Monday, October 14, 2019

*രാമകൃഷ്ണോപദേശം*


🌹🌹🌹🙏🌹🌹🌹


ബദ്ധജീവന്മാരുടെ ലക്ഷണമെന്തെന്ന് കേട്ടോളു. ഇവർക്ക് ഒന്നു കൊണ്ടും വെളിവുണ്ടാകുന്നില്ല. ആശാപാശ സംസാരചക്രത്തിൽ കിടന്നു തിരിയുന്നു, എന്തെല്ലാം ദുഃഖങ്ങൾ , എന്തെല്ലാംവഞ്ചനകൾ, സഹിക്കുന്നു, എന്തൊക്കെ ആപത്തിൽ ചെന്നുപെടുന്നു, എന്നിട്ടും കണ്ണു തുറക്കുന്നില്ല. ഒട്ടകത്തിന് മുൾച്ചെടി വളരെ ഇഷ്ടമാണ് . എന്നാൽ തിന്നും തോറും വായ് മുറിഞ്ഞ് ചോര കുടുതൽ കൂടുതൽ പൊട്ടിയൊലിക്കുന്നു. എന്നാലും വേണ്ടില്ല ആ മുൾച്ചെടി തന്നെ തിന്നുന്നു. അതേ പോലെയാണ് ബദ്ധജീവൻ എന്തൊക്കെ ശോകതാപങ്ങൾ വന്നാലും ആരു ഉപദേശിച്ചാലും വിടില്ല മുള്ളു തിന്നു കൊണ്ടേ ഇരിക്കും.

No comments: