"കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിലെ ജോൺ ബ്രിട്ടാസ് പ്രമുഖ എഴുത്തുകാരനും സാഹിത്യ നായകനുമായ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഇന്റെർവ്യു ചെയ്യുന്നു !!! എഴുത്തിനെപ്പറ്റി ,സ്വകാര്യ ജീവിതത്തെപ്പറ്റി ,സത്രീ സുഹൃത്തുക്കളെപ്പറ്റി, നിരവധി ചോദ്യങ്ങൾ !!! ശേഷം വിവാദമായ മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പറ്റിയുള്ള ചോദ്യം ?? വളരെപ്പെട്ടന്ന് പുനത്തിലിന്റെ പ്രതികരണം !!! ചേച്ചി മണ്ടത്തരമാണ് കാണിച്ചത് മഹാസമുദ്രത്തിൽ നിന്നും ചെറുകുളത്തിലേക്ക് ചാടി !!! സരസനായ ബ്രിട്ടാസിന്റെ മറു ചോദ്യം ?? അപ്പോൾ താങ്കളുടെ ഇസ്ലാം മതം ചെറിയ കുളവും ഹിന്ദുമതം സമുദ്രവുമാണെന്നാണൊ പറയുന്നത് ?? പുനത്തിലിന്റെ മറുപടി !! എന്റെ മതം എനിയ്ക്ക് വലുതാണെങ്കിലും വേദങ്ങളും, ഉപനിഷത്തുകളും, രാമയണവും, മഹാഭാരതവും ,ഗീതയും, പോലെ ആയിരകണക്കിന് ഗ്രന്ഥങ്ങൾ ,അത്ര തന്നെ ആചാര്യൻമാർ ദൈവിക സങ്കല്പങ്ങൾ ഞാൻ സമുദ്രത്തോടല്ലാതെ എന്തിനെയാണ് ഹിന്ദു മതത്തെ ഉപമിക്കുക !!! ഇത് ഇവിടെ പറഞ്ഞത് 5000 വർഷം പഴക്കമുള്ള ഈ മഹത്തായ സംസ്കൃതിയിലെ പതിനായിരക്കണക്കിന് മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള ശരികളെ മറച്ചു പിടിച്ചു കൊണ്ട് ചില വിരലിലെണ്ണാവുന്ന തെറ്റുകൾ !! ഹൈന്ദവർ ഒരിക്കലും വില കല്പിച്ചിട്ടില്ലാത്ത മനുസ്മൃതി പോലെയുള്ളവ ചൂണ്ടി കാട്ടിയാണ് ഈ മഹാ സംസ്കൃതിയെ ചിലർ ആക്ഷേപിക്കുന്നത് !!!അവർ ഈ സംസ്കാരത്തെ അടുത്തറിയാൻ സ്വാമി വിവേകാനന്ദനെയും, അദ് ദേഹത്തിന്റെ പുസ്തകമായ വിവേകാനന്ദസാഹിത്യ സർവ്വസ്വത്തെയും, അതുമല്ലെങ്കിൽ സുകുമാർ അഴീക്കോടിന്റെ തത്വമസിയെങ്കിലും വായിച്ചാൽ ഈ മതത്തിന്റെ ഉള്ളടക്കം പിടി കിട്ടും .. മതത്തിലും ജാതിക്കും വർണ്ണത്തിനും ഭാഷയ്ക്കും രാജ്യത്തിനു മതീതമായി മനുഷ്യനിലെ ആന്തരിക സത്യത്തെ തിരയുകയാണ് സനാതന ധർമ്മം !!! വസുധൈവ കുടുംബകം !!! ലോകാ സമസ്താ സുഖിനോ ഭവന്തു !! അഹം ബ്രഹ്മാസ് മി !! തത്വമസി !!! തുടങ്ങിയ വേദ വാക്യങ്ങളുടെ അർത്ഥം തിരഞ്ഞു പോയാൽ തെറ്റിദ്ധാരണ മാറി കിട്ടും !!! ഹിന്ദു മതത്തിലെ ജാതീയതയുടെ സത്യം തിരഞ്ഞു പോയാൽ ചിരി വരും !!! രാമയണമെന്ന ലോകത്തിലെ ആദിമ മഹാകാവ്യം രചിച്ച വാത്മീകി രത്നാകരനെന്ന ആദിവാസി !!! മഹാഭാരതം രചിച്ച വേദവ്യാസൻ അരയത്തിയായ സത്യവതിയുടെ മകൻ !! പരമശിവൻ വേഷം കൊണ്ടും ജീവിത രീതി കൊണ്ടും വനവാസി!! ശ്രീകൃഷ്ണൻ പശുക്കളെ മേയ്ച്ച് നടക്കുന്ന ഇന്നും ഒബിസി വിഭാഗത്തിൽപ്പെടുന്ന യാദവൻ !!!എവിടെയാണ് ഇവിടെ അസ്പൃശ്യത ?? ഏതൊക്കെയോ കാലഘട്ടങ്ങളിൽ ഈ ധർമ്മത്തെ നയിച്ച പുരോഹിതവർഗ്ഗം അവരുടെ സ്വർത്ഥതയ്ക്കു വേണ്ടി ജാതീയതയുടെ ചെളിക്കുണ്ടിലേക്ക് ഈ ധർമ്മത്തെ ചവിട്ടി താഴ്ത്തി എന്നത് നേരാണ് !! എന്നാൽ ആ ചെളിക്കുണ്ടിൽ നിന്നും ഈ ധർമ്മത്തെ കൈ പിടിച്ചുയർത്തി സ്വാമി വിവേകാനന്ദനെപ്പോലെയുള്ളവർ !!! അതു കൊണ്ട് ഈ മഹാസമുദ്രത്തിലെ ചെറിയ തെറ്റുകളെ മറന്നുകളയു !!! ഇതിന്റെ യഥാർത്ഥ ആന്തരിക സത്യത്തെ അടുത്തറിയു !!! പഠിക്കു !!! ഈ വിശാലമായ ലോകത്ത് സ്വന്തം മതത്തെ കുറിച്ച് വമ്പു പറയുന്നവൻ പൊട്ടക്കിണറ്റിലെ തവളയാണെന്ന് നമ്മെ പഠിപ്പിച്ച സ്വാമി വിവേകാനന്ദനിലൂടെ ഭാരതത്തെയും സനാതന ധർമ്മത്തെയും അടുത്തറിയു !! രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും നിരവധി മന്ത്രിമാരും രാജ്യത്തെ പകുതിയോളം വരുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരും ദളിതരും പിന്നോക്കക്കാരുമാണെന്ന സത്യം മനസ്സിലാക്കി ജാതിയതയെന്ന മഹാ ശാപത്തെ ഈ ധർമ്മം എന്നേ കുടഞ്ഞെറിഞ്ഞു കളഞ്ഞു !!! വേദങ്ങളിലെയും ഉപനിഷത്തുകളിലെയും ആന്തരിക സത്യത്തെ സാധാരണ മനുഷ്യന് മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ടാണ് മിത്തുകളിലൂടെയും കഥകളിലൂടെയും ആചാര്യൻമാർ പറഞ്ഞു തന്നത് കഥകളിലെ പത്ത് തലയും നൂറു കൈകളും സൂര്യന്റെയും ചന്ദ്രന്റെയും അവർക്ക് ജനിച്ച മക്കളുടെയും പിന്നാലെ പോകാതെ ആ കഥയിൽ പറയുന്ന ആന്തരിക സത്യത്തെ മനസ്സിലാക്കിയാൽ അന്ധവിശ്വാസമെന്നും അപസർപ്പകഥകളെന്നും പുരോഗമനക്കാർ പറയുന്ന നമ്മുടെ മിത്തുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി കിട്ടും !! മിത്തുകളായ കഥകൾക്ക് യാഥാർത്യവുമായി ബന്ധമുണ്ടാകണമെന്നില്ല !! എനിയ്ക്ക് ഈ സത്യം മനസ്സിലായത് തത്വമസി വായിച്ചപ്പോഴാണ് !! ജന്മം തന്ന നാടിനെയും അതിന്റെ ധർമ്മത്തെയും ഒരിക്കലു തള്ളിപ്പറയാതെ അടുത്തറിയാൻ ശ്രമിക്കു !! തെറ്റിദ്ധാരണ മാറി കിട്ടും !!!
No comments:
Post a Comment