യജ്ഞോപവീതം ബലമസ്തു തേജ ?
ഒരു അദ്ധ്യാപകന്‍ കയ്യില്‍ വടി എടുക്കുമ്പോള്‍ കുട്ടികള്‍ ശാന്തര്‍ ആകുന്നു ,ഇന്ന് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കഴുത്തില്‍ അഭിമാന പൂര്‍വ്വം ഐഡന്‍ടിറ്റി കാര്‍ഡുകള്‍ ഷര്‍ട്ടിന്റെ പുറത്തു തന്നെ കെട്ടി തൂക്കി പുറത്തും അകത്തും നടക്കുന്നു .അതുപോലെ യജ്ഞ ഉപവീതം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആണ് .അത് ധരിക്കുന്നത് തേജസ് അധികാരം ഉണ്ടാക്കുന്നു .അത് ഒരു ഉപജീവന മാര്‍ഗം അല്ല കാണിക്കുന്നത് .അത് ഒരു തെറ്റി ധാരണ മാത്രം ,ഒരു നിലവാരത്തില്‍ ഉള്ള അറിവ് ലഭിച്ചു എന്ന സാക്ഷി പത്രം .
നിവീതം മനുഷ്യാണാം പ്രാചീന വീതം പിത്രുണാo ഉപവീതം ദേവാനാം (കൃഷ്ണ യജുര്‍ വേദം )
ദേവ പൂജകളില്‍ ഇത് സാധാരണ പോലെ യും പിതൃ കര്‍മങ്ങളില്‍ ഇടത്തോട്ടും ധരിക്കുന്നു .
6 മുതല്‍ 10 വയസ്സിനുള്ളില്‍ ഇത് സാധാരണ ഉപ്നയനത്ത്തില്‍ ധരിക്കാന്‍ തുടങ്ങുന്നു .
അതോടെ ഗായത്രി മന്ത്രം ഉപദേശം ആയി കിട്ടുന്നു ,അതിനു അധികാരി ആകുന്നു .അത് ആണ് വേദങ്ങളിലേക്ക് ഉള്ള താക്കോല്‍,ഉപനീതന്‍ ആകുന്നവര്‍ക്ക് വേദ അദ്ധ്യയനത്തിന് അധികാരം ലഭിക്കുന്നു .
ഉപവീതതിലെ മൂന്ന് ഇഴകള്‍ സത്വം രാജസ് തമോ ഗുണങ്ങള്‍ .അതില്‍ കെട്ടു വരുമ്പോള്‍ ഒന്ന് ചേര്‍ന്ന് ഗുണാതീത ബ്രഹ്മം ആകുന്നു .ഇത് ബ്രഹ്മാവ് വിഷ്ണു ശിവന്‍ എന്ന സങ്കല്‍പത്തില്‍ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന ഏകവും അദ്വിതീയവും ആയ ബ്രഹ്മം ആയിയും കാണാം .
യജ്ഞങ്ങള്‍ ഇപ്പോള്‍ ആരും ചെയ്യുന്നില്ല .അതിനാല്‍ എന്തിനു ധരിക്കണം ?
ഇത് യജ്ഞങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ ആണ് .
യജ്ഞം എന്നാല്‍ നെയ്യ് തീയില്‍ ഒഴിക്കുന്നത് അല്ല .
യജ്ഞം എന്നാല്‍ സമൂഹ നന്മക്കു വേണ്ടി ഉള്ള ത്യാഗം ആണ് .ഒരു ഉറപ്പു .തന്റെ കര്‍മ്മം യജ്ഞ മായി സമൂഹ നന്മക്കു വേണ്ടി ആയിരിക്കും എന്ന കമിറ്റ് മെന്‍റ് ആണ് ഉപവീത ധാരണം .
ഒരു ശുചീകരണക്കാരന്‍ ,അല്ലെങ്കില്‍ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഒരു ഓഫീസ് ജോലിക്കാരന്‍ തന്‍റെ ജോലിക്ക് ഉള്ള അറിവ് ഉണ്ട് ,ആ കര്‍മം നിസ്തുലമായി ചെയ്യും എന്ന് ഉള്ള ഉറപ്പു ആണ് ഉപവീത ധാരണം .ഉപവീത ധാരണം തന്റെ ജോലിക്ക് ഉള്ള അധികാര പാത്രം ആണ് .അത് ധരിക്കുന്നവന്‍ ജോലി ഏതു ആയാലും ഈശ്വരാര്‍പ്പണമായി ചെയ്യും എന്നുള്ള പ്രതിഞ്ഞ ആണ് .
സ്വാമി സുദര്‍ശനാനന്ദ
No comments:
Post a Comment