Sunday, September 15, 2019

0[15/09, 20:57] Harihara Panikker Hindu: 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
                      *വ്രതങ്ങളും*
          *വ്രത അനുഷ്ഠാനങ്ങളും*

                            *ഭാഗം-61*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

*_വിവിധ തരം ഏകാദശികൾ ഏതെല്ലാം ?_*

〰〰〰〰〰〰〰〰〰〰〰

*_👉 19 - വിജയാ ഏകാദശി._*

            *_ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് വിജയാ ഏകാദശി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ സർവ്വകാര്യ വിജയം ഉണ്ടാകും.രാവണനു മേൽ ശ്രീരാമൻ വിജയം നേടിയത് ഈ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂജക്ക് ധൂപം, ദീപം, നൈവേദ്യം, നാളികേരം മുതലായ സാധനങ്ങൾ ആവശ്യമാണ്. സപ്താന്നത്തോടു കൂടിയ കലശം സ്ഥാപിച്ച് അതിനു മുകളിൽ വിഷ്ണു വിഗ്രഹം വെച്ച് പൂജിക്കണം. ഈ തിഥിയിൽ 24 മണിക്കൂറും കീർത്തനം ചൊല്ലിക്കൊണ്ടിരിക്കണം. ദ്വാദശി ദിവസം ആഹാരം നിറച്ച കലശം ബ്രാഹ്മണന് നൽകണം. ഈ വ്രതാനുഷ്ഠാനത്തിലൂടെ സർവ്വ പാപങ്ങളും നശിക്കുകയും മനോ ശുദ്ധി കൈവരിക്കുകയും ചെയ്യുന്നു._*


➖➖➖➖➖➖➖➖➖➖➖

*_👉 20 - ആമലകീ ഏകാദശി._*

            *_ഫാൽഗുനമാസത്തിലെ ശുക്ല പക്ഷഏകാദശി. ഈ ദിവസത്തിൽ മഹാവിഷ്ണു നെല്ലിമരത്തിൽ നിവസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിനത്തിൽ വ്രതാനുഷ്ഠാനം ശത്രുദോഷ പരിഹാരമാണ്._*

                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
[15/09, 21:24] Harihara Panikker Hindu: 🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
*((((((((((((((((((((((🔥))))))))))))))))))))*

                     *कुलार्णवतन्त्रम्*
             *(കുലാർണവതന്ത്രം)*
                   *മൂന്നാം ഉല്ലാസം*
       *ശ്രീ പ്രാസാദപരാമന്ത്ര കഥനം*

                       *ഭാഗം - 252*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 39_

*स यत्र वसते देवि तत्र श्रीर्विजयो भवेत् ।*
*अनामयं सुभिक्षञ्च सुवृष्टिर्निरुपद्रवम् ।।*

(സ യത്ര വസതേ ദേവി തത്രശ്രീർ വിജയോഭവേത്
അനാമയം സുഭിക്ഷഞ്ച സുവൃഷ്ടിർനിരുപദ്രവം.)

*ഹേ, ദേവീ ,അദ്ദേഹം വസിക്കുന്നിടത്ത് ഐശ്വര്യവും വിജയവും ഉണ്ടായിരിക്കുന്നതാണ്. അവിടെ ഒരു രോഗവും ഉണ്ടായിരിക്കുന്നതല്ല. സുഭിക്ഷതയും മിതവൃഷ്ടിയും എല്ലാവർക്കും സസുഖം വസിക്കാനുള്ള പരിത: സ്ഥിതിയും അവിടം സംജാതമാകുന്നതാണ്. ആരിൽ നിന്നും അവിടെ ആർക്കും ഒരു ഉപദ്രവവും ഉണ്ടാകുന്നതല്ല.*

*തുടരും,,,,✍*
_(3196)_*⚜HHP⚜*
             *_💎💎 तालियोलः💎💎_*
📜📜📜📜📜📜📜📜📜📜📜
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
[15/09, 22:00] Murali Gurukulam Nochur Fan: *⚜തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം⚜*
🎀♾♾♾♾❣♾♾♾♾🎀

_ഭാഗം പത്തിന്റെ തുടർച്ച ..._

*ഭാഗം :11* 

*തുടർന്ന് വായിക്കുക*

*ഉപദേവതകൾ അയ്യപ്പൻ*
🎀➖🎀➖🎀➖🎀➖🎀
ഹരിഹരപുത്രനും താരകബ്രഹ്മസ്വരൂപനുമായ അയ്യപ്പസ്വാമി നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രധാനക്ഷേത്രത്തിൽ നിന്ന് 50 അടി താഴ്ചയിലാണ് അയ്യപ്പസ്വാമിയുടെ ക്ഷേത്രം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പ്രതിഷ്ഠ 'കുണ്ടിലയ്യപ്പൻ' എന്നറിയപ്പെടുന്നു. ഒന്നരയടി ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിന് പക്ഷേ, ശബരിമലയിലെ വിഗ്രഹത്തിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ട്. അയ്യപ്പസ്വാമിയോടൊപ്പം അതേ പീഠത്തിൽ ശ്രീമഹാദേവനും പാർവ്വതീദേവിയുമുണ്ട്. ഇത്തരത്തിലൊരു പ്രതിഷ്ഠ ഇവിടെ മാത്രമേയുള്ളൂ. ഉത്സവക്കാലത്ത് വില്വാദ്രിനാഥന്റെ അരിയെഴുന്നള്ളിപ്പ് പുറപ്പെടുന്നത് കുണ്ടിലയ്യപ്പൻ ക്ഷേത്രത്തിൽ നിന്നാണ്. മണ്ഡലകാലത്ത് ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെത്തന്നെയാണ്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവയാണ് അയ്യപ്പസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.


*ശിവൻ*
🎀➖🎀➖🎀➖🎀➖🎀
അയ്യപ്പസ്വാമിയോടൊപ്പം അതേ പീഠത്തിലാണ് ശിവന്റെയും പ്രതിഷ്ഠ. ഒന്നരയടി പൊക്കം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടുതൽ പ്രാധാന്യം അയ്യപ്പസ്വാമിയ്ക്ക് കൊടുത്തിരിയ്ക്കുന്നതിനാൽ ഇവിടെ ശിവന്റെ മുമ്പിൽ നന്ദിപ്രതിഷ്ഠയില്ല. ശിവലിംഗത്തിൽ ദിവസവും രാവിലെ ധാര നടത്തുന്നുണ്ട്. കൂടാതെ ശംഖാഭിഷേകം, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയും ശിവഭഗവാന് പ്രധാന വഴിപാടുകളാണ്. ശിവരാത്രിദിവസം ശിവന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ഗുരുവായൂരപ്പനാൽത്തറയിൽ മമ്മിയൂരപ്പനായും പരമശിവൻ സാന്നിദ്ധ്യമരുളുന്നു.

*പാർവ്വതി*
🎀➖🎀➖🎀➖🎀➖🎀
അയ്യപ്പസ്വാമിയ്ക്കും ശിവനുമൊപ്പമാണ് പാർവ്വതീദേവിയും കുടിയിരിയ്ക്കുന്നത്. ഒന്നരയടി പൊക്കം വരുന്ന ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ വസിയ്ക്കുന്നതിൽ സർവ്വമംഗളകാരിണിയായ '''കല്ല്യാണരൂപിണി'''യാണ്. പട്ടും താലിയും ചാർത്തൽ, മഞ്ഞൾ-കുങ്കുമാർച്ചന, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. കന്നി, തുലാം മാസങ്ങളിലെ നവരാത്രി, ധനുമാസത്തിൽ തിരുവാതിര എന്നിവയാണ് ദേവിയ്ക്ക് പ്രധാനദിവസങ്ങൾ.

*നാഗദൈവങ്ങൾ*
🎀➖🎀➖🎀➖🎀➖🎀
കുണ്ടിലയ്യപ്പൻ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം തീർത്ത സന്നിധിയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ശൈവ-വൈഷ്ണവ ചൈതന്യങ്ങൾ ഒന്നിച്ചാണ് ഇവിടെ കുടികൊള്ളുന്നത്. നാഗരാജാക്കന്മാരായി അനന്തനും വാസുകിയും, ഒപ്പം നാഗയക്ഷിയും നാഗചാമുണ്ഡിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയെല്ലാം ദർശനം. അനന്തന് പ്രത്യേകം ശ്രീകോവിലുണ്ട്. പ്രപഞ്ചത്തിന്റെ രക്ഷകരായ സർപ്പങ്ങൾക്ക് നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിൽ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും

*ഗുരുവായൂരപ്പൻ*
🎀➖🎀➖🎀➖🎀➖🎀
ഭൂലോകവൈകുണ്ഠനാഥനായ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും, തെക്കുപടിഞ്ഞാറേമൂലയിലെ ഒരു ആൽത്തറയിൽ ഭഗവാൻ നിത്യസാന്നിദ്ധ്യം കൊള്ളുന്നതായി വിശ്വസിച്ചുവരുന്നു. തിരുവില്വാമലയിൽ നിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. ഒരുപാടുകാലം ഇവിടെ വലിയൊരു ആൽമരമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അംബരചുംബികളില്ലാതിരുന്ന പണ്ടുകാലത്ത് അതിൽ കയറിനിന്നുനോക്കിയാൽ ദൂരെ ഗുരുവായൂർ ക്ഷേത്രം ഒരു പൊട്ടുപോലെ കാണാൻ കഴിയുമായിരുന്നത്രേ! ഗുരുവായൂരിൽ പോകാൻ കഴിയാതിരുന്ന ഭക്തർ ഇവിടെ വന്ന് ഈ മരത്തിലെ ചിലന്തിയെ വന്ദിച്ച് ഗുരുവായൂർ ദർശനപുണ്യം നേടിയിരുന്നു. 2015-ൽ കൊമ്പുകളൊടിഞ്ഞുവീണ് ആ ആൽമരം ഓർമ്മയായി. പകരം പുതിയ ആൽമരത്തൈ ഇപ്പോൽ നട്ടിട്ടുണ്ട്. ഗുരുവായൂരപ്പസാന്നിദ്ധ്യത്തിന്റെ സൂചനകളായി ഇവിടെ ഒരു ശ്രീകൃഷ്ണവിഗ്രഹവും ഗരുഡപ്രതിമയുമുണ്ട്.
ഇവരെക്കൂടാതെ പഴനി ബാലദണ്ഡായുധപാണി (സുബ്രഹ്മണ്യസ്വാമി), തൃശ്ശൂർ വടക്കുംനാഥൻ, നാവാമുകുന്ദൻ എന്നിവർക്കും ക്ഷേത്രത്തിൽ അദൃശ്യസാന്നിദ്ധ്യങ്ങളുണ്ട്. ക്ഷേത്രപ്രദക്ഷിണത്തിനിടയിൽ യഥാക്രമം തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലെത്തുമ്പോഴാണ് ഇവരെ വന്ദിയ്ക്കേണ്ടത്.

*തുടരും.......*

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[15/09, 22:00] Murali Gurukulam Nochur Fan: *⚜തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം⚜*
🎀♾♾♾♾❣♾♾♾♾🎀

_ഭാഗം ഒന്പതിന്റെ തുടർച്ച ...._

*ഭാഗം :10* 

*പ്രധാന പ്രതിഷ്ഠകൾ*
🎀➖🎀➖🎀➖🎀➖🎀


*ശ്രീരാമഭദ്രസ്വാമി*
🎀➖🎀➖🎀➖🎀➖🎀
ക്ഷേത്രത്തിൽ മുൻഭാഗത്തെ ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ശ്രീരാമഭദ്രസ്വാമി കുടികൊള്ളുന്നത്. അഞ്ചടി ഉയരം വരുന്ന അതിമനോഹരമായ അഞ്ജനശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. സ്വയംഭൂവാണ് ഈ വിഗ്രഹം. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിട്ടുണ്ട്. ഇരുവശവും ശ്രീഭൂമീദേവിമാർ കുടികൊള്ളുന്നു. ഭക്തനായ ആമലകമഹർഷിയ്ക്ക് ദർശനം നൽകിയ ഭാവത്തിലാണ് ഈ വിഗ്രഹം. ഇതിന്റെ സംരക്ഷണത്തിനായി സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. അത് അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ശ്രീരാമഭദ്രസ്വാമി ഇവിടെ സ്വയംഭൂവായി കുടികൊള്ളുന്നു.

*ശ്രീലക്ഷ്മണസ്വാമി*
🎀➖🎀➖🎀➖🎀➖🎀
ക്ഷേത്രത്തിൽ പിൻഭാഗത്തെ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീലക്ഷ്മണസ്വാമി കുടികൊള്ളുന്നത്. ശ്രീരാമഭദ്രസ്വാമിയുടെ വിഗ്രഹവുമായി നോക്കുമ്പോൾ ശ്രീലക്ഷ്മണസ്വാമിയുടെ വിഗ്രഹം ചെറുതാണ്, ഒപ്പം സ്വയംഭൂവുമല്ല. മൂന്നടി ഉയരം വരുന്ന മനോഹരമായ അഞ്ജനശിലാവിഗ്രഹമാണിവിടെ. ചതുർബാഹുവായ ഭഗവാൻ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിരിയ്ക്കുന്നു. ഇവിടെ ശ്രീഭൂമീദേവിമാരുടെ പ്രതിഷ്ഠയും ഗോളക ചാർത്തലുമില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ശ്രീലക്ഷ്മണസ്വാമി ഇവിടെ ശ്രീരാമാനുജനായി കുടികൊള്ളുന്നു.

ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പൂജകളും വഴിപാടുകളും ഒരുപോലെയാണ്. പാൽപ്പായസം, സഹസ്രനാമാർച്ചന, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, അമ്പും വില്ലും നടയ്ക്ക് വയ്ക്കൽ എന്നിവയാണ് ഇരുവരുടെയും പ്രധാനവഴിപാടുകൾ.

*ഉപദേവതകൾ ഹനുമാൻ*
🎀➖🎀➖🎀➖🎀➖🎀

ശ്രീരാമലക്ഷ്മണന്മാരുടെ നിത്യദാസനായ ശ്രീഹനുമാൻ സ്വാമി ക്ഷേത്രനാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കുടികൊള്ളുന്നു. പടിഞ്ഞാറോട്ടാണ് ദർശനം. അഞ്ചടിയോളം ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെയുള്ളത്. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ഒരുകയ്യിൽ ഗദ ധരിച്ച ഹനുമാൻ മറുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന കീഴ്ശാന്തിയാണ് ഇവിടെ പൂജ നടത്തുന്നത്. ക്ഷേത്രത്തിന് സംഭവിയ്ക്കുന്ന ദോഷങ്ങളിൽ നിന്ന് രക്ഷിയ്ക്കാനായി ഭഗവാൻ തന്നെ നിയോഗിച്ചതാണ് ഇവിടെ ഹനുമാനെയെന്ന് കഥയുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ ഹനുമാന് എന്തെങ്കിലും വഴിപാട് കഴിച്ചേ മടങ്ങാറുള്ളൂ. അവിൽ നിവേദ്യം, വടമാല, വെറ്റിലമാല എന്നിവയാണ് ഹനുമാന് പ്രധാനവഴിപാടുകൾ.

*ഉപദേവതകൾ ഗണപതി*
🎀➖🎀➖🎀➖🎀➖🎀

സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാൻ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരടിയോളം ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണിവിടെ. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ മാതൃകയിലാണ് ഇവിടെയും വിഗ്രഹം. അതായത്, പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച് മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയും വിഗ്രഹം. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നു. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമമുണ്ടാകും.

*ഉപദേവതകൾ  അടുത്ത ദിവസം തുടരും*

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[16/09, 04:31] Harihara Panikker Hindu: 💦💦💦💦💦💥💦💦💦💦💦
*_മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 105_*

*_അനുഗമ്യേച്ഛയാ പ്രേതം ജ്ഞാതിമജ്ഞാതിമേവ ച_*
*_സ്നാത്വാ സചൈല : സ്പൃഷ്ട്വാഗ്നിം ഘൃതം പ്രാശ്യ വിശുദ്ധ്യതി._*

*_അർത്ഥം:_*

          *_ജ്ഞാതി ആയാലും അല്ലെങ്കിലും മൃതനെ ശ്മശാനത്തിലേക്ക് അനുഗമിക്കുന്നവൻ സവസ്ത്രനായി കുളിച്ച് അഗ്നിയെ സ്പർശിച്ചു നെയ്യ് സേവിച്ചാൽ ശുദ്ധനാകും._*

*_ശ്ലോകം - 106_*

*_ന വിപ്രം സ്വേഷു തിഷ്ഠത്സു മൃതം ശൂദ്രേണ നായയേത്_*
*_അസ്വർഗ്ഗ്യാ ഹ്യാഹുതി :സാ സ്യാച്ഛൂദ്ര സം സ്പർശ ദൂഷിതാ._*

*_അർത്ഥം :_*

     *_സ്വജാതിക്കാർ ഉള്ളപ്പോൾ ,മൃതനായ വിപ്രനെ ശൂദ്രനെക്കൊണ്ട് ശ്മശാനത്തിലേക്ക് എടുപ്പിക്കരുത്. എന്തെന്നാൽ ശൂദ്ര സ്പർശം കൊണ്ട് ദൂഷിതയായ ആ ശരീരാഹുതി മൃതന് സ്വർഗ്ഗ പ്രാപ്തിക്ക് വിഘാതമായി തീരുന്നു._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
💦💦💦💦💦💥💦💦💦💦💦
          *_💎💎 താളിയോല💎💎_*

No comments: