Friday, March 08, 2019

ഹരേ ഗുരുവായൂരപ്പാ.......
ഇന്ന് അങ്ങ് പൊന്നോടക്കുഴൽ ഊതി കൊണ്ട് നിൽക്കുന്ന ഭാവത്തിൽ... ആ ബാല ഭാവം..പട്ട് കോണകം ധരിച്ച്.. അല്പമായി ആഭരണങ്ങൾ ധരിച്ച.. വെള്ള നിറമുള്ള ഉണ്ടമാലയാൽ അലങ്കരിച്ച്..... ആദ്യമായി പൊന്നോടക്കുഴൽ തൃക്കൈയ്യിൽ കിട്ടിയതാണോ.... അതോ ഗോപകുട്ടികളെ ആനന്ദിപ്പിക്കാനാണോ.... ആ ആനന്ദസ്വരൂപം അതി മനോഹരം തന്നെ ... ഹരേ ഹരേ......
ശ്രീശങ്കര ഭഗവൽപാദർ ശ്രീവളി എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ ആചാര്യരുടെ മുമ്പിലേക്ക് രക്ഷിതാക്കൾ തന്റെ മകനെ കൊണ്ടുവന്നു. ആ കുട്ടി പ്രകൃതിയിൽ നിന്നും ഭിന്നമായ സ്വഭാവമായിരുന്നു. മൂകനും വസ്ത്രത്തിൽ, ആഹാര വിചാരങ്ങളിൽ ബാഹ്യമായ താൽപര്യക്കുറവ് ഉള്ളത് കൊണ്ട് ആ കുട്ടിയെ നേർവഴി കാണിക്കുവാൻ അവർ ശ്രമിച്ചു. കുട്ടിയുടെ മുഖത്തേക്ക് നോക്കിയ ആചാര്യ സ്വാമികൾ പറഞ്ഞ് പോയി ആശ്ചര്യം ഹസ്താമലക: അതായത് നെലിക്കയെ കൈപ്പത്തിയിൽ കൊണ്ട് നടക്കുന്ന രൂപം.
അദ്ധ്യാത്മിക ജീവിതത്തിൽ നെല്ലിക്ക വളരെ മഹത്തരമാണ്. രണ്ടും തമ്മിൽ സാദൃശ്യം ഉണ്ട്. അദ്ധ്യാത്മിക ജീവിതം തുടക്കം കയ്പേറിയതാണ് ക്രമേണ അത് മധുരമായി തീരുന്നു ഈശ്വരസാക്ഷാൽക്കാരത്തോടെ . നെല്ലിക്കയും ആദ്യം കയക്കുമെങ്കിലും ക്രമേണ മാധുര്യമായി തീരുന്നു രസത്തോട് ചേരുമ്പോൾ. രണ്ടും ദൃഡമാണുതാനും ഈ കാര്യം ആലോചിച്ചാണ് ആചാര്യ സ്വാമികൾ ആ കുട്ടിയെ ഹസ്താമലകൻ എന്ന് സംബോധന ചെയ്തത് അദ്ധ്യാത്മിക ജീവിതം വളരെ ലാഘവത്തോടെ കൈക്കാര്യം ചെയ്യുന്നവൻ. ആ കുട്ടിക്ക് ആചാര്യ സ്വാമികളുടെ നേത്രസപ്ർശനം എറ്റപ്പോൾ അന്തര്യാമിയായ ഭഗവാനിൽ ആനന്ദിച്ചു കുട്ടി ആദ്യമായി ബാഹ്യമായി നോക്കാൻ തുടങ്ങി............... തുടരും
ഗുരുവായൂരപ്പന്റെ കൃപ സജ്ജനങ്ങളിൽ പ്രവഹിക്കട്ടെ .. ആനന്ദാനുഭവം ഉണ്ടാവട്ടെ.. കണ്ണനെ ആശ്രയിക്കാൻ തോന്നിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഭഗവൽപാദങ്ങളിൽ സമർപ്പിക്കുന്നു......ഗുരുവായൂരപ്പാ.......sudhir

No comments: