ഹരേ ഗുരുവായൂരപ്പാ ശരണം....
ഇന്ന് പ്രഭാതത്തിൽ കണ്ണൻ പാവ് മുണ്ടുടുത്ത് ,തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച് ,ചുറ്റും വെള്ളമന്ദാര മാലയാലും വനമാലയാലും അലങ്കരിച്ച്.. മനോഹര ഭാവത്തിൽ ശോഭിക്കുന്നു..... ഇന്ന് കുറുരമ്മ ദിവസമായതിനാൽ അമ്മയെ ഓർത്താണെന്ന് തോന്നുന്നു കരിമുകിൽ മേനിയുടെ അഴക് കണ്ടാലും മതിവരില്ല... ഹരേ ഹരേ........
ഇന്ന് പ്രഭാതത്തിൽ കണ്ണൻ പാവ് മുണ്ടുടുത്ത് ,തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച് ,ചുറ്റും വെള്ളമന്ദാര മാലയാലും വനമാലയാലും അലങ്കരിച്ച്.. മനോഹര ഭാവത്തിൽ ശോഭിക്കുന്നു..... ഇന്ന് കുറുരമ്മ ദിവസമായതിനാൽ അമ്മയെ ഓർത്താണെന്ന് തോന്നുന്നു കരിമുകിൽ മേനിയുടെ അഴക് കണ്ടാലും മതിവരില്ല... ഹരേ ഹരേ........
ഇന്ന് നാമാപരാധത്തിൽ നാമം തുലനം ചെയ്യുക അപരാധമായി കണക്കാക്കുന്നു. നാമം ജപിച്ചാൽ ഈശ്വര പ്രാപ്ത്തിയാണ് എന്നിരിക്കെ അതിന്റെ ഫലപ്രാപ്ത്തി ചിന്തിക്കേണ്ട ആവശ്യം ഇല്ല. രാമാവതാര കാലത്ത് സരയു നദിയിൽ തന്നോടൊപ്പം മുങ്ങിയാൽ വൈകുണ്ഠ പ്രാപ്ത്തിയാണ് എന്ന് രാമൻ എല്ലാവരോടും പറഞ്ഞുവത്രെ! എന്നാൽ ഇതിൽ സംശയിച്ച ദ്വിവിന്ദൻ എന്ന വാനരൻ ഒഴിച്ച് എല്ലാവരും വൈകുണ്ഠത്തിൽ എത്തി. ദ്വിവിന്ദന് ഭഗവൽ സാമിപ്യത്തിന് ഭാഗ്യം ഉണ്ടായിട്ടും അതിൽ ഉറക്കാത്ത മനസ്സ് കാരണം ദു:സംഗത്തിൽ ചെന്ന് പെട്ടു എന്നാൽ വൃന്ദാവനത്തിൽ ബാലരാമ ഗോപീ സമാഗമത്തിൽ എത്തിയ ദ്വിവിദന് സൽസംഗ ഭാഗ്യം കൊണ്ട് മോക്ഷം സാധിച്ചു.
കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം ഒന്നാം ശ്ലോകം
"സാ ബ്രഹ്മേതി ഹോവാച. ബ്രഹ്മണോ വാ ഏതദ് വിജയേ മഹീയധ്വമിതി തതോ ഹൈവ വിദാംചകാര ബ്രഹ്മേതി"
കാരുണ്യവാരിധിയായ പാർവതി ദേവി, ആ യക്ഷം ബ്രഹ്മമായിരുന്നു വെന്നും ബ്രഹ്മത്തിന്റെ സാന്നിധ്യത്തിലാണ് നിങ്ങൾക്ക് ഐശ്വര്യം ലഭിച്ചത് എന്നറിയിച്ചു. അങ്ങനെ യക്ഷം ബ്രഹ്മമായിരുന്നു എന്ന് ദേവന്മാർ മനസ്സിലാക്കി. നമ്മുടെ ആദി ഗുരു മാതാ സ്വരൂപിയായ ദേവിയാണ്. ശൈശവാവസ്ഥയിൽ നമ്മളെ ആദ്യാക്ഷരം പഠിപ്പിക്കുന്നതും നമ്മുടെ അവ്യക്തഭാഷ മനസിലാക്കി നമ്മെ പരിപാലിക്കുന്നത് അമ്മ തന്നെയല്ലെ. പാദത്തെ ആശ്രയിച്ച കംസനും ഇന്ദ്രനും അവ്യാജ കരുണാമൂർത്തി ഒരു പോലെ ബ്രഹ്മത്തെ ആശ്രയിക്കാൻ പറഞ്ഞു. അതാണ് ശ്രീമാതാ സ്വരൂപിണി.ശിഷ്ടനോ ദുഷ്ടനോ എന്ന ഭാവം നോക്കാറില്ല.
ആ അമ്മയുടെ അനുഗ്രഹത്താൽ നമ്മൾക്കും ഗുരുവായൂരപ്പനിൽ അചഞ്ചല ഭക്തിയുണ്ടാവാൻ പ്രാർത്ഥിക്കാം.... ചോറ്റാനിക്കര അമ്മേ.....ഗുരുവായൂരപ്പാ.
sudhir chulliyil
No comments:
Post a Comment