ഏകത്വം (അദ്വൈതം ) മൂലം സര്‍വാത്മഭാവം ഉണ്ടാകും. ഇത് സാക്ഷാത്കരിച്ചതിന്റെ ആനന്ദത്താല്‍ അയാള്‍ സാമഗാനം ചെയ്യുന്നു. സാമം എന്നാല്‍ സമത്തെ സംബന്ധിച്ചത്. സമം എന്നാല്‍ ബ്രഹ്മം. എല്ലാം ബ്രഹ്മമെന്ന് വെളിപ്പെടുത്തുന്നതാണ് സാമഗാനം.
എങ്ങനെയാണ് സാമത്തെ ഗാനം ചെയ്യുന്നതെന്ന് പറയുന്നു:-
ഹാ...വു! ഹാ...വൂ!! ഹാ...വൂ!!! അഹമന്നമഹമന്ന
മഹമന്നം അഹമന്നദോ...ഹമന്നാദോ....ഹമന്നാദ
അഹം ശ്ലോകകൃദഹം ശ്ലോകകൃദഹം ശ്ലോകകൃത്. അഹമസ്മിപ്രഥമജാ ഋതാസ്യ....പൂര്‍വം ദേവേഭ്യോ അമൃതസ്യന്യനാഭാ
അത്യാശ്ചര്യം! അത്യാശ്ചര്യം!! അത്യാശ്ചര്യം!!! ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തിന്റെയും അന്നാദന്റെയും സംഘാതത്തെ അഥവാ ശ്ലോകത്തെ ചെയ്യുന്നവനാകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ദേവന്മാര്ക്ക് മുമ്പുള്ളവനും ഋതാ എന്ന സംസാരത്തിനും മുമ്പുണ്ടായവനും അമൃതത്തിന്റെ നാഭിയും ആകുന്നു.
ഹാവൂ എന്നത് അത്യന്ത അദ്ഭുതത്തെ കാണിക്കുന്നു. ഇത് ചൊല്ലുമ്പോള്‍ സാമമന്ത്രത്തിന്റെ എല്ലാ മനോഹാരിതയും പ്രകടമാകും, ഒപ്പം ആശ്ചര്യത്തിന്റെയും. മൂന്നുതവണ എല്ലാം പറഞ്ഞത് ഈ അത്യദ്ഭുതത്തെ വിവരിക്കാനാണ്. എല്ലാ ജീവികളുടെയും അമൃതത്വം ഇരിക്കുന്നത് എന്നിലാണ്. ഞാന്‍ അമൃതത്വത്തിന്റെ നാഭി അഥവാ മധ്യമാണ്.
No comments:
Post a Comment