ഭഗവദ് ഗീതാ - സാംഖ്യയോഗം - 68
ഒരു മഹാത്മാവ് നിസർഗദത്ത മഹാരാജ് അദ്ദേഹം എല്ലാവർക്കും മഹർഷിയെപ്പോലെത്തന്നെ തന്നെത്താൻ ആരെന്നു കണ്ടെത്തി താൻ ആരെന്നു ധ്യാനിക്കൂ. അങ്ങനെ ഉപദേശിച്ചുപോന്നൂ. എല്ലാവരെയും ശരിക്കൊന്നും മനസ്സിലാക്കില്ലല്ലോ അര കുറ മനസ്സിലാക്കി യ ഒരാൾ മഹാരാജന്റെ അടുത്ത് വന്ന് ചോദിച്ചു. ഞാൻ എന്റെ ഏതു രൂപമാ ധ്യാനിക്കേണ്ടത് എന്നു ചോദിച്ചു. കണ്ണാടിയിൽ പോയി നോക്കിയിട്ട് വന്നിരിക്കാണേ .അപ്പൊ അദ്ദേഹം പറഞ്ഞു നീ ജനിക്കുന്നതിനു പത്ത് മാസം മുൻപെ എങ്ങിനെ ഉണ്ടായിരുന്നു ആ രൂപം ധ്യാനിക്കൂ എന്നാണ്. അപ്പഴോ ഞാൻ ഇല്ലായിരുന്നു എന്നു പറയും അല്ലേ? വാസ്തവത്തിൽ ഞാൻ ഇല്ലായിരുന്നു ഒന്നു ഭാവന ചെയ്തു നോക്കൂ . ഭാവന ചെയ്യാൻ പറ്റില്ല . ഒരിക്കലും നമുക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണ് അവനവന്റെ നാസ്തിത്വം ഭാവന ചെയ്യാ എന്നുള്ളത് .വേറെ എന്തു വേണമെങ്കിലും നമുക്ക് ഭാവന ചെയ്യാം. ഞാൻ ഇല്ലാത്ത അവസ്ഥ. ഏയ് ഞാൻ ഭാവന ചെയ്യുന്നുണ്ടല്ലോ ഒരു ശൂന്യാവസ്ഥ . ആരാ ഭാവന ചെയ്യുന്നത്? " ഞാൻ " ഭാവന ചെയ്യണമെങ്കിൽ തന്നെ അവിടെ ഞാൻ വേണം. അസ്ഥിത്വം വേണം. എക്സിസ്റ്റൻസിന് നോൺ എക്സിസ്റ്റൻന്റ് ആവാൻ പറ്റില്ല. ഞാൻ ആണ് എക്സിസ്റ്റൻസ് . ''അഹമസ്മി യോഹമസ്മി അഹമസ്മി അഹമേ വാഹ മഹമസ്മി . ഞാനെപ്പോഴും ഉള്ളവ നാണ് ഉള്ളവനാണ് ഉള്ളവനാണ്. എല്ലാവർക്കും അനുഭവപ്പെ ടുന്നതാണ് അഹമസ്മി. ഒരാൾങ്കിലും ഞാൻ ഇല്ലാത്തവനാണ് എന്ന് അനുഭവിക്കാൻ പറ്റില്ല. അപ്പൊ സ ത്തിന് അഭാവ മേ ഇല്ല . ഉണ്ട് എന്നുള്ള അനുഭൂതി ഇല്ലാതാവുകയേ ഇല്ല. ഇല്ലാത്തത് ശരീരം, മനസ്സ്, ബുദ്ധി .നാമരൂപങ്ങൾ വന്നും പോയിം കൊണ്ടിരിക്കും. മാറിക്കൊണ്ടേ ഇരിക്കും പരിണമിച്ചു കൊണ്ടേ ഇരിക്കും. അപ്പൊ പരിണമി ക്കുന്നതിൽ ശ്രദ്ധ വക്കാതെ പരിണമിക്കാതെ ഇരിക്കുന്ന സത്തിൽ ശ്രദ്ധ വച്ച് പരിണമിക്കുന്ന വസ്തുക്കളെ കൈകാര്യം ചെയ്താൽ ദുഃഖിക്കില്ല.
( നൊച്ചൂർ ജി )
sunil nambooiri
No comments:
Post a Comment