
*ഈ സ്വഭാവമാണ് നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷ്‌മ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്*.
*മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത് ഈ ഒരു ഓര്‍മ്മയിലൂടെയാണ്*.
എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ *അവയെ നമുക്ക് ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും*. അതിനാണ് *പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം,( ജപം, തപം, ധ്യാനം, യജ്‌ഞം.)*
കൂടാതെ, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്.
*ആഗാമി കര്‍മ്മം*:
*ഇതുവരെ സംഭവിച്ചിട്ടില്ലാത്തത് എന്നാണ് സാരം*.
ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും, ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ, കര്‍മ്മമാണ് ആഗാമി കര്‍മ്മം.
*പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നത് ഇതിന് ഉദാഹരണമാണ്*. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.
*ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത് നിങ്ങളെ ശല്യപ്പെടുത്തുകയില്ല*.
ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ് പരിണമിക്കുന്നത്.
*ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തമാണ്, നിശ്ചിതമാണ്, അനന്തമല്ല എന്നർത്ഥം. അതിന് ഉദാഹരണങ്ങളാണ് ജയില്‍ ശിക്ഷകള്‍*.
ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്.
*കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്*. അതാണ് *ആത്മജ്ഞാനം*.
*പുനര്‍ജന്മത്തിന് പ്രേരകമാണ് കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത് അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക*.
*പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക് കര്‍മ്മ മുക്തനാകുവാന്‍ കഴിയും.* കര്‍മ്മ മുക്തി നമുക്ക് സ്വാതന്ത്ര്യം തരുന്നു.
തന്മൂലം ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.
ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. *ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക് പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല*. അവര്‍ക്ക് ആ പിരിഡ് മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ *പ്രധാന അദ്ധ്യാപകന് എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത് പോകുവാനും സാധിക്കും*.
അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്.
കര്‍മ്മം എന്നത് വളരെ അനന്തമാണ്.
1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്
ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.
2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാ വ്യക്തികള്‍ക്കും
ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.
3. സമൂഹത്തിന്റെ കര്‍മ്മം. *ഒരു സമൂഹത്തിന് മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു*.
നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്.
*നമോവാകം.... നന്മകൾ നേരുന്നു........🙏*
🙏🙏💐®️💐🙏🙏
Monday, November 27, 2023
നാദം ബിന്ദു കല.
ശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ പരീക്ഷണം വഴി തെളിയിക്കും. ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും അവയിലൂടെ ലഭിക്കുന്ന പ്രതിചലനങ്ങളും ശരീരത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തിലൂടെ രോഗനിവാരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. കാണുന്ന വസ്തുവിനും കേള്‍ക്കുന്ന ശബ്ദത്തിനും ബന്ധപ്പെടുവാനുള്ള കേന്ദ്രം മനസ്സാണെങ്കില്‍ കാഴ്ചയും കേള്‍വിയും ശബ്ദത്തേയും രൂപത്തേയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ തത്ത്വത്തെ ആസ്പദമാക്കി ഒരു പരീക്ഷണം ആരംഭിക്കേണ്ടതുണ്ട്.
മേല്‍ വിവരിച്ച ചിന്താശകലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ മഹനീയ ഗ്രന്ഥങ്ങളായ ശ്രുതികളേയും സ്മൃതികളേയും വിലയിരുത്താവുന്നതാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍ ചതുര്‍വേദങ്ങളെന്ന് പ്രസിദ്ധമായ ഋക് യജുസ്, സാമം, അഥര്‍വം ഇവയാണ്. മനുസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ മഹനീയ ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളില്‍ പെടുന്നു. ചതുര്‍വേദങ്ങള്‍ പ്രപഞ്ചസൃഷ്ടിക്കുപയുക്തമായ നാലു തത്ത്വങ്ങളെയാണ് പ്രകടമാക്കുന്നത്. ദൃശ്യമണ്ഡലം മുതല്‍ അദൃശ്യമണ്ഡലം വരെയും അദൃശ്യം മുതല്‍ ദൃശ്യം വരെയും ലയിക്കുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രപഞ്ചസ്വഭാവം ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ആറ്റം, അണു, സബ്ആറ്റം, ഓര്‍ബിറ്റ് എന്നീ ശാസ്ത്രസാങ്കേതിക പദങ്ങളിലൂടെ ശാസ്ത്രകാരന്മാര്‍ നല്കുന്ന വിവക്ഷ വസ്തുവിന്റെ ഉല്പത്തിസ്ഥാനം കണ്ടെത്തുന്നതിന് ഇതേവരെ സഹായകമായിട്ടില്ല. വസ്തുതലങ്ങളില്‍ കുടുങ്ങികിടക്കുന്ന ശാസ്ത്രത്തിന് സൂക്ഷ്മതലങ്ങളിലേക്കു കടക്കാന്‍ ഇനിയും വെളിച്ചം ആവശ്യമായിട്ടാണിരിക്കുന്നത്. ഭാരതീയ ഗ്രന്ഥങ്ങള്‍ അതിനാവശ്യമായ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്ന് ‘ഐന്‍സ്റ്റീനെ’പ്പോലുള്ള ഭൗതീക ശാസ്ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയൊന്നും ദഹിക്കാത്ത രാഷ്ട്രീയ വിചക്ഷണന്മാരുടെ ഗതികേട് ശാസ്ത്രചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. ദേവന്മാര്‍ സ്തുതിക്കുന്ന സൂക്ഷ്മ ശബ്ദചലനങ്ങളെ ‘ഋക്’ എന്ന് വിവക്ഷിച്ചിട്ടുണ്ട്. ‘ഋച് സ്തുതൗ എന്ന പ്രമാണം മേല്പറഞ്ഞ ന്യായം സ്ഥാപിക്കുന്നു. അവ്യക്തമെന്നും അചഞ്ചലമെന്നും അപ്രമേയമെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിശ്ചലാവസ്ഥയിലെ ആദ്യചലനത്തെ സൃഷ്ടിയുടെ തുടക്കമായി കണക്കാക്കാം. ബിന്ദു എന്ന് (നാദം, ബിന്ദു, കല) ഭാരതീയദര്‍ശനം വിവക്ഷിക്കുന്നത് സൃഷ്ടിയുടെ ഈ ആദ്യചലനത്തെയാണ്. ഇങ്ങനെയുള്ള ഋക്കുകളുടെ അഥവാ ചലനങ്ങളുടെ സംഘാതമാണ് സൃഷ്ടിയ്ക്കു കാരണമാകുന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന ആറ്റമോ ഋക്കോ സൃഷ്ടിക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ അവയെ കൂട്ടിയിണക്കുകയെന്ന രണ്ടാമതൊരു തത്ത്വം ആവശ്യമായി വരുന്നു. കൂട്ടിയിണക്കുന്ന ഈ തത്ത്വത്തെയാണ് യജുര്‍വേദമെന്നറിയുന്നത്. വേദം പുസ്തകമെന്നോ താളിയോലയെന്നോ ധരിച്ചാല്‍ ഈ അറിവ് അജ്ഞാതമാകും. വേദത്തിന് അറിവ് എന്ന യഥാര്‍ത്ഥ അര്‍ത്ഥം മാത്രമാണുള്ളത്. മൂന്നാമത്തെ തത്ത്വം പദാര്‍ത്ഥ സൃഷ്ടിക്കാവശ്യമായ പരിമിതിയാണ്. പരിമിതി സൃഷ്ടിക്കുന്ന മൂന്നാം തത്ത്വത്തെയാണ് ‘സാമ വേദ’മെന്നറിയേണ്ടത്. സ്വാമി സത്യാനന്ദ സരസ്വതി
Sunday, November 26, 2023
ഭാമതി വിശ്വ വിശ്രുത പണ്ഡിതനായ വാചസ്പതീമിശ്രന്റെയും ധര്‍മ്മപത്‌നി ഭാമതിയുടെയും കഥ
മദ്ധ്യാഹ്നം യാത്രപറഞ്ഞ് ഇറങ്ങി നടന്നു. അപ്പോള്‍, സായാഹ്നമതാ, അടിവെച്ചടിവെച്ച് വരുന്നു. തന്റെ ആശ്രമത്തിലെ പൂമുഖത്തിന്റെ അറ്റത്ത് ഒറ്റയ്ക്കിരിയ്ക്കുകയാണ് ഭാമതി- വിശ്വവിശ്രുതനായ 'വാചസ്പതീമിശ്ര' ന്റെ ധര്‍മ്മപത്‌നി. കുറച്ച് അങ്ങേപ്പുറത്തുള്ള പാഠശാലയില്‍നിന്ന്, വിദ്യാര്‍ത്ഥികള്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ നിവര്‍ത്തി വെച്ച് ശ്രദ്ധയോടെ വായിച്ച് പഠിയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.
ചുമരില്‍ ചാരി ഉമ്മറത്തെ തിണ്ണയില്‍ ഇരുന്ന് ഭാമതി ആലോചിച്ചു - ഈ മിഥുലാപുരിയുടെ, അതീവ സമ്പന്നമായ ഭൂതകാലത്തെപ്പറ്റി, സാമ്രാജ്യച്ചെങ്കോലുകൊണ്ട് തുഴഞ്ഞുകൊണ്ടുതന്നെ ഈ സംസാരസമുദ്രത്തെ കടന്ന, മഹാനായ 'ജനകരാജാവ്' ഭരിച്ച നാടാണിത്. അന്നിവിടെ സാക്ഷാല്‍ മഹാലക്ഷ്മി വിളയാടുകതന്നെയായിരുന്നു. കുലഗുരുവായ യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ശിഷ്യന്മാര്‍ അതീവ ശ്രദ്ധയോടെ, നിഷ്‌ക്കര്‍ഷയോടെ ഗ്രന്ഥമെഴുതുന്ന മഹാപാഠശാലകളുണ്ടായിരുന്നു. എല്ലാറ്റിലുമപരി, ശ്രീരാമചന്ദ്രപ്രഭുവിന്റെ ധര്‍മ്മപത്‌നി, സീതാദേവി ഓടിക്കളിച്ച ഭൂമിയാണിത്. എന്തെല്ലാം, എന്തെല്ലാം അനുഭവങ്ങള്‍.... ഭാമതി ഒന്ന് നിവര്‍ന്നിരുന്നു. പിന്നെയും ആലോചിച്ചു- കാലത്തിന്ന് ചലിയ്ക്കാതെ വയ്യല്ലോ. വ്യത്യസ്തങ്ങളായ അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് കാലം നില്‍ക്കാതെ വേഗം വേഗം നീങ്ങുക തന്നെ യെച്തുകൊണ്ടിരിയ്ക്കും. അപ്പോള്‍ പാഠശാലയില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി ഭംഗിയായി ശ്ലോകം ചൊല്ലുന്ന ശബ്ദം കേട്ടു. ഭാമതി ചെവിയോര്‍ത്ത് ശ്രദ്ധിച്ചു. മനസ്സിലായി - ഇത് 'ഭാമതി'യിലെ ശ്ലോകങ്ങളാണല്ലോ. അവള്‍ക്ക് ഉത്സാഹം തോന്നി. ആ വിദ്യാര്‍ത്ഥി അത് ഭംഗിയായിട്ട് അവതരിപ്പിയ്ക്കുന്നുണ്ട്. അപ്പോള്‍, പതുക്കെപ്പതുക്കെ അവളുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്കു തിരിഞ്ഞു...
എല്ലാവരോടും ഒത്തുള്ള ജീവിതം. ഇളയ മകളായതിനാല്‍ എല്ലാവര്‍ക്കും തന്നോട് വാത്സല്യമുണ്ടായിരുന്നു. തന്റെ കറുത്തു ചുരുണ്ട തലമുടി വൃത്തിയായി കെട്ടിവെച്ച് അതില്‍ സുഗന്ധ പുഷ്പങ്ങള്‍ ചൂടിയ്ക്കല്‍ തന്റെതന്നെ സ്വന്തം ചുമതലയായിട്ടാണ്. വലുതായപ്പോള്‍ തന്നെ വായിയ്ക്കുവാന്‍ പഠിപ്പിച്ചതും, കാവ്യ നാടകങ്ങള്‍ പഠിപ്പിച്ചതും അച്ഛനായിരുന്നുവല്ലോ. തുടര്‍ന്ന് ശാസ്തം പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോടു പറയുന്നത് കേട്ടു - ''ശാസ്ത്രപഠനം തുടങ്ങിയപ്പോള്‍ ഭാമയ്ക്ക് കൂടുതല്‍ ഉത്സാഹം വന്നു തുടങ്ങി. വേഗം അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്''. അവള്‍ ഓര്‍ത്തു. അന്നത്തെ ആ ജീവിതം എത്ര മാത്രം ആനന്ദപ്രദമായിരുന്നു! അമ്മയാണ് കുടുംബിനി. അച്ഛന് അമ്മയെ പിരിഞ്ഞിരിയ്ക്കാനേ വയ്യ. അവരെ എപ്പോഴും ഒന്നായിട്ടേ കണ്ടിട്ടുള്ളൂ. ആവശ്യങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും... എല്ലാം ഒരുപോലെ.
ആരോ വരുന്ന കാലടി ശബ്ദം കേട്ട് പിന്‍തിരിഞ്ഞ് നോക്കി- വിദ്യാധരന്‍. പാഠശാലയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. ഭാമതി എഴുന്നേറ്റ് വിദ്യാധരന്റെ അടുത്തേയ്ക്ക് നീങ്ങി, ചോദിച്ചു
''എന്താണ് വിദ്യാ...?''
''ഞങ്ങളുടെ വീട്ടിലെ മുറ്റത്തുണ്ടായ മാവിന്റെ മാങ്ങയാണ്. ആദ്യമായിട്ടുണ്ടായതാണ്. ഉത്സാഹത്തോടെ വിദ്യാധരന്‍ അതവിടെ വച്ചു. ഭാമതി അത് സന്തോഷത്തോടെ സ്വീകരിച്ചിട്ട് ആ ശിഷ്യനെ അനുഗ്രഹിച്ചു. സുഖവിവരങ്ങളനേ്വഷിച്ചു. അപ്പോള്‍ വിദ്യാധരന്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു -
''ഞങ്ങള്‍ നാളെ പഠിക്കുവാന്‍ തുടങ്ങുന്നത് ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഭഗവാന്‍ വാചസ്പതീമിശ്രന്‍ എഴുതിയ 'ഭാമതി' ടീകയാണ്. ''
അതു കഴിഞ്ഞ് വിദ്യാധരന്‍ ആദരവോടെ ഭാമതിയുടെ പാദങ്ങള്‍ തൊട്ടു നമസ്‌ക്കരിച്ചു. ഭാമതി ആ വിദ്യാര്‍ത്ഥിയെ വാത്സല്യത്തോടെ എഴുന്നേല്‍പ്പിച്ച് മൂര്‍ദ്ധാവില്‍ അനുഗ്രഹിച്ച് നന്മ നേര്‍ന്നു.
''ഗാന്ധാരദേശങ്ങളില്‍ ഈ ഗ്രന്ഥം പഠിപ്പിയ്ക്കുവാന്‍ തുടങ്ങുംമുമ്പ് അമ്മയേയും ആദരവോടെ സ്മരിയ്ക്കാറുണ്ടെന്ന് ഗുരുനാഥന്‍ പറഞ്ഞു.''
വിദ്യാധരന്‍ പോയിട്ടും ഭാമതി അവിടെത്തന്നെ ഇരുന്നു. മനസ്സ് ഭൂതകാലത്തിലേയ്ക്ക് തിരിച്ച് പോവുകയാണ്. അന്ന് തന്റെ പന്ത്രണ്ടാമത്തെ ജന്മദിനമായിരുന്നു. എല്ലാവര്‍ക്കും ഉത്സാഹം. അതിന്നിടയില്‍ അച്ഛന്‍ അകത്തേയ്ക്കുവന്ന് അമ്മയെ വിളിച്ചു പുറത്തേയ്ക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തിരിച്ചു വന്നിട്ട് ചിറ്റമ്മയോട് എന്തോ ചിലത് സ്വകാര്യമായിട്ട് പറയുന്നതിന്റെ ചില ഭാഗങ്ങള്‍ കേട്ടു- ''അദ്ദേഹത്തിന് ഭാമതിയെ വിവാഹം ചെയ്യാമെന്നുണ്ടത്രെ..'' അതോടെ തന്റെ ഉത്സാഹമെല്ലാം പോയി. കൂട്ടുകാരില്‍നിന്ന് വിട്ടിട്ട് താന്‍ ഒറ്റയ്ക്കിരുന്ന് കുറേ ഓരോന്നാലോചിച്ചു - ''അമ്മയോടു പറയണം. എനിയ്ക്കിപ്പോള്‍ വിവാഹമെന്നും വേണ്ട. ഇവിടുന്നു പോവാന്‍ വയ്യ.'' ആരുമില്ലാത്ത അവസരത്തില്‍ അമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അത് പറയുകയും ചെയ്തു. അമ്മ അന്ന് തന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ പലതും പറഞ്ഞു തന്നു. സ്ത്രീധര്‍മ്മത്തെപ്പറ്റി, ഗാര്‍ഹസ്ഥ്യത്തെപ്പറ്റി. ധര്‍മ്മാചരണത്തെപ്പറ്റി. അച്ഛന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സ്വധര്‍മ്മം പാലിയ്ക്കണം എന്ന്.
എന്നാലും ഈ അന്തരീക്ഷത്തില്‍ നിന്ന് പോവാന്‍ വയ്യ. ഓര്‍ക്കാന്‍തന്നെ വയ്യ.
എന്നിട്ടും അതൊക്കെ നടന്നു. താന്‍ ഇവിടുത്തെ 'വധു' വായി വന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ഇവിടുത്തെ അമ്മയും. അതീവസ്‌നേഹശീലയും, മാന്യയും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കളിക്കൂട്ടുകാരിയെപ്പോലെയായി ഇവിടുത്തെ അമ്മ. എപ്പോഴും തന്നെ ഉത്സാഹിപ്പിയ്ക്കുവാന്‍ ശ്രമിച്ച് കൂടെനില്ക്കും. പിന്നേയും ദിവസങ്ങള്‍ കഴിഞ്ഞൂ....
ഭര്‍ത്താവ് കാര്യമായ എന്തോ വിശുദ്ധ കര്‍മ്മത്തിലാണെന്ന് മനസ്സിലാവായ്കയല്ല. ചോദിച്ചില്ല. സന്ധ്യ കഴിയുമ്പോള്‍ എന്നും താന്‍ ശരീരശുദ്ധിവരുത്തിയിട്ട്, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു നില്‍ക്കും. പക്ഷെ, കിടപ്പറയിലേയ്ക്ക് ഭര്‍ത്താവ് വന്നെത്തുകയുണ്ടായില്ല. ഒരു ദിവസം ധൈര്യമെടുത്ത് അദ്ദേഹത്തിന്റെ പഠനമുറിയില്‍ പോയി നോക്കി. വളരെ ശ്രദ്ധയോടെ അദ്ദേഹം എന്തോ രചിക്കുകയാണ് - നിലവിളക്കിനു മുമ്പിലിരുന്നിട്ട് - പരിസരബോധംപോലും വിട്ടപോലെയുള്ള അവസ്ഥ. ആ ഏകാന്തതയ്ക്ക് താന്‍ ഭംഗം വരുത്തിയിട്ടില്ല ഒരിയ്ക്കലും. ഒരു ദിവസം ഭര്‍ത്താവിന്റെ അമ്മ അദ്ദേഹത്തിനോട് ചോദിയ്ക്കുന്നത് കേട്ടു ''ഇത് ധര്‍മ്മമാണോ? ഭാമതിയുടെ അവസ്ഥ ആലോചിക്കാത്തതെന്താ? ഒരമ്മയാവാന്‍ ഭാമതിയ്ക്കും ആഗ്രഹമുണ്ടാവില്ലേ?.....
അപ്പോള്‍ അദ്ദേഹം സാവധാനത്തില്‍ ആ ഗ്രന്ഥത്തില്‍ നിന്ന് മുഖമുയര്‍ത്തി ശാന്തസ്വരത്തില്‍ത്തന്നെ പറഞ്ഞു.
''അമ്മേ! അമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കുന്നു. ഗ്രന്ഥരചന വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത് കഴിഞ്ഞാല്‍, ഒന്നല്ല, അനേകം മക്കള്‍ ''അമ്മേ'' ''അമ്മേ'' എന്ന് വിളിച്ച് പറഞ്ഞ്, പരിചരിച്ചുകൊണ്ട് ഭാമതിയുടെ കൂടെയുണ്ടാവും. ഗര്‍ഭഭരണക്ലേശം കൂടാതെതന്നെ നമ്മുടെ ഭാമതി അനേകം പേരുടെ പ്രിയപ്പെട്ട അമ്മയാവും. അത് മനസ്സിലാക്കുവാന്‍ ഭാമതിയ്ക്ക് കഴിയും എന്നെനിയ്ക്കറിയാം.''
ഏതോ അശരീരിപോലെയാണ് ഭാമതി ആ വാക്കുകളെ സ്വീകരിച്ചത്. അവള്‍ പൂര്‍വ്വാധികം ശ്രദ്ധയോടെ ഭര്‍ത്താവിനെ സ്‌നേഹിക്കുവാനും പരിചരിക്കുവാനും തുടങ്ങി. ആ നിശ്ചിത ദിവസം തന്നെ 'വാചസ്പതീമിശ്രന്‍' തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു- ഗ്രന്ഥരചന പൂര്‍ണ്ണമാക്കി,
എല്ലാം പൂര്‍ത്തിയായ ആ ദിവസം അദ്ദേഹം പ്രിയപത്‌നിയേയും മാതാവിനേയും വിളിച്ചു. ആവണപ്പലകവെച്ച് അതിന്മേലിരുത്തി. ആദ്യം അമ്മയെ അഭിവാദ്യം ചെയ്ത് നമസ്‌ക്കരിച്ചു. അതിന്നുശേഷം താന്‍ രചിച്ച ഈ ഗ്രന്ഥം പ്രിയപത്‌നിയുടെ കയ്യില്‍ വെച്ചു. ഭാമതി തല താഴ്ത്തി ഗ്രന്ഥത്തിലേയ്ക്ക് നോക്കി - ഗ്രന്ഥത്തിന് പേരിട്ടിരിയ്ക്കുന്നത് ''ഭാമതി''
കടപ്പാട്
Sunday, October 29, 2023
ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആത്മീയ യാത്ര തുടങ്ങുന്നത് എട്ടു വയസ്സ് മുതലാണ്. തന്റെ പിതാവ് വായിച്ചു കൊണ്ടിരുന്ന ഭഗവദ് ഗീത ആദ്യം പഠിച്ചു. പിന്നെ പഠിച്ച രണ്ടു പുസ്തകങ്ങളാണ് ശ്രീ രമണ മഹർഷിയുടെ ആത്മകഥയും , ഞാൻ ആർ ( Who Am I ) എന്ന രമണ മഹർഷിയുടെ പുസ്തകങ്ങളാണ്. ആ സമയത്തു ശ്രീ നൊച്ചൂർജിക്കു രമണ മഹർഷിയുടെ ഒരു ദർശനം കൂടെ കൂടെ കിട്ടുമായിരുന്നു. അങ്ങനെ രമണ മഹർഷിയെ സദ്ഗുരു ആയി മനസാ വരിച്ചു. പിന്നെ തൃശൂർ രാമകൃഷ്ണ ആശ്രമത്തിൽ കുറെ നാൾ താമസിച്ചു ശ്രീ ശങ്കര ഭഗവദ് പാദ സ്വാമികളുടെ ഗീതാ , ഉപനിഷത് ഭാഷ്യങ്ങൾ, വേദം സംസ്‌കൃതം എല്ലാം പഠിച്ചു. ഇതിനൊപ്പം ആധുനിക വിദ്യാഭ്യാസവും തുടർന്നു. ദിവസവും രാവിലെ മൂന്ന് മണിക്ക് ഉണർന്നു ധ്യാനം പഠനം തുടർന്നു കൊണ്ടേയിരുന്നു. ഇതിനു ശേഷം കാലടി കോളേജിൽ വേദാന്ത ശാസ്ത്ര ഗ്രന്ഥങ്ങൾ ഓരോന്നായി പഠിച്ചു. ഈ സമയത്ത് ഒരു ശിവരാതി ദിവസം തിരുവണ്ണാമലയിൽ പോയി രമണാശ്രമമത്തിൽ വന്നു രമണ മഹർഷിയുടെ സമാധിയിൽ ധ്യാനിച്ച് ആത്മീയ ശക്തി വരിച്ചു.
തിരിച്ചു വന്നു പതിനെട്ടു വയസായപ്പോൾ ഗീതാ പ്രഭാഷണം നോച്ചൂറുള്ള കൃഷ്ണ ക്ഷേത്രത്തിൽ തുടങ്ങി. അങ്ങനെ തന്റെ ദിവ്യമായ ആത്മീയ യാത്ര തുടർന്നു കൊണ്ട് ഇപ്പോഴും നമ്മളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
( ശ്രീ നൊച്ചൂർജിയുടെ ഗീതാ ഭാഷ്യത്തിൽ നിന്നും).
Saturday, October 28, 2023
*🪷🛕സപ്തമാതാക്കള്‍🛕🪷*
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗
🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔
╚══════•ೋೋ•══════╝
ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ .
1. ബ്രഹ്മാണി
2. വൈഷ്ണവി
3. മഹേശ്വരി
4. കൌമാരി
5. വരാഹി
6. ഇന്ദ്രാണി [നരസിംഹി]
7. ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ് ചിലയിടങ്ങളില്‍ കാണുന്നത്.
ബ്രഹ്മാവ്, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ് സപ്തമാതാക്കള്‍ ജനിച്ചതെന്ന് അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ.
അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന് ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച് നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
വാമനപുരാണം 56-ാം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ദേവിയുടെ തിരുവായില്‍ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന് മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന് കൌമാരിയും കൈകളില്‍ നിന്ന് വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തില്‍ നിന്ന് നരസിംഹിയും പാദത്തില്‍ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ് സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്
👉 അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്.
👉 ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയില്‍ തൃശൂലം.
👉 ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ് ആയുധം.
👉 സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്.
👉 ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.
👉 ഉഗ്രമൂര്‍ത്തിയാണ് തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും.
👉 വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു.
👉 പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം, ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.
തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്.
1. ബ്രാഹ്‌മി
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
ബ്രഹ്‌മസ്വരൂപിണിയാണ്. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക.
2. മഹേശ്വരി
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം.
3. കൗമാരി.
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
വേല്മുരുകനാൽ അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും.
4. വൈഷ്‌ണവി.
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
വിഷ്‌ണുദേവത, വിഷജന്തുക്കളില്നിന്ന് മോചനം ലഭിക്കുവാനായി ആരാധിക്കുക.
5. ഇന്ദ്രാണി.
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
ഇന്ദ്രസ്വരൂപിണി, എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക.
6. ചാമുണ്ഡി
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ് കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക.
7. വരാഹി
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
വരാഹിയും വിഷ്‌ണു അവതാരമാണ്. വരാഹിയും ശത്രുസംഹാരകയാണ്.
സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക.
സപ്തമാതാക്കൾ
💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛
പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ
ഇവയും സപ്തമാതാക്കളായി അറിയപ്പെടുന്നു...
♟️ 🧘♀️ 🧘♂️ ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
💙💙💙💙💙💙💙💙💙💙💙💙
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
💛💛💛💛💛💛💛💛💛💛💛💛
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
♟️ ☛ 🧘♀️ 🧘♂️ ☚ ♟️
╭∩╮︶︿︶╭∩╮
▂ ▃ ▄ ▅ ▆ ▇ █ █ ▇ ▆ ▅ ▄ ▃ ▂
█▄▄▄▄▄▄▄▄🧡▄▄▄▄▄▄▄▄█
Tuesday, October 17, 2023
ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ
ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. ചങ്ങലക്കണ്ണികള്‍ പോലെ തണ്ടുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്നതിനാലാണ് ഈ സസ്യത്തിന് ചങ്ങലംപരണ്ട എന്ന പേര് വന്നത്. കരിം പച്ച നിറത്തില്‍ ഹൃദയാകൃതിയില്‍ ഇടവിട്ട് ഓരോ ഇലകള്‍ കാണപ്പെടുന്നു. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്.
കൂടാതെ ആര്‍ത്തവ സമയത്തെ വയറു വേദനയ്‌ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്. ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ് നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ഇതിന്റെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ഇതു തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന്, കായം, കടുക്, വറ്റല്‍ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കിയ ചങ്ങലം പരണ്ട കൂടി ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്‍ക്കുക. ചങ്ങലംപരണ്ട ചമ്മന്തി തയ്യാര്‍. കാല്‍സ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകമാണ്.
Tuesday, October 10, 2023
*നാരായണ സൂക്തം*
സഹസ്രാ ശീർഷം ദേവം വിശ്വാസം വിശ്വാശംഭുവം|
വിശ്വം നാരായണം ദേവമക്ഷരം പരമം പദം|
വിശ്വതാഹ് പരമം നിത്യം വിശ്വം നാരായണം ഹരീം|
വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി|
പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം|
നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം|
നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഃ|
നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ് പരാഃ|
നാരായണാ പരോ ധ്യാതഹ് ധ്യാനം നാരായണഹ് പരാഃ|
യഛ കിഞ്ചിത് ജഗത് സർവം ദ്രഷ്യതെ സ്രൂയതേപി വ||
അന്തർ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ് സ്തിതഃ|
ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം|
പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം|
അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി|
ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്|
സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം|
തസ്യന്തെ സുഷിരം സൂക്ഷ്മൻ തസ്മിൻ സർവം പ്രതിഷ്ടം|
തസ്യാ മധ്യേ മഹാനഗ്നിർ വിശ്വചിർ വിസ്വതൊ മുഖ|
സോഗ്രാഭുഗ്വിഭജൻ തിസ്ഥന്നഹാരാ മാജരാഹ് കാവിഃ|
ത്രിയാ ഗൂർധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ|
സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഃ|
തസ്യാ മധ്യെ വഹ്നിശിഖ ആനീയോർധ്വാ വ്യാവസ്തിതാ|
നീലാതൊയാദ മധ്യാസ്തദ് വിദ്യുല്ലേഖവാ ഭസ്വരാ|
നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ|
തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്|
സാ ബ്രഹ്മാ സാ സിവാഹ് സാ ഹരീഹ് സെന്ദ്രാഹ് സോക്ഷരാഹ് പരമഹ് സ്വരത്||
ഋതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം|
ഓാർധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഃ||
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി|
തന്നോ വിഷ്ണുഃ പ്രചോദയാത്||
വിഷ്ണൊർനുകം വീര്യാണി പ്രവോചം യാഹ് പാർതിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ് ത്രേധോരുഗയോ വിഷ്ണുഹ് രാരതമസി വിഷ്ണുഹ് സ്യൂരാസി വിഷ്ണുഹ് ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ
ഓം ശാന്തി ശാന്തി ശാന്തി:
Saturday, October 07, 2023
ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4
ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4
മയാ തത്മിദം സർവ്വം ജഗദ്വ്യക്തമൂർത്തിനാ ।
മത്സ്ഥാനി സർവഭൂതാനി ന ചാഹ്ന തേഷ്വവസ്ഥിതഃ..9.4.
ഓ - സ്വാമി ശിവാനന്ദ
9.4 ഈ ലോകം മുഴുവൻ ഞാൻ എന്റെ അവ്യക്തമായ ഭാവത്തിൽ വ്യാപിച്ചിരിക്കുന്നു; എല്ലാ ജീവജാലങ്ങളും എന്നിൽ ഉണ്ട്, എന്നാൽ ഞാൻ അവയിൽ വസിക്കുന്നില്ല.
ശ്രീ ശങ്കരാചാര്യരുടെ സംസ്കൃത വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം
9.4 ഇദം, ഇത്; സർവ്വം, മുഴുവനും; ജഗത്, ലോകം; താതം, തുളച്ചുകയറുന്നു; മായ, എന്നാൽ; എന്റെ അവ്യക്തമായ രൂപത്തിൽ, എന്റെ സ്വഭാവം പ്രകടമാകാത്ത രൂപത്തിൽ, അതായത് അവയവങ്ങളുടെ പരിധിക്കപ്പുറമുള്ള എന്റെ രൂപത്തിൽ, എനിക്ക് ഉള്ള പരമമായ സ്വഭാവത്തിലൂടെ, അവ്യക്ത-മൂർത്തിന. സർവഭൂതാനി, ബ്രഹ്മാവ് മുതൽ ഒരു പുല്ല് വരെ എല്ലാ ജീവികളും; മത്സ്ഥാനി, എന്നിൽ നിലനിൽക്കുന്നു, ആ അവ്യക്തമായ രൂപത്തിൽ എന്നിൽ സ്ഥാപിച്ചിരിക്കുന്നു. എന്തെന്നാൽ, സ്വയം (അതായത് യാഥാർത്ഥ്യം) ഇല്ലാത്ത ഒരു സൃഷ്ടിക്കപ്പെട്ട വസ്തുവും പ്രായോഗിക ഉപയോഗത്തിനുള്ള ഒരു വസ്തുവായി സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ സ്വയമായ എന്നിലൂടെ അവരുടെ യാഥാർത്ഥ്യത്തിന്റെ ഉടമയായ അവർ എന്നിൽ നിലനിൽക്കുന്നു. അതിനാൽ അവ എന്നിൽ സ്ഥാപിതമാണെന്ന് പറയപ്പെടുന്നു. ആ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഞാൻ തന്നെയാണ്. സമ്മതത്തോടെ, ഞാൻ അവരിൽ വസിക്കുന്നതായി ചെറിയ ധാരണയുള്ള ആളുകൾക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയുന്നു: ന കാ അഹം, പക്ഷേ ഞാനല്ല; അവസ്ഥിതഃ, അടങ്ങിയിരിക്കുന്നു; ടെസു, അവയിൽ, സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ. സ്ഥൂല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഒന്നിനോടും സമ്പർക്കം പുലർത്തുന്നില്ല, അതിനാൽ ഞാൻ തീർച്ചയായും സ്ഥലത്തിന്റെ ഏറ്റവും ഉള്ളിലാണ്. എന്തെന്നാൽ, ഒന്നുമായി സമ്പർക്കമില്ലാത്ത ഒരു വസ്തുവിന് ഒരു പാത്രത്തിൽ അടങ്ങിയിരിക്കുന്നതുപോലെ നിലനിൽക്കാൻ കഴിയില്ല. ഇക്കാരണത്താൽ തന്നെ ഞാൻ ഒന്നിനോടും ബന്ധപ്പെടുന്നില്ല-
Transliteration Bhagavad Gita 9.4
Mayaa tatamidam sarvam jagadavyaktamoortinaa; Matsthaani sarvabhootaani na chaaham teshvavasthitah.
Word Meanings Bhagavad Gita 9.4
mayā—by Me; tatam—pervaded; idam—this; sarvam—entire; jagat—cosmic manifestation; avyakta-mūrtinā—the unmanifested form; mat-sthāni—in Me; sarva-bhūtāni—all living beings; na—not; cha—and; aham—I; teṣhu—in them; avasthitaḥ—dwell
Bhagwad Gita 9.4 Full Bhagwad Gita 9.4 Hindi Bhagwad Gita 9.4 English Bhagwad Gita 9.4 Hindi Translation Bhagwad Gita 9.4 English Translation Bhagwad Gita 9.4 Sanskrit Translation Bhagwad Gita 9.4 Vaishnav Sampradaya Commentary Bhagwad Gita 9.4 Swami Ramsukhdas Ji Bhagwad Gita 9.4 Swami Chinmayananda Bhagwad Gita 9.4 Swami Sivananda Bhagwad Gita 9.4 Sri Shankaracharya Bhagwad Gita 9.4 S Sankaranarayan Bhagwad Gita 9.4 Ramanuja Bhagwad Gita 9.4 Rudra Vaishnava Sampraday Bhagwad Gita 9.4 Brahma Vaishnava Sampradaya Bhagwad Gita 9.4 Shri Vaishnava Sampradaya Bhagwad Gita 9.4 Kumara Vaishnava Sampradaya
Bhagwad Gita Index (भगवद् गीता)
Bhagwad Gita Bhagwad Gita Hindi Bhagwad Gita English Bhagwad Gita Hindi Translation Bhagwad Gita English Translation Bhagwad Gita Sanskrit Translation Bhagwad Gita Vaishnav Sampradaya Commentary Bhagwad Gita Swami Ramsukhdas Ji Bhagwad Gita Swami Chinmayananda Bhagwad Gita Swami Sivananda Bhagwad Gita Sri Shankaracharya Bhagwad Gita S Sankaranarayan Bhagwad Gita Ramanuja Bhagwad Gita Rudra Vaishnava Sampraday Bhagwad Gita Brahma Vaishnava Sampradaya Bhagwad Gita Shri Vaishnava Sampradaya Bhagwad Gita Kumara Vaishnava Sampradaya
Katha Bhajans Bhajans Katha Gurus Singers More Gurus Gurus
© Copyright 2015-2023, YugalSarkar.com
ഭഗവദ്ഗീത: അദ്ധ്യായം 9, ശ്ലോകം 4
മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ
മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ
മയാ - എന്നാൽ ; തതം - വ്യാപിച്ചുകിടക്കുന്ന ; ഇദം - ഇത് ; സർവ്വം - മുഴുവൻ ; ജഗത് - പ്രപഞ്ചപ്രകടനം ; അവ്യക്ത-മൂർത്തിനാ - പ്രകടമാകാത്ത രൂപം ; മത്-സ്ഥാനി - എന്നിൽ ; സർവ-ഭൂതാനി - എല്ലാ ജീവജാലങ്ങളും ; ന - അല്ല ; ച - ഒപ്പം ; അഹം - ഞാൻ ; തേഷു - അവയിൽ ; അവസ്ഥിതഃ- വസിക്കുക
മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ
മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ
വിവർത്തനം
BG 9.4 : ഈ പ്രപഞ്ചം മുഴുവനും എന്റെ അവ്യക്തമായ രൂപത്തിൽ ഞാൻ വ്യാപിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങളും എന്നിൽ വസിക്കുന്നു, പക്ഷേ ഞാൻ അവയിൽ വസിക്കുന്നില്ല.
വ്യാഖ്യാനം
ദൈവം ലോകത്തെ സൃഷ്‌ടിക്കുകയും തന്റെ ലോകം എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏഴാം സ്വർഗ്ഗത്തിൽ നിന്ന് അതിലേക്ക് നോക്കുകയും ചെയ്യുന്നു എന്ന ആശയം വേദ തത്വശാസ്ത്രം അംഗീകരിക്കുന്നില്ല. ദൈവം ലോകത്ത് സർവ്വവ്യാപിയാണെന്ന പ്രമേയം അവർ ആവർത്തിച്ച് മുന്നോട്ട് വയ്ക്കുന്നു:
ഏകോ ദേവഃ സർവഭൂതേഷു ഗുഢഃ സർവവ്യാപി (ശ്വേതാശ്വതർ ഉപനിഷത്ത് 6.11)
“ദൈവം ഒന്നേയുള്ളൂ; അവൻ എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നു; അവൻ ലോകത്തിലെ എല്ലായിടത്തും ഉണ്ട്. ”
īśhāvāsyam idam sarvaṁ yat kiñcha jagatyāṁ jagat (Īśhopaniṣhad 1)
"ദൈവം ലോകത്ത് എല്ലായിടത്തും ഉണ്ട്."
പുരുഷ വേദം സർവം, യദ് ഭൂതം യച്ച ഭാവ്യം (പുരുഷ സൂക്തം)
"ദൈവം നിലനിൽക്കുന്നതും നിലനിൽക്കുന്നതുമായ എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു."
ഈശ്വരൻ എല്ലായിടത്തും ഉണ്ടെന്നുള്ള ഈ സങ്കൽപ്പം ആത്മനിഷ്ഠമായി മനസ്സിലാക്കുന്നു. ചില പൗരസ്ത്യ തത്ത്വചിന്തകർ ലോകം ദൈവത്തിന്റെ പരിണാമം (പരിവർത്തനം) ആണെന്ന് അവകാശപ്പെടുന്നു. ഉദാഹരണത്തിന്, പാൽ ഒരു മായം ചേർക്കാത്ത പദാർത്ഥമാണ്. ആസിഡുമായി സമ്പർക്കം പുലർത്തുമ്പോൾ അത് തൈരായി മാറുന്നു. അങ്ങനെ, തൈര് പാലിന്റെ പരിണാമം (ഫലം അല്ലെങ്കിൽ ഉൽപ്പന്നം) ആണ്, അത് രൂപാന്തരപ്പെടുമ്പോൾ. അതുപോലെ, പരിണാമവാദത്തിലെ പ്രധാന കഥാപാത്രങ്ങൾ പറയുന്നത് ദൈവം ലോകമായി രൂപാന്തരപ്പെട്ടു എന്നാണ് .
ലോകം വിവർത്തനമാണെന്ന് ( ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കുന്നത്) മറ്റ് തത്ത്വചിന്തകർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, ഇരുട്ടിൽ ഒരു കയറിനെ പാമ്പായി തെറ്റിദ്ധരിച്ചേക്കാം. നിലാവെളിച്ചത്തിൽ തിളങ്ങുന്ന മുത്തുച്ചിപ്പി വെള്ളിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അതുപോലെ, ദൈവം മാത്രമേയുള്ളൂ, ലോകമില്ല എന്ന് അവർ പറയുന്നു; പ്രപഞ്ചമായി നാം കാണുന്നത് യഥാർത്ഥത്തിൽ ബ്രഹ്മമാണ്.
എന്നിരുന്നാലും, 7.4, 7.5 വാക്യങ്ങൾ അനുസരിച്ച്, ലോകം പരിണാമോ വിവർത്തമോ അല്ല . മായാ ശക്തി എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ഭൗതിക ഊർജ്ജത്തിൽ നിന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടത് . ആത്മാക്കളും ഈശ്വരന്റെ ഊർജ്ജമാണ്, എന്നാൽ അവ അവന്റെ ശ്രേഷ്ഠമായ ഊർജ്ജമാണ്, അതിനെ ജീവശക്തി എന്ന് വിളിക്കുന്നു .. Therefore, the world and all the souls in it are both God’s energies and are within His personality. However, Shree Krishna also says that He does not dwell in the living beings, i.e. the infinite is not contained by the finite beings. That is because He is far more than the sum total of these two energies. Just as an ocean throws up many waves, and these waves are a part of the ocean, but the ocean is much more than the sum total of the waves, similarly too, the souls and Maya exist within the personality of God, yet He is beyond them.
Swami Mukundananda.
Friday, September 29, 2023
🙏എന്താണ് ധർമ്മം🙏
🌹🌹🌹🌹🌹🌹🌹🌹🌹
*ധരതി വിശ്വം ഇതി ധർമ്മ*:
സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം.
*അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്*. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന *അചലഭാവമാണ് ഒരു അണു എന്നത്*.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം.
അതായത് *ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം*.
ഇങ്ങനെ *ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു*. ഇപ്രകാരം *നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്*. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് *ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുന്നു* .
ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ *ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം*. അത് തന്നെയാണ് *മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും*.
ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ:
തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത്
*ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്*. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ)
വളരെയധികം *തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്*. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, *എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്*.
*ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം* എന്ന് ചുരുക്കി പറയാം... 🙏
Sunday, September 24, 2023
Monday, September 18, 2023
Iകംസൻ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ മാരെ മധുരയ്ക്ക് കൊണ്ടുപോകാൻ അക്രൂരൻ വൃന്ദാവനത്തിൽ വന്നിരിയ്ക്കുന്നു🌹
അത്താഴത്തിനു ശേഷം കൃഷ്ണനും ബലരാമനും അക്രൂരന് സുഖനിദ്ര നേരാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.മാതുലനായ കംസനെ കുറിച്ച് കൃഷ്ണൻ ചോദിച്ചു.തുടർന്ന് കംസന്റെ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു. തന്റെ അമ്മാവൻ ആ രാജ്യത്തിന്റെ അധിപനായി തീർന്നതിലുള്ള ദു:ഖം കൃഷ്ണൻ അക്രൂരനെ അറിയിച്ചു.ഭരണ വ്യവസ്ഥയിലെ ഏറ്റവും വലിയ പൊരുത്തക്കേടാണ് കംസൻ, അയാളുടെ ഭരണത്തിൽ പൗരന്മാർക്ക് ക്ഷേമം പ്രതീക്ഷിയ്ക്കുകയേ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. " ഞാൻ പുത്രനായി പിറന്നതിൽ പിതാവ് എന്തെല്ലാം കൊടിയ ദുരിതങ്ങൾ അനുഭവിച്ചു ".
ഇതുകേട്ട് കൃഷ്ണന്റെ പിതാവായ വസുദേവരെ വധിക്കാൻ ഒരുങ്ങിയതുൾപ്പെടെയുള്ള മുഥുരയിലെ സമീപകാല സംഭവങ്ങൾ മുഴുവനും അക്രൂരൻ വിശദീകരിച്ചു.
ജനന മാത്രയിൽ തന്നെ മഥുരയിൽ നിന്ന് വൃന്ദാവനത്തിലേക്ക് മാറ്റിയതിനെ കുറിച്ചും കംസൻ അയച്ച അസുരന്മാരെ കൃഷ്ണൻ വധിച്ചതിനെ കുറിച്ചും അവർ സoസാരിച്ചു.കംസന്റെ ആജ്ഞ അനുസരിച്ച് കൃഷ്ണനെ മഥുരയിലേക്ക് കൊണ്ടുപോവുകയാണ് തന്റെ ആഗമനോദ്ദേശ്യമെന്നും അ ക്രൂരൻ കൃഷ്ണനോട് പറഞ്ഞു.
ധനുർയജ്ഞത്തിൽ പങ്കെടുക്കുന്നതിന് ഗോപകുമാരന്മാരെ മുഴുവൻ ക്ഷണിക്കാൻ അവർ നന്ദ മഹാരാജാവിനോട് പറഞ്ഞു. ഇതു കേട്ട് ഗോപകുമാരന്മാരെ വിളിച്ചു വരുത്തി ധനുർ യജ്ഞം എന്ന ചടങ്ങിന് സമർപ്പിക്കാനായി പാലും എല്ലാത്തരം പാലുത്പന്നങ്ങളും ധാതുക്കളായി സംഭരിക്കാൻ നന്ദ മഹാരാജാവ് അവരോട് കൽപിച്ചു.
കൃഷ്ണനെയും ബലരാമനേയും മഥുരയിലേയ്ക്ക് കൊണ്ടു പോകാനാണ് അക്രൂരൻ വന്നതെന്ന് കേട്ട ഗോപികമാർ ഉത്കണ്ഠകൊണ്ടു വീർപ്പുമുട്ടി. എല്ലാം മറന്നതു പോലെ ഗൃഹ കൃത്യങ്ങൾ നിർത്തിവച്ചു. ചില ഗോപികമാർ ഇത് കേട്ട് ബോധംകെട്ട് വീണു. അവന്റെ ആകർഷകമായ പുഞ്ചിരിയും അവനുമായുള്ള സംഭാഷണങ്ങളും ഓർത്തോത്ത് അവർക്ക് ദുഃഖം അണപൊട്ടി ഒഴുകി. ആസന്നമായ അവന്റെ വേർപാടും ഓർത്തുകൊണ്ട് അവർ ശക്തമായി തുടിയ്ക്കുന്ന ഹൃദയത്തോടെ ഒരിടത്ത് ഒത്തുകൂടി. കൃഷ്ണന്റെ ഓർമയിൽ പൂർണ്ണമായും മുഴുകി ഇരുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണീരധാരധാരയായി ഒഴുകി.
അവർ തമ്മിൽ പറഞ്ഞു തുടങ്ങി '' ഈശ്വരാ, കൃഷ്ണനെ കാണിച്ചു തന്നത് അവിടുന്നാണ്. അടുത്ത നിമിഷത്തിൽ തന്നെ അവനെ ഞങ്ങളിൽ നിന്നകറ്റുന്നതും അവിടുന്ന് തന്നെ. ഇത് അത്യന്തം ക്രൂരമാണ്. "ക്രൂരനല്ലാത്തവൻ " എന്നർത്ഥമുള്ള അക്രൂരൻ ആയിട്ടാണ് ഇപ്പോൾ അങ്ങ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം. വൃന്ദാവനത്തിലെ ഗോപികമാരായ ഞങ്ങൾ ബന്ധുക്കളേയും സർവ്വോപരി സ്വന്തം ഭവനങ്ങളേയും ഉപേക്ഷിച്ച് കൃഷ്ണന്റെ ദാസികളായി മാറി.എന്നാൽ അവൻ ഞങ്ങളെ തിരസ്ക്കരിച്ചിട്ട് ഇതാ പോവുകയാണ് ".
കൃഷ്ണന്റെ മഥുരാ യാത്ര മുടക്കാൻ കനത്ത പേമാരിയോ കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭം സൃഷ്ടിക്കാൻ അവർ ദേവന്മാരോട് പ്രാർത്ഥിച്ചു അവർക്ക് മനസ്സിനെ നിയന്ത്രിയ്ക്കാനായില്ല. പ്രിയപ്പെട്ട ദാമോദരാ, മാധവാ ഇങ്ങനെ കൃഷ്ണന്റെ വിവിധ നാമങ്ങൾ ജപിച്ച് ഉറക്കെ കരയാൻ തുടങ്ങി.അങ്ങനെ ആ രാത്രി കഴിച്ചുകൂട്ടി.
സൂര്യോദയത്തോടെ കുളി കഴിഞ്ഞ് അക്രൂരൻ രഥത്തിൽ കയറ്റി കൃഷ്ണനേയും ബലരാമനേയും കൂട്ടി മഥുരയിലേയ്ക്ക് പുറപ്പെട്ടു. തൈര്, പാല്, നെയ്യ് എന്നിവ വലിയ വൺപാത്രങ്ങളിൽ കയറ്റിയ കാളവണ്ടിയിൽ നന്ദ മഹാരാജാവും ഗോപന്മാരും കയറി. അവർ രഥത്തെ പിൻതുടർന്നു.
വഴി തടയരുതെന്ന് കൃഷ്ണൻ പറഞ്ഞിട്ടും ഗോപിമാർ ഒന്നടങ്കം രഥത്തിന് ചുറ്റും നിന്ന് കൃഷ്ണനെ ദയനീയമായി നോക്കി.ഗോപിമാരുടെ അവസ്ഥ കണ്ടപ്പോൾ കൃഷ്ണന്റെ മനസ്സ് അൽപമൊന്ന് ചഞ്ചലമായി.പക്ഷെ മഥുരാ യാത്ര അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു. കൃഷ്ണൻ ഗോപിമാരെ സാന്ത്വനപ്പെടുത്തി. ദുഃഖിക്കേണ്ട കാര്യമില്ലെന്നും മഥുരയിൽ തന്റെ കൃത്യം നിർവഹിച്ച ശേഷം വൈകാതെ തന്നെ മടങ്ങുമെന്നുo അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. രഥം പടിഞ്ഞാറോട്ട് യാത്ര തുടർന്നു.അപ്പോൾ ഗോപിമാരുടെ മനസ്സ് ആവുന്നിടത്തോളം അതിന്റെ പുറകെ പോയി.രഥത്തിൽ കെട്ടിയിരിക്കുന്ന കൊടി അപ്രത്യക്ഷമാകുന്നതുവരെ അവർ നിന്നിടത്തു നിന്ന് ഇളകാതെ നോക്കി നിന്നു.
കൃഷ്ണ ബലരാമന്മാരും അ ക്രൂരനും യമുനയുടെ തീരത്തെത്തി. കൃഷ്ണനും ബലരാമന്നും യമുനയിൽ സ്നാനം ചെയ്തു. യമുനയിലെ സ്ഫടി കാഭമായ തെളിനീർ കുടിച്ച ശേഷം അവർ രഥത്തിലേയ്ക്ക മടങ്ങി.
അ ക്രൂരൻ യമുനാ സ്നാന ത്തിനായി നടന്നു.വൈദിക മുറയനുസരിച്ച് യമുനാ സ് നാനത്തെ തുടർന്ന് അരയോളം വെള്ളത്തിൽ നിന്നു കൊണ്ടു ഗായത്രി ജപിയ്ക്കണമെന്നാണ് വിധി. നദിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രൂരൻ കൃഷ്ണനേയും ബലരാമനേയും യമുനാ ജലത്തിനുള്ളിൽ കണ്ടു. അവർ രഥത്തിലിരിക്കുന്ന കാര്യം അ ക്രൂരന് ഉറപ്പായിരുന്നു. അതിനാൽ അവരെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപെട്ടു.സംഭ്രാന്തനായി ജലത്തിൽ നിന്നും കരക്ക് കയറിയ അദ്ദേഹം അവർ രഥത്തിൽ തന്നെ ഇരിക്കന്നതു കണ്ടതോടെ പരിഭ്രമം ഒന്നു കൂടി ഇരട്ടിച്ചു.താൻ അവരെ വെള്ളത്തിൽ കണ്ടോ എന്ന് അദ്ദേഹത്തിന് സംശയമായി. അതിനാൽ വീണ്ടും നദിയിലേക്ക് മടങ്ങി. ഇത്തവണ കൃഷ്ണനേയും ബലരാമനേയും മാത്രമല്ല മിക്ക ദേവന്മാരേയും സിദ്ധ
ചാരണ ഗന്ധർവന്മാരേയും അവിടെ കണ്ടു. അവരെല്ലാം അവിടെ ശയിയ്ക്കുന്ന ഭഗവാന്റെ മുൻപിൽ നിൽക്കുകയാണ്. ആയിരം ഫണങ്ങളുള്ള ശേഷ നാഗത്തേയും അദ്ദേഹം കണ്ടു. ശേഷ നാഗം നീല വസ്ത്രം ധരിച്ചി രുന്നു.അനന്തനാഗത്തിന്റെ മടിയിൽ അക്ഷോഭ്യനായി ഉപവിഷ്ടനായിരിക്കുന്ന ചതുർബാഹുവായ കൃഷ്ണനെ അക്രൂരൻ കണ്ടു. ചതുർബാഹുവായ ഭഗവാൻ ഹൃദ്യമായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. ഉയർന്ന നാസിക, വിശാലമായ നെറ്റിത്തടം, വിടർന്ന നേത്രങ്ങൾ, ചുവന്ന ചുണ്ടുകൾ, വിശാല മായ മാറിടം ശംഖാകൃതിയിലായിരുന്നു. ആനയുടെ തുമ്പിക്കൈ പോലുള്ള തുടകൾ. താമര ഇതൾ പോലെ അഭിരാമമായ കാൽവിരലുകൾ. അമൂല്യ രത്നങ്ങളാൽ അലംകൃതമായ കിരീടം. അരയിൽ സുന്ദരമായ പൊന്നരഞ്ഞാണം, വിശാലമായ മാറിൽ യജ്ഞോപ വീതം.കൈത്തണ്ടയിൽ വളകൾ, കാലിൽ പൊൻ ചിലമ്പ്. താമരപ്പൂ പോലുള്ള കൈത്തലം. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം.
ശംഖചക്രഗദാപത്മങ്ങൾ ധരിച്ച്, ചതുർബാഹുവായി, വനമാല ചാർത്തി, മാറിൽ സവിശേഷ വിഷ്ണു ചിഹ്നങ്ങൾ കൊണ്ട് ഇരട്ടിച്ച അംഗലാവണ്യത്തോടെ അദ്ദേഹം കാണപ്പെട്ടു.സന കാദി മുനികൾ, സുനന്ദൻ, നന്ദൻ എന്നീ സഹചാരികൾ, ബ്രഹ്മാവ്, ശിവൻ എന്നീ ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു.നിർമലമായ ഹൃദയത്തോടെ പരിശുദ്ധമായ വാക്കുകളാൽ ജ്ഞാനികളായ 9 മഹർഷിമാരും പ്രഹ്ലാദൻ, നാരദൻ തുടങ്ങിയ ഭക്തന്മാരും അദ്ദേഹത്തെ സ്തുതിച്ച് കൊണ്ട് ചുറ്റും വണങ്ങി നിൽക്കുന്നുണ്ടായിരുന്നു.
ഇത് കണ്ട് അക്രൂരനിൽ ഭക്തി കരകവിഞ്ഞൊഴുകി.കൂപ്പിയ കൈകളോടും ഇടറിയ കണ്ഠത്തോടും കൂടി അദേഹം ഭഗവാനെ സ്തുതിച്ചു .അതാണ് 'അക്രൂര സ്തുതി. '
Sunday, September 17, 2023
"ശത രുദ്രീയം"
1) ബ്രഹ്മാവ് ജഗത് പ്രധാന എന്ന ഭഗവാൻ ശിവന് ഒരു സ്വർണ്ണ ലിംഗം സമർപ്പിച്ച് അവന്റെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു
2) ശ്രീകൃഷ്ണൻ ഉർജിത്ത് എന്ന കറുത്ത നിറമുള്ള ലിംഗം സ്ഥാപിച്ച് ശിവന്റെ തലയിൽ പ്രാർത്ഥിക്കുന്നു
3) സനകനും ബ്രഹ്മാവിന്റെ മറ്റ് മാനസപുത്രന്മാരും ശിവഹൃദയത്തോട് പ്രാർത്ഥിക്കുന്നു ( ഹൃദയം) ജഗദ്രതിയായി ലിംഗം
4) സപ്ത ഋഷിമാർ 'ധർഭങ്കുര മായ'യോട് പ്രാർത്ഥിക്കുന്നു (ധർഭ നിർമ്മിച്ചത്) വിശ്വ യോനി
എന്ന് വിളിക്കപ്പെടുന്ന ലിംഗം 5) ദേവർഷി നാരദൻ ശിവലിംഗത്തെ സർവ്വവ്യാപിയായ 'ആകാശം' (ആകാശം) ആയി സങ്കല്പിക്കുകയും ജഗത്വിജനോട് പ്രാർത്ഥിക്കുകയും ചെയ്തു 6 ) ദേവരാജ് ഇന്ദ്രൻ വിശ്വാത്മ
എന്ന വജ്ര ലിംഗത്തോട് പ്രാർത്ഥിക്കുന്നു 7) സൂര്യദേവൻ വിശ്വശ്രുഗമെന്ന ചെമ്പ് ലിംഗത്തോട് പ്രാർത്ഥിക്കുന്നു 8) ചന്ദ്രൻ ജഗത്പതി എന്നറിയപ്പെടുന്ന മുത്ത് ലിംഗത്തിന് പൂജ ചെയ്യുന്നു 9) അഗ്നിദേവൻ വിശ്വേശ്വരൻ എന്ന ഇന്ദ്രനീലമണി ലിംഗത്തോട് പ്രാർത്ഥിക്കുന്നു 10) ബൃഹസ്പതി വിശ്വയോനി എന്ന പേരുള്ള പുഷ്പരാജമണിയോട് പ്രാർത്ഥിക്കുന്നു 11) വിശ്വകർമ്മ എന്ന പത്മരാഗമണി ലിംഗത്തിന് ശുക്രാചാര്യൻ തപസ്സു ചെയ്യുന്നു
12) ഈശ്വരൻ എന്ന കുബേരൻ ഒരു സ്വർണ്ണ ലിംഗത്തെ ആരാധിക്കുന്നു
13) വിശ്വദേവ ഗണങ്ങൾ ജഗത്ഗതി എന്ന വെള്ളി ലിംഗത്തിന് പൂജ ചെയ്യുന്നു 14) യമ ധർമ്മരാജാവ് ശംഭു
എന്ന് പേരുള്ള ഒരു പീഠത്തിന് (പിച്ചള) ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു 15) 'അഷ്ടവസു' 'ആരാധന' നിർവ്വഹിക്കുന്നു. ശംഭു എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഫടിക ലിംഗത്തിന് 16) മരുഗണങ്ങൾ ത്രിലോഹ ലിംഗത്തിന് പൂജ ചെയ്യുന്നു (മൂന്ന് തരം ലോഹങ്ങൾ) ഉമേഷ് / ഭൂപേഷ് 17) രാക്ഷസന്മാർ ഇരുമ്പ് ലിംഗത്തിന് തപസ്സു ചെയ്യുന്നു, ശിവന് ഭൂത ഭവ്യ ഭവോദ്ഭവ എന്ന് നാമകരണം ചെയ്യുന്നു 18) ഗുഹ്യക ഗണങ്ങൾ പൂജ ചെയ്യുന്നു യോഗ എന്ന് പേരിട്ടിരിക്കുന്ന കണ്ണാടി നിർമ്മിതമായ ശിവലിംഗം 19) മുനി ജൈഗീഷ്വ ബ്രഹ്മരന്ധ്ര മായ ലിംഗത്തിന് ഉപാസന ചെയ്യുന്നു
ജൈഗീശ്വര യോഗീശ്വർ
20) നിമി രാജാവ് ഉഗൽ നേത്രത്തെ അല്ലെങ്കിൽ രണ്ട് കണ്ണുകളെ ശർവ എന്ന് വിളിക്കുന്ന പരമേശ്വര ലിംഗമായി കണക്കാക്കുന്നു 21) ധന്വന്തരി ഗോമയ ലിംഗത്തെ (പശു ചാണകം) സർവ ലോകേശ്വരേശ്വരന്റെ
നാമത്തിൽ ആരാധിക്കുന്നു 22 ) ഗന്ധർവന്മാർ മരത്തിലധിഷ്ഠിതമായ ശിവലിംഗത്തിന് പൂജ ചെയ്യുന്നു. ശ്രീരാമൻ ജ്യേഷ്ഠയുടെ നാമത്തിൽ വിദ്യുൻമണി ലിംഗത്തോട് തീവ്രമായ ജപം ചെയ്തു 24) ബാണാസുരൻ മരകതമണി ലിംഗത്തിന് വണക്കം നൽകി 25) വരുണദേവൻ പരമേശ്വരൻ എന്ന സ്ഫടികമണി ലിംഗത്തെ ആരാധിക്കുന്നു 26) ലോകത്രയങ്കര എന്നാണ് ലിംഗനിർമ്മിതിക്ക് നൽകിയിരിക്കുന്ന പേര് മുംഗയുടെ (കറുത്ത മുത്ത്) നാഗഗണയുടെ
27) ലോകത്രയാശ്രിത എന്ന ശുദ്ധ മുക്ത മായ ലിംഗത്തെ സരസ്വതി ദേവി ആരാധിക്കുന്നു 28) ശനിയാഴ്ച അമാവാസി അർദ്ധരാത്രി മഹാ സാഗര സംഗമത്തിൽ ഭാവരി (തേനീച്ച) ജഗന്നാഥ എന്ന സ്വരൂപ ലിംഗത്തിൽ ശനിദേവൻ 'ജപം' നടത്തുന്നു 29
) രാവണൻ ചമേലി പുഷ്പം കൊണ്ട് നിർമ്മിച്ച ലിംഗത്തോട് അപേക്ഷിച്ചു. അതിന് സുദുർജയ എന്ന് പേരിട്ടു 30) കാമ മൃത്യു ജരാതിഗ എന്ന
മാനസ ലിംഗത്തിന് സിദ്ധഗണങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു 31) രാജ ബാലി യശമായ (പ്രസിദ്ധമായ) ലിംഗത്തെ ജ്ഞാനാത്മാ എന്ന് വിളിക്കുന്നു 32) മരീചിയും മറ്റ് മഹർഷികളും പുഷ്പമയ (പുഷ്പമുള്ള) ലിംഗത്തോട് പ്രാർത്ഥിച്ചു. ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്തു, ശുഭമായ ലിംഗത്തിന് (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്നു
ജ്ഞാനാജ്ഞേയ 34) ഫെന കുടിച്ച മഹർഷി ഫെനാജ് (നുര) സർവവിദ്
എന്ന ഫീന ലിംഗത്തിന് ഉപാസന ചെയ്തു 35) കപില മുനി വരദ എന്ന ബാലുകാമായ ലിംഗത്തിന് ജപം നടത്തി. 36) സരസ്വതി ദേവിയുടെ പുത്രനായ സരസ്വത് വാഗീശ്വര എന്ന വാണിമയ ലിംഗത്തിന് ഉപാസന ചെയ്തു. 37) ശിവഗണങ്ങൾ ഭഗവാൻ ശിവന്റെ ഒരു ലിംഗം ഉണ്ടാക്കി രുദ്രന് തപസ്സു ചെയ്തു . 38) സീതികാന്തയെ പ്രാർത്ഥിക്കുന്നതിനായി ദേവതകൾ ജംബു നദിയിൽ ഒരു സ്വർണ്ണ ലിംഗം നിർമ്മിച്ചു . 39) ബുദ്ധൻ കനിഷ്ഠ എന്ന പേരിൽ ശംഖമായ (ശംഖ്) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 40) രണ്ട് അശ്വിനി കുമാരന്മാർ സുവേദ എന്ന് പേരുള്ള മുക്തിക്മയ പാർഥിവ ലിംഗത്തോട് പ്രാർത്ഥിക്കുന്നു.
41) ഗണേശൻ ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗത്തെ കപർഡി എന്ന പേരിൽ ആരാധിക്കുന്നു 42) മംഗള ഗ്രഹ (ചൊവ്വയുടെ ഗ്രഹം) പ്രാർത്ഥിക്കാൻ കരാല എന്ന വെണ്ണ ലിംഗം ഉണ്ടാക്കി.
43) ഗരുഡൻ ഹരിയാക്ഷ എന്ന ഓദനാമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 44) കാമദേവൻ മന്മധൻ ശർക്കരയിൽ
നിർമ്മിച്ച രതിദ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 45) ഇന്ദ്ര രാജാവിന്റെ പത്നിയായ സച്ചി ദേവി, ഉപ്പ് നിർമ്മിതമായ ഒരു ലിംഗ ബുദ്ധകേശത്തെ ആരാധിച്ചു . 46) വിശ്വകർമ്മ ഒരു പ്രസാദമയത്തോട് (അല്ലെങ്കിൽ ഒരു മഹൽ / കെട്ടിടത്തിന്റെ ആകൃതിയിലുള്ള) യാമ്യ എന്ന് വിളിക്കപ്പെടുന്ന ലിംഗത്തോട് പ്രാർത്ഥിച്ചു. 47) വിഭീഷണൻ പ്രാർത്ഥിക്കാനായി സുഹൃതം എന്നൊരു ലിംഗം ഉണ്ടാക്കി .
48) ശിവന്റെ ശിരസ്സിൽ നിന്ന് ഗംഗയെ കൊണ്ടുവന്ന രാജസാഗർ സംഗത് എന്ന 'വംശംകുര' ലിംഗം നിർമ്മിച്ചു .
49) രാഹു ഒരു ഹിംഗുണ്ടാക്കി (അസഫോറ്റിഡ) ഗമ്യ എന്നു പേരുള്ള ലിംഗത്തെ ആരാധിക്കാൻ. 50) ലക്ഷ്മി ദേവി ഹരിനേത്ര
എന്ന ലേഹ്യ ലിംഗം ഉണ്ടാക്കി പൂജിച്ചു. 51) യോഗി പുരുഷൻ സ്ഥാനു എന്ന സർവഭൂത ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 52) മനുഷ്യർ പലതരം ലിംഗങ്ങൾ തയ്യാറാക്കി പുരുഷൻ എന്ന പേരിൽ ആരാധിക്കുന്നു. 53) നക്ഷത്രങ്ങൾ (നക്ഷത്രങ്ങൾ) ഭാഗ / ഭാസ്കര എന്ന് വിളിക്കപ്പെടുന്ന തേജോമയ (തേജസ് നിറഞ്ഞ) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 54) കിന്നരന്മാർ ജപങ്ങൾക്കായി സുദീപ്ത് എന്ന പേരിൽ ധാതുമയ ലിംഗം നിർമ്മിക്കുന്നു .
55) ബ്രഹ്മരാക്ഷസ ഗണങ്ങൾ ദേവദേവൻ എന്ന അസ്തിമയ (അസ്ഥി) ലിംഗത്തോട് പ്രാർത്ഥിക്കുന്നു.
56) ചരണങ്ങൾ ദന്തമയ (പല്ലുകൾ നിറഞ്ഞ) റാംഹാസ് എന്ന ലിംഗത്തെ ആരാധിക്കുന്നു.
57) സദ്യ ഗണങ്ങൾ ബഹുരൂപ എന്ന സപ്തലോക മായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു .
58) ഋതുക്കൾ സർവ എന്നു പേരുള്ള ദൂര്വാങ്കുര മായ ലിംഗത്തെ ആരാധിക്കുന്നു .
59) സെലസ്റ്റിയൽ ഡാംസൽ ഉർവശി പ്രിയ വാസൻ എന്ന സിന്ധുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു .
60) അപ്സരസ്സ് കുംകുമ ലിംഗത്തിന് അർച്ചന നടത്തുന്നു .
61) ഗുരുദേവൻ ഉഷ്നിവി എന്ന ബ്രഹ്മചാരി ലിംഗത്തിന് പൂജ നടത്തുന്നു.
62) യോഗിനികൾ സുവഭ്രുക് എന്ന പേരിൽ അലക്തക് ലിംഗത്തിന് തങ്ങളുടെ ഭക്തി അർപ്പിക്കുന്നു .
63) സിദ്ധയോഗിനിമാർ സഹസ്രാക്ഷ എന്ന പേരുള്ള ശ്രീഖണ്ഡ ലിംഗത്തെ ആരാധിക്കുന്നു. 64) ഡാകിനിമാർ മാംസത്തിലോ മാംസത്തിലോ നിർമ്മിച്ച ലിംഗങ്ങൾക്ക് പൂജ നടത്തുകയും ശിവനെ സുമിധ്ഷ
എന്ന് വിളിക്കുകയും ചെയ്യുന്നു . 65) മന്ന ഗണങ്ങൾ ഗിരീശ എന്ന അന്നമയ ലിംഗത്തെ ആരാധിക്കുന്നു . 66) അഗസ്ത്യ മുനി വ്രീഹിമായ ലിംഗത്തെ സുശാന്ത് എന്ന ശിവന് ആരാധിക്കുന്നു. 67) മുനി ദേവാല യവമയ ലിംഗം ഉണ്ടാക്കി ശിവനെ പതി എന്ന പേരിൽ വിളിച്ചു . 68) വാല്മീകി മുനി വാൽമീക ലിംഗം ഉണ്ടാക്കി ചിര വാസയെ പ്രാർത്ഥിച്ചു. 69) പ്രതർദൻ ഹിരണ്യഭുജ് എന്ന ബാന ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 70) ദൈത്യഗണൻ റായിയെ ശിവലിംഗമാക്കി ഉഗ്രനെ പ്രാർത്ഥിച്ചു.
71) ദാനവർ ദിക്പതി എന്നറിയപ്പെടുന്ന നിഷ്പാവജ് ലിംഗത്തെ ആരാധിക്കുന്നു .
72) ബാദൽ (മേഘങ്ങൾ) പർജന്യ എന്നറിയപ്പെടുന്ന നീരാമയ (ജലപൂരിതമായ) ലിംഗങ്ങളോട് പ്രാർത്ഥിക്കുന്നു .
73) യക്ഷരാജൻ മാഷമായ ലിംഗം ഉണ്ടാക്കി ഭൂതപതിക്ക് പൂജ നടത്തി.
74) പിതൃഗണങ്ങൾ തിലമയ (എള്ള്) ലിംഗമുണ്ടാക്കി ശിവനെ വൃഷപതിയായി ആരാധിച്ചു. 75) ഗൗതമ മുനി ഗോപതി എന്ന ഗോധൂലിമായ ലിംഗത്തെ ആരാധിക്കുന്നു. 76) വാനപ്രസ്ഥ ഗണങ്ങൾ വൃക്ഷവൃതം
എന്ന് പേരുള്ള ഒരു ഫലമായ (ഫലങ്ങൾ നിറഞ്ഞ) ലിംഗത്തോട് ആരാധന കാണിക്കുന്നു 77) കാർത്തികേയൻ സേനന്യ എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാ ലിംഗത്തിന്റെ രൂപത്തിൽ ശിവനെ വളരെയധികം ആരാധിക്കുന്നു 78) അഷ്ടാവതാർ നാഗ് മധ്യമ എന്ന ധന്യ ലിംഗത്തെ ആരാധിച്ചു.
79) യജ്ഞ കർത്ത സ്ത്രുവ ഹസ്ത എന്ന പുരുഷ ലിംഗത്തോട് പ്രാർത്ഥിച്ചു .
80) യമൻ ധന്വി എന്ന 'കാലയ സമയ' ലിംഗത്തെ ആരാധിക്കുന്നു .
81) പരശുരാമൻ ഭാർഗവൻ എന്ന യവാൻകുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു .
82) പുരൂരവ ഘൃതമയ (നെയ്യ്) ലിംഗത്തോട് ബഹുരൂപ എന്ന പേരിൽ പ്രാർത്ഥിക്കുന്നു.
83) ബഹുയുഗ് എന്ന പേരിലുള്ള പഞ്ചസാര ലിംഗത്തോട് മാന്ധാത ആദരവ് പ്രകടിപ്പിച്ചു . 84) നേത്ര സഹസ്രകോടുള്ള
ആദരവിനും ആത്മാർത്ഥമായ ഭക്തിയ്ക്കും വേണ്ടി പശുക്കളുടെ വംശം ദുഗ്ധാമയ ലിംഗത്തെ (പാൽ നിറഞ്ഞത്) ഉപയോഗിക്കുന്നു . 85) പതിവ്രത സ്ത്രീകൾ (ഭർത്താക്കന്മാർക്ക് അർപ്പണബോധമുള്ള സ്ത്രീകൾ) വിശ്വപതി എന്ന് വിളിക്കപ്പെടുന്ന ഭതൃമയ ലിംഗത്തെ ആരാധിക്കുന്നു. 86) നരനും നാരായണനും ശിവനെ ആരാധിക്കുന്നത് മൗഞ്ചി ലിംഗ രൂപത്തിലാണ്
സഹസ്ര സിർഷ. 87) സഹസ്രചരൺ എന്നറിയപ്പെടുന്ന താക്ഷര്യ ലിംഗത്തെ പൃഥു ആരാധിക്കുന്നു .
88) പക്ഷികൾ സർവാത്മക നാമത്തിൽ വ്യോമ ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു .
89) ദ്വിതാനു എന്നു പേരുള്ള ഗന്ധമായ ലിംഗത്തെ പൃഥ്വി പ്രാർത്ഥിക്കുന്നു .
90) മഹേശ്വര എന്ന പേരിൽ അറിയപ്പെടുന്ന ഭസ്മമയ ലിംഗത്തോട് മുഴുവൻ മൃഗരാജ്യം പ്രാർത്ഥിക്കുന്നു .
91) ചിരസ്ഥൻ എന്ന ജ്ഞാനമയ ലിംഗത്തിന് ഋഷിഗണങ്ങൾ ഉപാസനം ചെയ്യുന്നു .
92) ബ്രാഹ്മണർ ജ്യേഷ്ഠനായി ശിവനാമത്തിൽ ബ്രഹ്മ ലിംഗത്തോട് തപസ്സു ചെയ്യുന്നു .
93) പശുപതി എന്നു പേരുള്ള 'ഗോരോചനമയ' ലിംഗത്തെ ശേഷനാഗ് ആരാധിക്കുന്നു .
94) വാസുകി നാഗ് ശങ്കരനാമമുള്ള വിഷ (വിഷം) ലിംഗത്തോട് പ്രാർത്ഥിക്കുന്നു .
95) തക്ഷകനാഗ് ബഹുരൂപ് എന്ന കാലകുടമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു .
96) പിംഗാക്ഷ എന്ന പേരുള്ള ഹാലാഹലമയ ലിംഗത്തെ കർക്കോടക നാഗ് ബഹുമാനിക്കുന്നു .
97) ശൃംഗി വിഷമയ ലിംഗത്തെ ധൂർജതി എന്ന പേരിൽ പ്രാർത്ഥിക്കുന്നു . 98) പുത്രന്മാർ (പുത്രന്മാർ) വിശ്വരൂപ
എന്ന പിതൃമയ ലിംഗത്തിന്റെ (പിതാക്കന്മാർ) നാമത്തിൽ അവതരിപ്പിക്കുന്നു . 99) ശിവദേവി വ്യാംബക് എന്ന പരമ മായ ലിംഗത്തെ ആരാധിക്കുന്നു. 100) മത്സ്യവും മറ്റ് ജീവകളും വൃഷാകപി എന്ന ശാസ്ത്രമായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു.
ഫലശ്രുതി : പ്രഭാതത്തിൽ ശിവശത രുദ്രീയം പാരായണം ചെയ്യുന്നവൻ മനസ്സ്, നാവ്, കർമ്മം എന്നിവയാൽ ചെയ്ത പാപങ്ങൾ അപ്രത്യക്ഷമാകുന്നു; രോഗങ്ങളും ക്ഷീണവും അലിഞ്ഞു പോകുന്നു; ഭയവും ഭയവും ബാഷ്പീകരിക്കപ്പെടുന്നു; ഉത്കണ്ഠയും ഉത്കണ്ഠയും അപ്രത്യക്ഷമാകുന്നു. പരമശിവന്റെ നൂറ് നാമങ്ങൾ ഉച്ചരിക്കുകയും അവനെ വന്ദിക്കുകയും ചെയ്യുന്നവർക്ക് മാനസിക സമാധാനവും സംതൃപ്തിയും തൽക്ഷണം ലഭിക്കും.
Kamakoti.org
Wednesday, September 13, 2023
*വേദങ്ങൾ*
1.ഋഗ്വേദ സംഹിത (25 ശാഖകള്‍)
2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍)
3.സാമവേദ സംഹിത (1000 ശാഖകള്‍)
4.അഥര്‍വ്വ വേദ സംഹിത ( 50 ശാഖകള്‍)
*ബ്രാഹ്മണങ്ങള്‍*
*ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍*
1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം
*യജൂര്‍വേദീയ ബ്രാഹ്മണങ്ങള്‍*
1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം
*സാമവേദീയ ബ്രാഹ്മണങ്ങള്‍*
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സംഹിതോപനിഷദ് ബ്രാഹ്മണം
*അഥര്‍വ്വവേദീയ ബ്രാഹ്മണം*
ഗോപഥ ബ്രാഹ്മണം
*ആരണ്യകങ്ങള്‍*
*ഋഗ്വേദീയ ആരണ്യകം*
1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം
*യജൂര്‍വേദീയ ആരണ്യകങ്ങള്‍*
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം
*സാമവേദത്തിലും അഥര്‍വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല*
*ഉപനിഷത്തുക്കള്‍*
*ഋഗ്വേദീയ ഉപനിഷത്തുക്കള്‍*
1.ഐതരേയ ഉപനിഷത്തുക്കള്‍
2.കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്
*ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്*
1.ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്
*കൃഷ്ണയജൂര്‍വേദീയ ഉപനിഷത്ത്*
1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10.കാലാഗ്നിരുദ്ര ഉപനിഷത്ത്
11.ക്ഷുരിക ഉപനിഷത്ത്
12.സര്‍വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്
*സാമവേദീയ ഉപനിഷത്ത്*
1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്
*അഥര്‍വവേദീയ ഉപനിഷദ്*
1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍വ ശിര ഉപനിഷദ്
5.അഥര്‍വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്
*1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ*..
*വേദാംഗങ്ങള്‍* (*വേദത്തിന്റെ അംഗങ്ങള്‍*)
1.ശിക്ഷ
2.നിരുക്തം
3.വ്യാകരണം
4.ഛന്ദശാസ്ത്രം
5.കല്‍പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)
6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍ത്തം,പ്രശനം,നിമിത്തം)
*ഉപവേദങ്ങള്‍*
1.അര്‍ത്ഥശാസ്ത്രം
2.ധനുര്‍വേദം
3.ഗാന്ധര്‍വവേദം
4.ആയുര്‍വേദം
5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം)
*മഹാപുരാണങ്ങള്‍*
1.വിഷ്ണു പുരാണം
2. ഭവിഷ്യ പുരാണം
3.ഗരുഡപുരാണം
4.അഗ്നി പുരാണം
5.മഹാഭാഗവത പുരാണം 6.ശിവപുരാണം
7മാര്‍ക്കണ്ഡേയ പുരാണം
8.ലിംഗ പുരാണം
9.ബ്രഹ്മവൈവര്‍ത്ത പുരാണം
10.മത്സ്യ പുരാണം
11.കൂര്‍മ്മ പുരാണം
12.വരാഹ പുരാണം
13.വാമന പുരാണം
14.സ്കന്ദ പുരാണം
15.ബ്രഹ്മാണ്ഡ പുരാണം
16.പത്മ പുരാണം
17.ബ്രഹ്മ പുരാണം
18. നാരദീയ പുരാണം..
*ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍*
1.സാംബ പുരാണം.
2.ദേവീഭാഗവത പുരാണം
3.കാലിക പുരാണം
4.ലഘുനാരദീയ പുരാണം
5.ഹരിവംശ പുരാണം
6.വിഷ്ണു ധര്‍മ്മോത്തര പുരാണം
7.കല്‍കിപുരാണം
8.മുല്‍ഗല പുരാണം
9.ആദിപുരാണം
10.ആത്മ പുരാണം
11.വിഷ്ണു ധര്‍മ്മ പുരാണം
12.വായു പുരാണം
13.നരസിംഹ പുരാണം
14.ക്രിയോയോഗ പുരാണം
15.സുര്യ പുരാണം
16.ബ്രഹദ് നാരദീയ പുരാണം
17.പുരുഷോത്തമ പുരാണം
18.ബ്രഹദ് വിഷ്ണു പുരാണം
19.ഗണേശ പുരാണം
20.സനത്കുമാര പുരാണം
21.ദുര്‍വ്വാസ പുരാണം
22.നന്ദികേശ്വര പുരാണം
23.ബൃഹദ്‌ധര്‍മ്മ പുരാണം
24.വാരുണ പുരാണം
25.പശുപതി പുരാണം
26.മാനവ പുരാണം
27.മുദ്‌ഗല പുരാണം....
തുടങ്ങി 108 എണ്ണം ഉണ്ട്..
*ദര്‍ശനങ്ങള്‍*
1.ന്യായ ദര്‍ശനം (ഗൗതമന്‍)
2.വൈശേഷിക ദര്‍ശനം (കണാദന്‍)
3.സാംഖ്യദര്‍ശനം (കപിലന്‍)
4.യോഗദര്‍ശനം (പതഞജലി)
5.പൂര്‍വ്വ മീംമാംസാദര്‍ശനം (ജൈമിനി)
6.ഉത്തരമീമാംസാ ദര്‍ശനം (വ്യാസന്‍) (വേദാന്തം)
7.ബുദ്ധ ദര്‍ശനം
8. ജൈന ദര്‍ശനം..
*സ്‌മൃതികള്‍*
1.ഉശന സ്‌മൃതി
2.യജ്ഞവല്‍ക്യ സ്‌മ്രതി
3.വിഷ്ണുസ്‌മൃതി
4. മനുസ്‌മൃതി
5.അംഗീരസസ്മൃതി
6.യമസ്‌മൃതി
7.അത്രി സ്‌മൃതി
8.സംവര്‍ത്ത സ്‌മ്രതി
9. ബ്രഹത്ത് പരാശര സ്‌മൃതി
10. ബ്രഹസ്പതി സ്‌മൃതി
11.ദക്ഷ സ്‌മൃതി
12.ശാതാതപസ്‌മൃതി
13.ലിഖിത സ്‌മൃതി
14..വ്യാസസ്‌മ്രതി
15.പരാശര സ്‌മൃതി
16.ശംഖ സ്‌മൃതി
17. ഗൗതമ സ്‌മൃതി
18.വസിഷ്ഠ് സമൃതി
*ഇതിഹാസങ്ങള്‍*
വാത്മീകി രാമായണം , മഹാഭാരതം
*സര്‍വവേദങ്ങളുടെയും സാര സംഗ്രഹം*...*ഭഗവത് ഗീത*..
*ആഗമശാസ്ത്രങ്ങള്‍*
ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .🙏
Sunday, September 10, 2023
*🪷🛕തന്ത്രം🛕🪷*
തന്യതെ വിസ്താര്യതെ ഇതി തന്ത്ര (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്.
ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല, യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.
തന്‍ എന്ന ധാതുവില്‍ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തന്‍ എന്ന വാക്കിനു ഞാന്‍ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതില്‍ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേള്‍ക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേള്‍ക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു.
ദക്ഷിണാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ'
ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാര്‍ഗം ആകുന്നു. ദക്ഷിണാചാരക്കാര്‍ ദേവിയുടെ പൂജ വലത് കാരത്താല്‍ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവര്‍ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാല്‍ ഹാദി വിദ്യ എന്നും പറയുന്നു.
വാമചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വാമാചാരികള്‍ ശക്ത്യാരാധനിയില്‍ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാല്‍ തര്‍പ്പണം (പൂജ) ചെയ്യുന്നവരായതിനാലാണ് വാമാചാരികള്‍ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവര്‍. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂര്‍ണമായും ശക്തിയില്‍ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികള്‍ ചെയ്യുന്നത്.
സമയാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
'അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ'
ബാഹ്യാരാധനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ആന്തരികാരാധനയില്‍ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയര്‍ത്തി അന്തര്‍മുഖമായ സമയാചാരത്തില്‍ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തര്‍മുഖമായി ആരാധന ചെയ്യാന്‍ കഴിയുന്നവന്‍ ആരോ അവനാകുന്നു സമയാചാരി.
ദിവ്യാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദക്ഷിണം, വാമം, സമയം എന്നിവയില്‍കൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയില്‍ അല്ലങ്കില്‍ ഖേചരീ മുദ്രയില്‍ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു.
കൗളാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന.
'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ '
(മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുന്‍പില്‍ പ്രകടിക്കപ്പെടുന്നു. എന്നാല്‍ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നില്‍ക്കുന്നു.)
ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഭാവചൂഡാമണിയില്‍ കൗളന്റെ ലക്ഷണം ശിവന്‍ പാര്‍വ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദര്‍ശിച്ചു ആ ആനന്ദാനുഭൂതിയില്‍ പരിലസിക്കുന്നവനാണ് കൗളന്‍'
സ്വച്ഛന്ദതന്ത്രത്തില്‍ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാല്‍ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല - അകുല അഥവാ ശിവ - ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഷഡാധാരങ്ങള്‍ വഴി മേല്‍പോട്ടുയര്‍ത്തി ശിരസില്‍ സഹസ്രാര പത്മത്തില്‍ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേര്‍ക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം.
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
Monday, September 04, 2023
🙏ദാനവും ദക്ഷിണയും🙏
🕉️🕉️🙏🕉️🕉️🕉️🙏🕉️🕉️🕉️🙏
പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ 'ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല് എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള് സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് "ദക്ഷിണ' എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന് പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കു കയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ?
പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്.
വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ് വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു .) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം. (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം . ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്.
ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന് നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ് . ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം.
ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല. കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത് ? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന് നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത്"ദക്ഷിണ'അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര് ക്കേ അധികാരമുള്ളുതാനും.
ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില് പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്ഷ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് "ദക്ഷിണ' കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗപ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും , ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില് യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല് നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട് . ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്.
ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം.
🙏🙏🙏🌹🙏🙏🙏
Monday, August 21, 2023
#നിവേദ്യ_സമയത്ത്_ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?
🙏🌷🙏🌷🙏🌷🙏🌷🙏
"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പിക്കുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും, ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു....
നേദ്യ സമയത്തും, ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്...
നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ/ദേവിയെ ഭുജിപ്പിക്കുന്നു.....
നാലു വിധ വിഭവങ്ങളും..,ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും,സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു...
ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പറയുന്നു...
എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ്...
മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് .....
നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും, ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല....
കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കൽപ്പം
ആയതിനാൽ അത് മറികടക്കാൻ പാടില്ല....
#
ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്......
ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ, വലതു കാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കൽപ്പം .....
നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം...
ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്...
അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്.....
ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല...
കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും.., നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു......
നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ,നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു......
ഇടതു കൈപ്പടം, വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്...
ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാര നിക്ഷേധമാണ്
🌷നിവേദ്യമുദ്ര🌷
*******************
ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച്.., പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം.......
ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്.......
പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും, ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം...
എന്നാൽ മുന്നിലും ,പിന്നിലും പാടില്ല..
പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം......
നിവേദ്യത്തെ അമൃതായി സങ്കൽപ്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല...
അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു...
ആയതിനാൽ മന്ത്രങ്ങളും,
നിവേദ്യ വസ്തുക്കളും അഗ്നിപത്നിയായ
സ്വാഹദേവിയുടെ കയ്യിൽ കൊടുക്കുന്നു സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു...
അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു....
ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്...
ഉദ: പ്രാണായ സ്വഹാ,
അപാ നായ സ്വാഹാ. ..
🙏
Sunday, August 20, 2023
എന്തൊരു കഷ്ടം ആണ് മനുഷ്യരുടെ കാര്യം... നിങ്ങൾ എന്തിനും ഏതിനും അലയുന്നു.. നിങ്ങൾക്ക് സന്തോഷം വേണം.. സമാധാനം വേണം.. ഐശ്വര്യം വേണം.. നല്ല ആരോഗ്യത്തോടെ ജീവിക്കണം.. ഇതെല്ലാം എങ്ങനെ നേടാനാവുമെന്ന് അന്വേഷിച്ചു കാലം കഴിക്കുന്നു.. പലരും പല ഉപദേശങ്ങളും നൽകും നിങ്ങൾ അതെല്ലാം പരീക്ഷിക്കും.. എന്നിട്ടും ഒരു പ്രയോജനവുമില്ല...
നിങ്ങൾക്ക് അറിയില്ല നിങ്ങളെ.. നിങ്ങൾക്കുള്ള അപൂർവ്വ ശക്തി വിശേഷങ്ങളെ....നിങ്ങളുടെ മനസ്സിന്റെ അത്ഭുതം നിറഞ്ഞ ശക്തിയെ.. നിങ്ങളുടെ ഇന്ത്രിയങ്ങൾ നിങ്ങളിൽ കാണിക്കുന്ന ശക്തിവിശേഷങ്ങളെ...നിങ്ങൾ നിങ്ങൾക്കുള്ളിലെ ശക്തിയെ ഉണർത്തൂ.. മനസ്സിനെ നിങ്ങളുടെ അധീനതയിൽ കൊണ്ട് വരൂ.. ഒരു അനുസരണയുള്ള കുട്ടിയെപോലെ മനസ്സിനെ മാറ്റിയെടുക്കൂ.. നിങ്ങൾക്കുള്ളിലെ കുണ്ഡലിനീ ശക്തിയെ ഉണർത്തൂ... അതിനയുള്ള മാർഗങ്ങൾ തേടൂ. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുസരണയുള്ള കുട്ടിയെപ്പോലെ മാറ്റിയെടുക്കൂ... യോഗമാർഗ്ഗങ്ങൾ ഗുരുവിലൂടെ അഭ്യസിച്ചുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ അത്ഭുതം നിറഞ്ഞ ശക്തികൾ പുറത്തെടുക്കൂ...
മനസ്സ് നിർമ്മലം എങ്കിലേ ഇതെല്ലാം സാധ്യമാവൂ... ചിന്തകൾ തിന്മയുടെ വശങ്ങളിലേക്ക് നീങ്ങിയാൽ ഒന്നും സാധ്യമാവില്ല.. അതിനാണ് ആദ്യമേ ഈശ്വര വിശ്വാസം നേടുന്നത്.. ചിന്തകൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കേണം.. മനസ്സിൽ സ്നേഹം ഉണരേണം..ഈശ്വരൻ സർവ്വ കഴിവും നമുക്ക് നൽകിയിട്ടുണ്ട്.. നാം അതെങ്ങനെ ഉപയോഗ്യമാക്കേണം എന്നു പഠിക്കേണ്ടതുണ്ട്... അതിനുള്ള മാർഗങ്ങൾ ഈശ്വരൻ തന്നെ നമുക്ക് കാണിച്ചു തരും.. പക്ഷെ അതിനയുള്ള പടിവാതിലിൽ നാം കൊട്ടുക തന്നെ വേണം...
നാം ദുർമാർഗ്ഗങ്ങളെ തേടുന്ന നേരം കൊണ്ട് സന്മാർഗ്ഗങ്ങളിലേക്ക് ചുവടുവെക്കേണം നമുക്കുള്ളിലെ ശക്തിവിശേഷങ്ങളെ ഉണർത്തി ജീവിതം തന്നെ സന്തോഷം നിറഞ്ഞതാക്കി മാറ്റണം.. ആ വഴികളിലേക്ക് നാംഎത്തിപ്പെടേണമെങ്കിൽ ഈശ്വര കൃപ നാം നേടിയെടുത്തെ മതിയാവൂ... ഈശ്വരൻ സന്മാർഗ്ഗങ്ങൾ കാണിച്ചുതരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവർക്കും ശുഭദിനം 🙏
Subscribe to:
Posts (Atom)