Sunday, April 21, 2019

വ്യാധഗീത*_ 

 *നമ്മളിൽ ഭൂരിഭാഗവും ശ്രദ്ധിക്കാത്ത മഹാഭാരതത്തിലെ വളരെ പ്രസക്തമായ ഒരു ഭാഗമാണ്  'വ്യാധഗീത' . അതിന്റെ രത്നച്ചുരുക്കം എന്താണെന്ന് നോക്കാം.* 

 *ഒരിടത്ത് ഭൗതികസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മജ്ഞാനത്തിനുവേണ്ടി തപസ്സനുഷ്ഠിക്കുന്ന ഒരു മഹാതാപസി ഉണ്ടായിരുന്നു. മുഴുവൻ സമയവും തപസ്സിലും പ്രാർത്ഥനയിലും മുഴുകി ജീവിച്ച അദ്ദേഹം ദിവസത്തിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും ഭിക്ഷാടനത്തിലൂടെ കിട്ടുന്ന ഭക്ഷണം മാത്രം.* 

**ഒരു ദിവസം താപസി ഒരു വൃക്ഷത്തിന്റെ അടിയിൽ തപസ്സ് ചെയ്തു* *കൊണ്ടിരിക്കുമ്പോൾ ആ മരത്തിന് മുകളിലിരുന്ന കൊക്ക് അദ്ദേഹത്തിന്റെ ദേഹത്തേക്ക് കാഷ്ഠിച്ചു.* **രോഷാകുലനായ താപസി ദേഷ്യത്തോടുകൂടി ആ കൊക്കിനെ* 
 *തുറിച്ചുനോക്കിയപ്പോൾ അതിന്റെ ചിറക് കരിഞ്ഞ് അത് താഴെ വീണു.* *ഇതുകണ്ട് താപസി വളരെ സന്തോഷവാനായി. തനിക്ക് കിട്ടിയ അമാനുഷിക സിദ്ധിയിൽ അദ്ദേഹം അഹങ്കാരിയായി** .* 

 **അന്ന് ഭിക്ഷാടനത്തിനായി ചെന്നത് ഒരു കർഷക കുടുംബത്തിലേക്കായിരുന്നു.* 
 *താപസി ഭിക്ഷ ചോദിച്ചപ്പോൾ കർഷകപത്നി കുറച്ചുസമയം കാത്തിരിക്കാൻ വീടിനകത്തു നിന്നും ആവശ്യപ്പെട്ടു.* *അവർ തന്റെ ഭർത്താവിന് ഭക്ഷണം വിളമ്പി* *കൊടുക്കുകയായിരുന്നു.* 
 *അല്പസമയം കഴിഞ്ഞ് ആ സ്ത്രീ പുറത്തേക്ക് വന്നപ്പോൾ താപസി വളരെ ദേഷ്യത്തോടെ അവരെ തുറിച്ചു നോക്കി. ഉടൻ അവർ പറഞ്ഞു* :* *"താങ്കൾ നോക്കിയാലുടൻ കരിഞ്ഞു പോകാൻ ഞാൻ കൊക്കൊന്നുമല്ല "* 
 **അവരുടെ വാക്കുകൾ കേട്ട്* 
 *അത്ഭുതപ്പെട്ടുപോയ* *താപസി* *ആ സത്രീയോട് ഈ* *ജ്ഞാനം നിങ്ങൾക്ക്** *എവിടെ നിന്നാണ് സിദ്ധിച്ചത് എന്ന്* *ചോദിച്ചു* .** *അതിന് ആ സ്ത്രീ കൊടുത്ത മറുപടി*  *താനൊരു ജ്ഞാനിയായ വ്യാധന്റെ ശിഷ്യയാണന്നാണ്.*  *(വ്യാധൻ എന്നാൽ ഇറച്ചിവെട്ടുകാരൻ എന്നാണ് അർത്ഥം)* *അത് കേട്ട താപസി വ്യാധനിൽ** *നിന്നും  ജ്ഞാനോപദേശം സ്വീകരിക്കുന്നതാണ്* *"വ്യാധഗീത. "* 

 _*വ്യാധഗീത നൽകുന്ന സന്ദേശം :-*_ 

 *നമ്മൾ ചെയ്യേണ്ട  കർമ്മങ്ങളൾ എന്താണെങ്കിലും അത് ഉപേക്ഷിക്കാതെ കർത്തവ്യബോധത്തോടുകൂടിയും ഭക്തിയോടുകൂടിയും സമർപ്പിക്കലാണ് ശരിയായ ജ്ഞാനത്തിന്റെ വഴി.*  *അതിന് ജ്ഞാനിയായ ഒരു ഗുരുവിന്റെ മാർഗദർശനം എപ്പോഴും ഉണ്ടായിരിക്കണമെന്നു മാത്രം.* 

No comments: