Thursday, February 14, 2019

🙏 ഓട്ടൂരിന്ന് ഒരൊറ്റ സ്രോതസ്സെ ഉണ്ടായിരുന്നുള്ളു ത്രെ -🙏 ശ്രീ കൃഷ്ണ ഭക്തി മാത്രം - കവിയാകാനല്ല - ഹൃദയത്തിൽ നിന്നും അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്ന ശ്രീകൃഷ്ണ പ്രേമാമൃതം നിറച്ചു വെക്കാനുള്ള അമൃതചഷകങ്ങളായിരുന്നു അദ്ദേഹത്തിന്ന് കവിതകൾ - ലൌകിക ദൃഷ്ട്യാ ജീവിതം ഒട്ടും സുഖപ്രദമായിരുന്നില്ലെന്ന് നമ്മുക്ക് തോന്നും‌ - ചെറുപ്പം മുതലേ രോഗിയായിരുന്നു - ആഗ്രഹിച്ച വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല - എന്നാൽ ഒരു കവിതയിലും രോഗം മാറാൻ പ്രാർത്ഥിച്ചതായി കാണുന്നില്ല🙏 " രോഗങ്ങൾ മാറി സുഖമായ് കഴിഞ്ഞാൽ - മോഹങ്ങളോരോന്നു മനസ്സിലേറി - ഗോവിന്ദ പാദങ്ങൾ മറക്കുമെങ്കിൽ - ആരോഗ്യമേ മേലിലെ നിക്കു വേണ്ട🙏🙏🙏 (ഭക്തപ്രിയയിൽ)🙏.
whatsapp...hridyavicharam

No comments: