📍🔥പതിനാല് ലോകങ്ങൾ🔥📍
🏮ॐ════卐★●°●ॐ●°★卐════ॐ🏮
ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു. പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്.
1. ഭൂലോകം [ഭൂമി]
2.ഭുവർ ലോകം
3.സുവർ ലോകം
4.മഹർ ലോകം
5.ജനർലോകം
6.തപോലോകം
7.സത്യലോകം
എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ
1.പാതാളം
2.രസാതലം
3.മഹാതലം
4.തലാതലം
5.സുതലം [മഹാബലിയുടെ ആവാസസ്ഥലം]
6.വിതലം
7.അതലം
എന്നിവയാണ്.
സത്യലോകം
💢══卐══ॐ══🔥══ॐ══卐══💢
1) പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.
തപോലോകം
💢══卐══ॐ══🔥══ॐ══卐══💢
2) ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.
ജനർലോകം
💢══卐══ॐ══🔥══ॐ══卐══💢
3) ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം.
മഹർലോകം
💢══卐══ॐ══🔥══ॐ══卐══💢
4) മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.
സുവർലോകം
💢══卐══ॐ══🔥══ॐ══卐══💢
5) സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.
ഭുവർലോകം
💢══卐══ॐ══🔥══ॐ══卐══💢
6) ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.
ഭൂലോകം [ ഭൂമി ]
💢══卐══ॐ══🔥══ॐ══卐══💢
7) മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.
അതലലോകം
💢══卐══ॐ══🔥══ॐ══卐══💢
8) ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് അതലലോകം. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.
വിതലംലോകം
💢══卐══ॐ══🔥══ॐ══卐══💢
9) ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.
സതലലോകം
💢══卐══ॐ══🔥══ॐ══卐══💢
10) മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സതലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.
തലാതലലോകം
💢══卐══ॐ══🔥══ॐ══卐══💢
11) മയന്റെ ആസ്ഥാനമായ തലാതലമാണ് അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നു ഈ അസുരൻ.
മഹാതലലോകം
💢══卐══ॐ══🔥══ॐ══卐══💢
12) തലാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്. കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്. ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.
രസാതലലോകം
💢══卐══ॐ══🔥══ॐ══卐══💢
13) രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.
പാതാളംലോകം
💢══卐══ॐ══🔥══ॐ══卐══💢
14) പാതാളം അണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. ഇത് രസാതലത്തിന്റെ തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള. നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു. വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.
ഈരേഴ് ലോകങ്ങളും ആയിരം ഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം.
ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿.
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

No comments:
Post a Comment