ചിത്രം വരക്കുന്ന വസ്ത്രത്തിൽ ആദ്യം തന്നെ കുറെ ചോറ് അരച്ചു പശയാക്കി പുരട്ടി ഉണക്കുന്നു .അതിനു ശേഷമാണ് ചിത്രം വരയ്ക്കുന്നത്. അപ്പോൾ വരയ്ക്കപ്പെടുന്ന ചിത്രങ്ങൾ ക്കാശ്രയം അന്നപ്പശയാണ് . പശയ്ക്കാസ് പദം വസ്ത്രമാണ്. പശയെല്ലാം അടർന്നു പോയാൽ ചിത്രങ്ങളും പോയി. ചിത്രങ്ങൾ പശയാലാണ് നില്ക്കുന്നതെന്നു പറഞ്ഞാലും വസ്ത്രത്തിലാണെന്നു പറഞ്ഞാലും ശരിയാണ്. എന്തുകൊണ്ടെന്നാൽ പശയും വസ്ത്രവും അന്യാന്യാധ്യാസവും അതുകൊണ്ടുള്ള ഐകരൂപ്യവും. വസ്ത്രത്തിന്റെ സ്ഥാനത്തു നിർഗ്ഗുണബ്രഹ്മത്തെയും പശയുടെ സ്ഥാനത്തു ജഗത്തിനെയും കണ്ടാൽ മതി.
(പഞ്ചദശി )
sunil namboodiri.
1) ആദിയിൽ (സൃഷ്ടിക്കുമുമ്പ്) ശുദ്ധബോധം മാത്രം.
2) പരമാത്മാവിന്റെ മായാവൈഭവം.
3) സമഷ്ടിമനസ്സിൽ പരമാത്മാവിന്റെ പ്രതിബിംബം. (ചിദാഭാസൻ അഥവാ ജീവൻ),
4) മായയാൽ പ്രപഞ്ചം ഉണ്ടെന്ന് തോന്നിക്കുന്നു. പെയിന്റിങ്ങിലെ മനുഷ്യരുടെ നിറമുള്ള വസ്ത്രങ്ങൾ വിവിധതരത്തിലുള്ള വസ്ത്രങ്ങളായി തോന്നുന്നപോലെ, (വാസ്തവത്തിൽ സൃഷ്ടിക്കുമുമ്പ് ശുദ്ധമായ യാതൊന്നും തന്നെ ലേപനം ചെയ്തിട്ടില്ലാത്തതായിരുന്നു; ഇപ്പോഴും ചിത്രത്തിന് ആ സത്യം തന്നെ ആധാരം എന്നതും മറന്നു) ചിത്രപ്രപഞ്ചത്തിന് ആധാരമായിരുന്ന ഒരേയൊരു സത്യം ആണെന്നു മറന്ന് ഓരോന്നും പലതാണെന്ന് ഭ്രമിക്കുന്നു.
vanaja ravi nair

No comments:
Post a Comment