Monday, May 07, 2018

ശ്രീമദ്ഭഗവദ്‌ഗീത അദ്ധ്യായം 2 ശ്ലോകം 38
സുഖദുഃഖേ സമേ കൃത്വാ 
ലാഭാലാഭൌ ജയാജയൌ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്സ്യസി
അർത്ഥം:
സുഖദുഃഖേ = സുഖത്തേയും ദുഃഖത്തേയും
ലാഭാലാഭൌ = ലാഭത്തേയും നഷ്ടത്തേയും
ജയാജയൌ = ജയത്തേയും തോൽവിയേയും
സമേ കൃത്വാ = ഒരേപോലെ കരുതി
തതഃ യുദ്ധ്യായ യുജ്യസ്യ = യുദ്ധം ചെയ്യാനൊരുങ്ങൂ
ഏവം = ഇപ്രകാരമായാൽ
പാപം ന അവാപ്സ്യസി = നിന്നെ പാപം തീണ്ടില്ല.
സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.

No comments: