Friday, December 21, 2018

#ഫിലോസഫി (Philosophy) എന്ന വാക്കിന് തുല്യമായി ഭാരതീയ ഭാഷയിലുള്ള പദമാണ് #ദർശനം.
തപസ്സിലൂടെയും ധ്യാനത്തിലൂടെയും തെളിഞ്ഞ ദർശനങ്ങളുടെ അടിത്തറയിലാണ് ഭാരതീയ സംസ്കൃതി പുരോഗതിപ്രാപിച്ചത്
ഭാരതീയ #ഷഡ്ദർശനങ്ങളുടെ അടിത്തറ വേദങ്ങളാണ്. വേദങ്ങളുടെ പിൻബെലമില്ലാത്ത #നാസ്തിക_ദർശനങ്ങളും ഉണ്ട്. എന്നാൽ നാസ്തിക ദർശനങ്ങളെയും ഉൾകൊള്ളുന്നതാണ് വേദങ്ങൾ.
സത്യാന്വേഷണ മാർഗത്തിൽ പുരാതന ഋഷിമാർ കണ്ടെത്തിയ പ്രത്യക്ഷവും പരോക്ഷവും ആയ തത്ത്വങ്ങളെ വിചാര വിമർശനം നടത്തിയും പുർവ പക്ഷാക്ഷേപം ചെയ്തുരൂപപ്പെടുത്തിയതും , അതതു തലത്തിൽ സാർഥകവും സമ്പൂർണവും എന്നു പറയാവുന്നവയുമായ ദർശനങ്ങൾ ആറെണ്ണമുണ്ട്.
#കപിലൻ , #പതഞ്‌ജലി#ഗൌതമൻ#കണാദൻ,#ജൈമിനി#ബാദരായണൻ എന്നീ ഋഷിമാരാണു ഷഡ്ദർശനങ്ങളുടെ ഉപജ്ഞാതാക്കൾ.
ഉത്തരമീമാംസയിൽ പെടുന്നതാണു #അദ്വൈതദർശനം.
കാലാതീതമായ ജ്ഞാനത്തിന്റെ നിറവാർന്ന വേദങ്ങളിൽ നിന്നു തുടങ്ങുന്ന വൈദിക സാഹിത്യത്തിന് നാലു ഭാഗങ്ങളാണുള്ളത് .
"സംഹിത","ബ്രാഹ്മണം","ആരണ്യകം", പിന്നെ "വേദാന്തമെന്ന ഉപനിഷദ്". ഇവയ്ക് പുറമേയാണ്
ഷഡ്ദർശനങ്ങളുടെ സ്ഥാനം.
എന്താണ് ദർശനം ?
"ദൃശ്യതേ ഇതി ദർശനം "എന്ന് മനസ്സിലാക്കണം.അതായത് എന്താണോ കാണപ്പെടുന്നത് അത്!
ഇതാണ് ദർശ്ശനം എന്ന വാക്കിനു അർത്ഥ കൽപ്പന .
പടർന്നു പന്തലിച്ച തത്വശാസ്ത്രാത്മകമായ ചിന്തകളെ ഇഴപിരിച്ച് സ്വബുദ്ധിയുടെ പരമകാഷ്ടയിൽ സമഗ്രമായി പഠിച്ച് , അവതരിപ്പിക്കുന്നവയാണ് ദർശനം .
മനുഷ്യന്റെ ജിജ്ഞാസയുടെ പൂർത്തീകരണമാണ് ദർശനം .താൻ പിറന്നു വീഴുമ്പോഴുണ്ടായിരുന്ന ആദിമമായ സ്വാതന്ത്ര്യത്തെ അനുഭവിക്കാനുള്ള ആഗ്രഹത്തിന്റെ സാഫല്യമാണ് ദർശനം .
വ്യക്തി സ്വയം പലവുരു ചോദിക്കേണ്ടുന്ന ഒരു ചോദ്യത്തിൽ നിന്ന് - ഞാൻ ആരാണ്?-എന്ന ചോദ്യത്തിൽ നിന്നാണ് ദർശനങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്."
എന്റെ സ്വത്വം എന്താണ്?
പലതായി കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്?ഇത് സചേതനമോ അതോ ജഡ രൂപമോ?" ഇങ്ങനെ ഭാരതീയ ദാർശനികത സീമകൾ കടന്ന് മുന്നോട്ട് നീങ്ങുന്നു.
ഭാരതീയ ദർശങ്ങൾ പൊതുവായി രണ്ടായി തിരിച്ചിരിക്കുന്നു,-#ആസ്തികമെന്നും,
#നാസ്തികമെന്നും.
അപൗരുഷേയമായ വേദങ്ങളെ പ്രമാണമാക്കിക്കൊണ്ട് ഈശ്വരാസ്ഥിത്വം അംഗീകരിച്ചുകൊണ്ട് എഴുതപ്പെട്ടവയാണ് വൈദിക ദർശനങ്ങൾഅഥവാ ആസ്തിക ദർശനങ്ങൾ.
* മീമാംസ(പൂർവമീമാംസ)എന്ന ദർശ്ശനം വേദമന്ത്രങ്ങളിൽ വിശ്വസിക്കുകയും ധർമത്തിന് പ്രാധാന്യം നൽകുകയും ചയ്യുന്നു...
* വേദാന്തം(ഉത്തരമീമാംസ) ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ദാർശനിക ചിന്തകളാണ്..
* അദ്വൈതവേദാന്തം (സാംഖ്യം)
എന്നത് ഹൈന്ദവദർശനങ്ങളിൽ ഏറ്റവും പഴയത് ആണ്. പുരുഷ-പ്രകൃതി ദ്വയങ്ങളിൽനിന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന ദർശനം.
* യോഗം എന്നത് പതഞ്ജലിയുടെ യോഗസൂത്രത്തെഅടിസ്ഥാനമാക്കിയുള്ള ദർശനങ്ങളാണ്
* ന്യായം എന്ന ദർശ്ശനം ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ് .
* വൈശേഷികം..ഈ ദർശനധാരയുടെ ഉപജ്ഞാതാവ് കണാദനാണ്. ബ്രഹ്മം പഞ്ചഭൂതകണങ്ങളായി
എല്ലാത്തിന്റെയും സൃഷ്ടിക്കുള്ള കാരണമായി ഭവിക്കുന്നു എന്നതാണ് വൈശേഷിക ദർശ്ശനം .
വേദ പ്രമാണങ്ങൾ അംഗീകരിക്കാത്ത ദർശനങ്ങളും നമുക്ക് സ്വന്തമായുണ്ട്.ഇവ നാസ്തിക ദർശനങ്ങൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.(ഇവയെ ആധുനിക കാലത്തെ നിരീശ്വര വാദവുമായി തെറ്റിദ്ധരിക്കരുത്.യുക്തിവാദവും നിരീശ്വര വാദവും ഒന്നല്ല,രണ്ടു തന്നെയാണ്. )
ഐഹിക ജീവിതത്തിലെ സുഖത്തിനാണ് ഈ ദർശനങ്ങൾ പ്രാമുഖ്യം കൽപ്പിച്ചിരിക്കുന്നത്.
വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കാത്തവയാണ് ചാർവാകദർശനം, ബൗദ്ധദർശനം, ജൈനദർശനം മുതലായവ .
#ചാർവാകദർശനം പ്രത്യക്ഷപ്രപഞ്ചം മാത്രമാണ് സത്യം എന്നും ആത്മാവ്, ദൈവം, സ്വർഗം, മരണാനന്തരജീവിതം തുടങ്ങിയവയൊന്നും സത്യമല്ല എന്നുമുള്ള വാദമാണു ഭൗതികവാദം (Materialism). അതുകൊണ്ട്, യാഗ പൂജകളിലോ, സന്യാസത്തിലോ ഒന്നും കഴമ്പില്ല എന്നും, മരണം വരെയും ജീവിതം സന്തോഷരമാകാൻ ശ്രമിക്കണം എന്ന് ഈ ദർശനം പറയുന്നു.
#ബൗദ്ധദർശനം മനുഷ്യജീവിതത്തിൽ ദുഃഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴിയായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘ത്രിപിടക’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, പാലി ഭാഷയിൽ സമാഹരിക്കപ്പെട്ടു.
#ജൈനദർശനം
ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. പ്രപഞ്ചം
ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, ആത്മാവ് (ജീവൻ) ആണ് സജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിന് സ്വപ്രയത്നത്താൽ മുക്തിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കാനും മുകതി നേടാനുമുള്ള മാർഗം എന്നതാണ് ഈ ദർശ്ശനം ..

No comments: