Friday, July 31, 2026

ഭഗവാൻ മൃത്യുവിന്റെ രൂപത്തിൽ എല്ലാവരുടെയും അടുത്തെത്തും, എല്ലാം പിടിച്ചുവാങ്ങാൻ .അപ്പോൾ ചിരിച്ചുകൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ? ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഇവിടെ, ഏത് പാപിയും... ഇത് രാമായണം മാത്രമല്ല, ഏത് പാപിയും എന്നുപറഞ്ഞാൽ കർമ്മം ഇല്ലാത്തതാണ് ഇല്ലാത്തത്. അത് നല്ലവണ്ണം ഉറപ്പു വന്നാൽ പിന്നെ 'ഞാൻ പാപം ചെയ്തൊ'? 'പുണ്യം ചെയ്തോ'? എന്ന് ആര് ചിന്തിച്ചു ക്ലേശിക്കും. ഉറപ്പു വന്നില്ലെങ്കിലൊ? പുണ്യം പോലും കഠിന ബന്ധം. നമ്മുടെ അസുരചക്രവർത്തിമാരിൽ മിക്കവരും നല്ല വേദാന്തികൾ ബ്രഹ്മനിഷ്ഠർ.അസുരചക്രവർത്തിമാർ. സ്വധർമ്മം, ധർമ്മം അധർമ്മം. ഇവിടെ ധർമ്മമമേത് അധർമ്മമേത് എന്ന് ആരാ നിശ്ചയിക്കുക?ഇന്നുതന്നെ ലോകത്ത് ഇന്ത്യയിൽ ധർമ്മമായിട്ടുള്ള എത്രയോ കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ അധർമ്മം. അവിടുത്തെ ധർമ്മം ഇവിടെ തികഞ്ഞ അധർമ്മം. എൻ്റെ ധർമ്മം മറ്റൊരാൾക്ക് അധർമ്മം .മാത്രമല്ല കർമ്മം ചെയ്യുന്നത് ആരും പെട്ടെന്ന് മന:പ്പൂർവ്വം ആയിട്ട് ചെയ്യുകയല്ല. *"പ്രാകൃതേഃ ക്രിയാമാണി ഗുണൈഃ കർമ്മാണി സർവഷഃ അഹംങ്കാരവിമൂഢാത്മാ കർത്താഹം ഇതി മന്യതേ"*(ഗീത:3-27) അർജ്ജുനാ, ഓരോരുത്തരേയും അവരവരുടെ പ്രകൃതി കർമ്മം ചെയ്യിക്കുകയാണ്.അഹങ്കാരവിമൂഢാത്മാക്കൾ (ഒക്കെ) ഞാനാണ് ചെയ്യുന്നത് എന്ന് കരുതുന്നു. ഒരുത്തരും അവരവര് ചെയ്യുകയല്ല ,കാരണം എങ്ങനെ അറിയാം? അവരവർക്ക് അവരവർ ചെയ്തോണ്ടിരിക്കുന്ന കർമ്മം വേണ്ടെന്നുവയ്ക്കാനൊ മാറ്റിമറിക്കാനോ ഒന്നും പറ്റില്ല .എല്ലാം *"അവശ പ്രകൃതേർവശാ"- ഓരോരുത്തരൂം പ്രകൃതിക്ക് വശപ്പെട്ട് അവശരായി പ്രവർത്തിക്കുകയാണ്.അപ്പോൾ ഈ ലോകത്ത് ആസുരവർഗ്ഗം ദേവവർഗ്ഗം എന്ന് 2 വർഗ്ഗമേ ഉള്ളൂ. കൃഷ്ണൻ ഗീത 16 അധ്യായത്തിൽ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. ജനനാൽ തന്നെ അസുരന്മാർ ആസുര കർമ്മങ്ങൾ ചെയ്യുന്നു. എന്നുവെച്ചാൽ ദേവന്മാരെ യുദ്ധം ചെയ്ത് തോൽപ്പിക്കുക, അവരെ സ്വർഗ്ഗത്തിൽ നിന്നൊക്കെ അടിച്ചിറക്കുക ഇതാണ് അസുരന്മാരുടെ ജോലി ,അവരുടെ സ്വധർമ്മം. അവരുടെ സ്വധർമ്മം അതാണ് അവര് അത് ചെയ്യുന്നു. അവരെ എതിർക്കുക എന്നുള്ളതാണ് ദേവന്മാരുടെ സ്വധർമ്മം അവര് അത്ചെയ്യുന്നു. പക്ഷേ ഇങ്ങനെയുള്ള അസുരന്മാർ അവരുടെ സ്വധർമ്മം ചെയ്യുമ്പോൾ അവർ ബ്രഹ്മബോധംമുൾക്കൊള്ളുന്നു. ഗംഭീരൻമാർ! എന്നുവച്ചാൽ നമ്മള് കേട്ടിട്ടില്ലേ ഹിരണ്യകശിപു പ്രഹ്ലാദൻ്റെ അച്ഛൻ,ഹിരണ്യകശിപു ഗംഭീര വേദാന്തിയാണ്. സഹോദരനെ വിഷ്ണു കൊന്നു എന്ന് അറിഞ്ഞ് അമ്മ നിലവിളിക്കുന്നു. ഭാഗവതത്തിൽ തന്നെ ഹിരണ്യകശിപു അമ്മയെ ഉപദേശിക്കുന്ന വേദാന്തതത്ത്വങ്ങൾ അതിഗംഭീരങ്ങളാണ് വായിച്ചു നോക്കൂ, 'അമ്മേ, ഇതിൽ എന്താ ഇത്ര ദുഃഖിക്കാൻ?ഇതൊരു സ്വപ്നം. ഈ ജീവിതം ഇവിടുത്തെ ഈ ഭൗതികജീവിതം വെറും ഒരു സ്വപ്നം'. അപ്പോഴാണ് ചിലര് വന്ന് ചോദിക്കുന്നത്, 'അങ്ങനെയാണെങ്കിൽ സാറേ, ആ പ്രഹ്ലാദനെ കൊല്ലാൻ എന്തിനാണ് ഈ ഹിരണ്യകശിപു ഇത്രയധികം പ്രയത്നം ചെയ്തത്?' അതൊന്നും എന്നോട് ചോദിച്ചിട്ട് ആവശ്യമില്ല ഹിരണ്യകശിപുവിനോട് ചോദിക്കുക അദ്ദേഹം പറയും. അദ്ദേഹത്തിന് നല്ല ഉറപ്പ്, പ്രഹ്ലാദന് എത്ര ഉറപ്പുണ്ടോ അത്രയും ഉറപ്പ് ഹിരണ്യകശിപുവിന്. അദ്ദേഹം അദ്ദേഹത്തിൻ്റെ ജോലി നടത്തുന്നു.ഹിരണ്യകശിപു, പിന്നെ ഇങ്ങനെ ഓരോരുത്തര് വരികയാണെ അസുരന്മാർ . മഹാബലി.മഹാബലിയെപോലെ ഒരു ബ്രഹ്മനിഷ്ഠൻ വേറെ ആരുണ്ട്?നമ്മുടെയൊക്കെ വിചാരം ഭഗവാൻ മഹാബലിയെ മൂന്നടി മണ്ണിനുവേണ്ടി ചവിട്ടിതാഴ്ത്തി എന്നൊക്കെ അല്ലോ .മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലം ഇല്ലാതെ വാമനൻ മഹാബലിയെ കുറെയൊക്കെ പരിഹസിക്കും,'നീയാണോ വലിയ ദാനധർമ്മങ്ങൾ ഒക്കെ ചെയ്യുന്നവൻ? എനിക്ക് മൂന്നടി ഭൂമി തരാം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ രണ്ടടി അല്ലേ തന്നുള്ളൂ'.അപ്പോഴും മഹാബലി ചിരിക്കുകയാണ് .എല്ലാം പിടിച്ചു വാങ്ങി എങ്കിലും ചിരിക്കുന്നു. ചിരിച്ചിട്ട് വാമനനെ നോക്കി പറഞ്ഞു, 'ഭഗവാനെ അവിടുന്നെന്നെ കള്ളൻ എന്നൊന്നും പറയണ്ട. മൂന്നാമത്തെ അടി എൻ്റെ തലയിൽ വച്ചോളൂ'. ചിരിച്ചോണ്ട്. അപ്പോഴാണ് മഹാവിഷ്ണു - വാമനൻ അത്ഭുതപരതന്ത്രനായി ചുറ്റും നോക്കിനിന്ന ദേവന്മാരോട് പറഞ്ഞു, 'എടോ ,ഇതാണ് ദേവന്മാർ... നിങ്ങളൊക്കെ നോക്കിനിൽക്കുന്നു അല്ലേ? ഭാഗവതത്തിലെ ശ്ലോകമാണ്, *"ഏഷ ദാനവദൈത്യാനാമഗ്രണീഃ കീർത്തിവർധനഃ അജൈഷീദജയാം മായാം സീദന്നപി ന മുഹ്യതി"*(ഭാഗവതം-8-22-28) ഭാഗവതത്തിലെ ശ്ലോകമാണ്.നിങ്ങളൊക്കെ ഇത് നോക്കി നിൽക്കുന്നു അല്ലേ ? എന്റെ *അജയിയായ മായയെ * ഈ മഹാബലി ജയിച്ചിരിച്ചിരിക്കുന്നു!' എന്തുകൊണ്ട് ? 'എല്ലാം ഞാൻ പിടിച്ചു വാങ്ങിയിട്ടും അദ്ദേഹം ചിരിക്കുന്നു. എടോ, നിങ്ങൾക്ക് ഇത് കഴിയുമൊ? നിങ്ങൾക്ക് സ്വർഗ്ഗം പൊയ്പോയി (അത് നിങ്ങൾക്ക്) തിരിച്ചെടുത്തു തരണമെന്ന് പറഞ്ഞല്ലേ നിങ്ങൾ എന്നെ ശരണം പ്രാപിച്ചത്? നേരെ മുറിച്ച് ഈ വാമനനെ നോക്കൂ. ഈ ഭഗവാൻ വാമനനായി എന്നുവച്ചാൽ കാണാനില്ലാത്ത ഒരു വടുവായി എല്ലാവരുടെയും അടുത്തെത്തും, എല്ലാം പിടിച്ചുവാങ്ങാൻ .അപ്പോൾ ചിരിച്ചുകൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ ?ഇപ്പോഴേ ശ്രമിച്ചുനോക്കണം, മൃത്യുവിന്റെ രൂപത്തിൽ സകലരുടെയും അടുത്ത് ശരീരം ഉൾപ്പെടെ സകലതും പിടിച്ചുവാങ്ങാൻ എത്തും.ചിരിച്ചോണ്ട് , 'ഞാനിത് നേരത്തെ പ്രതീക്ഷിച്ചിരുന്നതുതന്നെ! എന്താ ഇത്ര താമസിച്ചത്? കുറച്ചുകൂടെ നേരത്തെ വന്നുകൂടായിരുന്നോ?' എന്ന് ചിരിച്ചുകൊണ്ട് കൊടുത്തു വിടാൻ പറ്റുമോ? ഇപ്പോഴേ ശ്രദ്ധിക്കണം. ഇതിൽ എല്ലാത്തിലും ഉപരി വൃത്രാസുരൻ, ഭാഗവതത്തിൽ ഇന്ദ്രവൃത്രയുദ്ധം ഉണ്ടെ. ഇന്ദ്രൻ വൃത്രനെ കൊല്ലാൻ ഭാവിക്കുകയാണ് .വൃത്രൻ ഒരു ചിത്രകേതു എന്ന ഒരു ഗന്ധർവൻ ആയിരുന്നു.ആ ഗന്ധർവൻ അങ്ങനെ അഹങ്കരിച്ചു നടന്നു. പാർവ്വതിയുടെ ശാപം നിമിത്തം അസുരനായി ജനിക്കേണ്ടി വന്നു. അയാൾ ഇങ്ങനെ സ്വർഗ്ഗത്ത് അപ്സരസ്ത്രീകളും ഒക്കെ ആയിട്ട് ഓടിനടന്ന് പാട്ടും കൂത്തുമായി നടക്കുമ്പോൾ ഒരു ദിവസം ശിവനെ കണ്ടു .എങ്ങനെയാണ് ശിവനെ കണ്ടത്? പാർവ്വതീദേവിയെ ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് മുനിമാരുടെ മധ്യത്തിൽ ഇരിക്കുന്നതായിട്ടാണ് കണ്ടത് .ചിത്രകേതുവിന് വലിയ ദേഷ്യം ആയി. 'അതുകൊള്ളാം! പ്രകൃതന്മാരു പോലും ഇങ്ങനെ ചെയ്യില്ലല്ലോ? ഈ പരമശിവനാണൊ ലോകത്തെ രക്ഷിക്കുന്നവൻ ?ഇയാൾക്ക് ധർമ്മം എന്തെന്ന് അറിയാമോ?' അതാണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുക. അവിടെ പരമശിവൻ എന്തോ അധർമ്മം ചെയ്തു എന്നാണ് ഇയാൾ കരുതുന്നത്. അദ്ദേഹം തന്റെ പ്രിയതമയ്ക്ക് പണ്ടുപണ്ടേ തന്നെ പകുതി ശരീരം വീതിച്ചു കൊടുത്തിട്ടിരിക്കുന്ന പുള്ളിയിണ്. നേരെമറിച്ച് ഇയാളോ, ഈ ചിത്രകേതു. അലഞ്ഞുതിരിയുന്ന ഒരു വിഡ്ഢി. അയാളാണോ ധർമ്മം നിശ്ചയിക്കുന്നത് ? അയാൾ പരമശിവനെ പരിഹസിച്ചു. പരമശിവൻ പൂർണ്ണ ബ്രഹ്മനിഷ്ഠനാണെ. ഈ ചിത്രകേതുവിലും ബ്രഹ്മത്തെ തന്നെ കാണാൻ കഴിവുണ്ടായിരുന്ന ആ ജഗദീശ്വരൻ ചിരിച്ചു. പക്ഷേ ദേവിക്ക് അത് സഹിച്ചില്ല . ഉടനെ തന്നെ നമ്മുടെ ചില കുസൃതികൾ ചോദിക്കും, 'അപ്പോൾ ദേവിക്ക് ബ്രഹ്മനിഷ്ഠ ഇല്ലായിരുന്നൊ?' ബ്രഹ്മനിഷ്ഠ ഉള്ളവരെല്ലാം എപ്പോഴും എല്ലായിടത്തും ചിരിച്ചുകൊണ്ടിരിക്കണമെന്നൊന്നും ഒരു നിർബന്ധവുമില്ല. ചിലപ്പോൾ അവർ ശരിക്കും പ്രതികരിച്ചേക്കും ശരിക്ക്. ദേവി വിചാരിച്ചു,'ഈ വഷളനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലൊ'. ഉടൻതന്നെ ,'നീ അസുരനായി ജനിക്കും' എന്ന് ശപിച്ചു. അങ്ങനെ വൃത്രാസുരനായി ജനിക്കുകയാണ്. അപ്പോൾ തന്നെ ചിത്രകേതു രഥത്തിൽ നിന്നിറങ്ങി അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ചു. 'അ സാരമില്ല, അവിടെ ഇന്ദ്രനുമായി ഒരു യുദ്ധത്തിൽ നീ മരിക്കും നിനക്ക് മോക്ഷം കിട്ടും' അപ്പോൾ ഇത് ഇന്ദ്രന് അറിയാം വൃത്രൻ ജനിച്ചിരിക്കുന്നു,(അയാൾ ഒടുവിൽ )സ്വർഗ്ഗത്തെ കീഴടക്കി. ഇന്ദ്രനാണെങ്കിൽ ദധീചിയുടെ നട്ടെല്ല് വാങ്ങി വജ്രായുധം ഉണ്ടാക്കി. ഭഗവാൻ പറഞ്ഞു കൊടുത്തിട്ടാണ്. വൃതാസുരനെ വധിക്കാൻ നോക്കിനിൽക്കുകയാണ് .രണ്ടുപേരും തമ്മിലുള്ള യുദ്ധം... ഞാനിത് പറയുന്നത്, *ഭാഗവതം* വായിച്ചു നോക്കുക ;അല്ലെങ്കിൽ *ഭാഗവതഹൃദയം* ഇവിടെ ഉണ്ട് .ഭാഗവതത്തിലെ പ്രധാനപ്പെട്ട കഥകളെല്ലാം ഈ വേദാന്തതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ സംഗ്രഹിച്ചിട്ടുള്ള പുസ്തകം ,*ഏകാദശത്തിന്റെ എല്ലാ അധ്യായവും അതുപോലെ നല്ല വ്യക്തമായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുള്ള പുസ്തകം *ഭാഗവതഹൃദയം* പറ്റുമെങ്കിൽ വാങ്ങിച്ചു വായിച്ചു നോക്കുക. അതിൽ വൃത്രവധം എന്ന അദ്ധ്യായം വായിച്ചു നോക്കുക . വൃത്രൻ ഇന്ദ്രനോട് പറയുകയാണ്: 'എടോ ഇന്ദ്രാ നീയും ഞാനും ഒന്ന് ,നീയും ഞാനും ബ്രഹ്മം. എനിക്ക് ഒരു സംശയവുമില്ല .നീ എന്നെ കൊല്ലും എനിക്കതിലൊന്നും ഇപ്പം ഒരു സംശയവുമില്ല.നല്ല ഉത്സാഹം !' വൃത്രന് നല്ല ഉത്സാഹം. 'നീ എന്നെ കൊല്ലും എന്നും എനിക്കറിയാം, അതിനാണ് നീ ദധീചിയുടെ എല്ലെടുത്ത് വജ്രം ഉണ്ടാക്കിവെച്ചുകൊണ്ടിരിക്കുന്നത് .പക്ഷേ, അതിന് മുമ്പ്, എന്നെ കൊല്ലുന്നതിനു മുമ്പ് പരമാവധി നിന്നെ ഞാൻ തകർക്കും. ഞാനും നീയും ഒന്നാണ്. ഒരേ ബ്രഹ്മം. അക്കാര്യത്തിൽ ഒന്നും എനിക്ക് ഒരു സംശയവുമില്ല' .ഗംഭീരമായ യുദ്ധം നടക്കുന്നു ഗംഭീരമായ യുദ്ധം! 'എടോ, ഇവിടെ ഈ പ്രപഞ്ചത്തിൽ ഒന്നും ഇല്ല'. വൃത്രൻ പറയുകയാണ് : സർവ്വം ഭഗവാൻ്റെ കൈയ്യിൽ. *"യഥാ ദാരുമയീ നാരീ യഥാ യന്ത്രമയ പുമാൻ തഥാ സർവ്വാണി ഭൂതാനി ഈശതന്ത്രാണി വിദ്ധി ഭോഃ"*(ഭാഗവതം -6-11-10) *യഥാ ദാരുമയീ നാരീ* - ഒരു മരപ്പാവ ,ആ പാവയെ ഒരു പാവകളിക്കാരൻ എങ്ങനെയൊക്കെയാണ് കളിപ്പിക്കുന്നത് ? പാവകളിക്കാരൻ്റെ ഇഷ്ടംപോലെ കളിപ്പിക്കും.അതുപോലെ ഈ ജഗത്തിനെ ഭഗവാൻ കളിപ്പിച്ചോണ്ടിരിക്കുകയാണ്.ഈ ജഗത്തിനെയെന്നുവെച്ചാൽ എന്നെയും നിങ്ങളെയും മാത്രമൊന്നുമല്ല അനന്തകോടി സൂര്യന്മാരെ, അനന്തകോടി ചന്ദ്രന്മാരെ,അന്തകോടി ബ്രഹ്മാണ്ഡങ്ങളെ ആര്? ഈ ബ്രാഹ്മം.നേരിട്ടല്ല,മായാ തൻ്റെ മായാദേവിയിൽ കൂടി ആ ബ്രഹ്മം ഇവരെയൊക്കെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാര് പറയുന്നു?വൃത്രൻ. *"യഥാ ദാരുമയീ നാരീ യഥാ യന്ത്രമയ പുമാൻ തഥാ സർവ്വാണി ഭൂതാനി ഈശതന്ത്രാണി വിദ്ധി ഭോഃ"* 'സകലജീവജാലങ്ങളും ,സൂര്യചന്ദ്രന്മാർ ഉൾപ്പെടെ ആ ജഗദീഷ്വരൻ്റെ കളിയിൽ പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാനോ നീയോ എന്നൊന്നുമല്ല. എനിക്ക് ഈ മരണം ഒന്നും ഒരു പ്രശ്നമേയല്ല .നീയും ഞാനും ഒന്ന് .നീ പിന്നെ എന്താ ഈ വജ്രം വച്ചോണ്ടിരിക്കുന്നത്!എടാ കൊല്ലെന്നേ .എന്തിനു താമസിക്കുന്നത് ?' അത് വായിച്ചുനോക്കുക. ഞാൻ ഈ പറഞ്ഞത് ഏത് പാപിക്കും ആ ജഗദീശ്വര തത്ത്വം വ്യക്തമായി അറിഞ്ഞുകൊണ്ട് ഭക്തിപൂർവം ഭഗവത്ഭജനം നടത്താൻ കഴിയുമെങ്കിൽ ഏത് മഹാപാപത്തിൽ നിന്നും രക്ഷനേടാം;അവിടെ പാപം ഒന്നും ഇല്ല .എന്ത് പാപം? എന്ത് പുണ്യം? കൃഷ്ണൻ പറയുന്നു:''ഇവിടെ ഗുണവും ദോഷവും ഒന്നും വേർതിരിക്കാൻ പോകണ്ട. ഒക്കെ കർമ്മം. ഗുണവും കർമ്മം ദോഷവും കർമ്മം .കർമ്മം തന്നെ ഇല്ലാത്തത്. നിങ്ങളതിനെ വേർതിരിക്കാൻ പോകുന്നതാണ് ഏറ്റവും വലിയ ബന്ധം". എന്നുവച്ച് ദോഷങ്ങൾ മന:പൂർവ്വം ചെയ്യണമെന്നല്ല അർത്ഥം അങ്ങനെയൊന്നും ചെയ്യില്ല .വെറും സഹജമായ കർമ്മങ്ങൾ വാസനാബന്ധങ്ങളായ കർമ്മങ്ങൾ അതീന്ന് പൊടുന്നനെ ഒഴിവാകാൻ ആർക്കും സാധ്യമല്ല ആർക്കും .ഭഗവാൻ ഗീതയിൽ പറയുന്നു: അർജജുനാ യുദ്ധം നിൻ്റെ സഹജമായ കർമ്മമാണ്. *'സഹജം കർമ്മ കൗന്തേയ സദോഷമപി ന ത്യജേത് ."*(ഗീത:18-48) തുടരും....... #ശിവാരവിന്ദം #sivaravindam #അധ്യാത്മരാമായണം #രാമനാമം #ഭക്തി #അദ്വൈതം #sivaravindam #പ്രൊഫ_ജി_ബാലകൃഷ്ണൻ_നായർ
ദേവിമാഹാത്മ്യം (ദുർഗ്ഗാസപ്തശതി) മാർക്കണ്ഡേയപുരാണത്തിന്റെ ഭാഗമാണ്. ആദിപരാശക്തിയുടെ മഹിമകളും അസുരനിഗ്രഹങ്ങളുമാണ് ഇതിലെ പ്രധാന പ്രമേയം. ഈ പുണ്യഗ്രന്ഥത്തിലെ കഥാസംഗ്രഹം താഴെ നൽകുന്നു: പശ്ചാത്തലം സുരഥൻ എന്ന രാജാവും സമാധി എന്ന വൈശ്യനും തങ്ങളുടെ സർവ്വസ്വവും നഷ്ടപ്പെട്ട് കാട്ടിൽ അഭയം പ്രാപിക്കുന്നു. അവിടെവെച്ച് അവർ മേധസ്സ് എന്ന മഹർഷിയെ കണ്ടുമുട്ടുന്നു. ദുഃഖങ്ങൾക്കിടയിലും തങ്ങൾക്ക് പഴയ കാര്യങ്ങളോടുള്ള മോഹവും (മായ) മമതയും മാറാത്തത് എന്തുകൊണ്ടാണെന്ന് അവർ മഹർഷിയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി മഹർഷി മഹാമായയുടെ പ്രഭാവത്തെക്കുറിച്ച് വിവരിക്കുന്നതാണ് ദേവിമാഹാത്മ്യത്തിലെ കഥകൾ. മൂന്ന് പ്രധാന ചരിതങ്ങൾ (കഥകൾ) മധുകൈടഭ വധം (പ്രഥമ ചരിതം): പ്രപഞ്ചസൃഷ്ടിക്ക് മുൻപ് വിഷ്ണുഭഗവാൻ യോഗനിദ്രയിലാണ്ടപ്പോൾ അദ്ദേഹത്തിന്റെ കർണ്ണമലങ്ങളിൽ നിന്ന് മധു, കൈടഭൻ എന്നീ അസുരന്മാർ ജനിച്ചു. അവർ ബ്രഹ്മാവിനെ വധിക്കാൻ ശ്രമിച്ചപ്പോൾ, ബ്രഹ്മാവ് മഹാമായയെ (യോഗനിദ്രയെ) സ്തുതിച്ചു. ദേവി വിഷ്ണുവിനെ നിദ്രയിൽ നിന്ന് ഉണർത്തുകയും വിഷ്ണുഭഗവാൻ അസുരന്മാരെ നിഗ്രഹിക്കുകയും ചെയ്തു. മഹിഷാസുര വധം (മധ്യമ ചരിതം): മഹിഷാസുരൻ എന്ന അസുരൻ സ്വർഗ്ഗം കീഴടക്കി ദേവന്മാരെ പുറത്താക്കി. ദുഃഖിതരായ ദേവന്മാരുടെ ക്രോധത്തിൽ നിന്നും തേജസ്സിൽ നിന്നും 'ദുർഗ്ഗാദേവി' അവതരിച്ചു. ദേവിക്ക് എല്ലാ ദേവന്മാരും തങ്ങളുടെ ആയുധങ്ങൾ നൽകി. ഭയങ്കരമായ യുദ്ധത്തിനൊടുവിൽ ദേവി മഹിഷാസുരനെ വധിച്ച് ദേവന്മാർക്ക് സ്വർഗ്ഗം തിരികെ നൽകി. ശുംഭനിശുംഭ വധം (ഉത്തര ചരിതം): ശുംഭൻ, നിശുംഭൻ എന്നീ അസുരന്മാർ ദേവലോകം പിടിച്ചെടുത്തു. ദേവന്മാരുടെ പ്രാർത്ഥനയാൽ പാർവ്വതിദേവിയുടെ ശരീരകോശങ്ങളിൽ നിന്ന് 'കൗശികി' (മഹാസരസ്വതി) അവതരിച്ചു. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരന്മാരെ വധിക്കാൻ ദേവിയുടെ നെറ്റിത്തടത്തിൽ നിന്ന് 'കാളി' അവതരിച്ചു. ചണ്ഡമുണ്ഡന്മാരെ വധിച്ചതിനാൽ കാളി 'ചാമുണ്ഡി' എന്ന് അറിയപ്പെട്ടു. തുടർന്ന് രക്തബീജൻ എന്ന അസുരന്റെ രക്തത്തുള്ളികൾ നിലത്തുവീണ് പുതിയ അസുരന്മാർ ഉണ്ടാകാതിരിക്കാൻ കാളി അവന്റെ രക്തം മുഴുവൻ കുടിച്ചു വറ്റിച്ചു. ഒടുവിൽ ദേവി ശുംഭനെയും നിശുംഭനെയും വധിച്ചു. ശുഭപര്യവസാനം മഹർഷിയുടെ ഈ കഥകൾ കേട്ട സുരഥനും സമാധിയും ദേവിയെ ഭജിച്ച് പ്രത്യക്ഷപ്പെടുത്തി. സുരഥൻ തന്റെ നഷ്ടപ്പെട്ട രാജ്യവും അടുത്ത ജന്മത്തിൽ മനുപദവിയും (സാവർണ്ണി മനു) വരമായി നേടി. സമാധി എന്ന വൈശ്യൻ ലൗകിക മോഹങ്ങളിൽ നിന്ന് മുക്തിയും ജ്ഞാനവും നേടി.

Wednesday, July 29, 2026

ശ്രീമദ് ഭാഗവതത്തിൽ നാരദമഹർഷി ചിത്രകേതു രാജാവിന് ഉപദേശിച്ചു കൊടുക്കുന്ന അതീവ ശക്തിയേറിയ ഒരു വിദ്യയാണ് ശേഷതോഷിണി മന്ത്രം (അല്ലെങ്കിൽ ശേഷതോഷിണി महाविद्या). അനന്തപത്മനാഭനായ ഭഗവാൻ ശേഷനാഗനെ (സങ്കർഷണ മൂർത്തിയെ) പ്രീതിപ്പെടുത്താൻ ഉപയോഗിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. മകൻ്റെ മരണത്തെത്തുടർന്ന് കടുത്ത ദുഃഖത്തിലായ ചിത്രകേതു രാജാവിൻ്റെ ശോകം മാറ്റാനും, അദ്ദേഹത്തിന് പരമാത്മജ്ഞാനം നൽകി ഈശ്വരസാക്ഷാത്കാരത്തിലേക്ക് നയിക്കാനുമാണ് നാരദൻ ഈ മന്ത്രം നൽകുന്നത്. ശേഷതോഷിണി മന്ത്രം (ശ്ലോകം) ശ്രീമദ് ഭാഗവതം ആറാം സ്കന്ധത്തിലെ പതിനാറാം അധ്യായത്തിലാണ് (6.16.18-19) ഈ മന്ത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്: ॐ നമസ്തുഭ്യം ഭഗവതേ വാസുദേവായ ധീമഹി । പ്രദ്യുമ്നായനിരുദ്ധായ നമ: സങ്കർഷണായ ച ॥ നമോ വിജ്ഞാനമാത്രായ പരമാനന്ദമൂർതയേ । ആത്മാരാമായ ശാന്തായ നിവൃത്തദ്വൈതദൃഷ്ടയേ ॥ മന്ത്രത്തിൻ്റെ അർത്ഥം ഓം നമസ്തുഭ്യം ഭഗവതേ വാസുദേവായ ധീമഹി: പ്രണവ സ്വരൂപനും, സർവ്വ ചരാചരങ്ങളിലും വസിക്കുന്നവനുമായ വാസുദേവ ഭഗവാനെ ഞാൻ ധ്യാനിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു. പ്രദ്യുമ്നായ അനിരുദ്ധായ നമ: സങ്കർഷണായ ച: ഭഗവാൻ്റെ ചതുർവ്യൂഹ രൂപങ്ങളായ പ്രദ്യുമ്നൻ, അനിരുദ്ധൻ, സങ്കർഷണൻ എന്നിവർക്ക് എൻ്റെ പ്രണാമങ്ങൾ. നമോ വിജ്ഞാനമാത്രായ പരമാനന്ദമൂർതയേ: കേവലമായ ജ്ഞാനസ്വരൂപനും പരമാനന്ദ മൂർത്തിയുമായ അങ്ങയെ ഞാൻ വണങ്ങുന്നു. ആത്മാരാമായ ശാന്തായ നിവൃത്തദ്വൈതദൃഷ്ടയേ: തന്നിൽത്തന്നെ രമിക്കുന്നവനും (ആത്മാരാമൻ), പരമ ശാന്തനും, എല്ലാവിധ ഭേദചിന്തകൾക്കും (ദ്വൈത ഭാവങ്ങൾക്കും) അതീതനുമായ പരമാത്മാവിന് എൻ്റെ പ്രണാമങ്ങൾ. ജപിക്കേണ്ട രീതിയും ഫലവും ഉപവാസ വ്രതം: ചിത്രകേതു രാജാവ് വെറും വെള്ളം മാത്രം കുടിച്ചുകൊണ്ട്, അതീവ ഏകാഗ്രതയോടെ ഏഴു ദിവസം ഈ മന്ത്രം ജപിച്ചു എന്നാണ് ഭാഗവതത്തിൽ പറയുന്നത്. ശോകനിവൃത്തി: മനസ്സിലെ കടുത്ത ദുഃഖങ്ങൾ, അശാന്തി, മോഹവലയങ്ങൾ എന്നിവയിൽ നിന്ന് മോചനം നേടാൻ ഈ മന്ത്രജപം സഹായിക്കും. ഈശ്വര ദർശനം: ഈ മന്ത്രസിദ്ധിയിലൂടെ ചിത്രകേതു രാജാവിന് വിഷ്ണുഭഗവാൻ്റെ (ശേഷനാഗൻ്റെ) നേരിട്ടുള്ള ദർശനം ലഭിക്കുകയും ആത്മീയ പൂർണ്ണത കൈവരികയും ചെയ്തു. ഭക്തിയോടും ശുദ്ധിയോടും കൂടി നിത്യവും ഈ മന്ത്രം ജപിക്കുന്നത് ചിന്തകൾക്ക് വ്യക്തത നൽകാനും ആത്മീയമായ ഉണർവ്വ് നേടാനും ഉത്തമമാണ്.

Saturday, July 25, 2026

"ഗതാനുഗതികോ ലോകഃ ന ലോകഃ പാരമാർത്ഥികഃ" എന്നത് ഒരു പ്രശസ്തമായ സംസ്കൃത സുഭാഷിതമാണ്. അർത്ഥം: ലോകം എപ്പോഴും ചിന്തിക്കാതെ മറ്റുള്ളവരെ അന്ധമായി അനുകരിച്ച് ജീവിക്കുന്നവരുടേതാണ് (ഗതാനുഗതികം). അല്ലാതെ കാര്യങ്ങളുടെ നിജസ്ഥിതിയോ പരമാർത്ഥമോ അന്വേഷിച്ച് കണ്ടെത്തുന്നവരുടേതല്ല. ലളിതമായി പറഞ്ഞാൽ: ഭൂരിഭാഗം ആളുകളും സ്വന്തമായി ചിന്തിക്കാറില്ല. മറ്റുള്ളവർ ചെയ്യുന്നതും പോകുന്നതുമായ വഴിയേ അവരും കണ്ണടച്ച് സഞ്ചരിക്കുന്നു. ഒരു കാര്യത്തിന്റെ സത്യമെന്തെന്ന് സ്വയം ആലോചിക്കാൻ ആളുകൾ മുതിരുന്നില്ല. ഈ സുഭാഷിതത്തിന്റെ ആഴത്തിലുള്ള അർത്ഥവും അതിന്റെ സാമൂഹിക പ്രസക്തിയും താഴെ പറയുന്ന പോയിന്റുകളിലൂടെ മനസ്സിലാക്കാം: പദാനുപദ അർത്ഥം ഗതാനുഗതികോ – മുന്നേ പോയവന്റെ വഴിയെ കണ്ണടച്ച് പിന്തുടരുന്നവൻ (Herd mentality / Blind followers). ലോകഃ – മനുഷ്യസമൂഹം. ന ലോകഃ പാരമാർത്ഥികഃ – പരമമായ സത്യം അന്വേഷിക്കുന്നവർ ഈ ലോകത്ത് വളരെ കുറവാണ്. പ്രധാന ആശയങ്ങൾ അന്ധമായ അനുകരണം: ഭൂരിഭാഗം ആളുകളും ഒരു കാര്യം ചെയ്യുന്നത് അത് ശരിയായതുകൊണ്ടല്ല, മറിച്ച് മറ്റുള്ളവർ അത് ചെയ്യുന്നത് കൊണ്ടാണ്. ഫാഷൻ, ആചാരങ്ങൾ, കരിയർ തിരഞ്ഞെടുപ്പുകൾ എന്നിവയിലെല്ലാം ഈ പ്രവണത കാണാം. സ്വന്തം ചിന്തയുടെ അഭാവം: ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടാനും ആളുകൾ മടിക്കുന്നു. ഭൂരിപക്ഷം പോകുന്ന വഴിയാണ് സുരക്ഷിതമെന്ന് അവർ കരുതുന്നു. സത്യം അന്വേഷിക്കുന്നവരുടെ കുറവ്: ഒരു കാര്യത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ പൊരുൾ (പരമാർത്ഥം) മനസ്സിലാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിൽ എപ്പോഴും വിരലിലെണ്ണക്കാവുന്നവർ മാത്രമായിരിക്കും. ഇന്നത്തെ പ്രസക്തി (ഉദാഹരണങ്ങൾ) സോഷ്യൽ മീഡിയ ട്രെൻഡുകൾ: എന്തെങ്കിലും ഒരു വിഷയം വൈറലാകുമ്പോൾ, അതിന്റെ സത്യാവസ്ഥ നോക്കാതെ എല്ലാവരും അതിനുപിന്നാലെ കൂടുന്നത് ഇതിന് മികച്ച ഉദാഹരണമാണ്. കരിയർ ഭ്രാന്ത്: ഒരു കാലത്ത് എല്ലാവരും എഞ്ചിനീയറിംഗിന് പോയി, പിന്നീട് ഐടി മേഖലയ്ക്ക് പിന്നാലെ പാഞ്ഞു. കുട്ടിയുടെ താല്പര്യം നോക്കാതെ "എല്ലാവരും ചെയ്യുന്നു" എന്ന കാരണത്താൽ മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുന്ന രീതിയാണിത്. ചുരുക്കത്തിൽ, "കൂട്ടത്തോടെയുള്ള പോക്കിനേക്കാൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് സത്യം തിരിച്ചറിഞ്ഞ് ജീവിക്കുക" എന്ന വിലപ്പെട്ട സന്ദേശമാണ് ഈ വരികൾ നൽകുന്നത്.
അഘമർഷണ സൂക്തം ഉള്ളിലെ ആത്മീയ വെളിച്ചത്തെയും പരബ്രഹ്മ ചൈതന്യത്തെയും തിരിച്ചറിയുന്ന പ്രക്രിയയെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. ഈ മന്ത്രത്തിന്റെ പൂർണ്ണരൂപവും അതിന്റെ ആഴത്തിലുള്ള അർത്ഥവും താഴെ നൽകുന്നു: മന്ത്രത്തിന്റെ പൂർണ്ണരൂപം ആർദ്രം ജ്വലതി ജ്യോതിരഹമസ്മി ജ്യോതിർജ്വലതി ബ്രഹ്മാഹമസ്മി യോഹമസ്മി ബ്രഹ്മാഹമസ്മി അഹമേവാഹം മാം ജുഹോമി സ്വാഹാ ലളിതമായ അർത്ഥം ആർദ്രം ജ്വലതി ജ്യോതിരഹമസ്മി: ജീവസ്സുറ്റതും ജ്വലിച്ചുനിൽക്കുന്നതുമായ ആ ദിവ്യപ്രകാശം (ജ്യോതിസ്സ്) ഞാൻ തന്നെയാണ്. ജ്യോതിർജ്വലതി ബ്രഹ്മാഹമസ്മി: ജ്വലിക്കുന്ന ആ പ്രകാശം പരബ്രഹ്മം തന്നെയാണ്, അതുകൊണ്ട് ആ ബ്രഹ്മം ഞാൻ തന്നെയാണ്. യോഹമസ്മി ബ്രഹ്മാഹമസ്മി: ഏതൊരു ഞാൻ ഇവിടെയുണ്ടോ, അത് ആ പരമാത്മാവ് (ബ്രഹ്മം) തന്നെയാണ്. അഹമേവാഹം മാം ജുഹോമി സ്വാഹാ: എന്റെ പരിമിതമായ അഹന്തയെ (ഞാൻ എന്ന ഭാവത്തെ) ആ പരമചൈതന്യത്തിന്റെ അഗ്നിയിൽ ഞാൻ സമർപ്പിക്കുന്നു (ഹവനം ചെയ്യുന്നു). തത്ത്വചിന്താപരമായ പ്രാധാന്യം ഈ മന്ത്രം 'അഹം ബ്രഹ്മാസ്മി' (ഞാൻ ബ്രഹ്മമാകുന്നു) എന്ന മഹാവാക്യത്തിന്റെ ആഴത്തിലുള്ള അനുഭൂതിയാണ് പകർന്നുനൽകുന്നത്. മനുഷ്യന്റെ ഉള്ളിലെ ജീവാത്മാവും പ്രപഞ്ചത്തിന്റെ നാഥനായ പരമാത്മാവും രണ്ടല്ല, ഒന്നാണെന്ന അദ്വൈത ചിന്തയാണ് ഇത് വ്യക്തമാക്കുന്നത്. സാധാരണയായി ധ്യാനസമയങ്ങളിലും ആത്മീയ ശുദ്ധീകരണ ചടങ്ങുകളിലുമാണ് ഈ മന്ത്രം ഉരുവിടാറുള്ളത്. (ശ്രദ്ധിക്കുക: 'ആർദ്രം' എന്ന വാക്ക് കേരള സർക്കാരിന്റെ പ്രശസ്തമായ ജനാരോഗ്യ പദ്ധതിയായ ആർദ്രം മിഷനെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ ചോദിച്ച വരികൾ പൂർണ്ണമായും ആത്മീയവും വൈദികവുമായ മന്ത്രമാണ്.) "ആർദ്രം ജ്വലതി..." എന്ന് തുടങ്ങുന്ന മന്ത്രം ഉൾപ്പെട്ടിരിക്കുന്നത് കൃഷ്ണയജുർവേദീയ തൈത്തിരീയ ആരണ്യകത്തിന്റെ ഭാഗമായ മഹാനാരായണോപനിഷത്തിലെ അഘമർഷണ സൂക്തത്തിലാണ്. പാപങ്ങളെ കഴുകിക്കളഞ്ഞ് മനസ്സിനെ ശുദ്ധീകരിക്കാൻ (പാപവിമുക്തിക്ക്). ആചാരങ്ങളിൽ ഈ സൂക്തം ജപിക്കാറുണ്ട്. അഘമർഷണ സൂക്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം താഴെ നൽകുന്നു: അഘമർഷണ സൂക്തം (പ്രധാന ഭാഗം) ഋതഞ്ച സത്യഞ്ചാഭീദ്ധാത് തപസോദ്ധ്യജായത । തതോ രാത്രിരജായത തതസ്സമുദ്രോ അർണവഃ ॥ സമുദ്രാദർണവാദധി സംവത്സരോ അജായത । അഹോരാത്രാണി വിദധദ് വിശ്വസ്യ മിഷതോ വശീ ॥ സൂര്യാചന്ദ്രമസൌ ധാതാ യഥാപൂർവമകല്പയത് । ദിവഞ്ച പൃഥിവീഞ്ചാന്തരിക്ഷമഥോ സ്വഃ ॥ ആർദ്രം ജ്വലതി ജ്യോതിരഹമസ്മി । ജ്യോതിർജ്വലതി ബ്രഹ്മാഹമസ്മി । യോഹമസ്മി ബ്രഹ്മാഹമസ്മി । അഹമേവാഹം മാം ജുഹോമി സ്വാഹാ ॥ ലളിതമായ അർത്ഥവിശദീകരണം പ്രപഞ്ചസൃഷ്ടി: ഈ പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപ് ഭഗവാന്റെ പരമമായ തപസ്സിൽ നിന്ന് ക്രമവും (ഋതം) സത്യവും ഉണർന്നുണ്ടായി. അതിൽ നിന്ന് ഇരുണ്ട രാത്രിയും, ജലം നിറഞ്ഞ സമുദ്രവും ജനിച്ചു. കാലത്തിന്റെ ജനനം: ആ മഹാസമുദ്രത്തിൽ നിന്ന് വർഷങ്ങളും (സംവത്സരം), രാപ്പകലുകളും ഉണ്ടായി. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഈശ്വരനാണ് ഇവ സൃഷ്ടിച്ചത്. സൂര്യചന്ദ്രന്മാർ: പ്രപഞ്ചനാഥൻ മുൻപത്തെ കൽപങ്ങളിലെപ്പോലെ തന്നെ സൂര്യനെയും ചന്ദ്രനെയും ആകാശത്തെയും ഭൂമിയെയും അന്തരീക്ഷത്തെയും സ്വർഗ്ഗത്തെയും വീണ്ടും സൃഷ്ടിച്ചു. ആത്മസമർപ്പണം (ആർദ്രം ജ്വലതി...): പ്രപഞ്ചസൃഷ്ടി വിവരിച്ച ശേഷം സാധകൻ പ്രഖ്യാപിക്കുന്നു—"ആ ജ്വലിക്കുന്ന പരമചൈതന്യം ഞാൻ തന്നെയാണ്. ആ പ്രകാശം ബ്രഹ്മമാണ്, അതിനാൽ ഞാൻ ബ്രഹ്മം തന്നെയാണ്. എന്റെ ഈ ലൗകിക അഹന്തയെ ഞാൻ ആ പരമാത്മ അഗ്നിയിൽ സമർപ്പിച്ചു പാപമുക്തനാകുന്നു."

Friday, July 17, 2026

പുരഞ്ജനനും പുരൂരുവസ്സും ഹൈന്ദവ പുരാണങ്ങളിലെ വളരെ പ്രശസ്തരായ രണ്ട് രാജാക്കന്മാരാണ്. ശ്രീമദ് ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലുമായി ഇവരുടെ കഥകൾ വിവരിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: 1. പുരഞ്ജനൻ (King Puranjana) ഭാഗവതത്തിൽ നാരദമഹർഷി പ്രാചീനബർഹിസ് രാജാവിന് ഉപദേശിച്ചുകൊടുക്കുന്ന ഒരു രൂപക കഥയിലെ നായകനാണ് പുരഞ്ജനൻ. രൂപക കഥ: പുരഞ്ജനൻ എന്നാൽ 'ശരീരമാകുന്ന നഗരത്തെ സൃഷ്ടിച്ചവൻ' (ജീവൻ) എന്നാണ് അർത്ഥം. കഥാസംഗ്രഹം: ഒൻപത് കവാടങ്ങളുള്ള ഒരു നഗരത്തിൽ (മനുഷ്യ ശരീരം) എത്തിയ പുരഞ്ജനൻ അവിടെയുള്ള 'പുരഞ്ജനി' എന്ന സ്ത്രീയെ (ബുദ്ധി) വിവാഹം കഴിക്കുകയും ലൗകിക സുഖങ്ങളിൽ മുഴുകുകയും ചെയ്യുന്നു. പിന്നീട് 'കാലം' എന്ന ശത്രു ആക്രമിക്കുമ്പോൾ അദ്ദേഹം മരണപ്പെടുകയും, സ്ത്രീചിന്തയോടെ മരിച്ചതിനാൽ അടുത്ത ജന്മത്തിൽ ഒരു സ്ത്രീയായി ജനിക്കുകയും ചെയ്യുന്നു. തത്വം: മനുഷ്യൻ ലൗകിക സുഖങ്ങളിൽ മുഴുകി ഈശ്വരനെ (അവിജ്ഞാതൻ എന്ന പരമാത്മാവായ സുഹൃത്തിനെ) മറന്നുപോയാൽ ഉണ്ടാകുന്ന ദുരവസ്ഥയെയാണ് ഈ കഥ കാണിക്കുന്നത്. 2. പുരൂരുവസ്സ് (King Pururavas) ഭാരതീയ പുരാണങ്ങളിലെ പ്രശസ്തമായ ചന്ദ്രവംശത്തിന്റെ ആദ്യത്തെ രാജാവാണ് പുരൂരുവസ്സ്. ബുധന്റെയും ഇളയുടെയും മകനാണ് ഇദ്ദേഹം. ഉർവ്വശീ-പുരൂരുവസ്സ് പ്രണയം: ദേവലോകത്തെ അപ്സരസ്സായ ഉർവ്വശിയുമായുള്ള ഇദ്ദേഹത്തിന്റെ പ്രണയകഥ ലോകപ്രശസ്തമാണ്. ചില നിബന്ധനകളോടെ ഉർവ്വശി ഭൂമിയിൽ പുരൂരുവസ്സിന്റെ ഭാര്യയായി ജീവിച്ചു. വേർപിരിയൽ: ഗന്ധർവ്വന്മാരുടെ തന്ത്രം കാരണം നിബന്ധനകൾ തെറ്റുകയും ഉർവ്വശി തിരികെ സ്വർഗ്ഗത്തിലേക്ക് പോവുകയും ചെയ്തു. ഉർവ്വശിയുടെ വേർപാടിൽ ദുഃഖിതനായ പുരൂരുവസ്സ് പിന്നീട് കഠിനമായ തപസ്സിലൂടെ ഉർവ്വശിയെ തിരികെ നേടുകയും ഗന്ധർവ്വലോകത്ത് സ്ഥാനം ലഭിക്കുകയും ചെയ്തു. പ്രാധാന്യം: ഈ കഥയെ ആസ്പദമാക്കിയാണ് മഹാകവി കാളിദാസൻ 'വിക്രമോർവ്വശീയം' എന്ന വിഖ്യാത നാടകം രചിച്ചു.
🙏 രാമ, രാമ, രാമ, രാമ, രാമ രാമ പാഹിമാം... രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം... രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം കാൽത്തളിരടിയിണ കനിഞ്ഞു കൂപ്പുമെന്നുടെ കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം വിഘ്നമൊക്കെയുമകറ്റി വിശ്വ കീർത്തി പൂർത്തിയായ് വന്നീടാനനുഗ്രഹിക്ക രാമ രാമ പാഹിമാം വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം പുത്ര മിത്ര ദാര ദുഃഖമെത്രയുമൊഴിച്ചു നീ മിത്രവംശ സംഭവാ മുകുന്ദ രാമ പാഹിമാം ജന്മമുക്തി വന്നിടാനുമിന്നെനിക്കൊരു വരം ജാതമായ് വരേണമേ മുകുന്ദ രാമ പാഹിമാം ജാനകീ മനോഹരാ മനോഭി രാമ പാഹിമാം ദീന രക്ഷകാ വിഭോ മുകുന്ദ രാമ പാഹിമാം ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ വക്ഷസാങ്കിതം ഭാവിച്ച രാമ രാമ പാഹിമാം ധർമ്മമോടു മന്ദരമുയർത്തുവാനായങ്ങുടൻ കൂർമ്മമായവതരിച്ച രാമരാമ പാഹിമാം പാരിടം പിളർന്നു ചെന്നതേറ്റമേലിൽ ഭൂമിയേ പന്നിയായി വീണ്ടു കൊണ്ട രാമ രാമ പാഹിമാം നാരസിംഹ രൂപമായവതരിച്ചു നീപുരാ നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം ജഗത്രയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ ജാതനായ വാമനാ മുകുന്ദ രാമ പാഹിമാം ഭംഗിയോടു ഭൂമി തന്നെ ബ്രാഹ്മണർക്കു നല്‌കുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം ഭൂമിഭാരമാശു തീർത്തു രക്ഷചെയ്‌തിന്നഹോ ബ്രഹ്മ ദേവനാൽ വരിച്ച രാമ രാമ പാഹിമാം ആകയാലയോദ്ധ്യ മന്നനാം ദശരഥനുടെ ആത്മ പുത്രനായ് ജനിച്ച രാമ രാമ പാഹിമാം സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ സാദരം വളർന്നൊരെൻ മുകുന്ദ രാമ പാഹിമാം യാഗരക്ഷ ചെയ്വതിന്നു യോഗിയാം മുനീന്ദ്രനോ- ടാഗമിച്ച രാഘവാ മുകുന്ദ രാമ പാഹിമാം വില്ലുമമ്പുമായ് പിറകെ ലക്ഷ്‌മണനുമായുടൻ ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം മന്ത്രവും ഗ്രഹിച്ചു ത്രത ക്ഷത്തുഡാദിയുമൊഴിച്ചു മോദമായ് വനം പുകിന്ത രാമ രാമ പാഹിമാം മാർഗ്ഗ മദ്ധ്യേ വന്നടുത്ത രാക്ഷസിയേ നിഗ്രഹിച്ചു മാർഗ്ഗ വിഭ്രമം കെടുത്ത രാമ രാമ പാഹിമാം. ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും പുഷ്ട‌മായ് മുടിച്ചു നീ മുകുന്ദ രാമ പാഹിമാം ആശ്രമേ മുനിയുമായിരുന്നു മൂന്നു വാസരം ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം. അന്യനാളുഷസി പിന്നെ വിശ്വാമിത്രനോടുമായ് അന്നവിടന്നു ഗമിച്ച രാമ രാമ പാഹിമാം ഗൗതമന്റെ ശാപമേറ്റു കല്ലതായ് കിടന്നൊരു കഞ്ജനേർ മിഴിക്കു മോക്ഷ മീണ്ട രാമ പാഹിമാം വിദേഹ രാജ്യമുൾപ്പുകിന്തു വിശ്വ നായകനുടെ വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം പോന്നിടും ദശാന്തരേ എതിർത്തു വന്ന ഭാർഗ്ഗവൻ തന്നെയും ജയിച്ചു നീ മുകുന്ദ രാമ പാഹിമാം വന്നയോദ്ധ്യപുക്കു തൻ്റെ മന്ദിരേ ചിരംവസിച്ച മന്നവാ മനോഹരാ മുകുന്ദ രാമ പാഹിമാം നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും അഭിഷേകത്തിനാജ്ഞ ചെയ്‌ത രാമ രാമ പാഹിമാം. താത കല്പന വഹിച്ചു തമ്പിയോടുമായ് വനേ സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം. അച്ഛനോടുമമ്മയോടും ആശീർവാദവും വഹിച്ചു തുച്ഛമായ വൽക്കലം ധരിച്ച രാമ പാഹിമാം മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ യന്ത്ര വേഗമായ് ഗമിച്ച രാമ രാമ പാഹിമാം വന്നൊരു ഗുഹനോടന്നു നന്ദി പൂർവ്വമായുടൻ സന്നമായ് നദി കടന്ന രാമ രാമ പാഹിമാം പൂർത്തിയായ് ഭരദ്വാജൻ്റെ ആശ്രമമകം പുകിന്തു പ്രീതിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം മാമുനീന്ദ്രനായിടുന്ന വാത്മീകിയേയും മുദാ ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം ചിത്രകൂടമാക്രമിച്ചു പർണ്ണശാലയും ചമച്ചു ശുദ്ധപത്നിയോടുമങ്ങിരുന്ന രാമ പാഹിമാം ഭാരത ഭാഷിതം ശ്രവിച്ചു പിതൃ കർമ്മ തർപ്പണങ്ങൾ ഭക്തിയായ് കഴിച്ചവിടെ രാമ രാമ പാഹിമാം പാദുകം ഭരതനങ്ങു പൂജ ചെയ്‌തു കൊള്ളുവാൻ പ്രീതിയായ് കൊടുത്തയച്ച രാമ രാമ പാഹിമാം അത്രിതാപസാശ്രമേ ഗമിച്ചു നിങ്ങൾ മൂവരും രാത്രിയും കഴിഞ്ഞവിടെയന്യനാളുഷസ്സതിൽ യാത്രയായ നേരമത്രേ പദ്ധതിക്കെതിർത്തൊരു വീരനാം വിരാധനേ വധിച്ച രാമ പാഹിമാം തിരിച്ചു നീ സരസമായ് ശരഭംഗാശ്രമവുമാ സുതീഷ്ണ വാടവും കടന്ന രാമ രാമ പാഹിമാം അത്ഭുതാംഗനായിടും അഗസ്‌ത്യനേയുമഞ്ജസ ആധി തീർത്തനുഗ്രഹിച്ച രാമ രാമ പാഹിമാം. പഞ്ചസായ കോപമാ ഗമിച്ചു പിന്നെ നീ മുദാ പഞ്ചവടി തന്നിലങ്ങിരുന്ന രാമ പാഹിമാം ശൂർപ്പണഖ തന്നുടെയ കർണ്ണ നാസികാകുചം ശൂന്യ ലക്ഷ്മ‌ണാഗ്രജാ മുകുന്ദ രാമ പാഹിമാം വന്നൊരു ഖരാദിയേ വധിച്ചു മുക്തിയേകിയ വാരിജ വിലോചനാ മുകുന്ദ രാമ പാഹിമാം വഹ്നി മണ്ഡലത്തിലന്നു സീതയോ മറഞ്ഞു പിന്നെ മായയായ സീതതൻ മനോഭിരാമ പാഹിമാം മാരീചന്റെ മായയാൽ മദിച്ചു വന്ന മാനിനെ മാനമായ് പിടിപ്പതിന്നു പോയ രാമ പാഹിമാം ആശവിട്ടൊരുശരം തൊടുത്തയച്ചു സത്വരം ഊശിയാക്കി മാനിനെ ഹനിച്ച രാമ പാഹിമാം ലക്ഷ്മണൻ വരുന്നതങ്ങു കണ്ടുകാര്യമൊക്കെയും തൽക്ഷണം ഗ്രഹിച്ചു കൊണ്ട രാമ രാമ പാഹിമാം പരുഷമൊക്കെയും പറഞ്ഞു തമ്പിയോടങ്ങീർഷ്യയാ പരിതപിച്ചങ്ങാഗമിച്ച രാമ രാമ പാഹിമാം പത്നിയെ കാണാഞ്ഞിട്ടങ്ങു പിന്തിരിഞ്ഞു നോക്കിയും പലവുരു പറഞ്ഞുകേണ രാമ രാമ പാഹിമാം കപടനാടകങ്ങളൊന്നു മോർത്തതില്ല ലക്ഷ്മണൻ കൂടവേ നടന്നുഴന്ന രാമ രാമ പാഹിമാം പക്ഷിയാം ജടായുവോടു പത്നിതൻ വൃത്താന്തവും ശിക്ഷയോടു കേട്ടറിഞ്ഞ രാമ രാമ പാഹിമാം ഭക്തനാം ജടായുവിന്നു മോക്ഷവും കൊടുത്തു പിന്നെ ശക്തനാം കബന്ധനെ വധിച്ച രാമ പാഹിമാം ശബരിയാശ്രമേ ഗമിച്ചു സർവ്വ കാര്യവും ഗ്രഹിച്ചു ശബരിയും ഗതിയടഞ്ഞു രാമ രാമ പാഹിമാം. ഋശ്യമൂക പാർശ്വമങ്ങണഞ്ഞ നേരമഞ്ജസാ വിശ്വസിച്ച മാരുതിയോടാഗമിച്ച രാഘവാ അർക്ക പുത്രനായിടുന്ന സുഗ്രീവനെക്കണ്ടുതമ്മിൽ സഖ്യവും കഴിച്ചുകൊണ്ട് രാമ രാമ പാഹിമാം കുന്നെടുത്തെറിഞ്ഞു പിന്നെ തന്നുടെ പരാക്രമം കാട്ടിനിന്ന രാഘവാ മുകുന്ദ രാമ പാഹിമാം സപ്ത‌സാലമേഴുമങ്ങൊരമ്പുകൊണ്ടു സത്വരം ക്ളിപ്തമായ് പിളർന്നു നീ മുകുന്ദ രാമ പാഹിമാം ഒളിച്ചു നിന്നു ബാലിയെ തിളച്ചയമ്പിനാലുടൻ കൊലകഴിച്ച രാഘവാ മുകുന്ദ രാമ പാഹിമാം വന്നണഞ്ഞ താരതൻ്റെ ഖിന്നതയകറ്റി നീ സന്ന ധൈര്യമേകിവിട്ട രാമ രാമ പാഹിമാം അഗ്രജൻ മരിച്ചളവു സുഗ്രീവന്നു രാജ്യവും ഉഗ്രമായ് കൊടുത്തോരെൻ മുകുന്ദ രാമ പാഹിമാം നാലു മാസവും കഴിഞ്ഞു വന്നീടാഞ്ഞു സുഗ്രീവൻ നാട്യമോടു തമ്പിയേയയച്ച രാമ പാഹിമാം ദേവിയെത്തിരഞ്ഞു പോവതിന്നുവന്ന വാനര സേന കണ്ടു ഭാവ മാർന്ന രാമ രാമ പാഹിമാം അംഗുലീയമാശുപിന്നെ ആസ്ഥയോടുമപ്പോഴേ അഞ്ജനാതനയനീണ്ട രാമ രാമ പാഹിമാം. സീതയോടു ചൊൽവതിന്നു ശില്പമായവാക്യവും ചന്തമോടു ചൊല്ലിവിട്ട രാമ രാമ പാഹിമാം ദേവിതൻ മുഖാര വിന്ദമാശു കണ്ടിടാഞ്ഞഹോ വേദനകൾ പൂണ്ടിരുന്ന രാമ രാമ പാഹിമാം. വന്നതില്ല മാരുതി വരുന്നുവോ വരുന്നുവോ എന്നു പാർത്തു പാർത്തിരുന്ന രാമ രാമ പാഹിമാം വന്നടിപണിഞ്ഞുനിന്നൊരഞ്ജനാതനയനെ നന്ദി പൂർവ്വമാശ്ളേഷിച്ച രാമ രാമ പാഹിമാം സീതയങ്ങു കാട്ടുവാൻ കൊടുത്തയച്ച നന്മണി വീതശങ്കമായ് വഹിച്ച രാമ രാമ പാഹിമാം ലങ്കതൻ വിശേഷവും ലവണ സാഗരം കടന്ന സങ്കടങ്ങളും ഗ്രഹിച്ച രാമ രാമ പാഹിമാം. മങ്കമാർമണിയതായ ലങ്കാശ്രീ ഗമിച്ചതും മാരുതിയാലങ്ങറിഞ്ഞ രാമ രാമ പാഹിമാം നീളവേ തിരഞ്ഞു പിന്നെ സീതയങ്ങു കണ്ടതും ആളിമാരുടെ ഭയങ്ങളാകെവന്നുരച്ചതും ദേവിയോടുമാരുതിയടിപണിഞ്ഞു ചൊന്നതും ദേവിയങ്ങതിന്നുടൻ പറഞ്ഞവാറുമൊക്കവേ പൂവനമഴിച്ചതും പുരങ്ങളാശു കണ്ടതും പുത്തനായ കോട്ടകൊത്തളങ്ങളങ്ങിടിച്ചതും അക്ഷ കുമാരനെ നീഹനിച്ചുവെന്ന വാർത്തയും അഞ്ജനാ തനയനാലറിഞ്ഞ രാമ പാഹിമാം. ഇന്ദ്രജിത്തിനോടെതിർത്തു ബ്രഹ്മപാശമേറ്റതും ഇംഗിതത്തോടങ്ങറിഞ്ഞ രാമ രാമ പാഹിമാം. ഭക്തനാം വിഭീഷണൻ തടുത്തുചൊന്ന നീതിയും വ്യക്തമായറിഞ്ഞു കൊണ്ട് രാമ രാമ പാഹിമാം ലങ്ക ചുട്ടു ഭസ്മ‌മാക്കി വന്ന മാരുതിക്കുടൻ സങ്കടങ്ങളാശു തീർത്ത രാമ രാമ പാഹിമാം രാവണാവിചേഷ്‌ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടൻ രാവണാ വധാത്തിനായെഴുന്ന രാമ പാഹിമാം. അഭയമോടുവന്നിരന്ന ഭക്തനാം വിഭീഷണന്നു അപ്പോഴേ മുടികൊടുത്ത രാമ രാമ പാഹിമാം ലങ്കയിൽ കടപ്പതിന്നു ലവണമാകുമബ്‌ധിയേ ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം. വൻചിറതൊടുത്തു പിന്നെ വാച്ചമോദമോടുടൻ വാരിധി കടന്നു ചെന്ന രാമ രാമ പാഹിമാം. രാക്ഷസാവധത്തിനായോരുങ്ങി വാനരരോടും കാംക്ഷയോടു ചെന്നെതിർത്ത രാമ രാമ പാഹിമാം യുദ്ധവും തുടർന്നു പിന്നെ ബദ്ധവൈരമോടുടൻ ശസ്ത്രമാരി തൂകിനിന്ന രാമ രാമ പാഹിമാം. കമ്പമാർന്ന രാവണൻ്റെ തമ്പിയായ് വിലസിടുന്ന കുംഭകർണ്ണനെ ഹനിച്ച രാമ രാമ പാഹിമാം നാരദ സ്‌തുതികൾ കേട്ടു നന്മനം തെളിഞ്ഞുകൊണ്ടു നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം. മേഘനാദവിക്രമൻ്റെയമ്പിനാൽ കപടമായ് മേദിനിയോടാശുചേർന്ന രാമ രാമ പാഹിമാം അഞ്ജനാതനയനിങ്ങു കൊണ്ടുവന്നോരൗഷധാൽ ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം ഇന്ദ്രജിത്തിനെ വധിച്ച സുന്ദരാ കുമാരനായ ലക്ഷ്മണാഗ്രജാ വിഭോ! മുകുന്ദ രാമ പാഹിമാം ബന്ധുവാമഗസ്‌ത്യനോടു മന്ത്രവും ഗ്രഹിച്ചുതത്ര ചന്തമായ് രണം തുടർന്ന രാമ രാമ പാഹിമാം. ദുഷ്ടനാം ദശാനനൻ്റെ കണ്ഠവും മുറിച്ചു പിന്നെ ശിഷ്ട‌രക്ഷ ചെയ്‌തുകൊണ്ട രാമ രാമ പാഹിമാം രാക്ഷസാകുലം മുടിച്ചു രക്ഷയും വസുന്ധരക്കു തൽക്ഷണേ വരുത്തി വച്ച രാമ രാമ പാഹിമാം. വഹ്നി മണ്ഡലേയിരുന്ന സീതയെ വഹിച്ചു കൊണ്ടു വന്നയോദ്ധ്യ പുക്കിരുന്ന രാമ രാമ പാഹിമാം രത്ന മകുടവും ധരിച്ചു ദേവിയോടു കൂടവേ രത്ന മഞ്ച മങ്ങതിൽ വസിച്ച രാമ പാഹിമാം. രാജ്യവാസിയായവർക്കു പൂജ്യനായിരുന്നു തത്ര രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം സന്ധ്യനാമ സംഗ്രഹം കലി വിനാശനം പരം സന്ധ്യനേരമിങ്ങനെ ജപിക്ക നമ്മൾ സാദരം ഭക്തിയോടു സന്ധ്യനാമ കീർത്തനം കഥിച്ചു ഞാൻ മുക്തി വന്നിടാൻ മുകുന്ദ രാമ പാഹിമാം. രാമ, രാമ, രാമ, രാമ, രാമ രാമ പാഹിമാം... രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം... രാമനാമ ജപം മനസ്സിന് ശാന്തിയും ഐശ്വര്യവും നൽകട്ടെ. എല്ലാവർക്കും നല്ലൊരു ശുഭ ദിനം ആശംസിക്കുന്നു. 🙏✨ ശ്രീരാമ ജയ രാമ... ജയ ജയ രാമ. ജയ് ശ്രീറാം 🙏 ​
തുഞ്ചൻ ഗുരു മഠം നമ്മൾ രാമായണ മാസമായി ആചരിക്കുന്ന കർക്കിടക മാസം . അമ്മിഞ്ഞ പാലോളം മാധുര്യമേറും മലയാള ഭാഷ നമുക്ക്‌ സമ്മാനിച്ച ഭക്ത കവി ശ്രീ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛൻ (1486- 1557 ) അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ എഴുതിയില്ലായിരുന്നു എങ്കിൽ നമുക്കീ രാമായണം ഇത്ര സംഗീതാത്മകമായി വായിക്കുവാൻ കഴിയുമായിരുന്നോ . ഒരിക്കലും ഇല്ലാ എന്ന് തന്നെ പറയാം . ഗുരുനാഥന്റെ പിറന്നാൾ കർക്കിടകമാസത്തിലാണ്‌ . അത്‌ കൊണ്ടാകുമൊ കർക്കിടക മാസം രാമായണ മാസമായി ആഘോഷിക്കുന്നത്‌.ഈ സുദിനത്തിൽ ഗുരുനാഥൻ അന്ത്യവിശ്രമം കൊള്ളുന്ന തുഞ്ചൻ ഗുരു മഠത്തെ കുറിച്ച്‌ ഒന്ന് വായിക്കാം ഇവിടെ .ഇപ്പോൾ ഞാൻ മഠത്തെ കുറിച്ച്‌ മാത്രമെ പറയുന്നുള്ളൂ , ഗുരുനാഥന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച്‌ എഴുതാം ഞാൻ കൂടുതലായി പാലക്കാട്‌ ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ ചിറ്റൂരിലെ തെക്കെ ഗ്രാമം എന്ന അഗ്രഹാരത്തിലാണ് തുഞ്ചൻ ഗുരു മഠം സ്ഥിതി ചെയ്യുന്നത്‌. ശോകനാശിനിപ്പുഴ തഴുകി ഒഴുകുന്ന, മണ്ണിൽ പൊന്ന് വിളയുന്ന ഗ്രാമം അതാണ്‌ ചിറ്റൂർ . ഇവിടുത്തെ ശാന്തത ഗുരുനാഥനെ അത്രത്തോളം ആകർഷിച്ച്‌ കാണും. ഗുരുനാഥൻ ജനിച്ചതും വളർന്നതും തിരൂർ ആണ്‌ . പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ചിലവഴിച്ചതും, അല്ലെൽ നിരവധി കാവ്യങ്ങൾക്ക്‌ ജന്മം കൊടുത്ത സ്ഥലവും , മനസമാധാനത്തോടെ ഇരുന്നതും പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ ഉള്ള തുഞ്ചൻ മഠത്തിലായിരുന്നു.ജീവിതത്തിലെ അവസാന മുപ്പത്‌ വർഷം ഗുരുനാഥൻ ഇവിടെ ആയിരുന്നു ചിലവഴിച്ചത്‌.സ്വദേശത്തെ അവഗണനയാൽ മനം നൊന്ത്‌, തഞ്ചാവൂരിൽ ചെന്ന് വേദശാസ്ത്ര വിഷയങ്ങൾ അഗാധമായ പാണ്ഡിത്യം നേടിയ ഗുരുനാഥൻ, വീണ്ടും സ്വദേശത്തേക്ക് വരികയും ,സമാധാനം ഇല്ലായ്മ തുടർക്കഥ ആവുകയും ചെയ്തു. സ്വദേശത്തെ ക്ലേശകരമായ ജീവിതത്തിന്‌ ഒടുവിൽ അറിവിന്റെ ദേവതയായ, സരസ്വതി ദേവിയുടെ വെളിപാട്‌ ലഭിച്ച്‌ ഗൃഹസ്ഥാശ്രമം വിട്ട്‌ തന്റെ ജന്മ ലക്ഷ്യത്തിലേക്ക്‌ ഗുരുദേവൻ യാത്ര തിരിച്ചു. .ഒടുവിൽ‌ കൊച്ചി രാജ്യത്തിന്റെ കീഴിൽ ഉള്ള ചിറ്റൂരിൽ ശോകനാശിനി പുഴയുടെ തീരത്ത്‌ ഒരു വഴിപോക്കനെ പോലെ കഴിഞ്ഞു കുറച്ച്‌ നാൾ . തഞ്ചാവൂർ നിന്ന് വരുമ്പോൾ സന്യാസം ഗുരുനാഥൻ സന്യാസം സ്വീകരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ദിവ്യത്വം മനസിലാക്കിയ എഴുവത്ത്‌ വീട്ടുകാർ തങ്ങളുടെ വീട്ടിലേക്ക്‌ അദ്ദേഹത്തെ കൂട്ടികൊണ്ടു പോവുകയും,അതിന് ശേഷം ഗുരുനാഥന്‌ താമസിക്കാൻ മഠം നിർമ്മിക്കാൻ ചമ്പത്തിൽ വീട്ടുകാർ ഭൂമി ദാനം നൽകുകയും, അവിടെ ഗുരുനാഥൻ മഠം സ്ഥാപിച്ച്‌ അവിടെ താമസമാക്കുകയും, ഒരുപാട്‌ കുട്ടികൾക്ക്‌ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തു. ശോകനാശിനി പുഴയിൽ മുങ്ങിക്കുളിച്ചപ്പോൾ ഗുരുനാഥന്റെ ശോകങ്ങൾ ഇല്ലാതെ ആയി എന്നും അതിനാൽ ആണ്‌ ഗുരുനാഥൻ ആ പുഴയ്ക്ക്‌ ശോകനാശിനി എന്ന് പേരിട്ടതെന്നും പറയപ്പെടുന്നു.. . മഹാപണ്ഡിതനായ ഗുരുനാഥന്‌ എഴുവത്ത്‌ ഗോപാല മേനോൻ , എഴുവത്ത്‌ കരുണകരമേനോൻ തുടങ്ങി അനവധി ശിഷ്യന്മാർ ഉണ്ടായി. അറിവ്‌ പകർന്ന് കൊടുക്കുക എന്നതായിരുന്നു ഗുരുനാഥന്റെ ജന്മ ലക്ഷ്യം. ഇന്നും അദ്ദേഹം നമുക്ക്‌ ആ അറിവ്‌ പാലാഴി പോലെ പകർന്ന് കൊണ്ടെ ഇരിക്കുന്നു. തുഞ്ചൻ മഠത്തിൽ താമസിക്കുന്ന കാലത്താണ്‌ ഗുരുനാഥൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും , മഹാഭാരതം കിളിപ്പാട്ടും , മറ്റ്‌ കൃതികളും രചിച്ചത് എന്ന് പറയപ്പെടുന്നു‌. ശോകനാശിനി പുഴയിലെ ഗുരുപ്പാറ എന്നറിയപ്പെടുന്ന പാറപ്പുറത്ത്‌ ഇരുന്നായിരുന്നു ഗുരുനാഥന്റെ ധ്യാനവും, ചില സമയങ്ങളിലെ എഴുത്തും എല്ലാം .രണ്ട്‌ നേരമുള്ള പുഴയിലെ കുളി കഴിഞ്ഞാൽ ആ പാറയിലായിരുന്നു ഗുരുനാഥൻ വിശ്രമിച്ചിരുന്നത്‌. ഗുരുനാഥൻ മഠത്തിനോട്‌ ചേർന്ന് ശ്രീരാമ ക്ഷേത്രം നിർമ്മിക്കുകയും , അവിടെ പൂജാവശ്യങ്ങൾക്കായും മറ്റും തഞ്ചാവൂർ നിന്ന് ഏഴ്‌ തമിഴ്‌ ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടു വരികയും അവരെ എല്ലാം മഠത്തിനോട്‌ ചേർന്ന് തന്നെ താമസമാക്കിപ്പിക്കുകയും ചെയ്തു. അങ്ങനെ അവിടെ നിന്ന് മറ്റ്‌ തമിഴ്‌ ബ്രാഹ്മണ കുടുംബങ്ങൾ കൂടി വന്ന് ഇവിടം ഒരു അഗ്രഹാരം ആയി മാറി . തെക്കെ ഗ്രാമം അഗ്രഹാര വിശേഷം വേറെ ഒരിക്കൽ പറയാം ആദ്യം നാലായിരം പണം കൊടുത്താണ്‌ ഗുരുനാഥൻ ചമ്പത്തിൽ വലിയ മന്നാടിയാരിൽ നിന്ന് ഭൂമി വാങ്ങിയത്‌ . മഠം എല്ലാം പണിത്‌ കഴിഞ്ഞ്‌ , ഒരിക്കൽ മന്നാടിയാർ അവിടെ ചെല്ലുകയും ഗുരുനാഥന്റെ ദിവ്യത്വം മനസിലാക്കുകയും, നാലായിരം പണം തിരിച്ച്‌ കൊടുക്കുകയും ചെയ്തു. ആദ്യം ഓലപ്പുര ആയിരുന്നു മഠം കാലക്രമേണ ഉള്ള മാറ്റം മഠത്തിന്‌ വന്നിട്ടുണ്ട്‌ . ശ്രീകോവിലും , ഓഫീസും , വലിയ ഹാളും , മുറികളും ,ചെറിയ ഒരു നടുമുറ്റവും അടങ്ങിയതാണ്‌ മഠം. ശ്രീകോവിലിൽ ഗുരുനാഥന്റെ സമാധിയും, ശിഷ്യന്റെ സമാധി ( സൂര്യ നാരായണന്റെ ആണെന്നും ഗോപാലമേനോന്റെ ആണെന്നും രണ്ട്‌ വാദം ഉണ്ട്‌ ഏതെന്ന് ഉറപ്പില്ലാ )ഗണപതി, വിഷ്ണു, ഹനുമാൻ, സാളഗ്രാമം , ശ്രീചക്രം, ശിവലിംഗം , ദുർഗ്ഗ, രാമ ലക്ഷ്മണ സീതമാർ, ഗുരുനാഥൻ ഉപയോഗിച്ചിരുന്ന പാദുകം, അദ്ദേഹം എഴുതിയ ചില ഗ്രന്ഥങ്ങൾ , യോഗദണ്ഡ്‌ , എഴുത്താണി എന്നിവയും ഉണ്ട്‌ . നിത്യേന രണ്ട്‌ നേരം ഇവിടെ പൂജയുണ്ട്‌ .വിദ്യാരംഭം, നവരാത്രി, കർക്കിടക മാസത്തിലെ രാമായണ പാരായണം,കർക്കിടക മാസം 18, നവബർ ഒന്നാം തിയ്യതി, ഗുരുവിന്റെ സമാധി ദിനം (ധനു വിലെ ഉത്രം ശ്രാദ്ധം പോലെ കഴിക്കും) എന്നീ ദിനങ്ങൾ പ്രധാനം ഇവിടെ . വിദ്യാരംഭത്തിന്‌ ആയിരക്കണക്കിന്‌ കുട്ടികൾ ആണിവിടെ ആദ്യാക്ഷരം കുറിക്കുക . ഇവിടുത്തേക്കാൾ യോഗ്യമായ വേറെ ഏത്‌ സ്ഥലം ഉണ്ട്‌ ആദ്യാക്ഷരം കുറിക്കാൻ .ഗുരുനാഥാ ഞാൻ ഒരിക്കലും എന്റെ ഭാഷയെ മറക്കില്ലാ . എനിക്ക്‌ നല്ല ഭാഷ കൈമോശം വരാതിരിക്കാൻ അങ്ങയുടെ അനുഗ്രഹം വേണം എന്ന് പറഞ്ഞ്‌ ഞാൻ നടയ്ക്കൽ നമസ്കരിച്ചു. കഴിഞ്ഞ അമ്പത്‌ കൊല്ലത്തിലധികമായി ചിറ്റൂർ എൻ എസ്‌ എസ്‌ യൂണിറ്റാണ്‌ തുഞ്ചൻ മഠം നോക്കി നടത്തുന്നത്‌ . നല്ല രീതിയിൽ തന്നെ എന്നു പറയാം . ദാസേട്ടൻ എന്നറിയപ്പെടുന്ന ശ്രീ നാരായണ ദാസ്‌ അദ്ദേഹമാണ്‌ നിത്യം പൂജ ചെയ്യുന്നത്‌.യൂണിറ്റ്‌ പ്രസിഡണ്ട്‌ ശ്രീ ഉണ്ണികൃഷ്ണൻ , കമ്മിറ്റി മെംബർ ശ്രീ സോമനാഥൻ മാഷ്‌,ട്രഷറർ ശ്രീ മണികണ്ഠൻ നായർ, ദാസേട്ടൻ എന്നിവരോട് കാര്യ വിവരങ്ങൾ പറഞ്ഞു തന്നതിന് ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു മലയാളത്തെ സ്നേഹിക്കുന്നവർ , അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ വായിക്കുന്നവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ ഒന്ന് നമസ്കരിക്കുന്നത്‌ നല്ലത്‌ ആയിരിക്കും. തുഞ്ചൻ മഠം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്‌ . ഇതൊരു പുണ്യ ഭൂമിയാണ്‌ . ഈ പുണ്യഭൂമിയിൽ ഒരിക്കൽ എങ്കിലും വരാൻ ശ്രമിക്കുക . നിത്യേന രാവിലെ 5.30-9.00 വരെയും, വൈകുന്നെരം 5.30-7 .00 മണി വരെയും മഠം തുറന്നിരിക്കും . എന്റെ മഹാഗുരുവെ അങ്ങേയ്ക്ക്‌ പ്രണാമം .... എല്ലാവരുടെ ഗൃഹത്തിലും മനസ്സിലും രാമായണം മുഴങ്ങട്ടെ എന്നും എപ്പോഴും ☀️നമ്മുടെ സംസ്കാരത്തെ തൊട്ടറിഞ്ഞ് നമ്മുടെ കുട്ടികള്‍ വളരട്ടെ... നമുക്ക് അവരുടെ വഴികാട്ടികളാകാം..

Thursday, July 16, 2026

*🌄🌞പ്രഭാത ചിന്തകൾ🌞🌄* *26 ആഷാഢം 1948* *01 കർക്കിടകം 1201* *17 ജൂലൈ 2026* *വെള്ളി* *🌹ആത്മീയ ഉണർവ്: ഭൗതികമായ തിരക്കുകളിൽ നിന്ന് മാറി, രാമായണമാസത്തിൽ മനസ്സിന് ശാന്തിയും ഈശ്വരചിന്തയും വളർത്തുക.* *🪷 ആരോഗ്യ സംരക്ഷണം: ആയുർവേദവിധി പ്രകാരമുള്ള കർക്കടക ചികിത്സകളിലൂടെയും ഔഷധസേവയിലൂടെയും ശരീരത്തിന് പുത്തൻ ഊർജ്ജവും പ്രതിരോധശേഷിയും നൽകുക.* *🔥 പ്രതീക്ഷയുടെ വെളിച്ചം: ദുരിതങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ തുടക്കത്തിലേക്ക് കടക്കുക.* *🚩 സൂര്യൻ മിഥുന രാശിയിൽ നിന്ന് കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യമുഹൂർത്തമാണ് കർക്കടക സംക്രമം. ദക്ഷിണായനത്തിന്റെ തുടക്കമായ ഈ മാസം രാമായണ പാരായണത്തിലൂടെയും ആരോഗ്യസംരക്ഷണത്തിലൂടെയും ആത്മീയവും ശാരീരികവുമായ ഉണർവ് നേടാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.* *🌅🔆ശുഭദിനം നേരുന്നു🔆🌅*
#രാമായണത്തിലെ പ്രധാന സ്തുതികൾ. നമ്മുടെ നിത്യ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി രാമായണ പാരായണത്തിലെ, സ്തുതികൾ ഉണ്ടെന്ന സത്യം, #സന്താനപരമായ ദുഃഖങ്ങൾക്ക്, നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര" എന്ന് തുടങ്ങുന്ന കൗസല്യാ സ്തുതി #സത്സന്താന ലബ്ധിക്കും, ധനം, ഐശ്വര്യം ലഭിക്കാനും, വ്യാപാര നഷ്ടം ഒഴിവാക്കാനും "ഞാനഹോ കൃതാർഥയായേൻ ജഗന്നാഥാ!" എന്ന് തുടങ്ങുന്ന അഹല്യാ സ്തുതി ഭക്തിയും, വിരക്തിയും വർധിക്കാൻ , " നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ " എന്ന് തുടങ്ങുന്ന സുതീക്ഷണസ്തുതി , ജ്ഞാന വർധനവിന് , "നീ വരുന്നതും പാർത്തു ഞാനിരുന്നിതു നൂനം" എന്ന് തുടങ്ങുന്ന അഗസ്ത്യ സ്തുതി , ഭയ നാശത്തിനും, ഭഗവത് സാമീപ്യത്തിനും, ഉപാസകരടക്കം ജപിക്കുന്ന "അഗ്രണ്യഗുണമാദ്യമവ്യയമപ്രമേയമഖില " എന്ന് തുടങ്ങുന്ന ജടായു സ്തുതി , ഉപാസകൻമാരുരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി "നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും " എന്ന് തുടങ്ങുന്ന കബന്ധസ്തുതി , ഭക്തി നില നിൽക്കാനും, വേണ്ടാത്ത ബന്ധങ്ങളിൽ നിന്ന് രക്ഷ നേടാനും "ദാസി തവാഹം രഘുപതേ! രാജേന്ദ്ര! " എന്ന് തുടങ്ങുന്ന സ്വയം പ്രഭാ സ്തുതി , ഭക്തിപ്രധാനമായ "സീതാ പതേ! രാമ! രാജേന്ദ്ര! രാഘവ! എന്ന് തുടങ്ങുന്ന നാരദസ്തുതി, ശത്രു നാശത്തിനും, ജീവിത വിജയത്തിനും, അഗസ്ത്യ മുനിയാൽ നൽകപ്പെട്ട "അഭ്യുദയം നിനക്കാശു വരുത്തുവാ " എന്ന് തുടങ്ങുന്ന ആദിത്യ സ്തുതിയും, ആദിത്യ ഹൃദയവും, കൂടാതെ ക്രിയാമാർഗം, രാവണൻ്റെ നിന്ദാ സ്തുതി എന്നിവയും ചേർന്ന പ്രയോഗവശങ്ങൾ ഉള്ള അത്ഭുത കൃതിയാണ് രാമായണം. സ്വാനുഭവം പറയുകയാണെങ്കിൽ, നിഷ്ഠയോടെയുള്ള രാമായണ പാരായണത്തോടൊപ്പം, ഹനുമാൻ ചാലീസയും ആദിത്യ ഹൃദയവും വിശ്വാസപൂർവ്വം ജപിച്ചാൽ ജീവിതത്തിൽ വരുന്ന അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് സ്വയം അറിയാൻ കഴിയും. ഇതിൽ ഓരോ സ്തുതിയും, കാര്യസാധ്യങ്ങൾക്കായി, സങ്കൽപ്പം ചെയ്ത് ജപിക്കുന്നതിന് യാതൊരു ഭയപ്പാടിൻ്റെയും ആവശ്യമില്ല. മന:ശുദ്ധിയോടെ പറ്റുന്ന സമയം രാമായണം വായിക്കുക നിത്യ ശീലമായാൽ അവിടെ ശാന്തിയും, സമാധാനവും കളിയാടും. നാരായണയിലെ "രാ" യും നമഃശിവായ യില "മ" യും ചേർന്ന "രാമ " എന്ന താരക മന്ത്രം, രാമായണം ഉണ്ടാകുന്നതിനും മുമ്പ് തന്നെ പ്രഞ്ചത്തിൽ മുഴങ്ങിയിരുന്നു. കാട്ടാളനെ മഹാമുനിയാക്കി പരിവർത്തനം ചെയ്ത ആ മഹാമന്ത്രത്താൽ നേടാൻ കഴിയാത്തതായി ഈ ത്രിഭുവനങ്ങളിലും ഒന്നുമില്ലെന്ന ഉറച്ച വിശ്വാസതോടെ ഭക്തിപൂർവം രാമായണ പാരായണം നടത്താൻ എല്ലാർക്കും കഴിയട്ടെ. #ശ്രീരാമജയം

Sunday, July 12, 2026

ശ്രീമദ് ഭാഗവതം തൃതീയ സ്കന്ധത്തിൽ (മൂന്നാം അധ്യായങ്ങളിൽ) മൈത്രേയ മഹർഷി വിദുരന് നൽകുന്ന പ്രപഞ്ച സൃഷ്ടി വിവരണം (Srishti Vivaranam) സാംഖ്യശാസ്ത്ര സിദ്ധാന്തങ്ങളെയും ഭഗവത് ലീലകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മഹാഭാരത യുദ്ധത്തിന് മുൻപ് തീർത്ഥാടനത്തിന് ഇറങ്ങിയ വിദുരർ യമുനാതീരത്തുവെച്ച് ഉദ്ധവരെയും തുടർന്ന് ഹരിദ്വാറിൽ വെച്ച് മൈത്രേയ മഹർഷിയെയും കണ്ടുമുട്ടുന്നു. അവിടെവെച്ച് വിദുരരുടെ സംശയങ്ങൾക്ക് മറുപടിയായാണ് മൈത്രേയൻ ഈ പ്രപഞ്ചോത്പത്തി കഥ വിവരിക്കുന്നത്. മൈത്രേയൻ വിവരിച്ച പ്രധാന സൃഷ്ടിഘട്ടങ്ങൾ താഴെ പറയുന്നവയാണ്: 1. പ്രളയാവസ്ഥയും പരമാത്മാവും സൃഷ്ടിക്ക് മുൻപ് ഈ പ്രപഞ്ചത്തിൽ പരമാത്മാവ് (ഭഗവാൻ വിഷ്ണു) മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് പ്രകൃതിയോ ഗുണങ്ങളോ പ്രപഞ്ചമോ ഉണ്ടായിരുന്നില്ല. ഭഗവാൻ തന്റെ 'മായാശക്തി'യെ ഉണർത്തിയതോടെയാണ് സൃഷ്ടി പ്രക്രിയ ആരംഭിക്കുന്നത്. 2. മഹത്തത്ത്വത്തിന്റെ ഉത്പത്തി ഭഗവാന്റെ ദൃഷ്ടി പതിഞ്ഞപ്പോൾ മായയിൽ നിന്ന് മഹത്തത്ത്വം (ആദ്യത്തെ ബുദ്ധിശക്തി) രൂപപ്പെട്ടു. മഹത്തത്ത്വത്തിൽ നിന്ന് സത്വരജസ്തമോ ഗുണങ്ങളടങ്ങിയ അഹങ്കാരം ഉണ്ടായി. 3. പ്രപഞ്ച ഘടകങ്ങളുടെ രൂപീകരണം (താമസമഹങ്കാരം) ആകാശം: അഹങ്കാരത്തിൽ നിന്ന് ശബ്ദഗുണത്തോടെ ആദ്യം ആകാശമുണ്ടായി. വായു: ആകാശത്തിൽ നിന്ന് സ്പർശഗുണമുള്ള വായു രൂപപ്പെട്ടു. അഗ്നി (തേജസ്സ്): വായുവിൽ നിന്ന് രൂപഗുണമുള്ള അഗ്നി ഉണ്ടായി. ജലം: അഗ്നിയിൽ നിന്ന് രസഗുണമുള്ള ജലമുണ്ടായി. ഭൂമി: ജലത്തിൽ നിന്ന് ഗന്ധഗുണമുള്ള ഭൂമിയുണ്ടായി. 4. ഇന്ദ്രിയങ്ങളുടെയും ദേവതകളുടെയും സൃഷ്ടി (സാത്വിക-രാജസ അഹങ്കാരം) സാത്വിക അഹങ്കാരത്തിൽ നിന്ന് മനസ്സ്, ദിക്ക്, വായു, സൂര്യൻ, വരുണൻ, അഗ്നി, ഇന്ദ്രൻ തുടങ്ങിയ ഇന്ദ്രിയാധിഷ്ഠിത ദേവതകൾ ഉണ്ടായി. രാജസ അഹങ്കാരത്തിൽ നിന്ന് ജ്ഞാനേന്ദ്രിയങ്ങളും (കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക്) കർമ്മേന്ദ്രിയങ്ങളും (വാക്ക്, കൈ, കാൽ, പായു, ഉപസ്ഥം) ഉണ്ടായി. 5. വിരാട് പുരുഷന്റെ ആവിർഭാവം മേൽപ്പറഞ്ഞ ഘടകങ്ങൾ പരസ്പരം ചേരാതിരുന്നപ്പോൾ ദേവന്മാർ ഭഗവാനെ പ്രാർത്ഥിച്ചു. ഭഗവാൻ തന്റെ കാളശക്തിയാൽ ഇവയെ എല്ലാം ഒന്നിപ്പിച്ച് ഒരു പ്രപഞ്ച അണ്ഡം (Cosmic Egg) സൃഷ്ടിച്ചു. ഈ അണ്ഡത്തിൽ നിന്ന് ഒരായിരം വർഷങ്ങൾക്ക് ശേഷം വിരാട് പുരുഷൻ (വിശ്വരൂപം) ഉണർന്നു. വിരാട് പുരുഷന്റെ മുഖത്ത് നിന്ന് ബ്രാഹ്മണരും, കൈകളിൽ നിന്ന് ക്ഷത്രിയരും, തുടകളിൽ നിന്ന് വൈശ്യരും, പാദങ്ങളിൽ നിന്ന് ശൂദ്രരും ആവിർഭവിച്ചു. 6. ബ്രഹ്മാവിന്റെ ജനനവും തുടർന്നുള്ള സൃഷ്ടിയും ഭഗവാന്റെ നാഭീപദ്മത്തിൽ നിന്ന് പ്രപഞ്ചസൃഷ്ടികർത്താവായ ബ്രഹ്മാവ് ജനിച്ചു. ബ്രഹ്മാവ് ഘോരതപസ്സ് ചെയ്യുകയും ഭഗവത് അനുഗ്രഹത്താൽ സൃഷ്ടിസാമർത്ഥ്യം നേടുകയും ചെയ്തു. തുടർന്ന് ബ്രഹ്മാവ് സനത്കുമാരന്മാർ, മരീചി തുടങ്ങിയ നവപ്രജാപതിമാർ, രുദ്രൻ, സ്വായംഭുവ മനു എന്നിവരെ സൃഷ്ടിച്ച് പ്രപഞ്ചത്തെ ജനനിബിഡമാക്കി. ഈ പ്രപഞ്ചം ഭഗവാന്റെ ലീല മാത്രമാണെന്നും, മായയാൽ ആവൃതമായ ജീവൻ ഭക്തിയിലൂടെ മാത്രമേ മോചനം നേടുകയുള്ളൂ എന്നും മൈത്രേയൻ വിദുരനെ ഉപദേശിക്കുന്നു. മൈത്രേയ മഹർഷി വിദുരന് നൽകുന്ന പ്രപഞ്ച സൃഷ്ടി വിവരണത്തിന് ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുമായി (Modern Science) അത്ഭുതകരമായ ചില സാമ്യങ്ങളുണ്ട്. പുരാതന ഭാരതീയ സങ്കൽപ്പങ്ങൾ രൂപകങ്ങളിലൂടെയും (Metaphors) തത്ത്വചിന്തയിലൂടെയും അവതരിപ്പിച്ചപ്പോൾ, ആധുനിക ശാസ്ത്രം അത് ഗണിതത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിയിക്കുന്നു. അവ തമ്മിലുള്ള പ്രധാന ബന്ധങ്ങൾ താഴെ പറയുന്നവയാണ്: 1. മഹാവിസ്ഫോടന സിദ്ധാന്തവും പ്രളയാവസ്ഥയും (Big Bang Theory) ശാസ്ത്രം: പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപ് 'സിംഗുലാരിറ്റി' (Singularity) എന്ന അനന്തമായ ഊർജ്ജമുള്ള ഒരു ബിന്ദു മാത്രമാണുണ്ടായിരുന്നത്. അതിൽ നിന്നാണ് പ്രപഞ്ചം വികസിച്ചത്. ഭാഗവതം: സൃഷ്ടിക്ക് മുൻപ് ശൂന്യതയോ പ്രപഞ്ചമോ ഇല്ല, ഭഗവാൻ (പരമമായ ഊർജ്ജം) മാത്രമാണുണ്ടായിരുന്നത്. ഭഗവാന്റെ ഇച്ഛയാൽ മായ ഉണർന്നപ്പോഴാണ് സൃഷ്ടി തുടങ്ങിയത്. 2. ഊർജ്ജ സംരക്ഷണ നിയമം (Law of Conservation of Energy) ശാസ്ത്രം: ഊർജ്ജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല; ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ കഴിയൂ (E=mc²). ഭാഗവതം: പ്രളയകാലത്ത് പ്രപഞ്ചം നശിക്കുന്നില്ല, അത് ഭഗവാനിലേക്ക് തന്നെ ചുരുങ്ങിക്കിടക്കുന്നു (Potential form). സൃഷ്ടികാലത്ത് അത് വീണ്ടും പ്രകടമാകുന്നു (Kinetic form). 3. പ്രപഞ്ച പരിണാമം: സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്ക് (Evolution of Matter) മൈത്രേയൻ പറയുന്ന പഞ്ചഭൂതങ്ങളുടെ ഉത്പത്തി ക്രമം ആധുനിക പ്രപഞ്ചശാസ്ത്രത്തിന് (Cosmology) വളരെ അടുത്താണ്: ആകാശം (Space): ബിഗ് ബാങ്ങിന് ശേഷം ആദ്യം ഉണ്ടായത് വികസിച്ചുകൊണ്ടിരിക്കുന്ന ആകാശമാണ് (Space). വായു (Gas/Motion): ആകാശത്ത് വാതകപടലങ്ങൾ ചലിക്കാൻ തുടങ്ങി. അഗ്നി (Heat/Energy): ചലനവും ഘർഷണവും കാരണം നക്ഷത്രങ്ങളും സൂര്യന്മാരും ഉണ്ടായി (Thermal energy). ജലം (Liquid): താപനില കുറഞ്ഞപ്പോൾ മൂലകങ്ങൾ ചേർന്ന് ജലമുണ്ടായി. ഭൂമി (Solid Matter): ജലത്തിനും ഘനീഭവിക്കലിനും ശേഷം കട്ടിയുള്ള ഗ്രഹങ്ങളും മണ്ണുമുണ്ടായി. 4. കോസ്മിക് എഗ്ഗ് (Cosmic Egg) ശാസ്ത്രം: ആദ്യകാലത്ത് പ്രപഞ്ചം വളരെ ചൂടുള്ളതും സാന്ദ്രതയേറിയതുമായ ഒരു വലിയ ഗോളാകൃതിയിലായിരുന്നു എന്ന് ചില ശാസ്ത്രജ്ഞർ (Georges Lemaître) മിഥ്യാധാരണകളില്ലാതെ മിഥ്യയായി കണക്കാക്കിയിരുന്നു. ഭാഗവതം: മൈത്രേയൻ ഇതിനെ 'പ്രപഞ്ച അണ്ഡം' (Cosmic Egg) എന്നാണ് വിളിക്കുന്നത്. ഇതിൽ നിന്നാണ് വിരാട് പുരുഷൻ അല്ലെങ്കിൽ ദൃശ്യപ്രപഞ്ചം പുറത്തുവന്നത്. 5. ബയോസെൻട്രിസം (Biocentrism) ശാസ്ത്രം: ക്വാണ്ടം ഫിസിക്സ് (Quantum Physics) അനുസരിച്ച്, ഒരു നിരീക്ഷകൻ (Observer) ഉള്ളപ്പോൾ മാത്രമേ പ്രപഞ്ചത്തിലെ കണികകൾക്ക് കൃത്യമായ രൂപവും ഭാവവും ഉണ്ടാകൂ. ഭാഗവതം: പ്രപഞ്ച ഘടകങ്ങൾ മാത്രം ഉണ്ടായപ്പോൾ സൃഷ്ടി പൂർണ്ണമായില്ല. ഭഗവാന്റെ 'ചൈതന്യം' (Consciousness) അതിലേക്ക് പ്രവേശിച്ചപ്പോൾ മാത്രമാണ് പ്രപഞ്ചം സജീവമായത് (വിരാട് പുരുഷന്റെ ഉണർവ്വ്). 6. വലിയ സമയക്രമങ്ങൾ (Cosmic Time Scales) ശാസ്ത്രം: പ്രപഞ്ചത്തിന്റെ പ്രായം കോടിക്കണക്കിന് വർഷങ്ങളാണ് (13.8 Billion Years). ഭാഗവതം: ബ്രഹ്മാവിന്റെ ഒരു പകൽ എന്നത് കോടിക്കണക്കിന് മനുഷ്യവർഷങ്ങളാണ് (ചതുര്യുഗങ്ങൾ). പാശ്ചാത്യ ചിന്തകൾ പ്രപഞ്ചത്തിന് ഏതാനും ആയിരം വർഷത്തെ പ്രായം മാത്രം കൽപ്പിച്ചപ്പോൾ, ഭാരതീയ ശാസ്ത്രം ശതകോടി വർഷങ്ങളുടെ കണക്കുകളാണ് നൽകിയത്. ചുരുക്കത്തിൽ, ആധുനിക ശാസ്ത്രം ഭൗതികമായ കാഴ്ചപ്പാടിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ മൈത്രേയ മഹർഷി ആത്മീയവും തത്ത്വചിന്താപരവുമായ ഭാഷയിൽ വിവരിച്ചു എന്ന് പറയാം.
ശ്രീമദ് ഭാഗവതത്തിലെ മൂന്നാം സ്കന്ധത്തിൽ, വിദുരരും മൈത്രേയ മഹർഷിയും തമ്മിലുള്ള സംവാദത്തിലാണ് ഒരു പ്രധാനപ്പെട്ട സംശയം ഉന്നയിക്കപ്പെടുന്നത്. ഭഗവാന്റെ സൃഷ്ടിലീലയെക്കുറിച്ചും മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ചുമുള്ള വിദുരരുടെ ചോദ്യത്തിന് മൈത്രേയ മഹർഷി നൽകുന്ന മറുപടിയുടെ ചുരുക്കം താഴെ നൽകുന്നു: വിദുരരുടെ ചോദ്യം ഭഗവാൻ സ്വയം പൂർണ്ണനും, ആനന്ദസ്വരൂപനും, യാതൊരുവിധ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഇല്ലാത്തവനുമാണ്. അങ്ങനെയുള്ള പരമാത്മാവ് എന്തിനാണ് ഒരു 'ലീല' എന്ന വണ്ണം ഈ പ്രപഞ്ചം സൃഷ്ടിച്ചത്? ഈ സൃഷ്ടി കാരണം ജീവജാലങ്ങൾ മായയിൽ അകപ്പെടുകയും സുഖദുഃഖങ്ങൾ അനുഭവിച്ച് കഷ്ടപ്പെടുകയും ചെയ്യുന്നു. ഭഗവാന്റെ ലീല കാരണം ജീവനുകൾക്ക് എന്തിനാണ് ഈ ദുരിതം? മൈത്രേയ മഹർഷിയുടെ മറുപടി ഭഗവാൻ ആരെയും കഷ്ടപ്പെടുത്താനായല്ല സൃഷ്ടി നടത്തുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് മൈത്രേയൻ ചില പ്രപഞ്ചസത്യങ്ങൾ വിവരിക്കുന്നു: കർമ്മഫലവും ജീവന്റെ സ്വാതന്ത്ര്യവും: സൃഷ്ടിക്ക് മുൻപ് ജീവജാലങ്ങൾ അവരവരുടെ മുൻകാല കർമ്മഫലങ്ങളുമായി (വാസനകളോടെ) ഭഗവാനിൽ ലീനമായിരിക്കുകയായിരുന്നു. ആ കർമ്മങ്ങൾ അനുഭവിച്ചു തീർക്കാനും, ജീവനുകൾക്ക് ആത്മീയമായി ഉയർച്ച പ്രാപിക്കാനുമുള്ള അവസരമാണ് ഭഗവാൻ സൃഷ്ടിയിലൂടെ നൽകുന്നത്. മായയുടെ സ്വാധീനം: ഭഗവാൻ ആരെയും നിർബന്ധിച്ച് കഷ്ടപ്പെടുത്തുന്നില്ല. എന്നാൽ ജീവൻ ഭഗവാനെ മറന്ന്, പ്രകൃതിയിലെ ഭൗതിക വസ്തുക്കളോട് അമിതമായി ആസക്തി കാണിക്കുമ്പോൾ സ്വയം മായയിൽ (അവിദ്യയിൽ) അകപ്പെടുന്നു. ഒരു കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം മുഖം ചലിക്കുന്നതായി തോന്നുന്നത് കണ്ണാടിയുടെ ഇളക്കം കൊണ്ടാണ്, മുഖത്തിന് മാറ്റമുള്ളതുകൊണ്ടല്ല. അതുപോലെ ശരീരത്തെ താനാണെന്ന് തെറ്റിദ്ധരിക്കുമ്പോൾ മാത്രമാണ് ജീവന് കഷ്ടപ്പാട് തോന്നുന്നത്. മോചനത്തിനുള്ള വഴി (ഭക്തിയോഗം): ഭൗതികമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഒരിക്കലും യഥാർത്ഥ സുഖം കിട്ടുകയോ ദുഃഖം അവസാനിക്കുകയോ ഇല്ലെന്ന് മഹർഷി ഓർമ്മിപ്പിക്കുന്നു. ഈ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷ നേടാൻ ഭഗവാൻ തന്നെ സൃഷ്ടിയോടൊപ്പം വേദങ്ങളും ഭക്തിമാർഗ്ഗവും നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ: സൃഷ്ടി എന്നത് ജീവനുകളെ കഷ്ടപ്പെടുത്താനല്ല, മറിച്ച് ഭൗതിക ലോകത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ ഭഗവദ് ഭക്തിയിലൂടെ മോക്ഷം (യഥാർത്ഥ ആനന്ദം) പ്രാപിക്കാൻ ഭഗവാൻ ജീവനുകൾക്ക് നൽകുന്ന ഒരു കരുണാപൂർവ്വമായ അവസരമാണ്. ഭഗവാനിലേക്ക് മനസ്സ് അർപ്പിക്കുന്നതിലൂടെ മാത്രമേ ഈ ജനന-മരണ ദുഃഖങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തി നേടാനാകൂ എന്ന് മൈത്രേയൻ വിദുരർക്ക് ഉപദേശിക്കുന്നു.

Friday, July 10, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) നാൽപ്പതാം ദിവസം. (2026 ജൂലായ് 10) തനിക്കർഹമായ ശാന്തിയും, സ്വാതന്ത്ര്യവും, നിർഭയതയും നേടിയെടുക്കാൻ ഓരോരുത്തരും ഉത്സാഹിക്കേണ്ടതുണ്ട്. തങ്ങളുടെ അന്തർപ്രചോദനങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു വേണം ജീവിതം അനാവൃതമാവാൻ. ഇക്കാര്യത്തിൽ മാർഗ്ഗദർശനമേകുന്നതാണ് ഭാഗവതത്തിലെ ഈ ശ്ലോകം; "കാമസ്യ നേന്ദ്രിയപ്രീതിർലാഭോ ജീവേത യാവതാ ജീവസ്യ തത്ത്വജിജ്ഞാസാ നാർഥോ യശ്ചേഹ കർമഭി: " കാമത്തിൻ്റെ ലാഭം ഉപരിപ്ലവമായ ഇന്ദ്രിയ പ്രീതിയാവരുത്. എത്ര കാലം ജീവിക്കുന്നുവോ അത്രകാലത്തേക്കു വേണ്ട സൗകര്യങ്ങൾ സമാഹരിക്കാൻ കാമത്തെ ഉപയോഗിക്കാം. അല്ലാതെ അതിൽ അഭിരമിച്ചു പോയാൽ ജീവിത ലക്ഷ്യം അപ്രാപ്യമായി പോകും. ജീവൻ്റെ ലക്ഷ്യമായ തത്ത്വജിജ്ഞാസയാണ് നിറവേറ്റേണ്ടത്. മറ്റൊരു കർമ്മം കൊണ്ടും പരമപുരുഷാർത്ഥലാഭം ഉണ്ടാവില്ല. ആഗ്രഹങ്ങൾ ഉടൻ നിവർത്തിച്ചില്ലെങ്കിൽ പ്രകോപിതരാവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്, പ്രത്യേകിച്ചും കുട്ടികളിൽ. ക്ഷമിക്കാനോ കാത്തിരിക്കാനോ ആരും തയ്യാറല്ല. ആവേശങ്ങളെ നിയന്ത്രിക്കാൻ ശിക്ഷണം നൽകണം. ഇന്ദ്രൻ തൻ്റെ സുഹൃത്തായ ബകൻ എന്ന ഋഷിവര്യനോട് ചിരഞ്ജീവിത്വത്തിൻ്റെ സുഖം എന്താണ് എന്നു ചോദിക്കുന്നു. സ്വയം പര്യാപ്തത, മതി എന്നുള്ള അവസ്ഥ സാക്ഷാത്കരിക്കലാണ് സുഖം. ആവതും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കൽ, പ്രത്യേകിച്ചും ആഹാരകാര്യത്തിൽ. ദുഷ്‌ടമിത്ര സഹായം തേടാതിരിക്കൽ. ബകമുനി തുടരുന്നു, അതിഥികൾക്കും ഭൂതങ്ങൾക്കും പിതൃക്കൾക്കും നിവേദിച്ച ശേഷം യജ്ഞശിഷ്ടം ഭുജിക്കുന്നതിനേക്കാൾ സുഖമെന്ത്? തുടർന്ന് ക്ഷത്രിയ മാഹാത്മ്യം ചർച്ച ചെയ്യുന്നു. മുഖാമുഖം വന്നാൽ ദിവ്യ ഗുണങ്ങളുള്ള ആൾക്കു വേണം വഴി മാറിക്കൊടുക്കാൻ. കീർത്തിക്കോ നേട്ടത്തിനോ ഭോഗതൃഷ്ണ കൊണ്ടോ അല്ലാതെ, കർത്തവ്യമായി ത്യാഗം ചെയ്ത ശിബിയാണ് ദൃഷ്ടാന്തം. നാലു തരം ജന്മങ്ങൾ വ്യർത്ഥമെന്ന് മാർക്കണ്ഡേയ മുനി യുധിഷ്‌ഠിരനെ ഓർമ്മിപ്പിക്കുന്നു. പുത്രനോ ധർമ്മ പ്രചരണത്തിനുള്ള ശിഷ്യന്മാരോ ഇല്ലാത്തവർ, കുത്സിത കർമ്മത്താൽ ധർമ്മഭ്രഷ്ടരായവർ, അധികാരമില്ലാതെ യാചിക്കുന്നവർ, അവരവർക്കു വേണ്ടി മാത്രം പാചകം ചെയ്യുന്നവർ. ഏറ്റവും ശ്രേഷ്ഠമായ ദാനമാണ് അന്നദാനം എന്നാൽ സ്നേഹം ദയ എല്ലാം ശ്രേഷ്ഠം തന്നെ. അന്നത്തെ നിന്ദിക്കരുത്, കണക്കു പറയരുത്. തത്ത്വബോധവും തപസ്സും ജ്ഞാനവുമെല്ലാം പരലോകത്ത് സഹായിക്കുമെങ്കിലും, ആ യാത്രയിൽ ഏറെ ഗുണം ചെയ്യുക ദാനം തന്നെയാണ്. കുവലാശ്വൻ ധുന്ധുമാരനായ കഥയാണ് തുടർന്നു വരുന്നത്. ഉത്തങ്കനെ അനുഗ്രഹിച്ച മഹാവിഷ്ണു, ലോകനാശത്തിനായി മണ്ണിനടിയിൽ തപസ്സു ചെയ്യുന്ന ധുന്ധുവിനെ കൊല്ലാൻ ബൃഹദശ്വരാജാവിൻ്റെ പുത്രൻ കുവലാശ്വനെ പ്രേരിപ്പിക്കാൻ നിർദ്ദേശിക്കുന്നു. അപ്രകാരം കുവലാശ്വൻ ധുന്ധുവിനേ വധിക്കുന്നു. ബ്രഹ്മാവിൽ നിന്ന് വരം നേടി ബലവാന്മാരായ മധുകൈടഭന്മാരെ വിഷ്ണു വധിക്കുന്നു. സ്ത്രീകളുടെ കഷ്ടങ്ങളെക്കുറിച്ചുള്ള യുധിഷ്‌ഠിരൻ്റെ വ്യാകുലതയ്ക്ക്, പാതിവ്രത്യവും അച്ഛനമ്മമാരെ ശുശ്രൂഷിക്കുന്നതും അവരെ സ്വർഗ്ഗാർഹരാക്കുന്നു എന്നായിരുന്നു മറുപടി. ഒരു പക്ഷി മരത്തിൻ്റെ മുകളിൽ നിന്നു കാഷ്‌ഠിച്ചത് തൻ്റെ മേൽ പതിച്ചതിൽ കുപിതനായ കൗശികൻ എന്ന ബ്രാഹ്മണൻ തൻ്റെ നോട്ടത്താൽ അതിനെ ഹനിച്ചു. പിന്നീട് ഭിക്ഷ തേടിയെത്തിയ വീട്ടിൽ, ഗൃഹനായിക ഭർതൃപരിചരണത്തിൽ വ്യാപൃതയായതിനാൽ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു. ഇതിൽ കോപിഷ്ഠനായ കൗശികനോട് ആ അമ്മ പറഞ്ഞു.... അതെന്താണെന്ന് നാളെ നോക്കാം.... പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 10.07.2026

Tuesday, July 07, 2026

*ക്ഷേത്രങ്ങളിൽ ദേവതയെ പ്രതിഷ്ഠിക്കുന്നതിന് പിന്നിൽ ശാസ്ത്രീയവും ദാർശനികവുമായ വലിയൊരു തത്ത്വമുണ്ട്. കേവലം ഒരു വിഗ്രഹം സ്ഥാപിക്കുക എന്നതിലപ്പുറം, പ്രപഞ്ചത്തിലെ ചൈതന്യത്തെ ഒരു നിശ്ചിത ബിന്ദുവിലേക്ക് ആവാഹിച്ച് നിര്‍ത്തുന്ന ചെയ്യുന്ന പ്രക്രിയയാണത്. ഇതിന് # *തന്ത്രശാസ്ത്രവുമായും ജ്യോതിഷവുമായും* *അവിഭാജ്യമായ* *ബന്ധമാണുള്ളത്* . *ഇതിന്‍റെ പിന്നിലെ തത്ത്വങ്ങളും തന്ത്ര-ജ്യോതിഷ ബന്ധങ്ങളും വിശദമായി താഴെ വിവരിക്കുന്നു* 1. *പ്രതിഷ്ഠയുടെ അടിസ്ഥാന തത്ത്വം* തന്ത്രശാസ്ത്രമനുസരിച്ച് "യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ" (പ്രപഞ്ചത്തിലുള്ളത് തന്നെയാണ് ശരീരത്തിലുള്ളതും) എന്നാണ് പ്രമാണം. പ്രപഞ്ചത്തിൽ പരന്നു കിടക്കുന്ന നിരാകാരവും സർവ്വവ്യാപിയുമായ ഈശ്വരചൈതന്യത്തെ ഭക്തർക്ക് ഉപാസിക്കാൻ പാകത്തിൽ ഒരു രൂപത്തിലേക്ക് (സാകാരത്തിലേക്ക്) കൊണ്ടുവരുന്നതാണ് പ്രതിഷ്ഠ *ശരീര-ക്ഷേത്ര സദൃശ്യം* : മനുഷ്യശരീരത്തെ ഒരു ക്ഷേത്രമായും, അതിലെ ജീവനെ പ്രതിഷ്ഠയായ ദേവനായുമാണ് സങ്കൽപ്പിക്കുന്നത് ("ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സനാതനഃ"). ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ മനുഷ്യന്‍റെ ശിരസ്സായും, പ്രതിഷ്ഠ ഭ്രൂമധ്യ(ആജ്ഞാചക്ര)മായും, ഗോപുരം പാദങ്ങളായും സങ്കൽപ്പിക്കപ്പെടുന്നു. *ചൈതന്യംഘനീഭവിക്കൽ* : ഒരു ലെൻസിലൂടെ സൂര്യപ്രകാശത്തെ കടത്തിവിട്ട് ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുമ്പോൾ അവിടെ അഗ്നി ഉണ്ടാകുന്നതുപോലെ, പ്രപഞ്ചശൈതന്യത്തെ മന്ത്ര-ക്രിയാദികളിലൂടെ വിഗ്രഹത്തിലേക്ക് ആവാഹിച്ച് കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് പ്രതിഷ്ഠ. 2. *തന്ത്രശാസ്ത്രബന്ധം* : ക്ഷേത്രനിർമ്മാണം മുതൽ വിഗ്രഹത്തിൽ ജീവൻ നിലനിർത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് തന്ത്രശാസ്ത്രമാണ്. തന്ത്രത്തിൽ പ്രതിഷ്ഠയെ ഒരു 'ശാസ്ത്രക്രിയ' ആയിട്ടാണ് കാണുന്നത്. *ഷഡാധാരപ്രതിഷ്ഠ* : വിഗ്രഹം വെറുതെ തറയിൽ ഉറപ്പിക്കുകയല്ല ചെയ്യുന്നത്. വിഗ്രഹത്തിന് താഴെയായി പ്രകൃതിയിലെ വിവിധ ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്ന ആധാരശില, നിധികുംഭം, പത്മം/അഷ്ടദളപത്മം , കൂർമ്മം, യോഗനാളം, നപുംസക ശില തുടങ്ങിയ ഷഡാധാരങ്ങൾ സ്ഥാപിക്കുന്നു. മനുഷ്യശരീരത്തിലെ ആറു ചക്രങ്ങളെയാണ് (മൂലാധാരം മുതൽ ആജ്ഞാചക്രം വരെ) ഇത് സൂചിപ്പിക്കുന്നത്. *ജീവന്യാസം* : വിഗ്രഹത്തിന് ജീവൻ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രിക ചടങ്ങാണ് ജീവന്യാസം. തന്ത്രി തന്‍റെ ഉള്ളിലെ ആത്മചൈതന്യത്തെ പ്രാണായാമം, മുദ്രകൾ, മന്ത്രങ്ങൾ എന്നിവയിലൂടെ വിഗ്രഹത്തിലേക്ക് പകരുന്നു. ഇതിലൂടെ കേവലം ശിലയോ ലോഹമോ ആയ വിഗ്രഹം 'അർച്ചാവിഗ്രഹം' (പ്രത്യക്ഷ ദൈവസ്വരൂപം) ആയി മാറുന്നു. *മന്ത്രവും യന്ത്രവും* : ഓരോ ദേവതയ്ക്കും കൃത്യമായ മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളുമുണ്ട്. തന്ത്രവിധിപ്രകാരം തയ്യാറാക്കിയ യന്ത്രങ്ങൾ (തകിടുകൾ) വിഗ്രഹത്തിന് താഴെ പ്രതിഷ്ഠിക്കാറുണ്ട്. ഈ യന്ത്രങ്ങളാണ് വിഗ്രഹത്തിലെ ഊർജ്ജത്തെ നിരന്തരം പ്രസരിപ്പിക്കുന്നത്. 3. *ജ്യോതിഷബന്ധം* : പ്രതിഷ്ഠാകർമ്മത്തിന്‍റെ വിജയവും ആ ക്ഷേത്രത്തിന്‍റെ ചൈതന്യവ്യാപ്തിയും പൂർണ്ണമായും ജ്യോതിഷവിധികളെ ആശ്രയിച്ചിരിക്കുന്നു. ജ്യോതിഷം ഇവിടെ രണ്ട് രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു: കാലഗണനയിലും, ദേവതാ സങ്കൽപ്പത്തിലും. എ) **മുഹൂർത്ത ശാസ്ത്രം* : ഒരു ക്ഷേത്രപ്രതിഷ്ഠ നടത്തുന്ന സമയം ആ ക്ഷേത്രത്തിന്‍റെ ഭാവി നിർണ്ണയിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ഉത്തമമായ മുഹൂർത്തമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. *ഉത്തരായനം* : സൂര്യൻ വടക്കോട്ട് സഞ്ചരിക്കുന്ന ഉത്തരായന കാലമാണ് (മകരമാസം മുതൽ മിഥുനം വരെ) പ്രതിഷ്ഠയ്ക്ക് ഏറ്റവും ശ്രേഷ്ഠം. *നക്ഷത്രവും തിഥിയും:* സൗമ്യ നക്ഷത്രങ്ങളും (രോഹിണി, മകയിരം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, രേവതി തുടങ്ങിയവ) ശുക്ലപക്ഷ തിഥികളും പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുക്കുന്നു. *ലഗ്നശുദ്ധി* : പ്രതിഷ്ഠാ സമയത്തെ ലഗ്നം അത്യന്തം ശുദ്ധമായിരിക്കണം. ലഗ്നത്തിൽ പാപഗ്രഹങ്ങൾ വരാൻ പാടില്ല. കേന്ദ്ര-ത്രികോണങ്ങളിൽ ശുഭഗ്രഹങ്ങൾ നിൽക്കുന്ന സമയം നോക്കിയാണ് 'പ്രതിഷ്ഠാലഗ്നം' കുറിക്കുന്നത്. ബി) *ഗ്രഹങ്ങളും ദേവതാ പ്രതിഷ്ഠയും:* ജ്യോതിഷത്തിലെ നവഗ്രഹങ്ങൾക്ക് അനുകൂലമായ ഊർജ്ജം ഭൂമിയിൽ എത്തിക്കാനും പ്രതിഷ്ഠകൾ സഹായിക്കുന്നു. ഉദാഹരണത്തിന്: സൂര്യൻ: ശിവൻ, വിഷ്ണു പ്രതിഷ്ഠകൾ. ചന്ദ്രൻ: ഭഗവതി (ദുർഗ്ഗ/ഭദ്രകാളി) പ്രതിഷ്ഠകൾ. ചൊവ്വ:സുബ്രഹ്മണ്യൻ, ഭദ്രകാളി, ഹനുമാൻ പ്രതിഷ്ഠകൾ. ബുധൻ: ശ്രീകൃഷ്ണൻ, മഹാവിഷ്ണു പ്രതിഷ്ഠകൾ. വ്യാഴം (ഗുരു): ദക്ഷിണാമൂർത്തി, വിഷ്ണു പ്രതിഷ്ഠകൾ. ശുക്രൻ: മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി പ്രതിഷ്ഠകൾ. ശനി: ശാസ്താവ് (അയ്യപ്പൻ) പ്രതിഷ്ഠ. ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹദോഷങ്ങൾക്ക് പരിഹാരമായി കൃത്യമായ ക്ഷേത്രദർശനം നിർദ്ദേശിക്കുന്നത് ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. കൂടാതെ, പ്രതിഷ്ഠ നടത്തുന്ന നാളിലെ ഗ്രഹസ്ഥിതി അനുസരിച്ചാണ് ക്ഷേത്രത്തിന്‍റെ ദേവപ്രശ്നം' നടത്തുമ്പോൾ ഭാവിയിലെ ദോഷങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്നത്. ഉപസംഹാരം ചുരുക്കത്തിൽ, പ്രപഞ്ചശക്തിയെ ഭൂമിയിലെ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്ന ശാസ്ത്രമാണ് തന്ത്രം; അതിന് അനുയോജ്യമായ പ്രപഞ്ചസാഹചര്യവും സമയവും കണക്കാക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. ഈ രണ്ട് ശാസ്ത്രങ്ങളും ഭക്തിയും ദാർശനികതയും ഒത്തുചേരുമ്പോഴാണ് ഒരു ക്ഷേത്രത്തിൽ 'ദേവചൈതന്യം' പൂർണ്ണരൂപത്തിൽn പ്രകാശിക്കുന്നതും അത് ഭക്തർക്ക് ഫലദായകമായി തീരുന്നതു.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിആറാം ദിവസം. (2026 ജൂലായ് 06) ഹിമാലയത്തിലെ, കൈലാസത്തിലേയും ബദരിനാഥിലേയും, കാഴ്ച്ചകൾ ധർമ്മപുത്രാദികൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. അശാന്തിയും ദു:ഖവുമാണ് ഉള്ളിൽ നിറയുന്നതെങ്കിൽ അവയ്ക്കു കാരണമായ പഞ്ചേന്ദ്രിയങ്ങളെ വിവേകം കൊണ്ടു നിയന്ത്രിക്കണം. ഇക്കാര്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ ആത്മോപദേശശതകം നൽകുന്ന മാർഗ്ഗദർശനം ശ്രദ്ധിക്കാം. " ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും വെളിവുരുവേന്തിയകം വിളങ്ങീടേണം." പഞ്ചേന്ദ്രിയ വിഷയങ്ങൾ ആഹരിച്ച് ഉള്ളിൽ വന്നു വസിക്കുന്ന കിളികളുടെ ആവേശത്തെ വിവേകമാകുന്ന വെളിച്ചം കൊണ്ടു നിയന്ത്രിക്കാനാണ് ഉപദേശം. സംസാരക്കാട്ടിൽ അലയുന്ന മനുഷ്യന് തീർത്ഥാടനം കൊണ്ട് അനന്യമായ പലതും നേടാനാകുന്നു. ദേശമഹിമ, സജ്ജനസംസർഗ്ഗം, സൂര്യോദയം പോലെ ചന്ദ്രോദയം പോലെ ദിവ്യമായ കാഴ്ച്ചകൾ, അലയൊഴിയാത്ത ആഴികൾ, മരുഭൂമിപോലും ശാന്തി പകരുന്ന അനുഭവമാവും. കാറ്റിൽ രൂപം കൊള്ളുന്ന മണൽക്കൂമ്പാരങ്ങളും നിമിഷനേരം കൊണ്ട് അവ ഇല്ലാതാവുന്നതുമൊക്കെ, മാറിമറിയുന്ന ഒന്നിലും മനസ്സ് ഉടക്കാതിരിക്കാൻ പ്രേരണ നൽകുന്നു. പ്രകൃതിയുമായുള്ള സഹവർത്തിത്വം, പാരസ്പര്യബോധം നമ്മിലെ അനാഥത്വത്തെ അകറ്റുന്നു. തീർത്ഥാടനം വലിയ സമഭാവന നൽകുന്നു. ജനമേജയൻ ചോദിക്കുന്നു, പാണ്ഡവർ പിന്നെ എന്തു ചെയ്തു, ഭീമസേനൻ അടങ്ങിയിരുന്നുവോ? സത്സംഗം ഗ്രഹിച്ചും രസിച്ചും കഴിഞ്ഞു കൂടുന്നതിനിടെ ഒരു ദിവസം സമീപത്തുള്ള സരസ്സിൽ നിന്ന് തേജസ്സുറ്റ ഒരു മഹാനാഗത്തെ ഗരുഡൻ വന്ന് കൊത്തിക്കൊണ്ട് പറന്നു പൊങ്ങി. പ്രകമ്പനം കൊളളിച്ചുള്ള ആ വിസ്മയക്കാഴ്ച്ചയിൽ, സ്‌തബ്ധരായി നില്ക്കേ വൃക്ഷങ്ങളിൽ നിന്ന് അനേകം പൂക്കൾ പറന്നു വന്ന് അരികിൽ പുഷ്പവൃഷ്ടിപോലെ പതിച്ചു. അതിൽ ഒരു പൂവിൻ്റെ സുഗന്ധം പാഞ്ചാലിയിൽ, ആ പൂവു കിട്ടണമെന്നും ആ പൂ വിരിയുന്ന പൂങ്കാവനങ്ങളിൽ ഏവർക്കുമൊപ്പം സ്വൈരവിഹാരം നടത്തണമെന്നും മോഹമുണർത്തി. അർജ്ജുനൻ സ്വബലം കൊണ്ട് പോരാടി വിജയിച്ച നേട്ടങ്ങളെ അനുസ്മരിച്ച പാഞ്ചാലി, ഭീമനോട് ഭവാനും ഇതൊക്കെ സാധിക്കും എന്നു പ്രേരിപ്പിച്ച്, ആ പൂവു വേണമെന്ന തൻ്റെ ആഗ്രഹത്തെ അറിയിച്ചു. കൃഷ്ണയ്ക്ക് ഹർഷം നൽകുന്ന പൂവു തേടി ക്ലിഷ്ടപഥങ്ങൾ താണ്ടി ഭീമസേനൻ നടത്തിയ യാത്രയിൽ, മനുഷ്യർക്കു പ്രവേശിക്കാൻ വിലക്കുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. അവിടെയൊക്കെ തന്നെ തടഞ്ഞ, യക്ഷ കിന്നര രാക്ഷസ പ്രഭൃതികളെ പോരിൽ പരാജയപ്പെടുത്തിയും ഹനിച്ചും മുന്നേറി. ദ്വന്ദ്വയുദ്ധത്തിൽ സമർത്ഥനും കുബേരൻ്റെ സുഹൃത്തുമായ മണിമാനെയും ഇക്കൂട്ടത്തിൽ വധിക്കാനിടയായി. വിവരമറിഞ്ഞ് കുപിതനായ കുബേരൻ സൈന്യവുമായി യുദ്ധസന്നദ്ധനായി വന്നു. കുബേരൻ്റെ ഭൂമിയിൽ ഭീമൻ നടത്തിയ അതിസാഹസികത ധർമ്മപുത്രരെ ഏറെ ദു:ഖിപ്പിച്ചു. വികാരാവേശത്താൽ വിവേകവും പക്വതയുമില്ലാതെ ചെയ്യുന്ന പാപങ്ങളുടെ ഫലം അനുഭവിക്കുക തന്നെ വേണം. ധർമ്മപുത്രരെ കണ്ട ധനദേവൻ്റെ കോപം ശമിച്ചു. ധർമ്മം അറിയുന്ന, സർവ്വഭൂതഹിതം പാലിക്കുന്ന യുധിഷ്ഠിരനെ കുബേരൻ വണങ്ങി പാണ്ഡവർ കുബേരനെയും പ്രണമിച്ചു. ഒരു മനുഷ്യൻ്റെ കൈ കൊണ്ടു വധിക്കപ്പെടും എന്ന ശാപം മണിമാന് അഗസ്ത്യമുനിയിൽ നിന്ന് ലഭിച്ചിരുന്നു. സങ്കോചം വേണ്ട എന്ന് ഭീമനേയും ആശ്വസിപ്പിച്ചു. ഭവാൻ്റെ സന്ദർശനം ആവിധത്തിൽ ശാപമോക്ഷകാരണമായി എന്നറിയിച്ച ശേഷം ലോകതന്ത്ര വിധാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുബേരൻ ധർമ്മപുത്രരെ ഉപദേശിക്കുന്നു. മുടക്കമില്ലാതെ ചെയ്യേണ്ടുന്ന കാര്യങ്ങളിലെ നിഷ്ഠ, ധൃതി പ്രധാനമാണ്. ദേശം, കാലം ഇവയെ വിശകലനം ചെയ്തറിയണം. കോപത്താൽ നയിക്കപ്പെടുന്ന പാപാത്മാക്കൾ, പരലോകത്തും ഗതികിട്ടാത്ത പാപങ്ങളെ വീണ്ടും വീണ്ടും ചെയ്ത് പതനത്തെ നേരിടുന്നു. ഭീമൻ്റെ സാഹസത്തെ വിലക്കണം. ഭീമസേനനും ഇതോടെ വിനയാന്വിതനാവുന്നു. അഞ്ചു വർഷത്തെ സ്വർഗ്ഗവാസത്തിനു ശേഷം, തപസ്സിനു ശേഷം, മാതലി തെളിക്കുന്ന ഇന്ദ്രരഥത്തിൽ പാർത്ഥൻ വന്നിറങ്ങി. യഥാവിധി എല്ലാവരെയും വണങ്ങി. ദിവ്യായുധങ്ങളുടെ നേട്ടത്തെക്കുറിച്ച് വിശദമായി പറയുന്നു. അടുത്ത ദിവസം ദേവേന്ദ്രൻ നേരിട്ടെത്തി അനുഗ്രഹിക്കുന്നു, കാമ്യകവനത്തിലേക്ക് തിരിച്ചു പോവുക, രാജ്യലാഭം ഉടനെ ഉണ്ടാവും. പ്രതിസ്മൃതി മന്ത്രം തന്നെ സഹായിച്ച കാര്യം അർജ്ജുനൻ ഓർമ്മിക്കുന്നു. നിവാതകവചകാലകേയന്മാരെ തൻ്റെ വിക്രമം കൊണ്ട് വധിച്ച് ദേവപ്രീതി നേടിയതും പാർത്ഥൻ വിശദീകരിച്ചു. വാനിൽ പറന്നു നടക്കുന്ന ഒരു പട്ടണം, അതിൻ്റെ വിശേഷം...... നാളെ പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 06.07.2026

Sunday, July 05, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിമൂന്നാം ദിവസം. (2026 ജൂലായ് 03) ധർമ്മചിന്ത അനുശാസിക്കുന്നത് ഉപരിപ്ലവമായ ശരീരതല്പര്യങ്ങളെ അതിക്രമിക്കാനാണ്. വൈവിദ്ധ്യമാർന്ന സകല പ്രപഞ്ചത്തിനും സാരമായി പരിലസിക്കുന്ന തത്ത്വം ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങൾക്കതീതമാണെന്ന തിരിച്ചറിവിൽ ഈ തിർത്ഥയാത്ര ഏറെ സഞ്ചരിക്കാനുണ്ട്. ഇത് ഭാരതീയൻ്റെ ശാശ്വതമൂല്യമാണ്, സാർവ്വലൗകികവുമാണ്. അഭയം തേടിയ പ്രാവിനോട് ശിബി ചക്രവർത്തി കാണിച്ച ത്യാഗം ഈയൊരു ശാശ്വതമൂല്യത്തിൽ അടിയുറച്ചതാണ്. ശ്രീരാമചന്ദ്രപ്രഭു വിഭീഷണന് അഭയം നല്കിയതും ആ നിഷ്ഠയാലാണ്. "അഭയം സർവ്വഭൂതേഭ്യോ ദദാമ്യേതദ് വ്രതംമമ " യശസ്സ് ഈ മൂല്യങ്ങളിലാണ്, അത് ശാശ്വതമായ സ്വാസ്ഥ്യവും ആനന്ദവും നൽകട്ടെ എന്നാശംസിച്ചു കൊണ്ട് സ്വാമിജി കഥയിലേക്കു പ്രവേശിക്കുന്നു. ജനകസഭയിൽ ശ്വേതകേതുവിനോടൊപ്പമെത്തിയ അഷ്ടാവക്രൻ, ബന്ദി (വന്ദി) യുമായി ഗൗരവാവഹമായ ചർച്ച നടത്തി. വസ്തുതകൾ, ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ഉൾക്കൊള്ളിച്ചുള്ള ശ്ലോകങ്ങളാണ് പരസ്പരം ഉന്നയിക്കുക. പതിമൂന്നാമത്തെ ഘട്ടത്തിൽ ശ്ലോകം പാതിയിൽ മുറിഞ്ഞ ബന്ദി പരാജിതനായി. അഷ്ടാവക്രൻ അത് പൂർത്തിയാക്കിക്കൊണ്ട് വിജയിയായി. മുൻപ് വാദത്തിൽ തോറ്റവരെ നദിയിൽ മുക്കിക്കൊന്നതിൻ്റെ രഹസ്യം ബന്ദി വെളിപ്പെടുത്തുന്നു. തൻ്റെ പിതാവ് വരുണൻ നടത്തുന്ന സത്രത്തിൽ പങ്കാളികളാവാനാണ്, താൻ അവരെ അയച്ചിരുന്നത്. അഷ്ടാവക്രൻ നിർദ്ദേശിച്ച വിധിപ്രകാരം പരാജിതനായ ബന്ദിയെ ജലത്തിൽ തള്ളിയിട്ടു; വരുണപുത്രന് അതിൽ അപായമില്ല. കഹോഡൻ ഉൾപ്പടെ എല്ലാവരും തിരിച്ചെത്തി. മകനെ പ്രതി തനിക്കുള്ള അഭിമാനം കഹോഡൻ പ്രകാശിപ്പിച്ചു. സന്തുഷ്ടനായ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് അഷ്ടാവക്രൻ മധുവില തീർത്ഥത്തിൽ മുങ്ങി, തൻ്റെ വൈരൂപ്യമകറ്റി. തുടർന്ന് അനേകം പുണ്യ തീർത്ഥങ്ങളിൽ സ്‌നാനം ചെയ്ത് അവർ സ്ഥൂലശിരസ്സിൻ്റെ ആശ്രമത്തിലെത്തി. മാനവും ക്രോധവും അവിടെ ഉപേക്ഷിക്കണമെന്നാണ് നിർദ്ദേശം. തുടർന്ന് രൈഭ്യൻ്റെ ആശ്രമത്തിലെത്തുന്നു. ഗുരുവിൻ്റെ കീഴിൽ സാമ്പ്രദായികമായി നേടേണ്ട വേദജ്ഞാനം, തപസ്സു കൊണ്ടു നേടാൻ ശ്രമിക്കുകയാണ് ഭരദ്വാജ മഹർഷിയുടെ പുത്രനായ യവക്രീതൻ. ഗത്യന്തരമില്ലാതെ ഇന്ദ്രൻ അതിനുള്ള വരം നല്കുന്നുണ്ടെങ്കിലും ഇതല്ല ശ്രേയസ്സിൻ്റെ മാർഗ്ഗമെന്ന് ഉപദേശിക്കുന്നു. അഹങ്കാരിയായ യവക്രീതൻ രൈഭ്യമുനിയുടെ മരുമകളെ അപമാനിക്കാൻ ശ്രമിക്കുന്നു. രൈഭ്യമുനിയാൽ ഹനിക്കപ്പെടുന്നു. ശാപഗ്രസ്തനായ രൈഭ്യനും മകൻ്റെ കൈകളാൽ ഹനിക്കപ്പെടുന്നു. പിന്നീട് കൊല്ലപ്പെട്ടവരെല്ലാം പുനർജനിക്കുകയും, ശ്രേയസ്സിൻ്റെ മാർഗ്ഗം തെളിഞ്ഞു കിട്ടുകയും ചെയ്യുന്നുണ്ട്. അദ്ധ്യാത്മിക വിഷയങ്ങളിൽ പ്രത്യേകിച്ചും വിനയാന്വിതനായി സ്വാംശീകരിക്കുന്നതിനു പകരം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നതിൻ്റെ അപകടം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരദിക്കിലേക്കു തുടർന്ന യാത്രയിൽ യക്ഷ രാജാവ് കുബേരൻ്റെ ആസ്ഥാനം കാണുന്നു. പെട്ടെന്ന് ഏറെ പ്രതികൂലമായ ഒരു കാലാവസ്ഥാ പ്രതിസന്ധി നേരിടേണ്ടി വന്നു. അതും മറികടന്ന് തുടർന്ന യാത്രയിൽ, കൃതയുഗത്തിൽ ഭാരം വർദ്ധിച്ച് താണുപോയ ഭൂമിയെ വിഷ്ണു വരാഹമായി അവതരിച്ച് ഒറ്റ തേറ്റ കൊണ്ട് പൊക്കി പുനസ്ഥാപിക്കുന്ന രൂപത്തെ സുവർണ്ണ ചിറകുള്ള ഗരുഡനോടൊപ്പം നന്ദനത്തിൽ നിന്നു കാണുന്നു. മോഹാലസ്യപ്പെട്ടു വീണ പാഞ്ചാലിയെ ബാധിച്ച രക്ഷസ്സുകളെ ധൗമ്യമുനി അകറ്റുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 03.07.2026
Time and space. These are not the exact same thing, but they are inseparable facets of a single, four-dimensional structure called spacetime. Before Albert Einstein published his theory of special relativity in 1905, classical physics treated space as a static, three-dimensional stage and time as a completely separate, universal clock ticking at the same rate for everyone. Modern physics proves they are deeply interwoven, yet they retain distinct properties. The Connection: Spacetime In our universe, you cannot change your position in space without also moving through time, and vice versa. Physicists use the speed of light as a conversion factor to stitch them together into a single mathematical fabric. The Cosmic Trade-Off: You have a fixed maximum speed through spacetime (the speed of light). If you are sitting perfectly still, you are moving through the time dimension at maximum speed. If you start moving rapidly through space, your motion through time must slow down. This phenomenon is known as time dilation. Gravity and Bending: Massive objects like planets and stars warp the fabric of spacetime. This warping doesn't just bend the physical space around the object (causing gravity); it also physically stretches time, causing clocks to tick slower near heavy cosmic bodies. The Core Differences While they are part of the same coin, space and time operate differently under the laws of physics: Space Dimensions (3) Time Dimension (1) Freedom of Motion You can move forward, backward, left, right, up, and down at will. You can only move in one direction: forward into the future. Causality Changing your location in space does not automatically disrupt the sequence of cause and effect. Time strictly governs causality; a cause must always precede an effect. Measurement Measured as distance using spatial coordinates (intervals of length/meters). Measured as duration using temporal intervals (seconds/hours). Think of them like the length and width of a piece of fabric. Length is not width, but you cannot have a two-dimensional sheet without both. Similarly, space and time are distinct directional components of the single universe we live in.

