വാല്മീകിരാമായണം ...പൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജി.(9.5.2018).
ബാലകാണ്ഡം കഴിഞ്ഞു... അയോദ്ധ്യാ കാണ്ഡം.തുടങ്ങുന്നു
. ദശരഥൻ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിക്കുന്നത് മന്ത്രിമാരെയും പുരോഹിതന്മാരെയും വിളിച്ചു സഭ ചേർന്ന് അറിയിപ്പിക്കുന്നു.എല്ലാവര്ക്കും വലിയ സന്തോഷമായി.രാജ്യമെല്ലാം ഭംഗിയായി അലങ്കരിച്ചു.ഈ സമയത്താണ് മന്ഥര വരുന്നത് .സ്‌നേഹത്തിന്റെ പരകോടിയില്‍ വിനാശത്തിന്റെ വിത്തുകള്‍ പാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്‌നേഹാധിക്യത്താല്‍ മനുഷ്യമനസ്സ് എന്തുതന്നെ ചെയ്യില്ല? അന്ധമായ താത്പര്യം സ്വന്തം അസ്തിത്വത്തെപ്പോലും തകര്‍ത്തെന്നുവരാം. കുടുംബത്തിന്റെ ഭദ്രതയെ ഉന്മൂലനാശത്തിലേക്ക് വലിച്ചിഴക്കാം. ജനങ്ങളെയം രാജ്യത്തെയും മാത്രമല്ല, ചരിത്രത്തെപ്പോലും മാറ്റിമറിക്കുന്ന ദുര്യോഗത്തിനിരയായി ഭവിക്കാം. വളരെ നിസ്സാരമായ വാക്കുകളിലും പ്രവൃത്തികളിലും നിന്നാണ് ദുരന്തത്തിന്റെ വിത്ത് കിളിര്‍ത്തു പൊന്തുന്നത്.
ഏതോ ദുര്‍ദേവതയുടെ വിളയാട്ടത്തിന് നിന്നുകൊടുക്കേണ്ടിവന്ന കബ്ജയായ ആ സ്ത്രീയുടെ മനസ്സ്, ഒരു കുടുംബത്തിന്റെ, ഒരു രാജ്യത്തിന്റെ ശാപകഥയായല്ലോ! മന്ഥരയുടെ ചിത്തവൃത്തിയുടെ അനന്തഫലം എന്തായിരുന്നു? അയോദ്ധ്യ യോദ്ധ്യഭൂമിയായി. രാമചന്ദ്രമഹാരാജാവ് രാജോശൂന്യനായി. എന്നാല്‍, മന്ഥരയില്ലെങ്കില്‍ രാമായണം കഥ ഉണ്ടാകുമായിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. അത് അംഗീകരിക്കുമ്പോഴാണ് ജീവിതത്തിന്റെ അന്തഃസത്തയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത്.
രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെട്ടു. മന്ഥര കേവലം ഒരു സ്ത്രീയല്ല. അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്നു ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷേ ഇന്നത്തെ മന്ഥരമാര്‍ക്ക് രാമായണത്തിലെ മന്ഥരയെപ്പോലെ ആത്മാര്‍ത്ഥതയോ നീതിബോധമോ ഇല്ല എന്നുമാത്രം.
നിസ്തുലയായ ദാസിയായി, ഒരു തോഴിയായി, സര്‍വോപരി വളര്‍ത്തമ്മയായി മന്ഥര കൈകേയിക്കു മുമ്പില്‍ എപ്പോഴുമുണ്ടായിരുന്നു. കൈകേയിയുടെ ഏതു ചോദ്യത്തിനും യുക്തിയുക്തമായി മന്ഥര മറുപടികൊടുത്തു. യഥാവസരം ശാസിക്കാനും മന്ഥര മറന്നില്ല. കൈകേയിയുടെ സന്തോഷം മാത്രമേ മന്ഥരയുടെ മനസ്സ് പ്രാര്‍ത്ഥിച്ചുള്ളൂ.
മന്ഥര അപ്പോഴാണ് അത് കണ്ടത്. കൊടിതോരണങ്ങളാല്‍ നഗരവീഥി അലങ്കരിക്കപ്പെടുന്നു. ആനയമ്പാരികള്‍ ഘോഷയാത്രയുടെ വേഷങ്ങളണിയുന്നു. കൗസല്യാലയത്തില്‍ ആഹ്ലാദത്തിന്റെ ഇരമ്പമുയരുന്നു. ഹര്‍ഷപുളകിതയായ ഒരു ദാസിയോട് മന്ഥര ചോദിച്ചു. എന്താണ് ഇത്ര വിശേഷം? അയോദ്ധയിലെ ആ ധാത്രി ആഹ്ലാദത്തിമര്‍പ്പോടെ പറഞ്ഞു.
‘അറിഞ്ഞില്ലേ?….. നാളെ ശ്രീരാമന്റെ രാജ്യാഭിഷേകമാണ്’ …. മന്ഥര കോപം കൊണ്ട് ജ്വലിച്ചു ഞെട്ടി. എങ്കിലും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ അവള്‍ മട്ടുപ്പാവില്‍ നിന്ന് ഓടിയിറങ്ങി. രാമന്റെ രാജ്യാഭിഷേകം… ഭരതന്റെയല്ല… അത് തീര്‍ച്ഛയായും നടക്കുകയില്ല…. അവള്‍ മനസ്സില്‍ പറഞ്ഞു. ദ്വേഷത്തെക്കാള്‍ പകയായിരുന്നു മന്ഥരയ്ക്ക്.
ചക്രവാകം പോലെ മന്ഥര കൈകേയിയുടെ അന്തഃപുരത്തിലേക്ക് പാഞ്ഞുചെന്നു. അവള്‍ കൈകേയിയെ അടിച്ചുണര്‍ത്തിക്കൊണ്ട് ശാസിച്ചു. ‘….. ഭാഗ്യം കെട്ടവളെ…..’‘എന്തുപറ്റീ മന്ഥരേ…’കൈകേയി പരിഭ്രമിച്ചു..
രാജാവിന്റെ പ്രിയതമ കൈകേയി? രാജ്യകാര്യങ്ങളുടെ ഉപദേഷ്ടാവല്ലേ…. നോക്ക്, നാശത്തിന്റെ വക്കിലാണ് നമ്മള്‍… രാമന്റെ അഭിഷേകം നാളെയാണ്… രാമന്റെ അഭിഷേകം.’
‘രാമന്റെ അഭിഷേകമോ…. അതിന് കോപിക്കുന്നതെന്തിന്?
‘ ഈശ്വരാ… എനിക്കെന്തു സന്തോഷമാണ്…’ ചെറിയൊരു മന്ദസ്മിതത്തോടെ താന്‍ അണിഞ്ഞിരുന്ന മാലയൂരി കൈകേയി മന്ഥരയ്ക്ക് സമ്മാനമായി കൊടുത്തു. മന്ഥര കോപാക്രാന്തയായി ആ മാല വലിച്ചെറിഞ്ഞിട്ടു പറഞ്ഞു.
‘ ഈ മാല എനിക്ക് വേണ്ട. കൗസല്യയുടെ ദാസിമാര്‍ക്ക് കൊണ്ടുചെന്നു കൊടുക്കൂ. രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ കൗസല്യയാണ് രാജ്ഞി, നീയും ഭരതനും അവരുടെ അടിമകള്‍ രാമന്റെ പത്‌നി യുവരാജ്ഞിയാകും. ഭരതന്റെ ഭാര്യ അവളുടെ ദാസിയും….’
‘ ഈശ്വരാ… എനിക്കെന്തു സന്തോഷമാണ്…’ ചെറിയൊരു മന്ദസ്മിതത്തോടെ താന്‍ അണിഞ്ഞിരുന്ന മാലയൂരി കൈകേയി മന്ഥരയ്ക്ക് സമ്മാനമായി കൊടുത്തു. മന്ഥര കോപാക്രാന്തയായി ആ മാല വലിച്ചെറിഞ്ഞിട്ടു പറഞ്ഞു.
‘ ഈ മാല എനിക്ക് വേണ്ട. കൗസല്യയുടെ ദാസിമാര്‍ക്ക് കൊണ്ടുചെന്നു കൊടുക്കൂ. രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ കൗസല്യയാണ് രാജ്ഞി, നീയും ഭരതനും അവരുടെ അടിമകള്‍ രാമന്റെ പത്‌നി യുവരാജ്ഞിയാകും. ഭരതന്റെ ഭാര്യ അവളുടെ ദാസിയും….’
മന്ഥരയുടെ വാക്കുകള്‍ അമ്പുകളായി കൈകേയിയുടെ മനസ്സില്‍ തറഞ്ഞുവീണു. ‘കഷ്ടം തന്നെ.’ നിന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ച് ഞാന്‍ അയോദ്ധ്യയിലേക്കു പോന്നത്. രാമന്റെ അഭിഷേകം നടക്കുമ്പോള്‍ മന്ഥര തലതല്ലി ചാകും. സത്യം.
അങ്ങനെ സ്‌നേഹതീവ്രതയുടെ വില്ലില്‍നിന്ന് തൊടുത്തുവിട്ട വാക്ക്ശരങ്ങള്‍ എന്തെല്ലാം സംഭവങ്ങളാണ് വരുത്തിവെച്ചത്? കൈകേയിയുടെ ഹൃദയദൗര്‍ബല്യത്തിലേക്കു മന്ഥര കടത്തിവിട്ട വാക്കുകള്‍ കത്തി ജ്വലിച്ചു. കൈകേയി ക്രോധാലയത്തിൽ ക്രോധത്തോടെ കിടന്നു.
ജീവിതത്തിൽ വാക്കുകൾ വളരെ സൂക്ഷിച്ചു ഉപയോഗിക്കണം വാക് അഗ്നിക്ക് സമാനമാണ് . വാക്കുകൾ വലിയ ചിന്തയുടെ പ്രതിഫലനങ്ങളാണ് . സൂക്ഷിച്ചു വേണം ഓരോ വാക്കും ഉപയോഗിക്കാൻ. വഴിമാറി വരുന്ന ഓരോ വാക്കിനും ഒരായുസ്സിന്റെ വില കൊടുക്കേണ്ടി വരും. നന്മയുടെ നാമ്പുകൾ സൃഷ്ടിക്കുന്ന നല്ലവാക്കുകൾ അനുവാചകർക്ക് ഏറെ പ്രിയമുള്ളതാവുന്നു. എന്നാൽ അലോസരപ്പെടുത്തുന്ന വാക്കുകൾ സൃഷ്ടിക്കുന്ന വിനകൾ വളരെ ഭയാനകരമാണ് താനും. വാക്കുകൾ മൂർച്ചയേറിയ അസ്ത്രങ്ങൾ പോലെയാണ്
കുടുംബത്തിലെ അഭിപ്രായവത്യാസത്തില്‍ സംയമനം പാലിക്കണം. ജീവിതത്തിൽ മധുരമായി സംസാരിക്കാൻ പറ്റാത്ത സന്ദർഭത്തിൽ മൗനം പാലിക്കുന്നതായിരിക്കും ഉത്തമം.
(തുടരും)
No comments:
Post a Comment