Thursday, November 19, 2026

*💥💫 ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച* ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോട് ആഘോഷിക്കും... ഗീതാ ദിനമായ അന്ന് രാവിലെ ഏഴു മണിമുതൽ ക്ഷേത്രം ആധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാ പാരായണം നടക്കും..💫💥 🌹 ഏകാദശിനാളിൽ ഗുരുവായൂരപ്പന് ഒരു നോക്ക് കണ്ടു തൊഴുത് പ്രാർത്ഥിക്കുക ഭക്തരുടെ ജീവിതാഭിലാഷമാണ് അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരിയിൽ നിന്ന് തൊഴാൻ എത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം തീരുമാനം രാവിലെ അഞ്ചു മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3 30 ന് തുടങ്ങി കാലത്ത് 4 30ന് പൂർത്തിയാക്കും 🌹 🪷 ദശമി ദിവസമായ നവംബർ 20ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം ദ്യാദശി ദിവസമായ നവംബർ 22 ന് രാവിലെ എട്ടുമണി വരെ തുടരും.... ദ്യാദശി ദിവസം രാവിലെ 8 മണിക്ക് ക്ഷേത്ര നട അടച്ചതിനു ശേഷം വിവാഹം, ചോറൂണ്, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടാകില്ല...ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല 🪷 🌹 ദ്വാദശിപണം ഏകാദശി ദിവസം രാത്രി 12 മണിമുതൽ ക്ഷേത്രനട രാവിലെ അടക്കുന്നത് വരെ ഭക്തർക്ക് സമർപ്പിക്കാം... ദ്വാദശി പണം സമർപ്പിക്കാൻ എത്തുന്നവർക്ക് ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഇരിക്കാവുന്നതാണ്... ദ്വാദശി പ്രസാദഊട്ട് കാലത്ത് 7 മണി മുതൽ തുടങ്ങും... ദ്വാദശി ദിവസം രാവിലെ 8 മണി വരെ മാത്രമേ ദർശനസൗകര്യം ഉണ്ടായിരിക്കുകയുള്ളൂ 🌹 *🙏🕉️ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🕉️*

No comments: