തന്ത്രം- മേല്പ്പറഞ്ഞതു പോലെ സംസ്കൃതം, പാലി മുതലായ ഭാഷകളില്‍ എഴുതപ്പെട്ട അതിവിപുലമായ തന്ത്രസാഹിത്യങ്ങളേയും ഇന്നും പല പ്രദേശങ്ങളിലും പരമ്പരയാ നടന്നുവരുന്ന താന്ത്രികാചരണങ്ങളേയും ആര്‍ക്കിയോളജി, ചരിത്രം മുതലായവയെയും അടിസ്ഥാനപ്പെടുത്തി തന്ത്രത്തെപ്പറ്റി ആധുനികരീതിയിലുള്ള നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഇപ്പോഴും പഠനങ്ങള്‍ തുടരുന്നുമുï്. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ തന്ത്രത്തിന്റെ ബഹുസ്വരത, അതിനു കാരണമായ ഉറവിടം, വൈദികവും അവൈദികവും ആയ മറ്റെല്ലാ സമ്പ്രദായങ്ങളിലും അതു ചെലുത്തിയ സാധീനം, തന്ത്രത്തിന്റെ ആധ്യാത്മികതലം മുതലായവയെ നമുക്ക് പരിശോധിക്കാം.
സര് ജോണ്‍ വുഡ്രോഫ് (ആര്‍തര്‍ അവലോണ്‍), പ്രമഥനാഥ് മുഖോപാധ്യായ (സ്വാമി പ്രത്യഗാത്മാനന്ദസരസ്വതി) എന്നിവരാണ് തന്ത്രത്തെ സംബന്ധിച്ച ഭാവാത്മകമായ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കല്‍ക്കട്ടാ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിച്ച ആവലോണ്‍ (1865-1936) ഹിന്ദുസംസ്കാരത്തില്‍, പ്രത്യേകിച്ച് തന്ത്രശാസ്ത്രത്തില്‍, ആകൃഷ്ടനായി. തന്ത്രശാസ്ത്രത്തിന്റെ ശാസ്ത്രീയതയെ പ്രചരിപ്പിക്കുന്നതിനായി ആഗമാനുസന്ധാനസമിതി എന്ന ഒരു സമിതി രൂപീകരിച്ച് ആംഗലപരിഭാഷയോടെ നിരവധി തന്ത്രഗ്രന്ഥങ്ങളും തന്ത്രസംബന്ധമായ പഠനങ്ങളും പ്രസിദ്ധീകരിച്ചു. തന്ത്രത്തെക്കുറിച്ചുള്ള സ്വദേശികളും വിദേശികളും ആയ പണ്ഡിതന്മാരുടെ തന്ത്രത്തെക്കുറിച്ചുള്ള പില്‍ക്കാലപഠനങ്ങള്‍ക്ക് വഴിതെളിച്ചത് ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ്.
അദ്ദേഹം എഴുതിയ ഇന്‍ട്രൊഡക്ഷന്‍ ടു തന്ത്രശാസ്ത്ര, പ്രിന്‍സിപ്പിള്‍സ് ഓഫ് തന്ത്ര, ശക്തി ആന്‍ഡ് ശാക്ത, സര്‍പന്റ് പവര്‍, വേള്‍ഡ് ആസ് പവര്‍, ഗാര്‍ലന്‍ഡ് ഓഫ് ലെറ്റേര്‍സ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. അദ്ദേഹത്തിന്റെ സഹകാരിയായിരുന്ന പ്രമഥനാഥ് മുഖോപാധ്യായയുടെ ജപസൂത്രം മന്ത്രശാസ്ത്രത്തെക്കുറിച്ചുള്ള ബൃഹത്തായ പഠനമാണ്. ഇദ്ദേഹത്തിന്റെ തന്നെ ദി പേറ്റന്റ് വïര്‍ എന്ന കൃതിയില്‍ താന്ത്രികാദ്വൈതത്തിനെ ആധുനികശാസ്ത്രദൃഷ്ടിയില് അവതരിപ്പിക്കുന്നു.
പഞ്ചാനനതര്ക്കരത്നം എന്ന പണ്ഡിതന് ബ്രഹ്മസൂത്രത്തിനും ഈശോപനിഷത്തിനും സംസ്കൃതഭാഷയില്‍ താന്ത്രികമായ വ്യാഖ്യാനങ്ങള്‍ (1937) എഴുതുകയുïായി. ഗോപീനാഥ് കവിരാജും തന്ത്രത്തിന്റെ സൈദ്ധാന്തികതലവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ നടത്തുക ഉïായി. ഈ ആധുനികപഠനങ്ങളെല്ലാം തന്നെ ഇന്നത്തെ ഹിന്ദുആചാരാനുഷ്ഠാനങ്ങള്ക്ക് അടിത്തറയായി മാറിയ, മേല്‍പ്പറഞ്ഞ വൈദികതാന്ത്രികത്തിന്റെ പശ്ചാത്തലത്തിലുള്ളവയാണ് എന്നു കാണാം.
ഇവ കൂടാതെ ദേബീപ്രസാദ് ചട്ടോപാധ്യായ, ചിന്താഹരണ്‍ ചക്രവര്‍ത്തി, പി.
സി. ബാഗ്ചി, എന്‍. എന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ മാര്‍ക്സിയന്‍ വിശകലനരീതിയില്‍ തന്ത്രത്തെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തുകയുïായി. ലോകായത, ദി തന്ത്രാസ്: സ്റ്റഡീസ് ഓണ്‍ ദെയര്‍ റിലിജിയന്‍ ആന്‍ഡ് ലിറ്ററേച്ചര്‍, ദി ഇന്‍ഡ്യന്‍ മദര്ഗോഡസ്, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍, ഹിസ്റ്ററി ഓഫ് ദി ശാക്ത റിലിജിയന്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതും ഏകശിലാത്മകവുമായ മാര്‍ക്സിയന്‍ അപഗ്രഥനത്തിന്റെ അശാസ്ത്രീയത ഇന്നു പണ്ഡിതലോകത്തിന് ബോധ്യമായതാണ്. ഇതേപ്പറ്റി നാം ഈ പരമ്പരയുടെ ആദ്യഭാഗങ്ങളില്‍ പരാമര്‍ശിച്ചതുമാണ്. ഈ പുസ്തകങ്ങളില്‍ ഗവേഷകര്ക്കുതകുന്ന ധാരാളം പ്രയോജനപ്രദമായ വിവരങ്ങള്‍ സംഭരിച്ചു ചേര്‍ത്തിട്ടുï്.
ഡി. സി. സര്‍ക്കാര്‍ (ദി ശാക്തപീഠാസ്), എസ്. ബി. ദാസ്ഗുപ്ത (ഒബ്സ്ക്യുവര് റിലിജിയസ് കള്‍ട്സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു താന്ത്രിക് ബുദ്ധിസം), ഹരിപ്രസാദ് ശാസ്ത്രി (ഒറിജിന്‍ ഓഫ് ദി കള്‍ട് ഓഫ് താരാ), എച്. ദാസ് (താന്ത്രിസം: കള്‍ട് ഓഫ് ദി യോഗിനീസ്), ബി. ഭട്ടാചാര്യ (ശൈവിസം ആന്‍ഡ് ദി ഫാലിക് വേള്‍ഡ്), ബി. റ്റി. ഭട്ടാചാര്യ (ഇന്‍ട്രൊഡക്ഷന്‍ റ്റു ബുദ്ധിസ്റ്റ് ഇസോട്ടെറിസം, സാധനമാലാ), ആര്. ജി ഭണ്ഡാര്‍ക്കര്‍ (വൈഷ്ണവിസം, ശൈവിസം ആന്‍ഡ് മൈനര്‍ റിലിജിയസ് സിസ്റ്റംസ്), എം. എം. ബോസ് (പോസ്റ്റ്- ചൈതന്യ സഹജീയ കള്‍ട്സ് ഓഫ് ബംഗാള്‍) തുടങ്ങിയവരുടെ പഠനങ്ങളും ശ്രദ്ധേയങ്ങള്‍ ആണ്.
തന്ത്രശാസ്ത്രത്തിന്റെ തനത് ദര്‍ശനത്തെയും സാധനാപദ്ധതിയേയും മനസ്സിലാക്കണമെങ്കില്‍ പ്രാചീന തന്ത്ര- ഹഠയോഗ ഗ്രന്ഥങ്ങളുടെയും കാശ്മീരത്തിലെ വസുഗുപ്തന്റെ ശിവസൂത്രം, പ്രത്യഭിജ്ഞാഹൃദയം (ശക്തിസൂത്രം), സ്പന്ദകാരികാ, വിജ്ഞാനഭൈരവതന്ത്രം, വിജ്ഞാനഭൈരവോദ്യോതം, ഷള്ത്രിംശത്തത്വസന്ദോഹം, അഭിനവഗുപ്തന്റെ തന്ത്രാലോകം, തന്ത്രസാരം, പരാത്രീശികാവിവരണം, ജയരഥന്റെ വാമകേശ്വരീമതവിവരണം, കല്ലടന്റെ സ്പന്ദവൃത്തി, ഭാസ്കരന്റെ ശിവസൂത്രവാര്ത്തികം, ക്ഷേമരാജന്റെ വിമര്‍ശിനീ, സ്പന്ദസന്ദോഹം, സ്പന്ദനിര്ണ്ണയം, നേത്രോദ്യോതം, സ്വച്ഛന്ദോദ്യോതം, ഉത്പലദേവന്റെ സ്തോത്രാവലീടീകാ മുതലായവയുടെയും, ദാക്ഷിണാത്യനായ ഭാസ്കരരായരുടെ സേതുബന്ധം, സൗഭാഗ്യഭാസ്കരം തുടങ്ങിയവയുടെയും അദ്ദേഹത്തിന്റെ ഗുരുവായ നൃസിംഹാനന്ദനാഥന്റെ ശാംഭവാനന്ദകല്‍പലതാ ഗ്രന്ഥത്തിന്റെയും ആഴത്തിലുള്ള പഠനം ആവശ്യമാണ്.
എസ്. ബി. ദാസ്ഗുപ്ത തന്റെ ഒബ്സ്ക്യുവര് റിലിജിയസ് കള്‍ട്സ് എന്ന പുസ്തകത്തില്‍ പറയുന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്- 'പൊതുവേ അറിയപ്പെടുന്ന ദൈവവാദപരമായ ചിന്തകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സമാന്തരമായി, ഇന്ത്യയില്‍, വളരെ പ്രധാനപ്പെട്ട, അനുഷ്ഠാനപരമായ, അനുഭൂതിപരമായ, യോഗചര്യകളുടെ ഒരു അടിയൊഴുക്ക് അതിപ്രാചീനകാലം മുതല്ക്കേ ഉïായിരുന്നു. ഈ അനുഭൂതിപരമായ ചര്യകള്‍ ശൈവന്മാരുടെയും ശാക്താരുടെയും ദേവതാപരമായ സിദ്ധാന്തങ്ങളുമായി ചേര്‍ന്നപ്പോള്‍ ശൈവ, ശാക്തതന്ത്രങ്ങള്‍ ഉദയം കൊïു; ബൗദ്ധചിന്തകളുമായി ചേര്‍ന്നപ്പോള്‍ ബൗദ്ധതാന്ത്രികത്തിന്റെ സങ്കീര്‍ണ്ണഘടന രൂപപ്പെട്ടു; ബംഗാളിലെ വൈഷ്ണവസമ്പ്രദായവുമായി ചേര്‍ന്നപ്പോള്‍ വൈഷ്ണവസഹജീയപ്രസ്ഥാനമായി മാറി.'
ഇന്‍ഡ്യന്‍ ഫിലോസഫി എന്ന തന്റെ വിഖ്യാതപുസ്തകത്തില്‍ ഡോക്ടര്‍ എസ്. രാധാകൃഷ്ണന് ഹിന്ദുസംസ്കാരത്തിന്റെ സ്ഥായീഭാവം ആധ്യാത്മികാനുഭൂതിയാണ് എന്ന് പ്രസ്താവിച്ചത് നാം മുമ്പ് പരാമര്‍ശിച്ചിരുന്നു ( ഇന്ത്യൻ ഫിലോസഫി, വോള്യം 1, പേജ് 41). ദാസ്ഗുപ്ത ചൂണ്ടിക്കാണിച്ച അടിയൊഴുക്ക് ഈ അനുഭൂതിയുടെ അന്വേഷണവും ഗവേഷണവും ആണ്. അതാണ് തന്ത്രത്തിന്റെ കണ്ടെത്തലില്‍ ഹിന്ദു ദാര്‍ശനികനെ എത്തിച്ചതും. വൈദികവും അവൈദികവും ആയ എല്ലാ ആചാരാനുഷ്ഠാനങ്ങളേയും തന്ത്രം സ്വാധീനിച്ചതിനു കാരണവും മറ്റൊന്നല്ല.
തന്ത്രസാഹിത്യത്തിലും അനുഷ്ഠാനങ്ങളിലും മേല്‍ സൂചിപ്പിച്ച തരത്തില്‍ ഇന്നു കാണപ്പെടുന്ന വിവിധ ദേവതകളുടെ മന്ത്രങ്ങളും, വ്യത്യസ്ത പൂജാവിധികളും, മകാരങ്ങളുടെ ഉപയോഗം, മൃഗബലി തുടങ്ങിയവയും എസ്. ബി. ദാസ്ഗുപ്ത ചുണ്ടിക്കാണിച്ചതുപോലെ തന്ത്രം ഉല്ഭവിച്ചതും പരിണമിച്ചതുമായ ചുറ്റുപാടുകളില്‍ സമാന്തരമായി നിലവിലിരുന്ന മറ്റ് ആശയങ്ങളെയും ആചരണങ്ങളേയും തന്ത്രദാര്ശനികര് പഠനഗവേഷണങ്ങള്‍ക്കായി ഉള്‍ക്കൊണ്ടതുകൊണ്ടാകണം. നെല്ലും പതിരും നമുക്കു വേര്‍തിരിക്കേണ്ടിയിരിക്കുന്നു.
(തുടരും..)
കെ.കെ.വാമനന്
No comments:
Post a Comment