Saturday, November 08, 2025

യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20 കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍ യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21 സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22 അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം. 20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല. 22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

No comments: