BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, July 31, 2026
ഭഗവാൻ മൃത്യുവിന്റെ രൂപത്തിൽ എല്ലാവരുടെയും അടുത്തെത്തും, എല്ലാം പിടിച്ചുവാങ്ങാൻ .അപ്പോൾ ചിരിച്ചുകൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ?
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഇവിടെ, ഏത് പാപിയും... ഇത് രാമായണം മാത്രമല്ല, ഏത് പാപിയും എന്നുപറഞ്ഞാൽ കർമ്മം ഇല്ലാത്തതാണ് ഇല്ലാത്തത്. അത് നല്ലവണ്ണം ഉറപ്പു വന്നാൽ പിന്നെ 'ഞാൻ പാപം ചെയ്തൊ'? 'പുണ്യം ചെയ്തോ'? എന്ന് ആര് ചിന്തിച്ചു ക്ലേശിക്കും. ഉറപ്പു വന്നില്ലെങ്കിലൊ? പുണ്യം പോലും കഠിന ബന്ധം. നമ്മുടെ അസുരചക്രവർത്തിമാരിൽ മിക്കവരും നല്ല വേദാന്തികൾ ബ്രഹ്മനിഷ്ഠർ.അസുരചക്രവർത്തിമാർ. സ്വധർമ്മം, ധർമ്മം അധർമ്മം. ഇവിടെ ധർമ്മമമേത് അധർമ്മമേത് എന്ന് ആരാ നിശ്ചയിക്കുക?ഇന്നുതന്നെ ലോകത്ത് ഇന്ത്യയിൽ ധർമ്മമായിട്ടുള്ള എത്രയോ കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ അധർമ്മം. അവിടുത്തെ ധർമ്മം ഇവിടെ തികഞ്ഞ അധർമ്മം. എൻ്റെ ധർമ്മം മറ്റൊരാൾക്ക് അധർമ്മം .മാത്രമല്ല കർമ്മം ചെയ്യുന്നത് ആരും പെട്ടെന്ന് മന:പ്പൂർവ്വം ആയിട്ട് ചെയ്യുകയല്ല.
*"പ്രാകൃതേഃ ക്രിയാമാണി
ഗുണൈഃ കർമ്മാണി സർവഷഃ
അഹംങ്കാരവിമൂഢാത്മാ
കർത്താഹം ഇതി മന്യതേ"*(ഗീത:3-27)
അർജ്ജുനാ, ഓരോരുത്തരേയും അവരവരുടെ പ്രകൃതി കർമ്മം ചെയ്യിക്കുകയാണ്.അഹങ്കാരവിമൂഢാത്മാക്കൾ (ഒക്കെ) ഞാനാണ് ചെയ്യുന്നത് എന്ന് കരുതുന്നു. ഒരുത്തരും അവരവര് ചെയ്യുകയല്ല ,കാരണം എങ്ങനെ അറിയാം? അവരവർക്ക് അവരവർ ചെയ്തോണ്ടിരിക്കുന്ന കർമ്മം വേണ്ടെന്നുവയ്ക്കാനൊ മാറ്റിമറിക്കാനോ ഒന്നും പറ്റില്ല .എല്ലാം *"അവശ പ്രകൃതേർവശാ"- ഓരോരുത്തരൂം പ്രകൃതിക്ക് വശപ്പെട്ട് അവശരായി പ്രവർത്തിക്കുകയാണ്.അപ്പോൾ ഈ ലോകത്ത് ആസുരവർഗ്ഗം ദേവവർഗ്ഗം എന്ന് 2 വർഗ്ഗമേ ഉള്ളൂ. കൃഷ്ണൻ ഗീത 16 അധ്യായത്തിൽ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. ജനനാൽ തന്നെ അസുരന്മാർ ആസുര കർമ്മങ്ങൾ ചെയ്യുന്നു. എന്നുവെച്ചാൽ ദേവന്മാരെ യുദ്ധം ചെയ്ത് തോൽപ്പിക്കുക, അവരെ സ്വർഗ്ഗത്തിൽ നിന്നൊക്കെ അടിച്ചിറക്കുക ഇതാണ് അസുരന്മാരുടെ ജോലി ,അവരുടെ സ്വധർമ്മം. അവരുടെ സ്വധർമ്മം അതാണ് അവര് അത് ചെയ്യുന്നു. അവരെ എതിർക്കുക എന്നുള്ളതാണ് ദേവന്മാരുടെ സ്വധർമ്മം അവര് അത്ചെയ്യുന്നു. പക്ഷേ ഇങ്ങനെയുള്ള അസുരന്മാർ അവരുടെ സ്വധർമ്മം ചെയ്യുമ്പോൾ അവർ ബ്രഹ്മബോധംമുൾക്കൊള്ളുന്നു. ഗംഭീരൻമാർ!
എന്നുവച്ചാൽ നമ്മള് കേട്ടിട്ടില്ലേ ഹിരണ്യകശിപു പ്രഹ്ലാദൻ്റെ അച്ഛൻ,ഹിരണ്യകശിപു ഗംഭീര വേദാന്തിയാണ്. സഹോദരനെ വിഷ്ണു കൊന്നു എന്ന് അറിഞ്ഞ് അമ്മ നിലവിളിക്കുന്നു. ഭാഗവതത്തിൽ തന്നെ ഹിരണ്യകശിപു അമ്മയെ ഉപദേശിക്കുന്ന വേദാന്തതത്ത്വങ്ങൾ അതിഗംഭീരങ്ങളാണ് വായിച്ചു നോക്കൂ, 'അമ്മേ, ഇതിൽ എന്താ ഇത്ര ദുഃഖിക്കാൻ?ഇതൊരു സ്വപ്നം. ഈ ജീവിതം ഇവിടുത്തെ ഈ ഭൗതികജീവിതം വെറും ഒരു സ്വപ്നം'. അപ്പോഴാണ് ചിലര് വന്ന് ചോദിക്കുന്നത്, 'അങ്ങനെയാണെങ്കിൽ സാറേ, ആ പ്രഹ്ലാദനെ കൊല്ലാൻ എന്തിനാണ് ഈ ഹിരണ്യകശിപു ഇത്രയധികം പ്രയത്നം ചെയ്തത്?' അതൊന്നും എന്നോട് ചോദിച്ചിട്ട് ആവശ്യമില്ല ഹിരണ്യകശിപുവിനോട് ചോദിക്കുക അദ്ദേഹം പറയും. അദ്ദേഹത്തിന് നല്ല ഉറപ്പ്, പ്രഹ്ലാദന് എത്ര ഉറപ്പുണ്ടോ അത്രയും ഉറപ്പ് ഹിരണ്യകശിപുവിന്.
അദ്ദേഹം അദ്ദേഹത്തിൻ്റെ ജോലി നടത്തുന്നു.ഹിരണ്യകശിപു, പിന്നെ ഇങ്ങനെ ഓരോരുത്തര് വരികയാണെ അസുരന്മാർ .
മഹാബലി.മഹാബലിയെപോലെ ഒരു ബ്രഹ്മനിഷ്ഠൻ വേറെ ആരുണ്ട്?നമ്മുടെയൊക്കെ വിചാരം ഭഗവാൻ മഹാബലിയെ മൂന്നടി മണ്ണിനുവേണ്ടി ചവിട്ടിതാഴ്ത്തി എന്നൊക്കെ അല്ലോ .മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലം ഇല്ലാതെ വാമനൻ മഹാബലിയെ കുറെയൊക്കെ പരിഹസിക്കും,'നീയാണോ വലിയ ദാനധർമ്മങ്ങൾ ഒക്കെ ചെയ്യുന്നവൻ? എനിക്ക് മൂന്നടി ഭൂമി തരാം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ രണ്ടടി അല്ലേ തന്നുള്ളൂ'.അപ്പോഴും മഹാബലി ചിരിക്കുകയാണ് .എല്ലാം പിടിച്ചു വാങ്ങി എങ്കിലും ചിരിക്കുന്നു. ചിരിച്ചിട്ട് വാമനനെ നോക്കി പറഞ്ഞു, 'ഭഗവാനെ അവിടുന്നെന്നെ കള്ളൻ എന്നൊന്നും പറയണ്ട. മൂന്നാമത്തെ അടി എൻ്റെ തലയിൽ വച്ചോളൂ'. ചിരിച്ചോണ്ട്. അപ്പോഴാണ് മഹാവിഷ്ണു - വാമനൻ അത്ഭുതപരതന്ത്രനായി ചുറ്റും നോക്കിനിന്ന ദേവന്മാരോട് പറഞ്ഞു, 'എടോ ,ഇതാണ് ദേവന്മാർ... നിങ്ങളൊക്കെ നോക്കിനിൽക്കുന്നു അല്ലേ? ഭാഗവതത്തിലെ ശ്ലോകമാണ്,
*"ഏഷ ദാനവദൈത്യാനാമഗ്രണീഃ
കീർത്തിവർധനഃ അജൈഷീദജയാം
മായാം സീദന്നപി ന മുഹ്യതി"*(ഭാഗവതം-8-22-28)
ഭാഗവതത്തിലെ ശ്ലോകമാണ്.നിങ്ങളൊക്കെ ഇത് നോക്കി നിൽക്കുന്നു അല്ലേ ? എന്റെ *അജയിയായ മായയെ * ഈ മഹാബലി ജയിച്ചിരിച്ചിരിക്കുന്നു!' എന്തുകൊണ്ട് ? 'എല്ലാം ഞാൻ പിടിച്ചു വാങ്ങിയിട്ടും അദ്ദേഹം ചിരിക്കുന്നു. എടോ, നിങ്ങൾക്ക് ഇത് കഴിയുമൊ? നിങ്ങൾക്ക് സ്വർഗ്ഗം പൊയ്പോയി (അത് നിങ്ങൾക്ക്) തിരിച്ചെടുത്തു തരണമെന്ന് പറഞ്ഞല്ലേ നിങ്ങൾ എന്നെ ശരണം പ്രാപിച്ചത്? നേരെ മുറിച്ച് ഈ വാമനനെ നോക്കൂ. ഈ ഭഗവാൻ വാമനനായി എന്നുവച്ചാൽ കാണാനില്ലാത്ത ഒരു വടുവായി എല്ലാവരുടെയും അടുത്തെത്തും, എല്ലാം പിടിച്ചുവാങ്ങാൻ .അപ്പോൾ ചിരിച്ചുകൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ ?ഇപ്പോഴേ ശ്രമിച്ചുനോക്കണം, മൃത്യുവിന്റെ രൂപത്തിൽ സകലരുടെയും അടുത്ത് ശരീരം ഉൾപ്പെടെ സകലതും പിടിച്ചുവാങ്ങാൻ എത്തും.ചിരിച്ചോണ്ട് , 'ഞാനിത് നേരത്തെ പ്രതീക്ഷിച്ചിരുന്നതുതന്നെ! എന്താ ഇത്ര താമസിച്ചത്? കുറച്ചുകൂടെ നേരത്തെ വന്നുകൂടായിരുന്നോ?' എന്ന് ചിരിച്ചുകൊണ്ട് കൊടുത്തു വിടാൻ പറ്റുമോ? ഇപ്പോഴേ ശ്രദ്ധിക്കണം.
ഇതിൽ എല്ലാത്തിലും ഉപരി വൃത്രാസുരൻ, ഭാഗവതത്തിൽ ഇന്ദ്രവൃത്രയുദ്ധം ഉണ്ടെ. ഇന്ദ്രൻ വൃത്രനെ കൊല്ലാൻ ഭാവിക്കുകയാണ് .വൃത്രൻ ഒരു ചിത്രകേതു എന്ന ഒരു ഗന്ധർവൻ ആയിരുന്നു.ആ ഗന്ധർവൻ അങ്ങനെ അഹങ്കരിച്ചു നടന്നു. പാർവ്വതിയുടെ ശാപം നിമിത്തം അസുരനായി ജനിക്കേണ്ടി വന്നു. അയാൾ ഇങ്ങനെ സ്വർഗ്ഗത്ത് അപ്സരസ്ത്രീകളും ഒക്കെ ആയിട്ട് ഓടിനടന്ന് പാട്ടും കൂത്തുമായി നടക്കുമ്പോൾ ഒരു ദിവസം ശിവനെ കണ്ടു .എങ്ങനെയാണ് ശിവനെ കണ്ടത്? പാർവ്വതീദേവിയെ ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് മുനിമാരുടെ മധ്യത്തിൽ ഇരിക്കുന്നതായിട്ടാണ് കണ്ടത് .ചിത്രകേതുവിന് വലിയ ദേഷ്യം ആയി.
'അതുകൊള്ളാം! പ്രകൃതന്മാരു പോലും ഇങ്ങനെ ചെയ്യില്ലല്ലോ? ഈ പരമശിവനാണൊ ലോകത്തെ രക്ഷിക്കുന്നവൻ ?ഇയാൾക്ക് ധർമ്മം എന്തെന്ന് അറിയാമോ?'
അതാണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുക. അവിടെ പരമശിവൻ എന്തോ അധർമ്മം ചെയ്തു എന്നാണ് ഇയാൾ കരുതുന്നത്. അദ്ദേഹം തന്റെ പ്രിയതമയ്ക്ക് പണ്ടുപണ്ടേ തന്നെ പകുതി ശരീരം വീതിച്ചു കൊടുത്തിട്ടിരിക്കുന്ന പുള്ളിയിണ്. നേരെമറിച്ച് ഇയാളോ, ഈ ചിത്രകേതു. അലഞ്ഞുതിരിയുന്ന ഒരു വിഡ്ഢി. അയാളാണോ ധർമ്മം നിശ്ചയിക്കുന്നത് ? അയാൾ പരമശിവനെ പരിഹസിച്ചു. പരമശിവൻ പൂർണ്ണ ബ്രഹ്മനിഷ്ഠനാണെ. ഈ ചിത്രകേതുവിലും ബ്രഹ്മത്തെ തന്നെ കാണാൻ കഴിവുണ്ടായിരുന്ന ആ ജഗദീശ്വരൻ ചിരിച്ചു. പക്ഷേ ദേവിക്ക് അത് സഹിച്ചില്ല . ഉടനെ തന്നെ നമ്മുടെ ചില കുസൃതികൾ ചോദിക്കും, 'അപ്പോൾ ദേവിക്ക് ബ്രഹ്മനിഷ്ഠ ഇല്ലായിരുന്നൊ?' ബ്രഹ്മനിഷ്ഠ ഉള്ളവരെല്ലാം എപ്പോഴും എല്ലായിടത്തും ചിരിച്ചുകൊണ്ടിരിക്കണമെന്നൊന്നും ഒരു നിർബന്ധവുമില്ല. ചിലപ്പോൾ അവർ ശരിക്കും പ്രതികരിച്ചേക്കും ശരിക്ക്. ദേവി വിചാരിച്ചു,'ഈ വഷളനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലൊ'. ഉടൻതന്നെ ,'നീ അസുരനായി ജനിക്കും' എന്ന് ശപിച്ചു. അങ്ങനെ വൃത്രാസുരനായി ജനിക്കുകയാണ്. അപ്പോൾ തന്നെ ചിത്രകേതു രഥത്തിൽ നിന്നിറങ്ങി അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ചു. 'അ സാരമില്ല, അവിടെ ഇന്ദ്രനുമായി ഒരു യുദ്ധത്തിൽ നീ മരിക്കും നിനക്ക് മോക്ഷം കിട്ടും' അപ്പോൾ ഇത് ഇന്ദ്രന് അറിയാം വൃത്രൻ ജനിച്ചിരിക്കുന്നു,(അയാൾ ഒടുവിൽ )സ്വർഗ്ഗത്തെ കീഴടക്കി. ഇന്ദ്രനാണെങ്കിൽ ദധീചിയുടെ നട്ടെല്ല് വാങ്ങി വജ്രായുധം ഉണ്ടാക്കി. ഭഗവാൻ പറഞ്ഞു കൊടുത്തിട്ടാണ്. വൃതാസുരനെ വധിക്കാൻ നോക്കിനിൽക്കുകയാണ് .രണ്ടുപേരും തമ്മിലുള്ള യുദ്ധം... ഞാനിത് പറയുന്നത്, *ഭാഗവതം* വായിച്ചു നോക്കുക ;അല്ലെങ്കിൽ *ഭാഗവതഹൃദയം* ഇവിടെ ഉണ്ട് .ഭാഗവതത്തിലെ പ്രധാനപ്പെട്ട കഥകളെല്ലാം ഈ വേദാന്തതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ സംഗ്രഹിച്ചിട്ടുള്ള പുസ്തകം ,*ഏകാദശത്തിന്റെ എല്ലാ അധ്യായവും അതുപോലെ നല്ല വ്യക്തമായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുള്ള പുസ്തകം *ഭാഗവതഹൃദയം* പറ്റുമെങ്കിൽ വാങ്ങിച്ചു വായിച്ചു നോക്കുക. അതിൽ വൃത്രവധം എന്ന അദ്ധ്യായം വായിച്ചു നോക്കുക .
വൃത്രൻ ഇന്ദ്രനോട് പറയുകയാണ്: 'എടോ ഇന്ദ്രാ നീയും ഞാനും ഒന്ന് ,നീയും ഞാനും ബ്രഹ്മം. എനിക്ക് ഒരു സംശയവുമില്ല .നീ എന്നെ കൊല്ലും എനിക്കതിലൊന്നും ഇപ്പം ഒരു സംശയവുമില്ല.നല്ല ഉത്സാഹം !' വൃത്രന് നല്ല ഉത്സാഹം. 'നീ എന്നെ കൊല്ലും എന്നും എനിക്കറിയാം, അതിനാണ് നീ ദധീചിയുടെ എല്ലെടുത്ത് വജ്രം ഉണ്ടാക്കിവെച്ചുകൊണ്ടിരിക്കുന്നത് .പക്ഷേ, അതിന് മുമ്പ്, എന്നെ കൊല്ലുന്നതിനു മുമ്പ് പരമാവധി
നിന്നെ ഞാൻ തകർക്കും. ഞാനും നീയും ഒന്നാണ്. ഒരേ ബ്രഹ്മം. അക്കാര്യത്തിൽ ഒന്നും എനിക്ക് ഒരു സംശയവുമില്ല' .ഗംഭീരമായ യുദ്ധം നടക്കുന്നു ഗംഭീരമായ യുദ്ധം! 'എടോ, ഇവിടെ ഈ പ്രപഞ്ചത്തിൽ ഒന്നും ഇല്ല'.
വൃത്രൻ പറയുകയാണ് : സർവ്വം ഭഗവാൻ്റെ കൈയ്യിൽ.
*"യഥാ ദാരുമയീ നാരീ
യഥാ യന്ത്രമയ പുമാൻ
തഥാ സർവ്വാണി ഭൂതാനി
ഈശതന്ത്രാണി വിദ്ധി ഭോഃ"*(ഭാഗവതം -6-11-10)
*യഥാ ദാരുമയീ നാരീ* - ഒരു മരപ്പാവ ,ആ പാവയെ ഒരു പാവകളിക്കാരൻ എങ്ങനെയൊക്കെയാണ് കളിപ്പിക്കുന്നത് ? പാവകളിക്കാരൻ്റെ ഇഷ്ടംപോലെ കളിപ്പിക്കും.അതുപോലെ ഈ ജഗത്തിനെ ഭഗവാൻ കളിപ്പിച്ചോണ്ടിരിക്കുകയാണ്.ഈ ജഗത്തിനെയെന്നുവെച്ചാൽ എന്നെയും നിങ്ങളെയും മാത്രമൊന്നുമല്ല അനന്തകോടി സൂര്യന്മാരെ, അനന്തകോടി ചന്ദ്രന്മാരെ,അന്തകോടി ബ്രഹ്മാണ്ഡങ്ങളെ ആര്? ഈ ബ്രാഹ്മം.നേരിട്ടല്ല,മായാ തൻ്റെ മായാദേവിയിൽ കൂടി ആ ബ്രഹ്മം ഇവരെയൊക്കെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാര് പറയുന്നു?വൃത്രൻ.
