Friday, September 13, 2019

*ശ്രീമദ് ഭാഗവതം 273*
പൂർണചന്ദ്രഘോഷ് ഒരു വലിയ പണമൊക്കയുള്ള aristrocratic family ൽ പെട്ട ആളായിരുന്നു. അതുകൊണ്ട് രാമകൃഷ്ണദേവന്റെ അടുത്തേയ്ക്ക് വരാനൊന്നും വീട്ടുകാർ സമ്മതിക്കില്യ. പിന്നെ എങ്ങനെ വന്നു എന്ന് വെച്ചാൽ മാസ്റ്റർ മഹാശയ് എന്ന് പറയുന്ന രാമകൃഷ്ണവചനാമൃതം എഴുതിയ ഭക്തൻ സ്ക്കൂൾ മാഷായിരുന്നു. അദ്ദേഹം നല്ല ഭക്തിയുള്ള കുട്ടികളെ കണ്ടാൽ interval സമയത്ത് രാമകൃഷ്ണദേവന്റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. കുട്ടികളെ പിടിക്കണ മാഷ് എന്നാ പറയാ അദ്ദേഹത്തിനെ.

ഈ പൂർണചന്ദ്രഘോഷിനെ രാമകൃഷ്ണദേവന്റെ അടുത്തേയ്ക്ക് ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് കൂട്ടിക്കൊണ്ടു പോകും. അവസാനം വീട്ടുകാർ ഇതറിഞ്ഞിട്ട് സ്ക്കൂള് തന്നെ മാറ്റി.  രാമകൃഷ്ണദേവന്  പൂർണചന്ദ്രഘോഷിനെ കാണാതിരിക്കാനും  പറ്റണില്ല്യ😔.

പൂർണ്ണനെ എങ്ങനെയെങ്കിലും കാണണം💕. ആ സ്ക്കൂളിന്റെ മുമ്പിൽ ചെന്നു നിന്ന് interval സമയത്ത് എങ്ങനെയെങ്കിലും വിളിച്ചു കൊണ്ടുവന്ന് മധുരപലഹാരങ്ങളൊക്കെ കൊടുത്ത് ഉപദേശം ഒക്കെ കൊടുത്ത് സ്നേഹം ചൊരിയും രാമകൃഷ്ണദേവൻ❣.

പൂർണചന്ദ്രഘോഷിനോട് വിവാഹം കഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ വിവാഹം കഴിക്കേണ്ട പ്രാരബ്ധം അദ്ദേഹത്തിന്  ണ്ടായിരുന്നു.  വൈഷ്ണവ ഭാവം ആണ് അദ്ദേഹത്തിന്. വിവേകാനന്ദസ്വാമികൾ ക്ക് ശിവഭാവം ആണ്. ജ്ഞാനഭാവം ആണ്.  പൂർണചന്ദ്രഘോഷിന് വൈഷ്ണവഭാവം, ഭക്തി ഭാവം ആയതിനാൽ  വളരെ soft ആണ് അദ്ദേഹം. മൃദുവായ ഭാവം ആണ്. വേണ്ട,  no, എന്നൊന്നും പറയാൻ പറ്റില്ല്യ അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഗൃഹസ്ഥാശ്രമത്തിൽ അദ്ദേഹത്തിന് പ്രവേശിക്കേണ്ടിയും വന്നു. അതിനോട് ചേർന്ന് പോകാനും വയ്യ.കുടുംബസ്ഥനായിരുന്നിട്ട് വളരെ വിഷമിച്ചു അദ്ദേഹം. എന്നാലും  അനുഭൂതി  വളരെ ഉയർന്ന തലത്തിൽ ണ്ടായിരുന്നു.

ഗൃഹസ്ഥാശ്രമത്തിൽ വിഷമിച്ച് അദ്ദേഹം ഒരിക്കൽ കയറ് കെട്ടി തൂങ്ങി മരിക്കാനായിട്ട് തീരുമാനിച്ചു. മരിക്കുന്നതിന് മുൻപ് അദ്ദേഹം രാമകൃഷ്ണവചനാമൃതം എടുത്ത് ഒന്നു തുറന്നു നോക്കിയിട്ട് പിന്നെ മരിക്കാം എന്ന് പറഞ്ഞ് ആ പുസ്തകം എടുത്ത് തുറന്നതും ഠാക്കൂർ പൂർണ്ണനെ കുറിച്ച് ചിന്തിക്കുന്നു എന്ന ഭാഗമാണ് വന്നത് !!. അപ്പോ ഭഗവാൻ എന്നെ കുറിച്ച് ചിന്തിക്കാണെങ്കിൽ ഞാനെന്തിന് മരിക്കണം എന്ന് പറഞ്ഞു പുസ്തകം അടച്ചു വെച്ചു എന്നാണ്. ആ പ്രശ്നം അതോടുകൂടെ അവസാനിച്ചു അദ്ദേഹത്തിന്.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: