ശരീരം, സൂക്ഷ്മശരീരം, കാരണ ശരീരം, മഹാകാരണ ശരീരം എന്ന പ്രകാരവും വിഭജിക്കാം. ശരീരം എന്നത് നാം കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ബാഹ്യശരീരം തന്നെ. പക്ഷെ, മരണത്തോടെ ബാഹ്യശരീരം ജീവനെ വിട്ടുപിരിയുന്നു. പിന്നെ ജീവന്‍ ആശ്രയിക്കുന്നത് സൂക്ഷ്മശരീരത്തെയാണ്. നാം സ്വപ്നം കാണുമ്പോള്‍ സ്ഥൂലശരീരം വിട്ട് സൂക്ഷ്മശരീരത്തില്‍ ജീവന്‍ സഞ്ചരിക്കുകയാണ്. അതിന്റെയും ഉള്ളിലാണ് കാരണ ശരീരം. സ്ഥൂലസൂക്ഷ്മ ശരീരങ്ങളുടെ ഉല്‍പത്തി കാരണ ശരീരത്തില്‍ നിന്നാണ്. സുഷുപ്തിയില്‍ ജീവന്‍ കാരണ ശരീരത്തില്‍ പ്രകടമാവുന്നു. ഇതിന്റെയെല്ലാം അപ്പുറത്തുള്ളത് മഹാകാരണശരീരം. അത് ജീവന്റെ മേഖലയല്ല, ഈശ്വരീയ പുരുഷന്മാര്‍ക്ക് മാത്രം ദൃശ്യമായ സമഷ്ടി പ്രാണന്റെ പ്രവസ്ഥാനമായ അപാരതയാണ്.
No comments:
Post a Comment