അവബോധമില്ലായ്മയുടെ പാരമ്യതയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ മാത്രമാണ് ശരിക്കും ഈ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയല്ലേ? അവബോധമില്ലായ്മയുടെ പാരമൃതയില്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ മറ്റുള്ളവരെ അനുകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അധികാവേശത്തില് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഭൂമിയുടെ അതിഘോരമായ ഹാനിക്ക് ഹേതുവായിരിക്കുന്ന ഈ മനുഷ്യരാണ്. ഈ മനുഷ്യരാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. മനുഷ്യരാശിയെ മുഴുവന്‍തന്നെ കൂട്ട ആത്മഹത്യയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നത് ഈ മനുഷ്യരാണ്. അതുകൊണ്ട് ഈ ലോകത്തോട് ഉത്തരവാദിത്വപൂര്‍ണമായി നിങ്ങള്‍ക്കു ചെയ്യാവുന്നത്, പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുക എന്നതാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയെന്നത് അത്ര എളുപ്പമല്ല. വെറുതെ മൗനമായിരിക്കണമെങ്കില് അത്യധികം പക്വത ആവശ്യമാണ്. അത് നിങ്ങള്‍ അലസനോ ഉത്തരവാദിത്വമില്ലാത്തവനോ ആയതുകൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അവബോധത്തോടും പ്രജ്ഞയോടുംകൂടി ഇരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്..
sadguru
sadguru
No comments:
Post a Comment