Saturday, March 25, 2017

ബ്രഹ്മം
അയം ആത്മാ ബ്രഹ്മ എന്നതു് മാണ്ഡൂക്യോപനിഷത്തിലെ മഹാവാക്യമാണു് (മന്ത്രം 2)ആ ആത്മാവു ബ്രഹ്മമാകുന്നു എന്നാണു് അതിനര്‍ത്ഥം. (ഉപനിഷത്തുകളിൽ ആകെ നാലു മഹാ വാക്യങ്ങളാണുള്ളതു്. അഹം ബ്രഹ്മാസ്മി - അഹം ബ്രഹ്മ അസ്മിഞാന്‍ ബ്രഹ്മം ആകുന്നുതത്ത്വമസി - തത് ത്വം അസിഅതു നീ ആകുന്നുപ്രജ്ഞാനം ബ്രഹ്മ - അറിവാണു ബ്രഹ്മ൦ എന്നിവയാണു മറ്റു മൂന്നു മഹാവാക്യങ്ങള്‍. ഇവ യഥാക്രമം ബൃഹദാരണ്യകംഛാന്ദോഗ്യംഐതരേയം എന്നീ ഉപനിഷത്തുകളിലേതാണു്)ആത്മാവു തന്നെ ബ്രഹ്മം എന്നു മാണ്ഡൂക്യം മാത്രമല്ല ബൃഹദാരണ്യകവും ഛാന്ദോഗ്യവും പ്രഖ്യാപിക്കുന്നുണ്ടു് (ബൃഹദാരണ്യക൦ 2.5.1 മുതല്‍ 2.5.14 വരെ, 2.5.19, 4.4.5; ഛാന്ദോഗ്യ൦8.3.4, 8.14.1). ആത്മാവു൦ ബ്രഹ്മവു൦ പരസ്പരം പര്യായങ്ങളാണെന്നാണോ ഈ പ്രസ്താവങ്ങളില്‍നിന്നു മനസ്സിലാക്കേണ്ടതു്അല്ലെന്നാണു നാം ഇവിടെ അവലംബിക്കുന്ന മുഖ്യ ഉപനിഷത്തുകളും ഭഗവദ്ഗീതയും നല്‍കുന്ന പാഠം.‍ പര്യായങ്ങളായിരുന്നുവെങ്കില്‍ ആത്മാവു ബ്രഹ്മമാകുന്നു എന്ന നിശ്ചയരൂപത്തിലുള്ള ഒരു പ്രസ്താവനയ്ക്കു പ്രസക്തിയില്ല; മാത്രമല്ലപര്യായം പറഞ്ഞുതരുന്ന ജോലിയല്ലല്ലോ ഉപനിഷത്തുകളുടേതു്.
ഒരേയൊരു കോശത്തില്‍നിന്നാണല്ലോ ഓരോ ജീവിയും ഉദ്ഭവിക്കുന്നതു്കോശത്തില്‍ ദ്രവ്യമുണ്ടു്പ്രാണനുമുണ്ടു്; അവയെ രണ്ടിനെയും പ്രവര്‍ത്തിപ്പിക്കുന്ന ബോധവുമുണ്ടു്. മാത്രമല്ലഒരു ജീവിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ബോധത്തിന്‍റെ സഹായത്താലു൦ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലു൦ ദ്രവ്യാംശത്തില്‍ നിരവധിയായ മാറ്റങ്ങള്‍ സംഭവിച്ചാണു് ഓരോ ജീവിയും അതതിന്‍റെ പൂര്‍ണ്ണരൂപത്തിലെത്തി ഈ ലോകത്തില്‍ ജീവിക്കാനായി എത്തുന്നതു്.
പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയും ഇതുപോലെതന്നെയാണെന്നു നാം നേരത്തേ കണ്ടതാണു്. ഊര്‍ജവും (രയി) പ്രാണനും ആദ്യം ഉണ്ടായെന്നും അതില്‍ ആത്മചൈതന്യ൦ അഥവാ ബോധം അന്തര്യാമിയായി നിലകൊണ്ടിരുന്നുവെന്നും നാം കണ്ടു. ഈ ആരംഭാവസ്ഥയെപ്പറ്റി ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. കോശവിഭജനം ആരംഭിച്ചിട്ടില്ലാത്ത ആദ്യകോശത്തിന്‍റെ അവസ്ഥ പോലെയാണതു്. എല്ലാം ഏകമായി നില്‍ക്കുന്നു. എന്നാല്‍ അതില്‍ അനശ്വരമായ ആത്മാംശത്തിനൊപ്പം നശ്വരമായ രയിയുണ്ടു്പ്രാണനുമുണ്ടു്അതായതു് അവിടെ രണ്ടു ഭാവങ്ങള്‍ അടങ്ങിയിരിക്കുന്നു, അമൃതവും മര്‍ത്ത്യവും. ഇതാണു് അതിനു് ആത്മാവുമായുള്ള വ്യത്യാസം. നാമരൂപങ്ങളായി പ്രകടമായിട്ടില്ലാത്തതിനാൽ അതിനെ ആത്മാവിന്‍റെ അവ്യക്തപ്രകടനമെന്നു പറയാം. ഈ അവ്യക്തപ്രകടനമാണു ബ്രഹ്മം. അതില്‍നിന്നാണു പ്രപഞ്ചം ഉരുത്തിരിഞ്ഞുവന്നതു്. മറ്റൊന്നുമായി രൂപാന്തരം പ്രാപിച്ചിട്ടില്ലാത്തതിനാലും ഉള്ളടക്കം ആത്മചൈതന്യവും ആത്മശക്തിയില്‍നിന്നുണ്ടായ ഊര്‍ജ്ജ-പ്രാണനുകളുമായതിനാലും അതും ആത്മാവും ഒന്നുതന്നെയെന്നു പറഞ്ഞു പോരുന്നു. അതാണു് അയമാത്മാ ബ്രഹ്മ’ എന്നതിന്‍റെ വിവക്ഷ. ബ്രഹ്മത്തിന്‍റെ വികാസത്തില്‍നിന്നാണു് എല്ലാ ഭൂതങ്ങളും, ഈ വിശ്വം തന്നെയും, ഉണ്ടായിട്ടുള്ളതു്.ബ്രഹ്മം എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ വികസിക്കുന്നതു് എന്നാണു്.
ഇനിബ്രഹ്മത്തെപ്പറ്റി ഇതുവരെ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ ഉപനിഷത്തുകളില്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നു നോക്കാം. ബ്രഹ്മത്തിനു രണ്ടു ഭാവങ്ങളുണ്ടെന്നു ബൃഹദാരണ്യകം പറയുന്നു (2.3.1)മൂര്‍ത്തവും അമൂര്‍ത്തവുംമര്‍ത്ത്യവും അമൃതവുംഅചരവും ചരവുംഗോചരവും അഗോചരവും. ഇതില്‍ അമൂര്‍ത്തവും അമൃതവും അചരവും അഗോചരവുമായതു് ആത്മചൈതന്യമത്രേ. കേനം (2.1) പറയുന്നു, ‘ബ്രഹ്മത്തെ അറിയുന്നതു വളരെ എളുപ്പമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഉറപ്പാണു്നിങ്ങള്‍ ബ്രഹ്മത്തിന്‍റെ രൂപം മാത്രമേ കാണുന്നുള്ളുബ്രഹ്മം രൂപത്തോടു കൂടിയതാണെന്നു് ഇതു സൂചിപ്പിക്കുന്നു. ആത്മാവു് അരൂപിയാണെന്നുള്ളതു നാം നേരത്തേ കണ്ടതാണു്.
ബ്രഹ്മത്തിന്‍റെ പേരു സത്യമെന്നാണെന്നു ഛാന്ദോഗ്യവും (8.3.4) ബൃഹദാരണ്യകവും (5.4.1). ‘സത്യംഎന്നാല്‍ സ-തി-യം. ഇതില്‍  അമൃതവും തി മര്‍ത്യവും ആകുന്നു. യം ഇവയെ രണ്ടിനെയും യോജിപ്പിച്ചു നിര്‍ത്തുന്നു (ഛാന്ദോഗ്യം 8.3.5). (സത് ഉള്ളതു സത്യം എന്നു ചുരുക്ക൦. എന്നാല്‍, ‘സത്യംപൂര്‍ണ്ണമായും സത് അല്ല.അതായതു്ബ്രഹ്മം മര്‍ത്യവും അമൃതവും ചേര്‍ന്നതാകുന്നു. ആത്മാവു ശുദ്ധമായ സത് ആണെന്നോര്‍ക്കണം. ആത്മാവില്‍ മര്‍ത്യം എന്നൊരു അംശമില്ല. തൈത്തിരീയം (2.6) പറയുന്നു: “ഇവിടെ എന്തെല്ലാമുണ്ടോ അവയെല്ലാം 'സത്യംഎന്നു് അറിയപ്പെടുന്നു. തപസ്സുകൊണ്ടു വികസിച്ച ബ്രഹ്മത്തില്‍നിന്നു് അന്നവും ജീവികളും സത്യമായ ഈ ലോകവും ഉണ്ടായെന്നു മുണ്ഡകം (1.1.8).
ബ്രഹ്മത്തില്‍നിന്നാണു് എല്ലാം ഉണ്ടായതെന്നു ബൃഹദാരണ്യകം 1.4.10-ൽ പറയുന്നു. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു മുണ്ഡകവും (2.2.11) ഛാന്ദോഗ്യവും (3.14.1). എല്ലാ ഭൂതങ്ങളും ഏതില്‍നിന്നുണ്ടായോ ഏതിനാല്‍ ജീവിക്കുന്നുവോ അവസാനം ഏതില്‍ ചെന്നുചേരുന്നുവോ അതാണു ബ്രഹ്മം (തൈത്തിരീയം 3.1).      ‍
‍ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്നു (“സത്യം ജ്ഞാനം അനന്തം ബ്രഹ്മ”)തൈത്തിരീയം 2.1-ല്‍ പറയുന്നു. ആത്മാവു സത്-ചിത്-ആനന്ദം ആണെന്നു നാം കണ്ടുകഴിഞ്ഞതാണു്. സത്തിന്‍റെ പ്രകടിതഭാവമാകുന്നു സത്യംചിത്തിന്‍റേതു ജ്ഞാനവും ആനന്ദത്തിന്‍റേതു അനന്തവുമാകുന്നു. (അനന്തമായതാണു സുഖം നല്‍കുന്നതെന്നു ഛാന്ദോഗ്യം 7.23.1).
ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധം ഇതില്‍നിന്നൊക്കെ വ്യക്തമാകും. ആത്മാവിന്‍റെ അമൂര്‍ത്ത പ്രകടിതഭാവമാണു ബ്രഹ്മംനാമരൂപങ്ങള്‍ക്കതീതമായ അവ്യക്തഭാവം. വികാസം കൊണ്ടു് ഈ അവ്യക്ത ഭാവത്തിനു നാമരൂപങ്ങളായി വ്യക്തത ലഭിക്കുമ്പോള്‍ അതു പ്രപഞ്ചമായിത്തീരുന്നു.
ആത്മാവു് അണിമാ (അതിസൂക്ഷ്മഭാവം) ആകുന്നു. ആത്മ ശക്തിയോടുകൂടിയതാണു് ഇവിടെയുള്ളതെല്ലാം. അതെല്ലാം സത്യമാ കുന്നു. അതു നീ ആകുന്നു”, ഉദ്ദാലക ആരുണി സ്വപുത്രനായ ശ്വേത കേതുവിനോടു പറഞ്ഞതായി ഛാന്ദോഗ്യത്തില്‍ (6.8.7, 6.9.4, 6.10.3, 6.11.3,.........)രേഖപ്പെടുത്തിയിരിക്കുന്നതാണിതു്. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു നാം നേരത്തേ കണ്ടതാണു്. അതായതു്, ‘ബ്രഹ്മം ആത്മശക്തിയോടുകൂടിയതാണെന്നും അതു സത്യമാണെന്നും നീ ബ്രഹ്മമാകുന്നുവെന്നുമാണു ആരുണി ശ്വേതകേതുവിനോടു പറയു ന്നതു്. ബ്രഹ്മവും ആത്മാവും പര്യായപദങ്ങളല്ലെന്നു് ഇതില്‍നിന്നു് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.
ആത്മാവില്‍നിന്നുണ്ടായതാണു ബ്രഹ്മമെന്നു് (ആത്മാവു ബ്രഹ്മ യോനിയാണെന്നു്) മുണ്ഡകം 1.1.9,3.1.3ശ്വേതാശ്വതരം 5.66.18 എന്നിവയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതേ ആശയം ഗീത 3.1514.2718.54 എന്നിവയിലും കാണാം. ഗീത 3.15-ല്‍ പറയുന്നതു ബ്രഹ്മം അക്ഷരമായതില്‍നിന്നുദ്ഭവിച്ചു എന്നാണു്. ഇവിടെ ബ്രഹ്മത്തിനു വ്യാഖ്യാതാക്കള്‍ പൊതുവേ നല്‍കിയിരിക്കുന്ന അര്‍ത്ഥം വേദങ്ങള്‍ എന്നാണു്. കര്‍മ്മം ബ്രഹ്മത്തില്‍നിന്നുദ്ഭവിച്ചു എന്നു് ഈ ശ്ലോകത്തിന്‍റെ ആദ്യഭാഗത്തു പറഞ്ഞിട്ടുള്ളതാണു ബ്രഹ്മത്തിനു് ഇങ്ങനൊരര്‍ത്ഥം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതു്. ആരാധനാപരമായ കര്‍മ്മങ്ങള്‍ വേദങ്ങളിലെ നിഷ്കര്‍ഷ അനുസരിച്ചാണല്ലോ ചെയ്യുന്നതു്. എന്നാല്‍ ഈ അര്‍ത്ഥം അടുത്ത ശ്ലോകാന്ത്യത്തിനു യോജിക്കില്ല. അതില്‍ പറയുന്നതു് എല്ലായിടവും വ്യാപിച്ചിരിക്കുന്ന ബ്രഹ്മം കര്‍മ്മങ്ങളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു എന്നാണു്. വേദങ്ങള്‍ അങ്ങനെ വ്യാപിച്ചുനില്‍ക്കുന്നില്ലല്ലോ. അപ്പോള്‍, ബ്രഹ്മത്തിനു വേദം എന്ന അര്‍ത്ഥം ഇവിടെ ഒട്ടും യോജിക്കില്ലഅതിന്‍റെ ആവശ്യവുമില്ല. കാരണംബ്രഹ്മത്തിന്‍റെ വികാസത്തില്‍‍നിന്നാണു കര്‍മ്മം ഉണ്ടായിട്ടുള്ളതെന്നു് മുണ്ഡകം 1.1.8-ല്‍ വ്യക്തമാക്കിയിട്ടുണ്ടു്.‍‍
ബ്രഹ്മത്തിനുള്ള മറ്റൊരു പേരാണു ഹിരണ്യഗര്‍ഭം എന്നതു്. സൂക്ഷ്മശരീരത്തോടുകൂടിയ ആത്മാവു എന്നാണു് ഹിരണ്യഗര്‍ഭത്തിന്‍റെ അര്‍ത്ഥം. അതുമാത്രമല്ലശ്വേതാശ്വതരം 3.4 പറയുന്നു,ഹിരണ്യഗര്‍ഭത്തിനു ജന്മം നല്‍കിയതു (സര്‍വ്വസ്രഷ്ടാവായ) വിശ്വാധിപനാണെന്നു്. ഇതില്‍നിന്നൊക്കെ വെളിവാകുന്നതു് ആത്മാവും ബ്രഹ്മവും പൂര്‍ണ്ണമായും ഒന്നല്ലെന്നാണല്ലോ?.
source from net