Friday, November 07, 2025

നാരായണകവചമന്ത്രം . മനുഷ്യൻ ആപൽഘട്ടങ്ങളിലാണ് ഭയത്തിന് കൂടുതൽ അടിമപ്പെടുന്നത്. ഭയത്തെ ഉന്മൂലനാശം ചെയ്ത് ആപൽഘട്ടങ്ങളെ തരണം ചെയ്യാ നു ള്ള ശക്തിമത്തായ ഒരു കവചമാണ് ഈ കവചവും മന്ത്രവും . ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും നഷ്ടപ്പെടുകയും ഗുരുവിന്റെ അപ്രീതിക്ക് പാത്രമായിത്തീരുകയും ചെയ്ത ഇന്ദ്രൻ ഈ കവച മന്ത്രം കൊണ്ടാണ് അസുരന്മാരെ ജയിച്ച് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തത്. ശ്രീമദ് ഭാഗവതം ഷഷ്ഠ സ്കന്ധം 8-ാമദ്ധ്യായത്തിലാണ് നാരായണ കവചമന്ത്രം ഇന്ദ്രന് വിശ്വരൂപൻ ഉപദേശിക്കുന്നത്. ' ഓം നമോ നാരായണായ ' , 'ഓം നമോ ഭഗവതേ വാസുദേവായ ' 'ഓം വിഷ്ണവേ നമ: ' എന്നീ മന്ത്രങ്ങൾ ജപിച്ച ശേഷമാണ് നാരായണ കവചം ചൊല്ലേണ്ടത് . മന്ത്രമെന്ന രീതിയിലല്ലാതെ സ്തോത്രം എന്ന രീതിയിൽ നമുക്ക് ശ്രീ മന്നാരായണനെ ധ്യാനിച്ചുകൊണ്ട് വിദ്യ, തേജസ്സ്, തപസ്സ് എന്നിവയുടെ മൂർത്തി മദ്രൂപമായ ഈ കവച മന്ത്രം ജപിച്ച് ഭയവിമുക്തരാവാം. ഷഷ്ഠസ്കന്ധം എട്ടാ മദ്ധ്യായം മുഴുവനും ചേർക്കുന്നു. അതിൽ 12-ാമത്തെ ശ്ലോകം മുതലാണ് കവച മന്ത്രം തുടങ്ങുന്നത്. 42 ശ്ലോകങ്ങളുള്ളതുകൊണ്ട് അർത്ഥസഹിതം എഴുതുവാൻ സാധിച്ചിട്ടില്ല. ഷഷ്ഠ സ്കന്ധം - എട്ടാമദ്ധ്യായം. അഥാഷ്ടമോfധ്യായ: രാജോവാച യയാ ഗുപ്ത: സഹസ്രാക്ഷ: സവാഹാൻ രിപു സൈനികാൻ ക്രിഡന്നിവ വിനിർജ്ജിത്യ ത്രിലോക്യാബുഭുജേ ശ്രിയം 1 ഭഗവം സ്തന്മമാഖ്യാഹി വർമ്മ നാരായണാത്മകം യഥാff തതായിന: ശത്രുൻ യേനഗുപ്‌ തോfജയന്മൃധേ. 2 ശ്രീശുക ഉവാച വൃത: പുരോഹിതസ്ത്വാഷ്ട്രോ മഹേന്ദ്രായാനുപൃച്ഛതേ നാരായണാഖ്യം വർമ്മാഹ തദിഹൈകമനാ: ശൃണു .3 വിശ്വരൂപ ഉവാച ധൗതാംഘ്രിപാണിരാചമ്യ സപവിത്രഉദങ് മുഖ: കൃതസ്വാംഗകരന്യാസോ മന്ത്രാഭ്യാം വാഗ്യത ശുചി: 4 നാരായണമയം വർമ്മ സന്നഹ്യേദ് ഭയ ആഗതേ പാദയോർജ്ജാനുനോരൂർവ്വോ രുദരേ ഹൃദ്യഥോരസി. 5 മുഖേ ശിരസ്യാനു പൂർവ്യാദോം കാരാദീനിവിന്യസേത് ഓം നമോ നാരായണായേതി വിപര്യയമഥാപി വാ 6 കരന്യാസം തത: കുര്യാദ് ദ്വാദശാക്ഷരവിദ്യയാ പ്രണവാദിയകാരാന്തമംഗുല്യം ഗുഷ്ഠപർവ്വസു .7 ന്യസേദ്ധൃദയ ഓംകാരം വികാരമനു മൂർദ്ധനി ഷകാരം തു ഭ്രുവോർ മദ്ധ്യേ ണകാരം ശി ഖയാദിശേത് 8 വേകാരം നേത്രയോർയുഞ്ജാന്നകാരം സർവ്വ സന്ധിഷു കാരമസ്ത്രമുദ്ദിശ്യ മന്ത്രമൂർത്തിർ ഭവേദ് ബുധ: 9 സവിസർഗ്ഗംഫഡന്തം തത് സർവ്വദിക്ഷു വിനിർദ്ദിശേത് ഓം വിഷ്ണവേ നമ ഇതി .10 ആത്മാനം പരമം ധ്യായേദ് ധ്യേയം ഷട് ശക്തിഭിർ യുതം വിദ്യാതേജസ്തപോമൂർത്തിമിമംമന്ത്രമുദാഹരേത് .11 ഓം ഹരിർ വിദധ്യാന്മമ സർവ്വ രക്ഷാം ന്യസ്താംഘ്രിപദ്മ : പതഗേന്ദ്രപൃഷ്േ ദരാരിചർമ്മാസിഗദേഷു ചാപ - പാശാൻ ദധാനോ fഷ്ട ഗുണോ fഷ്ട ബാഹു: 12 ജലേഷു മാം രക്ഷതു മത്സ്യ മൂർത്തി ർ - യാദോ ഗണേഭ്യോ വരുണസ്യ പാശാത് സ്ഥലേഷുമായാവടുവാമനോf വ്യാത് ത്രിവിക്രമ: ഖേfവതു വിശ്വരൂപ :13 ദുർഗ്ഗേഷ്വടവ്യാജിമുഖാദിഷുപ്രഭു: പായാന്നൃസിംഹോfസുരയൂഥ പാരി വിമുഞ്ചതോ യസ്യ മഹാട്ടഹാസം ദിശോവിനേദുർന്യപതംശ്ച ഗർഭാ: 14 രക്ഷത്വസൗ മാധ്വനി യജ്ഞകല്പ: സ്വദംഷ്ട്രയോന്നീതധരോ വരാഹ: രാമോfദ്രികൂടേഷ്വഥ വിപ്രവാസേ സലക്ഷ്മണോ f വ്യാദ്ഭരതാഗ്രജോ fസ്മാൻ. 15 മാമുഗ്രധർമ്മാദഖിലാത് പ്രമാദാ - ന്നാരായണ: പാതു നരശ്ച ഹാസാത് ദത്തസ്ത്വയോഗാദഥ യോഗനാഥ: പായാദ്ഗുണേശ: കപില: കർമ്മബന്ധാത്.16 സനത്കുമാരോ fവതു കാമദേവാ.- ദ്ധയശീർഷാ മാം പഥി ദേവഹേളനാത് ദേവർഷിവര്യ: പുരുഷാർച്ചനന്തരാത് കൂർമ്മോ ഹരിർമ്മാം നിരയാദശേഷാത് 17 ധന്വന്തരിർഭഗവാൻ പാത്വപഥ്യാദ് ദ്വന്ദ്വാദ് ഭയാദൃഷഭോ നിർജ്ജിതാത്മാ യജ്ഞശ്ച ലോകാദവതാജ്ജനാന്താദ് ബലോ ഗണാത്ക്രോധവശാദഹീന്ദ്ര: 18 ദ്വൈപായനോ ഭഗവാനപ്രബോധാദ് ബുദ്ധസ്തു പാഖണ്ഡഗണാത് പ്രമാദാത് കല്ക്കി: കലേ: കാലമലാത് പ്രപാതു ധർമ്മാവനായോരുകൃതാവതാര : 19 മാം കേശവോ ഗദയാ പ്രാതരവ്യാദ് ഗോവിന്ദ ആസംഗവമാത്ത വേണു : നാരായണ: പ്രാഹ്ണ ഉദാത്തശക്തിർ - മ്മദ്ധ്യന്ദിനേ വിഷ്ണുരരീന്ദ്രപാണി: 20 ദേവോ fപരാഹ്ണേ മധുഹോഗ്രധന്വാ സായം ത്രിധാമാവതു മാധവോ മാം ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ നിശീഥ ഏകോfവതു പദ്മനാഭ: 21 ശ്രീവത്സധാമാപരരാത്ര ഈശ: പ്രത്യൂഷ ഈശോfസിധരോ ജനാർദ്ദന: ദാമോദരോf വ്യാദനുസന്ധ്യം പ്രഭാതേ വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തി :22 ചക്രം യുഗാന്താനലതിഗ്മനേമി ഭ്രമത്സമന്താദ് ഭഗവത്പ്രയുക്തം ദന്ദഗ്ദ്ധി ദന്ദഗ്ദ്ധ്യരി സൈന്യമാശു കക്ഷം യഥാ വാതസഖോ ഹുതാശ: 23 ഗദേfശനിസ്പർശനവിസ്ഫുലിംഗേ നിഷ്പിൺഢി നിഷ്പിൺഢ്യജിതപ്രയാസി കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ- ഭൂതഗ്രഹാംശ്ചൂർണ്ണയ ചൂർണ്ണ യാരീൻ 24 ത്വം യാതുധാനപ്രമഥപ്രേതമാതൃ - പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ ദരേന്ദ്ര! വിദ്രാവയ കൃഷ്ണപൂരിതോ ഭീമസ്വനോf രേർ ഹൃദയാനി കമ്പയൻ .25 ത്വം തിഗ്മധാരാസിവരാരി സൈന്യ- മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി ചക്ഷൂംഷി ചർമ്മൻ! ശതചന്ദ്ര!ഛാദയ ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം 26 യന്നോ ഭയം ഗ്രഹേഭ്യോ f ഭൂത് കേതുഭ്യോ നൃഭ്യ ഏവ ച സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോ fമ്ഹോഭ്യ ഏവ വാ 27 സർവ്വാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത് പ്രയാന്തു സംക്ഷയം സദ്യോ യേ ന: ശ്രേയ: പ്രതീപകാ : 28 ഗരുഡോ ഭഗവാൻസ്തോത്രസ്തോഭച്ഛന്ദോമയ : പ്രഭു : രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക് സേന: സ്വനാമഭി: 29 സർവ്വാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി ന : ബുദ്ധീന്ദ്രിയ മന: പ്രാണാൻ പാന്തു പാർഷദഭൂഷണാ: 30 യഥാ ഹി ഭഗവാനേവ വസ്തുത: സദസച്ചയത് സത്യേനാനേന ന :സർവ്വേ യാന്തു നാശമുപദ്രവാ: 31 യഥൈകാത്മ്യാനുഭാവാനാം വികല്പ രഹിത : സ്വയം ഭൂഷണായുധ ലിംഗാഖ്യാ ധത്തേ ശക്തീ: സ്വമായയാ .32 തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരി: പാതു സർവ്വൈ:സ്വരൂപൈർന്ന: സദാ സർവ്വത്ര സർവഗ: 33 വിദിക്ഷു ദിക്ഷൂർദ്ധ്വമധ: സമന്താ - ദന്തർബ്ബഹിർ ഭഗവാൻ നാരസിംഹ: പ്രഹാപയംല്ലോകഭയം സ്വനേന സ്വതേജസാ ഗ്രസ്ത സമസ്ത തേജാ: 34 മഘവന്നിദമാഖ്യാതം വർമ്മ നാരായണാത്മകം വിജേഷ്യസ്യഞ്ജസാ യേന ദംശിതോfസുരയൂഥപാൻ 35 ഏതദ്ധാരയമാണസ്തു യം യം പശ്യതിചക്ഷുഷാ പദാ വാ സംസ്പൃശേത്സദ്യ: സാധ്വസാത് സ വിമുച്യതേ .36 ന കുതശ്ചിദ് ഭയം തസ്യ വിദ്യാം ധാരയതോ ഭവേത് രാജദസ്യു ഗ്രഹാദിഭ്യോ വ്യാഘ്രാദിഭ്യശ്ച കർഹി ചിത്' 37 ഇമാം വിദ്യാം പുരാകശ്ചിത് കൗശികോ ധാരയൻ ദ്വിജ: യോഗധാരണയാ സ്വാംഗം ജഹൗ സ മരുധന്വനി. 38 തസ്യോപരി വിമാനേന ഗന്ധർവ്വപതിരേകദാ യയൗ ചിത്രരഥ: സ്ത്രീഭിർവൃതോ യത്ര ദ്വിജ ക്ഷയ: 39 ഗഗനാന്ന്യ പതത് സദ്യ: സവിമാനോ ഹ്യവാക്ശിരാ: സ ബാലഖില്യവചനാദസ്ഥീന്യാദായവിസ്മിത: പ്രാസ്യ പ്രാചീ സരസ്വത്യാം സ്നാത്വാ ധാമ സ്വമന്വഗാത്. 40 ശ്രീശുക ഉവാച യ ഇദം ശൃണു യാത് കാലേ യോ ധാരയതിചാദൃത : തം നമസ്യന്തി ഭൂതാനി മുച്യതേ സർവതോ ഭയാത് .41 ഏതാം വിദ്യാമധിഗതോ വിശ്വരൂപാച്ഛതക്രതു : ത്രൈലോക്യ ലക്ഷ്മീം ബുഭുജേ വിനിർജ്ജിത്യ മൃധേf സുരാൻ. 42 ഇതി ശ്രീമദ് ഭാഗവതേ മഹാപുരാണേ പാരമഹംസ്യാം സംഹിതായാം ഷഷ്ഠസ്കന്ധേ നാരായണവർമ്മകഥനം നാമാഷ്ടമോfധ്യായ: ഓം നമോ ഭഗവതേ വാസുദേവായ .

No comments: