Monday, April 10, 2017

കണ്ണന്റെ കുറൂരമ്മ..

.
ചെമ്മങ്ങാട്ട് നമ്പൂതിരിയും കുറൂരമ്മയും, വില്വമംഗലം സ്വാമിയാരുമായി കുറച്ചു അടുത്തിടപിഴ കി തുടങ്ങിയപ്പോൾ അവർക്കു തമ്മിൽ കാണണമെന്നാ്യി . ഭവനങ്ങൾക്കു തമ്മിൽ വളരെ അന്തരം, ഒരു ദിവസം കാൽ നടയായി സഞ്ചരിക്കാനുള്ള വഴിയുണ്ട്. വില്വമംഗലം വടക്കുംനാഥനിൽ ദര്ശനത്തിനെത്തുമ്പോഴാണ് അവർ തമ്മിൽ കാണുക. ഒടുവിൽ സ്വാമിയാർ തന്നെ അതിനൊരു പരിഹാരവും കണ്ടത്തി . സ്വന്തമെന്നു പറയാൻ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരാണ് കുറൂരമ്മയും ചെമ്മങ്ങാട്ട് നമ്പൂതിരിയും. ഇരു വരെയും സ്വാമിയാരുടെ ജന്മ നാടായ പുത്തൻ ചിറയിലേക്കു കൊണ്ട് വരുവാൻ ത്തന്നെ സ്വാമിയാർ തീരുമാനിച്ചു. വില്വമംഗലത്തിനും സ്വന്തമെന്നു പറയാനാരുമില്ല. കുറൂരമ്മക്കും ചെമ്മങ്ങാടിനും വളരെ സന്തോഷമെന്നു കണ്ടപ്പോൾ സ്വാമിയാരുടെ ഇല്ലത്തിനു തൊട്ടു വടക്കു ഭാഗത്തു .കുറൂരില്ലവും തെക്കു ഭഗത് ചെമ്മങ്ങാട്ടില്ലവും പണി തീർത്ത് അവരെ പാർപ്പിച്ചു. നൂറു ഏക്കറിലധികം ഭൂ സ്വത്തുള്ള സ്വാമിയാർക്കു ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. മൂന്ന് ദിവ്യാത്മാക്കളുടെ അപൂർവ്വ സംഗമത്തിന് വേദിയായി.
വില്വമംഗലം സ്വാമിയാർ കണ്ണനെ മകനായും കളികൂട്ടുക്കാരനായും കൂടെ കൊണ്ട് നടന്നപ്പോൾ കുറൂരമ്മയുടെ മുൻപിൽ കണ്ണൻ മകനായും അതെ സമയം ദാസനായും ഭാവിച്ചു. കുറൂരമ്മക്ക് സുഖമില്ലാതെ കിടപ്പിലായി. ആരും തുണയിലാതെ വിഷമിച്ച പല സന്ദർഭങ്ങളിലും അയൽ പക്കത്തെ ഉണ്ണിയായ് വന്നു അടുക്കളപ്പണിവരെ ചെയ്തു സഹായിച്ചിട്ടുണ്ട്. കുറൂരമ്മ പലപ്പോഴും കണ്ണനെ തിരിച്ചറിയാറില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ സ്വാമിയാർക്കാണെങ്കിൽ അത് ജ്ഞാനദൃഷ്ടിയിൽ തെളിയും. സ്വാമിയാരെ പറ്റിച്ചു കണ്ണന് ഒന്നും ചെയാനാവില്ല. എല്ലായ്യിടത്തും സ്വാമിയാരുടെ കണ്ണെത്തും.
വയ്യാണ്ടായി എന്ന് പൂര്ണബോധ്യമായപ്പോൾ കുറൂരമ്മ സ്വാമിയാരെ വിളിപ്പിച്ചു. സ്വാമിയാരോടൊപ്പം ചെമ്മങ്ങാട്ട് നമ്പൂതിരിയും എത്തിയിട്ടുണ്ട്. രണ്ടു ദിവ്യന്മാർ മുന്നിലിരിക്കെ കുറൂരമ്മ സ്വാമിയാരോട് തിരക്കി. എന്നാണാവോ –ന്റെ മടക്കം? വല്ലതും പറയേണ്ടായോ ? അധിക്കില്ല്യാന്നു ന്റെ മനസ് പറയണണ്ടു .
കുറൂരമ്മയുടെ ചോദ്യം കേട്ടപ്പോൾ സ്വാമിയാർക്കു ചിരിയാണ് വന്നത്. അവിടയായാലും ഇവിടയാലും ഭഗവാൻ തൊണെണ്ടല്ലോ. പിന്നെന്തിനാത്ര തിടുക്കം..
ന്നാലും ണിക്കൊന്നറിയണന്നുണ്ടു …. അത്ര തന്നെ.
 ഇന്നാവാം………….
കുറൂരമ്മയുടെ സ്ഥിതി ഇത്തിരി മോശമാണെന്നു കണ്ടപ്പോൾ ചെമ്മങ്ങാട് നമ്പൂതിരി ഇല്ലത്തേക്ക് മടങ്ങിയില്ല. അമ്മക്ക് കൂട്ടിരിക്കാൻ ദാസിമാരെ ഏർപ്പാടാക്കി. ദീപാരാധനയ്ക്കു ഒരുക്കാനായി സ്വാമിയാർ നേരെത്തെ മടങ്ങിയിരുന്നു. ചെമ്മങ്ങാട്ട് നമ്പൂതിരി കുറൂരില്ലത്തിരുന്നു ചോറ്റാനിക്കര അമ്മയെ ഭജിച്ചും ജപിച്ചും സമയം കഴിച്ചു കൂട്ടി.
സന്ധ്യക്ക്‌ ദീപാരാധന സമയത്തു കണ്ണൻ ദർശനം നൽകിയപ്പോൾ സ്വാമിയാർ കുറൂരമ്മയുടെ മടക്കയാത്രയെ കുറിച്ച് ചോദിച്ചു
“കർമബന്ധമൊടുങ്ങി. സ്വാർഗ്ഗവാതിൽ തുറന്നു വച്ചിരിക്കുന്നു………………
:ആത്മീകം വിഷ്ണുലീല..!!

No comments: