ഞാൻ കഴിഞ്ഞ മാസം എന്റെ വീടിനടുത്തുള്ള ഒരു കടയിൽ ഒരു സാധനം വാങ്ങാൻ പോയപ്പോൾ അവിടെ ഒരു ദയനിയമായ കാഴ്ച്ച കണ്ടു. അവിടെ ഒരു പെൺപട്ടി എന്തോ തിരയുന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു അതിനിടയിൽ ആ പട്ടി കരയുകയാണന്ന് തോന്നുന്നു വളരെ ദയനിയമായ രീതിയിൽ ചില ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. ആ പട്ടി അപ്പോൾ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടു നിന്ന എനിക്കേ അറിയാൻ പറ്റു. പിന്നീട് എനിക്ക് അതിന്റെ കാര്യം മനസ്സിലായി. ഈ കടയുടമ്മയുടെ മറ്റൊരു റൂമിനടുത്ത് ഈ പട്ടി നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു അമ്മ പട്ടി എവിടെയോ പോയപ്പോൾ ഇദ്ദേഹം ആ കുഞ്ഞുങ്ങളെ എടുത്ത് ദൂരെ എവിടെയോ കൊണ്ടു കളഞ്ഞു അമ്മ പട്ടി വന്നപ്പോൾ തന്റെ മക്കളെ കാണാഞ്ഞപ്പോൾ അത് അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ വിഷമമാണ് .നമ്മുടെ മക്കൾക്ക് എന്തെങ്കിലും ഒരു ചെറിയ അസുഖം വരുമ്പോൾ നാം എത്ര വേദനിക്കാറുണ്ട് അതു പോലെ തന്നെയാണ് മറ്റു ജീവജാലങ്ങളും ഇതേ വേദനഅനുഭവിക്കുന്നുണ്ട് .ഈ പട്ടി അനുഭവിച്ച വേദന അതേ നാണയത്തിൽ തന്നെ തിരിച്ച് ആ വേദനിപ്പിച്ച ആൾക്ക് വന്നിരിക്കും. പൂർവാധികം ശക്തിയോടെ അത് എങ്ങനെയാണന്നല്ലേ?നമുക്ക് മഹാഭാരതത്തിലെ ഒരു കഥയിലേക്ക് പോവാം. കുരുക്ഷേത്രയുദ്ധത്തിന് ശേഷം ഒരു ദിവസം ധൃതരാഷ്ട്രർ ഭഗവാനെ കണ്ടപ്പോൾ അദ്ദേഹം കൃഷ്ണനോട് ചോദിച്ചു ഭഗവാനെ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് എന്റെ നൂറ് പുത്രൻമാർ മരിക്കാൻ കാരണം ഈ വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല.അപ്പോൾ
കൃഷ്ണൻ പറഞ്ഞു അങ്ങ് "50 ജന്മങ്ങൾക്ക് മുൻപ് അങ്ങൊരു വേടൻ ആയിരുന്നു. ഒരു ദിവസംവേട്ടക്കിടയിൽ അങ്ങു ഒരു വൃക്ഷത്തിന്റെ മുകളിൽ ഒരു പക്ഷിയെ കണ്ടു അതിനെ ലക്ഷ്യമാക്കി കൊണ്ടു അങ്ങ് ബാണ മയച്ചു പക്ഷേ ആ പക്ഷി അപകടം മനസ്സിലാക്കി മാറികളഞ്ഞു ആ പക്ഷി പറന്നു പോയ ദേഷ്യത്തിൽ അങ്ങ് ആ കൂട്ടിലുണ്ടായിരുന്ന നൂറ് പക്ഷികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അപ്പോൾ ആ ആൺ
കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടി അതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ആ പക്ഷിക്ക് തന്റെ നൂറ് മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങണ് കാരണമായത് അന്ന് ആ പക്ഷി തന്റെ നൂറ് മക്കൾ മരിച്ചപ്പോൾ അനുഭവിച്ച അതേ വേദനയാണ് അങ്ങയുടെ നൂറ് പുത്രൻമാർ മരിച്ചപ്പോൾ ഇപ്പോൾ അനുഭവിക്കുന്നത്. അന്ന് ചെയ്ത പാപത്തിന്റെ ഫലം ഇപ്പോൾ അങ്ങ് അനുഭവിക്കുന്നു. അപ്പോൾ അദ്ദേഹം ഭഗവാനോട് ചോദിച്ചു അല്ലയോ കൃഷ്ണ
ഇതനുഭവിക്കാൻ ഞാൻ അൻപത് ജന്മങ്ങൾ കാത്തിരിക്കേണ്ടി വന്നത് എന്തു കൊണ്ടാണ്
കൃഷ്ണൻ പറഞ്ഞു "കഴിഞ്ഞ ഈ അൻപത് ജന്മങ്ങൾ അങ്ങു നൂറ് പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു. ധൃതരാഷ്ട്രരെ ഞാൻ എല്ലാ ജീവജാലങ്ങളിലും ഒരുപോലെ നിറത്ത് നിൽക്കുന്നു എല്ലാവരിലും എന്നേ കാണുന്നവന് എന്റെ നാമങ്ങൾ സദാസമയം ജപിക്കുന്നവന് എന്നെ സദാ സമയം സ്മരിക്കുന്നവർക്ക് യാതൊരു ദു:ഖവും ഉണ്ടാവുകയില്ല .....
ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) - "ഗഹന കർമ്മണാ ഗതി" - കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ - ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും -യോജിച്ച കാലവും (സമയവും) - നന്മക്കും തിന്മക്കും.
ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു - ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.
നമ്മുടെ കർമ്മഫലങ്ങളും - സത്-കർമ്മങ്ങൾക്കുള്ള സത്- ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, അൽപ്പം വൈകിയാണെങ്കിലും നമ്മേ തേടിയെത്തും എന്നിരുന്നാലും ചില പാപങ്ങൾ നമ്മൾ അറിയാതെ തന്നെ ചെയ്തു പോവും അതിൽ നിന്ന് രക്ഷനേടാൻ ഭഗവാന്റെ നമങ്ങൾ നിരന്തരം ജപിക്കുക സദാ സമയവും ഭഗവാനെ ഓർക്കുക അങ്ങനെയാണങ്കിൽ ഒരു പാപവും നിങ്ങളെ തേടി വരില്ല ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

No comments:
Post a Comment