Tuesday, February 27, 2018

മരണത്തെക്കുറിച്ചു ഓർക്കാൻ തന്നെ മിക്കവർക്കും ഭയമാണ് എന്നാൽ, നമ്മൾ  ജനിക്കുന്നതോടൊപ്പം മരണത്തിനും ജന്മം നൽകുകയാണെന്ന യാഥാർത്ഥ്യം നമ്മൾ  വിസ്മരിക്കുന്നു. നിഴൽപോലെ നമ്മളെ പിന്തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല.
ഇന്നു നമ്മൾ  ഞാനെന്നു കരുതുന്ന ശരീരത്തേയും, ബന്ധുക്കളേയും, സ്വത്തുക്കളും, എല്ലാം ഒരിക്കൽ മരണം അപഹരിക്കും. മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടെന്നുള്ളതാണ് സത്യം. ഈ സത്യം നിരന്തരമോർത്താൽ,  ജീവിതത്തെ ശരിയായ പാതയിൽ  നയിക്കാൻ നമുക്കു കഴിയും.
ഒരു കഥ ഓർക്കുന്നു. ഒരിക്കൽ  യുധിഷ്ഠിരമഹാരാജാവിന്റെ അടുക്കൽ, ഒരു ബ്രാഹ്മണൻ, തന്റെ മകളുടെ കല്യാണാവശ്യത്തിനായി ധനം ആവശ്യപ്പെട്ടു. തിരക്കിലായിരുന്ന രാജാവ് ബ്രാഹ്മണനോട് അടുത്തദിവസം വരാൻ പറഞ്ഞു. ഇതു കേട്ടുകൊണ്ടുനിന്ന ഭീമൻ,  കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു നിങ്ങൾ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ലാദിക്കുക. താമസിയാതെ കൊട്ടാരം മുഴുവൻ  ആഹ്ലാദതിമിർപ്പിൽമുങ്ങി.
എവിടെയും കൊട്ടും കുരവയും മാത്രം. ഇതെല്ലാം കേട്ട് യുധിഷ്ഠിരൻ  അതിശയിച്ചു. ഇതെന്താണ്? സാധാരണ, മറ്റു രാജ്യങ്ങൾ കീഴടക്കി വരുമ്പോൾ മാത്രമാണു ഇതുപോലെ ആഹ്ലാദ പ്രകടനങ്ങൾ നടത്തി കാണാറുള്ളത്. ഇപ്പോൾ,  അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിത്? അപ്പോൾ അവിടെ ഉണ്ടായിരുന്നവർ  പറഞ്ഞു, ഭീമസേനന്റെ നിർദ്ദേശമാണിത്. ഉടനെ യുധിഷ്ഠിരൻ  ഭീമനെ വിളിച്ച് കാര്യം അന്വേഷിച്ചു. ഭീമൻപറഞ്ഞു ഇതു ഞങ്ങളുടെ സന്തോഷമാണ്. ഇത്രമാത്രം സന്തോഷിക്കുവാൻ  എന്തുണ്ടായി? അങ്ങ് മരണത്തെ ജയിച്ചിരിക്കുന്നു എന്ന് ഞാൻ ഇന്നാണു മനസ്സിലാക്കിയത്. അതിന്റെ സന്തോഷമാണ്.
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമന്റെ മുഖത്തേക്കു നോക്കി. ഭീമൻ പറഞ്ഞു, അങ്ങ് ആ ബ്രാഹ്മണനോടു പറയുന്നതു ഞാൻ  കേട്ടു, ഭിക്ഷ സ്വീകരിക്കുവാൻ  നാളെ വരുവാൻ.  നാളത്തെ ദിവസം നമ്മൾ ഉണ്ടാകുമോ എന്നതിന് ഒരു ഉറപ്പുമില്ല. പക്ഷേ അങ്ങേയ്ക്കു മരണത്തെ അകറ്റി നിർത്താൻ കഴിയും എന്നുള്ളതു കൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാൻ ഇത്ര ധൈര്യത്തോടെ പറയുവാൻ സാധിച്ചത്.
അപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം യുധിഷ്ഠിരൻ  മനസ്സിലാക്കിയത്. മരണം ഏതു നിമിഷവും കൂടെയുണ്ട്, അതുകൊണ്ട് ഈ നിമിഷം ചെയ്യേണ്ടത്, ഈ നിമിഷം തന്നെ ചെയ്യണം എന്ന കാര്യം യുധിഷ്ഠിരൻ  വിസ്മരിച്ചുപോയിരുന്നു. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോൾ, അത് അകത്തേക്കെടുക്കുവാൻ കഴിയുമോ എന്നുള്ളതിന് യാതൊരുറപ്പുമില്ല. ഇപ്പോൾ ചെയ്യേണ്ട കർമ്മം ഈ നിമിഷം തന്നെ ചെയ്യണം. ഈ ഒരു മനഃസ്ഥിതിയാണ് നമുക്കു വേണ്ടത്, ഈ ഒരു ദൃഢ നിശ്ചയമാണ് നമ്മൾ  ഉണർത്തിയെടുക്കേണ്ടത്.
ഈ ലോകത്ത് ജീവിക്കുമ്പോൾ  ഭൗതികമായ പല ലക്ഷ്യങ്ങൾക്കു പിന്നാലെ പരക്കം പായുകയാണ് നമ്മൾ. എന്നാൽ അതൊന്നും കൂടെ വരികയില്ല, ശാശ്വത സുഖം തരികയില്ല എന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ,  ഭൗതികമായ എല്ലാം നശ്വരമാണെന്ന് നമ്മെ പഠിപ്പിക്കുന്നതിലൂടെ അനശ്വരതയെക്കുറിച്ച് അന്വേഷിക്കാനും മരണം നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ മരണം നമ്മുടെ ഏറ്റവും വലിയ ഗുരു.

ശാശ്വതമേത് നശ്വരമേത്‌ എന്ന് തിരിച്ചറിഞ്ഞ് വിവേകപൂർവ്വം ജീവിക്കുക. കർത്തവ്യങ്ങൾ  ബന്ധമില്ലാതെ അനുഷ്ഠിക്കുക. അപ്പോൾ നശ്വരമായ ഒന്നിന്റെയും വേർപാട് നമ്മെ തളർത്തുകയില്ല. ശാശ്വതമായ ശാന്തി കൂടെ ഉണ്ടാകുകയും ചെയ്യും.
hindusamskaram
264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ

265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ

266) ഗോപ്ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ

267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ

269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ

270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ

271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം

272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ

273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ

274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ
99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)


100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)

101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)


102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )

107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)


108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും


ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്


🌙 ഓം

ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു.

🌙ഭൂ

ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു.

🌙ഭുവ

 ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു.

🌙സ്വ:

ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

🌙തത്‌

 ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌.

🌙സ

 ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌.

🌙വി

വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙തുഃ

ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙വ

വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙രേ

 നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

ണി🌙

മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙യം

കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌

🌙ഭര്‍

കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ഗോ

 തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ദേ

ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙വ

വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙സ്യ

 ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ധീ

കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙മ

 പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ഹി

 പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌.
hindusamskaram
ശരീരത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് കുറഞ്ഞാൽ?
*************
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. പലരും ഇവയെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നിരുന്നാലും ഒട്ടുമിക്കയാളുകൾക്കും ഇവയുടെ പ്രാധാന്യം ഉപയോഗം എന്നിയെക്കുറിച്ച് അറിയില്ല. N-3 അല്ലെങ്കിൽ W-3 ഫാറ്റി ആസിഡ് എന്നും അറിയപ്പെടുന്ന ഇവ essential Fatty acid ഗണത്തിൽ വരുന്നവയാണ്. അതായത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഇവ ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി നമുക്ക് ലഭ്യമാകുന്നത് ഭക്ഷണത്തിൽ കൂടിമാത്രമാണ്.
കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് W-3 Fatty acid . W-3 Fatty acid ൽ 3 എണ്ണമാണ് ഏറ്റവും പ്രധാന്യമർഹിക്കുന്നത്.
1. ALA(Alpha- linolenic Acid)
2. DHA(decosahexa enic acid)
3. EPA(Eicosa pentaenoic acid)
ALA സസ്യങ്ങളിലും DHA യും EPA യും മത്സ്യമാംസ്യാധികളിലും ആൽഗകളിലുമാണ് കാണപ്പെടുന്നത്.
DHA കണ്ണിന്റെ റെറ്റിനയിലെ ഒരു പ്രധാന ഘടകമാണ്. ഇവ Muscular attenuation തടഞ്ഞു കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു. കുട്ടികളിലെ ബ്രെയിൻ വളർച്ചയ്ക്കും വികാസത്തിനും W-3 Fatty acid അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിനു ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവയും പെരുമാറ്റവൈകല്യവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.
മേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യവും W-3 Fatty acid യുമായി അടുത്ത ബന്ധമുണ്ട്. ആഴ്ചയിൽ 2 തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ W-3 Fatty acid ഉൾപ്പെടുത്തുന്നത് ലൈവ് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.
കുട്ടികളിൽ കാണപ്പെടുന്ന attention deficit hyperactivity disorder ന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ശ്രദ്ധ വർദ്ധിപ്പിക്കാനും W-3 Fatty acid കഴിയും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്ന കുട്ടികളിലും യുവാക്കളിലും ആസ്മയുടെ സാധ്യത കുറയും. ഇവ കൂടാതെ ത്വക്കിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനും അകാല വാർധക്യം അകറ്റാനും W-3 Fatty acid അടങ്ങിയ ഭക്ഷണം ഉത്തമമാണ്.
അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാൾനസ്, സൊയാബീൻ, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും W-3 Fatty acid ഉണ്ട്.
ചെറിയ കുട്ടികളിൽ മുലപ്പാലിൽ കൂടിയും സപ്ലിമെന്റ്സ് വഴിയും ഇവ ലഭ്യമാണ്. മത്യങ്ങളിൽ മെർക്കുറിയുടെ സാനിധ്യം ഉണ്ടാകാൻ ഇടയുള്ളതിനാൽ ഇവർക്ക് അമിതമായി മീൻ കൊടുക്കേണ്ട ആവശ്യമില്ല. W-3 Fatty acid അടങ്ങിയ ആഹാരങ്ങൾ വയറു കമ്പിക്കൽ, ഗ്യാസ് കെട്ടൽ, പുളിച്ചുതികട്ടൽ എന്നിവ ചിലരിൽ ഉണ്ടാക്കാറുണ്ട്. ബ്ലഡ് തിന്നർ മെഡിസിൽ എടുക്കുന്നവരും പ്രമേഹമുള്ളവരും W-3 Fatty acid Supplement ഡോക്ടറുടെയോ ഡയറ്റിഷന്റെയോ ഉപദേശ പ്രകാരമേ എടുക്കാവൂ.
plez subscibe our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
Question: If we are souls who have been transmigrating for many lives, then why can’t we remember our past lives?
Answer: Firstly, it’s our tendency to forget; can we remember what we were doing at this very moment one year ago, one month ago or even one week ago? Unlikely. Similarly, to remember our past lives is highly unlikely. Just because we can’t remember a past event doesn’t prove the non-occurrence of that event.
Secondly, scientists have found that the chemical oxytocin is associated with both amnesia and pregnancy both. So the biological cause of our past-life amnesia could be the oxytocin secretion in our mother’s womb when we were there.
Thirdly, it’s our innate psychological defense mechanism to forget painful incidents; in this very life, we get over traumas only by forgetting them with the passage of time. Between our present and past lives lies the trauma of death. Suppose we had died in a car accident and could remember it; we would likely be paranoid of cars throughout our lives. To save us from such psychological malfunctioning, nature arranges to erase our past-life memories.
Fourthly, in our current times, most people are prejudiced against reincarnation by pseudo-scientific materialism and misconceived Semitic dogmas. This leads to the phenomenon that researchers call “childhood suppression of past-life memories”: when a child spontaneously recalls her past life, but finds her parents neglectful or skeptical or dismissive of her memories, then, out of the fear of being chastised by her parents, she stops speaking those memories.
Considering all these filters to past-life memories, what should serve as persuasive evidence is not the forgetfulness of past lives that characterizes most people, but the remembrance of past lives that characterizes even few people. And open-minded researchers like Dr Ian Stevenson have documented not just a few but many such cases of spontaneous past-life memories among children, who have neither the tendency nor the ability to orchestrate meticulous frauds.
Why are these children able to remember their past lives while most of us can’t? It’s due to some peculiar karma from their past lives. Our past karma leads to varying memory power even wrt events and facts of this life: some people have meager memory power; some, mediocre, and some, photographic. Similarly, some people have no memory of past lives, some, mysterious feelings of déjà vu, and some, clear memories of past lives.
Through the past-life memories of these exceptional individuals, God is giving us telltale evidence of reincarnation. As is often said, even one sign is enough for a wise person; now the onus to be wise is upon us.


Read more https://www.thespiritualscientist.com/2011/08/why-forgetful-of-past-lives/
ഒമേഗ 3 ശ്വസനനാളത്തിലെ നീർവീക്കം കുറയ്ക്കുന്നതിനാൽ ആസ്്ത്്മയ്ക്ക് ആശ്വാസമേകുന്നു. കുഞ്ഞുങ്ങളുടെ കാഴ്ച, നാഡിവ്യവസ്‌ഥ എന്നിവയുടെ വികാസത്തിന് ഡിഎച്ച്എ സഹായകം. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഓർമസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമെന്നു ചില പഠനങ്ങൾ പറയുന്നു. ഒമേഗ 3 യുടെ കുറവ് കുട്ടികളിൽ ഓർമക്കുറവിനും പഠനപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മീനെണ്ണ ഗുണപ്രദമാണെന്ന് ഗവേഷകർ പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് കല്ലുകൾ രൂപപ്പെടുന്നതു തടയുന്നതായി പഠനങ്ങളുണ്ട്.

ഒമേഗ 3 അടങ്ങിയ ആഹാരം അമിതമാകരുത്. ചിലതരം കടൽമീനുകളിൽ പലപ്പോഴും മെർക്കുറി, പിസിബി, മറ്റു വിഷമാലിന്യങ്ങൾ തുടങ്ങിയവയുടെ ഉയർന്ന അളവിലുളള സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളും ഗർഭിണികളും ഇത്തരം മീനുകൾ ധാരാളമായി ശീലമാക്കുന്നത് ഒഴിവാക്കുകയാണ് അഭികാമ്യം. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകളും പരിപ്പുകളും അമിതമായി കഴിക്കുന്നതും നന്നല്ല. അധികമായാൽ അമൃതും വിഷം.


വിവിധ ജീവിതശൈലീരോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ അത് പൂർണമായും ഒഴിവാക്കിയശേഷം ഒമേഗ 3 ഡയറ്റ് (ആഹാരക്രമം) മാത്രം ശീലമാക്കുന്നതും നല്ല പ്രവണതയല്ല. ഇക്കാര്യത്തിൽ ചികിത്സകന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആഹാരശീലങ്ങളിലുളള സംശയങ്ങൾ കുടുംബ ഡോക്ടറോടു ചോദിച്ചു നിവർത്തിക്കണം. സ്വയംചികിത്സ പാടില്ലെന്നു ചുരുക്കം.
deepika

Monday, February 26, 2018

മരണസമയം എപ്പോഴെന്ന് മുന്‍‌കൂട്ടി അറിയുന്നതിനോ പ്രവചിക്കുന്നതിനോ ആര്‍ക്കും സാധ്യമല്ല. പല കാര്യങ്ങളെക്കുറിച്ചും ഇഴകീറി പരിശോധിക്കുന്ന മനുഷ്യന് മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

എപ്പോഴാണ് മരിക്കുക, ഇനി എത്ര നാള്‍ ഈ ഭൂമിയില്‍ ഉണ്ടാകും എന്നീ കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, മരണം അടുക്കുന്നുവെന്ന് സൂചന തരാന്‍ ചില സ്വപ്‌നങ്ങള്‍ക്ക് സാധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

സ്വയം കരയുക, കരിന്തിരി കത്തിയ വിളക്ക്, പരിചയമില്ലാത്ത ഇടത്തിലൂടെ നഗ്നപാദത്തോടെ നടക്കുക, കറുപ്പ്, ചാര, ചുവപ്പ് നിറത്തിലെ പക്ഷികള്‍ നിങ്ങള്‍ക്കു ചുറ്റും പറക്കുക എന്നീ സ്വപ്‌നങ്ങള്‍ മരണത്തെ സൂചിപ്പിക്കുന്നതാണ്.

ചിലര്‍ മരിച്ചവരെ പതിവായി സ്വപ്‌നം കാണാറുണ്ട്. ഇവര്‍ തേനും പാലും ചോദിക്കുന്നതായും കാണുന്നു. തേനും പാലും ആവശ്യപ്പെടുന്നതില്‍ ചില അര്‍ഥങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്. നിങ്ങള്‍ മാതാപിതാക്കളില്‍ നിന്നും വിട്ടുമാറുമെന്നതിന്റെ സൂചനയാണ് പാല്‍ ആവശ്യപ്പെടുന്നതിലൂടെ ലഭിക്കുന്നത്. തേന്‍ ആവശ്യപ്പെടുന്നത് ജീവിതത്തിലെ നല്ല നാളുകളുടെ മധുരം തിരികെ ചോദിക്കുന്നതുമാണ്.

കറുത്ത നിറത്തിലെ പാമ്പു കടിക്കുന്നതും പല്ല് പറിയുന്നതും സ്വപ്‌നത്തില്‍ കാണുന്നത് മരണത്തെ സൂചിപ്പിക്കുന്നതാണ്.  നായ പിന്തുടരുന്നതും അല്ലെങ്കില്‍ കടിക്കാന്‍ ഓടിയടുക്കുന്നതോ ആയ സ്വപ്‌നങ്ങള്‍ നല്ലതല്ല.

ഇരുണ്ടതോ കറുത്തതോ ആയ വസ്‌ത്രങ്ങള്‍ ധരിച്ച് ആരെങ്കിലും പിന്തുടരുന്നതോ, മോര്‍ച്ചറിയോ സെമിത്തേരിയോ കാണുന്നതും മരണത്തെയാണ് സൂചിപ്പിക്കുന്നത്. ഭൂമിയിലെ സമയം അവസാനിപ്പിച്ചതിന്റെ സൂചനയാണ് ക്ലോക്കും  ടൈംപീസും സ്വപ്‌നം കാണുന്നതിലൂടെ ലഭിക്കുന്നത്. ..malayalam webdunia
ഋഗ്വേദം BC-8000 ലോ അതിനു മുന്‍പോ എഴുതിയതാണെന്ന് കരുതപ്പെടുന്നു. അതിനോട് അനുബന്ധിച്ച് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു.എന്നാൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം, കിട്ടിയശേഷം ഉണ്ടാക്കിയ ദേശീയഗാനത്തിൽ രണ്ടോ മൂന്നോ നദികളേയും പർവ്വതങ്ങളെയും കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ .എന്നാൽ രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നമ്മുടെ ഭാരതത്തെക്കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു. "തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനംപ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറഞ്ഞിരുന്നത്. വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രമേ നമ്മുടെ ദേശീയഗാനത്തിൽ സൂചിപ്പിച്ചിട്ടുള്ളൂ . ആരവല്ലിയും സഹ്യപർവ്വതവും അതുപോലെ തന്നെ നമ്മുടെ ഓരോ സംസ്ഥാനങ്ങളിലുമുള്ള പർവ്വതങ്ങളെ കുറിച്ചും പറയേണ്ടതായിരുന്നില്ലേ? അതുപോലെ തന്നെ ഗംഗ, യമുന എന്നീ രണ്ടു് ഉത്തരേന്ത്യൻ നദികളെ കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അംഗീകരിച്ച ദേശീയ ഗാനത്തിൽ പരാമർശിച്ചപ്പോൾ ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ നദികളെ കുറിച്ചും ഒന്നും പറയുന്നില്ല. എന്നാൽ ബ്രഹ്മണന്മാർ പൂജ ചെയ്യുന്നതിന് മുൻപ് ശംഖ് പൂരണം ചെയ്യുമ്പോൾ ശംഖിലേക്ക് ആവാഹിക്കുന്ന മന്ത്രം ഒന്ന്ശ്രദ്ധിച്ചു നോക്കൂ. "ഗംഗേ ച യമുനെ ചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു "ആന്ത്രയിലെഗോദാവരിയും , കര്‍ണാടകയിലെ കാവേരിയും ഗുജറാത്തിലെ നർമ്മദയും പിന്നെ രാജസ്ഥാനത്തിന് അപ്പുറത്ത് സരസ്വതിയും ഉള്ള കാര്യം ദേശീയ ഗാനത്തിൽ ചേർക്കുവാൻ മറന്നു എന്ന് തോന്നുന്നു . ‌ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന സംസ്കാരം ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോടു കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറത്തേക്കും കടന്നു .എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതി പിന്നീട് കുറഞ്ഞു പോയി. ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് നിലവിലില്ല. എന്തുകൊണ്ടാണ് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്? ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നിയും അതിന് ശേഷം ഗ്ലോറി , ഖില്‍ജി , ടൈമൂര്‍ എന്നിവർ ഇവിടെ വന്ന് ഭരിച്ചു. തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തുനിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു. അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു. AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ത് കൊണ്ട് ഇത് സംഭവിച്ചു?ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിക്കാറില്ല .നമ്മൾ ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ത്ഥിക്കാറുള്ള "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം എന്നാണ്. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് നമ്മളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തു നിന്നും വന്നു ചേരട്ടെ എന്നാണ്. ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് പറയുന്നില്ല .ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കാം .അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് തന്നെ എത്തിച്ചേരും. ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍ ഒരുമിച്ചുചേര്‍ന്ന് ചാലുകളായും തോടുകളായും നദികളായും മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ ശക്തിയിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് വിശ്വസിക്കുക .നമ്മള്‍ എള്ളും പൂവും ജലവും ചേർത്ത് പിതൃതര്‍പ്പണം നടത്തുമ്പോള്‍പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും. അതിലെ അവസാനത്തെ വരി, "സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്. ഏഴു ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിന്റെ അര്‍ത്ഥം. ഇപ്പോൾ ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്. കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ടത്രെ. എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണമെത്രെ. അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നുണ്ടെന്നാണ് സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ലന്നും മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണന്നാണ്. ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്ന് കേൾക്കുന്നു. ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി. UGC അംഗീകരിച്ച ഒരു ഹിസ്റ്ററി ടെക്സ്റ്റ്‌ ബുക്കില്‍ ടൈമൂര്‍ ഭാരതത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്. ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാൽ 1947 വരെ വിദേശികള്‍ക്ക് പോലുംനശിപ്പിക്കാൻ കഴിയാത്ത നമ്മുടെ സംസ്കാരം, നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ് സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞുവത്രെ. ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെ തുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല. ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണന്ന് പറയുന്നു അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം. അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം.ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം. ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം. സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും.ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാൽ അല്‍ഭുതപെടാനില്ല
(വിവരങ്ങൾക്ക് കടപ്പാട് wiki)
മഹാന്മാരുടെ ജീവിത കഥകള്‍ - 26: ചാണക്യന്‍
[ചാണക്യന്‍ (കൌടില്യന്‍) കൃസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ചിന്തകനും അദ്ധ്യാപകനും നീതിമാനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജാവിന്റെ ഉപദേശകനും ഒക്കെ ആയിരുന്നു. അര്‍ത്ഥ ശാസ്ത്രം എന്ന പുസ്തമാണ് അദ്ദേഹത്തിന്റെ സംഭാവന .രാഷ്രമീമാംസയുടെ ആദ്യത്തെ ഗുരുവും സാമ്പത്തിക ശാസ്ത്രത്തിന്ടെ അടിസ്ഥാന വും ആയി കണക്കാക്കപ്പെടുന്നു. ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന കാലത്ത് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സംഭാവന കള്‍ ഇരുപതാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത് . മൌര്യ ചക്രവര്‍ത്തി ആയിരുന്നു ചന്ദ്ര ഗുപ്ത മൌര്യ ന്റെ പ്രധാന ഗുരുവായിരുന്നു അദ്ദേഹം , അതിനു ശേഷം പിന്‍ഗാമിയായി ഭരണമേറ്റ ബിന്ദുസാരന്റെ കാലത്തും അദ്ദേഹം പ്രധാന ഉപദേശിയായി തുടര്‍ന്നു , ചാണക്യന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ശ്രദ്ധിക്കാം ]
1. അമ്മയോടുള്ള സ്നേഹം
ചാണക്യന്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. അമ്മയാണ് ആദ്ദേഹത്തിനേ വളര്‍ ത്തിയത്‌. വിദ്യാഭ്യാസത്തിലും സ്വഭാവ രൂപീകരണത്തിലും എല്ലാം അമ്മയുടെ സഹായം ആണ് അദ്ദേഹ ത്തെ സഹായിച്ചത്. അതുകൊണ്ടു തന്നെ ചാണക്യന്‍ അമ്മയെ ജീവന് തുല്യം സ്നേഹിച്ചി രുന്നു. ചാണക്യന് വളരെ വിശേഷ മായ ആരോഗ്യ മുള്ള പല്ലുകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും മുന്‍ നിരയിലെ പല്ലുകള്‍. അമ്മയെ കാണാന്‍ വന്ന ഒരു ജ്യോത്സ്യന് ചാണക്യന്റെ പല്ലിന്റെ പ്രത്യേകതകള്‍ കണ്ടു അയാള്‍ ഭാവിയില്‍ ഒരു രാജാവാകുമെന്നും അതിനു ശേഷം അമ്മയെ ഉപേക്ഷിച്ചു പോകുമെന്നും പറഞ്ഞു. ഇത് കേട്ട് ചാണക്യന്‍ ഒരു കല്ലെടുത് തന്റെ മുന്‍ വരി യിലെ പല്ലുകള്‍ കുത്തിപ്പൊട്ടിച്ചു കളഞ്ഞു , തനിക്കു അമ്മയെ വേര്‍പെട്ടു ജീവിച്ചു രാജവാകേണ്ട എന്ന് പറഞ്ഞു കൊണ്ടു.
2. ചാണക്യന്റെ വിദ്യാഭ്യാസം
ആ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു സര്‍വ കലാശാല ആയിരുന്നു ഭാരതത്തിലെ തക്ഷശില . ചാണക്യന്റെ വിദ്യാഭ്യാസം അവിടെ ആയിരുന്നു, സൈദ്ധാന്തികമായും പ്രായോഗികമായും ഉള്ള കാര്യങ്ങള്‍ കുട്ട്കളെ പഠിപ്പിക്കുവാന്‍ കഴിവും സമര്‍പ്പണ ബുദ്ധിയും ഉള്ള ഒരു കൂട്ടം അദ്ധ്യാപകര്‍ അന്ന് അവിടെ ഉണ്ടായിരുന്നു. നിയമം വൈദ്യ ശാസ്ത്രം യുദ്ധരീതികള്‍ ഇവയെല്ലാം അവിടെ പഠിപ്പിച്ചിരുന്നു.. പതിനാറു വയസ്സ് കഴിഞ്ഞ വരെ ആയിരുന്നു അവിടെ ചേര്‍ത്ത് പഠിപ്പിച്ചിരുന്നത്. വേദങ്ങളും യുദ്ധ തന്ത്രങ്ങളും എല്ലാം പഠിപ്പിക്ക്മായിരുന്നു. അവിടെ ശരിക്കും ഒരു പ്രതിഭാ ശാളിയാകാനുള്ള വിദ്യാഭ്യാസം അങ്ങനെയാണ് ചാണക്യന് ലഭിച്ചത് . അവിടെ അദ്ദ്യാപകര്‍ക്കും സഹാപാടി കള്‍ക്കും അയാളുടെ അസാമാന്യ കഴിവുകളില്‍ അഭിമാനം ഉണ്ടായിരുന്നു. വിഷ്ണു ഗുപ്തന്‍ കൌടില്യന്‍, ചാണക്യന്‍ എന്നിങ്ങനെ പല പേരുകളില്‍ അയാള്‍ അവിടെ അറിയപ്പെട്ടു
3. തക്ഷ ശിലയില്‍ നിന്ന് പാടലീ പുത്രയിലേക്ക്
വിദ്യാഭ്യാസത്തിനു ശേഷം ചാനക്യന്‍ കുറെ നാള്‍ തക്ഷ ശിലയില്‍ തന്നെ അദ്ധ്യാപകനായി. കുട്ടികള്‍ക്കും സഹ അദ്ധ്യാപകര്‍ക്കും വളരെ യധികം സഹായിയും മാര്‍ഗ ദര്‍ശി യുമായിരുന്ന ചാണക്യന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടു പല രാജ്യകാര്യങ്ങളിലും തന്റെ ഉപദേശം പ്രയോജന പ്പെടുത്തി. അന്ന് ഉത്തര ഇന്ത്യയില്‍ കുറെയധികം ചെറിയ രാജ്യങ്ങള്‍ പരസ്പരം മത്സരിച്ചു ജീവ നാശോന്മുഖമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മറ്റു വിദേശങ്ങളില്‍ നിന്നും ആല്‍ക്കാര്‍ ഇന്ത്യയെ അക്ര്മിക്കാന്‍ തയാറെടുക്കുന്നു എന്നറിഞ്ഞ ചാണക്യന്‍ തന്റെ തക്ഷ ശിലയിലെ ജോലി ഉപേക്ഷിച്ചു പാടലീ പുത്ടര്തിലേക്ക് പോയി. അന്ന് പാടലീ പുത്ര അറിവ്നെയും കഴിവിനെയും അംഗീകരിക്കുന്ന ഒരു പ്രധാനപ്പെട്ട നഗരം ആയിരുന്നു. എന്നാല്‍ അവിടത്തെ ഭാരണാധികാരി ധന നന്ദന്‍ അക്രമിയും ക്രൂരനുമായിരുന്നു. അമിതമായി നികുതി പിരിച്ചു അയാള്‍ വലിയ ധനവാനായി , ധന വിനിയോഗത്തിന് രാജാവു ണ്ടാക്കിയ ഒരു കമ്മറ്റിയില്‍ ചാനക്യനെയും അംഗാക്കിയിരുന്നു. ചാണക്യന്‍ മെല്ലെ മെല്ലെ ഭരണ കാര്യത്തില്‍ ഇടപെടു ധന നന്ദനെ തിരുത്താന്‍ ശ്രമിച്ചു , എന്നാല്‍ ഇത് ഇഷ്ടമായില്ല, ഇവര്‍ തമ്മില്‍ ഉണ്ടായതര്‍ക്കത്തില്‍ ചാനക്യനെ ധന നന്ദന്‍ പുറത്താക്കി. ദ്വേഷ്യപ്പെട്ടു നഗരത്തിലെ നിറത്തില്‍ കൂടി നടന്ന ചാണക്യന്‍ ഒരു പുല്‍ക്കൂനയില്‍ തട്ടി വീഴാന്‍ തുടങ്ങി. അദ്ദേം മെല്ലെ അവിടെ ഇരുന്നു ആ പുല്ലു എല്ലാം പറിച്ചു നിരത്തിന്റെ ഭാഗം വൃത്തി യാക്കി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധിച്ച ചന്ദ്രഗുപ്തന്‍ ചാണക്യനെ സമീപിച്ചു. തന്റെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി അവര്‍ അവരുടെ പ്രശ്നങ്ങള്‍ പരസ്പരം അറിയിച്ചു . ചന്ദ്രപ്ഗുപ്തന്റെ അസാമാന്യ കഴിവുകളില്‍ ബോദ്ധ്യം വന്ന ചാണക്യന്‍ അയാളുടെ ഗുരുവായി തീര്‍ന്നു, അങ്ങനെയാണ് അവര്‍ ഒന്നായത്, പടിപടി യായ് വളര്‍ന്നു ഇന്ത്യയുടെ ഉത്തര ഭാഗം മിക്കവാറും ഉള്പീട ചന്ദ്ര ഗുപ്തന്റെ ഗുപ്ത സാമ്രാജ്യം വളര്‍ന്നത്‌ അങ്ങനെ ച്ന്ദ്രഗുപ്തന്റെ ശാരീരിക ശേഷിയും ആയോധന പാടവവും ചാണക്യന്റെ ആസൂത്രണവും കൌശലവും കൂടി യുള്ള സംയുക്ത ഫലം ആയിരുന്നു.
4. ഔദ്യോഗികവും വ്യക്തിപരവുമായ വിളക്കുകള്‍
ഒരിക്കല്‍ ഒരു ചൈനീസ് സഞ്ചാരി ചാനക്യനെ കാണാന്‍ വന്നു. ആ സമയത്ത് അദ്ദേഹം എന്തോ കാര്യമായി എഴുതിക്കൊ ണ്ടിരിക്കുകയായിരുന്നു. അല്‍പ്പം കാത്തിരിക്കാന്‍ അപേക്ഷി ച്ചതിനു ശേഷം അദ്ദേഹം താന്‍ ചെയ്തു കൊണ്ടിരുന്ന പണി പൂര്‍ത്തി യാക്കി , താന്‍ ഉപയോഗിച്ചിരു ന്ന എണ്ണയൊഴിച്ച വിളക്കണച്ച ശേഷം മറ്റൊരു വിളക്ക് കത്തിച്ചു സഞ്ചാരിയോടു കുശലം ചോദിച്ചു . “ ഈ വിളക്കു കള്‍ എന്തിനാണ് അങ്ങ് മാറ്റിയത്, അതിഥി കളെ സ്വീകരികുംപോള്‍ ഇത് ഇന്ത്യയിലെ ഒരു ചടങ്ങാണോ “എന്ന് ചോദിച്ചപ്പോള്‍ അ ചാണക്യന്‍ പറഞ്ഞതി തായിരുന്നു .” സുഹൃത്തേ താങ്കള്‍ വന്ന സമയത്ത് ഞാന്‍ രാജ്യകാര്യ സംബന്ധമായ ഒരു പ്രവര്‍ത്തി ചെയ്യുകയായ്യിരുന്നു. അപ്പോള്‍ ഉപയോഗിച്ചിരുന്ന വിളക്കില്‍ ഉപയോഗിച്ചിരുന്ന എണ്ണ രാജ്യത്തിന്റെ വക ആയിരുന്നു. അതുകഴിഞ്ഞു ഞാന്‍ പ്പോള്‍ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമല്ലേ, അതുകൊണ്ടു ഞാന്‍ എന്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ എണ്ണ ഉപ യോഗിച്ച് കത്തിക്കുന്ന വിളക്ക് ഉപയോഗിക്കുന്നു എന്നെ ഉള്ളൂ. അല്ലാതെ ഇത് നിങ്ങളെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ചടങ്ങു അല്ല” .
5. ചാണക്യന്റെ വീട്ടില്‍ കള്ളന്‍
ചാണക്യന്‍ രാജാവിന്റെ പ്രധാന ഉപദേശി ആയിരുന്നപ്പോഴും ഒരു ചെറിയ കുടിലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരു കള്ളന്‍ ചാണക്യന്റെ വീട്ടില്‍ കയറി. അവിടെയൊക്കെ നോക്കി യെങ്കിലും വില പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും കണ്ടില്ല. ചാണക്യന്‍ ഒരു പഴയ കമ്പിളി പുതച്ചു കൊണ്ടു നിലത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ മുറിയുടെ ഒരു മൂലയില്‍ ഒരു കെട്ടു പുതിയ കമ്പിളി വസ്ത്രങ്ങള്‍ കെട്ടി വച്ചിരുന്നു. ഇതില്‍ നിന്ന് കുറെ എടുത്തു കൊണ്ടു രക്ഷപെടാന്‍ ശ്രമിച്ച കള്ളനെ ചാണക്യന്‍ പിടിച്ചു , അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു, എങ്കിലും അയാള്‍ ചാനക്യനോടു ചോദിച്ചു : “ഇത്ര നല്ല കമ്പിളി നിങ്ങളുടെ കയ്യില്‍ ഉണ്ടായിട്ടും അങ്ങ് എന്താണ് കീറിയ കമ്പിളി ഉപയൊഗിക്കുന്നതു ? “ ചാണക്യന്‍ പറഞ്ഞു : ഞാന്‍ എന്റെ സ്വന്തം കമ്പിളി , പഴയതാണെങ്കിലും ഉപയോഗിക്കുന്നു, മറ്റേതു രാജ്യത്തിന്റെ സ്വത്താണ്, പാവപ്പെട്ട ചില രോഗികള്‍ക്ക് അടുത്തു വിതരണം ചെയ്യാന്‍ ഉള്ളതാണ് , അത് എനിക്കവകാശപ്പെട്ടതല്ല, പിന്നെങ്ങനെയാണ് അത് എനിക്കുപയോഗിക്കാന്‍ കഴിയുക ? “.
6. വിഷമില്ലാത്ത പാമ്പും വിഷമുള്ളതായി അഭിനയിക്കണം
ചാണക്യന്റെ അമ്മ പറഞ്ഞ ഒരു കഥ അദ്ദേഹം പലരോടും പറഞ്ഞിരുന്നു. ഇതിനു ഇന്നത്തെ ലോകത്തില്‍ വളരെ കാലിക പ്രാധാന്യം ഉള്ളതാണ് . ഒരിക്കല്‍ ഒരു പാമ്പ് വല്ലാത്ത ശല്യമായി, അത് കാണുന്നവരെ ഒക്കെ കടിച്ചു തുടങ്ങി. ഗ്രാമത്തിലെ കുട്ടികള്‍ ഈ പാമ്പിനെ ഭയന്ന് പുരത്തിരങ്ങാതെ ആയി. . ഒരിക്ക ല്‍ ഒരു സന്യാസി ആ ഗ്രാമത്തില്‍ വന്നു. അദ്ദേഹം ആ പാമ്പ് ഒരു ചെറിയ കുട്ടിഇയെ ദാമ്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതുക ണ്ട് സന്യാസി ഒച്ചയെടുത്തു പാമ്പിനോട് പറഞ്ഞു “ നീ കുഞ്ഞിനെ വെറുതെ വിട്ടോ , അല്ലെങ്കില്‍ നിന്നെ ഞാന്‍ ശപിച്ചു ഇല്ലാതാക്കും “ . അതിനു ശേഷം പാമ്പ് ആരെയും കടിക്കുകയില്ല എന്ന് ഉറപ്പു കൊടുത്തു. കുറെ നാള്‍ കഴിഞ്ഞു ആ സന്യാസി വീണ്ടും ആ വഴിയെ വന്നു. അയാള്‍ കണ്ടത് ഒരു കൂട്ടം കുട്ടികള്‍ ആ പാമ്പുമായി കളിക്കുന്നതാണ്, പക്ഷെ കളിയുടെ അവസാനം ആ കുട്ടികള്‍ പാമ്പിനെ അടിച്ചു അവശയാക്കി പാമ്പിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന നിലയില്‍ ആയി. അത് സന്യാസിയെ കുറ്റപ്പെടു ത്തുന്ന രീതിയില്‍ ദയനീയമായ് നോക്കി . “അങ്ങ് പറഞ്ഞത് പോലെ മര്യാദക്കാരനായി ജീവിചിട്ടാണ് എനിക്കീ ഗതി വന്നത് “ എന്ന് പറഞ്ഞു. സന്യാസി പറഞ്ഞു “ ഞാന്‍ നിന്നോടു മറ്റുള്ളവരെ കടിക്കരുത് എന്നല്ലേ പറഞ്ഞുള്ളൂ, നീ വിഷമുള്ള പാമ്പായി അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലല്ലോ, നിന്റെ വിഷപ്പല്ലുകള്‍ കാട്ടരുതെന്നും . നിനക്ക് ആവശ്യമെങ്കില്‍ നിന്നെ ഉപദ്രവിക്കുന്നവരെ നശിപ്പിക്കാന്‍ കഴിയുമെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാമായിരുന്നു , ശ്രമിക്കണം , അല്ലാതെ വെറും പാവം ആയി ജീവിക്കാന്‍ കഴിയുകയില്ല. നിനക്ക് വിഷം ഉണ്ട് എന്നത് മറ്റുള്ളവര്‍ അറിഞ്ഞിരിക്കുന്നതാണ് നല്ലത്, അത് നീ ഉപയോഗിക്കുണ്ടോ എന്നത് വേറെ കാര്യം , ജീവിക്കാന്‍ ഇത് ആവശ്യമായിരിക്കും “
7. ചാണക്യന്റെ അവസാനം
ചന്ദ്രഗുപത മൌര്യനെ വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചാണക്യന് അറിയാമായിരുന്നു., ആ കുട്ടിയില്‍ അസാ മാന്യ നേത്രുത്വ പാടവവും പ്രതിഭയും അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ് ചാണക്യന്റെ ശ്ക്ഷണത്തില്‍ അദ്ദേഹം വലിയ ചക്രവര്‍ത്തി ആയതു. ചാണക്യന്‍ ചന്ദ്രഗുപ്തന് കൊടുത്തിരുന്ന ഭക്ഷണത്തില്‍ വളരെ കുറഞ്ഞ അളവില്‍ വിഷം കലര്‍ത്തി യിരുന്നു, കുറേശ്ശെ ചക്രവര്‍ത്തിയ്ക്ക് വിഷം കൊണ്ടു ജീവാ പായം വരാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി. ഒരിക്കല്‍ രാജാവ് തന്റെ സ്നേഹവായ്പ്പില്‍ തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ ഒരു ഭാഗം തന്റെ പൂര്‍ണ ഗര്ഭിണി ആയിരുന്ന ധര്‍മ്മ പതിന്ക്ക് നല്‍കി. അത് അവരുടെ മരണത്തില്‍ കലാശി ച്ചു. ചാണക്യന്‍ പെട്ടെന്ന് രാജ്ഞിയുടെ വയറു കീറി പൂര്‍ണ വളര്‍ച്ചയായ കുട്ടിയെ പുറത്തെടുത്തു . ആ കുട്ടിയാണ് പിന്നീട് ബിന്ദുസാരന്‍ എന്നാ പേരില്‍ ചന്ദ്ര ഗുപ്തന്റെ പിന്ഗാമി ആയതു . എന്നാല്‍ ബിന്ദുസാരന്‍ വളര്‍ന്നപ്പോള്‍ കൊട്ടാരത്തിലെ സുബന്ദു എന്ന മന്ത്രി ചാണക്യന്‍ ആണ് ബിന്ദുസാരന്റെ അമ്മയെ കൊന്നത് എന്ന് രാജാവിനോട് പറഞ്ഞു. ഇത് കേട്ട് ബിന്ദുസാരന്‍ ചാനക്യനെ ജെയിലില്‍ ആക്കി. എന്നാല്‍ ക്രമേണ സത്യം മനസ്സിലാക്കിയ ബിന്ദുസാരന്‍ ചാനക്യനെ മോചിപ്പിച്ചു. ബിന്ദു സാരന്‍ സുബന്ധുവിനെ ശകാരിച്ചു ചാനക്യനോടു മാപ്പപെക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷിക്കാന്‍ എന്ന പേരില്‍ അടുത്തു ചെന്ന അയാള്‍ ചാണക്യനെ സൂത്രത്തില്‍ വധിക്കുകയാണ് ചെയ്തത്. അങ്ങനേ അസൂയ കൊണ്ടായിരുന്നു ചാണക്യന്റെ അന്ത്യം .
ചാണക്യന്റെ ചില ഉപദേശങ്ങള്‍
1. എല്ലാ സുഹൃദ് ബന്ധങ്ങള്‍ക്ക് പുറകിലും ചില വ്യക്തിതാ ല്പര്യങ്ങള്‍ ഉണ്ടാവും , സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇല്ലാതെ സൗഹൃദം ഉണ്ടാവുകയില്ല. അത് ഒരു സത്യം ആണ്.
2. ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, അത് നാശത്തിലേക്ക് നയിക്കും .
3. സ്വാര്‍ത്ഥനായ ഒരാളെ ശരിയായ രീതിയിലേക്ക് നയിക്കാന്‍ ആത്മാമാനി ക്ക് കഴിയും, ഒരു ഭ്രാന്തനെ അവന്റെ വഴിക്ക് വിട്ടാല്‍ അവനെ നയിക്കാന്‍ കഴിയും , ബുദ്ധിമാനായ ഒരാളെ സത്യം കൊണ്ടു സ്വാധീനിക്കാന്‍ കഴിയും.
4. ഒരു ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക , ഞാന്‍ എന്ത് കൊണ്ടു ഇത് ചെയ്യുന്നു? ഇതിന്റെ ഫലം എന്തായിരിക്കും ? ഇത് വിജയമാകുമോ? ഈ മൂന്ന് ചോദ്യങ്ങക്കും തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ മുന്നോട്ടു പോകാവൂ.
5. ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്റെ ജയ പരാജങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കരുത് , ചെയ്യാന്‍ തുടങ്ങിയ ജോലി ഇടക്ക് വച്ച് നിര്‍ത്തരുത് , പൂര്‍ത്തിയാക്കുക , നിങ്ങള്ക്ക് സന്തോഷവും തൃപ്തിയും ഉണ്ടാവും .
6. ഒരു ഭരണാധികാരിയുടെ രഹസ്യ ലക്‌ഷ്യം ജനങ്ങളുടെ നന്മ ആയിരിക്കണം , ഭരണം നേരായ രീതിയില്‍ കൊണ്ടു പോകുകയാണ് അവരുടെ കടമ, ധര്‍മ്മം. എല്ലാവരെയും തുല്യരായി കണക്കാക്കുകയാണ് ഏറ്റവും പ്രധാനം .
7. പാവപ്പെട്ട സാധാരണക്കാരന്റെ സന്തോഷം ആയിരി്‍ക്കണം ഒരു ഭരണാധികാരിയുടെ ലക്‌ഷ്യം. ഒരിക്കലും തന്റെ വ്യക്തിപരമായ സുഖ സൌകര്യങ്ങള്‍ ആവരുത് .
കൂടൽമാണിക്യക്ഷേത്രം, ഇരിങ്ങാലക്കുട, തൃശ്ശൂർ
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.
തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.
ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രഹത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
മഹാവിഷ്ണുവിന്‍റെ അംശാവതാരവും ശ്രീരാമന്‍റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്‍റെ പ്രതിഷ്ഠ മറ്റ് എവിടേയും ഉള്ളതായിട്ടറിവില്ല.
അംശാവതാരമായതുകൊണ്ടാവാം മഹാവിഷ്ണുവിന്‍റേതാണ് പൂജ. ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല.
കിഴക്കോട്ടു ദര്‍ശനം. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ.
തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി.
പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ.
അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം,തൃപ്രയാർ), കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു.
മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാണ് വിശ്വാസം.
യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു.
ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം
ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല.
അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.
ജൈനസങ്കേതം: കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു.
ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.
ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം.
ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ എ.ഡി.500-ൽ ഇരിങ്ങാലക്കുടയിൽ ജനവാസവും എ.ഡി.650-ൽ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം.
തഞ്ചാവൂർ ശിലാശാസനത്തിൽ: കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെ “ചേദികുല മാണിക്യ പെരുമ്പള്ളി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.
ബ്രാഹ്മണ മേധാവിത്വം: ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു.
യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു.
ഉത്സവം
മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ്ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു.
കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ.
കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം
ഔഷധേ ചിന്തയേദ്വിഷ്ണും
ഭോജനേ ച ജനാർദ്ദനം
ശയനേ പത്മനാഭം ച
വിവാഹേ ച പ്രജാപതിം
യുദ്ധേ ചക്രധരം ദേവം
പ്രവാസേ ച ത്രിവിക്രമം
നാരായണം തനുത്യാഗേ
ശ്രീധരം പ്രിയസംഗമം
ദുഃസ്വപ്നേ സ്മര ഗോവിന്ദം
സങ്കടേ മധുസൂദനം
കാനനേ നരസിംഹഞ്ച
പാവകേ ജലശായിനം
ജലമദ്ധ്യേ വരാഹഞ്ച
പർവ്വതേ രഘുനന്ദനം
ഗമനേ വാമനഞ്ചൈവ
സർവ്വകാരേഷു മാധവം.
ഷോഡശൈതാനി നാമാനി പ്രാതരുത്ഥായ
യഃ പഠേൽ സർവ്വപാപവിനിർമുക്തോ
വിഷ്ണുലോകേ മഹീയതേ.
ഔഷധം സേവിക്കുമ്പോൾ വിഷ്ണുവിനെയും ഭക്ഷണം കഴിക്കുമ്പോൾ
ജനാർദ്ദനനേയും കിടക്കുമ്പോൾ പത്മനാഭനേയും വിവാഹം ചെയ്യുമ്പോൾ
പ്രജാപതിയേയും യുദ്ധത്തിൽ ചക്രപാണിയേയും വിദേശഗമനത്തിൽ
ത്രിവിക്രമനേയും മരണകാലത്തിൽ
നാരായണനേയും സ്നേഹിതന്മാരുമായുള്ള
കൂടിക്കാഴ്ചയിൽ ശ്രീധരനേയും ദുഃസ്വപ്നത്തിൽ ഗോവിന്ദനേയും സങ്കടങ്ങൾ
വരുമ്പോൾ മധുസൂദനനേയും കാട്ടിൽ
നരസിംഹത്തേയും അഗ്നിയിൽ അകപ്പെട്ടാൽ
ജലശായിയേയും വെള്ളത്തിൽ വീണാൽ
വരാഹമൂർത്തിയേയും പർവ്വതത്തിൽ
ശ്രീരാമചന്ദ്രനേയും ഗമനത്തിങ്കൽ
വാമനനേയും എല്ലാ കര്യങ്ങളിലും മാധവനേയും ധ്യാനിക്കണം.
ഈ പതിനാറു നാമങ്ങളേയും പ്രാതഃകാലത്തിൽ എഴുന്നേറ്റു ചൊല്ലുന്നവൻ
സർവ്വപാപങ്ങളിൽനിന്നും മുക്തനായി
ശ്രീ വൈകുണ്ഠത്തെ പ്രാപിച്ച് , വിഷ്ണുപാർഷദന്മാരാൽ പൂജിക്കപ്പെടുന്നു.
ശക്രേണ സംയതി ഹതോfപി ബലി ർ മഹാത്മാ
ശൂക്രേണ ജീവിതതനൂഃ ക്രതു വർദ്ധിതോഷ്മാ
വിക്രാന്തിമാൻ ഭയനിലീനസുരാം ത്രിലോകീം
ചക്രേ വശേ, സ തവ ചക്രമുഖാദഭീതഃ
                അർത്ഥം
മുമ്പ് അമൃത മഥനം കഴിഞ്ഞുണ്ടായ യുദ്ധത്തിൽ ഇന്ദ്രനാൽ കൊല്ലപ്പെട്ടവനായിട്ടും ശുക്ര മഹർഷി ജീവൻ കൊടുത്ത ദേഹത്തോടു് കൂടിയ മഹാത്മാവായ ആ ബലി യാഗം ചെയ്ത് ബലം വർദ്ധിച്ച് മഹാപരാക്രമി ആയിട്ട് നിന്തിരുവടിയുടെ ചക്രത്തിന്റെ മുമ്പിലും ഭയമില്ലാത്തവനായി പേടിച്ചൊളിച്ചു പോയ ദേവന്മാരോട് കൂടിയ മൂന്ന് ലോകവും പാട്ടിലാക്കി
പൂർവ്വ ജന്മത്തിൽ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ പുത്രിയായ രത്‌നമാലയായിരുന്നു പൂതന. അവതാരോദ്ദേശം നിർവ്വഹിക്കുവാനായി വാമനൻമഹാബലിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ ബലിക്കൊപ്പം രത്നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോൾ അവൾക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാൻ ആഗ്രഹം തോന്നി. രത്നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു. അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.
പ്രാണായാമം യഥാര്‍ത്ഥ പ്രാണനെ പിടികിട്ടുവാന്‍ നടത്തുന്ന അഭ്യാസങ്ങളില്‍ ഒന്നാണ്. മനുഷ്യശരീരത്തില്‍ ഈ പ്രാണന്‍റെ ചലനം ഏറ്റവും വ്യക്തമായി കാണുന്നത് ശ്വാസോഛ്വാസത്തിലാണ്. പ്രാണന്‍റെ ചലനസ്വഭാവം തന്നെയാണ് ശ്വാസത്തേയും ചലിപ്പിക്കുന്നത്. അഭ്യാസം കൊണ്ട് നമ്മുടെ ശ്വാസകോശങ്ങളുടെ ചലനം നമ്മുടെ ഇഛാനുസരണം നിയന്ത്രിക്കാനായാല്‍ ശരീരം മുഴുവനും ഇപ്രകാരത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ വന്നുചേരുന്നു. എല്ലാവരും ഒരേ പ്രാണസമുദ്രത്തിലെ അംഗങ്ങളാണ്. സ്പന്ദനത്തിന്‍റെ മാത്രയിലുള്ള ഭേദമേയുള്ളൂ. സ്വശരീരത്തിലുള്ള പ്രാണനെ നിയന്ത്രിക്കാനാകുന്നവന് എല്ലാ ജീവജാലങ്ങളും ഇപ്രകാരം വശംവദരായിത്തീരുന്നു. ശ്വാസമില്ലാതെ ഒരു ദിവസം വരെ ജീവിക്കാന്‍ കഴിയുന്ന യോഗികള്‍ ഉണ്ടത്രെ.
1. പ്രാണന്‍ - ദര്‍ശന ശക്‌തി
2. അപാനന്‍ - വിസര്‍ജ്‌ജനശക്‌തി
3. സമാനനന്‍ - ദഹനശക്‌തി
4. വ്യാനന്‍ - രക്‌തചംക്രണശക്‌തി
5. ഉദാനനന്‍ - ചിന്താശക്‌തി
വ്യാനന്‍ ശരീരത്തില്‍ആകവേ വ്യാപിച്ചിരിക്കുന്നു. അതോടൊപ്പം മറ്റു പ്രാണനുകളെ നിയന്ത്രിക്കയുംചെയ്യുന്നു.
സത്യത്തില്‍ പ്രാണന്‍ ഒന്നേയുള്ളൂ. ഓരോന്നിന്റെയും പ്രവര്‍ത്തിക്കനുസരിച്ച്‌ വെവ്വേറെ നാമങ്ങള്‍ കൊടുത്തിരിക്കുന്നുവെന്നു മാത്രം. പ്രാണനെ സഹായിക്കാന്‍ അഞ്ച്‌ ഉപപ്രാണന്മാരുണ്ട്‌- അവ:
1. നാഗന്‍- തികട്ടന്‍.
2. കൂര്‍മ്മന്‍- കണ്ണു തുറക്കുക- അടയ്‌ക്കുക.
3. കൃകരയന്‍-തുമ്മല്‍
4. ദേവദത്തന്‍- കോട്ടുവ (വിശുംഭരണം)
5. ധനഞ്‌ജയന്‍- തടിക്കുക- മെലിയുക എന്നീ പ്രക്രിയ നടത്തുന്നു.
മരിച്ച ശരീരത്തില്‍ നിന്നും മറ്റു പ്രാണനുകള്‍പോയാലും ഏതാനുംമണിക്കൂറുകള്‍ കഴിഞ്ഞേ ധനജ്ജയന്‍ വിട്ടുപോകയുള്ളൂ. ശരീരത്തിന്‍റെ നാശത്തിനായുള്ള വിഘടീകരണം നടത്തിയശേഷം മാത്രമാണ് ഈ പ്രാണന്‍
ശരീരം വിട്ടു പോവുക.അതിനാലാണ് മരിച്ചു കഴിഞ്ഞാലും നഖവും താടിരോമവും വളരുന്നത്.
പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നു .
സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം തുടങ്ങിയവകളുടെ ഉപകരണങ്ങളാക്കി ഭരിക്കുന്നു .
സൂര്യാസ്തമയത്തിൽ സൂര്യരശ്മികള്‍ സൂര്യനോടൊപ്പം മറഞ്ഞു നില്‍ക്കുന്ന പോലെ മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു തന്നെ കഴിയുന്നു.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
താളാത്മകമായും ദീർഘമായും ഉള്ള ശ്വസനം ദീർഘായുസ്പ്രദാനം ചെയുന്നു . ഉദാഹരണത്തിന് പെരുംപാമ്പ്, ആന, ആമ. ഇവ ദീർഘമായി ശ്വസിക്കുന്നവയും, ദീർഘായുസുള്ളവയുമാണ്. പറവകള്‍, മുയല്‍ തുടങ്ങിയ മൃഗ പക്ഷി ജാലങ്ങള്‍ ഹ്രസ്വമായി ശ്വസിക്കയും ചെറിയ ജീവിത കാലം ഉള്ളവയും ആകുന്നു.
പ്രാണന്റെ നിയന്ത്രണത്തിലൂടെ അതിനെ ഇച്ഛക്കനുസരിച് സഞ്ചരിക്കാന്‍ പരിശീലിക്കുന്നതാണ് പ്രാണായാമം .
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യമം ,നിയമം ,ആസനം ,പ്രാണായാമം ,പ്രത്യാഹാരം ,ധാരണ ,ധ്യാനം ,സമാധി എന്നിങ്ങനെയാണ് യോഗത്തിന്‍റെ എട്ടംഗങ്ങള്‍ .
യമങ്ങള്‍ അഹിംസ ,സത്യം ,അസ്തേയം ,ബ്രഹ്മചര്യം ,അപരിഗ്രഹം ,എന്നിവയാണ് .
നിയമങ്ങള്‍ ബാഹ്യാഭ്യന്തര ശൌച്യം ,സംതൃപ്തി ,തപസ്സ് ,സ്വാധ്യായം ,ഈശ്വരോപാസന എന്നിവയും .
ആസനം ശരീരത്തെ അടക്കി നിശ്ചലമാക്കി വെക്കാന്‍ സഹായിക്കുന്നു .
പ്രാണായാമം പ്രാണന്‍റെ ഗതിവിഗതികളെ അടക്കി ചിത്തപ്രകാശത്തെ മറച്ചുപിടിക്കുന്ന ആവരണങ്ങള്‍ നശിപ്പിക്കുന്നു .
പ്രത്യാഹാരംകൊണ്ട് ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ വിട്ട് ചിത്തസ്വരൂപത്തെ കൈക്കൊള്ളുന്നതാണ് .
ധാരണ ചിത്തത്തെ ഒരേയൊരു വിഷയത്തില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്തുന്നു .
ധ്യാനം ധാരണകൊണ്ട് ഏതു വിഷയത്തില്‍ ചിത്തമുറച്ചുവോ ആ വിഷയത്തെപ്പറ്റി മാത്രം ജ്ഞാനവൃത്തി നടത്തി ഏകതാ സ്വരൂപത്തില്‍ ചിത്തത്തെ ലയിപ്പിക്കുന്നു .
സമാധിയില്‍ ധ്യാനം ധ്യേയ വസ്തുവിന്‍റെ ആകാരം പൂണ്ട് സ്വസ്വരൂപം ഒഴിഞ്ഞതുപോലെ ആയിത്തീരുന്നു .
ധാരണധ്യാനസമാധിത്രയങ്ങള്‍ ഒരേ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് സംയമമാകുന്നു .
സംയമത്തിന്റെ ജയം കൊണ്ടു പ്രജ്ഞ തെളിയാന്‍ തുടങ്ങും .
ഇതു പടിപടിയായിട്ടു വേണം ചെയ്യാന്‍ .
കാരണം സംയമമെന്നത് മുന്‍പേ പറഞ്ഞവയെല്ലാറ്റിനും ഉള്ളില്‍ വരുന്നതാണ് .
സംയമത്തില്‍ ഭൂതഭവിഷ്യത്തുക്കളുടെ ജ്ഞാനമുണ്ടാകുന്നു .
പൂര്‍വ്വ ജന്മങ്ങളെ വരെ നാമിവിടെ കാണുന്നു .
പരശരീരങ്ങളിലെ ലക്ഷണങ്ങളില്‍ സംയമം ചെയ്‌താല്‍ പരചിത്ത ജ്ഞാനമുണ്ടാകുന്നു .
അണിമഹിമാദി അഷ്ടൈശ്വര്യങ്ങളില്‍ സംയമം ചെയ്‌താല്‍ അവയുണ്ടാകുന്നു .
ഭൂതങ്ങളില്‍ സംയമം ചെയ്‌താല്‍ അവയാകുന്നു .
എന്നാല്‍ ഈ സംയമം പോലും നിര്ബീജസമാധിക്കു പുറത്താണ് .
ചിത്തപ്രവൃത്തികള്‍ എല്ലാം തന്നെ അതിന്‍റെ പ്രഭുവായ പുരുഷന് ദൃശ്യമാക്കപ്പെടുന്നവയാണ് .
ചിത്തം ഒരിക്കലും പരിണാമശൂന്യനായ പുരുഷന്‍റെ സ്വന്തം പ്രകാശമല്ല .
സത്വരജസ്തമോഗുണബന്ധിതയായ പ്രകൃതി തന്നെ അത് .
ചിത്തവൃത്തികളുടെ സമ്പൂര്‍ണ്ണ നിരോധത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കൈവല്ല്യം ഉണ്ടാവുകയുള്ളൂ.
(ഇതിലെ സത്വം ചാര്‍ജില്ലാത്ത ന്യൂട്രോണും , രജസ് പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണും , ഇലക്ട്രോണ്‍ നെഗറ്റീവ് ചാര്‍ജായ ഇലക്ട്രോണും ആണെന്ന്‍ ഒരു ആധുനീക ഭാഷ്യവും കാണുന്നുണ്ട് .
പ്രവര്‍ത്തനം ഉള്ളിടത്ത് സ്പന്ദനങ്ങള്‍ ഉണ്ടാകുന്നു .
സ്പന്ദനങ്ങള്‍ ഉള്ളിടത്ത് ശബ്ദവും .
പരബ്രഹ്മത്തില്‍ ലയിച്ചു സാമാന്യാവസ്ഥയില്‍ ഇരിക്കുന്ന പ്രകൃതി വിഷമാവസ്ഥയിലേക്ക് (ദൃശ്യരൂപത്തില്‍) മാറുമ്പോള്‍ സ്പന്ദനം ആരംഭിക്കുന്നു .
ഈ ശബ്ദമാണത്രേ പ്രണവം എന്ന ഓം കാരം .
യോഗിയുടെ ചിത്തം സാധന കൊണ്ട് നേര്‍ത്ത് പ്രകൃതിയുടെ സാമാന്യവസ്ഥ വിഷമാവസ്ഥ യിലേക്ക് മാറുന്ന ഈ ആദ്യ തലത്തില്‍ എത്തി ചേരുമ്പോള്‍ പ്രണവം കേട്ടു തുടങ്ങുമത്രേ .

 പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഭൗതികലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയുള്ള ധ്യാനമാണ് സമാധി. സമാധിയില്‍ ആകെ എട്ട് നിലകളുണ്ട്‌. പരമോന്നതനിലയാണ്‌ മഹാസമാധി. ഗൌതമബുദ്ധന്‍റെ പല ശിഷ്യന്മാരും സമാധിനിലയിലേക്കെത്തിയിട്ട്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവര്‍ക്ക്‌ വരാന്‍ സാധിച്ചില്ല. പക്ഷേ ശ്രീബുദ്ധന്‍ എട്ട് സമാധിനിലകളെയും പരിശോധിച്ചു മനസ്സിലാക്കി; ജ്ഞാനം ലഭിക്കും മുമ്പു തന്നെ അതു തനിക്കാവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ആ സമാധിനില, തന്നെ ജ്ഞാനനിലയിലേക്കു കൊണ്ടുപോവുകയില്ലെന്ന്‍ ശ്രീബുദ്ധന്‍ മനസ്സിലാക്കിയിരുന്നത്രേ. സമാധിനിലയിലേക്ക് എത്തിച്ചേരുന്ന പരമഹംസന്‌ ആ അവസ്ഥയില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹം. പക്ഷേ അത്‌ അസാധ്യമായപ്പോള്‍ അദ്ദേഹം കാളിദേവിയെ പ്രാര്‍ത്ഥിച്ച്‌, “ദേവീ എനിക്കു സമാധിനില തരൂ” എന്ന്‍ കേണപേക്ഷിക്കുമായിരുന്നു. അങ്ങനെ പല പ്രാവശ്യത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം സമാധി നിലയിലേക്കെത്താനും തിരിച്ചു വരാനുമുള്ള കഴിവ്‌ അദ്ദേഹത്തിനു നിയന്ത്രണവിധേയമായി. ആ അനുഭവത്തെ അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു.
സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും.

  
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങളുടെ പേരില്‍ മായയില്‍ പെട്ട ദേഹികള്‍ക്കു അനുഭവപ്പെടുന്ന ദ്വൈത ഭാവനകള്‍ ആണ് സൃഷ്ടി . ധ്യാനത്താലോ മോക്ഷത്താലോ ശരീര ബന്ധനം  ഒഴിവാകുന്നത് വരെ മാത്രമേ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആയുസ്സുള്ളൂ . അതിനപ്പുറത്ത് മൂന്നു കാലങ്ങളെയും ഒന്നുപോലെ കാണാവുന്ന ജ്ഞാനത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ . അവിടെയാണ് പിന്നെ ആ ദേഹികളുടെ വാസം .
അത് ജനനമരണങ്ങള്‍ ഇല്ലാത്ത അമൃതാവസ്ഥയാണ് . ..puspangadan

പ്രകൃതി രഹസ്യം.

പ്രപഞ്ചത്തിന്റെ പിറകിലുള്ള രഹസ്യമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആദിയിൽ ശൂന്യത മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് നമ്മൾ പൊതുവെ കരുതുന്നത്.
എന്നാൽ ഇത് അങ്ങിനെയല്ല .
സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാൻ കഴിയാത്ത ഊർജ്ജം ദൃശ്യമായും അദൃശ്യമായും എല്ലായിടത്തും ഉണ്ടെന്നത് നമുക്കറിയുന്ന കാര്യമാണ്.
സൃഷ്ടി ഉണ്ടായി എന്നു നമ്മൾ പറയുന്നത് ആ ഊർജ്ജം ഏതെങ്കിലും ഒരു രൂപത്തിൽ ദ്രവ്യമായി രൂപപ്പെടുമ്പോൾ മാത്രമാണ്.
ഊർജ്ജത്തിന്റെ ദൃശ്യവും അദൃശ്യവുമായ രണ്ടവസ്ഥകളെ പറ്റി അദ്വൈത സിദ്ധാന്ത പ്രകാരം ഇങ്ങനെ പറയാം.
എല്ലാ കാലങ്ങളിലുമുള്ള പ്രപഞ്ചം അദൃശ്യ രൂപത്തിൽ ബ്രഹ്മം അഥവാ ഈശ്വരനിൽ ലയിച്ചിരിക്കുന്ന സാമാന്യാവസ്ഥയാണ് ഒന്ന്. മറ്റേത് കാലഭേദങ്ങളുടെ രൂപത്തിൽ ദ്രവ്യരൂപം പൂണ്ട് പ്രപഞ്ചത്തിന്റ പുറത്തേക്ക് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വിഷമാവസ്ഥ.
സാമാന്യാവസ്ഥയിൽ നിന്നു വിഷമാവസ്ഥയിലേക്കുള്ള പ്രപഞ്ചത്തിന്റ ഈ വെളിപ്പെടൽ തുടക്കമോ ഒടുക്കമോ ഇല്ലാക്കെ ഒരു ചക്രം കണക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു!
ലോകാരംഭം മുതൽ ലോകാവസാനം വരെ.
വീണ്ടും പഴയതു പോലെ എല്ലാം ആവർത്തിക്കുന്നു.
ജന്മാനുജന്മങ്ങളായി ഒരേയൊരു കാര്യം തന്നെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നാം സർവ്വജ്ഞനായ ബ്രഹ്മം അഥവാ ആത്മാവു തന്നെയായിരുന്നിട്ടും നമ്മുടെ പൂർവ്വ ജന്മങ്ങളെ കുറിച്ചോ വരാൻ പോകുന്ന ജന്മങ്ങളെ കുറിച്ചോ നമുക്ക് യാതൊരു സ്മരണയും കിട്ടുന്നുമില്ല.
ഇതെന്തുകൊണ്ടായിരിക്കാം?
നമുക്കു നോക്കാം.
ആദ്യമദ്ധ്യാന്തങ്ങളില്ലാതെ തിരിഞ്ഞു കൊണ്ടിരിക്കുന്ന കാല ചക്രത്തിൽ പ്രപഞ്ചം ദ്രവ്യ പിണ്ഡകാരം സ്വീകരിക്കുന്ന വിഷമാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്ന ജീവൻ മാത്രമാണ് ജനന മരണ സംസാരത്തിൽ എത്തപ്പെടുന്നത്. ജഢം അല്ലെങ്കിൽ ശരീരം നിമിത്തം ജീവൻ താൻ ആത്മാവാണ് എന്ന ബോധം വിസ്മരിക്കുന്നതാണ് ഈ അജ്ഞതക്കു കാരണം!
സത്വം, രജസ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ ആകാശാ ദി പഞ്ചഭൂതങ്ങളിൽ നിന്നും മനോബുദ്ധ്യേന്ദ്രിയാദി സഹിതമുള്ള ശരീരങ്ങളെ രൂപപ്പെടുത്തുന്നു.
പഞ്ചപ്രാണൻ മാരുടെ പ്രവർത്തനത്താൽ ശരീരത്തിനുമാത്രം അനുഭവപ്പെടുന്ന രാത്രി, പകൽ, സംവത്സരങ്ങൾ,ചൂട്, തണുപ്പ് ,രാഗം, ദ്വേഷം തുടങ്ങിയവയെല്ലാം തനിക്കാണ് അനുഭവപ്പെടുന്നത് എന്ന് ജീവൻ മാർ തെറ്റിദ്ധരിക്കുന്നു.
ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യയാണ് എന്ന് മനസ്സിലാക്കി യോഗാഭ്യാസമുറകളുടെ സഹായത്തോടെ ശരീരഭ്രമത്തെ മറികടന്ന് സർവ്വജ്ഞനായ ആത്മാവ് അഥവാ ബ്രഹ്മം തന്നെ താൻ എന്ന് ഏതൊരാൾ സാക്ഷാത്കരിക്കുന്നുവോ അവൻ ജഢ രൂപത്തിലുള്ള വിഷമാവസ്ഥയെ ഭേദിച്ചു കാലാതീതമായ ബ്രഹ്മം തന്നെയായി തീരുന്നു.pushpangadana

Karuka

ശാസ്ത്രീയ നാമം :  Cynodon dactylon
സംസ്‌കൃതം :നീല ധ്രുവ, ധ്രുവ
തമിഴ്: അറുകന്‍ തില്ല്
എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം. 
പുനരുത്പാദനം : തണ്ടില്‍ നിന്ന്. ദശപുഷ്പങ്ങളില്‍ ഒന്നാണ് കറുക. 
ഔഷധപ്രയോഗങ്ങള്‍:  കാലിലെ ആണിരോഗം മാറുന്നതിന് കറുക വേര്, മൂവില വേര് ഇതു രണ്ടും ചതയ്ക്കുക. ഇതില്‍ ചുക്കും വയമ്പും ഓരോ കഷ്ണം പകുതി ചുട്ടുകരിച്ച ശേഷം പൊതിഞ്ഞ് വീണ്ടും ചതച്ച് രാത്രിയില്‍ ആണിയുള്ള ഭാഗത്ത് വച്ചുകെട്ടുക. ഏഴ് ദിവസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ആണി രോഗം മാറും. കറുക നീരില്‍ മീറ( മുറു) പൊടിച്ചുചേര്‍ത്ത് തേനില്‍ ചാലിച്ച് ആണിയില്‍ വച്ചുകെട്ടുന്നതും നല്ലതാണ്.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കറുക നീര് ദിവസം 20 മില്ലി വീതം കഴിക്കുക. നാഡീബലത്തിനും ബലക്ഷയം മാറുന്നതിനും ഇത് നല്ലതാണ്. 
കാലിലെ ചൊറിച്ചില്‍ മാറുന്നതിന് കറുക അരച്ച് തേയ്ക്കുന്നത് ഉത്തമം. കറുക സമൂലം കഷായം വച്ച് കുടിച്ചാല്‍ ജ്വര രോഗങ്ങള്‍ ശമിക്കും. ശ്വാസകോശത്തിലെ പാട മാറുന്നതിനും ഈ കഷായം നല്ലതാണ്. 
മുടികൊഴിച്ചില്‍ മാറാന്‍ എണ്ണ: കറുക നീര്- ആറ് ലിറ്റര്‍, പൂവാങ്കുറുന്നില നീര്- ഒരു ലിറ്റര്‍, മൂടില്ലാത്താളി നീര്- ആറ് ലിറ്റര്‍, ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞ നീര്- ആറ് ലിറ്റര്‍, തേങ്ങാപ്പാല്‍- ആറ് ലിറ്റര്‍, കാരെള്ള് എണ്ണ- ആറ് ലിറ്റര്‍. ഇതില്‍ ചന്ദനം, കയ്യുണ്യം, നീല അമരിയില, രാമച്ചം ഇവ ഓരോന്നും 100 ഗ്രാം വീതം കല്‍ക്കം ചേര്‍ത്ത് കാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും. കണ്ണിന് കുളിര്‍മ, നല്ല ഉറക്കം ഇവ കിട്ടും. 
ശീതപിത്തം( ശരീരത്തില്‍ വട്ടത്തില്‍ ചൊറിഞ്ഞ് തടിക്കുക) മാറുന്നതിന് കറുക നാമ്പ്, നറുനീണ്ടി കിഴങ്ങ്, ഇരട്ടിമധുരം, മുത്തങ്ങ ഇവ സമം തേങ്ങാപ്പാലില്‍ അരച്ച് തേച്ചാല്‍ മതിയാകും. 
ശരീരത്തിന് വണ്ണം വയ്ക്കുന്നതിന് കറുകപ്പുല്ല് സമൂലം ഉണക്കിയതും വാളന്‍പുളിയുടെ പുളിഞരമ്പ്( പുളിയില ഉരിഞ്ഞുകളഞ്ഞ ശേഷമുള്ളത്), അമുക്കുരം, നെല്ലിക്ക തൊണ്ട്, ഇവ സമൂലം പൊടിച്ച് അഞ്ച് ഗ്രാം വീതം നെയ്യില്‍ ചാലിച്ച് ദിവസം രണ്ട് നേരം മുപ്പത് ദിവസം കഴിക്കുക. 
കറുക വേര് ഉണക്കിപ്പൊടിച്ചത് മൂക്കിപ്പൊടിപോലെ വലിച്ചാല്‍ മൂക്കിലൂടെ രക്തം വരുന്നത്( രക്തപിത്തം മൂലം) ശമിക്കും. 
കറുക നീര് തുടര്‍ച്ചയായി ഏഴ് ദിവസം കുടിച്ചാല്‍ ആര്‍ത്തവം വരാത്തവര്‍ക്ക് ആര്‍ത്തവം ഉണ്ടാകും.
പ്രസവശേഷം പാല് നിറഞ്ഞ് സ്തനങ്ങള്‍ക്ക് നീരുവച്ചാല്‍ കറുകപ്പുല്ല്, തുമ്പ പൂവ്, കാരെളള്, മഞ്ഞള്‍ ഇവ സമം പശുവിന്‍ പാലില്‍ അരച്ച് തേച്ചാല്‍ നീര് ശമിക്കും.