Wednesday, June 27, 2018

പരീക്ഷണങ്ങളുടെ തീച്ചൂളയില്‍കൂടി ഭക്തനു ചിലപ്പോള്‍ കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ അത്തരം പരീക്ഷണങ്ങള്‍ ഭക്തനെ പരിക്ഷീണനാക്കുന്നില്ല. സന്ത് തുക്കാറാമിന്റെ അഭംഗുകളില്‍ വേദാര്‍ത്ഥങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. അന്നത്തെ ബ്രാഹ്മണരില്‍ ചിലര്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. അവരുടെ പ്രേരണയാലായിരിക്കണം തുക്കാറാമിനെ പരസ്യമായി അപമാനിക്കാന്‍തന്നെ ഒരു വിഭാഗം ജനങ്ങള്‍ തയ്യാറായി. ''മഹാരാജ്,അങ്ങേക്ക് രാജോചിതമായ ഒരു സ്വീകരണം നല്‍കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.'' അവര്‍ പറഞ്ഞു. തുക്കാറാമിനു സംഗതി മനസ്സിലായി. ഈശ്വരേച്ഛക്കു വഴങ്ങിക്കൊണ്ട് ആ ഭക്തോത്തമന്‍ അതിനെ അനുകൂലിച്ചു. ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ചിലര്‍ വന്ന് തുക്കറാമിന്റെ മുഖമാസകലം കരി പുരട്ടി.
ചിലര്‍ പഴയ ചെരുപ്പുകള്‍കൊണ്ട് കോര്‍ത്ത മാല അദ്ദേഹത്തെ അണിയിച്ചു. പിന്നെ ഒരു കഴുതയുടെ പുറത്ത് പൃഷ്ഠഭാഗത്തേക്കഭിമുഖമായി തുക്കാറാമിനെ ഇരുത്തി. ജനങ്ങളുടെ ഹര്‍ഷാരവങ്ങളില്‍ തുക്കാറാമും പങ്കുകൊണ്ടു. ഘോഷയാത്ര നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തുക്കാറാം ജനങ്ങളോടു പറഞ്ഞു. ''എനിക്ക് ഒരാഗ്രഹമുണ്ട്. പാവങ്ങളായതുകൊണ്ട് ഞങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് ഘോഷയാത്രയൊന്നും സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് എന്റെ ഭാര്യ ഈ ഘോഷയാത്രയെങ്കിലും കാണട്ടെ. എന്റെ വീടിന്റെ മുന്നില്‍കൂടി ഈ ഘോഷയാത്ര കടന്നുപോയാല്‍ കൊള്ളാം. ഇതാണെന്റെ ആഗ്രഹം.'' ജനങ്ങള്‍ സമ്മതിച്ചു. ഘോഷയാത്ര നീങ്ങിത്തുടങ്ങി. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ അതാ വരുന്നു ശിവജി മഹാരാജിന്റെ ഗുരുവായ സമര്‍ത്ഥരാമദാസ്. ബഹുമാനാര്‍ത്ഥം ഘോഷയാത്ര നിന്നു. ''എന്താണീ് ഘോഷയാത്ര..'' രാമദാസ് ആരാഞ്ഞു. ''തുക്കാറാമിന്റെ ബഹുമാനാര്‍ത്ഥം'' ജനങ്ങളില്‍ ആരോ പറഞ്ഞു. അടുത്തു ചെന്നു നോക്കിയപ്പോഴാണ് വിഠോബയുടെ  ഏറ്റവും വലിയ ഭക്തനായ തുക്കാറാമാണ് കഴുതയുടെ പുറത്തിരിക്കുന്നതെന്നു രാജഗുരുവിനു മനസ്സിലായത്.
ഇത്ര ഘോരമായ അപമാനത്തിനിടയിലും നിര്‍വികാരനായി വിരാജിക്കുന്ന തുക്കാറാമിനെ അദ്ദേഹം പ്രണമിച്ചു. ജനങ്ങള്‍ സ്തബ്ധരായി. ''അഹോ കഷ്ടം,എത്രഘോരമായ പാപമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ആ ഇരിക്കുന്നത് നിര്‍വികാരപരബ്രഹ്മസ്വരൂപമാണ്. ആ മഹാത്മാവിനെയാണല്ലോ നിങ്ങള്‍ ഇങ്ങിനെ നിന്ദിക്കുന്നത്.'' ജനങ്ങള്‍ തെറ്റു മനസ്സിലാക്കി രാജഗഗുരുവിനോട് ക്ഷമ ചോദിച്ചു. രാജഗുരു പറഞ്ഞു,''എന്നോട് ക്ഷമ ചോദിച്ചിട്ടു കാര്യമില്ല.ആ മഹാത്മാവിനോട്തന്നെ ക്ഷമ യാചിക്കുക.
'' ജനക്കൂട്ടം തുക്കാറാമിനെ നമസ്‌കരിച്ചു ക്ഷമ ചോദിച്ചു. ചിരിച്ചുകൊണ്ട് തുക്കാറാം പറഞ്ഞു,''ഇതൊരു ഉത്സവമല്ലേ. നിങ്ങള്‍ക്കെല്ലാം ആനന്ദത്തിന് വഴിയൊരുക്കിയതില്‍ എനിക്കു ചാരിതാര്‍ഥ്യമേയുള്ളു.''വിഠോബാ നാമാവലികൊï് അന്തരീക്ഷം മുഖരിതമായി. ഇതാണ് ഭക്തന്റെ ചിത്രം. ഭക്തന് ആരോടും വിദ്വേഷമില്ല. ആരോടും പരാതിയില്ല സ്തുതിനിന്ദകളില്‍ സമഭാവം പുലര്‍ത്തുന്ന ഭക്തന്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന ദേവനാണ്.   
janmabhumi
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ഏകാഗ്രതയുടെ ശക്തിയില്‍ അവര്‍ക്കുള്ള വ്യത്യാസമാണ്. ഏതു കര്‍മ്മമാര്‍ഗ്ഗത്തിലുമുള്ള സര്‍വ്വവിജയവും ഇതിന്റെ ഫലമാണ്. ഏകാഗ്രതയെക്കുറിച്ച് അല്പമൊക്കെ ആര്‍ക്കുമറിയാം. എന്നും നാമതിന്റെ ഫലങ്ങള്‍ കാണുന്നുണ്ട്. കലയിലും സംഗീതത്തിലും മറ്റുമുള്ള ഉയര്‍ന്ന നേട്ടങ്ങള്‍ ഏകാഗ്രതയുടെ ഫലങ്ങളാണ്. മൃഗത്തിനു ഏകാഗ്രതാശക്തി അത്യല്പമാണ്. മൃഗശിക്ഷകന്മാര്‍ക്കു നേരിടുന്ന വലിയ വിഷമം, പറഞ്ഞുകൊടുക്കുന്നതെന്തും മൃഗം സര്‍വ്വദാ മറക്കുന്നു എന്നതാണ്.
അതിന് ഏറെനേരം ഒന്നിലും ഒരിക്കല്‍ മനസ്സു നിര്‍ത്താന്‍ വയ്യ. ഇവിടെയാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം-മനുഷ്യനു വലിയ ഏകാഗ്രതാശക്തിയുണ്ട്. ഏകാഗ്രതാശക്തിയിലുള്ള വ്യത്യാസംതന്നെയാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസമാകുന്നത്. അധമനെ ഉത്തമനോടു താരതമ്യപ്പെടുത്തുക. ഏകാഗ്രതാ മാത്രയിലാണ് വ്യത്യാസം അതുമാത്രമാണ് വ്യത്യാസം. ആരുടെയും മനസ്സ് ചിലപ്പോള്‍ ഏകാഗ്രമാകാറുണ്ട്. നാം സ്‌നേഹിക്കുന്ന വസ്തുക്കളില്‍ നാം ഏകാഗ്രരാകണം. നമ്മുടെ മനസ്സ് യാതൊന്നില്‍ ഏകാഗ്രമാകുന്നുവോ അതിനെ നാം സ്‌നേഹിക്കുന്നു. ഏതമ്മയുണ്ട്, തന്റെ ഏറ്റവും എളിയ കുഞ്ഞിന്റെ പോലും മുഖത്തെ ഇഷ്ടപ്പെടാതെ? ആ മുഖമാണ് അവള്‍ക്ക് ആ ലോകത്തില്‍ സുന്ദരതമം. അവള്‍ അതിഷ്ടപ്പെടുന്നതു മനസ്സ് അതില്‍ ഏകാഗ്രമാക്കുന്നതുകൊണ്ടാണ്. അതേ മുഖത്തില്‍ മനസ്സേകാഗ്രമാകാമെങ്കില്‍ ഏവരും അതിഷ്ടപ്പെടും.
ആ മുഖം എല്ലാവര്‍ക്കും സുന്ദരതമമാകും. നാം സ്‌നേഹിക്കുന്ന വസ്തുക്കളില്‍ നാമെല്ലാം നമ്മുടെ മനസ്സ് ഏകാഗ്രമാക്കുന്നുണ്ട്. സുന്ദരഗീതം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് അതിലൊട്ടിപ്പോകുന്നു. നമുക്കതു പറിച്ചെടുക്കാന്‍ വയ്യതാനും. നിങ്ങള്‍ പറയുന്ന ശാസ്ത്രീയസംഗീതത്തില്‍ മനസ്സ് ഏകാഗ്രമാക്കുന്നവര്‍ക്കു നാടോടിപ്പാട്ട് ഇഷ്ടമല്ല. മറിച്ചും. ദ്രുതപരമ്പരയില്‍ സ്വരങ്ങള്‍ വരുന്ന സംഗീതം മനസ്സിനെ എളുപ്പം പിടികൂടുന്നു. ശിശുവിനു സജീവസംഗീതം ഇഷ്ടമാണ്. കാരണം സ്വരവേഗം മനസ്സിനലയാന്‍ ഒരവസരവും കൊടുക്കുന്നില്ല. നാടോടിപ്പാട്ടിഷ്ടപ്പെടുന്നവന് ശാസ്ത്രീയസംഗീതം അനിഷ്ടമാണ്. എന്തെന്നാല്‍ അതു കൂടുതല്‍ സങ്കീര്‍ണമാണ്, അതിനെ അനുഗമിക്കാന്‍ ഏകാഗ്രതയുടെ കൂടുതല്‍ മാത്ര വേണം താനും.
അത്തരം ഏകാഗ്രതകളിലുമുള്ള വലിയ കുഴപ്പം നാം മനസ്സിനെ നിയന്ത്രിക്കുന്നില്ലെന്നതാണ്. അതു നമ്മെ നിയന്ത്രിക്കുന്നു. നമ്മുടെ പുറത്തുള്ള എന്തോ ഒന്നു മനസ്സിനെ അങ്ങോട്ടു വലിക്കയും ഇഷ്ടമുള്ളത്ര നേരം പിടിക്കയും ചെയ്യുന്ന മട്ടാണ് നാം. ഈ കളാരവങ്ങള്‍ കേള്‍ക്കുന്നു അഥവാ സുന്ദരചിത്രം കാണുന്നു. മനസ്സ് ദൃഢഗൃഹീതമാകയും ചെയ്യുന്നു. നമുക്കതു പറിച്ചെടുത്തുകൂടാ.
നിങ്ങള്‍ക്കിഷ്ടമുള്ള ഒരു വിഷയത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ മനസ്സ് ഏകാഗ്രമാകുന്നു. ഞാന്‍ നിങ്ങളുടെ മനസ്സിനെ നിങ്ങളില്‍നിന്നുതന്നെ വലിച്ചെടുത്തു വിഷയത്തില്‍ നിര്‍ത്തുന്നു. നിങ്ങള്‍ എതിരായിട്ടും അങ്ങനെ നമ്മുടെ അവധാനം ഗൃഹീതമാകയും പല വസ്തുക്കളിലും നമ്മുടെ മനസ്സ് ഏകാഗ്രമാകയും ചെയ്യുന്നു. നാം 
എതിരായിട്ടും, നമുക്കതു തടുത്തുകൂടാ.ഇപ്പോള്‍ ചോദ്യമിതാണ്: ഈ ഏകാഗ്രതയെ വളര്‍ത്താമോ, നമുക്കതിന്റെ ഉടമകളാകാമോ? യോഗികള്‍ പറയുന്നു, ആകാം. യോഗികള്‍ പറയുന്നു, നമുക്കു മനസ്സിന്റെ മേല്‍ സമ്പൂര്‍ണ്ണനിയന്ത്രണം കിട്ടാനാവുമെന്ന്. സദാചാരപക്ഷത്തില്‍. ഏകാഗ്രതാശക്തിയുടെ വളര്‍ച്ചയില്‍ അപകടമുണ്ട്. മനസ്സിനെ ഒരു വിഷയത്തില്‍ ഏകാഗ്രമാക്കിയിട്ട് അതിനെ സ്വച്ഛന്ദം അസക്തമാക്കാനാവായ്ക എന്ന അപകടം. ഈ അവസ്ഥ വലിയ കഷ്ടപ്പാടിനു കാരണമാകുന്നു. നമ്മുടെ കഷ്ടതയ്ക്കു ഒട്ടുമിക്കവാറും കാരണം നമുക്ക് അസക്തമാക്കാന്‍ ശക്തിയില്ലാത്തതാണ്. അതുകൊണ്ട് ഏകാഗ്രതയെ വളര്‍ത്തുന്നതോടുകൂടി അസംഗശക്തിയും വളര്‍ത്തണം. ഒക്കെ വിട്ടും ഒന്നില്‍ മനസ്സു സക്തമാക്കാന്‍മാത്രം പോരാ. വെറും ഒരു നിമിഷത്തെ മുന്നറിവോടെ, അസക്തമാക്കി മറ്റെന്തെങ്കിലുമൊന്നില്‍ വെയ്ക്കാനും പഠിക്കണം. അതിനെ സുരക്ഷിതമാക്കാന്‍ ഈ രണ്ടും ഒന്നിച്ചു വളര്‍ത്തണം.
ഇതാണ് മനസ്സിനെ മുറയ്ക്കു വളര്‍ത്തല്‍. എനിക്കു വിദ്യാഭ്യാസസാരംതന്നെ മനസ്സിന്റെ ഏകാഗ്രതയാണ്, വസ്തുതകള്‍ ശേഖരിക്കലല്ല. വീണ്ടും എനിക്കെന്റെ വിദ്യാഭ്യാസം ചെയ്യേണ്ടിവന്നാല്‍, അക്കാര്യത്തില്‍ എന്തെങ്കിലും (നിര്‍ണ്ണായക)ശബ്ദം എനിക്കുണ്ടെങ്കില്‍, ഞാന്‍ വസ്തുതകള്‍ പഠിക്കയേ ഇല്ല. ഏകാഗ്രതയുടെയും അനാസക്തിയുടെയും ശക്തികളെ ഞാന്‍ വളര്‍ത്തും. എന്നിട്ട് ഒരു സംസിദ്ധകാരണത്തോടെ ഞാന്‍ സ്വച്ഛന്ദം വസ്തുക്കള്‍ ശേഖരിക്കും. ശിശുവില്‍, ഏകാഗ്രതയുടെയും അസംഗത്തിന്റെയും ശക്തികളെ ഒപ്പത്തിനൊപ്പം വളര്‍ത്തിക്കൊണ്ടുവരണം.
എക്കാലവും എന്റെ വളര്‍ച്ച ഒരു വശത്തുമാത്രമായിരുന്നു. ഞാന്‍ ഏകാഗ്രതയെ വളര്‍ത്തി, എന്റെ മനസ്സിനെ സ്വച്ഛന്ദം അസക്തമാക്കാനുള്ള ശക്തികൂടാതെ. എന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കഷ്ടപ്പാട് ഇതുകൊണ്ടായിരുന്നുതാനും. ഇപ്പോള്‍ എനിക്ക് അസംഗശക്തിയുണ്ട്. പക്ഷേ ജീവിതത്തില്‍ കുറെ വൈകിയിട്ട് വേണ്ടിവന്നു അതു പഠിക്കുവാന്‍.
നാം നമ്മുടെ മനസ്സിനെ വിഷയങ്ങളില്‍ നിര്‍ത്തുകയല്ലാതെ അവ നമ്മുടെ മനസ്സിനെ അങ്ങോട്ടു വലിക്കാന്‍ പാടില്ല. സാധാരണ എകാഗ്രരാകാന്‍ നാം നിര്‍ബ്ബന്ധിതരാണ്. നമുക്കു മറക്കാനാവാത്തതായി വിവിധവിഷയങ്ങളിലുള്ള ഒരാകര്‍ഷണം നമ്മുടെ മനസ്സിനെ പിടിച്ചു അവയിലുറപ്പിക്കയാണ്. മനസ്സിനെ നിയമിക്കാന്‍, നമുക്കിഷ്ടമുള്ളിടത്ത് അതിനെ സ്ഥാപിക്കാന്‍, വിശേഷാല്‍ പരിശീലനം വേണം. മറ്റൊരുതരത്തിലും അതു സാധ്യമല്ല. മതപഠനത്തില്‍ മനഃസംയമനം അത്യന്താപേക്ഷിതമാണ്. ഈ പഠിപ്പിന് മനസ്സിനെ മനസ്സിലേക്കുതന്നെ തിരിച്ചുവിടേണ്ടിയിരിക്കുന്നു.
മനസ്സിനെ പരിശീലിപ്പിക്കുന്നതില്‍ ആദ്യത്തെ പടി ശ്വാസക്രമീകരണമാണ്. ക്രമശ്വാസം ശരീരത്തെ അനുരഞ്ജനാവസ്ഥയിലാക്കുന്നു. അപ്പോള്‍ പിന്നെ മനസ്സിനെ പ്രാപിക്ക കൂടുതല്‍ എളുപ്പമാണ്. ശ്വാസാഭ്യാസത്തില്‍ ആദ്യം ഗണിക്കേïത് ആസനത്തെയാണ്. ഇരിപ്പിനെ, ഒരുവനു സുഖമായിരിക്കാവുന്ന ഏതാസനവും, അവന്നു യോഗ്യമായ അവസ്ഥാനമാണ്. നട്ടെല്ലിനെ നിര്‍ബാധം നിര്‍ത്തണം. ശരീരഭാഗത്തെ വാരിയെല്ലുകള്‍ താങ്ങുകയും വേണം. മനസ്സിനെ നിയന്ത്രിക്കാന്‍ സൂത്രപ്പണിയൊന്നും നോക്കരുത്. ലഘുവായ ശ്വാസം മാത്രമേ ആ വഴിക്കു വേണ്ടൂ. മനോനിയമനത്തിനുള്ള കൃഛ്രങ്ങളൊക്കെ തെറ്റാണ്. അവ അഭ്യസിക്കരുത്.
മനസ്സ് ശരീരത്തിന്മേലും ശരീരം അതിന്റെ മുറയ്ക്കു മനസ്സിന്മേലും പ്രവര്‍ത്തിക്കുന്നു. അവ അന്യോന്യം പ്രവര്‍ത്തിക്കയും പ്രതിപ്രവര്‍ത്തിക്കയും ചെയ്യുന്നു. ഓരോ മാനസികാവസ്ഥയും ശരീരത്തില്‍ തദനുരൂപാവസ്ഥയെ ഉളവാക്കുന്നു. ശരീരത്തിലെ ഓരോ പ്രവൃത്തിക്കും തദനുരൂപമായ ഫലം മനസ്സിന്മേലുണ്ട്. ശരീരമനസ്സുകള്‍ രണ്ടു ഭിന്നവസ്തുക്കളാണെന്നു വിചാരിച്ചാലും അവ രണ്ടും കൂടി ഒറ്റ ശരീരമാണെന്നു കരുതിയാലും ഒരു വ്യത്യാസവുമില്ല. കാരണം, ഭൌതികശരീരം സ്ഥൂലഭാഗവും മനസ്സ് സൂക്ഷ്മഭാഗവുമാണ്. അവ അനോന്യം പ്രവര്‍ത്തിക്കയും പ്രതിപ്രവര്‍ത്തിക്കയും ചെയ്യുന്നു. മനസ്സ് സദാ ശരീരമായിക്കൊണ്ടിരിക്കയാണ്. മനസ്സിനെ ശിക്ഷണം ചെയ്യുന്നതില്‍ ശരീരദ്വാരാ അതിനെ പ്രാപിക്കുന്നതാണ് ഏറെയെളുപ്പം. മനസ്സിനെ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ശരീരനിയന്ത്രണം.
ഉപകരണം സൂക്ഷ്മതരമാകുംതോറും ശക്തി മഹത്തരമാണ്. മനസ്സ് ശരീരത്തേക്കാള്‍ ഏറെ സൂക്ഷ്മവും കൂടുതല്‍ ശക്തിമത്തുമാണ്. ഇക്കാരണത്താല്‍ ശരീരത്തെക്കൊണ്ട് തുടങ്ങുന്നതാണ് കൂടുതല്‍ എളുപ്പം. ശ്വസനശാസ്ത്രം മനസ്സിനെ പ്രാപിക്കുവാന്‍ ശരീരത്തിലൂടെയുള്ള പ്രവര്‍ത്തനമാണ്. ഇതുവഴി ശരീരനിയന്ത്രണം നമുക്കു കിട്ടുന്നു. അനന്തരം ശരീരത്തിന്റെ സൂക്ഷ്മതരപ്രവര്‍ത്തനങ്ങളെ-സൂക്ഷ്മതരവും ആന്തരതരവുമായവയെ-നാം തൊട്ടറിയുന്നു. അങ്ങനെ ചെന്ന് നാം ഒടുവില്‍ മനസ്സിനെ പ്രാപിക്കയും ചെയ്യുന്നു. ശരീരത്തിന്റെ സൂക്ഷ്മതരപ്രവര്‍ത്തനങ്ങളെ തൊട്ടറിയുന്നതോടെ അവ നമ്മുടെ പിടിയില്‍ വരുന്നു. കുറേക്കഴിഞ്ഞു ശരീരോപരി മനസ്സിനുള്ള വ്യാപാരത്തെ തൊട്ടറിയാന്‍ നിങ്ങള്‍ക്കു കഴിയും. മനസ്സിന്റെ ഒരു പകുതി മറ്റേ പകുതിയുടെ മേല്‍ പ്രവര്‍ത്തിക്കുന്നതും മനസ്സ് ഇന്ദ്രിയകേന്ദ്രങ്ങളെ നവീകരിക്കുന്നതും നമുക്കു തൊട്ടറിയാന്‍ കഴിയും. എന്തെന്നാല്‍, മനസ്സ് നാഡീനിചയത്തെ നിയന്ത്രിക്കയും ഭരിക്കയും ചെയ്യുന്നു. വിവിധനാഡീധാരകളിലൂടെ മനസ്സു വ്യാപരിക്കുന്നതു നിങ്ങള്‍ക്കറിയാറാകും.
അങ്ങനെ, നിയതവും ക്രമവത്തുമായ ശ്വസനംകൊï് ആദ്യം സ്ഥൂലശരീരത്തേയും പിന്നെ സൂക്ഷ്മശരീരത്തേയും നിയമിച്ച്, മനസ്സിനെ നിയന്ത്രണാധീനമാക്കുന്നു. ആദ്യത്തെ ശ്വസനാഭ്യാസം തികച്ചും അപാ
യരഹിതവും ആരോഗ്യകരവുമാണ്. അതു നിങ്ങള്‍ക്കു നല്ല ആരോഗ്യം നല്‍കി, നിങ്ങളുടെ നിലയെ കൂടുതല്‍ നന്നാക്കുകയെങ്കിലും ചെയ്യും. മറ്റഭ്യാസങ്ങളെ പതുക്കെയും കരുതിയും കൈക്കൊള്ളേïതാണ്.
കടപ്പാട്  : https://sreyas.in
മനസ്സിലുണ്ടാകുന്ന സന്തോഷവും ദുഃഖവും ശരീരത്തെയും ശരീരത്തിനുണ്ടാകുന്ന സുഖവും വേദനയും മനസ്സിനെയും ബാധിക്കുന്നു. ഇവ രണ്ടും എല്ലായിപ്പോഴും സമഞ്ജസമായി നിലനിര്‍ത്തേïത് ആരോഗ്യത്തിന് അത്യാവശ്യമാണ്.
ചൂടുള്ള പാത്രത്തിലേക്ക് തണുത്ത എണ്ണ ഒഴിച്ചാല്‍, ചൂട് പാത്രത്തില്‍നിന്ന് എണ്ണയിലേക്കു പോകുന്നു. തണുത്ത പാത്രത്തിലേക്ക് ചൂടുള്ള എണ്ണയൊഴിച്ചാല്‍ ചൂട് മറിച്ചും പോകുന്നതുപോലെയാണിത്. മനസ്സിനെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും പഠിപ്പിക്കണം. മനസ്സിലേക്ക് പുറത്തുനിന്നും വരുന്ന സന്ദേശങ്ങളാണ് മനസ്സിനെ വികാരത്തിനടിമയാക്കുന്നത്. ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് ഇവയാണ് മനസ്സിലേക്കുള്ള പ്രവേശന ദ്വാരങ്ങള്‍. അതിലൂടെ നല്ലതു കടത്തിവിട്ടാല്‍ മനസ്സില്‍നിന്ന് നല്ലത് പുറത്തുവരും.
അകത്തേക്കു പോകുന്നതിന്റെ അടിസ്ഥാനത്തിലാണ് മനസ്സില്‍നിന്ന് ചിന്തകള്‍ ഉണ്ടാകുന്നത്. ചിന്തകള്‍ നന്മ നിറഞ്ഞ വികാരങ്ങളുണ്ടാക്കണമെങ്കില്‍, നന്മ നിറഞ്ഞ ചിന്തകളുണ്ടാകുന്നത് അകത്തേക്ക് പ്രവേശിക്കണം. മനസ്സിനെ വികാരത്തിനടിമയാക്കാതെ വിചാരത്തിനടിമയാക്കുകയും വേണം. വികാരങ്ങളുടെ അടിസ്ഥാനത്തിലാകരുത്, വിചാരങ്ങളുടെ അടിസ്ഥാനത്തിലാകണം നമ്മുടെ ജീവിതചര്യകള്‍. മനസ്സില്‍നിന്ന് ചിന്തകളുയരുന്നു. ചിന്തകളില്‍നിന്ന് നാം കര്‍മ്മത്തിലേക്ക് പോകേണ്ടതുണ്ട്. മനസ്സ്-ചിന്ത-കര്‍മ്മം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതു മൂന്നും നിരന്തര പരിശ്രമത്തിലൂടെ നന്മയിലേക്ക് നയിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.
ശരീരത്തിനു ഭക്ഷണം ആവശ്യമുള്ളതുപോലെ മനസ്സിന് ഭക്ഷണമാകുന്നത് കഥകളും മറ്റുള്ളവരുടെ അനുഭവങ്ങളും ഉപദേശങ്ങളും ജീവിത യഥാര്‍ത്ഥങ്ങളുമാണ്. നല്ല ഭക്ഷണം ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതുപോലെ മേല്‍പറഞ്ഞ നാലും മനസ്സിനെ പുഷ്ടിപ്പെടുത്തുന്നു.
ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ് മനസ്സ് ചൈതന്യവത്താകുന്നത്. അപ്പോഴാണ് വ്യക്തി ജീവിതാനുഭവങ്ങളറിയുന്നത്. ആ സമയത്താണ് മനസ്സിനെ നിരന്തരം വൃത്തിയാക്കേïത്.
ധന്യമായ ജീവിത പ്രയാണത്തിന് മറ്റുള്ളവരുടെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പാഠമാക്കണം. നാം അനുഭവിച്ചറിയാനുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനു പകരം ജീവിതാനുഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയവരുടെ അനുഭവം പങ്കുവെക്കുകയാണല്ലോ ഉത്തമം.
നമ്മുടെ മനസ്സിനെ ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിക്കണം; നാമിവിടെ ശാശ്വതരല്ല. ജീവിതത്തില്‍ സുഖവും ദുഃഖവും, ഉയര്‍ച്ചയും താഴ്ചയും, ലാഭവും നഷ്ടവും, നല്ലതു പറയുന്നവരും ചീത്ത പറയുന്നവരും... ഉള്ളതുപോലെതന്നെ ജനനവും മരണവുമുണ്ട്. ഇത് മനസ്സില്‍ ഇടക്കെങ്കിലും ഓര്‍മ്മിക്കാനായി സ്ഥാപിക്കണം.
ചിന്താധാര
ഡോ.എന്‍.ഗോപാലകൃഷ്ണന്‍
പ്രാണന്‍ അഗ്നിയാണ്, ചൂടാണ്. അപാനന്‍ ശീതളച്ചന്ദ്രനാണ്. വെളിച്ചവും നിഴലും പോലെ രണ്ടും ദേഹത്തില്‍ ഇരിക്കുന്നു. ബോധപ്രകാശവും ചാന്ദ്രവികീരണവും ചേര്‍ന്നാണ് അനുഭവങ്ങള്‍ വേദ്യമാകുന്നത്. അവയാണ് സൃഷ്ടിയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സൂര്യചന്ദ്രന്മാര്‍. ഈ സൂര്യചന്ദ്രന്മാര്‍ ദേഹത്തിലും ഉണ്ട്. ..
ഒരു ദിവസം എന്നത് രാത്രിയും പകലും ചേര്‍ന്നതാണെന്നതുപോലെ ജീവന്‍ ബോധവും ജഡവും ചേര്‍ന്നതാണ്. അഗ്നിയും സൂര്യനും ബോധത്തെയും ചന്ദ്രന്‍ ഇരുട്ടിനെ അല്ലെങ്കില്‍ ജഡത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍ ആകാശത്തുദിക്കുന്ന മാത്രയില്‍ ഇരുട്ട പ്രത്യക്ഷമാകുന്നതുപോലെ ബോധപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ അജ്ഞാനമെന്ന ഇരുട്ടും, ഭാവാഭാവങ്ങളുടെ പ്രകടനവും അവസാനിക്കും. ചന്ദ്രനെ – അജ്ഞാനമെന്ന ആന്ധ്യത്തെ- അങ്ങനെത്തന്നെ കണ്ടാല്‍ സത്യസാക്ഷാത്ക്കാരമുണ്ടാവും.
വസിഷ്ഠന്‍ തുടര്‍ന്നു: പറഞ്ഞു: , ഒരു പഴത്തിനെ പൊതിഞ്ഞിരിക്കുന്ന പഴത്തൊലിയെന്നപോലെ ഈ വിശ്വം പലപല ആവരണങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഒരു ശാഖയില്‍ അനേകായിരം പഴങ്ങള്‍. ആ ശാഖ അനേകായിരം ശാഖകളുള്ള ഒരു വൃക്ഷത്തിന്റേതാണ്. ആ വൃക്ഷം അനേകായിരം മരങ്ങളുള്ള ഒരു കാട്ടിലേതാണ്. ആ കാട് അനേകായിരം കാടുകള്‍ നിറഞ്ഞ ഒരു മലയടിവാരത്തിലേതാണ്. ആ മല ഒരു രാജ്യത്തിലെ അനേകായിരം മലകളില്‍ ഒന്നാണ്. ആ രാജ്യം അനേകായിരം രാജ്യങ്ങളുള്ള ഒരു ഭൂഖണ്ഡത്തിലേതാണ്. അത് അങ്ങനെയുള്ള അനേകായിരം ഭൂഖണ്ഡങ്ങള്‍ ഉള്ള ഒരു ഗോളത്തിലേതാണ്. അത്തരം ഗോളങ്ങള്‍ അനേകായിരമുള്ള ഒരു സമുദ്രമുണ്ട്. അത്തരം സമുദ്രങ്ങള്‍ അനേകായിരം ഉള്ളിലുള്ള ഒരു സത്വമുണ്ട്. അങ്ങനെയുള്ള അനേകായിരം സത്വങ്ങളെ മാലയായി കഴുത്തിലണിഞ്ഞ പരമപുരുഷനുമുണ്ട്. അങ്ങനെയുള്ള അനേകായിരം പരമപുരുഷന്മാരെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യനുണ്ട്. ആ സൂര്യനാണ് എല്ലാവരെയും എല്ലാത്തിനെയും പ്രദ്യോദിപ്പിക്കുന്നത്. അല്ലയോ യക്ഷീ, അത് ബോധത്തിന്റെ സൂര്യനാണ്. ആ സുര്യന്റെ വെളിച്ചത്തിലാണ് അനേകായിരം വിശ്വങ്ങള്‍ വെറും അണുകണികകളെപ്പോലെ നിലകൊള്ളുന്നത്. ആ പ്രകാശധോരണിയിലാണ് ഇപ്പറഞ്ഞ വസ്തുക്കളെല്ലാം സത്തെന്നപോലെ നിലനില്‍ക്കുന്നത്. ..
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 412 – ഭാഗം 6 നിര്‍വാണ പ്രകരണം.
ജീവോഽജീവോ ഭവത്യാശു യാതി ചിത്തമചിത്തതാം
വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1)
വസിഷ്ഠന്‍ തുടര്‍ന്നു: “ആത്മാന്വേഷണത്തിലൂടെ ക്ഷണത്തില്‍ മനസ്സ് നിര്‍മനമാവുകയും ജീവന്‍ നിര്‍ജീവനായി അവിദ്യ അവസാനിക്കുന്ന അവസ്ഥയാണ് മോക്ഷം അല്ലെങ്കില്‍ മുക്തി.”
ശുകമുനി പറഞ്ഞു: അല്ലയോ ബലീ ഞാന്‍ മറ്റൊരു ലോകത്തേയ്ക്ക് പോകുന്ന വഴിയാണ്. അതുകൊണ്ട് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ജ്ഞാനത്തിന്റെ സാരാംശം ഞാന്‍ പറയാം. ‘ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല.’,..
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 233

Tuesday, June 26, 2018

വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തും ഈ സുന്ദര ഭൂമിയെ ദീര്‍ഘകാലമായി കൈയടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്ന് പുലര്‍കാലത്ത് മുഴങ്ങി മണി എല്ലാ മതഭ്രാന്തിന്റെയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍ബല്യങ്ങളുടെയും മരണമണിയായിരിക്കട്ടെയെന്ന് ഞാന്‍ അകമഴിഞ്ഞ ആശിക്കുന്നു.  ..
Swamiji
വെളിച്ചം ഇരുട്ടിനെ അറിയുന്നില്ല. ഇരുട്ടില്‍ നിന്ന്‌ ഉണ്ടായതല്ല വെളിച്ചം. സത്യം അസത്യത്തെ അറിയുന്നില്ല. ശരീരം അസത്യം, ആത്മാവ്‌ സത്യം. അതിനാല്‍ അസത്യമായ ശരീരത്തിന്‌ സത്യമായ ആത്മാവിനെ സൃഷ്ടിക്കാനും അറിയുവാനും കഴിയുകയില്ല. ജനനവും മരണവും ശരീരത്തെ സംബന്ധിച്ച്‌ സത്യമായി തോന്നുന്നു. എന്നാല്‍ അത്‌ ആത്മാവിനെ സംബന്ധിച്ച്‌ ഒരു അസത്യപ്രസ്താവന മാത്രമാണ്‌. ആത്മാവിന്‌ ജനിക്കാനോ മരിക്കാനോ കഴിയുകയില്ല. ആന്തരിക സ്ഥിതി മനസിലായിപ്പോയ മഹാത്മാക്കള്‍ക്ക്‌ മാറ്റമില്ലാത്ത നിശ്ചലമായ ഒരു സത്തയാണ്‌ 'അത്‌' എന്നതില്‍ സംശയമില്ല. അയാള്‍ ആത്മാവില്‍ വര്‍ത്തിക്കുന്നു; അല്ല ആത്മാവായ ആനന്ദ വസ്തുവായിത്തന്നെ ഇരിക്കുന്നു. ആനന്ദത്തിന്റെ ശരീരാദികള്‍ ആവശ്യമില്ല തന്നെ. ഉറക്കത്തിലെ സുഖത്തിന്‌ ആര്‍ക്കും മറ്റുവസ്തുക്കളോ സ്വന്തം ശരീരമോ ആവശ്യമായി വരുന്നില്ലല്ലോ. അതുപോലെ ആത്മജ്ഞാനിക്ക്‌, സാക്ഷാത്കൃനായവന്‌ ആനന്ദത്തിന്‌ മറ്റൊരു വസ്തുവേണ്ടേ വേണ്ട. സ്വയം തന്റെ ആത്മാവിന്റെ ശുദ്ധമായ നിര്‍മ്മലനിലയെ വിശ്വസിക്കാനും അംഗീകരിക്കാനും അറിയാനും കഴിയാത്തവന്റെ ജീവിതം അസന്തുഷ്ടവും പ്രയോജനരഹിതവുമാണ്‌. ശവത്തെ സ്നേഹിച്ചുകൊണ്ട്‌ ഒരുവിന്‍ എത്രകാലം ജീവിച്ചാലും പ്രതികരണമില്ലാത്തതുപോലെയാണ്‌ അത്‌. മറ്റുള്ളവരുടെ നാവിലൂടെ സംസാരിക്കുന്നവരും അന്യന്റെ തലയെടുത്ത്‌ ചിന്തിക്കുന്നവരുമാണ്‌ അധികം പേരും. ബാഹ്യമായ പാതയിലൂടെ സഞ്ചരിക്കുന്ന വരെല്ലാം മറ്റുള്ളവരുടെ ആശയങ്ങളാല്‍ ചോദിതരായി അതിനെ അനുകരിക്കുന്നു. ബാഹ്യമായ ആഡംബരങ്ങളിലും അതിന്റെ ആഗ്രഹങ്ങളിലും അവന്റെ പാതയുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആന്തരിക പാത സ്വയം സഞ്ചരിക്കുവാനുള്ളതാണ്‌. അവിടെ നാനാത്വമായ ജീവിതത്തെ കരുപ്പിടുപ്പിക്കുകയാഠണെന്ന വ്യാജേന മറ്റുള്ളവര്‍ നല്‍കിയ ആശയങ്ങളെ മുഴുവനും പൂറം തള്ളി വേണം സഞ്ചരിക്കാന്‍.
എല്ലാ മനുഷ്യരുടെയും കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌ ദേഹത്തിലല്ല. ദേഹത്തിലൂടെ പ്രകടമാകുന്നതിന്‌ മുമ്പ്‌ അത്‌ മാനസികമായി ആരംഭിക്കുന്നു. അതിന്‌ മുന്‍പ്‌ അത്‌ ഉള്ളിലെ ചേതനയായി ഇരുന്ന്‌ ആശയങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട്‌ ഓരോരുത്തരിലും ഒരു പോലെയിരിക്കുന്നു. ഒരു വിധത്തിലും അതിന്‌ ആശയങ്ങള്‍ മുദ്ര ഉണ്ടാക്കുന്നില്ല. ഉള്ളിലെ തിരകളെ, സങ്കല്‍പ വികല്‍പ്പങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിക്കുകയും, സൃഷ്ടിക്കാതിരിക്കുകയും ചെയ്യാന്‍ ഒരാളിന്‌ കിഴയണം. വിവേകിയായ ഒരു മനുഷ്യന്‍ മനസ്സിന്റെ പിന്നിലല്ല; അതിന്‌ മുന്നിലാണ്‌. എന്നുപറഞ്ഞാല്‍ മനസ്സ്‌ ഉദയമാകുന്നതിന്‌ മുന്നേയുള്ള അയാളുടെ സ്വച്ഛനിലയെക്കുറിച്ച്‌ പൂര്‍ണ്ണമായും അയാള്‍ ബോധവാനാണ്‌. സാക്ഷാത്കൃതനായ ഒരാളിന്‌ അയാളുടെ ചിന്തകളെയും വാക്കുകളെയും നോക്കിക്കാണാനുള്ള സാവകാശം ഉണ്ടാകുന്നു.
ഒരു വസ്തുവിനെ കേന്ദ്രീകരിച്ചല്ലാതെ, ഒരു നിറം സ്വന്തമായി നിലനില്‍ക്കുന്നില്ല. അതുപോലെ മനസ്സിനെ കേന്ദ്രീകരിച്ചാണ്‌ ഇവിടെ രണ്ടാമതൊരു സംഭവം ഉണ്ട്‌ എന്ന്‌ തോന്നുന്നത്‌. അത്‌ തന്റെ വകയോ മനസ്സിന്റെ വകയോ എന്ന്‌ അറിയണം. താന്‍ മനസ്സല്ല എങ്കില്‍ മനസ്സിന്റെ വക തന്റേതല്ല. തന്റേത്‌ എന്ന്‌ ഉണ്ടെങ്കില്‍ അത്‌ മനസ്സിന്റെ വിഷയ രൂപത്തിലുള്ള പരിണാമാവസ്ഥയാണ്‌. അപ്പോള്‍ വിഷയരൂപം തന്റേതാണ്‌ എങ്കില്‍ അതന്‌ അന്തഃകരണത്തില്‍ നിലനില്‍പ്പുണ്ടോ എന്നറിയണം അന്തഃകരണത്തില്‍ ഒരു വസ്തുവിനും നിലനില്‍പില്ല.
ഭൗതികമായ തകര്‍ച്ച ഒരുവനെ ആത്മീയനാക്കുന്നു എന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. എന്നാല്‍ അത്‌ ശരിയല്ല. എന്റെ മാനസികമായ തകര്‍ച്ച ആത്മീയത അന്വേഷിക്കുന്നില്ല. മനസ്സും ശരീരവും കൂടി സൃഷ്ടിച്ച ആത്മീയത അന്വേഷിക്കുന്നില്ല. മനസ്സും ശരീരവും കൂടി സൃഷ്ടിച്ച കര്‍മ്മങ്ങളില്‍ നിന്നും സ്ഥൂലമായി എന്തെല്ലാമോ നേടി എന്നും അത്‌ തന്റേതാണ്‌ എന്നും അത്‌ തന്നെ സുഖിപ്പിക്കും എന്നും മറ്റുമുള്ള ഭാവനകളെല്ലാം തെറ്റാണ്‌. അതിനാലാണ്‌ അത്‌ തകര്‍ന്നുപോകുന്നത്‌. കശീരത്തിനുമപ്പുറം ശരിയായത്‌ ഉണ്ട്‌. അത്‌ എപ്പോഴും അതായി തന്നെ മാറ്റമില്ലാതെയുണ്ട്‌.
- സ്വാമി ശാന്താനന്ദഗിരി 
ആഹ്ലാദത്തിന്റെയോ ആമോദത്തിന്റെയോ സുഖകരമായ ഒരനുഭവമാണ്‌ സന്തോഷം. നമ്മുടെ ഈ അനുഭവം ആപേക്ഷികമാണ്‌. മനുഷ്യന്‍ വ്യത്യസ്തമായ മൂല്യങ്ങളില്‍ നിന്നാണ്‌ സന്തോഷിക്കുന്നത്‌. സമ്പന്നത ആഗ്രഹിക്കുന്നവന്‌ ധനം നേടുമ്പോള്‍ സന്തോഷം അനുഭവപ്പെടുന്നു. എന്നാലിത്‌ താല്‍ക്കാലികമാണെന്ന്‌ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷകരമായ അവസ്ഥ വസ്തുവില്‍ നിന്നോ വ്യക്തിയില്‍ നിന്നോ നേടാന്‍ നാം ആഗ്രഹിക്കുന്നു. ലൗകികജീവിതസുഖത്തില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ അലൗകിക സുഖമെന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്‌. മരണത്തിന്‌ മുന്‍പ്‌ ജീവിതത്തില്‍ സുഖമായിരിക്കേണ്ടതിനെക്കുറിച്ചാണ്‌ നമുക്ക്‌ ചിന്തിക്കാനുള്ളത്‌. സന്തോഷത്തിന്‌ മറുവാക്കുകളായി ആനന്ദം, സുഖം, രസം, ശാന്തി, അനുഗ്രഹം, ആഹ്ലാദം, സാവധാനം എന്നിങ്ങനെ നിരത്താം. ശ്രീരാമകൃഷ്ണ പരമഹംസര്‍ ആനന്ദത്തിന്റെ മൂന്നുരീതിയെക്കുറിച്ച്‌ പറയുന്നുണ്ട്‌. ലൗകീകസന്തോഷം, ആരാധനാസന്തുഷ്ടി, ബ്രഹ്മാനന്ദം ഇതില്‍ ഏറ്റവും സന്തുഷ്ടന്‍ ബ്രഹ്മമാണ്‌. എല്ലാം അറിയുന്നവന്‍. ഓരോ വ്യക്തിയും തന്റേതായ സന്തോഷം നേടേണ്ടിയിരിക്കുന്നു. ഈ സിദ്ധാന്തം പ്രാപഞ്ചികമാണ്‌. പഞ്ചഭൂതാധിഷ്ഠിതമായ ഈ കാഴ്ചപ്പാടിന്‌ ഭൗതികവാദമാണ്‌ അടിത്തറ. ശാരീരികസുഖമാണിതിന്റെ അടിത്തറ. തിന്നും കുടിച്ചും സന്തോഷിക്കുക. എന്നാല്‍ ഇതിന്റെ പരമോന്നത അവസ്ഥ മനസ്സിന്റെ സുഖമാണെന്ന്‌ കണക്കാക്കപ്പെടുന്നു. അറിവ്‌, കല, ശാസ്ത്രം, എന്നിവയിലൂടെ ആ അവസ്ഥ സ്വായത്തമാക്കാനാകും. വര്‍ധിതമായ സന്തോഷം ഉണ്ടാകുന്നത്‌ ആത്മീയവ്യക്തിത്വത്തിലേക്ക്‌ കടന്നുകൂടുമ്പോഴാണ്‌. അഹം എന്നതിലധിഷ്ഠിതമായിരിക്കും വ്യക്തിയുടെ സന്തോഷം.
ലോകമേ തറവാടെന്ന്‌ കണക്കാക്കുമ്പോള്‍ സന്തോഷം വ്യക്ത്യധിഷ്ടിതമല്ല. അതിന്‌ സാമൂഹിക പരിവേഷമാണുള്ളത്‌. വ്യക്തി അധിഷ്ടിതമാകുമ്പോള്‍ വ്യത്യസ്ത തലമാണിതിനുള്ളത്‌. താനേ വലുത്‌ എന്ന ഭാവമാണിവിടെ. അപ്പോള്‍ തന്റെ സുഖം എന്ന ഭാവതലത്തിനാണ്‌ പ്രധാന്യം. സ്വന്തമായ ആനന്ദത്തിന്റെ ഉന്നതി ഇവിടെ ലഭ്യം. സ്വയം സംതൃപ്തിയിലൂടെ പ്രവര്‍ത്തിക്കുന്നവന്‌ സ്വന്തമായ സന്തോഷമാണുണ്ടാകുക. മനസ്സ്‌ ശുദ്ധമാകുമ്പോള്‍ അത്‌ വ്യക്തിയുടെ ഉള്ളില്‍ പ്രഭാവം ഉണ്ടാക്കും. അതിന്‌ തിളക്കമുണ്ടാകും. ഇത്തരം ആന്തരിക അനുഭൂതി അഹത്തിലധിഷ്ഠിതമാണ്‌. ഇതിനെ ആനന്ദമയകോശ സന്തോഷം എന്നുപറയാം. ഇത്‌ ഒരാള്‍ക്ക്‌ മറ്റൊരാളില്‍ നിന്ന്‌ വ്യതിരിക്തമായിരിക്കും. വ്യക്തിഅധിഷ്ഠിതമായ ആത്മീയശരീരം, ബോധം, മനസ്സ്‌ എന്നിവയ്ക്കുപരിയായി വര്‍ത്തിക്കുമ്പോള്‍ അത്‌ സത്ചിതാനന്ദമാകുന്നു. സന്തോഷത്തിന്റെ ഉയര്‍ന്നതലം അനുഭൂതമാകുന്നത്‌ ആത്മീയതലത്തിലൂടെയാണ്‌. മനസ്സിന്റെ ഉന്നതതലത്തിലാണ്‌ സംഭവിക്കുന്നത്‌. ആത്മസംതൃപ്തി സ്വസുഖത്തിന്റെ ഉന്നത അവസ്ഥയാണ്‌. സത്‌ പ്രവര്‍ത്തനത്തിന്റെ ഫലമായി ലഭിക്കുന്ന സുഖം ആന്തരികമാണ്‌. മനസ്സ്‌ ശുദ്ധമാകുമ്പോള്‍ അത്‌ ഉള്ളില്‍ തട്ടുകയും പ്രതിഫലിക്കുകയും ചെയ്യും.
എല്ലാമതങ്ങളും സന്തോഷം വാഗ്ദാനം ചെയ്യുന്നു. വേദാന്തം ഉപനിഷത്‌വ്യാഖ്യാനം ഉപോത്ബലകമാകുന്നു. ആത്മസുഖമാണ്‌ യഥാര്‍ത്ഥ സന്തോഷമെന്ന്‌ ഭഗവത്ഗീത സാക്ഷ്യപ്പെടുത്തുന്നു. വീരോന്നതിയിലൂടെ യോഗികള്‍ അതുനേടുന്നു. പേടിയോ ഭയമോ അവര്‍ക്കില്ല. ബാഹ്യ പ്രപഞ്ചാനുഭൂതിയില്‍ ഭ്രമമില്ല. സുഖവും സന്തോഷവും സമാധാനവുമാണ്‌ അവര്‍ക്കുള്ളത്‌. ബ്രഹ്മാനുഭൂതിയിലാണ്‌ ഈ അവസ്ഥ ഉണ്ടാകുന്നത്‌. നമുക്ക്‌ സുഖകരമായ ഒരവസ്ഥ തോന്നുന്നത്‌ ഇതിന്റെ ഒരുണര്‍വില്‍ നിന്നാണ്‌. അത്‌ താല്‍ക്കാലികം ആണെങ്കില്‍പോലും ഓരോരുത്തര്‍ക്കും അത്‌ അവരുടെ അനുഭൂതിതലത്തിലാണ്‌ ബോദ്ധ്യപ്പെടുന്നത്‌. ഭൗതികവും ആത്മീയവുമായ സുഖത്തിനുപരിയായി വര്‍ത്തിക്കുമ്പോഴാണ്‌ ആനന്ദത്തിന്റെ ഉന്നതതലത്തിലെത്തുന്നത്‌. അവിടെ താനിത്‌ അനുഭവിക്കുന്നു എന്ന ഭാവം പോലും ഇല്ല. ആനന്ദത്തെ മറയ്ക്കുന്നതിന്‌ മൂന്നുകാരണങ്ങളുണ്ട്‌. അറിവില്ലായ്മ, അജ്ഞത, അഹങ്കാരം എന്നിങ്ങനെ മൂന്നുവിധ തടസങ്ങള്‍ സന്തോഷപ്രാപ്തിക്ക്‌ വിഘ്നമാകുന്നു. ഒന്നാമത്തെ തടസ്സം മാറ്റാന്‍ സത്യത്തെ അറിയാനുള്ള മാര്‍ഗ്ഗം തേടണം. രണ്ടാമത്തേത്‌ അറിവുനേടലാണ്‌. അതിലൂടെ ആത്മബോധവും സ്വയം വിലയിരുത്തലും നടക്കും. താനാരാണെന്ന അറിവ്‌ ഉണ്ടാകുന്നു. മൂന്നാമത്തെ തടസ്സം മാറാന്‍ ആത്മീയത നേടണം. അപ്പോള്‍ അറിവിനും ഉപരിയാകും. ആത്മീയ അനുഭവം മായമാറ്റി ബോധം തരും. സന്തോഷത്തിന്റെ യഥാര്‍ത്ഥതലം അവിടെയാണ്‌. ഓരോരുത്തരിലും ഇതുണ്ട്‌. അതിനെ സാക്ഷാത്കരിക്കുവാനുള്ള യത്നം വേണം.
നമ്മുടെ സ്നേഹം സ്വന്തബന്ധങ്ങളില്‍ അര്‍പ്പിക്കുന്നു. അവരോട്‌ അത്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഒരുതരത്തിലുള്ള സന്തുഷ്ടിലഭ്യമാകുന്നു. ഇത്‌ ശുദ്ധീകരിക്കുമ്പോള്‍ ലഭ്യമാകുന്നത്‌ ആത്മീയാനുഭൂതിയാണ്‌. ശാരീരിക സംബന്ധമാണ്‌ സന്തോഷം എന്നു കരുതുന്ന പാശ്ചാത്യര്‍ക്ക്‌ സന്തോഷത്തെക്കുറിച്ച്‌ വികലധാരണയാണുള്ളത്‌. ശാരീരിക ബന്ധത്തിലൂടെ സംതൃപ്തി നേടലാണ്‌ സന്തോഷവും സുഖവും എന്ന്‌ അവര്‍ കരുതുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അത്തരത്തിലുള്ളതായിരിക്കും. അപ്പോള്‍ മത്സരം, ഏറ്റുമുട്ടല്‍, അക്രമം, അതിക്രമം, കൊള്ള, കൊല, തീവ്രവാദം തുടങ്ങിയവ ഉണ്ടാകുന്നു. 
ബാഹ്യസുഖോപകരണങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തുന്നവര്‍ക്ക്‌ ഇതേ സാധൂകരിക്കാനാവൂ. അതിനപ്പുറം പോകണമെങ്കില്‍ ശരിയായ മാര്‍ഗ്ഗദര്‍ശിത്വം വേണം. അതിന്റെ അഭാവം ലോകത്തെ കീഴ്മേല്‍ മറിക്കുന്നു. അറിഞ്ഞോ അറിയാതെയോ നമ്മില്‍ ആനന്ദത്തിന്റെ ഭാവതലം ഉണ്ട്‌. അതിന്റെ യഥാര്‍ത്ഥതലത്തില്‍ എത്തിക്കുന്നതാണ്‌ ഭാരതീയ സിദ്ധാന്തം. ഭൗതികവാദം താല്‍ക്കാലിക സുഖപ്രദവും ഭാവിദുഃഖപ്രദവുമാണെന്ന്‌ തെളിയിക്കുന്നു. ഇതിനെ മാറ്റിയെടുക്കാന്‍ സാത്വികമായ നിലപാടാണ്‌ വേണ്ടത്‌. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക അച്ചടക്കം ഉണ്ടാകുന്നതങ്ങനെയാണ്‌. സാമൂഹ്യപുരോഗതിക്ക നിവാര്യമാണ്‌..janmabhumi
വേദാന്തത്തിൽ ജനന ജീവിതത്തെക്കാട്ടിലും മരണത്തിനാണ് പ്രധാന്യം.ഇതു മനസ്സിലാക്കിയാൽ ഒരിക്കലും മരണം ഓർത്തു ദുഖിക്കേണ്ടി വരില്ല.എല്ലാം ഭഗവാന്റെ അനുഗ്രഹമാണ്.
വിവേക ചൂഡാമണി  ശ്ലോകം - 160 Date_

ശല്യരാശിർ മാംസ ലിപ് തോ  മലപൂർണ്ണോ fതികശ്മല:
കഥം ഭവേദയം വേത്താ സ്വയമേ തദ് വിലക്ഷണ:
       ' അർത്ഥം
മലം കൊണ്ട് നിറഞ്ഞതും മാംസത്തിൽ പൊതിഞ്ഞതും വൃത്തികെട്ടതുമായ ഈഎല്ലിൻ കൂട് ഇതിൽ നിന്നെല്ലാം അത്യന്തം ഭിന്നവും ജ്ഞാതാവുമായ ആത്മാവ് ആകുന്നതെങ്ങിനെ?
161
ത്വങ് മാംസമേ ദോ f സ്ഥിപു രീഷ രാശാ-
വഹം മതിം മൂഢ ജന: കരോതി
വിലക്ഷണം വേത്തി വിചാരശീ ലോ
നിജ സ്വരൂപം പരമാർത്ഥ ഭൂതം
    ''അർത്ഥം
തോല് മാംസം മേദസ്സ് അസ്ഥി അമേദ്ധ്യം ഇവയുടെ സമുദായമായ ശരീരത്തിൽ  ഞാൻ  എന്ന താദാത്മ്യ ബുദ്ധിയെ മൂഢൻ ബന്ധിക്കുന്നു. വിചാരശീലനാകട്ടെ ദേഹ ഭി ന്നവും കാലാതീതനുമായ സ്വ സ്വരൂപത്തെ -പരമാത്മാവിനെ അറിയുന്നു. അതായത് വിചാര ഹീ ന ൻ ദേഹത്തെ ഞാൻ എന്ന് കരുതുന്നു. വിചാരശീലൻ ദേഹത്തിൽ നിന്ന് ഭിന്നവും നിത്യനുമാണ് തന്റെ യഥാർത്ഥ സ്വരൂപം എന്നറിയുന്നു.

162
ദേ ഹോfഹമിത്യേവ ജഡസ്യ ബുദ്ധി:
ദേ ഹേ ച ജീവേ വിദുഷ സ്ത്വ ഹം ധീ:
വിവേക വിജ്ഞാനവതോ മഹാത്മനോ
ബ്രഹ്മാഹമിത്യേവ മതി : സദാത്മനി
          അർത്ഥം
ഞാൻ ദേഹം തന്നെ എന്ന് മൂഢൻ കരുതുന്നു. ശാസ്ത്രജനി ത മാ യ പരോക്ഷ ജ്ഞാനമുള്ളവൻ ദേഹ ത്തിലും ജീവനിലും ഞാൻ എന്ന് അഭിമാനിക്കുന്നു. ആത്മാ-അനാത്മ വിവേചനം ചെയ്ത് സാക്ഷാത്കാരം സിദ്ധിച്ച മഹാത്മാവ് തന്നെ കുറിച്ച് സദാ ഞാൻ ബ്രഹ്മമാകുന്നു എന്നറിയുന്നു.
ജനകസഭയില്‍ നടന്നതെല്ലാം സശ്രദ്ധം വീക്ഷിക്കുകയായിരുന്നു തപസ്വിനിയായ ഗാര്‍ഗ്ഗി. വചക്നുവിന്റെ പുത്രിയായ ഗാര്‍ഗ്ഗി ശാസ്ത്രബോധത്തിലും സദാചാരനിഷ്ഠയിലും അങ്ങേയറ്റം ഉന്നതനിലയിലുള്ള അത്ഭുതപ്രതിഭാസമായിരുന്നു. ഇത്രയധികം പാണ്ഡിത്യമേറിയ ഒരു സ്ത്രീ അക്കാലത്ത് അപൂര്‍വ്വവ്യക്തി തന്നെയായിരുന്നു. ബ്രഹ്മനിഷ്ഠന്മാരില്‍ താനാണ് കേമനെന്ന് തെളിയിക്കുന്നതിനും യാജ്ഞവല്ക്യനെ ശാസ്ത്രസംവാദത്തില്‍ പരാജയപ്പെടുത്താനുമുള്ള ബ്രഹ്മണപണ്ഡിതന്മാരുടെ കഠിനശ്രമങ്ങള്‍ നിഷ് പ്രയോജനങ്ങളാകവേയാണ് ഗാര്‍ഗ്ഗിയുടെ രംഗപ്രവേശനം.
ഒറ്റവാക്കില്‍ ഉത്തരം പറയേണ്ടുന്ന അനേകം ചോദ്യശരങ്ങളെ ഗാര്‍ഗ്ഗി തുടരെത്തുടരെ യാജ്ഞവല്ക്യനെതിരെ തോടുത്തുവിട്ടു. യാജ്ഞവല്ക്യന്‍ വസ്മയിച്ചു പോയി.
ഗാര്‍ഗ്ഗി ചോദിച്ചു:
“യാജ്ഞവല്ക്യ, ഈ കാണുന്ന ഭൂമി, ജലത്തില്‍ ഊടും പാവും വ്യാപിച്ചിരിക്കുകയാണെങ്കില്‍ ജലം എന്തില്‍ വ്യാപ്തമായിരിക്കുന്നു.”
യാജ്ഞവല്ക്യന്റെ മറുപടിയ്ക്ക് ചോദ്യത്തേക്കാള്‍ വേഗമുണ്ട്.
“വായുവില്‍.”
“വായുവോ?”
“അന്തരീക്ഷത്തില്‍.”
“അന്തരീക്ഷലോകങ്ങളോ?”
“ഗന്ധര്‍വ്വലോകങ്ങളില്‍.”
“ഗന്ധര്‍വ്വലോകങ്ങളോ?”
“ആദിത്യലോകത്തില്‍.”
“ആദിത്യലോകങ്ങളോ?”
“ചന്ദ്രലോകത്തില്‍.”
“ചന്ദ്രലോകങ്ങളോ?”
“നക്ഷത്രലോകങ്ങളില്‍.”
“നക്ഷത്രലോകങ്ങളോ?”
“ദേവലോകങ്ങളില്‍.”
“ദേവലോകങ്ങളോ?”
“ഇന്ദ്രലോകങ്ങളില്‍.”
“ഇന്ദ്രലോകങ്ങളോ?” ”
“പ്രജാപതിലോകങ്ങളില്‍”
“പ്രജാപതിലോകങ്ങളോ”
“ഹരിണ്യഗര്‍ഭലോകത്തില്‍,”
“ഹരിണ്യഗര്‍ഭലോകങ്ങളോ?”
‌”ഗാര്‍ഗ്ഗീ, നീ അതിരുകടന്നു ചോദിക്കരുത്! ഹിരണ്യഗര്‍ഭലോകത്തിനപ്പുറം യുക്തിക്കോ അനുമാനത്തിനോ അവസരമില്ല. അത് ആഗമനം കൊണ്ടു നേരിട്ടറിയേണ്ടതാണ്. അവിടെ ചോദ്യത്തിന് അര്‍ത്ഥമില്ല. അതിരുകടന്ന നീ അതിപ്രശ്നം ചെയ്യരുത്. സ്ഥൂലശരീരത്തിന് അറിയാന്‍ കഴിയാത്തതിനെ നീ അറിയാന്‍ ഇപ്പോള്‍ ആഗ്രഹിച്ചാല്‍ അത് നിന്റെ മരണത്തിനിടയാക്കും. അതിനാല്‍ നിന്റെ തല ഭൂമിയില്‍ ഭൂമിയില്‍ പതിക്കാനിടയുള്ള ചോദ്യത്തില്‍ ഇപ്പോള്‍ പിന്‍തിരിയുക.”
അതുകേട്ടപ്പോള്‍ ഗാര്‍ഗ്ഗി തെല്ലമ്പരന്നു. ചോദ്യങ്ങളില്‍ നിന്ന് തല്ക്കാലം പിന്തിരി‍‍ഞ്ഞു. യാജ്ഞവല്ക്യന്റെ വാക്കുകള്‍ ഫലിക്കാതിരിക്കാന്‍ ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.
ഗാര്‍ഗ്ഗി പിന്തിരിയുന്നതു കണ്ട് അരുണപുത്രനായ ഉദ്ദാലകന്‍ സഭാതലത്തിലിറങ്ങി. പണ്ഡിതന്മാര്‍ക്കുകൂടി പേടിസ്വപ്നമായിരുന്ന ഉദ്ദാലകമഹര്‍ഷി വാഗ്‍വാദത്തിനു തയ്യാറായി വന്നപ്പോള്‍ ജനകമഹാരാജാവിന്റെ സഭയാകെ കോരിത്തരിച്ചു പോയി. ഗാര്‍ഗ്ഗിയുടെ അറിവ് അപാരമാണ്. യാജ്ഞവല്ക്യനോട് ഇനിയും പലരും ചോദിക്കണമെന്നും ആത്മീയസംവാദം തുടരണമെന്നും ഗാര്‍ഗ്ഗിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അധികം ചോദിച്ചാല്‍ തലപതിക്കുമെന്ന യാജ്ഞവല്ക്യന്റെ താക്കീത് ഗാര്‍ഗ്ഗിയെ ചിന്താകുഴപ്പത്തിലാക്കി. ശരീരനാശത്തില്‍ ലേശം ഭയം പോലും ഗാര്‍ഗ്ഗിക്കില്ല. എങ്കിലും സഭയെ മാനിച്ച് തല്‍ക്കാലം മിണ്ടാതിരുന്നു.
എല്ലാം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഉദ്ദാലകമഹര്‍ഷിയുടെ പുറപ്പാട്. തികച്ചും ശാന്തനായി അദ്ദേഹം യാജ്ഞവല്ക്യനോട് ചോദിച്ചു:
“അല്ലയോ യാജ്ഞവല്ക്യ, മഹാപണ്ഡിതന്മാരുടെ ഈ സഭയില്‍ ഏറ്റവും ശ്രേഷ്ഠനുവേണ്ടി ജനകമഹാരാജാവ് നീക്കിവെച്ച പശുക്കളെ നീ സ്വന്തമാക്കാന്‍ ശ്രമിച്ചു. അന്തര്യാമിയായ ആത്മാവിനെ അറിയാതെയാണ് നീ ബ്രഹ്മജ്ഞര്‍ക്കുള്ള പശുക്കളെ കൊണ്ടു പോകുന്നതെങ്കില്‍ നിന്റെ തല തെറിച്ചുപോകും! എന്റെ ചോദ്യങ്ങള്‍ക്ക് നീ ശരിയായ ഉത്തരം തരണം.” ഉദ്ദാലകന്‍ താക്കീതു നല്കി. അതോടെ മഹാസഭ വീര്‍പ്പടക്കി കാത്തിരുന്നു.
“അവിടുന്ന് ചോദിച്ചാലും.” യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഉദ്ദാലകന്‍ തന്റെ സംവാദം ആരംഭിച്ചു.
“യാജ്ഞവാല്ക്യ, ഞാനും കൂട്ടുകാരും പണ്ട് മദ്രദേശത്ത് പതഞ്ചലന്റെ വീട്ടില്‍ യജ്ഞശാസ്ത്രം പഠിച്ചുകൊണ്ടു താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്നിക്ക് മിക്കവാറും ഒരു ഗന്ധര്‍വ്വബാധ ഉണ്ടാകുമായിരുന്നു. അപ്പോള്‍ ആ സ്ത്രീ ഗന്ധര്‍വ്വ രീതിയില്‍ പെരുമാറും.” ഒരിക്കല്‍ ഗന്ധര്‍വ്വന്‍ അവരുടെ ശരീരത്തില്‍ ആവേശിച്ചപ്പോള്‍ ഞങ്ങള്‍ അവളോട് ചോദിച്ചു.
“നീ ആരാണ്?”
“ഞാന്‍ ഗന്ധര്‍വ്വനാണ്. അഥര്‍വ്വന്റെ പുത്രനായ കബന്ധനാണ്!”
ഗന്ധര്‍വ്വന്റെ സംഭാഷണം കേട്ട് പതഞ്ചലനും മറ്റും ചുറ്റും കുടിനിന്നു. അപ്പോള്‍ ഗന്ധര്‍വ്വന്‍ പതഞ്ചലനോടും മറ്റുള്ളവരോടും പലതും ചോദിക്കാനാരംഭിച്ചു.
പതഞ്ചലന്റെ ഗന്ധര്‍വ്വബാധിതയായ പത്നി പതഞ്ചലനോട് ചോദിച്ചു:
“അല്ലയോ, പതഞ്ചലാ, നിങ്ങള്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുക. ഈ ജന്മവും വരും ജന്മവും എല്ലാ ഭൂതങ്ങളും പരസ്പരം കെട്ടപ്പെട്ടിരിക്കുന്നത് ഏതൊരു സൂത്രത്തിലാണെന്ന് അറിയാമോ?”
എനിക്കറിയില്ലെന്ന് പതഞ്ചലന്‍ പറഞ്ഞു.
ആ സ്ത്രീയില്‍ ആവേശിച്ചിരിക്കുന്ന ഗന്ധര്‍വ്വന്‍ അവിടെ കുടിയിരിക്കുന്നവരോട് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചു നോക്കി.
ആര്‍ക്കും മറുപടി അറിയില്ലാതെ വന്നപ്പോള്‍ ആ ഗന്ധര്‍വ്വന്‍ സര്‍വ്വാന്തര്യാമിയായ ആത്മാവിനെക്കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. അതുകൊണ്ട് അത് എനിക്കറിയാം. അല്ലയോ യാജ്ഞാവല്ക്യ, ഈ വിധം ഞങ്ങള്‍ അറിഞ്ഞ ആ ചരട് എന്താണെന്ന് ഇപ്പോള്‍ ഈ സഭയില്‍ പറയുക. അതറിയില്ലെങ്കില്‍ നിന്റെ തല തെറിച്ചുപോകും.”
ഈ വിധത്തിലുള്ള ഉദ്ദാലകമഹര്‍ഷിയുടെ താക്കീതു കേട്ടിട്ട് തെല്ലും പരിഭ്രമമില്ലാതെ യാജ്ഞവല്ക്യന്‍ പ്രതികരിച്ചു.
“ഗൗതമ, ആ സൂത്രത്തെയും അന്തര്യാമിയെയും എനിക്കറിയാം.”
“എനിക്കറിയാം എന്ന് ഏതൊരുവനും പറയാം. നിനക്കറിയാമെങ്കില്‍ അറിയുന്നതുപോലെ പറയുക.”
“ഗൗതമാ, എല്ലാത്തിനേയും ബന്ധിപ്പിക്കുന്ന ആ ചരട് വായുവാകുന്നു. വായുവിനാലാണ് ഈ ലോകവും പരലോകവും എല്ലാ ഭൂതങ്ങളും കെട്ടപ്പെട്ടിരിക്കുന്നത്.”
“ശരി. എങ്കില്‍ ഇനി അന്തര്യാമിയെക്കുറിച്ചു പറയുക.”
“ഭൂമി, ജലം, അഗ്നി, അന്തരീക്ഷം , വായു, ദ്യുലോകം, ആദിത്യന്‍, ദിക്കുകള്‍, ചന്ദ്രന്‍, ആകാശം, തമസ്സ്, തേജസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ് എന്നിവയുടെയെല്ലാം ഉള്ളില്‍ ഇരിക്കുന്നവനും ഇവയെല്ലാം നിയന്ത്രിക്കുന്നവനും എന്നാല്‍ ഇവകള്‍ക്കൊന്നും അറിയാന്‍ കഴിയാത്തവനുമാണ് ആ അന്തര്യാമി. നിന്റെ ആത്മാവും ആ അന്തര്യാമിയാകുന്നു. ഇവന് നാശമില്ല. ഇതൊഴിച്ചുള്ളതെല്ലാം നശിക്കുന്നു. ഇവന് നാശമില്ല. ഇതൊഴിച്ചുള്ളതെല്ലാം നശിക്കുന്നതാകുന്നു.”
ഇത്രയും കാര്യങ്ങളില്‍ ഓരോന്നിനേയും യാജ്ഞവല്ക്യന്‍ പ്രത്യേകം വിശദീകരിച്ചതോടെ അരുണപുത്രനായ ഉദ്ദാലകന്‍ സംവാദനത്തില്‍ നിന്നു പിന്മാറി.
ഉടനെ ഗാര്‍ഗ്ഗി ബ്രാഹ്മണന്മാരുടെ അനുവാദത്തോടെ സഭയിലേയ്ക്കു ചാടിയിറങ്ങി. അവിടെക്കുടിയിരുന്നവരോട് പറഞ്ഞു.
“പൂജ്യന്മാരായ ബ്രാഹ്മണന്മാരേ, ഇപ്പോള്‍ ഞാന്‍ ഇദ്ദേഹത്തിനോട് രണ്ടു ചോദ്യങ്ങല്‍ ചോദിക്കാം. ആ രണ്ടു ചോദ്യങ്ങള്‍ക്ക് എന്നോട് ഉത്തരം പറയുന്നുവെങ്കില്‍ നിങ്ങളില്‍ ആര്‍ക്കും ഇദ്ദേഹത്തെ ബ്രഹ്മവാദത്തില്‍ ജയിക്കുവാന്‍ സാധിക്കുകയില്ല.”
“ഗാര്‍ഗ്ഗീ, ഭയം വേണ്ട. ഞങ്ങള്‍ക്കുവേണ്ടി നീ തന്നെ ചോദിച്ചാലും.” സഭാവാസികള്‍ ഗാര്‍ഗ്ഗിക്ക് അനുവാദം കൊടുത്തു. അതോടെ ഗാര്‍ഗ്ഗിക്കു ഭയമെല്ലാം മാറി. അധികം ചോദിച്ചാല്‍ തന്റെ തല തെറിച്ചു പോകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ സംവാദത്തില്‍ നിന്ന് പിന്തിരിപ്പിച്ച യാജ്ഞവല്ക്യനോട് വീണ്ടും ഏറ്റുമുട്ടുകയാണ്. ജനകമഹാരാജാവും ബ്രാഹ്മണ ശ്രേഷ്ഠന്മാരും അനുമതി നല്കിയതിനാല്‍ ഇനി ഭയപ്പെടേണ്ടതില്ല.
“അല്ലയോ, ശ്രേഷ്ഠനായ യാജ്ഞവല്ക്യ! ഞാന്‍ വീണ്ടും താങ്കളോട് സംവാദത്തിന് വരികയാണ്. ഇതില്‍ ഒരുപക്ഷേ താങ്കളുടെ വിജയം നിശ്ചയിക്കപ്പെടും. രണ്ടേ രണ്ടു ചോദ്യശരങ്ങള്‍ മാത്രമാണ് ഞാന്‍ താങ്കള്‍ക്കെതിരെ പ്രയോഗിക്കുന്നത്. ശൗര്യത്തിനു വിശ്രുതനായ കാശി രാജാവോ ശൂരവംശജനായ വിദേഹരാജാവോ യുദ്ധം കഴിഞ്ഞ് അഴിച്ചുവെച്ച വില്ലില്‍ വീണ്ടും ഞാണ്‍ കെട്ടി ശത്രുക്കളുടെ നേരെ ഏറ്റവുമധികം ശക്തിയേറിയ അമ്പുകളുമായി എഴുന്നേറ്റുവരുന്നതു പോലെ, താങ്കളുടെ മുമ്പില്‍ ഞാനും രണ്ടു ചോദ്യശരങ്ങളുമായി എഴുന്നേറ്റു നില്ക്കുകയാണ്. സാധ്യമെങ്കില്‍ ഇവയെ നേരിട്ട് ഉത്തരം തരിക. അല്ലെങ്കില്‍ പരാജയപ്പെട്ടതായി കരുതപ്പെടും. ഇതുവരെയുള്ള താങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിജയത്തെ ഈ ശരങ്ങള്‍ എതിരിടുന്നു.”
“ഗാര്‍ഗ്ഗീ, നീ ചോദിച്ചുകൊള്ളുക.”
കാഠിന്യമേറിയ ചോദ്യങ്ങള്‍ തന്നെയാകണം ഗാര്‍ഗ്ഗി പ്രയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും മുന്‍കൂട്ടി വ്യക്തമായി.
“യാജ്ഞവല്ക്യ, ഈ അണ്ഡകപാലങ്ങളുടെ മുകളിലും താഴെയും മധ്യത്തിലും പണ്ടേ ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതും ഇനി ഉണ്ടാകുവാന്‍ പോകുന്നതുമായ ഈ ജഗത്ത് ഏതിലാണ് ഊടും പാവും ഏകീഭവിക്കപ്പെട്ടിരിക്കുന്നത്? പറയൂ.”
“ആകാശത്തില്‍.”
യാജ്ഞവല്ക്യന്‍‍ ശരിയുത്തരം പറയുന്നതും ഗാര്‍ഗ്ഗി തല കുമ്പിട്ടു നമസ്കരിച്ചു. ഉടനെ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചു
“ആ ആകാശം ഏതിലാണ് ഏകീഭവിച്ചിരിക്കുന്നത്?”
ആകാശം കാലദേശങ്ങള്‍ക്ക് അതീതമായതുകൊണ്ട് മറഞ്ഞു മനസ്സിലാക്കാന്‍ നന്നേ വിഷമമാണ്. അതുകൊണ്ട് ആകാശത്തിന് ഏകീഭാവം വരുന്നിടം പറഞ്ഞു മനസ്സിലാക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നു ഗാര്‍ഗ്ഗി കരുതി. വിശദീകരിക്കാനും പ്രയാസം. ഉത്തരം പറയാന്‍ വേഗം സാധ്യമല്ലാത്തതിനാല്‍ യാജ്ഞവല്ക്യന്‍ പരാജയപ്പെടുമെന്ന് ഗാര്‍ഗ്ഗി കരുതി.
“ഗാര്‍ഗ്ഗി, നീ ചോദിക്കുന്ന വസ്തു ഒരിക്കലും നാശമില്ലാത്തതാണ്. അതിന്റെ ഉപമ അതുതന്നെ. അതിനെ മറ്റോന്നിനോടും ഉപമിക്കാനാവുകയില്ല. അതുതന്നെ. അതല്ലാതെ മറ്റൊന്നില്ല. സാക്ഷാത് ബ്രഹ്മമാണത്. നാശമില്ലാത്ത ഇതിനെ അറിയാതെ ഹോമമോ യാഗമോ തപസ്സോ ചെയ്തിട്ടും ഫലമില്ല. ഇതിനെ അറിയാതെ മരിക്കുന്നവന്‍ കൃപണനാകുന്നു. അറിഞ്ഞവന് പിന്നെ പുനര്‍ജ്ജന്മമില്ല. അവന്‍ ബ്രഹ്മവുമായി ഏകീഭവിച്ചിരിക്കുന്നു. മുക്തനാകുന്നു.” തുടര്‍ന്ന് ബ്രഹ്മത്തെപ്പറ്റി ഗാര്‍ഗ്ഗിയോട് യാജ്ഞവല്ക്യന്‍ വിശദീകരിച്ചു. അതെല്ലാം കേട്ടിട്ട് ഗാര്‍ഗ്ഗി പരാജയം സമ്മതിച്ചു. മറ്റു ബ്രഹ്മണരോട് യാജ്ഞവല്ക്യനെ നമസ്ക്കരിക്കുവാനും നിങ്ങളുടെ കൂട്ടത്തില്‍ ഒരുവനും ബ്രഹ്മജ്ഞസംവാദത്തില്‍ യാജഞവലക്യനെ തോല്പ്പിക്കാനാവില്ലന്നും വ്യക്തമാക്കി.
ജനകസഭയില്‍ ഗാര്‍ഗിയുടെ തീക്ഷ്ണമായ ചോദ്യങ്ങള്‍ക്ക് അനായാസമാണ് യാജ്ഞവല്ക്യന്‍ ഉത്തരം നല്കിയത്. അതുകേട്ട് സംതൃപ്തയായി ഗാര്‍ഗ്ഗി. ഈ സഭയില്‍ യാജ്ഞവല്ക്യനേക്കാള്‍ വലിയൊരു പണ്ഡിതനുണ്ടാകാന്‍ സാധ്യതയില്ലെന്ന് അവള്‍ സമ്മതിച്ചു. ബ്രഹ്മജ്ഞരില്‍ ശ്രേഷ്ഠനുവേണ്ടി ജനകമഹാരാജാവ് വാഗാദാനം ചെയ്ത പശുക്കളെ യാജ്ഞവല്ക്യന്‍ സ്വീകരിച്ചതില്‍ അനുചിതമൊന്നുമില്ലെന്നും സഭയ്ക്കു ബോധ്യമായി. അവിടെക്കൂടിയ എല്ലാ ബ്രഹ്മണര്‍ക്കും അദ്ദേഹത്തിന്റെ ബ്രഹ്മിഷ്ഠത്വത്തെ സമ്മതിച്ചു കൊടുക്കാതെ തരമില്ലെന്നായി.
ഗാര്‍ഗ്ഗിയുടെ വിശദീകരണം യാജ്ഞവല്ക്യനെ പുകഴ്ത്തിക്കൊണ്ടായി. അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നതാണ് നല്ലതെന്നുവരെ അവള്‍ പറഞ്ഞുതുടങ്ങി.
ഇതെല്ലാം കണ്ടും കേട്ടും അവിടെ ഇരിക്കുകയായിരുന്ന ശകല്യന്റെ പുത്രനായ വിദഗ്ധന്‍ ഗര്‍വ്വോടെ എഴുന്നേറ്റു. അനേകം ശിഷ്യന്മാരോടൊപ്പമാണ് വിദഗ്ധന്‍ അവിടെ എത്തിയത്. സകലശാസ്ത്രങ്ങളിലും അറിവുള്ളവന്‍ എന്ന അഹങ്കാരവുമുണ്ട്. ശാകല്യന്‍ എന്ന പേരില്‍ പ്രസിദ്ധനുമാണ് അദ്ദഹം കുബുദ്ധികളായ ചിലര്‍ ശാകല്യനെ പുകഴ്ത്തി.
യാജ്ഞവല്ക്യനെതിരെ പറഞ്ഞ് പോരാട്ടത്തിനിറക്കി. യാജ്ഞവാല്ക്യനോട് ശാകല്യന്‍ ഇനി ചോദിച്ചറിയാനാണെന്ന് മറ്റുചിലര്‍ സംശയിച്ചു. എങ്കിലും പ്രഗത്ഭനും പ്രശസ്തനും ആചാര്യസ്ഥാനത്ത് പലരാലും പ്രതിഷ്ഠിക്കപ്പെട്ടവനുമായ ശാകല്യന്റെ രംഗപ്രവേശനം സഭയില്‍ ജിജ്ഞാസയും ആകാംക്ഷയും ഉളവാക്കി.
പ്രൗഢിയോടെ ശാകല്യന്‍ അഭിസംബോധന ചെയ്തു തുടങ്ങി.
“യാജ്ഞവല്ക്യാ, അവിടുത്തെ പാണ്ഡിത്യം പ്രശംസനീയം തന്നെ. എങ്കിലും ചിലത് ചോദിക്കാനുണ്ട്”
“അങ്ങ് ചോദിച്ചാലും.”
ഇത് ഒരു സംവാദമല്ല. ഏറ്റുമുട്ടലാണെന്നു തോന്നി. എന്തോ കഠിനമായി ഭാവിച്ചുകൊണ്ടാണ് സാകല്യന്‍ നില്ക്കുന്നത്. എന്തിനും തയ്യാറായി ശാകല്യന്റെ ശിഷ്യന്മാരും അനുചരന്മാരും ഭൃത്യന്മാരുമുണ്ട്.
സഭാവാസികള്‍ക്ക് ചെറിയ പരിഭ്രാന്തിയായി. ജനകമഹാരാജാവിന്റെ സഭയില്‍ വെച്ചാണന്നുള്ള ആശ്വാസം മിക്കവാറുമുണ്ട്.
“ചോദിക്കാം.” യാജ്ഞവല്ക്യന്റെ സ്വരവും കടുത്തു തുടങ്ങി.
“യാജ്ഞവല്ക്യരേ, ദേവന്മാരുടെ സംഖ്യ എത്ര?”
“വൈശ്യദേവന്റെ മന്ത്രപദശാസ്ത്രത്തില്‍ എത്ര സംഖ്യ പറയുന്നുവോ അത്രയുമുണ്ട്.”
“അതെത്രയാണ്?”
“മുന്നുറ്റിമൂന്നും മൂവായിരത്തിമൂന്നും വരും.”
“ശരിതന്നെ” എന്നു സമ്മതിച്ചു കൊടുത്തിട്ട് ശാകല്യന്‍ വീണ്ടും ചോദിച്ചു.
“വാസ്തവത്തില്‍ ഈ ദേവന്മാര്‍ എത്രയുണ്ടെന്ന് അറിയാമോ?”
“മുപ്പത്തിമൂന്ന്.”
“ശരി. മുപ്പത്തിമൂന്നുതന്നെ.”
ദേവന്മാരുടെ അനന്തതയില്‍ നിന്ന് ക്രമേണയുള്ള സാങ്കോചത്തേയും ആത്മാവിന്റെ സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേയ്ക്കുള്ള ഗതിയേയും അറിയാനാണ് ശാകല്യന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത്. സഗുണോപാധിയായ ദേവതാഭേദങ്ങള്‍ ബ്രഹ്മത്തിനില്ല. സാക്ഷാത്ബ്രഹ്മം രൂപരഹിതമാണ്. ഏതൊരുവിധ ഭേദങ്ങളുമില്ല. ഉപാധിരഹിതമാകുമ്പോള്‍ നിശ്ചലത്വമാണ്. ഉപാധിയോടു ചേര്‍ത്താണ് ദേവന്മാര്‍ക്ക് എണ്ണം മറ്റുള്ളവര്‍ കല്പിക്കുന്നത്. ബ്രഹ്മത്തിന്റെ പാരമാര്‍ത്ഥിക ഭാവത്തിലാണ് ശാകല്യന്‍ ചോദിക്കുന്നത്. ചോദ്യത്തിന്റെ ലക്ഷ്യം കണ്ടെത്തിയുള്ള ഉത്തരമാണ് യാജ്ഞവാല്ക്യന്‍ നല്കുന്നതും. സഭയാകെ വിസിമയത്തിലാണ്.
“ഏതാണ് ആ മുപ്പത്തിമൂന്നുപേര്‍”
ശാകല്യന്‍ ചോദ്യം തുടര്‍ന്നു.
“​അഷ്ടവസുക്കളും ഏകാദശരുദ്രന്മാരും ദ്വാദശ ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും കൂടി ചേര്‍ന്ന് മുപ്പത്തിമൂന്ന്!”
“വസുക്കള്‍ ആരെല്ലാമാണ്?”
“അഗ്നി, പൃഥ്വി, വായു, അന്തരീക്ഷം, ആദിത്യന്‍, ദ്യോവ്, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയാണ് വസുക്കള്‍.”
“വസുക്കള്‍ എന്നാല്‍ അര്‍ത്ഥമെന്താണ്? വിശദീകരിക്കാമോ?”
“വസുക്കളിലാണ് ഈ ജഗത്ത് വച്ചിരിക്കുന്നത്. പ്രാണികളെയെല്ലാം വസിപ്പിക്കുന്നത് ആണ് വസു. ജീവികളുടെ ശരീരാവയവങ്ങളെ നിര്‍മ്മിക്കുകയും അവയെ നിലനിര്‍ത്തുകയും പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും കര്‍‍‍‍മ്മഫലം അനുഭവിപ്പിക്കുകയും ചെയ്യുന്നത് വസുക്കളാണ്.‍ യാജ്ഞവല്ക്യന്‍ വിശദീകരിച്ചു.
തുടര്‍ന്ന് രുദ്രന്മാര്‍, ആദിത്യന്‍, പ്രജാപതി, ഇന്ദ്രന്‍ എന്നിവയെല്ലാം കുറിച്ച് ശാകല്യന്‍വിശദമായി ചോദിച്ചു. യാജ്ഞവല്ക്യന്‍ എല്ലാത്തിനും ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോള്‍ ശാകല്യന്‍’വാസ്തവത്തില്‍ ദേവന്മാരെത്രയുണ്ടെന്ന്’ വീണ്ടും ചോദിച്ചു. ശരിക്കും പറഞ്ഞല്‍ ദേവന്മാര്‍‍’ആറ്’ എണ്ണം മാത്രമേയുള്ളൂവെന്നായി യാജ്ഞവല്ക്യന്‍. ആ ആറെണ്ണത്തെക്കുറിച്ച് വളരെനേരം അനേകം സംശയങ്ങള്‍ ശാകല്യന്‍ ഉന്നയിച്ചു.
അഗ്നി, ഭൂമി, വായൂ, അന്തരീക്ഷം, ആദിത്യന്‍, ദ്യോവ് എന്നിവയെ എല്ലാം കുറിച്ച് യാജ്ഞവല്ക്യന്‍ വിസ്തരിച്ചു പറഞ്ഞു. എന്നിട്ടും ശാകല്യന് സംശയം കെട്ടടങ്ങിയില്ല. ശരിക്കും ദേവന്മാര്‍ എത്രയെന്ന് വ്യക്തമാക്കണമെന്നായി. എങ്കില്‍ ദേവന്മാര്‍ മൂന്നാണെന്നും അവ ‘ത്രിലോകങ്ങള്‍’ തന്നെയാണെന്നും യാജ്ഞവല്ക്യന്‍ സഭാവാസികള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ ലോകങ്ങളെ ആശ്രയിച്ചാണ് മറ്റു ദേവാദികള്‍ സ്ഥിതിചെയ്യുന്നത്.
അതെല്ലാം കേട്ടിട്ടും ‘ശരിക്കും ദേവന്മാര്‍ എത്രയാണെന്ന്’ ശാകല്യന്‍ ആരാഞ്ഞു.
“ദേവന്മാര്‍ രണ്ട്” മാത്രമാണ് യാജ്ഞവല്ക്യന്‍ വിശദീകരിച്ചുകൊടുത്തു.
അന്നവും പ്രാണനും. ഇവയില്ലെങ്കില്‍ ജീവന് നിലനില്പില്ല.”
“അപ്പോള്‍ ദേവന്മാര്‍ രണ്ടു തന്നെയെന്നത് വാസ്തവത്തില്‍ ശരിയാണോ? അതെത്രമാത്രമുണ്ട്?”
“അവര്‍ ഒന്നര വരും.”
“ഒന്നര എന്നാല്‍ എന്താണ്?”
“ഈ പവനം ചെയ്യുന്നവന്‍. അതായത് വായു എന്നര്‍ത്ഥം.”
“വായു ഒന്നായിട്ടു വീശുന്നതാണല്ലോ? പിന്നിങ്ങനെ അങ്ങനെ പറയാനാകും.” എന്നായി ശാകല്യന്‍. ഈ വായുവില്‍ അധിഷ്ഠിതമായിരിക്കുന്ന ജഗത്തെല്ലാം വൃദ്ധിയെ പ്രാപിക്കുന്നതിലാണ് അങ്ങനെ പറയുന്നത്.
യഥാര്‍ത്ഥതത്തില്‍ എല്ലാത്തിനും ദേവനായി സര്‍വ്വാന്തര്യാമിയായി ഒന്നുമാത്രമേയുള്ളൂ. അതിന് രൂപവും ഭാവവുമില്ല.
“എങ്കില്‍ ആ ദേവനാരാണെന്ന് വ്യക്തമാക്കിയാലും.”
“അത് എല്ലാത്തിന്റേയും പ്രാണനാണ്. ആ പ്രാണന്‍ ബ്രഹ്മമാകുന്നു. സര്‍വ്വദേവന്മാര്‍ക്കും ആത്മാവായിരിക്കുന്ന ബ്രഹ്മത്തിന്റെ വിഭൂതികളാണ് മുമ്പ് പറഞ്ഞ ദേവന്മാരെല്ലാം. മുന്നൂറ്റിമൂന്നും മൂവായിരത്തിമൂന്നും എന്ന് മുമ്പ് പറഞ്ഞത് ഈ വിഭൂതികളെ ഉദ്ദേശിച്ചാണ്. പാരമാര്‍ത്ഥികതലത്തില്‍ ബ്രഹ്മം നിര്‍ഗുണമാണ്. ബ്രഹ്മത്തിന്റെ സഗുണാവസ്ഥ കല്പനയാണ്. സര്‍വ്വാന്തര്യാമിയായിട്ടിരിക്കുന്ന സ്വസ്വരൂപത്തെ അറിഞ്ഞ് അതിലിരിക്കുന്നവനാണ് ബ്രഹ്മജ്ഞന്‍. എല്ലാം അറിയുന്നു. അവന് മരണമില്ല. അവന്റെ ദേവത അമൃതം ആകുന്നു.”
“പൃഥ്വിയാകുന്ന ശരീരത്തോടുകൂടിയവനായി ഒരു പുരുഷനുണ്ട്. ഏകദേവന്‍ അവനാണ്. അഗ്നികൊണ്ട് അവന്‍ എല്ലാം ദര്‍ശിക്കുന്നു. പ്രകാശസ്വരൂപമായ മനസ്സുകൊണ്ട് സങ്കല്പവികരണസംഘാതങ്ങള്‍ക്കും ആശ്രമമായിരുന്ന ആ പുരുഷനെ അറിയുന്നവന്‍ മാത്രമാണ് ജ്ഞാനി. ബ്രഹ്മിഷ്ഠന്‍. യാജ്ഞവല്ക്യ, നീ ആ പുരുഷനെ അറിയുമോ?”
യാജ്ഞവല്ക്യനും ശാകല്യനും തമ്മില്‍ ഈ വിധത്തില്‍ കടുത്ത സംവാദം തുടര്‍ന്നു.
ശാകല്യന്റെ ചോദ്യങ്ങള്‍ക്കല്ലാം യാജ്ഞവല്ക്യന്‍ ഉത്തരം നല്കി. അവസാനം ഇനി എന്തു ചോദിക്കണമെന്ന് ശാകല്യന് സംശയമായി. എങ്കിലും വീറോടെ പലതും ചോദിച്ചു.
“യാജ്ഞവല്ക്യ, നിന്റെ അറിവിനെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നീ ആ പരമപുരുഷനെ അറിഞ്ഞിട്ടില്ല. അതു കൊണ്ട് ബ്രഹ്മിഷ്ഠനല്ല.”
“ശാകല്യ, നീ അവകാശപ്പെടുന്ന പുരുഷനെ എനിക്കറിയാം. ഈ ശരീരത്തിലുള്ള പുരുഷന്‍ തന്നെയാണ് അവന്‍, അല്ലേ? എന്തു പറയുന്നു?”
ശാകല്യന് ഉത്തരം മുട്ടി. ഇനിയൊന്നും ചോദിക്കാനില്ലാതെയായി. വല്ലാതെ നിന്നു വിഷമിക്കുന്നതു കണ്ട് യാജ്ഞവല്ക്യന്‍ പ്രോത്സാഹിപ്പിച്ചു.
“ശാകല്യ, മടിക്കുന്നതെന്തിന്? പഴയതുപോലെ ഇനിയും ചോദിച്ചുകൊള്ളുക. നിന്റെ ചോദ്യങ്ങളൊക്കെ അവസാനിച്ചുവോ?”
“യാജ്ഞവല്ക്യ, നിന്റെ പാണ്ഡിത്യം കേമംതന്നെ. പക്ഷേ, നീ വെറുതെ ഓരോന്നു പറയുന്നതാണോ അതോ ബ്രഹ്മത്തെ അറിഞ്ഞവനാണോ എന്ന് ഇവിടെ ഇപ്പോള്‍ തെളിയിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ബ്രഹ്മനിഷ്ഠനാകുകയുള്ളു.” എന്നുക്രുദ്ധനായി പറ‍ഞ്ഞുകൊണ്ട് ശാകല്യന്‍ വളരെനേരം യാജ്ഞനെന്ന് അവകാശപ്പെടുന്ന യാജ്ഞവല്ക്യനോട് ആത്മാവിന്റെ ആകാശം, ദിക്കുകള്‍, പ്രകാശം, പഞ്ചഭൂതങ്ങള്‍, മനസ്സ്, പ്രാണാദികള്‍ തുടങ്ങിയ വിഭൂതികളിലെല്ലാം ഇങ്ങനെ സ്ഥിതിചെയ്യുന്നുവെന്ന് ചോദിച്ചറി‍ഞ്ഞു.
യാജ്ഞവല്ക്യന്റെ ഉത്തരങ്ങള്‍ കേട്ട് ശാകല്യന്‍ മിണ്ടാതെയായി.
തനിക്കുമുമ്പില്‍ വിഷാദിച്ചു നില്ക്കുന്ന ശാകല്യനെ യാജ്ഞവല്ക്യന്‍ പ്രോത്സാഹിപ്പിച്ചു.
“ശാകല്യാ, നിന്നെ ഈ ബ്രാഹ്മണര്‍ തീയില്‍ ചാടിച്ചിരിക്കുകയാണ്. ഇവര്‍ നിന്നെ ചുട്ടുപഴുത്ത തീക്കനലെടുക്കുവാനുള്ള കൊടിലാക്കി ഉപയോഗിച്ചു. അവര്‍ക്ക് ചൂടറിയുകയില്ല. പക്ഷേ കനലായ എന്നോടേറ്റ നിനക്ക് ചൂടറിയും. ചുട്ടു പഴുക്കും. ചാമ്പലാകും. പക്ഷേ നീ അതറിയുന്നില്ല.”
“അധിക്ഷേപിക്കുകയാണോ?”
“അല്ല. നീ അറിയാത്തതിനെക്കുറിച്ച് പറഞ്ഞു തരികയാണ്.”
“നീ ബ്രഹ്മത്തെ അറിയുന്നവനാണെങ്കില്‍ കുരുദേശത്തു നിന്നും പാഞ്ചാലദേശത്തുനിന്നുമൊക്കെ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ബ്രഹ്മണരെ ഇങ്ങനെ അധിക്ഷേപിച്ചത് എന്തിന്? നീ ബ്രഹ്മിഷ്ഠനല്ല. എനിക്കിനിയും സംശയമുണ്ട്.” പരാജിതനും പരവശനും ക്രുദ്ധനുമായി തീര്‍ന്ന ശകല്യന്‍ വീണ്ടും ചോദിച്ചു. എല്ലാത്തിനും യാജ്ഞവല്ക്യന്‍ ഉത്തരം നല്കി.
യാജ്ഞാവല്ക്യന്റെ ബ്രഹ്മനിഷ്ഠ സഭയില്‍ വ്യക്തമായി. എല്ലാവരും ബഹുമാനപുരസ്സം എഴുന്നേറ്റു നിന്നു. അവരോട് ബ്രഹ്മത്തെക്കുറിച്ച് യാജ്ഞവല്ക്യന്‍ ഉപദേശം നല്കി.
പക്ഷേ എന്നിട്ടും ശാകല്യന്റെ ഗര്‍വ്വ് അടങ്ങിയിരുന്നില്ല. പണ്ഡിതംമന്യനായ അവന്‍ വീണ്ടും തര്‍ക്കിക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ യാജ്ഞവലക്യന്‍ പറ‍ഞ്ഞു.
“സഭാവാസികളേ, ഇത്രയൊക്കെ നിങ്ങള്‍ എന്നോട് ചോദിച്ചുവല്ലോ? ഇനി ഞാന്‍ നിങ്ങളോട് ചോദിക്കുവാന്‍ വിചാരിക്കുന്നു.”
“ചോദിക്കാം.” ശാകല്യന്റെ അഹങ്കാരം ശമിച്ചിട്ടില്ല.
“അല്ലയോ ശാകല്യ, നിന്നോടുതന്നെ ഞാന്‍ ചോദിക്കുന്നു. ഔപനിഷദപുരുഷനായിരിക്കുന്ന ആ പരമപുരുഷനെപ്പറ്റി നിനക്കറിയാമോ? ആ ഏകദേവനായ പുരുഷനെപ്പറ്റി നീ അറിഞ്ഞ‍ത് എന്നോട് പറയുക . നിനക്ക് അതരാണെന്ന് അറിയുമോ? നിനക്കറിയില്ലെങ്കില്‍ നിന്റെ തല തെറിച്ചു പോകട്ടെ!”
യാജ്ഞവല്ക്യന്റെ വാക്കുകള്‍ പൂര്‍ത്തിയായതും ശാകല്യന്റെ ശിരസ്സ് ഉടലില്‍ നിന്ന് വേര്‍പെട്ട് താഴെ വീണു. പിന്നാലെ ശരീരവും വീണു പിടഞ്ഞ് നിശ്ചലമായി. ഒന്നു നിലവിളിക്കാന്‍ കൂടി സമയം കിട്ടിയില്ല. രക്തവും മാംസവുമെല്ലാം തറയില്‍കിടന്ന് ദഹിച്ചുപോയി. ശിഷ്യന്മാര്‍ ഓടിവന്ന് ശാകല്യന്റെ അസ്ഥികള്‍ പെറുക്കി എടുത്ത് പട്ടുതുണികളില്‍ കെട്ടി വേഗം നാട്ടിലേയ്ക്കു മടങ്ങി. വഴിയ്ക്ക് കള്ളന്മാര്‍ അവരെ കണ്ടു, പട്ടുതുണിക്കൊട്ട് ദിവ്യമായിക്കൊണ്ടു പോകുന്നതിനാല്‍ എന്തോ വിലയേറിയത് അതിനുള്ളില്‍ ഉണ്ടെന്ന് കരുതി. പട്ടുതുണിക്കെട്ട് ധനമോ രത്നങ്ങളോ ആണെന്നു കരുതി ആക്രമിച്ചു കീഴടക്കി.
ബ്രഹ്മനിഷ്ഠയില്ലാതെ വേഷം കെട്ടി ശിഷ്യന്മാരോടെപ്പം സഭകള്‍ തോറും അഹങ്കരിച്ചു നടന്ന ശാകല്യന്റെ അന്ത്യം മറ്റു ബ്രാഹ്മണന്മാര്‍ക്ക് ഒരു താക്കീത് ആയിരുന്നു. ബ്രഹ്മജ്ഞാനികളുടെ അടുത്ത് വിനയപൂര്‍വ്വം പെരുമാറണം. ഉപനിഷദ്തത്ത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിഭവമുണ്ടാക്കരുത്. വേഷഭൂഷാദികളും ശിഷ്യഭൃത്യഗണങ്ങളും പെരുമകളും ഉണ്ടെന്നു കരുതി ധര്‍മ്മിഷ്ഠരോട് കുതര്‍ക്കത്തിനുപോയാല്‍ ജന്മം നഷ്ടമാകുമെന്ന് സഭാവാസികള്‍ക്കു ബോധ്യമായി. യാജ്ഞവല്ക്യന്‍ ഭയചകിതരായി നില്ക്കുന്ന സഭാവാസികളോട് ഉറക്കെ പ്രഖ്യാപിച്ചു.
“ഹേ സഭാവാസികളേ, പൂജ്യന്മാരായ ബ്രാഹ്മന്മാരേ, പണ്ഡിതന്മാരേ, ഇനിയും നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ആത്മതത്ത്വത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ മടിക്കണ്ട. ആ വ്യക്തിയ്ക്ക് എന്നോട് ചോദിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് എന്നോട് ചോദിച്ചു കൊള്ളുവിന്‍.”
അതിന് ആരും ധൈര്യപ്പെട്ടില്ല. യാജ്ഞവല്ക്യന്‍ സഭാ തലത്തിലിറങ്ങി ഉറക്കെ ചോദിച്ചു:
“എന്താണ് ആരും ഒന്നും ചോദിക്കരുത്. സംശയങ്ങളൊക്കെ അവസാനിച്ചുവോ? നിങ്ങളോട് വേണമെങ്കില്‍ ഞാന്‍ ചോദിക്കാം. ആരെങ്കിലും ആഗ്രഹിക്കുന്നു വെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ എല്ലാവരോടും ചോദിക്കാം. എന്തുവേണം?”
നിശ്ശബ്ദത. ആര്‍ക്കും ധൈര്യമില്ല. മറുപടി ഇല്ല. എല്ലാവരും തലകുനിച്ചു നിന്നു. ആത്മജ്ഞാനിയായ ജനകമഹാരാജാവ് ഇതെല്ലാം കണ്ടും കേട്ടും സാക്ഷിസ്വരൂപനായി നിലകൊണ്ടു. അദ്ദേഹം യാജ്ഞവല്ക്യനെ നോക്കി മന്ദഹസിച്ചു. തന്റെ മുമ്പില്‍ തൊഴുകരങ്ങളുമായി നില്ക്കുന്ന ബ്രാഹ്മണന്മാരോടും പണ്ഡിതകേസരികളോടും യാജ്ഞവല്ക്യന്‍ ആത്മോപദേശപ്രഭാഷണം നടത്തി. ആത്മസാക്ഷാത്ക്കാരത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉപദേശിച്ചിട്ട് ജനകമഹാരാജാവിനോട് യാത്രപറഞ്ഞ് സഭവിട്ടിറങ്ങി ആശ്രമത്തിലേയ്ക്ക് നടന്നു.
ഓം തത് സത്
അലംബം – ബൃഹദാരണ്യകോപനിഷത്ത്.
sreyas