Thursday, March 22, 2018

അഹം പ്രപന്നോസ്മി പദാംബുജം പ്രഭോ 
ഭവാനപവര്‍ഗ്ഗം തവ യോഗിഭാവിതം
യഥാഞ്ജസാജ്ഞാനമപാരവാരിധിം സുഖം തരിഷ്യാമി യഥാനുശാധിമാം. 3
 ഹേ സ്വാമിന്‍ യോഗിമാര്‍ സദാ ധ്യാനിക്കുന്നവനും ജ്ഞാനസാധനവുമായ അങ്ങയുടെ തൃക്കാലിണകളെ ഞാനിതാ ശരണം പ്രാപിക്കുന്നു. എപ്രകാരം എനിക്ക് അജ്ഞാനമാകുന്ന കരയില്ലാക്കടലിനെ നിഷ്പ്രയാസം കടക്കാന്‍ സിധിക്കുമോ ആവിധം എനിക്ക് ഉപദേശം തരേണമേ.
കുറിപ്പ്- യോഗിമാര്‍ സദാ ധ്യാനിക്കുന്ന ഭഗവല്‍പാദങ്ങളെ ലക്ഷ്മണന്‍ ശരണം പ്രാപിക്കുന്നു.  അശ്രാനമാകുന്ന കരകാണാക്കടലില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗമാണ് അറിയേണ്ടത്. 
ശ്രുത്വാഥ സൗമിത്രി വചോഖിലം തദാ പ്രാഹ പ്രപന്നാര്‍ത്തിഹരഃ പ്രസന്നധീഃ 
വിജ്ഞാനമജ്ഞാന തമോപശാന്തയേ ശ്രുതിപ്രപന്നം ക്ഷിതിപാലഭൂഷണഃ  4
  ലക്ഷ്മണന്‍ ഇപ്രകാരം ചോദിച്ചതുമുഴുവന്‍ കേട്ടപ്പോള്‍ ആശ്രിതന്മാരുടെ ദുഃഖത്തെ ഇല്ലാതാക്കുന്നവനും പ്രസന്നബുദ്ധിയും രാജാക്കന്മാര്‍ക്ക് അലങ്കാരവുമായ രാമന്‍ അജ്ഞാനമാകുന്ന അന്ധകാരം നീങ്ങുവാനായി വേദസമ്മതമായ വിജ്ഞാനത്തെ ഉപദേശിച്ചു.  
കുറിപ്പ്- ശ്രീരാമന്‍ ഉപദേശിച്ച ഈ ഗീത അജ്ഞാനമാകുന്ന അന്ധകാരം മാറാ നുള്ളതാണ്. ഇത് വേദങ്ങളില്‍ പറയപ്പെട്ടിട്ടുള്ളതുമാണ്.  
(തുടരും)
ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം
തിരുമല ശാഖാ മഠാധിപതിയാണ് ലേഖക

No comments: