*വാഴപ്പിണ്ടിക്കുണ്ട് ചില ഔഷധഗുണങ്ങള്‍; അറിയാമോ എന്തെല്ലാമാണെന്ന്?*
ഏത്തപ്പഴത്തിന് പല ഔഷധഗുണങ്ങളും ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍, എത്ര പേര്‍ക്ക് അറിയാം വാഴപ്പിണ്ടിക്കും ചില ഗുണങ്ങളുണ്ടെന്ന്. പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്കണ്ടെത്തിയിട്ടുണ്ട്. വാഴപ്പിണ്ടി (ഉണ്ണിക്കാമ്ബ്) കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ചില മെച്ചങ്ങളെ പറ്റി ഇനി പറയാം.
1. *മൂത്രാശയത്തിലെ കല്ല്*
മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാന്‍ തക്ക ഔഷധഗുണം വാഴപ്പിണ്ടിക്ക് ഉണ്ട്. വാഴപ്പിണ്ടി ഭക്ഷണക്രമത്തില്ഉള്പ്പെടുത്തുന്നത് നന്നായിരിക്കും. പിത്താശയത്തില്കല്ലുണ്ടായാല് അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.
2. *ഭാരം കുറയ്ക്കാം*
ഭാരം കുറയ്ക്കാന്‍ എന്തുവഴിയെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്അത്യുത്തമമാണെന്ന് എത്ര പേര്‍ക്ക് അറിയാം. വാഴപ്പിണ്ടി കഴിച്ചാല്‍ കുറേനേരത്തേക്ക് അത് നിങ്ങളെ വിശക്കാതെ കാത്തു സൂക്ഷിക്കും. അങ്ങനെ ഭക്ഷണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും സാധിക്കും.
3. *ഹൈപ്പര്‍ അസിഡിറ്റി*
അസിഡിറ്റി ഇന്ന് മിക്ക പേരും അനുഭവിക്കുന്ന പ്രശ്നമാണ്. വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയുടെ പ്രശ്നം ഇല്ലാതാക്കാം. ആഴ്ചയില്‍ മൂന്നുതവണ വെറും വയറ്റിലാണ് ജ്യൂസ് കുടിക്കേണ്ടത്.
4. *മലബന്ധം*
ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമ പരിഹാരമാണ്. മലബന്ധം ഉണ്ടാകാതെ എളുപ്പത്തില്‍ വയറ്റില്‍ നിന്നു പോകാന്‍ വാഴപ്പിണ്ടി കഴിക്കുന്നത് ഗുണം ചെയ്യും.
5. *പ്രമേഹം*
വാഴപ്പിണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.
6. *മൂത്രനാളിയിലെ അണുബാധ*
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. കിഡ്നി സ്റ്റോണിന്റെ വലുപ്പം കുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
*വാഴപ്പിണ്ടിയും മോരും*(നാടൻ ഒറ്റ പശുവിന്റേത് അത്ത്യുത്തമം)
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി – 1 കപ്പ്
മോര് – 2 കപ്പ്
കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള്, മധുരം വേണമെങ്കിൽ വെളുത്ത പഞ്ചസാര അല്ലാത്തത് ചേർക്കാം,
മോര് – 2 കപ്പ്
കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള്, മധുരം വേണമെങ്കിൽ വെളുത്ത പഞ്ചസാര അല്ലാത്തത് ചേർക്കാം,
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി മോരില്‍ കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്നു രാവിലെ എടുത്ത് ഒരു നുള്ള് കറുവാപ്പട്ട പൊടിയും മധുരവും ചേര്‍ത്ത് ഒരു മിക്സറില് ഇട്ട് പേസ്റ്റ് രൂപത്തില്‍ മിക്സ് ചെയത് കഴിക്കാം 😋😋
*വാഴപ്പിണ്ടിയും ആപ്പിളും*
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി – 1 കപ്പ്
ശരാശരി വലിയ ആപ്പിള്‍ – 1
വെള്ളം – 1 കപ്പ്
ഒരു കപ്പ് വെള്ളത്തില്‍ അരിഞ്ഞ വാഴപ്പിണ്ടി ഇട്ട് ഒരു മണിക്കൂര്സൂക്ഷിക്കുക. തുടര്‍ന്ന് ജ്യൂസറില്‍ ഇട്ട് ജ്യൂസ് ആക്കി എടുക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് ആപ്പിളും ജ്യൂസ് അടിച്ച് അതില്‍ ചേര്‍ക്കുക. അല്പം തണുപ്പ് വേണമെന്നുണ്ടെങ്കില്ആവശ്യക്കാർക്ക് അതിനു വേണ്ടത് ചെയ്യാം
ശരാശരി വലിയ ആപ്പിള്‍ – 1
വെള്ളം – 1 കപ്പ്
ഒരു കപ്പ് വെള്ളത്തില്‍ അരിഞ്ഞ വാഴപ്പിണ്ടി ഇട്ട് ഒരു മണിക്കൂര്സൂക്ഷിക്കുക. തുടര്‍ന്ന് ജ്യൂസറില്‍ ഇട്ട് ജ്യൂസ് ആക്കി എടുക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് ആപ്പിളും ജ്യൂസ് അടിച്ച് അതില്‍ ചേര്‍ക്കുക. അല്പം തണുപ്പ് വേണമെന്നുണ്ടെങ്കില്ആവശ്യക്കാർക്ക് അതിനു വേണ്ടത് ചെയ്യാം
*അങ്ങിനെ എത്ര നല്ല ആരോഗ്യപരമായവ നമ്മുടെ മുറ്റത്ത് ഉണ്ട്, എന്നിട്ടും നാം വിഷങ്ങൾക്ക് പിന്നാലെ*
No comments:
Post a Comment