*"യഥാ ദാരുമയീ നാരീ
യഥാ യന്ത്രമയ പുമാൻ
തഥാ സർവ്വാണി ഭൂതാനി
ഈശതന്ത്രാണി വിദ്ധി ഭോഃ"*
'സകലജീവജാലങ്ങളും ,സൂര്യചന്ദ്രന്മാർ ഉൾപ്പെടെ ആ ജഗദീഷ്വരൻ്റെ കളിയിൽ പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാനോ നീയോ എന്നൊന്നുമല്ല. എനിക്ക് ഈ മരണം ഒന്നും ഒരു പ്രശ്നമേയല്ല .നീയും ഞാനും ഒന്ന് .നീ പിന്നെ എന്താ ഈ വജ്രം വച്ചോണ്ടിരിക്കുന്നത്!എടാ കൊല്ലെന്നേ .എന്തിനു താമസിക്കുന്നത് ?'
അത് വായിച്ചുനോക്കുക. ഞാൻ ഈ പറഞ്ഞത് ഏത് പാപിക്കും ആ ജഗദീശ്വര തത്ത്വം വ്യക്തമായി അറിഞ്ഞുകൊണ്ട് ഭക്തിപൂർവം ഭഗവത്ഭജനം നടത്താൻ കഴിയുമെങ്കിൽ ഏത് മഹാപാപത്തിൽ നിന്നും രക്ഷനേടാം;അവിടെ പാപം ഒന്നും ഇല്ല .എന്ത് പാപം? എന്ത് പുണ്യം?
കൃഷ്ണൻ പറയുന്നു:''ഇവിടെ ഗുണവും ദോഷവും ഒന്നും വേർതിരിക്കാൻ പോകണ്ട. ഒക്കെ കർമ്മം. ഗുണവും കർമ്മം ദോഷവും കർമ്മം .കർമ്മം തന്നെ ഇല്ലാത്തത്. നിങ്ങളതിനെ വേർതിരിക്കാൻ പോകുന്നതാണ് ഏറ്റവും വലിയ ബന്ധം". എന്നുവച്ച് ദോഷങ്ങൾ മന:പൂർവ്വം ചെയ്യണമെന്നല്ല അർത്ഥം അങ്ങനെയൊന്നും ചെയ്യില്ല .വെറും സഹജമായ കർമ്മങ്ങൾ വാസനാബന്ധങ്ങളായ കർമ്മങ്ങൾ അതീന്ന് പൊടുന്നനെ ഒഴിവാകാൻ ആർക്കും സാധ്യമല്ല ആർക്കും .ഭഗവാൻ ഗീതയിൽ പറയുന്നു: അർജജുനാ യുദ്ധം നിൻ്റെ സഹജമായ കർമ്മമാണ്.
*'സഹജം കർമ്മ കൗന്തേയ
സദോഷമപി ന ത്യജേത് ."*(ഗീത:18-48)
തുടരും.......
#ശിവാരവിന്ദം
#sivaravindam
#അധ്യാത്മരാമായണം
#രാമനാമം
#ഭക്തി #അദ്വൈതം
#sivaravindam
#പ്രൊഫ_ജി_ബാലകൃഷ്ണൻ_നായർ
Subscribe to:
Post Comments (Atom)
No comments:
Post a Comment