Friday, September 13, 2019

[13/09, 21:19] Murali Gurukulam Nochur Fan: *⚜തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം⚜*
🎀♾♾♾♾❣♾♾♾♾🎀

_ഭാഗം എട്ടിന്റെ തുടർച്ച ...._

*ഭാഗം :9* 

*ക്ഷേത്ര ശ്രീകോവിലുകൾ*
🎀➖🎀➖🎀➖🎀➖🎀

കേരളത്തിലെ മറ്റുപല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തുല്യവലിപ്പത്തിലും തുല്യപ്രാധാന്യത്തിലും രണ്ട് ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിലുണ്ട്. രണ്ടും ഇരുനില ചതുരശ്രീകോവിലുകളാണ്. ചെമ്പുമേഞ്ഞ്, സ്വർണ്ണത്താഴികക്കുടങ്ങളോടെ പ്രശോഭിയ്ക്കുന്ന ഈ ശ്രീകോവിലുകളിൽ ഒന്ന് പടിഞ്ഞാറോട്ടും മറ്റേത് കിഴക്കോട്ടും ദർശനമായി കാണപ്പെടുന്നു. രണ്ടിലും മഹാവിഷ്ണുപ്രതിഷ്ഠകളാണ്. എന്നാൽ, ആദ്യത്തെ ശ്രീകോവിലിൽ ശ്രീരാമനായും രണ്ടാമത്തെ ശ്രീകോവിലിൽ ലക്ഷ്മണനായുമാണ് പ്രതിഷ്ഠാസങ്കല്പം. രണ്ടിടത്തും അകത്ത് മൂന്ന് മുറികളുണ്ട്. അറ്റത്തെ മുറികളാണ് ഗർഭഗൃഹങ്ങൾ. ആദ്യത്തെ ശ്രീകോവിലിന് പുറകിൽ ഒരല്പം തെക്കുമാറിയാണ് രണ്ടാമത്തെ ശ്രീകോവിൽ. എന്നാൽ, പ്രദക്ഷിണം വയ്ക്കുമ്പോൾ രണ്ടിനെയും ഒന്നിച്ചാണ് വയ്ക്കാറുള്ളത്.

പടിഞ്ഞാറേ ശ്രീകോവിലിലെ ശ്രീരാമസ്വാമിയുടെ ചതുർബാഹുവിഗ്രഹത്തിന് ഏകദേശം അഞ്ചടി ഉയരം വരും. സ്വയംഭൂവായ അഞ്ജനശിലാവിഗ്രഹമാണിവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ ഗദയും കാണപ്പെടുന്നു. ഭഗവാന്റെ ഇരുവശവും ശ്രീഭൂമീദേവിമാരുടെ രൂപങ്ങൾ കാണാം. ആമലകമഹർഷിയ്ക്ക് ദർശനം നൽകിയ രൂപമാണിതെന്ന് ഐതിഹ്യം. വിഗ്രഹത്തിൽ പണ്ടുമുതലേ സ്വർണ്ണഗോളക ചാർത്തിവരുന്നു. അത് അഭിഷേകസമയത്തുപോലും അഴിച്ചുമാറ്റാറില്ല. എന്നാൽ, അത് വികലമായ നിലയിലാണ്. ഒരിയ്ക്കൽ ഒരു മേൽശാന്തി അത് വിഗ്രഹത്തിൽ ചാർത്താൻ ശ്രമിച്ചപ്പോൾ വന്ന അശ്രദ്ധയാണ് ഇതിന് കാരണം. വിഗ്രഹത്തിന്റെ മുന്നിൽ ഒരു ദ്വാരവും അതിൽ ജലവുമുണ്ടായിരുന്നു. ദ്വാരത്തിലെ ജലമാണ് ഒരുകാലത്ത് ഇവിടെ തീർത്ഥമായി നൽകിയിരുന്നത്. ഒരിയ്ക്കൽ ഒരു മേൽശാന്തി ഭഗവാന് നേദിച്ച കദളിപ്പഴം വെള്ളത്തിൽ വീണതുകണ്ട് ജലം നിർമ്മാല്യമായെന്ന് വിചാരിച്ച് ഒരു എഴുത്താണി കൊണ്ട് പഴമെടുക്കാൻ ശ്രമിച്ചപ്പോൾ പാറ പൊടിയുകയും തീർത്ഥം അപ്രത്യക്ഷമാകുകയും ചെയ്യുകയായിരുന്നുവത്രേ. ഇത് ക്ഷേത്രത്തിന്റെ അടിഭാഗം ഗുഹയാണെന്നതിന്റെ സൂചനകളിലൊന്നാണ്.

കിഴക്കേ ശ്രീകോവിലിലെ ലക്ഷ്മണസ്വാമിയുടെ ചതുർബാഹുവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. ഇതും അഞ്ജനശിലാവിഗ്രഹമാണ്. എന്നാൽ സ്വയംഭൂവല്ല. ആദ്യമുണ്ടായത് ഇവിടത്തെ പ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു. എന്നാൽ, അതിന് വ്യക്തമായ രേഖകളില്ല. പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിന്റെ ഏകദേശം അതേ രൂപമാണ് ഈ വിഗ്രഹത്തിനും. എന്നാൽ, ഇവിടെ ശ്രീഭൂമീദേവിമാരില്ല. പരശുരാമൻ പ്രതിഷ്ഠിച്ചത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ഇവിടെ സ്വർണ്ണഗോളക ചാർത്തിയിട്ടില്ല. എന്നാൽ, സ്വർണ്ണം കൊണ്ടുള്ള തിരുവാഭരണങ്ങൾ ദിവസവും ചാർത്താറുണ്ട്.

രണ്ട് ശ്രീകോവിലുകളും തികച്ചും നിരാർഭാടമായ നിലയിലാണ് കാണപ്പെടുന്നത്. അതായത്, യാതൊരുവിധ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഇവിടെയില്ല. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത് വെള്ളപൂശിയ ഭിത്തികളാണ് രണ്ടിടത്തും. സോപാനപ്പടികൾ രണ്ടിടത്തും മൂന്നുവീതമുണ്ട്. അവ കരിങ്കല്ലിൽ തീർത്ത് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. വടക്കുവശത്ത് ഓവുകൾ കാണാം. ഇവയിൽ നിന്ന് ഒഴുകിവരുന്ന തീർത്ഥജലം ഒരു അന്തർമാർഗ്ഗത്തിലൂടെ തീർത്ഥക്കുളത്തിലും പിന്നീട് ഭാരതപ്പുഴയിലുമെത്തുന്നുവെന്നാണ് വിശ്വാസം.

*നാലമ്പലം*
🎀➖🎀➖🎀➖🎀➖🎀

രണ്ട് ശ്രീകോവിലുകളെയും ചുറ്റിപ്പറ്റി നാലമ്പലം പണിതീർത്തിരിയ്ക്കുന്നു. ശ്രീകോവിലുകളുടെ എണ്ണം കാരണം സാമാന്യം വിസ്താരമുള്ളതാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് ചന്ദനനിർമ്മാണകേന്ദ്രമുണ്ട്. ഇതിനടുത്തുള്ള വാതിലിലാണ് പണ്ട് സമുദായയോഗം കൂടിയിരുന്നത്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതിചെയ്യുന്നു. ഇതിന് തൊട്ടടുത്താണ് കൂത്തമ്പലം. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്. സാമാന്യം പ്രാധാന്യത്തോടെയാണ് ഗണപതിഭഗവാനെ ഇവിടെ ആരാധിച്ചുവരുന്നത്. രണ്ട് ശ്രീകോവിലുകളെയും ചുറ്റി പ്രത്യേകം ബലിവട്ടങ്ങളുണ്ട്. അഷ്ടദിക്പാലർ (ഇന്ദ്രൻ, അഗ്നി, യമൻ, നിരൃതി, വരുണൻ, വായു, കുബേരൻ, ഈശാനൻ, സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിയ്ക്ക് ഈ ബലിക്കല്ലുകളിൽ ബലിതൂകുന്നു. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ ഓടുകൾ 2015-ൽ മരം വീണുതകർന്നിരുന്നു.  പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടങ്ങൾ കൊണ്ട് അലംകൃതമായിരിയ്ക്കുന്നു.

*അടുത്ത ദിവസം തുടരും......*

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[13/09, 21:22] +91 99610 02135: *ജപിക്കുന്ന വിധം*



*ചഞ്ചലതയാണല്ലോ മനസ്സിന്റെസ്വഭാവം. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്*.

*ഈ വിഷയത്തില്‍ നമുക്കു സഹായകമായിത്തീരുന്ന ഒരു പ്രായോഗിക സാധനയാണ് ജപം*.

*ഇന്നു നമ്മുടെ മനസ്സ് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണ്. നമ്മള്‍ കണ്ണൊന്നടച്ചാല്‍ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സില്‍ ഓടിക്കളിക്കുന്നതു കാണാം. ഈ ചിന്താ പ്രവാഹത്തെ ഒരൊറ്റ ചിന്തയില്‍ ബന്ധിക്കുന്ന പ്രക്രിയയാണു മന്ത്രജപം*.

*ഏതെങ്കിലും ഒരു നാമമോ മന്ത്രമോ നിരന്തരം ജപിക്കുന്നതിലൂടെ നാനാവിധമായ ചിന്തകളെ അത് തടയുന്നു*; *മനസ്സ് ഏകാഗ്രമാകുന്നു*.
*മന്ത്രം തന്നെ ഒരു ചിന്തയല്ലേ എന്നു ചോദിക്കാറുണ്ട്*. ‘ *പരസ്യം പതിക്കരുതെ’ന്ന എട്ടക്ഷരം കൊണ്ടു ചുവര്‍ മുഴുവന്‍ പരസ്യം എഴുതുന്നത് ഒഴിവാക്കാന്‍ കഴിയുന്നില്ലേ*?

*അതുപോലെ മന്ത്രമാകുന്ന ഒറ്റ ചിന്ത കൊണ്ടു മനസ്സിന്റെ അലച്ചില്‍ നിര്‍ത്താന്‍ കഴിയുന്നു. മുള്ളെടുക്കാന്‍ മുള്ളുതന്നെ ഉപയോഗിക്കുന്നതു പോലെ വിവിധ ചിന്തകളെ തടയാന്‍ ഒരൊറ്റ ചിന്ത ഉപയോഗിക്കുന്ന രീതിയാണിത്*.

*മനസ്സിനെ ഒരു കൊച്ചുകുട്ടിയോട് ഉപമിക്കാം*. *കളിയില്‍ മുഴുകിയിരിക്കുന്ന ഒരു കുട്ടിയെ പിടിക്കാന്‍ ചെന്നാല്‍ അവന്‍ ഓടും. പിറകെ നമ്മളും ഓടുകയാണെങ്കില്‍, അവന്‍ ഓടി അടുത്തുള്ള കുളത്തിലോ കിണറ്റിലോ വീണെന്നിരിക്കും. എന്നാല്‍ കളിപ്പാട്ടം കാട്ടി വിളിക്കുകയാണെങ്കില്‍, അവന്‍ തിരിഞ്ഞു നമ്മുടെ അടുത്തുവരും. ഓടുന്നതുമൂലമുള്ള വീഴ്ച ഒഴിവാകുകയും ചെയ്യും. ഇതുപോലെ നമ്മുടെ മനസ്സിന്റെ സ്വഭാവം അനുസരിച്ച് അതിനെ വരുതിക്കു നിര്‍ത്തുവാന്‍ പറ്റിയ മാര്‍ഗ്ഗമാണു മന്ത്ര ജപം*.

*മന്ത്രം ജപിക്കുമ്പോഴും ചിന്തയുണ്ടാകില്ലെ എന്നുചോദിക്കാം*. *മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത നമുക്ക് ദോഷം ചെയ്യില്ല. ചിന്ത ഒരു കുട്ടിയെപ്പോലെയാണ് കുട്ടിയുണര്‍ന്നു കരഞ്ഞ് ബഹളംവയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ കുട്ടിയുറങ്ങിക്കിടക്കുകയാണെങ്കില്‍ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ പ്രയാസമില്ല. അതുപോലെ മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത അതത്ര സാരമുള്ളതല്ല*.

*ജപം ഏതു സമയത്തും ചെയ്യാം; അതിനു കാലഭേദങ്ങളില്ല, ശുദ്ധാശുദ്ധം നോക്കണമെന്നില്ല; ഏതുജോലി ചെയ്യുമ്പോഴും ജപം ചെയ്യാം*. *വെറുതെയിരിക്കുമ്പോഴും നടക്കുമ്പോഴും യാത്രചെയ്യുമ്പോഴുമൊക്കെ ആ സമയം ജപത്തിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്*.

*ജപം ഒരു ശീലമായിക്കഴിഞ്ഞാല്‍ പിന്നെ പ്രയത്‌നം കൂടാതെ തന്നെ മനസ്സില്‍ സദാ ജപം നടക്കും*.

*ഉത്തമനായ ഒരു ഗുരുവില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചശേഷം ജപം തുടങ്ങുന്നതാണ് ഉത്തമം. എന്നാല്‍, ഗുരുവില്‍നിന്നു മന്ത്രം കിട്ടുന്നതുവരെ ജപിക്കാതെ കാത്തിരിക്കേണ്ടതുമില്ല*. *അതുവരെ, നമുക്കിഷ്ടമായ ഒരു ഈശ്വര നാമമോ മന്ത്രമോ സ്വയം സ്വീകരിച്ച് ജപം ശീലിക്കാവുന്നതാണ്*.

*എന്നാലും ഗുരുവില്‍ നിന്നു മന്ത്രം സ്വീകരിക്കുന്നതിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. തൈരുണ്ടാക്കാന്‍ പാല്‍ ഉറയൊഴിക്കുമ്പോള്‍ അതില്‍കുറച്ചു തൈരു ചേര്‍ക്കും. അതുപോലെ, ജപത്തിന്റെ പൂര്‍ണ്ണഫലം കിട്ടുവാന്‍ ഒരു ഗുരുവില്‍നിന്നു മന്ത്രദീക്ഷ സ്വീകരിക്കേണ്ടതാവശ്യമാണ്*.

*ചിലര്‍ കുറച്ചു നാള്‍ ഒരു മന്ത്രം ജപിക്കും. പിന്നീട് ഈ മന്ത്രത്തിനു ശക്തിപോര എന്നു കരുതി അതിനേക്കാള്‍ ശക്തിയുള്ളതെന്നു കരുതുന്ന മറ്റേതെങ്കിലും മന്ത്രം ജപിച്ചു തുടങ്ങും. മാറി മാറി പല മന്ത്രങ്ങള്‍ ജപിക്കുന്ന രീതി ഗുണകരമല്ല*.

*മന്ത്രം ഏതായാലും അതു നിഷ്ഠയോടെ ജപിച്ചാല്‍ ക്രമേണ മനസ്സ് നിശ്ചലമായിത്തീരും. അതിനാല്‍ ഏതെങ്കിലും ഒരു മന്ത്രത്തില്‍ ഉറച്ചു നില്‍ക്കുകയാണു വേണ്ടത്*.

*മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവനചെയ്യാം*.

*അല്ലെങ്കില്‍ മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവനചെയ്ത് അതില്‍ മനസ്സിനെ നിര്‍ത്തണം. ഏതുരീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുത്; അതിനെ ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം*.

*നിഷ്ഠയോടുകൂടിയ ജപം മനസ്സിനു ശാന്തിയും ഏകാഗ്രതയും പ്രദാനംചെയ്യും. ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ അതു സഹായകരമാകും, ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കും കൂടാതെ അന്തരീക്ഷശുദ്ധിക്കും ഗുണകരമാണ്. അചിരേണ അത് നമ്മെ പൂര്‍ണ്ണമായ ആത്മസാക്ഷാത്ക്കാരത്തിലേയ്ക്കു നയിക്കുകയും ചെയ്യും*.

No comments: