Thursday, May 03, 2018

മഹര്‍ഷി ദയാനന്ദപുരസ്കാരം  കീഴാനെല്ലൂര്‍ പരമേശ്വരന്‍നമ്പൂതിരിക്ക്

ചെങ്ങന്നൂര്‍: : സരസ്വതി വൈദികഗുരുകുലം നല്‍കുന്ന ആര്‍ഷനാദം സഭയുടെ ഈ വര്‍ഷത്തെ മഹര്‍ഷിദയാനന്ദപുരസ്കാരം കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് നല്‍കുന്നു. മഹര്‍ഷിദയാനന്ദപുരസ്കാര ജേതാവായ കീഴാനെല്ലൂര്‍ പരമേശ്വരന്‍മ്പൂതിരി 1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം അംശത്തില്‍ കീഴാനെല്ലൂര്‍ ഇല്ലത്ത് ജനനം 1936-ല്‍ തറവാട് ഭാഗം കഴിഞ്ഞ് കിട്ടിയ 50 രൂപയും കൊണ്ട് മുംബെയ്ക്ക് വണ്ടി കയറി. ലാഹോറില്‍ ആര്യസമാജം വക ഗുരുദത്തഭവന്‍ ഗുരുകുലത്തില്‍ നിന്നും സിദ്ധഭൂഷണ്‍ എന്ന സംസ്കൃത ഡിപ്ളോമ നേടി ആര്യസമാജത്തില്‍ അധ്യാപകനായി. അഫ്ഗാനിസ്ഥാന്‍ മുതല്‍ നേപ്പാള്‍ ടിബറ്റുവഴി കൈലാസം വരെ കാല്‍നടയായി സഞ്ചരിച്ച്, സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ്, പഞ്ചാബി, മറാട്ടി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളില്‍ പരിജ്ഞാനം നേടാനും ഭാഗ്യമുണ്ടായി. 1948-ല്‍ വിഭജനാനന്തരം ഉണ്ടായ അക്രമങ്ങളെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ഗ്രന്ഥങ്ങളുമായി അഭയാര്‍ത്ഥി എന്നു മുദ്രകുത്തപ്പെട്ട് സ്വദേശത്ത് എത്തിച്ചേര്‍ന്നു. 1948 മുതല്‍ 1953 വരെ ഒറ്റപ്പാലം ഹൈസ്കൂളിലും പിന്നെ 1977 വരെ പാതായിക്കര സ്കൂളിലും ഹിന്ദി അധ്യാപകനായി ജോലി നോക്കി. ഇപ്പോള്‍ പാതായിക്കരയില്‍ സ്ഥിരതാമസം.വൈദിക സമ്പത്ത്, യജുര്‍വേദ ഭാഷാഭാഷ്യം, സാമവേദ ഭാഷാഭാഷ്യം എന്നിവ സമ്പൂര്‍ണ്ണമായും അഥര്‍വം ഋക്ക് എന്നിവയുടെ ഏതാനും ഭാഗങ്ങളും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒട്ടനവധി വൈദിക സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ആര്യസമാജത്തിന്റെ ജീവിച്ചിരിക്കുന്ന പ്രവര്‍ത്തകരില്‍ ഏറ്റവും പ്രായമേറിയ പ്രവര്‍ത്തകന്‍കൂടിയാണ് പരമേശ്വരന്‍ നമ്പൂതിരി.
arshanadam

No comments: