Monday, February 26, 2018

ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം
ഔഷധേ ചിന്തയേദ്വിഷ്ണും
ഭോജനേ ച ജനാർദ്ദനം
ശയനേ പത്മനാഭം ച
വിവാഹേ ച പ്രജാപതിം
യുദ്ധേ ചക്രധരം ദേവം
പ്രവാസേ ച ത്രിവിക്രമം
നാരായണം തനുത്യാഗേ
ശ്രീധരം പ്രിയസംഗമം
ദുഃസ്വപ്നേ സ്മര ഗോവിന്ദം
സങ്കടേ മധുസൂദനം
കാനനേ നരസിംഹഞ്ച
പാവകേ ജലശായിനം
ജലമദ്ധ്യേ വരാഹഞ്ച
പർവ്വതേ രഘുനന്ദനം
ഗമനേ വാമനഞ്ചൈവ
സർവ്വകാരേഷു മാധവം.
ഷോഡശൈതാനി നാമാനി പ്രാതരുത്ഥായ
യഃ പഠേൽ സർവ്വപാപവിനിർമുക്തോ
വിഷ്ണുലോകേ മഹീയതേ.
ഔഷധം സേവിക്കുമ്പോൾ വിഷ്ണുവിനെയും ഭക്ഷണം കഴിക്കുമ്പോൾ
ജനാർദ്ദനനേയും കിടക്കുമ്പോൾ പത്മനാഭനേയും വിവാഹം ചെയ്യുമ്പോൾ
പ്രജാപതിയേയും യുദ്ധത്തിൽ ചക്രപാണിയേയും വിദേശഗമനത്തിൽ
ത്രിവിക്രമനേയും മരണകാലത്തിൽ
നാരായണനേയും സ്നേഹിതന്മാരുമായുള്ള
കൂടിക്കാഴ്ചയിൽ ശ്രീധരനേയും ദുഃസ്വപ്നത്തിൽ ഗോവിന്ദനേയും സങ്കടങ്ങൾ
വരുമ്പോൾ മധുസൂദനനേയും കാട്ടിൽ
നരസിംഹത്തേയും അഗ്നിയിൽ അകപ്പെട്ടാൽ
ജലശായിയേയും വെള്ളത്തിൽ വീണാൽ
വരാഹമൂർത്തിയേയും പർവ്വതത്തിൽ
ശ്രീരാമചന്ദ്രനേയും ഗമനത്തിങ്കൽ
വാമനനേയും എല്ലാ കര്യങ്ങളിലും മാധവനേയും ധ്യാനിക്കണം.
ഈ പതിനാറു നാമങ്ങളേയും പ്രാതഃകാലത്തിൽ എഴുന്നേറ്റു ചൊല്ലുന്നവൻ
സർവ്വപാപങ്ങളിൽനിന്നും മുക്തനായി
ശ്രീ വൈകുണ്ഠത്തെ പ്രാപിച്ച് , വിഷ്ണുപാർഷദന്മാരാൽ പൂജിക്കപ്പെടുന്നു.

No comments: