ഏകദാകൃഷ്ണപത്ന്യസ്തു ശ്രീകൃഷ്ണവിരഹാതുരാഃ കാളിന്ദീമുദിതാംവീക്ഷ്യ പപ്രച്ഛുര്ഗതമത്സരാഃ ശ്രീകൃഷ്ണ ഭഗവാന് സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ വിരഹാതുരരായ പത്നിമാരില്‍ ചിലര്‍ യമുനാതടത്തില്‍ എത്തിച്ചേര്‍ന്നു. ഭഗവാന്റെ പ്രിയ പത്നിമാരില്‍ ഒരാളാണ് യമുനാ(കാളിന്ദീ)ദേവി. എങ്കിലുംകൃഷ്ണവിയോഗംമൂലമുള്ള ദുഃഖം ഒരുവിധത്തിലും ബാധിക്കാത്തവളായി ഉള്ളില്‍ നിന്നും അലയടിക്കുന്ന ആനന്ദത്താല്‍ പ്രശാന്തയായിദേവി പ്രവഹിക്കുന്നു. സഹപത്നിമാര്‍ ഇതുകണ്ടു മാത്സര്യ ബുദ്ധിയുള്ളവരായി മാറി. ശ്രീകൃഷ്ണപത്ന്യ ഊചുഃയഥാവയംകൃഷ്ണപത്ന്യസ്തഥാത്വമപി ശോഭനേ വയംവിരഹദുഃഖാര്ത്താസ്ത്വംനകാളിന്ദിതദ്വദ തച്ഛ്രുത്വാസ്മയമാനാ സാ കാളിന്ദീവാക്യമബ്രവീത് സാപത്ന്യംവീക്ഷ്യതത്താസാംകരുണാപരമാനസാ കൃഷ്ണപത്നിമാര്‍ കാളിന്ദിയോടുചോദിച്ചു: അല്ലയോകാളിന്ദീ, എപ്രകാരമാണോ ഞങ്ങള്‍ ശ്രീകൃഷ്ണന്റെ പത്നിമാരായിരിക്കുന്നത് അതേ പ്രകാരം ഭഗവാന്റെ പത്നിയാണു ശോഭനയായ ഭവതിയും. ഞങ്ങള്‍ ശ്രീകൃഷ്ണ വിരഹദുഃഖത്താല്‍ ആര്‍ത്തരാണ്. എന്നാല്‍ ഭവതിയെ ഈ വിരഹദുഃഖം ബാധിക്കാത്തതെന്താണ് എന്നു പറഞ്ഞാലും. സഹപത്നിമാരുടെ ചോദ്യംകേട്ട് യമുനാദേവി മന്ദഹസിച്ചു; അവരില്‍ കരുണയുള്ളവളായി ഇപ്രകാരം പറഞ്ഞു. ശ്രീകാളിന്ദ്യുവാച ആത്മാരാമസ്യകൃഷ്ണസ്യ ധ്രുവമാത്മാസ്തിരാധികാ തസ്യാദാസ്യപ്രഭാവേണവിരഹോസ്മാന്ന സംസ്പൃശേത് തസ്യാഏവാംശവിസ്താരാഃസര്വാഃ ശ്രീകൃഷ്ണനായികാ നിത്യസംഭോഗഏവാസ്തിതസ്യാഃ സാമ്മുഖ്യയോഗതഃ സഏവസാസസൈവാസ്തിവംശീതപ്രേമരൂപികാ ശ്രീകൃഷ്ണനഖചന്ദ്രാളിസംഗാച്ചന്ദ്രാവലിസ്മൃതാ രൂപാന്തരം ച ഗൃഹ്ണാനാം തയോഃസേവാതിലാലസാ രുക്മിണ്യാദിസമാവേശോമയാത്രൈവവിലോകിതഃ യുഷ്മാകമപി കൃഷ്ണേന വിരഹോനൈവസര്വതഃ കിന്തുഏവം ന ജാനീഥതസ്മാത്വ്യാകുലതാമിതാഃ ഏവമേവാത്ര ഗോപീനാമക്രൂരാവസരേ പുരാ വിരഹാഭാസ ഏവാസീദുദ്ധവേന സമാഹിതഃ തേനൈവ ഭവതീനാചേദ്ഭവേദത്ര സമാഗമഃ തര്‍ഹി നിത്യംസ്വകാന്തേന വിഹാരമപിലിപ്സ്യഥ ആത്മാരാമനായ കൃഷ്ണഭഗവാന്റെ ആത്മാവ് ശ്രീരാധാദേവിയാണ്. ഞാന്‍ ദാസീ ഭാവത്തില്‍ കൃഷ്ണരാധികമാരെസേവിക്കുന്നു. അതിനാല്‍ വിരഹദുഃഖം എന്നെ സ്പര്‍ശിക്കുന്നില്ല. ഞാന്‍ പ്രസന്നയായി വസിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ എല്ലാ പത്നിമാരും ശ്രീരാധാദേവിയുടെ അംശങ്ങള്‍തന്നെയാണ്. കൃഷ്ണരാധികമാര് സദാ പരസ്പര സമ്മുഖരാണ്. അവര്‍ നിത്യസംയോഗത്തിലാണ്. അതിനാല്‍ രാധാദേവിയുടെ അംശത്താല്‍ രൂപം പ്രാപിച്ചവരായ പത്നിമാര്‍ അദ്ദേഹവുമായി നിത്യവും സംഗമിക്കുന്നു. ശ്രീകൃഷ്ണനും രാധയും തമ്മില്‍ ഭേദമില്ല. കൃഷ്ണന് തന്നെയാണു രാധ. രാധ തന്നെയാണു കൃഷ്ണന്. ഇരുവരുടേയുംപ്രേമം തന്നെയാണു ഓടക്കുഴല്‍. രാധാദേവിയുടെ പ്രിയസഖിയാകട്ടെ ശ്രീകൃഷ്ണപാദങ്ങളിലെ നഖേന്ദുക്കളുടെ നിത്യസേവചെയ്യുന്നതില് സദാ തല്പരയായതിനാല് ചന്ദ്രാവലിയെന്ന നാമം അന്വര്ത്ഥമാക്കിയിരിക്കുനൂ. കൃഷ്ണരാധികമാരെ സേവിക്കാന്‍ അവള്‍ക്കു അതിയായ താല്പര്യംഉണ്ട്. അതിനാല്‍ അവള് മറ്റ് രൂപം ആഗ്രഹിക്കുന്നില്ല. ഞാന്‍ രാധാദേവിയില്‍ രുക്മിണ്യാദികളായ കൃഷ്ണപത്നിമാര്‍ സമാവേശിതരായതായി അറിയുന്നു. അല്ലയോ സഖിമാരേ, നിങ്ങള്‍ക്കും ശ്രീകൃഷ്ണനുമായി വിയോഗം സംഭവിച്ചിട്ടില്ല. നിങ്ങള്‍ ഈ രഹസ്യം നേരായി ഗ്രഹിക്കാത്തതിനാലാണു വിരഹദുഃഖത്താല്‍ ഉഴറുന്നത്. പണ്ട് അക്രൂരന് ശ്രീകൃഷ്ണനെ മഥുരയിലേക്കുകൊണ്ടുപോയഅവസരത്തില് ഗോപികമാര്‍ക്കും ഇതേപ്രകാരം വിരഹപ്രതീതി ഉണ്ടായി. അതും വാസ്തവികമായവിരഹം ആയിരുന്നില്ല. വിരഹം എന്ന ആഭാസം(തോന്നല്‍) മാത്രമായിരുന്നു. ഇതുതിരിച്ചറിയാതിരുന്ന സമയംവരെ അവര്‍ക്കു വളരെയധികം ദുഃഖമുണ്ടായി. പിന്നീട് ഉദ്ധവര്‍ വന്നു അവരെ സമാശ്വസിപ്പിച്ചു. അപ്പോള്‍ അവര്യാഥാര്ത്ഥ്യം തിരിച്ചറിഞ്ഞു. നിങ്ങള്‍ക്കും ഉദ്ധവരെ കാണുവാന്‍ സാധിക്കുകയാണെങ്കില്‍ ആ നിമിഷംമുതല്‍ തന്നെ പ്രിയ ഭര്‍ത്താവായ ശ്രീകൃഷ്ണനോടൊത്തുള്ള വിഹാരത്തിന്റെസുഖം അനുഭവവേദ്യമാകും. .
janmabhumi
janmabhumi
No comments:
Post a Comment