Saturday, July 04, 2026

*_"വെള്ളപ്പൊക്കം വരുമ്പോൾ മീൻ ഉറുമ്പുകളെ തിന്നും വെള്ളം വറ്റുമ്പോൾ ഉറുമ്പുകൾ മീനെ തിന്നും. ജീവിതം എല്ലാവർക്കും അവസരം നൽകും, അവരവരുടെ ഊഴത്തിനായി കാത്തിരിക്കണമെന്നുമാത്രം !"_* ഇതൊരു വലിയ പാഠമാണ്. 🌊 *ജീവിതത്തിന്റെ ഊഴം* 1. *വെള്ളപ്പൊക്കം* = നിന്റെ കാലം. നിനക്ക് അനുകൂലമായ സാഹചര്യം. ആ സമയത്ത് നീ ഉയരും. 2. *വെള്ളം വറ്റൽ* = ബുദ്ധിമുട്ടിന്റെ കാലം. അന്ന് മറ്റൊരാൾ ഉയരും. *വൈരാഗ്യവും പൂർണ്ണതയും* . *പൂർണ്ണമായി ജീവിച്ചവന്* മാത്രമേ ഊഴം വരാത്തപ്പോൾ കാത്തിരിക്കാനുള്ള ക്ഷമയും, ഊഴം വരുമ്പോൾ അഹങ്കരിക്കാത്ത വൈരാഗ്യവും ഉണ്ടാകൂ. മീനും ഉറുമ്പും രണ്ടും ആവശ്യമാണ്. ആരും സ്ഥിരമായി "മീനോ" "ഉറുമ്പോ" അല്ല. സമയം മാറും. നദി ഉയരും. നദി വറ്റും. *നമുക്ക് ചെയ്യാൻ പറ്റുന്നത്* *കാത്തിരിക്കുക* + *തയ്യാറാകുക* നിന്റെ വെള്ളപ്പൊക്കം വരുമ്പോൾ മീനെപ്പോലെ നീന്താൻ പഠിക്കണം. ഉറുമ്പിന്റെ കാലത്ത് നിലനിൽക്കാൻ പഠിക്കണം. *"മറ്റൊരാളുടെ തകർച്ചയ്ക്ക് കാരണമായതൊന്നും ചെയ്യരുത്"* ഊഴം നിന്റേതല്ലാത്ത സമയത്ത് മറ്റുള്ളവരുടെ ഊഴം തടയാനും നോക്കരുത്. കാരണം നിന്റെ ഊഴം വരുമ്പോൾ അതേ നിയമം നിന്നെയും സംരക്ഷിക്കും. ജീവിതം നീതിയുള്ളതാണ്. വെറുതെ വൈകും, പക്ഷേ വരും.
*ഈ ലോക ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്വയം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പ്രശ്നങ്ങളിലൊ, പ്രയാസങ്ങളിലൊ ഒക്കെ അകപ്പെട്ട് പോകാത്തവർ വളരെ കുറവാണ്. ഇത്തരം സന്ദർഭങ്ങളിൽ നാമെല്ലാം എത്രയൊക്കെ അനുഭവസമ്പത്തും പഠിപ്പും പണവും ആരോഗ്യവും ബന്ധു - സുഹൃത്ത് വലയവും ഉള്ളവർ പോലും കടുത്ത മാനസിക സമ്മർദ്ദത്തിൽ പെട്ടുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. അത്തരം അവസരങ്ങളിൽ നാം എത്രയൊക്കെ തിരിച്ചറിവുള്ളവർ ആണെങ്കിൽ പോലും അരുതാത്തത് ഒക്കെ ചെയ്തു പോകും, എന്നാൽ അറിയാമെങ്കിൽ പോലും അത്യാവശ്യംചെയ്യേണ്ട കാര്യങ്ങൾ പലതും വേണ്ടസമയത്തു ചെയ്യുകയുമില്ല. ആകസ്മികതയുടെ മുന്നിൽ പകച്ചു നിൽക്കുന്നതിലോ, പരിഭ്രാന്തർ ആകുന്നതിലോ പലപ്പോഴും കാര്യമില്ല എന്നൊക്ക എല്ലാവർക്കും വേദികളിൽ പ്രസംഗിക്കാം, എന്നാൽ പ്രശ്ന ബാധിത സമയത്ത് കൃത്യമായി ആലോചിച്ചു ഉചിതമായ ഉപായം പ്രവർത്തി പഥത്തിൽകൊണ്ടുവരാൻ തികഞ്ഞ ആത്മ നിയന്ത്രണം ഉള്ളവർക്ക് മാത്രമേ പലപ്പോഴും സാധിക്കാറുള്ളു. ജീവിതത്തിൽ അരുചികരമായ അനുഭവങ്ങൾ വരുമ്പോൾ മനുഷ്യരുടെ പ്രതികരണം പല തരത്തിൽ ആയിരിക്കും. മനസ്സിലെ വിഷമവും, നിരാശയും, ദേഷ്യവും, ആത്മനിന്ദയുംഎല്ലാം മുഖത്തും വാക്കുകളിലും പ്രവർത്തികളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രം. അപ്രതീക്ഷിതമായി അധിക ധനം, ശാരീരിക അധ്വാനം, വിലപ്പെട്ട സമയം ഒക്കെ ചെലവഴിക്കേണ്ടി വരുന്ന സങ്കടം ആരുടേയും മനസ്സിനെ തികച്ചും ആസ്വസ്ഥമാക്കും. പരിസരം പോലും മറന്ന് നാം സഹയാത്രികരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയുമെല്ലാം ദൗർഭാഗ്യ സമയത്തെ പഴിക്കുന്നതിനോടൊപ്പം കുറ്റപ്പെടുത്തും. സത്യത്തിൽ സംഭവിച്ച കാര്യങ്ങളേ കൃത്യമായി വിശകലനം ചെയ്യുകയും, എങ്ങനെ പ്രശ്ന പരിഹാരം ആവാം എന്ന് ആലോചിക്കുകയും, ആവശ്യമെങ്കിൽ വിദഗ്ധരുടെഉപദേശം തേടി, സ്ഥിര - സൗമ്യ ബുദ്ധിയോടെ വീഴ്ചയിൽ നിന്ന് എത്രയും വേഗം കരകയറാൻ ശ്രമിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പലരും വീണിടത്തു നിന്ന് കരകയറാത്തതിന്റെ കാരണം കുഴിയുടെ ആഴമോ വീഴ്ചയുടെ ആഘാതമോ ഒന്നും കൊണ്ടല്ല, വീഴ്ചയിൽ സ്വന്തം മനസ്സ് മരവിച്ചു പോകുന്നത് കൊണ്ട് മാത്രമാണ്. പലപ്പോഴും ഒന്ന് വേറിട്ട വഴിയിലൂടെ ശ്രമിച്ചാൽ കരകയറാവുന്ന, തീരാവുന്ന പ്രശ്നങ്ങളെ മുന്നിൽ ഉണ്ടാകൂ, തന്റെ സഹായത്തിന് മാറ്റാരെയെങ്കിലും പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. കൂടെനടക്കുന്ന പലരും പലപ്പോഴും അവരവരുടെ ക്ഷേമ സുഖങ്ങളിൽ മാത്രം അഭിരമിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും....!*

Thursday, July 02, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിഒന്നാം ദിവസം. (2026 ജൂലായ് 01) പഴയതൊക്കെ നിന്ദനീയം എന്ന ഒരു ആഖ്യാനം ഉണ്ടാക്കുന്നതിൽ ഇക്കാലത്തെ വിദ്യാഭ്യാസ രീതി വിജയിച്ചിരിക്കുന്നു. ജിജ്ഞാസുക്കൾ ഇതിഹാസ കാലത്തെ സാമൂഹ്യ വ്യവസ്ഥിതി പഠിക്കണം, അതിൽ ചാതുർവർണ്യത്തിനുള്ള പ്രാധാന്യം പരിഗണിക്കണം. ലോകത്താകെ സാമൂഹ്യ വ്യവസ്ഥയെ നിലനിർത്തിപ്പോരുന്നത് നാലു തരം ദൗത്യങ്ങളാണ്. അതിൽ ആദ്യത്തേത് അറിവാണ്. അത് ബ്രാഹ്മണത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിവ്, ജ്ഞാനം, വിദ്യാഭ്യാസം, പരിശീലനം, മാർഗ്ഗദർശനം എന്നീ തലങ്ങളിൽ ഇന്നും അത് പ്രസക്തമാണ്. മനസ്സിൻ്റെ ഗുണം വെച്ച് ജന്മനാ ചിലർക്ക് ഇതിനൊക്കെ ഒരു സവിശേഷ വാസനാബലം ഉണ്ടാവും, "..... ഗുണകർമ്മ വിഭാഗശ:" എന്ന അടിസ്ഥാനത്തിൽ. അറിവിൻ്റെ സ്വീകരിക്കൽ, സ്വാംശീകരിക്കൽ, പങ്കുവെയ്ക്കൽ, ബ്രാഹ്മണ വർണ്ണത്തിൻ്റെ ധർമ്മമാണ്. രണ്ടാമത്, സംരക്ഷണച്ചുമതല, ഭരണ നിർവ്വഹണം എന്നിവയിൽ നിപുണരായവരെ അതിനു നിയോഗിക്കുന്നു. അതിന് പ്രേരണയാവേണ്ടത് ക്ഷാത്രവീര്യമാണ്. അന്ത:കരണ പ്രകൃതം രജോഗുണത്താൽ പ്രബലമായിരിക്കും. രണ്ടാമത് സത്വഗുണവും മൂന്നാമത് തമസ്സുമാവും അവരുടെ സ്വഭാവം. ഉല്പാദനം, കൃഷി, സംസ്കരണം, വാണിജ്യം,വ്യവസായം, ഗതാഗതം, ആശയവിനിമയം തുടങ്ങിയവയെ വൈശ്യവൃത്തി എന്ന മൂന്നാമത്തെ വിധാനമായി കാണാം. ഇവിടെയും മുന്തി നിൽക്കുന്നത് രജോഗുണം തന്നെ. രണ്ടാമതായി തമോഗുണവും. നാലാമതായി ശുശ്രൂഷ, സേവനം, തുടങ്ങിയവ എല്ലാവർക്കും ആവശ്യമായി വരുന്നു. തമസ്സ് മുന്നിട്ടു നിൽക്കുന്ന ഈ മേഖലയുടെ സാന്ത്വനം എല്ലാവരും തേടുന്നതാണ്. ഇപ്രകാരം സമാജത്തെ ഒരു ശരീരമായി പരിഗണിച്ചാൽ, ശിരസ്സ്, (ബ്രാഹ്മണർ) കൈകൾ, (ക്ഷത്രിയർ) തുടകൾ,(വൈശ്യർ) പാദങ്ങൾ (ശൂദ്രർ)-- ഇവയൊക്കെ അവിഭാജ്യമായി നിലകൊള്ളുന്നു. ഈ സമഷ്ടി ശരീരത്തിൽ ഉച്ചനീചത്വങ്ങൾ ആരോപിച്ച് പുച്ഛിക്കാതിരുന്നാൽ മതി. ക്ഷത്രിയത്വത്തിന് എപ്പോഴും അധികാരത്തിൻ്റെ പിൻബലം ഉണ്ടായിരിക്കും. അത് ബ്രാഹ്മണ്യത്തെ അതിക്രമിക്കാനും അവഗണിക്കാനും കാരണമാവുമ്പോൾ താളക്കേടുകൾ ഉണ്ടാവും. ദുഷിക്കപ്പെട്ട ഈ ക്ഷത്രിയത്വത്തെ ഹനിക്കുകയാണ് പരശുരാമദൗത്യം. ധനസംബന്ധിയായ ഔദ്ധത്യം വൈശ്യരിൽ വരുമ്പോഴുമൊക്കെ ഈ താളം ഭഞ്ജിക്കപ്പെടുന്നു; പുന:സ്ഥാപനദൗത്യം അവതാരങ്ങളായി തുടരുന്നു. ശേഷം തൻ്റെ തേജസ്സിനെ ശ്രീരാമനിൽ സമർപ്പിച്ച് ഭാർഗ്ഗവൻ പിൻവാങ്ങുന്നു. യുധിഷ്ഠിരൻ്റെ സങ്കടം അവരർഹിക്കാത്തതാണ്, നമ്മൾ ഇടപെടണം എന്നാണ് സാത്യകി ബലരാമനെ പിൻതുണച്ച് വാദിക്കുന്നത്. കാമം, ഭയം, ലോപം ഇവകൊണ്ടൊന്നും ധർമ്മത്തെ വെടിയുന്ന ആളല്ല ധർമ്മപുത്രർ. കുറച്ചുകാലംകൂടി നമ്മൾ കാത്തിരിക്കണം എന്ന കൃഷ്‌ണൻ്റെ വാക്കുകൾ യുധിഷ്ഠിരനെ സന്തുഷ്ടനാക്കി. സത്യധർമ്മങ്ങൾ രാജ്യത്തിലുപരിയായി കാണുന്ന എന്നെ, മാധവാ നീ അറിയുന്നു എന്ന് ആശ്വസിക്കുന്നു. വിക്രമത്തിനുള്ള കാലം വരും എന്നു പറഞ്ഞ് അവരെ മടക്കി അയക്കുന്നു. തുടരുന്ന യാത്രയിൽ പയോഷ്ണി നദിയും ഗയൻ്റെ യാഗഭൂമിയും നർമ്മദയും കടന്ന് ശര്യാതി രാജാവിൻ്റെ യജ്ഞസ്ഥലിയിൽ എത്തി. ച്യവനമഹർഷിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞു തുടങ്ങി. ഭൃഗു പുത്രനായ ച്യവനമഹർഷി കഠിനമായ തപസ്സിലേർപ്പെട്ടു. വല്മീകം മൂടി വള്ളിപ്പടർപ്പുകൾ പടർന്ന രൂപത്തിലായി. പരിവാരങ്ങളുമായി വിനോദാർത്ഥമെത്തിയ ശര്യാതി രാജാവിൻ്റെ പുത്രി സുകന്യ കൗതുകം കൊണ്ട് വല്മീകത്തിലൂടെ കണ്ടത് ജ്വലിക്കുന്ന മിഴികളെന്നറിയാതെ കമ്പുകൊണ്ടു കുത്തി. വേദനയിൽ നീറിയ ച്യവനമഹർഷി രാജാവിൻ്റെ പടയാളികളുടെ ശരീരവേഗങ്ങളെ ബന്ധിച്ചു. വിവരമറിഞ്ഞ രാജാവ് ക്ഷമാപണവുമായെത്തി. സൗന്ദര്യത്തിൽ അഭിമാനിച്ചിരുന്ന സുകന്യയെ, ച്യവനമഹർഷിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു. ഒരിക്കൽ അശ്വിനികുമാരന്മാർ ആശ്രമത്തിൽ കാണാനിടയായ സുകന്യയുടെ സൗന്ദര്യത്തിൽ ആകർഷിതരായി. ഈ സൗന്ദര്യം വൃഥാവിലാവാതിരിക്കാൻ തങ്ങളിലൊരാളെ വിവാഹം ചെയ്യാൻ അഭ്യർത്ഥിച്ചു. സുകന്യയുടെ മനശ്ചാഞ്ചല്യമില്ലായ്മയിൽ പ്രീതരായ അശ്വനികുമാരന്മാർ, തങ്ങളോടൊപ്പം ച്യവനമഹർഷിയും സരസ്സിൽ മുങ്ങി നിവർന്ന്, ഒരേ രൂപസൗകുമാര്യത്തോടെ വരുന്ന മൂന്നു പേരിൽ ഒരാളെ സ്വീകരിക്കണം എന്ന പരീക്ഷണം ഏർപ്പെടുത്തി. വ്രതനിഷ്ഠയുടെ ബലത്താൽ സുകന്യ ച്യവനമഹർഷിയെ വരിക്കുന്നു. രൂപസൗകുമാര്യം നേടിയതിൽ സംപ്രീതനായ ച്യവനമഹർഷി അശ്വനികുമാരന്മാരെ യാഗത്തിൽ സോമപാനാർഹരാക്കി. ഇതിൽ കൂപിതനായ ദേവേന്ദ്രൻ വജ്രായുധവുമായി മഹർഷിയുടെ നേർക്കു തിരിഞ്ഞു. ച്യവനമഹർഷി ആ കൈ സ്‌തംഭിപ്പിച്ചു. ഇന്ദ്രനെ നേരിടാൻ മദനൻ എന്ന ഘോരരൂപിയെ സൃഷ്ടിച്ചു. ദേവേന്ദ്രൻ വിനയാന്വിതനായി, പരാജയം സ്വീകരിച്ചു. അശ്വനികുമാരന്മാരെ സോമപാനാർഹരാക്കി അംഗീകരിച്ചു. ശര്യാതിയുടെ യശസ്സ് വർദ്ധിപ്പിക്കാനുള്ള യാഗം അദ്ദേഹത്തെ സന്തുഷ്ടനാക്കി. മദനനെ മദമാക്കി മാറ്റി, മദ്യം, ചൂതുകളി, നായാട്ട്, വ്രതനിഷ്ഠയില്ലാത്ത സ്ത്രീ എന്നിവയിൽ ബന്ധിച്ചു. മാമുനി സ്‌നാനം ചെയ്ത സരസ്സ്, സൈന്ധവ പർവ്വതം എന്നിവയും കടന്ന് മാന്ധാതാവ് ദാനം നിർവ്വഹിച്ച സ്ഥലത്തെത്തി. മാന്ധാതാവിൻ്റെ കഥയാണ് തുടർന്നു വരുന്നത്. ഇക്ഷ്വാകു വംശത്തിലെ പ്രതാപശാലിയായ രാജാവ് യുവനാശ്വന് സന്തതികൾ ഉണ്ടായിരുന്നില്ല. കാനനത്തിൽ ഭാര്യാസമേതം തപസ്സിനെത്തിയ രാജാവിനെ സഹായിക്കാൻ, രാജ്ഞിക്കു വേണ്ടി മഹർഷിമാർ സജ്ജമാക്കിയ മന്ത്ര പൂരിതമായ ജലം അറിയാതെ രാജാവ് പാനം ചെയ്യുന്നു. രാജാവ് ഗർഭം ധരിച്ചു, കാലം തികഞ്ഞപ്പോൾ വയറിൻ്റെ ഇടതുവശം പിളർന്ന് പുത്രൻ ജനിച്ചു. ആർ മുലയൂട്ടും എന്ന ചോദ്യത്തിന്, " മാം ധാതാ " എന്ന ഇന്ദ്രൻ്റെ ഉത്തരത്തിൽ നിന്നാണ് മാന്ധാതാവ് എന്ന പേരുണ്ടായത്. പ്രശസ്‌തനായി ധർമ്മാനുസരണം നീണ്ട കാലം രാജ്യം ഭരിച്ചു. തുടർന്ന് സോമക രാജാവിന്റെ കഥ പറയുന്നു, ലോമശ മഹർഷി. നൂറു പത്നിമാരുണ്ടായിരുന്ന രാജാവിന്, പക്ഷെ ഏക സന്താനമാണ് ഉണ്ടായിരുന്നത്. നൂറുപേരും വാത്സല്യം ചൊരിയുന്ന കുട്ടിയെ ഒരു ഉറുമ്പു കടിക്കുന്നതു പോലും വലിയ അശാന്തി ഉണ്ടാക്കിയപ്പോൾ, തനിക്ക് നൂറു പുത്രന്മാർ വേണമെന്ന രാജാവിൻ്റെ ആഗ്രഹത്തിന്, പുരോഹിതൻ വഴിവിട്ട ഒരു ഉപായത്തെ ഉപദേശിക്കുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 01.07.2026