വാല്മീകിരാമായണം ...പൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജി.(8.5.2018).
ഇന്നത്തെ പ്രവചനം തന്റെ ഗുരുവായ പൂജ്യ ചിന്മയാനന്ദ സ്വാമികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ 1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. . കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ പഠനം നടത്തിയ ചിന്മയാനന്ദന് ഭഗവത്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു .ഗംഗാമാതാവിന്റെ ഉദ്ബോധനത്തോടുകൂടി ഗീതാ പ്രചാരണം തുടങ്ങി.ഗംഗാമാതാവിനെ ഭഗീരഥൻ ലോകത്തിലേക്ക് കൊണ്ടുവന്നതുപോലെ ചിന്മയാനന്ദ സ്വാമികൾ ഭഗവദ് ഗീതയിലെ വിജ്ഞാനം ലോകർക്കെല്ലാം പകർന്നുകൊടുത്തു.
ജനകമഹാരാജാവിന്റെ യെഞ്ജ് ശാലയിൽ വന്ന വിശ്വാമിത്ര ബ്രഹ്മർഷിയേയും രാമലക്ഷമണൻമാരെയും ജനക മഹാരാജാവ് വേണ്ടവിധം സ്വീകരിച്ചു.അവിടെ വച്ചിരുന്ന ശൈവധനുസ്സായ ത്രയംബകത്തെ മഹർഷിയുടെ അനുവാദത്തോടെ രാമൻ കുലച്ചു. വില്ല് കുലക്കുന്നവർക്കാണ് സീതയെ വിവാഹം ചെയ്തു കൊടുക്കാമെന്നാണ് രാജാവ് തീരുമാനിച്ചിരുന്നത്.
ദശരഥനെ വിവരമറിയിക്കാന്‍ ഉടനെ ജനകന് ദൂതന്മാരെ വിടുകയാണ്. അവര്‍ ദശരഥമഹാരാജാവിനെ വണങ്ങി സന്ദേശം അറിയിച്ചു. അതിന്റെ ചുരുക്കം: ”ഞാന്‍ എന്റെ മകളെ വീരനുള്ള സമ്മാനമായി നിശ്ചയിച്ചിരുന്ന കാര്യം അങ്ങേയ്ക്കറിയാമല്ലോ. . എന്റെ മകളെ വിശ്വാമിത്രനോടുകൂടി . ദിവ്യമായ വില്ലിനെ യാഗത്തിന്റെ അവസാനത്തില്‍ നാനാജനങ്ങള്‍ നിറഞ്ഞ സഭയില്‍വച്ച് അങ്ങയുടെ പുത്രന് രാമന് ഒടിച്ചു. ആ മഹാത്മാവിനു വീരനുള്ള സമ്മാനമായി സീതയെ നല്‍കണം. അല്ലയോ മഹാരാജാവേ, ഉപാദ്ധ്യായന്മാരോടും പുരോഹിതനോടും കൂടി അങ്ങ് വേഗത്തില്‍ വരണം. എന്റെ പ്രതിജ്ഞ നിവേറ്റിത്തരണം. ദശരഥമഹാരാജാവ് ഉടന്‍തന്നെ രാജസദസ്സു വിളിച്ചുകൂട്ടി ആലോചിച്ചു. എല്ലാവരും നല്ലത് നല്ലത് എന്നുപറഞ്ഞ് സന്തോഷിച്ചു. അടുത്തദിവസം തന്നെ വസിഷ്ഠന്, വാമദേവന്, ജാബാലി, കാശ്യപന്, ദീര്‍ഘായുസ്സ്, മാര്ക്കണ്ഡേയന്, കാത്യായനന്‍ തുടങ്ങിയ ഋഷിമാരോടും ചതുരംഗസേനയോടുംകൂടി മിഥിലയിലേക്കു തിരിച്ചു. ജനകന് അവരെ ആദരവോടെ സ്വീകരിച്ചു. അവരുടെ സമാഗമം ഹൃദ്യമായിരുന്നു. ജനകന് ദശരഥനോടു പറഞ്ഞു: ദേവകന്യകയെപ്പോലുള്ള എന്റെ മകള്‍ സീതയെ രാമനും രണ്ടാമത്തെ മകള്‍ ഊര്‍മ്മിളയെ ലക്ഷ്മണനും വേള്‍ക്കട്ടെ. അതുകേട്ടു സന്തോഷിച്ച ദശരഥന് ധര്‍മ്മിഷ്ഠനായ കുശദ്ധ്വജന്റെ പുത്രിമാരായ മാണ്ഡവിയെ ഭരതനും ശ്രുതകീര്‍ത്തിയെ ശത്രുഘ്നനും വേണ്ടി വരിക്കുന്നു എന്നറിയിച്ചു. എല്ലാവര്ക്കും സന്തോഷമായി. പിന്നീട് പുരോഹിതന്മാരായ വസിഷ്ഠനും ശതാനന്ദനും വിശ്വാമിത്രനും കൂടി വിവാഹമുഹൂര്‍ത്തം നിശ്ചയിച്ചു. ആഡംബരത്തോടെ നാലു വിവാഹങ്ങളും നിശ്ചിതമുഹൂര്‍ത്തത്തില്‍ നടന്നു.
സീതാകല്യാണശേഷം ദശരഥനും ശ്രീരാമനും കൂട്ടരും മിഥിലയില്‍ നിന്നും അയോധ്യയിലേക്കുള്ള യാത്രാമധ്യേ ക്രൂരഭാവത്തില്‍ വഴിതടഞ്ഞു വന്ന പരശുരാമനെ കണ്ടു.ക്ഷത്രിയന്തകനായ സാക്ഷാല്‍ പരശുരാമന്. അദേഹത്തിന്റെ തോളില്‍ പരശുവും(മഴു) ,കൈയില്‍ കേള്‍വികേട്ട ഒരു വില്ലും കാണപെട്ടു. ഏവരും ഭയന്ന് വിറച്ചു. ഋഷിമാര്‍ വസിഷ്ഠനെ മുന്നില്‍ നിര്‍ത്തി കൊണ്ട് പരശുരാമന്റെ അടുത്തെത്തി. അവര്‍ അതിഥിയായ പരശുരാമനു അര്‍ഘ്യം നല്കി, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. എന്നിട്ട് രാമന്റെ അരികിലെത്തി പറഞ്ഞു.” അങ്ങയെ പറ്റി കുറെ കേട്ടിരിക്കുന്നു. അങ്ങയുടെ മിഥിലസന്ദര്ശനവും മഹേശ്വരചാപഭഞ്ജനവും എല്ലാം അറിഞ്ഞിരിക്കുന്നു. അങ്ങയുടെ ശൗര്യം എത്രയുണ്ടെന്നറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട് അതുകൊണ്ട് അങ്ങയെ പരീക്ഷിക്കുവാന്‍ ഞാന്‍ ഒരു ചാപം കൊണ്ട് വന്നിട്ടുണ്ട്.” കൈയിലിരിക്കുന്ന ചാപമുയര്ത്തികൊണ്ട് പരശുരാമന് തുടര്‍ന്നു.
“ഈ ചാപം എന്റെ പിതാവ് ജമദഗ്നിയുടേതാണ് ഇത് തൊട്ടുനോക്കാന്‍പോലും സകലരും ഭയന്നു.എന്റെ പിതാവിന്റെ ഘാതകരടങ്ങുന്ന ക്ഷത്രീയകുലങ്ങളെ മൊത്തം ഇതിനാൽ ആണ് ഞാന്‍ വക വരുത്തിയത്. താങ്കള്‍ക്ക് ശൗര്യമുണ്ടെങ്കില് യഥാര്‍ത്ഥ ക്ഷത്രിയനാണെങ്കില്‍ ഈ ചാപം കുലച്ച് ഞാണ് കെട്ടുക.”..ദശരഥൻ വന്നു ക്ഷമാപണം യാചിച്ചെങ്കിലും ഭാർഗ്ഗവരാമൻ വഴങ്ങിയില്ല.
അവസാനം ശ്രീ രാമൻ പറഞ്ഞു “ഹേ ഭാര്‍ഗവാ അങ്ങുപറഞ്ഞത് ഞാന്‍ കേട്ടു. ഈ പോര്‍വിളി ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ ഒരു ബലഹീനനായവനാണെന്ന് അങ്ങു കരുതുന്നുണ്ടെങ്കില്‍ അതെത്രയെന്നു ഞാന്‍ അങ്ങേക്ക് കാണിച്ചു തരാം.”
രാമന് കൈനീട്ടി ആ ചാപം വാങ്ങിച്ചു. അതില്‍ നിഷ്പ്രയാസം ഞാണ് കെട്ടി ശരംതൊടുത്തു, രാമന് തൊടുത്ത ശരം ഇരയെ ഹനിക്കാതെ തിരികെ വരുന്നത് പതിവില്ല. ആയതിനാല്‍ ശ്രീരാമന്റെ ബലഗുണമഹിമ മനസിലാക്കിയ ഭാര്ഗവന് തന്റെ തപോധനം ശ്രീരാമന് നല്കി. മഹേന്ദ്രപാര്വതത്തിലേക്ക് മടങ്ങി. കോപമടങ്ങിയ ശ്രീരാമന് ആ ചാപം (വൈഷ്ണവചാപം) സമുദ്രദേവനായ വരുണനു നല്കി. യാത്ര തുടര്‍ന്നു.
ദശരഥന് ശ്രീരാമനാലും, ഭരതന്, ലക്ഷ്മണ-ശത്രുഘനന് മാരാലും അവരുടെ പത്നിമാരാലും കൗസല്യ,സുമിത്ര,കൈകേയി യോടൊപ്പം അയോദ്ധ്യനഗരിയില് സസുഖം വന്നു ഭരണം നടത്തിപോന്നു.
No comments:
Post a Comment